Friday, December 29, 2006

ജുഡീഷ്യറി പരിധി കടക്കുന്നു


ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യതകര്‍ച്ചയേക്കുരിച്ച്‌ K രാംകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം.

Friday, December 08, 2006

തിരുവമ്പാടി തെരെഞ്ഞെടുപ്പും ചില ചിന്തകളും.

തിരുവമ്പാടി തെരഞ്ഞെടുപ്പിന്റെ ഫലം ഇടതു മുന്നണിക്കനുകൂലമായി. നേരിയ ഭൂരിപക്ഷമാണെങ്കിലും ഒരു പൊതു UDF സ്വഭാവമുള്ള മണ്ഡലം നിലനിര്‍ത്തി എന്നത്‌ ചെറിയ കാര്യമല്ല. പക്ഷെ അതിന്‌ അവര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
1- സ: സദ്ദാം എന്നപോലെയാണ്‌ അവര്‍ സദ്ദാം ഹുസൈനേ മുഖ്യപ്രചരണായുധമായി ഇറക്കിയത്‌. എന്നാല്‍ ഇത്‌ അധിനിവേശവിരുദ്ധ വികാരം ഉയര്‍ത്താനൊന്നുമായിരുന്നില്ലാ മറിച്ച്‌ മുസ്ലിം മത വികാരം അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു.

2- PDP, ജമായത്‌ ഇസ്ലമി പോലുള്ള മൌലീകവാദ്‌ സ്വഭാവമുള്ള പ്രസ്താനങ്ങളുടെ പരസ്യപിന്തുണ അവര്‍ സ്വീകരിച്ചത്‌ . കരുണാകരനോടൊത്ത്‌ വേദി പങ്കിടില്ലാ എന്നാണ്‌ LDF നേതാക്കള്‍ പറഞ്ഞിരുന്നത്‌ പക്ഷെ മന്ത്രി മാത്യൂ ടി തോമസ്‌ PDP ക്കൊപ്പം വേദി പങ്കിട്ടു. കരുണാകരനേക്കാള്‍ പൂന്തുറ സിറാജ്‌ മതേതരനായതുകൊണ്ടാകും അത്‌.

3- മുസ്ലിം ലീഗിനെ തലങ്ങും വിലങ്ങും വിമര്‍ശിക്കുന്ന LDF മുസ്ലിം മതവികാരം ഉപയോഗിച്ച്‌ വോട്ട്‌ തേടുന്നത്‌ ശരിയാണോ എന്ന് അറിയാതെ സംശയം തോന്നിപ്പൊകും.

പിന്നെ LDF ന്റെ താഴേത്തട്ടിലിറങ്ങിയുള്ള പ്രചാരണ തന്ത്രങ്ങള്‍ വളരെ ഗുണം ചെയ്‌തു എന്നത്‌ ഒരു വസ്തുതയാണ്‌. അതിന്റെ എല്ലാ ക്രഡിറ്റും പിണറായി വിജയന്‌ നല്‍കണം. അവസ്സന നിമിഷത്തില്‍ കരുണാകരനേപ്പോലും രംഗത്തിറക്കി ശക്ത്മായ മുന്നേറ്റമാണ്‌ അദ്ദേഹം കാഴ്ചവച്ചത്‌. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ യാതാര്‍ഥ്യ ബോധത്തോടെ സഹായിച്ചവരോട്‌ നന്ദി പറയാനും പിണറായി മടികാണിച്ചില്ലാ.

ഇനി UDF ലേക്ക്‌ വരാം.എങ്ങനെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വികാരം ഇളക്കി വിട്ട്‌ വോട്ടു തട്ടാം എന്ന തന്ത്രമാണ്‌ അവര്‍ പുറത്തെടുത്തത്‌. സ്വയാശ്രയവും മുരിങ്ങൂരും ഇട്ട്‌ മാണിസാറിനേ ഫോര്‍വേര്‍ഡാക്കി തകര്‍പ്പന്‍ പ്രകടനമാണ്‌ UDF നടത്തിയത്‌. ഇത്ര നന്നായി ഒരു തെരഞ്ഞെറ്റുപ്പിലും UDF പ്രവര്‍ത്തിച്ചിട്ടില്ല. സദ്ദാമിനെ ആദ്യ റൌണ്ടില്‍ എഴുതി തള്ളാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നെ ഒന്നും നോക്കിയില്ല ചെന്നിത്തല തന്നെ സദ്ദാമിനെ പൊക്കിയെടുത്തകത്തിട്ടു. പക്ഷെ അപരന്മാര്‍ UDF സ്വപനത്തില്‍ മണ്ണുവാരിയിടുന്നത്‌ കാണാനായിരുന്നു അവരുടെ വിധി.

ഇനി മത സംഘടകളുടെ നിലപാടുകള്‍ നോക്കാം.
PDP ക്ക്‌ LDF പിന്തുണ തുടരാതിരിക്കാന്‍ കാരണങ്ങള്‍ കുറവായിരുന്നു. ക്രിസ്ത്യന്‍ നേതൃത്വമാകട്ടെ സ്വയശ്രയവും മുരിങ്ങൂരും വച്ക്‌ ഇടതിനോട്‌ പ്രതികാരത്തിനിറങ്ങി. അച്ചന്മാര്‍ തന്നെ പരസ്യമായി ഇടതിനെതിരെ അണിനിരന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ രൂപത്‌ തങ്ങള്‍ ന്യൂട്രലാണെന്ന് (?) പ്രസ്താവിച്ചു. AP വിഭാഗം ഇടതിനൊപ്പം തുടര്‍ന്നു. പക്ഷെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ജമായത്‌ ഇസ്ലാമി ഇടതിനൊപ്പം നിന്നത്‌ ശ്രദ്ധേയമായിരുന്നു. ക്രിസ്ത്യന്‍ സഭയേപ്പോലെ ഒരു റെയ്ഡിന്റെ തിക്താനുഭവം ഉണ്ടായിട്ടും അവര്‍ ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പ്രകടിപ്പിച്ച്‌ എന്നത്‌ എടുത്തു പറയാതെ വയ്യാ.

ഇനി ഈ തെരെഞ്ഞെടുപ്പിലെ വില്ലനാര്‌ എന്ന് നോക്കാം. ഒരു സംശയവും വേണ്ടാ തെരെഞ്ഞെടുപ്പു നിരീക്ഷകന്‍ തന്നെ. ആദ്യം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ തെറിപ്പിച്ചാണ്‌ അദ്ദേഹം അടി തുടങ്ങിയത്‌. പിന്നെ കളക്ടറുടെ നെഞ്ചത്തയി സവാരി ഗിരി ഗിരി. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം വരെ അദ്ദേഹം തടഞ്ഞു. കോഴിക്കോടു വഴി കണ്ണൂരോ കാസര്‍ഗോടോ പോലും അദ്ദേഹത്തിന്‌ പോകാന്‍ കഴിയില്ലാ എന്ന് കമ്മിഷ്ണര്‍ വിധിയെഴുതി. പത്രക്കാരടക്കം എല്ലാവരുമായും കമ്മിഷന്‍ ഉടക്കി. ബീഹാറോ യു.പിയോ ആണോ ഇതെന്നു വരെ തോന്നിപ്പോയി.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ചതോടെ പത്രലേഖകര്‍ക്ക്‌ ഹാലിളകി. പിന്നെ കണ്ടത്‌ ദേശിയ പാത ഉപരോധമടക്കമുള്ള വന്‍ സമരമായിരുന്നു. ഒരു ചെറിയ ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍പ്പൊലും സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എഴുതി തകര്‍ക്കാറുള്ള പത്രക്കാര്‍ക്ക്‌ ദേശിയപാത ഉപരോധിച്ചപ്പോള്‍ അത്തരത്തിലൊന്നും ചിന്തിക്കാന്‍ മിനക്കെട്ടില്ലാ എന്നതും അത്‌ ലൈവായി കാണിച്ച്‌ സഹതാപം നേടിയതും കൌതുകമുണര്‍ത്തി. പാവം ജനം ഇനി ആരെ ഒക്കെ പേടിക്കണം പത്രക്കാര്‍ പോലും അവരെ വഴി നടക്കാന്‍ സമ്മതികില്ല. പിന്നെ ഒന്ന് ആശ്വസിക്കാം എല്ലാം ജനാധിപത്യം പുലര്‍ന്നു കാണാനുള്ള ത്യാഗങ്ങളാണല്ലോ!

Wednesday, December 06, 2006

സച്ചാര്‍ റിപ്പൊര്‍ട്ടും മുസ്ലിം പിന്നോക്കാവസ്ഥയും.

സച്ചാര്‍ റിപ്പോട്ട്‌ വന്നിട്ട്‌ ഒരാഴ്ചയായി. വിവിധ മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച്‌ ലേഖനങ്ങളും വന്നു കഴിഞ്ഞു. മാധ്യമത്തില്‍ കഴിഞ്ഞ 6 ദിവസമായി പ്രത്യേക പരമ്പര തന്നെ നടക്കുന്നു. സച്ചാര്‍ റിപ്പോട്ട്‌ പൂര്‍ണ്ണമായും പുറത്ത്‌ വരുന്നതിന്‌ മുന്‍പ്‌ ഓ അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍ വരികയുണ്ടായി. മാതൃഭൂമിയില്‍ തന്നെ അബ്ധുള്ളയുടെ വീക്ഷണത്തിന്‌ വിരുദ്ധമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രൊഫ. നബീസത്‌ ബീവിയെഴുതിയ ലേഖനം മാതൃഭൂമിയില്‍ നിന്ന്

സച്ചാര്‍ റിപ്പൊര്‍ട്ടും മുസ്ലിം പിന്നോക്കാവസ്ഥയും.
മന്മോഹന്‍ സിംഗ്‌ ഗാന്ധിജിയിലേക്ക്‌ നോക്കണം എന്ന ലേഖനത്തിന്റെ താഴെയാണ്‌ ഈ ലേഖനം

മാധ്യമത്തില്‍ വന്ന പരമ്പര എഴുതിയത്‌ എ.എസ്‌. സുരേഷ്‌ കുമാറാണ്‌. അതിന്റെ ആദ്യ ലക്കം ലഭ്യമല്ല. രണ്ടാം ലക്കം മുതല്‍ വായിക്കുക

നീതിന്യായത്തില്‍പ്പോലും അന്യായം
സര്‍ക്കാറും സമൂഹവും ഒറ്റപ്പെടൌത്തുമ്പോള്‍
പിന്നോക്കത്തിലും പിന്നിലായ പഠിപ്പ്‌
തൊഴില്‍ വായ്പ: മുസ്ലിമുകള്‍ വെളിമ്പുറത്ത്‌
വെളിച്ചം തേടി സമുദായം, നടപടി കാത്ത്‌ റിപ്പോര്‍ട്ട്‌

Thursday, November 23, 2006

O അബ്ദുള്ളയുടേ കണ്ടെത്തലുകള്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ തൊഗ്ഗഡിയ നടത്തിയ " ഓരോ മുസ്ലിം വീടുകളും ഒോരോ LP school ആയിരിക്കെ ഇവര്‍ക്ക്‌ ജനസംഖ്യാനുപാതികമായി എങ്ങനെ സംവരണം കൊടുക്കും " എന്ന പ്രസ്തവനയ്ക്ക്‌ മറുപടിയായി O അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍.
സച്ചാര്‍ റിപ്പോട്ടും സംഘപരിവാര്‍ പ്രതിഷേധവും
അബ്ദുള്ളയുടേ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌

 1. മുസ്ലിംകളില്‍ സമ്പന്നരും ദരിദ്രരും ഉണ്ട്‌ . ആ സ്വത്ത്‌ ആനുപാതികമായി പങ്കുവച്ചാല്‍ മുസ്ലിമുകള്‍ക്ക്‌ പിടിച്ചു നില്‍ക്കാം
 2. മുസ്ലിം സംഘടനകള്‍ ഒന്നും തന്നേ കാര്യക്ഷമമായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നില്ല
 3. ഏതെല്ലാം കാരണത്താലാണോ പട്ടികജാതി വിഭാഗങ്ങള്‍ പ്രത്യേക പരിഗണനക്ക്‌ അര്‍ഹരായത്‌ , അതേ കാരണത്താല്‍ മുസ്ലിമുകളും അവക്ക്‌ അര്‍ഹരാണ്‌
 4. ജാതി അടിസ്ഥാനത്തില്‍ സംവരണം ആകാം എങ്കില്‍ മത അടിസ്ഥാനത്തിലുമാകാം
 5. കടുത്ത വിവേചനങ്ങള്‍ക്കിടയിലും എല്ലാം സഹിച്ച്‌ കഴിയുന്ന മുസ്ലിമുകള്‍ മിണ്ടാപ്രാണികളേപ്പോലെ കഴിഞ്ഞു കൂടുന്നു.
 6. -രാഷ്ട്രീയക്കാര്‍ തങ്ങളുടെ കൊടിയും ചിഹ്നങ്ങളുമല്ലാതെ മറ്റൊന്നും അവരേ പഠിപ്പിച്ചിട്ടില്ല.
 7. - 15 കോടി ജനങ്ങളേ പാഠശാലകളിലും പണിശാലകളിലും ഇറങ്ങാന്‍ അനുവദിക്കാതെ ഗട്ടറില്‍ തള്ളിയാല്‍ അവര്‍ പൊങ്ങുന്നത്‌ അധോലോക ഗലികളിലും വേശ്യാത്തെരുവുകളിലും കഞ്ചാവ്‌ കരിഞ്ചാന്തകളിലുമാകും. ഇത്‌ അമേരിക്കയില്‍ നീഗ്രോകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധന പ്രശ്നങ്ങളേക്കാല്‍ പതിന്‍ മടങ്ങായിരിക്കും
 8. ഇറാനില്‍ നിന്നുള്ള ഗ്യാസും ഗള്‍ഫ്‌ നാടുകളിലേ അറബി ശൈഖുമാര്‍ വലിച്ചെറിയുന്ന എച്ചിലുകളും കുവൈറ്റിന്റെയും ഖത്തറിന്റെയും നിക്ഷേപങ്ങളും വ്യാപരക്കരാര്‍ വിഴി സൌദി നല്‍ക്കുന്ന സമ്പന്നതയുമൊക്കേയാകമെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളാട്ടേ എന്നു വയ്ക്കുന്നതിലെ പന്തികേട്‌ നേര്‍ക്കുനേര്‍ ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല.


പക്ഷേ എനിക്കു മനസ്സിലാകാത്തത്‌ ഇവിടെ മുസ്ലിമുകളോട്‌ പഠിക്കണ്ടാ എന്ന് ആരാണാവോ പറഞ്ഞത്‌. രാഷ്ട്രീയക്കാര്‍ ഇവരുടേ വിദ്യാഭ്യാസത്തില്‍ വഹിക്കേണ്ടിയിരുന്ന പങ്ക്‌ എന്തായിരുന്നു? മറ്റ്‌ സമുദായങ്ങളുടേ വിദ്യാഭ്യാസക്കര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്താണാവോ ചെയ്തത്‌. എന്തുകൊണ്ടാണ്‌ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യസത്തേക്കുറിച്ചുള്ള കുറ്റകരമായ( ചൈനയില്‍ പോയിപ്പോലും അറിവു നേടണമെന്നാണ്‍` നബി പറഞ്ഞത്‌) അനാസ്ഥയേക്കുറിച്ച്‌ ശ്രീ അബ്ദുള്ള ഒന്നും മിണ്ടാത്തത്‌. ഈ വിഷയം ഇന്ത്യാ വിഷനില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ശ്രീ E.T. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞത്‌ വിദ്യാഭ്യാസപരമായി പിന്നോക്കം പോയതുകൊണ്ടാണ്‌ ജോലിപരമായും പിന്നോക്കം പോയത്‌ എന്നാണ്‌.
O അബ്ദുള്ളയേപ്പറ്റി കല്ലേച്ചിയെഴുതിയ ലേഖനം ചന്ദ്രികയിലെഴുതുമ്പോള്‍

Thursday, November 16, 2006

കണക്കു കൂട്ടാന്‍ അറിയാതെ വരുമ്പോള്‍

സംസ്ഥാനത്തേ 25 ലക്ഷം ദരിദ്രകുടുംബങ്ങള്‍ വെറും 33 രൂപ പ്രിമിയം അടച്ച്‌ അപകട ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന പദ്ധതിയിലേ ചില കണക്കിലേ കളികളാണ്‌ പറയാന്‍ പോകുന്നത്‌.

കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ഒരു 5 അംഗ BPL കുടംബത്തിന്‌ അപകട മരണ ഇന്‍ഷൂറന്‍സായി പരമാവധി 1 ലക്ഷവും അംഗവൈകല്യത്തിനോ മറ്റസ്സുഖങ്ങള്‍ക്കോ പരമാവധി 30000 രൂപ വരേ ചികിത്സാ ചിലവോ നേടാവുന്നതാണ്‌.പ്രസവത്തിന്‌ 5000 രൂപയും കിട്ടും.പ്രീമിയമാകട്ടേ 399 രൂപ. അതില്‍ 300 രൂപ കേന്ദ്രം, 33 രൂപ സംസ്ഥാനം 33 പഞ്ചായത്തുകള്‍ 33 രൂപ ചേരുന്ന കുടുംബവും നല്‍കണം.ഇതാണ്‌ പദ്ധതി.

ഇനി ചില കണക്കുകള്‍

25 ലക്ഷം കുടുംബങ്ങള്‍ 399 രുപ പ്രകാരം മൊത്തം പ്രീമിയ തുക 99 കോടി 75 ലക്ഷം .100 കോടി എന്നു കരുതുക.

ഇനി 25 ലക്ഷത്തില്‍ 1 ലക്ഷം കുടുംബങ്ങള്‍ 30000 രൂപക്ക്‌ അര്‍ഹരായി എന്നു കരുതുക എത്രയായി 300 കോടി രൂപ. അതും പോട്ടേ 25000 (1%) കുടുംബങ്ങള്‍ അര്‍ഹരായി എന്നുകരുതുക 75 കോടി മുടക്കെണ്ടി വരും. ഇന്‍ഷൂറന്‍സ്‌ ബിസ്സിനസ്സില്‍ 20% മാത്രമേ ക്ലെയിം ഉണ്ടാകൂവത്രേ പക്ഷേ 1% നാം കണ്ടു കഴിഞ്ഞു.

ഇനിയാണ്‌ ഇതിലേ ക്ലൈമാക്സ്‌. UDF ഗവര്‍മന്റ്‌ ടെന്റര്‍ വിളിച്ചു നല്‍കിയ ഈ പദ്ധതി എറ്റെടുത്തത്‌ ICICI ലംബാര്‍ഡ്‌ എന്ന കമ്പനി. പ്രിമിയം എത്രയെന്നോ വേറും 99 രൂപ. അതായത്‌ കേന്ദ്ര വിഹിതം 300 രൂപ പോലുമില്ലാതെ ഈ പദ്ധതി നടപ്പിലാക്കാമെന്ന്.

ഇതാണ്‌ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ പരിരക്ഷാ പദ്ധതി. ഇനി LDF ചെയ്യാന്‍ പോകുന്നതോ പൊതു മേഖല ഇന്‍ഷൂറന്‍സ്‌ കമ്പനികളുമായി ചേര്‍ന്ന് 399 രൂപയുടേ പദ്ധതി നടപ്പിലാക്കും. അപ്പോഴും കണക്കുകൂട്ടല്‍ തെറ്റും. അല്ലേലും മിക്കവരും കണക്കില്‍ പിന്നോക്കമാണല്ലോ

Tuesday, November 14, 2006

മുരിങ്ങൂര്‍ കൂടുതല്‍ വാര്‍ത്തകള്‍

മുരിങ്ങൂരില്‍ എയ്ഡ്സ്‌ രോഗികള്‍ക്ക്‌ പരീക്ഷണ മരുന്നു നല്‍കി എന്ന വാര്‍ത്ത മംഗളത്തില്‍ നിന്ന്.

മുന്നറിയിപ്പ്‌:

വാര്‍ത്ത പോസ്റ്റ്‌ ചെയ്യുന്നത്‌ ഒരു വിവാദത്തിനു വേണ്ടിയല്ല. മറിച്ച്‌ ഇങ്ങനെ ഒരു വാര്‍ത്ത വന്നു എന്ന് അറിയിക്കുക മാത്രമാണ്‌.

Monday, November 13, 2006

ഒരു പുതിയ ആത്മഹത്യ വാര്‍ത്ത

എംസി റോഡ്‌ വികസന കമ്പിനിയുടേ പ്രൊജകറ്റ്‌ മാനേജര്‍ ലീ സിബിന്‍ ആത്മഹത്യ ചെയ്തു. 17 കോടി സര്‍ക്കാര്‍ കുടിശ്ശികയുണ്ടായിരുന്നത്രെ ഇദ്ദേഹത്തിന്റെ കമ്പനിക്ക്‌. 2002 ഡിസംബറില്‍ ഒപ്പിട്ട പദ്ധതി ആരംഭിക്കാന്‍ 2 വര്‍ഷം കാലതാമസ്സം വന്നു എന്നതിനാല്‍ 10 കോടി ധനകാര്യ വകുപ്പ്‌ പിഴയും വിധിച്ചു. യഥാസമയം സ്ഥലം ഏറ്റെടുത്ത്‌ കൊടുക്കാത്തതാണ്‌ കാലതമസ്സ്ത്തിന്‌ കാര്‍ണമായത്‌ എന്ന് വ്യകതമായിരുന്നു എങ്കിലും പിഴയടച്ചാല്‍ മാത്രമേ കുടിശ്ശികപ്പണം നല്‍കൂ എന്നായിരുന്നു വകുപ്പ്‌ മന്ത്രിയുടെ നിലപാട്‌.

ഈ മംഗളം വാര്‍ത്ത വായിക്കു

Wednesday, November 08, 2006

മുസ്ലിമുകളും സിഖുകാരും അപേഷിക്കേണ്ടതില്ല.

RAW,IB,NSG,SPG തുടങ്ങിയ സുരക്ഷാ ഏജന്‍സ്സികളില്‍ സിഖ്‌ മുസ്ലിം വിഭാഗങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക്‌.റോയില്‍ ഒറ്റ മുസ്ലിമും ഇല്ലത്ത്രേ.Outllok വാരികയുടെ വെളിപ്പെടുത്തലുകളാണ്‌ ഇവയെല്ലാം
വായിക്കു അഭിപ്രായം പറയൂ

Outllok
മാധ്യമം

Monday, November 06, 2006

നേരേ ചൊവ്വേ ഒരു അവലോകനം.

മനോരമയുടേ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ആരംഭിച്ചിട്ട്‌ 2 മാസമായപ്പോഴേക്കും മാധ്യമലോകത്ത്‌ വന്‍ സ്വധീനം സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്‌. മനോരമ ദിനപ്പത്രം പോലേ വെറും പൈങ്കിളിയാകും എന്ന് വിചാരിച്ചിടത്തുനിന്ന് വന്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

ഇതില്‍ എറ്റവും ശ്രദ്ധേയമായ പരിപാടി ജോണി ലൂക്കോസ്‌ അവതരിപ്പിക്കുന്ന നേരേ ചൊവ്വേയാണ്‌. ഞായറഴ്ച്ക 8 മണിക്കുള്ള ഈ പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ മനസ്സ്‌ തുറപ്പിക്കാനുള്ള ജോണിയുടേ കഴിവ്‌ അപാരം. ഈ പരിപാടിയുടേ മേന്മയറിയണമെങ്കില്‍ പീപ്പീളില്‍ ജോണ്‍ ബ്രീട്ടസ്സവതരിപ്പിക്കുന്ന Questian Time എന്ന പരിപാടി കണ്ടാല്‍ മതി. അതിഥികളേക്കാല്‍ കൂടുതല്‍ ബ്രീട്ടാസ്‌ സംസാരിക്കുന്നതിനാല്‍ മിക്ക അഭിമുഖവും ഒന്നില്‍ക്കൂടുതല്‍ എപ്പിസോഡ്‌ ആയി മാറാറുണ്ട്‌. രാമന്‍ നായരുമായുള്ള അഭിമുഖം പോലും ഒരെപ്പിസോഡില്‍ തീര്‍ക്കാനായില്ല ബ്രിട്ടാസ്സിന്‌. എന്നാല്‍ ജോണിയാകട്ടേ 30 മിനിറ്റ്‌ സമയത്തിനുള്ളില്‍ അതിഥികളില്‍ നിന്നും കിട്ടവുന്നതെല്ലാം നേടിയെടുത്ത്‌ അവതരിപ്പിക്കുന്നു. ജോണിയുടെ മിതമായ സംസരവും വിനയപൂര്‍വ്വമായ പെരുമാറ്റവും ഈ പരിപാടിയുടേ മാറ്റുകൂട്ടുന്നു.

ധ്യാനകേന്ദ്രം നിയത്തിനതീതമല്ല

ധ്യാന കേന്ദ്രം നിയത്തിന്‌ അതീതമല്ല എന്ന് സത്യദീപം ഇംഗ്ലീഷ്‌ മുഖപ്രസംഗം പറയുന്നു.
മംഗളം വാര്‍ത്ത
ധ്യാനകേന്ദ്രം നിയത്തിനതീതമല്ല : സത്യദീപം

Monday, October 30, 2006

മുരിങ്ങൂര്‍ റെയ്ഡ്‌ : ഒരു വിശദീകരണം

മുരിങ്ങൂരിലേ റെയ്ഡും കുറേ വിവദങ്ങളും എന്ന പോസ്റ്റിന്‌ 10 ഓളം കമ്മന്റുകളില്‍ അനോണിമസ്സായി വന്ന ഒരു brother ന്റെ കമ്മന്റിന്‌ മറുപടിയെഴുതണം എന്ന് തോന്നി.

അദ്ദേഹം പറയുന്നത്‌ ഞാന്‍ മുരിങ്ങൂരില്‍ ഒരു തവണയെങ്കിലും പോയിരുന്നെങ്കില്‍ ഈ പോസ്റ്റിടില്ലായിരുന്നു എന്നണ്‌. പിന്നേ ഞാന്‍ ഇതുവരെ എതെങ്കിലും ഒരു ആത്മാവിനേ നേടിയിട്ടുണ്ടോ ? എന്നാല്‍ മുരിങ്ങൂരില്‍ പതിനായിരക്കണക്കിന്‌ ആത്മാക്കളേ നേടിയിട്ടുണ്ട്‌ എന്നാണ്‌. പിന്നെ മതേതരത്വം എന്നത്‌ മതത്തിന്റേയും പുരോഹിതന്മാരുടേയും നേരേ കുതിരകേറാനുള്ളതല്ല എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ദൈവം അവരേ രക്ഷിച്ചുകൊള്ളും എന്നും പറയുന്നുണ്ട്‌.

ഞാന്‍ ഉന്നയിച്ച വിഷയം ഒരു തവണയെങ്കിലും മുന്‍ വിധി കൂടാതെ വായിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഈ ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. ഞാന്‍ മുരിങ്ങൂരില്‍ എന്തെങ്കിലും തെറ്റ്‌ സംഭവിക്കുന്നൂ എന്നോ അനീതിയുണ്ടെന്നോ പറഞ്ഞിട്ടില്ലാ. ഹൈക്കോടതി നിര്‍ദ്ദേശം അനുസ്സരിച്ച്‌ അവിടെ നടന്ന പരിശോധനക്കെതിരേ പ്രതിപഷ നേതാക്കന്മാരേ ഉപയോഗിച്ച സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തുന്നതെന്തിന്‌ എന്ന് തികച്ചും ന്യായമായ ചോദ്യം ഉന്നയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇടതു സര്‍ക്കാര്‍ സഭയോട്‌ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നൂ എന്ന രീതിയിലുള്ള മാധ്യമ പ്രചരണം സത്യ്ദീപം പോലുള്ള മാധ്യമങ്ങളിലൂടേ പ്രചരിപ്പിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുകയും ചെയ്തപ്പോഴാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ നിര്‍ബന്ധിതനായത്‌.ഇതല്ലാതെ എന്തെങ്കിലും ഒരു ആശയം എന്റെ പോസ്റ്റില്‍ നിന്ന് വായിച്ചെടുക്കാം എന്ന് എനിക്ക്‌ തോന്നുന്നില്ല. അതായത്‌ ആത്മാവിനേ സംബന്ധിച്ചൊരു പരാമര്‍ശ്ശം പോലും ഞാന്‍ നടത്തിയിട്ടില്ലാ എന്ന് വിനയ പൂര്‍വ്വം ഞാന്‍ അറിയിക്കട്ടേ.

സര്‍ക്കാരിനെതിരേ കാളപെറ്റെന്നു കേട്ടപ്പോള്‍ എന്നപോലേ സഭാ നേതൃത്വം കയറേടുത്തിറങ്ങുകയായിരുന്നു. ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളോ ( മോശമായ ഒരു പരാമര്‍ശം പോലും) സഭക്കെതിരേ ഉണ്ടായില്ല. എന്നിട്ടും ഹൈക്കോടതി ഉത്തരവ്‌ സര്‍ക്കാര്‍ ഉത്തരവാണ്‌ എന്ന പോലെയാണ്‌ സഭ നേതൃത്വം പ്രവര്‍ത്തിച്ചത്‌. സ്വയാശ്രയ പ്രശ്നത്തില്‍ സംഭവിച്ചതുപോലെ നമമാത്ര ജനപിന്തുണയേ ഈ വിഷയത്തിലും കിട്ടിയുള്ളൂ എന്നത്‌ കാലഘട്ടത്തിനനുസ്സരിച്ച മാറ്റം കത്തോലിക്കാ വിശ്വാസ്സികള്‍ക്കുണ്ടായി എന്നും അത്‌ സഭാ നേതൃത്വത്തിന്‌ ഇല്ലാതെപോയി എന്നും വ്യക്തമാകുന്നു.

ഒരു TV ചര്‍ച്ചയില്‍ ശ്രീ പുലിക്കുന്നേല്‍ പറഞ്ഞപോലേ പനക്കലച്ചന്‍ ചെയ്യെണ്ടിയിരുന്നത്‌ റെയ്ഡിനു വന്നവരേ വിളിച്ചു കൊണ്ടു പോയി ധ്യാന കേന്ദ്രം മുഴുവന്‍ കാണിച്ചുകൊടുക്കകയും അവിടേ ഒന്നും മോശമായി നടക്കുന്നില്ലാ എന്ന് ബോധ്യപ്പെടുത്തകയും ചെയ്യണമായിരുന്നു. പക്ഷേ ഒരു കോടി നഷ്ടപരിഹാരമാവിശ്യപ്പെടുകയും ന്യൂനപക്ഷപീഡനം നടന്നു എന്ന് വിലപിക്കുകയും ചെയ്യുകയാണ്‌ ഇവര്‍ ചെയ്തത്‌.

സത്യങ്ങള്‍ മൂടിവച്ച്‌ അര്‍ത്ഥ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ക്രൈസ്തവ മൂല്യങ്ങള്‍ക്ക്‌ ചേര്‍ന്നതല്ലാ എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ്സ കള്ള കച്ചവടക്കാര്‍ എന്ന പേര്‍ ഇപ്പ്പ്പോള്‍ തന്നേ സഭയേ വേട്ടയാടുമ്പോള്‍ ഇനിയും കേരള സമൂഹത്തില്‍ വിലയിടിച്ചു കളയരുതേ എന്ന ഒരു അപേക്ഷയും എനിക്കുണ്ട്‌

Friday, October 27, 2006

വീണ്ടും ചില യൂണിഫോം വിവാദങ്ങള്‍

പര്‍ദ്ദ വിലക്ക്‌ : പ്രൊവിഡന്‍സ്‌ കോളെജ്‌ പ്രിന്‍സിപ്പാല്‍ ഖേദം പ്രകടിപ്പിച്ചു. എന്ന മാധ്യമം വാര്‍ത്തയാണ്‌ ഈ വിഷയം വീണ്ടും ഉന്നയിക്കാന്‍ എന്നേ പ്രേരിപ്പിച്ചത്‌.പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ തന്നേ പരിഹസ്സിക്കുകയും പഠനം നിഷേധിക്കുകയും ചെയ്തു എന്ന റസ്സീന എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി അയച്ചത്രേ.

എന്നാല്‍ യൂണിഫൊം ധരിക്കാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്ന് കോളെജ്‌ അധികൃതര്‍. അധികൃതരുടേ ഈ വാദം ഒറ്റ നോട്ടത്തില്‍ ന്യായം എന്നു തോന്നാം പക്ഷേ റസ്സിയ ഉന്നയിക്കുന്ന ശ്രദ്ദേയമായ കാര്യം അവിടേ കന്യാസ്ത്രികള്‍ യൂണിഫൊം ധിരിക്കാതെ വരുന്നു എന്നതാണ്‌. ഈ ഇരട്ടത്താപ്പിന്‌ അധികൃതര്‍ക്ക്‌ മറുപടിയില്ലാ.ഇടതു ഗവണ്‍മന്റ്‌ ന്യൂനപക്ഷ പീഠനം നടത്തുമ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവര്‍ ഇങ്ങനേ തുടങ്ങിയാല്‍ എന്തു ചെയ്യും.

യൂണിഫോമും മത ചിഹ്നങ്ങളും എല്ലാം കൂടി നമ്മുടേ വിദ്യാഭ്യാസ മേഖല ആകേ കലുഷിതമാണ്‌. പൊതു വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം തകര്‍ന്നതും സ്വകാര്യ ന്യൂനപക്ഷ കേന്ദ്രീകൃത വിദ്യാലയങ്ങളിലേക്ക്‌ വിദ്യാഭ്യാസ നിയന്ത്രണം ചെന്നെത്തിയെതിന്റെ പരിണിത ഫലമാണിത്‌. ഇത്‌ ഇനിയും തുടരണമെന്നാണ്‌ ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നത്‌. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ എല്ലാവരും അതതു സമുദായത്തിന്റെ വിദ്യാലയങ്ങ്ലില്‍ പഠിക്കട്ടേ എന്ന് വിദഗ്തര്‍ പറയും.

Wednesday, October 25, 2006

ഭൂമി ഇടപാടുകളില്‍ കള്ളനോട്ട്‌ പ്രവഹിക്കുന്നു

എര്‍ണ്ണാകുളം ജില്ലയില്‍ കുതിച്ചുയരുന്ന സ്ഥലവില വാര്‍ത്തയില്‍ ഇടം നേടിയിട്ട്‌ അധികമായില്ല. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റോരു വാര്‍ത്ത അതിലൂടേ വന്‍ കള്ളനോട്ട്‌ പ്രവാഹം നടന്നിരിക്കുന്നു എന്നതാണ്‌. പല ഇടപാടുകളും രൊക്കം പണം എന്ന രീതിയിലാണ്‌ നടന്നിരിക്കുന്നത്‌ അതിനാല്‍ കള്ളനോട്ടുകള്‍ധികവും സാധാരണക്കാരന്റെ കൈകളില്‍ എത്തിക്കഴിജിരിക്കുന്നു. ആധാരത്തില്‍ മുഴുവന്‍ തുക കാണിക്കുക എന്നത്‌ നമ്മുടെ ശീലമല്ലാത്തതിനാല്‍ രജിസ്റ്റര്‍തുക മാത്രം നല്ല നോട്ട്‌ നല്‍കുക എന്ന തന്ത്രവും ഈ ലോബി പയറ്റുന്നുണ്ടത്രേ.

താഴേ തട്ടിലേക്ക്‌ കള്ളനോട്ടുകള്‍ വ്യാപിച്ചതിനാല്‍ ചെറിയ പണമിടപാടുകള്‍ പോലും കള്ളനോട്ട്‌ ഭീതിയിലാണ്‌. അതിനാല്‍ നം മട്ടുള്ളവരില്‍ നിന്ന് വാങ്ങുന്ന ഓരോ നോട്ടും കള്ളനോട്ടല്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. അതിനാല്‍ 5000 ത്തിന്‌ മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക്‌ വഴിയാകാന്‍ ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ കള്ളപ്പണ ഇടപാട്‌ അവസ്സാനിപ്പിക്കുക. കള്ളപ്പണം വലിയ കുറ്റമല്ലാ എന്ന നമ്മുടേ നിലപാട്‌ മുതലെടുത്താണ്‌ ഈ കള്ളനോട്ട്‌ സംഘം പ്രവര്‍ത്തിക്കുന്നത്‌.

കൂടുതല്‍ വായനക്ക്‌
ഭൂമി വില്‍പ്പനയുടേ മറവില്‍ കള്ളനോട്ട്‌ ഒഴുകുന്നു
എര്‍ണ്ണകുളത്ത്‌ ഭൂമിയിടപാടില്‍ കള്ളനോട്ട്‌
തൃശ്ശൂരിലെ കള്ളനോട്ട്‌ ഇടപാടുകാര്‍ക്ക്‌ NDF ബന്ധം
കള്ള നോട്ട്‌ തിരിച്ചറിയാന്‍

Thursday, October 19, 2006

മുരിങ്ങൂരിലേ റെയ്‌ഡും കുറേ വിവാദങ്ങളും.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസ്സരിച്ച്‌ നടത്തിയ റെയ്‌ഡിനേത്തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പ്രതിപക്ഷം നിയമ സഭ ഭഹിഷ്കരിക്കുന്നു. കെ എം മാണീ വികാരധിനാകുന്നു. കോടിയേരി ഡിവൈന്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ മനസ്സില്ലാക്കണം എന്നാണ്‌ UDF ന്റെ ആവശ്യം.

ഈ ആഴ്ചത്തേ സത്യദീപത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ്‌ ഇത്‌ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്‌. ഇടതു സര്‍ക്കാര്‍ എന്തോ പ്രതികാര ബുദ്ധിയോടേയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന രീതീയില്‍ ലേഖനങ്ങളും മുഖപ്രസംഗവും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഒരു ക്രിസ്ത്യന്‍ പീഡനം നടന്നിരിക്കുന്നു എന്ന രീതിയിലാണ്‌ അവതരിക്കപ്പെരിക്കുന്നത്‌. ( കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക http://sathyadeepam.org/index.asp എന്റെ ലൊഗിന്‍ ഉപയോഗിച്ച്‌ വായിക്കാവുന്നതാണ്‌ login=kiran,password=kiran)

ഇനി എന്താണ്‌ യഥര്‍ത്തത്തില്‍ സംഭവിച്ചത്‌ എന്നു നോക്കാംഹൈക്കോടതി നേരിട്ടവശ്യപ്പെട്ടതനുസ്സരിച്ച്താണ്‌ ഈ പരിശോധന നടന്നത്‌സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും നടന്നിട്ടില്ലഅന്വേഷണ സംഘം റിപ്പോട്ട്‌ സമര്‍പ്പിക്കുന്നത്‌ കോടതിക്ക്‌ നേരിട്ടണ്‌അപ്പോള്‍ ആഭ്യന്തര മന്ത്രി ഈ സാഹചര്യത്തില്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നത്‌ എത്രത്തോളം ശരിയാണ്‌?പിന്നേ റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചില സൂചനകള്‍ ധ്യാന കേന്ദ്രത്തില്‍ വന്‍ തോതില്‍ മരുന്നു ശേഖരം ഉണ്ടെന്നും ഇങ്ങനെ മരുന്നു സൂക്ഷിക്കാന്‍ ലൈസന്‍സ്‌ ഒന്നും ഇവര്‍ക്കില്ലാ എന്നാണ്‌. പിന്നെ അവിടേ പ്രവര്‍ത്തിക്കുന്ന മാനസ്സിക രോഗ ചികത്സ കേന്ദ്രത്തിന്‌ ലൈസന്‍സില്ലാ എന്നുമൊക്കെയാണ്‌. ഇതിനേക്കുറിച്കൊന്നും ഒരു പരാമര്‍ശവും ആരും നടത്തികണ്ടില്ലാ.

ഒന്നും ഒളിച്ചു വെയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തിന്‌ നാം പേടിക്കണം . എല്ലാം തുറന്നു കാണിക്കണം. അങ്ങനെ ചെയ്താല്‍ വിശ്വാസ്യത കൂടും. പക്ഷേ വിഷയം രാഷ്ട്രീയമാക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. പക്ഷേ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ വാര്‍ത്തകള്‍ മനോരമ ഉള്‍പ്പെടേ ( ദീപികയെ ഈ അവസ്സരത്തില്‍ മാറ്റി നിര്‍ത്താം) ഉള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു എന്നത്‌ ഈ അവസ്സരത്തില്‍ ഏടുത്തു പറയേണ്ടതാണ്‌.

Wednesday, September 27, 2006

വിദ്യാലയങ്ങളില്‍ മതപഠനവും മത ചിഹ്നങ്ങളും ആവശ്യമോ?

വിദ്യാലയങ്ങളില്‍ മത പഠനവും മത ചിഹ്നങ്ങളും ഒഴിവക്കണം എന്ന രീതിയില്‍ മാറാട്‌ അന്വേഷണ കമ്മീഷന്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം കേരള സമൂഹം വളരേ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ എന്ന് തോന്നുന്നു.

ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത്‌ ഞങ്ങള്‍ക്ക്‌ എല്ലാ ആദ്യ വെള്ളിയാഴ്ച്ചയും കുമ്പസാരിക്കാന്‍ പോകാന്‍ സൌകര്യം ഉണ്ടായിരുന്നത്‌ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അതുപോലേ മറ്റു വെള്ളിയാഴ്ച്ചകളില്‍ ഉച്ചക്ക്‌ മതപഠനവും നിര്‍ബന്ധമായിരുന്നു. അക്രൈസ്തവര്‍ക്ക്‌ സന്മാര്‍ഗം എന്ന് പേരില്‍ വേറൊരു ക്ലാസ്സും ഉണ്ടായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടേ നടത്തുന്ന ഇത്തരം വിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ രാവിലേയും ഉച്ചക്കും വൈകിട്ടും നടന്നിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മറ്റു മാനെജ്മെന്റുകള്‍ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളില്‍ സമാനമായ രീതിയില്‍ മതബോധനം നടക്കുന്നുണ്ടകും എന്നണ്‌ ഞാന്‍ കരുതുന്നത്‌.

മത നിരപേക്ഷമായ സര്‍ക്കാര്‍ നില നില്‍ക്കുന്ന രാജ്യത്ത്‌ ഇത്തരം വിദ്യാലയങ്ങള്‍ എന്തു പ്രയോജനമാണ്‌ ചെയ്യുന്നത്‌ എന്ന് പുനര്‍ വിചിന്തനം ചെയ്യേണ്ടതല്ലേ ?

Wednesday, September 13, 2006

സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടി

ജമായത്‌ ഇസ്ലാമിയുടേ പത്രമാണെങ്കിലും ചില പ്രശ്നങ്ങളില്‍ മാധ്യമം പത്രം എടുക്കുന്ന നിലപാടുകള്‍ അഭിനന്ദിക്കാതെ വയ്യ സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടിയണ്‌ എന്നാണ്‌ ഈ മാധ്യമം വാര്‍ത്ത പറയുന്നത്‌.

കൂടുതല്‍ വായനക്ക്‌

മാനെജ്‌മന്റ്‌ കണ്‍സോഷ്യത്തിനെതിരേ നടപടി തുടങ്ങി
സ്വയശ്രയ മെഡിക്കല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു

Monday, September 11, 2006

സ്വയാശ്രയ പ്രശ്നം കേരളം ഇരുട്ടില്‍ തപ്പുന്നു.

ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയുടേ ഞെട്ടിപ്പിക്കുന്ന (? ആരു ഞെട്ടാന്‍ ) കണ്ടെത്തലുകള്‍ വന്നിട്ട്‌ 3 ദിവസമാകുന്നു . ഇന്നു വരേ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും ആവശമുണ്ടായിട്ടില്ലാ എന്നത്‌ ഈ വിഷയത്തില്‍ കേരളീയ സമൂഹത്തന്റെ ആത്മാര്‍ത്ഥയേ ചോദ്യം ചെയ്യുന്നു.

ഏത്‌ ചെറിയ പ്രശ്നത്തിലും ആക്രോശിക്കുന്ന സംസ്കാരിക നേതാക്കന്മാര്‍ എവിടേ.നഗ്നമായ നിയമ ലംഘനം നടന്നു എന്നും തട്ടിക്കൂട്ട്‌ പ്രവേശനപരീക്ഷ റദ്ദക്കണമെന്നുമുള്ള ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ഒരു കമ്മിറ്റിയുടേ കണ്ടെത്തല്‍ എങ്ങനേയാണ്‌ നമുക്ക്‌ തമസ്കരിക്കാന്‍ കഴിയുക?

സ്ത്രീ പീഡനക്കേസും ചാരക്കേസുമൊക്കേ ആഘോഷിച്ച മാധ്യമങ്ങള്‍ എവിടേ?.മാതൃഭൂമിയുടെ മുഖപ്രസംഗത്തില്‍ നിറഞ്ഞു നിന്നതും കുട്ടികളുടേ ഭാവിയും സമവായവും. കോഴകൊടുത്ത്‌ വിശ്വാസ വഞ്ചിതരായ വിദ്യാര്‍ത്ഥികളേക്കുരിച്ചുവരേ മാധ്യമങ്ങള്‍ ഉത്‌കണ്ഠകുലരാകുന്നു. പക്ഷേ ആരും പറയുന്നില്ല ഈ വിദ്യാഭ്യാസ മാഫിയക്കെതിരേ നടപടി വേണം എന്ന്. നീതി ബോധം നഷ്ടപ്പെട്ടുപോകുന്നില്ലേ എന്ന് പത്രപ്രവര്‍ത്തകര്‍ ആത്മപരിശോധന ചെയ്യണം.

ചെറിയ നിയമ ലംഘനത്തേപ്പോലും വലിയ വിമര്‍ശനം നടത്തുന്ന V.R. കൃഷ്ണയ്യര്‍ എവിടേ. DPEP നടപ്പിലാക്കിയപ്പോള്‍ അമേരിക്കന്‍ അജണ്ടയാണ്‌ എന്ന് പറഞ്ഞ്‌ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്ന ആളാണ്‌ V.R. . എഴുത്തഛന്‍ പുരസ്ക്കാരം അഴീക്കോടിനേകൊണ്ട്‌ വാങ്ങാതിരിക്കാന്‍ പ്രേരിപ്പിച്ച ആളാണ്‌ V.R. അദ്ദേഹമെങ്കിലും ഒന്ന് പ്രതികരിച്ചെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ അഴിമതി നടത്താന്‍ കഴിയുകയെന്ന് സമൂഹവും സംസ്കാരിക നായകരും വിശ്വസിക്കുന്നുണ്ടോ?. മറ്റുള്ളവര്‍ക്കൊക്കേ എന്തുമാകാമോ. ഒന്നു ചിന്തിച്ചു നോക്കൂ ഇതാണോ നം നേടിയ പുരോഗതി ?

എന്തായിരുന്നു ഇവിടുത്തേ മത മേലദ്ധ്യക്ഷന്മാരുടേ ഭാവം. കോടതി വിധികള്‍ക്കനുസൃതമായി കോളേജ്‌ നടത്താന്‍ അവരേ അനുവദിക്കണം എന്നായിരുന്നു. ഏതെങ്കിലും മാനേജ്മെന്റുകള്‍ തട്ടിപ്പുകാണിച്ചാല്‍ അതിന്‌ എല്ലാവരേയും കുറ്റപ്പെടുത്തരുത്‌. അവസാനം എന്തായി എല്ലാവരും തട്ടിപ്പുകാര്‍ എന്നു തെളിഞ്ഞു. അപ്പോള്‍ പറയുന്നു സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിക്കുന്നൂ എന്ന്.നിയമങ്ങളൊക്കേ മനുഷ്യര്‍ നിര്‍മ്മിക്കുന്നതാണല്ലോ മത മേലധ്യക്ഷന്മാര്‍ ദൈവത്തിന്റെ ആളുകളയതിനാല്‍ ഇതൊന്നും ബാധകമല്ലാ എന്നായിരിക്കും അവരുടേ ഭാവം.വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നത്‌ തിരുമേനിമാരുടെ നിലവാരം കൂട്ടാന്‍ സഹായിക്കും എന്ന് ഓര്‍മ്മിപ്പികാന്‍ ആഗ്രഹിക്കുന്നു.

എവിടെപ്പോയി വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ ?
എവിടെപ്പോയി വിദ്യാര്‍ത്ഥി സംഘടനകള്‍ ?

കുട്ടികളുടെ ഭാവി എന്ന പിടിവള്ളി അതുപയോഗിച്ച്‌ എല്ലാം നമുക്ക്‌ പ്രതിരോധിക്കാം .
ബര്‍ണ്ണഡ്‌ ഷായുടേ ഒരു ആപ്തവാക്യം ഇവിടേ അന്വര്‍ത്ഥമാകുന്നു.
"ഒരു സമൂഹത്തിന്‌ അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേ ഉണ്ടാകൂ."

അതാണ്‌ സത്യം അതു മാത്രം.

Friday, September 08, 2006

സ്വയാശ്രയം പുതിയ വഴിത്തിരിവില്‍

അങ്ങനെ ഈ രാജ്യത്തും നിയമ വാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷ വന്നു തുടങ്ങി. മുഹമ്മദ്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിയമ വിരുദ്ധമാണ്‌ എന്ന് പറഞ്ഞിരിക്കുന്നു. കേരളത്തിലെ ജനങ്ങളേ നിയമത്തിന്റെ പഴുതുകളിലൂടെ വിഢികളാക്കിക്കൊണ്ടിരുന്ന മാനേജ്മെന്റുകള്‍ക്ക്‌ അവസാനം തിരിച്ചടി കിട്ടി. അവരുടേ എല്ലാ അവകാശവാദവും പൊളിഞ്ഞപ്പോള്‍ പുതിയ പഴുതുമായി അവര്‍ ഇറങ്ങിയിരിക്കുന്നു. ഹൈക്കോടതി വിധി അനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥിയെയും പുറത്താക്കന്‍ പാടില്ലാ എന്നും ഹൈക്കോടതി വിധി ഒരു കോടതിയും ചോദ്യം ചെയ്തിട്ടില്ലാ എന്നുമാണ്‌ അവര്‍ ഇപ്പോള്‍ പറയുന്നത്‌.സമവായത്തിനു വേണ്ടി സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം ഈ റിപ്പോര്‍ട്ട്‌ നടപ്പിലാകും എന്ന് കണ്ടറിയണം. ഏതായാലും സ്വായാശ്രയ പ്രവേശന പരീക്ഷ ഒരു തട്ടിപ്പാണ്‌ എന്ന് തെളിയിക്കപ്പെടനെങ്കിലും ഈ നിയമ യുദ്ധങ്ങള്‍ സഹായിച്ചു. പിന്നെ ആര്‍ക്കൊക്കെ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ട്‌ എന്ന് ഇനി വരുന്ന ദിവസങ്ങളില്‍ നമുക്ക്‌ മനസ്സിലാകും.

ഇന്നു രാവിലെ UDF ന്റെ അഭിപ്രായം തിരുവഞ്ചൂര്‍ മൊഴിഞ്ഞു. സര്‍ക്കാര്‍ നോമിനികളുള്ള മുഹമ്മദ്‌ കമ്മിറ്റിയേ ഉപയോഗിച്ച്‌ മാനേജ്മെന്റുകളേ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്നും സമവായ ചര്‍ച്ചയില്‍ മാനേജ്മെന്റുകളേ മുട്ടുക്കുത്തിക്കാന്‍ ഈ റിപ്പോര്‍ട്ട്‌ ഉപയോഗിക്കുകയാണ്‌ എന്നും ഇത്‌ സത്യസന്ധമല്ല എന്നുമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

കുട്ടികളുടെ ഭാവി എന്ന പിടിവള്ളിയില്‍ അച്ചന്മാരും നേതാക്കന്മാരുകൂടി ഈ കണ്ടെത്തലുകളെല്ലാം മുക്കും എന്നതിന്റെ സൂചനകളും കാണുന്നുണ്ട്‌. മന്ത്രി ബിനോയ്‌ വിശ്വം അരമനകള്‍ കയറി ഇറങ്ങുന്നുണ്ട്‌ എന്ന വാര്‍ത്ത ഇതിനോട്‌ കൂട്ടി വായിക്കാവുന്നതാണ്‌.50:50 എന്ന അനുപാതമെങ്കിലും നേടിയെടുക്കാന്‍ ഈ സുവര്‍ണ്ണാവസ്സരം ഉപയോഗിക്കണം എന്ന അഭിപ്രായമായിരിക്കും കേരളീയര്‍ക്ക്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌

Saturday, August 26, 2006

സ്വയാശ്രയ വിധി ഒരവലോകനം

സ്വയാശ്രയം ഇനി എന്ത്‌ എന്ന പേരില്‍ ഞാന്‍ ഇന്നലെ എഴുതിയ ബ്ലോഗിനേക്കുറിച്ച്‌ കുടിയനും കൂമാനും എഴുതിയ കമ്മന്റുകളില്‍ നിന്ന് എനിക്കു മനസ്സിലായത്‌ നാം എല്ലം സുപ്രിം കോടതി വിധി തെറ്റായി മനസ്സിലക്കീ എന്നാണ്‌. അതിനാല്‍ ഞാന്‍ കുറച്ചു കൂടി വ്യക്തമായി ഈ വിധിയേക്കുറിച്ചു പഠിക്കുകയുണ്ടായി. എനിക്കു മനസ്സിലയ കര്യങ്ങള്‍ ഇവയാണ്‌

സുപ്രിം കോടതി വിധി പൂര്‍ണ്ണമായും സര്‍ക്കരിനെതിരാണ്‌


 1. 50% സര്‍ക്കാര്‍ സീറ്റില്‍ പുതിയ സ്വയാശ്രയ നിയമമനുസ്സരിച്ചായിരുന്നു എങ്കില്‍ സര്‍ക്കാര്‍ ഫീസ്‌ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത്‌ K.T തോമസ്‌ ഫീസ്‌ ആണ്‌. (1.14 ലക്ഷം മെഡിക്കല്‍, 30000+ എഞ്ചിനിയറിങ്‌). സര്‍ക്കാര്‍ സീറ്റില്‍ കയറുന്ന എത്ര പേര്‍ക്ക്‌ ഇതു നല്‍കാന്‍ കഴിയും എന്നത്‌ കണ്ടറിയണം.

 2. 50 : 50 എന്ന പ്രവേശനത്തില്‍ മാനേജ്മെന്റിന്റെ വെറും 20% സീറ്റിലെ ക്രമക്കേടിനെക്കുറിച്ചു മാത്രമേ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അന്വെഷിക്കാന്‍ പറ്റൂ. അതു തന്നേ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളുടേ പരാതി മാത്രം. ഏതാണ്ട്‌ 10 വിദ്യാര്‍ത്ഥികള്‍ മാത്രമേ പരാതിപ്പെട്ടിട്ടുള്ളൂ.

 3. സര്‍ക്കാര്‍ ഈ വര്‍ഷം സ്വയാശ്രയ നിയമം നടപ്പിലാക്കതിരിക്കുകയും മാനേജ്‌മന്റ്‌ പരീക്ഷയേക്കുറിച്ച്‌ മുഹമ്മദ്‌ കമ്മിറ്റി വഴി അന്വേഷിക്കുകയും ചെയ്തിരുന്നു എങ്കില്‍ 50% സീറ്റിലെ ക്രമക്കേടു കണ്ടു പിടിക്കുകയും സ്വയാശ്രയ കേസിന്റെ വാദം നടക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാമയിരുന്നു.
 4. പുതിയ സ്വയാശ്രയ നിയമത്തില്‍ 30 % സീറ്റ്‌ (NRI + പ്രിവിലെജ്‌ ) മാനേജ്മെന്റിന്റെ ആയീ കോടതി കണക്കാക്കുകയും. അതില്‍ അന്വേഷണം വിലക്കുകയും ചെയ്തത്‌ സ്വയാശ്രയ നിയമം നിലവില്‍ ഉള്ളതു കൊണ്ടായിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ വടികൊടുത്ത്‌ അടി വാങ്ങി.
 5. Bed കോളേജില്‍ 50 ശതമാനം സര്‍ക്കാര്‍ ഫീസ്‌ മാത്രമായിരുന്നു വാങ്ങിയിരുന്നത്‌. അതിനേയും സ്വയാശ്രയ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരുകയും അവര്‍ക്കും ഇപ്പോള്‍ 100% സീറ്റിലും മാനേജ്‌മന്റ്‌ ഫീസ്‌ വാങ്ങാന്‍ ഇട നല്‍കി.


ഇതെല്ലാം LDF സര്‍ക്കാരിന്റെ വീഴ്ച്ച്‌
ഇനി UDF സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ പരിശോധിക്കാം.

 1. 93 ഭരണഘടാനാ ഭേദഗതി പരിഗണിച്ച്‌ എല്ല സര്‍ക്കാരുകളും സ്വയാശ്രയ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേ മറ്റു സംസ്ഥാനങ്ങള്‍ എല്ലാം പുതിയ നിയമമുണ്ടാക്കുകയോ മാനെജ്മെന്റുമായി സമവായം ഉണ്ടാക്കുകയോ ചെയ്തു. എന്നാല്‍ UDF സര്‍ക്കാര്‍ അതിന്‌ ശ്രമിച്ചില്ല.
 2. മാനെജ്മെന്റുകളുടേ പരീക്ഷയേക്കുറിച്ച്‌ കഴിഞ്ഞ 2 വര്‍ഷവും ഒരു അന്വേഷണമോ ആരോപണമോ സര്‍ക്കാര്‍ ഭഗത്തു നിന്നുണ്ടായില്ലാ. അതു തന്നേയാണ്‌ മാനേജ്‌മന്റ്‌ സുപ്രിം കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയ ഏറ്റവും വലിയ തെളിവ്‌. സുപ്രിം കോടതി അത്‌ അംഗീകരിക്കുകയും ചെയ്തു.
 3. മാനേജ്മെന്റുകളുടെ പരീക്ഷകള്‍ നിയന്ത്രിക്കാനുള്ള K.T തോമസ്‌ കമ്മിറ്റിയുടേ അധികാരം എടുത്തു കളയുകയും ചെയ്തു.


ഇനി ഈ വ്യവഹാരങ്ങള്‍ കൊണ്ടുണ്ടായ ചില ഗുണങ്ങല്‍ക്കൂടി നോക്കാം


 1. സര്‍ക്കാരിന്‌ കിട്ടുന്ന നിയമ ഉപദേശങ്ങളുടേ കാര്യഷമതയേക്കുറിച്ച്‌ പൊതു സമൂഹത്തിന്‌ ഒരു അവബോധം ലഭിച്ചു
 2. എന്തൊക്കേയായലും മാനേജ്മെന്റു പരീക്ഷകള്‍ സുതാര്യമായിരുന്നില്ലാ എന്ന് പൊതു സമൂഹത്തിന്‌ മനസ്സിലായി
 3. മാനേജ്മെന്റുകള്‍ ചന്ദ്രികയിലും ദീപികയിലും മാത്രം പരസ്യം ചെയ്‌തിട്ടുള്ളൂ എന്ന വസ്തുത തന്നേ കോഴ കോടുക്കാന്‍ കഴിവുള്ളവരെ മാത്രമേ അവര്‍ പരിഗണിക്കൂ എന്നുറപ്പായി
 4. കൊട്ടിഘോഷിച്ച മാനേജ്‌മന്റ്‌ പരീക്ഷയില്‍ വെറും 500 ല്‍ പരം അപേക്ഷ മാത്രമേ കൊടിത്തിട്ടുള്ളൂ എന്നത്‌ തന്നേ കോടതി അനുവദിക്കുന്ന ഫീസ്‌ നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും സ്വയാശ്രയ കോളേജില്‍ അപേക്ഷാ ഫോറം പോലും കിട്ടില്ലാ എന്നു വ്യക്തമായി
 5. 50% സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളേ പഠിപ്പിക്കാന്‍ MES ഉം ഗോഗുലം ഗോപാലനും സമ്മതിക്കുമ്പോള്‍ 25:75 ല്‍ മാത്രമേ ന്യൂനപക്ഷരും പാവാപ്പെട്ടവര്‍ക്കു വേണ്ടി സ്ഥാപങ്ങള്‍ നടത്തുന്നൂ എന്നു അവകാശപ്പെടുന്ന ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ സമ്മതിക്കുന്നുള്ളൂ എന്നതും ആ സമുദായത്തിന്റെ തനി നിറം തുറന്നുകാട്ടന്‍ സഹായിച്ചു,


വേറൊരു തരത്തില്‍ പറഞ്ഞാല്‍ സ്വയാശ്രയത്തിന്റെ പിന്നില്‍ എന്തെല്ലാം ഉണ്ട്‌ എന്ന് ഈ സംഭവ വികസങ്ങള്‍ നമ്മളേ പഠിപ്പിച്ചു.

കൂടുതല്‍ വായനക്ക്‌
സ്വയാശ്രയം 50:50
വിധിക്കു ശേഷവും ആശയക്കുഴപ്പം

Friday, August 25, 2006

സ്വയാശ്രയം ഇനി എന്ത്‌?

സര്‍ക്കാരും മാനേജ്മെന്റും കോടതിയിലും അല്ലാതെയും ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇനി എന്ത്‌ എന്ന ചോദ്യം ഉയരുന്നു. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ തോല്‌വിയുടെ വക്കിലാണെങ്കില്‍ മുഹമ്മദ്‌ കമ്മിറ്റിയുടേ മുന്നില്‍ മാനെജ്മെന്റുകള്‍ പരുങ്ങുന്നു. എന്താണ്‌ ഒരു പരിഹാരം . ഇന്നത്തെ മനോരമയില്‍ മറ്റു സംസ്ഥനങ്ങളില്‍ എങ്ങനെയാണ്‌ സമവായം ഉണ്ടാക്കിയിരിക്കുന്നത്‌ എന്ന് എഴുയിതിരിക്കുന്നു. എന്തു കൊണ്ട്‌ നമുക്കും ഒരു 50:50 എന്ന സമവായത്തില്‍ എത്താന്‍ കഴിയുന്നില്ല എന്നത്‌ നാം ചിന്തിക്കണം. MES ഉം ഗോകുലം ഗോപാലനും 50:50 സമമതിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനെജ്‌മന്റ്‌ 25:75 ആണ്‌ ആവശ്യപ്പെടുന്നു ഒപ്പം ന്യൂനപക്ഷ അവകാശവും. MES എല്ലാ കാര്യത്തിലും സംയമനം പാലിക്കുമ്പോള്‍ സഭ തെരുവിലിറങ്ങി ഭീക്ഷിണി മുഴക്കുകയാണ്‌. മാനേജ്മെന്റുകളൂടേ പരീക്ഷകളില്‍ മുഹമ്മദ്‌ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. അപ്പോള്‍ സുതാര്യമല്ലാത്ത ഒരു പ്രവേശന രീതിയിലൂടേ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌ വിശ്വാസങ്ങള്‍ക്കു ചേര്‍ന്നതാണോ എന്ന് സഭാ പിതാക്കന്മാര്‍ അത്മപരിശോധന ചെയ്യണം.

Wednesday, August 23, 2006

സ്വയാശ്രയം സുപ്രിം കോടതി ഒത്തു തീര്‍പ്പിന്‌ ശ്രമിച്ചു


ഈ വിഷയത്തില്‍ വെബ്‌ലോകത്തില്‍ വന്ന വാര്‍ത്തയാണ്‌ മുകളില്‍ .
ഇതു വായിക്കുമ്പോള്‍ ചില സംശയാങ്ങള്‍ ഉണ്ടാകുന്നു.

മാനേജ്മെന്റുകളുടെ 30% പ്രവേശങ്ങളേക്കുറിച്ച്‌ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതില്ലാ അതായത്‌ 30 % ലെ ക്രമക്കേട്‌ അന്വേഷിക്കേണ്ടാ എന്ന്. കൂടതല്‍ പറഞ്ഞാല്‍ കോടതി അലഷ്യമാകുമോ?

സംവരണത്തിന്റെ ലക്ഷ്യമെന്താണ്‌

വയലാര്‍ രവി വാദിച്ചു, വെണ്ണപ്പാളിക്കും സംവരണം.

അങ്ങനെ പുതിയ സംവരണ നിയമവും ലക്ഷ്യം തെറ്റുന്നതയി തോന്നുന്നു. എന്താണ്‌ നാം സംവരണംകൊണ്ട്‌ ലക്ഷ്യമിടുന്നത്‌ എല്ലാ രംഗത്തും ആനുപാതികമായി ജാതി സംവരണം കൊണ്ടുവരികയോ അതോ സമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരേ മുന്നില്‍ കൊണ്ടു വരികയോ? . ഇനിയും നാം വെണ്ണപ്പാളി കൊണ്ടുവന്നില്ലെങ്കില്‍ ഡോക്ടറുടെ മകന്‍ ഡോക്ടറും എഞ്ചിനിയ്യറുടെ മകന്‍ എഞ്ചിനിയറും എന്ന നിലവിലുള്ള അവസ്ഥ തുടരില്ലേ?. സംവരണാനുകൂല്യം പറ്റിയവര്‍ തന്നെ വീണ്ടും പറ്റിക്കൊണ്ടിരിക്കുന്നതില്‍ ഒരു അപാകത പോലുമില്ലേ ?. വെണ്ണപ്പാട കൊണ്ടുവരേണ്ടതാണെന്ന കോടതി നിര്‍ദ്ദേശം പോലും എന്തേ നാം ശ്രദ്ധിക്കാത്തേ. എതയാലും വയലാര്‍ രവി തന്നേ വാദിച്ച്‌ വെണ്ണപ്പാളി സംവരണം നേടിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമായീ. രാഷ്ട്രീയ ഭാവിയേക്കാള്‍ രാഷ്ട്ര ഭാവിക്കുകൂടീ വല്ല്പ്പോഴുമ്മൊക്കേ നേതാക്കള്‍ നിലകൊള്ളാണമെന്ന് ഒരപേക്ഷ. അന്റണിയും മോശമല്ല സ്വകാര്യ സ്ഥാപങ്ങളില്‍ക്കൂടി സംവരണം വേണമെന്നാണ്‌ ആ മഹാന്‍ പറഞ്ഞത്‌. BJP ആകട്ടേ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ക്കൂടീ ജാതി സംവരണം കൊണ്ടു വരണമെന്നു പറയുന്നു. CPM വെണ്ണപ്പാളിയേ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കും പക്ഷെ പറച്ചിലില്‍ അത്‌ ഒതുങ്ങും. എല്ലാം രാഷ്ട്രീയമാകുമ്പോള്‍ രാഷ്ട്രം പ്രസക്തമാകുന്നേ ഇല്ലാ

Saturday, August 19, 2006

ഇതാ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയവര്‍

സ്വയാശ്രയ വിവാദത്തിന്റെ മറപിടിച്ച്‌ ഇതാ പുതിയ സംവരണ നിര്‍ദ്ദേശങ്ങള്‍ വരുന്നു കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ മാധ്യമത്തില്‍ എഴുതിയ
സാമൂഹിക നീതിക്ക്‌ സംവരണ വ്യാപനം
എന്ന ലേഖനം നോക്കൂ

ലേഖനത്തിന്റെ ആദ്യഭാഗമൊക്കേ അതിമനോഹരമായി ഫ്രയിം ചെയ്തിട്ടുണ്ട്‌ മദ്ധ്യഭാഗമകുമ്പഴേയ്കും ലക്ഷ്യം പുറത്തു വന്നു തുടങ്ങും. മുസ്ലിമുകളുടെ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തുമുള്ള പിന്നോക്കാവസ്ഥക്കുള്ള ഏക പരിഹാരം പട്ടിക ജാതികള്‍ക്കുള്ളതുപോലേ സംവരണമാണത്രേ.

മുസ്ലിം പിന്നോക്കവസ്ഥക്കുള്ള മൂലകാരണം മറന്ന് സംവരണം നേടിയെടുക്കനുള്ള്‌ തന്ത്രങ്ങളാണ്‌ ഇവര്‍ കരുനീക്കുന്നത്‌. എന്തുകൊണ്ടണ്‌ ഈ മുസ്ലിം പിന്നോക്കവസ്ഥ എന്ന് ഒരത്മ പരിശോധന നടത്താന്‍ സമൂഹം തയ്യാറകണം. സ്ത്രീകള്‍ക്കു ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സ്വാതന്ത്ര്യവും നല്‍കാന്‍ മുസ്ലിം സമൂഹം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ഈ പിന്നോക്കവസ്ഥക്ക്‌ കാരണം എന്ന് ഇവര്‍ എന്നാണ്‌ മനസ്സിലക്കുന്നത്‌. മുസ്ലിമുകള്‍ക്കൊപ്പം പിന്നോക്കരായിരുന്ന ഇഴവ സമുദായം ഉള്ള സംവരണത്തിന്റെ ആനൂകൂല്യം മുതലെടുത്ത്‌ നേടിയ വളര്‍ച്ച ഇവര്‍ എന്താണ്‌ മനസ്സിലാക്കാത്തത്‌.

ഇങ്ങനേയും ചില വാര്‍ത്തകള്‍ സത്യദീപത്തില്‍

കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍ എന്ന തലക്കെട്ടില്‍ ശ്രീ വിന്‍സെന്റ്‌ കുണ്ടുകുളം എഴുതിയ ലേഖനം സത്യദീപത്തില്‍ നിന്ന്.നമ്മുടെ പരിശുദ്ധ പിതാക്കന്മാര്‍ ഇതു വായിച്ചിരുന്നെങ്കില്‍
കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍
താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

Friday, August 18, 2006

ഒരു തിരുത്ത്‌

ഇന്നലെ ഞാന്‍ പ്രസിദ്ധീകരിച്ച ഞാന്‍ മത്സരിച്ചില്ലയിരിന്നു എങ്കില്‍ 6 സീറ്റ്‌ പോലും കിട്ടില്ലായിരിന്നു V.S. എന്ന പോസ്റ്റ്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ചതാണ്‌

മനോരമയുടെ വാര്‍ത്ത വളച്ചൊടിക്കലില്‍ ഞാന്‍ വീണു പോയാതില്‍ എല്ലാ ബ്ലോഗേഷ്സിന്നോടും ആദ്യാമായി ഞാന്‍ മാപ്പു പറയുന്നു.
ഇന്നലത്തെ മനോരമാ ന്യൂസിലെ VS മയുള്ള അഭിമുഖം കണ്ടപ്പോഴാണ്‌ സത്യം മനസ്സിലായത്‌. പൈങ്കിളി പത്രപ്രവര്‍ത്തനം ദൃശ്യമാധ്യമ രംഗത്തും എങ്ങനേ കൊണ്ടുവരാം എന്ന്‌ മനോരമാ തെളിയിച്ചു തന്നു. ഇന്നു രാവിലത്തെ മനോരമാ website ല്‍ വാര്‍ത്ത നോക്കൂ . മൊത്തം മാറിയിരിക്കുന്നു.
ഞാന്‍ മല്‍സരിച്ചില്ലെങ്കില്‍ സീറ്റ്‌ നാലായി ചുരുങ്ങും എന്ന് പ്രവര്‍ത്തകര്‍ ധരിപ്പിച്ചു എന്ന് മാറ്റി എഴിതീയിരിക്കുന്നു.

ഈ അവസരത്തില്‍ ഒരു ബൈബില്‍ വചനമാണ്‌ ഓര്‍മ്മവരുന്നത്‌.
മുള്‍ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ. ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ലഭിക്കില്ലാ.അതു പോലെ മനോരമയില്‍ നിന്ന് സത്യവും .

തെറ്റായ വാര്‍ത്തയും കമന്റും പ്രസാദ്ധീകരിച്ചതിന്‍ ഒരിക്കല്‍ക്കൂടി മാപ്പ്‌
ഇന്നലത്തേ വാര്‍ത്ത താഴേക്കൊടുത്തിരിക്കുന്നു

Thursday, August 17, 2006

വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലം.


വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലമെന്ന് ദീപിക വാര്‍ത്ത.
കേരളാ ഹൈക്കോടതി ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരയിരുന്നു. ഇവരുടെ ഭാവിയേക്കരുതിയാണ്‌ ഇടക്കാല വിധിയുണ്ടായത്‌. പ്രവേശന പരീക്ഷയില്‍ ഇവര്‍ക്ക്‌ വളരെ കുറഞ്ഞ റങ്ക്‌ ആണ്‌ ലഭിച്ചത്‌ എന്ന വാര്‍ത്ത മാനേജ്മെന്റിന്റെ മെറിറ്റ്‌ അവകാശവാദം പൊളിക്കുന്നതാണ്‌.

എന്തുകൊണ്ടാണ്‌ വെറും 525 പേര്‍ മാത്രം പരീക്ഷക്കപേക്ഷിച്ചത്‌ എന്ന ചോദ്യത്തിന്‌ 70% മാര്‍ക്കുള്ളവര്‍ക്കു മാത്രമേ അപേക്ഷാ ഫോം നല്‍കിയുള്ളൂ എന്നാണ്‌ മാനേജ്മെന്റുകളുടേ മറുപടി. പിന്നെ K.T. തോമസ്‌ ഫീസിനെതിരേ മാനേജ്മെന്റുകള്‍ കോടതിയില്‍ പോയിട്ടുണ്ടെന്നും വിധി അനുകൂലമായാല്‍ കൂടുതല്‍ ഫീസ്‌ നല്‍കാന്‍ സമ്മത പത്രം ഒപ്പിട്ടുനല്‍കിയാലേ അപേക്ഷാ ഫോം നല്‍കിയുള്ളൂ പോലും. ഒരു അപേക്ഷാ ഫോറം കൊടുക്കാനുള്ള ഒാരോ നിബന്ധനകളേ.

എല്ലാ കള്ളികളും പൊളിയുമ്പോഴും CD പ്രചരണം വഴി മേളത്തിന്‌ കൊഴുപ്പു കൂട്ടുകയാണ്‌ കത്തോലിക്കാ സഭ

Wednesday, August 16, 2006

ദീപികയും ചന്ദ്രികയും

കേരളത്തിലേ ഏറ്റവും പ്രചാരമുള്ള 2 ദിനപത്രങ്ങള്‍ എതൊക്കേ എന്നു ചോദിച്ചാല്‍ മനോരമയും മാതൃഭൂമിയും എന്നാവും നമ്മുടെയൊക്കെ മറുപടി. എന്നാല്‍ ദീപികയും ചന്ദ്രികയും ആണെന്നാണ്‌ സ്വയാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്‌ . മാനോരമയുടേയും മാതൃഭൂമിയുടേയും അവകാശവാദങ്ങള്‍ അനുസരിച്ച്‌ ഏതാണ്ട്‌ 20 ലക്ഷത്തോളം പത്രം അവര്‍ ഇറക്കുന്നുണ്ട്‌. എന്നാല്‍ ദീപികയുടേയും ചന്ദ്രികയും കൂടി 3 ലക്ഷം പത്രം ഉണ്ടെന്നു വിചാരിച്ചാല്‍ പോലും അത്‌ കേരളത്തില്‍ എത്രപേരില്‍ എത്തും എന്ന് കണ്ടറിയണം.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആള്‍ക്കാര്‍ ചേരണം എന്ന് ആത്മാര്‍ത്ഥമായി ഒരു മാനേജ്‌മന്റ്‌ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ തീര്‍ച്ചയായും എല്ലാ പത്രങ്ങളിലും പരസ്യം കൊടുക്കും. ചുരിങ്ങിയ പക്ഷം മനോരമയിലെങ്കിലും കൊടുക്കും.

എന്നാല്‍ ദീപികയിലും ചന്ദ്രികയിലും പരസ്യം കൊടുത്തൂ എന്നാണ്‌ മനേജ്മെന്റുകള്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നേ മാനേജ്‌മന്റ്‌ പരിക്ഷ ഒരു പുകമറയാണെന്ന് മനസ്സിലാക്കാം.പിന്നെ 30% മാത്രമേ ഈ പരീക്ഷയുടെ മാര്‍ക്ക്‌ പരിഗണിക്കൂ. ബാക്കി +2 ന്റെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാകും പരിഗണിക്കുക.

ഇതൊക്കെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഒരു തട്ടിപ്പ്‌ മണം വരുന്നില്ലേ? പിന്നെ കഴിഞ്ഞ 3 വര്‍ഷമില്ലാത്ത പ്രശ്നം സര്‍ക്കാരിനെന്തേ ഇപ്പം എന്ന ചോദ്യവും ഉന്നയിക്കുന്നു.

ഇനി എല്ലാം കോടതിയുടേ കൈയില്‍ .വെള്ളിയാഴ്ചവരേ കാത്തിരിക്കാം. അതിനിടെ ന്യൂനപക്ഷ അവകാശ സംരക്ഷണ ബോധവല്‍ക്കരണ ത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത സി.ഡി. ഇറക്കിയിട്ടുണ്ട്‌. എല്ലാം ദൈവം കാണട്ടേ.

Thursday, August 10, 2006

കത്തോലിക്ക സഭയും തമാശകളും

സ്വയാശ്രയ നിയമം വന്നതിനുശേഷം കത്തോലിക്ക സഭയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു തമാശ ഛായ വന്നിരിക്കുന്നു.
ഇന്നലെ തൃശൂര്‍ രൂപത നടത്തിയ ചില പരാമര്‍ശങ്ങള്‍ നോക്കൂ
1 സ്വയാശ്രയ നിയമത്തില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്‌ ക്രൈസ്തവര്‍ക്കുമാത്രം ഇല്ല ( ഇത്‌ ഏഷ്യനെറ്റ്‌ ന്യൂസില്‍ കേട്ടത്‌ ഒരു പത്രവും ഇത്‌ എഴുതിയിട്ടില്ല)

അപ്പോള്‍ ഒരു സംശയം ലത്തീന്‍ കത്തോലിക്കരും ദളിത്‌ കത്തോലിക്കരും ക്രിസ്ത്യാനികളല്ലേ ?. പിന്നെ സ്വയാശ്രയ നിയമത്തില്‍ 12% മുന്നോക്കരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തില്‍ കത്തോലിക്കര്‍ വരില്ലേ?

2 അവസാനത്തേ കത്തോലിക്കനും മരിച്ചുവീഴാതെ ഈ നിയമം നടപ്പാക്കില്ല

എന്താണ്‌ ഇവര്‍ ക്രൈസ്തവരേക്കുറിച്ച്‌ ധരിച്ചു വച്ചിരിക്കുന്നത്‌. തെരുവിലിറങ്ങാനും രക്തസാക്ഷിയാകനും മാത്രം മണ്ടന്മാരാണോ
ക്രൈസ്തവര്‍. വികാരിമാര്‍ക്ക്‌ വികാരം മാത്രം പോര അല്‍പം വിവേകവും ആകാം

3 കത്തോലിക്കര്‍ പിടിയരി പിടിച്ചും പട്ടിണി കിടന്നുമുണ്ടാക്കിയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്‌ തടയുമത്രേ.

പ്രവേശം മെരിറ്റിന്റെ അടിസ്ഥാനത്തിലായാല്‍ പിടിച്ചെടുക്കലാകുമോ ? പിന്നെ എത്ര സ്വയാശ്രയ സ്ഥപനങ്ങളാണവോ പിടിയരി പിറ്റിച്ചുണ്ടക്കിയിട്ടുള്ളത്‌ . തമാശക്കോരതിരൊക്കേയുണ്ട്‌.

4 അടുത്തയാഴ്ച പുതിയ ഇടയലേഖനം വരുന്നത്രേ ക്രൈസ്തവരുടേ എണ്ണം ഗണ്യമായീക്കുറയുന്നതിനാല്‍ കഴിയുന്നത്ര കുട്ടികളേ ഉല്‍പാദിപ്പിക്കണമത്രേ.

എങ്ങനെ ഉല്‍പാദിപ്പിക്കും LKG തൊട്ടു പൊടിക്കെണ്ടേ പതിനായിരങ്ങള്‍ .അത്രക്കു നിര്‍ബന്ധമാണെങ്കില്‍ പാര്‍സീ സമുദായത്തിലുള്ളപോലേ ഓഫറുകള്‍ തരട്ടേ. അവിടേ മൂന്നാമത്തേക്കുട്ടീയേ സമുദായം നോക്കിക്കൊളും.

Wednesday, August 09, 2006

നെല്‍പ്പാടം നികത്താന്‍ ഉള്ളാതോ ?

ബംഗാള്‍ വികസിക്കട്ടേ കേരളം മുരടിക്കട്ടേ എന്ന ദീപിക വാര്‍ത്ത നോക്കൂ. എന്താണ്‌ ഈ വാര്‍ത്തയുടേ സന്ദേശം. കേരളത്തില്‍ നെല്‍പാടം നികത്തല്‍ വന്‍ തോതില്‍ അനുവദിക്കണമെന്നോ.

കൃഷി ചെയ്യാന്‍ ആളേക്കിട്ടുന്നില്ല കൃഷി ചെയ്യാന്‍ ആര്‍ക്കും തത്പര്യമില്ല എന്നതൊക്കേയാണല്ലൊ പൊതുവായ പ്രശ്നങ്ങള്‍. അതിന്‌ ഒരു പരിഹാരം കാണണം എന്നുപറയതേ നെല്‍പ്പാടം നികത്താന്‍ അനുവദിക്കൂ എന്നണ്‌ ദീപിക പറയുന്നത്‌.അതിനുള്ള കാരണമോ ബംഗാളില്‍ നികത്തി അത്രേ.

നെല്‍പാടങ്ങള്‍ നികത്തുന്നതു മൂലമുള്ള ഏറ്റവും വലിയ പ്രശ്നം ഭീകരമായ വരള്‍ച്ചയാണ്‌. ഈ വസ്തുത ഒരു യാതര്‍ത്ഥ്യമാണ്‌ എന്ന തിരിച്ചരിവാണ്‌ പാടം നികത്തല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള പ്രധാന കാരണം. പിന്നെ നമുക്കും കുറച്ചെങ്കിലും ഭഷ്യവിള കൃഷി വേണ്ടേ ? ഒരു ലോറി സമരം പോലും നമ്മളേ പട്ടിണി ആക്കുന്ന സാഹചര്യം നാം സൃഷ്ടിക്കണോ?

എന്താണ്‌ ഒരു പരിഹാരം. യന്ത്രവല്‍ക്രിത കൃഷി തൊഴിലാളി ക്ഷാമത്തിന്‌ പരിഹാരമകുമോ?

ബൂലൊക സംഗമത്തിനിടയില്‍ ചന്ത്രേട്ടനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ പുള്ളി പറഞ്ഞത്‌ 1 ഏക്കര്‍ നെല്‍കൃഷി ചെയ്യുന്നവരുടേ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി നോക്കട്ടേ അപ്പോള്‍ കാണാം ആരൊക്കേ നെല്ല് കൃഷി ചെയ്യുമെന്ന്. എന്തു പറയുന്നൂ എല്ലാവരും

Tuesday, August 08, 2006

ആന്റണി വായ്‌ തുറക്കുന്നു

ഇവിടെ ഇങ്ങനെ സ്വയാശ്രയ പ്രശ്നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എനിക്ക്‌ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അങ്ങ്‌ ദില്ലിയിലായിരുന്നു. നിങ്ങളൊക്കേ ടിവിയില്‍ കാണുന്ന ദില്ലിയല്ല ഹൈടെക്കിലും ബ്ലുചിപ്പിലും കമ്പ്യൂട്ടറിലും സഞ്ചരിക്കുന്ന ദില്ലി.

ഇപ്പോള്‍ എല്ലാം കലങ്ങി ഒരുവിധമായി ഇനി ഞാന്‍ എന്റെ അഭിപ്രായം പറയം . ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ കുറ്റം പറയരുത്‌

ഗുണം അന്യസംസ്ഥാന ലോബികള്‍ക്ക്‌ : ആന്റണി

വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെങ്ങനെ

സ്വയാശ്രയ പ്രശ്നത്തില്‍ സുപ്രിം കോടതി നിരീക്ഷണത്തേക്കുറിച്ച്‌ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ . മാതൃഭൂമിയും മാധ്യമവും മംഗളവും സര്‍ക്കാര്‍ വാദങ്ങള്‍ ഭാഗികമായി കോടതി അംഗീകരിച്ചു എന്ന് പറയുമ്പോള്‍ മനോരമ വാര്‍ത്ത വേറിട്ടു നില്‍കുന്നു. ദീപിക വാര്‍ത്ത പോലും നിഷ്പക്ഷത പുലര്‍ത്തുമ്പോള്‍ . മനോരമ വാര്‍ത്ത ശ്രദ്ധേയമാകുന്നു
മംഗളത്തില്‍ നിന്ന്
മാധ്യമത്തില്‍ നിന്ന്
മാതൃഭൂമിയില്‍ നിന്ന്
ദീപികയില്‍ നിന്ന്
മനോരമയില്‍ നിന്ന്

Thursday, August 03, 2006

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

എങ്ങിനെയാണ് സ്വാശ്രയ കോളേജുകളില്‍ 1.13 ലക്ഷം ഫീസ് എന്ന കണക്കില്‍ എത്തിച്ചേര്‍ന്നതെന്ന് ജസ്റ്റീസ് കെ.റ്റി. തോമസ് ഇന്നത്തെ മാതൃഭൂമിയില്‍ പറഞ്ഞിട്ടുണ്ട്

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

Wednesday, August 02, 2006

സ്വയശ്രയ പ്രശ്നം സഭയുടെ നിലപാടുകള്‍ സത്യദീപത്തില്‍

കത്തോലിക്ക സഭയുടെ ( സീറോ മലബാര്‍ സഭയുടെ) മുഖപത്രമായ സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം സ്വയാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട്‌ ന്യായികരിച്ചുകൊണ്ടുള്ള ലേഖനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

സഭയുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌ എന്ന വിമര്‍ശനം സഭാ നേതൃത്വം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതു വായിക്കാന്‍ നമുക്ക്‌ ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്‌. വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം

Tuesday, August 01, 2006

തലവരി വാദങ്ങളില്‍ എന്തു ന്യായം

റിട്ടയേഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ അന്നമ്മ മനോരമയില്‍ ഇന്നലെ എഴുതിയ
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍ ക്ക്‌
ഒരു മറുപടി ഡോ.ഇക്ബാല്‍ മനോരമയില്‍ തന്നേ എഴുതീയിരിക്കുന്നു

തലവരി വാദങ്ങളില്‍ എന്തു ന്യായം

Monday, July 31, 2006

സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍

സ്വയാശ്രയ കോളേജ്‌ വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന ലേഖനം.
മനോരമയില്‍ നിന്ന്.
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍
പ്രതികരങ്ങളും ചര്‍ച്ചയും പ്രതീക്ഷിക്കുന്നു

ഉന്നത വിദ്യാഭ്യാസവും കത്തോലിക്ക സഭയും.

കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ 27മത്‌ ജനറല്‍ അസംബളി പുറപ്പെടുവിച്ച സമാപന പ്രഖ്യാപനത്തില്‍ നിന്ന്. വാര്‍ത്ത മാധ്യമത്തില്‍ നിന്ന്

ഉന്നത വിദ്യാഭ്യാസവും കത്തോലിക്ക സഭയും.

Thursday, July 27, 2006

ലോക പുസ്തകോത്സവം

330,000 PDF പുസ്തകങ്ങള്‍ 100 ഭാഷകളില്‍ തികച്ചും സൌജന്യം.
ഓഗസ്റ്റ്‌ 4 വരേ മാത്രം വേഗമാവട്ടേ
ലോക പുസ്തകോത്സവം

സ്വയാശ്രയ കോളേജ്‌ വരവും ചെലവും

സ്വയാശ്രയ കോളേജ്‌ വരവും ചെലവും വാര്‍ത്ത മാതൃഭൂമിയില്‍ നിന്ന്

സ്വയാശ്രയ കോളേജ്‌ വരവും ചെലവും

ഇതാ ഒരു ശുദ്ധരക്ത പ്രശ്നം

ക്നാനായാ സഭയില്‍ പെണ്ണുകിട്ടനില്ലത്രെ.വാര്‍ത്ത മാധ്യമത്തില്‍ നിന്ന്.
ക്നാനായാ സഭയില്‍ പുരുഷന്മാര്‍ പുരനിറയുന്നു

Tuesday, July 25, 2006

ഒന്നാം വിമോചന സമരം ഒരു ഓര്‍മ്മക്കുറിപ്പ്‌

ഒന്നാം വിമോചന സമരത്തേക്കുറിച്ച്‌ നമുക്ക്‌ കേട്ടറിവ്‌ മാത്രമേ ഉള്ളൂ.ഇതാ കൂടുതല്‍ വിവരങ്ങള്‍ വീണ്ടും മാധ്യമത്തില്‍ തന്നേ.


ഒന്നാം വിമോചന സമരം ഒരു ഓര്‍മ്മക്കുറിപ്പ്‌

Monday, July 24, 2006

വീണ്ടും ചില ഇടയ ലേഖനങ്ങള്‍

അതാ അവസാനം വിശ്വാസികള്‍ വീണ്ടും തെരുവില്‍ ഇറങ്ങാന്‍ സമയമയീ . നമ്മുടെ സ്വയാശ്രയ സ്ഥാപനങ്ങള്‍ സംരക്ഷിക്കന്‍ നമ്മുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കന്‍ നാം എന്തു ബലി കഴിച്ചും സമരം ചെയ്യാണം . ഇതായിരുന്നു ഇന്നലത്തേ
ഇടയ ലേഖനങ്ങളുടെ സന്ദേശം. ഞങ്ങളുടെ പള്ളിലച്ചന്‍ ഒരു പടി കൂടി മുന്നോട്ട്‌ പോയീ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗുരുവായൂരിലും ശബരിമലയിലും നിന്ന് കിട്ടുന്ന വന്‍ വരുമാനം ഒക്കെ ഹിന്ദു സമുദായം ആനയേ വളര്‍ത്താനും അമ്പല വികസനത്തിന്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 10 ആനയേ വളര്‍ത്താന്‍ ഉള്ള കാശ്‌ ഉണ്ടെങ്കില്‍ ഒരു നഴ്സിംഗ്‌ കോളേജ്‌ തുടങ്ങാമത്രെ. എന്നാല്‍ കത്തോലിക്കരകട്ടെ എല്ലാ വിഷമതകളും സഹിച്ച്‌ സാമൂഹിക ഉന്നമനത്തിനായ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.അവസാനം ഭൂരിപക്ഷത്തേക്കാള്‍ സ്ഥാപനങ്ങളെന്ന ഒറ്റക്കാരണത്താല്‍ ന്യൂനപക്ഷ അവകാശം നഷ്ടപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയുമോ.

വൈകുന്നേരം പവ്വത്തില്‍ പിതാവ്‌ ഒരു പടികൂടി മുന്നോട്ടുപോയി ഇപ്രകാരം അരുള്‍ ചെയ്തു. തലവരി വാങ്ങാതിരിക്കണം എങ്കില്‍ ന്യായമായ ഫീസ്‌ വാങ്ങാന്‍ അനുവദിക്കണമത്രേ. പരോക്ഷമായി പറഞ്ഞാല്‍ ഇപ്പോള്‍ തലവരി വാങ്ങുന്നുണ്ട്‌ എന്നര്‍ഥം.

അപ്പോള്‍ ഒരു സംശയം ഞങ്ങള്‍ കുഞ്ഞാടുകള്‍ എന്തിനാണ്‌ സമരം ചെയ്യേണ്ടത്‌ കൂടുതല്‍ ഫീസ്‌ നല്‍കി പഠിക്കാന്‍ വേണ്ടിയോ. അതോ തലവരി നല്‍കാന്‍ നിയമമുണ്ടാക്കാന്‍ വേണ്ടിയോ. ഒന്നു മനസിലാകുന്നില്ലാ.

ബേബി സഖാവ്‌ പറയുന്നതിലും അല്‌പം കാര്യമില്ലേ എന്ന് വിശ്വാസികള്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ പറ്റില്ല കാരണം അതനുസരിച്ച്‌ ഒരു 15% സീറ്റെങ്ങിലും മിനിമം ഞങ്ങള്‍ കുഞ്ഞാടുകള്‍ക്ക്‌ കിട്ടും അതിന്‌ ആരുടേയും കാലു പിടിക്കനും തലവരി കൊടുക്കാനും പോകേണ്ടതില്ല.

എല്ലാം കാണുന്ന നല്ലവനായ ഈശോ ഞങ്ങളേ അനുഗ്രഹിക്കട്ടേ

Tuesday, July 18, 2006

ഒരു കര്‍ഷകേതര ആത്മഹത്യചന്ദ്രേട്ടാ നോക്കു ഈ കര്‍ഷകേതര ആത്മഹത്യ

Friday, May 26, 2006

ലിസ്‌ - ഞാന്‍ പാതീ ആര്‍ത്തി പാതീ

താന്‍ പാതീ ലിസ്‌ പാതീ എന്ന തലവാചകത്തിന്റെ അകമ്പടിയോടെ കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ലിസ്‌ ഇന്ന് ഒട്ടനവധി
കേസുകളിലൂടെ കടന്നു പോകുകയണ്‌.എത്ര തവണ കബളിപ്പിക്കപ്പെട്ടാലും പഠിക്കാത്ത മലയാളി വീണ്ടും കബളിപ്പിക്കപ്പെട്ടിരിക്കുകയണ്‌.

കേരളത്തിലേ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും ലിസ്‌ പരസ്യങ്ങള്‍ നിറഞ്ഞു നിന്നപ്പൊഴും ലിസ്‌ പരസ്യങ്ങള്‍ സ്വീകരിക്കാതെ ലിസ്‌ മുന്നൊട്ടു വച്ച പണമിരട്ടിപ്പ്‌ കച്ചവടത്തിനെതിരേ മാധ്യമം പത്രത്തില്‍ വന്ന ലേഖന പരമ്പര ചുവടെ ചേര്‍ക്കുന്നു

Part1
Part2
Part3
Part4
Part5