Monday, July 31, 2006

സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍

സ്വയാശ്രയ കോളേജ്‌ വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന ലേഖനം.
മനോരമയില്‍ നിന്ന്.
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍
പ്രതികരങ്ങളും ചര്‍ച്ചയും പ്രതീക്ഷിക്കുന്നു

3 comments:

കിരണ്‍ തോമസ് said...

സ്വയാശ്രയ കോളേജ്‌ വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന ലേഖനം.
മനോരമയില്‍ നിന്ന്.
പ്രതികരങ്ങളും ചര്‍ച്ചയും പ്രതീക്ഷിക്കുന്നു

ബെന്നി::benny said...

ക്രിസ്ത്യന്‍ സഭയും എന്‍ എസ് എസ്സും എസ് എന്‍ ഡി പിയുമൊന്നും ആരെയും ഒലത്തി നന്നാക്കാനല്ല കോളെജുകള്‍ തുടങ്ങുന്നതെന്ന് ആ ലേഖനം എഴുതിയ അന്നമ്മ സൂപ്രണ്ടിനു അറിയില്ലെന്നു തോന്നുന്നു. സാമൂഹ്യ സേവനത്തിന്റെഭാഗമായി വിദ്യാഭ്യാസം നല്‍കിയിരുന്ന കാലമൊക്കെ പൊയ്പ്പോയ കാര്യം റിട്ടയേഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ അന്നമ്മയ്ക്ക് അറിയില്ലേ?

ജാതി സംഘടനകളെ മാത്രം ഞാന്‍ കുറ്റം പറയുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്കും കോളെജുകളുണ്ട്. കേച്ചേരിക്കടുത്തുള്ള തലക്കോട്ടുകരയിലെ വിദ്യാ എഞ്ചിനീയറിംഗ് കോളെജില്‍ ഒരു സൂപ്പര്‍ താരത്തിന് മേജര്‍ പങ്ക് ഷെയറുണ്ട്. ഏതു കച്ചവടത്തേക്കാളും ലാഭം കിട്ടുന്നതാണ് വിദ്യാഭ്യാസക്കച്ചവടം എന്നറിഞ്ഞ്, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന ആരെയും വെറുതെ വിടരുത്, സ്വകാര്യ വ്യക്തിയായാലും മത സംഘടനകളായാലും.

പിന്നെ, കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ എന്ന വാദം കൊള്ളാം. അപ്പോള്‍ സകല അണ്ടനും അടകോടനും സ്വാശ്രയ കോളേജുകള്‍ നടത്താനുള്ള അംഗീകാരം കൊടുത്താല്‍ കേരളത്തിലെ തൊഴിലില്ലായ്മ മാറും അല്ലേ? ഹൌ, ഈ അന്നമ്മ സൂപ്രണ്ടിന്റെ ഒരു ബുദ്ധിയേ!!

ഒരു അനുഭവക്കുറിപ്പ്:

നല്ല പല്ലുവേദന. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ ഏറെ നേരം നില്‍ക്കണം. സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ കാശു കൊടുക്കണം. അവസാനം സ്വാശ്രയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെന്റല്‍ കോളെജില്‍ പോവാന്‍ തീരുമാനമായി. അവിടെയെത്തിയ ഞാന്‍ അന്തം വിട്ടു. ഉഗ്രന്‍ ഉദ്യാനം, രോഗികള്‍ വെയ്‌റ്റ് ചെയ്യുന്ന മുറിയില്‍ എസി. സുന്ദരികളുടെയും സുന്ദരന്‍‌മാരുടെയും പട. ആനന്ദലബ്ധിക്കിനി എന്തുവേണം?

എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ നീണ്ട ഒരു ഹാളിലെത്തി. അമ്പത് പേരെയെങ്കിലും ഒറ്റയടിക്ക് ചികിത്സിക്കാന്‍ പറ്റുന്ന രീതിയില്‍ അമ്പതോളം ഇരിപ്പിടങ്ങള്‍. ഓരോ ഇരിപ്പിടത്തിന് അരികിലും അഞ്ച് വിദ്യാര്‍ത്ഥികള്‍. അതിലൊരു ഇരിപ്പിടത്തിലേക്ക് എന്നെ ആനയിച്ചു. കൊമ്പും കുഴലുമിട്ട് ഈ വിദ്യാര്‍ത്ഥികള്‍ എന്നെ പരിശോധിച്ചു. അതിലൊരുത്തി നാലു വിദ്യാര്‍ത്ഥികളുടെയും പരിശോധനാ റിപ്പോര്‍ട്ടുകള്‍ മെര്‍ജ് ചെയ്ത്, ഫൈനല്‍ റിപ്പോര്‍ട്ടുണ്ടാക്കി. അവസാനം, തലമൂത്ത ഡെന്റിസ്റ്റ് വന്നു. ഫൈനല്‍ റിപ്പോര്‍ട്ട് വാങ്ങി നോക്കി, എന്നിട്ട് ചോദിച്ചു “ചെക്ക്‌ഡ് തറലി?”, “യെസ് സ്സര്‍!” അഞ്ച് പേരും വായ്ക്കുരവയിട്ടു.

ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവള്‍ എന്റെ അരികിലേക്ക് വന്നു, മെല്ലെ ചെവിയില്‍ മൂളി, “ഇളകുന്ന രണ്ട് പല്ലും എടുക്കണം. 30 രൂപാ കെട്ടി ആ മുറിയിലേക്ക് പൊയ്ക്കോളൂ. കാലത്ത് ഭക്ഷണം കഴിച്ചു തന്നെയല്ലേ വന്നത്?” എന്റെ ഉള്ളിലൊരാന്തല്‍... ദൈവമേ, സിഗരറ്റ് വലിച്ച് വലിച്ച് ഈ ഗതിയായല്ലോ! രണ്ട് പല്ല് എടുത്തിട്ട് ഞാനെങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും. എനിക്ക് തലചുറ്റുന്നതുപോലെ തോന്നി. “കാലത്ത് ഒന്നും കഴിച്ചില്ല. വല്ലതും കഴിച്ചിട്ട് വരാം” എന്നും പറഞ്ഞ് ഞാന്‍ മുങ്ങി.

പിന്നെ നടന്നത് -

സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തരോഗ വിദഗ്ധന്‍ കുറിച്ചുതന്നെ “ഗം പെയിന്റ്” 10 ദിവസം അടുപ്പിച്ച് ഉപയോഗിക്കുകയും 2 തവണ പല്ല് ക്ലീന്‍ ചെയ്യുകയും ചെയ്തതോടെ എന്റെ പല്ലു വേദന പമ്പ കടന്നു. രോഗിയെ പരീക്ഷിക്കുകയും അതിന് 30 രൂപാ അങ്ങോട്ട് വാങ്ങിക്കുകയും ചെയ്യുന്ന സ്വാശ്രയ കോളെജുകളെപ്പറ്റി എനിക്ക് മതിപ്പ് വര്‍ദ്ധിക്കുകയും ചെയ്തു. നാലും അഞ്ചും ലക്ഷം കൊടുത്ത് ഡെന്റിസ്റ്റാവാന്‍ പഠിക്കുന്നവര്‍ക്ക് എന്റെ പല്ല് പറിച്ച് പഠിക്കാന്‍ ഒരവസരം നല്‍കാത്തതില്‍ എനിക്ക് ഇപ്പോഴും അതിയായ ഖേദമുണ്ട്!

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ വെച്ച് എന്തെങ്കിലും നടന്നാല്‍ ചോദിക്കാനും പറയാനും നാലുപേരെങ്കിലും ഉണ്ടാവും. സ്വാശ്രയക്കാരുടെ ഓട്ടോണമസ് മുറ്റത്ത് രോഗികള്‍ അടിമകളാണ്, നിസ്സഹായരാണ്, പരീക്ഷണ മൃഗങ്ങളാണ്.

കിരണ്‍ തോമസ് said...

സ്വന്തമായി അഭിപ്രായം എഴുതാതേ ഈ ബ്ലൊഗ്‌ ഇട്ടതു പിന്നില്‍ ഒരു കാര്യം ഉണ്ടയിരുന്നു.
ഈ ലേഖനം നിഷ്പക്ഷമയി വായിച്ചു നോക്കുമ്പോള്‍ കുറേ കാര്യം ഉണ്ടെന്ന് തോന്നിപ്പോയി.
ഉദാഹരണത്തിന്‌ അടിസ്ഥാന്‍ സൌകര്യങ്ങളുടെ അപര്യാപ്തത 5% വരേ മാത്രമേ സ്വകര്യ കോളേജില്‍ ആകാവൂ എന്നാല്‍ 50% വരെ സര്‍ക്കാര്‍ കോളേജില്‍ ആകാം എന്നതാണ്‌. ഇതില്‍ എന്തെങ്കിലും സത്യം ഇല്ലേ എന്ന് ഒരു സംശയം ഉണ്ടായി.

പിന്നെ ചിലവിന്റെ കാര്യം .
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ചിലവുകള്‍ കണക്കക്കിയ രീതി എങ്ങനെ ആണ്‌ എന്നതാണ്‌ സംശയം
അതായത്‌ (മൊത്തം കോളേജ്‌ നടത്താന്‍ ഉള്ള ചിലവ്‌) / (മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം) എന്ന രീതിയില്‍ ആയിരിക്കില്ലേ?
അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകൊണ്ട്‌ പൊതുജനത്തിന്‌ ലഭിക്കുന്ന സേവനങ്ങള്‍ക്ക്‌ കൂടി വില ഇടേണ്ടതല്ലേ.
ഈ വസ്തുത കണക്കിലെടുത്താള്‍ 4 ലക്ഷം എന്നത്‌ വെറും കണക്കിലേ കളി മാത്രമാകും.