Monday, July 24, 2006

വീണ്ടും ചില ഇടയ ലേഖനങ്ങള്‍

അതാ അവസാനം വിശ്വാസികള്‍ വീണ്ടും തെരുവില്‍ ഇറങ്ങാന്‍ സമയമയീ . നമ്മുടെ സ്വയാശ്രയ സ്ഥാപനങ്ങള്‍ സംരക്ഷിക്കന്‍ നമ്മുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കന്‍ നാം എന്തു ബലി കഴിച്ചും സമരം ചെയ്യാണം . ഇതായിരുന്നു ഇന്നലത്തേ
ഇടയ ലേഖനങ്ങളുടെ സന്ദേശം. ഞങ്ങളുടെ പള്ളിലച്ചന്‍ ഒരു പടി കൂടി മുന്നോട്ട്‌ പോയീ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗുരുവായൂരിലും ശബരിമലയിലും നിന്ന് കിട്ടുന്ന വന്‍ വരുമാനം ഒക്കെ ഹിന്ദു സമുദായം ആനയേ വളര്‍ത്താനും അമ്പല വികസനത്തിന്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 10 ആനയേ വളര്‍ത്താന്‍ ഉള്ള കാശ്‌ ഉണ്ടെങ്കില്‍ ഒരു നഴ്സിംഗ്‌ കോളേജ്‌ തുടങ്ങാമത്രെ. എന്നാല്‍ കത്തോലിക്കരകട്ടെ എല്ലാ വിഷമതകളും സഹിച്ച്‌ സാമൂഹിക ഉന്നമനത്തിനായ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.അവസാനം ഭൂരിപക്ഷത്തേക്കാള്‍ സ്ഥാപനങ്ങളെന്ന ഒറ്റക്കാരണത്താല്‍ ന്യൂനപക്ഷ അവകാശം നഷ്ടപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയുമോ.

വൈകുന്നേരം പവ്വത്തില്‍ പിതാവ്‌ ഒരു പടികൂടി മുന്നോട്ടുപോയി ഇപ്രകാരം അരുള്‍ ചെയ്തു. തലവരി വാങ്ങാതിരിക്കണം എങ്കില്‍ ന്യായമായ ഫീസ്‌ വാങ്ങാന്‍ അനുവദിക്കണമത്രേ. പരോക്ഷമായി പറഞ്ഞാല്‍ ഇപ്പോള്‍ തലവരി വാങ്ങുന്നുണ്ട്‌ എന്നര്‍ഥം.

അപ്പോള്‍ ഒരു സംശയം ഞങ്ങള്‍ കുഞ്ഞാടുകള്‍ എന്തിനാണ്‌ സമരം ചെയ്യേണ്ടത്‌ കൂടുതല്‍ ഫീസ്‌ നല്‍കി പഠിക്കാന്‍ വേണ്ടിയോ. അതോ തലവരി നല്‍കാന്‍ നിയമമുണ്ടാക്കാന്‍ വേണ്ടിയോ. ഒന്നു മനസിലാകുന്നില്ലാ.

ബേബി സഖാവ്‌ പറയുന്നതിലും അല്‌പം കാര്യമില്ലേ എന്ന് വിശ്വാസികള്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ പറ്റില്ല കാരണം അതനുസരിച്ച്‌ ഒരു 15% സീറ്റെങ്ങിലും മിനിമം ഞങ്ങള്‍ കുഞ്ഞാടുകള്‍ക്ക്‌ കിട്ടും അതിന്‌ ആരുടേയും കാലു പിടിക്കനും തലവരി കൊടുക്കാനും പോകേണ്ടതില്ല.

എല്ലാം കാണുന്ന നല്ലവനായ ഈശോ ഞങ്ങളേ അനുഗ്രഹിക്കട്ടേ

9 comments:

സഞ്ജീവ് said...

ന്യായമില്ലാത്ത അന്യായങ്ങള്‍ എവിടാ‍ ഇല്ലാത്തത്?

ശ്രീജിത്ത്‌ കെ said...

10 ആനയേ വളര്‍ത്താന്‍ ഉള്ള കാശ്‌ ഉണ്ടെങ്കില്‍ ഒരു നഴ്സിംഗ്‌ കോളേജ്‌ തുടങ്ങാമത്രെ.

നല്ല താരതമ്യം. ഗുരുവായൂരിലെ ആനകളെ മൊത്തം വിറ്റാല്‍ അവിടെ ഒരു എഞ്ചിനിയറിങ്ങ് കോളേജ് തുടങ്ങാമായിരുന്നു. ഉത്സവത്തിനും എഴുന്നെള്ളത്തിനും വിദ്ധ്യാര്‍ത്ഥികളെ ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. നല്ല ആശയം, അല്ലേ.

evuraan said...

മാര്‍ പൌവത്തില്‍ വേറോരു കാര്യം കൂടി പറഞ്ഞു:

കോഴ വാങ്ങുന്ന സ്ഥാപനങ്ങളൊന്നും നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇവിടെ ഒരു ഗവ. ഓഫിസിനും രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാകും ഉണ്ടാവുക.

അല്ലെങ്കിലിതാ, മുഴുവന്‍ പ്രസ്താവനയും (മനോരമയില്‍ നിന്നും ചൂണ്ടിയത്:)

തിരുവനന്തപുരം: മേല്‍ക്കൂരയും ബഞ്ചുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ നടത്തുന്നതു പോലെ പ്രഫഷനല്‍ കോളജുകള്‍ നടത്താന്‍ സാധിക്കില്ലെന്നും ഫീസ് ഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ തലവരിപ്പണം വാങ്ങുന്നത് ഒഴിവാകുമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍ പ്രസ്താവിച്ചു.
തലവരിപ്പണം വാങ്ങുന്നതിനെതിരെ ജനുവരിയില്‍ ചേര്‍ന്ന ബിഷപ് കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടായതാണെങ്കിലും, സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചിലര്‍ അതു വാങ്ങിയേക്കും. ഇതൊഴിവാക്കാന്‍ ന്യായമായ ഫീസ് ഘടന ഏര്‍പ്പെടുത്തുക മാത്രമേ വഴിയുള്ളു. കോഴ വാങ്ങുന്ന സ്ഥാപനങ്ങളൊന്നും നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇവിടെ ഒരു ഗവ. ഓഫിസിനും രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാകും ഉണ്ടാവുക - അദ്ദേഹം ഓര്‍മിപ്പിച്ചു.
ലൂര്‍ദ് ഫെറോന പള്ളി മതില്‍ക്കെട്ടിനകത്തു കിടന്ന വാഹനങ്ങള്‍ കത്തിക്കാന്‍ എസ്.എഫ്.ഐ. അനുയായികള്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന ന്യൂനപക്ഷാവകാശ സംരക്ഷണ സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ നിയമത്തിലൂടെ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കുകയും കോടതിവിധികള്‍ കാറ്റില്‍പ്പറത്തി അക്രമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ആയിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ യോഗം കുറ്റപ്പെടുത്തി. മേജര്‍ ആര്‍ച്ച് ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. റവ. ഡോ. സ്റ്റാന്‍ലി റോമന്‍, റവ. മോണ്‍. എം. ജോസഫ്, റവ. ഏബ്രഹാം മാര്‍ പൌലോസ് മെത്രാപ്പോലിത്ത, ഡി. ലോറന്‍സ്, റവ. ജോസഫ് സാമുവല്‍ കറുകയില്‍, റവ. ജോര്‍ജ് സി. എള്ളുവിള, ചിമന്‍ഭായി വഗേല, റവ. ഡോ. ജോണ്‍ വി. തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവത്തിലിനെതിരെ രാഷ്ട്രീയ നേതൃത്വം നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച യോഗം പിതാവിന്റെ നെഞ്ചില്‍ ചവിട്ടി ചെങ്കൊടി പാറിക്കാന്‍ അനുവദിക്കുകയില്ല എന്നു പ്രഖ്യാപിച്ചു.
സമൂഹപുരോഗതിയുടെ ആണിക്കല്ലായ വിദ്യാഭ്യാസരംഗം കയ്യേറിയാല്‍ സമൂഹത്തെ ഒന്നടങ്കം കയ്യടക്കാം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വ്യാമോഹമാണു പുതുതായി കൊണ്ടുവന്ന പ്രഫഷനല്‍ വിദ്യാഭ്യാസ നിയമമെന്നു സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്ക ബാവ പ്രസ്താവിച്ചു. ഇന്നു വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചവര്‍ നാളെ സ്ഥാപനങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുമെന്നും, ദൈവത്തിലും മനുഷ്യരിലും വിശ്വാസമില്ലാത്ത ഒരു കൂട്ടരുടെ കയ്യിലേക്കു സമൂഹം ചെന്നുപെടുമെന്നും കാതോലിക്ക ബാവ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കായി നിയമത്തില്‍ പറഞ്ഞിട്ടുള്ള ഒരു ആനുകൂല്യവും ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കാതിരിക്കാനുള്ള നിയമമാണു സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍ പറഞ്ഞു. വിദ്യാലയങ്ങളെല്ലാം ദേശസാല്‍ക്കരിക്കുന്നതിന്റെയും വിദ്യാഭ്യാസ സ്വാതന്ത്യ്രം നിഷേധിക്കുന്നതിന്റെയും ആദ്യപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ദില്‍ബാസുരന്‍ said...

പിതാവിന്റെ നെഞ്ചില്‍ ചവിട്ടി ചെങ്കൊടി പാറിക്കാന്‍ അനുവദിക്കുകയില്ല എന്നു പ്രഖ്യാപിച്ചു.


I don't know why, I find this very funny :)

മുസാഫിര്‍ said...

എല്ലാം കാണുമ്പോള്‍ ഇവര്‍ എല്ലാം ചേര്‍ന്നു സമുദായ
ഐക്യത്തിന്റെ കടക്കല്‍ കത്തി വെക്കുമോ എന്നാണു പേടി.ഇല്ലായിരിക്കും അല്ലെ.മലയാളി വിവേചന ബുദ്ധി ഉള്ളവന്‍ ആണെന്നാണല്ലോ വെപ്പ്.

ദില്‍ബാസുരന്‍ said...

മലയാളി വിവേചന ബുദ്ധി ഉള്ളവന്‍ ആണെന്നാണല്ലോ വെപ്പ്.

മുസാഫിര്‍ ഭായ്,
വിവേചനം നന്നായി ഉണ്ട്. ബുദ്ധിയുടെ കാര്യം കണക്കാ.

I mean the matter of wisdom is mathematics (Algebra included)

കിരണ്‍ തോമസ് said...

വിമോചന സമരം 2 പ്രതീക്ഷീക്കാം.എല്ലാ നീക്കവും അങ്ങോട്ടു തന്നേ.കര്‍ത്തവേ നീ ഇതൊന്നും കണുന്നില്ലേ

വഴിപോക്കന്‍ said...

തോന്നിയപോലെ admishan നടത്താനും അന്യായ ഫീസും തലവരിയും വാങ്ങാനും സര്‍ക്കാര്‍ സമ്മതിയ്ക്കാത്തതാണല്ലൊ ഇതിലെ ശരിയായ പ്രശ്നം. അതിനെ കുറുക്കു വഴികളിലൂടെ മറികടന്ന് സര്‍ക്കാരിനൊരു പണി കൊടുക്കാനായിട്ടാണ്‌ ഈ കോളേജുകള്‍ ന്യൂനപക്ഷ സ്ഥാപന പദവി തിരക്കിട്ട്‌ സംഘടിപ്പിച്ചത്‌.

സഭകളുടെ ആത്മീയതയിലേയ്കുള്ള പാത സ്വാശ്രയ കോളേജുകള്‍ വഴിയാണെന്ന് തോന്നും ഈയിടെയായി പേപ്പറില്‍ വന്ന പല പ്രസ്ഥാവനകളും കേട്ടാല്‍

കിരണ്‍ തോമസ് said...

വിശ്വാസികള്‍ക്ക്‌ വിവരം വച്ചു തുടങ്ങി. ഈ വാര്‍ത്ത നോക്കൂ

http://www.madhyamamonline.in/news_archive_details.asp?id=4&nid=108035&dt=7/25/2006