Saturday, August 26, 2006

സ്വയാശ്രയ വിധി ഒരവലോകനം

സ്വയാശ്രയം ഇനി എന്ത്‌ എന്ന പേരില്‍ ഞാന്‍ ഇന്നലെ എഴുതിയ ബ്ലോഗിനേക്കുറിച്ച്‌ കുടിയനും കൂമാനും എഴുതിയ കമ്മന്റുകളില്‍ നിന്ന് എനിക്കു മനസ്സിലായത്‌ നാം എല്ലം സുപ്രിം കോടതി വിധി തെറ്റായി മനസ്സിലക്കീ എന്നാണ്‌. അതിനാല്‍ ഞാന്‍ കുറച്ചു കൂടി വ്യക്തമായി ഈ വിധിയേക്കുറിച്ചു പഠിക്കുകയുണ്ടായി. എനിക്കു മനസ്സിലയ കര്യങ്ങള്‍ ഇവയാണ്‌

സുപ്രിം കോടതി വിധി പൂര്‍ണ്ണമായും സര്‍ക്കരിനെതിരാണ്‌


 1. 50% സര്‍ക്കാര്‍ സീറ്റില്‍ പുതിയ സ്വയാശ്രയ നിയമമനുസ്സരിച്ചായിരുന്നു എങ്കില്‍ സര്‍ക്കാര്‍ ഫീസ്‌ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത്‌ K.T തോമസ്‌ ഫീസ്‌ ആണ്‌. (1.14 ലക്ഷം മെഡിക്കല്‍, 30000+ എഞ്ചിനിയറിങ്‌). സര്‍ക്കാര്‍ സീറ്റില്‍ കയറുന്ന എത്ര പേര്‍ക്ക്‌ ഇതു നല്‍കാന്‍ കഴിയും എന്നത്‌ കണ്ടറിയണം.

 2. 50 : 50 എന്ന പ്രവേശനത്തില്‍ മാനേജ്മെന്റിന്റെ വെറും 20% സീറ്റിലെ ക്രമക്കേടിനെക്കുറിച്ചു മാത്രമേ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അന്വെഷിക്കാന്‍ പറ്റൂ. അതു തന്നേ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളുടേ പരാതി മാത്രം. ഏതാണ്ട്‌ 10 വിദ്യാര്‍ത്ഥികള്‍ മാത്രമേ പരാതിപ്പെട്ടിട്ടുള്ളൂ.

 3. സര്‍ക്കാര്‍ ഈ വര്‍ഷം സ്വയാശ്രയ നിയമം നടപ്പിലാക്കതിരിക്കുകയും മാനേജ്‌മന്റ്‌ പരീക്ഷയേക്കുറിച്ച്‌ മുഹമ്മദ്‌ കമ്മിറ്റി വഴി അന്വേഷിക്കുകയും ചെയ്തിരുന്നു എങ്കില്‍ 50% സീറ്റിലെ ക്രമക്കേടു കണ്ടു പിടിക്കുകയും സ്വയാശ്രയ കേസിന്റെ വാദം നടക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാമയിരുന്നു.
 4. പുതിയ സ്വയാശ്രയ നിയമത്തില്‍ 30 % സീറ്റ്‌ (NRI + പ്രിവിലെജ്‌ ) മാനേജ്മെന്റിന്റെ ആയീ കോടതി കണക്കാക്കുകയും. അതില്‍ അന്വേഷണം വിലക്കുകയും ചെയ്തത്‌ സ്വയാശ്രയ നിയമം നിലവില്‍ ഉള്ളതു കൊണ്ടായിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ വടികൊടുത്ത്‌ അടി വാങ്ങി.
 5. Bed കോളേജില്‍ 50 ശതമാനം സര്‍ക്കാര്‍ ഫീസ്‌ മാത്രമായിരുന്നു വാങ്ങിയിരുന്നത്‌. അതിനേയും സ്വയാശ്രയ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരുകയും അവര്‍ക്കും ഇപ്പോള്‍ 100% സീറ്റിലും മാനേജ്‌മന്റ്‌ ഫീസ്‌ വാങ്ങാന്‍ ഇട നല്‍കി.


ഇതെല്ലാം LDF സര്‍ക്കാരിന്റെ വീഴ്ച്ച്‌
ഇനി UDF സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ പരിശോധിക്കാം.

 1. 93 ഭരണഘടാനാ ഭേദഗതി പരിഗണിച്ച്‌ എല്ല സര്‍ക്കാരുകളും സ്വയാശ്രയ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേ മറ്റു സംസ്ഥാനങ്ങള്‍ എല്ലാം പുതിയ നിയമമുണ്ടാക്കുകയോ മാനെജ്മെന്റുമായി സമവായം ഉണ്ടാക്കുകയോ ചെയ്തു. എന്നാല്‍ UDF സര്‍ക്കാര്‍ അതിന്‌ ശ്രമിച്ചില്ല.
 2. മാനെജ്മെന്റുകളുടേ പരീക്ഷയേക്കുറിച്ച്‌ കഴിഞ്ഞ 2 വര്‍ഷവും ഒരു അന്വേഷണമോ ആരോപണമോ സര്‍ക്കാര്‍ ഭഗത്തു നിന്നുണ്ടായില്ലാ. അതു തന്നേയാണ്‌ മാനേജ്‌മന്റ്‌ സുപ്രിം കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയ ഏറ്റവും വലിയ തെളിവ്‌. സുപ്രിം കോടതി അത്‌ അംഗീകരിക്കുകയും ചെയ്തു.
 3. മാനേജ്മെന്റുകളുടെ പരീക്ഷകള്‍ നിയന്ത്രിക്കാനുള്ള K.T തോമസ്‌ കമ്മിറ്റിയുടേ അധികാരം എടുത്തു കളയുകയും ചെയ്തു.


ഇനി ഈ വ്യവഹാരങ്ങള്‍ കൊണ്ടുണ്ടായ ചില ഗുണങ്ങല്‍ക്കൂടി നോക്കാം


 1. സര്‍ക്കാരിന്‌ കിട്ടുന്ന നിയമ ഉപദേശങ്ങളുടേ കാര്യഷമതയേക്കുറിച്ച്‌ പൊതു സമൂഹത്തിന്‌ ഒരു അവബോധം ലഭിച്ചു
 2. എന്തൊക്കേയായലും മാനേജ്മെന്റു പരീക്ഷകള്‍ സുതാര്യമായിരുന്നില്ലാ എന്ന് പൊതു സമൂഹത്തിന്‌ മനസ്സിലായി
 3. മാനേജ്മെന്റുകള്‍ ചന്ദ്രികയിലും ദീപികയിലും മാത്രം പരസ്യം ചെയ്‌തിട്ടുള്ളൂ എന്ന വസ്തുത തന്നേ കോഴ കോടുക്കാന്‍ കഴിവുള്ളവരെ മാത്രമേ അവര്‍ പരിഗണിക്കൂ എന്നുറപ്പായി
 4. കൊട്ടിഘോഷിച്ച മാനേജ്‌മന്റ്‌ പരീക്ഷയില്‍ വെറും 500 ല്‍ പരം അപേക്ഷ മാത്രമേ കൊടിത്തിട്ടുള്ളൂ എന്നത്‌ തന്നേ കോടതി അനുവദിക്കുന്ന ഫീസ്‌ നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും സ്വയാശ്രയ കോളേജില്‍ അപേക്ഷാ ഫോറം പോലും കിട്ടില്ലാ എന്നു വ്യക്തമായി
 5. 50% സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളേ പഠിപ്പിക്കാന്‍ MES ഉം ഗോഗുലം ഗോപാലനും സമ്മതിക്കുമ്പോള്‍ 25:75 ല്‍ മാത്രമേ ന്യൂനപക്ഷരും പാവാപ്പെട്ടവര്‍ക്കു വേണ്ടി സ്ഥാപങ്ങള്‍ നടത്തുന്നൂ എന്നു അവകാശപ്പെടുന്ന ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ സമ്മതിക്കുന്നുള്ളൂ എന്നതും ആ സമുദായത്തിന്റെ തനി നിറം തുറന്നുകാട്ടന്‍ സഹായിച്ചു,


വേറൊരു തരത്തില്‍ പറഞ്ഞാല്‍ സ്വയാശ്രയത്തിന്റെ പിന്നില്‍ എന്തെല്ലാം ഉണ്ട്‌ എന്ന് ഈ സംഭവ വികസങ്ങള്‍ നമ്മളേ പഠിപ്പിച്ചു.

കൂടുതല്‍ വായനക്ക്‌
സ്വയാശ്രയം 50:50
വിധിക്കു ശേഷവും ആശയക്കുഴപ്പം

Friday, August 25, 2006

സ്വയാശ്രയം ഇനി എന്ത്‌?

സര്‍ക്കാരും മാനേജ്മെന്റും കോടതിയിലും അല്ലാതെയും ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇനി എന്ത്‌ എന്ന ചോദ്യം ഉയരുന്നു. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ തോല്‌വിയുടെ വക്കിലാണെങ്കില്‍ മുഹമ്മദ്‌ കമ്മിറ്റിയുടേ മുന്നില്‍ മാനെജ്മെന്റുകള്‍ പരുങ്ങുന്നു. എന്താണ്‌ ഒരു പരിഹാരം . ഇന്നത്തെ മനോരമയില്‍ മറ്റു സംസ്ഥനങ്ങളില്‍ എങ്ങനെയാണ്‌ സമവായം ഉണ്ടാക്കിയിരിക്കുന്നത്‌ എന്ന് എഴുയിതിരിക്കുന്നു. എന്തു കൊണ്ട്‌ നമുക്കും ഒരു 50:50 എന്ന സമവായത്തില്‍ എത്താന്‍ കഴിയുന്നില്ല എന്നത്‌ നാം ചിന്തിക്കണം. MES ഉം ഗോകുലം ഗോപാലനും 50:50 സമമതിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനെജ്‌മന്റ്‌ 25:75 ആണ്‌ ആവശ്യപ്പെടുന്നു ഒപ്പം ന്യൂനപക്ഷ അവകാശവും. MES എല്ലാ കാര്യത്തിലും സംയമനം പാലിക്കുമ്പോള്‍ സഭ തെരുവിലിറങ്ങി ഭീക്ഷിണി മുഴക്കുകയാണ്‌. മാനേജ്മെന്റുകളൂടേ പരീക്ഷകളില്‍ മുഹമ്മദ്‌ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. അപ്പോള്‍ സുതാര്യമല്ലാത്ത ഒരു പ്രവേശന രീതിയിലൂടേ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌ വിശ്വാസങ്ങള്‍ക്കു ചേര്‍ന്നതാണോ എന്ന് സഭാ പിതാക്കന്മാര്‍ അത്മപരിശോധന ചെയ്യണം.

Wednesday, August 23, 2006

സ്വയാശ്രയം സുപ്രിം കോടതി ഒത്തു തീര്‍പ്പിന്‌ ശ്രമിച്ചു


ഈ വിഷയത്തില്‍ വെബ്‌ലോകത്തില്‍ വന്ന വാര്‍ത്തയാണ്‌ മുകളില്‍ .
ഇതു വായിക്കുമ്പോള്‍ ചില സംശയാങ്ങള്‍ ഉണ്ടാകുന്നു.

മാനേജ്മെന്റുകളുടെ 30% പ്രവേശങ്ങളേക്കുറിച്ച്‌ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതില്ലാ അതായത്‌ 30 % ലെ ക്രമക്കേട്‌ അന്വേഷിക്കേണ്ടാ എന്ന്. കൂടതല്‍ പറഞ്ഞാല്‍ കോടതി അലഷ്യമാകുമോ?

സംവരണത്തിന്റെ ലക്ഷ്യമെന്താണ്‌

വയലാര്‍ രവി വാദിച്ചു, വെണ്ണപ്പാളിക്കും സംവരണം.

അങ്ങനെ പുതിയ സംവരണ നിയമവും ലക്ഷ്യം തെറ്റുന്നതയി തോന്നുന്നു. എന്താണ്‌ നാം സംവരണംകൊണ്ട്‌ ലക്ഷ്യമിടുന്നത്‌ എല്ലാ രംഗത്തും ആനുപാതികമായി ജാതി സംവരണം കൊണ്ടുവരികയോ അതോ സമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരേ മുന്നില്‍ കൊണ്ടു വരികയോ? . ഇനിയും നാം വെണ്ണപ്പാളി കൊണ്ടുവന്നില്ലെങ്കില്‍ ഡോക്ടറുടെ മകന്‍ ഡോക്ടറും എഞ്ചിനിയ്യറുടെ മകന്‍ എഞ്ചിനിയറും എന്ന നിലവിലുള്ള അവസ്ഥ തുടരില്ലേ?. സംവരണാനുകൂല്യം പറ്റിയവര്‍ തന്നെ വീണ്ടും പറ്റിക്കൊണ്ടിരിക്കുന്നതില്‍ ഒരു അപാകത പോലുമില്ലേ ?. വെണ്ണപ്പാട കൊണ്ടുവരേണ്ടതാണെന്ന കോടതി നിര്‍ദ്ദേശം പോലും എന്തേ നാം ശ്രദ്ധിക്കാത്തേ. എതയാലും വയലാര്‍ രവി തന്നേ വാദിച്ച്‌ വെണ്ണപ്പാളി സംവരണം നേടിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമായീ. രാഷ്ട്രീയ ഭാവിയേക്കാള്‍ രാഷ്ട്ര ഭാവിക്കുകൂടീ വല്ല്പ്പോഴുമ്മൊക്കേ നേതാക്കള്‍ നിലകൊള്ളാണമെന്ന് ഒരപേക്ഷ. അന്റണിയും മോശമല്ല സ്വകാര്യ സ്ഥാപങ്ങളില്‍ക്കൂടി സംവരണം വേണമെന്നാണ്‌ ആ മഹാന്‍ പറഞ്ഞത്‌. BJP ആകട്ടേ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ക്കൂടീ ജാതി സംവരണം കൊണ്ടു വരണമെന്നു പറയുന്നു. CPM വെണ്ണപ്പാളിയേ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കും പക്ഷെ പറച്ചിലില്‍ അത്‌ ഒതുങ്ങും. എല്ലാം രാഷ്ട്രീയമാകുമ്പോള്‍ രാഷ്ട്രം പ്രസക്തമാകുന്നേ ഇല്ലാ

Saturday, August 19, 2006

ഇതാ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയവര്‍

സ്വയാശ്രയ വിവാദത്തിന്റെ മറപിടിച്ച്‌ ഇതാ പുതിയ സംവരണ നിര്‍ദ്ദേശങ്ങള്‍ വരുന്നു കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ മാധ്യമത്തില്‍ എഴുതിയ
സാമൂഹിക നീതിക്ക്‌ സംവരണ വ്യാപനം
എന്ന ലേഖനം നോക്കൂ

ലേഖനത്തിന്റെ ആദ്യഭാഗമൊക്കേ അതിമനോഹരമായി ഫ്രയിം ചെയ്തിട്ടുണ്ട്‌ മദ്ധ്യഭാഗമകുമ്പഴേയ്കും ലക്ഷ്യം പുറത്തു വന്നു തുടങ്ങും. മുസ്ലിമുകളുടെ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തുമുള്ള പിന്നോക്കാവസ്ഥക്കുള്ള ഏക പരിഹാരം പട്ടിക ജാതികള്‍ക്കുള്ളതുപോലേ സംവരണമാണത്രേ.

മുസ്ലിം പിന്നോക്കവസ്ഥക്കുള്ള മൂലകാരണം മറന്ന് സംവരണം നേടിയെടുക്കനുള്ള്‌ തന്ത്രങ്ങളാണ്‌ ഇവര്‍ കരുനീക്കുന്നത്‌. എന്തുകൊണ്ടണ്‌ ഈ മുസ്ലിം പിന്നോക്കവസ്ഥ എന്ന് ഒരത്മ പരിശോധന നടത്താന്‍ സമൂഹം തയ്യാറകണം. സ്ത്രീകള്‍ക്കു ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സ്വാതന്ത്ര്യവും നല്‍കാന്‍ മുസ്ലിം സമൂഹം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ഈ പിന്നോക്കവസ്ഥക്ക്‌ കാരണം എന്ന് ഇവര്‍ എന്നാണ്‌ മനസ്സിലക്കുന്നത്‌. മുസ്ലിമുകള്‍ക്കൊപ്പം പിന്നോക്കരായിരുന്ന ഇഴവ സമുദായം ഉള്ള സംവരണത്തിന്റെ ആനൂകൂല്യം മുതലെടുത്ത്‌ നേടിയ വളര്‍ച്ച ഇവര്‍ എന്താണ്‌ മനസ്സിലാക്കാത്തത്‌.

ഇങ്ങനേയും ചില വാര്‍ത്തകള്‍ സത്യദീപത്തില്‍

കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍ എന്ന തലക്കെട്ടില്‍ ശ്രീ വിന്‍സെന്റ്‌ കുണ്ടുകുളം എഴുതിയ ലേഖനം സത്യദീപത്തില്‍ നിന്ന്.നമ്മുടെ പരിശുദ്ധ പിതാക്കന്മാര്‍ ഇതു വായിച്ചിരുന്നെങ്കില്‍
കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍
താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

Friday, August 18, 2006

ഒരു തിരുത്ത്‌

ഇന്നലെ ഞാന്‍ പ്രസിദ്ധീകരിച്ച ഞാന്‍ മത്സരിച്ചില്ലയിരിന്നു എങ്കില്‍ 6 സീറ്റ്‌ പോലും കിട്ടില്ലായിരിന്നു V.S. എന്ന പോസ്റ്റ്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ചതാണ്‌

മനോരമയുടെ വാര്‍ത്ത വളച്ചൊടിക്കലില്‍ ഞാന്‍ വീണു പോയാതില്‍ എല്ലാ ബ്ലോഗേഷ്സിന്നോടും ആദ്യാമായി ഞാന്‍ മാപ്പു പറയുന്നു.
ഇന്നലത്തെ മനോരമാ ന്യൂസിലെ VS മയുള്ള അഭിമുഖം കണ്ടപ്പോഴാണ്‌ സത്യം മനസ്സിലായത്‌. പൈങ്കിളി പത്രപ്രവര്‍ത്തനം ദൃശ്യമാധ്യമ രംഗത്തും എങ്ങനേ കൊണ്ടുവരാം എന്ന്‌ മനോരമാ തെളിയിച്ചു തന്നു. ഇന്നു രാവിലത്തെ മനോരമാ website ല്‍ വാര്‍ത്ത നോക്കൂ . മൊത്തം മാറിയിരിക്കുന്നു.
ഞാന്‍ മല്‍സരിച്ചില്ലെങ്കില്‍ സീറ്റ്‌ നാലായി ചുരുങ്ങും എന്ന് പ്രവര്‍ത്തകര്‍ ധരിപ്പിച്ചു എന്ന് മാറ്റി എഴിതീയിരിക്കുന്നു.

ഈ അവസരത്തില്‍ ഒരു ബൈബില്‍ വചനമാണ്‌ ഓര്‍മ്മവരുന്നത്‌.
മുള്‍ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ. ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ലഭിക്കില്ലാ.അതു പോലെ മനോരമയില്‍ നിന്ന് സത്യവും .

തെറ്റായ വാര്‍ത്തയും കമന്റും പ്രസാദ്ധീകരിച്ചതിന്‍ ഒരിക്കല്‍ക്കൂടി മാപ്പ്‌
ഇന്നലത്തേ വാര്‍ത്ത താഴേക്കൊടുത്തിരിക്കുന്നു

Thursday, August 17, 2006

വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലം.


വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലമെന്ന് ദീപിക വാര്‍ത്ത.
കേരളാ ഹൈക്കോടതി ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരയിരുന്നു. ഇവരുടെ ഭാവിയേക്കരുതിയാണ്‌ ഇടക്കാല വിധിയുണ്ടായത്‌. പ്രവേശന പരീക്ഷയില്‍ ഇവര്‍ക്ക്‌ വളരെ കുറഞ്ഞ റങ്ക്‌ ആണ്‌ ലഭിച്ചത്‌ എന്ന വാര്‍ത്ത മാനേജ്മെന്റിന്റെ മെറിറ്റ്‌ അവകാശവാദം പൊളിക്കുന്നതാണ്‌.

എന്തുകൊണ്ടാണ്‌ വെറും 525 പേര്‍ മാത്രം പരീക്ഷക്കപേക്ഷിച്ചത്‌ എന്ന ചോദ്യത്തിന്‌ 70% മാര്‍ക്കുള്ളവര്‍ക്കു മാത്രമേ അപേക്ഷാ ഫോം നല്‍കിയുള്ളൂ എന്നാണ്‌ മാനേജ്മെന്റുകളുടേ മറുപടി. പിന്നെ K.T. തോമസ്‌ ഫീസിനെതിരേ മാനേജ്മെന്റുകള്‍ കോടതിയില്‍ പോയിട്ടുണ്ടെന്നും വിധി അനുകൂലമായാല്‍ കൂടുതല്‍ ഫീസ്‌ നല്‍കാന്‍ സമ്മത പത്രം ഒപ്പിട്ടുനല്‍കിയാലേ അപേക്ഷാ ഫോം നല്‍കിയുള്ളൂ പോലും. ഒരു അപേക്ഷാ ഫോറം കൊടുക്കാനുള്ള ഒാരോ നിബന്ധനകളേ.

എല്ലാ കള്ളികളും പൊളിയുമ്പോഴും CD പ്രചരണം വഴി മേളത്തിന്‌ കൊഴുപ്പു കൂട്ടുകയാണ്‌ കത്തോലിക്കാ സഭ

Wednesday, August 16, 2006

ദീപികയും ചന്ദ്രികയും

കേരളത്തിലേ ഏറ്റവും പ്രചാരമുള്ള 2 ദിനപത്രങ്ങള്‍ എതൊക്കേ എന്നു ചോദിച്ചാല്‍ മനോരമയും മാതൃഭൂമിയും എന്നാവും നമ്മുടെയൊക്കെ മറുപടി. എന്നാല്‍ ദീപികയും ചന്ദ്രികയും ആണെന്നാണ്‌ സ്വയാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്‌ . മാനോരമയുടേയും മാതൃഭൂമിയുടേയും അവകാശവാദങ്ങള്‍ അനുസരിച്ച്‌ ഏതാണ്ട്‌ 20 ലക്ഷത്തോളം പത്രം അവര്‍ ഇറക്കുന്നുണ്ട്‌. എന്നാല്‍ ദീപികയുടേയും ചന്ദ്രികയും കൂടി 3 ലക്ഷം പത്രം ഉണ്ടെന്നു വിചാരിച്ചാല്‍ പോലും അത്‌ കേരളത്തില്‍ എത്രപേരില്‍ എത്തും എന്ന് കണ്ടറിയണം.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആള്‍ക്കാര്‍ ചേരണം എന്ന് ആത്മാര്‍ത്ഥമായി ഒരു മാനേജ്‌മന്റ്‌ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ തീര്‍ച്ചയായും എല്ലാ പത്രങ്ങളിലും പരസ്യം കൊടുക്കും. ചുരിങ്ങിയ പക്ഷം മനോരമയിലെങ്കിലും കൊടുക്കും.

എന്നാല്‍ ദീപികയിലും ചന്ദ്രികയിലും പരസ്യം കൊടുത്തൂ എന്നാണ്‌ മനേജ്മെന്റുകള്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നേ മാനേജ്‌മന്റ്‌ പരിക്ഷ ഒരു പുകമറയാണെന്ന് മനസ്സിലാക്കാം.പിന്നെ 30% മാത്രമേ ഈ പരീക്ഷയുടെ മാര്‍ക്ക്‌ പരിഗണിക്കൂ. ബാക്കി +2 ന്റെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാകും പരിഗണിക്കുക.

ഇതൊക്കെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഒരു തട്ടിപ്പ്‌ മണം വരുന്നില്ലേ? പിന്നെ കഴിഞ്ഞ 3 വര്‍ഷമില്ലാത്ത പ്രശ്നം സര്‍ക്കാരിനെന്തേ ഇപ്പം എന്ന ചോദ്യവും ഉന്നയിക്കുന്നു.

ഇനി എല്ലാം കോടതിയുടേ കൈയില്‍ .വെള്ളിയാഴ്ചവരേ കാത്തിരിക്കാം. അതിനിടെ ന്യൂനപക്ഷ അവകാശ സംരക്ഷണ ബോധവല്‍ക്കരണ ത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത സി.ഡി. ഇറക്കിയിട്ടുണ്ട്‌. എല്ലാം ദൈവം കാണട്ടേ.

Thursday, August 10, 2006

കത്തോലിക്ക സഭയും തമാശകളും

സ്വയാശ്രയ നിയമം വന്നതിനുശേഷം കത്തോലിക്ക സഭയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു തമാശ ഛായ വന്നിരിക്കുന്നു.
ഇന്നലെ തൃശൂര്‍ രൂപത നടത്തിയ ചില പരാമര്‍ശങ്ങള്‍ നോക്കൂ
1 സ്വയാശ്രയ നിയമത്തില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്‌ ക്രൈസ്തവര്‍ക്കുമാത്രം ഇല്ല ( ഇത്‌ ഏഷ്യനെറ്റ്‌ ന്യൂസില്‍ കേട്ടത്‌ ഒരു പത്രവും ഇത്‌ എഴുതിയിട്ടില്ല)

അപ്പോള്‍ ഒരു സംശയം ലത്തീന്‍ കത്തോലിക്കരും ദളിത്‌ കത്തോലിക്കരും ക്രിസ്ത്യാനികളല്ലേ ?. പിന്നെ സ്വയാശ്രയ നിയമത്തില്‍ 12% മുന്നോക്കരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തില്‍ കത്തോലിക്കര്‍ വരില്ലേ?

2 അവസാനത്തേ കത്തോലിക്കനും മരിച്ചുവീഴാതെ ഈ നിയമം നടപ്പാക്കില്ല

എന്താണ്‌ ഇവര്‍ ക്രൈസ്തവരേക്കുറിച്ച്‌ ധരിച്ചു വച്ചിരിക്കുന്നത്‌. തെരുവിലിറങ്ങാനും രക്തസാക്ഷിയാകനും മാത്രം മണ്ടന്മാരാണോ
ക്രൈസ്തവര്‍. വികാരിമാര്‍ക്ക്‌ വികാരം മാത്രം പോര അല്‍പം വിവേകവും ആകാം

3 കത്തോലിക്കര്‍ പിടിയരി പിടിച്ചും പട്ടിണി കിടന്നുമുണ്ടാക്കിയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്‌ തടയുമത്രേ.

പ്രവേശം മെരിറ്റിന്റെ അടിസ്ഥാനത്തിലായാല്‍ പിടിച്ചെടുക്കലാകുമോ ? പിന്നെ എത്ര സ്വയാശ്രയ സ്ഥപനങ്ങളാണവോ പിടിയരി പിറ്റിച്ചുണ്ടക്കിയിട്ടുള്ളത്‌ . തമാശക്കോരതിരൊക്കേയുണ്ട്‌.

4 അടുത്തയാഴ്ച പുതിയ ഇടയലേഖനം വരുന്നത്രേ ക്രൈസ്തവരുടേ എണ്ണം ഗണ്യമായീക്കുറയുന്നതിനാല്‍ കഴിയുന്നത്ര കുട്ടികളേ ഉല്‍പാദിപ്പിക്കണമത്രേ.

എങ്ങനെ ഉല്‍പാദിപ്പിക്കും LKG തൊട്ടു പൊടിക്കെണ്ടേ പതിനായിരങ്ങള്‍ .അത്രക്കു നിര്‍ബന്ധമാണെങ്കില്‍ പാര്‍സീ സമുദായത്തിലുള്ളപോലേ ഓഫറുകള്‍ തരട്ടേ. അവിടേ മൂന്നാമത്തേക്കുട്ടീയേ സമുദായം നോക്കിക്കൊളും.

Wednesday, August 09, 2006

നെല്‍പ്പാടം നികത്താന്‍ ഉള്ളാതോ ?

ബംഗാള്‍ വികസിക്കട്ടേ കേരളം മുരടിക്കട്ടേ എന്ന ദീപിക വാര്‍ത്ത നോക്കൂ. എന്താണ്‌ ഈ വാര്‍ത്തയുടേ സന്ദേശം. കേരളത്തില്‍ നെല്‍പാടം നികത്തല്‍ വന്‍ തോതില്‍ അനുവദിക്കണമെന്നോ.

കൃഷി ചെയ്യാന്‍ ആളേക്കിട്ടുന്നില്ല കൃഷി ചെയ്യാന്‍ ആര്‍ക്കും തത്പര്യമില്ല എന്നതൊക്കേയാണല്ലൊ പൊതുവായ പ്രശ്നങ്ങള്‍. അതിന്‌ ഒരു പരിഹാരം കാണണം എന്നുപറയതേ നെല്‍പ്പാടം നികത്താന്‍ അനുവദിക്കൂ എന്നണ്‌ ദീപിക പറയുന്നത്‌.അതിനുള്ള കാരണമോ ബംഗാളില്‍ നികത്തി അത്രേ.

നെല്‍പാടങ്ങള്‍ നികത്തുന്നതു മൂലമുള്ള ഏറ്റവും വലിയ പ്രശ്നം ഭീകരമായ വരള്‍ച്ചയാണ്‌. ഈ വസ്തുത ഒരു യാതര്‍ത്ഥ്യമാണ്‌ എന്ന തിരിച്ചരിവാണ്‌ പാടം നികത്തല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള പ്രധാന കാരണം. പിന്നെ നമുക്കും കുറച്ചെങ്കിലും ഭഷ്യവിള കൃഷി വേണ്ടേ ? ഒരു ലോറി സമരം പോലും നമ്മളേ പട്ടിണി ആക്കുന്ന സാഹചര്യം നാം സൃഷ്ടിക്കണോ?

എന്താണ്‌ ഒരു പരിഹാരം. യന്ത്രവല്‍ക്രിത കൃഷി തൊഴിലാളി ക്ഷാമത്തിന്‌ പരിഹാരമകുമോ?

ബൂലൊക സംഗമത്തിനിടയില്‍ ചന്ത്രേട്ടനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ പുള്ളി പറഞ്ഞത്‌ 1 ഏക്കര്‍ നെല്‍കൃഷി ചെയ്യുന്നവരുടേ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി നോക്കട്ടേ അപ്പോള്‍ കാണാം ആരൊക്കേ നെല്ല് കൃഷി ചെയ്യുമെന്ന്. എന്തു പറയുന്നൂ എല്ലാവരും

Tuesday, August 08, 2006

ആന്റണി വായ്‌ തുറക്കുന്നു

ഇവിടെ ഇങ്ങനെ സ്വയാശ്രയ പ്രശ്നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എനിക്ക്‌ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അങ്ങ്‌ ദില്ലിയിലായിരുന്നു. നിങ്ങളൊക്കേ ടിവിയില്‍ കാണുന്ന ദില്ലിയല്ല ഹൈടെക്കിലും ബ്ലുചിപ്പിലും കമ്പ്യൂട്ടറിലും സഞ്ചരിക്കുന്ന ദില്ലി.

ഇപ്പോള്‍ എല്ലാം കലങ്ങി ഒരുവിധമായി ഇനി ഞാന്‍ എന്റെ അഭിപ്രായം പറയം . ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ കുറ്റം പറയരുത്‌

ഗുണം അന്യസംസ്ഥാന ലോബികള്‍ക്ക്‌ : ആന്റണി

വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെങ്ങനെ

സ്വയാശ്രയ പ്രശ്നത്തില്‍ സുപ്രിം കോടതി നിരീക്ഷണത്തേക്കുറിച്ച്‌ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ . മാതൃഭൂമിയും മാധ്യമവും മംഗളവും സര്‍ക്കാര്‍ വാദങ്ങള്‍ ഭാഗികമായി കോടതി അംഗീകരിച്ചു എന്ന് പറയുമ്പോള്‍ മനോരമ വാര്‍ത്ത വേറിട്ടു നില്‍കുന്നു. ദീപിക വാര്‍ത്ത പോലും നിഷ്പക്ഷത പുലര്‍ത്തുമ്പോള്‍ . മനോരമ വാര്‍ത്ത ശ്രദ്ധേയമാകുന്നു
മംഗളത്തില്‍ നിന്ന്
മാധ്യമത്തില്‍ നിന്ന്
മാതൃഭൂമിയില്‍ നിന്ന്
ദീപികയില്‍ നിന്ന്
മനോരമയില്‍ നിന്ന്

Thursday, August 03, 2006

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

എങ്ങിനെയാണ് സ്വാശ്രയ കോളേജുകളില്‍ 1.13 ലക്ഷം ഫീസ് എന്ന കണക്കില്‍ എത്തിച്ചേര്‍ന്നതെന്ന് ജസ്റ്റീസ് കെ.റ്റി. തോമസ് ഇന്നത്തെ മാതൃഭൂമിയില്‍ പറഞ്ഞിട്ടുണ്ട്

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

Wednesday, August 02, 2006

സ്വയശ്രയ പ്രശ്നം സഭയുടെ നിലപാടുകള്‍ സത്യദീപത്തില്‍

കത്തോലിക്ക സഭയുടെ ( സീറോ മലബാര്‍ സഭയുടെ) മുഖപത്രമായ സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം സ്വയാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട്‌ ന്യായികരിച്ചുകൊണ്ടുള്ള ലേഖനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

സഭയുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌ എന്ന വിമര്‍ശനം സഭാ നേതൃത്വം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതു വായിക്കാന്‍ നമുക്ക്‌ ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്‌. വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം

Tuesday, August 01, 2006

തലവരി വാദങ്ങളില്‍ എന്തു ന്യായം

റിട്ടയേഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ അന്നമ്മ മനോരമയില്‍ ഇന്നലെ എഴുതിയ
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍ ക്ക്‌
ഒരു മറുപടി ഡോ.ഇക്ബാല്‍ മനോരമയില്‍ തന്നേ എഴുതീയിരിക്കുന്നു

തലവരി വാദങ്ങളില്‍ എന്തു ന്യായം