Tuesday, August 01, 2006

തലവരി വാദങ്ങളില്‍ എന്തു ന്യായം

റിട്ടയേഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ അന്നമ്മ മനോരമയില്‍ ഇന്നലെ എഴുതിയ
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍ ക്ക്‌
ഒരു മറുപടി ഡോ.ഇക്ബാല്‍ മനോരമയില്‍ തന്നേ എഴുതീയിരിക്കുന്നു

തലവരി വാദങ്ങളില്‍ എന്തു ന്യായം

16 comments:

കിരണ്‍ തോമസ് said...

റിട്ടയേഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായ അന്നമ്മ മനോരമയില്‍ ഇന്നലെ എഴുതിയ
സ്വയാശ്രയം ഓര്‍ക്കാതെ പോകുന്ന സത്യങ്ങള്‍ക്ക്‌
ഒരു മറുപടി ഡോ.ഇക്ബാല്‍ മനോരമയില്‍ തന്നേ എഴുതീയിരിക്കുന്നു

Inji Pennu said...

ഡോ. അന്നമ്മ തോമസ് പറയുന്ന കാര്യങ്ങള്‍ ഏറെക്കുറെയൊക്കെ ശരിയാണ്.. കര്‍ണ്ണാടകത്തിലും ഒക്കെ നമ്മുടെ കുട്ടികള്‍ ആണ് പ്രധാനമായും..
പക്ഷെ കേരളം കര്‍ണ്ണാടകം അല്ലല്ലൊ..ഒരു കോക്കോ കോള കമ്പനി കര്‍ണ്ണാടകത്തില്‍ യാതൊരു അല്ലല്ലും ഇല്ലാണ്ട് നടക്കും..അതു കേരളത്തില്‍ നമ്മള്‍ പൂട്ടിപ്പിച്ചില്ലെ..
അത്..നല്ലതല്ലെ? നമ്മള്‍ വിവരമുള്ള ജനതയെന്ന് പറയുന്നത് വെറുതെയല്ലല്ലൊ..
സ്വകാര്യ കോളേകുള്‍ അത്യാവശ്യമായി വേണം..
പക്ഷെ കനത്ത ഫീസ് ഒരു കനത്ത ഫീസ് തന്നെയാണ്.. അങ്ങിനെ ചെയ്യില്ലാന്ന് പറഞ്ഞാണല്ലൊ ആന്റണി സര്‍ക്കാറിന് അവര്‍ വാക്ക് കൊടുത്തത്? അപ്പൊ അവരു കാണിച്ചത് വഞ്ചനയല്ലെ?

അനംഗാരി said...

ഡോ: അന്നമ്മ പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല.
മെഡിക്കല്‍ എഡുക്കേഷന്‍ ഡയറക്ടറായിരുന്ന് വിരമിച്ച്, സ്വാശ്രയ മാനേജ്മെന്റിന്റെ താല്പര്യങ്ങള്‍ക്ക് വേന്ടി, എഴുതിയ വെറും ചവറ്!
ആദ്യം അന്നാമ്മചേച്ചി നിയമം പഠിക്കട്ടെ. തലവരിയെ ന്യായീകരിക്കാനുള്ള ശക്തി അവര്‍ ബിഷപ്പില്‍ നിന്നും നേടിയതായിരിക്കണം.
കേരളത്തില്‍ മനോരമ മാത്രമാണു മാനേജ്മെന്റിന് വേണ്ടി നിലകൊള്ളുന്നത്. അതു നിലനില്‍പ്പിന്റെ മറ്റൊരു തന്ത്രം. മനോരമ വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍, ആവശ്യത്തിനു സൌകര്യങ്ങളില്ല എന്നത് വസ്തുതയാണു. ഇതിനു ഒരു പരിധിവരെ അന്നാമ്മയും ഇത്തരവാദിയാണു. ഡോ: ഇക്ബാല്‍ ഇതു പറഞ്ഞിട്ടുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍, സമൂഹത്തിനും, താനിരിക്കുന്‍ പദവിക്കും അര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ഏതൊരു പൌരന്റെയും കടമയാണ്. അതു ചെയ്യാത്തിടത്തോളം, യാതൊരു ന്യായീകരണത്തിനും അന്നാമ്മ ചേച്ചി മുതിരേണ്ടതില്ല. അന്നാമ്മചേച്ചിക്ക് കര്‍ണാടകയില്‍ നിന്ന് വെളിപാടുണ്ടായതിന്റെ ഉറവിടം കൂടി ലേഖനത്തില്‍ പറയേണ്ടതായിരുന്നു. പുട്ട് കുറ്റിയില്‍ പൊടി നിറക്കുമ്പോള്‍ ഇടക്കിത്തിരി പീര നിറക്കുന്നത് പോലെയുള്ളു ഇതും.
കേരളത്തിലെ ന്യൂനപക്ഷം നടത്തുന്ന് എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് അദ്ധ്യാപക നിയമനത്തിന്
പണം വാങ്ങുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, അവര്‍ക്ക് ശംബളം നല്‍കുന്നത് സര്‍ക്കാരും.ഇതൊക്കെ നിര്‍ത്തേണ്ട കാലം കഴിഞ്ഞു.
ന്യുനപക്ഷം എന്ന ഉമ്മാക്കി കാണിച്ച് ഞാനുള്‍പ്പെടുന്ന സാദാ ന്യൂനപക്ഷത്തിന്റെ പേരില്‍, കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനതയുടെ ചോര നക്കാന്‍ ആര്‍ത്തി പൂണ്ട കുറുക്കന്‍‌മാര്‍ ആണു മാനേജ്മെന്റുകള്‍.
കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ക്ക് യാതൊരു നിലവാരവും ഇല്ല എന്നത് ഒരു സത്യമാണു. പക്ഷെ അന്നാമ്മ ചേച്ചി പറയുന്നത് നേരെ തിരിച്ചും. ഇന്നും പല സ്ഥാപനങ്ങളിലും യോഗ്യതയുള്ള അദ്ധ്യാപകരില്ല. വേണ്ടത്ര സജ്ജീകരണങ്ങളില്ല.എന്തിനു ശരിയായ ക്ലാസ് മുറി പോലും ഇല്ല. ഇതെല്ലാം, വിദ്യാര്‍ത്‌ഥിയുടെ കയ്യില്‍ നിന്നുള്ള പണം കൊണ്ട് മെനയാം എന്നതാണു അവരുടെ തന്ത്രം.
മറ്റൊന്ന്, അന്നമ്മാമയുടെ ലേഖനത്തില്‍ മെഡിക്കല്‍ കോളേജുകളെകുറിച്ഛ് മാത്രമെ പറയുന്നുള്ളു.എഞ്ചിനീയറിങ് കോളെജിന്റെ വിവരം അറിയില്ല എന്ന് സാരം. ഇവര്‍ ആരെയാണു സഹായിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്നവര്‍ മാത്രമാണു മെഡിക്കല്‍ കോളേജിലും മറ്റ് പഠിക്കുന്നതെന്ന അന്നമ്മയുടെ കണ്ടുപിടിത്തം അപാരം. എന്നു പറഞ്ഞാല്‍ സാധാരണക്കാരന്റെ മക്കളാരും ഇനിയും ഇതിനൊന്നും മുതിരരുതെന്ന ഒരു ദുഷ്ടവിചാരം അന്നമ്മയുടെ മനസ്സില്‍ ഉണ്ട് എന്ന സാരം.
കര്‍ത്താവെ,
ഇവര്‍ ചെയ്യുന്നതെന്താണെന്നു ഇവര്‍ അറിയുന്നുണ്ടേ....
ഇവരോട് പൊറുക്കരുതേ.....

വക്കാരിമഷ്‌ടാ said...

ഡോ. അന്നമ്മയുടെ വാദവും ഡോ. ഇക്‍ബാലിന്റെ മറുപടിയും വായിച്ചു. ഡോ. ഇക്‍ബാല്‍ പറഞ്ഞതിനോട് യോജിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ മറുവാദത്തിന് മൂര്‍ച്ച കുറവായിരുന്നോ എന്നൊരു സംശയം. ഡോ. അന്നമ്മ തോമസിന്റെ വാദങ്ങളിലേക്കൊന്ന് നോക്കാം. (പുതിയ സ്വാശ്രയ നിയമത്തെക്കുറിച്ചോ ജസ്റ്റീസ് കെ.റ്റി. തോമസ് കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചോ എനിക്ക് വലിയ പിടിപാടില്ല. ഇത് ഡോ. അന്നമ്മയുടെ വാദങ്ങളെ ആസ്പദമാക്കി എന്റെ പരിമിതമായ അറിവിലുള്ള ഒരു മറുപടി മാത്രം. തെറ്റുകളും പ്രശ്‌നങ്ങളും കാണാം).

1. അവര്‍ ആദ്യമായി പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ പണം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയാനുള്ള പ്രതിവിധിയാണ് കേരളത്തിലെ സ്വാശ്രയകോളേജുകളെന്ന്. അത് ശരിയാണ്. ആ ഒരു അര്‍ത്ഥത്തില്‍ മാത്രം നോക്കിയാല്‍ സ്വാശ്രയകോളേജുകള്‍ക്കെതിരെ സമരം നടത്തേണ്ട കാര്യമില്ല. കാരണം അവിടെ പണമുള്ളവര്‍ മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. കാശുള്ളവന്‍ പണ്ട് അന്യസംസ്ഥാനങ്ങളില്‍ മുടക്കിയിരുന്നത് ഇപ്പോള്‍ ഇവിടെ മുടക്കുന്നു. കാശില്ലാത്തവന് അതിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമേ ഇല്ല. അവന്‍ അവിടേയും ഇവിടേയും മുടക്കാന്‍ പോകുന്നില്ല.

പക്ഷേ അതാണോ നമ്മുടെ നാടിന് വേണ്ടത്. ആ ഒരു ഒറ്റ വസ്തുതയില്‍ കേന്ദ്രീകരിച്ചല്ലല്ലോ ഇവിടേ സ്വാശ്രയകോളേജുകള്‍ക്ക് അനുമതി ആദ്യം കൊടുത്തത്. അനുമതി വാങ്ങാന്‍ നേരം ഈ ഒരു ഒറ്റ വസ്തുതയെ ആധാരമാക്കിമാത്രമായിരി‍ക്കും ഞങ്ങള്‍ കോളേജ് തുടങ്ങുന്നതെന്ന് സ്വാശ്രയമാനേജ്‌മെന്റും പറഞ്ഞില്ലല്ലോ. അതുകൊണ്ട് ഡോ. അന്നമ്മയുടെ ആദ്യത്തെ വാദത്തിന് എത്രമാത്രം നിലനില്‍‌പുണ്ട് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വെറും കച്ചവടതാത്‌പര്യം മാത്രമേ ഉള്ളൂ സ്വാശ്രയകോളേജുകളുടെ നടത്തിപ്പില്‍ എന്ന് അവര്‍ സമ്മതിക്കണം. കാരണം പണമൊഴുക്ക് ഗതിതിരിച്ചു വിടുക എന്ന വാദത്തില്‍ ബിസിനസ്സ് മാത്രമേ ഉള്ളൂ.

സ്വാശ്രയകോളേജുകള്‍ മൂലം ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയ കാര്യവും അവര്‍ സൂചിപ്പിക്കുന്നു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല. വികസനമാണെങ്കില്‍, എല്ലാ സമൂഹങ്ങള്‍ക്കും പ്രാതിനിധ്യമില്ലാത്ത വികസനം ജനം സ്വീകരിക്കില്ലെന്ന് കഴിഞ്ഞ ഇലക്‍ഷനില്‍ തെളിയിച്ചതാണെന്നാണ് പലരും പറയുന്നത്. അതോ ഇനി ഗ്രാമങ്ങളൊക്കെ നഗരങ്ങളാവുക-നഗരങ്ങളൊക്കെ മെട്രോ ആവുക എന്ന ദീപിക മുഖപ്രസംഗ സ്റ്റൈലിലുള്ള വികസനമാണോ അവര്‍ ഉദ്ദേശിച്ചത്?

2. അവര്‍ പറഞ്ഞ രണ്ടാമത്തെ കാര്യം നടത്തിപ്പു ചിലവാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാലുലക്ഷത്തിലധികം രൂപാ ഒരു വിദ്യാര്‍ത്ഥിക്ക് ചിലവാകുമ്പോള്‍ സ്വാശ്രയമാനേജ്‌മെന്റ് ഒരുലക്ഷത്തി പതിമൂവായിരമോ മറ്റോ മാത്രമേ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാന്‍ പാടുള്ളൂ എന്ന് പറയുന്നത് നീതിയല്ല. ശരിതന്നെ. പക്ഷേ സ്വാശ്രയ മാനേജ്‌മെന്റില്‍ എല്ലാ വിദ്യാര്‍ത്ഥികളില്‍നിന്നും ഒരുലക്ഷത്തി പതിമൂവായിരം രൂപാ മാത്രമേ ഈടാക്കാവൂ എന്നല്ലല്ലോ ഫീസ് ഘടന (എനിക്ക് അവിടുത്തെ ഫീസ് ഘടന ശരിക്കറിയില്ല-അറിഞ്ഞിടത്തോളം പല തലങ്ങളില്‍ ആണ് ഫീസ് എന്നാണ് ഓര്‍മ്മ). എന്തായാലും നഷ്ടം സഹിച്ച് സ്വാശ്രയകോളേജുകള്‍ നടത്തുന്നത് ബിസിനസ്സ് പരമായി തീര്‍ത്തും ശരിയല്ല (ജനസേവനം-ചാരിറ്റി തുടങ്ങിയ വാക്കുകള്‍ എന്തായാലും ഇനിയെങ്കിലും ഈ മാനേജ്‌മെന്റുകള്‍ ഉപയോഗിക്കില്ലല്ലോ-അവര്‍ തന്നെ സമ്മതിച്ചു അത്). അതുകൊണ്ട് ഒരു കൊല്ലം നടത്തിക്കൊണ്ടുപോകാനുള്ള ചിലവ് എന്തായാലും അവര്‍ക്ക് കിട്ടണം. അത് ഫീസ് വഴി മാത്രമേ ആകാനും പാടുള്ളൂ. തലവരി നിയമവിരുദ്ധമാണല്ലോ.

ഇവിടെ നേരത്തേ മാതൃഭൂമിയില്‍ വന്ന ലേഘനം (സ്വാശ്രയ കോളേജുകളുടെ വരവും ചിലവും) വായിക്കുന്നത് നന്നായിരിക്കും. അവിടെ പറഞ്ഞിരിക്കുന്ന കണക്കുകള്‍ ശരിയാണോ എന്നറിയില്ല. അത് ശരിയാണെങ്കില്‍ നല്ല ലാഭം കെ.റ്റി. തോമസ് കമ്മറ്റി പ്രകാരമുള്ള ഫീസ് വഴിയും ഈ മാനേജ്‌മെന്റുകള്‍ക്ക് കിട്ടുന്നുണ്ട്. ഇവിടെ അധരവ്യായാമങ്ങള്‍ക്കു പകരം യഥാര്‍ത്ഥത്തില്‍ ഈ കോളേജുകള്‍ക്ക് എന്ത് ചിലവുണ്ട്, സര്‍ക്കാര്‍ ഫീസും ആ നിയമവും വഴി ഇവര്‍ക്ക് എത്ര വരുമാനം കിട്ടും എന്നുള്ള ശരിയായ ഒരു കണക്കെടുപ്പാണ് ആവശ്യം. അത് ഇപ്പോള്‍ തന്നെ നടത്തിയിട്ടുണ്ടെങ്കില്‍ (കെ.റ്റി. തോമസ് കമ്മറ്റി നടത്തിയിട്ടുണ്ട് എന്നാണ് തോന്നുന്നത്), അതിനെ അടിസ്ഥാനമാക്കി വേണമായിരുന്നു, ഡോ. അന്നമ്മ വാദിക്കാന്‍. അല്ലാതെ സര്‍ക്കാര്‍ ചിലവ് നാലുലക്ഷം വരുമ്പോള്‍, സ്വാശ്രയക്കാര്‍ക്ക് ഒരു ലക്ഷം മാത്രമേ വാങ്ങിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം പറയുന്നത് എന്നു മാത്രം പറയുന്നത് തെറ്റിദ്ധരിപ്പിക്കലാവും. ഇത് വായിച്ചാല്‍ പാവം സ്വാശ്രയം എന്നേ നമുക്കൊക്കെ പറയാന്‍ തോന്നൂ.പക്ഷേ അതാണോ വാസ്തവം?

3. അവരുടെ മൂന്നാമത്തെ വാദമാണ് അവരുടെ ക്രെഡിബിലിറ്റിയുടെ കടക്കല്‍ കത്തി വെച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ അപര്യാപ്തതയും അവിടുത്തെ അദ്ധ്യാപകരുടെ പ്രഭാവമില്ലായ്‌മയും. ഒരു മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായിരുന്ന അവര്‍ക്ക് തീര്‍ച്ചയായും ഇതിനെപ്പറ്റി പറയാന്‍ അവകാശമുണ്ട്. പക്ഷേ അവര്‍ അത് പറയുന്നതിന് ഒരു രീതിയുണ്ടാവണം. അവര്‍ അത് പറയുമ്പോള്‍ ന്യായമായും ഉയരുന്ന ചോദ്യങ്ങള്‍:

അ). അവരുടെ സര്‍വ്വീസ് കാലഘട്ടത്തില്‍ ഈ അപര്യാപ്തതയ്ക്കും പ്രഭാവമില്ലായ്‌മയ്ക്കും എതിരേ എന്ത് നടപടിയെടുത്തു?

ആ). നടപടി എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്തുകൊണ്ട്? അവരുടെ കഴിവിനും അപ്പുറമായിരുന്നോ പ്രശ്‌നങ്ങള്‍?

ഇ). എന്നിട്ട് അവര്‍ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചോ?

ഈ). അവര്‍ ആ കസേരയില്‍ ഇരുന്നിട്ടും പ്രഭാവത്തിനും പര്യാപ്തതയ്ക്കും ഒരു പുരോഗതിയും ഉണ്ടായില്ലെങ്കില്‍ എന്തിന് അവിടെ ഇരുന്നു? രാജിവെച്ച് പുറത്തു വന്നുകൂടായിരുന്നോ? എന്നിട്ട് കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ ആ വാദത്തിന് സാധൂകരണമില്ലായിരുന്നോ?

ഇതൊന്നും ചെയ്യാതെ അവിടുത്തെ ഫലം മുഴുവന്‍ ഊറ്റിയശേഷം അവിടുന്ന് കിട്ടുന്ന പെന്‍‌ഷനും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഉറപ്പാക്കിയശേഷം സ്വാശ്രയകോളേജില്‍ ജോലിക്ക് ചേര്‍ന്നിട്ട് പഴയ ലാവണത്തെ യാതൊരു ചമ്മലുമില്ലാതെ കുറ്റപ്പെടുത്തുന്ന ധാര്‍മ്മികതയാണോ സ്വാശ്രയ മാനേജ്‌മെന്റുകളിലെ ഡോ. അന്നമ്മയെ പോലുള്ള ആള്‍ക്കാര്‍ക്ക് ഉള്ളത്? ഈ ചിന്താഗതിയുള്ളവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ധാര്‍മ്മികമൂല്യം എങ്ങിനെയായിരിക്കും? ഇവരെപ്പോലുള്ളവരാണോ സ്വാശ്രയകോളേജുകളിലെ റോള്‍ മോഡലുകള്‍?

സര്‍ക്കാര്‍ കോളേജുകള്‍ എല്ലാം തികഞ്ഞവയാണെന്നും അവിടങ്ങളില്‍ ആള്‍ക്കാര്‍ക്ക് യാതൊരുവിധ പരാതികളും ഇല്ല എന്നും ആരും ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ ചില മൂല്യങ്ങളൊക്കെ കാത്തു സൂക്ഷിക്കുന്ന കുറച്ചധികം ഡോക്ടര്‍മാരും മറ്റു ജോലിക്കാരും അവിടങ്ങളില്‍ ഇപ്പോഴുമുണ്ട് എന്നാണ് തോന്നുന്നത്. ലക്ഷക്കണക്കിന് രൂപാ കിട്ടുമെന്നുണ്ടെങ്കിലും സര്‍ക്കാര്‍ കോളേജുകളില്‍ മാത്രം ജോലിനോക്കുന്ന കുറേ ഡോക്‍ടര്‍മാര്‍ ഇപ്പോഴുമുണ്ട് (മൂല്യം, ധാര്‍മ്മികത എന്നൊക്കെ കേട്ടാ‍ല്‍ ഇക്കാലത്ത് പലരും ചിരിക്കും എന്നത് വേറേ കാര്യം).

അപര്യാപ്തതകള്‍ പെന്‍‌ഷന്‍ പറ്റിയതിനുശേഷം ചൂണ്ടിക്കാണിക്കാതെ ഡോ.അന്നമ്മ സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു എന്നറിയാനും വായനക്കാര്‍ക്ക് താത്‌പര്യമുണ്ട്. അതോ ഈ അപര്യാപ്തതകള്‍ക്കും സൌകര്യമില്ലായ്‌മകള്‍ക്കും ഡോ. അന്നമ്മയെപ്പോലുള്ളവരും കാരണക്കാരാണോ? കോട്ടയം മെഡിക്കല്‍ കോളേജിലെ ഏതോ അത്യന്താധുനിക ചികിത്സാപരിപാടി കഴിഞ്ഞ ഏഴെട്ടു കൊല്ലമായി ഇഴഞ്ഞു നീങ്ങുന്നു എന്ന്-കാരണം അത് നടപ്പിലായാല്‍ ചുറ്റുവട്ടത്തെ പല സ്വകാര്യ ആശുപത്രികളിലേയും വരുമാനം കുറയും. ഇങ്ങിനത്തെ പല കഥകളും പല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും കാണും. ഡോ. അന്നമ്മയെപ്പോലുള്ളവര്‍ ഇത്തരം കാര്യങ്ങളെപ്പറ്റി സര്‍വ്വീസിലിരുന്നപ്പോള്‍ ബോധവതിയായിരുന്നോ?‍

(സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ വന്നതില്‍‌പിന്നെ പല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെപ്പറ്റിയും ധാരാളം വാര്‍ത്തകള്‍ കേള്‍ക്കുന്നു. അവിടെ പ്രശ്‌നം, ഇവിടെ പ്രശ്‌നം. ഇത് എന്റെ മനസ്സില്‍ തോന്നിയ ഒരു കോണ്‍‌സ്പിരസി തിയറിയാണ്. തെളിവൊന്നുമില്ല. പക്ഷേ ചില അപവാദപ്രചരണങ്ങളെങ്കിലും രോഗികളെ വലിക്കാന്‍ നടത്തിയ നാടകമാണോ എന്ന് എനിക്കൊരു സംശയം).

അവര്‍ പിന്നെയും ധാരാളം അപര്യാപ്തതകള്‍ നിരത്തുന്നുണ്ട്. ഒരു മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‍ടറായി ഇരുന്ന ആള്‍ ആ സമയത്ത് ഇതൊക്കെ ചൂണ്ടിക്കാണിച്ചിരുന്നോ, എന്തൊക്കെ ഇതിനെതിരെ ചെയ്‌തു എന്നു പറഞ്ഞതിനുശേഷം ആവാമായിരുന്നു, ആ നിരത്തലുകള്‍.

4. അവരുടെ നാലാമത്തെ വാദം സ്വാശ്രയ മാനേജ്‌മെന്റുകളുടെ സാമൂഹ്യ പ്രതിബദ്ധത എത്രത്തോളം ആകാമെന്നുള്ളതാണ്. ഇത് മാനേജ്‌മെന്റുകള്‍ തന്നെ തീരുമാനിക്കണം. പക്ഷേ ഇവിടെ പണ്ടത്തെ പ്രതാപങ്ങളും ചെയ്‌ത ചാരിറ്റികളും പറയാന്‍ പോയാല്‍ ആള്‍ക്കാര്‍ കണ്‍‌ഫ്യൂസ്‌ഡ് ആകും അവസാനം അന്ന് നിങ്ങള്‍ ചെയ്‌തതും ഇങ്ങിനത്തെ എന്തെങ്കിലുമൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണോ എന്നാരെങ്കിലും ചോദിച്ച് പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ എന്നറിയില്ല. നിങ്ങള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അത് നിറവേറ്റുക. സമൂഹത്തില്‍ എല്ലാവരും നിങ്ങളുടെ പ്രതിബദ്ധതയില്‍ തൃപ്തരാണെങ്കില്‍ പിന്നെ ആരും പരാതി പറയില്ലല്ലോ. പക്ഷേ പ്രതിബദ്ധതയുണ്ട് എന്ന് കാണിക്കുകയും വേണം, ആ പ്രതിബദ്ധത കൊള്ളലാഭങ്ങളില്‍ കൂടിയും മറ്റുമാണ് നിറവേറ്റുന്നത് എന്നുള്ള തോന്നല്‍ ആള്‍ക്കാരില്‍ ഉണ്ടാക്കാന്‍ പാടില്ല. അങ്ങിനെയാ‍യാല്‍ അതിനെ പ്രതിബദ്ധത എന്ന് പറയാന്‍ പറ്റില്ല.

അവര്‍ പിന്നെ ചോദിക്കുന്നത് ഗവണ്മെന്റ് കോളേജില്‍ നികുതിദായകരുടെ പണം കൂടി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്, അങ്ങിനെ ഒരു വിഭാഗത്തെ മാത്രം പഠിപ്പിക്കാന്‍ ഗവണ്മെന്റ് നികുതിദായകരുടെ പണം ഉപയോഗിക്കാന്‍ പാടുണ്ടോ എന്നാണ്. വരികള്‍ മാത്രം വായിച്ചാല്‍ അവര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നും. പക്ഷേ ഗവണ്മെന്റ് അങ്ങിനെ ചെയ്യുമ്പോള്‍ ആത്യന്തധികമായി അതിന്റെ ഗുണം കിട്ടുന്നത് സമൂഹത്തിലെ എല്ലാവര്‍ക്കുമാണ്-

അവിടെ പഠിക്കാന്‍ അധികം ഫീസ് കൊടുക്കെണ്ടാത്തതുകാരണം തന്നെ രോഗികളെ പിഴിയാനുള്ള പ്രവണത ഡോക്‍ടര്‍മാര്‍ക്ക് (തിയററ്റിക്കലി) കുറവായിരിക്കും. (യഥാര്‍ത്ഥത്തില്‍ അങ്ങിനെയല്ലായിരിക്കാം-എന്നാലും പത്തും നാല്പതും ലക്ഷം രൂപാ ഫീസ് കൊടുത്ത് പഠിച്ചിറങ്ങുന്ന ഒരുവന്റെ ആവശ്യമാണ് ആ പൈസ തിരിച്ച് വാങ്ങുക എന്നുള്ളത്. പക്ഷേ അതിന്റെ നാലിലൊന്ന് പോലും ചിലവാകാത്തവന്റെ ആവശ്യമല്ല നാല്‍‌പതു ലക്ഷം ഉണ്ടാക്കുക എന്നുള്ളത്-അവന്റെ അത്യാഗ്രഹമാണ്. അതുകൊണ്ട് അത്യാഗ്രഹത്തിനു പുറമേ ആവശ്യത്തിനുള്ള പിഴിച്ചില്‍ കൂടി സ്വാശ്രയവിദ്യാര്‍ത്ഥിക്ക് ഉണ്ടാകുമ്പോള്‍ അത്യാഗ്രഹം മൂലമുള്ള പിഴിച്ചിലേ സര്‍ക്കാര്‍ വിദ്യാര്‍ത്ഥിക്ക് ഉണ്ടാവൂ-തികച്ചും തിയററ്റിക്കലായി). കോടതിയും ഇക്കാര്യം ചോദിച്ചിരുന്നു.

പിന്നെ അവര്‍ ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തികമായി ഉന്നത നിലയില്‍ ഉള്ളവര്‍ മാത്രമേ സാധാരണയായി മെഡിക്കല്‍ കോളേജുകളില്‍ പോകുന്നുള്ളൂ എന്നാണ്. അവര്‍ ആ സ്ഥിതിവിശേഷം അംഗീകരിച്ച ശേഷം നടത്തിയ വാദമാണ് അത്. ശരിക്കും അതാണ് സ്തിതിവിശേഷമെങ്കില്‍ അത് മാറ്റുകയല്ലേ വേണ്ടത്. എങ്ങിനെ പാവപ്പെട്ടവനും മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകും എന്ന് ചിന്തിക്കുന്നതിനു പകരം, പാവപ്പെട്ടവര്‍ പഠിക്കുന്നില്ല, അതുകൊണ്ട് പണക്കാരന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങാം എന്ന് പറയുകയാണോ വേണ്ടത്. ഈ ചിന്തയേയാണോ സാമൂഹ്യ പ്രതിബദ്ധത എന്ന് പറയുന്നത്? സ്വാശ്രയ കോളേജുകളും അവിടുത്തെ ഫീസും എങ്ങിനെ പാവപ്പെട്ടവന് മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാക്കും?

പാവപ്പെട്ടവന്‍ ഈസ് എ ഗോണ്‍ കെയ്സ്. അവനെ മറന്നുകള, നമുക്ക് കാശുള്ളവരെ നോക്കാം-എന്നതാണോ സ്വാശ്രയകോളേജുകളുടെ മുദ്രാവാക്യം?

ഇവിടെയുള്ള ഏറ്റവും വലിയ പ്രശ്നം പാവപ്പെട്ടവനെ നിര്‍ണ്ണയിക്കാനുള്ള ബുദ്ധിമുട്ടാണ്. വരുമാന സര്‍ട്ടിഫിക്കറ്റുകൊണ്ടോ ഒന്നും അത് സാധ്യമല്ല. ചിലപ്പോള്‍ ചില വിദേശരാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അവര്‍ പ്രൈവറ്റ് ഡിക്റ്ററ്റീവിനെ അയച്ച് നമ്മുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും അവരുടേതായ നിലയില്‍ അന്വേഷിപ്പിക്കുന്നതുപോലെയുള്ള വല്ല സംവിധാനവും വേണ്ടിവരും.

പിന്നെ മഹത്തായ ഒരു നിയമലംഘനകാര്യവും അവര്‍ സമ്മതിച്ചിരിക്കുന്നു-അതായത് ക്യാപ്പിറ്റേഷന്‍ ഫീസ് സ്വാശ്രയ കോളേജുകളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. പലപ്പോഴും അറിയാതെ വായില്‍ നിന്നും വീഴും. പക്ഷേ കോടതിയില്‍ യാതൊരു തെളിവും കാണുകയുമില്ല.

എന്തായാലും ഡോക്ടര്‍ അന്നമ്മയുടെ രീതിയിലുള്ള സ്വാശ്രയകോളേജുകള്‍ നാട്ടില്‍ പച്ചപിടിച്ചാല്‍ ചികിത്സാരംഗം അമേരിക്കന്‍ രീതിയിലാവുമെന്നാണ് തോന്നുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോഴും വിവിധതരം രോഗികളെ (ചെറിയ പനി തൊട്ട് വലിയ അസുഖങ്ങള്‍ വരെ), ഡോക്‍ടര്‍മാര്‍ക്ക് നേരിട്ട പരിശോധിക്കാന്‍ കിട്ടുന്നു. ഇതുപോലെ വൈവിധ്യമാര്‍ന്ന ഒരു പേഷ്യന്റ് എക്സ്‌പീരിയന്‍സ് അമേരിക്കയിലേയോ മറ്റോ ഡോക്‍ടര്‍മാര്‍ക്കില്ല എന്നാണ് തോന്നുന്നത്-കേസുകൊടുക്കല്‍ തൊട്ട് പല കാരണങ്ങള്‍കൊണ്ടും. സ്വാശ്രയ കോളേജുകളും അവിടെ ചികിത്സയ്ക്ക് പോലുമുള്ള ഉന്നത ഫീസും ഇത്തരം ധാരാളം രോഗികളെയാണ് ഡോക്‍ടര്‍മാര്‍ക്ക് അപ്രാപ്യരാക്കുന്നത്. ഡോക്‍ടര്‍ അന്നമ്മയും അത് ശരിവെക്കുന്നുണ്ട്-പഠനവിധേയരായ രോഗികളുടെ അപര്യാപ്തത. എന്തുകൊണ്ട് പാ‍വപ്പെട്ട രോഗികള്‍ സ്വാശ്രയകോളേജുകളെ ആശ്രയിക്കുന്നില്ല? സര്‍ക്കാര്‍ കോളേജുകളില്‍ കൊടുക്കുന്ന അതേ രീതിയില്‍ സ്വാശ്രയ കോളേജുകള്‍ക്കും രോഗികളെ പരിശോധിക്കാന്‍ പറ്റുമോ? അതേ രീതിയിലുള്ള സൌജന്യചികിത്സയുള്‍പ്പടെ. ചിലവിന്റെ കാര്യത്തെപ്പറ്റി വളരെയധികം ബോധവതിയായ ഡോക്ടര്‍ അന്നമ്മ ഏതൊക്കെ തരം സേവനങ്ങളാണ് സ്വാശ്രയ കോളേജുകള്‍ ചെയ്യുന്നതെന്നും അതിനെ എങ്ങിനെ സര്‍ക്കാര്‍ കോളേജുകളുമായി താരതമ്യം ചെയ്യാമെന്നും പറയുന്നില്ല. എന്നാലല്ലേ അവരുടെ വാദങ്ങള്‍ പൂര്‍ണ്ണമാവൂ? ബെന്നി ചൂണ്ടിക്കാണിച്ചതുപോലുള്ള സേവനങ്ങളും ചികിത്സയുമാണോ സ്വാശ്രയകോളേജുകളില്‍ നടക്കുന്നത്?

പിന്നെ ഡോക്ടര്‍ അന്നമ്മ പറയുന്നത് ഗവണ്മെന്റ് കോളേജുകളിലെ ശുചിത്യ രാഹിത്യം, അഴിമതി മുതലായവ കണ്ടില്ലെന്ന് നടിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണെന്ന്. അവര്‍ സര്‍വ്വീസിലിരുന്നപ്പോഴും ഇതിലൊക്കെ കണ്ണടയ്ക്കുകയായിരുന്നോ. ഇതൊക്കെ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാന്‍ എന്തൊക്കെ നടപടികള്‍ അവര്‍ എടുത്തു?

അവര്‍ പറയുന്ന ഒരു കാര്യം ശരിയാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എങ്ങിനെ നമ്മുടെ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത്. സ്വാശ്രയകോളേജുകള്‍ അതിനുള്ള പ്രതിവിധിയുമായിരിക്കും. പക്ഷേ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ അനുവദിക്കാത്ത എന്നാല്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളും അതിനുള്ള പ്രതിവിധി തന്നെ. സ്വാശ്രയകോളേജുകളിലെ ഉയര്‍ന്ന ഫീസ് എങ്ങിനെ പലരുടേയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നു എന്ന് നാം ഇപ്പോള്‍ കാണുന്നുണ്ടല്ലോ.

ഇവിടെ മൊത്തത്തിലുള്ള ഒരു പ്രശ്‌നം സ്വാശ്രയ കോളേജുകളുടെ ഉദ്ദേശലക്ഷ്യങ്ങളിലുള്ള അവ്യക്തതയാണെന്ന് തോന്നുന്നു. പല മാനേജ്‌മെന്റുകളുടെയും മുന്‍‌കാല പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ അവരുടെ ലക്ഷ്യം നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം മാത്രമാണെന്നാണ് എന്റെയൊക്കെ ഒരു ധാരണ. സംഗതി അങ്ങിനെയല്ലെന്നും ഞങ്ങളുടെ ലക്ഷ്യം ബിസിനസ്സ് മാത്രമാണെന്നും, ലാഭം കിട്ടാത്ത പ്രവര്‍ത്തിക്ക് ഞങ്ങളെ കിട്ടില്ല എന്നും അവര്‍ പറഞ്ഞാല്‍ പകുതി കണ്‍‌ഫ്യൂഷന്‍ തീരുമെന്നാണ് തോന്നുന്നത്. കാരണം വരവിനെക്കാളും ചിലവുള്ള ബിസിനസ്സ്‌കാരന്റെ വിലാപം നമ്മളിലും സഹതാപമല്ലേ ഉണ്ടാക്കൂ. പക്ഷേ അവര്‍ ഇതിനിടയ്ക്ക് സാമൂഹ്യ സേവനം, സാമൂഹ്യ പ്രതിബദ്ധത, നിസ്വാര്‍ത്ഥത തുടങ്ങിയ വാക്കുകളും കൂടി കയറ്റുകയും കൂടി ചെയ്യുമ്പോളാണ് മൊത്തത്തിലൊരു അവ്യക്തത. സാമൂഹ്യപ്രതിബദ്ധതയെപ്പറ്റി ഞങ്ങളെ പഠിപ്പിക്കേണ്ട എന്നും മറ്റാരേക്കാളും ഞങ്ങള്‍ക്ക് അതിനെപ്പറ്റി അറിയാമെന്നും കൂടി അവര്‍ ഈ അവസരങ്ങളിലൊക്കെ പറയുമ്പോള്‍ ഇപ്പോഴത്തെ അവരുടെ പ്രവര്‍ത്തിയും പറച്ചിലും തമ്മില്‍ മാച്ചാവുന്നില്ല എന്നൊരു തോന്നല്‍. അതിനെപ്പറ്റി നന്നായി അറിയാമെങ്കില്‍ എന്തുകൊണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നു ചോദിക്കുമ്പോള്‍ അവര്‍ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്നു. സംഗതി ബിസിനസ്സ് ആണെന്ന് തുറന്നു പറഞ്ഞാല്‍ പിന്നെ വിദ്യാഭ്യാസം എത്രമാത്രം കച്ചവടവത്‌കരിക്കാം, അതില്‍ മാനേജ്‌മെന്റുകള്‍ എത്രമാത്രം സാമൂഹ്യ പ്രതിബദ്ധത കാണിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി മാത്രം നമുക്ക് സംസാരിച്ചാല്‍ മതിയല്ലോ. എന്തായാലും മാറിയ കാലഘട്ടത്തില്‍ നഷ്ടം സഹിച്ചുള്ള സാമൂഹ്യപ്രതിബദ്ധതയൊന്നും നമ്മള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ട. എന്തെങ്കിലുമൊക്കെ മുന്നില്‍ കണ്ടുകൊണ്ടേ ഇത്തരം കാര്യങ്ങളൊക്കെ ആള്‍ക്കാര്‍ ചെയ്യൂ.

കിരണ്‍ തോമസ് said...

സ്വയാശ്രയ കോളേജുകളുടെ വരവുചിലവുകളേക്കുറിച്ച്‌ വന്ന പുതിയ ലേഖനം ഇന്നത്തേ മാതൃഭൂമിയില്‍ . തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതണ്‌

വക്കാരിമഷ്‌ടാ said...

എങ്ങിനെയാണ് സ്വാശ്രയ കോളേജുകളില്‍ 1.13 ലക്ഷം ഫീസ് എന്ന കണക്കില്‍ എത്തിച്ചേര്‍ന്നതെന്ന് ജസ്റ്റീസ് കെ.റ്റി. തോമസ് ഇന്നത്തെ മാതൃഭൂമിയില്‍ പറഞ്ഞിട്ടുണ്ട് (അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമുണ്ടെന്ന് മാതൃഭൂമി പറഞ്ഞെങ്കിലും കാണാന്‍ സാധിച്ചില്ല). ചിലവിനെപ്പറ്റി വിലപിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ അവരുടെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും കിട്ടുന്ന വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍‌കാന്‍ തയ്യാറായില്ലത്രേ. ഒരു ബെഡ്ഡിന് 300 രൂപയെങ്കിലും വരുമാനമുണ്ടാവുമെങ്കിലും 200 രൂപയെന്ന ഉദാര സമീപനം വെച്ച്, അതും കൂടി കണക്കുകൂട്ടിയാണ് 1.13 ലക്ഷം ഫീസ് എന്ന കണക്കില്‍ എത്തിയതത്രേ. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ഉദാഹരണമായി കാണിക്കുന്നുണ്ട്. അവിടെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം ഫീസ് വെറും 3000 രൂപയാണത്രേ!

കിരണ്‍ തോമസ് said...

വക്കാരി പൂര്‍ണ്ണരൂപം ഇല്ലെങ്കിലും സംഷിപ്തരൂപം ഇതാ
മെഡിക്കള്‍ ഫീസ്‌ : വിവാദങ്ങള്‍ വസ്തുതകള്‍ അറിയാതേ കെ.ടി. തോമസ്‌

കിരണ്‍ തോമസ് said...
This comment has been removed by a blog administrator.
കിരണ്‍ തോമസ് said...

വക്കാരീ ഈ വാര്‍ത്തകള്‍ക്കൂടി ശ്രദ്ധിക്കൂ
M.E.S ന്റെ നിലപാട്‌

ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള മാനേജ്‌മന്റ്‌ അസോസിയേഷന്റെ നിലപാട്‌


11:33 PM

വക്കാരിമഷ്‌ടാ said...

എം.ഇ.എസ്‌ -ന്റെ നിലപാട് കിട്ടിയില്ലല്ലോ കിരണ്‍. ലിങ്ക് തെറ്റിയോ? അതും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിലപാടും തമ്മില്‍ വ്യത്യാസമുണ്ടോ?

വക്കാരിമഷ്‌ടാ said...

ഇപ്പോള്‍ കിട്ടി. കിരണ്‍ ആദ്യമിട്ട കമന്റ് വെച്ചായിരുന്നു നേരത്തെ പറഞ്ഞത്.

വക്കാരിമഷ്‌ടാ said...

എം.ഇ.എസ് അമ്പതു ശതമാനം സീറ്റില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തയ്യാറാ‍ണെന്ന് പറഞ്ഞാല്‍ ആ അമ്പതു ശതമാനം സീറ്റില്‍ ഫീസേ ഇല്ലേ? അതോ സര്‍ക്കാര്‍ ഫീസോ? അതോ കെ.റ്റി. തോമസ് കമ്മറ്റി ഫീസോ? അതുപോലെ ബാക്കി 50 ശതമാനം സീറ്റില്‍ എന്തു ഫീസാണ് എം.ഇ.എസ് ആവശ്യപ്പെടുന്നത്?

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് 85 ശതമാനം സീറ്റില്‍ 3.15 ഓ മറ്റോ ലക്ഷം രൂപാ ആവശ്യപ്പെടുന്നു.

നടത്തിപ്പു ചിലവ് എല്ലാ സ്വാശ്രയക്കാര്‍ക്കും തുല്യമാണെങ്കില്‍ എം.ഇ.എസും ക്രിസ്ത്യന്‍ മാനേജ്‌മെന്റും രണ്ട് കണക്കുകള്‍ വെയ്ക്കുന്നതെന്തിന്?

saptavarnangal said...

സത്യദീപത്തില്‍ ഫലിത ബിന്ദുക്കളും തുടങ്ങിയിട്ടുണ്ടെല്ലോ!
ഈ ലിങ്ക് നോക്കൂ!

കിരണ്‍: യൂസ്സര്‍ ഐഡി/പാസ്സ് വേഡിനു നന്ദി!
സത്യദീപത്തിലെ ഒരു ലേഖനയും ഈ വിവാദ പ്രശ്നത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നില്ല.പണ്ട് സഭ കുറേ സേവനം ചെയ്തിട്ടുണ്ട്, ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ മാത്രം!

സഭയ്ക്കു ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ആദ്യമേ സഭക്ക് അനുവദിക്കുന്ന സീറ്റുകളില്‍ 50% സീറ്റുകളില്‍ ദരിദ്ര/ദളിത ക്രിസ്ത്യാനികളെ പഠിപ്പിക്കും എന്നു പറയട്ടെ! സഭാ സേവനങ്ങളുടെ ഭാവം കാശിനനുസ്സരിച്ചു മാറുന്നു എന്നു കുഞ്ഞാടുകള്‍ക്കെല്ലാം അറിയാവുന്നതു കൊണ്ട് മെത്രാന്മാരും മൂത്ത അച്ചന്മാരും ഇത്തിരി പാടു പെടും!

കിരണ്‍ തോമസ് said...

50% free സീറ്റ്‌ അണ്‌ എന്നണ്‌ എനിക്കു തോന്നുന്നത്‌ അല്ലെങ്കില്‍ സര്‍ക്കാര്‍ ഫീസ്‌. ബാക്കി 50% ത്തേക്കുരിച്ച്‌ MES ഒന്നും പറഞ്ഞിട്ടില്ല.ഇന്നു വൈകുന്നേരത്തോടുക്കൂടി MES നിലപട്‌ പൂര്‍ണ്ണമായീ അറിയാമെന്ന് വിചാരിക്കുന്നൂ. പിന്നെ ഏറ്റവും രസകരമായ കാര്യം. മാനേജ്മെന്റുകളുടെ ഈ നിലപാടുമാറ്റത്തിനെ പിന്നിലുള്ള ചില സംഭവവികാസങ്ങളാണ്‌. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി വന്ന ദിവസത്തേ ന്യൂസ്‌ അവറിള്‍ 1.15 ലക്ഷം വച്ച്‌ 100% വിദ്യാര്‍ത്ഥികളും തന്നാല്‍ കോളേജ്‌ നടത്തിക്കോണ്ടൂപോകാന്‍ കഴിയും എന്ന് ശ്രീ ജോര്‍ജ്‌ പോള്‍ പറയുകയുണ്ടായി. അന്നത്തെ തന്നെ മറ്റൊരു അഭിമുഖത്തില്‍ ശ്രീ K.T. തോമസ്‌ ഒരു പുതിയ ഫോര്‍മുല മുന്നോട്ടുവച്ചു 50% സര്‍ക്കര്‍ വിദ്യാര്‍ത്ഥികള്‍ 13000/- രൂപയും 50% മാനേജ്‌മന്റ്‌ വിദ്യാര്‍ത്ഥികള്‍ 2.13 ലക്ഷവും നല്‍കട്ടേ.അപ്പോള്‍ 50% സര്‍ക്കാര്‍ സീറ്റിന്റെ നഷ്ടം നികന്നു കിട്ടുമല്ലോ എന്നാണ്‌ ശ്രീ K.T. തോമസ്‌ ചൂണ്ടികാണിച്ചത്‌. 50% സര്‍ക്കര്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സര്‍ക്കാര്‍ entrence ലിസ്റ്റില്‍ നിന്നോ മാനെജ്‌മന്റ്‌ entrence ലിസ്റ്റില്‍ നിന്നോ ആകാം പക്ഷേ മാനെജ്‌മന്റ്‌ entrence ന്റെ നിയന്ത്രണം സര്‍ക്കാര്‍ കമ്മറ്റീ ഏറ്റെടുക്കണം. ഈ ഫോര്‍മുലക്ക്‌ കേരള സമൂഹത്തില്‍ നല്ല് പിന്‍ തുണ കിട്ടുകയും Asianet വന്‍ പ്രചാരം കൊടുക്കകയും ചെയ്തു. എന്നാല്‍ ഇതഗീകരിക്കുക മാനെജ്മെന്റുകള്‍ക്ക്‌ ആലോചിക്കാന്‍ പോലും കഴിയില്ല കാരണം ഇവിടെ തലവരി വാങ്ങാന്‍ യാതൊരു സ്കോപ്പും ഇല്ലാ. ഈ സാഹചര്യത്തിലാണ്‌ എപ്പോള്‍ പുതിയ ഫോര്‍മുലയുമായീ ഇവര്‍ വരുന്നത്‌.

കിരണ്‍ തോമസ് said...

saptavarnangal സത്യദീപത്തില്‍ ഫലിതബിന്ദുക്കളല്ല സത്യദീപം മൊത്താമായും ഒരു കോമിക്‌ മാസികയായി കഴിഞ്ഞു.
ആദരണീയനായ പോള്‍ തേലക്കാട്ടണ്‌ ഇതിന്റെ പത്രാധിപര്‍ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നൂ.പോള്‍ തേലക്കാട്ടിന്റെ പംക്തി വേദശബ്ദം സമകാലിക മലയാളം വാരികയില്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ

കിരണ്‍ തോമസ് said...

വക്കാരീ ഇതാ MES ന്റെ ഫോര്‍മുലയുടേ പൂര്‍ണ്ണ രൂപം

MES ന്റെ ഫോര്‍മുലയുടേ പൂര്‍ണ്ണ രൂപം