Thursday, August 03, 2006

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

എങ്ങിനെയാണ് സ്വാശ്രയ കോളേജുകളില്‍ 1.13 ലക്ഷം ഫീസ് എന്ന കണക്കില്‍ എത്തിച്ചേര്‍ന്നതെന്ന് ജസ്റ്റീസ് കെ.റ്റി. തോമസ് ഇന്നത്തെ മാതൃഭൂമിയില്‍ പറഞ്ഞിട്ടുണ്ട്

ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖം മാതൃഭൂമിയില്‍

6 comments:

കിരണ്‍ തോമസ് said...

വക്കാരീ ഇതാ ജസ്റ്റിസ്‌ കെ.ടി. തോമസുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം മാതൃഭൂമിയില്‍

വക്കാരിമഷ്‌ടാ said...

നന്ദി കിരണ്‍. അപ്പോള്‍ രോഗികളില്‍ നിന്നും കിട്ടുന്ന വരുമാനം സ്വാശ്രയ മാനേജ്‌മെന്റ് വെളിപ്പെടുത്തുന്നില്ല. കുട്ടികളെ ആകര്‍ഷിക്കാന്‍ സൌധങ്ങള്‍ പണിതുകൂട്ടി അത് കാണിച്ച് കുട്ടികളില്‍ നിന്ന് അതിനും കൂടിയുള്ള പണം പിരിക്കുക. നല്ല ബിസിനസ്സ് തന്നെ.

കേരളത്തിലെ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന്റെ കണക്കും ചില പ്രത്യേക കാരണങ്ങളാല്‍ കമ്മറ്റി അംഗീകരിച്ചില്ല എന്ന് പറയുന്നുണ്ട്. എന്താണാവോ ആ പ്രത്യേക കാരണങ്ങള്‍. അത് അംഗീകരിച്ചിരുന്നുവെങ്കില്‍ ഫീസ് ഇപ്പോള്‍ നിര്‍ണ്ണയിച്ചതിനേക്കാളും കൂടുമായിരുന്നോ, കുറയുമായിരുന്നോ?

എന്തായാലും ഈ അഭിമുഖത്തെപ്പറ്റി ഡോ. അന്നമ്മയും സ്വാശ്രയ മാനേജ്‌മെന്റും എന്തു പറയുന്നു? അതുപോലെ ഇന്നലെ കണക്കുകള്‍ നിരത്തിയ ആളും?

കിരണ്‍ തോമസ് said...

വക്കാരീ ഇപ്പോള്‍ സംഗതികളുടെ കിടപ്പ്‌ മനസ്സിലായല്ലോ. K.T തോമസ്സും LDF ചേര്‍ന്നാണ്‌ UDF കൊണ്ടുവന്ന സ്വയാശ്രയ കോളേജ്‌ സമവാക്യം ( 2 സ്വയാശ്രയ കോളേജ്‌ = ഒരു സര്‍ക്കാര്‍ കോളേജ്‌) അട്ടിമാറിച്ചതെന്ന്‌ ഇന്നലെ KSU പ്രസിഡന്റ്‌ വിഷ്ണുനാഥ്‌ പറയുകയുണ്ടായി. എനിക്കു പറയാനുള്ളത്‌ A.K ആന്റണിയുടെ (UDF ന്റെയും) രാഷ്ട്രീയപരമായ്‌ ഒരു പരാജയമാണ്‌ ഈ പ്രശ്നങ്ങള്‍ക്കൊക്കേ കാരണം. NOC കൊടുക്കുമ്പോള്‍ 2 സ്വയാശ്രയ കോളേജ്‌ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന സമവാക്യം മാനേജ്മെന്റുകള്‍ വാക്കാല്‍ അംഗീകരിച്ചൂ പോലും . ഇപ്പോള്‍ അങ്ങനെ ഒരു കരാര്‍ എവിടേ എന്ന് മാനേജ്മെന്റുകള്‍ ചോദിക്കുമ്പോള്‍ സ്വന്തം കൈ രേഖ മാത്രമേ കാണിക്കാനുള്ളൂ. അതിനു ശേഷം പിന്നെ ഉള്ളാതെല്ലാം നാം കണ്ടതാണ്‌. 2 സ്വയാശ്രയ കോളേജ്‌ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന സമവാക്യം എങ്കിലും ഇവരേ അംഗീകരിപ്പിക്കാന്‍ LDF ന്‌ കഴിഞ്ഞാല്‍ ഭാഗ്യം. പിന്നെയല്ലേ സ്വയാശ്രയ നിയമം

വക്കാരിമഷ്‌ടാ said...

ചിലപ്പോള്‍ അതൊരു തന്ത്രമാവാനും മതി. വാക്കാലുള്ള അംഗീകാരത്തിനൊക്കെ എത്രമാത്രം സാധുത ഉണ്ടാവുമെന്ന് ഏ.കെ. ആന്റണിക്കും അറിയാവുന്നതല്ലേ. സാധാരണക്കാരനാണെങ്കില്‍ പോലും പ്രധാനപ്പെട്ട ഒരു കാര്യത്തിന് വാക്കാലുള്ള ഉറപ്പ് മതി എന്നൊക്കെ പറയുമോ. നാട്ടുകാരെ പറ്റിക്കാന്‍ രണ്ട്=ഒന്ന് എന്നൊരു കണക്കൊക്കെ പറഞ്ഞു. എന്നിട്ട് സ്വാശ്രയ മാനേജ്‌മെന്റിന് അനുമതി കൊടുത്തു. ഇങ്ങിനെയൊക്കെത്തന്നെ വരുമെന്ന് മിക്കവാറും അന്നുതന്നെ ശ്രീ ആന്റണിയ്ക്കറിയാമായിരുന്നിരിക്കണം-മാനേജ്‌മെന്റിനും(എനിക്ക് വെറുതേ തോന്നിയതാണ് കേട്ടോ-പക്ഷേ പ്രധാനപ്പെട്ട നയങ്ങള്‍ക്കൊക്കെ വാക്കാലുള്ള ഉറപ്പ് മാത്രം വാങ്ങിക്കുന്ന മുഖ്യമന്ത്രിയായിരുന്നോ നമ്മളെ മൂന്നുനാലുകൊല്ലം ഭരിച്ചിരുന്നത്? അങ്ങിനെയെങ്കില്‍ വേറേ എവിടെയൊക്കെ വാക്കാല്‍ മാത്രം അദ്ദേഹം ഉറപ്പ് കൊടുത്തിരുന്നിരിക്കും?)

പണ്ട് സമരം നടത്തി എയിഡ‌ഡ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളവും മാനേജ്‌മെന്റുകള്‍ക്ക് ബാക്കി മൊത്തം അധികാരവും വാങ്ങിച്ചു കൊടുത്ത ആളല്ലേ ശ്രീ ആന്റണീ. ഇപ്പോള്‍ അവര്‍ക്ക് സ്വാശ്രയവും കൊടുത്തു. മാനേജ്‌മെന്റുകള്‍ വേറേ ആരേ മറന്നാലും ശ്രീ ആന്റണിയെ മറക്കരുത്.

വക്കാരിമഷ്‌ടാ said...

മാനേജ്‌മെന്റ് വെള്ളത്തിലാവുമോ? അവര്‍ നടത്തിയ പ്രവേശന പരീക്ഷ സുതാര്യമാണെന്ന് തോന്നുന്നില്ല എന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു (മാതൃഭൂമി). സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ഏതായാലും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊക്കെ തക്കിട തരികിട ഒപ്പിക്കാനായിരിക്കുമോ?

അപ്പോള്‍ ഇതിനര്‍ത്ഥം, നന്നായി വാദിച്ചാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊട്ടിക്കാമെന്നാണെന്ന് തോന്നുന്നു. ഇത്രയും നാള്‍ സര്‍ക്കാര്‍ വക്കീല്‍ തന്നെ മാനേജ്‌മെന്റിനു വേണ്ടി കളിക്കുകയല്ലായിരുന്നോ.

മാനേജ്മെന്റ് മാഫിയ എന്നുവല്ലതും ഉണ്ടോ ഇനി നമ്മുടെ നാട്ടില്‍....... ?

കിരണ്‍ തോമസ് said...

സര്‍ക്കാര്‍ വക്കീല്‍ ഇത്തവണ ഹൈക്കോടതിയില്‍ വളരെ നന്നയി വാദിച്ചിരിന്നു.പക്ഷെ കോടതി അതൊന്നും കേട്ടതായി നടിച്ചില്ലാ. അതല്ലേ k.k രാകേഷ്‌ വികാരഭരിതനായി ഹൈക്കോടതി മാര്‍ച്ചും ജഡ്ജിമാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടത്‌. പിന്നെ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക്‌ സഭാ നേതാക്കന്മാരേ പേടിക്കെണ്ടാതില്ലല്ലോ