Wednesday, August 09, 2006

നെല്‍പ്പാടം നികത്താന്‍ ഉള്ളാതോ ?

ബംഗാള്‍ വികസിക്കട്ടേ കേരളം മുരടിക്കട്ടേ എന്ന ദീപിക വാര്‍ത്ത നോക്കൂ. എന്താണ്‌ ഈ വാര്‍ത്തയുടേ സന്ദേശം. കേരളത്തില്‍ നെല്‍പാടം നികത്തല്‍ വന്‍ തോതില്‍ അനുവദിക്കണമെന്നോ.

കൃഷി ചെയ്യാന്‍ ആളേക്കിട്ടുന്നില്ല കൃഷി ചെയ്യാന്‍ ആര്‍ക്കും തത്പര്യമില്ല എന്നതൊക്കേയാണല്ലൊ പൊതുവായ പ്രശ്നങ്ങള്‍. അതിന്‌ ഒരു പരിഹാരം കാണണം എന്നുപറയതേ നെല്‍പ്പാടം നികത്താന്‍ അനുവദിക്കൂ എന്നണ്‌ ദീപിക പറയുന്നത്‌.അതിനുള്ള കാരണമോ ബംഗാളില്‍ നികത്തി അത്രേ.

നെല്‍പാടങ്ങള്‍ നികത്തുന്നതു മൂലമുള്ള ഏറ്റവും വലിയ പ്രശ്നം ഭീകരമായ വരള്‍ച്ചയാണ്‌. ഈ വസ്തുത ഒരു യാതര്‍ത്ഥ്യമാണ്‌ എന്ന തിരിച്ചരിവാണ്‌ പാടം നികത്തല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള പ്രധാന കാരണം. പിന്നെ നമുക്കും കുറച്ചെങ്കിലും ഭഷ്യവിള കൃഷി വേണ്ടേ ? ഒരു ലോറി സമരം പോലും നമ്മളേ പട്ടിണി ആക്കുന്ന സാഹചര്യം നാം സൃഷ്ടിക്കണോ?

എന്താണ്‌ ഒരു പരിഹാരം. യന്ത്രവല്‍ക്രിത കൃഷി തൊഴിലാളി ക്ഷാമത്തിന്‌ പരിഹാരമകുമോ?

ബൂലൊക സംഗമത്തിനിടയില്‍ ചന്ത്രേട്ടനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ പുള്ളി പറഞ്ഞത്‌ 1 ഏക്കര്‍ നെല്‍കൃഷി ചെയ്യുന്നവരുടേ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി നോക്കട്ടേ അപ്പോള്‍ കാണാം ആരൊക്കേ നെല്ല് കൃഷി ചെയ്യുമെന്ന്. എന്തു പറയുന്നൂ എല്ലാവരും

7 comments:

കിരണ്‍ തോമസ് said...

ബംഗാള്‍ വികസിക്കട്ടേ കേരളം മുരടിക്കട്ടേ എന്ന ദീപിക വാര്‍ത്ത നോക്കൂ. എന്താണ്‌ ഈ വാര്‍ത്തയുടേ സന്ദേശം. കേരളത്തില്‍ നെല്‍പാടം നികത്തല്‍ വന്‍ തോതില്‍ അനുവദിക്കണമെന്നോ.
എന്തു പറയുന്നൂ എല്ലാവരും

ദില്‍ബാസുരന്‍ said...

1 ഏക്കര്‍ നെല്‍കൃഷി ചെയ്യുന്നവരുടേ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി നോക്കട്ടേ അപ്പോള്‍ കാണാം ആരൊക്കേ നെല്ല് കൃഷി ചെയ്യുമെന്ന്.

മലയാളികളല്ലേ.. കോഴ കൊടുക്കാന്‍ വെച്ച പണം കൊണ്ട് പാടം വാങ്ങും. സര്‍ക്കാരിനെ പറ്റിക്കാന്‍ കൃഷിയുണ്ടെന്ന് രേഖകളില്‍ കാണിക്കും. നഷ്ടകൃഷിക്ക് സബ്സിഡിയൊക്കെ വാങ്ങും. മക്കള്‍ക്ക് അഡ്മിഷന്‍ ശരിയായാലുടന്‍ സ്ഥലം മറിച്ച് വില്‍ക്കുകയും ചെയ്യും.സീറ്റ് കച്ചവടത്തിന് എന്ന പോലെ ഈ സ്ഥലക്കച്ചവടത്തിനും കുറച്ച് ഇടനിലക്കാരെ സൃഷ്ടിക്കാമെന്നും കുറച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ സ്ഥലം ഭേദപ്പെട്ട വിലയ്ക്ക് വില്‍ക്കാമെന്നുള്ളതുമൊഴിച്ചാല്‍ എന്ത് ഫലം? കൃഷിയും കൃഷിക്കാരനും പഴയ രൂപത്തില്‍ തന്നെ.

കുട്ടന്മേനൊന്‍::KM said...

രണ്ടേക്കര്‍ നെല്‍പ്പാടമുള്ള ഒരു കൊച്ചു മുതലാളിയാണ് ഞാന്‍. കഴിഞ്ഞ തവണത്തെ ‍കൃഷിയുടെ കണക്ക് താഴെകൊടുക്കുന്നു.
മൊത്തം ചെലവ് 18000 രൂപ
വരവ് 14300 രൂപ. കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ നെല്‍കൃഷിയുടെ അവസ്ഥ ഇതാണ്. ‍കൃഷി ഓഫീസറുടെ താത്പര്യപ്രകാരം ജൈവ വളത്തിലേക്ക് മാറി. പണിക്കുലി കൂടിയെന്നല്ലാതെ അവസ്ഥ തഥൈവ.ഈ കൃഷി ഇങ്ങനെ പോയാല്‍ മണ്ണുവിറ്റെങ്കിലും നഷ്ടം നികത്തേണ്ടി വരും. ദീപികയുടെ വാര്‍ത്തയില്‍ പുതുമ ഒട്ടും തന്നെയില്ല. ബംഗാളികള്‍ മൂരാച്ചികളും ബൂര്‍ഷ്വാമുതലാളിമാരും കുത്തക കച്ചവടക്കാരും തന്നെ. വെട്ടി നിരത്തി വെട്ടി നിരത്തി നാം മുന്നോട്ട്...

കിരണ്‍ തോമസ് said...

കുട്ടമേനോനേ പാടം നികത്തുകയല്ലതേ വേറൊരു മാര്‍ഗവുമില്ലേ നമ്മുടേ മുന്നില്‍. എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ ഈ സ്ഥിതി അതിജീവിക്കാന്‍. പാടം നികത്തുക എന്നത്‌ അത്മഹത്യാപരമല്ലേ

കൂമന്‍ said...

ചില നിര്‍ദ്ദേശങ്ങള്‍:
1. നെല്‍‌കൃഷി പ്രോല്‍‌സാഹിപ്പിക്കാതിരിക്കുക. എല്ലാ (ബാക്കിയുള്ള) സബ്‌സിഡികളും പിന്‍‌വലിക്കുക. ഒടുവില്‍ ആരും കൃഷി ചെയ്യാതാകും. ഒടുവില്‍ ഈ തരിശു നിലങ്ങള്‍ നികത്തുക (അതിനു വകുപ്പുണ്ട്)
2. നികത്തിയ ഭൂമി ദുബായിലോ മറ്റോ ഉള്ള കച്ചവടക്കാര്‍ക്കു പാട്ടത്തിനു കൊടുത്ത് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുക
3. കൃഷിക്കാര്‍ക്ക് C#, Java എന്നിവയില്‍ കോച്ചിങ്ങ് കൊടുക്കുക. അതിനു വിസമ്മതിക്കുന്നവരെ അമേരിക്കന്‍ ആക്സന്റു പഠിപ്പിച്ച് കാള്‍സെന്ററുകളില്‍ പുനരധിവസിപ്പിക്കുക
4. അരി ഇറക്കുമതി ചെയ്യുക. ലോറി സമരം തടയാനായി സമരനിരോധന നിയമം പാസാക്കുക
5. വരള്‍ച്ചയെ നിയന്ത്രിക്കാന്‍ നികത്തിയ വയലുകള്‍ ബാക്കിയുണ്ടെങ്കില്‍ അവിടങ്ങളില്‍ മഴക്കുഴി കുത്താന്‍ ആനുകൂല്യം കൊടുക്കുക (ഇത്തരം കാര്യങ്ങള്‍ക്ക് സബ്‌സിഡി കൊടുക്കുന്നതിന് ഐഎം‌എഫിനും ലോകബാങ്കിനും ലോക പോലീസിനുമൊന്നും എതിര്‍പ്പുണ്ടാവില്ല)

ഇനി മുകളില്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എതിര്‍ക്കുന്നവരെ ബംഗാളിന്റെ പേരു പറഞ്ഞ് വായടപ്പിക്കുക. എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി എടുക്കുക (ഇത് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാര്‍ക്കു മാത്രം ബാധകം)

അനംഗാരി said...

കൃഷി ലാഭകരമല്ലാതായതിന് പിന്നില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. അതിനെ കുറിച്ച് ആരും പറയുന്നില്ല. വിദ്യാഭ്യാസമുള്ള എത്ര കര്‍ഷക തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ ഒരു പണിയും ചെയ്യാതെ, തൊഴിലില്ലായ്മ വേതനം പറ്റുന്നുണ്ട്?. പാടത്ത് പണിചെയ്യാന്‍ കര്‍ഷകന്‍ തയ്യാറാകാത്ത സ്ഥിതിയാണു കൃഷി ലാഭകരമല്ലാതായതിന് ഒരു കാരണം. നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഭൂവുടമ തയ്യാറായാല്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കി അതിനെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നമ്മളൊക്കെ എപ്പൊഴും പാടം നികത്തലിനെതിരാണു. പക്ഷെ, കേരളീയരില്‍ എത്ര പേര്‍ പാടത്ത് പണിയെടുക്കാന്‍ തയ്യാറുണ്ട്?.കൃഷി ചെയ്യാന്‍ നമ്മള്‍ ചെറുപ്പക്കാര്‍ തയ്യാറല്ല. എല്ലാ യുവജന സംഘടനകളും അവരുടെ ചെറുപ്പക്കാരെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കട്ടെ. വെറുതെ അലക്കിതേച്ച ഷര്‍ടും , മുണ്ടുമുടുത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പോരാ നമ്മുടെ ചെറുപ്പക്കാര്‍.പ്രവര്‍ത്തിച്ച് കാണിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകട്ടെ.

njjoju said...

വര്‍ഷങ്ങളോളം കൃഷിചെയ്യതിരുന്ന ഭൂമി ഏക്കറുകളോളം അതും നെല്ലറയായ കുട്ടനാട്ടില്‍ എനിക്കു കാണിക്കുവാന്‍ കഴിയും. അതൊന്നും നികത്തുകയല്ലതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അവയൊക്കെ കൃഷിയോഗ്യമാക്കനുള്ള ചിലവ്‌ ആയുഷ്ക്കലം അവിടെ കൃഷി ചെയ്താല്‍ ഉണ്ടാക്കുവാന്‍ ആവുന്നതല്ല. ഇവ നികത്താന്‍ നിയമമുണ്ടെങ്കിലും പ്രാദേശികമായ ബുദ്ധിമുട്ടുകളുണ്ട്‌. കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം വിചാരിക്കുന്നത്ര എളുപ്പമല്ല. ഇടത്തു പക്ഷപാര്‍ട്ടികള്‍ ഔദ്യോഗികമായി അത്‌ അംഗീകരിക്കുമങ്കിലും പ്രാദേശിക തലത്തില്‍ അതിനെതിരാണ്‌. അവരുടെ അപ്രീതി സമ്പാദിച്ച്‌ കൃഷി നടത്തുക സുഗമവുമല്ല. ട്രില്ലറും ടാക്ടറും ഇറങ്ങിയതിണ്റ്റെ പേരില്‍ ഇരുപത്‌ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷവും കര്‍ഷകരിന്‍ല്‍ നിന്നും നഷ്ടപരിഹാരം പറ്റുന്ന തൊഴിലാളികള്‍ ഇന്നും ഉണ്ട്‌. ഇന്നും പലയിടത്തും കൊയ്ത്തു മെഷീന്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ല. കൂലിച്ചിലവും വര്‍ധിച്ചിരിക്കുന്നു. ചോദിക്കുന്നതാണ്‌ കൂലി എന്ന സ്ഥിതിയാണു പലയിടത്തും. ചോദിച്ചതു കൊടുത്താലും ആളെ കിട്ടാത്ത അവസ്ഥയുണ്ട്‌. തൊഴില്‍ത്തര്‍ക്കം മൂലം കൊയ്യ്ത്ത്‌ ആഴ്ച്ചകളോളം , അതും മഴയത്ത്‌ വൈകിയ കഥയും എനിക്ക്‌ പറയാന്‍ കഴിയും. ഇതൊക്കെ സഹിച്ച്‌ കൃഷിചെയ്യാന്‍ തയ്യാറല്ലാത്ത കര്‍ഷകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ദീപിക പറഞ്ഞതിലെ സത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്‌. എങ്കിലും കൃഷിവയല്‍ നികത്തല്‍ ആത്മഹത്യാപരമാണെന്നതില്‍ രണ്ടുപക്ഷമില്ല. അശാസ്ത്രീയമായ റോഡുപണിയാണ്‌ കുട്ടനാടിലെ പൃശ്നങ്ങള്‍ക്കു കാരണം എന്നു തകഴി പറയും പോലെ അശാസ്ത്രീയമായ വയല്‍നികത്തലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷിച്ചേക്കാം. ഏങ്കിലും ആത്മഹത്യയെക്കാള്‍ നല്ലതല്ലേ ആത്മഹത്യാപരം. കൃഷിഭൂമി നികത്തിനെ ഞാന്‍ അനുകൂലിക്കുന്നില്ല. കൃഷിഭൂമി നികത്തിയവരില്‍ ഇടത്തുപക്ഷത്തിണ്റ്റേത്‌ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുണ്ട്‌.ആര്‍ക്കും പരാതിയില്ല, പരാതിപ്പെട്ടിട്ട്‌ കാര്യവും ഇല്ല. ചുറ്റും വീടുകളുള്ള ഭൂമിയില്‍ വീടുവയ്ക്കാന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്‍ കൃഷിഭൂമിയായിരുന്നെന്ന പേരില്‍ ഒരുവര്‍ഷത്തോളം നെട്ടോട്ടമോടിയ കഥയുമുണ്ട്‌. അവസാനം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ തരിശു കിടക്കുന്ന കൃഷിഭൂമികളെ നോക്കി നമുക്കു പാടാം ഓ.എന്‍. വി സാറിണ്റ്റെ പാട്ട്‌. "നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ"