Tuesday, August 08, 2006

ആന്റണി വായ്‌ തുറക്കുന്നു

ഇവിടെ ഇങ്ങനെ സ്വയാശ്രയ പ്രശ്നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എനിക്ക്‌ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അങ്ങ്‌ ദില്ലിയിലായിരുന്നു. നിങ്ങളൊക്കേ ടിവിയില്‍ കാണുന്ന ദില്ലിയല്ല ഹൈടെക്കിലും ബ്ലുചിപ്പിലും കമ്പ്യൂട്ടറിലും സഞ്ചരിക്കുന്ന ദില്ലി.

ഇപ്പോള്‍ എല്ലാം കലങ്ങി ഒരുവിധമായി ഇനി ഞാന്‍ എന്റെ അഭിപ്രായം പറയം . ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ കുറ്റം പറയരുത്‌

ഗുണം അന്യസംസ്ഥാന ലോബികള്‍ക്ക്‌ : ആന്റണി

19 comments:

കിരണ്‍ തോമസ് said...

ഗുണം അന്യസംസ്ഥാന ലോബികള്‍ക്ക്‌ : ആന്റണി

ലാപുട said...

“സംസ്ഥാനത്തെ ഒരു സ്വാശ്രയ സ്ഥാപനവും അടച്ചു പൂട്ടരുത്. ഏല്ലാവര്‍ക്കും സാമൂഹിക നീതി ഉറപ്പാക്കണം”- സൂര്യന്‍ അസ്തമിക്കരുത്, രാത്രി ഉണ്ടാവുകയും വേണം എന്നൊക്കെ പറയുന്നതുപോലെയുണ്ട്.
ആന്റണിയെപ്പൊലെയുള്ള കള്ള നാണയങ്ങളെ ഇനിയും എത്ര നാള്‍ നമ്മള്‍ പേറേണ്ടി വരും?

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരേയും ഒരു ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയക്കാരനാണ്‌ ഈ അന്തോണി. പ്രശനം വന്നല്‍, അതിന്‌ പതിവിധികാണാതെ ഉള്ള responsibility ഇട്ടിട്ട്‌ ഓടുന്ന സ്വഭാവക്കാരന്‍. ആദ്യം കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ്‌ ഓടി കേരളത്തില്‍ പോയി, പിന്നെ മുഖ്യമന്ത്രിസ്ഥാനം കളഞ്ഞ്‌ ഡെല്‍ഹിക്ക്‌ വന്നു.... വെറുതെയല്ലാ വയലാര്‍ രവിക്ക്‌ ഇപ്രാവശ്യം നറുക്ക്‌ വീണത്‌..

അനോമണി said...

കിരണ്‍ തോമസേ..

ആന്റണി പറയുന്നതു അങൊര്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നാണ്. ആസനത്തില്‍ ആലു‍മുളച്ചാല്‍ ആന്റണിക്കു അതും തനല്‍...

കിരണ്‍ തോമസ് said...

സ്വയാശ്രയ പ്രശ്നം കത്തി നില്‍കുമ്പോള്‍ ദില്ലിയില്‍ വച്ച്‌ പത്രക്കാര്‍ ആന്റണിയോട്‌ അഭിപ്രായം ചോദിച്ചപ്പോള്‍ ആന്റണി പറഞ്ഞത്‌ " ഞാന്‍ ഇപ്പോള്‍ ദില്ലിയില്ലല്ലേ ഇപ്പോള്‍ ഇതേക്കുറിച്ച്‌ അഭിപ്രായം പറയുന്നത്‌ ശരിയല്ല കേരളത്തില്‍ വരുമ്പോള്‍ പറയാം " . അതിനു ശേഷം ഇന്നലെയാണ്‌ അദ്ദേഹം വായ തുറക്കുന്നത്‌ . എന്താണ്‌ പുള്ളി ഉദ്ദേശിച്ചത്‌ എന്ന് എനിക്ക്‌ മനസ്സിലായില്ല. ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഒന്നു വിശദീകരിച്ചു തരുമോ

ഉപ്പന്‍ said...

കുറേ നാളായിട്ട് ശബ്ദമൊന്നു കേള്‍ക്കാത്തതിനാല്‍ കക്ഷി നാടു നീങ്ങി എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. ദേ .. ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു. ഇവനൊക്കെ നമ്മുടെ പുക കാണാന്‍ ഇരിക്കുകയാണ്.

അപ്പൊള്‍ ദമനകന്‍ ... said...

എനിക്ക് തോന്നുന്നത്, ആന്റണിക്ക് സര്‍ക്കാര്‍ അനുകൂല നിലപാടായിരിക്കും, അത് അങ്ങ് തുറന്ന് പറയാന്‍ പറ്റില്ലല്ലോ, ഭരണം മറ്റവരല്ലെ?
ഇത്തവണത്തേ മലയാളം വാരികയില്‍ വിമോചന സമരത്തെ പറ്റി ഒരു ലേഖനം ഉണ്ട്, അത് പ്രകാരം മാനേജ്മെന്റ്ന് കോഴവാങ്ങി അദ്ധ്യാപക നിയമനം നടത്താം ശംബളം സര്‍ക്കാര്‍ കൊടുക്കും എന്ന ഇന്നത്തെ നിലക്ക് കാരണമായ വിമോചന സമരം നയിച്ചത് ആന്റണി ആയത്കൊണ്ട്, മാനേജ്മെന്റ് ആന്റണിയോട് എപ്പൊഴും നന്ദി ഉള്ളവരായിരിക്കണം എന്ന്. :)

വക്കാരിമഷ്‌ടാ said...

ആന്റണിയുടെ അഭിപ്രായം കലക്കി. കക്ഷത്തിലും ഉത്തരത്തിലും അവിടേയും ഇവിടേയും ഉള്ളതെല്ലാം വേണം എന്ന രീതിയില്‍ ഉള്ള ഒരു വര്‍ത്തമാനം.

പക്ഷേ, ആന്റണി പറയുന്നത് സത്യമാണെങ്കില്‍-അതായത് അഴിമതിക്ക് സ്കോപ്പുള്ള ഒരു കാര്യമായിരുന്നു സ്വാശ്രയ കോളേജുകള്‍ അനുവദിക്കുക, അവിടെ ആന്റണിയുടെ നയം മൂലം അഴിമതി നടന്നില്ല എന്നാണെങ്കില്‍-അതിനെ കുറ്റം പറയേണ്ടതുണ്ടോ?

സ്വാശ്രയ കോളേജുകളെ അല്ലല്ലോ പലരും എതിര്‍ക്കുന്നത്-അവരുടെ തോന്ന്യവാസങ്ങളെയല്ലേ-നിലവാരത്തിലും, അഡ്‌മിഷന്‍ പ്രക്രിയയിലും, ഫീസിലും എല്ലാമുള്ള?

ഇവിടെ ആന്റണിയെ പഴി പറയേണ്ടത്, വ്യക്തമായ ധാരണയില്ലാതെ (ഇനി അത് അങ്ങിനെ തന്നെയായിരുന്നോ എന്നറിയില്ല-ചിലപ്പോള്‍ നിങ്ങളങ്ങ് തുടങ്ങ്, അവസാനം എല്ലാം നിങ്ങളുടെ വരുതിക്ക് വരും എന്ന് ആദ്യമേ പറഞ്ഞിരുന്നോ എന്നറിയില്ല) ഇതെല്ലാം ആരംഭിക്കാന്‍ അനുമതി കൊടുത്തു എന്നുള്ളതിനാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ സംഭവം കേരളത്തില്‍ തുടങ്ങുന്നതിനു മുന്‍‌പു തന്നെ വ്യക്തമായ നിയമങ്ങളും നയങ്ങളും ഉണ്ടാക്കണമായിരുന്നു-അതനുസരിച്ച് മാത്രം ഈ കോളേജുകള്‍ പ്രവര്‍ത്തിക്കത്തക്ക രീതിയില്‍. അല്ലാതെ ഞാന്‍ അന്ന് രണ്ട് സമം ഒന്ന് എന്നൊക്കെ പറഞ്ഞിരുന്നു എന്ന രീതിയിലുള്ള വിലാപത്തിന് ആരും വലിയ വില കൊടുക്കില്ല. വെറുതെ വാക്കാലുള്ള ഉറപ്പ് മാത്രം നയപരമായ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ വാങ്ങിക്കുന്ന ആളാണോ ശ്രീ ആന്റണി? അതില്‍ എന്തോ ആത്മാര്‍ത്ഥതയില്ലായ്‌മ തോന്നുന്നു.

എന്തായാലും, നേരത്തെ പറഞ്ഞതു പോലെ, എയിഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിലും സ്വാശ്രയ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ ഏറ്റവും കടപ്പെടേണ്ടത് ശ്രീ ആന്റണിയോടാണ്. അത് അദ്ദേഹവും അറിഞ്ഞുകൊണ്ടായിരുന്നോ എന്നേ അറിയാനുള്ളൂ.

Malayalee said...

ആന്റണി എപ്പോഴും ഇങ്ങനെതന്നെയായിരുന്നു. പശുവും ചത്ത് മോരിലെ പുളിയും പോയാലും ഇഷ്ടന്‍ പ്രശ്നത്തെപറ്റി പഠിച്ചു കഴിഞ്ഞിട്ടുണ്ടാവില്ല. തത്വദീക്ഷയൊന്നുമില്ലാതെ കോഴക്കോളേജുകള്‍ അനുവദിച്ചിട്ട് പിന്നെ “അവര്‍ എന്നെ പിന്നില്‍ നിന്നു കുത്തി” എന്നൊക്കെ ഞരങ്ങിയിട്ടെന്താ കാര്യം? പിന്നെ വാക്കാല്‍ ഉറപ്പിക്കാന്‍ ഇതു കല്യാണമൊന്നുമായിരുന്നുമില്ല. മാനേജുമെന്റുകള്‍ “പറഞ്ഞ വാക്കിനു വിലയുള്ള നല്ല കൂട്ടരാ”ണെന്നു വിശ്വസിക്കുന്ന ഒരു മണ്ടനൊന്നുമല്ല അദ്ദേഹം.

പിന്നെ കിരണ്‍ തോമസേ..കമന്റുകള്‍ ബ്ലോഗര്‍ മാത്രമാക്കിയതെന്തേ.. എന്നെപ്പോലെ വേര്‍ഡ്പ്രസുകാര്‍ ചുറ്റുമല്ലോ. ഇനി ആരെങ്കിലും മോശമായെന്തെങ്കിലും എഴുതിയാല്‍ delete ചെയ്യാമല്ലോ. കമന്റുകള്‍ അല്പം കൂടി open ആക്കിക്കൂടേ..

കിരണ്‍ തോമസ് said...

കമന്റ്‌ എല്ലാവര്‍ക്കുമായി തുറന്നിട്ടുണ്ട്‌

കിരണ്‍ തോമസ് said...

ഈ വിഷയത്തില്‍ ഒരു അനുബന്ധ വാര്‍ത്ത മാധ്യമത്തില്‍ നിന്ന്.

വഞ്ചകരും വഞ്ചിതരും

അനോമണി said...

വക്കാരീ..

ഒരു കാര്യത്തില്‍ ഞാന്‍ വിയോജിക്കട്ടേ.
അഴിമതി ഒഴിവാക്കാ‍നായി അത്തരം തീരുമാനമെടുത്തു എന്നത് ബാലിശമായ ഒരു വാദമാണ്. കാരണം, അപേക്ഷിക്കുന്നവര്‍ എന്തുദ്ദേശത്തിനാണ് സ്ഥാപനങള്‍ തുടങുന്നത്, എത്രത്തോളം സ്ഥാപനങള്‍ കേരളത്തില്‍ ആവശ്യമാണ് തുടങിയവയൊക്കെ പഠിച്ച് നയരൂപീകരണം നടത്തി സ്ഥാല്പനങള്‍ അനുവദിക്കുക എന്നത് ഉത്തരവാദിത്വപ്പെട്ട ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അതില്‍ വരുത്തിയ വീഴ്ച്ച വീഴ്ച്ചയായിത്തന്നേ കാണേണ്ടതുണ്ട്.

For Development said...

പ്രിയ ബ്ലൊഗേഴ്സ്‌, കണ്ണുമടച്ച്‌ ശ്രീ ആന്റണിയെ വിമര്‍ശിക്കുന്നത്‌ ശരിയല്ല. കേരളത്തില്‍ നിന്നും ധാരാളം പണം അന്യ സംസ്ഥാനങ്ങളിലേക്കു ഒഴുകിക്കൊണ്ടിരിക്കുകയും സര്‍ക്കാരിനു സ്വന്തമായി കോളേജുകള്‍ തുടങ്ങാന്‍ പണം ഇല്ലാതെ വരുകയും ചെയ്ത അവസ്ഥയില്‍, രണ്ടു സ്വാശ്രയ കോളേജ്‌ സമം ഒരു ഗവന്‍മന്റ്‌ കോളേജ്‌ എന്ന നയം കൊണ്ട്‌ വന്നത്‌ തെറ്റായ തീരുമാനമണെന്ന അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടോ?

പിന്നെ, കോളേജ്‌ അഡ്മിഷനുകള്‍ ആരംഭിച്ച അവസ്ഥയില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായത്‌ അന്യ സംസ്ഥന ലോബികളെ വലിയരീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്‌, അതു ഒരു പരമാര്‍ഥം മാത്രം.

വക്കാരിമഷ്‌ടാ said...

അനോമണീ, ഞാനത് മുകളില്‍ പറഞ്ഞിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുവദിച്ചതില്‍ ആന്റണി കാരണം അഴിമതികള്‍ നടന്നിട്ടില്ലെങ്കില്‍ (ആന്റണി പറയുന്നത് സത്യമാണെങ്കില്‍) അത് നല്ല കാര്യം തന്നെയല്ലേ? അതായത്, ഞങ്ങള്‍ ഒരു കോടി രൂപാ തരാം, ഒരു കോളേജ് ഞങ്ങള്‍ക്കും കൂടി എന്ന രീതിയിലുള്ള അഴിമതി.

നാലുവികസനമേ, സ്വാശ്രയ കോളേജ് എന്ന കാര്യത്തെയല്ലല്ലോ ഇവിടെ പലരും എതിര്‍ക്കുന്നത്-അവരുടെ തോന്ന്യവാസങ്ങളെയല്ലേ? ആന്റണി സ്വാശ്രയ കോളേജുകള്‍ കൊണ്ടുവന്നെങ്കില്‍, അതുകൊണ്ട് നമ്മുടെ നാടിനും കുട്ടികള്‍ക്കും പ്രയോജനമുണ്ടെങ്കില്‍ അത് നല്ലതു തന്നെയാണെന്നാണ് തോന്നുന്നത്. പക്ഷേ:

1. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം വെറും വാക്കാലുള്ള ഉറപ്പിന്‍‌മേല്‍ നടപ്പാക്കി എന്ന ആന്റണിവചനം നമ്മള്‍ എത്രമാത്രം വിശ്വസിക്കണം?

ഒന്നുകില്‍ അത് നമ്മളെയൊക്കെ പറ്റിക്കാന്‍ ആന്റ്ണി പറഞ്ഞുണ്ടാക്കുന്നത്. കാരണം ആന്റണി അതില്‍ സീരിയസ്സായിരുന്നെങ്കില്‍ അത് നിയമം മൂലം കൊണ്ടുവരണമായിരുന്നു-മാനേജ്‌മെന്റുകളില്‍ നിന്നും രേഖാമൂലം ഉറപ്പും വാങ്ങണമായിരുന്നു. നമ്മുടെ നാട്ടിലൊക്കെ സാധാരണയുള്ള ഇടപാടുകളില്‍ പോലും ആദ്യം ആവശ്യപ്പെടുന്നത് രേഖാമൂലമുള്ള ഉറപ്പാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രി അങ്ങിനെ ആവശ്യപ്പെട്ടില്ല എന്ന് പറയുന്നത് എത്ര ബാലിശമാണ്?

2. ഇനി ആന്റണി അങ്ങിനെ ആവശ്യപ്പെടുകയും, മാനേജ്‌മെന്റുകള്‍ അത് അനുസരിക്കുമെന്ന് ആന്റണി വിചാരിക്കുകയും ചെയ്‌തിരുന്നെങ്കില്‍, ഇതുപോലുള്ള ഒരു മുഖ്യമന്ത്രിയാണോ നമ്മളെ ഭരിച്ചിരുന്നത്-അവര്‍ അങ്ങിനെ ചെയ്യുമെന്നും ഇവര്‍ ഇങ്ങിനെ ചെയ്യുമെന്നുമൊക്കെ ഓര്‍ക്കുകയും, പിന്നെ അതിനെപ്പറ്റി നിലവിളിക്കുകയും ചെയ്യുന്ന തരം മുഖ്യമന്ത്രി? അദ്ദേഹം വേറേ ഏതൊക്കെ നയപരമായ കാര്യങ്ങളില്‍ ഇങ്ങിനെ വെറും വാക്കാലുള്ള ഉറപ്പുകള്‍ വാങ്ങിച്ചിരിക്കും? അങ്ങിനെയാണെങ്കില്‍ അദ്ദേഹത്തെ പറ്റിക്കാന്‍ (അതുവഴി നാടിനെയും നമ്മളെ മൊത്തവും)‌ പറ്റിക്കാന്‍ എന്തെളുപ്പമാണ്?

കിരണ്‍ തോമസ് said...

ഒരു കാര്യം ചെയ്യുമ്പോള്‍ ഭംഗിയായി കൃത്യമായി മുഴുവനായി ചെയ്യണം . എന്തായിരുന്നു ആന്റണിയുടേ ഫോര്‍മുല 2=1 പക്ഷെ എന്തായി അവസാനം. മാനേജ്മെന്റുകള്‍ പറയുന്നു 2=1 എന്ന് അവര്‍ പറഞ്ഞിട്ടേ ഇല്ല എന്ന്. പറയുന്നവരില്‍ എല്ലാ സമുദായക്കാരും ഉണ്ട്‌. 2=1 ന്‌ എന്തെങ്കിലും രേഖയുണ്ടോ എന്ന് മാനേജ്മെന്റുകള്‍ ചോദിച്ചപ്പോള്‍ കൈയില്‍ രേഖയുണ്ട്‌ എന്നയിരുന്നു മറുപടി. ഇത്‌ ഒരു നല്ല ഭരണാധികാരിയുടേ ലക്ഷ്ണമാണോ? ഇന്നീ പ്രശ്ന്ത്തിനൊക്കേ കാരണം ആന്റണിയുടെ ഈ പിടിപ്പുകേട്‌ മാത്രമാണ്‌. സത്യസന്തമായി വിലയിരുത്തിയാല്‍ കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഭരണധികാരിയാണ്‌ ആന്റണി.

For Development said...

ആന്റണിക്കു അതു നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത്‌ സത്യം. മദ്യ നിരോധനം ഉള്‍പാടെ പല നല്ല കാര്യങ്ങളും ചെയ്ത ഒരു ഭരണാധികാരിയെ ക്രൂശിക്കുന്നത്‌ ശരി അല്ല എന്നേ പറഞ്ഞുള്ളൂ..

പിന്നെ തമിഴ്‌നാട്ടില്‍ അഡ്മിഷന്‍ തുടങ്ങുന്നതിന്റെ തലെ ദിവസം തന്നെ ചില കുട്ടി രാഷ്ട്രീയ സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നത്‌ ചിലപ്പോള്‍ തികച്ചും യാദൃച്ചികമായിരിക്കും..

കിരണ്‍ തോമസ് said...

മദ്യ നിരോധനം ആന്റണീ നടപ്പിലാക്കി എന്നോ ഹാ ഹാ ചാരായ നിരോധനം നടത്തി. അതും വോട്ടു തട്ടാന്‍. ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യ നിരോധാനമയിരുന്നു അങ്ങേര്‌ പറഞ്ഞത്‌ പക്ഷെ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും ചെയ്തില്ല. പിന്നെ പല നല്ല കാര്യങ്ങളും ചെയ്തു എന്ന് കുറച്ച്‌ ഉദാഹരണം കേട്ടാല്‍ കോള്ളാമായിരുന്നു. കാപട്യത്തിന്റെ കഴിവുകേടിന്റെ മുഖ മുദ്രയാണ്‌ അന്റണീ.

വയലര്‍ രവിയുടേ വാലില്‍ കെട്ടാന്‍ കൊള്ളുമോ ആന്റണിയേ

ദില്‍ബാസുരന്‍ said...

ആന്റണി ഒരു ഉണ്ണാ‍ക്കനാണ് എന്ന് പലരും പറയുന്നു. എന്നാല്‍ ആന്റണി പറയുന്ന ന്യായങ്ങളെ മുടിയിഴ കീറി പരിശോധിച്ച് സത്യത്തിന്റെ,ബോധത്തിന്റെ ഒരു കണികയ്ക്ക് വേണ്ടി തിരയുന്ന നമ്മളല്ലേ യഥാര്‍ത്ഥത്തില്‍ ഉണ്ണാക്കന്മാര്‍?

ആന്റണിയേക്കാള്‍ നന്നായി ഇത് മനസ്സിലാക്കിയ ആള്‍ക്കാര്‍ കുറവായിരിക്കും.

ഷിജു അലക്സ്‌‌: :Shiju Alex said...

ആന്റണിയെ ഇപ്പോഴും ആരൊക്കൊയോ എന്തൊക്കെയോ കാരണത്താല്‍ ഭയക്കുന്നു.

ലുബ്ദന്‍ മടിശ്ശീല അഴിക്കുന്നത്‌ പോലെ ആണ് ആന്റണി അഭിപ്രായം പറയുന്നത്‌. പക്ഷെ അങ്ങേര് വായ തുറന്നാല്‍ സ്ഥാനത്തും അസ്ഥനത്തും എല്ലാം അതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്.

ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന ഇവിടെ ഓര്‍ക്കുന്നു.