Thursday, August 10, 2006

കത്തോലിക്ക സഭയും തമാശകളും

സ്വയാശ്രയ നിയമം വന്നതിനുശേഷം കത്തോലിക്ക സഭയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു തമാശ ഛായ വന്നിരിക്കുന്നു.
ഇന്നലെ തൃശൂര്‍ രൂപത നടത്തിയ ചില പരാമര്‍ശങ്ങള്‍ നോക്കൂ
1 സ്വയാശ്രയ നിയമത്തില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്‌ ക്രൈസ്തവര്‍ക്കുമാത്രം ഇല്ല ( ഇത്‌ ഏഷ്യനെറ്റ്‌ ന്യൂസില്‍ കേട്ടത്‌ ഒരു പത്രവും ഇത്‌ എഴുതിയിട്ടില്ല)

അപ്പോള്‍ ഒരു സംശയം ലത്തീന്‍ കത്തോലിക്കരും ദളിത്‌ കത്തോലിക്കരും ക്രിസ്ത്യാനികളല്ലേ ?. പിന്നെ സ്വയാശ്രയ നിയമത്തില്‍ 12% മുന്നോക്കരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തില്‍ കത്തോലിക്കര്‍ വരില്ലേ?

2 അവസാനത്തേ കത്തോലിക്കനും മരിച്ചുവീഴാതെ ഈ നിയമം നടപ്പാക്കില്ല

എന്താണ്‌ ഇവര്‍ ക്രൈസ്തവരേക്കുറിച്ച്‌ ധരിച്ചു വച്ചിരിക്കുന്നത്‌. തെരുവിലിറങ്ങാനും രക്തസാക്ഷിയാകനും മാത്രം മണ്ടന്മാരാണോ
ക്രൈസ്തവര്‍. വികാരിമാര്‍ക്ക്‌ വികാരം മാത്രം പോര അല്‍പം വിവേകവും ആകാം

3 കത്തോലിക്കര്‍ പിടിയരി പിടിച്ചും പട്ടിണി കിടന്നുമുണ്ടാക്കിയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്‌ തടയുമത്രേ.

പ്രവേശം മെരിറ്റിന്റെ അടിസ്ഥാനത്തിലായാല്‍ പിടിച്ചെടുക്കലാകുമോ ? പിന്നെ എത്ര സ്വയാശ്രയ സ്ഥപനങ്ങളാണവോ പിടിയരി പിറ്റിച്ചുണ്ടക്കിയിട്ടുള്ളത്‌ . തമാശക്കോരതിരൊക്കേയുണ്ട്‌.

4 അടുത്തയാഴ്ച പുതിയ ഇടയലേഖനം വരുന്നത്രേ ക്രൈസ്തവരുടേ എണ്ണം ഗണ്യമായീക്കുറയുന്നതിനാല്‍ കഴിയുന്നത്ര കുട്ടികളേ ഉല്‍പാദിപ്പിക്കണമത്രേ.

എങ്ങനെ ഉല്‍പാദിപ്പിക്കും LKG തൊട്ടു പൊടിക്കെണ്ടേ പതിനായിരങ്ങള്‍ .അത്രക്കു നിര്‍ബന്ധമാണെങ്കില്‍ പാര്‍സീ സമുദായത്തിലുള്ളപോലേ ഓഫറുകള്‍ തരട്ടേ. അവിടേ മൂന്നാമത്തേക്കുട്ടീയേ സമുദായം നോക്കിക്കൊളും.

8 comments:

കിരണ്‍ തോമസ് said...

സ്വയാശ്രയ നിയമം വന്നതിനുശേഷം കത്തോലിക്ക സഭയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു തമാശ ഛായ വന്നിരിക്കുന്നു.
ഇന്നലെ തൃശൂര്‍ രൂപത നടത്തിയ ചില പരാമര്‍ശങ്ങള്‍ നോക്കൂ

അനംഗാരി said...

ഇതു മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു, കിരണ്‍. വായിച്ചപ്പോള്‍ എനിക്ക് ചിരിയാണു വന്നത്. കൂട്ടത്തില്‍ ഒരു വങ്കന്‍, തമിഴ്നാട്ടില്‍ എങ്ങോ സെക്രട്ടറിയായി റിട്ടയര്‍ ചെയ്തവന്റെ വകയും ഉണ്ടായിരുന്നു തമാശകള്‍. മതവികാരം ഇളക്കി വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതിന് ഇവനെയൊക്കെ അകത്താക്കണം. ഒരു പക്ഷെ നിയമം വായിച്ചുകാണുമോ എന്നെനിക്ക് സംശയമാണു.

വക്കാരിമഷ്‌ടാ said...

ക്രൈസ്തവരുടെ സ്ഥാപനങ്ങളില്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് സംവരണം കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു. അതൊക്കെ നടക്കുകയാണെങ്കില്‍ അത്രയും നന്ന്.

ദില്‍ബാസുരന്‍ said...

ഈ ഇടയന്‍ നടത്തിയ പ്രസംഗം ഇന്നലെ ടി വിയില്‍ കണ്ടു.നല്ല ആവേശം.വേള്‍ഡ് കപ്പ് ഫൈനലിലെ ഇറ്റലി ആരാധകനെപ്പോലെ ഉണ്ടായിരുന്നു.കയ്യടിയും മോശമില്ലായിരുന്നു.പറയുന്നത് കേട്ട് ചിരിയടക്കാന്‍ പാട് പെടുകയായിരുന്നു ഞാന്‍. തമാശക്കാരന്‍ തന്നെ!

വളയം said...

കൂടുതല്‍ കുട്ടികളുണ്ടായില്ലെങ്കില്‍ സഭാ മക്കളുടെ വിദ്യാലയങ്ങളില്‍ സീറ്റൊഴിഞുകിടക്കില്ലേ? സീറ്റൊഴിഞുകിടന്നാല്‍ കാശു കുറയില്ലേ?
അതു കൊണ്ട് എല്ലാ സഭാ വിശ്വാസികളും തുടങ്ങിക്കോളൂ പ്രൊഡക്ഷന്‍......

കിരണ്‍ തോമസ് said...

പിതൃശൂന്യ വിവദത്തിന്റെ പേരില്‍ 3 ദിവസം സംസ്കാരിക വിമര്‍ശനം നത്തിയവരേ ഒന്നും ഇപ്പോള്‍ കാണുന്നില്ല. ഇത്തവണത്തേ സമകാലിക മലയാളത്തിന്റെ മുഖപ്രസംഗം തന്നേ ഇതേപറ്റിയായിരുന്നു. ഇടയലേഖന വിവാദത്തോടേ നഷ്‌ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുവാന്‍ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്‌ സഭാ നേതൃത്വം. ഇന്നും ഉണ്ട്‌ പുതിയ വിവാദ പ്രസ്താവനകള്‍
പള്ളിമണികള്‍ ആരേയും വിരട്ടനുള്ളതല്ല എന്ന ദീപിക വാര്‍ത്ത നോക്കൂ

പതാലി said...

അങ്കമലി കല്ലറയില്‍
ഞങ്ങടെ സോദരരാണെങ്കില്‍
കല്ലറയാണെ കട്ടായം ............

പത്തു പതിനഞ്ചു ചാനലില്‍ ലൈവായി
ഒരു വിമോചന സമരം നടത്താന്‍ ഒരുങ്ങിയിരുപ്പോഴാണ്‌ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്‌.

ഇനിയിപ്പം പ്രവേശനപരീക്ഷ നടത്തിയതിണ്റ്റെ രേഖകള്‍ ഹാജരാക്കണം. ഇല്ലാത്തരേഖകള്‍ ഉണ്ടാക്കണം. എന്തൊക്കെ പുലിവാലാണെന്നു നോക്കണെ.

അങ്കമാലി കല്ലറയിലെ യുദ്ധപ്രഖ്യാപനം വൃഥാവിലായി. കിരണ്‍ പറഞ്ഞത്‌ നൂറു ശതമാനം ശരിയാണ്‌. കത്തോലിക്കാ പാതിരിമാര്‍ മൂഢസ്വര്‍ഗത്തിലാണ്‌.

ബിഷപ്പുപറഞ്ഞാല്‍ വിശ്വാസികള്‍ ചാവേറുകളായി രംഗത്തിറങ്ങുമൊണ്‌ അവര്‍ കരുതിയിരിക്കുത്‌.

തല്ലെല്ലാം ചെണ്ടക്ക്‌ പണമെല്ലാം മാരാര്‍ക്ക്‌ എന്നു പറഞ്ഞു കേട്ടിട്ടില്ലേ?
ഭൂമി മലയാളത്തിലുള്ള സര്‍വമാന കത്തോലിക്കണ്റ്റെയും പേരിലാണ്‌ ഇവര്‍ ന്യൂനപക്ഷാവകാശം പറഞ്ഞ്‌ പലതുംനേടുത്‌.

എന്നാല്‍ സാധാരണക്കാരനായ വിശ്വാസികള്‍ക്ക്‌ചില്ലിക്കാശിണ്റ്റെ പ്രയോജനമുണ്ടോ?

പാവങ്ങളുടെ കണ്ണീരു കണ്ടാല്‍ അലിയാത്ത കരിങ്കല്ലില്‍ തീര്‍ത്ത മനസുകളാണ്‌ തിരുവസ്ത്രത്തിനുള്ളിലെന്നതീനു എത്രയോ തെളിവുകള്‍? എത്രയോ അനുഭവ സാക്ഷ്യങ്ങള്‍?

ഇക്കൂട്ടരുടെ മുന്നില്‍ യാചിച്ച്‌ നിരാശരായവര്‍ ഇനി ഇവരുടെ കച്ചവടത്തിന്‌ കുടപിടിക്കാന്‍ വിമോചന സമരത്തിനിറങ്ങണം അല്ലേ?

അതിന്‌ വിശ്വാസികള്‍ എല്ലാവരും മന്ദബുദ്ധികളായിരിക്കണം.....

Maniyan said...

Katholica sabha oru maffiya ayi roopantharam prapichu varunnu.