Saturday, August 19, 2006

ഇതാ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയവര്‍

സ്വയാശ്രയ വിവാദത്തിന്റെ മറപിടിച്ച്‌ ഇതാ പുതിയ സംവരണ നിര്‍ദ്ദേശങ്ങള്‍ വരുന്നു കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ മാധ്യമത്തില്‍ എഴുതിയ
സാമൂഹിക നീതിക്ക്‌ സംവരണ വ്യാപനം
എന്ന ലേഖനം നോക്കൂ

ലേഖനത്തിന്റെ ആദ്യഭാഗമൊക്കേ അതിമനോഹരമായി ഫ്രയിം ചെയ്തിട്ടുണ്ട്‌ മദ്ധ്യഭാഗമകുമ്പഴേയ്കും ലക്ഷ്യം പുറത്തു വന്നു തുടങ്ങും. മുസ്ലിമുകളുടെ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തുമുള്ള പിന്നോക്കാവസ്ഥക്കുള്ള ഏക പരിഹാരം പട്ടിക ജാതികള്‍ക്കുള്ളതുപോലേ സംവരണമാണത്രേ.

മുസ്ലിം പിന്നോക്കവസ്ഥക്കുള്ള മൂലകാരണം മറന്ന് സംവരണം നേടിയെടുക്കനുള്ള്‌ തന്ത്രങ്ങളാണ്‌ ഇവര്‍ കരുനീക്കുന്നത്‌. എന്തുകൊണ്ടണ്‌ ഈ മുസ്ലിം പിന്നോക്കവസ്ഥ എന്ന് ഒരത്മ പരിശോധന നടത്താന്‍ സമൂഹം തയ്യാറകണം. സ്ത്രീകള്‍ക്കു ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സ്വാതന്ത്ര്യവും നല്‍കാന്‍ മുസ്ലിം സമൂഹം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ഈ പിന്നോക്കവസ്ഥക്ക്‌ കാരണം എന്ന് ഇവര്‍ എന്നാണ്‌ മനസ്സിലക്കുന്നത്‌. മുസ്ലിമുകള്‍ക്കൊപ്പം പിന്നോക്കരായിരുന്ന ഇഴവ സമുദായം ഉള്ള സംവരണത്തിന്റെ ആനൂകൂല്യം മുതലെടുത്ത്‌ നേടിയ വളര്‍ച്ച ഇവര്‍ എന്താണ്‌ മനസ്സിലാക്കാത്തത്‌.

7 comments:

കിരണ്‍ തോമസ് said...

സ്വയാശ്രയ വിവാദത്തിന്റെ മറപിടിച്ച്‌ ഇതാ പുതിയ സംവരണ നിര്‍ദ്ദേശങ്ങള്‍ വരുന്നു കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌ മാധ്യമത്തില്‍ എഴുതിയ
സാമൂഹിക നീതിക്ക്‌ സംവരണ വ്യാപനം എന്ന ലേഖനം നോക്കൂ

പെരിങ്ങോടന്‍ said...

കിരണിന്റെ ഇടപെടലുകള്‍ ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. ഏറെക്കുറെ കുറ്റമറ്റ രീതിയില്‍ താങ്കള്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു കാണുന്നു. നല്ല കാര്യം.

സംവരണത്തിനു് അര്‍ഹരായിരിക്കുന്ന മിക്ക സമൂഹങ്ങളിലും ഒരു ന്യൂനപക്ഷം മാത്രമാണു് അവയെ ശരിയായി ഉപയോഗിക്കുന്നതും അതില്‍ നിന്നു നേട്ടങ്ങളുണ്ടാക്കുന്നതും. വിദ്യഭ്യാസസ്ഥാപനങ്ങളിലും മറ്റും വരുന്ന എസ്.ടി സീറ്റൊഴിവുകള്‍ തന്നെ ഉദാഹരണമാണു്. മുസ്ലീം സമുദായത്തിലെ സ്ത്രീസ്വാതന്ത്ര്യത്തെ ഇക്കാര്യവുമായി കിരണ്‍ പറഞ്ഞതു പ്രകാരം എളുപ്പത്തില്‍ ബന്ധപ്പെടുത്തുകയുമാവാം. കേരളത്തില്‍ പൊതുവെ സ്ത്രീകള്‍ക്കു തൊഴില്‍ സ്വാതന്ത്ര്യം കുറവുണ്ടെന്നും നിരീക്ഷിക്കാവുന്നതാണു്.

Raghavan P K said...

ഇവറ് തന്നേയാണു വെള്ളം കലക്കുന്നതും.

വളയം said...

സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് അറിവും, അനുഭവങ്ങളും, സ്വാധീനവും
അറിഞ്ഞുകൊണ്ടുതന്നെ വഴിതിരിച്ച് വിടുന്നതിന്റെ പലേ ഉദാഹരണങ്ങളിലൊന്നു മാത്രമാണിത്.

സര്‍ക്കാര്‍ ജോലികളില്‍ ജനസഖ്യാനുപാതികമായി മുസ്ലിങ്ങള്‍ ഉണ്ടാവതിരുന്നതിന് കാരണം
നരേന്ദ്രന്‍കമ്മീഷന്‍ പറയുന്നത് , ആവശ്യത്തിന് സാമുദായികവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിട്ടും
സമുദായാംഗങ്ങളുടെ വിദ്യാഭ്യാസത്തില്‍ സാമുദായികസംഘങ്ങള്‍ വേണ്ടത്ര ശ്രദ്‌ധിച്ചില്ല എന്നാണ്.

സമുദായത്തിലെ ഒരു വിഭാഗം വരേണ്യവര്‍ഗ്‌ഗത്തിന് സ്വന്തം സമുദായത്തിലെ തന്നെ പാവങ്ങളുടെ ചിലവില്‍ കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈക്കലാക്കുക എന്നത് മാത്രമാണ് സംവരണത്തിനുള്ള
ഈ മുറവിളിയുടെ ഉദ്ദേശ്യം.

ഇതാണ് ഇന്ന് സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന സമുദായാംഗങ്ങള്‍ക്കിടയിലും നടന്നു
കൊണ്ടിരിക്കുന്നത്. രണ്ട് തലമുറയായി ഒരു കുടുബത്തിലെ സഹോദരങ്ങള്‍ സര്‍ക്കാര്‍
ജോലിയുള്ളവര്‍ . ഉയര്‍ന്ന മധ്യവര്‍ഗ്‌ഗത്തില്‍പ്പെടുന്നവര്‍‌ . അവരിലൊരാളുടെ മകള്‍‌/ന്‍ അതേ
സമുദായത്തിലെ ദരിദ്‌ര്യ രേഖക്ക് താഴെ നിന്ന് വരുന്ന ഒരാളുമായി മത്സരിക്കേണ്ടി വരുന്നു. അത് അസമത്വവും സാമൂഹ്യമായ അനീതിയുമല്ലേ? കിരണ്‍ ചൂണ്ടിക്കാണിച്ചത് പോലെ മുസ്ലിം സമുദായത്തിലെ സ്തീകള്‍ അനുഭവിക്കുന്നത് അസമത്വവും സാമൂഹ്യമായ
അനീതിയുമല്ലേ? പക്ഷെ അവിടെ അപ്പോള്‍ ശരീയത്ത് നിയമങ്ങളാണ് ബാധകമെന്ന് ഇക്കൂട്ടര്‍
വാദിക്കും.

ശാലിനി said...

ജാതി ചോദിക്കരുത്, പറയരുത് എന്ന് പാടിക്കൊണ്ടു തന്നെ സംവരണ സമരം ചെയ്യുന്ന നാടാണിത്. ഈ സംവരണമെല്ലാം നിര്‍ത്തി സകലതും മെറിറ്റ് അടിസ്ഥാനത്തില്‍ ആക്കിക്കൂടേ? തലയില്‍ വല്ല വിവരവും ഉള്ളവന്‍ പഠിക്കട്ടെ, ജോലി ചെയ്യട്ടെ, സംവരണം എന്നും പറഞ്ഞ് അര്‍ഹതയില്ലാത്തവരുടെ കയ്യിലാണു ഇന്നു എല്ലാം.വെറുതെ കിട്ടുന്നത് എന്തിനു വേണ്ടന്നു വയ്ക്കണം അല്ലേ? പിന്നെ കഴിവുള്ള ഒരുത്തന്റെ സീറ്റ് തട്ടിയെടുത്തു എന്ന ഒരു ആശ്വാസവും. പണമുള്ളവനു എന്തുമാ‍വാനുള്ള നാടാണ് കേരളം. പിന്നോക്ക സമുദായത്തിലുള്ളവര്‍ക്ക് ബുദ്ധി കുറവായതു കൊണ്ടാണോ അവര്‍ക്കു പ്രത്യേക സംവരണം. എനിക്ക് ബുദ്ധി കുറവായതു കൊണ്ടായിരിക്കു ഇങ്ങനെയൊക്കെ തോന്നുന്നത്.

കിരണ്‍ തോമസ് said...

സംവരണം എന്ന ആശയത്തോട്‌ എനിക്ക്‌ അഭിപ്രായ വ്യത്യാസമില്ല പക്ഷെ അതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനം ഉണ്ടകണം. ഇഴവ സമുദായം നേടിയ പുരോഗതി നാം ഒരു പഠന വിഷയമ്മക്കേണ്ടതാണ്‌. മാറു മറക്കാന്‍ സ്വതന്ത്ര്യം ഇല്ലായിരുന്ന ഒരു സമൂഹം നേടിയ വളര്‍ച്ച നം കുറച്ചുകാണരുത്‌. എന്നാല്‍ മുസ്ല്ം സമുദായത്തില്‍ സംഭവിച്ചതെന്താണ്‌ അവരുടേ സ്ത്രീകളേ അവര്‍ വീട്ടിലിരുത്തി. സര്‍ക്കര്‍ സര്‍വീസില്‍ മുസ്ലിമുകളുടേ എണ്ണം കുറയുന്നതിന്‌ ഇത്‌ ഒരു വലിയ കാരണമായി. സര്‍ക്കാര്‍ സര്‍വീസ്സിലെ മുസ്ലിം സ്ത്രീകളുടെ ഒരു കണക്കെടുക്കുകയും അതിനു ശേഷം നികത്തപ്പെടേണ്ട ആനുപാതിക ഒഴിവിലേയ്ക്ക്‌ ( തീര്‍ച്ചയായും അതു സ്ത്രീകളുടേ കുറവായ്‌രിക്കും) മുസ്ലിം സ്ത്രീകള്‍ക്ക്‌ സംവരണം നല്‍കട്ടേ. ഇത്‌ സംവരണം കൊണ്ട്‌ രക്ഷപ്പെട്ടില്ലാ എന്ന് പറയുന്ന സമുദായങ്ങള്‍ക്കൊക്കെ ബാധകമ്മക്കി നോക്കട്ടേ. മാറ്റം തനിയെ ഉണ്ടാകും. 33% തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളില്‍ വനിതാ സംവരണം കൊടുത്തതിന്റെ ഗുണങ്ങള്‍ നമ്മുടെ സമൂഹം അനുഭവിച്ചത്‌ ഈ പരിക്ഷണങ്ങള്‍ നല്ലതാണേന്ന് തെളിയിച്ചിട്ടുമുണ്ട്‌. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുകയും മുഖ്യധാരായിലേക്ക്‌ കടന്നുവരികയും ചെയ്താല്‍ മാത്രമേ ഒരു സമൂഹം പുരോഗമിക്കുകയുള്ളൂ. ഈ വസ്തുതകള്‍ സമുദായങ്ങള്‍ക്ക്‌ മനസ്സിലാകണമെന്നില്ല പക്ഷേ പൊതു സമൂഹം ഇത്‌ മനസ്സിലാക്കേണ്ടതാണ്‌

മനാസ്‌ കുന്നില്‍ said...

ഈ പ്രഷ്നങ്ങള്‍ക്ക്‌ പ്രസ്തുത ലേഖനം വന്ന പത്രത്തിനും അതു പ്രതിനിധീകരിക്കുന്ന പ്രസ്താനതിനും പങ്കുണ്ട്‌. കാരണം സര്‍കാര്‍ ജോലി ഹറാം എന്നണ്‌ അവര്‍ സമൂഹത്തെ പടിപ്പിച്ചിരുന്നത്‌. അതിനാല്‍ അവര്‍ വിദ്യാഭ്യാസത്തെ നിസ്സാരമായികണ്ടു. ഇനി വാ പൊളിചിട്ട്‌ എന്ത്‌ കാര്യം