Wednesday, August 16, 2006

ദീപികയും ചന്ദ്രികയും

കേരളത്തിലേ ഏറ്റവും പ്രചാരമുള്ള 2 ദിനപത്രങ്ങള്‍ എതൊക്കേ എന്നു ചോദിച്ചാല്‍ മനോരമയും മാതൃഭൂമിയും എന്നാവും നമ്മുടെയൊക്കെ മറുപടി. എന്നാല്‍ ദീപികയും ചന്ദ്രികയും ആണെന്നാണ്‌ സ്വയാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്‌ . മാനോരമയുടേയും മാതൃഭൂമിയുടേയും അവകാശവാദങ്ങള്‍ അനുസരിച്ച്‌ ഏതാണ്ട്‌ 20 ലക്ഷത്തോളം പത്രം അവര്‍ ഇറക്കുന്നുണ്ട്‌. എന്നാല്‍ ദീപികയുടേയും ചന്ദ്രികയും കൂടി 3 ലക്ഷം പത്രം ഉണ്ടെന്നു വിചാരിച്ചാല്‍ പോലും അത്‌ കേരളത്തില്‍ എത്രപേരില്‍ എത്തും എന്ന് കണ്ടറിയണം.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആള്‍ക്കാര്‍ ചേരണം എന്ന് ആത്മാര്‍ത്ഥമായി ഒരു മാനേജ്‌മന്റ്‌ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ തീര്‍ച്ചയായും എല്ലാ പത്രങ്ങളിലും പരസ്യം കൊടുക്കും. ചുരിങ്ങിയ പക്ഷം മനോരമയിലെങ്കിലും കൊടുക്കും.

എന്നാല്‍ ദീപികയിലും ചന്ദ്രികയിലും പരസ്യം കൊടുത്തൂ എന്നാണ്‌ മനേജ്മെന്റുകള്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നേ മാനേജ്‌മന്റ്‌ പരിക്ഷ ഒരു പുകമറയാണെന്ന് മനസ്സിലാക്കാം.പിന്നെ 30% മാത്രമേ ഈ പരീക്ഷയുടെ മാര്‍ക്ക്‌ പരിഗണിക്കൂ. ബാക്കി +2 ന്റെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാകും പരിഗണിക്കുക.

ഇതൊക്കെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഒരു തട്ടിപ്പ്‌ മണം വരുന്നില്ലേ? പിന്നെ കഴിഞ്ഞ 3 വര്‍ഷമില്ലാത്ത പ്രശ്നം സര്‍ക്കാരിനെന്തേ ഇപ്പം എന്ന ചോദ്യവും ഉന്നയിക്കുന്നു.

ഇനി എല്ലാം കോടതിയുടേ കൈയില്‍ .വെള്ളിയാഴ്ചവരേ കാത്തിരിക്കാം. അതിനിടെ ന്യൂനപക്ഷ അവകാശ സംരക്ഷണ ബോധവല്‍ക്കരണ ത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത സി.ഡി. ഇറക്കിയിട്ടുണ്ട്‌. എല്ലാം ദൈവം കാണട്ടേ.

12 comments:

കിരണ്‍ തോമസ് said...

കേരളത്തിലേ ഏറ്റവും പ്രചാരമുള്ള 2 ദിനപത്രങ്ങള്‍ എതൊക്കേ എന്നു ചോദിച്ചാല്‍ മനോരമയും മാതൃഭൂമിയും എന്നാവും നമ്മുടെയൊക്കെ മറുപടി. എന്നാല്‍ ദീപികയും ചന്ദ്രികയും ആണെന്നാണ്‌ സ്വയാശ്രയ മാനേജ്മെന്റുകള്‍ പറയുന്നത്‌

കൈത്തിരി said...

ഗോഡ്സ് ഓണ്‍ കണ്ട്രി തന്നെ, അല്ലേ കിരണ്‍....?

പല്ലി said...

ഞാനിതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നു.
വെള്ളിയാഴ്ചവരെ കാത്തിരുന്നാലും പ്രയോജനം ഉണ്ടോ?
വിശ്വസം രക്ഷിക്കട്ടെ.
സത്യമേവ ജയതേ

കിരണ്‍ തോമസ് said...

കോടതിക്ക്‌ തെളിവുകളാണ്‌ പ്രധാനം. 2 ദിനപ്പത്രങ്ങളില്‍ പരസ്യം കൊടുത്തു മുന്‍ പരീക്ഷകളേക്കുറിച്ച്‌ അക്ഷേപങ്ങള്‍ ഒന്നുമില്ല പരസ്യം കണ്ട്‌ അപേക്ഷിച്ച്‌ യോഗ്യത നേടിയ 250 വിദ്യാര്‍ത്ഥികളുടേ ഭാവി ഇവയൊക്കേ പരിഗണിക്കുമ്പോള്‍ പരസ്യം കാണാത്ത കുട്ടികളുടെ കാര്യം അത്രക്കു വലുതായി തോന്നുമോ?. മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ചില്ലറക്കരല്ല അരുണ്‍ ജെറ്റ്‌ലിയെപ്പോലുള്ള വമ്പന്മാരാണ്‌ അവര്‍. എല്ലാം ദൈവത്തിന്റെ കൈയിലാണ്‌ എന്ന് പറയാന്‍ കാരണം ഇതൊക്കെയാണ്‌

അനംഗാരി said...

ദൈവത്തിനു പോലും പിടിയില്ല കിരണ്‍. കാരണം ദൈവത്തെ പോലും വിറ്റ് കാശാക്കുകയല്ലെ ഇവര്‍. എനിക്ക് കോടതികളില്‍ വിശ്വാസം കുറഞ്ഞു വരുന്നു. ജുഡീഷ്യറിയില്‍, നീതിയും സത്യവും, ന്യായവും കാണുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്ന വിധം കുറയുന്നു. സാധാ‍രണക്കാരന്റെ നൊമ്പരങ്ങള്‍ കേള്‍ക്കാത്തവിധം അവര്‍ ബധിരരായിരിക്കുന്നു. സത്യമേവ ജയതേ!

കിരണ്‍ തോമസ് said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന തത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ്‌ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്‌. അപ്പോള്‍ 1000 കുറ്റവാളികളും രക്ഷപ്പെടും. അപ്പോള്‍ നീതി ലഭിക്കുകാ എന്നത്‌ ഒരു മരീചകയാകും.

Radheyan said...

ഞങ്ങള്‍ തെക്കന്‍ കേരളക്കാര്‍ ചന്ദ്രിക കാണുന്നത് മാനത്ത് മാത്രമാണ്.അപ്പോഴാണ് ആ പത്രത്തില്‍ വന്ന പരസ്യം.ഇതൊക്കെ അരുണ്‍ ജെറ്റ്ലിയും കൂട്ടരും പറഞ്ഞു കൊടുത്ത പുത്തിയല്ലേ.പിന്നെ ബിഷപ്പിന്റെ ആക്ഷന്‍ സീഡി ഇറങ്ങിയിട്ടുണ്ട്.അങ്കമാലി മോഡല്‍ ഇനിയും കൈയ്യില്‍ ഉണ്ടത്രെ.ചാവാന്‍ തയ്യാറായി ഇതിനും മാത്രം ക്രിസ്ത്യാനികളൊ എന്നാലോചിച്ചു പോയി.സര്‍ക്കാര്‍ ഈ പോരട്ടത്തില്‍ ജയിക്കേണ്ടത് സാധരണക്കാരന്റെ ആവശ്യമായിരിക്കുന്നു.ഈ നിയമം പണ്ട് മുണ്ടശ്ശേരി മാഷ് കൊണ്ട് വന്ന പോലെ വലിയ സംഭവം ആയിട്ടൊന്നുമല്ല.പക്ഷെ കോടതികള്‍ സ്രഷ്ടിച്ച അലമ്പുകളും ഉമ്മന്‍ ചാണ്ടി,മാണി തുടങ്ങി പി ജെ ജോസഫ് വരെ ഉള്ളവര്‍ നടത്തുന്ന ഒത്തുകളികളും കണക്കിലെടുക്കുമ്പോള്‍ ഇതു തന്നെ വലിയ കാര്യം എന്ന് പറയാതെ വയ്യ.പുരോഹിതരില്‍ നിന്ന് കര്‍ത്താവിനെ രക്ഷിക്കുക എന്നത് ക്രിസ്ത്യാനികളുടെ മാത്രമല്ല മനുഷ്യകുലതിന്റെ ആവശ്യമായിരിക്കുന്നു.ആ പഴയ ചാട്ടവാറുമായി കിരണ്‍ തോമസിനെ പോലുള്ളവര്‍ വരുന്നത് കാ‍ണുന്നത് ആശ്വാസകരമാണ്.

കിരണ്‍ തോമസ് said...

എന്റെ ബ്ലോഗു വായിക്കുന്നവര്‍ക്ക്‌ തോന്നാം എനിക്ക്‌ ഈ സ്വയാശ്രയ പ്രശ്നം മാത്രമേ ഉള്ളോ എന്ന്. കൂടുതല്‍ വിഷയങ്ങള്‍ എനിക്കെഴുതണം എന്നുണ്ടയിരുന്നു. എന്നാല്‍ സ്വയാശ്രയ പ്രശ്നത്തിലേ മാനേജ്‌മന്റ്‌ കള്ളാക്കളിയേപ്പറ്റി മാധ്യമങ്ങള്‍ (അച്ചടി മാധ്യമങ്ങള്‍) കാണിക്കുന്ന കുറ്റകരമായ മൌനമാണ്‌ ഈ പ്രശ്നം ഉയര്‍ത്തിപ്പിടിക്കാന്‍ എന്നേ പ്രേരിപ്പിക്കുന്നത്‌. 7 മെഡിക്കല്‍ കോളേജുകളില്‍ 6 എണ്ണം മത നേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്നതിനാല്‍ അവയെക്കുറിച്ചെഴുതാന്‍ എല്ലാ പത്രക്കാരും ഒന്നറക്കും. സ്ഥിതി ഇതല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ എത്ര പരമ്പരകള്‍ പത്രങ്ങളില്‍ വന്നേനേ. മിക്ക പത്രങ്ങളും ഒരു ചെറിയ ആരോപണങ്ങള്‍ക്കു പോലും രഷ്ട്രീയക്കാരേ കരിവാരിത്തേക്കുമ്പോള്‍ പരസ്യമായി സമൂഹത്തേ വെല്ലുവിളിക്കുന്ന മത നേതാക്കന്മാരെ വെറുതെ വിടുകയാണ്‌ പതിവ്‌. രൂപതകള്‍ സമൂഹത്തേ വെല്ലുവിളിക്കുന്നത്‌ കണ്ട്‌ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ സംസ്കാരിക നേതാക്കള്‍ മടിക്കുന്നതും എന്നേ അത്ഭുതപ്പെടുത്തുന്നു. പിതൃശൂന്യ വിവാദത്തില്‍ 3 ദിവസം സംസ്കാരിക നേതാക്കള്‍ കാണിച്ച ആവേശം ഈ വിഷയത്തില്‍ 1 ദിവസം കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു

Inji Pennu said...

ഇന്നലെ ന്യൂസില്‍ കാണിച്ചു , ചങ്ങനാശ്ശേരി രൂപത ഒരു ഡോക്യൊമെന്റ്രി സി.ഡി ഇറക്കിയെന്ന്? പല വമ്പന്‍ കമ്യൂണിസ്റ്റ് നേതാക്കളുടേയും മക്കള്‍ ഈ സ്ഥാപനങ്ങളിലൊക്കെ പഠിക്കുന്നുണ്ടെന്ന്?

വക്കാരിമഷ്‌ടാ said...

ഇല്ല കിരണ്‍, കിരണിന്റെ ഈ ഉദ്യമങ്ങള്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു, മാത്രവുമല്ല അത് ആവശ്യവുമാണ്. പല കാരണങ്ങള്‍ കൊണ്ടും പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം കിരണ്‍ അവതരിപ്പിക്കുന്നു. നമുക്ക് ചെയ്യാന്‍ പറ്റുന്നതിന് പരിമിതികള്‍ ഉണ്ട് എന്നറിയാമെങ്കിലും ഇത്രയെങ്കിലുമൊക്കെ ചെയ്‌തേ പറ്റൂ.

"പിതൃശൂന്യ വിവാദത്തില്‍ 3 ദിവസം സംസ്കാരിക നേതാക്കള്‍ കാണിച്ച ആവേശം ഈ വിഷയത്തില്‍ 1 ദിവസം കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു"
വളരെ ശരി.

സന്തോഷ് said...

താങ്കളുടെ ഉദ്യമം ശ്ലാഘനീയമാണ്. ഒരു ദിവസം കൊണ്ടൊന്നും ലോകം നന്നാവില്ലെങ്കിലും ഈ ചെറുതിരിനാളം കെടാതെ വയ്ക്കുക. ഇതില്‍ നിന്നൊക്കെ കൊളുത്തുന്ന പന്തങ്ങളാവണം ഇനിയുള്ള നാള്‍ നമ്മുടെ വഴികാട്ടിയും സമരായുധവും.

കിരണ്‍ തോമസ് said...

സ്വയാശ്രയ പ്രശ്നത്തില്‍ നഷ്ടപ്പെട്ട പ്രത്ഛായ വീണ്ടെടുക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതാ ഇറക്കിയ
CD യുടെ വിശദാംശങ്ങള്‍ മംഗളം പത്രത്തില്‍ നിന്ന്