Thursday, August 17, 2006

വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലം.


വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലമെന്ന് ദീപിക വാര്‍ത്ത.
കേരളാ ഹൈക്കോടതി ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരയിരുന്നു. ഇവരുടെ ഭാവിയേക്കരുതിയാണ്‌ ഇടക്കാല വിധിയുണ്ടായത്‌. പ്രവേശന പരീക്ഷയില്‍ ഇവര്‍ക്ക്‌ വളരെ കുറഞ്ഞ റങ്ക്‌ ആണ്‌ ലഭിച്ചത്‌ എന്ന വാര്‍ത്ത മാനേജ്മെന്റിന്റെ മെറിറ്റ്‌ അവകാശവാദം പൊളിക്കുന്നതാണ്‌.

എന്തുകൊണ്ടാണ്‌ വെറും 525 പേര്‍ മാത്രം പരീക്ഷക്കപേക്ഷിച്ചത്‌ എന്ന ചോദ്യത്തിന്‌ 70% മാര്‍ക്കുള്ളവര്‍ക്കു മാത്രമേ അപേക്ഷാ ഫോം നല്‍കിയുള്ളൂ എന്നാണ്‌ മാനേജ്മെന്റുകളുടേ മറുപടി. പിന്നെ K.T. തോമസ്‌ ഫീസിനെതിരേ മാനേജ്മെന്റുകള്‍ കോടതിയില്‍ പോയിട്ടുണ്ടെന്നും വിധി അനുകൂലമായാല്‍ കൂടുതല്‍ ഫീസ്‌ നല്‍കാന്‍ സമ്മത പത്രം ഒപ്പിട്ടുനല്‍കിയാലേ അപേക്ഷാ ഫോം നല്‍കിയുള്ളൂ പോലും. ഒരു അപേക്ഷാ ഫോറം കൊടുക്കാനുള്ള ഒാരോ നിബന്ധനകളേ.

എല്ലാ കള്ളികളും പൊളിയുമ്പോഴും CD പ്രചരണം വഴി മേളത്തിന്‌ കൊഴുപ്പു കൂട്ടുകയാണ്‌ കത്തോലിക്കാ സഭ

5 comments:

കിരണ്‍ തോമസ് said...

വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്‌ കള്ളസത്യവാങ്ങ്‌ മൂലമെന്ന് ദീപിക വാര്‍ത്ത

വക്കാരിമഷ്‌ടാ said...

ദീപിക തന്നെ അതെഴുതിയല്ലോ. അതിനര്‍ത്ഥം മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിയുന്നൂ എന്നല്ലേ. ആത്‌മാര്‍ത്ഥതയുള്ള സര്‍ക്കാരും വക്കീലുമായിരുന്നെങ്കില്‍ ഇത്രയും നാള്‍ വരെ ഇത് വലിച്ചിഴക്കേണ്ടി പോലും വരില്ലായിരുന്നല്ലോ.

മംഗളം വാര്‍ത്ത പ്രകാരം സഭ നേതൃത്വം കൊടുത്തിട്ടുള്ള സമരങ്ങളെല്ലാം വിജയിച്ച ചരിത്രം മാത്രമേ ഉള്ളൂ എന്ന് സി.ഡിയില്‍ പറയുന്നുണ്ടത്രേ. അതില്‍ അഹങ്കാരത്തിന്റെ ധ്വനി ഉണ്ടോ അതോ വെറും വാസ്തവം പറഞ്ഞതേ ഉള്ളോ.

കിരണ്‍ തോമസ് said...

വക്കാരി ആദ്യത്തെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ താഴെയിറക്കിയതിന്റെ ഓര്‍മ്മകളാണ്‌ ഇവര്‍ക്കാവേശം പകരുന്നത്‌. ഇനിയും അതൊക്കേ ചിലവാകും എന്ന മൂഢസ്വര്‍ഗ്ഗത്തിലാണ്‌ സഭയുള്ളത്‌. എന്നാല്‍ കാലം മാറി എന്ന തിരിച്ചറിവ്‌ ഇവര്‍ക്കുണ്ടാവുന്ന വരേ ഈ അഭ്യാസം തുടര്‍ന്നുകൊണ്ടിരിക്കും. പിതാക്കന്മാര്‍ക്കു ചുറ്റും ഉപഗ്രഹമായീ ചുറ്റിത്തിരിയുന്ന ഭക്ത സംഘടനകളെയും സ്തുതിപാടകരേയും മാത്രമേ ഇവര്‍ കാണുന്നുള്ളൂ.

ശാലിനി said...

ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ ആണ് ക്രിസ്ത്യാനി. യേശുക്രിസ്തു ഇപ്പോള്‍ വന്നാല്‍ ചാട്ടവാറെടുത്ത് ആദ്യം അടിക്കുന്നത് ഈ മേലദ്ധ്യക്ഷന്മാരെ ആയിരിക്കും. ഒരു സേവനം എന്ന രീതിയില്‍ നടത്തേണ്ടതാണ് ഇവിടെ ഇടയന്മാര്‍ വില്പനയ്ക്കു വച്ചിരിക്കുന്നത്. ഈ സ്നേഹവും കൂട്ടായ്മയും കുഞ്ഞാടുകളോടുണ്ടായിരുന്നെങ്കില്‍. എനിക്ക് ഇവരോരുത്തരോടും ചൊദിക്കാനുള്ളത് ക്രിസ്തു സഭ സ്താപിച്ചത് ഇതിനുവേണ്ടിയാണോ? നാണമാവുന്നില്ലേ ഇവറ്റകള്‍ക്ക്. കുഞ്ഞാടുകളുടെ പിടിയരിയും നേര്‍ച്ചപണവുമാണ് ഇവരുടെ പണമെങ്കില്‍ എന്തു കൊണ്ടു കുഞ്ഞാടുകള്‍ക്കു സൌജന്യമായിതു നല്‍കുന്നില്ല. വന്നു വന്ന് ബിന്‍ലാദന്‍ സ്റ്റൈലിലെക്കാണ് അച്ചന്മാരുടെ പോക്ക്. മക്കളുടെ എണ്ണം കൂട്ടാന്‍ കത്തോലിക്കാ സഭയിലെ അച്ചന്മാര്‍ക്ക് കല്യാണം കഴിക്കാന്‍ നിയമം കൊണ്ടുവരുമായിരിക്കും. അത് എന്തായാലും നന്നായിരിക്കും, ഒന്നാമതു വേലിചാ‍ട്ടം കുറയും, പിന്നെ അച്ചന്മാരുടെ മക്കളാകുമ്പോള്‍ സമരവീര്യം കുടും, അത്രയ്ക്കു നല്ല ആഹാരമല്ലേ കഴിക്കുന്നത്. എനിയ്ക്ക് പിന്നേയും പിന്നേയും ചോദിക്കാനുള്ളതു, നാണമാവുന്നില്ലേ ഹേ !!!!

കിരണ്‍ തോമസ് said...

അച്ചന്മാരേ പെണ്ണുകെട്ടിച്ചാല്‍ പകുതി പ്രശ്നം തീരും. കുടുംബ ജീവിതത്തിന്റെ പ്രശ്നങ്ങളും ബുദ്ധിമുട്ടും മനസ്സിലാകുമ്പോള്‍ കുറേ ഒക്കേ യാഥാര്‍ത്യബോധം ഉണ്ടാകും ഇവര്‍ക്ക്‌. കുട്ടികളേ ഉല്‍പാദിപ്പിക്കാനാണ്‌ നമുക്ക്‌ ലൈഗീക ശേഷി ദൈവം തന്നത്‌ എന്നാണ്‌ ഇടയലേഖനം പറയുന്നത്‌. അല്ലാതെയുള്ള ലക്ഷ്യങ്ങളുക്കേ പാപമാണു പോലും. എങ്കില്‍ അച്ചന്മരും കന്യാസ്ത്രികളും കല്യാണം കഴിക്കട്ടേ സഭാ വിശ്വസികളുടെ പൂര്‍ണ്ണ പിന്തുണ അതിനുണ്ടാകും. കല്യാണം കഴിക്കാന്‍ അനുവദിച്ചാല്‍ കുറേ വിവരവും വിവേകവും ഉള്ളവര്‍ കൂടി വൈദീക രംഗത്തേക്കു വരികയും ചെയ്യും.