Friday, August 18, 2006

ഒരു തിരുത്ത്‌

ഇന്നലെ ഞാന്‍ പ്രസിദ്ധീകരിച്ച ഞാന്‍ മത്സരിച്ചില്ലയിരിന്നു എങ്കില്‍ 6 സീറ്റ്‌ പോലും കിട്ടില്ലായിരിന്നു V.S. എന്ന പോസ്റ്റ്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ചതാണ്‌

മനോരമയുടെ വാര്‍ത്ത വളച്ചൊടിക്കലില്‍ ഞാന്‍ വീണു പോയാതില്‍ എല്ലാ ബ്ലോഗേഷ്സിന്നോടും ആദ്യാമായി ഞാന്‍ മാപ്പു പറയുന്നു.
ഇന്നലത്തെ മനോരമാ ന്യൂസിലെ VS മയുള്ള അഭിമുഖം കണ്ടപ്പോഴാണ്‌ സത്യം മനസ്സിലായത്‌. പൈങ്കിളി പത്രപ്രവര്‍ത്തനം ദൃശ്യമാധ്യമ രംഗത്തും എങ്ങനേ കൊണ്ടുവരാം എന്ന്‌ മനോരമാ തെളിയിച്ചു തന്നു. ഇന്നു രാവിലത്തെ മനോരമാ website ല്‍ വാര്‍ത്ത നോക്കൂ . മൊത്തം മാറിയിരിക്കുന്നു.
ഞാന്‍ മല്‍സരിച്ചില്ലെങ്കില്‍ സീറ്റ്‌ നാലായി ചുരുങ്ങും എന്ന് പ്രവര്‍ത്തകര്‍ ധരിപ്പിച്ചു എന്ന് മാറ്റി എഴിതീയിരിക്കുന്നു.

ഈ അവസരത്തില്‍ ഒരു ബൈബില്‍ വചനമാണ്‌ ഓര്‍മ്മവരുന്നത്‌.
മുള്‍ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ. ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ലഭിക്കില്ലാ.അതു പോലെ മനോരമയില്‍ നിന്ന് സത്യവും .

തെറ്റായ വാര്‍ത്തയും കമന്റും പ്രസാദ്ധീകരിച്ചതിന്‍ ഒരിക്കല്‍ക്കൂടി മാപ്പ്‌
ഇന്നലത്തേ വാര്‍ത്ത താഴേക്കൊടുത്തിരിക്കുന്നു

7 comments:

കിരണ്‍ തോമസ് said...

ഇന്നലെ ഞാന്‍ പ്രസിദ്ധീകരിച്ച ഞാന്‍ മത്സരിച്ചില്ലയിരിന്നു എങ്കില്‍ 6 സീറ്റ്‌ പോലും കിട്ടില്ലായിരിന്നു V.S. എന്ന പോസ്റ്റ്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ചതാണ്‌

വക്കാരിമഷ്‌ടാ said...

അത് പതിവുപോലെ മനോരമയുടെ പ്രശ്‌നമല്ലായിരുന്നോ കിരണ്‍? മനോരമ ഒരു അന്താരാക്ഷ്ട്ര പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയതായിരുന്നു എന്ന് തോന്നുന്നു, ആ അഭിമുഖം. പക്ഷേ ആരും അത്ര വില കൊടുത്ത് കണ്ടില്ല.

പണ്ട് മംഗളം തുടങ്ങിയ കാലത്ത് സെന്‍‌സേഷനുണ്ടാക്കാന്‍ സില്‍ക്കില്‍ വന്‍ അഴിമതി എന്നോ മറ്റോ ഒരു തലക്കെട്ട് വാര്‍ത്ത കൊടുത്തത് ഓര്‍മ്മ വരുന്നു. അന്ന് ഇടതുമുന്നണിയായിരുന്നു എന്ന് തോന്നുന്നു ഭരിച്ചിരുന്നത്. മംഗളമായി തുടങ്ങിയ പത്രത്തില്‍ ഇത്തരം അമംഗള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നോ മറ്റോ ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു.

വക്കാരിമഷ്‌ടാ said...

പുതിയ ചാനല്‍ തുടങ്ങിയതിന്റെ വെപ്രാളമെല്ലാം മനോരമ കാണിക്കുന്നുണ്ട്. ഇന്നിര കൊച്ചി മേയര്‍.

ഇനി എക്‍സ്ക്ലൂസീവുകളുടെ ഒരു ബഹളമായിരിക്കും കുറച്ച് നാളത്തേക്ക്. റേറ്റിംഗ് കൂട്ടണമല്ലോ. ചാനലും കൂടി ഒന്നാം നമ്പര്‍ ആക്കിയാലേ അവരൊന്ന് വിശ്രമിക്കൂ, ഇനി. കൊച്ചിക്കാര്‍ സൂക്ഷിച്ചോ. ആരേയും കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ മണ്ണും ചാരി നില്‍ക്കുന്നവരൊക്കെയായിരിക്കും ഇര :)

ദില്‍ബാസുരന്‍ said...

വക്കാരി പറഞ്ഞപോലെ കൊച്ചിക്കാര് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.

രാത്രി ഇരുട്ടും മുമ്പ് അമ്മയ്ക്ക് മരുന്നെത്തിക്കണമല്ലോ എന്നലോചിച്ച് വേവലാതിപ്പെട്ട് സമയം അറിയാന്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സ്ത്രീയോട് “സമയമെത്രയായി പെങ്ങളേ?” എന്ന് ചോദിച്ചാലും ചെലപ്പോ ടി വിയില്‍ പിറ്റേന്ന് ‘പുരുഷനരാധമന്‍സ്’ എന്ന സ്പീഷീസിന്റെ എക്സാമ്പിള്‍ ആയി നമ്മളെ കാണിച്ചു എന്നിരിക്കും. പറയാന്‍ പറ്റില്ലേയ്... ചാനല്‍ എന്ന് കേട്ടാല്‍ ഇപ്പൊ ചതുര്‍ഥിയാണ്.

കിരണ്‍ തോമസ് said...

എന്തൊക്കേപ്പറഞ്ഞാലും ജനം ആസ്വദിക്കും. ഒരു മനോരമാ വീക്കിലി വായിക്കുന്ന സുഖമാണ്‌ മനോരമാ ന്യൂസ്‌. നല്ല എരിവും പുളിയും പിന്നെ ഭരണപക്ഷത്ത്‌ CPM പിന്നെ വാര്‍ത്തകള്‍ക്കാണോ ക്ഷാമം. കഴിഞ്ഞ 5 വര്‍ഷം കൈരളി ടിവി ചെയ്തത്‌ ഇനി 5 വര്‍ഷം മനോരമ ചെയ്യും.

മലയാളം 4 U said...

സുഹൃത്തുക്കളെ ഇവിടെ യു എ ഇല്‍ മലയാളം ന്യൂസ് ചാനല്‍ കിട്ടാന്‍ എന്താണൊരു വഴി.

Radheyan said...

നല്ല പ്രിന്റ് സെറ്റിങ്ങ്സ് ഉള്ള മഞ്ഞ പത്രമാണ് മനോരമ.നല്ല സാങ്കേതിക തികവുള്ള മഞ്ഞ (അതൊ നീലയോ)ചാനലായിരിക്കും,അവരുടേത്.ഇനി മറിയം റഷീദ കഥയൊക്കെ ലൈവായിക്കണാം.മാത്തുക്കുട്ടിച്ചായന്റെ ഓരോ പുണ്യക്രത്യങ്ങളേ.