Wednesday, August 23, 2006

സംവരണത്തിന്റെ ലക്ഷ്യമെന്താണ്‌

വയലാര്‍ രവി വാദിച്ചു, വെണ്ണപ്പാളിക്കും സംവരണം.

അങ്ങനെ പുതിയ സംവരണ നിയമവും ലക്ഷ്യം തെറ്റുന്നതയി തോന്നുന്നു. എന്താണ്‌ നാം സംവരണംകൊണ്ട്‌ ലക്ഷ്യമിടുന്നത്‌ എല്ലാ രംഗത്തും ആനുപാതികമായി ജാതി സംവരണം കൊണ്ടുവരികയോ അതോ സമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരേ മുന്നില്‍ കൊണ്ടു വരികയോ? . ഇനിയും നാം വെണ്ണപ്പാളി കൊണ്ടുവന്നില്ലെങ്കില്‍ ഡോക്ടറുടെ മകന്‍ ഡോക്ടറും എഞ്ചിനിയ്യറുടെ മകന്‍ എഞ്ചിനിയറും എന്ന നിലവിലുള്ള അവസ്ഥ തുടരില്ലേ?. സംവരണാനുകൂല്യം പറ്റിയവര്‍ തന്നെ വീണ്ടും പറ്റിക്കൊണ്ടിരിക്കുന്നതില്‍ ഒരു അപാകത പോലുമില്ലേ ?. വെണ്ണപ്പാട കൊണ്ടുവരേണ്ടതാണെന്ന കോടതി നിര്‍ദ്ദേശം പോലും എന്തേ നാം ശ്രദ്ധിക്കാത്തേ. എതയാലും വയലാര്‍ രവി തന്നേ വാദിച്ച്‌ വെണ്ണപ്പാളി സംവരണം നേടിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമായീ. രാഷ്ട്രീയ ഭാവിയേക്കാള്‍ രാഷ്ട്ര ഭാവിക്കുകൂടീ വല്ല്പ്പോഴുമ്മൊക്കേ നേതാക്കള്‍ നിലകൊള്ളാണമെന്ന് ഒരപേക്ഷ. അന്റണിയും മോശമല്ല സ്വകാര്യ സ്ഥാപങ്ങളില്‍ക്കൂടി സംവരണം വേണമെന്നാണ്‌ ആ മഹാന്‍ പറഞ്ഞത്‌. BJP ആകട്ടേ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ക്കൂടീ ജാതി സംവരണം കൊണ്ടു വരണമെന്നു പറയുന്നു. CPM വെണ്ണപ്പാളിയേ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കും പക്ഷെ പറച്ചിലില്‍ അത്‌ ഒതുങ്ങും. എല്ലാം രാഷ്ട്രീയമാകുമ്പോള്‍ രാഷ്ട്രം പ്രസക്തമാകുന്നേ ഇല്ലാ

8 comments:

കിരണ്‍ തോമസ് said...

വയലാര്‍ രവി വാദിച്ചു, വെണ്ണപ്പാളിക്കും സംവരണം.

ഉണ്ണിക്കണ്ണൻ‌ said...

രാഷ്ട്രം നിലനിൽക്കുക എന്നതിനേക്കാളുപരി രാഷ്ട്രീയത്തിൽ നിലനിൽക്കുക എന്ന ആപ്തവാക്യത്തിന് പ്രാധാന്യമുള്ള ഒരു രാജ്യത്ത് വയലാർ രവിക്ക് മറിച്ചെന്തു പറയാൻ കഴിയും?

ഇനിയും ആ സ്ഥാനത്തിരുന്നു ഇതു പോലെ വല്ലതും ഒക്കെ പറയാൻ കഴിയണമെങ്കിൽ ഇതൊക്കെ വോട്ടാക്കി മാറ്റണം.

ജാതി തിരിച്ചുള്ള സംവരണം ഇപ്പോഴുള്ള സാഹചര്യത്തിൽ വേണോ വേണ്ടയോ എന്നത് ഒരു കൊച്ചുകുഞ്ഞിനു പോലും പറയാൻ കഴിയുന്ന കാര്യമാണ്.

സോറി, ഞാൻ കാടു കയറിയോ?

Anonymous said...

nowadays all politions are looking for votes only.so they are afraid to speake truth

now india need financial reservations not religious reservations

sujith kumar
sujelavoor@gmail.com

ശാലിനി said...

കേരളത്തിന്റെ ഈ ശാപം എന്നു മാറും. പഠിക്കാന്‍ ബുദ്ധിയുള്ളവന്‍ പഠിക്കട്ടെ, സംവരണജാതിയില്‍ പെട്ടവന് ബുദ്ധി കുറവാണ് എന്നാണോ കണ്ടുപിടുത്തം,അതുകൊണ്ടാണോ അവര്‍ക്കു സംവരണം? മെറിറ്റ് അടിസ്താനത്തില്‍ നടക്കട്ടെ വിദ്യഭ്യാസം.നാളത്തെ ഡോക്ടര്‍ക്കും മറ്റും വിവരമല്ലേ കൂടുതല്‍ വേണ്ടത്?

സാമ്പത്തിക സംവരണമല്ലേ കേരളത്തിനു കൂടുതല്‍ ആവശ്യം?

കിരണ്‍ തോമസ് said...

salini ഒരിക്കലും പിന്നൊക്കക്കാരന്‌ ബുദ്ധി കുറവാണ്‌ എന്നതല്ല സംവരണത്തിന്റെ അടിസ്ഥാനം. മറിച്ച്‌ അവന്റെ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്ന സാമൂഹ്യ സാഹചര്യങ്ങളാല്‍ വിദ്യാഭ്യാസപരമയീ പിന്നോക്കം നിന്നിരുന്നു. അതിനെ അതിജീവിച്ച്‌ അവരും മുഖ്യധാരയില്‍ എത്തിച്ചേരുക എന്നതായിരുന്നു സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ ആദ്യ ഘട്ടം സംവരണം കിട്ടിയ ആള്‍ക്കാര്‍ക്കും അവരുടേ അനന്തര തലമുറക്കും മാത്രമായി അത്‌ ഒതുങ്ങി. അപ്പോഴാണ്‌ പിന്നോക്കരിലെ മുന്നോക്കരേ സംവരണത്തില്‍ നിന്നൊഴിവാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌. പിന്നെ ബുദ്ധിയുള്ളവര്‍ പഠിക്കട്ടേ എന്ന മെറിറ്റ്‌ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം നടക്കട്ടേ എന്ന നിര്‍ദ്ദേശം എല്ലവര്‍ക്കും തുല്യ നീതി നടപ്പിലാകുന്ന കാലം വരുമ്പോള്‍ നമുക്കാലോചിക്കവുന്നതാണ്‌

biminith said...

ഒരു കാര്യം ചെയ്യാം..കായികമേഖലയിലും നമുക്ക്‌ നിയമങ്ങള്‍ തിരുത്തിയെഴുതാം. മുന്നോക്കജാതിക്കാരന്‍ നൂറുമീറ്റര്‍ ഓടുമ്പോള്‍ പിന്നോക്കക്കാരന്‍ അമ്പതുമീറ്റര്‍ ഓടിയാല്‍ മതി...ക്രിക്കറ്റില്‍ അമ്പതടിക്കുന്നവന്‌ സെഞ്ച്വറി നല്‍കാം..എന്തേ?.
വോട്ടുവാങ്ങി കീശയില്‍ നിറക്കുന്നവര്‍ ചിലപ്പോള്‍ അതും ചെയ്യും..കാത്തിരിക്കാം.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്‌ സംവരണം നിലനിന്നോട്ടെ..മെഡിക്കല്‍ എന്‍ജിനീയറിംഗ്‌, സിവില്‍ സര്‍വീസ്‌ മേഖലകളില്‍ ഇതുവേണോ?....മിടുക്കരായവര്‍ സീറ്റും കാത്ത്‌ പുറത്തുനില്‍ക്കുമ്പോള്‍ തിരുമണ്ടന്മാര്‍ക്ക്‌ ബിരുദം നല്‍കി സേവന മേഖലയിലേക്ക്‌ തള്ളിവിടണോ...എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്‌ എന്ന്‌ പാടിപ്പഠിക്കുന്ന സ്കൂള്‍ തലം മുതല്‍ സംവരണത്തിന്റെ പേരില്‍ വിഭാഗീയത.. ലക്ഷപ്രഭുവാണെങ്കിലും പിന്നോക്കക്കാരന്‌ സംവരണം...എന്നാല്‍ അഷ്ടിക്ക്‌ വകയില്ലാത്ത മുന്നോക്കക്കാരന്‌ കഞ്ഞി കുമ്പിളില്‍ തന്നെ. ഇത്‌ ജാതിപ്രശ്നം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ..

അനംഗാരി said...

മി. ബിമിനിത്തിന്റെ അഭിപ്രായത്തോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. കേരളമല്ല ഇന്‍ഡ്യ എന്ന് ആദ്യം തിരിച്ചറിയുക. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി കണ്ട് അത് ഇന്‍ഡ്യയാണെന്ന് തെറ്റിദ്ധരിച്ചതില്‍ നിന്ന് ഉളവായതാണു ഈ പ്രതികരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഇന്‍ഡ്യ ഇന്നും ജാതി സംവരണം ആവശ്യപ്പെടുന്നു. വടക്കേ ഇന്‍ഡ്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തും ഇന്നും ജാതിയില്‍ താഴ്ന്നവന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കും, ദുരിതങ്ങള്‍ക്കും കണക്കില്ല. പഠിക്കാന്‍ മിടുക്കുണ്ടായിട്ട് കൂടി ഒരുമിച്ചിരുന്ന് പഠിക്കാന്‍ കഴിയാത്തവര്‍, ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ അവരുടെ എണ്ണം അമ്പരിപ്പിക്കുന്നതാണു.ഇന്നും താഴ്ന്ന ജാതിയില്‍ പെട്ടവന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശം പല സംസ്ഥാനത്തും ഇല്ല എന്നതാണു നേര്. ഭരണഘടനയില്‍ ജാതിസംവരണം എന്ന ആശയത്തിന് മുന്‍‌തൂക്കം നല്‍കുമ്പോള്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. ഓരൊ പത്ത് കൊല്ലം കൂടുമ്പോഴും, സ്ഥിതി പരിഗണിച്ച് തീരുമാനിക്കണമെന്ന്. മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തീരുമാനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഉത്തരേന്‍ഡ്യയിലെ മുന്നോക്ക ജാതിയിലെ പ്രമാണിമാരും അനുചരന്‍‌മാരുമായിരുന്നു എന്നത്, പിന്നോക്ക ജാതിയില്‍ പെട്ടവന്‍ ഉയര്‍ന്ന് അവരോടോപ്പം ഇരിക്കാന്‍ ഇടവരരുത് എന്ന ദുഷ്ടലാക്കോടെയാണു എന്ന് കാണാന്‍ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട. പഠിക്കുന്ന കാലത്ത് ഈ വിഷയത്തില്‍ ഒരുപാട് വായിക്കുകയും, ഉത്തരേന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ പോകുകയും, അവരുടെ സ്ഥിതി മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. എന്ത് കൊണ്ടാണു ബീഹാറില്‍ ഇന്നും രണ്‍‌വീര്‍സേനയും, നക്സല്‍ ബാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് എന്നറിയണമെങ്കില്‍ അവിടെ മുന്നോക്ക ജാതിയില്‍ പെട്ടവര്‍, കീഴ്ജാതിക്കാരോട് കാണിക്കുന്ന് നേരിട്ട് പോയി കണ്ട് മനസ്സിലാക്കണം. അത്രയേറെ ഭയാനകമാണ് ഉത്തരേന്‍ഡ്യയിലെ സ്ഥിതിഗതികള്‍. എല്ലാ വിദ്യാഭ്യാസരംഗത്തും, സംവരണം വരണം എന്നാണു എന്റെ അഭിപ്രായം. ഇനിനിയമം വന്നാല്‍ കൂടി ഉത്തര ഇന്‍ഡ്യയിലെ സ്ഥിതിഗതിയില്‍ ഉടനെയൊന്നും ഒരു മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. നാമിനിയും, ഒരു പാട് പോരാടേണ്ടിയിരിക്കുന്നു. പിന്നോക്കജാതിയില്‍ പെട്ടതായതു കൊണ്ട് അവര്‍ ബുദ്ധിയില്ലാ‍ത്തവരും, കഴിവില്ലാ‍ത്തവരും ആണെന്ന് ധരിച്ച് കളയരുത്. അവസരങ്ങള്‍ കിട്ടാത്തതുമൂലം. ഒന്നും നേടാന്‍ കഴിയാതെ പോയവരെ നമുക്ക് ഇവര്‍ക്കിടയില്‍ ഒരു പാട് കാണാന്‍ കഴിയും.സ്വാശ്രയ മെഡിക്കല്‍ കോളേജിലും, എഞ്ചിനീയറിംഗ് കോളേജിലും, തലവരി കൊടുത്ത് പഠിച്ചിറങ്ങുന്ന പണച്ചാക്കുകളില്‍ എത്ര ബുദ്ധിമാന്മാരുണ്ടെന്ന് കണക്കെടുക്കുക. അവര്‍ പണമുള്ളത് കൊണ്ട് മാത്രം നേടിയ അറിവ് പ്രയോഗിക്കുന്നതും നമുക്ക് നേര്‍ക്കാണു. അപ്പോള്‍ സംവരണത്തിലൂടെ കയറിവരുന്നവര്‍ക്ക് നമ്മളെ ചികിത്സിക്കാനും മറ്റും അവകാശമില്ല എന്നത് എത്ര പൊള്ളയായ അവകാശവാദമാണു?
വിസ്താരഭയത്താല്‍ ഞാന്‍ നിര്‍ത്തുന്നു.

srkmavoor said...

കുടിയന്, വളരെ നന്നായിട്ടുന്ട് . കേരളത്തില്‍ പോലും വിദ്യാഭ്യാസ സ്താപനങള്‍ പരിശോധിചാല്‍ മുസ്ലിങലുമ്, പട്ടിക വര്ഗക്കാരും എത്രമാത്രം പിന്നോക്കം ആണെന്നു കാണമ്. ഒരു കൊച്ചു കുട്ടിയെയുമ്, മുതിര്ന്ന ആളെയും അരെങ്കിലും ഒരേ സ്പ്രിന്റില്‍ ഓടിക്കുമൊ?....
കൊച്ചു കുട്ടി കൂടി മുതിര്ന്നവരുടെ ശാരീരിക അവസ്തയില്‍ എത്തിയാലല്ലെ ഒരേ സ്പ്രിറ്റില്‍ ഓടിക്കന്‍ പറ്റൂ... പരിഷ്ക്ര്തരായ ആളുകള്‍ അങനെ അല്ലെ ചിന്തിക്കേന്ടതു?