Friday, August 25, 2006

സ്വയാശ്രയം ഇനി എന്ത്‌?

സര്‍ക്കാരും മാനേജ്മെന്റും കോടതിയിലും അല്ലാതെയും ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇനി എന്ത്‌ എന്ന ചോദ്യം ഉയരുന്നു. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ തോല്‌വിയുടെ വക്കിലാണെങ്കില്‍ മുഹമ്മദ്‌ കമ്മിറ്റിയുടേ മുന്നില്‍ മാനെജ്മെന്റുകള്‍ പരുങ്ങുന്നു. എന്താണ്‌ ഒരു പരിഹാരം . ഇന്നത്തെ മനോരമയില്‍ മറ്റു സംസ്ഥനങ്ങളില്‍ എങ്ങനെയാണ്‌ സമവായം ഉണ്ടാക്കിയിരിക്കുന്നത്‌ എന്ന് എഴുയിതിരിക്കുന്നു. എന്തു കൊണ്ട്‌ നമുക്കും ഒരു 50:50 എന്ന സമവായത്തില്‍ എത്താന്‍ കഴിയുന്നില്ല എന്നത്‌ നാം ചിന്തിക്കണം. MES ഉം ഗോകുലം ഗോപാലനും 50:50 സമമതിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനെജ്‌മന്റ്‌ 25:75 ആണ്‌ ആവശ്യപ്പെടുന്നു ഒപ്പം ന്യൂനപക്ഷ അവകാശവും. MES എല്ലാ കാര്യത്തിലും സംയമനം പാലിക്കുമ്പോള്‍ സഭ തെരുവിലിറങ്ങി ഭീക്ഷിണി മുഴക്കുകയാണ്‌. മാനേജ്മെന്റുകളൂടേ പരീക്ഷകളില്‍ മുഹമ്മദ്‌ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. അപ്പോള്‍ സുതാര്യമല്ലാത്ത ഒരു പ്രവേശന രീതിയിലൂടേ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌ വിശ്വാസങ്ങള്‍ക്കു ചേര്‍ന്നതാണോ എന്ന് സഭാ പിതാക്കന്മാര്‍ അത്മപരിശോധന ചെയ്യണം.

9 comments:

കിരണ്‍ തോമസ് said...

സര്‍ക്കാരും മാനേജ്മെന്റും കോടതിയിലും അല്ലാതെയും ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇനി എന്ത്‌ എന്ന ചോദ്യം ഉയരുന്നു. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ തോല്‌വിയുടെ വക്കിലാണെങ്കില്‍ മുഹമ്മദ്‌ കമ്മിറ്റിയുടേ മുന്നില്‍ മാനെജ്മെന്റുകള്‍ പരുങ്ങുന്നു. എന്താണ്‌ ഒരു പരിഹാരം

പല്ലി said...

പല സത്യാവസ്ഥകളും സമയാസമയം കോ‍ടതിയെ അറിയിക്കാന്‍ എന്തെ സര്‍ക്കാര്‍ പരാജയപ്പെടുന്നു.
ചില വാദഗതികളും ഇരുട്ടില്‍ തപ്പുന്നു

കിരണ്‍ തോമസ് said...

സ്വയാശ്രയ നിയമം നിലനില്‍ക്കില്ലാ എന്നു തന്നേയാണ്‌ തോന്നുന്നത്‌. നിയമത്തിന്റെ നൂലാമാലകള്‍ മാനെജ്മെന്റുകള്‍ക്കനുകാലമാണ്‌. മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മാത്രമാണ്‌ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്‌. എന്നാല്‍ സാമൂഹ്യ നീതിയൊന്നും സമവായത്തിളൂടെ അല്ലാതെ ഉറപ്പുവരുത്താനാകുമെന്ന് തോന്നുന്നില്ല. സുപ്രിം കോടതിയുടേ ചോദ്യങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വക്കീല്‍ വിയര്‍ക്കുകയാണ്‌

കിരണ്‍ തോമസ് said...

പ്രതീക്ഷ തെറ്റിയില്ല സര്‍ക്കാര്‍ തോറ്റു. ഇനി മുഹമ്മദ്‌ കമ്മിറ്റി തന്നേ ശരണം. വെബ്‌ലോകത്തിലെ വാര്‍ത്ത മാത്രം വേറിട്ടു നില്‍ക്കുന്നു. 20% സീറ്റിലെ പ്രവേശനത്തേക്കുരിച്ചു മാത്രമേ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നാണ്‌ വെബ്‌ലോകം വാര്‍ത്ത പറയുന്നത്‌. പക്ഷേ മറ്റ്‌ പത്രങ്ങള്‍ ഇതു പറയുന്നില്ല

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കിരണ്‍,
വാര്‍ത്ത ശരിയാണ്‌. ഈ വര്‍ഷം 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താനാണ്‌ സുപ്രീംകോടതിയുടെയും വിധി.

പന്ത്‌ ഇപ്പോള്‍ ആരുടെ കോര്‍ട്ടിലാണ്‌???

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

20% സീറ്റിലെ പ്രവേശനത്തേക്കുരിച്ചു മാത്രമേ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അന്വേഷിക്കാന്‍ അധികാരമുള്ളൂ - എന്ന് എഴുതികണ്ടൂ..എന്തു കൊണ്ട്‌ 20%. ഈ 20% ആരുടെ മാനേജ്മെന്റിന്റെയോ അതോ മെരിറ്റൊ...????

കിരണ്‍ തോമസ് said...

ബിജോയ്‌ സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച്‌ 70% സീറ്റ്‌ സര്‍ക്കരിനും 30% മാനേജ്മെന്റിന്‌ ( 15 % പ്രിവിലേജ്‌ + 15% NRI ) എന്ന രീതിയില്‍ ആണാല്ലോ. അപ്പോള്‍ സര്‍ക്കറിന്‌ 20% മാനെജ്‌മന്റ്‌ സീറ്റ്‌ മാത്രമല്ലേ അവകാശം ഉള്ളൂ. ആ 20% ക്കുറിച്ചാകും കോടതി പറഞ്ഞിരിക്കുന്നത്‌ എന്ന് തോന്നുന്നു. അപ്പോള്‍ വിധി മാനെജ്മെന്റിന്‌ കുറേക്കൂടി അനുകൂലമായി അല്ലേ? 20% സീറ്റല്ലേ ഇനി ഒരു അന്വേഷണം ഉണ്ടായാല്‍ തന്നെ നഷ്ടപ്പേടൂ. അതോ വാര്‍ത്ത തെറ്റാണോ ?

Malayalee said...

ഈ വിധിയില്‍ മാനേജുമെന്റുകള്‍ക്ക് ആഹ്ലാദിക്കാന്‍ വലിയ വകയുണ്ടെന്നു തോന്നുന്നില്ല.

ആന്റണിയുടെ കാലത്ത് 50:50 അനുപാതം പോലും നടപ്പാക്കാന്‍ അവര്‍ തയാറായിരുന്നില്ല. ഇപ്പോഴാകട്ടെ അതിനെപ്പറ്റി ഒരു സംശയം പോലുമില്ല. തര്‍ക്കം ബാക്കിയുള്ള കോഴസീറ്റുകളിലെ 20 ശതമാനത്തെപ്പറ്റിയാണ്. അത് മുഹമ്മദ് കമ്മിറ്റി ആഗ:29 മുതല്‍ ഒരാഴ്ചയോ മറ്റോ വാദം കേട്ട് തീരുമാനിക്കും. അത് ഈ വര്‍ഷത്തേക്കു മാത്രമാണെന്നും ശ്രദ്ധിക്കുക. മാനേജുമെന്റുകള്‍ കോടതിയില്‍ പറഞ്ഞത് മാര്‍ച്ചിനു മുന്‍പായിരുന്നെങ്കില്‍ നിയമം അനുസരിക്കാമായിരുന്നു എന്നാണെന്നു തോന്നുന്നു. അതിനര്‍ത്ഥം അടുത്ത വര്‍ഷം മുതല്‍ 30:70 ആകുമോ അനുപാതം? മുഹമ്മദ് കമ്മറ്റിയുടെ അധികാര പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വിധികളൊന്നും തന്നെ സ്വാശ്രയ നിയമത്തെ അസാധുവുമാക്കുന്നില്ല. മാനേജുമെന്റുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ദുഷ്കരമാകാനാണ് സാദ്ധ്യത, സര്‍ക്കാരിന് നട്ടെല്ലുണ്ടെങ്കില്‍

അനംഗാരി said...

കൂമന്റെ അഭിപ്രായമാണെനിക്കും. ഒരു നിയമത്തിന്റെ അന്ത:സത്ത ഉള്‍കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നിയമം അല്പം ധൃതി പിടിച്ചായിരുന്നുവെങ്കിലും, അതിനിയും ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനു സമയമുണ്ട്. നിയമത്തെ ചോദ്യം ചെയ്യുന്നത് ന്യൂനപക്ഷ സംവരണത്തെ നിര്‍വചിച്ചതിലുള്ള സാധുതയാണു.അതു മാറിയാല്‍ മെത്രാനും, കുഞ്ഞച്ചനുമൊക്കെ പിന്നെ വായടക്കും.സര്‍ക്കാരിനു നട്ടെല്ലുണ്ടെകില്‍, (മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം മാനേജ്മെന്റിനു എതിരായാല്‍) മാനേജ്മെന്റിനെ നിലക്ക് നിര്‍ത്താം. മറ്റൊന്ന് മാനേജ്മെന്റ് പരീക്ഷ റദ്ദ് ചെയ്താല്‍ മാനേജ്മെന്റിനു പൊതുപരീക്ഷയെ ആശ്രയിക്കേണ്ടിവരും. മറ്റൊരു നിയമപ്രശ്നമാവും അതുവഴിയുണ്ടാവുക.