Wednesday, September 13, 2006

സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടി

ജമായത്‌ ഇസ്ലാമിയുടേ പത്രമാണെങ്കിലും ചില പ്രശ്നങ്ങളില്‍ മാധ്യമം പത്രം എടുക്കുന്ന നിലപാടുകള്‍ അഭിനന്ദിക്കാതെ വയ്യ സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടിയണ്‌ എന്നാണ്‌ ഈ മാധ്യമം വാര്‍ത്ത പറയുന്നത്‌.

കൂടുതല്‍ വായനക്ക്‌

മാനെജ്‌മന്റ്‌ കണ്‍സോഷ്യത്തിനെതിരേ നടപടി തുടങ്ങി
സ്വയശ്രയ മെഡിക്കല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു

15 comments:

കിരണ്‍ തോമസ് said...

ജമായത്‌ ഇസ്ലാമിയുടേ പത്രമാണെങ്കിലും ചില പ്രശ്നങ്ങളില്‍ മാധ്യമം പത്രം എടുക്കുന്ന നിലപാടുകള്‍ അഭിനന്ദിക്കാതെ വയ്യ സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടിയണ്‌ എന്നാണ്‌ ഈ മാധ്യമം വാര്‍ത്ത പറയുന്നത്‌.

കുട്ടന്മേനൊന്‍::KM said...

ഒരു കുട്ടിക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഗവര്‍മെന്റ് 78,000 രൂപ ചെലവാ‍ക്കുന്നതായറിയുന്നു. എന്തിന് ?
കോഴ്സ് കഴിഞ്ഞ് ഈ കുട്ടികള്‍ രാക്കുരാമാ‍നം തൊഴില്‍ തേടി വിദേശങ്ങളിലേക്ക് പായുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടര്‍മാര്‍ക്ക് എന്നും ക്ഷാമം. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ രണ്ടു വര്‍ഷമെങ്കിലും സര്‍ക്കാരിനെ സേവിക്കാന്‍ ബോണ്ടുണ്ടാക്കട്ടെ. അല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവാക്കിയ പൈസ സര്‍ക്കാരിന് തിരിച്ചു കൊടുക്കട്ടെ.ഇതൊന്നും സര്‍ക്കാര്‍ ചെയ്യാതെ സ്വാശ്രയ മാനേജുമെന്റുകളുടെ മെക്കിട്ടു കയറുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.അയ്യോ.. ഞാന്‍ വെറുതെ പറഞ്ഞതാണേ.. എന്ത് സ്വാശ്രയം .. എന്ത് സര്‍ക്കാര്‍ ..എനിക്കൊന്നുമറിയില്ലേ...

കിരണ്‍ തോമസ് said...

കുട്ടന്‍ മേനോന്‍ പറഞ്ഞ കാര്യം വേറെ വിഷയമാണ്‌ അതിനെക്കുറിച്ച്‌ വേറൊരു ചര്‍ച്ചയാകം. പക്ഷെ ഇതു വേറേ പ്രശ്നമാണ്‌. സ്വയാശ്രയത്തേക്കുറിച്ച്‌ ഒന്നും അറിയില്ലാ എന്ന് മുന്‍ കൂര്‍ ജാമ്യം എടുത്തല്ലോ. പിന്നെ ഞാന്‍ എന്തു പറയാന്‍

തറവാടി said...

ഞാന്‍ എന്നോട് പലപ്രാവശ്യം ചൊദിച്ച ചോദ്യമാണ്‍ ആര്ക്ക്‌ വേണ്ടിയാണ്‍ സ്വാശ്രയകോളേജ്കളുണ്ടാക്കിയത്? ആര്ക്കാണിതിന്റെ നേട്ടം കിട്ടിയത് ..ഒന്ന് പറഞ്ഞ്തരൂ..ദയവായി...

കിരണ്‍ തോമസ് said...

തറവാടി മാറി വന്ന പുരോഗതിക്കനുസ്സരിച്ച്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാരിന്‌ മുതല്‍മുടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ്‌ സ്വകാര്യ മേഖലയില്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്‌. കര്‍ണ്ണടകയിലും തമിഴ്‌നാട്ടിലും ഇത്‌ ആദ്യമേ ആരംഭിക്കുകയും വിദ്യാഭ്യാസ കച്ചവടം പൊടി പൊടിച്ചപ്പോഴാണ്‌ 50:50 എന്ന അനുപാതത്തില്‍ സ്വകാര്യ കോളെജ്‌ നടത്താന്‍ അനുമതി കൊടുത്തത്‌. ഇതനുവധിക്കുമ്പോള്‍ 2 സ്വയാശ്രയ കോളേജ്‌ = ഒരു സര്‍ക്കാര്‍ കോളെജ്‌ എന്ന ലക്ഷ്യമാണ്‌ സര്‍ക്കാരിനുണ്ടായിരുന്നത്‌. പക്ഷെ അത്‌ എങ്ങനേ അട്ടിമറിക്കപ്പെട്ടു എന്നത്‌ ചരിത്രമാകുകയും ചെയ്‌തിരിക്കുന്നു ചെയ്‌തിരിക്കുന്നു

ശാലിനി said...

100 കോടി!! പക്ഷേ അവര്‍ മുടക്കിയതാ‍യോ? മുടക്കുമുതല്‍ ആദ്യമേ തന്നെ തിരിച്ചു പിടിക്കേണ്ടേ? അല്ലെങ്കില്‍ എന്തു ബിസിനസ്? പിന്നെ ഈ 100 കോടി 1 ലക്ഷം പേര്‍ക്കായി വീതിക്കേണ്ടേ?കോടികള്‍ക്കൊന്നും വിലയില്ലാതാകുന്നു!!

അഡ്മിഷന്‍ കിട്ടിയവരുടെ ഒരു ലിസ്റ്റ് കിട്ടിയിരുന്നെങ്കില്‍,എല്ലാവരും +2 പാസായവര്‍ തന്നെയാണോ? ഇനി പണത്തിന്റെ മേളകൊഴുപ്പില്‍ ആ കോളേജുകളില്‍ നടക്കാന്‍ പോകുന്ന പൂരങ്ങള്‍ക്കു കാത്തിരിക്കാം,ചില ചിന്താമണികള്‍ കൊല്ലപ്പെടാന്‍ പോകുന്നു. പിന്നെ ക്ലാസ് തുടങ്ങുന്ന ദിവസം, മനോരമയുടേയും ഏഷ്യാനെറ്റിന്റേയും ടിം മുഴുവന്‍ ആ കോളേജുകളില്‍ കാണും, കുട്ടികളേയും, മാതാപിതാക്കളേയും പിന്നെ വീട്ടിലെ പണിക്കാരിയെ വരെ ഇന്റര്‍വ്യു ചെയ്ത് എക്സ്ക്ലൂസിവ് ന്യൂസ് കവര്‍ ചെയ്യാന്‍.

ഉറക്കമിളച്ചിരുന്ന് പഠിച്ചവര്‍ വിഡ്ഡികളല്ലേ? ആ സമയത്തു വല്ല തരികിട പരിപാടിയും നടത്തി 50 ലക്ഷം ഉണ്ടാക്കി വയ്ക്കൂ കുട്ടികളേ, അച്ചന്മാരിതാ നിങ്ങള്‍ക്കായി വാതില്‍ തുറന്നു വച്ചിരിക്കുന്നു.

മനോരമയ്ക്കും ഏഷ്യാനെറ്റിനും ആഘോഷിക്കാന്‍ മറ്റോരു ഇരയെ കിട്ടി, സുരേന്ദ്രന്‍ പിള്ള!.

കിരണ്‍ എന്തെഴുതണം എന്നറിയില്ല. എന്തായാലും താങ്കളുടെ പോസ്റ്റിലൂടെയാണ് ഈ സബ്ജ്ക്റ്റിലെ അപ്ഡേറ്റ്സ് അറിയുന്നത്. ഇപ്പൊള്‍ പത്രം വായിക്കുന്നതിലെ താല്പര്യം കുറഞ്ഞു.

കുട്ടന്‍ മേനോന്‍ പറഞ്ഞ വിഷയം ഓഫ് ടോപ്പിക് ആണെങ്കിലും കാര്യമാണ്. ഞാനൊന്നു ചോദിക്കട്ടെ, എന്തുകൊണ്ട് ഈ കോളേജുകള്‍ സര്‍ക്കാറിന് എറ്റെടുത്തുകൂടാ, എനിക്കിതിന്റെ കൂടുതല്‍ സാങ്കേതിക വശങ്ങള്‍ ആറിഞ്ഞുകൂടാ, വിഡ്ഡി ചോദ്യമാണെങ്കില്‍ പൊറുക്കണം.

കുഞ്ഞിരാമന്‍ said...

ശാലിനി പറഞ്ഞതു പൊലെ എല്ലാവരും +2 പസ്സായവര്‍ തന്നെ ആന്നൊ,S.S.L.C പരിക്ഷ മുതല്‍ Entrance exam വരെ ക്രത്രിമം ആന്നു.കാശ് ഉന്ദെങ്കില്‍ ഡോക്ടര്‍ ആകാം ഇല്ലങ്കില്‍ ? സര്‍ക്കാര്‍ ഇപ്പൊല്‍ കൊന്ട്ടു വന്നതു നല്ല ഒരു നയം ആയിരുന്നു അതും അട്ടിമറിചു.കാശ് തന്നെ രാജാവ്.

കിരണ്‍ തോമസ് said...

ശാലിനി ഈ കോളെജ്‌ ഏറ്റെടുക്കലൊന്നും നടക്കുന്ന കാര്യമല്ലാ. ഇനി അധവാ ഏറ്റെടുത്താല്‍ തന്നെ അതു നടത്തികൊണ്ടു പോകാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടും. കാരണം സര്‍ക്കാര്‍ എന്നു കേട്ടാല്‍ പിന്നെ ജീവനക്കാരും അദ്ധ്യാപകരും ചട്ടപ്പടി സ്വഭാവം കാണിക്കും. പിന്നെ ഫണ്ടില്ലായ്മ്യുടേയും അഴിമതിയുടേയും കൂത്തരങ്ങായിരിക്കും. സ്വയാശ്രയം അത്ര മോശം ആശയമൊന്നും അല്ല പുറം രാജ്യങ്ങളിലൊക്കെ നടക്കുന്ന സംഗതിയാണ്‌. ഇവയേ ഒക്കേ നിയന്ത്രിച്ച്‌ നടത്തുന്നതിലാണ്‌ സര്‍ക്കാരിന്റെ മിടുക്ക്‌. എല്ലാം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കമ്മ്യൂണിറ്റ്‌ രാജ്യങ്ങളുടെ അവസ്ഥ വരും.

കിരണ്‍ തോമസ് said...

ഇതാ എല്ലാവരും പ്രതീക്ഷിച്ച സമവായം തയ്യറായിരിക്കുന്നു
http://www.deepika.com/mainnews.asp?9%2F13%2F2006+7%3A56%3A40+AM#167959

അനംഗാരി said...

എനിക്ക് വയ്യ! നമ്മുടെ സര്‍ക്കാരും, മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി.പരാതിക്കാരനായ ഏതെങ്കിലും വിദ്യാര്‍ത്ഥി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട് നടപ്പിലാക്കി നീതി നല്‍കണമെന്ന് കാണിച്ച് കോടതിയില്‍ പോയാല്‍ സര്‍ക്കാരെന്തു ചെയ്യും?. എന്തു മറുപടി പറയും?.ഇത് കേരളത്തിലെ സാധാരണ ജനത്തിന്റെ നെഞ്ചില്‍ ആണിയടിച്ചപോലായി. എവിടെ നമ്മുടെ ചുണക്കുട്ടന്‍‌മാരായ് വിദ്യാര്‍ത്ഥികള്‍?.പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പരാതി അവര്‍ ഏറ്റെടുക്കുമോ? സാധ്യതയില്ല.കാരണം വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആളുണ്ടാക്കുന്ന ഒരു യന്ത്രം മാത്രമായി തീര്‍ന്നിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥി നേതാവിനും വിദ്യാര്‍ത്ഥിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും, പരിഹരിക്കാനും നേരമില്ല.

ശാലിനി said...

അങ്ങനെ ഒരിക്കല്‍ കൂടി, കേരളത്തിലെ ജനങ്ങള്‍ വിഡ്ഡികളാണെന്ന് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. ഈ സമവായമായിരുന്നു ഉദ്ദേശമെങ്കില്‍ പിന്നെന്തിനു ഒരു മുഹമ്മദ് കമ്മിറ്റിയേകൂടി ഇതിനിടയിലേക്ക് വലിച്ചിഴച്ചു.മനോരമയതില്‍ മുന്‍ കൂര്‍ ജാമ്യം എടുത്തിരിക്കുന്നത് “ മുഹമ്മദ് കമ്മറ്റി കൊടുത്ത റിപ്പോര്‍ട്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിന് മാനേജ്മെന്റുകളെ പ്രേരിപ്പിച്ചത് എന്ന്.” അപ്പൊള്‍ അനംഗാരി ഏതെങ്കിലും കുട്ടി കോടതിയില്‍ പോയാല്‍ സര്‍ക്കരിനു വാദിക്കാനുള്ള പോയിന്റ് ആണ് മനോരമ പറഞ്ഞു കൊടുത്തിരിക്കുന്നത്.

നമുക്കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല, തല്‍ക്കാലം സുരേഷ് ഗോപി ചിത്രങ്ങള്‍ കണ്ട് സമാധാനിക്കാം.

അങ്ങനെ വിഡ്ഡികളായ നമ്മളുടെ മുന്നില്‍ നടന്ന ഈ നാടകത്തിന് ഒരു വര്‍ഷത്തേക്ക് സ്ഥിരം വേദി ഉറപ്പാക്കി തല്‍ക്കാലം തിരശീല വീണിരിക്കുന്നു.

കിരണ്‍, എന്തിനാണ് മാനേജ്മെന്റ് സര്‍ക്കാരിന് 1ലക്ഷം രൂപ വീതം കൊടുക്കുന്നത്? ആ ലോജിക് ഒന്നു വ്യക്തമാക്കാമോ?

പഠിക്കാന്‍ കഴിവില്ലാത്ത “പാവം കുട്ടികള്‍ക്കും” ഡോക്ടര്‍ ആയിക്കുടെ? പണം ദൈവം തന്നിരിക്കുന്നത് ഞങ്ങളുടെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനും കൂടിയല്ലേ, ഇപ്പോള്‍ അവര്‍ക്കു ഡോക്ടറുടെ കുപ്പായവും പിന്നെ കഴുത്തിലിടുന്ന കുഴലും വേണമെന്ന് പറയുന്നു, വില ഒരു പ്രശ്നമാണോ, കുട്ടികളുടെ സന്തോഷമല്ലേ മുഖ്യം! നാളെ ചിലപ്പോള്‍ അവര്‍ അതു വച്ചു കളിക്കുമ്പോള്‍ ആരുടെയെങ്കിലും ജീവന്‍ പൊയി എന്നു വരാം, അതിനിത്ര വിഷമിക്കാനുണ്ടോ, പണമില്ലാത്തവന്‍ എന്തിനാണ് ജീവിക്കുന്നത്!!!!

ഇവര്‍ പഠിച്ചിറങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്ല കോളായിരിക്കും, എല്ലാവരും .ലൈഫ് ഇന്‍ഷുറന്‍സ് എടുത്തല്ലേ പറ്റൂ.

കിരണ്‍ തോമസ് said...

ശാലിനി ഉണ്ണികൃഷനന്‍ കേസ്സില്‍ ഒരു സുപ്രിം കോടതി വിധിയുണ്ട്‌. ഒരു കോളെജില്‍ 2 തരം ഫീസ്‌ പാടില്ല അത്രെ. കാരണം ക്രോസ്സ്‌ സബ്സിഡി ഭര്‍ണഘടനാ വിരുദ്ധമാണ്‌ പോലും ( ഈ രാജ്യത്ത്‌ നടക്കുന്നത്‌ തന്നേ ക്രോസ്സ്‌ സബ്‌സിഡിയാണ്‌ എന്ന വസ്തുത കോടതി കാണുന്നില്ല കാരണം പണമുള്ളവനില്‍ നിന്നും നികുതി പിരിച്ച്‌ പണമില്ലാത്തവര്‍ക്ക്‌ കൊടുക്കുന്നതാണല്ലോ ഒരു ക്ഷേമ രാഷ്ട്രം ചെയുന്നത്‌). ഈ ക്രോസ്‌ സബ്‌സിഡിയേ അതിജീവിക്കാണാണ്‌ മാനേജ്‌മന്റ്‌ സര്‍ക്കാരിന്‌ 1 ലക്ഷം കൊടുക്കുന്നത്‌.
ഉദാഹരണം പറഞ്ഞാല്‍ വിദ്യാര്‍ത്ഥി 13000 രൂപാ ഫീസ്‌ നല്‍കുമ്പോള്‍ മാനെജ്‌മന്റ്‌ കൊടുത്ത 1 ലക്ഷം സര്‍ക്കാര്‍ ആ വിദ്യാര്‍ത്ഥിക്കായി സ്കോളര്‍ഷിപ്പ്‌ നല്‍കും. മാനേജ്‌മന്റ്‌ അത്‌ വിദ്യാര്‍ത്ഥിയുടേ ഫീസ്‌ ആയി കണക്കാക്കും.

പിന്നേ ഇതൊന്നും മാനെജ്മെന്റിന്റെ ഔദാര്യമാണോന്നും കരുതരുതേ കാരണം മുഹമ്മ്ദ്‌ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കിയാല്‍ മാനേജ്മെന്റിന്‌ 23 കോടി പിഴ നല്‍കേണ്ടി വന്നേനേ ഇപ്പോഴോ വെറും 3 കോടിയില്‍ പ്രശനം തീരും. പിന്നെ മുഹമ്മദ്‌ കമ്മിറ്റിക്കെതിരേ കൊമ്പന്‍ വക്കീലുമാരേ ഇറക്കാനുള്ള ചിലവും ലാഭം. എങ്ങനേയുണ്ടെന്റെ ബുദ്ധി?
കൂടുതല്‍ വിവരങ്ങള്‍ക്ക്‌
http://www.mangalam.com/cgi-bin/newsview.cgi?adcount=2&category=mainnews&code=272398

ശാലിനി said...

ഇതൊക്കെ മാനെജ്മെന്റിന്റെ ഔദാര്യമാണെന്നേ കരുതൂ,അതിനുവേണ്ടിയല്ലേ ഇടയന്മാര്‍ ഇതൊക്കെ കാട്ടികൂട്ടുന്നത്. ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ ഇവര്‍!

എന്തിനാ ഇങ്ങനെ വളഞ്ഞു മൂക്കില്‍ പിടിക്കുന്നത്. നേരേ ആ കുട്ടികള്‍ക്ക് അങ്ങു കൊടുത്താള്‍ പോരേ, അതായത് 1 ലക്ഷം കഴിച്ചുള്ള കാശ് അടച്ചാല്‍ മതി എന്ന്.

ഒരു മഹിള സംഘടനാ പ്രസിഡന്റ് ജോസഫിനെതിരേ കേസുമായി വന്നിട്ടുണ്ട്. ഇനി ഒന്നു കൂടി അങ്ങേരെ കീറിമുറിക്കാനാണ്.

ദമനകന്‍ said...

2 സ്വാശ്രയ കോളേജ് = 1 ഗവര്‍മെന്റ് കോളേജ് ആയല്ലോ ഇപ്പൊ. ഇത് എത്തിക്കാനുള്ള വിലപേശലായിരുന്നൊ ഈ കണ്ടതെല്ലാം?

കിരണ്‍ തോമസ് said...

ദമനകാ ഒന്നും ആയില്ല ഈ വര്‍ഷത്തേയ്ക്ക്‌ മാത്രമുള്ള ഒരു അഡ്ജസ്റ്റ്മെന്റു മാത്രമേ ആയിട്ടുള്ളൂ. ബാക്കി ചര്‍ച്ച പുരോഗമിക്കുന്നേ ഉള്ളൂ.