Monday, September 11, 2006

സ്വയാശ്രയ പ്രശ്നം കേരളം ഇരുട്ടില്‍ തപ്പുന്നു.

ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയുടേ ഞെട്ടിപ്പിക്കുന്ന (? ആരു ഞെട്ടാന്‍ ) കണ്ടെത്തലുകള്‍ വന്നിട്ട്‌ 3 ദിവസമാകുന്നു . ഇന്നു വരേ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും ആവശമുണ്ടായിട്ടില്ലാ എന്നത്‌ ഈ വിഷയത്തില്‍ കേരളീയ സമൂഹത്തന്റെ ആത്മാര്‍ത്ഥയേ ചോദ്യം ചെയ്യുന്നു.

ഏത്‌ ചെറിയ പ്രശ്നത്തിലും ആക്രോശിക്കുന്ന സംസ്കാരിക നേതാക്കന്മാര്‍ എവിടേ.നഗ്നമായ നിയമ ലംഘനം നടന്നു എന്നും തട്ടിക്കൂട്ട്‌ പ്രവേശനപരീക്ഷ റദ്ദക്കണമെന്നുമുള്ള ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ഒരു കമ്മിറ്റിയുടേ കണ്ടെത്തല്‍ എങ്ങനേയാണ്‌ നമുക്ക്‌ തമസ്കരിക്കാന്‍ കഴിയുക?

സ്ത്രീ പീഡനക്കേസും ചാരക്കേസുമൊക്കേ ആഘോഷിച്ച മാധ്യമങ്ങള്‍ എവിടേ?.മാതൃഭൂമിയുടെ മുഖപ്രസംഗത്തില്‍ നിറഞ്ഞു നിന്നതും കുട്ടികളുടേ ഭാവിയും സമവായവും. കോഴകൊടുത്ത്‌ വിശ്വാസ വഞ്ചിതരായ വിദ്യാര്‍ത്ഥികളേക്കുരിച്ചുവരേ മാധ്യമങ്ങള്‍ ഉത്‌കണ്ഠകുലരാകുന്നു. പക്ഷേ ആരും പറയുന്നില്ല ഈ വിദ്യാഭ്യാസ മാഫിയക്കെതിരേ നടപടി വേണം എന്ന്. നീതി ബോധം നഷ്ടപ്പെട്ടുപോകുന്നില്ലേ എന്ന് പത്രപ്രവര്‍ത്തകര്‍ ആത്മപരിശോധന ചെയ്യണം.

ചെറിയ നിയമ ലംഘനത്തേപ്പോലും വലിയ വിമര്‍ശനം നടത്തുന്ന V.R. കൃഷ്ണയ്യര്‍ എവിടേ. DPEP നടപ്പിലാക്കിയപ്പോള്‍ അമേരിക്കന്‍ അജണ്ടയാണ്‌ എന്ന് പറഞ്ഞ്‌ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്ന ആളാണ്‌ V.R. . എഴുത്തഛന്‍ പുരസ്ക്കാരം അഴീക്കോടിനേകൊണ്ട്‌ വാങ്ങാതിരിക്കാന്‍ പ്രേരിപ്പിച്ച ആളാണ്‌ V.R. അദ്ദേഹമെങ്കിലും ഒന്ന് പ്രതികരിച്ചെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ അഴിമതി നടത്താന്‍ കഴിയുകയെന്ന് സമൂഹവും സംസ്കാരിക നായകരും വിശ്വസിക്കുന്നുണ്ടോ?. മറ്റുള്ളവര്‍ക്കൊക്കേ എന്തുമാകാമോ. ഒന്നു ചിന്തിച്ചു നോക്കൂ ഇതാണോ നം നേടിയ പുരോഗതി ?

എന്തായിരുന്നു ഇവിടുത്തേ മത മേലദ്ധ്യക്ഷന്മാരുടേ ഭാവം. കോടതി വിധികള്‍ക്കനുസൃതമായി കോളേജ്‌ നടത്താന്‍ അവരേ അനുവദിക്കണം എന്നായിരുന്നു. ഏതെങ്കിലും മാനേജ്മെന്റുകള്‍ തട്ടിപ്പുകാണിച്ചാല്‍ അതിന്‌ എല്ലാവരേയും കുറ്റപ്പെടുത്തരുത്‌. അവസാനം എന്തായി എല്ലാവരും തട്ടിപ്പുകാര്‍ എന്നു തെളിഞ്ഞു. അപ്പോള്‍ പറയുന്നു സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിക്കുന്നൂ എന്ന്.നിയമങ്ങളൊക്കേ മനുഷ്യര്‍ നിര്‍മ്മിക്കുന്നതാണല്ലോ മത മേലധ്യക്ഷന്മാര്‍ ദൈവത്തിന്റെ ആളുകളയതിനാല്‍ ഇതൊന്നും ബാധകമല്ലാ എന്നായിരിക്കും അവരുടേ ഭാവം.വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നത്‌ തിരുമേനിമാരുടെ നിലവാരം കൂട്ടാന്‍ സഹായിക്കും എന്ന് ഓര്‍മ്മിപ്പികാന്‍ ആഗ്രഹിക്കുന്നു.

എവിടെപ്പോയി വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ ?
എവിടെപ്പോയി വിദ്യാര്‍ത്ഥി സംഘടനകള്‍ ?

കുട്ടികളുടെ ഭാവി എന്ന പിടിവള്ളി അതുപയോഗിച്ച്‌ എല്ലാം നമുക്ക്‌ പ്രതിരോധിക്കാം .
ബര്‍ണ്ണഡ്‌ ഷായുടേ ഒരു ആപ്തവാക്യം ഇവിടേ അന്വര്‍ത്ഥമാകുന്നു.
"ഒരു സമൂഹത്തിന്‌ അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേ ഉണ്ടാകൂ."

അതാണ്‌ സത്യം അതു മാത്രം.

11 comments:

കിരണ്‍ തോമസ് said...

ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയുടേ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ വന്നിട്ട്‌ 3 ദിവസമാകുന്നു . ഇന്നു വരേ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും ആവശമുണ്ടായിട്ടില്ലാ എന്നത്‌ ഈ വിഷയത്തില്‍ കേരളീയ സമൂഹത്തന്റെ ആത്മാര്‍ത്ഥയേ ചോദ്യം ചെയ്യുന്നു.

ശാലിനി said...

കിരണ്‍ ഞാനെഴുതാന്‍ ആഗ്രഹിച്ചതോക്കെ നിങ്ങള്‍ എഴുതിയിരിക്കുന്നു. ഞാനും പലരില്‍ നിന്നും ഒരു വിമര്‍ശന കുറിപ്പ് പ്രതീക്ഷിച്ചു. ഇത് കേരളമാണ്, ഇവിടെ ആര്‍ക്കും എന്തും ആവാം, കാരണം, ചോദ്യങ്ങള്‍ ചോദിക്കാനേ ആളു കാണൂ, ചോദിക്കുന്നവര്‍ ഉത്തരം പ്രതീക്ഷിക്കുന്നില്ല, അഥവാ ഉത്തരം കിട്ടിയാലും അത് ശ്രദ്ധിക്കാന്‍ സമയമില്ല. ഈ അടുത്ത ദിവസങ്ങളിലാണ് “ചിന്താമണികൊലക്കേസ്’ എന്ന സിനിമ കണ്ടത്. ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയ്ക്കു പറ്റിയ സിനിമ. കിരണ്‍ ഈ പോസ്റ്റ് കോപ്പി ചെയ്ത് എല്ലാ പത്രങ്ങളുടേയും കത്തുകള്‍ കോളത്തിലേക്ക് അയയ്ക്കൂ, പബ്ലിഷ് ചെയ്താല്‍ ആവട്ടെ, അത്രയുമെങ്കിലും ചെയ്തു എന്നാശ്വസിക്കാം.

കിരണ്‍ തോമസ് said...

ശാലിനി

ഇതൊന്നും ഒരു പത്രക്കാരും പ്രസിദ്ധീകരിക്കില്ലാ എന്നുറപ്പുള്ളതുകൊണ്ട്‌ ഞാന്‍ അയക്കില്ലാ. മാധ്യമങ്ങളും മത നേതാക്കളും വിശുദ്ധ പശുക്കളാണ്‌. അവരേ വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കുന്നവാരേ എതിര്‍ക്കാന്‍ ഒരുപാടുപേര്‍ ഉണ്ടാകും. പിതൃശൂന്യമായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ എന്ന മുട്ടയില്‍ നിന്ന് വിരിയാത്ത നേതാവിന്റെ പ്രസ്താവനയില്‍പ്പോളും അസഹിഷുത കണ്ട മാധ്യമങ്ങളും അതിനെതിരേ 3 ദിവസം നിര്‍ത്താതെ ആക്രോശിച്ച സംസ്കാരിക നായകരുമാണ്‌ ഇവിടെയുള്ളത്‌. ഞാന്‍ ആരേയും കുറ്റം പറയില്ല. കാരണം എല്ലാവരും ഈ സമൂഹത്തിന്റെ പ്രതിനിധികളാണ്‌. നന്മയുള്ള സമൂഹത്തിലെ നന്മയുണ്ടാകൂ. സ്വന്തം കാര്യം വരുമ്പോള്‍ നിയമത്തേക്കുറിച്ചോ നിയമലംഘനത്തേക്കുറിച്ചോ ചിന്തിക്കാത്ത പൊതു സമൂഹത്തിന്റെ മാധ്യമങ്ങളും നായകരും ഇങ്ങനെയുള്ളവര്‍ തന്നേയാകും. ചില ഉദാഹരണങ്ങള്‍ നോക്കാം

1- സ്വയാശ്രയ പ്രശ്നത്തില്‍ ദീപികയും മംഗളവും എടുക്കുന്ന നിലപാട്‌
2- മുസ്ലിം പ്രശ്നങ്ങളില്‍ മാധ്യമം എടുക്കുന്ന നില്‍പാടുകള്‍
3- വിവിധ വിഷയങ്ങളില്‍ മനോരമയുടെ നിലപാട്‌
4-വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ മാതൃഭൂമിയുടെ നിലപാട്‌.

സമൂഹം അവനവനിസത്തിലേക്ക്‌ മാത്രം ശ്രദ്ധിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും.
ഒരു ബൈബിള്‍ വചനം ഓര്‍മ്മവരുന്നു.
" മുള്‍ചെടിയില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോുണ്ടാകില്ലാ"

Radheyan said...

കിരണിനോട് തത്വത്തില്‍ യോജിക്കുന്നു.എങ്കിലും പ്രയോഗത്തില്‍ പരിമിതി ഉണ്ട് എന്നു പറയാതെ വയ്യ.ഭസ്മാസുരനു കൊടുത്ത വരമാണ് സ്വാശ്രയ കോളേജ്.കോടതിയായ കോടതിയൊക്കെ സര്‍ക്കാരിനെ ഇട്ട് ഓടിക്കുകയാണ് ഈ ഭസ്മാസുരന്‍.അതിനൊപ്പം ഓടാന്‍ പാവം വിദ്യാര്‍ത്ഥികളും.എവിടെയെങ്കിലുമിട്ട് ഇവരെ ഒന്ന് കോര്‍ണര്‍ ചെയ്യാന്‍ കിട്ടിയ ചാന്‍സാണിത്.പക്ഷെ ഇപ്പോള്‍ ചൊറിച്ചില്‍ തീര്‍ക്കാം എന്ന് വെച്ചാല്‍ കുട്ടികളുടെ ഈ വര്‍ഷം പാഴാകും.അതുകൊണ്ടാവും ആരും അതിരു കടന്ന പ്രതിഷേധത്തിനു മുതിരാത്തത്.കിരണിനു ആശ്വസിക്കാം AISF ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.പഴയ president Binoy Viswam ആണ് ഉപസമിതിയില്‍ ചര്‍ച്ചക്ക് മുന്നില്‍ എന്ന് അവര്‍ മറന്നൊ ആവോ.

റാല്‍മിനോവ് said...

Office of Profit Bill കയ്യടിച്ച് പാസ്സാക്കിയ രാഷ്ട്രീയക്കാരല്ലേ ഇവര്‍.. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത് പോലെ with shame പ്രായോഗികമായി ചിന്തിക്കാം , കുട്ടികള്‍ക്ക് വേണ്ടി (ഏത് കുട്ടികള്‍ അല്ലേ..)!!!!...

കിരണ്‍ തോമസ് said...

അതേ അവനവന്റെ കാര്യം വരുമ്പോള്‍ എന്തുമാകാം. അന്യായവും ആകാം. വാചകവും പ്രവര്‍ത്തിയും ചേരണമെന്നില്ലാ. അത്‌ രാഷ്ട്രീയത്തിലും ഇല്ല മതത്തിലും ഇല്ലാ. സ്വന്തം കുട്ടികളുടെ കാര്യം വരുമ്പോള്‍ സത്യം തോറ്റാലും വേണ്ടില്ല. ഈ മനസ്ഥിതി ഉള്ളവരാണ്‌ ഞാന്‍ അടക്കമുള്ള കേരള സമൂഹം. ഒരു സ്വയം വിമര്‍ശനത്തില്‍ നിന്നുള്ള അമര്‍ഷം എന്നേ ഭ്രാന്ത്‌ പിടിപ്പിക്കുന്നു. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ?

സിദ്ധാര്‍ത്ഥന്‍ said...

കുട്ടികളുടെ ഭാവി എന്ന ഭീഷണി പത്രങ്ങളും മറ്റു തല്പര കക്ഷികളും വളര്‍ത്തിയുണ്ടാക്കുന്നതാണു് രാധേയന്‍. ഒരു വര്‍ഷത്തെ നഷ്ടം ഒരു മനുഷ്യായുസ്സിനെ എങ്ങനെ ബാധിക്കുമെന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല അഥവാ, നീതിവ്യവസ്ഥയുടെ നിലനില്പിനേക്കാളും അതു പ്രാധാന്യം നേടുന്നതെങ്ങനെയെന്നു് മനസ്സിലായിട്ടില്ല.
മറിച്ചു് ദുട്ടുകള്‍ ചെലവാ‍ക്കിയതു് തിരിച്ചുപിടിക്കാനാ‍യി ഒരു വര്‍ഷമെങ്കിലും വൈകിയല്ലേ കുറേപേര്‍ നരവേട്ടയ്ക്കിറങ്ങൂ എന്നാശ്വസിക്കുകയാണു് വേണ്ടതെന്നാണു് പഴമനസ്സില്‍ തോന്നുന്നതു്.

ശാലിനി said...

ഒരു സ്വയം വിമര്‍ശനത്തില്‍ നിന്നുള്ള അമര്‍ഷം എന്നേ ഭ്രാന്ത്‌ പിടിപ്പിക്കുന്നു. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ?

അതേ, ഞാനടക്കം ഉള്ള മലയാളികള്‍ക്ക് ഇത്രയേ പറ്റൂ!!

കിരണ്‍ തോമസ് said...

അങ്ങനേ ഒരു പത്രമെങ്കിലും എന്റെ ആഗ്രഹം സാധിച്ചു തന്നു. മാധ്യമത്തിലേ വാര്‍ത്ത നോക്കൂ. മാതൃഭൂമി സമവായം വാഴട്ടേ എന്ന രീതിയില്‍ മുഖപ്രസംഗം തന്നേ എഴുതിയിരിക്കുമ്പോള്‍ മനോരമ സുരേന്ദ്രന്‍ പിള്ള വ്യാജ രേഖ ചമച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നു. മെഡിക്കല്‍ മാനേജ്‌മന്റ്‌ വ്യാജ സത്യവാങ്ങ്‌ കൊടുത്തപ്പോള്‍ ഒന്നും കാണാത്ത മാധ്യമ പ്രവര്‍ത്തന വീര്യം അവര്‍ ഇന്നലേ മനോരമ ന്യൂസില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന പത്രങ്ങള്‍ക്ക്‌ സമവായം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുള്ളപോലെയാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌, കുട്ടികളുടെ ഭാവി തന്നേ കാര്യം.
മുഹമ്മദ്‌ കമ്മിറ്റിയേ നോക്കു കുത്തിയാക്കുന്നു
സമവായ ചര്‍ച്ച സഫലമാകട്ടേ

അനംഗാരി said...

കിരണ്‍,ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു പാ‍ട് സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തുട്ടുണ്ട്. അടി കൊണ്ടിട്ടുണ്ട്. ഇന്നും അതിന്റെ ബാക്കി പത്രം ഞാന്‍ കൊണ്ടു നടക്കുന്നു.ഇപ്പോള്‍ തോന്നുന്നു അതൊക്കെ പാഴായി പോയെന്ന്. എനിക്ക് സത്യത്തില്‍ വേദനയും, അമര്‍ഷവും, സങ്കടവും ഉണ്ട്. നമ്മുടെ നീതിന്യായ കോടതികള്‍ പണവും സ്വാധീനവും ഉള്ളവര്‍ക്ക് മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. നീതിയുടെ മുന്നില്‍ ഒരു വ്യവഹാരം എത്തണമെങ്കില്‍ വക്കീല്‍ ഗുമസ്തന്‍ മുതല്‍ നോട്ടുകള്‍ വാരിക്കൊടുക്കണം.സാധാരണക്കാരന് നീതി അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. കോഴകൊടുത്തവനെകുറിച്ചും, അതു വാങ്ങിയവനെകുറിച്ചും ആണ് കോടതികള്‍ക്ക് ആശങ്ക.അത് മാധ്യമങ്ങളും ഏറ്റ്പാടുന്നു. മനോരമ അതിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. വ്യാജരേഖകള്‍ ചമച്ച്, കൃതൃമം കാട്ടി, കോടിക്കണക്കിന് കോഴ കൈപ്പറ്റിയ വിദ്യാഭ്യാസ മുതലാളിമാരെക്കുറിച്ച് എഴുതാനാരുമില്ല.അവന്റെ നെറികേടുകള്‍ പറയാനാരുമില്ല.
ഒരു കൂട്ട്‌മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കാതെപോയ ചര്‍ച്ചകളുടേയും, കൂടിയാലോചനകളുടേയും അഭാവമാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കിയത്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കോളാമ്പി വെച്ച് ഒരു വിശദീകരണം നടത്താന്‍ ഈ പാര്‍ടികള്‍ തയ്യാറാ‍യാല്‍ ഇന്നു കാണുന്ന ഈ മൂച്ച് ഇടവക മേലാളന്‍‌‌മാര്‍ക്ക് ഉണ്ടാവുകയില്ല.മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തട്ടെ. അന്ധരായിപ്പോയ സാഹിത്യ സാംസ്കാരിക നേതാക്കന്‍‌മാര്‍ കണ്ണു തുറക്കട്ടെ.നാട്ടിലെ ജനങ്ങളാണ് പറയേണ്ടത്, വിദ്യാഭാസമുതലാളിമാരെ നിലക്ക് നിര്‍ത്തണമെന്ന്.അവര്‍ തെരുവിലിറങ്ങട്ടെ. ഒരു വര്‍ഷം വിദ്യാഭാസം മുടങ്ങിപോയാലും രാജ്യത്ത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പകരം രാജ്യത്ത് നല്ല വിദ്യാഭാസം കിട്ടുമെങ്കില്‍.എല്ലാം മറന്ന്, ഉപേക്ഷിച്ച്, സ്വാതന്ത്ര്യത്തിനായിപോരാടിയവരെയൊക്കെ നാം മറക്കരുത്.
ഓ:ടോ: ഒരു കൂട്ട് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ പാലിക്കാനല്ലെ ബിനോയ് വിശ്വം എന്ന മന്ത്രിക്ക് കഴിയൂ?.

s.kumar said...

വഞ്ചിതരായ കുട്ടികളേക്കുറിച്ച്‌ ആവലാതിപ്പെടുന്നവരാരെന്ന് പരിശോധിക്കേണ്ടതാണ്‌. ഒരു ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച്‌ അന്വേഷണം നടത്തിയിട്ട്‌ അതിനെ ഫീസറില്‍ വെക്കുവാനാണ്‌ ഭാവമെങ്കില്‍ പിന്നെ ഇങ്ങനെ ഒരു അന്വേഷണത്തിന്റെ പ്രസക്തിയെന്താണ്‌. തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ട്‌ സര്‍ക്കാര്‍ മടിക്കുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്‌ മിണ്ടില്ല സുഹൃത്തെ. കോണ്‍ഗ്രസ്സിനിക്കാര്യത്തില്‍ സംസാരിക്കാന്‍ ഒരു അവകാശവും ഇല്ല. അവര്‍ മര്യാദക്ക്‌ ഒരുനിയമം ഉണ്ടാക്കിയിരുന്നേല്‍ ഇന്നീ പ്രശങ്ങള്‍ ഒന്നു ഉണ്ടാകുമായിരുന്നില്ല. ഇതൊക്കെ ഒരു തട്ടിപ്പല്ലെ. സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെ നടാപടി യുണ്ടാകും എന്ന് വല്ലവരും വിചാരിക്കുന്നുണ്ടേല്‍ അവര്‍ക്ക്‌ ഉടന്‍ പ്രാന്തിനു ചികിത്സ നടത്തണം.ഇതൊക്കെ ഒരു ഒത്തുകളിയാ മാഷേ. ഒരു വിധപ്പെട്ട യുവജന-വിദ്യാര്‍ഥി നേതാക്കന്മാര്‍ ഇപ്പോ എം.എല്‍.എ മാരായി അവരുടെ ദൗത്യം പൂര്‍ത്തിയാക്കി. ഇനി എന്തോന്ന് സ്വാശ്രയം അഞ്ചു വര്‍ഷം കഴിഞ്ഞു നോക്കാം സമരവും ധര്‍ണ്ണയും.