Wednesday, September 27, 2006

വിദ്യാലയങ്ങളില്‍ മതപഠനവും മത ചിഹ്നങ്ങളും ആവശ്യമോ?

വിദ്യാലയങ്ങളില്‍ മത പഠനവും മത ചിഹ്നങ്ങളും ഒഴിവക്കണം എന്ന രീതിയില്‍ മാറാട്‌ അന്വേഷണ കമ്മീഷന്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം കേരള സമൂഹം വളരേ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ എന്ന് തോന്നുന്നു.

ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത്‌ ഞങ്ങള്‍ക്ക്‌ എല്ലാ ആദ്യ വെള്ളിയാഴ്ച്ചയും കുമ്പസാരിക്കാന്‍ പോകാന്‍ സൌകര്യം ഉണ്ടായിരുന്നത്‌ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അതുപോലേ മറ്റു വെള്ളിയാഴ്ച്ചകളില്‍ ഉച്ചക്ക്‌ മതപഠനവും നിര്‍ബന്ധമായിരുന്നു. അക്രൈസ്തവര്‍ക്ക്‌ സന്മാര്‍ഗം എന്ന് പേരില്‍ വേറൊരു ക്ലാസ്സും ഉണ്ടായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടേ നടത്തുന്ന ഇത്തരം വിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ രാവിലേയും ഉച്ചക്കും വൈകിട്ടും നടന്നിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മറ്റു മാനെജ്മെന്റുകള്‍ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളില്‍ സമാനമായ രീതിയില്‍ മതബോധനം നടക്കുന്നുണ്ടകും എന്നണ്‌ ഞാന്‍ കരുതുന്നത്‌.

മത നിരപേക്ഷമായ സര്‍ക്കാര്‍ നില നില്‍ക്കുന്ന രാജ്യത്ത്‌ ഇത്തരം വിദ്യാലയങ്ങള്‍ എന്തു പ്രയോജനമാണ്‌ ചെയ്യുന്നത്‌ എന്ന് പുനര്‍ വിചിന്തനം ചെയ്യേണ്ടതല്ലേ ?

14 comments:

പാമരന്‍ said...

സഹോദരാ കിരണ്‍ തോമസേ,

എല്ലാ മതങ്ങളുംഅതിന്റെ എല്ലാ ചിഹ്നങ്ങളും വേണം, എല്ലാ മതങ്ങളുടെ വിദ്യകളും അഭ്യസിപ്പിക്കപ്പെടണം , അങ്ങിനെ പല നിറങ്ങളും പല ചിഹ്നങ്ങളും സംസ്കാരങ്ങളും കൂടി നില്‍കുമ്ബോഴാണ് ഇന്ത്യയെന്ന പൂക്കൂടയുടെ ഭംഗി, അപ്പോഴാണതിന്റെ പൂര്‍ണത.

ജയ് ഹിന്ദ്

സു | Su said...

മതപഠനവും, മതചിഹ്നങ്ങളും കണ്ട് ആരെങ്കിലും , ആ മതം നല്ലത്, ഈ മതം നല്ലത് എന്നൊരു ചിന്തയില്‍ എത്തുമെന്ന് തോന്നുന്നില്ല. എന്നാലും കുഞ്ഞുങ്ങളുടെ മനസ്സില്‍ മതം, ജാതി എന്നിവയൊക്കെ അടിച്ചേല്‍പ്പിക്കാതിരിക്കുകയായിരിക്കും നല്ലത് എന്ന് തോന്നുന്നു. നല്ലത് പഠിപ്പിക്കുന്നതെന്തും നല്ലത്. സ്കൂളിലായാലും, പുറത്തായാലും.

ശാലിനി said...

ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സ്ക്കൂളുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ രാവിലേയും ഉച്ചക്കും വൈകിട്ടും നടന്നിരുന്നു, പിന്നെ കാലാകാലങ്ങളില്‍ നൊവേന.....ഹോസ്റ്റലുകളിലും ഉണ്ട് ഇതിന്റെ ബാക്കി.

ഒരു പ്രത്യേക മതത്തിലും പെടാത്ത പ്രാര്‍ത്ഥനയുമായി ദിവസം തുടങ്ങുന്നതാണ് നല്ലത്. കുഞ്ഞുങ്ങള്‍ക്ക് ചെറിയ ക്ലാസില്‍ തുടങ്ങി സിലബസിലുണ്ട്, വിവിധ മതങ്ങള്‍, അവരുടെ ആരാധനാലയങ്ങള്‍ എന്നിവ. വിദ്യാലയങ്ങളില്‍ ഇതൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.കുഞ്ഞുങ്ങള്‍ മതത്തിന്റെ ചേരിതിരിവില്ലാതെ വളര്‍ന്നു വരട്ടെ.

മതപഠന സമയത്ത് സ്വഭാവ രൂപികരണത്തിനുള്ള ക്ലാസുകള്‍ നടത്തട്ടെ.

കിരണ്‍ തോമസ് said...

ഇന്ന് മതചിഹ്നങ്ങള്‍ പുതിയ പ്രശ്നമായി വന്നിട്ടുണ്ട്‌. നിലമ്പൂരില്‍ ഒരു ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ വിദ്യാലയത്തില്‍ (അണ്‍ എയ്ഡഡ്‌) മത ചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവദിക്കാത്തതില്‍ മുസ്ലിമുകള്‍ പരാതിപ്പെട്ടിരുന്നു. ഇതിനേപ്പറ്റി ഏഷ്യാനെറ്റ്‌ അകത്തളം എന്ന പരിപാടിയില്‍ ചര്‍ച്ച തുടരുന്നുണ്ട്‌. ഇതിന്റെ അവസാന ഭാഗം ഈ ശനിയാഴ്ച 7.30 (pm) ന്‌ ഉണ്ട്‌.

അനംഗാരി said...

സ്വകാര്യ വിദ്യാലയങ്ങളില്‍ മാത്രമെ ഈ ഏര്‍പ്പാട് ഉള്ളു. സര്‍ക്കാര്‍ സ്കൂളില്‍ ഒരു പൊതുവായ പ്രാര്‍ത്ഥനയാണുള്ളത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതു വേണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ സ്കൂളിനോട് ചേര്‍ന്ന് എല്ലാമതക്കാര്‍ക്കും അവരവരുടെ മതാനുഷ്ടാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണമെങ്കില്‍ ഒരു പൊതുവായ ആരാധനാലയം ആവാം. പക്ഷെ അതു നിര്‍ബന്ധിതമാകരുത്. ആരെയും നിര്‍ബന്ധിച്ച് പ്രാര്‍ത്ഥനകളില്‍ പങ്കെടുപ്പിക്കരുത്. കുട്ടികള്‍ മതാനുഷ്ടാന നിയന്ത്രണങ്ങള്‍ ഇല്ലാതെ വളരട്ടെ.എല്ലാ മതക്കാര്‍ക്കും അവരുടെ മതാനുഷ്ടാനങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടല്ലോ?

കിരണ്‍ തോമസ് said...

അനംഗാരി സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയങ്ങളേ സ്വകാര്യ വിദ്യാലങ്ങള്‍ എന്ന് പറഞ്ഞ്‌ മാറ്റി നിര്‍ത്താന്‍ പാടില്ല. കാരണം സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളാണ്‌ അവ. എല്ലാ മതത്തില്‍പ്പെട്ട കുട്ടികളും അവിടേ പഠിക്കുന്നുണ്ട്‌. അതിനാല്‍ മത നിരപേക്ഷമായ ഒരു അന്തരീക്ഷം അവിടേ ആവശ്യമില്ലേ ?. പിന്നെ സ്വകാര്യ വിദ്യാലയങ്ങളില്‍ നടക്കുന്നത്‌ ഇതിലും ഭീകരമായ അന്തരീക്ഷമാണ്‌. ഗുഡ്‌ മോര്‍ണിഗ്‌ എന്നതിനു പകരം ഓം നമശിവായ എന്ന അഭിസംബോധന ചെയ്യുന്ന സ്വകാര്യ വിദ്യാലങ്ങള്‍ കേരളത്തില്‍ ഉണ്ട്‌.ഒന്നു മുതല്‍ +2 വരേ സ്വസമുദായക്കാരുടേ ഒപ്പം മാത്രം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപങ്ങള്‍ കേരളത്തില്‍ ഉണ്ട്‌. ഇതൊക്കേ മറ്റു സമുദായങ്ങളേ അറിയുവനും മറ്റു സമുദായക്കരും തങ്ങളേപ്പോലേ തുല്യരാണെന്നും മനസ്സിലാക്കന്‍ അവസരം ഈ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ നഷ്ടമാക്കുന്നു.

വക്കാരിമഷ്‌ടാ said...

ഇവിടെയും മറ്റു പലയിടത്തേയും പോലെ പലര്‍ക്ക് പല രീതി എന്നതാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് തോന്നുന്നു. ഒന്നുകില്‍ ഒരിടത്തും വേണ്ട-അല്ലെങ്കില്‍ എല്ലായിടത്തും ആകാം. അങ്ങിനെയാണെങ്കില്‍ ആര്‍ക്കും പരാതി കാണാന്‍ വഴിയില്ലല്ലോ. പക്ഷേ അങ്ങിനെ വരുമ്പോള്‍ വേറേ പല താത്‌പര്യങ്ങളും ചിലപ്പോള്‍ നടക്കാതെ പോയേക്കും.

ഇനി എല്ലാവര്‍ക്കും അവരവരുടെ രീതി എന്ന നില വന്നാല്‍ ചിലപ്പോള്‍ മത്സരവും വാശിയും അതുമൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാവാനും സാധ്യതയുണ്ടെന്ന് തോന്നുന്നു. മതങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണം മറ്റ് മതങ്ങളെ അംഗീകരിക്കാനുള്ള വൈമനസ്യമാണല്ലോ.

ഒരു സ്കൂളിലും ഒരു രീതിയിലുമുള്ള മതചിഹ്‌നങ്ങള്‍ വേണ്ട എന്നായാല്‍ എന്തായിരിക്കും പ്രശ്‌നം? പക്ഷേ അങ്ങിനെ വരുമ്പോള്‍ അമ്പലത്തില്‍നിന്ന് കിട്ടുന്ന ചന്ദനം തൊട്ട് സ്കൂളില്‍ പോകുന്നതും കുരിശ് നെറ്റിയില്‍ വരച്ച് പോകുന്നതുമൊക്കെ തടയപ്പെടുമോ?

അല്ലെങ്കില്‍ ചെറുപ്പം മുതല്‍‌ക്കേ മതത്തെപ്പറ്റി പഠിപ്പിക്കുക, നമ്മുടെ നാട്ടില്‍ പല മതങ്ങള്‍ ഉണ്ട് എന്നുള്ള കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക, അവയെയെല്ലാം അംഗീകരിക്കാനും പഠിപ്പിക്കുക, എല്ലാ മതങ്ങളും തുല്യമാണെന്നും ഒന്നും ഒന്നിലും മെച്ചമോ മോശമോ അല്ലെന്നും അവരെ പറഞ്ഞ് മനസ്സിലാക്കുക-എന്ന രീതിയായാലോ? പക്ഷേ പഠിപ്പിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍/ പക്ഷപാതപരമാണെങ്കില്‍ അവിടെയും പ്രശ്‌നം ഉണ്ടാവും.

വക്കാരിമഷ്‌ടാ said...

ഇവിടെ രാവിലെ നേഴ്‌സറി കുട്ടികള്‍ വരെ ഒഹായ്‌യോ ഗൊസായ്‌മസ് എന്നാണ് ബാക്കിയുള്ളവരെ അഭിസംബോധന ചെയ്യുന്നത്. ഗുഡ്‌മോണിംഗ് പോലുമല്ല. നമുക്കും സ്കൂളുകളില്‍ എന്തുകൊണ്ട് സുപ്രഭാതം എന്ന് പറഞ്ഞ് രാവിലെ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിച്ചുകൂടാ? (ഭാഷാ തീവ്രവാദമൊന്നുമല്ല-എങ്കിലും).

കിരണ്‍ തോമസ് said...

വക്കാരി പറഞ്ഞു വന്നത്‌ യഥാര്‍ത്യമാണ്‌. സഹിഷണത എന്നത്‌ നമ്മുടെ മതങ്ങള്‍ക്ക്‌ നഷടപ്പെട്ടു എന്നതാണ്‌ പ്രഥാന കാര്യം.ക്രിസ്ത്യാനികളും മുസ്ലിമുകളും തങ്ങളുടേ മതം മറ്റുള്ളവരുടേതിനേക്കാള്‍ ഉത്കൃഷ്ടമാണെന്നു ഉറച്ചു വിശ്വസിക്കുന്നു. അവര്‍ക്കൊരിക്കലും മറ്റു മതങ്ങളേ അഗീകരിക്കാന്‍ കഴിയില്ലാ. സഹിഷ്ണതയുടേ കാര്യത്തില്‍ മാതൃകയായ ഹിന്ദു സമുദായവും മാറി ചിന്തിച്ചു തുടങ്ങീയിരിക്കുന്നു. ഇതാണ്‌ സത്യം. ഈ അവസര്‍ത്തില്‍ തങ്ങളുടേ മാതാപിതാക്കളുടേ മത ചിന്ത സ്വഭാവികമായും കുട്ടികളിലേയ്ക്ക്‌ കടന്നു ചെല്ലുക തന്നേ ചെയ്യും. വിദ്യാലങ്ങളില്‍ക്കൂടി ആ അന്തരിക്ഷം തുടര്‍ന്നാല്‍ ഫലം ഊഹിക്കവുന്നതേ ഉള്ളൂ. വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ മതം എന്നത്‌ ഒഴിവാക്കവുന്നതേ ഉള്ളൂ എന്നാണ്‌ എനിക്കു തോന്നുത്‌

മൗലികവാദി said...

മതക്കാരന്‍ തെമ്മാടിത്തം ചെയ്താലും രാഷ്ട്രീയക്കാരന്‍ തെമ്മാടിത്തം ചെയ്താലും പഴി മതങ്ങള്‍ക്കാണ്‌ എന്നത്‌ ആരെയും അമ്പരപ്പിക്കുന്നില്ല?!. എണ്‍പത്തി രണ്ട്‌ ലീഗുകാരും നാല്‍പത്തി മൂന്ന്‌ സി. പി. എമ്മുകാരും രണ്ട്‌ വീതം കോണ്‍ഗ്രസ്സുകാരും എന്‍. ഡി. എഫ്ഫുകാരും ഒരു പി. ഡി. പിക്കാരനും ഉള്‍പ്പെട്ട ഒരു കേസിലും (മുഴുവന്‍ പ്രതികളും പക്കാ രാഷ്ട്രീയക്കാര്‍!!) മതം കക്ഷിയാവുന്നതിന്‌ -രാഷ്ട്രീയം (മതേതരത്വം) വിചാരണ ചെയ്യപ്പെടാതിരിക്കുന്നതിന്‌- എന്തു മാത്രം ന്യായീകരണമുണ്ട്‌!

താഴേ ലിങ്ക്‌ കൂടി നോക്കുക

http://www.madhyamamonline.in/news_archive_details.asp?id=8&nid=116837&dt=10/7/2006

റോബി said...

സ്കൂളുകളില്‍ പ്രാര്‍ഥന തന്നെ വേണ്ട എന്നാണ്‌ എന്റെ ആശയം. കുട്ടികളെ പരിണാമം പോലെയുള്ള കാര്യങ്ങള്‍ പഠിക്കട്ടെ. പണം കൊടുത്ത്‌ വാദ്യാര്‍ പണി വാങ്ങുന്നവരില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളാണ്‌. നമ്മുടെ കുട്ടികളെ ക്രിസ്ത്യാനികള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയോ?
ഇനി കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് സ്കൂളുകള്‍ അനുവദിക്കരുത്‌...

കിരണ്‍ കാലിക പ്രസക്തിയുള്ള ചില പോസ്റ്റുകള്‍ ഇടുന്നു...നല്ലതാണ്‌

വേണു venu said...

നമുക്കും സ്കൂളുകളില്‍ എന്തുകൊണ്ട് സുപ്രഭാതം എന്ന് പറഞ്ഞ് രാവിലെ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിച്ചുകൂടാ?
വക്കാരി പറഞതിന്‍റെ അര്‍ഥം ഈ ഇടയ്ക്കു് ലക്നോവിലൊരു സ്കൂളില്‍ നടന്ന പോക്രിത്തരം വായിച്ചെനിക്കു തോന്നിപോയി.

Joymon | ജോയ് മോന്‍ | ஜோய் மோன் said...

ഞാന്‍ പഠിച്ചത് ഒരു പള്ളിസ്ക്കൂളിലായിരുന്നു. എനിക്ക് കുറെ പ്രാവശ്യം ചോദിക്കണം എന്നു തോന്നിയിട്ടുള്ള ഒരു കാര്യമാണ് സ്ക്കൂളിലെ വേദോപദേശ ക്ലാസുകള്‍.
അല്ലെങ്കില്‍ തന്നെ ഞായറാഴ്ച്ചകളില്‍ പഠിക്കുന്നുണ്ട്.അതു പോരാഞ്ഞിട്ടാണോ സ്ക്കൂളില്‍ പഠിപ്പിക്കുന്നത്? പോരാത്തതിനൊരു പരിക്ഷയും...

Joyan said...

Such classes were there in the schol where I studied also. But I have to say that none of those classes have taught me a fundamentalistic belief in my religion. As long as such classes teach us to look at the views and beleifs of the other side with tolerance, i feel such studies are good.