Monday, October 30, 2006

മുരിങ്ങൂര്‍ റെയ്ഡ്‌ : ഒരു വിശദീകരണം

മുരിങ്ങൂരിലേ റെയ്ഡും കുറേ വിവദങ്ങളും എന്ന പോസ്റ്റിന്‌ 10 ഓളം കമ്മന്റുകളില്‍ അനോണിമസ്സായി വന്ന ഒരു brother ന്റെ കമ്മന്റിന്‌ മറുപടിയെഴുതണം എന്ന് തോന്നി.

അദ്ദേഹം പറയുന്നത്‌ ഞാന്‍ മുരിങ്ങൂരില്‍ ഒരു തവണയെങ്കിലും പോയിരുന്നെങ്കില്‍ ഈ പോസ്റ്റിടില്ലായിരുന്നു എന്നണ്‌. പിന്നേ ഞാന്‍ ഇതുവരെ എതെങ്കിലും ഒരു ആത്മാവിനേ നേടിയിട്ടുണ്ടോ ? എന്നാല്‍ മുരിങ്ങൂരില്‍ പതിനായിരക്കണക്കിന്‌ ആത്മാക്കളേ നേടിയിട്ടുണ്ട്‌ എന്നാണ്‌. പിന്നെ മതേതരത്വം എന്നത്‌ മതത്തിന്റേയും പുരോഹിതന്മാരുടേയും നേരേ കുതിരകേറാനുള്ളതല്ല എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ദൈവം അവരേ രക്ഷിച്ചുകൊള്ളും എന്നും പറയുന്നുണ്ട്‌.

ഞാന്‍ ഉന്നയിച്ച വിഷയം ഒരു തവണയെങ്കിലും മുന്‍ വിധി കൂടാതെ വായിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഈ ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. ഞാന്‍ മുരിങ്ങൂരില്‍ എന്തെങ്കിലും തെറ്റ്‌ സംഭവിക്കുന്നൂ എന്നോ അനീതിയുണ്ടെന്നോ പറഞ്ഞിട്ടില്ലാ. ഹൈക്കോടതി നിര്‍ദ്ദേശം അനുസ്സരിച്ച്‌ അവിടെ നടന്ന പരിശോധനക്കെതിരേ പ്രതിപഷ നേതാക്കന്മാരേ ഉപയോഗിച്ച സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തുന്നതെന്തിന്‌ എന്ന് തികച്ചും ന്യായമായ ചോദ്യം ഉന്നയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇടതു സര്‍ക്കാര്‍ സഭയോട്‌ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നൂ എന്ന രീതിയിലുള്ള മാധ്യമ പ്രചരണം സത്യ്ദീപം പോലുള്ള മാധ്യമങ്ങളിലൂടേ പ്രചരിപ്പിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുകയും ചെയ്തപ്പോഴാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ നിര്‍ബന്ധിതനായത്‌.ഇതല്ലാതെ എന്തെങ്കിലും ഒരു ആശയം എന്റെ പോസ്റ്റില്‍ നിന്ന് വായിച്ചെടുക്കാം എന്ന് എനിക്ക്‌ തോന്നുന്നില്ല. അതായത്‌ ആത്മാവിനേ സംബന്ധിച്ചൊരു പരാമര്‍ശ്ശം പോലും ഞാന്‍ നടത്തിയിട്ടില്ലാ എന്ന് വിനയ പൂര്‍വ്വം ഞാന്‍ അറിയിക്കട്ടേ.

സര്‍ക്കാരിനെതിരേ കാളപെറ്റെന്നു കേട്ടപ്പോള്‍ എന്നപോലേ സഭാ നേതൃത്വം കയറേടുത്തിറങ്ങുകയായിരുന്നു. ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളോ ( മോശമായ ഒരു പരാമര്‍ശം പോലും) സഭക്കെതിരേ ഉണ്ടായില്ല. എന്നിട്ടും ഹൈക്കോടതി ഉത്തരവ്‌ സര്‍ക്കാര്‍ ഉത്തരവാണ്‌ എന്ന പോലെയാണ്‌ സഭ നേതൃത്വം പ്രവര്‍ത്തിച്ചത്‌. സ്വയാശ്രയ പ്രശ്നത്തില്‍ സംഭവിച്ചതുപോലെ നമമാത്ര ജനപിന്തുണയേ ഈ വിഷയത്തിലും കിട്ടിയുള്ളൂ എന്നത്‌ കാലഘട്ടത്തിനനുസ്സരിച്ച മാറ്റം കത്തോലിക്കാ വിശ്വാസ്സികള്‍ക്കുണ്ടായി എന്നും അത്‌ സഭാ നേതൃത്വത്തിന്‌ ഇല്ലാതെപോയി എന്നും വ്യക്തമാകുന്നു.

ഒരു TV ചര്‍ച്ചയില്‍ ശ്രീ പുലിക്കുന്നേല്‍ പറഞ്ഞപോലേ പനക്കലച്ചന്‍ ചെയ്യെണ്ടിയിരുന്നത്‌ റെയ്ഡിനു വന്നവരേ വിളിച്ചു കൊണ്ടു പോയി ധ്യാന കേന്ദ്രം മുഴുവന്‍ കാണിച്ചുകൊടുക്കകയും അവിടേ ഒന്നും മോശമായി നടക്കുന്നില്ലാ എന്ന് ബോധ്യപ്പെടുത്തകയും ചെയ്യണമായിരുന്നു. പക്ഷേ ഒരു കോടി നഷ്ടപരിഹാരമാവിശ്യപ്പെടുകയും ന്യൂനപക്ഷപീഡനം നടന്നു എന്ന് വിലപിക്കുകയും ചെയ്യുകയാണ്‌ ഇവര്‍ ചെയ്തത്‌.

സത്യങ്ങള്‍ മൂടിവച്ച്‌ അര്‍ത്ഥ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ക്രൈസ്തവ മൂല്യങ്ങള്‍ക്ക്‌ ചേര്‍ന്നതല്ലാ എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ്സ കള്ള കച്ചവടക്കാര്‍ എന്ന പേര്‍ ഇപ്പ്പ്പോള്‍ തന്നേ സഭയേ വേട്ടയാടുമ്പോള്‍ ഇനിയും കേരള സമൂഹത്തില്‍ വിലയിടിച്ചു കളയരുതേ എന്ന ഒരു അപേക്ഷയും എനിക്കുണ്ട്‌

Friday, October 27, 2006

വീണ്ടും ചില യൂണിഫോം വിവാദങ്ങള്‍

പര്‍ദ്ദ വിലക്ക്‌ : പ്രൊവിഡന്‍സ്‌ കോളെജ്‌ പ്രിന്‍സിപ്പാല്‍ ഖേദം പ്രകടിപ്പിച്ചു. എന്ന മാധ്യമം വാര്‍ത്തയാണ്‌ ഈ വിഷയം വീണ്ടും ഉന്നയിക്കാന്‍ എന്നേ പ്രേരിപ്പിച്ചത്‌.പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ തന്നേ പരിഹസ്സിക്കുകയും പഠനം നിഷേധിക്കുകയും ചെയ്തു എന്ന റസ്സീന എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി അയച്ചത്രേ.

എന്നാല്‍ യൂണിഫൊം ധരിക്കാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്ന് കോളെജ്‌ അധികൃതര്‍. അധികൃതരുടേ ഈ വാദം ഒറ്റ നോട്ടത്തില്‍ ന്യായം എന്നു തോന്നാം പക്ഷേ റസ്സിയ ഉന്നയിക്കുന്ന ശ്രദ്ദേയമായ കാര്യം അവിടേ കന്യാസ്ത്രികള്‍ യൂണിഫൊം ധിരിക്കാതെ വരുന്നു എന്നതാണ്‌. ഈ ഇരട്ടത്താപ്പിന്‌ അധികൃതര്‍ക്ക്‌ മറുപടിയില്ലാ.ഇടതു ഗവണ്‍മന്റ്‌ ന്യൂനപക്ഷ പീഠനം നടത്തുമ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവര്‍ ഇങ്ങനേ തുടങ്ങിയാല്‍ എന്തു ചെയ്യും.

യൂണിഫോമും മത ചിഹ്നങ്ങളും എല്ലാം കൂടി നമ്മുടേ വിദ്യാഭ്യാസ മേഖല ആകേ കലുഷിതമാണ്‌. പൊതു വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം തകര്‍ന്നതും സ്വകാര്യ ന്യൂനപക്ഷ കേന്ദ്രീകൃത വിദ്യാലയങ്ങളിലേക്ക്‌ വിദ്യാഭ്യാസ നിയന്ത്രണം ചെന്നെത്തിയെതിന്റെ പരിണിത ഫലമാണിത്‌. ഇത്‌ ഇനിയും തുടരണമെന്നാണ്‌ ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നത്‌. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ എല്ലാവരും അതതു സമുദായത്തിന്റെ വിദ്യാലയങ്ങ്ലില്‍ പഠിക്കട്ടേ എന്ന് വിദഗ്തര്‍ പറയും.

Wednesday, October 25, 2006

ഭൂമി ഇടപാടുകളില്‍ കള്ളനോട്ട്‌ പ്രവഹിക്കുന്നു

എര്‍ണ്ണാകുളം ജില്ലയില്‍ കുതിച്ചുയരുന്ന സ്ഥലവില വാര്‍ത്തയില്‍ ഇടം നേടിയിട്ട്‌ അധികമായില്ല. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റോരു വാര്‍ത്ത അതിലൂടേ വന്‍ കള്ളനോട്ട്‌ പ്രവാഹം നടന്നിരിക്കുന്നു എന്നതാണ്‌. പല ഇടപാടുകളും രൊക്കം പണം എന്ന രീതിയിലാണ്‌ നടന്നിരിക്കുന്നത്‌ അതിനാല്‍ കള്ളനോട്ടുകള്‍ധികവും സാധാരണക്കാരന്റെ കൈകളില്‍ എത്തിക്കഴിജിരിക്കുന്നു. ആധാരത്തില്‍ മുഴുവന്‍ തുക കാണിക്കുക എന്നത്‌ നമ്മുടെ ശീലമല്ലാത്തതിനാല്‍ രജിസ്റ്റര്‍തുക മാത്രം നല്ല നോട്ട്‌ നല്‍കുക എന്ന തന്ത്രവും ഈ ലോബി പയറ്റുന്നുണ്ടത്രേ.

താഴേ തട്ടിലേക്ക്‌ കള്ളനോട്ടുകള്‍ വ്യാപിച്ചതിനാല്‍ ചെറിയ പണമിടപാടുകള്‍ പോലും കള്ളനോട്ട്‌ ഭീതിയിലാണ്‌. അതിനാല്‍ നം മട്ടുള്ളവരില്‍ നിന്ന് വാങ്ങുന്ന ഓരോ നോട്ടും കള്ളനോട്ടല്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. അതിനാല്‍ 5000 ത്തിന്‌ മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക്‌ വഴിയാകാന്‍ ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ കള്ളപ്പണ ഇടപാട്‌ അവസ്സാനിപ്പിക്കുക. കള്ളപ്പണം വലിയ കുറ്റമല്ലാ എന്ന നമ്മുടേ നിലപാട്‌ മുതലെടുത്താണ്‌ ഈ കള്ളനോട്ട്‌ സംഘം പ്രവര്‍ത്തിക്കുന്നത്‌.

കൂടുതല്‍ വായനക്ക്‌
ഭൂമി വില്‍പ്പനയുടേ മറവില്‍ കള്ളനോട്ട്‌ ഒഴുകുന്നു
എര്‍ണ്ണകുളത്ത്‌ ഭൂമിയിടപാടില്‍ കള്ളനോട്ട്‌
തൃശ്ശൂരിലെ കള്ളനോട്ട്‌ ഇടപാടുകാര്‍ക്ക്‌ NDF ബന്ധം
കള്ള നോട്ട്‌ തിരിച്ചറിയാന്‍

Thursday, October 19, 2006

മുരിങ്ങൂരിലേ റെയ്‌ഡും കുറേ വിവാദങ്ങളും.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസ്സരിച്ച്‌ നടത്തിയ റെയ്‌ഡിനേത്തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പ്രതിപക്ഷം നിയമ സഭ ഭഹിഷ്കരിക്കുന്നു. കെ എം മാണീ വികാരധിനാകുന്നു. കോടിയേരി ഡിവൈന്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ മനസ്സില്ലാക്കണം എന്നാണ്‌ UDF ന്റെ ആവശ്യം.

ഈ ആഴ്ചത്തേ സത്യദീപത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ്‌ ഇത്‌ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്‌. ഇടതു സര്‍ക്കാര്‍ എന്തോ പ്രതികാര ബുദ്ധിയോടേയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന രീതീയില്‍ ലേഖനങ്ങളും മുഖപ്രസംഗവും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഒരു ക്രിസ്ത്യന്‍ പീഡനം നടന്നിരിക്കുന്നു എന്ന രീതിയിലാണ്‌ അവതരിക്കപ്പെരിക്കുന്നത്‌. ( കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക http://sathyadeepam.org/index.asp എന്റെ ലൊഗിന്‍ ഉപയോഗിച്ച്‌ വായിക്കാവുന്നതാണ്‌ login=kiran,password=kiran)

ഇനി എന്താണ്‌ യഥര്‍ത്തത്തില്‍ സംഭവിച്ചത്‌ എന്നു നോക്കാംഹൈക്കോടതി നേരിട്ടവശ്യപ്പെട്ടതനുസ്സരിച്ച്താണ്‌ ഈ പരിശോധന നടന്നത്‌സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും നടന്നിട്ടില്ലഅന്വേഷണ സംഘം റിപ്പോട്ട്‌ സമര്‍പ്പിക്കുന്നത്‌ കോടതിക്ക്‌ നേരിട്ടണ്‌അപ്പോള്‍ ആഭ്യന്തര മന്ത്രി ഈ സാഹചര്യത്തില്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നത്‌ എത്രത്തോളം ശരിയാണ്‌?പിന്നേ റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചില സൂചനകള്‍ ധ്യാന കേന്ദ്രത്തില്‍ വന്‍ തോതില്‍ മരുന്നു ശേഖരം ഉണ്ടെന്നും ഇങ്ങനെ മരുന്നു സൂക്ഷിക്കാന്‍ ലൈസന്‍സ്‌ ഒന്നും ഇവര്‍ക്കില്ലാ എന്നാണ്‌. പിന്നെ അവിടേ പ്രവര്‍ത്തിക്കുന്ന മാനസ്സിക രോഗ ചികത്സ കേന്ദ്രത്തിന്‌ ലൈസന്‍സില്ലാ എന്നുമൊക്കെയാണ്‌. ഇതിനേക്കുറിച്കൊന്നും ഒരു പരാമര്‍ശവും ആരും നടത്തികണ്ടില്ലാ.

ഒന്നും ഒളിച്ചു വെയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തിന്‌ നാം പേടിക്കണം . എല്ലാം തുറന്നു കാണിക്കണം. അങ്ങനെ ചെയ്താല്‍ വിശ്വാസ്യത കൂടും. പക്ഷേ വിഷയം രാഷ്ട്രീയമാക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. പക്ഷേ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ വാര്‍ത്തകള്‍ മനോരമ ഉള്‍പ്പെടേ ( ദീപികയെ ഈ അവസ്സരത്തില്‍ മാറ്റി നിര്‍ത്താം) ഉള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു എന്നത്‌ ഈ അവസ്സരത്തില്‍ ഏടുത്തു പറയേണ്ടതാണ്‌.