Thursday, October 19, 2006

മുരിങ്ങൂരിലേ റെയ്‌ഡും കുറേ വിവാദങ്ങളും.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസ്സരിച്ച്‌ നടത്തിയ റെയ്‌ഡിനേത്തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പ്രതിപക്ഷം നിയമ സഭ ഭഹിഷ്കരിക്കുന്നു. കെ എം മാണീ വികാരധിനാകുന്നു. കോടിയേരി ഡിവൈന്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ മനസ്സില്ലാക്കണം എന്നാണ്‌ UDF ന്റെ ആവശ്യം.

ഈ ആഴ്ചത്തേ സത്യദീപത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ്‌ ഇത്‌ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്‌. ഇടതു സര്‍ക്കാര്‍ എന്തോ പ്രതികാര ബുദ്ധിയോടേയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന രീതീയില്‍ ലേഖനങ്ങളും മുഖപ്രസംഗവും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഒരു ക്രിസ്ത്യന്‍ പീഡനം നടന്നിരിക്കുന്നു എന്ന രീതിയിലാണ്‌ അവതരിക്കപ്പെരിക്കുന്നത്‌. ( കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക http://sathyadeepam.org/index.asp എന്റെ ലൊഗിന്‍ ഉപയോഗിച്ച്‌ വായിക്കാവുന്നതാണ്‌ login=kiran,password=kiran)

ഇനി എന്താണ്‌ യഥര്‍ത്തത്തില്‍ സംഭവിച്ചത്‌ എന്നു നോക്കാംഹൈക്കോടതി നേരിട്ടവശ്യപ്പെട്ടതനുസ്സരിച്ച്താണ്‌ ഈ പരിശോധന നടന്നത്‌സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും നടന്നിട്ടില്ലഅന്വേഷണ സംഘം റിപ്പോട്ട്‌ സമര്‍പ്പിക്കുന്നത്‌ കോടതിക്ക്‌ നേരിട്ടണ്‌അപ്പോള്‍ ആഭ്യന്തര മന്ത്രി ഈ സാഹചര്യത്തില്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നത്‌ എത്രത്തോളം ശരിയാണ്‌?പിന്നേ റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചില സൂചനകള്‍ ധ്യാന കേന്ദ്രത്തില്‍ വന്‍ തോതില്‍ മരുന്നു ശേഖരം ഉണ്ടെന്നും ഇങ്ങനെ മരുന്നു സൂക്ഷിക്കാന്‍ ലൈസന്‍സ്‌ ഒന്നും ഇവര്‍ക്കില്ലാ എന്നാണ്‌. പിന്നെ അവിടേ പ്രവര്‍ത്തിക്കുന്ന മാനസ്സിക രോഗ ചികത്സ കേന്ദ്രത്തിന്‌ ലൈസന്‍സില്ലാ എന്നുമൊക്കെയാണ്‌. ഇതിനേക്കുറിച്കൊന്നും ഒരു പരാമര്‍ശവും ആരും നടത്തികണ്ടില്ലാ.

ഒന്നും ഒളിച്ചു വെയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തിന്‌ നാം പേടിക്കണം . എല്ലാം തുറന്നു കാണിക്കണം. അങ്ങനെ ചെയ്താല്‍ വിശ്വാസ്യത കൂടും. പക്ഷേ വിഷയം രാഷ്ട്രീയമാക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. പക്ഷേ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ വാര്‍ത്തകള്‍ മനോരമ ഉള്‍പ്പെടേ ( ദീപികയെ ഈ അവസ്സരത്തില്‍ മാറ്റി നിര്‍ത്താം) ഉള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു എന്നത്‌ ഈ അവസ്സരത്തില്‍ ഏടുത്തു പറയേണ്ടതാണ്‌.

10 comments:

കിരണ്‍ തോമസ് said...

മുരിങ്ങൂരിലേ റെയ്‌ഡും കുറേ വിവാദങ്ങളും

ഇടങ്ങള്‍|idangal said...

ആത്മീയതയാണ് ഇന്ന് ഏറ്റവും വലിയ വില്‍‌പന ചരക്ക്, ഏറ്റവും വലിയ വില്പനക്കാര്‍ മതാധികാരികളും രാഷ്ട്രീയക്കരും,

മലയാളിയുടെ ഏറ്റവും വലിയ ഗതികേടാണത്

-അബ്ദു-

അനംഗാരി said...

പണ്ട് ഞാന്‍ വക്കീലായിരുന്ന സമയത്ത് ഒരു കേസ് വന്നത് ഞാനോര്‍ക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം.പ്രതിപക്ഷം നിലയറിഞ്ഞ് കളിക്കുകയാണ്. ഒരു മൂന്ന് ആസ് കിട്ടാന്‍.എന്നാലല്ലേ കളി ജയിക്കൂ.

സൂര്യോദയം said...

'മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയം കാണൂ....'
കോടതി നിര്‍ദ്ദേശപ്രകാരം ഒരു പരിശോധന നടത്തിയതിന്‌ എന്തിനാണ്‌ ഇത്ര വെപ്രാളം...? എന്തെങ്കിലും കാണുമായിരിക്കും...

തൊടുപുഴക്കാരന്‍ said...

കിരണ്‍ തോമസിന്റെ ചിന്തയിലെ ആര്‍ജവം അഭിനന്ദിനീയം തന്നെ.ശബരിമല തന്ത്രിയുടെ വ്യഭിചാരവും,മുരിങ്ങൂരിലെ ആത്മീയ കച്ചവടവും ഒരേ കണ്ണിലൂടെയേ കാണാന്‍ കഴിയൂ.ഇതില്‍ രണ്ടാമത്തേത് സമ്മതിച്ചു തരുന്ന സുഹ്രുത്തുക്കള്‍ എത്ര പേരുണ്ടാകും ?

സങ്കുചിത മനസ്കന്‍ said...

തൊടുപുഴക്കാരാ,
മതം വ്യക്തി ജീവിതത്തില്‍ കരാളഹസ്തത്താല്‍ മുറുകെപിടിച്ചിരിക്കുമ്പോള്‍ (മാമോദീസ മുതല്‍ ശവമടക്ക് വരെ) എങ്ങിനെ അഭിപ്രായങ്ങള്‍ ഉറക്കെപ്പറയാന്‍ പറ്റും?
അത്രയേ ഉള്ളൂ. കിരണിന്റെ അഭിപ്രായം തന്നെയായിരിക്കും ആ സമുദായത്തിലെ 75 % ചെറുപ്പക്കാറ്ക്കും. ചുമ്മാ ആതെല്ലാം ഉറക്കെപ്പറഞ്ഞ് എന്തിന്‍് പൊല്ലാപ്പുണ്ടാക്കുന്നു -അതും ഇക്കാലത്ത്...

എല്ലാവര്‍ക്കും സക്കറിയയും പുലിക്കുന്നേലും ആകാന്‍ പറ്റില്ലല്ലോ...

സമുദായം വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ല എന്ന് അറിയാകുന്നതുകൊണ്ട് തന്ത്രിക്കാര്യത്തില്‍ സവറ്ന്നരും (!) അവറ്ണ്ണാരും(!) (ഹിന്ദു എന്ന് വിളിക്കപ്പെടുന്നവറ് എന്നേ ഉദ്ദേശിച്ചുള്ളൂ..) സരിയുടെ ഭാഗത്ത് നിക്കും. അത്രതന്നെ!

Kiranz..!! said...

എന്താ അവിടെ നടന്നത് ? ദീപിക വായിച്ചൂ നോക്കിയാല്‍ പൊലീസും സര്‍ക്കാരും എന്തൊ പഴയ തങ്കമണി ആവര്‍ത്തിച്ച പൊലെ തോന്നും..? എതെങ്കിലും പത്രമുണ്ടോ ഇതൊക്കെ മര്യാദക്കു തുറന്നെഴുതാന്‍ ? പ്രതിപക്ഷം അവരുടെ കാലത്ത് ഉത്തരവിട്ട കാര്യം ആണെന്ന് മറന്ന പോലെയാണു ധര്‍ണ്ണയും മറ്റും സംഘടിപ്പിക്കുന്നത്..!

പത്മതീര്‍ത്ഥം said...

രാഷ്ടീയക്കാര്‍ അവരുടെ നിലനില്പിനു വേണ്ടി കളിക്കുന്ന (നാറിയ) കളികള്‍ക്കു കൂട്ടുനില്‍ക്കുന്ന പത്രങ്ങള്‍ കാണിക്കുന്ന ധര്‍മ്മമാണത്രെ പത്രധര്‍മ്മം ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

കിരണ്‍ തോമസ് said...

4 ദിവസ്സത്തെ അവധിക്കു ശേഷമാണ്‌ ഈ കമ്മന്റുകളേല്ലാം ഞാന്‍ കാണുന്നത്‌. എന്നാല്‍ കമ്മന്റ്‌ എഴുതിയവരെല്ലാം +ve ആയി പ്രതികരിച്ചത്‌ എന്നെ അത്ഭുതപ്പെടുത്തി. സ്വയാശ്രയ പ്രശ്നത്തിലാണ്‌ ഞാന്‍ ഏറ്റവും അധികം സഭയേ വിമര്‍ശിച്ചത്‌. അതിന്‌ അനുകൂലമായി പലരും പ്രതികരിച്ചെങ്കിലും ഇമെയില്‍ വഴി ഒരു പാട്‌ വിമര്‍ശനങ്ങള്‍ ഉണ്ടായി. പക്ഷെ ഇത്തവണ ഒരു കോണില്‍ നിന്നും വിമര്‍ശനം വരാത്തത്‌ നല്ല സൂചനയായിത്തൊന്നുന്നു.

പിന്നേ ആത്മീയത എന്തു കൊണ്ടു കച്ചവടമാകുന്നു എന്നത്‌ വളരേ അധികം ചിന്തിക്കേണ്ട വിഷയമല്ലേ. ഈ അവിധിക്കാലത്‌ വീട്ടില്‍ ചെന്നപ്പോള്‍ പ്രായമായ്‌ ചില ആള്‍ക്കാരുമായി സംസാരിക്കാന്‍ ഇടയായി. അതിലൊരാള്‍ പറഞ്ഞത്‌ അദ്ദേഹം വിചാരിച്ച്ത്‌ കാലം ചെല്ലും തോറും ദൈവ വിശ്വാസമൊക്കേ കുറയും എന്നായിരുന്നു. എന്നാല്‍ ഇന്ന് സംഭവിക്കുന്നത്‌ നേരേ തിരിച്ചാണ്‌. എല്ലാവരും മാനസ്സീകമായി ഒരു പാട്‌ സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാല്‍ ആശ്വാസം തേടി അലയുകയാണ്‌. അതെവിടേക്കിട്ടുന്നോ അങ്ങോട്ട്‌ ഓടുക എന്നതാണ്‌ ഇപ്പോഴത്തേ അവസ്ഥ.

ധ്യാന കേന്ദ്രങ്ങളും അത്മീയകേന്ദ്രങ്ങളും കൂണു പോലെ മുളച്ചു പൊങ്ങുകയാണ്‌. എല്ലായിടത്തും പണവും ഒഴുകുന്നു. പണം കൊടുത്ത്‌ മനസ്സമാധനം വാങ്ങാന്‍ കഴിയുമോ ആവോ ആര്‍ക്കറിയാം കഴിയുമായിരിക്കുമല്ലേ.

Brother said...

Dear brother ,

What do you know about Muringoor.?
Go there, Check what is happening. Then write.. In this world I am sure you never would have saved a single soul. And I am sure they did that for a thousand. It is easy to criticize anything. But to setup something like this or help someone that is something more than typing the story.

I hope I did my job. Politicians taken over the battle that is not the problem of the fathers who are behind these institutions . God will save us . Secularism doesn’t mean uttering this nonsense against all religions and its preachers