Monday, October 30, 2006

മുരിങ്ങൂര്‍ റെയ്ഡ്‌ : ഒരു വിശദീകരണം

മുരിങ്ങൂരിലേ റെയ്ഡും കുറേ വിവദങ്ങളും എന്ന പോസ്റ്റിന്‌ 10 ഓളം കമ്മന്റുകളില്‍ അനോണിമസ്സായി വന്ന ഒരു brother ന്റെ കമ്മന്റിന്‌ മറുപടിയെഴുതണം എന്ന് തോന്നി.

അദ്ദേഹം പറയുന്നത്‌ ഞാന്‍ മുരിങ്ങൂരില്‍ ഒരു തവണയെങ്കിലും പോയിരുന്നെങ്കില്‍ ഈ പോസ്റ്റിടില്ലായിരുന്നു എന്നണ്‌. പിന്നേ ഞാന്‍ ഇതുവരെ എതെങ്കിലും ഒരു ആത്മാവിനേ നേടിയിട്ടുണ്ടോ ? എന്നാല്‍ മുരിങ്ങൂരില്‍ പതിനായിരക്കണക്കിന്‌ ആത്മാക്കളേ നേടിയിട്ടുണ്ട്‌ എന്നാണ്‌. പിന്നെ മതേതരത്വം എന്നത്‌ മതത്തിന്റേയും പുരോഹിതന്മാരുടേയും നേരേ കുതിരകേറാനുള്ളതല്ല എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ദൈവം അവരേ രക്ഷിച്ചുകൊള്ളും എന്നും പറയുന്നുണ്ട്‌.

ഞാന്‍ ഉന്നയിച്ച വിഷയം ഒരു തവണയെങ്കിലും മുന്‍ വിധി കൂടാതെ വായിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഈ ആക്ഷേപം ഉന്നയിക്കില്ലായിരുന്നു. ഞാന്‍ മുരിങ്ങൂരില്‍ എന്തെങ്കിലും തെറ്റ്‌ സംഭവിക്കുന്നൂ എന്നോ അനീതിയുണ്ടെന്നോ പറഞ്ഞിട്ടില്ലാ. ഹൈക്കോടതി നിര്‍ദ്ദേശം അനുസ്സരിച്ച്‌ അവിടെ നടന്ന പരിശോധനക്കെതിരേ പ്രതിപഷ നേതാക്കന്മാരേ ഉപയോഗിച്ച സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തുന്നതെന്തിന്‌ എന്ന് തികച്ചും ന്യായമായ ചോദ്യം ഉന്നയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇടതു സര്‍ക്കാര്‍ സഭയോട്‌ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നൂ എന്ന രീതിയിലുള്ള മാധ്യമ പ്രചരണം സത്യ്ദീപം പോലുള്ള മാധ്യമങ്ങളിലൂടേ പ്രചരിപ്പിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുകയും ചെയ്തപ്പോഴാണ്‌ ഞാന്‍ ഈ പോസ്റ്റ്‌ ഇടാന്‍ നിര്‍ബന്ധിതനായത്‌.ഇതല്ലാതെ എന്തെങ്കിലും ഒരു ആശയം എന്റെ പോസ്റ്റില്‍ നിന്ന് വായിച്ചെടുക്കാം എന്ന് എനിക്ക്‌ തോന്നുന്നില്ല. അതായത്‌ ആത്മാവിനേ സംബന്ധിച്ചൊരു പരാമര്‍ശ്ശം പോലും ഞാന്‍ നടത്തിയിട്ടില്ലാ എന്ന് വിനയ പൂര്‍വ്വം ഞാന്‍ അറിയിക്കട്ടേ.

സര്‍ക്കാരിനെതിരേ കാളപെറ്റെന്നു കേട്ടപ്പോള്‍ എന്നപോലേ സഭാ നേതൃത്വം കയറേടുത്തിറങ്ങുകയായിരുന്നു. ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളോ ( മോശമായ ഒരു പരാമര്‍ശം പോലും) സഭക്കെതിരേ ഉണ്ടായില്ല. എന്നിട്ടും ഹൈക്കോടതി ഉത്തരവ്‌ സര്‍ക്കാര്‍ ഉത്തരവാണ്‌ എന്ന പോലെയാണ്‌ സഭ നേതൃത്വം പ്രവര്‍ത്തിച്ചത്‌. സ്വയാശ്രയ പ്രശ്നത്തില്‍ സംഭവിച്ചതുപോലെ നമമാത്ര ജനപിന്തുണയേ ഈ വിഷയത്തിലും കിട്ടിയുള്ളൂ എന്നത്‌ കാലഘട്ടത്തിനനുസ്സരിച്ച മാറ്റം കത്തോലിക്കാ വിശ്വാസ്സികള്‍ക്കുണ്ടായി എന്നും അത്‌ സഭാ നേതൃത്വത്തിന്‌ ഇല്ലാതെപോയി എന്നും വ്യക്തമാകുന്നു.

ഒരു TV ചര്‍ച്ചയില്‍ ശ്രീ പുലിക്കുന്നേല്‍ പറഞ്ഞപോലേ പനക്കലച്ചന്‍ ചെയ്യെണ്ടിയിരുന്നത്‌ റെയ്ഡിനു വന്നവരേ വിളിച്ചു കൊണ്ടു പോയി ധ്യാന കേന്ദ്രം മുഴുവന്‍ കാണിച്ചുകൊടുക്കകയും അവിടേ ഒന്നും മോശമായി നടക്കുന്നില്ലാ എന്ന് ബോധ്യപ്പെടുത്തകയും ചെയ്യണമായിരുന്നു. പക്ഷേ ഒരു കോടി നഷ്ടപരിഹാരമാവിശ്യപ്പെടുകയും ന്യൂനപക്ഷപീഡനം നടന്നു എന്ന് വിലപിക്കുകയും ചെയ്യുകയാണ്‌ ഇവര്‍ ചെയ്തത്‌.

സത്യങ്ങള്‍ മൂടിവച്ച്‌ അര്‍ത്ഥ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ക്രൈസ്തവ മൂല്യങ്ങള്‍ക്ക്‌ ചേര്‍ന്നതല്ലാ എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ്സ കള്ള കച്ചവടക്കാര്‍ എന്ന പേര്‍ ഇപ്പ്പ്പോള്‍ തന്നേ സഭയേ വേട്ടയാടുമ്പോള്‍ ഇനിയും കേരള സമൂഹത്തില്‍ വിലയിടിച്ചു കളയരുതേ എന്ന ഒരു അപേക്ഷയും എനിക്കുണ്ട്‌

13 comments:

കിരണ്‍ തോമസ് said...

മുരിങ്ങൂരിലേ റെയ്ഡും കുറേ വിവദങ്ങളും എന്ന പോസ്റ്റിന്‌ 10 ഓളം കമ്മന്റുകളില്‍ അനോണിമസ്സായി വന്ന ഒരു brother ന്റെ കമ്മന്റിന്‌ മറുപടിയെഴുതണം എന്ന് തോന്നി.

Kiranz..!! said...

നന്നായിരിക്കുന്നു കിരണ്‍..ഇത് വളരെ ആവശ്യമായിരുന്ന ഒരു വിശദീകരണം തന്നെയാണ്.മുരിങ്ങൂര്‍ ശരിക്കും ഒരു ആത്മീയ കേന്ദ്രമാണ് ,കൂട്ടായ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ തന്റെ രോഗം ഭേദപ്പെടുമെന്ന് അദമ്യമായി വിശ്വസിച്ചു ഒരു പരിധി വരെ രോഗശാന്തി നേടുന്ന അനേകം പേര്‍ക്ക് ആശ്വാസമാകുന്ന ഒരു തണല്‍..എന്നാല്‍ കോടിക്കണക്കിന് ജനലക്ഷങ്ങള്‍ ദിവസവും പോയി വരുന്ന ഈ സ്ഥലത്തിന്റെ സുതാര്യത സര്‍ക്കാരിനും കോടതികള്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ടതിനു പകരം അതു കൂടുതല്‍ ഗോപ്യമാക്കി മറ്റുള്ള വിശ്വാസികളിലും കൂടി തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രവണത ശരിയല്ല.പാര്‍ട്ടിക്കാര്‍ ഇറക്കുന്ന പ്രമേയങ്ങള്‍ പോലെ ഇടയ ലേഖനങ്ങള്‍ ഇറക്കി വിശ്വാസ സമൂഹത്തെയൊന്നാകെ ഇക്കാര്യങ്ങളില്‍ പിന്നില്‍ നിര്‍ത്താമെന്നുള്ള ധാരണ കാലഹരണപ്പെട്ടിരിക്കുന്നു എന്ന് സഭയും മനസിലാക്കേണ്ടതുണ്ട്..!

കിരണ്‍സ്..:)

ഉത്സവം : Ulsavam said...

കിരണ്‍ ഉള്ള കാര്യം പറഞ്ഞപ്പോള്‍ ആ ബ്രദറിനു എന്തോ തെറ്റിദ്ധാരണ തോന്നിയിരിക്കണം.ഇമ്മാതിരി കാര്യത്തിലൊക്കെ ദേ ഈ ചേട്ടന്‍ പറഞ്ഞത് പോലെ പറയണം. പറഞ്ഞത് ഇവിടെ ഉണ്ട്. ഇങ്ങനെ പറഞ്ഞാല്‍ നോ പ്രോബ്ലം എപ്പടി..?

പുഴയോരം said...

കൊള്ളാം കിരണ്‍സ്‌

സൂര്യോദയം said...

തന്നെ പിടികൂടാന്‍ വന്നവരെ തടയാന്‍ ശ്രമിച്ച ശിഷ്യന്മാരെ വിലക്കുകയും പിടികൂടാന്‍ വന്നവരില്‍ പരിക്കേറ്റയാളെ ശുശ്രൂഷിക്കുകയും ചെയ്ത യേശുക്രിസ്തുവിനെ മാതൃകയാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നതാണ്‌ ഏറെ ശ്രദ്ധേയമായ കാര്യം. കിരണ്‍ പറഞ്ഞപോലെ പരിശോധിക്കാന്‍ വന്നവരെ സ്വീകരിച്ച്‌ കൊണ്ടുപോയി എല്ലാ സ്ഥലവും കാണിച്ച്‌ കൊടുത്ത്‌ ഒന്നും ഒളിക്കാനില്ലെന്ന് തെളിയിക്കുകയായിരുന്നു അവിടുത്തെ അധികാരികള്‍ ചെയ്യേണ്ടിയിരുന്നത്‌.

ഒന്നുകില്‍ ദൈവവും ദൈവവചനങ്ങളും വെറും പുറം പൂച്ചും, പ്രവൃത്തി വേറൊന്നുമാണ്‌ അവിടുത്തെ സഭാ നേതൃത്ത്വം ചെയ്യുന്നത്‌... അല്ലെങ്കില്‍ അവിടെ എന്തൊക്കോയോ ഒളിക്കാനുണ്ട്‌...
(ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന കാര്യം...)
പണ്ടത്തെപ്പോലെ പള്ളിയില്‍ വിളിച്ചും ഇടയലേഖനമയച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ സംഘടിപ്പിക്കാം എന്ന മിഥ്യാധാരണയില്‍ നിന്ന് ബദ്ധപ്പെട്ടവര്‍ മാറിയാല്‍ അവര്‍ക്ക്‌ നന്ന്...

s.kumar said...

തിരക്കുകള്‍ക്കിടയില്‍ കാണാതെപോയ വാര്‍ത്ത ബ്ലോഗ്ഗില്‍കൊടുത്തതിനു നന്ദി.കേവലം അധികാരത്തിനും തിരഞ്ഞെടുപ്പിനപ്പുറം ഒരു ചിന്തയില്ലാത്ത രാഷ്ടീയക്കാര്‍ക്ക്‌ ഇതു രസിച്ചുകാണില്ല. മതങ്ങളുടെ മറപറ്റിയുള്ള സ്ഥാപനങ്ങളില്‍ റേഡോ കോടതിയിടപെടലോ പാടില്ലാന്നാണ്‌ നമ്മുടെ സാമാജികര്‍ കരുതുന്നതെന്ന് അവരുടേ പ്രതികരണം കണ്ടാല്‍ തോന്നിപ്പോകും.ഇന്ത്യന്‍ ഭരണഘടനക്കും നിലവിലുള്ള നിയമത്തിനും അതീതമാണ്‌ മതവും മതസ്ഥാപനങ്ങളുമെന്നും ചില മൗലീകവാദികളുടെ പിന്തുണയോടെ രാഷ്ട്രീയ ഭാവികെട്ടിപ്പടുക്കുന്നവര്‍ക്ക്‌ പ്രതികരിക്കാതിരിക്കാനാവില്ലല്ലോ? കൂട്ടക്കൊലപാതകത്തിന്റെ പിന്നാമ്പുറകഥകള്‍ സ്വതന്ത്രമായ അന്വേഷണത്തിലൂടെ കുറച്ചെങ്കിലും പുറാത്തുകൊണ്ടുവരികയും ഭാക്കി വിശദമായ അന്വേഷണം വേണമെന്ന് പറയുകയും ചെയ്ത ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കെതിരെ ഒരുമാസം മുമ്പ്‌ എന്തായിരുന്നു പുകില്‌

കോടതിയുടെ ഇടപെടലുകളാണ്‌ പലപ്പോഴും ഒരു ആശ്വാസം.

കുട്ടന്മേനൊന്‍::KM said...

കിരണേ, താങ്കള്‍ക്ക് പനക്കലച്ചന്‍ തന്ന പരിശുദ്ധാത്മാവിനെ നഷ്ടമായോ ? അതോ മറ്റു വല്ല ആത്മാക്കളുടെ ഉപദ്രവം വല്ലതുമുണ്ടോ ..ഡിവൈന്‍ കാര് എങ്ങനെയെങ്കിലും ജീവിച്ഛുപോയ്ക്കോട്ടെ സഖാവേ...അവിടെയുള്ള എയ്ഡ്സ് രോഗികളെയും മാറാരോഗികളേയും ഏറ്റെടുക്കാനുള്ള ശക്തി ഗവര്‍മെന്റിനില്ലാത്തിടത്തോളം കാലം ഡിവൈനിനെ ക്രൂശിക്കുന്നതും ഇറാക്കിലെ അമേരിക്കന്‍ അധിനിവേശവും ഒരേ വീക്ഷണകോണിലൂടെ കാണേണ്ടിവരും.

കിരണ്‍ തോമസ് said...

കുട്ടമ്മേനോനേ

പരിശുദ്ധാത്മാവ്‌ എന്നില്‍ ഉള്ളതുകൊണ്ടാണ്‌ എനിക്ക്‌ ഇങ്ങനേ പറയാന്‍ കഴിയുന്നത്‌. ഞാന്‍ ഒരു നന്മ പ്രവര്‍ത്തികള്‍ക്കും എതിരല്ല. മറിച്ച്‌ ഏത്‌ പ്രവര്‍ത്തനവും ക്രൈസ്തവ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍ക്കുന്നതാകണം.പിന്നേ സുതാര്യത അതും വളരെ നിര്‍ബന്ധം.

ഒരു ക്രിസ്ത്യാനി ആയതിനാല്‍ ഇക്കര്യങ്ങളൊക്കേ ഇല്ലാതെ ക്രിസ്തുവിന്റെ പേരില്‍ അല്ലെങ്കില്‍ സഭയുടേ പേരില്‍ നടത്തുന്ന സ്ഥാപങ്ങള്‍ സത്യ സന്ധവും സുതാര്യവും നിയമാനുസൃതവുമായി നടന്നില്ലെങ്കില്‍ വിമര്‍ശ്ശിക്കാനും തിരുത്താനുമുള്ള ഉത്തരവാധിത്തം എനിക്കുണ്ട്‌. ഞാന്‍ ഒരു നിരീശ്ശര വാദിയോ കമ്യൂണിസ്റ്റോ അല്ലാ എന്നും ഈ അവസ്സരത്തില്‍ ഓര്‍മ്മിപ്പിക്കട്ടേ. ഞാനും ഒരു ക്രൈസ്തവനാണ്‌.

എന്നെ കൂടുതല്‍ പ്രകോപിപ്പിച്ചത്‌ സത്യ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിചമച്ച്‌ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുകയും മത വികാരം ഇളക്കി വിടുകയും പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ്‌. റെയ്ഡും പരിശോധനയും ഒക്കേ നടക്കുമ്പോള്‍ പീലാത്തോസിനു മുന്‍പിലുള്ള വിചാരണ വേളയില്‍ യേശു കാണിച്ച മാതൃക മറന്നു പോകരുതായിരുന്നു.

vimathan said...

കിരണ്‍, താങ്കളുടെ ആര്‍ജ്ജവം പ്രശംസനീയമാകുന്നു. പക്ഷെ താങ്കളെപ്പോലെയുള്ള കത്തോലിക്കര്‍ വളരെ വിരളമാണ്. തെമ്മാടിക്കുഴിപോലെയുള്ള ഭീഷണിയൊന്നും ഇക്കാലത്ത് വിലപ്പോവില്ലെങ്കിലും സഭയെ വിമര്‍ശിക്കാന്‍ പലരും ഭയക്കുന്നുണ്ടോ?

കിരണ്‍ തോമസ് said...

തെമ്മാടിക്കുഴി ഭീക്ഷിണിയൊന്നും പൂര്‍ണ്ണമായി അകന്നിട്ടില്ല. ഇപ്പോഴും ഇതൊക്കെയുള്ള പല പള്ളികളും ഉണ്ട്‌. തെമ്മാടിക്കുഴി ഭീക്ഷിണി പോലെ ഒരുപാട്‌ എണ്ണം വേറെയുണ്ട്‌
1- കൊച്ചിന്റെ മാമോദിസയും മറ്റു കൂദാശകളും
2- കുടുംബത്തിലുള്ളവരുടേ കല്യാണം

ഇതു രണ്ടും നടക്കണമെങ്കില്‍ പള്ളി അധികാരികളുടേ പ്രീതി അത്യാവശ്യമാണ്‌. പിന്നെ ഇതൊക്കെ വേണ്ടാ എന്നു വിചാരിച്ചാല്‍ കുടുംബത്തുള്ളവര്‍ക്ക്‌ കല്യാണം നടക്കില്ലാ എന്ന് ഉറപ്പ്‌.

കിരണ്‍ തോമസ് said...


ഡിവൈനിലേ റെയ്ഡിനെക്കുറിച്ചന്വേഷിക്കാന്‍ പ്രധാന മന്ത്രിയുടേ ഓഫിസില്‍ നിന്നും നിര്‍ദ്ദേശ്ശം ദീപിക വാര്‍ത്ത

brother said...

Hi Kiran ,

As there was some problem with my connection Just now only I saw your latest post
Sorry for using english to comment . I will publish a reply in malayalam in three days as i have some urgent work to finish, by the way don't call me anony , I am ajeesh from bangalore.

Siju | സിജു said...

കിരണിന്റെ പുതിയ പോസ്റ്റില്‍ കമന്റ് ചെയ്യാന്‍ പറ്റുന്നില്ല