Monday, November 06, 2006

നേരേ ചൊവ്വേ ഒരു അവലോകനം.

മനോരമയുടേ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ആരംഭിച്ചിട്ട്‌ 2 മാസമായപ്പോഴേക്കും മാധ്യമലോകത്ത്‌ വന്‍ സ്വധീനം സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്‌. മനോരമ ദിനപ്പത്രം പോലേ വെറും പൈങ്കിളിയാകും എന്ന് വിചാരിച്ചിടത്തുനിന്ന് വന്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

ഇതില്‍ എറ്റവും ശ്രദ്ധേയമായ പരിപാടി ജോണി ലൂക്കോസ്‌ അവതരിപ്പിക്കുന്ന നേരേ ചൊവ്വേയാണ്‌. ഞായറഴ്ച്ക 8 മണിക്കുള്ള ഈ പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ മനസ്സ്‌ തുറപ്പിക്കാനുള്ള ജോണിയുടേ കഴിവ്‌ അപാരം. ഈ പരിപാടിയുടേ മേന്മയറിയണമെങ്കില്‍ പീപ്പീളില്‍ ജോണ്‍ ബ്രീട്ടസ്സവതരിപ്പിക്കുന്ന Questian Time എന്ന പരിപാടി കണ്ടാല്‍ മതി. അതിഥികളേക്കാല്‍ കൂടുതല്‍ ബ്രീട്ടാസ്‌ സംസാരിക്കുന്നതിനാല്‍ മിക്ക അഭിമുഖവും ഒന്നില്‍ക്കൂടുതല്‍ എപ്പിസോഡ്‌ ആയി മാറാറുണ്ട്‌. രാമന്‍ നായരുമായുള്ള അഭിമുഖം പോലും ഒരെപ്പിസോഡില്‍ തീര്‍ക്കാനായില്ല ബ്രിട്ടാസ്സിന്‌. എന്നാല്‍ ജോണിയാകട്ടേ 30 മിനിറ്റ്‌ സമയത്തിനുള്ളില്‍ അതിഥികളില്‍ നിന്നും കിട്ടവുന്നതെല്ലാം നേടിയെടുത്ത്‌ അവതരിപ്പിക്കുന്നു. ജോണിയുടെ മിതമായ സംസരവും വിനയപൂര്‍വ്വമായ പെരുമാറ്റവും ഈ പരിപാടിയുടേ മാറ്റുകൂട്ടുന്നു.

4 comments:

കിരണ്‍ തോമസ് said...

മനോരമയുടേ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ആരംഭിച്ചിട്ട്‌ 2 മാസമായപ്പോഴേക്കും മാധ്യമലോകത്ത്‌ വന്‍ സ്വധീനം സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്‌. മനോരമ ദിനപ്പത്രം പോലേ വെറും പൈങ്കിളിയാകും എന്ന് വിചാരിച്ചിടത്തുനിന്ന് വന്‍ മുന്നേറ്റം നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

s.kumar said...

എന്റെകിരണേ താങ്കള്‍ അപ്പോ...ഓണ്‍ റേക്കോര്‍ഡൊന്നും കാണാറില്ലെ?

അങ്ങയുടെ പ്രാതസ്മരണീയനും മലയാളഭാഷക്ക്‌ പുത്തനുണവ്വും ചോദനയും പ്രക്ഷേഭകാരികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസായും ....എന്റമ്മേ അതൊക്കെ എഴുതാന്‍പറ്റുന്നില്ലല്ലോ.....തമ്മിലുള്ള പാരസ്പര്യം എന്താണെന്ന് പറയുവാനണീ എളിയവന്റെ അഭ്യര്‍ത്ഥന...

കെ.പിയുടെ പരിപാടി കണ്ടുകൊണ്ടിരുന്നാല്‍ പലപ്പോഴും രാമലിംഗം പിള്ളയും മറ്റു ഭാഷാപണ്ടിതരും നേരത്തെപോയതിനു ദൈവത്തോടു നന്ദിപറയും.

മുന്നിലിരിക്കുന്നത്‌ സാക്ഷാല്‍ വ്യാസനാണെങ്കിലും എഴുന്നെറ്റോടിക്കളയും. പിന്നെ ബ്രിട്ടാസ്‌.. ആ സഖാവിനെ വെറുതെ വിടുമാഷെ. ചാനലിന്റെ ചില താല്‍പര്യങ്ങള്‍ ഇല്ലെ?

കിരണ്‍ തോമസ് said...

K.P.യെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കരുതേ. അങ്ങെരടേ മുന്‍പില്‍ പെടുന്നവ്വരുടേ കാര്യം കട്ടപ്പൊകാ. പിന്നെ ബ്രിട്ടാസിന്‌ അഥിതികളോടൊക്കേ അല്‍പ്പം ബഹുമാനമൊക്കെയാകാം. ബ്രിട്ടാസ്‌ ചെയ്യുന്നതു തന്നെയാണ്‌ ജോണിയും ചെയ്യുന്നത്‌ പക്ഷേ ജോണി മയമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബ്രിട്ടാസ്‌ വെറുതെ കാടുകയറുകയാണ്‌

ദില്‍ബാസുരന്‍ said...

കെ.പി യെ കണ്ടത് മുതല്‍ ഈ വക പരിപാടികള്‍ വന്നാല്‍ ചാനല്‍ മാറ്റലാ പതിവ്. മനോരമ കിട്ടിയാല്‍ ഇനി ഈ പരിപാടി കണ്ട് നോക്കുന്നുണ്ട്.