Wednesday, November 08, 2006

മുസ്ലിമുകളും സിഖുകാരും അപേഷിക്കേണ്ടതില്ല.

RAW,IB,NSG,SPG തുടങ്ങിയ സുരക്ഷാ ഏജന്‍സ്സികളില്‍ സിഖ്‌ മുസ്ലിം വിഭാഗങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക്‌.റോയില്‍ ഒറ്റ മുസ്ലിമും ഇല്ലത്ത്രേ.Outllok വാരികയുടെ വെളിപ്പെടുത്തലുകളാണ്‌ ഇവയെല്ലാം
വായിക്കു അഭിപ്രായം പറയൂ

Outllok
മാധ്യമം

34 comments:

കിരണ്‍ തോമസ് said...

RAW,IB,NSG,SPG തുടങ്ങിയ സുരക്ഷാ ഏജന്‍സ്സികളില്‍ സിഖ്‌ മുസ്ലിം വിഭാഗങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക്‌.റോയില്‍ ഒറ്റ മുസ്ലിമും ഇല്ലത്ത്രേ.Outllok വാരികയുടെ വെളിപ്പെടുത്തലുകളാണ്‌ ഇവയെല്ലാം
വായിക്കു അഭിപ്രായം പറയൂ

അളിയന്‍സ് said...

ഇതിന്റെയൊക്കെ മോളിന്റെ മോളില്‍ ഇരിക്കുന്ന നമ്മുടെ പ്രസിഡന്റ് മുസ്ലീമല്ലേ കിരണേ...
പിന്നെ നമ്മുടെ പ്രൈം മിനീസ്റ്റര്‍ ആരാ...
നമ്മുടെ ഡിഫന്‍സ് മിനിസ്റ്ററോ...

വെറ്തേ ഇതിനെപ്പറ്റി ഡിസ്കഷിച്ച് മതസൌഹാര്‍ദ്ദം കൂടി തകര്‍ക്കണോ മാഷേ...?
അല്ലാ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ... എന്നെ ഒരു ചര്‍ച്ചാവിരുദ്ധനായി കാണേണ്ട കെട്ടോ

അളിയന്‍സ് said...

പിന്നെ ഈ പോസ്റ്റിന്റെ ടൈറ്റിലും കുറച്ചു കടുപ്പമായി കേട്ടോ..

കിരണ്‍ തോമസ് said...

ഇതൊരു ന്യൂനപക്ഷ വിഷയമല്ല. ഒരു പ്രത്യേക മത വിഭാഗത്തിന്റെ രാജ്യസ്നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നു എന്നത്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും രാജ്യ സ്നേഹികളാണ്‌ എന്ന് വിശ്വസിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്‌.

രാജ്യ സ്നേഹിയായ ഒരു മുസ്ലിമിനേയും സിഖുകാരനേയും ഇതെങ്ങനെ സ്വധീനിക്കും എന്ന് എനിക്കറിയില്ല പക്ഷെ ഇത്‌ സത്യമാണെങ്കില്‍ ഞാന്‍ ലജ്ജിക്കുന്നു

സു | Su said...

ഇതൊക്കെ ശരിക്കും ഉള്ളതാണോ? കഷ്ടം. മനുഷ്യന്മാര്‍ അപേക്ഷിക്കേണ്ടുന്ന ജോലികള്‍ എന്നെങ്കിലും ഉണ്ടാകുമോ? മുസ്ലിം ഇല്ല, സിഖ് ഇല്ല എന്ന് പറയുന്നതില്‍ കാര്യമില്ല. അര്‍ഹരായവരെ എടുക്കും. അവരെ എടുക്കില്ല, അവര്‍ അപേക്ഷിക്കേണ്ടതില്ല എന്നാണെങ്കില്‍ വിഡ്ഡിത്തം തന്നെ.

Anonymous said...

അളിയന്‍സ് കൊട് കൈ

Anonymous said...

തൊമസിനു വിഷയ ദാരിദ്ര്യം ആണോ?

സിബു::cibu said...

ഇന്ഡ്യക്കാരൊക്കെ അറിഞ്ഞിരിക്കേണ്ട വസ്തുത തന്നെ. കിരണിന് നന്ദി.

പാര്‍വതി said...

പ്രിയപെട്ട അനോണീ,

ഏതോ അപ്രഖ്യാപിത നയത്തിന്റെ ബലത്തില്‍ ചില മതസമൂഹങ്ങളെ മുഴുവന്‍ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനുള്ള വലിയൊരു പടയൊരുക്കം നടക്കുന്നത് അല്പം സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും കാണാം..

കിരണ്‍, ഇത് വാസ്തവമാണെങ്കില്‍ ഞാനും ലജ്ജിക്കുന്നു..

ജവാന്മാരില്‍ ഏറ്റവും ധീരരായി കണക്കാക്കപെട്ടിരുന്നത് സിക്കുകാരാനെന്നത് മൂന്ന് തലമുറകളായി ഒരോ ആണ്‍ തരികര്‍ ജവാനായി സേവനമനുഷ്ടിച്ച എന്റെ ബന്ധുവിന്റെ അഭിപ്രായമാണ്.

ഏതെ കുത്സിത ബുദ്ധിയാണ് ഇതൊക്കെ പിന്നെലെന്ന് വളരെ താമസമില്ലാതെ തന്നെ നാമറിയും.

-പാര്‍വതി.

പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...

ജവാന്മാരില്‍ ഏറ്റവും ധീരരായി കണക്കാക്കപെട്ടിരുന്നത് സിക്കുകാരാണ്.
മലയാളി ഗള്ഫില്‍ പോകുന്നതു (ഞാനടക്കമ്) പണമുണ്ടാക്കാനാണേങ്കില്‍ ,,,സിക്കുകാരന്റെ പട്ടാള ഉദ്യോഗം വെറും പണം മാത്രം മോഹിച്ചാല്ല (മെജോറിറ്റി)..... ചിലപ്പോള്‍ ഖാലിസ്താന്‍ വാദത്തിന്റെ പിന്നറയിലെ ചരടുവലികളെ പേടിച്ചായിരിക്കാം .
കലാമിന്റെ രാജ്യസ്നേഹത്തിന്റെ അളവുകോല്‍ ആരെയും ബോധിപ്പിക്കേണ്ടി വരില്ലല്ലോ
പക്ഷേ ഒരു രാജ്യത്തിന്റെ സുരക്ഷ കാര്യങ്ങളില്‍ ഉള്ള ഈ തീരുമാനങ്ങളെ വേറെ ഒരു കോണീല്‍ കൂടി കാണാതിരിക്കുകയാണു നല്ലതെന്ന് ഞാന്‍ കരുതുന്നു .
(വിമര്‍ശനം എളുപ്പമാണൂ...ഞാന്‍ റോ യുടെ തലവന്‍ ആയാല്‍ ഇന്നത്തെ സ്ഥിതിയില്‍ ചിലപ്പോള്‍ ഇതൊക്കെ തന്ന്നെ ചെയ്തു പോകുമ്.
ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടിടത്തു അതെടുക്കുക തന്നെ വേണം
ജയ് ഹിന്ദ് ...ജയ് ബ്ളോഗ് :)

കിരണ്‍ തോമസ് said...

അഭിപ്രായം പറഞ്ഞ എല്ലാവരോടും നന്ദി. പിന്നെ അനോണിയുടെ കമ്മന്റുകള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന് വ്യക്തമല്ല. എന്നോടുള്ള അഭിപ്രായ വ്യത്യാസമാണോ അതോ വിഷയത്തോടുള്ള അസഹഷ്ണുതയോ എതായലും ഈ വാര്‍ത്ത ഞാന്‍ കെട്ടി ചമച്ചതൊന്നുമല്ല. Outllok പോലെ അംഗീകരിക്കപ്പെട്ട ഒരു വാരികയില്‍ വന്ന വാര്‍ത്ത ബ്ലൊഗ്ഗിലുള്ളവരുടേ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്‌ എന്ന് തോന്നി. പിന്നെ ഈ വിഷയം ഞാന്‍ ഇതു വരെ എഴുതിയ ബ്ലോഗുകളേക്കാല്‍ പ്രസക്തമാണ്‌ എന്ന് തോന്നിയതുകൊണ്ടു കൂടിയാണ്‌ ഇതെഴുതയത്‌. ഇതില്‍ പ്രസക്തിയുണ്ട്‌ എന്ന് സമ്മതിച്ച എല്ലാ ബ്ലോഗേഷ്സിനും നന്ദി. കുറച്ചു പേരെങ്കിലും എന്നെപ്പോലേ ചിന്തിക്കുന്നുണ്ടല്ലോ. അതു മതി. നമുക്കെല്ലവരേയും സ്വാധീനിക്കാനകില്ല . എല്ലാവര്‍ക്കും അവരവരുടേ ന്യായം ഉണ്ടാകും

srkmavoor said...

സ്വാതന്ത്ര്യം കിട്ടി 50 വര്ഷം കഴിഞിട്ടും ഒരൊറ്റ മുസ്ലിം പൊലും റൊയില്‍ ഇല്ല എന്നതു സത്യം തന്നെ.. സൈന്യത്തില്‍ തന്നെ മുസ്ലിം എന്നം കുറവല്ലെ ?...എനിക്കറിയാം ഒരു കാരണവും ഇല്ലാതെ പ്രധാന തസ്തികകളില്‍ നിന്നും ഒഴിവക്കിയവരെ. ഇതെല്ലാം അല്ലെ മുസ്ലിങളുടെ അന്ന്യതാ ബൊധത്തിനു കാരണം ?... അനീതിയെ കുറിച്ചു ഡിസ്കുസ്സ് ചെയ്താല്‍ എങിനെയാ മത സൌഹാറ്ദം തകരുക എന്നു മനസ്സിലകുന്നില്ല അളിയാ...

ബയാന്‍ said...

കിരണ്‍ തോമസ്‌ -
ദേശീയത ഒരു വികാരം - ഇന്ത്യന്‍ ദേശീയത യെ കുറിച്ചു ചിന്തിക്കുമ്പോള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു ആനുകാലിക ലേഖനം, മാധ്യമം ദിനപ്പത്രത്തില്‍ , എ.ആര്‍ എഴുതുന്നു.

തീവ്ര ദേശീയതയുടെ ഇരകള്‍-1
http://www.madhyamamonline.in/news_archive_details.asp?id=8&nid=120752&dt=11/8/2006

(മതന്യൂനപക്ഷം മാത്രം വിചാരിച്ചാല്‍ പോര)തീവ്ര ദേശീയതയുടെ ഇരകള്‍-2
http://www.madhyamamonline.in/news_details.asp?id=8&nid=120631&page=1

"ഹിന്ദുത്വവും ഇന്ത്യന്‍ ദേശീയതയും ഇഴ പിരിയാന്‍ വയ്യാത്ത വിധം ഒന്നായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തു ആദര്‍ശപരമായി വൈദേശിക പശ്ചാതലമുള്ള മത ന്യൂനപക്ഷങ്ങളുടെ ഭാവി ചോദ്യ ചിഹ്നമാണു,.........."

(ചിത്രകാരന്റെ നവ: 7 നു പോസ്റ്റില്‍ quote ചെയ്ത മാതൃഭൂമി ലേഖനം : http://chithrakaran.blogspot.com/2006/11/blog-post_07.html എഴുതിയ ഒ. അബ്ദുല്ല യുടെ സഹോദരനാണ്‌ ഒ. അബ്ദുറഹിമാന്‍ (എ.ആര്‍))

ബയാന്‍ said...
This comment has been removed by a blog administrator.
കിരണ്‍ തോമസ് said...

ബയാന്‍
എന്തുകൊണ്ട്‌ മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും പട്ടിക ജാതികളേക്കാല്‍ പിന്നോക്കം പോയി? ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്ലിം പ്രതിനിധ്യം കുറയനുള്ള ഏക കാരണം വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം സ്ത്രീകളുടേ പങ്കാളിത്തത്തില്‍ ഉണ്ടായ കുറവു തന്നേയാണ്‌.ഇതിനു കാരണം സര്‍ക്കാരാണോ എന്നു ചോദിച്ചാല്‍ അല്ല. ആ സമൂഹത്തില്‍ നില നില്‍ക്കുന്ന വികലമായ കാഴ്ച്ചപ്പാടായിരിക്കാം ഇതിനു കാരണം. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതോ ജോലിയില്‍ പ്രവേശിക്കുന്നതോ ഒക്കേ യഥസ്തിക നേതൃത്വം എതിര്‍ക്കുന്നുണ്ട്‌ എന്നത്‌ ഒരു കാരണമാണ്‌. എങ്കിലും ചരിത്രവുമായി ബന്ധപ്പെടുത്തി വേണം നാം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത്‌.

ഇന്ന് ഏറ്റവും പുരോഗതി നേടി എന്നു കരുതുന്ന സമൂഹം ക്രിസ്ത്യന്‍ സമൂഹമാണ്‌. എന്തു കൊണ്ട്‌ അവര്‍ ഈ പുരോഗതി കൈവരിച്ചു എന്ന് പരിശോധിച്ചാല്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‌ അവര്‍ നല്‍കിയ ഉന്നത പരിഗണനയാണ്‌ എന്ന് കണ്ടെത്താനാകും. ഇന്ന് കര്‍മ്മ മേഖലകളില്‍ അവര്‍ മുന്നിട്ടു നില്‍ക്കുന്നതും അതുകൊണ്ടാണ്‌

ഇനി നമുക്ക്‌ ഹിന്ദു സമൂഹത്തിലേക്ക്‌ വരാം . ഒരു കാലത്ത്‌ വീടിന്റെ അകത്തളങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട നമ്പൂരി സ്ത്രീകളുടേ ചരിത്രം നമുക്കറിയാം . അന്നു നമ്പൂരി സമൂഹത്തില്‍ നില നിന്നുരുന്ന അനാചരങ്ങളും നമ്മുടേ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോയിട്ടില്ല. എന്നാല്‍ V.T. യെപ്പോലുള്ള ഉത്പതിഷ്ണുക്കളായവര്‍ നേതൃത്വം കൊടുത്ത നവോദ്ധാന പ്രസ്താനങ്ങള്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉയര്‍ത്തിപ്പിടിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആ സമൂഹം എത്ര മാത്രം വളര്‍ന്നു എന്നും നമുക്കറിയാം . അതു പോലെ നായര്‍ സ്ത്രീകളും ഇഴവ സ്ത്രീകളും മുഖ്യധാര വിദ്യാഭ്യാസത്തില്‍ പങ്കുചേരുകയും സാമൂഹികമായി ആ സമുദായങ്ങള്‍ വന്‍ പുരോഗതി പ്രാപിക്കുകയും ചെയ്തു. ഇഴവ സമൂഹത്തേ ഈ അവസ്സരത്തില്‍ നാം പ്രത്യേകം അഭിനന്ദിക്കണം കാരണം സംവരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌ ശക്തമായി വളരാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ അതേ സംവരണം ലഭിച്ച മറ്റു ചില സമുദായങ്ങള്‍ അതില്‍ തികച്ചും പരാജയമായത്‌ അവര്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ക്കണിച്ച അലംഭാവമാണ്‌.

തങ്ങള്‍ ഇപ്പൊഴും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കമാണ്‌ എന്ന് മുസ്ലിം സഘടകള്‍ കണക്കുകളേ ഉദ്ദരിച്ച്‌ സമര്‍ഥിക്കറുണ്ട്‌. എന്നാല്‍ അവരൊന്നും എങ്ങനെയാണ്‌ മറ്റു സമുദായങ്ങള്‍ അവരുടേ പിന്നോക്കാവസ്ഥ മാറ്റിയത്‌ എന്ന് ശ്രദ്ധിച്ചില്ല. അവര്‍ തങ്ങള്‍ക്ക്‌ കൂടുതല്‍ സംവരണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

Kiranz..!! said...

എല്ലാവരും അറിഞ്ഞിരിക്കണ്ടതും എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്നും തീര്‍ച്ചയായും ചര്‍ച്ച ചെയ്യണം..മതേതര ഇന്ത്യ..ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുന്നവര്‍ ഇതിന്റെയൊക്കെ മൂലകാരണങ്ങള്‍ കണ്ടു പിടിച്ച് പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണു..!

ബയാന്‍ said...

കിരണ്‍ -അഭിപ്രായത്തിനു നന്ദി, നമ്മുടെ മത-സമൂഹിക അസന്തുലിതാവസ്ഥയ്കു ചരിത്രപരമായും സാമൂഹിക പരമായും ഒരുപാടു കാരണങ്ങള്‍ കാണും, ഇതൊരു വല്യ വിഷയമാണു, ഈ വിഷയം പഠിക്കാതെ അഭിപ്രായം പറയാന്‍ ഞാനില്ല, പൊതു സമൂഹത്തിന്റെ വിദ്യഭ്യാസ ചിന്തകള്‍ വളരെ ഗഹനമായി വിശകലനം ചെയ്യേണ്ട ഒന്നാണു.

മുസ്ലിംകളുടെയെന്നല്ല, വിദ്യഭാസത്തില്‍ പിന്നാക്കം നില്‍കുന്ന എല്ലാവരുടെയും വിദ്യാഭ്യാസ പിന്നാക്കവസ്ഥയ്കു കാരണം, എന്തും സംഘടിച്ചു നിന്നു സമരം ചെയ്താലേ നേടിയെടുക്കാന്‍ പറ്റൂ എന്നുള്ള തുമ്മിരിട്ടു നയമാണു, പാലം വീഴുന്നതുവരെ കാത്തിരിക്കണം അതു നന്നാക്കാന്‍, അല്ലെങ്കില്‍ കൊടിപിടിച്ചാലേ അതു അധികൃതരുടെ ശ്രദ്ധയില്‍ വരൂ, മുന്‍പു ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ പൊതുധാരയില്‍ എത്തിക്കാന്‍ മാപ്പിള സ്കൂള്‍ തുടങ്ങി പിടിപ്പതു പണിയെടുത്തു, ഇന്നു അതൊക്കെ കുറ്റിയറ്റു പോവുകയാണു.

ബുദ്ധിപരമായി ആരും സൃഷ്ടിപ്പില്‍ തന്നെ പിന്നാക്കമൊന്നുമില്ല,പിന്നെന്തിനാ ഈ സംവരണം, സംവരണം അംഗീകരിക്കുന്നതോടെ, പിന്നാക്കനാണു എന്നു അംഗീകരിപ്പിച്ചു, ജാതി ചിന്തകള്‍ വളരുകയാണു, എല്ലാ ജാതി സമ്പ്രദായങ്ങളും, സംവരണവും എടുത്തു കളയുന്നതോടൊപ്പം, വിദ്യാഭ്യാസത്തിന്റെ എല്ലാ സാധ്യതകളും തുറന്നിടുകയാണു വേണ്ടതു, human resources ആണു, നമ്മുടെ ഏറ്റവും വല്യ സമ്പത്തു, അതെനിയും ചൂഷണം ചെയ്യപ്പെടാനിരിക്കുന്നെയുള്ളൂ. കൂടാതെ job outsourcing ന്റെ കാലം കൂടിയാ, 'Until recently, the most commonly cited statistics were that the US graduates 70,000 engineers a year versus 600,000 in China and 350,000 in India,'

പണം കൊടുത്തിട്ടോ , കൊടുക്കാതെയോ മനുഷ്യന്മാരു എവിടെയെങ്കിലും പോയി അവര്‍കിഷ്ടമുള്ളതു പഠിക്കുന്നതിനെ എന്തിനാ സങ്കേതിക കാരണം പറഞ്ഞു, തടയുന്നതു എന്നാണു എനിക്കു മനസ്സിലാവാത്തതു. ആരെങ്കിലും എന്തെങ്കിലും പഠിച്ചു എവിടെയെങ്കിലും പോയി പട്ടിണിയില്ലാതെ ജീവിക്കുന്നതല്ലെ നല്ലതു. കോളേജും സ്കൂളും അനുവദിക്കുമ്പോള്‍ കണക്കുനോക്കി വീതം വെക്കുന്നതെന്തിനാണു, വിദ്യാഭ്യാസത്തിനു നിയന്ത്രണം കൊണ്ടുവന്നു വിവരമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചു criminalisation ചെയ്താല്‍ സമൂഹത്തിന്റെ സ്വാസ്ത്യം കെടും എന്നല്ലാതെ, ഒരു ആധുനിക സമൂഹത്തിനു ചേര്‍ന്നതാണോയിതു. എന്റെ പ്രിയ സഖാവ്‌ :നായനാരുടെ ശൈലിയില്‍ പറഞ്ഞാല്‍, 'ഇതു ഓന്റെ പണിയാ, ആരെ, മറ്റേ, ചെവിയില്‍ ഈയം(zinc) ഉരുക്കി ഒഴിക്കുന്നവനില്ലെടോ, അവന്‍ തന്നെ, ങാ...'

പിന്നെയ്‌ കിരണ്‍ പറയുന്ന പോലെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തിനേക്കളും പിറകിലാ മുസ്ലിംകള്‍ എന്നൊന്നും പറഞ്ഞാല്‍...,യാഥാര്‍ത്ഥ്യം അങ്ങനെയാവുമോ, അങ്ങിനെയാവതിരിക്കനാണു കൂടുതല്‍ സാധ്യത, എന്തിനാ അങ്ങിനെയൊക്കെ ചിന്തിക്കുന്നെ, വിവരമില്ലെങ്കില്‍ എല്ലാവര്‍ഗ്ഗവും ഒരു തരം തന്നെ.

കിരണ്‍ തോമസ് said...

ബയാന്‍
AR ന്റെ ലേഖനത്തേക്കുറിച്ചാണ്‌ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിയത്‌. പിന്നെ എത്ര തന്ത്രപരമായാണ്‌ താങ്കള്‍ മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ എന്ന വിഷയത്തില്‍ നിന്ന് താങ്കള്‍ ചാടിക്കളഞ്ഞത്‌. സ്ത്രീവിദ്യാഭ്യാസത്തിന്‌ കൊടിപിടിക്കെണ്ട ഒരു സാഹചര്യവും ഈ നാട്ടില്‍ നിലനില്‍ക്കുന്നില്ല. മാതാപിതാക്കളും സമുദായവും അനുവദിച്ചാല്‍ മതി. പക്ഷേ എന്താണ്‌ സംഭവിക്കുന്നത്‌ 15 വയസ്സില്‍ പെണ്‍കുട്ടികളേ കല്യാണം കഴിപ്പിച്ചു വിടുന്നത്‌ ഇപ്പോഴും മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്നു. പക്ഷേ ഇതൊന്നും ഒരു ARഉം അബ്ദുള്ളയും കാണുകയില്ലാ.പകരം സമുദായം പിന്നോക്കം പോയേ എന്ന് നിലവിളിക്കും.

പിന്നേ ബുദ്ധിപരമായി ആരും സൃഷ്ടിപ്പില്‍ തന്നേ പിന്നോക്കമില്ല പിന്നെന്താ ഈ സംവരണം. സംവരണം ബുദ്ധിപരമായ പിന്നോക്കാവസ്ഥക്കല്ല മറിച്ച്‌ സാമൂഹ്യപരമായ പിന്നോക്കവസ്ഥക്കാണ്‌. ഒരു കാലത്ത്‌ ജാതി വ്യവസ്ഥിതിയിലൂടേ അടിമത്തത്തിലാണ്ടുപോയവര്‍ക്കുള്ള ഒരു കൈ സഹായം മാത്രം അതൊരിക്കലും ശാശ്വതവുമല്ല. കാലാനുസൃതമായി അത്‌ കുറക്കുക തന്നേ വേണം.ക്രീമിലെയര്‍ പോലുള്ള വ്യവസ്ഥകള്‍ക്കടിസ്ഥാനമായി അത്‌ ഒഴിവാക്കാവുന്നതെയുള്ളൂ.

പിന്നെ സ്വകാര്യ വിദ്യാഭ്യാസം അത്‌ ഒരിക്കലും ആരും നേടുന്നതില്‍ ഒരു എതിര്‍പ്പും വേണ്ട പക്ഷെ സ്ഥാപനങ്ങള്‍ നടത്തുന്നതിന്‌ ചില നിയന്ത്രണങ്ങള്‍ വേണം അത്രമാത്രം. അത്‌ ഏര്‍പ്പെടുത്താന്‍ ഗവര്‍മന്റ്‌ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാമുദായ വികാരം ഇളക്കി വിടുകയാണ്‌ .

നമുക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്താ ഒരുപാട്‌ യാഥര്‍ത്യങ്ങള്‍ ഉണ്ട്‌. അവ കാണാനും മനസ്സിലാക്കനും പ്രതികരിക്കാനും കഴിയുക എന്നത്‌ വളരെ ദുര്‍ഘടമായ പ്രവര്‍ത്തിയാണ്‌

nalan::നളന്‍ said...

വാര്‍ത്ത ചൂണ്ടിക്കാട്ടിയതിനു നന്ദി.
മതേതരത്വ പുറംതോലിന്റെ കട്ടികുറവിനപ്പുറം ഇത്തരമൊരു കീഴ്വഴക്കം നടപ്പിലാക്കിയതിലെ ഗുരുതരമായ വീഴ്ച കേവലമൊരു വാര്‍ത്തയായൊതുങ്ങേണ്ടതല്ല.

ദേവന്‍ said...

കിരണ്‍,
ഈ പോക്രിത്തരം (വേറേ വാക്കൊന്നും കിട്ടിയില്ല, ക്ഷമിക്കു) ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

റ്റെഡിച്ചായന്‍ | Tedy said...

ജബാ !!!

parajithan said...

പോക്രിത്തരമോ, മണ്ടത്തരമോ, അതോ രണ്ടും ചേര്‍ന്ന മാക്രിത്തരമോ?

ബയാന്‍ said...

കിരണ്‍-
AR ന്റെ ലേഖനം ചര്‍ച്ച ചെയ്യുന്നതു ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ചല്ല, മരിച്ചു തീവ്ര ദേശീയതയെ കുറിച്ചാണു, അതില്‍ ഇടക്കിടെ കയറിവരുന്ന കുറെ കാരണങ്ങളില്‍ ഒന്നു മാത്രമാണു വിദ്യാഭ്യാസ പിന്നാക്കം, എ. ആര്‍ ന്റെ ഞാന്‍ ആദ്യം പറഞ്ഞ കമന്റിന്റെ ലിങ്ക്‌ വായിച്ചാല്‍ അതു വ്യക്തമാവും.

തീവ്ര ദേശീയതയുടെ ഇരകള്‍-1
http://www.madhyamamonline.in/news_archive_details.asp?id=8&nid=120752&dt=11/8/2006

(മതന്യൂനപക്ഷം മാത്രം വിചാരിച്ചാല്‍ പോര)തീവ്ര ദേശീയതയുടെ ഇരകള്‍-2
http://www.madhyamamonline.in/news_details.asp?id=8&nid=120631&page=1


AR തന്നെ ലേഖനം conclude ചെയ്യുന്നതു ഇങ്ങിനെ :

" പറഞ്ഞു വരുന്നതിന്റെ ചുരുക്കം ഇതാണു, ഹിന്ദുത്വവും ഇന്ത്യന്‍ ദേശീയതയും ഇഴ പിരിയാന്‍ വയ്യാത്ത വിധം ഒന്നായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തു ആദര്‍ശപരമായി വൈദേശിക പശ്ചാതലമുള്ള മത ന്യൂനപക്ഷങ്ങളുടെ ഭാവി ചോദ്യ ചിഹ്നമാണു, ഉദ്യോഗ സംവരണമോ, വിദ്യാഭ്യാസ സ്താപനങ്ങളുടെ എണ്ണമോ, അന്വേഷണ കമ്മീഷനുക്കളുടെ ശിപാര്‍ശകളോ, പ്രശ്നപരിഹാരത്തിനുതകണമെങ്കില്‍,അതിനാവശ്യമായ മാനസികപശ്ചാതലം നിയമ നിര്‍മ്മാണഭരണ നിര്‍വഹണ നീതിന്യായ മാധ്യമബഹുജനങ്ങലുടനീളം സൃഷ്ടിച്ചെടുത്തിട്ട്‌ വേണം, മത ന്യൂനപക്ഷം മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല അതു."


'തീവ്ര ദേശീയതയുടെ ഇരകള്‍' എന്ന രണ്ടാമത്തെ AR ന്റെ ലേഖനത്തിന്റെ ലിങ്ക്‌ വായിച്ചാല്‍, കിരണിനു വിഷയം മനസ്സിലാകും, ഇത്രയും ബൃഹത്തായ ഒരു വിഷയം കൊണ്ടുപോയി, പതിനഞ്ചു വയസ്സാകുമ്പോള്‍ മുസ്ലിം കുട്ടികളെ കെട്ടിച്ചു വിടുന്നതാണു മുസ്ലിംകളുടെ സകമാന പ്രശ്നനങ്ങള്‍കും കാരണം എന്നു സമര്‍ത്ഥിക്കുന്നതു - മുസ്ലിംകളോടോ, മുസ്ലിം പെണ്‍കുട്ടികളൊടോ ഉള്ള സഹതാപത്തില്‍ നിന്നോ, സ്നേഹത്തില്‍ നിന്നോ ഉത്ഭവിക്കുന്നതല്ല.(http://forumhub.mayyam.com/hub/viewtopic.php?p=762063#762063)

പിന്നെ, യാഥസ്ഥികത, എല്ലാ സമൂഹതിലും നിലനില്‍ക്കുന്ന തന്നെയിതും, എല്ലാം മുസ്ലികളുടെ തലയില്‍ കെട്ടി വെച്ചു, മുസ്ലികളുടെ തലയില്‍ കയറിയാലേ കിരണിനു അംഗീകാരം കിട്ടൂ, എന്നതു പുതിയ മാധ്യമ സംസ്കാരമാണു.

ഇതൊരു വല്യ ഗഹനമായ വിഷയമാണു എന്നു,ഞാനാദ്യമേ പറഞ്ഞതാ, താങ്കള്‍ വി,ടി, ഈഴവര്‍ സംവരണം ഉപയോഗപ്പെടുത്തിയതു, ക്രിസ്ത്യനികളുടെ വിദ്യാഭ്യസ പുരോഗതി,ഇതിലൊന്നും കയ്യിടാന്‍ ഞാനില്ല, ഇതൊക്കെ വ്യക്തമായ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ സംസാരിക്കേണ്ട വിഷയമാണു,

"ചൈനയില്‍ പോയിട്ടെങ്കിലും വിദ്യ അഭ്യസിക്കണം - രാത്രി മുഴുവനും നിന്നുകൊണ്ടു പ്രാര്‍ത്ഥനാനിരതനാവുന്നതിനേക്കളും ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യത അല്‍പനേരം വിജ്ഞാനം പഠിക്കലാണു- വിജ്ഞാനത്തിന്റെ സദസ്സു സ്വര്‍ഗ്ഗമാണു- തുടങ്ങി ഇസ്ലാം മതത്തില്‍ വിദ്യാഭ്യാസതിന്റെ പ്രധാന്യം വിവരാണീതമാണു - ഖുര്‍-ആന്റെ, ആദ്യ വാക്കു തന്നെ " പേനകൊണ്ടു എഴുതാന്‍പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക..."എന്നാണു. വേദ ഗ്രന്ഥത്തില്‍ നൂറു കണക്കിനു പ്രാപഞ്ചിക ഉദാഹരണങ്ങള്‍ നല്‍കി, നീ എന്തെയ്‌ ചിന്തിക്കുന്നില്ല,എന്നു ണര്‍തി പതിക്കാന്‍ പ്രേപ്പിക്കുന്നു.

"മുസ്ലിം സമുദായം മതപരമായ കാര്യത്തില്‍ കാണിക്കുന്ന യാഥാസ്ഥികത, മതത്തെ കുറിച്ചു വിവരമില്ലായ്മകൊണ്ടാണു, ( പിന്നെ AR ആ ലിസ്റ്റില്‍ പെടില്ല),മുസ്ലിം കുട്ടികളെ സംബന്ധിച്ചിടത്തോളം മദ്രസ്സാ പഠനം, സ്കൂള്‍ പഠനവും ഒന്നിച്ചു കൊണ്ടുപോവണം,അതുകൊണ്ടു പ്രൈമറിയില്‍ നിന്നു തന്നെ ഉഴപ്പാന്‍ തുടങ്ങും,കാരണം മദ്രസ്സാ സിലബസ്‌ അറബി-മലയാളം എന്ന സങ്കരലിപിയിലാണു പഠിപ്പിക്കുന്നതു ( മലയാളം ലിപി വികസിക്കുന്നതിനു മുന്‍പു മഗ്ഗ്ലീഷ്‌ പോലെ ഡവലപ്‌ ചെയ്ത രൂപമാണിതു) അതു ഈ വരമൊഴിയേക്കാളും പ്രയാസമാ, പിന്നെ, മാപ്ലാരു പിള്ളാരോടുള്ള അധ്യാപകരുടെ തുമ്മിരിട്ടു (ഇതെന്താണെന്നു മനസ്സിലവുന്നില്ലെങ്കില്‍ മുസ്ലിം പോകറ്റിലുള്ള ഏതെങ്കിലും സ്കൂളിലെ നല്ല അദ്ധ്യപകരോടു, ചോദിച്ചാള്‍ മതി, ഇതു നേരിട്ടു അനുഭവിച്ചു നാലാം ക്ലാസ്സുമുതല്‍ ഹോസ്റ്റലില്‍ കിടന്നു പഠിച്ചവനാണിവന്‍) പിന്നെ ദാരിദ്ര്യം, സാമുദായിക നേതൃത്വത്തിന്റെ വിഭാഗീയത, ഗള്‍ഫ്‌ സിന്‍ഡ്രോം,വീട്ടിലെ ചുറ്റുപാടു , പിന്നെയ്‌ കിരണ്‍ പറയുന്ന പോലെ പതിനഞ്ചാം വയസ്സില്‍ കല്യാണം ( ഇതു പറയാത്തതു കൊണ്ടു കിരണിനു വിഷമം വേണ്ട ), ഇനി ബാകി കിരണ്‍ പൂരിപ്പിക്കുക.

ഒരു കാര്യം പറയട്ടെ, ക്രിസ്ത്യന്‍ സമൂഹത്തിനു ഇന്ത്യ സ്വാതന്ത്രയാവുന്നതിനു മുന്‍പു തന്നെ ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ സഹായവും, മിഷിനറി പ്രവര്‍ത്തനത്തിന്റെ ഫണ്ടിങ്ങും യഥേഷ്ടം കിട്ടിയിരുന്നു, ഹിന്ദു-മുസ്ലിം സമൂഹങ്ങള്‍ അന്നു 'വാരിക്കുന്തവുമായി ഓടുക'യായിരുന്നു, ക്രിസ്ത്യന്‍ പള്ളി കേന്ദ്രമാക്കി കെട്ടുറപ്പുള്ള സഭാ പ്രവര്‍ത്തനവും, സര്‍ക്കാരിനോടൊന്നും രാജിയാവാതെ സമരം ചെയാനുള്ള കരുത്തും ശക്തമായി രഷ്ട്രീയ ഇച്ഛാശക്തിയും, അവരെ എന്നും മുന്നിലെത്തിച്ചു, സ്തുത്യര്‍ഹമായ ഒരു കാര്യം, സ്വന്തം ജീവിതം മാറ്റിവെച്ചുള്ള കന്യാസ്ത്രീകളുടെ വിദ്യാഭ്യാസ സമൂഹ്യ പ്രവര്‍ത്തനങ്ങളാണു, ദൈവം അവരെ അനുഗ്രഹിക്കട്ടെ.

കിരണ്‍, വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കരുതു, നമ്മളുടെ കാറ്റുപോയാലും നമ്മള്‍ പഠിപ്പിച്ച കാര്യങ്ങള്‍, ഒരു ഫലവൃക്ഷം പോലെ നമ്മള്‍ മരിച്ചാലും തലമുറ തലമുറ കൈമാറി അതിന്റെ ഫലം ദൈവം തന്നുകൊണ്ടേയിരിക്കും. ഇത്തരം അടിപിടി ചര്‍ച്ച ഒഴിവാക്കി കൈപള്ളി യെപോലെ ക്രിയേീറ്റീവ്‌ ആയതു വല്ലതും ചെയ്യൂ...ബൈ.

കിരണ്‍ തോമസ് said...

ബായാന്‍
A.R ഉം O അബ്ദുള്ളയും മാധ്യമം ദിനപ്പത്രവുമൊക്കെ ജമായത്‌ ഇസ്ലമിയുടേ ആശയങ്ങളേ മുറുകിപ്പിറ്റിക്കുന്നവരാണ്‌. ജമായത്‌ ഇസ്ലാമി പ്രച്രിപ്പിക്കുന്ന എല്ലാ ആശയങ്ങളും ഇവര്‍ക്കെല്ലാം സ്വീകാര്യമാണ്‌.

മുസ്ലിം പിന്നോക്കാവസ്ഥ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഏതാണെല്ലാ ഉത്തരവും ബായന്‍ തന്നേ പറഞ്ഞു കഴിഞ്ഞു. ഈ പറഞ്ഞ കാര്യങ്ങള്‍ സമുദായത്തില്‍ തന്നെ ചര്‍ച്ച വിഷയമായാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഇവയൊക്കെ പരിഹരിക്കാന്‍ . പിന്നേ മുസ്ലിം പെണ്‍കുട്ടിയേ 15 വയസ്സില്‍ കെട്ടിച്ചു വിടുന്നത്‌ പെണ്‍കുട്ടിയോടുള്ള സഹതാപം കൊണ്ട്‌ മാത്രമല്ല 15 വയസ്സില്‍ നിലച്ചു പോകുന്ന അവളുടേ വിദ്യാഭ്യാസം കൊണ്ടു കൂടിയാണ്‌. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുക ജോലിയില്‍ പ്രവേശിക്കുക മുഖ്യധാരയിലേക്കു വരിക. ഇവയൊക്കേ ചെയ്താല്‍ ഏതു സമൂഹവും മുന്നേറും.

പിന്നെ യാഥസ്തികത, അത്‌ മുസ്ലിം സമുദായത്തിന്റെ തലയില്‍ കയറ്റി അംഗീകാരം നേടേണ്ട ഗതികേടൊന്നും എനിക്കുണ്ടയിട്ടില്ല. പിന്നേ അംഗീകാരത്തിനുവേണ്ടിയല്ല ഞാന്‍ പോസ്റ്റുകള്‍ എഴുതുന്നത്‌. വിഷയം മുസ്ലിം സമൂഹത്തിലേ പിന്നോക്കവസ്ഥയേക്കുറിച്ചയപ്പോള്‍ ഒരു കാരണമായി ചൂടിക്കാണിച്ചത്‌ മാത്രമാണ്‌. വികാരപരമായി താങ്കള്‍ ഈ വിഷയം എടുക്കുന്നതെന്തുകൊണ്ട്‌ എന്നെനിക്കറിയില്ല.

പിന്നെ നമ്പൂരി സമൂഹത്തിന്റെയും ഇഴവ സമൂഹത്തിന്റെയും പിന്നോക്കാവസ്ഥ മാറിയേന്നറിയാന്‍ സര്‍വ്വേ നടത്തുകയൊന്നും വേണ്ട കുറച്ചു ചരിത്ര ബോധമുണ്ടായല്‍ മതി. നമ്പൂരി സമൂഹത്തിലേ സ്ത്രീകള്‍ അനുഭവിച്ചിരുന്ന കഷ്‌ടതകളും മറ്റും ആ സമൂഹത്തിന്റെ യാഥസ്തിക സ്വഭാവം കൊണ്ടായിരുന്നു. V.T. യേപ്പോലുള്ളവര്‍ നടത്തിയ സാമൂഹ്യ പരിഷ്കരണം സ്ത്രീകളേ വിദ്യാ സമ്പന്നയക്കുകയും മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. മാറു മറക്കാന്‍ പോലും സ്വാതന്ത്ര്യമില്ലതിരുന്ന ഇഴവ സ്ത്രീകളും ഇന്ന് മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇഴവ സമൂഹത്തിന്റെ വളര്‍ച്ചക്ക്‌ ശ്രീ നാരായണ ഗുരു നേതൃത്വം നല്‍കി. ഇതൊക്കെ സംഭവിച്ചത്‌ വിപ്ലവം അതത്‌ സമൂഹത്തില്‍ നിന്ന് തന്നെയുണ്ടായതുകൊണ്ടാണ്‌ .

വിദ്യ നേടുന്നതോ സ്ത്രീവിദ്യാഭ്യാസം കൊടുക്കന്നതിനോ ഇസ്ലാം ഒരിക്കലും എതിരല്ല. അതെനിക്കു നന്നയി അറിയുകയും ചെയ്യാം. ഞാന്‍ ഈ പറയുന്നതൊന്നും ഇസ്ലാമിനേക്കുറിച്ചല്ല. ഇവിടുത്തേ മുസ്ലിം സമൂഹത്തേക്കുറിച്ച്‌ മാത്രമാണ്‌. മതം പറയുന്നത്‌ സമുദായം ചെയ്യുന്നുണ്ടോ എന്ന് അത്മപരിശോധന ചെയ്യുന്നതും നല്ലതാണ്‌.

മുഖ്യധാരയിലേക്ക്‌ കടന്നു വന്നാല്‍ മുസ്ലിമുകള്‍ക്കും ഇവയൊക്കെ നേടിയെടുക്കാം അല്ലാതെ ആരു വിചാരിച്ചാലും ഒന്നും സംഭവിക്കില്ല. അതിന്‌ A.R നും അബ്ദുള്ളക്കുമൊക്കേ നേതൃത്വം കൊടുക്കാം .

srkmavoor said...

AR പറയുന്നത് ശരിക്കും കിരണ്‍ വയിച്ചുവൊ എന്നാണെനിക്കിപ്പോള്‍ സംശയം .മുസ്ലിങള്‍ പിന്നൊക്കാവസ്ത ഒക്കെ ഒന്നു മാറ്റി മുഖ്യ ധാരയിലെക്ക് വരുംബോള്‍ നെരിടേന്ടി വരുന്ന പ്രയാസങല്‍ അല്ലെ അദേഹം പറയുന്നതു കിരണെ ?. വര്‍ഗീയ ശക്തികള്‍ പ്രതികാര ബുദ്ദിയോടു കൂടി പിന്നോക ക്ഷേമ പ്രവര്‍ത്തനങളെ തടയുംബോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പൊലും പറ്റാത്ത സമകാലിക അവസ്ത അല്ലെ ARപറഞതു?

കിരണ്‍ തോമസ് said...

srkmavoor
AR ന്റെ ലേഖനത്തിലേ ആദ്യ ഭാഗത്ത്‌ മുസ്ലിമുകള്‍ ഏതാണ്ട്‌ എല്ലാ ജീവിത തുറകളിലും പട്ടികജാതി /വര്‍ഗ്ഗങ്ങളേക്കാല്‍ പിന്നിലാണ്‌ എന്നു പറയുന്നു. പ്രൈമറി സെക്കന്ററി കോളെജ്‌ തലങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥി അനുപാതം ദേശിയ ശരാശരിയുടേ അടുത്തൊന്നും വരുന്നില്ലാ എന്നും പറയുന്നു.ഇത്‌ സംഭവച്ചത്‌ വര്‍ഗ്ഗീയ ശക്തികളുടെ പ്രതികാരബുദ്ധിയോടുകൂടിയ പ്രവര്‍ത്തനം കൊണ്ടാണ്‌ എന്ന് കരുതുന്നുണ്ടോ? അല്ല വിദ്യാഭ്യാസ സാമൂഹിക പിന്നോക്കവസ്ഥക്കുള്ള കാരണം വിദ്യാഭ്യാസം നേടണം എന്ന വിഷയത്തില്‍ സമൂഹം കാണിച്ച കുറ്റകരമായ അനാസ്ഥയാണ്‌. എന്നാല്‍ ഇവിടുത്തെ പിന്നോക്ക ജാതിയിലുള്ളവരേപ്പോലേ ജാതിവ്യവസ്ഥിതിയുടേ ക്രൂരതകളൊന്നും ആ സമൂഹത്തില്‍ ഇല്ലായിരുന്നു.

ഈ വിഷയത്തില്‍ സമൂദായ നേതൃത്വം കാര്യഷമമായി ഇടപെടാത്തതിനാല്‍ സമുഹം മുഖ്യധാരയില്‍ നിന്ന് അകന്ന് പോയി. വിദ്യാഭ്യസം ഉണ്ടക്കുക സമൂഹത്തേ മുഖ്യധാരയില്‍ കൊണ്ടുവരിക ഇവയൊന്നും ചെയ്യാതേ വര്‍ഗ്ഗീയ ശക്തികള്‍ മുസ്ലിമുകളേ മുഖ്യധാരയില്‍ കേറ്റുന്നില്ല എന്ന് പറയുന്നതില്‍ എന്തു യുക്തി. അതിനാല്‍ തന്നേ മറ്റുള്ളവ പ്രസക്തവുമല്ല.

സ്ത്രീവിദ്യാഭ്യാസം ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക്‌ ഒരുപാട്‌ സഹായിക്കും. വിദ്യാഭ്യാസം സിദ്ധിക്കുന്ന അമ്മമാര്‍ക്ക്‌ അവരുടെ മക്കളുടേ സമൂഹ്യപുരോഗതിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴ്യും . നമ്പൂരി സമൂദായത്തിലേ എത്ര അനാചാരങ്ങളാണ്‌ സ്ത്രീ വിദ്യാഭ്യാസത്തിനു ശേഷം മാറിയത്‌. വിദ്യാഭ്യാസ വിപ്ലവം സ്വസമൂദായങ്ങളില്‍ നിന്നാരാംഭിക്കട്ടേ മുഖ്യധാരയിലേക്ക്‌ തനിയേ വരാം.

വാല്‍ക്കഷ്ണം: A.R. ന്റെ സഹോദരന്‍ O അബ്ദുള്ള തന്നേ പറഞ്ഞ ഒരു കാര്യം. അതായത്‌ മുസ്ലിം സമൂഹത്തിന്‌ ഒരിക്കലൌം മുഖ്യധാരയിലേക്ക്‌ വരാന്‍ കഴിയില്ല അവരേ അവരുടേ രീതികള്‍ക്കനുസ്സരിച്ച്‌ ജീവിക്കാനുള്ള സാഹചര്യം വള്ര്ന്നു വരേണ്ടതാണ്‌ എന്ന്.

Ambi said...

അല്ല എനിയ്ക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിയ്ക്കുകയാണ്..ഏതു തീവ്ര ദേശീയതയാണ് വര്‍ഗ്ഗീയ ശക്തികളാണ്, മുസ്ലീം സമൂഹത്തിനെ പുരോഗമിയ്ക്കുന്നതില്‍ നിന്നെതെതിര്‍‍ക്കുന്നത്?..
ഇതൊക്കെ മുന്‍ ധാരണ പ്രകാരമുള്ള ഒരു അജണ്ടയാണ്..നമ്മളെ ആരൊക്കെയോ എതിര്‍ക്കുന്നു എന്നു പ്രചരിപ്പിച്ച് വര്‍ഗ്ഗീയ വാദികളുടെ എണ്ണം കൂട്ടുക..താങ്ങാന്‍ കുറേ രാഷ്ട്രീയക്കാരും പത്രക്കാരും.
മുസ്ലീം സമൂഹം ഇന്നനുഭവിയ്ക്കുന്നു എന്നു പറയപ്പെടുന്ന വിദ്യാഭാസപരമായ പിന്നോക്കാവസ്ഥയ്ക്കു കാരണം(ഇനി സാമ്പത്തികമായ പിന്നോക്കവുമുണ്ടെന്ന് പറയുമോ?) തീര്‍ച്ചയായും വര്‍ഗ്ഗീയ ശക്തികള്‍ തന്നെ..ആ സമുദായത്തിനകത്തു തന്നെയുള്ള വര്‍ഗ്ഗീയ ശക്തികള്‍.

പിന്നെ കിരണിന്റെ പോസ്റ്റ്..അളിയന്‍സ് അതിനെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടുണ്ടല്ലോ..
അബ്ദുള്‍ കലാമും , മന്മോഹന ശിഖനുമൊക്കെ വേറേയാരെങ്കിലുമൊക്കെയാണെന്ന് തോന്നിയിട്ടാണോ കിരണ്‍ ആ പോസ്റ്റിട്ടത്..

സുരക്ഷാ ഏജന്‍സികളില്‍ ഇപ്പോ ഹോര്‍മീസ് തരകനൊക്കെയുള്ളതുകൊണ്ടായിരിയ്ക്കും കൃസ്ത്യാനികളെ കൂട്ടത്തില്‍പ്പെടുത്താഞ്ഞത്.അതു ഭാഗ്യം അല്ലെങ്കില്‍ ഇതിനു വരുന്ന മറുപടികള്‍ നാഗ്പൂരിലിരുന്ന് സമാധാനമായി ആള്‍ക്കാരെ തല്ലിക്കൊല്ലാന്‍ പദ്ധതികളുന്ണ്ടാക്കുന്നവരെ ഒത്തിരി തുമ്മിച്ചേനേ..

സിഖുകാരേയും മുസ്ലീങ്ങളേയും കണക്കുകളെടുത്ത് ഒരു വശം മാത്രം കണ്ട് നടത്തുന്ന ആ സര്‍വേ ദുരുപദിഷ്ടമാണ്..

ദില്‍ബാസുരന്‍ said...

റിസേര്‍ച്ച് ആന്റ് അനാലിസിസ് വിങ് എന്ന ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സി 1969 മുതല്‍ മുസ്ലീങ്ങളെ ഒഴിവാക്കി വരുന്നു എന്നാണ് ഔട്ട്ലുക്ക് പറയുന്നത്. ഇത് പട്ടേരി പറഞ്ഞ ഇന്നത്തെ സാഹചര്യം (?) എന്ന പോയിന്റിനെ അപ്രസക്തമാക്കുന്നു.

ഒരു ഇന്റലിജന്‍സ് വിഭാഗത്തിന് എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും കണ്ണും കാതും വേണം. അയല്‍ രാജ്യങ്ങളിലെ പൌരന്മാര്‍ക്കിടയിലൊരാളായി മാറാ‍നും അവരുടെ സംസ്കാരമുള്‍ക്കൊള്ളാന്‍ കഴിയുന്നവരും അങ്ങനെ റിക്രൂട്ടുകള്‍ക്ക് ആവശ്യമുള്ള കഴിവുകള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ റോ ഇങ്ങനെ ഒരു സമീപനം കൈക്കൊള്ളുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ വിരുദ്ധം മാത്രമല്ല ആത്മഹത്യാപരവുമാണ്.

ഈ വാര്‍ത്ത സത്യമാണെങ്കില്‍ എന്റെ പ്രിയനാടിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു.

Ambi said...

അതുപോലെ വ്യക്തമായ ഇസ്ലാമിക മൌലികവാദമുള്ള ഏ ആറിനേയും അയാളുടേ സഹോദരനേയുമൊക്കെ ലിങ്കായും അല്ലാതേയുമൊക്കെ ഇങ്ങനെ ആധികാരിക വ്യക്തികളെന്നു പറഞ്ഞു പൊക്കിക്കൊണ്ട് വരുമ്പോഴൊരു തമാശ ത്തോന്നുന്നു..

കേസരിയുടേയും മാതൃവാണിയുടേയും ലിങ്കും പി പരമേശ്വരനും , ജീ ഹരിയുമൊക്കെ എഴുതിയതും ഞാനിങ്ങനെയൊന്നു ലിങ്കിട്ട് ചര്‍ച്ച ചെയ്താല്‍ ഉണ്ടാകുന്ന പുക്കാറ്..

ഭയങ്കരമായിപ്പോയേനേ..ദാ ഒരു വര്‍ഗ്ഗീയന്‍..പിടിയവനെ..കൊണ്ടുക്കളയവനെ..തല്ലവനെ..മട്ടിലുള്ള കമന്റുകള്‍ കേട്ട് ചിരിയ്ക്കാമാരുന്നു.

(ഇപ്പോത്തന്നെ എന്നെ കാവിക്കൊടി പുതപ്പിച്ചു കഴിഞ്ഞു..)
പിന്നെ ഞാനതു ചെയ്യില്ല..കാരണം അവരുടേയും വര്‍ഗ്ഗീയം മനസ്സിലാക്കാന്‍ എനിയ്ക്കാരുടേയും കണ്ണട വേണ്ടാ

വരരുചി said...

നരേന്ദ്രാ. താങ്കള്‍ സ്വീകരിച്ചിരിക്കുന്ന പേര്‌ താങ്കള്‍ക്ക്‌ നന്നായി ചേരും. ഗുജറാത്തില്‍ ഗര്‍ഭിണിയെ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത്‌ ചിതയിലേക്കിട്ട താങ്കളുടെ യജമാനനുണ്ടല്ലോ, നരേന്ദ്ര മോഡി! ചെകുത്താന്റെ ആ അവതാരവുമായി താങ്കള്‍ക്കു വന്ന സാമ്യം ഒട്ടും യാദൃശ്ചികമാവാന്‍ തരമില്ല. കാരണം ഹിന്ദു വര്‍ഗീയത എന്ന ഒന്നില്ല എന്നാണല്ലോ ഹിറ്റ്ലറിന്റെ, മോഡിയുടെ, തൊഗാഡിയയുടെ ആരാധകനായ താങ്കള്‍ പറയുന്നത്‌.

എല്ലാ ആര്‍. എസ്‌. എസുകാരും തെമ്മാടികളാണ്‌, എല്ലാ എന്‍. ഡി. എഫുകാരും തെമ്മാടികളെന്ന പോലെ! അതിനാല്‍ താങ്കളും ഒരു തെമ്മാടിയാണ്‌.

കാണാപ്പുറം said...

വരരുചീ,
താങ്കള്‍ നരേന്ദ്രനെ വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നല്ലോ. പലബ്ലോഗുകളിലായി ചില കടുത്ത കമന്റുകള്‍ കാണുന്നു. വ്യക്തിഹത്യ അരുതെന്നു വിലക്കുന്നില്ല. പക്ഷേ അത്‌ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നിടത്ത്‌ അപസ്വരമുണ്ടാക്കുമെന്നും കൂടുതല്‍ നല്ല ചര്‍ച്ചകള്‍ നടക്കുന്നതിനു തടസ്സമുണ്ടാക്കുമെന്നും പറയാതെ വയ്യ.


ജനസമൂഹങ്ങളെ "വര്‍ഗ്ഗീകരി"ച്ച്‌ കണ്ടുകൊണ്ട്‌ "വര്‍ഗ്ഗസംഘട്ടനങ്ങളെ" വിലയിരുത്തുന്നതു പോലെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു ചിന്താരീതി താങ്കളുടെ ചില അഭിപ്രായങ്ങളിലെങ്കിലും കടന്നു വരുന്നോ എന്നു ഞാന്‍ സംശയിക്കുന്നു. നരേന്ദ്രനെ താങ്കള്‍ കടന്നാക്രമിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം അറിയാത്തതുകൊണ്ട്‌ അതേപ്പറ്റി കൂടുതല്‍ പറയാനില്ല. പക്ഷേ എല്ലാ ആര്‍. എസ്‌. എസ്‌.കാരും തെമ്മാടികളാണ്‌ എന്നത്‌ താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്‌ എന്നു ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഒരു മൂന്നു നാലു ആര്‍. എസ്‌. എസ്‌. കാരെ എനിക്കു വളരെ നന്നായി അടുത്തറിയാം. അവരെയെന്തായാലും എനിക്കു തെമ്മാടികളായി കാണാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.

പലരും ചെയ്യുന്നതുപോലെ ഒരു സന്തുലനമാവട്ടെ എന്ന മട്ടില്‍ ഉടന്‍ തന്നെ എന്‍.ഡി.എഫിനേക്കുറിച്ചും അതേ അഭിപ്രായം തന്നെ പറയാത്തത്‌ അവരിലാരെയും വ്യക്തിപരമായി അടുത്തറിയാത്തതുകൊണ്ടാണ്‌. എന്നാലും അവരും "എല്ലാവരും തെമ്മാടികളാണ്‌" എന്ന മട്ടിലൊക്കെ പറഞ്ഞാല്‍ അതിനെ 'അന്ധമായ എതിര്‍പ്പ്‌' എന്നോ 'വരട്ടുവാദം' എന്നോ മറ്റോ വിശേഷിപ്പിക്കേണ്ടിവരുമെന്നാണു തോന്നുന്നത്‌.

എല്ലാ കമ്മ്യൂണിസ്റ്റുകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങളുടെ മുന്‍പിലിട്ട്‌ അദ്ധ്യാപകനെ വെട്ടിക്കൊല്ലാനുള്ള ക്രൂരമനസ്സുണ്ടാവുമോ? ശ്വാസം മുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നവരെ ചുടുകട്ടയ്ക്ക്‌ എറിഞ്ഞു മുക്കിക്കൊല്ലാനുള്ള മനോബലം? ഉണ്ടെന്നു വിശ്വസിക്കണമെങ്കില്‍ സ്ഥിരബുദ്ധി നശിക്കണം. അങ്ങനെ ആരേയും കാടടച്ച്‌ വര്‍ഗ്ഗീകരിക്കുന്നത്‌ സ്ഥിരബുദ്ധിയുള്ളവര്‍ക്കു ചേര്‍ന്ന പണിയല്ല. ഏതെങ്കിലും ചിലര്‍ വൈകാരികമായി പ്രതികരിക്കുന്ന ഒരു അവസരം നോക്കിവച്ച്‌ അതൊരു "വര്‍ഗ്ഗ" സ്വഭാവമായി ചിത്രീകരിക്കുന്നതിനെ ഒരു തന്ത്രമായി മാത്രമേ കാണാനാവൂ. "അതല്ല, അങ്ങനെയല്ല - അതവരുടെ മൊത്തം സ്വഭാവമാണ്‌" എന്നൊക്കെ പറയാന്‍ ഭാവമുള്ളവര്‍ക്ക്‌ "എല്ലാ മുസ്ലീങ്ങളിലും തീവ്രവാദമുണ്ടെന്നു പറയരുത്‌" എന്നു വാദിക്കാനും സ്വാഭാവികമായും അവകാശമില്ലാതെ പോകും.

നരേന്ദ്രന്റെ ബ്ലോഗിലോ മറ്റോ ഒരു പോസ്റ്റിനുള്ള മറുപടിയായി താങ്കള്‍ തന്നെ എഴുതിയത്‌ "അപരമായതിനെ എല്ലാം വെറുക്കാന്‍ ആര്‍. എസ്‌. എസ്‌. പഠിപ്പിക്കുന്നു" എന്നാണ്‌. (അതില്‍ തന്നെ എനിക്കു വിയോജിപ്പുണ്ട്‌. നമുക്കതു വിടാം) എന്നിട്ടിപ്പോള്‍, തുറന്നു പറയട്ടെ, താങ്കളുടെ അഭിപ്രായപ്രകടനങ്ങളിലാണല്ലോ അത്തരമൊരു ചിന്ത കാണാന്‍ കഴിയുന്നത്‌? തന്റേതല്ലാത്ത വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തി ഒറ്റയടിക്ക്‌ "മുഴുവന്‍ തെമ്മാടികളാണ്‌" എന്നു പറഞ്ഞപ്പോള്‍ ഒരു കൂസിസ്റ്റ്‌ മുഖം മൂടി അഴിഞ്ഞുവീണതായിത്തോന്നി.

നമുക്ക്‌ യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ വളരെയെളുപ്പമാണു സുഹൃത്തേ. ഇവിടെ ചര്‍ച്ച ചെയ്തു വരുന്ന വിഷയം തന്നെയെടുക്കുക. സുരക്ഷാ ഏജന്‍സികളില്‍ പ്രവേശിപ്പിക്കുന്നതിന്‌ മുസ്ലീങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്കോ? എന്തിന്‌? തന്നിരിക്കുന്ന രണ്ടു ലിങ്കുകളും ഇപ്പോള്‍ ലഭ്യമല്ലാത്തതുകൊണ്ട്‌ അവ വായിക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തെക്കാലത്ത്‌ ഏതൊരു റിപ്പോര്‍ട്ടിനും പരിപൂര്‍ണ്ണമായ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പു വരുത്താനാകില്ല താനും. എന്തായാലും വിഷയത്തില്‍ നിന്നു തന്നെ കാര്യം വ്യക്തമാണ്‌.

പതിവുപോലെ ഈ വിഷയത്തിലും എല്ലാ പ്രതികരണങ്ങളും മൂന്നു രീതിയില്‍ അവസാനിച്ചു.
പരിഭവം, പൊട്ടിത്തെറി, പിന്നെ പേടിപ്പീരും.

"ഞങ്ങളെ മാറ്റി നിര്‍ത്തുന്നു" എന്ന പരാതിയും "അവര്‍ എപ്പോഴും മാറി നില്‍ക്കുന്നു" എന്ന പരാതിയും ഒപ്പം കേള്‍ക്കാന്‍ മനസ്സുള്ളവര്‍ക്കാണ്‌ മനസ്സു തുറന്ന ധാരാളം ചര്‍ച്ചകള്‍ ഉണ്ടായെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം വന്നു പോകുന്നത്‌. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ പൊട്ടിത്തെറിയുണ്ടാക്കുന്നതു സ്വാഭാവികം. പക്ഷേ അത്‌ അകല്‍ച്ച കൂടാന്‍ മാത്രം ഉപകരിക്കുന്നു എന്നതു ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. അകല്‍ച്ചകള്‍ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ വകയാണ്‌ മൂന്നാമത്തെ വിഭാഗത്തിലുള്ള പ്രതികരണം. പേടിപ്പിക്കുക! 'വെടക്കാക്കി തനിക്കാക്കുക' എന്നതൊക്കെപ്പോലെ 'പേടിപ്പിച്ചു കൂടെ നിര്‍ത്തുക'. രക്ഷപെടുത്താനാണു ഭാവമെങ്കില്‍ അകല്‍ച്ചകള്‍ കുറയ്ക്കാനല്ലേ ശ്രമിക്കേണ്ടത്‌? കൂട്ടാനല്ലല്ലോ.


മുസ്ലിം സമുദായാംഗങ്ങള്‍ രഹസ്യാന്വേഷണവിഭാഗങ്ങളില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം സത്യമാണെന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍, അതേക്കുറിച്ചു കൂടുതല്‍ ചിന്തിക്കാന്‍ തയ്യാറാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ എന്തായിരിക്കും അതിന്റെ കാരണം? ഒരു സമുദായത്തെ അകറ്റി നിര്‍ത്തിയിട്ട്‌ ആര്‍ക്ക്‌ എന്തു നേടാനാണ്‌? ഏതെങ്കിലും സ്ഥാപിത താല്‍പര്യക്കാരുടെ പണിയാണിതെങ്കില്‍, അവരുടേത്‌ വികലമായ ഒരു മനശ്ശാസ്ത്രമാവണ്ടേ? അതു തന്നെയായിരിക്കുമോ യഥാര്‍ത്ഥ കാരണം? കോടിക്കണക്കിനു ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ അവര്‍ക്ക്‌ ഇതെത്ര കാലം കഴിയും? അതോ ഇനി വിശ്വാസ്യതയ്ക്ക്‌ വല്ല കോട്ടവും സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്താവും? അതും ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു വരുമോ? അങ്ങനെയെങ്കില്‍ അതിനെ എങ്ങനെ പ്രതിരോധിക്കാം? ശരിക്കൊന്നാലോചിച്ചാല്‍ എന്തെങ്കിലും കിട്ടാതിരിക്കില്ല. ഒരു സമുദായമെന്നല്ല, നമ്മുടെ രാജ്യം തന്നെ ചിലപ്പോള്‍ രക്ഷപെട്ടേക്കും. കാമ്പുള്ള എന്തെങ്കിലുമൊക്കെ ഇത്തരം ചര്‍ച്ചകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്നെങ്കില്‍ കൊള്ളാമായിരുന്നു.


പിന്നെ, വരരുചീ, താങ്കളുടെ പേരില്‍ ക്ലിക്കു ചെയ്യുമ്പോള്‍ www.anwar.com എന്ന ഒരു..അയ്യോ ക്ഷമിക്കണം തെറ്റി... antiwar.com എന്ന ഒരു സ്ഥലത്തെത്തുന്നല്ലോ. താങ്കള്‍ക്ക്‌ ഒരു ബ്ലോഗുണ്ടെങ്കില്‍ ഒരു ലിങ്കു തന്നാല്‍ വായിക്കാമായിരുന്നു. എന്തായാലും antiwar സംരംഭത്തെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞതു നന്നായി. എല്ലാ കമ്മ്യൂണിസ്റ്റുകളും എല്ലാ വിധ യുദ്ധങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അധിനിവേശങ്ങള്‍ക്കുമെല്ലാം എതിരാകുന്ന ഒരു കാലം വരുമോ എന്തോ?


നരേന്ദ്രന്‍, താങ്കളോടും ഒരല്‍പം.
എന്നു മുതല്‍ക്കാണ്‌ ഈ നരേന്ദ്രമോഡിയൊക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌? പലര്‍ക്കും അയോദ്ധ്യയുടെ ചരിത്രം 1992-ല്‍ മാത്രം തുടങ്ങുന്നതു പോലെ മോഡി "ജനിച്ച"തും 2002-ഇല്‍ മാത്രമല്ലേ? അതിനൊക്കെ എത്രയോ മുന്‍പ്‌ ഇവിടെയുണ്ടായിരുന്നയാളാണ്‌ സ്വാമി വിവേകാനന്ദന്‍? അദ്ദേഹത്തിന്റെ പേരാണ്‌ നരേന്ദ്രന്‍ എന്നത്‌. മുഴുവന്‍ സമയവും കാവി പുതച്ച വേഷത്തില്‍ മാത്രം ചിത്രങ്ങളില്‍ കാണപ്പെടാറുള്ള ആളായതു കൊണ്ട്‌ ആ പേര്‌ ഒരു പക്ഷേ കൂടുതല്‍ വര്‍ജ്ജ്യമായേക്കും. എന്തോ എനിക്ക്‌ ആ സ്വാമിയാരോടോ ആ പേരിനോടോ ഒന്നും ഒരു അലര്‍ജിയുമില്ലെന്നു മാത്രമല്ല, ഇഷ്ടമാണു താനും. ഇനിയിപ്പോള്‍ അതു തുറന്നു പറയാന്‍ ചങ്കൂറ്റം കാണിക്കുന്നത്‌ "ഫാസിസ"മാണെങ്കില്‍ ആവട്ടെ. കലികാലം! അല്ലാതെന്തു ചെയ്യാന്‍?

Ambi said...

പ്രിയ കാണാപ്പുറം..

അഭിഭാഷണം എന്ന് ബ്ലോഗ് തുടങ്ങിയതു മുതല്‍ ഞാന്‍ കേള്‍ക്കുന്നതൊക്കെ ഒരു വലിയ തമാശ.(പരസ്യമായും, ഈ-കത്തിലൂടേ രഹസ്യമായും):)

സ്വാമിജിയുടെ പൂര്‍വാശ്രമ വിളിപ്പേരായതുകൊണ്ട് തന്നെയാണ് നരനെന്നും പിന്നെ ആ പേരില്‍ മുന്‍പൊരാള്‍ ബ്ലോഗ് ചെയ്തു തുടങ്ങി എന്നതു കൊണ്ട് നരേന്ദ്രനെന്നും പേരു സ്വീകരിച്ചത്.

കാവി നല്ല നിറം തന്നെ..ആര്‍ എസ്സ് എസ്സിന്റെ കാവിയല്ല..ആ സംഘടനയുടെ ആശയങ്ങളെ പലപ്പോഴും അടുപ്പിയ്ക്കാന്‍ കഴിയാറില്ല.

ആളുകളോട് വിദ്വേഷം തോന്നിയിട്ടെന്തു കാര്യം?

പിന്നെ കാളിയംബി എന്നപേരിലും ഞാന്‍ ബ്ലോഗെഴുതുന്നുണ്ട്..

www.kaliyambi.blogspot.com

ഭിക്കു എന്ന പേരിലുമുണ്ട്
www.sukanaadam.blogspot.com
ഇവിടെയെല്ലാം തുടരുകയും ചെയ്യും.

പറഞ്ഞുതീരുന്നതു വരെ:)

വരരുചി അഭിഭാഷണത്തിലും വന്നു കണ്ടു..ഇവിടേയും വന്നതാദ്യമായാണ് കാണുന്നത്..


കാണാപ്പുറമേ നന്ദി