Monday, November 13, 2006

ഒരു പുതിയ ആത്മഹത്യ വാര്‍ത്ത

എംസി റോഡ്‌ വികസന കമ്പിനിയുടേ പ്രൊജകറ്റ്‌ മാനേജര്‍ ലീ സിബിന്‍ ആത്മഹത്യ ചെയ്തു. 17 കോടി സര്‍ക്കാര്‍ കുടിശ്ശികയുണ്ടായിരുന്നത്രെ ഇദ്ദേഹത്തിന്റെ കമ്പനിക്ക്‌. 2002 ഡിസംബറില്‍ ഒപ്പിട്ട പദ്ധതി ആരംഭിക്കാന്‍ 2 വര്‍ഷം കാലതാമസ്സം വന്നു എന്നതിനാല്‍ 10 കോടി ധനകാര്യ വകുപ്പ്‌ പിഴയും വിധിച്ചു. യഥാസമയം സ്ഥലം ഏറ്റെടുത്ത്‌ കൊടുക്കാത്തതാണ്‌ കാലതമസ്സ്ത്തിന്‌ കാര്‍ണമായത്‌ എന്ന് വ്യകതമായിരുന്നു എങ്കിലും പിഴയടച്ചാല്‍ മാത്രമേ കുടിശ്ശികപ്പണം നല്‍കൂ എന്നായിരുന്നു വകുപ്പ്‌ മന്ത്രിയുടെ നിലപാട്‌.

ഈ മംഗളം വാര്‍ത്ത വായിക്കു

7 comments:

കിരണ്‍ തോമസ് said...

എംസി റോഡ്‌ വികസന കമ്പിനിയുടേ പ്രൊജകറ്റ്‌ മാനേജര്‍ ലീ സിബിന്‍ ആത്മഹത്യ ചെയ്തു. 17 കോടി സര്‍ക്കാര്‍ കുടിശ്ശികയുണ്ടായിരുന്നത്രെ ഇദ്ദേഹത്തിന്റെ കമ്പനിക്ക്‌

Salini said...

കിരണ്‍, പോസ്റ്റുകളെല്ലാം വായിച്ചു.

"ഒരു പുതിയ ആത്മഹത്യ വാര്‍ത്ത" - ശരിക്കും വിഷമം തോന്നുന്നു. കേരളം ഒരിക്കലും നന്നാവില്ലേ?

ഇത്രയും കഴിവുള്ള ഒരാളുടെ ജീവനവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ കേരളത്തിനു അഭിമാനിക്കാം അല്ലേ!

മഞ്ഞുതുള്ളി said...

പരാജയങ്ങള്‍ക്ക് പരിഹാരം ആത്മഹ്ഹത്യയാണെന്ന് തോന്നുന്നില്ല.പക്ഷെ പരാജിതനെ ആരും തിരിഞ്ഞുനോക്കാറില്ല. അവനും പറയാനുണ്ടാവും ചിലത്.

കിരണ്‍ തോമസ് said...

ചുവപ്പു നാടയുടേ ഇര അത്ര മാത്രമേ എനിക്ക്‌ പറയാനുള്ളൂ

കുട്ടന്മേനൊന്‍::KM said...

17 കോടി പിരിഞ്ഞുകിട്ടാനുള്ള കമ്പനിയുടെ പ്രോജക്റ്റ് മാനേജറുടെ ആത്മഹത്യ ശരിക്കും വിഷമിപ്പിക്കുന്നു.
അവയവങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുമെന്ന് വയനാട്ടിലെ കര്‍ഷകത്തൊഴിലാളി..
http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=175324
ഈ വയനാട് കേരളത്തിലല്ലേ ?

Kiranz..!! said...

ഏറ്റവും വേദന തോന്നിയ ഒരു വാര്‍ത്തയായിരുന്ന് ഇത്.മനോരമയിലൂടെ ഈ വാര്‍ത്ത വായിക്കുമ്പോള്‍ ആദ്യം തോന്നിയ വികാരം “ഭീതി “ തന്നെയായിരുന്നു.ആരെങ്കിലും ആ മനുഷ്യനെ “ചുവപ്പ് നാടയുടെ മഹത്വങ്ങള്‍” പഠിപ്പിച്ചിരുന്നെങ്കില്‍ സ്വന്ത ജീവനും കൊണ്ട് ആദ്യമേ അയാള്‍ മലേഷ്യക്ക് യാത്രയാവുമായിരുന്നു..പ്രതീക്ഷയസ്തമിച്ച ഒരു സര്‍ക്കാര്‍ രക്ത സാക്ഷി കൂടി..

Anonymous said...

Keep it up-Kiran. Dont loose your heart (re:-last muringoor post)