Thursday, November 16, 2006

കണക്കു കൂട്ടാന്‍ അറിയാതെ വരുമ്പോള്‍

സംസ്ഥാനത്തേ 25 ലക്ഷം ദരിദ്രകുടുംബങ്ങള്‍ വെറും 33 രൂപ പ്രിമിയം അടച്ച്‌ അപകട ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന പദ്ധതിയിലേ ചില കണക്കിലേ കളികളാണ്‌ പറയാന്‍ പോകുന്നത്‌.

കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ഒരു 5 അംഗ BPL കുടംബത്തിന്‌ അപകട മരണ ഇന്‍ഷൂറന്‍സായി പരമാവധി 1 ലക്ഷവും അംഗവൈകല്യത്തിനോ മറ്റസ്സുഖങ്ങള്‍ക്കോ പരമാവധി 30000 രൂപ വരേ ചികിത്സാ ചിലവോ നേടാവുന്നതാണ്‌.പ്രസവത്തിന്‌ 5000 രൂപയും കിട്ടും.പ്രീമിയമാകട്ടേ 399 രൂപ. അതില്‍ 300 രൂപ കേന്ദ്രം, 33 രൂപ സംസ്ഥാനം 33 പഞ്ചായത്തുകള്‍ 33 രൂപ ചേരുന്ന കുടുംബവും നല്‍കണം.ഇതാണ്‌ പദ്ധതി.

ഇനി ചില കണക്കുകള്‍

25 ലക്ഷം കുടുംബങ്ങള്‍ 399 രുപ പ്രകാരം മൊത്തം പ്രീമിയ തുക 99 കോടി 75 ലക്ഷം .100 കോടി എന്നു കരുതുക.

ഇനി 25 ലക്ഷത്തില്‍ 1 ലക്ഷം കുടുംബങ്ങള്‍ 30000 രൂപക്ക്‌ അര്‍ഹരായി എന്നു കരുതുക എത്രയായി 300 കോടി രൂപ. അതും പോട്ടേ 25000 (1%) കുടുംബങ്ങള്‍ അര്‍ഹരായി എന്നുകരുതുക 75 കോടി മുടക്കെണ്ടി വരും. ഇന്‍ഷൂറന്‍സ്‌ ബിസ്സിനസ്സില്‍ 20% മാത്രമേ ക്ലെയിം ഉണ്ടാകൂവത്രേ പക്ഷേ 1% നാം കണ്ടു കഴിഞ്ഞു.

ഇനിയാണ്‌ ഇതിലേ ക്ലൈമാക്സ്‌. UDF ഗവര്‍മന്റ്‌ ടെന്റര്‍ വിളിച്ചു നല്‍കിയ ഈ പദ്ധതി എറ്റെടുത്തത്‌ ICICI ലംബാര്‍ഡ്‌ എന്ന കമ്പനി. പ്രിമിയം എത്രയെന്നോ വേറും 99 രൂപ. അതായത്‌ കേന്ദ്ര വിഹിതം 300 രൂപ പോലുമില്ലാതെ ഈ പദ്ധതി നടപ്പിലാക്കാമെന്ന്.

ഇതാണ്‌ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ പരിരക്ഷാ പദ്ധതി. ഇനി LDF ചെയ്യാന്‍ പോകുന്നതോ പൊതു മേഖല ഇന്‍ഷൂറന്‍സ്‌ കമ്പനികളുമായി ചേര്‍ന്ന് 399 രൂപയുടേ പദ്ധതി നടപ്പിലാക്കും. അപ്പോഴും കണക്കുകൂട്ടല്‍ തെറ്റും. അല്ലേലും മിക്കവരും കണക്കില്‍ പിന്നോക്കമാണല്ലോ

23 comments:

കിരണ്‍ തോമസ് said...

സംസ്ഥാനത്തേ 25 ലക്ഷം ദരിദ്രകുടുംബങ്ങള്‍ വെറും 33 രൂപ പ്രിമിയം അടച്ച്‌ അപകട ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന പദ്ധതിയിലേ ചില കണക്കിലേ കളികള്‍

ശാലിനി said...

കിരണ്‍ എനിക്കു ശരിക്കും മനസിലായില്ല. ഇതുകൊണ്ട് ആര്‍ക്കാണു നേട്ടം. ജനങ്ങള്‍ക്ക് ശരിക്കും പ്രയോജനം കിട്ടുമോ?

വളരെ നാളുകളായി കരുതിയതായിരുന്നു, ആരെങ്കിലും ഇതുപോലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടി ഇന്‍ഷുറന്‍സ് കൊണ്ടുവന്നിരുന്നുവെങ്കില്‍ എന്ന്.

ഒരു പാവപ്പെട്ട വീട്ടില്‍ ഒരാള്‍ മരിച്ചാല്‍, ചിലവുകള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന അവസ്ഥയാണ്. വീടിനുമുമ്പില്‍ പന്തലിടുന്നതുമുതല്‍, ക്രിസ്ത്യാനിയാണെങ്കില്‍ (മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല) പള്ളില്‍ പതാരം, കുഴിക്കാശ്.... എന്തെല്ലാം ചിലവുകള്‍.

ഈ പദ്ധതി ശരിയായി നടപ്പാക്കുകയാണെങ്കില്‍, ചുവപ്പുനാടയില്‍ കുരുങ്ങാതെ ഇന്‍ഷുറസ് തുക എത്രയും പെട്ടന്ന് അവകാശികള്‍ക്കു ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ നന്നായിരുന്നു.

കിരണ്‍ തോമസ് said...

എന്റെ ശാലിനി ഇത്‌ നടപ്പില്ല 1% പേരെങ്കിലും ക്ലെയിം ചെയ്താല്‍പ്പോലും ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ കൊടുക്കാന്‍ കഴിയില്ല. പദ്ധതി തന്നേ യാതാര്‍ത്ഥ്യബോധമില്ലാത്തതാണ്‌. ഇല്ലാത്ത തുക എങ്ങനെ കൊടുക്കും. ഒരു വലിയ രാഷ്ട്രീയ തമാശയാണിത്‌.

ശാലിനി said...

എന്തിനാണ് ആ പാവങ്ങളെ വച്ച് ഈ തമാശ കാണിക്കുന്നത്. തമാശകള്‍ ധാരാളം വേറെയുണ്ടല്ലോ!

ഇതിനെകുറിച്ച് അന്വേഷിക്കാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും ആരും ഇല്ലേ, ഇനി 5 വര്‍ഷം കഴിഞ്ഞല്ലേ ഉള്ളൂ ഇലക്ഷന്‍ അല്ലേ?

ഈ പത്രങ്ങള്‍ ഇടയ്ക്കു ചില ഇന്‍ഷുറന്‍സ് പദ്ധതികളുമായി വന്നിരുന്നല്ലോ, അതിനു പിന്നിലും ഇതേ തമാശ തന്നെയാണോ?

Siju | സിജു said...

ഇന്‍ഷുറന്‍സിനെ പറ്റി വല്യ പിടിയില്ല
എങ്കിലും ഇതു തട്ടിപ്പാണെന്ന് ഉറപ്പാണോ..

അതുല്യ said...

ആ ഉമേശന്‍ മാശു ഒന്നേണിച്ചേ...
--

കിരണ്‍, പലപ്പോഴും ശ്രദ്ധിച്ചിരുന്ന വാര്‍ത്തകള്‍ എങ്കിലും, മനസ്സിന്റെ അകത്തളത്തേയ്കും കൂടി എത്തിയ്കുന്നും താങ്കളുടേ പോസ്റ്റുകള്‍. എന്ത്‌ എങ്ങനെ

njjoju said...

കിരണ്‍,
കിരണ്‍ പറയുന്ന കണക്കുകള്‍ ശരിയാണ്‌. പക്ഷേ ഗവര്‍മണ്റ്റ്‌ പ്രമോട്ടു ചെയ്യുന്ന ഒരു പദ്ധതി തട്ടിപ്പാണെന്നു പറയാന്‍ എങ്ങനെ കഴിയും. ഏതൊരു കമ്പനിയാണ്‌ ഗവര്‍മെണ്റ്റുമായി സഹകരിക്കുന്നത്‌ അവര്‍ക്കും ഈ കണക്കുകള്‍ അറിയാവുന്നതാണല്ലോ. ലാഭം പ്രതീക്ഷിച്ചുകൊണ്ടു തന്നെയല്ലേ അവര്‍ ഇന്‍ഷൂറന്‍സ്‌ കൊടുക്കുന്നതും.

ഇനി കരാറായിക്കഴിഞ്ഞാല്‍ തുക കൊടുക്കാന്‍ കമ്പനിക്ക്‌ ബാധ്യതയില്ലേ, കമ്പനി നഷ്ടത്തിലാണെങ്കില്‍ കൂടി. സര്‍ക്കാരിനും ബാധ്യതയില്ലേ ഇത്‌ ഉറപ്പുവരുത്തുവാന്‍. ഇന്‍ഷൂറന്‍സ്‌ തുക കിട്ടാത്ത പക്ഷം കോടതിയെ സമീപിക്കാനുള്ള വകുപ്പില്ലേ.

പിന്നെ എല്‍.ഐ.സി യുടെ നിക്ഷേപപദ്ധതികള്‍ നോക്കുക. അപകടം ഉണ്ടായില്ലെങ്കില്‍ കാലാവധിക്ക്‌ ശേഷം അടച്ച കാശ്‌ പലിശ സഹിതം തിരിച്ചു കൊടുക്കണം. അപകടം ഉണ്ടായാല്‍ പറഞ്ഞിരിക്കുന്ന തുക നല്‍കണം. ഇവിടെയും ഒറ്റനോട്ടത്തില്‍ ലാഭമില്ലല്ലോ.

njjoju said...

പിന്നെയും ചില സാദ്ധ്യതകളുണ്ട്‌ കിരണ്‍. (എനിക്ക്‌ ഈ പരിപാടിയെക്കുറിച്ച്‌ കേട്ടറിവു മാത്രമേയുള്ളൂ. എല്ലാ ക്ളോസുകളും എനിക്കറിയുകയുമില്ല.)

1. ചില പ്രായ പരിധികള്‍ കാണും. ഉദാഹരണത്തിന്‌ പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരെന്നോ മറ്റോ.
2. കിരണ്‍ പറയുന്ന 1 ലക്ഷം കുടുംബങ്ങളും ഒരുമിച്ചല്ല ക്ളെയിം ചെയ്യുക. ഒരു ഇരുപതോ മുപ്പതോ വര്‍ഷം കോണ്ടാണ്‌. ഈ ഇരുപത്‌ വര്‍ഷം കൊണ്ട്‌ നൂറു കോടി നാനൂറു കോടിയാകാന്‍ ഒരു പ്രയാസവുമില്ല.

kallechi said...

insurance is a patikkal paripaati. ee aTuttha kaalatth saudiyil oru paatu kampanikal license insurancenu kotikal vangimungi. ethant 65 oalam kampanikal

കിരണ്‍ തോമസ് said...

എത്ര ക്ലൈമുകള്‍ക്ക്‌ പണം ലഭിക്കും എന്നതാണ്‌ പ്രശ്നം. ഇതേക്കുറിച്ചുണ്ടായ ഒരു മാധ്യമ ചര്‍ച്ചയില്‍ ഡോ. സോമന്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടു വരികയുണ്ടായി. അദ്ദേഹം പറഞ്ഞത്‌ 99 രൂപാ പ്രിമിയത്തേപ്പറ്റിയാണ്‌. ഇതൊരിക്കലും നടക്കില്ലാ എന്ന് കണക്കുകള്‍ സഹിതം അദ്ദേഹം സമര്‍ത്ഥിച്ചു. അപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞത്‌ 399 രൂപക്കും ഇത്‌ പറ്റില്ലല്ലോ എന്നാണ്‌. കണക്കുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല.

നവംബര്‍ മാസത്തെ നാഷ്ണനല്‍ റിവ്യൂ ഓഫ്‌ കറണ്ട്‌ അഫയേര്‍സ്‌ എന്ന മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നുമാണ്‌ ഞാന്‍ input എടുത്തിരിക്കുന്നത്‌. അതില്‍ ഒരു പാട്‌ കാര്യങ്ങള്‍ പറയുന്നുണ്ട്‌. അതിന്റെ ഒരു സംഗ്രഹമാണ്‌ ഞാന്‍ ഇവിടെക്കൊടുത്തിരിക്കുന്നത്‌.

njjoju said...

കിരണ്‍,
എത്ര ക്ളെയിമുകളുണ്ടായാലും കൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. പണം ഉണ്ടാക്കേണ്ടത്‌ അവരുടെ ബാധ്യതയാണ്‌.

കിരണിണ്റ്റെ ആശങ്കകള്‍ എനിക്കും ഉണ്ട്‌.എങ്കിലും എണ്റ്റെ ചില വിശ്വാസങ്ങള്‍ ഞാനിവിടെ പങ്കു വയ്ക്കുകയാണ്‌. ഡൊ. സോമന്‍ ആരാണെന്നെനിക്കറിയില്ല. തിരിവഞ്ചൂരിണ്റ്റെ ഗവെര്‍മെണ്റ്റാണെല്ലോ 99 രൂപയുടെ ഇന്‍ഷുറന്‍സുമായി വന്നത്‌. എനിക്ക്‌ ഇന്‍ഷുറന്‍സ്‌ പദ്ധതിയോട്‌ മുന്‍വിധികളൊന്നുമില്ല. പ്രത്യേക പ്രതിപത്തിയുമില്ല. ICICI ലംബര്‍ഡ്‌ ചെയ്യാം എന്നു പറയുന്നത്‌ ചെയ്യാന്‍ കഴിയും എന്നു തന്നെയാണ്‌ എണ്റ്റെ വിശ്വാസം. കാരണം അവര്‍ ഈ രംഗത്തെ വമ്പന്‍മാരാണ്‌. പരിചയമുള്ളവരാണ്‌.

ഇവിടുത്തെ പ്രശ്നം അഭിപ്രായം പറയുന്നത്‌ ഞാനും കിരണും ഡൊ. സോമനും തിരുവഞ്ചൂരുമൊക്കെയാണ്‌. ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ പരിചയമുള്ളവരല്ല. അവരുടെ മാര്‍ക്കറ്റ്‌ സര്‍വേകളെകുറിച്ച്‌ നമുക്കെന്തറിയാം.

കണക്കുകളാണ്‌ പ്രധാനമെങ്കില്‍ ഇവിടെ രണ്ടു വര്‍ഷത്തില്‍ താഴെകൊണ്ട്‌ പണം ഇരട്ടിയാകുന്ന പദ്ധതികളുണ്ട്‌.ലിസ്സും മണിചെയിനും അല്ല. തികച്ചും ന്യായമായ കണക്കുകള്‍കൊണ്ട്‌ അവര്‍ പണം ഇരട്ടിയാകുന്നത്‌ കാണിച്ചുതരും.

തന്നെയുമല്ല ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ മറ്റുപല രാജ്യങ്ങളും നടപ്പാക്കിയിട്ടുള്ളതുമാണ്‌.

saptavarnangal said...
This comment has been removed by a blog administrator.
saptavarnangal said...

കിരണ്‍,
ഇന്‍ഷുറന്‍സിനെ കുറിച്ച്‌ വായിച്ചിരുന്നെങ്കില്‍ ‌ ഇങ്ങനെ ഒരു അഭിപ്രായം കിരണിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമായിരുന്നില്ല എന്നാണ്‌ എന്റെ വിശ്വാസം. ഈ പറഞ്ഞപോലെ കണക്ക്‌ കൂട്ടിയാല്‍ LIC എപ്പോഴേ പൂട്ടി പോയേനെ!ഇതേ രീതിയില്‍ കണക്ക് കൂട്ടിയാല്‍ വാഹനം ഇന്‍ഷൂറ് ചെയ്യുന്ന കമ്പനിയുടെ ഗതീ എന്താകും?

ഇവിടെ ഗവണ്‍മന്റ്‌ - ICICI നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്‌ധതിയുടെ പൂര്‍ണ്ണ രൂപം അറിയാമോ? മിക്കവാറും ഈ പ്രീമിയത്തിന്‌ 1 വര്‍ഷത്തേക്കായിരിക്കും ഇന്‍ഷുറന്‍സ്‌, അല്ലെങ്കില്‍ കുറച്ച്‌ വര്‍ഷത്തേയ്ക്ക്‌(2,3,4,5) മാത്രമായിരിക്കും. അതു പോലെ 30000 വരെ എന്നുള്ളത് എപ്പോഴും 30000 തികച്ചു കിട്ടും എന്നല്ല അര്‍ത്ഥം.ചില പ്രത്യേക അസുഖങ്ങള്‍ക്കേ ഈ 30000 അടുത്തുള്ള കാശു കിട്ടൂ എന്ന് fine print of policy document -ല്‍ എഴുതി ചേര്‍ത്തിട്ടുണ്ടാകും. അത് പോ‍ലെ ചില അസുഖങ്ങള്‍ക്ക്( എയിഡ്സ് പോലെ) ഈ കാശു കിട്ടുകയുമില്ല!
പ്രസവത്തിന് 5000 രൂപ എന്നതു ശരിയാണോ?
5000 വരെ എന്നായിരിക്കും, സാദാ‍ പ്രസവം ആണെങ്കില്‍ 5000 കിട്ടിയാല്‍ അതു ലാഭം പരിപാടിയല്ലേ? ഗവണ്മെണ്ട് ആശുപത്ര്യില്‍ പ്രസവിച്ച് 5000 കൈക്കലാക്കി പോകാമെല്ലോ!മിക്കവാറും സാദാ പ്രസവത്തിന് 500 രൂപയായിരിക്കും. ഏതു ആശുപതിയില്‍ ചികിത്സിക്കണം എന്നൊക്കെ ആ fine print of policy document -ല്‍ എഴുതി ചേര്‍ത്തിട്ടുണ്ടാകും. അതൊക്കെ അറിയാതെ നമ്മള്‍ കണക്കിലെ കളി നടത്തണോ?


ഇന്‍ഷുറന്‍സുകാരുടെ ഭാഷയിലുള്ള 'റിസ്ക്‌' എല്ലാം കണക്കുകൂട്ടി ലാഭം ഉണ്ടാക്കാം എന്ന്‌ കണ്ടതു കൊണ്ടായിരിക്കും ICICI ഈ പണിയ്ക്ക്‌ ഇറങ്ങി തിരിച്ചത്‌.

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞല്‍ ക്ലെയ്മുകളുടെ എണ്ണം എപ്പോഴും തങ്ങളുടെ മൊത്തം പ്രീമിയം പൂളിലുള്ള തുകക്കുള്ളില്‍ നില്‍ക്കും എന്ന് കമ്പനി കണക്ക്‌ കൂട്ടും.ഈ ക്ലെയ്മുകള്‍ ഒന്നും ഒരുമിച്ച് സംഭവിക്കില്ല എന്ന വലിയ റിസ്ക് കമ്പനി എടുക്കും.
പിന്നെ ക്ലെയിം തുക പരസ്യത്തില്‍ പറയുന്നതു പോലെ ആയിരിക്കില്ല കിട്ടുമ്പോള്‍. അത്‌ കുറയ്ക്കാന്‍ പല കാരണങ്ങളും കമ്പനി കണ്ടെത്തും.


ഇതിനു പുറമേ റി ഇന്‍ഷുറന്‍സ്‌ എന്നൊരു പരിപാടിയുമുണ്ട്‌. അതു ഇന്‍ഷുറന്‍സ്‌ കമ്പനിയെ തന്നെ ഇന്‍ഷുര്‍ ചെയ്യുന്നതാണ്‌. ഇന്വ്സ്റ്റ്മെന്റ് ബന്ധപ്പെടുത്തിയുള്ള പോളിസി ആണെങ്കില്‍ ഈ പണം കമ്പനിക്കു പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.അതൊക്കെ എന്താണ്‌ എന്ന് മനസ്സിലാക്കാന്‍ ഈ ലിങ്കില്‍ നിന്നുള്ള PDF വായിക്കൂ.PDF here

ഇന്‍ഷൂറന്‍സ്‌ ഒരിക്കലും തട്ടിക്കല്‍ പരിപാടിയല്ല. വെറുതേ ഈ കാശു പോണെ എന്നു പ്രാര്‍ത്ഥിച്ച്‌ കൊണ്ട്‌ കളയേണ്ട തുകയാണ്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയം! ക്യാന്‍സര്‍ പിടിച്ച്‌ മരിച്ച്‌ ഇന്‍ഷൂറസ്‌ കിട്ടണേ എന്ന് നമ്മള്‍ വിചാരിക്കറില്ലല്ലോ! അല്ലെങ്കില്‍ ഈ വണ്ടി ഇടിച്ചായിരുന്നെങ്കില്‍ ക്ലെയിം കിട്ടും എന്ന് ആഗ്രഹിച്ച്‌ നമ്മള്‍ വണ്ടി ഒോടിക്കില്ലല്ലോ! പക്ഷെ അവിചാരിതമായി എതി സംഭവിച്ചാലോ, ഇഷുറന്‍സ്‌ ആശ്വാസമാകും, അല്ലെങ്കില്‍ നഷ്ടം!

I added to the comment I posted yesterday,so deleting the old one!

കിരണ്‍ തോമസ് said...

ഒരു വര്‍ഷത്തേക്കുള്ള പ്രീമിയമാണ്‌ 399 രൂപ. അലെങ്കില്‍ 99 രൂപ. അപ്പോള്‍ ഇന്‍ഷൂറന്‍സ്‌ ഒരു വര്‍ഷത്തേക്കാണ്‌. ഡോ സോമന്‍ അഭിപ്രായപ്പെട്ടത്‌ ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ സര്‍വ്വേയുടേ അടിസ്ഥാനത്തിലാണ്‌. അപ്പോള്‍ കേരളത്തിലെ 25000 (1%) കുടുബങ്ങാള്‍ 30000 രൂപ വരേ ക്ലെയിം ചെയ്താല്‍ ഇത്‌ നടപ്പില്ലാ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

അപ്പോള്‍ ഇതിലേ യാതാര്‍ഥ്യബോധമാന്‌ സംശയ്ത്തിന്‌ ഇടയക്കുന്നത്‌. ഇതുപോലെ പണ്ട്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി KSRTC യെ ഇന്‍ഷുര്‍ ചെയ്തിരുന്നു. 4 കോടി KSRTC പ്രീമിയം അടച്ചു പക്ഷേ ക്ലൈയം 12 കോടിയായപ്പോള്‍ കമ്പനി പരിപാടി അവസാനിപ്പിച്ചു. ഇന്‍ഷുറന്‍സില്ലാതെയാണ്‌ KSRTC ഇപ്പോള്‍ ഓടുന്നത്‌. അതു പോലെ ഒരു അവസ്ഥ ഇതിനുണ്ടകില്ലേ എന്നൊരു സംശയം. പദ്ധതി തുടങ്ങുന്ന സമയത്തു തന്നെ ഇത്തരം സാധ്യതകള്‍ വിലയിരുത്തേണ്ടതല്ലേ ? അല്ലാതെ ഒരു വര്‍ഷം കഴിയുമ്പോള്‍ അല്ലെങ്കില്‍ അതിനു മുന്‍പുതന്നേ ഇത്‌ നഷ്‌ടത്തിലായാല്‍ എന്തു സംഭവിക്കും.

saptavarnangal said...

ഇങ്ങനെയുള്ള സാദ്ധ്യതാ പഠനം വളരെ നല്ലതാ! ;(

ഇങ്ങനെ പഠിച്ചാല്‍ എല്‍ ഐ സിയില്‍ എങ്ങനെ പോളിസി എടുക്കും?

4 കോടി പ്രീമിയത്തിനു 12 കോടി ക്ലെയിം കിട്ടിയില്ലേ? അപ്പോള്‍ പിന്നെ അതു നഷ്ടമാണോ? അതു പോട്ടേ, ഇട്ടേച്ചു പോയി എന്നു പറഞ്ഞതു പോളിസി കവറിങ്ങ് സമയപരിധിയില്‍ നിര്‍ത്തി പോയി എന്നാണോ അതൊ അതു പുതിയ പോളിസിയായി പുതുക്കിയില്ല എന്നാണോ? പോളിസി നില നില്‍ക്കുന്ന സമയത്തു കമ്പനി പൂട്ടി പോയാലേ പദ്ധതി പാളി എന്ന് പറയാന്‍ പറ്റൂ.

1 വര്‍ഷത്തെ കവറേജാണെങ്കില്‍ 1 വര്‍ഷം കൊടുക്കുന്ന എല്ലാ ക്ലെയ്മും കമ്പനി പരിഗണിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരേ?
അവര്‍ എതു കണക്കില്‍ വന്നാലും ക്ലെയിം കൊടുത്തു തീര്‍ത്താല്‍ മതി, കമ്പനിയുടെ നഷ്ടം നമ്മളറിയുന്നതു എന്തിനാ?

സത്യം പറഞ്ഞാല്‍ പ്രസവത്തിനു 5000 കൊടുക്കും എന്ന് പറയുമ്പോള്‍ തന്നെ എനിക്കു ആ പഠനത്തില്‍ സംശയമുണ്ട്!കാരണം സര്‍ക്കാര്‍ ആശൂപതിയില്‍ എവിടെയാ 5000 രൂപ സാധാരണ പ്രസവത്തിന് ആകുന്നത്? ഫ്രീ അല്ലെ അവിടെ?
പഠനം നടത്തിയവര്‍‍ പോളിസി കവറേജ് വിശദമാക്കിയിട്ടുണ്ടോ?

ഖാദര്‍ (പ്രയാണം) said...

കിരണ്‍
പോസ്റ്റുകള്‍ വായിക്കാറുണ്ട്
കമന്റിങ് പതിവില്ല
ഇന്‍ഷുറന്‍സ്/റിട്ടയര്‍മന്റ് പ്ലാനുകള്‍ എന്നിവയുടെ കാര്യത്തില്‍ നല്ലോരു ശതമാനം ആളുകളും ബോധവന്മാരല്ല. ഗവണ്മറ്റ്ന്റ്റ് മുന്നിട്ടിറങ്ങി ഇത്തരം സ്കീമുകള്‍ നടപ്പിലാക്കണം എന്നാണു എന്റെ അഭിപ്രായം. എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പിന്നീട് തിരുത്താന്വുന്നാതാണല്ലോ.

കിരണ്‍ തോമസ് said...

ഈ വാര്‍ത്തയേപ്പറ്റിയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ തിങ്കളഴ്ചക്കുള്ളില്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം.

njjoju said...

കിരണ്‍ പറഞ്ഞതും, സപ്തവറ്‍ണ്ണങ്ങള്‍ പറഞ്ഞതും ഞാന്‍ പറഞ്ഞതും കൂട്ടിച്ചേര്‍ത്ത്‌ ഒരു സാധ്യതയിലേക്കെത്താം.

ഇന്‍ഷുറന്‍സ്‌ കമ്പനി ഒരു വറ്‍ഷം 100 കോടി എന്ന കണക്കില്‍ സമാഹരിക്കുന്നു. കമ്പനി അത്‌ ലാഭകരമായ രീതിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നു. ഉദാഹരണമായി ഫിക്സെഡ്‌ ഡിപ്പോസിറ്റില്‍ ഇട്ടൂ എന്നു കരുതുക. പലിശ 8 ശതമനമാണെന്നും കരുതുക. വര്‍ഷത്തെ കാലയളവാണ്‌ നാം പരിഗണിക്കുന്നത്‌.

1 ആം വര്‍ഷം സമാഹരിച്ച തുക 20 വര്‍ഷം കൊണ്ട്‌ 466 കോടി ആകുന്നു.
2 ആം വര്‍ഷം സമാഹരിച്ച തുക 19 വര്‍ഷം കൊണ്ട്‌ 431 കോടി ആകുന്നു.
3 ആം വര്‍ഷം സമാഹരിച്ച തുക 18 വര്‍ഷം കൊണ്ട്‌ 399 കോടി ആകുന്നു.
4 ആം വര്‍ഷം സമാഹരിച്ച തുക 17 വര്‍ഷം കൊണ്ട്‌ 370 കോടി ആകുന്നു.
5 ആം വര്‍ഷം സമാഹരിച്ച തുക 16 വര്‍ഷം കൊണ്ട്‌ 340 കോടി ആകുന്നു.

ആകെ 5 വര്‍ഷം കൊണ്ട്‌ സമാഹരിച്ച 500 കോടി 20 വര്‍ഷ കാലയളവിനു ശേഷം ഏതാണ്ട്‌ 2006 കോടി ആകുന്നു.

ഒന്നാം വര്‍ഷം 399 രൂപാ നിക്ഷേപിക്കുന്ന അതേ ആള്‍ക്കാര്‍ തന്നെയാണ്‌ അടുത്ത വര്‍ഷവും 399 രൂപാ നിക്ഷേപിക്കുന്നത്‌. കിരണ്‍ പറയുന്നത്‌ ശരിയാണെങ്കില്‍ 20% ക്ളെയിമേ സംഭവിക്കുന്നുള്ളൂ. ശരി. അതായത്‌ 5 ലക്ഷം കുടുംബങ്ങള്‍ 30000 രൂപക്ക്‌ അര്‍ഹമായിരിക്കുന്നു. അതായത്‌ 1500 കോടി. ഈ 1500 കോടി കമ്പനി കൊടുക്കേണ്ടി വരുന്നത്‌ ഇരുപത്‌ വര്‍ഷം കൊണ്ടാണ്‌.

ചുരുക്കത്തില്‍ കമ്പനി 5 വര്‍ഷം കൊണ്ട്‌ 500 കോടി സമാഹരിക്കുന്നു. 20 വര്‍ഷം കൊണ്ട്‌ അത്‌ 2006 കോടി ആകുന്നു. പലപ്പോഴായി പലര്‍ക്കും 1500 കോടി കൊടുക്കേണ്ടി വരുന്നു, 20 വര്‍ഷം കൊണ്ട്‌. അതായത്‌ 20 വര്‍ഷം കൊണ്ട്‌ കമ്പനി 506 കോടി രൂപാ ലാഭമുണ്ടാക്കുന്നു.

യഥാര്‍ത്തത്തില്‍ നിക്ഷേപ സമാഹരണം 5 വര്‍ഷം കൊണ്ട്‌ നില്‍ക്കുന്നില്ല. അത്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നും. അങ്ങനെയായാല്‍ കമ്പനിക്ക്‌ ഇതില്‍ കൂടുതല്‍ തുക കൊടുക്കാന്‍ കഴിയും, കൂടുതല്‍ കാലം. ഇനി കമ്പനി പണം നിക്ഷേപിക്കുന്നത്‌ ഫിക്സഡ്‌ ഡിപ്പൊസിറ്റിലല്ല. ഷെയര്‍ മാര്‍ക്കറ്റിലോ, റിയല്‍ എസ്റ്റേറ്റിലോ മറ്റൊ ആയിരിക്കും. ഇനി ഈ 500 കോടിയില്‍ നിന്നല്ലേ കമ്പനി ക്ളെയിം തുക മടക്കി നല്‍കുന്നത്‌ എന്നു ചോദിച്ചാല്‍ അല്ല എന്നാണ്‌ ഉത്തരം. കമ്പനി അവരുടെ ആസ്തിയില്‍ നിന്നുമാണ്‌ ആ തുക കൊടുക്കുന്നത്‌.

പറഞ്ഞു വന്നത്‌ എന്താണെന്നു വച്ചാല്‍ അത്ര അപ്രായോഗികമല്ല ഈ പദ്ധതി.

കിരണ്‍ തോമസ് said...

ജോജു
ഒരു സംശയം ആദ്യ വര്‍ഷം 1% ക്ലൈം വന്നാല്‍പ്പോലും 75 കോടി നല്‍കേണ്ടി വരും. 20% ക്ലെയിം ഒരു വര്‍ഷം സഭവിക്കാം. 100 കോടി സമാഹരിച്ച്‌ ആദ്യ വര്‍ഷം തന്നേ 3% ക്ലെയിം സംഭവിച്ചാല്‍ത്തന്നേ 225 കോടി നല്‍കണം. ഇന്‍ഷൂറന്‍സ്‌ കമ്പനി 100% ലാഭമുണ്ടാക്കിയാല്‍പ്പോലും 200 കോടിയേ സമാഹരിക്കാന്‍ കഴിയൂ.

njjoju said...

കമ്പനി ആ റിസ്ക്‌ എടുക്കുന്നു എന്നതാണ്‌ സത്യം. അഥവാ അങ്ങിനെയൊരു സാഹചര്യം ഉണ്ടാവുകയില്ലെന്ന്‌ അവര്‍ വിശ്വസിക്കുന്നു. അവരുടെ നാളിത്രയുമുള്ള പ്രവൃത്തിപരിചയം അവരെ ഇതിനു പ്രേരിപ്പിക്കുന്നു.

കമ്പനി പ്രതീക്ഷിക്കുന്നത്‌ 20 വര്‍ഷം കൊണ്ടേ അത്രയും ക്ളെയിമുകള്‍ സംഭവിക്കുകയുള്ളൂ എന്നണ്‌. കിരണ്‍ പറഞ്ഞതുപോലെ 20% ക്ളെയിമും ഒറ്റ വര്‍ഷം വന്നിരുന്നെങ്കില്‍ ഇവിടുത്തെ ഇന്‍ഷുറന്‍സ്‌ കമ്പനികളെല്ലാം തന്നെ പാപ്പരായേനേ.

മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ 20 വര്‍ഷം കൊണ്ട്‌ 20% ക്ളെയിം ഉണ്ടാകുന്നു എന്നു വയ്ക്കുക. അതായത്‌ 1% ഒരു വര്‍ഷം. അതില്‍കൂടുതല്‍ സാധ്യതയില്ല. അപ്പോഴും കമ്പനിക്ക്‌ 25 കോടി ലാഭമാണല്ലോ. അടുത്തവര്‍ഷവും 500 കോടി സമാഹരിക്കും, 75 കോടി ക്ളെയിമിനു ചിലവാകും.

കിരണ്‍ പറയുന്ന 20% ക്ളെയിം ഒറ്റ വര്‍ഷം എങ്ങനെയായാലും സംഭവിക്കില്ല. കാരണം അങ്ങനെയാവണമെങ്കില്‍ കിരണറിയുന്ന 5 പേരില്‍ ഒരാള്‍ ഒരോ വര്‍ഷവും അപകടത്തില്‍ മരിക്കണം, അല്ലെങ്കില്‍ 30000 ക്ളെയിം ചെയാന്‍ വകുപ്പുള്ള അസുഖം പിടിപെടണം. അതേതായായും സംഭവിക്കുന്നുല്ലല്ലൊ. അങ്ങനെ സംഭവിച്ചു കൂടേ എന്നു ചോദിച്ചാല്‍ അതൊരു സാധ്യത മാത്രമാണ്‌ എന്നാണുത്തരം.

njjoju said...

Here I am posting informatioin about a similar scheme for some other state. Company had put so many clauses to avoid risk.
***********************************
UNIVERSAL HEALTH INSURANCE SCHEME

Oriental Insurance Company has been nominated by Govt. of India to provide Universal Health Insurance Scheme to the people who are below poverty line in the States of Delhi, Haryana, Himachal, J & K, Punjab, Rajasthan, U.P., Uttranchal & Chandigarh(UT).

Scope of Cover: This policy has three covers as under:

Medical reimbursement: The Policy provides reimbursement of hospitalization expenses upto Rs.30,000/- to an individual/family with sub-limits (Maximum per illness Rs.15000/-. The benefit of the family will operate on floater basis i.e. the total reimbursement of Rs.30,000/- can be availed of individually or collectively by members of the family.

Personal Accident Cover: Coverage for Death of the Earning Head of the family due to accident : Rs.25,000/-.

Disability Cover: If the earning head of the family is hospitalized due to an accident/illness a compensation of Rs.50/- per day will be paid per day of hospitalization upto a maximum of 15 days after a waiting period of 3 days.

Age limit: 3 months to 65 years.

Premium Payable: For an individual Rs.165/-per annum
For a family upto 5 Rs.248/- per annum
(including the first 3 dependant children)
For a family upto 7 Rs.330/- per annum (including the first 3 dependent children and dependent parents)

Main Exclusions
Ø All pre-existing diseases, and diseases contracted during the first 30 days from the commencement date of the policy.

Ø Some of the diseases such as Cataract, Benign Prostatic Hypertrophy, Hysterectomy, , Hernia, Hydrocele, Piles, Sinusitis, Congenital Internal Disease are not covered in the first year of the policy.

Ø Corrective, cosmetic or aesthetic dental surgery or treatment.

Ø Cost of spectacles, contact lens and hearing aid.

Claim Settlement: Claim settlement to be done through Third Party Administrators (TPAs) mentioned in the schedule or by the Insurance Company and to be made cashless as far as possible through listed hospitals.

കിരണ്‍ തോമസ് said...

ഈ വിഷയത്തേ സംബന്ധിച്ച ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ കണക്കുകള്‍ സമാഹരിക്കാന്‍ എനിക്ക്‌ സാധിച്ചിട്ടില്ല. അതു കൊണ്ട്‌ തന്നെ എന്റെ വാദങ്ങള്‍ക്ക്‌ മൂര്‍ച്ച കുറഞ്ഞിരിക്കുന്നു. ഏതായലും 399 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കാം. പോസ്റ്റ്‌ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണയില്‍ നിര്‍വ്യജം ഖേദിക്കുന്നു

Anonymous said...

നിയമസഭയില്‍ ഭരണപക്ഷത്തും,പ്രതിപക്ഷത്തും കണക്കറിയാത്തവരെ തിരഞ്ഞെടുത്തയച്ച ജനം തന്നെ കുറ്റക്കാര്‍.-ചിത്രകാരന്‍