Thursday, November 23, 2006

O അബ്ദുള്ളയുടേ കണ്ടെത്തലുകള്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ തൊഗ്ഗഡിയ നടത്തിയ " ഓരോ മുസ്ലിം വീടുകളും ഒോരോ LP school ആയിരിക്കെ ഇവര്‍ക്ക്‌ ജനസംഖ്യാനുപാതികമായി എങ്ങനെ സംവരണം കൊടുക്കും " എന്ന പ്രസ്തവനയ്ക്ക്‌ മറുപടിയായി O അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍.
സച്ചാര്‍ റിപ്പോട്ടും സംഘപരിവാര്‍ പ്രതിഷേധവും
അബ്ദുള്ളയുടേ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌

  1. മുസ്ലിംകളില്‍ സമ്പന്നരും ദരിദ്രരും ഉണ്ട്‌ . ആ സ്വത്ത്‌ ആനുപാതികമായി പങ്കുവച്ചാല്‍ മുസ്ലിമുകള്‍ക്ക്‌ പിടിച്ചു നില്‍ക്കാം
  2. മുസ്ലിം സംഘടനകള്‍ ഒന്നും തന്നേ കാര്യക്ഷമമായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നില്ല
  3. ഏതെല്ലാം കാരണത്താലാണോ പട്ടികജാതി വിഭാഗങ്ങള്‍ പ്രത്യേക പരിഗണനക്ക്‌ അര്‍ഹരായത്‌ , അതേ കാരണത്താല്‍ മുസ്ലിമുകളും അവക്ക്‌ അര്‍ഹരാണ്‌
  4. ജാതി അടിസ്ഥാനത്തില്‍ സംവരണം ആകാം എങ്കില്‍ മത അടിസ്ഥാനത്തിലുമാകാം
  5. കടുത്ത വിവേചനങ്ങള്‍ക്കിടയിലും എല്ലാം സഹിച്ച്‌ കഴിയുന്ന മുസ്ലിമുകള്‍ മിണ്ടാപ്രാണികളേപ്പോലെ കഴിഞ്ഞു കൂടുന്നു.
  6. -രാഷ്ട്രീയക്കാര്‍ തങ്ങളുടെ കൊടിയും ചിഹ്നങ്ങളുമല്ലാതെ മറ്റൊന്നും അവരേ പഠിപ്പിച്ചിട്ടില്ല.
  7. - 15 കോടി ജനങ്ങളേ പാഠശാലകളിലും പണിശാലകളിലും ഇറങ്ങാന്‍ അനുവദിക്കാതെ ഗട്ടറില്‍ തള്ളിയാല്‍ അവര്‍ പൊങ്ങുന്നത്‌ അധോലോക ഗലികളിലും വേശ്യാത്തെരുവുകളിലും കഞ്ചാവ്‌ കരിഞ്ചാന്തകളിലുമാകും. ഇത്‌ അമേരിക്കയില്‍ നീഗ്രോകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധന പ്രശ്നങ്ങളേക്കാല്‍ പതിന്‍ മടങ്ങായിരിക്കും
  8. ഇറാനില്‍ നിന്നുള്ള ഗ്യാസും ഗള്‍ഫ്‌ നാടുകളിലേ അറബി ശൈഖുമാര്‍ വലിച്ചെറിയുന്ന എച്ചിലുകളും കുവൈറ്റിന്റെയും ഖത്തറിന്റെയും നിക്ഷേപങ്ങളും വ്യാപരക്കരാര്‍ വിഴി സൌദി നല്‍ക്കുന്ന സമ്പന്നതയുമൊക്കേയാകമെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളാട്ടേ എന്നു വയ്ക്കുന്നതിലെ പന്തികേട്‌ നേര്‍ക്കുനേര്‍ ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല.


പക്ഷേ എനിക്കു മനസ്സിലാകാത്തത്‌ ഇവിടെ മുസ്ലിമുകളോട്‌ പഠിക്കണ്ടാ എന്ന് ആരാണാവോ പറഞ്ഞത്‌. രാഷ്ട്രീയക്കാര്‍ ഇവരുടേ വിദ്യാഭ്യാസത്തില്‍ വഹിക്കേണ്ടിയിരുന്ന പങ്ക്‌ എന്തായിരുന്നു? മറ്റ്‌ സമുദായങ്ങളുടേ വിദ്യാഭ്യാസക്കര്യത്തില്‍ രാഷ്ട്രീയക്കാര്‍ എന്താണാവോ ചെയ്തത്‌. എന്തുകൊണ്ടാണ്‌ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യസത്തേക്കുറിച്ചുള്ള കുറ്റകരമായ( ചൈനയില്‍ പോയിപ്പോലും അറിവു നേടണമെന്നാണ്‍` നബി പറഞ്ഞത്‌) അനാസ്ഥയേക്കുറിച്ച്‌ ശ്രീ അബ്ദുള്ള ഒന്നും മിണ്ടാത്തത്‌. ഈ വിഷയം ഇന്ത്യാ വിഷനില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ശ്രീ E.T. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞത്‌ വിദ്യാഭ്യാസപരമായി പിന്നോക്കം പോയതുകൊണ്ടാണ്‌ ജോലിപരമായും പിന്നോക്കം പോയത്‌ എന്നാണ്‌.
O അബ്ദുള്ളയേപ്പറ്റി കല്ലേച്ചിയെഴുതിയ ലേഖനം ചന്ദ്രികയിലെഴുതുമ്പോള്‍

53 comments:

കിരണ്‍ തോമസ് said...

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ തൊഗ്ഗഡിയ നടത്തിയ " ഓരോ മുസ്ലിം വീടുകളും ഒോരോ LP school ആയിരിക്കെ ഇവര്‍ക്ക്‌ ജനസംഖ്യാനുപാതികമായി എങ്ങനെ സംവരണം കൊടുക്കും " എന്ന പ്രസ്തവനയ്ക്ക്‌ മറുപടിയായി O അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍.

Anonymous said...

ഒ. അബ്ദുള്ളയെ വിട്ടുകള...വിഷമുള്ള ജീവി !! ഈ മാത്രുഭൂമിക്ക്‌ ഇപ്പോള്‍ എഡിറ്റ്രോന്നുമില്ലേ??? നാടു കുട്ടിച്ചോറാക്കിയും പണമുണ്ടാക്കാന്‍ നടക്കുന്ന പത്രങ്ങളാണ്‌ കുറ്റക്കാര്‍. -ചിത്രകരന്‍.
www.chithrakaran.blogspot.com

njjoju said...

മുസ്ളിം ജനസംഖ്യ പ്രവീണ്‍ തെഗഡിയ പറയുന്നതുപോലെ വറ്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിനുകാരണവും വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയാണ്‌. തീവ്രവാദത്തിലേക്ക്‌ വഴിതെറ്റുന്നുണ്ടെങ്കില്‍ അതിനുകാരണവും മറ്റൊന്നല്ല.

എന്‍റെ കഥ said...

ഇങ്ങനെയൊരു ചര്‍ച്ചതന്നെ വര്‍ഗ്ഗീയ്തക്ക് വളം വെയ്ക്കും .. എന്‍റെ അഭിപ്രായം ഇന്ത്യയില്‍ സാമ്പത്തിക സം‌വരണം വേണമെന്നാണ്, മുസ്ലിം, കൃസ്ത്യന്‍, പട്ടികവര്‍ഗ്ഗ, പട്ടികജാതി, ഈഴവ, അങ്ങനെ സം‌വരണത്തിന് അര്‍ഹരായ വര്‍ഗ്ഗത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ഈ വര്‍ഗ്ഗത്തിലെ ഒത്തിരി പണചാക്കുകള്‍ക്ക് അവരുടെ മക്കള്‍ക്കും നേരായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ഒത്തിരി സം‌വരണാനുകൂല്യം ലഭിക്കുന്നുണ്ട് വിരോധാഭാസമെന്നോണം ഉയര്‍ന്നകുല ജാതിയില്‍ ജനിച്ചത് കൊണ്ട് മത്രം ഈ വര്‍ഗ്ഗത്തിലെ ഒത്തിരി പാവപ്പെട്ടവര്‍ക്ക് ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ വരുന്നു.. ഇതിനെതിരെ പറയാന്‍ വലതും ഇടതുമായ ഒരു സര്‍ക്കാര്‍ കേരളത്തിലും കേന്ദ്രത്തില്‍ വന്ന ബി.ജെ.പി. അടക്കമുള്ളവര്‍ തയ്യാറായിട്ടില്ല കാരണം സംഘടിതമായ പാതിരി മൌലവി സംഘങ്ങള്‍ ഭരണകൂടത്തെ മറിച്ചിടാന്‍ വരെ ശക്തരാണ്... സാമ്പത്തിക സം‌വരണത്തെ മാത്രമേ ഇന്ത്യന്‍ ജനതയുടെ സമത്വം നിലനിര്‍ത്താനവൂ...

തറവാടി said...

കിരണ്‍

വായിച്ചു ,

ഒന്നും പറയാനില്ല

എന്നാല്‍ കമന്‍റുന്നവരോട് ഒരപേക്ഷ , എന്തെങ്കിലും പറയുമ്പോള്‍ കാര്യകാരണ സഹിതം ആയാല്‍ നന്നായിരുന്നു , എന്തെങ്കിലും പറയണം എന്ന രീതി മാറ്റിയാല്‍ നന്നായിരുന്നു , പ്രത്യാകിച്ചും നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇവിടെ.

കിരണ്‍ താങ്കള്‍ ചെയ്യുന്നതെന്തായാലും വളരെ നന്നാവുന്നുണ്ട്.

ഡാലി said...

കിരണ്‍, കല്ലേച്ചീടെ ലേഖനത്തിനൊപ്പം തന്നെ ഇതും വന്നതു കൊണ്ട് ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു മനസ്സിലാവും. (ആ ലേഖനത്തിന്റെ ലിങ്ക്കൊടുക്കാമായിരുന്നു ഇവിടെ)

കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും വിദ്യാഭ്യാസപരമായി മുസ്ലീമുകള്‍ പുറകിലാണെങ്കില്‍ അതിനുത്തരവാദി മുസ്ലീം സമുദായം മാത്രമാണെന്ന് ന്യായമായും മനസ്സിലാക്കാവുന്നതാണ്. പ്രതേകിച്ചും സ്ത്രീ വിദ്യാഭ്യാസം. (കിരണ്‍ തന്നെ എഴുതിയിട്ടുണ്ട് ഇവിടെ) നേരത്തെയുള്ള കല്യാണം സ്ത്രീ വിദ്യാഭ്യാസത്തിനെ കൊല്ലുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കും.

ikkaas|ഇക്കാസ് said...

വിശുദ്ധ ഖുറാന്റെ അര്‍ത്ഥം മലയാളത്തില്‍ പഠിക്കുന്നത് നിഷിദ്ധമാണെന്നു വാദിക്കുന്ന ‘പണ്ഡിതന്മാര്‍’ ഇന്നും മുസ്ലിം സമുദായത്തിലുണ്ട്.
ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് ഒരു തോര്‍ത്തുമുണ്ടും കയ്യിലൊരു തൂമ്പയും നല്‍കി പറമ്പു കിളയ്ക്കാ‍ന്‍ വിടാന്‍ സമുദായ സ്നേഹികള്‍ മുന്നോട്ടു വന്നാല്‍ത്തന്നെ കേരളത്തിലെ മുസ്ലിം സമുദായം രക്ഷപ്പെടും.
അതുപോലെ തന്നെ ഒരേപോലെ നിഷിദ്ധമായ ലഹരി ഉപയോഗം, വ്യഭിചാരം, പലിശ എന്നിവയെ പല അളവുകോലുകൊണ്ടളക്കുന്നത് നിര്‍ത്തണം. പലിശ വാങ്ങുന്നവനും ഒതുക്കത്തില്‍ വ്യഭിചരിക്കുന്നവനും സമൂഹത്തില്‍ അല്പം ഉയര്‍ന്നവനാണെങ്കില്‍ ഒരു കുഴപ്പവുമില്ല, ഒരു ചെറുപ്പക്കാരനെങ്ങാന്‍ ബാറിന്റെ മുന്നിലൂടെ നടക്കുന്നതുകണ്ടാല്‍ അവന്‍ സമുദായത്തിനു കളങ്കമായി എന്ന ഇന്നത്തെ ചിന്ത മാറണം.
ഇതിനൊക്കെ കേരളാ മുസല്‍മാന്‍ തയ്യാറാകാത്തിടെത്തോളം കാലം ഈ സമുദായത്തിലെ ഒരുപറ്റം പേര്‍ കുപ്പത്തൊട്ടിയില്‍ത്തന്നെ കിടക്കും.
പിന്നെ തീവ്രവാദം, അത് പ്രചരിപ്പിക്കുന്നതില്‍ മത രാഷ്റ്റ്രീയ സംഘടനകളൊക്കെയും തന്നെ കാലാകാലങ്ങളില്‍ ചുമ്മായിരിക്കുന്ന ചെറുപ്പക്കാരുടെ തലയില്‍ ആവശ്യമില്ലാത്ത ചിന്തകള്‍ കുത്തിവെച്ചിട്ടുണ്ട്.
എന്നാലിതിന്റെയൊക്കെ നേതാക്കളാകട്ടെ,
“യെന്നാ വാ, നമ്മക്കാ പള്ളി പൊളിക്കുന്നത് തടയാ” മെന്നു പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍
“ഹേയ്, ഞാനില്ല.. വീട്ടില്‍ വൈഫൊറ്റയ്ക്കാ” എന്നു സ്വകാര്യമായി പറഞ്ഞ് ഒഴിയുന്ന കൂട്ടത്തിലുമാണ്.

Physel said...

അജ്ഞത ഒരു വെളുത്ത തലേക്കെട്ടായി അഭിമാനപൂര്‍വം കൊണ്ടു നടന്നിരുന്ന ഇന്നലെയുടെ പുരോഹിതന്മാര്‍ ആണ് യഥാര്‍ത്തത്തില്‍ ഇസ്ലാം എന്ന മതത്തിന്റെ ശത്രുക്കള്‍. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്നു നബിവചനം. പക്ഷേ അതിന്റെ വെളിച്ചത്തില്‍ ക്ലോസറ്റില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്ന് എന്നെ പഠിപ്പിച്ച അത്തരം ഒരധ്യാപകനെ ഓര്‍മ്മ വരുന്നു (ന്യായം ക്ലോസറ്റിലും കെട്ടിനില്‍ക്കുന്ന വെള്ളമാണല്ലോ)പറഞ്ഞതിന്റെ പൊരുളറിയാതെ തത്തമ്മേപൂച്ച പൂച്ച ഉരുവിടുന്ന ഇത്തരം അര്‍ബ്ബുദങ്ങള്‍ ഒരു പത്തുവര്‍ഷം മുന്നെ വരെയെങ്കിലും എമ്പാടും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ അല്പം മാറിയിട്ടുണ്ട് എന്ന് തോന്നുന്നു

InjiPennu said...

എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് ലോകത്തിന്റെ കണ്ണില്‍ ഏറ്റവും തൈറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും വിശ്വാസവുമാണ് മുസ്ലീമും ഇസ്ലാമും.ഏറ്റവും കൂടുതല്‍ പറ്റിക്കപ്പെട്ട ഒരു ജനതയായതുകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഞങ്ങളാണ് victims എന്ന് ലോകത്തിനോട് ഉറക്കെ വിളിച്ചു പറയാന്‍ എന്തുകൊണ്ടോ അവര്‍ക്ക് സാധിക്കാതെ പോയി.

എനിക്കൊരുപാട് മുസ്ലീം പെണ്‍കുട്ടികള്‍ കൂട്ടുകാരായിട്ടുണ്ട്. അവര്‍ക്കൊക്കെ എന്നേക്കാളും വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അതിനു കാരണക്കാര്‍ അവരുടെ വീട്ടുകാരാണ്. അവരുടെ ഉപ്പമാരാണ്. അങ്ങിനെ ഒരു നിശബ്ദ വിപ്ലവത്തിനു എല്ലാ ഉപ്പമാരും തുനിയട്ടെ. ഈ ബഹളങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഏറ്റവും നല്ല മറുപടിയാണ് ഒരോ വീട്ടില്‍ നിന്നും തുടങ്ങേണ്ട ആ നിശബ്ദ വിപ്ലങ്ങള്‍.

Anonymous said...

Kiran why you stop it? you should explain it more. who is this abdulla. he is an "oonthu". dont let him to write like this. explore his real pictrue.
Iam not anonymous. my name is rajesh. from kollam

അനംഗാരി said...

കിരണ്‍, എനിക്ക് ഖേദമുണ്ട്, താങ്കള്‍ ലേഖനത്തെ തെറ്റായി ധരിച്ചു വെന്നതില്‍.
1. സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ല.
2. അബ്ദുള്ളയുടെ ലേഖനം, സച്ചാര്‍ കമ്മറ്റിയെ കുറിച്ചുള്ള പൂര്‍ണ്ണമായ വിലയിരുത്തലല്ല.മറിച്ച്, പ്രവീണ്‍ തൊഗാഡിയക്കുള്ള മറുപടിയായി ആണ് ഞാന്‍ കാണുന്നത്.
3. അബ്ദുള്ള ഇസ്ലാം സമുദായത്തിലെ സമ്പന്ന വര്‍ഗ്ഗം ശരിയായ രീതിയില്‍ നികുതി നല്‍കാത്തതിനെ കുറിച്ചും, സക്കാത്തിന്റെ ശരിയല്ലാത്ത രീതിയിലെ വിതരണത്തെ കുറിച്ചും പറയുന്നുണ്ട്.അബ്ദുള്ളയുടെ ലേഖനം ഇസ്ലാം സമുദായത്തിലെ നെറികേടിനെകുറിച്ചും പറയുന്നുണ്ട്.അതു പക്ഷെ കിരണ്‍ കണ്ടില്ല.
4.മുസ്ലിങ്ങള്‍ എന്ന് പറയുമ്പോള്‍, കേരളത്തിലെ മുസ്ലീങ്ങളെ മാത്രമല്ല കാണേണ്ടത്. ഇന്‍ഡ്യയൊട്ടാകെയാണ്.
5. മുസ്ലീങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം പോയതിനെ കുറിച്ച് ഈ ലേഖനത്തില്‍ പ്രതിപാദിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞാന്‍ ആ‍ദ്യം പറഞ്ഞതു തന്നെ.
6.എന്നാല്‍, മുസ്ലീങ്ങള്‍ക്കിടയില്‍ എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നു എന്ന് അബ്ദുള്ള പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍, ഇസ്ലാമിലെ ചീത്ത പ്രവണതകള്‍ക്കും, ഗതികേടിനും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയാണ് എന്ന് അബ്ദുള്ള പറഞ്ഞിട്ടുണ്ട്.പിന്നെ വിദ്യാഭ്യാസപരമായ പിന്നോക്കം,അത് നമ്മള്‍ ചര്‍ച്ച ചെയ്തത് കൊണ്ടും പ്രയോജനമില്ല.അതു മാറണമെങ്കില്‍, സമുദായത്തിനകത്തെ, വന്‍‌കിട സമ്പന്ന മുതലാളിമാരും,രാഷ്ട്രീയ മുതലാളിമാരും, സ്കൂളുകള്‍ തുടങ്ങുകയും, മദ്രസകള്‍ അറബി പഠനത്തോടൊപ്പം, മറ്റു വിദ്യാഭ്യാസങ്ങള്‍ നല്‍കാന്‍ തയ്യാറാകുകയും വേണം.

എന്‍റെ കഥ said...

കുറച്ച്‌ മുന്‍പ്‌ ഞാന്‍ മാതൃഭൂമി പത്രത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടെഴുതിയ എന്റെ അഭിപ്രായം ഇവിടെ കിരണ്‍ തുടങ്ങി വെച്ച ചര്‍ച്ചയിലും പ്രസക്തിയുണ്ടന്ന് തോന്നിയത്‌ അതിലെ കുറച്ച്‌ ഭാഗം ഇവിടെ ഞാന്‍ കുറിക്കുന്നു...


കേരളത്തിലെ യുവാക്കളോട്‌... ആദ്യം മുസ്ലിം യുവാക്കളോട്‌ ... എന്‍.ഡി.ഏഫ്‌ പോലുള്ള ചിലസംഘടനകള്‍ ഉന്നയിക്കുന്ന ചില വാദമുഖങ്ങളുണ്ട്‌ ആദ്യം കേട്ടാല്‍ അതില്‍ ഒത്തിരി സത്യങ്ങളുണ്ട്‌ അതിന്‌ മുന്‍പ്‌ ഒരല്‍പം ചിന്തിക്കുക.. അവര്‍ പറയുന്നതിങ്ങനെ... ജനസംഖ്യാനുപാതികമായി മുസ്ലിം ന്യൂന പക്ഷത്തിന്‌ ലഭികേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു... ഒരു കണക്കിന്‌ ഇത്‌ വളരെ ശരിയാണ്‌ എന്നാല്‍ ഇതിന്‌ ആരാണ്‌ കാരണക്കാര്‍ .. ആര്‍.എസ്‌.എസ്സോ .. ബി.ജെ.പി യോ മറ്റു സവര്‍ണ്ണമേധാവികളോ.. അല്ല ഇതിന്‌ കാരണക്കാര്‍ 15 വര്‍ഷം മുന്‍പ്‌ വരെ വിദ്യാഭ്യാസം അനിസ്ലാമികം .. മലയാളം ഹൈന്ദവ ഭാഷയാണന്ന്‌ പറഞ്ഞ്‌ മുസ്ലിം യുവാക്കളേയും യുവതികളേയും അകറ്റി നിര്‍ത്തി വിദ്യാഭ്യാസം നിഷേധിച്ച മുസ്ലിം മതപുരോഹിതര്‍ അല്ലേ? അന്ന്‌ ഇതിനെയെല്ലാം എതിര്‍ത്ത്‌ വിദ്യാഭ്യാസം നേടിയവരില്‍ അധികവും ഉദ്യോഗസ്ഥരും മറ്റു ഉന്നതിയിലും എത്തി നില്‍ക്കുന്നു.. കഴിഞ്ഞ 15 വര്‍ഷമായിട്ടൊള്ളൂ മുസ്ലിം സമുദായത്തില്‍ വിദ്യാഭ്യാസത്തില്‍ മുന്നിട്ട്‌ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌, മുസ്ലിം വിദ്യാഭ്യാസ ഉന്നമനത്തിനായ്‌ സര്‍ക്കാറില്‍ നിന്ന്‌ സ്ഥലങ്ങളും മറ്റും സൌജന്യം വാങ്ങി തുടങ്ങിയ എം.ഇ.എസ്‌. പോലുള്ള സ്ഥാപനങ്ങളില്‍ എത്ര ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ സൌജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ട്‌ അവിടെയങ്ങളില്‍ എത്ര ശതമാനം മുസ്ലിം അധ്യാപകരുണ്ട്‌ ? . ഞാനൊരു പൊന്നാനിക്കാരനാണ്‌ , പൊന്നാനി മൌനത്തുല്‍ ഇസ്ലം സഭക്ക്‌ 50 കോടിയിലധികം ആസ്ഥിയുണ്ട്‌ അവര്‍ ഒത്തിരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു.. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര ശതമാനം മുസ്ലിം അദ്യാപകരുണ്ട്‌ അവരില്‍ നിന്ന്‌ ജോലിക്കായ്‌ എത്ര ലക്ഷം ക്കൈകൂലിയായി വാങ്ങിയിട്ടുണ്ട്‌ (എന്‍.ഡി.എഫുക്കാര്‍ ആദ്യം സമരം ചെയ്യേണ്ടത്‌ അവിടെയാണ്‌ എന്നിട്ട്‌ പരിതപിക്കാം ) മുസ്ലിം ലീഗ്‌ എന്നത്‌ ഒരു രാഷ്ട്രീയ സംഘടനമാത്രമാണ്‌ ശിഹാബ്‌ തങ്ങള്‍ ആ രാഷ്ട്രീയ സംഘടനയുടെ വെറുമൊരു കേരള പ്രസിഡന്റും അല്ലാതെ ബഹുമാന്യനായ തങ്ങള്‍ കേരള മുസ്ലിങ്ങളുടേയോ.. ഇന്ത്യന്‍ മുസ്ലിങ്ങളുടേയൊ ലോകമുസ്ലിങ്ങളുടേയൊ ആത്മീയ നേതാവല്ല... അദ്ദേഹമാണ്‌ മൌനത്തുല്‍ ഇസ്ലാം സഭയുടെ പ്രസിഡന്റ്‌, പണ്ട്‌ കാലങ്ങളില്‍ ജനങ്ങളില്‍ ഒരു വിശ്വാസം പരത്തി സഭയുടെ കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ല ... പൊന്നാനിയിലും കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വിവാഹപ്രായം കഴിഞ്ഞ്‌ 30 ഉം 35 വയസുള്ള ഒത്തിരി പെണ്‍ക്കുട്ടികള്‍ സ്ത്രീധനമെന്ന ശാപം കൊടുക്കാന്‍ കഴിവില്ലാതെ ഇരിക്കുന്നു .. കേരളത്തില്‍ പൊന്നാനിയിലെ സഭപോലുള്ള ഒത്തിരി മുസ്ലിം സ്ഥാപനങ്ങള്‍ ഒത്തിരി വരുമാനമുള്ളവയുണ്ട്‌ അതില്‍ നിന്ന്‌ ചില്ലി കാശ്‌ മാത്രം ഉപയോഗിച്ചാല്‍ പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ച്‌ വിടാനൊക്കും .. ഇവിടെയാണ്‌ എന്‍.ഡി.എഫ്‌ പോലുള്ള സംഘടനകള്‍ ഉയരേണ്ടത്‌ അല്ലാതെ രക്തം തിളക്കുന്ന യുവാക്കളിലേക്ക്‌ വര്‍ഗ്ഗീയവിഷം കുത്തിവെയ്ക്കുകയല്ല വേണ്ടത്‌ ആദ്യം സ്വയം ഉണരുക ... മുസ്ലിം മതമേധാവികള്‍ വീഡിയോ കവറേജ്‌ ഉള്ള വീടുകളില്‍ വിവാഹത്തിന്‌ കാര്‍മ്മികത്വം വഹിക്കുവാന്‍ വിസമ്മതിക്കുന്നു.. ഈ മനോഭാവം സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹങ്ങളില്‍ കാര്‍മ്മികത്വം വഹിക്കാന്‍ വരില്ല എന്നുറക്കെ പറഞ്ഞാല്‍ അതായിരിക്കും കേരളത്തിലെ ബ്രാഹ്മണസമൂഹം അടുക്കളയില്‍ നിന്ന്‌ അരങ്ങിലേക്ക്‌ എന്നപൊലെ... സാമുദായിക നവോത്ഥാനത്തിന്റെ രണ്ടാംഭാവമായിരിക്കും അത്‌ മുസ്ലിങ്ങളില്‍ ... ഉണരുക ഉയരുക.
ഹിന്ദു യുവാക്കളോട്‌ .. പരസ്‌പരം പോരടിച്ച്‌ തീര്‍ക്കാനുള്ളതല്ല നിങ്ങളുടെ യുവത്വം അത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്ടിന്റെ മുതല്‍കൂട്ടാക്കുകയാണ്‌ വേണ്ടത്‌ ..ആര്‍.എസ്‌.എസ്‌. ബി.ജെ.പി പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക്‌ നിങ്ങളുടെ ജീവനാണ്‌ ആവശ്യം .. വര്‍ഗ്ഗീയ രാഷ്ട്രീയ സംഘട്ടനത്തിലൂടെ നഷ്ടപ്പെടുന്നത്‌ ഈ നാടിന്റെ സ്വത്തായ യുവജനങ്ങളാണ്‌ ..ഓരോ അമ്മമാരുടേയും രോധനമാണ്‌ ... മുസ്ലിം ക്രിസ്ത്യ‍ന്‍ വിഭാകങ്ങള്‍ ഇന്ത്യയില്‍ .. പ്രത്യേകിച്ച്‌ കേരളത്തില്‍ ശക്തിയാര്‍ല്‍ക്കിക്കുന്നു എന്ന്‌ പുലമ്പുന്ന ഹിന്ദു വൈര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ .. നിങ്ങളുടെ മസ്തിഷ്ക്കത്തില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെയ്ക്കുമ്പോള്‍ ഒന്ന്‌ ചിന്തിക്കൂ...... 10,000 വര്‍ഷംത്തിലധികം പഴക്കം അവകാശപ്പെടുന്ന ഹൈന്ദവ ദര്‍ശനം എന്തുകൊണ്ട്‌ ഇന്ത്യയില്‍ മാത്രം തളക്കപ്പെട്ടു... 2000 വര്‍ഷം പഴക്കം മാത്രമുള്ള ക്രിസ്തുമതവും 1400 വര്‍ഷം മാത്രം പഴക്കമുള്ള ഇസ്ലാമിക ദര്‍ശനവും ലോകം മൊത്തം വ്യാപിച്ചു .. എങ്ങനെ സംഭവിച്ചു..... അതുള്‍ക്കൊള്ളുന്ന ആശയം സാധാരണക്കാരുടെ ല്‍ക്കദങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന്‌ അവരുമായി സംവദിച്ച്‌ അവര്‍ സംസാരിക്കുന്ന ഭാഷയില്‍ വിവര്‍ത്തനം ചെയ്ത്‌ .. പരിചയപ്പെടുത്തിയതിന്റെ ഫലം... എന്നാല്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ ഒരു ചെറുന്യൂനപക്ഷം തന്റെ മാത്രം അറിവായി അടക്കിവാണു തത്‌ഫലമായി അത്‌ ഇന്ത്യയില്‍ ഒതുങ്ങി ഇന്ത്യയിലെ തന്നെ അവര്‍ണ്ണവിഭാകങ്ങള്‍ക്ക്‌ ഈ ഞ്ജാനം നിഷേധിക്കപ്പെട്ടു.. താഴ്ന്ന വിഭാകങ്ങള്‍ ഉച്ചനീചത്വമില്ലാതെ മറ്റു മതങ്ങളിലൂടെ ഉയര്‍ച്ചയുടെ പടവുകള്‍ കയറി അതിന്‌ അവരോട്‌ വിദ്വേഷം പുലര്‍ത്തി അവരെ ഇല്ലായ്മ ചെയ്തിട്ടെന്ത്‌ കാര്യം ... സ്വന്തം സമുദായത്തിലെ ഇപ്പോഴും തുടരുന്ന ജാതി ചിന്തകളെ ഉല്‍മൂലനം ചെയ്യുക അതിനായ്‌ പ്രവര്‍ത്തിക്കുക അതിലൂടെ അതിലൂടെ കേരളത്തിന്റെ വികസനത്തിന്‌ ആക്കം കൂട്ടുക അതിന്‌ പുറമെ വര്‍ഗ്ഗീയ ചിന്താഗതിയും ഇല്ലായ്മ ചെയ്യുക.

കിരണ്‍ തോമസ് said...

O അബ്ദുള്ളയുടേ ലേഖനം ഞാന്‍ തെറ്റായി വ്യാഖ്യാനിച്ചു എന്ന കമ്മന്തിന്‌ ഞാന്‍ ആദ്യം മറുപടി പറയാം

ഞാന്‍ ചൂണ്ടീക്കണിച്ച പോയന്റുകളില്‍ 1,2 എന്നിവ മാത്രമാണ്‌ അബ്ദുള്ള അംഗനാരി പറഞ്ഞ നിലപാടിലുള്ളൂ. ബാക്കിയെല്ലാം അതിന്‍ വിരുദ്ധമായ കാര്യങ്ങളാണ്‌ പറയുന്നത്‌. 15 കോടി മുസ്ലിമുകളേ പാഠശാലകളില്‍നിന്നും പണിശാലകളില്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ലാ എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്‌. പാഠശാലകളില്‍ പോകാന്‍ ആരാണ്‌ അവരേ തടഞ്ഞത്‌ എന്നന്വേഷിക്കെണ്ട ബാധ്യത അബ്ദുള്ളക്കുണ്ടായിരുന്നു. അബ്ദുള്ള ഇസ്ലമിലെ സമ്പത്തിന്റെ വിതരണത്തേക്കുറിച്ച്‌ മാത്രമാണ്‌ പ്രതിപദിച്ചിരിക്കുന്നത്‌ എന്തു കൊണ്ടാണ്‌ വിദ്യാഭ്യാസപരമായിപ്പിന്നോക്കം പോയത്‌ എന്ന് പറയുന്നില്ല. സംവരണം നല്‍കി പ്രശനപരിഹാരം തേടണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പിന്നേ അവസാനത്തേ പോയന്റ്‌ ഒന്ന് ശ്രദ്ധിച്ച്‌ വായിച്ചാല്‍ നന്നായിരിക്കും.

"
8-ഇറാനില്‍ നിന്നുള്ള ഗ്യാസും ഗള്‍ഫ്‌ നാടുകളിലേ അറബി ശൈഖുമാര്‍ വലിച്ചെറിയുന്ന എച്ചിലുകളും കുവൈറ്റിന്റെയും ഖത്തറിന്റെയും നിക്ഷേപങ്ങളും വ്യാപരക്കരാര്‍ വിഴി സൌദി നല്‍ക്കുന്ന സമ്പന്നതയുമൊക്കേയാകമെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളാട്ടേ എന്നു വയ്ക്കുന്നതിലെ പന്തികേട്‌ നേര്‍ക്കുനേര്‍ ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല.
"

പിന്നേ വിദ്യാഭ്യാസപരമായി പിന്നോക്കം പോയതിന്റെ വിശദാംശങ്ങള്‍ ആ സമുദായംഗങ്ങള്‍ തന്നേ വിശദീകരിച്ചിട്ടുള്ളതിനാല്‍ അതിലേക്ക്‌ ഞാന്‍ കടക്കുന്നില്ല. എനിക്ക്‌ പറയനുള്ളതൊക്കെ അവര്‍ പറഞ്ഞുകഴിഞ്ഞു. പിന്നെ മുസ്ലിമുകളേ വിലയിരുത്തന്നത്‌ ഇന്ത്യന്‍ മുസ്ലിം എന്ന രീതിയില്‍ വേണം എന്ന് പറഞ്ഞതിനോടും എനിക്ക്‌ യോജിക്കാനവില്ല.കേരളത്തേപ്പോലെ ഒരു ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സമൂഹത്തില്‍ സമുദായ നേതൃത്വം എടുത്ത നിലപാടുകള്‍ തന്നേ ചോദ്യം ചെയ്യപ്പെടുകയാണ്‍` അപ്പോള്‍ മറ്റു സംസ്ഥാനക്കരുടേ കാര്യം പറയതിരിക്കുകയാകും ഭേദം.

എനിക്ക്‌ നിര്‍ദ്ദേശിക്കാനുള്ളത്‌ എല്ലാ മുസ്ലിം സംഘടനകളും കൂട്ടായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും എവിടേയാണ്‌ തങ്കള്‍ക്‌ പിഴച്ചത്‌ എന്ന് കണ്ടെത്തുകയും ചെയ്യേണം. അല്ലാതെ കാടടച്ച്‌ വെടി വയ്ക്കുകയല്ലാ. ക്രൈസ്തവ സഭകള്‍ക്കൊപ്പം സമ്പത്തില്ലെങ്കിലും ഈ സംഘടനകള്‍ക്കെല്ലാം ചേര്‍ന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയും. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ സംവരണം പോലുള്ള നടപടികള്‍ വളരെ ഗുണം ചെയ്യും. ഇന്ത്യ ടുഡേയുടെ സര്‍വ്വെ അനുസ്സരിച്ച്‌ മുസ്ലിം സ്ത്രീ സക്ഷരതാ തുലോം തുഛമാണ്‌. ഒരു സമൂഹം പുരോഗതി പ്രപിക്കണമെങ്കില്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുക തന്നേ വേണം. ഒരു കുട്ടിയുടേ വിദ്യാഭ്യാസ പുരോഗതിയില്‍ വിദ്യാസമ്പന്നയായ അമ്മയുടേ പ്രാധാന്യം വളരെ ഉന്നതമാണ്‌. ക്രിസ്ത്യന്‍, നമ്പൂരി, ഇഴവ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടിയതിന്റെ ഗുണം ഇന്നാസമൂഹങ്ങള്‍ പുരോഗതിയിലേക്ക്‌ കുതിക്കാന്‍ കാരണമായി എന്നത്‌ വസ്തുതയാണ്‌. V.T. യുടേ നേതൃത്വത്തില്‍ അന്തര്‍ജനങ്ങളില്‍ ഉണ്ടാക്കിയ വിദ്യാഭ്യാസ സമൂഹിക പുരോഗതി ഇവിടെ ഓര്‍ക്കെണ്ടതാണ്‌.

ഷിജു അലക്സ്‌‌: :Shiju Alex said...

ആത്മകഥ said...
10,000 വര്‍ഷംത്തിലധികം പഴക്കം അവകാശപ്പെടുന്ന ഹൈന്ദവ ദര്‍ശനം എന്തുകൊണ്ട്‌ ഇന്ത്യയില്‍ മാത്രം തളക്കപ്പെട്ടു... 2000 വര്‍ഷം പഴക്കം മാത്രമുള്ള ക്രിസ്തുമതവും 1400 വര്‍ഷം മാത്രം പഴക്കമുള്ള ഇസ്ലാമിക ദര്‍ശനവും ലോകം മൊത്തം വ്യാപിച്ചു .. എങ്ങനെ സംഭവിച്ചു.....


ഒരു മതമായി നില്‍ക്കാതെ ഒരു സംസ്കാരം ആയി നിന്നതാണ് ഹിന്ദുമതത്തിന്റെ ശക്തി. സെമെസ്റ്റിക് മതങ്ങളെ പോലെ മതപ്രചാരം ഒരിക്കലും ഹൈന്ദവതയുടെ ഭാഗം ആയിരുന്നില്ല. (ഇപ്പോള്‍ അങ്ങനെയല്ല). അതാണ് ഹിന്ദുമതം ഭാരതത്തില്‍ മാത്രം അത് ഒതുങ്ങി പോയതും. അതാണ്ഹിന്ദുമതത്തിന്റെ ശക്തിയും മറ്റ് മതങ്ങളില്‍ നിന്ന് ഉള്ള വ്യത്യാസ്സവും..

കിരണ്‍ പറയുന്ന ഒരു കാര്യത്തോട് എനിക്ക് വളരെയധികം യോജിക്കാതെ വയ്യ. “സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത” അവിടാണ് മുസ്ലീം സമുദായം ശ്രദ്ധിക്കേണ്ടത്. ഒരു സ്ത്രീക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുമെങ്കില്‍ ഭാവിയിലെ ഒരു കുടുംബത്തിനുതന്നെയാണ് മുസ്ലീം സമൂഹം രക്ഷിച്ചെടുക്കുന്നത്. 15 വയസ്സ് ആകുമ്പോഴെ പിടിച്ച് കെട്ടിച്ച് അയച്ച് “ബാദ്ധ്യത“ ഒഴിവാക്കുന്ന പ്രവണത കൊണ്ടാണ് കേരളത്തിലെ മുസ്ലീം സമൂഹം ഇന്നും സംവരണം ഇല്ലാതെ ഞങ്ങള്‍ പുരോഗിക്കില്ല എന്നു പറയേണ്ടി വരുന്നത്.

IMPORTANT: വിദ്യാഭ്യാസം എന്നതുകൊണ്ട് മത വിദ്യാഭ്യാസം അല്ല ഉദ്ദേശിക്കുന്നത്. അത് കുറച്ച് മത തീവ്രവാതികളെ ഉണ്ടാക്കി വിടാന്‍ മാത്രമേ ഉപകരിക്കൂ. പ്രത്യേകിച്ച് തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ .

കിരണ്‍ തോമസ് said...

ഈ വിഷയം മറ്റൊരു പോസ്റ്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ബായന്‍ എന്ന ബ്ലോഗര്‍ കമ്മറ്റിയതിലെ പ്രസക്തഭാഗങ്ങള്‍

"ചൈനയില്‍ പോയിട്ടെങ്കിലും വിദ്യ അഭ്യസിക്കണം - രാത്രി മുഴുവനും നിന്നുകൊണ്ടു പ്രാര്‍ത്ഥനാനിരതനാവുന്നതിനേക്കളും ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യത അല്‍പനേരം വിജ്ഞാനം പഠിക്കലാണു- വിജ്ഞാനത്തിന്റെ സദസ്സു സ്വര്‍ഗ്ഗമാണു- തുടങ്ങി ഇസ്ലാം മതത്തില്‍ വിദ്യാഭ്യാസതിന്റെ പ്രധാന്യം വിവരാണീതമാണു - ഖുര്‍-ആന്റെ, ആദ്യ വാക്കു തന്നെ " പേനകൊണ്ടു എഴുതാന്‍പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക..."എന്നാണു. വേദ ഗ്രന്ഥത്തില്‍ നൂറു കണക്കിനു പ്രാപഞ്ചിക ഉദാഹരണങ്ങള്‍ നല്‍കി, നീ എന്തെയ്‌ ചിന്തിക്കുന്നില്ല,എന്നു ണര്‍തി പതിക്കാന്‍ പ്രേപ്പിക്കുന്നു.


"മുസ്ലിം സമുദായം മതപരമായ കാര്യത്തില്‍ കാണിക്കുന്ന യാഥാസ്ഥികത, മതത്തെ കുറിച്ചു വിവരമില്ലായ്മകൊണ്ടാണു,മുസ്ലിം കുട്ടികളെ സംബന്ധിച്ചിടത്തോളം മദ്രസ്സാ പഠനം, സ്കൂള്‍ പഠനവും ഒന്നിച്ചു കൊണ്ടുപോവണം,അതുകൊണ്ടു പ്രൈമറിയില്‍ നിന്നു തന്നെ ഉഴപ്പാന്‍ തുടങ്ങും,കാരണം മദ്രസ്സാ സിലബസ്‌ അറബി-മലയാളം എന്ന സങ്കരലിപിയിലാണു പഠിപ്പിക്കുന്നതു ( മലയാളം ലിപി വികസിക്കുന്നതിനു മുന്‍പു മഗ്ഗ്ലീഷ്‌ പോലെ ഡവലപ്‌ ചെയ്ത രൂപമാണിതു) അതു ഈ വരമൊഴിയേക്കാളും പ്രയാസമാ, പിന്നെ, മാപ്ലാരു പിള്ളാരോടുള്ള അധ്യാപകരുടെ തുമ്മിരിട്ടു (ഇതെന്താണെന്നു മനസ്സിലവുന്നില്ലെങ്കില്‍ മുസ്ലിം പോകറ്റിലുള്ള ഏതെങ്കിലും സ്കൂളിലെ നല്ല അദ്ധ്യപകരോടു, ചോദിച്ചാള്‍ മതി, ഇതു നേരിട്ടു അനുഭവിച്ചു നാലാം ക്ലാസ്സുമുതല്‍ ഹോസ്റ്റലില്‍ കിടന്നു പഠിച്ചവനാണിവന്‍) പിന്നെ ദാരിദ്ര്യം, സാമുദായിക നേതൃത്വത്തിന്റെ വിഭാഗീയത, ഗള്‍ഫ്‌ സിന്‍ഡ്രോം,വീട്ടിലെ ചുറ്റുപാടു , പിന്നെയ്‌ കിരണ്‍ പറയുന്ന പോലെ പതിനഞ്ചാം വയസ്സില്‍ കല്യാണം ( ഇതു പറയാത്തതു കൊണ്ടു കിരണിനു വിഷമം വേണ്ട ), ഇനി ബാകി കിരണ്‍ പൂരിപ്പിക്കുക.

തറവാടി said...

ഷിജു പറഞ്ഞു:

പ്രത്യേകിച്ച് തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ .

ഷിജു,

മറ്റ് മതങ്ങള്‍ തെറ്റാണെന്ന് തെറ്റാണെന്ന് ഖുര്‍ ആനും , ബൈബിളും പറഞ്ഞിട്ടുണ്ടോ?

മതത്തെ കുറിച്ച് അറിവില്ലാതെ എന്തെങ്കിലും സംസാരിക്കാതിരിക്കുന്നതല്ലെ ഉത്തമം

കിരണ്‍ തോമസ് said...

തറവാടി ഷിജു പറഞ്ഞതിലും കാര്യമുണ്ട്‌.യേശുവിലൂടെ മാത്രമേ നിത്യജീവന്‍ പ്രാപിക്കാന്‍ കഴിയൂ എന്ന് ഒട്ടുമിക്ക ക്രിസ്ത്യന്‍ സഭകളും പഠിപ്പിക്കുന്നുണ്ട്‌. ബൈബിളില്‍ നിന്ന് അല്ലാതെ ഒരു ആശയം കണ്ടെത്താന്‍ കഴിയില്ലാ. പിന്നെ അകെയുള്ളത്‌ ന്യായപ്രമാണം ലഭിക്കാത്തവരുടേ മനസ്സക്ഷിക്കുടേ സാക്ഷ്യം പറഞ്ഞും അവരുടേ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തുകൊണ്ടും അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടേ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു. (റോമാ: 2:16) ചുരിക്കിപ്പറഞ്ഞാല്‍ വചനം പ്ര്ഘോഷിപ്പിക്കപ്പെടത്തവര്‍ അവരുടേ മനസ്സക്ഷി അവര്‍ക്ക്‌ ന്യായപ്രമാണമായി ഭവിക്കുമെന്ന്.

പിന്നെ ഏകദൈവ വിശ്വാസവും പരലോക വിശ്വസവുമുള്ള എല്ലാവര്‍ക്കും രക്ഷയുണ്ട്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌

njjoju said...

വിഷയവുമായി ബന്ധപ്പെട്ടതല്ലാ എങ്കിലും ഇവിടെ പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഞാന്‍ ഒരുകാര്യം കൂട്ടിച്ചേര്‍ക്കുന്നു. കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖയായ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിണ്റ്റെ ഡിക്രിയില്‍ അക്രൈസ്തവ മതങ്ങളോടുള്ള സഭയുടെ നിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌. ഇതില്‍ മറ്റു മതങ്ങളുടെ പരിശുദ്ധിയെ സഭ അംഗീകരിക്കുന്നെന്നും എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിണ്റ്റെ കതിരുകളെ ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നെന്നും പറഞ്ഞിട്ടുണ്ട്‌. മറിച്ചുള്ള പരാമര്‍ശങ്ങള്‍ എവിടെനിന്നായാലും അത്‌ കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്ക്‌ വിരുദ്ധമാണ്‌.

എന്‍റെ കഥ said...

“ഒരു മതമായി നില്‍ക്കാതെ ഒരു സംസ്കാരം ആയി നിന്നതാണ് ഹിന്ദുമതത്തിന്റെ ശക്തി. സെമെസ്റ്റിക് മതങ്ങളെ പോലെ മതപ്രചാരം ഒരിക്കലും ഹൈന്ദവതയുടെ ഭാഗം ആയിരുന്നില്ല. (ഇപ്പോള്‍ അങ്ങനെയല്ല). അതാണ് ഹിന്ദുമതം ഭാരതത്തില്‍ മാത്രം അത് ഒതുങ്ങി പോയതും. അതാണ്ഹിന്ദുമതത്തിന്റെ ശക്തിയും മറ്റ് മതങ്ങളില്‍ നിന്ന് ഉള്ള വ്യത്യാസ്സവും..“
ഞാനൊരു മതവാദിയല്ല എങ്കിലും ചിലത് പറയട്ടെ... ഷിജു മുകളില്‍ എഴുതിയ വരികള്‍ക്ക് വിശ്വാസ്യത പോരാ കാരണം സംസ്ക്കാരം എന്നാല്‍ ഒരു പ്രദേശത്തെ ജനത കാലങ്ങളായി ഉള്‍കൊണ്ട് അതിനനുസൃതമായി ജീവിതരീതികളെ മുന്നോട്ട് നയിക്കുന്ന ചര്യകളാണ് സംസ്ക്കാരം അതില്‍ അചാരങ്ങള്‍ വിശ്വാസങ്ങള്‍, ഭക്ഷണരീതി, വ്സ്ത്രധാരണ, എല്ലാം ഉള്‍കൊള്ളുന്നു, മഹാഭാരതത്തില്‍ അനേകം ഗോത്രവര്‍ഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്, അവര്‍ക്ക് അവരുടെതായ വിശ്വാസക്രമങ്ങളും (ഇതേ അവസ്ഥ മെസപെട്ടോമിയായിലും ഈജിപ്തിലും, മംഗോളിയന്‍ വശജരിലും ആഫ്രിക്കന്‍ വശജരിലും, യൂറോപ്പിലും ഉണ്ടായിരിന്നു, അമേരിക്കന്‍ ഭൂകണ്ഡങ്ങളിലും ഉണ്ടായിരുന്നു) ഓരോ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും വ്യത്യസ്ഥമായ ദൈവ സങ്കല്‍‍പ്പങ്ങളും ഉണ്ടായിരിന്നു, മാംസം, മദ്യം,നരബലി,മറ്റു കുരുതികള്‍ എല്ലാം അടങ്ങിയ സംസ്ക്കാരമായിരിന്നു ഇവിടേക്ക് ബുദ്ധമതത്തിന്‍റെ കടന്ന് കയറ്റം ഗോത്രസംസക്കാരത്തെ അവരുടെ അനാചാരങ്ങളെ ഉള്‍മൂലനം ചെയ്ത് അഹിംസാത്മകമായ ഒരു സംസ്ക്കാരത്തിലേക്ക് കയറിവന്നു ഇതിനെതിരെ സംഘടിതമായൊരു ഹൈന്ദവ കടന്ന് കയറ്റം ബുദ്ധവിഹാരങ്ങളെ മാത്രമല്ല വിശ്വാസങ്ങളെ പോലും ഇല്ലായ്മ ചെയ്യപ്പെട്ടു.. ഗോത്രവര്‍ഗ്ഗ സംസ്ക്കാരം പിന്നീട് ജാതീയ സംസ്ക്കാരത്തിലേക്ക് കൂപ്പുകുത്തി തൊഴിലിനെ അടിസ്ഥാനമാക്കി ജാതികളെ വേര്‍ത്തിരിച്ചു.. കാലങ്ങളോളം ബ്രഹ്മണപുരോഹിതമേധാവിത്വം ഭാരതസംസ്ക്കാരത്തെ തങ്ങളുടെ ക്കാല്‍‍ചുവാട്ടില്‍ നിലനിര്‍ത്തി, വേദങ്ങളും ഉപനിഷത്തുക്കളും താഴ്ന്നവര്‍ഗ്ഗക്കാര്‍ക്ക് നിഷിദ്ധമാക്കി അവരെ വിഞ്ജാനത്തില്‍ നിന്നുമകറ്റി നിര്‍ത്തി. ബ്രഹ്മണരല്ലാത്ത ആരും വേദങ്ങള്‍ പഠിക്കരുത് എന്ന സ്വാര്‍ത്ഥമനോഭാവം അവര്‍ക്ക് തന്നെ പാരയായി അതിന് പുറമെ കടല്‍ കടന്നാല്‍ മതത്തില്‍ നിന്ന് ഭ്രഷ്ടും എന്ന അചാരവും, അതിനാല്‍ ഹിന്ദുമതം കടല്‍ കടക്കുകയോ കടന്ന് വന്നവരെ പ്രവേശിപ്പിക്കുകയോ ചെയ്യാതെ ഭാരതത്തില്‍ മാത്രമായി ഒതുങ്ങേണ്ടി വന്നു, എന്നാല്‍ മറ്റു മത സംഹിതകള്‍ കടല്‍ കടന്ന് വരികയും അവരുടെ വിശാലവും ജാതിവിരുദ്ധവും തൊട്ടുകൂടായ്മയും ഇല്ലാത്ത ശങ്കരാചാര്യര്‍ പറഞ്ഞ് വെച്ച ഏക ദൈവസിദ്ധാന്തം ക്രൈസ്തവരും മുസ്ലിങ്ങളും പ്രചരിപ്പിച്ചു. ഇവിടെ ശ്രദ്ധേയമായൊരു കാര്യം ക്രൈസ്തവരും മുസ്ലിങ്ങളും വിശ്വാസങ്ങളില്‍ മാത്രമേ മാറ്റം ഉള്‍കൊണ്ടിട്ടൊള്ളൂ അവരുടെ അചാരക്രമങ്ങള്‍ ഒരു പരിധിവരെ ഭാരതീയ സംസ്ക്കാരത്തില്‍ ഊന്നി തന്നെയാണ്, മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം മുസ്ലിങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരിലെ വളരെ താഴന്ന വിഭാഗങ്ങള്‍ ഉച്ചനീചത്വത്തില്‍ നിന്ന് മോചനം നേടാന്‍ വേണ്ടി മതപരിവര്‍ത്തനം ചെയ്തവരായിരുന്നു , ഉച്ചനീചത്വങ്ങളില്‍ നിന്ന് ഒരു പരിധിവരെ മോചനം നേടിയെങ്കിലും സമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് അവര്‍ക്ക് മോചനം നേടാനായില്ല ഇവരെ സംരക്ഷിക്കേണ്ടവര്‍ തിരിഞ്ഞ് നോക്കുകയും ചെയ്തില്ല ക്രൈസ്തവ വിഭാഗങ്ങളില്‍ പരിഹാസ്യമായി നിലകൊള്ളുന്ന ഈഴവ ക്രൈസ്തവരെ അനുഭവിക്കുന്നത് പോലെ അത്ര നീചത്വപരമായ പെരുമാറ്റം മുസ്ലിം മതമേധാവികളില്‍ നിന്നുണ്ടായിട്ടില്ല എങ്കിലും ഇവിടേയും വാഗ്ദാന ലംഘനം ഉണ്ടായിട്ടുണ്ട് , മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ മാറണമെങ്കില്‍ അവര്‍ വിദ്യാഭ്യാസപരമായും മറ്റു മേഘലകളിലും സ്വയം പര്യാപ്തത നേടണം ...

കാഴ്ച്ചക്കാരന്‍ said...

അല്‍പദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കിരണ്‍ പോസ്റ്റ്‌ ചെയ്ത ഒരു ലേഖനത്തിന്റെ തലവാചകം "മുസ്ലിമുകളും സിക്കുകാരും അപേക്ഷിക്കേണ്ടതില്ല" എന്നായിരുന്നു. അതേ കിരണ്‍ തന്നെ ചോദിക്കുന്നു, ഇവിടെ മുസ്ലീംകളോട്‌ പഠിക്കണ്ടാ എന്ന് ആരാണാവോ പറഞ്ഞത്‌ എന്ന്?! രാഷ്ട്രീയക്കാര്‍ വഹിക്കേണ്ടുന്ന പങ്ക്‌ എന്തായിരുന്നെന്ന്?

ഭരണ ഉദ്യോഗസ്ത തലങ്ങളില്‍ നേരിടേണ്ടി വന്ന -നേരിട്ടു കൊണ്ടിരിക്കുന്ന- വിവേചനത്തെ നേരിടാനുള്ള ഒരു മാര്‍ഗം തന്നെയാണ്‌ സംവരണം. സാമ്പത്തിക സംവരണത്തോട്‌ തത്വത്തില്‍ ആരും എതിരുണ്ടാവും എന്ന് തോന്നുന്നില്ല, പക്ഷേ പിന്നാക്ക സംവരണത്തെ അട്ടിമറിക്കാനുള്ള ഒരുപായമായി സാമ്പത്തിക സംവരണം ഉപയോഗിക്കപ്പെടുമോ എന്ന ആശങ്ക തികച്ചും പ്രസക്തമാണ്‌.

മുസ്‌ലിം സമൂഹം നേരിടുന്ന ആഭ്യന്തര ബാഹ്യ വെല്ലുവിളികളെക്കുറിച്ചാണ്‌ ഒ. അബ്ദുല്ല സംസാരിക്കുന്നത്‌. തീര്‍ച്ചയായും ഭീകര പരിവാറിന്റെ മുസ്‌ലിം വിരുദ്ധത മുസ്ലിം സമുദായം നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്‌. ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ലാത്ത വിധം സംഘ്‌ ഭീകരത ഓരോ മുസ്ലിമിനേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടിന്ന്. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌, ഗര്‍ഭിണിയുടെ വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്ത്‌ ചിതയിലേക്കിട്ടവരുടെ 'ആത്മീയ നേതാവ്‌' എങ്ങനെയാണ്‌ ഒരു ജനാധിപത്യ ഭരണക്രമത്തില്‍ വീണ്ടും അധികാരിയായി തെരെഞ്ഞെടുക്കപ്പെടുന്നെന്ന്! ഗുജറാത്‌ കലാപ ഭൂമി സന്ദര്‍ശിച്ച ഹിന്ദുവായ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു, ഒരു ഗുജറാത്തീ ഹിന്ദു എന്റെ മുന്നില്‍ പിടഞ്ഞ്‌ മരിച്ചാലും ഞാനയാള്‍ക്ക്‌ ഒരു തുള്ളി വെള്ളം പോലും നല്‍കില്ലെന്ന്! ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നത്‌ പോലും വര്‍ഗീയമാണെന്ന് മുദ്ര കുത്തുന്നത്‌
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട്‌, ഭീകര പരിവാരത്തോട്‌ രഹസ്യമായി കൂര്‍ പുലര്‍ത്തുന്നത്‌ കൊണ്ടല്ലേ എന്ന് സംശയിച്ചു പോവുകയാണ്‌.

Anonymous said...

Kiram remember me Kairali's program 'Sakshi'. It seems you are also biased like them. You are selecting only few news, which are against your views. Otherwise you must prove yourself.

കിരണ്‍ തോമസ് said...

പ്രിയ കാഴ്ച്കക്കാര താങ്കള്‍ എന്തുകൊണ്ടാണ്‌ എന്റ്‌ പോസ്റ്റുകളില്‍ വന്ന കമന്റുകള്‍ വായിക്കത്തത്‌. സിഖ്‌കാരും മുസ്ലിമുകളും അപേക്ഷിക്കേണ്ടതില്ലാ എന്ന വിഷയത്തിന്റെ ചര്‍ച്ചയിത്തന്നേ ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതേ അഭിപ്രായം ഞാന്‍ അവിടേപ്പറഞ്ഞിട്ടുമുണ്ട്‌ . മുസ്ലിമുകളേയും സിഖ്‌കാരേയും ഉന്നത്‌ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് ഒഴിവാക്കണം എന്ന് വാര്‍ത്ത അതിന്റെ പ്രാധാന്യത്തോടേ ഞാന്‍ കൊടുത്തു. അതുകൊണ്ട്‌ മുസ്ലിമുകള്‍ക്കെതിരേ ഒരു പോസ്റ്റും ഞാന്‍ എഴുതില്ലാ എന്നില്ല. വിദ്യാഭ്യാസപരമായി എന്തുകൊണ്ട്‌ മുസ്ലിമുകള്‍ പിന്നോക്കം പോയി എന്നതിന്‌ ഉത്തരം പറയേണ്ടത്‌ ആ സമൂഹം തന്നേയാണ്‌. അത്‌ രാഷ്ട്രീയക്കരുടെ തലയില്‍കെട്ടിവച്ച്‌ സംവരണമാണ്‌ പ്രതിവിധിയെന്നുപറഞ്ഞാല്‍ യാഥാര്‍ത്യബോധമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ പ്രതികരിക്കുക തന്നേ ചെയ്യും. മുസ്ലിമുകളേയോ ക്രിസ്ത്യാനികളേയോ വിമര്‍ശിക്കുന്നതിന്‌ ഒപ്പം RSS നേയും വിശ്വഹിന്ദു പരിഷത്തിനേയും വിമര്‍ശിച്ചാലേ ബയസിഡല്ലാതകൂ എന്ന് ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ എനിക്ക്‌ ഒരു സംഘപരിവാര്‍ അജണ്ടയുണ്ട്‌ എന്നൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നും എനിക്ക്‌ തോന്നുന്നില്ല. ഞാന്‍ ഒരു 100% മത നിരപേക്ഷനായ ഭാരതീയനാണ്‌ 80% വരുന്ന ഭൂരിപക്ഷ ഹിന്ദു സമുദായത്തിലേ മതനിരപേഷ ഭൂരിപക്ഷം എന്നേയും എന്റെ സമുദായത്തേയും ഈ രാജ്യത്ത്‌ സംരക്ഷിക്കുന്നു എന്ന് ഉറച്ച്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍ അല്ലായിരുന്നു എങ്കില്‍ കേവലം ഒന്നോ രണ്ടോ വരുന്ന എന്റെ സമുദായം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ നശിപ്പിക്കാന്‍ കഴിയുമായിരുന്നു അവര്‍ക്ക്‌. ഇന്ത്യക്കൊപ്പ്പ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാനില്‍ എന്റെ സമുദായം നേരിടുന്ന വെല്ലുവിളികളുമായി താരത്മ്യം ചെയ്യുമ്പോള്‍ ഇവിടേ ഞാനും എന്റെ സമുദായവും എത്രയോ സുരക്ഷിതരാണ്‌ എന്ന് തിരിച്ചറിയുന്നു.

കാഴ്ച്ചക്കാരന്‍ said...

മുസ്ലിംകളും സിക്കുകാരും അപേക്ഷിക്കേണ്ടതില്ല എന്ന തലവാചകം തന്നെ മുസ്‌ലിം വിവേചനം എന്തു മാത്രം ഭീകരമാണെന്ന് തെളിയിക്കുന്നതാണ്‌. അതെഴുതിയ ആള്‍ തന്നെ എന്തു വിവേചനം ഏത്‌ വിവേചനം എന്നു പറയുമ്പോള്‍ അതിലൊരു വല്ലാത്ത വൈരുദ്ധ്യം കാണുന്നു. അത്‌ മാത്രമാണ്‌ ഞാന്‍ സൂചിപ്പിച്ചത്‌. പിന്നെ മുസ്‌ലിം സമുദായത്തിനകത്തു നിന്ന് സമുദായത്തെക്കുറിച്ച്‌ ആരെന്തെഴുതിയാലും അതിനെ വര്‍ഗീയമായിക്കാണുന്ന പ്രവണത സംഘ്‌ സ്വാധീനം കൊണ്ടല്ലെങ്കില്‍ പിന്നെന്തു കൊണ്ടാണ്‌. താങ്കളൊരു പക്ഷേ 100 % മതേതരനാകാം, എന്നാലും താങ്കളുടെ എഴുത്തില്‍ സവര്‍ണ്ണ അധീശത്വ പ്രത്യയശാസ്ത്രം ചെലുത്തിയ സ്വാധീനം വളരെ പ്രകടമാണ്‌. പീഢനങ്ങളെറ്റു കൊണ്ടിരിക്കുമ്പോഴും കരയാന്‍ പോലും പാടില്ലെന്ന അമേരിക്കന്‍ യുക്തിയാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. കരഞ്ഞാല്‍ നിങ്ങളൊരു ഭീകരനാണ്‌ എന്നതാണ്‌ അമേരിക്കയുടെ നയം. അതു പോലെ എല്ലാ വിധ ആക്ഷേപങ്ങളും ശകാരവാക്കുകളും തല കുലുക്കി സമ്മതിച്ചു കൊടുക്കുമ്പോഴാണ്‌ നിങ്ങളുടെ കണക്കില്‍ ഒരു മുസ്‌ലിം അവര്‍ഗീയനാവുന്നത്‌! എന്‍. ഡി. എഫ്‌ പോലുള്ള ഉഗ്രവാദികള്‍ സമുദായത്തിനകത്തു നിന്നും ശക്തിപ്പെട്ടു വരാനുള്ള യഥാര്‍ത്ഥ കാരണം ഹിന്ദുത്വ ഭീകരതയേക്കാളുപരി ഈയര്‍ഥത്തിലുള്ള മൃദു ഹിന്ദുത്വ മതേതര സമീപനങ്ങളാണ്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

njjoju said...

കാഴ്ചക്കാരാ, കിരണ്‍ പറഞ്ഞതത്രയും മുസ്ളിങ്ങളുടെ വിദ്യാഭ്യാസ പരമായ പിന്നൊക്കാവസ്ഥക്ക്‌ പ്രത്യേകിച്ച്‌ സൃതീകളുടെ ആ സമുദായത്തിലാകമാനമുള്ള കീഴ്‌വഴക്കങ്ങള്‍ കാരണമായീ എന്നാണ്‌. സ്വന്തം കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കണമെന്ന്‌ മാതാപിതാക്കള്‍ വിചാരിച്ചാല്‍ ആര്‍ക്കാണ്‌ തടയാന്‍ കഴിയുക. ഇവിടെ വിവേചനമോ സവര്‍ണ്ണ അധിനിവേശ പ്രത്യയ ശാസ്ത്രങ്ങളോ ഹിന്ദുത്വ ഭീകരതയോ ഒന്നും തടയാനെത്തില്ല. അങ്ങനെ വിദ്യാഭ്യാസം നല്‍കിയിരുന്നെങ്കില്‍ ഇന്ന്‌ ആ സമുദായം നേരിടുന്ന പല പ്രസ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തന്‍ കഴിഞ്ഞെനെ.

കിരണ്‍ തോമസ് said...

പ്രിയ കാഴ്‌ചക്കാരാ,

എന്തൊക്കേ കണ്ടെത്തെലാണ്‌ താങ്കള്‍ നടത്തീയിരിക്കുന്നത്‌. എന്റെ എഴുത്തില്‍ സവര്‍ണ്ണ അധീശത്വ പ്രത്യശാസ്ത്രം ചെലുത്തിയ സ്വാധീനം പോലും. നല്ല കണ്ടെത്തല്‍. ഉന്നത സുരക്ഷ ഏജന്‍സികളില്‍ മുസ്ലിമുകള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക്‌ എന്ന വാര്‍ത്തയെഴുതുമ്പോള്‍ എനിക്ക്‌ ഈ സ്വാധീനം ഇല്ലേ ? അതോ മുസ്ലിമുകളേ വിമര്‍ശിക്കുമ്പോള്‍ മാത്രം പുറത്തു വരുന്ന ഒന്നാണോ ഇത്‌. പ്രിയ സുഹൃത്തേ അപ്രിയ സത്യം കേള്‍ക്കാനുള്ള ഒരു മനസ്സുണ്ടാകണം. അല്ലാതെ അപ്രിയ സത്യം പറയുന്നവരേ സവര്‍ണ്ണ ഫാസിസ്റ്റെന്നോ അമേരിക്കന്‍ പക്ഷപാതി എന്നോക്കേ വിളിച്ച്‌ അധിഷേപിക്കരുത്‌. എല്ലാ പ്രശനങ്ങളുടേയും കാരണക്കാര്‍ മറ്റുള്ളവരാണ്‌ എന്ന് സ്വയം പ്രഖ്യാപിച്ച്‌ സത്യത്തില്‍ നിന്ന് ഒളിച്ചോടരുത്‌. ഞാന്‍ പറഞ്ഞ വിദ്യാഭ്യാസ പിന്നോക്കവസ്ഥയേപ്പറ്റി അല്‍പമെങ്കിലും ചിന്തിക്കുക.കഴിയുമെങ്കില്‍ എന്തെങ്കിലും സമുദായപുരോഗതിക്കു വേണ്ടി ചെയ്യുക. ഇനി സമുദായം ചെയ്യേണ്ടതൊക്കെ ചെയ്തു കഴിഞ്ഞും വളരാന്‍ കഴിയുന്നില്ലെങ്കില്‍ സംവരണം വേണം എന്ന ആവശ്യത്തോട്‌ ഞാന്‍ അനുകൂലമാണ്‌. അപ്പോള്‍ അതിനുവെണ്ടിയുള്ള എല്ലാ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും മുസ്ലിം സ്ത്രീകള്‍ക്ക്‌ സംവരണം നല്‍കുന്നതിനേയും ഞാന്‍ അനുകൂലിക്കൌകയും ചെയ്യുന്നു

തറവാടി said...

കിരണ്‍,

താങ്കളില്‍ ഒരു നല്ല പത്രപ്രവര്‍ത്തകനെ കാണാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍

സത്യം പറയട്ടെ , താങ്കള്‍ പലതും മുന്‍ദ്ദാരണയോടെയാണ്‌ കാണുന്നത്‌ അല്ലെങ്കില്‍ നെന്‍ചത്ത് കൈവെച്ച്‌ പറയൂ ,

ഒരു വിവാദത്തിനെനിക്ക് താത്‌പര്യമില്ലെന്നറിയീക്കാട്ടെ!
എന്താണ്‌ താങ്കള്‍ക്ക് വേണ്‍ടത്‌ , താങ്കള്‍ ഒരേകാര്യം മറിച്ചും തിരിച്ചും കാണുകയും എഴുതുകയും ചെയ്യുന്നു , പുതിയതൊന്നും ഇല്ലേ താങ്കളുടെയടുത്ത്‌ , അഭിപ്രായങ്ങള്‍കുള്ള മറുപടിയില്‍ പോലും അത് പുറത്തേക്ക് തള്ളുന്നത്‌ കാണാം


നിങ്ങള്‍ മറ്റുചില പോസ്റ്റുകളില്‍ ഇട്ട കമന്-റ്റുകള്‍ പോലും ,!!!!!

കിരണ്‍ തോമസ് said...

തറവാടി നെഞ്ചത്ത്‌ കൈ വച്ച്‌ ഞാന്‍ പറയുന്നു ഞാന്‍ 100% മത നിരപേഷകനാണ്‌. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അത്‌ ഇവിടെ നില നില്‍ക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ രാജ്യത്ത്‌ ജനാധിപത്യവും മത നിരപേക്ഷതയും നിലനിന്നു കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മത വിശ്വാസങ്ങള്‍ക്കെതിരല്ല. ഞാന്‍ ഒരു ക്രൈസ്തവനെന്ന നിലയില്‍ അഭിമാനം കൊള്ളുന്നു . അതു പോലെ എല്ലാ സമുദായക്കാര്‍ക്കും അവരുടെ മതത്തില്‍ അഭിമാനം കോള്ളാം. എല്ലാ മതങ്ങള്‍ക്കു സ്വാതന്ത്ര്യം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഒരു മതവും രാഷ്ടീയത്തില്‍ ഇടപെടുന്നതിനേ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ എന്റെ മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളേ ശക്തമായി എതിര്‍ത്തിട്ടുണ്ട്‌. അതു കൊണ്ട്‌ തന്നെ മറ്റേതു സമുദായ്ത്തിന്റെയും രാഷ്ട്രീയ ഇടപെടലുകളേ എനിക്കെതിര്‍ക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതു വരെ എനിക്കെതിരെ ആരോപിക്കാത്ത കാര്യങ്ങളൊക്കെ ഇപ്പ്പ്പോള്‍ വരുന്നത്‌ കാണുമ്പോള്‍ ഒരു സംശയം എന്തേ എനിക്ക്‌ മുസ്ലിം പ്രശ്നങ്ങളില്‍ അപ്രിയ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലേ എന്ന്. പ്രിയ സുഹൃത്തെ ദയവായി കാര്യകാരണ സഹിതം ചൂണ്ടിക്കാണിക്കൂ എവിടേ ഞാന്‍ നിലപാട്‌ മാറി എന്ന്. എന്റെ പേരിന്റെ ഒപ്പം തോമസ്‌ എന്ന് ഇല്ലായിരുന്നു എങ്കില്‍ ഇതിന്‌ മുന്‍പേ തന്നേ ഇത്തരം സംശയങ്ങള്‍ തോന്നിയേനേ എന്ന് തോന്നിപോകുന്നു. കിരണ്‍ എന്ന പേരില്‍ ഒരു സംഘപരിവാര്‍ അജണ്ട കണ്ടെത്താന്‍ എളുപ്പമാണല്ലോ

തറവാടി said...

കിരണ്‍ ,

താങ്കളുടെ മറുപടിയില്‍ തന്നെ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരമുണ്‍ട് , അങ്ങിനെയൊന്ന്‌ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടെകില്‍

qw_er_ty

കിരണ്‍ തോമസ് said...

മഹത്തരം എന്നല്ലാതെ ഒന്നും പറയാനില്ല. കണ്ടെത്തലുകള്‍ ഒ അബ്ദുള്ളയുടേ കുത്തകയല്ലല്ലോ ?

ചില നേരത്ത്.. said...

പ്രിയപ്പെട്ട കിരണ്‍
താങ്കളുടെ പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട്. ഈ പോസ്റ്റും വായിച്ചിരുന്നു.
ഓരോന്നും വളരെ നന്നായിട്ടുമുണ്ട്.
മുസ്ലിം വിഭാഗത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ കുറിച്ച് താങ്കളുടെ നിരീക്ഷണം കൃത്യമായത്
തന്നെയാണ്.
മുസ്ലിം പ്രശ്നങ്ങളില്‍ അപ്രിയ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലേ ? എന്ന താങ്കളുടെ ആശങ്ക അസ്ഥാനത്താണ്.
ഒരു മതവും അതിന്റെ വിശ്വാസികള്‍ക്ക് മാത്രമായി തീറെഴുതി കൊടുത്തിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
വിശുദ്ധ ഖുറാന് അതിന്റെ ചിന്താപരമായ ആഹ്വാനം നടത്തുന്നത് ആകെ മനുഷ്യകുലത്തിനോടാണ്.
മുജാഹിദിനോടോ സുന്നികളോടോ ജമാ‍‌അത്ത് കാരോടൊ മാത്രമായല്ല. ആ മനുഷ്യകുലത്തില്‍ കിരണും ഉള്‍പ്പെടുന്നത് കൊണ്ട്
ആ മതവിശ്വാസികള്‍ക്ക് സംഭവിക്കുന്ന അപചയം ചൂണ്ടികാണിക്കാന്‍ ഒന്നും തടസ്സമാകുന്നില്ല. തടസ്സമാകരുത്.
അപചയങ്ങളെയും അധോഗതികളെയും തുറന്ന് കാണിക്കുന്നതിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

കാഴ്ച്ചക്കാരന്‍ said...

മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച്‌ എഴുതാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്‌. അതാരും തടയുന്നില്ല. എന്നാല്‍ ഒരു മുസ്‌ലിമിനും തന്റെ വേദനയില്‍ നില വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ തടയരുത്‌. പിന്നാക്കാവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്നവരെ വര്‍ഗീയവാദികളായി മുദ്ര കുത്തരുത്‌. ഒ. അബ്ദുല്ല ഒരു കാലത്തും സമുദായത്തിനകത്തെ ജീര്‍ണ്ണതകളെ വിമര്‍ശിക്കാതിരുന്നിട്ടില്ല. മാധ്യമത്തിലായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ സമുദായ വിമര്‍ശം എത്ര തീഷ്ണമായിരുന്നെന്നും യാഥാസ്ഥിതികരെ എന്തു മാത്രം പ്രകോപിച്ചിരുന്നെന്നതും താങ്കള്‍ മനസ്സിലാക്കിക്കാണില്ല. മാധ്യമത്തില്‍ നിന്നും പുറത്ത്‌ പോയ ശേഷവും പിന്തിരിപ്പന്‍ ശക്തികളെ പിണക്കാതെയാണെങ്കില്‍ പോലും അദ്ദേഹം ആ ദൗത്യം കുറേയൊക്കെ നിര്‍വഹിക്കുന്നുണ്ട്‌. അതിന്റെ പേരില്‍ അദ്ദേഹത്തെ വര്‍ഗീയ വിഷം തുപ്പുന്നവനായും മുസ്‌ലിം തൊഗാഡിയയുമായൊക്കെ ചിത്രീകരിക്കുന്നത്‌ ഭീകര പരിവാരത്തെ മാത്രമേ സഹായിക്കു എന്നേ ഞാനുദ്ദേശിച്ചുള്ളൂ

കിരണ്‍ തോമസ് said...

പ്രിയ കാഴ്ചക്കാര,

ആരുടേയും സ്വാതന്ത്ര്യത്തേ ഞാന്‍ തടഞ്ഞിട്ടില്ലാ. അബ്ദുള്ളയുടെ ഈ ലേഖനത്തിലും പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ട്‌ എന്ന് ചൂണ്ടിക്കാണിച്ചു എന്നു മാത്രം. പിന്നോക്കാവസ്ഥയെക്കുറിച്ച്‌ അര്‍ത്ഥ സത്യങ്ങള്‍ മാത്രം പറഞ്ഞതുകൊണ്ടായില്ല സത്യം അംഗീകരിക്കുക തന്നേ വേണം. ഇപ്പോഴും ഞാന്‍ മുന്നോട്ടു വച്ച പോയന്റില്‍ തങ്കള്‍ അഭിപ്രായം പറയുന്നില്ല. നമ്മുടേ ന്യൂനപക്ഷങ്ങള്‍ എല്ലാം വലിയ യാഥാര്‍ത്യങ്ങള്‍ക്കു നേരേ കണ്ണടക്കുമ്പോഴാണ്‌ സംഘപരിവാര്‍ ശക്തികള്‍ ഉണരുന്നത്‌. ഉദാഹരണത്തിന്‌ സ്വയാശ്രപ്രസ്നത്തിലും മുരിങ്ങൂര്‍ റെയ്ഡിലും ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ സമീപനം അപക്വമായിരുന്നു. അവര്‍ അതിലെ സത്യങ്ങളേ തമസ്കരിച്ചു. അത്‌ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നോക്കി. സ്വാഭാവികമായും ന്യൂനപക്ഷ സമൂദായം രാഷ്ട്രീയം കളിക്കുന്നു എന്ന് പറയാന്‍ അതൊക്കെ ഇടയക്കി. എന്നാല്‍ സഭ ഈ പ്രശ്നം ക്രൈസ്തവ രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കിലോ സഭയുടേ സല്‍പ്പേര്‌ ഉയരുമായിരുന്നു. അതുപോലെ മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക്‌ സമുദായത്തിന്റെ പങ്ക്‌ ഉയര്‍ത്തിക്കട്ടുകയും അതിന്‌ പരിഹാരം കാണാന്‍ അത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തിരുന്നു എങ്കില്‍ അബ്ദുള്ളയുടേ മഹത്വം ഉയര്‍ന്നേനേ. എന്റെ അറിവില്‍ ഇസ്ലമില്‍ വിദ്യാഭ്യാസ പ്രാധാന്യം വളരെ ഉയര്‍ന്നതാണ്‌ എന്നതാണ്‌

Anonymous said...

I have not seen anything wrong in your comments or writings. But i found quality!

Anonymous said...

tharavadi,
i feel pity of you. kiran u have all support from secularists.
qw_er_ty

-anony2

njjoju said...

സംഗതി വിവാദമാകുന്നതു പോലെ തോന്നുന്നു. എന്റെ അഭിപ്രായം ഞാന്‍ പറയാം
1. മുസ്ലിംകളില്‍ സമ്പന്നരും ദരിദ്രരും ഉണ്ട്‌ . ആ സ്വത്ത്‌ ആനുപാതികമായി പങ്കുവച്ചാല്‍ മുസ്ലിമുകള്‍ക്ക്‌ പിടിച്ചു നില്‍ക്കാം ----> ശരി
2. മുസ്ലിം സംഘടനകള്‍ ഒന്നും തന്നേ കാര്യക്ഷമമായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നില്ല --> ശരി
3. ഏതെല്ലാം കാരണത്താലാണോ പട്ടികജാതി വിഭാഗങ്ങള്‍ പ്രത്യേക പരിഗണനക്ക്‌ അര്‍ഹരായത്‌ , അതേ കാരണത്താല്‍ മുസ്ലിമുകളും അവക്ക്‌ അര്‍ഹരാണ്‌ -->തെറ്റ്
4.ജാതി അടിസ്ഥാനത്തില്‍ സംവരണം ആകാം എങ്കില്‍ മത അടിസ്ഥാനത്തിലുമാകാം -->തെറ്റ്
5.കടുത്ത വിവേചനങ്ങള്‍ക്കിടയിലും എല്ലാം സഹിച്ച്‌ കഴിയുന്ന മുസ്ലിമുകള്‍ മിണ്ടാപ്രാണികളേപ്പോലെ കഴിഞ്ഞു കൂടുന്നു. -->50% സരി 50% തെറ്റ്
6.രാഷ്ട്രീയക്കാര്‍ തങ്ങളുടെ കൊടിയും ചിഹ്നങ്ങളുമല്ലാതെ മറ്റൊന്നും അവരേ പഠിപ്പിച്ചിട്ടില്ല. -->ശരി
7. 15 കോടി ജനങ്ങളേ പാഠശാലകളിലും .............. പതിന്‍ മടങ്ങായിരിക്കും -->ശരി
8. ഇറാനില്‍ നിന്നുള്ള ഗ്യാസും ............. ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല. ->ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളട്ടെ എന്ന അഭിപ്രായം എനിക്കില്ല.

കിരണ്‍ പറഞ്ഞത് -> മുസ്ലിംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ സമുദായം ശ്റമിക്കണമായിരുന്നു. രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍നിന്ന് അതു പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്‌. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യസത്തേക്കുറിച്ചുള്ള കുറ്റകരമായ അനാസ്ഥയേക്കുറിച്ച്‌ ശ്രീ അബ്ദുള്ള ഒന്നും മിണ്ടിയിട്ടില്ല.

കാഴ്ച്ചക്കാരന്‍ said...

"ഏതെല്ലാം കാരണത്താലാണോ പട്ടികജാതി വിഭാഗങ്ങള്‍ പ്രത്യേക പരിഗണനക്ക്‌ അര്‍ഹരായത്‌ , അതേ കാരണത്താല്‍ മുസ്ലിമുകളും അവക്ക്‌ അര്‍ഹരാണ്‌ -->തെറ്റ്

4.ജാതി അടിസ്ഥാനത്തില്‍ സംവരണം ആകാം എങ്കില്‍ മത അടിസ്ഥാനത്തിലുമാകാം -->തെറ്റ്"
------------------
ജാതിപരമായ പിന്നാക്കാവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണെന്നതു കൊണ്ട്‌ ജാതി വിഭാഗങ്ങള്‍ക്ക്‌ സംവരണം നല്‍കുന്നു. സച്ചാര്‍ കമ്മറ്റീ കണ്ടെത്തലാകട്ടെ, പിന്നാക്ക ജാതിക്കാരേക്കാള്‍ പിന്നാക്കമാണ്‌ മുസ്‌ലിംകള്‍ എന്ന്. എന്നാലും അവര്‍ക്ക്‌ സംവരണം പാടില്ലെന്നാണോ? ഒരു കാലത്തും മുസ്‌ലിംകള്‍ നമ്മുടെ മുഖ്യധാരയില്‍ ലയിച്ചു ചേരാന്‍ പാടില്ലെന്നാണോ?

"ഇറാനില്‍ നിന്നുള്ള ഗ്യാസും ............. ചിന്തിക്കുന്നവര്‍ക്ക്‌ പിടികിട്ടുന്നതല്ല. ->ആ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസ പ്രമാണങ്ങളും ഇവിടെ പുലര്‍ന്നുകൊള്ളട്ടെ എന്ന അഭിപ്രായം എനിക്കില്ല"
------------
അഥവാ ഇവിടെ ഇസ്‌ലാമിക വിശ്വാസത്തിന്‌ നില നില്‍ക്കാനുള്ള അവകാശമില്ലെന്നോ? മുസ്ലിംകള്‍ ഒരു മതസമൂഹമെന്ന നിലയില്‍ ഇറാനിലേക്കും ഗള്‍ഫിലേക്കും നാടു കടത്തപ്പെടണമെന്നോ? എന്താണ്‌ ഞ്ജ്ജോജു ഉദ്ദേശിക്കുന്നത്‌?

കാഴ്ച്ചക്കാരന്‍ said...

വീണ്ടും ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

"മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യസത്തേക്കുറിച്ചുള്ള കുറ്റകരമായ അനാസ്ഥയേക്കുറിച്ച്‌ ശ്രീ അബ്ദുള്ള ഒന്നും മിണ്ടിയിട്ടില്ല"
---------------

മുസ്‌ലിം സമുദായത്തിലെ പിന്തിരിപ്പന്‍ ശക്തികളൊക്കെ ഒരു കാലത്ത്‌ അബ്ദുല്ലയുടെ വിമര്‍ശനത്തിന്റെ ചൂട്‌ നന്നായി അനുഭവിച്ചറിഞ്ഞവരാണ്‌. ഇന്നും യാഥാസ്ഥിതികമായ പ്രവണതകള്‍ക്കെതിരെ അബ്ദുല്ല പരമാവധി എഴുതുന്നുണ്ട്‌. മുസ്‌ലിം സംഘടനകള്‍ കാര്യക്ഷമമായി സാമൂഹ്യ ഇടപെടല്‍ നടത്തുന്നില്ല എന്ന ഒ.അബ്ദുല്ലയുടെ വിമര്‍ശത്തെ ഞ്ജോജു ശരിയിട്ടതായും കാണുന്നു! അതേ ഞ്ജോജു തന്നെ ഒരു പാരഗ്രാഫ്‌ കഴിഞ്ഞ്‌ പറയുന്നു, സമുദായത്തിന്റെ കുറ്റകരമായ അനാസ്ഥയെക്കുറിച്ച്‌ അബ്ദുല്ല ഒന്നും മിണ്ടുന്നില്ലെന്ന്!

പിന്നെ അബ്ദുല്ലയുടെ എഴുത്തിലെ പ്രകോപനപരമായ കാര്യങ്ങള്‍ എന്താണാവോ? ആരെയാണ്‌ ഒ.അബ്ദുല്ല പ്രകോപിപ്പിച്ചത്‌? ചിത്രകാരനൊക്കെ പറഞ്ഞത്‌ അബ്ദുല്ല വിഷമാണെന്നാണ്‌! ആര്‍ക്കെതിരെ എന്തു വര്‍ഗീയതായാണ്‌ സുഹൃത്തുക്കളേ അബ്ദുല്ല പ്രസരിപ്പിക്കുന്നത്‌?

njjoju said...

എന്റെ പ്രീയപ്പെട്ട കാഴ്ചക്കാരാ എനിക്ക്‌ അബ്ദുള്ളയോടോ മുസ്ളീം സമുദായത്തോടൊ അനാദരവോ മുന്‍വിധികളോ ഇല്ല. തന്നെയുമല്ല കിരണിന്റെ സദുദ്ദേശപരമെന്ന്‌ എനിക്കു തോന്നിയ അഭിപ്രായങ്ങളെ ഞാന്‍ പിന്തുണച്ചു എന്നു മാത്രം. അബ്ദുള്ള വിഷമുള്ള ജീവിയാണെന്നോ അദ്ദേഹം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നെന്നോ ഞാന്‍ പറഞ്ഞീട്ടില്ല. സമുദായത്തിന്റെ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള അനാസ്ഥയെക്കുറിച്ച്‌ പ്രസ്തുത ലേഖനത്തില്‍ അബ്ദുള്ള ഒന്നും പറഞ്ഞിട്ടില്ലന്ന്‌ കിരണ്‍ പറഞ്ഞെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. അബ്ദുള്ള മറ്റെവിടെങ്കിലും ഇതേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ നല്ലതുതന്നെ.

കിരണ്‍ തോമസ് said...

ജാതിപരമായ പിന്നോക്കാവസ്ഥയെന്നാല്‍ എന്താണ്‌ എന്ന് ആദ്യം മനസ്സിലാക്കുക. ഇന്ത്യയില്‍ ഹിന്ദു സമുദായത്തില്‍ ഒരു കാലത്ത്‌ നില നിന്നിരുന്ന കൊടിയ വിപത്തായിരുന്നു ജാതി വ്യവസ്ഥ . അതിന്റെ ഫലമായി പിന്നോക്ക സമുദായങ്ങളില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. അതായത്‌ ഒരു വ്യവസ്ഥിതി മൂലം വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു അതിനാല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള അറിവ്‌ അവര്‍ക്കില്ലാത്തത്തിനാല്‍ അവര്‍ എല്ലാ നിലയിലും പിന്നോക്കം പോയി . അവരെ കൈപിടിച്ചുയര്‍ത്താനാണ്‌ സംവരണം കൊണ്ടു വന്നത്‌. എന്നാല്‍ ഇസ്ലം പോലെ വിദ്യാഭ്യാസത്തിന്‌ മതപരമായി തന്നേ ഉത്തരവാദിത്വമുള്ള ഒരു സമൂഹം അതില്‍ നിന്ന് പിന്നോക്കം പോയത്‌ ഒരു വ്യവസ്ഥിതിയുടെയും ഫലമല്ല . ആ സമൂഹത്തിന്റെ പിന്തിരിപ്പന്‍ നിലപാടുകളാല്‍ ആയിരുന്നു. അതു കൊണ്ടാണ്‌ മത പരമായ സംവരണം പാടില്ല എന്ന് പറയുന്നത്‌.

പിന്നേ അറെബ്യയില്‍ ഉള്ള മതങ്ങള്‍ ഇവിടെ വരുന്നതിനേ ആര്‍ എതിര്‍ക്കുന്നു. അവിടെയുള്ള പോലേ ഇവിടെ നില നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്‌ എന്ന് മാത്രമേ ജോജു ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഈ രാജ്യത്തിനനുസൃതമായി ഇവിടെ ഏത്‌ മതത്തിനാണ്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്‌.

പിന്നേ വിദ്യാഭ്യാസ്‌ വിഷയങ്ങളിലേ കുറ്റകരമായ അനാസ്ഥയേക്കുറിച്ച്‌ അബ്ദുള്ള ഒന്നും പറഞ്ഞില്ലാ എന്നണ്‌ ജോജു പറഞ്ഞിരിക്കുന്നത്‌.

ദയവു ചെയ്ത്‌ മുന്‍ വിധിയോടേ വിഷയങ്ങളേ സമീപിക്കരുത്‌. വിദ്യാഭ്യസം ഉണ്ടായല്‍ തൊഴില്‍ ഉണ്ടാകും എന്ന് E.T മുഹമ്മ് ബഷീര്‍ തന്നെ പറഞ്ഞു കഴിഞ്ഞു. സമുദായം കാണിച്ച ഈ അനാസ്ഥ മറ്റുള്ളവരുടേ തലയില്‍ വച്ച്‌ കെട്ടരുത്‌ എന്ന് മാത്രമേ ഇവിടേ പറഞ്ഞിട്ടുള്ളൂ

njjoju said...

സംവരണത്തെക്കുറിച്ച്‌ ഇപ്പോഴും ലാറ്റിന്‍ ക്രൈസ്തവര്‍, മുസ്ളീംങ്ങള്‍ക്കും റിസര്‍വേഷന്‍ കിട്ടുന്നുണ്ട്‌ എന്നാണ്‌ എണ്റ്റെ അറിവ്‌. ബാക്ക്‌ വേര്‍ഡ്‌ കമ്മ്യൂണിറ്റീസ്‌ എന്നനിലയില്‍ അവര്‍ക്കതിനര്‍ഹതയുമുണ്ട്‌. പട്ടികജാതി വിഭാഗങ്ങളുടെ പിന്നോക്കാവസ്തക്ക്‌ ഇവിടുത്തെ വരേണ്യവര്‍ഗ്ഗം കാരണവായീ എന്നുള്ളത്‌ ഒരു വസ്തുതയാണ്‌. അത്തരത്തില്‍ ഒരു വിവേചനം ഇവിടുത്തെ മുസ്ളിംങ്ങളൊ ക്രിസ്ത്യാനികളോ അനുഭവിച്ചതായി എനിക്കറിയില്ല.(ഇന്ത്യയുടെ വളരെക്കുറച്ചു ഭാഗങ്ങളിലെ കാര്യമേ എനിക്കറിയൂ). ആ നിലക്ക്‌ പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക്‌ തുല്യമായ ഒരു സംവരണം മുസ്ളിംങ്ങള്‍ക്ക്‌ ആവശ്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. ഇനി അപ്രകാരം ഒരു സംവരണത്തിന്‌ മുസ്ളീം സമുദായത്തിന്‌ അര്‍ഹതയുണ്ടെങ്കില്‍ ഞാന്‍ അതിനെതിരുമല്ല.

ഒരു കാലത്ത്‌ ഇവിടുത്തെ ബ്രാഹമണരടക്കമുള്ള വരേണ്യ വര്‍ഗ്ഗം പിന്‍ തള്ളപ്പെട്ടാല്‍ അവര്‍ക്കും സംവരണം കൊടുക്കെണ്ടി വരുമോ? സ്വന്തം അനാസ്ഥകൊണ്ടും ജോലിചെയ്യാനുള്ള മടികൊണ്ടും വിദ്യാഭ്യാസത്തിനോടുള്ള വിമുഖത കൊണ്ടും തകര്‍ന്നു പോയ കൂടുംബങ്ങളെ, സമൂഹങ്ങളെ എനിക്കറിയാം. സാമൂഹികപരമായ പ്രതിബന്ധങ്ങളില്ലാതിരിക്കെ സ്വന്തം നിരുത്തരവാദ പരമായ സമീപനം കൊണ്ട്‌ പിന്നിലായവര്‍ക്ക്‌ സംവരണം കൊടുക്കണമെന്നു കാഴ്ചക്കാരന്‍ പറയുമോ. വഴിയില്‍ കിടന്നുറങ്ങിയതുകൊണ്ട്‌ ആമയോടു തോറ്റ മുയലിന്‌ സംവരണം കൊടുക്കേണ്ടി വരുമോ?

കേരളത്തിലെങ്ങങ്കിലും മുസ്ളിംങ്ങള്‍ മുഖ്യധാരയില്‍ തന്നെയാണ്‌ അല്ലെങ്കില്‍ ആയിരുന്നു. അവിടുന്നു പിറകോട്ടു പോയതിന്‌ ബാക്കിയുള്ളവരെ പഴിച്ചിട്ട്‌ എന്തുകാര്യം. 17-ആം നൂറ്റണ്ടു വരെ ഇന്ത്യ ഭരിച്ചത്‌ മുഗള്‍ രാജവംശമായിരുന്നു എന്നോര്‍ക്കണം. അതിനു ശേഷമെങ്കിലുമാണ്‌ മുസ്ളിംങ്ങള്‍ പിന്നോക്കം പോയത്‌. പക്ഷേ അന്നും ഇവിടുത്തെ ദളിതര്‍ വിവേചനത്തില്‍ തന്നെയായിരുന്നു. ഇവിടെ മുസ്ളിംങ്ങള്‍ പിന്നോക്കം പോകുവാന്‍ വിദ്യാഭ്യാസത്തിലെ കുറവല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല.

njjoju said...

ഇവിടെ ഇസ്ളാംമതത്തിന്‌ ഹിന്ദുമതത്തെപ്പോലെ തന്നെ നിലനില്‍ക്കുവാനും വളരുവാനും അര്‍ഹതയും അവകാശവുമുണ്ട്‌. സാമാന്യബോധമുള്ള ആരും അതിനെ എതിരു നില്‍ക്കുകയുമില്ല. ബാക്കിയുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാത്തിടത്തോളം കാലം എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങളുമായി കഴിയാം. ഇത്രയും നാള്‍ ഈതാണ്ട്‌ എല്ല്ളാവരും അങ്ങിനെ തന്നെ കഴിഞ്ഞു. ഇനിയും നമുക്കങ്ങനെ കഴിയാം. പക്ഷേ ഇവിടെ ഭാരതത്തില്‍ മുസ്ളിംഭരണകൂടവും മുസ്ളീം നിയമസംഹിതയും സരിയത്തു കോടതികളും വരണമെന്നാഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്‌. അവരെ ചെറുത്തു തോല്‍പ്പിക്കേണ്ട ബാധ്യത ഇവിടുത്തെ ഓരോ മുസ്ളീമിനുമുണ്ട്‌.

കിരണ്‍ തോമസ് said...

ഗൃഹഭരണവും കുടുംബ പരിപാലനവുമാണ്‌ സ്ത്രീയുടേ മുഖ്യ കടമയായി ഇസ്ലാം കാണുന്നത്‌. ( ഒ അബ്ദുള്‍ റഹ്മാന്‍ : യുക്തിവാദികളും ഇസ്ലമും )

ഓഫീസുകളില്‍ നിന്നും പണിശാലകളില്‍ നിന്നും കമ്പോളത്തില്‍ നിന്നും സ്ത്രീകളേ തിരിച്ച്‌ വിളിച്ച്‌ പുരുഷന്മാര്‍ക്ക്‌ തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും സ്ത്രീയെ തിരിച്ച്‌ വിളിക്കുക സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തേ സമൂഹ നാശത്തില്‍ നിന്ന് രക്ഷിക്കുക ( p.p.A. പെരിങ്ങാടി മാധ്യമം 1998 മാര്‍ച്ച്‌ 15)

സ്ത്രീകള്‍ ഉന്നത ബിരുദം നേടുന്നതാണ്‌ എല്ലാ കുഴപ്പത്തിനും കാരണം . പഠിപ്പ്‌ കൂടുമ്പോള്‍ അവര്‍ക്ക്‌ ഉദ്യോഗത്തിന്‌ പോകാനുള്ള പ്രലോഭനം ഉണ്ടാകുന്നു. അതിനാല്‍ അദ്ദ്യമായി നാം ചെയ്യേണ്ടത്‌ ബിരുദാനന്തര കോഴ്സുകള്‍ക്ക്‌ പെണ്‍കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ കൊടുക്കകയില്ല എന്ന നിയമം കൊണ്ടു വരണം ( M ഇബ്രാഹിം മാധ്യമം 1998 എപ്രില്‍ 4)

ഇ.എ. ജബ്ബാറിന്റെ ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും എന്ന പുസ്തകത്തില്‍ കണ്ട പരാമര്‍ശനങ്ങളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. 1998 കാലത്തോക്കെ ഒ അബ്ദുള്ള മാധ്യമത്തില്‍ ഉണ്ടായിരുന്ന കാലമാണ്‌ 1998 . ജമായത്ത്‌ ഇസ്ലാമിയുടെ പ്രസിദ്ധികരണമാണ്‌ മാധ്യമം. പിന്നെ പുരോഗമന പ്രസ്ഥാനമായാണ്‌ ജമായത്ത്‌ ഇസ്ലമി കരുതപ്പെടുന്നത്‌. ഈ പരാമര്‍ശങ്ങള്‍ സത്യമെങ്കില്‍ മുസ്ലിം പിന്നോക്കാവസ്ഥയുടെ കാരണം തേടി വേറെവിടെയും പോകെണ്ടതില്ല

കാഴ്ച്ചക്കാരന്‍ said...

ഇ.എ.ജബ്ബാറില്‍ നിന്നും ഇസ്‌ലാമും ഇസ്‌ലാമികപ്രസ്ഥാനവും പഠിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും!

മാധ്യമത്തിലെ പ്രതികരണം കോളത്തില്‍ വരുന്ന കുറിപ്പുകള്‍ക്കൊക്കെ ജമാഅത്തെ ഇസ്‌ലാമിക്കാരന്‍ മറുപടി പറയണമെന്നതാണ്‌ ജബ്ബാറിന്റെ ആവശ്യം. യുക്തിവാദികളും ഇസ്‌ലാമും എന്ന ഒ.അബ്ദുറഹിമാന്റെ പുസ്തകം ഇടമറുകിന്റെ ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം എന്ന ഗ്രന്‍ഥത്തിനുള്ള മറുപടിയായി രചിക്കപ്പെട്ടതാണ്‌. എ. ആറിന്റെ നിലപാടുകളെന്ത് എന്ന് വിശദമായിത്തന്നെ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ജബ്ബാറിന്‌ ആവശ്യമുള്ളതേ അദ്ദേഹം ഉദ്ദരിക്കൂ. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതമൌലികവാദമാണെന്ന് ധരിച്ചിരിക്കുന്ന ഒരു 'പഞ്ചപ്പാവമെന്ന' നിലയില്‍ ജബ്ബാറിന്റെ മഞ്ഞപ്പുസ്തകത്തെ നാം എങ്ങനെയാണ്‌ പരിഗണിക്കേണ്ടത്?

-------------
മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം സമുദായത്തിന്റെ അനാസ്ഥയുടെ ഫലം മാത്രമാണെന്ന വിലയിരുത്തല്‍ ശുദ്ധ അബദ്ധമാണ്‌. ഭരണകൂട അവഗണന, വിവേചന ഭീകരത, ബ്രിട്ടീഷ് ഭരണത്തോടുള്ള വിയോജിപ്പിന്റെ പേരില്‍ ഭരണകൂടസ്ഥാപനങ്ങളോടുള്ള ബഹിഷ്കരണം തുടങ്ങിയവയൊക്കെ ചരിത്രപരമായ കാരണങ്ങളാണ്‌. അത് പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭരണഘടനാപരമായ അവകാശമായിരുന്ന സംവരണം എങ്ങനെയാണ്‌ അട്ടിമറിക്കപ്പെട്ടതെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരച്ചു കാണിച്ചിട്ടുണ്ടല്ലോ. എന്നിട്ടും നമുക്കോര്‍മ്മ വരുന്നത് വഴിയില്‍ കിടന്നുറങ്ങിയ മുയലിന്റെ ഉദാഹരണമാണെന്നത്, സമുദായപരിഷ്കരണത്തിന്‌ ശ്രമിക്കുന്നവരെക്കൂടി വര്‍ഗീയവാദികളായി മുദ്ര കുത്തുന്നതിലാണ്‌ നമ്മുടെ താല്പര്യമെന്നത് അസുഖം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്

കാഴ്ച്ചക്കാരന്‍ said...

ഇ. എ. ജബ്ബാറില്‍ നിന്നും ഇസ്‌ലാമും ഇസ്‌ലാമികപ്രസ്ഥാനവും പഠിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും!

മാധ്യമത്തിലെ പ്രതികരണം കോളത്തില്‍ വരുന്ന കുറിപ്പുകള്‍ക്കൊക്കെ ജമാഅത്തെ ഇസ്‌ലാമിക്കാരന്‍ മറുപടി പറയണമെന്നതാണ്‌ ജബ്ബാറിന്റെ ആവശ്യം. യുക്തിവാദികളും ഇസ്‌ലാമും എന്ന ഒ.അബ്ദുറഹിമാന്റെ പുസ്തകം ഇടമറുകിന്റെ ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം എന്ന ഗ്രന്‍ഥത്തിനുള്ള മറുപടിയായി രചിക്കപ്പെട്ടതാണ്‌. എ. ആറിന്റെ നിലപാടുകളെന്ത് എന്ന് വിശദമായിത്തന്നെ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ജബ്ബാറിന്‌ ആവശ്യമുള്ളതേ അദ്ദേഹം ഉദ്ദരിക്കൂ. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതമൌലികവാദമാണെന്ന് ധരിച്ചിരിക്കുന്ന ഒരു പഞ്ചപ്പാവമെന്ന നിലയില്‍ ജബ്ബാറിന്റെ മഞ്ഞപ്പുസ്തകത്തെ നാം എങ്ങനെയാണ്‌ പരിഗണിക്കേണ്ടത്?

-------------
മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം സമുദായത്തിന്റെ അനാസ്ഥയുടെ ഫലം മാത്രമാണെന്ന വിലയിരുത്തല്‍ ശുദ്ധ അബദ്ധമാണ്‌. ഭരണകൂട അവഗണന, വിവേചന ഭീകരത, ബ്രിട്ടീഷ് ഭരണത്തോടുള്ള വിയോജിപ്പിന്റെ പേരില്‍ ഭരണകൂടസ്ഥാപനങ്ങളോടുള്ള ബഹിഷ്കരണം തുടങ്ങിയവയൊക്കെ ചരിത്രപരമായ കാരണങ്ങളാണ്‌. അത് പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭരണഘടനാപരമായ അവകാശമായിരുന്ന സംവരണം എങ്ങനെയാണ്‌ അട്ടിമറിക്കപ്പെട്ടതെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരച്ചു കാണിച്ചിട്ടുണ്ടല്ലോ. എന്നിട്ടും നമുക്കോര്‍മ്മ വരുന്നത് വഴിയില്‍ കിടന്നുറങ്ങിയ മുയലിന്റെ ഉദാഹരണമാണെന്നത്, സമുദായപരിഷ്കരണത്തിന്‌ ശ്രമിക്കുന്നവരെക്കൂടി വര്‍ഗീയവാദികളായി മുദ്ര കുത്തുന്നതിലാണ്‌ നമ്മുടെ താല്പര്യമെന്നത് അസുഖം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്

njjoju said...

Dear Kaazhchakkara, Please read this aricle that came in "The Hindu" news paper.

The Commission's analysis of the relevant data revealed that while Ezhavas have secured better representation in more than one category by securing posts in the merit quota over and above the reservation quota, Muslims have not fared so well. In the Commission's perception, the main reason for this is educational backwardness. "Better educational standards of Ezhavas have given them a good leverage in competing for Government jobs at least in the recruitment of lower categories. If the Muslim community and its leaders take more interest in the matter of education and make a concerted effort, this community can also reach a similar level of educational advancement in the not distant future. The other communities among the Backward Classes can also improve their presence in the public services by paying more attention for the education of their children," the Commission had said.

Anonymous said...

കിരണേ ഹൈന്ദവ/ ക്രിസ്ത്യന്‍ വിഭാഗങ്ങളെ വിമര്‍ശിച്ചാല്‍ പോരെ. മുസ്ലീം സമുദായത്തിന്റെ കാര്യം അവര്‍ നോക്കട്ടെ.

നന്നാവണം എന്നു ആഗ്രഹം ഇല്ലത്തവരോട് ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം. വിട്ടു കള.

അവര്‍ കാലാ കാലം സംവരണത്തിന്റെ കാര്യവും പറഞ്ഞ് സമുദായ അംഗങ്ങളെ തീവ്രവാദത്തിനു ആളുകളെ സംഭാവന ചെയ്യുന്നവരായി ഇങ്ങനെ നില്‍ക്കട്ടെ. ഗള്‍ഫിലും സ്ത്രീകളുടെ കാര്യം ഇങ്ങനെയൊക്കെ തന്നെ. പണം ഉണ്ടെന്നെല്ലാതെ മുസ്ലീം സ്ത്രീക്ക് വിദ്യാഭ്യാസം ഇവിടേയും കണക്കാ. ആ മതത്തിന്റെ സ്വഭാവം അങ്ങനെയായിരിക്കും. വിട്ടു കള. വേറെ എന്തൊക്കെ വിഷയ്ങ്ങള്‍ നമുക്ക് പറയാന്‍ കിടക്കുന്നു.

s.kumar said...
This comment has been removed by a blog administrator.
s.kumar said...

കിരണ്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു അഭിനന്ദനം. പക്ഷെ താങ്കളുടേ പോസ്റ്റിനു അവസാനം കമന്റിയ അനോണിയുടെ അഭിപ്രായത്തോട്‌ 70% യോജിപ്പുള്ളതുകൊണ്ടാണ്‌ എന്റെ പോസ്റ്റുകളില്‍ ഈ വിഷയം ഇടാറില്ലാത്തത്‌. എന്നാല്‍ ചില സത്യങ്ങള്‍ക്കുനേരെ കണ്ണടക്കാന്‍ കഴിയയാത്തതുകൊണ്ട്‌ കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റു ഇട്ടു.പരിമിതമായസമയമ്മൂലം കൂടുതല്‍ എഴുതാന്‍ പറ്റിയില്ല.മാത്രമല്ല ബ്ലോഗ്ഗ്‌ വായനക്കാര്‍ക്ക്‌ ഇതില്‍ താല്‍പര്യം ഇല്ല്യ എന്ന് തോന്നുന്നു.


കല്ലേച്ചിയുടെ പോസ്റ്റും അവര്‍ ഉന്നയിച്ച ചോദ്യങ്ങളും ശ്രീ അബ്ദുള്ളയിലെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്നു. എങ്കിലും ഒ.അബ്ദുള്ളയെ ഏറ്റുപിടിക്കുന്ന ചില പക്ഷപാതികളായ "പുരോഗമനക്കാര്‍" ഉണ്ട്‌ നമ്മുടെ ഇടയില്‍.
ഫൈസലിന്റെയും ഇക്കാസിന്റെയും കമന്റുകള്‍ വളരെ പ്രസക്തമാണ്‌.ഇഞ്ചിപ്പെണ്ണിന്റെ ആദ്യവരികള്‍ ഭാഗികമായി ശരിവെക്കുന്നു.

മറ്റുരാജ്യങ്ങളില്‍ നിന്നും സാമ്പത്തികമായോ മറ്റോ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ ആ രാജ്യത്തെ നിയമങ്ങള്‍/ആചാരങ്ങള്‍ സ്വീകരിക്കുനതില്‍ തെറ്റില്ല എന്ന് പറയുന്നത്‌ തികച്ചും ഇന്ത്യയെന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ പരമാധികാരം അടിയറവെക്കലാണെന്ന് ഏതൊരു രാഷ്ട്രസ്നേഹിക്കും ഇത്‌ അംഗീകരിക്കാനാകില്ല.

സാമ്രാജ്യത്തശക്തികള്‍ കടമായും സാമ്പത്തികസഹായമായും പലരാഷ്ട്രങ്ങളെയും സഹായിക്കുകയും അതുകൊണ്ട്‌ പിന്നീട്‌ അവര്‍ക്ക്‌ അടിമപ്പെടണം എന്ന് പറയുന്നതും ഇതു ഒരുപോലെയാണ്‌ രാജ്യത്തേക്കാള്‍ വലുതാണ്‌ ചില ആശയങ്ങള്‍ എന്ന് പറഞ്ഞു നടക്കുന്ന മൗലികവാദികളായവര്‍ക്ക്‌ ഇത്‌ അംഗീകരിക്കാനാകും.


ഏതാനും ചില വ്യക്തികള്‍ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുകയും ഇത്തരക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അവരിലൂടെ ലഭിക്കുന്ന വോട്ടിനുവേണ്ടി എന്തു ദാസ്യവേലയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം പാവങ്ങള്‍ക്കു വേണ്ടി വല്ലതും ചെയ്യുകയും പിന്നീട്‌ ഇവരെ തിരിഞ്ഞുനോക്കതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമല്ലെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക്‌ കാരണം.

പിന്നെ കാഴചക്കാരന്റെ രണ്ടാമത്തെ പരാമര്‍ശം.പിന്നെ ആരെയാണ്‌കാഴചക്കാരാ വിമര്‍ശിക്കേണ്ടത്‌.യുഡീഫ്‌ ഭരിക്കുമ്പോള്‍ കേരളത്തിലെ പ്രധാനവകുപ്പുകള്‍ ആരാണ്‌ കയ്യാളിയിരുന്നത്‌. എന്തെ പുതിയസ്കൂളുകളൊന്നും ലഭിച്ചില്ലെ? ഒരു ആനുകൂല്യങ്ങളൂം കിട്ടിയില്ലെ? എത്രകാലമായി വിദ്യാഭ്യാസവകുപ്പ്‌ ന്യൂനപ്ക്ഷങ്ങള്‍ കയ്യാളുന്നു.വ്യവസായം,മരാമത്ത്‌,റവന്യൂ.ഒരു സംസ്ഥാന ഖജനാവിന്റെ പകുതിയിലധികം കൈകാര്യം ചെയ്യുവാന്‍ കിട്ടിയില്ലെ എക്കാലത്തും. ഇതൊന്നും പോരെ? നരേന്ദ്രന്‍ കമ്മീഷനോട്‌ കാര്യങ്ങള്‍ പഠിക്കാനേ പറഞ്ഞിരുന്നുള്ളൂ പോം വഴിയൊന്നും ആവശ്യപ്പെട്ടിരുന്നില്ല.

s.kumar said...

കാഴ്ചക്കാരാ
അതു സംഘസ്വാധീനം കൊണ്ടല്ല ചുറ്റുപാടും നടക്കുന്നകാര്യങ്ങളെ നേരാം വണ്ണം കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും പിന്നെ സാമാന്യ ബുദ്ധിയും വ്യക്തിത്വവും ഏതെങ്കിലും ഒരു പ്രത്യയശാസ്ത്ര/വര്‍ഗ്ഗീയ മുഖം മൂടികൊണ്ട്‌ മറക്കപ്പെടാത്തതുകൊണ്ടുമാണ്‌. കേരളത്തില്ലെന്തോന്ന് ഹിന്ദുവര്‍ഗ്ഗീയത. അങ്ങിനെ വര്‍ഗ്ഗീയതയുണ്ടായിരുന്നേല്‍ എന്നേ അവരില്‍ ഒരാളെങ്കിലും നിയമസഭയില്‍ എത്തിപ്പെട്ടേനെ? ഇവിടേ ന്യൂനപക്ഷത്തിനു വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ തന്നെ മന്ത്രിസ്ഥാനം മുതല്‍ ചെയര്‍മാന്‍,പ്രസിഡണ്ട്‌, യൂണിവേഴ്സിറ്റികളിള്‍ വൈസ്ചെയര്‍മാന്‍ സ്ഥാനം വരെ കിട്ടുന്നില്ലെ? ഏതെങ്കിലും പരിവാറുകാരനു ഇതു വല്ലതും കിട്ടുന്നുണ്ടോ? ദേവസ്വം വരെ പരിവാറിതര പര്‍ട്ടിക്കാര്‍ക്ക്‌ വീതം വെപ്പുനടത്തുന്നു.

താങ്കള്‍ പറയുന്നത്‌ ഉത്തരാധുനിക പുരോഗമനവാദികളുടേ ജാഡയല്ലെ?

ബയാന്‍ said...

കേരളീയനു വര്‍ഗീയതയുണ്ടു,മത ചിന്തയുമുണ്ടു, മതത്തിനുള്ളില്‍ ജാതി ചിന്തയുമുണ്ടു, പക്ഷെ അതിനൊരു മുഖമില്ല എന്നതാണു സത്യം. മുഖം മറച്ചുവെക്കാനുള്ള അവന്റെ സാമര്‍ത്ഥ്യം അപാരം, എങ്കിലും പയ്യെ പയ്യെ ഇതൊക്കെ പുറത്തു ചാടും.(ഗല്‍ഫിലെത്തുമ്പോള്‍ കുറെയൊക്കെ ഉരുകി ഇല്ലാതാവുന്നുണ്ടു, എന്നതു അനുഭവ സാക്ഷ്യം.- കേരളീയന്‍ എന്നു അടക്കിവെടിച്ചതില്‍ , സ്വന്തം വിരലു കടിക്കുക - നിങ്ങള്‍ ഇത്തരക്കാരക്കരല്ലെങ്കില്‍ നിങ്ങള്‍ ഇതില്‍ നിന്നൊഴിവാണു.)

മതം അവന്റെ സ്വകാര്യത ആവുന്നതിനു പകരം മതചിന്തയാണു കേരളീയന്റെ സ്വകാര്യത. ഇന്നത്തെ കേരളീയന്റെ മതചിന്ത മതത്തേക്കാളും വളര്‍ന്നു പൊതു സമൂഹത്തിന്റെ അസ്വാസ്സ്ത്യം കെടുത്തുന്നു. ഈ മതങ്ങള്‍ പൊതുസമൂഹത്തിനു എന്തുസംഭാവന നല്‍കിയാലും ഒരു മതത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ ഒരു മതക്കാരും മറന്നുപോവുന്നില്ല. പാണ്ടിപിള്ളേരെ, ദത്തെടുക്കലയാലും വേണ്ടില്ല, പട്ടിക്കുട്ടിയെ പോറ്റലായാലും വേണ്ടില്ല. മതം നോക്കി പണികൊടുക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ മതക്കാര്‍ക്കു ഇട്ടു പണിയുന്ന കാലം വിദൂരമല്ല.ജാഗ്രതൈ.(ഞാന്‍ ഒരു മതക്കാരന്‍ തന്നെ, പ്രൊഫലില്‍ ചെന്നു പേരുനോക്കി ഏതാണെന്നു തീരുമാനിക്കുക, എന്നാലും എന്റെ മാഷെ...).

മുക്കുവന്‍ said...

I have a couple of questions to Mr Kazhchakkaran:

1. which muslim country is a developed nation?
2. even after getting so much money in gulf countries why the muslims are NOT educated in those countries?
3.all keralites wear their dothi to right side, why the muslim impose to do it other way?

4. if your god can not understand your mother tounge, I guess you should find out reason behind it!

first try to understand that Quran/bible or any other relegious book is written by a person. these books are written for the goddness of the people of that society. these rules may not be fit for current generation. you might need to adopt to the current social structure.

having many wife and as many as children is the biggest problem for MOST(not all) of the muslims in India. with many children without sufficient income, those kids are thrown out to the working field( mostly to parents shops/bussiness) in a young age. Those kids get knowledge only from the mullaka and the mullaka's words are GODs word for them. reservation is not the solution for this! in current kerala economic situation, if you follow the below rules, you will never have a problem for raising a family and come up financially well.


soln:
- have only one wife
- have only one kid.
- beleive that all relegion are great.
- teach your kids to love each other. worth of your life is not how much money save for your kid, how well your kid behave to others.

- send the kids to school instead of madrassa.
- be a indian and follow indian custom.

പൊയ്തുംകടവന്‍ said...

അജ്ഞത ഒരു വെളുത്ത തലേക്കെട്ടായി അഭിമാനപൂര്‍വം കൊണ്ടു നടന്നിരുന്ന ഇന്നലെയുടെ പുരോഹിതന്മാര്‍ ആണ് യഥാര്‍ത്തത്തില്‍ ഇസ്ലാം എന്ന മതത്തിന്റെ ശത്രുക്കള്‍. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്നു നബിവചനം. പക്ഷേ അതിന്റെ വെളിച്ചത്തില്‍ ക്ലോസറ്റില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്ന് എന്നെ പഠിപ്പിച്ച അത്തരം ഒരധ്യാപകനെ ഓര്‍മ്മ വരുന്നു (ന്യായം ക്ലോസറ്റിലും കെട്ടിനില്‍ക്കുന്ന വെള്ളമാണല്ലോ)പറഞ്ഞതിന്റെ പൊരുളറിയാതെ തത്തമ്മേപൂച്ച പൂച്ച ഉരുവിടുന്ന ഇത്തരം അര്‍ബ്ബുദങ്ങള്‍ ഒരു പത്തുവര്‍ഷം മുന്നെ വരെയെങ്കിലും എമ്പാടും ഉണ്ടായിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ അല്പം മാറിയിട്ടുണ്ട് എന്ന് തോന്നുന്നു

ഫ്യ്സെല്‍ പറഞ്ഞത് തന്നെ ശരി, തത്തമ്മെ പൂച്ച, പൂച്ച.സ്ഥിതിഗതികള്‍ ഒട്ടും മാറിയില്ല. എന്റനുഭവത്തില്‍ മസില്‍ പവറില്‍ ലോകം ഭരിക്കണം എന്നാഗ്രഹിക്കുന്നവരാണ്‍ അരബികള്‍, അത് കൊണ്ട് തന്നെ ബുദ്ധി കൊണ്ട് ലോകം ഭരിക്കുന്ന ഇംഗ്ലീഷ് കാരോട് അവര്‍ക്ക് വൈരാഗ്യമുണ്ട്. ഇംഗ്ലീഷിന്റെ പകരം അറബി വരണ്മെന്നും അവരാഗ്രഹിക്കുന്നു. ഇന്ത്യക്കാരോട് വളരെ പുഛ്ചവുമാണിവര്‍ക്ക്. പക്ഷെ നമുക്കതൊന്നും വിഷയവുമല്ല.

Anonymous said...

ആത്മ കതച്ചേട്ടാ...ഹിന്ദു സമൂഹാം 10000വര്‍ഷം കഴിഞ്ഞിട്ടും എന്തു കൊണ്ട് ഇന്ത്യയിലൊതുങ്ങീന്ന് ച്വാദിച്ചല്ല്..ഇന്ത്യക്കാര്‍ ഇന്നൊളം ഒരിടത്തും ആരുടെ മേലും കെറി മേഞിട്ടില്ലാ. ഇസ്ലാമിന്റെ ചരിത്രം മുഴുവന്‍ യുദ്ധമാണ്..യുദ്ധം ചെയ്യുന്നത് പുണ്ണ്യമാണ്‍ എന്ന് ഇസ്ലാം മതത്തിലേ പറഞ്ഞിട്ടുള്ളു. അറബി നാട്ടില്‍ പോയി നിങ്ങ്നള്‍ ഒരിസ്ലാമാണെന്ന് എങ്ങനെ തെളീയിച്ചാലും അവീടെ 25 കൊല്ലമായി താമസിക്കുന്നെന്ന് പരഞ്ഞാലും നിങ്ങ്നള്‍ക്ക് ഏതെങ്കിലും അറബിപ്പെണ്ണിനെ കല്ല്യാണം കഴിച് തരുമോ...? ബിക്കോസ്, അന്ത ഹിന്ദി, സേം സെം കല്‍ബ് എന്നു പറയും.