Wednesday, December 06, 2006

സച്ചാര്‍ റിപ്പൊര്‍ട്ടും മുസ്ലിം പിന്നോക്കാവസ്ഥയും.

സച്ചാര്‍ റിപ്പോട്ട്‌ വന്നിട്ട്‌ ഒരാഴ്ചയായി. വിവിധ മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച്‌ ലേഖനങ്ങളും വന്നു കഴിഞ്ഞു. മാധ്യമത്തില്‍ കഴിഞ്ഞ 6 ദിവസമായി പ്രത്യേക പരമ്പര തന്നെ നടക്കുന്നു. സച്ചാര്‍ റിപ്പോട്ട്‌ പൂര്‍ണ്ണമായും പുറത്ത്‌ വരുന്നതിന്‌ മുന്‍പ്‌ ഓ അബ്ദുള്ള എഴുതിയ ലേഖനം മാതൃഭൂമിയില്‍ വരികയുണ്ടായി. മാതൃഭൂമിയില്‍ തന്നെ അബ്ധുള്ളയുടെ വീക്ഷണത്തിന്‌ വിരുദ്ധമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രൊഫ. നബീസത്‌ ബീവിയെഴുതിയ ലേഖനം മാതൃഭൂമിയില്‍ നിന്ന്

സച്ചാര്‍ റിപ്പൊര്‍ട്ടും മുസ്ലിം പിന്നോക്കാവസ്ഥയും.
മന്മോഹന്‍ സിംഗ്‌ ഗാന്ധിജിയിലേക്ക്‌ നോക്കണം എന്ന ലേഖനത്തിന്റെ താഴെയാണ്‌ ഈ ലേഖനം

മാധ്യമത്തില്‍ വന്ന പരമ്പര എഴുതിയത്‌ എ.എസ്‌. സുരേഷ്‌ കുമാറാണ്‌. അതിന്റെ ആദ്യ ലക്കം ലഭ്യമല്ല. രണ്ടാം ലക്കം മുതല്‍ വായിക്കുക

നീതിന്യായത്തില്‍പ്പോലും അന്യായം
സര്‍ക്കാറും സമൂഹവും ഒറ്റപ്പെടൌത്തുമ്പോള്‍
പിന്നോക്കത്തിലും പിന്നിലായ പഠിപ്പ്‌
തൊഴില്‍ വായ്പ: മുസ്ലിമുകള്‍ വെളിമ്പുറത്ത്‌
വെളിച്ചം തേടി സമുദായം, നടപടി കാത്ത്‌ റിപ്പോര്‍ട്ട്‌

9 comments:

കിരണ്‍ തോമസ് said...

സച്ചാര്‍ റിപ്പൊര്‍ട്ടും മുസ്ലിം പിന്നോക്കാവസ്ഥയും എന്ന വിഷയത്തില്‍ മാതൃഭൂമിയിലും മാധ്യമത്തിലും വന്ന ലേഖനങ്ങള്‍

Another Mallu said...

വിദ്യാഭ്യാസം ഇല്ലാത്തതാണു പ്രധാന പ്രശ്നം

njjoju said...

നബീസത്ത്‌ ബീവിയുടെ ലേഖനം നന്നായി. ഗൌരവമേറിയ കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. കിരണ്‍ കഴിഞ്ഞ ബ്ളോഗില്‍ പറഞ്ഞതിന്‌ അടിവരയിടുന്നു. ഇതിലെ ചില പരാമര്‍ശ്ശങ്ങള്‍ മതാധ്യാപനം നടത്തുന്നവരുടെ വിദ്യാഭ്യാസമില്ലായ്മയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌. വിശുദ്ധ ഖുറാണ്റ്റെ അര്‍ത്ഥം മലയാളത്തില്‍ പഠിക്കുന്നത്‌ നിഷിദ്ധമാണെന്നു വാദിക്കുന്ന പണ്ഡിതന്‍മാര്‍[കിരണിണ്റ്റെ ബ്ളൊഗിലെ ഇക്കാസിണ്റ്റെ കമണ്റ്റു നോക്കുക], ക്ളോസറ്റില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്നു പഠിപ്പിക്കുന്ന അധ്യാപകര്‍ [കിരണിണ്റ്റെ ബ്ളൊഗിലെ ഫൈസലിണ്റ്റെ കമണ്റ്റു നോക്കുക] ഇവരൊക്കെയാണ്‌ ഇസ്ളാം മതത്തിണ്റ്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചയെ പിന്നോട്ടാക്കിയത്‌. ഇതിനൊരു മാറ്റം വരുത്തുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സംവരണത്തിന്‌ കഴിയുമെങ്കില്‍ നല്ലതുതന്നെ. സംവരണം കൊടുത്താലും ബാങ്കുകള്‍ പോലെ പലിശ മേടിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ എത്ര പേര്‍ മുന്നോട്ടു വരും[കല്ലേച്ചിയുടെ ബ്ളൊഗിലെ ഒരു മനുസണ്റ്റെ കമണ്റ്റു നോക്കുക].

s.kumar said...

കിരണ്‍ താങ്കള്‍ ഈ വിഷയം വിടാതെ പിന്തുടരുകയാണല്ലോ? ഞാന്‍ ഒരു ചെറിയപോസ്റ്റിട്ടിരുന്നു.അതില്‍ ചൈനയില്‍ 1ലധികം കുട്ടികള്‍ പാടില്ല എന്നതിനെക്കുറിച്ച്‌ ഒരു സംശയം ഉന്നയിച്ചിരുന്നു.പക്ഷെ ആരും അതിനു മറുപടി ഇട്ടുകണ്ടില്ല.അഭ്യസ്തവിദ്യര്‍ക്കിടയില്‍പ്പോലും 3-5 വരെ യാണ്‌ കുട്ടികള്‍. ഇവര്‍ക്കൊക്കെ സംവരണം നല്‍കുന്നത്‌ മറ്റുള്ളവരോടുള്ള അനീതിയല്ലെ? ചൈനാമോഡലില്‍ 2ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ലെ വേണ്ടത്‌?


മാധ്യമത്തില്‍ "സുരേഷ്‌" എന്നപേരില്‍ എഴുതിയ പരമ്പര വായിച്ചിരുന്നു.അതില്‍ കേരളത്തിലെ അവസ്ഥയെക്കുറിച്ച്‌ ഒന്നും കാര്യമായി കണ്ടില്ല.എഴുതുന്നവര്‍ കണ്ണുപൊട്ടന്മാരാണോ കേരളത്തില്‍ ഉള്ളവര്‍ എന്ന് തോന്നും കേരളത്തിലൂടേ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചാല്‍.കേരളത്തില്‍ വന്തോതില്‍ ആര്‍ഭാടകരമായ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ആരുടെ ഉടമസ്തതയില്‍ ഉള്ള നിര്‍മ്മിതികളാണ്‌ ഇതൊക്കെ?

മാധ്യമവും ഓ.അബ്ദുള്ളയും തീര്‍ച്ചയായും അവരുടെ നിലപാടിനോട്‌ അവസരോചിതമായി നീതിപുലര്‍ത്തുന്നതുകൊണ്ട്‌ താങ്കള്‍ക്ക്‌ പോസ്റ്റിനും ഞങ്ങള്‍ക്ക്‌ കമന്റിനും കുറവുണ്ടാവില്ല. ഇവരെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല അത്ര നന്നായിട്ടാണവര്‍ ആടിനെ പട്ടിയാക്കുന്നത്‌. പലപ്പോഴും ഭൂരിപക്ഷത്തിനും അതിലെ ന്യൂനപക്ഷങ്ങളായ "സവര്‍ണ്ണ"ര്‍ ക്കും വേണ്ടി ആരും എഴുതുന്നില്ലല്ലോ ഇതുപോലെ എന്ന് ചിന്തിക്കാറുണ്ട്‌.ഇനി അഥവാ എഴുതുവാന്‍ കഴിയുന്ന വല്ലവരും അവര്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവര്‍ "പുരോഗമനവാതം" പിടിപെട്ടവര്‍ ആയിരിക്കും.


മലയാള സിനിമയില്‍ വരെ പാട്ടിനു സംവരണം.
1."കരിമണിക്കുരിവിക്കു തട്ടമിട്‌..."---സത്യന്‍ അന്തിക്കാട്‌

2. "എന്റെ ഖല്‍ബിലെ ...." ലാല്‍ജോസ്‌.

3.ജയറാമിന്റെ ഒരു ചിത്രം.

4.ദിലീപിന്റെ പലചിത്രങ്ങള്‍.

ഇതില്‍ കൂടുതല്‍ എന്തു സംവരണം വേണപ്പാ..


ഇതെഴുതിച്ചത്‌ മധ്യമത്തിലെ ആ ലേഖന പരമ്പരയാ. നോര്‍ത്തിന്ത്യയില്‍ ദളിതുകള്‍ ഇതിലും ശോചനീയാവസ്ഥയില്‍ കഴിയുന്നുണ്ട്‌. കമ്യൂണിസം 25 വര്‍ഷമായി മാതൃകാഭരണത്തിലൂടേ "പുരോഗമിപ്പിച്ചിട്ടും" ബംഗാളിലെ സ്തിതി എന്താ?

നായര്‍പാട്ടും കൃസ്ത്യാനിപ്പാട്ടും വേണം എന്ന് വന്നാല്‍ പിന്നെ എന്താവും സ്ഥിതി.

iqraa said...

മാധ്യമത്തില്‍ വന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം.

http://www.jihkerala.org/htm/malayalam/media/MEDIAWATCH/Sachar_Report_Suresh.htm

ബയാന്‍ said...

S. Kumar : നമുക്കിവരെ പാട്ടുപാടിയുറക്കാം. !!!.

കിരണ്‍ തോമസ് said...

S കുമാര്‍ താങ്കള്‍ ഓഫ്‌ ടോപ്പിക്കിലേക്ക്‌ പോകരുതേ. മുസ്ലിം പാട്ടും ക്രിസ്ത്യന്‍ പാട്ടും നായര്‍ പാട്ടുമൊക്കെ ഇത്തിരി ആവേശക്കുടുതലല്ലേ എന്ന് ഒരു സംശയം.

വിഭാഗിയത്‌ ഉണ്ടാക്കുകയല്ല നമ്മുടെ ലക്ഷ്യം. അഭിപ്രായ സമന്വയമാണ്‌. എന്റെ നിലപാട്‌ എന്റെ കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാണ്‌. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തില്‍ ഞാന്‍ ഉറച്ച്‌ നില്‍ക്കുന്നു. മുസ്ലിം (സ്ത്രീകള്‍ക്ക്‌ മാത്രം) ഉന്നത വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും സംവരണം കൊടുക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പുണ്ട്‌. കാരണം അവരുടെ പരിതാപകരമായ പിന്നോക്കാവസ്ഥ നാം കണ്ടില്ലാ എന്ന് നടിക്കരുത്‌.

kiraathan said...

പാട്ടിനും സംവരണമോ? അങ്ങനെ ഒന്നുണ്ടോ? ഓരോ സന്ദര്‍ഭത്തിനു അനുസരിച്ച് പാട്ടെഴുതുന്നു. അതല്ലെ ശരി. അല്ലാതെ ക്രിസ്ത്യന്‍ പള്ളിയില്‍ കല്യാണം നടക്കുന്ന സീനില്‍ 'എന്റെ ഖല്‍ബിലെയോ, താമരകുരുവിയോ' പാടാന്‍ പറ്റുമോ സഹോദരാ?? അല്ലെങ്കില്‍ നിക്കാഹ് നടക്കുന്ന സമയത്ത് ''കളഭം തരാം...'' എന്ന പാട്ടു ചേരുമോ?

s.kumar said...

തീര്‍ച്ചയായും കിരണ്‍ എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ കമന്റു താങ്കള്‍ക്ക്‌ മാറ്റാം. ചൂണ്ടിക്കാണിച്ചതിനു നന്ദി. വിഭാഗീയതയുണ്ടാക്കലല്ല എന്റെയും നിലപാട്‌ അതുകൊണ്ടാണ്‌ താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന പലതിനോടും പ്രതികരിക്കുന്നത്‌.പക്ഷെ ഒരുകാലത്ത്‌ ആവേശം പകര്‍ന്ന പ്രസ്ഥാനം ഇന്നെത്തിപ്പെട്ടിരിക്കുന്ന അപചയം കാണുമ്പോളാണ്‌ ചിലതെല്ലാം എഴുതുവാന്‍ തോന്നുന്നത്‌. വിപ്ലവത്തിനു വാതം പിടിച്ചിരിക്കുന്ന നാടായി മാറി കേരളം.

സംവരണം വേണ്ട എന്ന നിലപാടല്ല പക്ഷെ അതു അര്‍ഹതപ്പെട്ടവര്‍ക്ക്‌ മാത്രമേ കൊടുക്കാവൂ. ഇവിടെയാണ്‌ സാമ്പത്തിക സംവരണത്തിന്റെ പ്രസക്തി. പിന്നെ ആദിവാസികളുടെ വിഷയം പോലെ തന്നെ പാലക്കാട്‌ ജില്ലയില്‍ ഉള്ള നിരവധി ദരിദ്രരായ "സവര്‍ണ്ണര്‍"രുടേയും ദയനീയ ജീവിത സ്ഥിതി അറിയാവുന്നതുകൊണ്ട്‌ ചിലവരികള്‍ എഴുതീയെന്നു മാത്രം.പാട്ടിന്റെ കാര്യം ഇവിടെ എഴുതുവാന്‍ കാരണം കുറേകാലം മുമ്പ്‌ മാധ്യമം മോഹന്‍ലാല്‍ തമ്പുരാന്‍ കഥാപാത്രങ്ങളില്‍ അഭിനയിക്കുകയും അത്‌ സവര്‍ണ്ണ ആധിപത്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമ്മാണെന്നും "കെ.രാജേശ്വരി" എന്ന നാമധാരി/കള്‍ ആണെന്ന് തോന്നുന്നു മാധ്യമത്തില്‍ പരമ്പര എഴുതിയിരുന്നു.അതില്‍ കീഴാളര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പരിഗണ നല്‍കുന്നില്ല എന്നൊക്കെ സവിസ്തരം പ്രതിപാദിച്ചിരുന്നു.ആറാം തമ്പുരാനോ നരസിംഹമോ എങ്ങിനെയാണാവോ സമൂഹത്തില്‍ സവര്‍ണ്ണാധിപത്യം കൊണ്ടുവരിക. ഇത്തരത്തില്‍ സിനിമയിലെ കഥാപാത്രങ്ങളെവരെ സസൂക്ഷ്മം തങ്ങളുടെ മുടന്തന്‍ വാദഗതിക്കായി വിനിയോഗിച്ച്‌ ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതിനോട്‌ ഒരു രോഷം തോന്നിയിരുന്നു. അതിന്റെ ഒരു ഓര്‍മ്മയില്‍ എഴുതിയതാണ്‌.