Friday, December 08, 2006

തിരുവമ്പാടി തെരെഞ്ഞെടുപ്പും ചില ചിന്തകളും.

തിരുവമ്പാടി തെരഞ്ഞെടുപ്പിന്റെ ഫലം ഇടതു മുന്നണിക്കനുകൂലമായി. നേരിയ ഭൂരിപക്ഷമാണെങ്കിലും ഒരു പൊതു UDF സ്വഭാവമുള്ള മണ്ഡലം നിലനിര്‍ത്തി എന്നത്‌ ചെറിയ കാര്യമല്ല. പക്ഷെ അതിന്‌ അവര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
1- സ: സദ്ദാം എന്നപോലെയാണ്‌ അവര്‍ സദ്ദാം ഹുസൈനേ മുഖ്യപ്രചരണായുധമായി ഇറക്കിയത്‌. എന്നാല്‍ ഇത്‌ അധിനിവേശവിരുദ്ധ വികാരം ഉയര്‍ത്താനൊന്നുമായിരുന്നില്ലാ മറിച്ച്‌ മുസ്ലിം മത വികാരം അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു.

2- PDP, ജമായത്‌ ഇസ്ലമി പോലുള്ള മൌലീകവാദ്‌ സ്വഭാവമുള്ള പ്രസ്താനങ്ങളുടെ പരസ്യപിന്തുണ അവര്‍ സ്വീകരിച്ചത്‌ . കരുണാകരനോടൊത്ത്‌ വേദി പങ്കിടില്ലാ എന്നാണ്‌ LDF നേതാക്കള്‍ പറഞ്ഞിരുന്നത്‌ പക്ഷെ മന്ത്രി മാത്യൂ ടി തോമസ്‌ PDP ക്കൊപ്പം വേദി പങ്കിട്ടു. കരുണാകരനേക്കാള്‍ പൂന്തുറ സിറാജ്‌ മതേതരനായതുകൊണ്ടാകും അത്‌.

3- മുസ്ലിം ലീഗിനെ തലങ്ങും വിലങ്ങും വിമര്‍ശിക്കുന്ന LDF മുസ്ലിം മതവികാരം ഉപയോഗിച്ച്‌ വോട്ട്‌ തേടുന്നത്‌ ശരിയാണോ എന്ന് അറിയാതെ സംശയം തോന്നിപ്പൊകും.

പിന്നെ LDF ന്റെ താഴേത്തട്ടിലിറങ്ങിയുള്ള പ്രചാരണ തന്ത്രങ്ങള്‍ വളരെ ഗുണം ചെയ്‌തു എന്നത്‌ ഒരു വസ്തുതയാണ്‌. അതിന്റെ എല്ലാ ക്രഡിറ്റും പിണറായി വിജയന്‌ നല്‍കണം. അവസ്സന നിമിഷത്തില്‍ കരുണാകരനേപ്പോലും രംഗത്തിറക്കി ശക്ത്മായ മുന്നേറ്റമാണ്‌ അദ്ദേഹം കാഴ്ചവച്ചത്‌. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ യാതാര്‍ഥ്യ ബോധത്തോടെ സഹായിച്ചവരോട്‌ നന്ദി പറയാനും പിണറായി മടികാണിച്ചില്ലാ.

ഇനി UDF ലേക്ക്‌ വരാം.എങ്ങനെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വികാരം ഇളക്കി വിട്ട്‌ വോട്ടു തട്ടാം എന്ന തന്ത്രമാണ്‌ അവര്‍ പുറത്തെടുത്തത്‌. സ്വയാശ്രയവും മുരിങ്ങൂരും ഇട്ട്‌ മാണിസാറിനേ ഫോര്‍വേര്‍ഡാക്കി തകര്‍പ്പന്‍ പ്രകടനമാണ്‌ UDF നടത്തിയത്‌. ഇത്ര നന്നായി ഒരു തെരഞ്ഞെറ്റുപ്പിലും UDF പ്രവര്‍ത്തിച്ചിട്ടില്ല. സദ്ദാമിനെ ആദ്യ റൌണ്ടില്‍ എഴുതി തള്ളാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നെ ഒന്നും നോക്കിയില്ല ചെന്നിത്തല തന്നെ സദ്ദാമിനെ പൊക്കിയെടുത്തകത്തിട്ടു. പക്ഷെ അപരന്മാര്‍ UDF സ്വപനത്തില്‍ മണ്ണുവാരിയിടുന്നത്‌ കാണാനായിരുന്നു അവരുടെ വിധി.

ഇനി മത സംഘടകളുടെ നിലപാടുകള്‍ നോക്കാം.
PDP ക്ക്‌ LDF പിന്തുണ തുടരാതിരിക്കാന്‍ കാരണങ്ങള്‍ കുറവായിരുന്നു. ക്രിസ്ത്യന്‍ നേതൃത്വമാകട്ടെ സ്വയശ്രയവും മുരിങ്ങൂരും വച്ക്‌ ഇടതിനോട്‌ പ്രതികാരത്തിനിറങ്ങി. അച്ചന്മാര്‍ തന്നെ പരസ്യമായി ഇടതിനെതിരെ അണിനിരന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ രൂപത്‌ തങ്ങള്‍ ന്യൂട്രലാണെന്ന് (?) പ്രസ്താവിച്ചു. AP വിഭാഗം ഇടതിനൊപ്പം തുടര്‍ന്നു. പക്ഷെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ജമായത്‌ ഇസ്ലാമി ഇടതിനൊപ്പം നിന്നത്‌ ശ്രദ്ധേയമായിരുന്നു. ക്രിസ്ത്യന്‍ സഭയേപ്പോലെ ഒരു റെയ്ഡിന്റെ തിക്താനുഭവം ഉണ്ടായിട്ടും അവര്‍ ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പ്രകടിപ്പിച്ച്‌ എന്നത്‌ എടുത്തു പറയാതെ വയ്യാ.

ഇനി ഈ തെരെഞ്ഞെടുപ്പിലെ വില്ലനാര്‌ എന്ന് നോക്കാം. ഒരു സംശയവും വേണ്ടാ തെരെഞ്ഞെടുപ്പു നിരീക്ഷകന്‍ തന്നെ. ആദ്യം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ തെറിപ്പിച്ചാണ്‌ അദ്ദേഹം അടി തുടങ്ങിയത്‌. പിന്നെ കളക്ടറുടെ നെഞ്ചത്തയി സവാരി ഗിരി ഗിരി. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം വരെ അദ്ദേഹം തടഞ്ഞു. കോഴിക്കോടു വഴി കണ്ണൂരോ കാസര്‍ഗോടോ പോലും അദ്ദേഹത്തിന്‌ പോകാന്‍ കഴിയില്ലാ എന്ന് കമ്മിഷ്ണര്‍ വിധിയെഴുതി. പത്രക്കാരടക്കം എല്ലാവരുമായും കമ്മിഷന്‍ ഉടക്കി. ബീഹാറോ യു.പിയോ ആണോ ഇതെന്നു വരെ തോന്നിപ്പോയി.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ചതോടെ പത്രലേഖകര്‍ക്ക്‌ ഹാലിളകി. പിന്നെ കണ്ടത്‌ ദേശിയ പാത ഉപരോധമടക്കമുള്ള വന്‍ സമരമായിരുന്നു. ഒരു ചെറിയ ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍പ്പൊലും സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എഴുതി തകര്‍ക്കാറുള്ള പത്രക്കാര്‍ക്ക്‌ ദേശിയപാത ഉപരോധിച്ചപ്പോള്‍ അത്തരത്തിലൊന്നും ചിന്തിക്കാന്‍ മിനക്കെട്ടില്ലാ എന്നതും അത്‌ ലൈവായി കാണിച്ച്‌ സഹതാപം നേടിയതും കൌതുകമുണര്‍ത്തി. പാവം ജനം ഇനി ആരെ ഒക്കെ പേടിക്കണം പത്രക്കാര്‍ പോലും അവരെ വഴി നടക്കാന്‍ സമ്മതികില്ല. പിന്നെ ഒന്ന് ആശ്വസിക്കാം എല്ലാം ജനാധിപത്യം പുലര്‍ന്നു കാണാനുള്ള ത്യാഗങ്ങളാണല്ലോ!

83 comments:

കിരണ്‍ തോമസ് said...

തിരുവമ്പാടി തെരെഞ്ഞെടുപ്പും ചില ചിന്തകളും.

സങ്കുചിത മനസ്കന്‍ said...

വിപുലമായ ഒരു ജനപിന്തുണയെ ആറുമാസം കൊണ്ട്‌ തിരുവമ്പാടി തലത്തിലേക്ക്‌ കൊണ്ടു വരാന്‍ അസാധാരണമായൊരു വൈഭവം വേണം.കേരളത്തിന്റെ പൊതു ഭരണത്തില്‍ അര്‍ബുദം പോലെ പടര്‍ന്ന അഴിമതി ഉള്‍പ്പെടെ അടിസ്ഥാന പ്രശ്നങ്ങളെ ഒന്നും അഭിമുഖീകരിക്കാതെ അലസവും ഉദാസീനവുമായി അതു നീളുന്നു. മുഖ്യമന്ത്രിയായ നാളുകളില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഉണര്‍വോ പ്രത്യാശയോ പോലും കേരളത്തിനു നല്‍കാന്‍ കഴിയാത്ത ഇടതുപക്ഷ ഭരണം, ഇടതുപക്ഷം എന്ന നിലക്കുള്ള അതിന്റെ നിലനില്‍പിനെത്തന്നെ മാച്ചുകൊണ്ടിരിക്കുന്നു.

തിരുവമ്പാടിയില്‍ 256 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത്‌ കരുണാകരന്റെയും മുരളിയുടെയും അദ്ധ്വാനം കൊണ്ടു കൂടിയാണെന്ന് പരസ്യ പ്രസ്താവന നടത്തുന്ന പാര്‍ട്ടി സെക്രട്ടറി എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌? ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം എന്ന നിലപാടിലേക്ക്‌ എങ്ങനെയാണ്‌ അദ്ദേഹം എത്തിച്ചേരുന്നത്‌? '2010ല്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരും' എന്ന് നടന്‍ ദേവന്‍ പറയുന്നതുപോലെ ഞാനില്ലെങ്കില്‍ കേരളമില്ലെന്ന് പുലമ്പുന്ന കരുണാകരന്റെ കോളാമ്പിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി എങ്ങനെയാണ്‌ മാറുന്നത്‌? ഈ വിജയം അക്ഷരാര്‍ത്ഥത്തിലുള്ള പരാജയമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയാണെങ്കില്‍ ഈ നിലയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചതില്‍ നിന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി എങ്ങനെ ഒഴിഞ്ഞു മാറും?

ചെറിയ മനുഷ്യരുടെ ഗര്‍വുകളുടെയും അല്‍പത്തങ്ങളുടെയും കൂടാരമായി മാറും വിധം കേരള രാഷ്ട്രീയം അരാഷ്ട്രീയവല്‍കരിക്കപ്പെട്ടു കഴിഞ്ഞു.ഒടുക്കം മാത്രം ദേശവും ജനതയും പരിഗണിക്കപ്പെടുന്നു.

ഇടതുപക്ഷ മന്ത്രിസഭയിലെ ഗണ്യമായൊരു വിഭാഗം അവരിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള പ്രാപ്തിയുള്ളവരല്ല. മറ്റൊരു വിഭാഗം മെല്ലെപ്പോക്ക്‌ നയം സ്വീകരിച്ചുകൊണ്ട്‌ ബോധപൂര്‍വ്വം മരവിപ്പ്‌ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഭരണത്തിന്‌ വേഗം പോരെന്ന് വി.എസ്‌ തുറന്നുപറയുന്നതും ഇതുകൊണ്ടു തന്നെ.കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ ആളുകള്‍ മാത്രം മാറുന്നു. മറ്റൊന്നും മാറുകയില്ലെന്നുറപ്പിക്കപ്പെടുന്നതിന്റെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഇന്ന് കേരളത്തില്‍ രണ്ടു പക്ഷങ്ങളില്ല . ഒറ്റപക്ഷമേയുള്ളു.ഒറ്റച്ചിറകിന്‌ ആകശമില്ലാത്തതിനാല്‍ വേഗത കിട്ടാത്ത ജനതയായി നാം കാലത്തിന്‌ പിന്നിലേക്ക്‌ തള്ളപ്പെടുന്നു.

-മൂന്നാമിടം എഡിറ്റോറിയല്‍ -ഈലക്കം.

അനംഗാരി said...

കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി അച്ചുമ്മാവന്‍ മാറികൊണ്ടിരിക്കുന്നു. അതിന് പിണറായി തന്നാലാവത് ചെയ്യുന്നു.ആങ്ങളെ ചത്താലും..... എന്ന പഴമൊഴി അന്വര്‍ത്ഥമാകുന്നു.

അന്തസ്സുണ്ടെങ്കില്‍ വി.എസ്. ധീരമായി പാര്‍ട്ടിയെ ധിക്കരിച്ച് നല്ല ഭരണം നടത്തട്ടെ.

രാജ്‌മോഹന്‍ said...

പി.ഡി.പി എന്ന് മുതലാണ്‌ സാറേ മൗലികവാദ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയത്‌? അവരുടെ ആരംഭം മുതലുള്ള മുദ്രാവാക്യം 'അവര്‍ണ്ണന്‌ അധികാരം' എന്നതാണ്‌. സവര്‍ണ്ണ ഹിന്ദുത്വ ഭീകരതക്കെതിരെ ദലിത്‌ ന്യൂനപക്ഷ ഐക്യം എന്നതാണ്‌ പി. ഡി. പി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ കാതല്‍. തുടക്കം മുതല്‍ ഇന്നോളം എത്രയോ ദലിതരും ക്രിസ്ത്യാനികളും അതില്‍ നേതൃതലത്തില്‍ പോലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. അംബേദ്കറിസത്തിന്റെ ശരിയായ പിന്‍മുറക്കാരായാണ്‌ അവര്‍ സ്വയം മനസ്സിലാക്കുന്നത്‌...

ഇനി ഒരു മതപണ്ഢിതന്‌ രാഷ്ട്രീയം കയ്യാളാന്‍ പാടില്ല എന്നുണ്ടോ എന്നറിയില്ല! അങ്ങനെയെങ്ങാനും നമ്മുടെ ഭരണഘടനയിലുണ്ടെങ്കില്‍ മഅദനി ഒരു ഭീകരനായിരിക്കാം!!

വാവക്കാടന്‍ said...

256 എന്നത് ഒരിക്കലും LDF-ന് ഉപതെരഞ്ഞെടുപ്പില്‍ കിട്ടേണ്ട ഒരു ഭൂരിപക്ഷമല്ല. എം.ഐ.ഷാനവാസ്, ഏതൊ ഒരു ഉപതെരഞ്ഞെടുപ്പില്‍ UDF തോറ്റപ്പോള്‍ പറഞ്ഞു: “LDF-ന് ഉപതെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ പ്രത്യേക തന്ത്രങ്ങളുണ്ട്” ഈ തന്ത്രങ്ങള്‍ വിജയിച്ചില്ലെന്നാണ് ഈ ഭൂരിപക്ഷം തെളിയിക്കുന്നത്.

വ്യക്തമായ രാഷ്ട്രീയം എല്ലാവരുടേയും മനസ്സിലുണ്ട്
ഞാന്‍ ഒരിക്കല്‍ “ധനം” എന്നൊരു പ്രസിദ്ധീകരണം വായിക്കാനിടവന്നു(അതു മനുഷ്യര്‍ക്കുള്ളതല്ല, കച്ചവടക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് അന്നു മനസ്സിലായി)
അതിലെ ഒരു ആര്‍ട്ടിക്കിള്‍, രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായി സ്ഥാനമേറ്റതിനെ തുടര്‍ന്ന്, കേരളത്തിനുണ്ടാകാന്‍ പോകുന്ന വികസനങ്ങളെ കുറിച്ചായിരുന്നു!!!
“പ്രത്യാശയുടെ പുതു നാമ്പ്” എന്നൊ മറ്റൊ പറഞ്ഞ് ചെന്നിത്തലയുടെ സുസ്മേര വദനനായി ഒരു പടവും ..
ഞാന്‍ ഇതു പറയാന്‍ കാരണം സങ്കുചിതേട്ടന്റെ കമന്റാണ്
“മുഖ്യമന്ത്രിയായ നാളുകളില്‍ ഉമ്മന്‍ ചാണ്ടിക്ക്‌ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഉണര്‍വോ പ്രത്യാശയോ പോലും”
എന്തു പ്രത്യാശ? പ്രത്യാശ മുഴുവന്‍ വന്നത് കാക്കനാട്ടെ ചില റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കാണ്! അതു ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യം!

njjoju said...

സദ്ദാം ഹുസൈനെ പ്രചാരണ ആയുധമാക്കാന്‍ രണ്ടു കൂട്ടരുന്‍ ശ്രമിച്ചിട്ടുണ്ട്. മതമൌലീക വാദികളുടെ എന്നല്ല ആരുടെ വോട്ടും എങ്ങനെയും നേടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കുന്നത് പുതിയ കാര്യമൊന്നും അല്ലല്ലോ?

പക്ഷേ അപരന്മാരെ ഇറക്കുന്നത് എത്രമാത്രം ഭൂഷണമാണ്. ഇരുകൂട്ടരും അപരന്മാരെ ഇറക്കി എന്നണ് കേള്‍ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ V M സുധീരന്റെയും, ഈ തെരഞെടുപ്പില്‍ ഉമ്മര്‍ മാസ്റ്ററും വിമതന്മാരില്ലായിരുന്നെങ്കില്‍ ജയിക്കുമായിരുന്നേനെ. ജനവിധിയെ ഇപ്രകാരം അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതാണോ?

തിരഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനം പ്രശംസയര്‍ഹിക്കുന്നു. ‘സമാധാരവും നീതിപൂര്‍വകവുമായ’ കള്ളവോട്ട് നടക്കുന്ന വടക്കന്‍ മലബാര്‍ മേഖലയില്‍ ഇത്ര നീതിപൂര്‍വകമായ തിരഞ്ഞെടുപ്പു നടക്കുന്നത് ഇതാദ്യമായിരിക്കണം. ചില മന്ത്രിമാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിക്കാണും. കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ അസൌകര്യങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പിന്നെ ചിലരുടെ മുതലക്കണ്ണീര്‍് കള്ളവോട്ടു നടത്താന്‍ പറ്റാഞ്ഞതിലുള്ള വേദനകൊണ്ടാണ്.

മാധ്യമപ്രതിനിധികളെ മാത്രം തടഞതിന്റെ ഉദ്ദേശം മനസ്സിലായില്ല

Radheyan said...

നിശിതമായ ഒരു പഠനം ആവശ്യപ്പെടുന്ന ഒരു തിരഞ്ഞെടുപ്പാണ് തിരുവമ്പാടിയില്‍ കഴിഞ്ഞത്.വോട്ട് ബാങ്ക് എന്നൊന്ന് നിലവിലില്ല എന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയക്കാരന് കഴിഞ്ഞാല്‍ നല്ലത്. അതിന് കഴിയും എന്നു തോന്നുന്നില്ല പിണറായിയുടെയും മറ്റും മട്ട് കണ്ടാല്‍.85% ജനം വോട്ട് ചെയ്യുന്നത് രാഷ്ട്രീയപരിഗണനകളാലാണ്.ബാക്കിയുള്ള നിര്‍ണ്ണായകമായ 15% സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലും.ജമാ‍-അത്തോ രുപതയോ കരയോഗമോ അതിലെ അംഗങ്ങളുടെ വോട്ട് മൊത്തവിലയ്ക്ക് വാങ്ങി ചില്ലറ വില്‍ക്കാന്‍ ആഗ്രഹിച്ചാലും നടക്കില്ല.2001ല്‍ വെള്ളാപ്പള്ളി ഇടതിനൊപ്പം നിന്നാലും അവര്‍ ജയിക്കില്ലായിരുന്നു.അത് പോലെ 2006ല്‍ അവര്‍ വലതിനൊപ്പം നിന്നാല്‍ അവരും.സാമാന്യ യുക്തി വെച്ച് ജയിക്കാന്‍ പോകുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന പഴയ സിദ്ധാന്തമാണ് മതസംഘടനകള്‍ പ്രയോഗിക്കുന്നത്.

ഭരണം വിമര്‍ശിക്കുന്നപോലെ അത്ര മോശമല്ല.പക്ഷെ അച്ചുതാനന്ദന്റെ പുറത്തുള്ള പ്രതീക്ഷകള്‍ ഭാരമേറിയതാണ്.അത് സിനിമയിലെ മുഖ്യമന്ത്രിക്ക് മാത്രം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നതും.ജീവിതത്തില്‍ ഒരിക്കലും മുഖ്യമന്ത്രി ആകും എന്നു പ്രതീക്ഷിക്കാതെ വി.എസ്. നടത്തിയ പോരാട്ടങ്ങള്‍ ഇന്ന് അദ്ദേഹത്തിന് തന്നെ ബാധ്യതയാവുന്നു.
അതിനു പുറമേ മന്ത്രിമാരുടെ പരിചയക്കുറവും.മുന്‍പ് ഇടതു മന്ത്രിസഭയില്‍ പ്രാപ്തിയുള്ള ഒരുപാട് ഘടകകക്ഷി മന്ത്രിമാര്‍ ഉണ്ടായിരുന്നു.ബേബി ജോണ്‍, വിവി രാഘവന്‍,ചന്ദ്രശേഖരന്‍ നായര്‍,പി എസ്. ശ്രീനിവാസന്‍ തുടങ്ങി പലരും.സി.പി എമ്മില്‍ നിന്നുള്ളവര്‍ പലരും അത്ര കാര്യപ്രാപ്തി ഉള്ളവര്‍ അല്ലെങ്കിലും മന്ത്രിസഭ ഭേദമായി പോകുമായിരുന്നു.സി.പി.എമ്മില്‍ നിന്ന് പാലൊളിയും പിണറായിയും ഭേദപ്പെട്ട മന്ത്രിമാരായിരുന്നു.മാത്രമല്ല ഇ.എം.എസ്സിന്റെ സാന്നിധ്യം എന്നും ഗുണകരമായിരുന്നു.ഇന്നത്തെ അവസ്ഥ അതല്ല.ഘടകകക്ഷി മന്ത്രിമാരില്‍ ആരും നല്ല പ്രകടനം കാട്ടുന്നില്ല.പ്രേമചന്ദ്രനൊഴിച്ച്.

ഇനി സിപി എമ്മിലെയും മുന്നണിയിലെയും പോര്. വി എസ്സിനെ കൊണ്ട് ഒന്നും ചെയ്യാന്‍ പാര്‍ട്ടി കൈയ്യാളുന്നവര്‍ സമ്മതിക്കില്ല.കിട്ടുന്ന അവസരത്തില്‍ പാര്‍ട്ടി കൈയ്യളുന്നവര്‍ക്കെതിരേ എങ്ങനെ സ്കോര്‍ ചെയ്യാമെന്നാണ് വി.എസ്സിന്റെ ചിന്ത.മാത്രമല്ല സോഷ്യല്‍ ഡെമോക്രാറ്റുകളായ പിണറായിയും കൂട്ടരും മുന്നോട്ട് വെയ്ക്കുന്ന അടവ് നയങ്ങള്‍ പഴയ സ്റ്റാലിനിസ്റ്റ് മൂശയിലുള്ള വി.എസിനെ പോലുള്ളവര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുമാ‍ണ്.

കരുണാകരന്‍ 2006ലെ പരാജയത്തിന് വലതുമുന്നണിക്ക് എത്ര സംഭാവന നല്‍കിയോ അത്ര തന്നെ ഇത്തവണ തിരുവമ്പാടിയിലെ ഭൂരിപക്ഷ നഷ്ടത്തിനും സംഭാവന നല്‍കിയിട്ടുണ്ട്.കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളായി ആ കുടുംബത്തിലെ അംഗങ്ങള്‍ക്കേല്‍ക്കുന്ന പരാജയം ആ കുടുംബത്തോടുള്ള കേരളത്തിന്റെ മനോഭാവമാണ് കാ‍ട്ടുന്നത്.അതില്‍ കാല്‍ കഴഞ്ച് മാറ്റമുണ്ടെന്നു തോന്നുന്നില്ല.ഏഷ്യാനെറ്റിലെ കെ.പി.മോഹനനും മറ്റും ആഞ്ഞ് പിടിച്ച് കരുണാകാരനെ മാധ്യമശ്രദ്ധയില്‍ നില നിര്‍ത്തുന്നുണ്ടാവും(കുവൈറ്റ് ചാണ്ടി വഴിയുള്ള പരിചയമാവും,പഴയ കേസിലെ കൂട്ട് പ്രതികളാണല്ലോ).പക്ഷെ ജനം അവരെ തിരസ്കരിച്ച് കഴിഞ്ഞതാണ്.മുരളി കോഴിക്കോട്ട് തോറ്റു,മുരളി വടക്കാഞ്ചേരിയില്‍ തോറ്റു,പത്മജ മുകുന്ദപുരത്ത് തൊപ്പിയിട്ടു,മുരളി പിന്നെയും കൊടുവള്ളിയില്‍ തോറ്റു.ഇതെല്ലാം കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗങ്ങളിലാണെന്നോര്‍ക്കണം.ജനം ഈ കുടുംബത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിക്കൊണ്ടേ ഇരിക്കുന്നു.
പൊറോട്ടയുടെയും ബിരിയാണിയുടെയും പൈന്റിന്റെയും ബലത്തില്‍ ആളെ കൂട്ടാനുള്ള വല്ലാത്ത വൈഭവമുണ്ട് ഈ കുടിലവൃദ്ധന്. ആ ആള്‍ക്കൂട്ടം വോട്ടായി ധരിക്കേണ്ട എന്നു തന്നെയാണ് തിരുവമ്പാടി നമ്മോട് പറയുന്നത്.

ഷിജു അലക്സ്‌‌: :Shiju Alex said...

പക്ഷെ ഇനിയും കരുണാകരനല്ലേ വിലപേശാന്‍ പോകുന്നത്. കാരണം കരുണാകരന് ഇപ്പോള്‍ പിണറായിയുടെ പിന്തുണ ഉണ്ട്. അദ്ദേഹം കടല്‍ക്കിഴവനേപ്പോലെ കേരളത്തിന്റെ അര്‍ബുദം ആയി തുടരുകയാണ്.

Anonymous said...

തിരുവമ്പാടിയിലെ വിജയം തികചും സാങ്കേതികം മാത്രമാണ്‌.അപരന്മാര്‍ 2000 വോട്ടു തട്ടിയെടുത്ത ഇവിടെ ജനാധിപത്യം യദാര്‍ത്തത്തില്‍ കശാപ്പുചെയ്യുകയായിരുന്നില്ലെ? ഇടതിന്റെ ഭരണനേട്ടം പ്രതിഫലിക്കുന്നതാണ്‌ ഇവിടെ കണ്ടതെങ്കില്‍ അമ്പേപരാജയം എന്നാണ്‌ സാമാന്യബുദ്ധിയുള്ളവര്‍ മനസ്സിലാക്കെണ്ടത്‌.

ഇത്രയധികം മന്ത്രിമാര്‍ വീടുകളില്‍ കയറി ഇത്ര്യധികം പ്രചരണം നടത്തിയ ഒരു തിരഞ്ഞെടുപ്പ്‌ ഇതിനു മുന്‍പ്‌ ഉണ്ടായിട്ടുണ്ടൊ?


കരുണാകരനെപ്പോലെ ഒരാളെ കൂട്ടുപിടിച്ചതോടെ ഇടതിന്റെ അസ്തിത്വം തന്നെ ഇല്ലാതായി. പണ്ട്‌ ദ കിങ്ങ്‌ എന്നസിനിമയില്‍ മുരളി അവതരിപ്പിച്ച ഡയലോഗ്‌ ഓര്‍മ്മവരുന്നു.നട്ടെല്ലുള്ളവന്‍ നാറിയാല്‍ പിന്നെ പരമ നാറിയാന്ന്. അതുപോലെ ഇന്ന് ഇടതുപക്ഷത്തിനു അധികാരത്തിനുവേണ്ടി ഏതു വര്‍ഗ്ഗീയ കക്ഷിയുമായി അടുക്കുന്നതില്‍ ഒരു നാണക്കെടുമില്ല.


രാധേയാ വെള്ളാപ്പിള്ളി,പണിക്കര്‍ എന്നിവരുമായി ന്യൂനപക്ഷ നേതാക്കന്മാരെയോ അല്ലെങ്കില്‍ അവരുടെ മതമേധാവികളേയോ ദയവായി താരതമ്യപ്പെടുത്തരുത്‌.അത്‌ അജഗജാന്തരം ഉള്ള കാര്യമാണ്‌.പാര്‍ട്ടിയാണ്‌ സമുദായത്തേക്കാള്‍ വലുത്‌ എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഇന്നും ഭൂരിപക്ഷ വിഭാഗത്തില്‍നിലനില്‍ക്കുന്നുണ്ട്‌.ഇവരാണ്‌ യതാര്‍ത്തത്തില്‍ ഇടതുപക്ഷത്തെ പാര്‍ട്ടികളെ കേരളത്തില്‍ നിലനിര്‍ത്തുന്നത്‌.തിരഞ്ഞെടുപ്പില്‍ ഈവോട്ടുകള്‍ അധികപങ്കും പാര്‍ട്ടിക്കു തന്നെലഭിക്കും എന്നാല്‍ തങ്ങളൂടെ ആവശ്യങ്ങളോട്‌ എങ്ങിനെപ്രതികരിക്കുന്നു രാഷ്ട്രീയകക്ഷികള്‍ എന്ന് സസൂക്ഷമം നിരീക്ഷിച്ചതിനു ശേഷം മാത്രം തീരുമാനം എടുക്കുന്ന ന്യൂനപക്ഷം നിര്‍ണ്ണായകമാകുന്നത്‌ ഇതുകൊണ്ടാണ്‌. അവരുടെ വോട്ടില്‍ അധികവും സംഘടിതമാണ്‌.ഒരു i.p.s ഉദ്ദ്യോഗസ്ഥറ്റ്ന്റെ ഭാര്യയുടേ പേരില്‍ ഉള്ള സ്റ്റുഡിയോ റേഡുനടത്തിയതിനു കയ്യോടെ തൊപ്പിപോയ ഋഷിരാജ്‌ സിങ്ങിനു മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും ഇനിയും തൊപ്പികിട്ടിയിട്ടില്ല. മാര്‍ക്കിസ്റ്റുപാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഒരു ഡി.ജി.പി. ഇത്തരം ഒരു നടപടിക്ക്‌ മുതിരും എന്നത്‌ തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതിനു തുല്യമാണ്‌.അപ്പോള്‍ ഒരു ഉദ്ദ്യോഗസ്തന്റെ ജോലിതടസ്സപ്പെടുത്തുവാന്‍ മാത്രമല്ല മുഖ്യമന്ത്രി ഇടപെട്ടാല്‍പോലും നഷ്ടാപ്പെട്ട തൊപ്പി തിരിചുകിട്ടാത്ത അവസ്ത ഉണ്ടാക്കാന്‍ ശക്തരായവര്‍ ഉണ്ടെന്നത്‌ വ്യക്തമായി, ഒരു പക്ഷെ കേരള ചരിത്രത്തില്‍ ആദ്യമായിരിക്കും ഇത്തരം ഒരു സംഭവം. ഈ അപമാനം സഹിച്ച്‌ മുഖ്യമന്ത്രിയായിരിക്കുവാന്‍ അചുതാനന്ദന്‍ എന്ന ജനകീയനേതാവിനു എങ്ങിനെ സാധിക്കുന്നാവോ? ഇതു തികച്ചും ഇടതിന്റെ ഭരണപരാജയത്തെയും കെട്ടുറപ്പില്ലായ്മയേയും തെളിയിക്കുന്നു.

വാവക്കാടന്‍ പറഞ്ഞതു ശരിയാണ്‌ പ്രതീക്ഷയുടെ പുതുനാമ്പ്‌ ഉണ്ടായത്‌ റിയല്‍ എസ്റ്റേറ്റ്‌ ലോബിക്കാണ്‌.കര്‍ഷകര്‍ പഴയതുപോലെ ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളം മുഴുവന്‍ കാടായാലും പുഴയായാലും വയലായാലും നാടും നഗരവും എല്ലാം ഇന്നു റിയല്‍ എസ്റ്റേസ്റ്റ്‌ ലോബിപിടിമുറുക്കിയിരിക്കുന്നു.ബ്ലേഡ്‌ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചില തിരിച്ചടിയും മറ്റും ഉണ്ടായപ്പോ "മാന്യന്മാരായ" ബ്ലേഡുകാര്‍ റിയല്‍ എസ്റ്റേറ്റിലേക്കിറങ്ങി.k.mകാടുമാന്തികള്‍ക്ക്‌ പട്ടയം കിട്ടുവാന്‍ കഴിഞ്ഞഭരണകാലത്ത്‌ വലിയ വിഷമം ഉണ്ടായിരുന്നില്ലാ എന്ന് പുതിയ റവന്യൂ-വനം മന്ത്രിമാരുടെ ശക്തമായ നടപടികള്‍ തുടങ്ങിയപ്പോഴെ മനസ്സിലായില്ലെ.

വലതിനേക്കാള്‍ മോശവും വേഗതകുറഞ്ഞതുമായ്‌ ഒരു ഭരണമാണിതെന്നതില്‍ ഒരു സംശയവും ഇല്ല.

oru vaayanakkaaran

s.kumar said...

ഈ തിരഞ്ഞെടുപ്പുകൂടെ കഴിഞ്ഞപ്പോ കുറച്ചുകാലമായി തോന്നിയിരുന്ന ചില സംശയങ്ങള്‍ ബ്ലോഗ്ഗര്‍മാരോട്‌ ചോദിക്കുകയാണ്‌.

1-എന്താണ്‌ ഇന്നത്തെ ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോ?

2- എന്താണ്‌ ഇടതുവീക്ഷണത്തിലുള്ള വര്‍ഗ്ഗീയത? വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ എന്ന് ഇടതുപക്ഷം പറയുന്നതിന്റെ മാനദണ്ടം എന്ത്‌?

3- കരുണാകരന്‍ ഏതു സാഹചര്യത്തിലാണ്‌ സ്വീകാര്യനാകുന്നത്‌?

4-ഇടതുവീക്ഷണത്തില്‍ കേരളത്തില്‍ r.s.s ഒഴികെ എന്തിന്റെയും വോട്ട്‌ സ്വീകരിക്കാമോ? എന്തുകൊണ്ട്‌ r.s.s വോട്ടുകള്‍ അസ്വീകാര്യമാകുന്നു.r.s.sമാത്രമാണോ കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയകക്ഷി?

5-ഇന്ന് കേരളത്തില്‍ ഉള്ള മുഖ്യമന്ത്രിപദം കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?

അറിവുള്ളവര്‍ മറുകുറിപ്പെഴുതുമല്ലൊ?

ദില്‍ബാസുരന്‍ said...

ഞാന്‍ ഗൌരവത്തോട് കൂടി രാഷ്ട്രീയ കാര്യങ്ങളെ കണ്ട് തുടങ്ങിയത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാവണം.അന്ന് മുതല്‍ നീരിക്ഷിച്ച് വരുന്ന കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്ന് എനിയ്ക്ക് മനസ്സിലാക്കന്‍ കഴിഞ്ഞത് ഇവിടെ ഇടതായാലും വലതായാലും നയങ്ങളിലും ഭരണരീതിയിലും വ്യത്യാസമില്ല എന്നതാണ്. ഈ രണ്ട് കൂട്ടരും എതെങ്കിലും പക്ഷത്താണെങ്കില്‍ തന്നെ അത് തീര്‍ച്ചയായും ജനങ്ങളുടെ പക്ഷത്തല്ല.

രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പും എല്ലാം രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കും ക്രിയാത്മകമായ ഒരു ഭരണത്തിനും വേണ്ടിയുള്ള ജനാധിപത്യ സംവിധാനങ്ങളാണെന്നും ജനങ്ങള്‍ക്കുള്ള അധികാരം ശരിയായ രീതിയില്‍ വിനിയോഗിയ്ക്കേണ്ടത് സ്വന്തം കടമയാണെന്നും മനസ്സിലാക്കാന്‍ രാജ്യത്തെ ഏറ്റവും സാക്ഷരരായ കേരള ജനതയ്ക്ക് കഴിയുന്നില്ല എന്നത് സങ്കടകരമാണ് എന്ന് മാത്രമല്ല നമ്മള്‍ ജനാധിപത്യത്തെ അര്‍ഹിയ്ക്കുന്നുവോ എന്ന് ചോദ്യത്തേയും ഉയര്‍ത്തുന്നു. അന്ധമായ പാര്‍ട്ടി വിധേയത്വം (പാര്‍ട്ടി എന്ത് ചെറ്റത്തരം ചെയ്താലും ന്യായീകരിക്കണം എന്ന അണികളുടെ ധാരണ), സമ്മതിദാനാവകാശം എന്താണെന്ന് ശരിയ്ക്ക് മനസ്സിലാക്കുക കൂടി ചെയ്യാതെ ഞങ്ങള്‍ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഇന്ന പാര്‍ട്ടിയാണ് എന്ന രീതി (ഭരണത്തിലെ പെര്‍ഫോമന്‍സ് എന്നൊന്നും കേട്ടിട്ടേ ഇല്ല), തെരഞ്ഞെടുപ്പ് വെറും ആഘോഷവും അവധിദിനവുമാകുന്നതും എല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

എല്ലാം എല്ലാവര്‍ക്കും അറിയാവുന്നതും ഒരു വ്യക്തി എന്ന നിലയില്‍ ഇതൊക്കെ തന്നെ ചിന്തിയ്ക്കുന്നവരുമാണ്. നമ്മള്‍ക്ക് കളക്റ്റീവായി ഒന്നും ചെയ്യാന്‍ കഴിയാത്തതെന്തേ? ഒന്നും ചെയ്യാന്‍ കഴിയില്ലേ?

കിരണ്‍ തോമസ് said...

പിണറായി വിജയന്‍ വസ്തുതകള്‍ അംഗീകരിക്കുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. കരുണാകരന്റെ വോട്ട്‌ നിര്‍ണ്ണായകമായിരുന്നില്ലാ എന്ന വിലയിരുത്തല്‍ സത്യസന്ധമല്ല എന്ന തിരിച്ചറിവായിരിക്കും അദ്ദേഹത്തെ അങ്ങനെ പറയിച്ചത്‌. കരുണാകരനെ മാത്രമല്ല പിഡിപി ജമയ്ത്‌ എല്ലാവരെയും അദ്ദേഹം നന്ദി പൂര്‍വം സ്മരിച്ചു.

ഇനി രാജ്‌മോഹന്റെ കമ്മന്റിലേക്ക്‌ പോകാം പിഡിപി അബ്ദേകറുടെ പിന്മുറക്കാരാണത്രേ. മദനി മോചനമായിരുന്നോ അംബ്ദക്കറുടെ സിദ്ധാന്തം എന്ന് തോന്നിപ്പോകും ഈ വക്കുകള്‍ കേട്ടാല്‍. പിന്നെ മദനി ആരായിരുന്നു എന്ന് കേരളത്തിലുള്ളവര്‍ക്കറിയാം എന്നതുകൊണ്ട്‌ കൂടുതല്‍ വിശദീകരണം ആവശ്യമില്ലാ. മത പണ്ഡിതന്‌ രാഷ്ട്രീയമാകാം പക്ഷേ അത്‌ മറ്റ്‌ മത വികാരമിളക്കിവിട്ടുകൊണ്ടാകരുത്‌.

ഇനി ജോജുവിനോട്‌ തിരഞ്ഞെടുപ്പു കമ്മിഷണര്‍ കമ്മിഷ്ണര്‍ കോഴിക്കോടു കലക്ടറെ മാറ്റാന്‍ പറഞ്ഞതിന്റെ പിന്നിലേ കഥകളേക്കുറിച്ച്‌ എന്താണ്‌ പറയുവനുള്ളത്‌. ജനാധിപത്യത്തെ വെല്ലുവിളിക്കുകയായിരുന്നു കമ്മിഷ്ണര്‍.

കുമാര്‍ പറഞ്ഞതിലും ഒരു സത്യമുണ്ട്‌ ഇപ്പോള്‍ ഇടതുപക്ഷം മത മൌലീകം എന്ന് കരുതുന്നത്‌ RSS മാത്രമാണെന്നു തോന്നുന്നു. എന്നാല്‍ ലീഗും കോണ്‍ഗ്രസും ജമായതിനേയും പിഡിപിയേയും വര്‍ഗീയമായി കരുതുന്നുണ്ട്‌ എന്ന് അവരുടെ നേതാക്കള്‍ പറയുന്നു.

ഇനി ദില്‍ബാസുരന്റെ നിരീക്ഷണത്തിലേക്ക്‌ വരാം താങ്കള്‍ പറഞ്ഞത്‌ 100% ശരിയാണ്‌ ADB വായ്പയേക്കുറിച്ച്‌ ഇപ്പോള്‍ CPM നയം നോക്കിയാല്‍ നമുക്ക്‌ ഇത്‌ വ്യക്തമാകും. പിന്നെ താങ്കള്‍ പറഞ്ഞ രണ്ടാമത്തേ കാര്യത്തെപ്പറ്റി മനോരമയില്‍ ഒരു ചര്‍ച്ചക്കിടക്ക്‌ പ്രമുഖ മാധ്യമ പരവര്‍ത്തകന്‍ എം വി ബെന്നി പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞത്‌ മാധ്യമങ്ങള്‍ മുന്നണികളുടെ പ്രകടന പത്രികയുടേ അടിസ്ഥാനത്തില്‍ ഒരു പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ നടത്തണം എന്ന് . വളരെ യാതാര്‍ത്ഥ്യബോധമുള്ള നിര്‍ദ്ദേശമായി എനിക്ക്‌ തോന്നി. ഇപ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്ന് രാഷ്ട്രീയ ചര്‍ച്ചകളില്‍ കാതലായ ഒരു മാറ്റമാണ്‌ ഇതെന്ന് തോന്നുന്നു.

ദില്‍ബാസുരന്‍ said...

പത്രപ്രവര്‍ത്തകന്‍ ശ്രീ.ബെന്നി പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിയ്ക്കുകയായിരുന്നു.കഴിയ്ക്കുന്ന ചോറില്‍ പോലും രാഷ്ട്രീയം കണ്ട് ശീലമുള്ള മലയാളികള്‍ക്ക് നിഷ്പക്ഷമായി ഭരണത്തെ നിരീക്ഷിയ്ക്കുന്ന ഒരു സമിതിയോ സ്ഥാപനമോ ഉണ്ടാക്കന്‍ കഴിയുമോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. മീഡിയ എത്രത്തോളം നിഷ്പക്ഷമായി കാര്യങ്ങള്‍ ചെയ്യുമെന്ന് നമ്മള്‍ക്കറിയാവുന്നതാണ്. ഭരണത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിയ്ക്കാന്‍ ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെ (അത് കേമമെന്നോ നിഷ്പക്ഷമെന്നോ പറയുന്നില്ല) മാതൃകയില്‍ ഒരെണ്ണം ഉണ്ടാക്കിയാല്‍ തന്നെ അതിന്റെ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ ഈ രാഷ്ട്രീയക്കളി കടന്ന് വരില്ലേ?

ഓരോ പൌരനും സ്വയം ചിന്തിയ്ക്കുകയും ഭരണം വിലയിരുത്തി വോട്ട് ചെയ്യുകയ്യും ചെയ്യുന്ന ഉട്ടോപ്പിയന്‍ കാലം വരുമെന്ന് പ്രത്യാശിയ്ക്കാം. അല്ലെങ്കില്‍ ജനത്തിന്റെ പ്രതിനിധിയായി അതിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ വിശ്വാസമാര്‍ജ്ജിച്ച ഒരു പാനല്‍. അങ്ങനെയെന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചു എന്ന് എനിയ്ക്ക് തോന്നുന്നു.

കിരണ്‍ തോമസ് said...

മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്തും എന്ന വിശ്വാസം നമുക്കില്ല . പിന്നെ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം എന്താണ്‌ എന്നതും ഒരു തര്‍ക്ക്‌ വിഷയമാകും.

പിന്നെ ഓരോ പൌരനും സ്വയം ചിന്തിക്കുകയും ഭരണം വിലയിരുത്തുകയും ചെയ്യുക എന്നത്‌ ഒരു വിദൂര സ്വപ്നമാണ്‌. കാരണം മാധ്യമങ്ങള്‍ രാഷ്ട്രീയ അജണ്ട നിര്‍ണ്ണയിക്കാന്ന ഒരു സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. എന്താണ്‌ കറണ്ട്‌ ഇഷ്യൂ എന്നത്‌ മാധ്യമങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ അതനുസ്സരിച്ചുള്ള രാഷ്ട്രീയ ചായവ്‌ ജനം പ്രകടിപ്പിക്കും.

രാജ്‌മോഹന്‍ said...

"മദനി ആരാണെന്ന് കേരളീയര്‍ക്കറിയാം"!

ആരാ സാറേ ഈ മദനി? മദനിയുടെ ഒരൊറ്റ പ്രസംഗമെങ്കിലും ഇയാള്‍ കേട്ടിട്ടുണ്ടോ? ഞാന്‍ വെല്ലു വിളിക്കുന്നു, ഇതരമത വിദ്വേഷം പ്രസരിപ്പിക്കുന്ന ഒരു വാചകമെങ്കിലും മദനിയുടെ പ്രസംഗങ്ങളില്‍ നിന്നും ഹാജരാക്കാന്‍ കഴിയുമോ എന്ന്. ആര്‍.എസ്‌.എസിനേയും മുസ്‌ലിം ലീഗിനേയും ഒരു പോലെ വിമര്‍ശിച്ചാണ്‌ സാറേ മദനി രാഷ്ട്രീയത്തിലേക്കു വരുന്നത്‌. ആര്‍. എസ്‌. എസ്‌ വിരുദ്ധതയുടെ പേരില്‍ ഒരു കാലദ്ദേഹത്തിന്‌ നഷ്ടമായി. കുഞ്ഞാലിക്കുട്ടി വിമര്‍ശത്തിന്റെ ഫലമാകട്ടെ അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ- ദലിത്‌ ഐക്യമാണ്‌ ഇന്നും എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യം. അല്ലെന്ന് വസ്തുനിഷ്ടമായി തെളിയിക്കാന്‍ ഇയാള്‍ക്കാവുമോ?

കിരണ്‍ തോമസ് said...

മദനിയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്‌. നേരിട്ട്‌ കേട്ടിട്ടില്ല കാസറ്റ്‌ കേട്ടിട്ടുണ്ട്‌. മലപ്പുറത്ത്‌ പഠിക്കുമ്പോഴാണ്‌ കേട്ടത്‌. അവിടെ പിഡിപി എങ്ങനെയാണ്‌ 1995 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചതെന്നും അറിയാം. പിന്നെ മദനിയുടെ പ്രസംഗം കേട്ടല്‍ മതേതരം വളര്‍ത്തുന്നതാണെന്ന് എനിക്ക്‌ തോന്നിയിട്ടില്ല. ഒരു തരത്തിലുള്ള മൌലീകവാദവും എനിക്ക്‌ സ്വീകാര്യമല്ല അത്‌ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ദളിതാലും. അതുകൊണ്ട്‌ എനിക്ക്‌ ചിലപ്പോള്‍ മദനിയേക്കുറിച്ചുള്ള കാഴ്ചപ്പാട്‌ തങ്കളുടേതില്‍ നിന്ന് വിരുദ്ധമാകാം.

ഷിജു അലക്സ്‌‌: :Shiju Alex said...
This comment has been removed by a blog administrator.
ഷിജു അലക്സ്‌‌: :Shiju Alex said...

മദനിയുടെ പ്രസംഗം ഇതര മത വിദ്വേഷം ഒന്നും വളര്‍ത്തില്ല. പക്ഷെ അത് തീവ്രവാദം വളര്‍ത്തും. ഞാനും കേട്ടിട്ടുണ്ട്.

ഇനി ഇപ്പോള്‍ മതവിദ്വേഷം വളര്‍ത്തണം എന്നു ഒരു ഉദ്ദേശം അദ്ദേഹത്തിനു ഉണ്ടെങ്കില്‍ അതു കേരളത്തില്‍ നടക്കുകയുമില്ല.

njjoju said...

കിരണ്‍ എന്നോടു ചോദിച്ചതിന് മറുപടി
ഇവിടെ രാഷ്ടീയക്കാര്‍ രായക്കുരാമനം ആളെ സ്ഥലം മാറ്റിയാല്‍ ജനാധിപത്യം....റെയ്ഡിനു പോയ IGയോടു റെയ്ഡ് നടത്തരുതെന്നു പറഞ്ഞതും പിന്നെ സ്ഥാനഭ്രഷ്ടനാക്കിയതും നാടകങ്ങള്‍ക്കൊടുവില്‍ തിരിച്ചു നിയമിച്ചതും ജനാധിപത്യം. കോഴിക്കോട് കളക്ടറെ മാറ്റാന്‍ പറഞപ്പോള്‍ ഇവിടെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നു.

നീതിപൂര്‍വകമെന്ന് രാഷ്ടീയക്കാരും മാധ്യമങ്ങളും പ്രഘോഷിച്ച തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും കമ്മീഷന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുതായിരുന്നു.

flag said...

ഇടതുപക്ഷം മതവികാരം ഉണര്‍ ത്താന്‍ ശ്രമിച്ചു എന്ന് പറയുന്നത് പരിഹാസ്യമാണ്
മുസ്ലിം ലീഗു സ്ഥാനാര്‍ ഥിയും നിര്‍ ദോഷവാനുമായ ഉമ്മര്‍ സാറിന്റെ തോല്‍ വിക്കു
കാരണം തിരുവമ്പാടിയിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ കൂടെ നിലയുറപ്പിച്ചതുകൊന്ടാണ്
സദ്ധാം ഹുസൈന്,ഇസ്ലാമുമായുള്ള ബന്ധമൊക്കെ തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണ്‍ തിരുവമ്പാടിയിലെ മുസ്ലിം കള്‍ 
ഇനി ഒരു മറുചോദ്യം 
ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശ്ത്തൊ
മറ്റോ ഇതര മതവിഭാഗത്തില്‍ പെട്ട
സ്ഥാനാര്‍ത്തിയെ ജയിപ്പിക്കന്‍ ആ നാട്ടുകാരെ മനസനുവദിക്കുമൊ
ആന്റണിയെ മലപ്പുറം മുസ്ലിംകള്‍
 ജയിപ്പിച്ചതുപോലെ കുഞാലിക്കുട്ടിയെ
പാലായിലെ ക്രസ്ത്യാനികള്‍ ജയിപ്പിക്കുമൊ?
ഉത്തരം ലളിതമാണ്
നടക്കൂലാ
ഇനിയെങ്കിലും ഈ മതപ്രീണന പ്രചാരണം നിര്‍ത്തിക്കൂടേ?!!!

കിരണ്‍ തോമസ് said...

flag ന്റെ ആദ്യവാദത്തോട്‌ യോജിക്കാന്‍ കഴിയില്ലെങ്കിലും രണ്ടാമത്‌ പറഞ്ഞത്‌ 75% ശതമാനം ശരി.

flag said...

സദ്ദാം ഹുസൈനിന്റെ ഇസ്ലാമിലുപരി
അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് സാമ്രാജത്യവിരുദ്ധചേരിയിലെ ധീരനായകാനും രക്തസാക്ഷിയുമായ
സദ്ധാമിനെയാണ്
തുടര്‍ ച്ചയായി ഏറ്റ പരാചയങ്ങള്ക്കു
ശേഷം ലീഗ്
സാമ്രാജ്യത്യവിരുധ പ്രസ്താവനകള്‍ 
ഇറക്കുന്നതിന്റെ രാഷ്ട്രീയം 
തിരിച്ചറിയേന്റതാണ്

njjoju said...

ഫ്ലാഗിന്റെ കമന്റ് ഒരു തമാശയായതുകൊണ്ടു മാത്രമാണ് അതിനെപ്പറ്റി ഞാന്‍ ഒന്നും എഴുതാതിരുന്നത്.
പത്തോ ഇരുപതോ വോട്ടിന് ഉമ്മര്‍ മാസ്റ്റര്‍ എങ്ങാനും ജയിച്ചിരുന്നെങ്കില്‍ ഫ്ലാഗ് പറയുമായിരുന്നോ തിരുവമ്പാടിയിലെ ജനങ്ങള്‍ വലതുപക്ഷത്തിന്റെ കൂടെ നിലയുറപ്പിച്ചതുകൊന്ടാണ് എന്ന്. ഒരു പക്കാരാഷ്ടീയക്കാരന്റെ അര്‍ത്ഥശൂന്യമായ വാക്കുകള്‍ എന്നതിനപ്പുറം ഞാന്‍ അതിനൊരു വിലയും കൊടുക്കുന്നില്ല. കേരളത്തില്‍ ഒരു മണ്ഡലവും ആരുടെകൂടെയും അടിയുറച്ചു നിന്നിട്ടില്ല. അല്ലെങ്കില്‍ തന്നെ പകുതി ആളുടെയെങ്കിലും വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വല്ലവരുമുണ്ടൊ ഇവിടെ?

“സദ്ധാം ഹുസൈന്,ഇസ്ലാമുമായുള്ള ബന്ധമൊക്കെ തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണ്‍ തിരുവമ്പാടിയിലെ മുസ്ലിം കള്‍ ”- അങ്ങനെയായിരുന്നെങ്കില്‍ ഇടതും വലതും അത് പ്രചാരണായുധമാക്കാന്‍ ശ്രമിച്ചതെതിന്?

“ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശ്ത്തൊ
മറ്റോ ഇതര മതവിഭാഗത്തില്‍ പെട്ട
സ്ഥാനാര്‍ത്തിയെ ജയിപ്പിക്കന്‍ ആ നാട്ടുകാരെ മനസനുവദിക്കുമൊ” - നിര്‍ണ്ണായക ക്രിസ്ത്യന്‍ വോട്ടുകളുള്ള തിരുവമ്പാടിയില്‍ അതും സഭാനേതൃത്വത്തിന്‍് ഇടതുമുന്നണിയോട് പരസ്യമായ എതിര്‍പ്പുള്ള സമയത്ത് മുസ്ലീം സംഘടനകള്‍ക്ക് പ്രകടമായ എതിര്‍പ്പില്ലാതെയും ഇരിക്കുന്ന സമയത്ത് ഒരു ക്രിസ്ത്യാനിയെത്തന്നെ സ്ഥാനാര്‍‌ത്ഥിയാക്കിയതില്‍ സമുദായ പ്രീണനം ഒട്ടുമില്ലേ?

ഇനി ആന്റണി കുഞ്ഞാലിക്കുട്ടി താരതമ്യം. കൊള്ളാം ക്ലീന്‍ ഇമേജുള്ള ആന്റണിയേയും അതിലും വലിയ ഇമ്മേജുള്ള കുഞ്ഞാലിക്കുട്ടിയെയും തമ്മില്‍ വേണമായിരുന്നോ താരതമ്യം. കേരളത്തില്‍ എവിടെനിന്നാലും ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി ജയിക്കുവാന്‍ സാധ്യതയുള്ള ചിലനേതാക്കള്‍ ഇരുപക്ഷത്തുമുണ്ട്. കേരളത്തില്‍ എവിടെനിന്നാലും തോല്‍കാന്‍ സാധ്യതയുള്ളവരും ഉണ്ട്. ക്രിസ്ത്യാനിയായതുകൊണ്ടുമാത്രമാണോ ആന്റണിയെ മുസ്ലിങ്ങള്‍ ജയിപ്പിച്ചത്. കൊള്ളാവുന്ന ഒരുത്തനെ നിര്‍ത്തിനോക്ക് പാലായിലും ക്രിസ്ത്യാനികളല്ലാത്തവര്‍ ജയിക്കും.

പിന്നെ മതപ്രീണനത്തെക്കുറിച്ച് പറയാന്‍ ഇവിടെ B.J.P ഉള്‍പ്പെടെയുള്ളവരില്‍ ആര്‍ക്കാണ് അവകാശം? ചിലര്‍ ഭൂരിപക്ഷമെന്നു പറയുന്നവരെ പ്രീതിപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നു, ചിലര്‍ ന്യൂനപക്ഷമെന്നുപറയുന്നവരെ പ്രീതിപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നു.

സദ്ദാം ഹുസ്സൈന്‍ എന്നു മുതലാണ് നല്ല പിള്ളയും ധീരനായകാനും രക്തസാക്ഷിയുമായത്. കുവൈത്തിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹം ആരായിരുന്നു? അമേരിക്കക്കെതിരായതുകൊണ്ടു മാത്രം അദ്ദേഹം അധിനെവേശവിരുധനാകൊമോ? ആവൊ എനിക്കറിയില്ല.

കിരണ്‍ തോമസ് said...

ഈ ജോജുവിന്‌ ഒന്നും മനസ്സിലാകില്ല. സദ്ദാമിപ്പോള്‍ സാമ്രജിത്യ വിരുദ്ധ ചേരിയിലെ ധീരനായകനും രകത സാക്ഷിയുമാണ്‌. നിങ്ങള്‍ എന്ത്‌ തെറ്റു ചെയ്താലും നിങ്ങള്‍ മുന്‍പ്‌ വലിയ കുറ്റവാളിയായാലും ഇപ്പോള്‍ താങ്കള്‍ അമേരിക്കയേ എതിര്‍ക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ സാമ്രാജിത്ത വിരുദ്ധ പോരാളിയാണ്‌. ഇനിയെങ്കിലും കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കു ജോജു. പിന്നെ മുസ്ലിം ലീഗ്‌ സാമ്രാജിത്ത വിരുദ്ധ പ്രസ്താവനകള്‍ ഇറക്കിയല്ലാ എന്ന് മാത്രം പറയരുത്‌. ജോര്‍ജ്‌ M തോമസ്സിനും ജോര്‍ജ്‌ ബുഷിനും ഒരേ ചോരയാണെന്നൊക്കെ ചന്ദ്രീക മുഖപ്രസംഗമൊക്കെ എഴുതിയിരുന്നത്‌ കണ്ടില്ലെ ആവോ

njjoju said...

ഇതൊരുമാതിരി നാടൊറ്റിക്കാറ്റില്‍ ദാസനും വിജയനും കൂടെ പവനായിയെ കൊന്നാതുപോലെയുണ്ട്. നാളെ സകലമാന ടെററിസ്റ്റുകളെയും പിന്നെ കൊളംബിയായിലെ മയക്കുമരുന്നു കച്ചവടക്കാരെയും അമേരിക്കയിലെ തന്നെ സീരിയല്‍ കില്ലേര്‍സിനെയും ഒക്കെ സാമ്രജിത്യ വിരുദ്ധ ചേരിയിലെ ധീരനായകരും രക്ത സാക്ഷികളുമാക്കി ചിത്രീകരിക്കുകയില്ലെന്ന് ആരു കണ്ടു. അല്ലേ കിരണ്‍??

flag said...

മുസ്ലിം ജനസാമാന്യത്തിന്,ഇടതിനോട് ആഭിമുഖ്യം വന്നിട്ടുന്ടെന്ന് ഞാന്‍ അര്‍ ഥമാക്കിയിട്ടില്ല.കേരളത്തിലെ ചിലമുസ്ലിം നവോദ്ധാന പ്രസ്ഥാനങ്ങള്‍  തികച്ചും സാമ്രാജ്യത്വ വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ ത്തുന്നതിലും 
ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിലും 
വിജയിച്ചിട്ടുന്റ്.
പ്ലാചിമടയിലെ കൊക്കൊകോള വിരുദ്ധസമരത്തിലും വലത് വികസന നയങ്ങളോടൂം മുസ്ലിമിന്റെ വിയോജിപ്പ് തികച്ചും ആദര്‍ ശപരമാണെന്ന് വ്യക്തമാക്കാന്‍ അവര്‍ ക്ക് കഴിഞ്ഞു.
ഈ വികാരത്തെ ഇടതുമുന്നനി ചൂഷണം 
ചെയ്തിട്ടുന്ട്
കിരണ്‍ തന്നെ സൂചിപ്പിച്ചതു പോലെ
ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകള്‍ റൈഡ് ചെയ്തിട്ടുപോലും അവര്‍ ഇടതുപക്ഷത്തിനു
പിന്തുണ നല്കിയത് ഈ സാമ്രാജത്യവിരുദ്ധനിലപാടിനോടു അവര്‍ 
കാണിച്ച തമ്മില്‍ ഭേദം തൊമ്മന്‍ നയം 
ആയതുകൊന്ടാണെന്നു തോന്നുന്നു.
ക്രിസ്ത്യാനിക്ളുടെ രാഷ്റ്റ്രീയബോധം പരിതാപകരമാണ്
റ്റിഎം മീതിയന്‍ എന്ന ധീരനായ
ഇടതുവിപ്ളവകാരി മത്സരിച്ച മണ്ഡലം ക്രിസ്ത്യന്‍ ഭൂരിപക്ഷമായതുകൊന്ട് മാത്രം തുടര്‍ ച്ചയായി തോട്ടത് എനിക്കറിയാമ്.
ഇനി അത് വല്ല്യ യു.ഡി.എഫ് സ്നേഹം കൊന്ടൊന്നുമല്ല.
അങ്ങെനെയാണേല്‍ ഇക്കൂട്ടര്‍ 
ഫാസിസ്റ്റ് തൊഴുത്തിലെ കാടിവെള്ളം കുടിക്കാന്‍ പോയ
പിസി തോമസിനെ
ജയിപ്പിക്കുമായിരുന്നില്ല.ആദര്‍ശം 
നോക്കിയൊന്നുമല്ല ഇവരുടെ
പിന്തുണ എന്ന് മനസിലാക്കുക
അതുകൊന്ടുതന്നെയാണ്‍ തികഞ്ഞ വിപ്ലവബോധം കാത്തുസൂക്ഷിക്കുന്ന
റെഡ് ഫ്ലാഗിന്റെ പ്രവര്‍ത്തകര്‍
 ക്രിസ്തയന്‍ 
ഭൂരിപക്ഷ പ്രദേശത്ത് വിരളമാകുന്നത്
സിന്ധുജോയിയും ചാന്ടിക്കുഞും
 മത്സരിച്ചപ്പോള്‍ നാം കന്ടതാണ്
തിരുവമ്പാടി ക്രിസ്ത്യന്‍ 
ഭൂരിപക്ഷപ്രദേശമാണെന്നത് ഒരു തെറ്റിധാരണയാണ്,സ്വാധീനം ഉന്ടെന്ന് വേണമെങ്കില്‍ പറയാം സദ്ദാം ഹുസൈന്‍ 
അമേരിക്ക വിരുദ്ധനാണ്,എന്നത് തന്നെ
ധാരാളം മതി അദ്ധേഹത്തെ പിന്തുണക്കാന്‍ ..അല്ലേല്‍ തികഞ്ഞ മൌലീകവാദികളായ ഹിസ്ബുള്ളയെ
സാമ്രാജ്യത്വ വിരുദ്ധനിലപാടിന്റെ പേരില്‍ ഇവിടത്തെ ഇടതുപക്ഷത്തിന്,
പിന്തുണക്കാമ്മേങ്കില്‍ 
ഈ ശത്രുവിനെതിരെ ഓങ്ങുന്ന
ഏത് പുല്കൊടിയേയും
 ബഹുമാനിക്കുകയും 
പിന്താങ്ങുകയും ചെയ്യേന്റത്
ഹ്രദയരക്തം ചുവപ്പാണെങ്കില്‍
 നമ്മുടെ ബാധ്യതയാണ്

pleaseread said...

http://www.deshabhimani.com/lekhanam.htm#legha

ടെററിസ്റ്റ്‌ said...

ആരാ സാറേ ഈ ടെററിസ്റ്റുകള്‍.........? അറിയാന്‍ പാടിലാത്തതോണ്ട്‌ ചോദിക്ക്യാ... ഈ സെപ്റ്റംബര്‍ 11ന്‍ മുമ്പ്‌ ഈ ടെററിസ്റ്റുകളെന്ന വര്‍ഗം ഉണ്ടായിരുന്നോ ഭൂമിയില്‍? ആരാ അവരെ ഉണ്ടാക്കിയത്‌? അതോ അവരങ്ങ്‌ വെറുതെ മുളച്ചു പൊങ്ങിയതാണോ? ലോകം ടെററിസ്റ്റ്‌ ഭീഷണിയിലാണ്‌ കഴിഞ്ഞു കൂടുന്നതെന്ന ധാരണ പരക്കുന്നത്‌ താങ്കളുടെയൊക്കെ പ്രത്യയശാസ്ത്ര അചാര്യനായ ജോര്‍ജ്‌ ബുഷിനെയല്ലാതെ വേറെയാരെയാണ്‌ സഹായിക്കുന്നതെന്ന് ഒന്നു പറഞ്ഞു തരാമോ?

ടെററിസ്റ്റ്‌ said...

ഞോജുവിനോടാണ്‌ ചോദ്യം........സോറി

chithrakaranചിത്രകാരന്‍ said...

ടെററിസ്റ്റ്‌ ആരാണെന്ന്‌ ടെററിസ്റ്റിന്‌ അറിഞ്ഞുകൂടത്രെ !!!!??? ഇതു നല്ല കൂത്ത്‌ ...!!!! ഈ കമന്റുന്ന ടെററിസ്റ്റ്‌ എന്താ ഒട്ടകപ്ക്ഷിയെപ്പോലെ മണ്ണിനടിയില്‍ തല പൂഴ്ത്തുന്നത്‌. സ്വന്തം പേരു മറന്നുപോയോ ??????

njjoju said...

തിരുവമ്പാടിയില്‍ നിന്ന് നമ്മള്‍ എത്തിയതെവിടെയാണ്???

ലോകമാസകലമുള്ള അധിനിവേശങ്ങള്‍ ചെറുക്കപ്പേടേണ്ടതും അന്താരാഷ്ടതലത്തില്‍ എതിര്‍ക്കപ്പേടേണ്ടതുമാണ്. ബുഷിന്റെയും കൂട്ടരുടെയും ഇറാഖ് അധിനിവേശത്തില്‍ അമേരിക്കയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. ഇസ്രയേല്‍ കാണിക്കുന്നതെന്തിനെയും പിന്തുണക്കുകയും അവര്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ എന്തുപ്രമേയം വന്നായും വീറ്റോ ചെയ്യുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് എന്തുകൊണ്ടും അപലപനീയമാണ്. ഇറാഖിലും അമേരിക്കയും സഖ്യകക്ഷികളും കാട്ടിക്കൂട്ടിയത് ശരിയായില്ല. സദ്ദാമിനോട് മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെ അവര്‍ പീഠിപ്പിച്ചു. ഇക്കാര്യത്തിലൊന്നും എനിക്ക് അഭിപ്രായ വ്യത്യാസമില്ല.

അതുകൊണ്ട് ആരൊക്കെ അമേരിക്കക്ക് എതിരു പറഞ്ഞാലും അത് സാമ്രാജ്യവിരുധം എന്നു കരുതാനാവില്ല. നമ്മുടെയൊക്കെ സാമ്രാജ്യത്വവിരുദ്ധമനോഭാവങള്‍ വഴിതെറ്റുന്നതിവിടെയാണ്.

ജീവിക്കാനായി പൊരുതുന്നവനെ ഞാന്‍ ടെററിസ്റ്റ് എന്നു വിളിക്കില്ല. പക്ഷേ ഏത് തത്വശാസ്ത്രത്തിന്റെ പേരിലായാലും നിരപരാധികളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കുവാനാകുമോ?

Anonymous said...

ടെററിസ്റ്റുകള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണം നെഗറ്റീവ്‌ മാനസിക നിലപാടാണ്‌. ഗര്‍ഭാവസ്ഥയിലിരിക്കുംബൊള്‍ അമ്മമാര്‍ അനുഭവിക്കുന്ന മനോവിഷമം പോലും നെഗറ്റിവിറ്റിക്ക്‌ കാരണമാകാം. ഒരു ബുഷിനേയോ ഇസ്രായേലിനെയോ കണ്ട്‌ ആരും നെഗറ്റീവ്‌ ആകില്ല. അങ്ങിനെയെങ്കില്‍ ഇന്ത്യക്കാരും ചൈനക്കാരും ജപ്പാന്‍കാരുമൊക്കെ നെഗറ്റീവ്‌ ആകുമായിരുന്നല്ലോ !!! കുഴപ്പം ഇസ്ലാം എന്ന മതത്തിനാണ്‌. പണത്തിനും,തിന്മക്കും, കച്ചവടക്കാരനും ഈ മതത്തെ പെട്ടെന്നു വിലക്കെടുക്കാനാകുന്നു. പൊതുവെ ആത്മീയ കാഴ്ച്ചപ്പാടിന്റെ സ്ഥാനത്ത്‌ ഒരു ഭരണാധികാരിയാണ്‌ ദൈവത്തിന്റെ സ്റ്റെനോഗ്രാഫറായി ഇസ്ലാമില്‍ സ്ഥനം പിടിച്ചിരിക്കുന്നത്‌. ഇതുകാരണം ആത്മീയതയില്ലാത്ത മതത്തില്‍ നിന്നും തിന്മയും, പണവും ടെററിസ്റ്റുകളെ അനായാസം സൃഷ്ടിക്കുന്നു.

കിരണ്‍ തോമസ് said...

STOP

എന്റെ അമ്മോ എന്റെ ബ്ലോഗ്‌ ഒരു മുസ്ലിം ഏറ്റുമുട്ടല്‍ കേന്ദ്രമായോ എന്ന സംശയം. O അബ്ദുള്ളയേ തൊട്ടതില്‍ പിന്നേ ഞാന്‍ എന്ത്‌ എഴുതിയാലും അത്‌ ചെന്നെത്തുന്നത്‌ ഒരേ സ്ഥലത്തേക്കാണ്‌. ആരും വികാരപരമായി ഇതൊന്നും എടുക്കില്ലാ എന്ന് ഞാന്‍ കരുതിക്കോട്ടെ. എല്ലാം തുറന്ന് ചര്‍ച്ചചെയ്യപ്പെടണം എന്നാണ്‌ എന്റെ നയം പക്ഷെ ചര്‍ച്ച കഴിയുമ്പോള്‍ ആര്‍ക്കും പരിഭവം ഉണ്ടാകരുതേ എന്ന് അപേക്ഷിച്ചുകൊണ്ട്‌ വീണ്ടും വിസിലൂതിയിരിക്കുന്നു.

START

കിരണ്‍ തോമസ് said...

ടെററിസ്റ്റ്‌ താങ്കള്‍ എന്ത്‌ അടിസ്ഥാനത്തിലാണ്‌ജോര്‍ജ്‌ ബുഷിനെ ജോജിവിന്റെ പ്രത്യയശസ്ത്ര ആചാര്യനാക്കിയത്‌. അതിന്‌ ഉപോല്‍ഭമായ എന്തെങ്കിലും ജോജിവിന്റെ കമന്റില്‍ ഉണ്ടോ ? അതോ സദ്ദാമിനെ എതിര്‍ക്കുന്നുവരുടെ പ്രത്യയശാസ്ത്രം ഓട്ടോമാറ്റിക്കായി ബുഷിന്റെ ആയി മാറുമോ ?

anONimas said...

ചിത്രകാരന്‍ പല പേരുകളില്‍ പലയിടങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണല്ലോ അനോണിയായി വന്ന് വീണ്ടും കമന്റിയത്‌! എന്താ ചിത്രകാരാ ആ വൃത്തി കെട്ട വിദ്വേഷത്തിന്റെ മനസ്സ്‌ ഒന്നു മാറ്റി വെച്ചു കൂടേ? മനുഷ്യരെ മനുഷ്യരായും പീഢനമനുഭവിക്കുന്നവരെ പീഢിതരായും കാണാന്‍ ശ്രമിച്ചു കൂടേ? രാഷ്ട്രീയം പറയേണ്ടിടത്ത്‌ മതം പറഞ്ഞ്‌ ഈ ലോകം എന്നും ചോരക്കളമാകി നിര്‍ത്താമെന്ന് ഇയാല്‍ ചെകുത്താനോട്‌ വല്ല കരാറും എടുത്തിട്ടുണ്ടോ??

ഒരു മനുസന്‍  said...

കിരണ്‍ താങ്കളുടെ ആത്മാര്‍ത്ഥതയില്‍ എന്തായാലും എനിക്കെങ്കിലൂം
 സംശയമില്ല
സംശയിച്ചാലും കുഴപ്പമില്ല എന്നൊന്നും പറഞ്ഞുകളയല്ലേ!!
പക്ഷെ ശുദ്ധവര്‍ ഗീയത(അശുദ്ധവുമാകാം ) കൊന്ടുനടക്കുന്ന
ചിലരുന്ട് കൊളം കലക്കിമീന്‍  പിടിക്കുന്നവര്‍ ,ഇടപെടാതിരിക്കാന്‍ 
കഴിയുന്നില്ല"ഈ മനുസനു"
സദ്ധാം ഹുസൈന്,മാനുഷികപരിഗണന നല്കണം എന്നു പറയുന്നവരൊന്നും സദ്ധാം ഹുസൈനെ മുസ്ലിം സമുദായത്തിന്റെ നേതാവായി കന്ടിട്ടല്ല,
ആ അമേരിക്കയെന്ന രക്തരക്ഷസിനെതിരെ പ്രതികരിക്കുന്നവന്റെ ഹിസ്റ്ററീ നോക്കാനൊന്നും ഈ മരണപ്പാച്ചിലില്‍ സമയമില്ലെന്നെയൊള്ളൂ
പിന്നെസദ്ധാം ഹുസൈനെ തൂക്കിലേറ്റാനുള്ള അമേരിക്കയുടെ അര്‍ഹതയെ ചോദ്യം 
ചെയ്യലും ?!
പിന്നെ ചിത്രകാരന്റെ വിഷമം മനസിലാക്കാവുന്നതേ ഒള്ളൂ!!
വെറുതെ കുറച്ച് പ്രസ്ഥാവനകള്‍ ഇറക്കാന്‍ ഏത് ചിത്രകാരനും" കഴിയും 
ചിത്രകാരന്റെ ചിത്രങ്ങള്‍ ഓരോന്നും മലിനപ്പെടുത്തുന്നത്
മാനവിക സാഹോദര്യത്തിന്റെ വിശാലമായ കാന്‍വാസ് ആണ്
ചിത്രകാരന്‍ എത്രത്തോളം ഇസ്ലാമിനെക്കുരിച്ച് വിവരം കെട്ടവനാണെന്ന് ഓരോ വരിയും വിളിച്ച് പറയുന്നു
പൌരോഹിത്യം പോലും ഇസ്ലാമില്‍ 
വിലക്കപ്പെട്ടതാണ്..പിന്നെയാണോ
ഭരണാധികാരിയുടെ കാര്യം !!!
ഭരണാധികാരി വഴിപിഴച്ചാല്‍ വാളുകൊന്ടു നേരെയാക്കും എന്ന് ഉറക്കെ അലറിയ ഭരണീയനും അത് അംഗീകരിച്ച ഭരണാധികാരിയും എല്ലം 
ചരിത്രസംഭവങ്ങളാണ്.
ഇന്നത്തെ മുസ്ലിം രാജ്യങ്ങളെ കന്റിട്ടാണ്‍ ഈ വിലയിരുത്തലെങ്കില്‍  പത്മജയെ കന്ട്
ഗാന്ധിസത്തെ
വിമര്‍ ശിക്കുന്നത് പോലെയാകും
 (ഞാന്‍ തികഞ്ഞ ഗാന്ധിയത്തി ആണെന്ന് ഒരു പ്രസ്ഥവന വായിച്ചത് ഓര്‍മ്മ)
ജോജുവിന്റെ അവസാനകമന്റ് അക്ഷരം പ്രതി
ശരിയാണ്.നിരപരാധികളെ കൊല്ലുന്നത് ന്യായീകരിക്കാനാ
വില്ല,തീര്‍ ച്ച പക്ഷെ നിരപരാധികള്‍ തീരുമാനിക്കപ്പെടുന്നത് വ്യക്തികള്‍ ക്കും 
അവരുടെ രാഷ്ട്രത്തിനും 
മതത്തിനുമനുസരിച്ച് വ്യത്വസ്ത
മാനദണ്ടങ്ങള്‍ ആകാന്‍ പാടില്ല

paarppidam said...

പ്ലാച്ചിമടയിലെ കോളാവിരുദ്ധസമരത്തെ സമുദായത്തിന്റെ പേരില്‍ തട്ടിയെടുക്കല്ലെ ഫ്ലാഗേ.അതൊരു ജനകീയസമരം ആയിരുന്നു.അതില്‍ ഇടതുപക്ഷത്തുനിന്നുള്ള ചില യദാര്‍ഥ സഖാക്കളും പിന്നെ നക്സലുകളും സാധാരണക്കാരായ ജനങ്ങളൂം ആയിരുന്നു അല്ലാതെ ബെന്‍സേലും ലാന്‍സറിലും പറക്കുന്ന മാന്യന്മാരായിരുന്നില്ല അടികൊണ്ടതും പട്ടിണികിടന്നതും. പിന്നാമ്പുറത്തു ചില പ്രത്യേകതാല്‍പ്പര്യമുള്ള പത്രം ഇതിന്റെ കൂടെ നിന്നു റിപ്പോര്‍ട്ടെഴുതിയതുകൊണ്ട്‌ അത്‌ ഏതേങ്കിലും വിഭാഗത്തിന്റെ കുത്തകയാകുന്നില്ല.സാമ്രാജ്യത്വ വിരുദ്ധസമരത്തിനിടയില്‍ ഇവിടെ നടക്കുന്ന ചിലകാര്യങ്ങള്‍ ഉത്സവപ്പറമ്പില്‍ ആനയോടിയെന്ന് പറഞ്ഞു തിരക്കുണ്ടാക്കി അതിനിടയില്‍ മാലപൊട്ടിക്കുകയും പോക്കറ്റടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്ന വരെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. അതു സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും.

ഉമ്മന്‍ ചാണ്ടി വര്‍ഷങ്ങളായി പ്രതിനിധീകരിക്കുന്ന മണ്ടലത്തില്‍ ഒരു പുതുമുഖം മത്സരിച്ചാല്‍ വിജയിക്കുക അല്‍പ്പം ശ്രമകരം തന്നെ.അദ്ദേഹവുമായി ഉള്ള അടുപ്പവും അങ്ങേരില്‍ നിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങളൂം അനുഭവിച്ചിട്ടുള്ള ആ പ്രദേശത്തുകാര്‍ അതിലപ്പുറം ഒന്നും ചിന്തിച്ചിട്ടുണ്ടാകില്ല.

റെഡ്‌ ഫ്ലാഗ്‌ കേരളത്തില്‍ അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്നത്‌ അതിലെ പിളര്‍പ്പും പലപ്പോഴും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രവര്‍ത്തകരില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളും ആണ്‌.കൂടാതെ ഒരു ദരിദ്രപ്രസ്ഥാനത്തില്‍ ആളുകൂടാന്‍ വിഷമമാണ്‌.കയ്യിട്ടുവാരാനും സ്ഥാനമാനങ്ങള്‍ ലഭിക്കുവാനും ഒന്നുമില്ലാത്ത ആ പ്രസ്ഥാനം ഇന്നത്തെ മലയാളിക്ക്‌ തീര്‍ത്തും ആകര്‍ഷകമല്ല.

ഇറാഖും അമേരിക്കയും ഒക്കെ ചുമ്മാ കേരളത്തിലെ ചില സത്യങ്ങളില്‍ നിന്നും ഭംഗിയായി ഒളിക്കുവാനുള്ള മറമാത്രമാണ്‌. സമകാലിക മലയാള സാഹിത്യം ചര്‍ച്ചചെയ്യുമ്പോള്‍ അതില്‍ ലോകസാഹിത്യം വിളമ്പി ഇന്നത്തെ സാഹിത്യരചനകള്‍ തൊട്ടുനോക്കാത്ത ചില നിരൂപകസ്രേഠന്മാര്‍ പ്രസംഗിക്കുന്നതുപോലെയാണിത്‌.
ടെററിസം ആഗോളതരത്തില്‍ ഉള്ളതും ഇന്ന് കേരളത്തില്‍ ഉള്ളതും ഇറാഖിലെ ജനങ്ങളൂടെ പ്രശ്നങ്ങളും ഒന്നല്ല.കേരളത്തില്‍ ഇറാഖിന്റെ പേരില്‍ തീവ്രവാദം നടത്തുന്നതില്‍ എന്തു സാംഗത്യം ആണുള്ളത്‌.

സദ്ദാം ഒരു സാമ്രാജ്യത്വ വിരുദ്ധനായിരുന്നു എന്നത്‌ വിചിത്രമായ വാദം തന്നെ.ചരിത്രബോധം ഇല്ലാത്തവരും പിന്നെ ചില തല്‍പ്പരകക്ഷികളൂം തങ്ങളുടെ താല്‍പര്യാര്‍ഥം അങ്ങേര്‍ക്ക്‌ ചാര്‍ത്തിക്കൊടുത്ത ഒരു പദവി.സാംസ്ക്കാരിക സംഘടനകളുടേ പേരില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ മുതല്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ വരെ അങ്ങേരെ വിപ്ലവകാരിയാക്കി ചിത്രീകരിച്ചു. കുവൈറ്റുമായി ഉണ്ടായ യുദ്ധവും അതിന്റെ തുടര്‍ച്ചയായ സംഭവങ്ങളും ചരിത്രമാണ്‌.

പുസ്തകങ്ങളില്‍ എഴുതിയതും പ്രായോഗികമായി നാം കാണുന്നതും രണ്ടു രണ്ടാണെന്ന് മാര്‍ക്സിയന്‍ രചനകളൂം പ്രത്യയശാസ്ത്രവും ഇന്ത്യന്‍ മാര്‍ക്സിസത്തിന്റെ സമകാലിക ചരിത്രവും നമ്മെ ബോധ്യപ്പെടുത്തുന്നു അതുകൊണ്ട്‌......

രാജ്‌ മോഹന്‍ പറഞ്ഞവ്യക്തിയെക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കുകയല്ലെ ഉചിതം.

njjoju said...

ഇടത്തിന്റെ ഏതോ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാഞ്ഞതുകൊണ്ട് ക്രിസ്ത്യാനിക്ളുടെ രാഷ്റ്റ്രീയബോധം പരിതാപകരമായി അല്ലേ ഫ്ലാഗേ. TM മീതിയനെയും സിന്ധു ജോയിയെയും അങ്ങു ജയിപ്പിച്ചിരുന്നെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് തരാമെന്ന്. ചുരുക്കത്തില്‍ ഫ്ലാഗിന് താത്പര്യം ഉള്ളവര്‍ മാത്രം ജയിക്കണം അല്ലേ? കൊള്ളാം നല്ല ന്യായം.

പിന്നെ ഈ പറയുന്ന TM മീതിയന്‍ ഇത്ര വലിയ വിപ്ലവകാരിയായിരുന്നെങ്കില്‍ അയാള്‍ക്ക് സുരക്ഷിതമായ ഒരു മണ്ഡലം കൊടുത്ത് ജയിപ്പിക്കാഞ്ഞതെന്തേ ഈ വിപ്ലവം പറയുന്ന പാര്‍ട്ടി. അതൊക്കേ വേറെ ആള്‍ക്കാര്‍ക്ക് അല്ലേ.

പിന്നെ ഉമ്മന്‍ ചാണ്ടിയെ തോല്പിക്കാന്‍ മാത്രം സിന്ധുവിന് എന്തു യോഗ്യതയാണുള്ളത്? ഒരു ലോജിക്കും ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥിസമരം നടത്തിയതോ? പൊലീസിന്റെ അടികൊണ്ടതോ? ജയിലില്‍ കിടന്നതോ? സമരം ന്യായമാണെന്നു ഫ്ലാഗിനു തോന്നുണ്ടാകും. അത് ചുവപ്പിനോട് ആവേശമുള്ള ആര്‍ക്കും തോന്നുന്നതാണ്. പക്ഷേ ഒന്നു മാറിനിന്നു ചിന്തിക്കൂ അതിന്റെ അര്‍ത്ഥശൂന്യത മനസ്സിലാകും.

ടെററിസ്റ്റ്‌ said...

തിരുവമ്പാടി തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ്‌ നേതാവ്‌ ശ്രീമതി സോണിയാ ഗാന്ധിക്ക്‌ ഒരു കത്തെഴുതിയതായി കേട്ടിരുന്നു. സാമ്രാജ്യത്വത്തെക്കുറിച്ചും ജനകീയ വിമോചനപ്പോരാട്ടങ്ങളെക്കുറിച്ചും (അഥവാ തീവ്രവാദത്തെക്കുറിച്ചും) വ്യക്തമായ ഒരു നിലപാട്‌ രൂപീകരിക്കാന്‍ ഇനിയും മടിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കാണില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അഥവാ ജോര്‍ജ്‌ ബുഷേമാന്‍ പറഞ്ഞ പോലെ ഒന്നുകില്‍ അമേരിക്കയോടൊപ്പം അല്ലെങ്കില്‍ റ്റെററിസ്റ്റുകളോടൊപ്പം, ഏതെങ്കിലുമൊരു കൂട്ടരോട്‌ പിന്തുണ പ്രഖ്യാപിക്കേണ്ട ചരിത്ര സന്ദര്‍ഭത്തില്‍ അവിടേയുമിവിടേയ്യും മാന്തിയും ചൊറീഞ്ഞും കാലം കഴിക്കാന്‍ കേരളീയര്‍ സമ്മതിക്കില്ല എന്നത്‌ തന്നെ. അത്‌ ഏതെങ്കിലും തെരെഞ്ഞെടുപ്പടുത്ത സമയങ്ങളില്‍ മാത്രമല്ല, മുഴുവന്‍ രാഷ്ട്രീയ നിലപാടുകളിലും പ്രതിഫലിക്കണം എന്ന്. എല്‍. ഡി. എഫിന്റേയും യു. ഡി. എഫിന്റേയും ഈ വിഷയങ്ങളിലെ നിലപാടുകള്‍ ജനങ്ങളെ സ്വാധീനിച്ചു എന്നത്‌ എന്തിനാണ്‌ സുഹൃത്തുക്കളെ വര്‍ഗീയമായി വ്യാഖ്യാനിക്കുന്നത്‌. അല്ലെങ്കിലും ഇറാഖിന്റെ വിഷയം മുസ്‌ലിമുകളുടെ മാത്രം വിഷയമാണെന്ന് ആരാണ്‌ നിങ്ങളോട്‌ പറഞ്ഞത്‌? സാമ്രാജ്യത്വവിരുദ്ധമായ മുഴുവന്‍ അവബോധങ്ങളേയും ഇസ്‌ലാമിന്റെ കണക്കിലെഴുതി പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാനും മതവല്‍ക്കരിക്കാനും ബുഷിന്‌ (നിങ്ങളുടേയൊക്കെ പ്രത്യയശാസ്ത്ര ആചാര്യന്‌) എളുപ്പം പിന്തുണ പ്രഖ്യാപിക്കാനുമുള്ള അടവ്‌ മാത്രമല്ലേ ഇത്‌.

പ്ലാച്ചിമടയിലെ സമരം തന്നെ പിന്തിരിപ്പനും വികസനവിരുദ്ധവുമാണെന്ന് വിലയിരുത്തിയവരാണ്‌ ഇന്നിപ്പോള്‍ പ്ലാച്ചിമട സമരത്തില്‍ ജനകീയ വിപ്ലവപ്രസ്ഥാനത്തോടൊപ്പം നിന്നവരുടെ ആത്മാര്‍ത്ഥതയില്‍ സംശയിക്കുന്നത്‌. ഏത്‌ പത്രത്തിനാണ്‌ സുഹൃത്തേ പിന്നാമ്പുറത്ത്‌ പ്രത്യേക താല്‍പര്യമുള്ളത്‌? എന്താണാ താല്‍പര്യം? അടിസ്ഥാന രഹിതമായ വെറും പ്രസ്താവനകളിറക്കി ജനകീയ സമരങ്ങളെ വര്‍ഗീയവല്‍ക്കരിക്കുകയോ കോമാളിത്തമായി ചുരുക്കിക്കാട്ടാനോ ശ്രമിക്കരുത്‌ സാര്‍.

flag said...

പ്രിയ ജിജൊ
അല്ലെങ്കില്‍ തന്നെ എന്നാണ്,എവിടെയാണ്,ക്രിസ്ത്യാനികള്‍
 തങ്കളുടെ രാഷ്റ്റീയബോധം പ്രകടിപ്പിച്ചിട്ടുള്ളത്
..പിസി തോമസിന്റെ കാര്യത്തിലെന്താ
ഒരു മൌനം ?
സഖാവ് സിന്ദുജോയിയുടെ കേരള
വിദ്യാര്‍ഥി പ്രശ്നങ്ങളിലെ
ധീരമായ ഇടപെടലുകളെ വിലകുറച്ച്
കാണിച്ചത് എന്തായാലൂം 
ശരിയായില്ല..കൂട്ടിക്കൊടുത്തും സ്വന്തം 
ശരീരത്തെ വിറ്റും എന്തായാലും ഇടതു പാര്‍ ട്ടിയിലെങ്കിലും 
നേത്രത്വത്തിലേക്കേത്താന്‍ 
കഴിയില്ലെന്ന് സാന്തര്‍ ഭികമായി
സൂചിപ്പിക്കട്ടെ
കോട്ടയം ജില്ലകളില്‍ എന്തുകൊന്ട് ഇടതുപക്ഷപ്രസ്ഥാനങ്ങള്ക്കു വേരു
പിടിക്കുന്നില്ല?എന്നും പിന്തിരിപ്പന്‍
 വലതുപക്ഷത്തിനോടൊപ്പം 
നിന്നു തങ്ങളുറേ സാമുദായികവും 
വ്യക്തിപരവുമായ താല്പര്യങ്ങള്ക്കു
വേന്റി
ഏത് രാഷ്റ്റ്രീയമാം സപിണ്ടത്തെയും 
നിയമസഭയിലേക്കു തള്ളലല്ലെ ക്രിസ്ത്യന്‍ മേലാളന്‍ മാര്‍ 
ഈ നാട്ടിലെ തലതിരിഞ്ഞ വികസനനയങ്ങള്ക്കെതിരെയോ
വര്‍ ധിച്ചുവരുന്ന പെണ്‍ വാണിഭ-
അഴിമതി റാക്കറ്റുകള്ക്കെതിരെയോ
എന്തെങ്കിലും ഒരു പ്രതിരോധ -
പ്രതിക്ഷേധങ്ങള്‍ 
അവരില്‍ നിന്നും ഉന്ടായിട്ടുന്ട്
ഒരുമനുസന്റെ പോസ്റ്റ് ചെയ്ത
പലതിനോടും 
വിയ്യൊജിപ്പ് ഉന്ടെങ്കിലും മുസ്ലിം 
പക്ഷത്തുനിന്ന്
അധിനിവേശ വിരുദ്ധപോരാട്ടത്തില്‍ 
സജീവമായ പങ്കുന്റായിട്ടുന്റ്
അവരുടെ പത്രത്തിന്റെ ഹിഡന്‍
 അജന്ടകള്‍ 
തിരിച്ചറിയാനുള്ള
കഴിവ് ഫ്ലാഗിനില്ലെങ്കിലും 
മനോരമ.ദിപിക ,മംഗളം 
ഇവയേക്കാളേല്ലാം 
രാഷ്റ്റ്രീയ പക്വത അവര്‍
 പ്രകടിപ്പിച്ചിട്ടുന്ട്
പ്ലാചിമടസമരത്തെ ഇത്ര സജീവമാക്കി
നിലനിര്ത്തുന്നതില്‍ അനല്പമായ പങ്ക്
അവര്‍ വഹിച്ചിട്ടുന്റ് തീര്‍ ച്ച
റ്റി എം മീതിയന്‍ കേരളം കന്റ
ഏറ്റവും വലിയ
ജനകീയന്‍ ആണെന്ന് ഒന്നും ഞാന്‍ 
പറഞിട്ടില്ല
എതിര്‍സ്ഥാനാര്‍ത്തിയേക്കാള്‍ 
എന്തുകൊന്ടും (ഒരു അമ്പത് ഇരട്ടിയെങ്കിലും )
അര്‍ ഹന്‍ അദ്ധെഏഹമായിരുന്നു
യോഗ്യനും ...
എക്സ്പ്രെസ് ഹൈവെ ക്കെതിരെ നടന്ന
പോരാട്ടത്തിലുംമറ്റുംനിലപാടുകളില്ലാത്ത്
ഒരു സമൂഹമായി
ക്രിസ്ത്യന്‍ സമൂഹം മാറിയിരിക്കുന്നു
മനോരമയും ചാണ്ടിക്കുഞും എന്ത് നിലപാടെടുക്കുന്നുവോ
അതാണ്,കോട്ടയം കാരുടെ നിലപാട്
"മനോരമ ചാന്ടിക്കുഞിനെ നിയന്തിക്കുന്നൊ
അതൊ ചാന്റിക്കുഞ്ഞ് മനോരമയെ
നിയന്ത്രിക്കുന്ന്വോ എന്നത് ഒരു ഗവേഷണ
വിഷയം ?"

flag said...

ലോജിക്ക് എന്നുപറയുന്നത് സാമുദായ
താല്പര്യമാണെല്‍ സമ്മതിക്കാം 
സിന്ധു കൊന്ട ഓരോ അടിക്കും 
ഒരു ലോജിക്കും ഇല്ലായിരുന്നു

njjoju said...

സുഹ്രുത്തേ ഫ്ലാഗേ വ്യക്തമായ രാഷ്ടീയ ചായ്‌വുള്ള താങ്കളെ പലതും പറഞ്ഞു മനസ്സിലാക്കിക്കുവാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ഞാന്‍ വലതുപക്ഷ അനുഭവിയൊന്നുമല്ല എന്നു പറഞ്ഞുകൊള്ളട്ടെ.

കോട്ടയത്തുനിന്ന് സുരേഷ് കുറുപ്പ് ജയിച്ചിട്ടുണ്ടെ എന്നാണ് എന്റെ വിശ്വാസം. ക്രിസ്ത്യാനികളാരും വോട്ടു ചെയ്തില്ലേ അപ്പോള്‍. പണ്ട് ക്രിസ്ത്യന്‍ സഭയ്ക്ക് വ്യകതമായ രാഷ്ടീയ വലതുപക്ഷ ചായ്‌വുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. പിന്നെ ഈ പറയുന്നതുപോലെ ഇടതുമുന്നണി ക്ലച്ചു പിടിച്ച സ്ഥലങ്ങള്‍ വളരെക്കുറവാണ്. പിന്നെ മിക്കയിടത്തും പാര്‍ട്ടിക്കാര്‍ എന്നുപറയുന്ന ഒരു വര്‍ഗ്ഗം ഉണ്ട്. പാ‍ര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളായ തൊഴിലാളികള്‍. പാര്‍ട്ടി ആരെ നിര്‍ത്തിയാലും അവര്‍ക്ക് വോട്ട് ചെയ്യേണ്ടത് തങ്ങളുടെ കടമയായി കരുതി പാര്‍ട്ടിവേണ്ടി പിരിവുനടത്തി പാര്‍ട്ടിക്കുവേണ്ടി ന്യായത്തിനും അന്യായത്തിനും തല്ലുണ്ടാക്കി പാര്‍ട്ടിക്കുവേണ്ടി മരിക്കാനും തയാറായ പാവങ്ങള്‍. അവര്‍ പാര്‍ട്ടിയുടെ അടിമകളാണ്. ജനാധിപത്യം അവര്‍ക്ക് യത്ഥാര്‍ത്തില്‍ അവര്‍ക്കിന്നും അന്യമാണ്. ജന്‍മ്മിമാരുടെ മുതലാളിമാരുടെ ബന്ധനത്തില്‍ പാര്‍ട്ടിതന്നെ മോചിപ്പിച്ച് അവരെ പാര്‍ട്ടിയുടെ അടിമകളായി നിലനിര്‍ത്തുന്നു. പാര്‍ട്ടി ക്ലച്ചു പിടിച്ചില്ല എന്നു പറഞ്ഞതിന്റെ അര്‍ത്ഥം പാര്‍ട്ടിയുടെ അടിമകള്‍ അവിടെ കുറവാണ് എന്നതുതന്നെയാണ്. അങ്ങനെയാണെങ്കില്‍ അവരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു.

നീളത്തില്‍ ഒരു കമന്റെ ഒഴിവാക്കാം എന്നു കരുതിയാണ് PC തോമസ്സിന്റെ കാര്യം പറയാഞ്ഞത്.
BJP യുടെ കൂടെ പോയ അങ്ങേരെക്കാ‍ള്‍ അവര്‍ വോട്ടു കൊടുക്കേണ്ടിയിരുന്നത് കുഞ്ഞാടായ മാണിസാറിന്റെ മകനായിരുന്നില്ലേ? പുള്ളിക്കാരന്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. അപ്പോള്‍ താങ്കള്‍ പറഞ്ഞതില്‍ കഴമ്പില്ല.പിന്നെ ഇസ്മായേലിന് ക്രിസ്ത്യന്‍ വോട്ടേ കിട്ടിയിട്ടില്ല എന്നുണ്ടോ?

മീതിയനെക്കുറിച്ച് താങ്കള്‍ പറഞ്ഞത് ശരിയായിരിക്കാം.
ജയിച്ച എതിര്‍സ്ഥാനാര്‍ത്ഥിയെക്കാളും അമ്പതിരട്ടി നല്ലയാള്‍.അതായത് ഏതെങ്കിലും ഒരു ഇടതുക്ഷ MLA കാള്‍ അഞ്ചിരട്ടിയേങ്കിലും യോഗ്യന്‍. അയാള്‍ക്ക് പകരമായിട്ടെങ്കിലും ഇത്രയും തങ്കപ്പെട്ട മനുഷ്യനെ മത്സരിപ്പിച്ചു കൂടായിരുന്നോ? അതോ തുടര്‍ച്ചയായി പരാജയപ്പെട്ട മണ്ഡലത്തില്‍ തന്നെ നിര്‍ത്തണമായിരുന്നോ?
പ്ലാച്ചിമടയെ എന്നാ‍ണ് ഇടത്തുപക്ഷം ദത്തെടുത്തത്? ഒരു രാഷ്ടീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അവിടുത്തുകര്‍ നടത്തിയ തികച്ചും ജനകീയമായ സമരം. അറിയത്തില്ലെങ്കില്‍ പറഞ്ഞുതരാം അത് അധിനിവേശവിരുധമോ കുത്തകകള്‍ക്കെതിരോ ഒന്നും ആയിരുന്നില്ല, ഒരു ജനതയുടെ കുടിനീരിനു വേണ്ടിയുള്ള വിലാപമായിരുന്നു.

എക്സ്പ്രസ് ഹൈവെയും സ്മാര്‍ട്സിറ്റിയും UDF ഗവര്‍മെന്റ് വിഭാവനം ചെയ്ത രണ്ടു പദ്ധതികളായിരുന്നോ. ഇതേ ഹൈവെ തന്നെയാണ് തെക്കുവടക്കു പാത എന്ന പേരില്‍ ഇടതുമുന്നണി പ്ലാ‍ന്‍ ചെയ്യുന്നതും. തോമസ് ഐസക് പറഞ്ഞത് താനാണെങ്കില്‍ കന്യാകുമാരിമുതല്‍ കാസര്‍കോടു വരെ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ചേനേ എന്നാണ്. കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നു ചുരുക്കം. നാടിനാവശ്യമായ പദ്ധതിയെക്കുറിച്ച് ക്രിസ്ത്യാനികള്‍ പ്രത്യേകിച്ചെന്തു പറയാനാണ്?. സ്മാര്‍ട് സിറ്റിയും ആവശ്യം തന്നെ. അതു യാത്ഥാര്‍ത്ഥ്യമാകാന്‍ ഇടതുമുന്നണിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഈ രണ്ടു പദ്ധതികളെയും എതിര്‍ക്കുന്നവര്‍ ഇടതുമുന്നണിയിലുമുണ്ട്. കാര്യങ്ങള്‍ മനസ്സിലക്കാന്‍ കഴിയാത്ത അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.

സിന്ധു ജോയിയുടെ സമരത്തിന്റെ ലോജിക്ക്. എന്തെങ്കിലും ലോജിക്കുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പു മാത്രമാണ്. ഇലക്ഷനടുക്കുമ്പോള്‍ ഉള്ള സ്ഥിരം പരിപാടിയാണിത്. പിള്ളാരെ വിട്ടുള്ള കളി. എന്റെ ഫ്ലാഗേ ഇദ്ദേഹത്തിനൊന്നും ഉന്നതവിദ്യാഭ്യാസത്തെ ക്കുറിച്ച് വ്യക്തമായ കാഴ്ചപാടുകളില്ല. വിദ്യാഭ്യാസം ആര്‍ക്ക് എങ്ങനെ എന്തിന് കൊടുക്കണം എന്ന് ഇദ്ദേഹത്തിനൊന്നും ഒരു കാലത്തും മനസ്സിലാകുമെന്നും എനിക്ക് തോന്നുന്നില്ല. പണകാരനും പാവപ്പെട്ടവനും മിടുക്കനും മണ്ടനും വേണ്ടത് ആവശ്യമുള്ളതുപോലെ സൌജന്യമായിക്കൊടുക്കുക അതാണ് വിപ്ലവം അല്ലേ?. ഈ നടത്തിയ സമരങ്ങളൊന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നില്ല (പാ‍വപ്പെട്ട വിദ്യാത്ഥികളുടെ പേരിലായിരുന്നു) എന്നു മനസ്സിലാക്കാത്തിടത്തോളം കാലം ഫ്ലാഗും ഫ്ലാഗിനെപ്പോലെയുള്ളവരും മൂഢസ്വര്‍ഗ്ഗത്തിലാണ് എന്നതാണ് സത്യം.

ടെററിസ്റ്റ്‌ said...

വിദ്യാഭ്യാസം -ഉന്നത വിദ്യാഭ്യാസവും- കാശുള്ളവന്‌ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത്ര വാങ്ങാന്‍ പറ്റുന്ന വിധത്തില്‍ ചന്തയില്‍ വില്‍പനക്ക്‌ വെക്കണം. എന്നാല്‍ നല്ല കാഴ്ച്ചപ്പാടായി, ല്ലേ ജിജൂ!!!. താങ്കളുടെ 'പ്രത്യയശാസ്ത്ര ആചാര്യന്‍' ആരാണെന്ന് ഓരോ കമന്റും കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്‌. നോട്‌ മിസ്റ്റര്‍ കിരണ്‍ തോമസ്.

രാജ്‌മോഹന്‍ said...

എന്താ പാര്‍പ്പിടം, മഅദനിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞ്‌ വീഴുമോ? ദലിത്‌ ന്യൂനപക്ഷങ്ങളുടെ - നിങ്ങളൊക്കെ മാര്‍ജിനുകളില്‍ നിന്ന് പോലും പുറം തള്ളാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ- വിമോചനത്തെക്കുറിച്ചാണ്‌, അഥസ്ഥിതര്‍ക്ക്‌ അധികാരം തിരികെ നല്‍കുന്നതിനെക്കുറിച്ചാണ്‌ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും. അത്‌ കൊണ്ട്‌ തന്നെ മുസ്‌ലിം സമുദായത്തിലെ ഉന്നതവര്‍ഗമടക്കം അദ്ദേഹത്തിനെതിരാണ്‌, അന്നും ഇന്നും. അതിന്റെ പേരിലാണ്‌ അദ്ദേഹം ജയിലില്‍ പോകേണ്ടി വന്നത്‌. അതിനു കണ്ടെത്തിയ അപഹാസ്യമായ ന്യായങ്ങളായിരുന്നു മൗലികവാദവും തീവ്രവാദവും സ്ഫോടനക്കേസിലെ അദ്ദേഹത്തിന്റെ ബന്ധവുമൊക്കെ. അധികാരവര്‍ഗ മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത്‌ പ്രചരിപ്പിച്ച ഈ കള്ള വര്‍ത്തമാനങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നത്‌ ശരിയോ എന്നാണ്‌ ചോദിക്കാനുള്ളത്‌. എന്തു തീവ്രവാദമാണ്‌, എന്തു വര്‍ഗീയതയാണ്‌ മഅദനി പ്രചരിപ്പിച്ചിരുന്നതെന്ന്? അദ്ദേഹത്തിന്റെ ഒരു വാക്കോ വരിയോ മതവിദ്വേഷം വളര്‍ത്തുന്നതായിരുന്നോ എന്ന്?

Siju | സിജു said...

ഫ്ലാഗ് ആളു കൊള്ളാലോ..
സിന്ധു ജോയി തല്ലു കൊണ്ട സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. ആ സമരത്തിനു നേത്ര്‌ത്തം നല്‍കിയ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്.
ഒരു ഓ.ടോ. “മൊകേരി വീര സഖാക്കളെ” വെറുതെ വിട്ടതിനെ പറ്റി കുറെ പേര്‍ പോസ്റ്റ് എഴുതിയിട്ടുണ്ട്. അതില്‍ ഫ്ലാഗിന്റെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. ഇവിടെ പറയണമെന്നില്ല. ആ പോസ്റ്റുകളില്‍ എവിടെയെങ്കിലും അഭിപ്രായം പറഞ്ഞാ മതി, അല്ലെങ്കില്‍ സ്വന്തമായി ഒരു പോസ്റ്റ് ആകട്ടെ

കിരണ്‍ തോമസ് said...

ജോജുവിന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക്‌ അനുഭാവം ഇല്ല. പക്ഷെ ടെററിസ്റ്റ്‌ വീണ്ടും ജോജുവിന്റെ ആചാര്യന്‍ ബുഷാണെന്ന് പറയുന്നതിന്റെ ലോഗിക്‌ എനിക്ക്‌ മനസ്സിലാകുന്നില്ല. അത്‌ വിശദമാക്കെണ്ടതുണ്ട്‌.

ഇനി ഫ്ലാഗ്ഗിനോട്‌ കോട്ടയം ലോക്‌സഭാ മണ്ടലത്തില്‍ സുരേഷ്‌ കുറുപ്പാണ്‌ കഴിഞ്ഞ കുറെ തവണയായി ജയിക്കുന്നത്‌. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സത്യക്രിസ്ത്യാനിയായ ആന്റോ ആന്റണിയേയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. പിന്നെ ക്രിസ്ത്യാനികള്‍ക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള നിലമ്പൂര്‍ മണ്ടലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിക്കുന്നത്‌ ആര്യാടന്‍ മുഹമ്മദാണ്‌. ഒരിക്കല്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയേപ്പോലും ഇടത്‌ ഇറക്കുകയുണ്ടായി എന്നിട്ടും ഭൂരിപക്ഷത്തില്‍ ഒരിടിവും ഉണ്ടായിട്ടില്ല.

പിന്നെ അധിനിവേശത്തിനെതിരെ സമരം ചെയ്താലേ മതേതരനും മുന്തിരിപ്പനുമാകുമെന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടിപോകും.

flag said...

ജൊജൊയും കിരണുമൊക്കെ പറയുന്നത്
പൊട്ടക്കണ്ണന്‍ ആനയെ കണ്ടതുപോലെയാണ്.
ഞാന്‍ പറയുന്നത് സാമുദായിക
താല്പര്യങ്ങളെക്കാള്
മനുഷ്യന്റെ,കേരളത്തിന്റെതാല്‍പര്യങ്ങള്‍ക്കു
മുങണന നല്കുന്ന ഒരുരാഷ്റ്റ്രീയ രീതി
ക്രിസ്ത്യന്‍ സമുദായത്തിനുന്ടോ?
കുറ്റിപ്പുറത്ത് മുസ്ലിം കള്‍ പ്രകടിപ്പിച്ച,മങ്കടയില്‍
 ആവര്‍ത്തിച്ച രാഷ്റ്റ്രീയബോധം ....
റ്റിഎം മീതിയ്നെ എവിടെ നിര്‍ത്തണമെന്നു തീരുമാനിക്കുന്നത്
പാര്‍ ട്ടിയുടെ ആഭ്യന്തരകാര്യമാണ്
സ്തിരമായി തോല്‍ ക്കുന്നതില്‍ അധേഹത്തിനു പോലും 
പരാതിയില്ലായിരുന്നു.......
ജോജൊയുടെ കുറിപ്പ് കണ്ടാല്‍ തോന്നുക ക്രിസ്ത്യാനികള്‍ ക്ക്
രാഷ്റ്റ്രീയ വിധ്യാഭ്യാസം ഊണ്ടാക്കാന്‍
 നോക്കന്ട
ഇവിടെ ജയിക്കാം എന്നു കരുതുകയും വേണ്ട
എന്നാണ്...
ഇനി മറ്റൊരു ഉദാഹരണം നോക്ക്...അതേ മണ്ടലത്തില്‍ തന്നെയാണ്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ ത്തി റ്റിയു കുരുവിള ജയിച്ചത്...അധേഹമായിരുന്നു ക്രിസ്റ്റ്യന്‍ സമുദായത്തിനു കുറച്ചുകൂടി അഭിമതന്..കാരണം 
അച്ചന്മാരുടേ സാമ്പത്തീക ശ്രോതസ്സ്
ആയിരുന്നല്ലോ അങ്ങോര്!!!
സ്വന്തം ജീവനും രക്തവും താന്‍ വിശ്വസിക്കുന്ന
ആദര്‍ ശത്തിനു വേണ്ടി(അവിടെ കുടുമ്പ-സാമുദായിക
താല്പര്യങ്ങളല്ല)ഉപേക്ഷിക്കാന്‍ 
തയ്യാറാകുമ്പോള്‍ 
തൊഴിലാളികള്‍ അടിമകളായി മാറും 
വിദ്യാഭ്യാസത്തെക്കുറീച്ച് തികഞ്ഞ
പിന്തിരിപ്പന്‍ കാഴ്ച്ചപ്പാട് വച്ചുപുലര്‍ത്തുകയും 
അതില്‍ അഭിമാനിക്കുകയും ചെയൂന്നു
ജൊജൊ
"പണകാരനും പാവപ്പെട്ടവനും മിടുക്കനും
മണ്ടനും വേണ്ടത് ആവശ്യമുള്ളതുപോലെ സൌജന്യമായിക്കൊടുക്കുക അതാണ്
വിപ്ലവം എന്നു ചോദിച്ചല്ലോ..കലക്കി
മണ്ടനായ ചോക്കലേറ്റ് കുട്ടി പണം 
കൊണ്ട് ഡോക്ടറാകാന്‍  ഇന്‍സൈഡ്
ചെയ്യുമ്പോല്‍ 
ബുദ്ധിമാനായ പാവപ്പെട്ട" അലവലാതി""
പണമില്ലാത്തിതിന്റെ പേരില്‍ വിദ്ദ്യാഭ്യാസം 
നിഷേധിക്കപ്പെടുന്ന ഒരവസ്ഥൌണ്ടാകരുത്
വിധ്യാഭ്യാസം സാര്‍ വത്രിക്മാകാണം ..
അല്ലേ?.
പ്ലാചിമടയിലെ സമരം അല്ല വിലാപം 
ആണെന്നു എഴുതിയല്ലോ...
അങ്ങനെയാണെല്‍ 
ഗാന്ധിജിയുടെതടക്കം നടന്ന
സ്വാതന്ത്രസമരങ്ങളെല്ലാം 
വിലാപമായിരുന്നോ?
വിലപിക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടി
വിലപിക്കല്‍ പോലും ഇന്ന്
സമരമാണ്ജോജൊ!
എന്തുകൊണ്ടാ ജൊസെകെ മാണി
മൂന്നാമനായത്
ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികള്‍
 വോറ്റെ ചെയ്തത്
അന്നത്തെ ഫാസിസ്റ്റ് പശുവിനായിരുന്നു!
പിന്നെ ഇടതുമുന്നണിയില്‍ ഒരുപാട്
ഇടത്തോട്ടുപോയ്യി
വലതന്മാരായ ചിലരുണ്ട്..വലത്തെക്ക്
കോങ്കണ്ണുള്ള
ഇടതന്മാരുമുണ്ട്(കെരളകോണ്ഗ്രസ് ജെ)
പക്ഷെ ഇവരൊക്കെ എന്ത് ശ്രമിച്ചാലും 
അതിനെയൊക്കെ
നിഷ്പ്രഭമാക്കാന്‍ പോന്ന ശുദ്ധ ഇടതന്‍ മാര്‍ ഉള്ളതുകൊണ്ട്
ഒരു ജനങ്ങളെ എദങ്ങേറാക്കുന്ന ഒന്നും ഇവിടേ വരില്ല..
കേരളം രക്ഷപെടണമെങ്കില്‍ സാമുദായിക്
സം ഖടനകള്‍  അജണ്ട മാറ്റിയേ
പറ്റൂ...സാമുദ്ദായിക താല്‍ പര്യങ്ങള്‍ക്കപ്പുരം 
വിശാലാമായ മനുഷ്യന്റെ താല്‍ പര്യങ്ങള്ക്കു
മുന്‍ ഗണന നല്‍ കുക.....

കിരണ്‍ തോമസ് said...

ഫ്ലാഗ്‌ ആവേശം കൊള്ളുന്നു എന്നേ എനിക്ക്‌ പറയാനുള്ളൂ. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തെരെഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ സമുദായം വലതുപക്ഷ പിന്തിരിപ്പന്മാര്‍ക്ക്‌ മാത്രമാണ്‌ വോട്ട്‌ ചെയ്തുള്ളൂ എന്ന് പറയുന്നവര്‍ യാതാര്‍ഥ്യബോധമില്ലാത്തവരാണ്‌. അച്ചന്മാരടക്കം ഇടതുമുന്നണിയെ പരസ്യമായി തുണച്ചു. ഡോ മനോജിനെപ്പോലെയുള്ള കത്തോലിക്ക യുവജന നേതാക്കളാണ്‌ അരിവാള്‍ ചുറ്റികയില്‍ മല്‍സരിച്ച്ത്‌. പിന്നെ കോട്ടയത്ത്‌ സുരേഷ്‌ കുറുപ്പ്‌ ജയിച്ചത്‌ ഫ്ലാഗ്‌ തന്ത്രപൂര്‍വ്വം തമസ്കരിക്കുകയും ചെയ്തു.

ഇനി ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു മതവും രാഷ്ട്രീയം കളിക്കാന്‍ പാടില്ലാ എന്നതാണ്‌ എന്റെ അഭിപ്രായം. അതിന്‌ പകരം അവര്‍ക്ക്‌ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം . മതവും സമുദായ സംഘടനകളും വ്യക്തിക്കും സമുദായത്തിനും മാത്രമുള്ളതാണ്‌. അല്ലാതെ അന്താരാഷ്ട്ര വിഷയങ്ങളില്‍ ആ മതം നിലപാടുകള്‍ വ്യക്തമാക്കണം സമരം ചെയ്യണം എന്നൊക്കെപ്പറയുന്നതിന്റെ ലോഗിക്‌ എന്താണ്‌. ക്രിസ്ത്യന്‍ മത നേതൃത്വം ചില സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ക്കു വേണ്ടി ചില രാഷ്ട്രീയ ഇടപെടലുകള്‍ നടത്താറുണ്ടെന്നത്‌ സത്യമാണ്‌. പക്ഷെ അത്‌ എത്രമാത്രം ആ സമുദായത്തില്‍ പ്രതിഫലിച്ചു എന്നത്‌ തിരുവമ്പാടിയില്‍ കണ്ടു. വന്‍ തോതില്‍ ക്രിസ്ത്യന്‍ വോട്ട്‌ മറിയും എന്നായിരുന്നു UDF കണക്കുകൂട്ടിയത്‌ പക്ഷേ അത്രക്കൊന്നും സംഭവിച്ചില്ലാ എന്നത്‌ സമുദായം മത നേതൃത്വത്തില്‍ നിന്ന് മാറിചിന്തിക്കുന്നു എന്നതാണ്‌. വിമോചന സമരമൊക്കെ നടത്തി ഒരു സര്‍ക്കാരിനെ മറിച്ചിട്ട പാരമ്പര്യമുള്ള ക്രൈസ്തവര്‍ രണ്ടാം വിമോചന സമരാഹ്വാനത്തെ തള്ളിക്കളഞ്ഞതും നാം കണ്ടതാണ്‌. മത നേതൃത്വമാല്ല സമുദായം എന്ന് ആദ്യം തിരിച്ചറിയുക

njjoju said...

വിഷയത്തില്‍ നിന്ന് വ്യതിചലിക്കണ്ട എന്നു കരുതിയാണ് പലതും എഴുതണ്ടാ എന്നു കരുതുന്നത്.
ഒന്നുകില്‍ സൌജന്യം അല്ലാത്തതെല്ലാം കച്ചവടം എന്ന മനോഭാവം എന്നാണോ മാറുന്നത്? “ഗുരു പത്നി നിയോഗേന“ കാട്ടില്‍ വിറകൊടിക്കാന്‍ പോകേണ്ടിവന്ന ക്രിഷ്ണനെയും കുചേലനെയും ഈ കച്ചവടത്തിന്റെ ഇരകളായും വിദ്യാര്‍ത്ഥികളെക്കൊണ്ടു പണിയെടുപ്പിക്കുന്ന സാന്ദീപനി മഹര്‍ഷിയെ വിദ്യാഭ്യാസ കച്ചവടത്തിന്റെ വ്യക്താവായും ചിത്രീകരിക്കുമോ എന്തോ?
ഉന്നതവിദ്യാഭ്യാസത്തിന്റെ ചിലവു താങ്ങാന്‍ ഗവര്‍മെന്റിന് കഴിവില്ലാത്തതുകൊണ്ടാണ് സ്വകാര്യസ്ഥാപനങ്ങളെ വിദ്യാഭ്യാസരംഗത്ത് പ്രൊത്സാഹിപ്പിക്കുന്നത് എന്നു AK ആന്റണിതന്നെ പറഞ്ഞിട്ടുണ്ട്? അത്രയും ചിലവുള്ള വിദ്യാഭ്യാസം സൌജന്യമായിനല്‍കിയാല്‍ പോലും അതിന്റെ പ്രയോജനം പാവപ്പെട്ടവരായ എത്രപേര്‍ക്ക് ലഭിക്കും എന്നു ചിന്തിക്കേണ്ടതാണ്. B.Tech നോ MBBS നോ കൊണ്ടുക്കേണ്ട ഫീസിനെക്കാള്‍ കൂടുതല്‍ എന്‍‌ട്രന്‍സ് കോച്ചിങിന് കൊണ്ടുത്ത് പഠിക്കുന്ന സമ്പന്നരാണ് ഈ സൌജന്യത്തിന്റെ ഭൂരിഭാഗവും അനുഭവിക്കുന്നതെന്നാണ് വസ്തുത. സെമസ്റ്റര്‍ ഫീസിനെക്കക്കള്‍ കൂടുതല്‍ ബേക്കറിയില്‍ ചിലവാക്കുന്നവന് സൌജന്യം കൊണ്ടുക്കരുതെന്നു പറഞ്ഞാല്‍ അത് കച്ചവടത്തിനെ അനുകൂലിക്കലാകുമത്രെ.
സൌജന്യം കൊടുത്ത് ഡോകടര്‍മാരെ പടച്ചുവിട്ടിട്ട് എന്തായി. റൂറല്‍ സര്‍വീസിന് എത്രപേരെ കിട്ടുന്നുണ്ട്.(സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ തന്നെ അനധിക്രിത അവധിയില്ലാണെന്ന് നമുടെ ആരോഗ്യമന്ത്രി തന്നെ പറയുന്നു.)
പാവപ്പെട്ട സമര്‍ത്ഥന് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാന്‍ പദ്ധതികളും സ്കോളര്‍ഷിപ്പുകളും ആവിഷ്കരിക്കണം. അല്ലതെ എല്ലാം സൌജന്യമാക്കികൊണ്ടാവരുത് അത്. എങ്ങനെ അബ്ദുള്‍ കലാം ഉന്നതവിദ്യാഭ്യാസം നേടി, എങ്ങനെ മന്‍‌മോഹന്‍ സിങും KR നാരായണനും വിദ്യഭ്യാസം നേടി. ദരിദ്രകുടുംബത്തില്‍ ജനിച്ചിട്ടും ഇവരുന്നും റിസര്‍വേഷനും സൌജന്യങ്ങളും ഇല്ലാതെ പഠിച്ചവരാണ്. നമ്മളാകട്ടെ വിദ്യാഭ്യാസം അനര്‍ഹനും സൌജന്യമായി കൊടുത്തുകൊണ്ട് അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരെ സ്റുഷ്ടിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വിപ്ലവകാരികള്‍ക്കും നേതാക്കന്മാര്‍ക്കും കുട്ടി സഖാക്കള്‍ക്കും ഇതൊന്നും തലയില്‍ കേറില്ല. അവര്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും സമരം നടത്താനും രക്തസാക്ഷികളെ സ്രുഷ്ടിച്ച് പറ്റുമെങ്കില്‍ നാലു വോട്ട് കൂടുതല്‍ നേടാനുമൊക്കെയാണ് താത്പര്യം.

flag said...

കിരണ്‍
അച്ചന്മാര്‍ ഇടതുമുന്നണിയെ
പിന്തുണക്കാന്‍ സാമുദായികമായ
പ്രശ്നങ്ങള്‍ ക്കപ്പുറം എന്തെങ്കിലും
ഉണ്ടായിരുന്നോ?
അതേ സമയം ഇടതുമുന്നണിയെ പിന്തുണച്ച
മുസ്ലിം
സം ഖടനകള്‍ അവരുടെ നിലപാട്
വ്യക്തമാക്കിയിരുന്നു
സാമ്രാജ്യത്തത്തിനെതിരെ,ഫാസിസത്തിനെതിരെ,
അസന്തുലിതവും ജനവിരുദ്ധവുമായ യു.ഡി.എഫ്
വികസനനയത്തിനെതിരെ താരതമ്യേന ഭേദപ്പെട്ട
കക്ഷിക്ക് ഞങ്ങള്‍ വോട്ട് നല്‍ കും "
സാമുദായിക വിലപേശലിനപ്പുറം
ധാര്‍ മീകമായ വിലപേശലുകള്‍ നടത്തി
ഇനി ചിന്തിക്കുക കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു
ശേഷമ്( എന്റെവ്യക്തിപരമായ അഭിപ്രായത്തില്)
മുസ്ലിം സമൂഹത്തോട് ഇടത് പോലീസ് വളരെ
മോശമായി പെരുമാറിയിട്ടും ,അവരുടെ
ആസ്ഥാനങ്ങള്‍
കയറിയിറങ്ങിയിട്ടും അവരുടെ നിലപാട് തികച്ചും
സര്‍ ഗാത്മകമായിരുന്നു

വ്യക്തിക്ക് ഒരു വിഷയത്തില്‍
നിലപാട് ഉണ്ടാവാമെങ്കില്‍
സമൂഹത്തിനും അതുണ്ടാകണം
അന്താരാഷ്ട്ര കിസ്ത്യന്‍ സമൂഹ നേത്രത്തത്തിനു
ലോകത്തു നടക്കുന്ന ഓരോ വിഷയത്തിലും
ശരിയോ തെറ്റോ ആയ നിലപാടുകളുണ്ടല്ലോ
അതുപോട്ടെ....എല്ലാ പിന്തിരിപ്പന്‍
വലത് നയങ്ങളൊടും ക്രിസ്ത്യന്‍ സമൂഹം
ആവെശത്തൊടെ സ്വീകരിക്കുന്നതിന്റെ
രാഷ്റ്റ്രീയം വ്യക്തമാക്കുന്നത് എന്താണ്?

രാജേഷ് കുറുപ്പിന്റെ വിജയത്തെ സം ബന്ധിച്ചും
സാമുദായികതാല്‍ പര്യമാകാം എന്നെ
എനിക്കു പറയാന്‍ കഴിയൂ
കാരണം വേണ്ടത്ര അറിവ് എനിക്കാ വിഷയത്തില്‍ ഇല്ലാത്തതു
കൊണ്ടു തന്നെ
ആര്യാടന്‍ ജയിക്കുന്നത്
തികഞ്ഞ കരുണാകരന്‍ ശൈലി തിരഞ്ഞെടുപ്പില്‍
സൂക്ഷിക്കുന്ന ഒറെ സമയം മുസ്ലിം യാധാസ്തിതികരുടെയും
ഹിന്ധു തീവ്രവാദികളുടേയും പിന്തുണയും
ഗുണ്ടാമാഫിയകളുടെ താങ്ങും ഉള്ളതുകൊണ്ടാണ്
ചരിത്ര സം ഭവമായി മാറിയ(എന്തെല്ലാം
ദോഷവശങ്ങളുണ്ടെങ്കിലും )വിമോചനസമരത്തെ
സര്‍ വശക്തിയും ഉപയോഗിച്ച് ,മുഴുവന്‍ സാമുദായിക
വര്‍ ഗീയ ശക്തികളെയും ഒന്നിപ്പിച്ച്
അട്ടിമറിക്കാന്‍ സാധിച്ചത് വിസ്തരിച്ചല്ലോ
അന്നത്തെ ഇടതുഗവര്‍ മെന്റിനോടൊക്കെ
നല്ല നിലപാടുകളുണ്ടല്ലൊ സമുദായത്തിന്"
വിദേശഫണ്ട് കൈക്കലാക്കി മൊത്തം കേരളത്തിന്റെ
വികസനത്തെ അട്ടിമറികാന്‍ കൂട്ടു നിന്നപ്പോല്
എവിടേയായിരുന്നു കുഞ്ഞാടുകളുടെ
ദൈവബോധം ?ഫാദര്‍ വടക്കന്‍ അവസാനങ്ങളിലെങ്കിലുമ്
തന്റെ ആത്മകധയില്‍ എഴുതിയഹ്റ്റുകൊണ്ട്
രക്ഷപെട്ടതു മൊത്തം കേരള സമൂഹമാണ്

തിരുവമ്പാടിയില്‍ ക്രിസ്ത്യന്‍ വോട്ട്
ഭൂരിഭാഗവും വലതിനായിരുന്നു.
വ്യക്തമായ രാഷ്റ്റ്രീയ ബോധമുള്ള
ക്രിസ്ത്യന്‍ ഇതര വിഭാഗങ്ങളുടെ മേല്‍
അവരുടെ നേത്രത്തിനു സ്വാധീനിക്കാന്‍
കഴിഞ്ഞു എന്നതാണ്ശരി
കൂട്ടത്തില്‍ ഒന്നുകൂടിപറയട്ടെ
ഇതൊന്നും ഒരു പ്രത്യേകവിഭാഗത്തോടുള്ള
എന്റെ വര്‍ ഗീയമനോഭാവമായി
കരുതരുത്.വര്‍ ഗീയത വര്‍ ഗത്തില്‍ നിന്നല്ല
സമുദായത്തില്‍ നിന്നാണ്
എനിക്ക് സാമുദായം ഇല്ല
വര്‍ ഗബോധമേ ഒള്ളൂഉ
സഖാവ് ഇ എം എസ് പറഞ്ഞതുപോലെ
ഒരു കമ്മ്യൂനിസ്റ്റ് എങ്ങനെ ഒരു കമ്മ്യൂണലിസ്റ്റ് ആകും ?

flag said...

ജോജൊ
രാജാവ് കൊട്ടാരത്തിലേക്ക്
ഗുരുവിനെ ക്ഷണിച്ചാല്‍ അറിവ് ആവശ്യമുള്ളവന്‍
ഇവിടെ വരട്ടെ എന്നാണ്ഗുരുക്കന്‍ മാരുടെ
കല്പന.രാജാവിന്റെ പാരിതോഷികങ്ങളെ വരെ
തിരസ്കരിച്ചിരുന്നു,
ഏത് മഹര്‍ ഷിയാണ്,ശിഷ്യന്‍ മാരിലേ
അവശതയനുഭവിക്കുന്ന
(മണ്ടനെ) അറിവിനു പകരം നല്കാന്‍
അരിയില്ലാത്തതിന്റെ പേരില്‍
ആത്മഹത്യ ചെയ്യാന്‍ വിട്ടിട്ടുള്ളത്?
ആര്‍ ക്കാണു ജോജ്ജോ പറഞ്ഞതുപോലെ
വിദ്യാഭ്യാസം അനര്‍ ഹമായി തീരുന്നത്
എന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
ഈ സ്കോളര്‍ ഷിപ്പ് ഏല്പ്പിക്കുമ്പ്പോല്‍
താങ്കള്‍ ആദ്യം പറഞ്ഞതുപോലെ
അതും ഈ പാവപ്പെട്ടസമ്പന്നര്‍ തട്ടിയെടുക്കില്ലേ
വന്‍ ഫീസ് കൊടുത്ത് ഇത്തരം സാമുഹിക
പ്രധാനമായ വിദ്യ അന്വേഷിക്കുന്നവന്‍
(വൈദ്യശാസ്ത്രം പോലെ)
അവിടെ നിന്ന് പുറത്തിറങ്ങിയാല്
വൈദ്യത്തേയുയം കച്ചവടമാക്കില്ലേ
അല്ലേല്‍ തന്നെ മെറിറ്റ് മാത്രം നോക്കി
അഡ്മിഷന്‍ കൊടുക്കേണ്ടതാണിത്തരം
മേഖലകളിലൊക്കെ
നാലും മൂന്നും ഏഴാണെന്നറിയാത്തവനോക്കെ
ഒരു രബര്‍ മുതലാളിയുടെ മകനായതുകൊണ്ട്
അവസരം നല്കുകയും
സമര്‍ തനായ ചുമട്ടുതൊഴിലാളിയുറ്റെ മകന്
നിഷേധിക്കപ്പെടുകയും ചെയ്യുക
എന്നതിന്റെ നീതിശാസ്ത്രം ഫ്ലാഗിനു
മനസിലാകുന്നില്ല
അവസാനം പറഞ്ഞ ഉദാഹരണങ്ങള്
ദോഷം പറയരുതല്ലോ
പരിഹാസ്യമാണ്
ഈ എം എസ് ഒരു വിക്കനായിരുന്നു
എന്നാല്‍ വിക്ക്
ഒരു ന്യൂനതയല്ലെന്നല്ല അര്‍ ഥമാക്കുന്നത്
അതിന്റെ അതിജീവിക്കനുള്ള
ഇഛാശക്തി അദ്ധേഹത്തിനുണ്ടായിരുന്നു എന്നാണ്
ലിങ്കണ്‍ സ്റ്റ്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍
വായിച്ചതുകൊണ്ട്
വായനക്ക് വെളിച്ചത്തിന്റെ ആവശ്യകതയെ ആരും
ചോദ്യം ചെയ്തിട്ടില്ല
വിദ്യഭ്യാസം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതറ്റെ
സ്രഷ്റ്റിക്കും !!!
അതുകൊണ്ട് വലതന്‍ നയങ്ങളിലൂടെ
സ്കൂളില്‍ പോകാത്ത തൊഴില്‍ രഹിതരെ ഊണ്ടാക്കി
ഗുണ്ടാ-വാണിഭബിസിനസിനു ആളെകൂട്ടാനാണോ?
പിന്നെ താങ്കളുടെ ആ വരികള്‍ മട്ടൊരു വലതന്‍ മുതലാളിത്ത
ചിന്താഗതി കൂടി വ്യക്തമാക്കുന്നുണ്ട് അറിയുന്നതെല്ലാം
സാമ്പത്തീകമായി എന്നെ പരിപോഷിക്കുന്നതാകണം എന്ന
മുതലാലിത്ത
കാഴ്ചപ്പാട്
അഭിരുചികളെയും താല്പര്യങ്ങളെയും അട്ടിമറിക്കുന്ന
വിദ്യയെപോലും ഒരു സാമ്പത്തീക ഉപകരണമായി
കാണുന്ന ഇത്തരം ബോധമാണ്,ഇടതുപക്ഷം ഉയറ്ത്തുന്ന
വിദ്യാഭ്യാസ പോരാട്ടത്തെ കാണുന്നതില്‍ നിന്ന്നുമ്
തറ്റയുന്നത്
അതിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ
തീര്ച്ചയായും വിശകലവിധേയമാക്കനം

കിരണ്‍ തോമസ് said...

പ്രിയ സുഹൃത്തേ ഒരു സമുദായം എന്നതിന്‌ ജനാധിപത്യ സമൂഹത്തില്‍ എന്തു പ്രസക്തിയാണുള്ളത്‌. വ്യക്തിയുടെ തത്പര്യ്ങ്ങള്‍ മാത്രമാണ്‌ ജനാധിപത്യത്തില്‍ പ്രതിഫലിക്കേണ്ടത്‌. മതത്തേയും സമുദായത്തേയും അതിന്റെ വഴിക്കു വിടുക. അന്താരാഷ്ട്രാ പ്രശ്നങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന സമുദായങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന പല സംഭവങ്ങളേയും കണ്ടില്ലാ എന്ന് നടിക്കാറുണ്ട്‌. ഉദാഹരനത്തിന്‌ പാലസ്തീന്‍ പ്രശനത്തിലും അധിനിവേശ സമരങ്ങളിലും ആവേശപൂര്‍വ്വം സമരത്തിനിറങ്ങുന്നവര്‍ കാശമീരി പണ്ഡിറ്റുകള്‍ പീഡിപ്പിക്കുമ്പോള്‍ ഒരു ആവേശവും കാണിക്കാറില്ല. അപ്പോള്‍ സമുദായം നോക്കി അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നവരുമായി കമ്യൂനിസ്റ്റുകളുമായി പൊതു പരിപാടിയുണ്ടകുന്നത്‌ അവര്‍ ഇരുവരും അമേരിക്കന്‍ വിരുദ്ധര്‍ എന്നതു മാത്രമാണ്‌.

അപ്പോള്‍ മതവും സമുദായവും രാഷ്ട്രീയത്തില്‍ ഇടപെടരുത്‌. അത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ വിടണം അതുകൊണ്ട്‌ സമുദായത്തേയും മതത്തേയും അവരുടേ വഴിക്കു വിടുക.

മണി said...

സര്ക്കാരിന്റെ വിദ്യാഭ്യാസ നയം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോ? ആര്‍ക്ക്എങ്കിലും അതെപ്പറ്റി അഭിപ്രായം എഴുതാമോ?
കിരണ്‍, താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കറുണ്ട്. വസ്തുനിഷ്ടമായ വിലയിരുത്തലുകള്‍ വളരെ നന്നാവുന്നുണ്ട്. സ്വാശ്രയ വ്ദ്യാഭ്യാസത്തെപ്പറ്റി ഒരു ചര്‍ച്ച തുടങ്ങിവയ്ക്കാമോ?

njjoju said...

ഫ്ലാഗേ ഞാന്‍ പറഞ്ഞതത്രയും ഞാന്‍ കണ്‍മുന്നില്‍ കണ്ടതിന്റെ വെളിച്ചത്തില്‍ രൂപപ്പെട്ട അഭിപ്രായങ്ങളാണ്.
സാന്ദീപനി മഹര്‍ഷിയുടെ കഥപറഞ്ഞത് വിദ്യാഭ്യാസത്തിന്റെ ചിലവുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് കച്ചവടമല്ല എന്നു പറയുവാന്‍ വേണ്ടിയാ‍ണ്. ഇനി മണ്ടന്‍ എന്ന് ഞാന്‍ പറഞ്ഞത് അവശതയനുഭവിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലേയല്ല. വിദ്യാഭ്യാസ പരമായി വളരെ പിന്നിലായവന്‍ എന്ന അര്‍ത്ഥത്തിലാണ്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ക്ലാസില്‍ is ഉം was ഉം spelling തെറ്റാതെ എഴുതാന്‍ അറിയാത്തവരുണ്ടായിരുന്നു.അഞ്ചാം ക്ലാസ്സില്‍ ആരംഭിക്കുന്ന ഔദ്യോഗിക ഇംഗ്ലീഷ് പഠനം അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും ഒരാള്‍ക്ക് is ഉം was ഉം spelling തെറ്റാതെ എഴുതാന്‍ അറിയാത്തില്ലെങ്കില്‍ അവന്‍ എത്രത്തോളം ഉപേക്ഷകാണിച്ചിരിക്കണം പഠനത്തില്‍. ഇതേപോലെയുള്ളവര്‍ എല്ലായിടത്തുമുണ്ട്. സാങ്കേതികമായി പരീക്ഷപാസായി ഡിഗ്രി കരസ്ഥമാക്കുന്നവര്‍. സാങ്കേതികമായി അവര്‍ അഭ്യസ്തവിദ്യരാണ്. എന്നാല്‍ ഒരു പരീക്ഷപാസാവാനുള്ള പരിജ്ഞാനം അപ്പോഴും അവര്‍ക്ക് അന്യമായിരിക്കും. അങ്ങനെ അവര്‍ അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരാവും.
ഇത് അഭ്യസ്തവിദ്യര്‍ തൊഴില്‍ രഹിതരാവുന്നതിന്റെ ഒരുകാരണം.
ഒരു പ്രത്യേക സമയത്തെ തൊഴില്‍ സാധ്യത മുന്‍ നിര്‍ത്തി വിദ്യാ‍ഭ്യാസപരമായി ഉന്നതനിലവാരം പുലര്‍ത്തുന്നവനും മേല്‍പറഞ്ഞപ്രകാരം പിന്നോക്കമായവരും കുറച്ച് ഉയര്‍ന്ന നിലവാരം ആവശ്യമുള്ള ഒരേ കോഴ്സിനു ചേരും.ഉദാഹരണമായി
സയന്‍സ്, എന്‍‌ജിനീയറിങ് തുടങ്ങിയവ. അതേസമയം അത്ര ഉയര്‍ന്ന നിലവാരം ആവശ്യമുണ്ടെന്ന് പൊതുവേ അഭിപ്രായമില്ലാത്ത ആസ്വാദനക്ഷമത മാത്രം ആ‍വശ്യമുള്ള ആട്സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കിട്ടാതെയും വരും. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ സയന്‍സ്എന്‍‌ജിനീയറിങ്ങിലെ ജോലികരസ്ഥമാക്കുമ്പോള്‍ രണ്ടാംതരക്കാര്‍ അവിടെ പിന്‍‌തള്ളപ്പെടും. അതേസമയം ആര്‍സ് അനുബന്ധ ജോലികള്‍ക്ക് ആളില്ലാതെയും വരും.(ഇപ്പോള്‍ തന്നെ അതുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.) ഇവിടെയാണ് ഞാന്‍ പറഞ്ഞ അര്‍ഹതയുടെ പ്രസക്തി.രണ്ടാം തരക്കാരന്‍ എന്നു ഞാന്‍ വിശേഷിപ്പിച്ചവന്‍ സയന്‍സ് വിഷയങ്ങളെ സംബന്ധിച്ച് അനര്‍ഹനായിരുന്നു എന്നാണ് എന്റെ വിശ്വാസം, അതേ സമയം ആര്‍ട്സ് വിഷയങ്ങളെ സംബന്ധിച്ച് അവന്‍ അര്‍ഹനുമാണ്. അവന്‍ അഭ്യസ്തവിദ്യനായ തൊഴില്‍‌രഹിതനായി തുടരുമ്പോല്‍ സയന്‍സിനു പകരം അവന്‍ ആര്‍ട്സ് എടുത്തിരുന്നെങ്കില്‍ അവന് ഒരു ജോലി കരസ്ഥമാക്കാനായേനെ.
പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും കൊടുക്കുവാനുള്ള ജോലി ഇന്ന് ജോബ് മാര്‍ക്കറ്റില്‍ ഇല്ല എന്നു സമ്മതിക്കുമ്പോള്‍ തന്നെ മേല്‍ പറഞ്ഞതും കാരണമാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഇനി സ്കോളര്‍ഷിപ്പുകള്‍ സമ്പന്നര്‍ തട്ടിയെടുക്കുമോ എന്നു ചോദിച്ചാ‍ല്‍ ഇല്ല. സമര്‍ത്ഥരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവനു വേണം സ്കോളര്‍ഷിപ്പ്.

വന്‍‌തുകകൊടുത്തുപഠിച്ചാലും സൌജന്യമായി പഠിപ്പിച്ചാലും സാമൂഹികപ്രതിബദ്ധത ഉറപ്പുവരുത്താന്‍ കഴിയില്ല എന്നനിലക്ക് സൌജന്യമായി കൊടുക്കണം എന്നു പറയുന്നതിന് അര്‍ത്ഥമില്ലല്ലോ.പിന്നെ നാലും മൂന്നും ഏഴ് എന്നറിയാവുന്ന ചുമട്ടുതൊഴിലാളിയുടെ മകന് വിദ്യാഭ്യാസം നിഷേധിക്കാപ്പേടണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല പറയുകയുമില്ല.
പിന്നെ ഫ്ലാഗ് പരിഹാസ്യമെന്നു പറഞ്ഞ ഉദാഹരണങ്ങളുടെ കാര്യം. താങ്കള്‍ പറഞ്ഞില്ലേ ഒരു ഇച്ഛാശക്തിയുടെ കാര്യം. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും. ഈ ഇച്ഛാശക്തിയില്ലാതെ സീറ്റ് ഒഴിവുണ്ടെന്ന കാരണത്താല്‍ സൌജന്യമായതുകൊണ്ട് ഒരു പാവപ്പെട്ടവന്‍ വന്നാല്‍ അവനെങ്ങുമെത്തില്ല. അപ്പൊള്‍ പണക്കാരന്‍ വന്നോട്ടെ എന്നാണോ എന്നു ചോദിച്ചാല്‍ അതെ അവനുമെങ്ങുമത്തില്ല. പക്ഷേ പണമുള്ളതുകൊണ്ട് അവന്‍ നിലനില്‍ക്കും.പാവപ്പെട്ടവനോ?

ഇടതുപക്ഷം രാഷ്ടീയപോരാട്ടം നടത്തുന്നുണ്ടെന്നത് ശരിതന്നെ. അതാര്‍ക്കു വേണ്ടിയാണെന്നുള്ളതാണു പ്രശ്നം.അന്‍പതു ശതമാനം മാര്‍ക്ക് നേടിയ സമ്പന്നന്‍ എങ്ങിനീയറിങിനു പഠിക്കുന്നുണ്ടെന്നു കരുതി പാവപ്പെട്ട അന്‍പതു ശതമാനക്കാരനും അതു ലഭ്യമാക്കാനോ? അതുകൊണ്ട് ആര്‍ക്കാണു നേട്ടം.സമ്പന്നനും പാവപ്പെട്ടവനും ജോലികിട്ടാന്‍ പോകുന്നില്ലെന്നത് നമ്മള്‍ മറന്നു പോകുന്നു. അതേസമയം പാവപ്പെട്ടവന് അതിനവസരം കൊടുക്കാതെ അവനു നിലനില്‍ക്കാന്‍ കഴിയുന്ന ഒരു മേഖലയിലേക്ക് അവനെ തിരിച്ചു വിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനൊരു ജീവിതമാര്‍ഗ്ഗം ഉണ്ടാകുമായിരുന്നു. അതിനുപകരം സമ്പന്നനായ അഭ്യസ്തവിദ്യനായ തൊഴില്‍‌രഹിതനോടു മത്സരിക്കിവാന്‍ പാവപ്പെട്ട അഭ്യസ്തവിദ്യനായ തൊഴില്‍ രഹിതനെ സ്രുഷ്ടിക്കുവാന്‍ നമ്മള്‍ വിപ്ലവം ഉണ്ടാക്കുന്നു.
നേഴ്സുമാരുടെ കാര്യത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നു. പഠനത്തില്‍ സമര്‍ത്ഥരല്ലാത്തവരും പ്ലസ്ടു നിരങ്ങി ജയിച്ചവരും കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ പോയി നേഴ്സിങിനു ചേരും. മേല്‍പ്പറഞ്ഞ ഇച്ഛാശക്തികൊണ്ടല്ല വിദേശത്ത് ലക്ഷങ്ങള്‍ ശമ്പളമുണ്ടെന്ന കാരണത്താല്‍. ബാങ്കുകള്‍ ലോണ്‍ കൊടുത്തുകൊള്ളണം അല്ലെങ്കില്‍ അവകാശനിഷേധമായി,പ്രതിഷേധമായി, ബാങ്കുകള്‍ അടിച്ചു പൊളിക്കലായി. പാവപ്പെട്ടവനും മക്കളെ പഠിപ്പിക്കും ലോണെടുത്ത്, പണയം വച്ച്. എന്നിട്ടോ മൂന്നു നാലു വര്‍ഷം കഴിഞ്ഞ് ഹൈദ്രാബാദിലോ ഡല്‍ഹിയിലോ ആയിരത്തഞ്ഞൂറ്- രണ്ടായിരം രൂപാ ശമ്പളത്തില്‍ ജോലി കിട്ടിയാലായി ഇല്ലെങ്കിലായി. ഇവിടെ ഒരു സാധാരണ പിയൂണിനു കിട്ടും അതില്‍കൂടുതല്‍. ഏതായിരുന്നു ഭേദം?

വിവാദമുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയോടെ ഒരുകാര്യം കൂടി. രജനിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സെക്കന്റ് ക്ലാസ്സോടെ പാസ്സായ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് എന്‍‌‌ജിനീയറിങ് പോലെ ചിലവുള്ള ഒരു കോഴ്സ് വച്ചു നീട്ടിയതാണ് തെറ്റ്. എന്നിട്ടെന്തായി ഒന്നാംവര്‍ഷത്തെ ഭൂരിഭാഗം വിഷയത്തിനും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഫീസുകൊടുത്താല്‍ തന്നെ അനുബന്ധ ആവശ്യങ്ങള്‍ക്ക് പണം ഇല്ലാതെയായി. ഒടുക്കം രാഷ്ടീയപ്പാ‍ര്‍ട്ടികള്‍ക്ക് പരസ്പരം വിരല്‍ ചൂണ്ടാന്‍ ഒരു ആയുധമായി.
എന്‍‌ജിനീയറിങ്ങിനു പകരം ചിലവുകുറഞ്ഞ, അത്ര സാമര്‍ത്ഥ്യം ആവശ്യമില്ലാത്ത ആര്‍ട്സ് സയന്‍സ് വിഷയത്തിലേക്ക് തിരിഞ്ഞിരുന്നെങ്കിലോ ഒരു പക്ഷേ കുറഞ്ഞ പക്ഷം ഒരു ട്യൂഷന്‍ ടീച്ചറെങ്കിലുമായി ആ കുടുംബത്തിന് ഒരു കൈത്തങ്ങാകുമായിരുന്നേനെ.

വക്കാരിമഷ്‌ടാ said...

കിരണ്‍, എല്ലാ പോസ്റ്റും വായിക്കുന്നുണ്ട്. ഗൌരവമായ ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കട്ടെ.

ജോജു അവസാനം പറഞ്ഞ കാര്യങ്ങള്‍ ചിന്തയ്ക്ക് വക നല്‍‌കുന്നു. ബാക്കിയുള്ളവരുടെ അഭിപ്രായം എന്താണെന്നുകൂടി നോക്കാം.

njjoju said...

“ഉദാഹരനത്തിന്‌ പാലസ്തീന്‍ പ്രശനത്തിലും അധിനിവേശ സമരങ്ങളിലും ആവേശപൂര്‍വ്വം സമരത്തിനിറങ്ങുന്നവര്‍ കാശമീരി പണ്ഡിറ്റുകള്‍ പീഡിപ്പിക്കുമ്പോള്‍ ഒരു ആവേശവും കാണിക്കാറില്ല. “

തമാശ അതുമാത്രമല്ല കിരണ്‍, കാഷ്മീരിലെ മുസ്ലീംങ്ങളും തീവ്രവാദികളാല്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്.
അല്‍‌ഖ്വൈദയും താലിബാനും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങള്‍ ഉല്‍പ്പേടെയുള്ളവരെ പീഢിപ്പിക്കുന്നുണ്ട്. ഇറാഖിലും ഒരു വിഭാഗം മുസ്ലിംങ്ങള്‍ സദ്ദാം അനുകൂലരാല്‍ കഷ്ടതയനുഭവിക്ക്കുന്നുണ്ട്. അതിലൊന്നും ആര്‍ക്കും പരാതിയില്ല. നമുക്കപ്പോഴും താത്പര്യം സദ്ദാമും അമേരിക്കയോടെറ്റുമുട്ടുന്നവരുമൊക്കേയാണ്.പാലസ്തീന്‍ പ്രശനത്തിലും അധിനിവേശ സമരങ്ങളിലും ആവേശപൂര്‍വ്വം സമരത്തിനിറങ്ങുന്നവര്‍ സ്വന്തം അയല്‍‌രാജ്യങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന സ്വന്തം സമുദായക്കാരെപ്പോലും കണ്ടില്ലെന്നു നടിക്കുന്നതാണ് ആശ്ചര്യം.

ഒരു മനുസന്‍  said...

കിരണ്‍ 
മഹാനായ യെശുക്രിസ്തു ജനങ്ങളെ
ചൂഷണം 
ചെയ്ത പുരോഹിതര്‍ക്കെതിരെ,
സമാധാനം നഷ്ടപ്പെടുത്തിയ
കൊള്ളപ്പലിശക്കാറ്ക്കെതിരെ
ചാട്ടവാര്‍ പ്രയോഗിച്ചത് മതത്തിന്റെ
ശക്തമായ
സാമൂഹിക രാഷ്റ്റ്രീയ ഇടപെടലുകള്‍ 
അല്ലേ?
ശ്രീക്രിഷ്ണന്റെ കമ്സനെതിരെയുള്ള
പോരാട്ടം ,
കൌരവര്‍ക്കെതിരെ ധര്‍മ
സംസ്ഥാപനത്തിനായുള്ള
സായുധ സമരം ,ഇവയൊക്കെ
വിശ്വസിക്കുന്ന
ഒരു ഹിന്ദുവിന്,എന്തിനാണ്,രാഷ്റ്റ്രീയം 
വിലക്കുന്നത്?
ഫറൊവക്കെതിരെ അന്നത്തെ പാര്‍ ശ്വവല്‍ ക്കരിക്കപ്പെട്ട
പിന്നോക്ക സമൂഹങ്ങളെ സഖടിപ്പിച്ച് വിമോചനദൌത്യം ഏറ്റെടുത്ത
മോശയുടേ ദൌത്യം എന്തായിരുന്നു?
ബിബിളും ഗീതയും ഖുറാനും
 ഒരാവര്‍ത്തി മനസിരുത്തി വായിച്ചാല്‍ 
നമുക്ക് ബോധ്യപ്പെടും ഇവയൊന്നും
 പൂണൂലും 
പുണ്യാഹങ്ങളും 
മാല മൌലീദുകളും പഠിപ്പിക്കാന്‍ മാത്രം 
വന്നതായിരുന്നില്ല എന്ന്
മറിച്ച് ദൈവബോധത്തിലൂന്നിയ ധാര്‍മീകതയില്‍ പടുത്തുയര്‍ ത്തിയ
വ്യക്തമായ രാഷ്റ്റീയം കൂടി
അവര്ക്കുണ്ടായിരുന്നു എന്ന്.

ഒരു മനുസന്‍ said...

"ഉദാഹരനത്തിന്‌ പാലസ്തീന്‍ പ്രശനത്തിലും അധിനിവേശ സമരങ്ങളിലും ആവേശപൂര്‍വ്വം സമരത്തിനിറങ്ങുന്നവര്‍ കാശമീരി പണ്ഡിറ്റുകള്‍ പീഡിപ്പിക്കുമ്പോള്‍ ഒരു ആവേശവും കാണിക്കാറില്ല. അപ്പോള്‍ സമുദായം നോക്കി അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നവരുമായി കമ്യൂനിസ്റ്റുകളുമായി പൊതു പരിപാടിയുണ്ടകുന്നത്‌ അവര്‍ ഇരുവരും അമേരിക്കന്‍ വിരുദ്ധര്‍ എന്നതു മാത്രമാണ്‌."
കിരണ്‍ ,
താങ്കള്‍ എന്താണുദ്ധേശിച്ചത്
എന്ന് ഒന്നു വിവരിക്കാമോ?

ഡോ. കുഗ് said...

അത് ഇപ്പോള്‍ പ്രത്യേകിച്ചൊന്നും വിശദീകരിക്കാനൊന്നുമില്ല.

ഇറാഖില്‍ / പാക്കിസ്ഥാനില്‍ ‍/ അഫ്‌ഗാനില്‍ സുന്നികളും ഷിയാകളും തമ്മില്‍ അടിനടന്നിട്ടുണ്ട് (ഇപ്പോഴും നടക്കുന്നുണ്ട്). നരഹത്യ നടക്കുന്നുണ്ട്. അതിനെ കൂറിച്ചൊന്നും “ഒരു മനുസനു” പറയാനില്ല. കാരണം അവിടെ എന്റെ മതക്കാര്‍ എന്റെ മതക്കാരെ കൊല്ലുന്നു. അതിനു നിങ്ങള്‍ക്ക് എന്താ അല്ലേ.

flag said...

ജോജോ
താങ്കള്‍ നല്ല മറുപടീയാണ്,കിരണു കൊടുത്തത്!
അയല്‍ രാജ്യങ്ങളീലെ സ്വസമുദായത്തില്‍ പെട്ടവരെ
പോലും കാണുന്നില്ലെന്ന് പറഞ്ഞത്നന്നായി
അവരുടെ പ്രചോദനം കേവല സാമുദായിക
വികാരം അല്ലെന്നു മനസിലായില്ലേ?

വിദ്യാഭ്യാസം ഒരാളുടെ സമ്പത്ത് നോക്കിയല്ല
മറിച്ച് അവന്റെ അഭിരുചി നൊക്കി
തീരുമാനിക്കപ്പെടണം എന്നതാണു ശരി
പിന്നെ ജോജോയുടെ വരികളില്‍ നിന്നും
മനസിലാകുന്നുണ്ട്
താങ്കള്‍ ജീവിച്ചതും ജീവിക്കന്നതുമായ
പശ് ചാത്തലം ...
“അന്‍പതു ശതമാനം മാര്‍ക്ക് നേടിയ സമ്പന്നന്‍
എങ്ങിനീയറിങിനു
പഠിക്കുന്നുണ്ടെന്നു കരുതി പാവപ്പെട്ട അന്‍പതു
ശതമാനക്കാരനും
അതു ലഭ്യമാക്കാനോ?”
സമ്പന്നനായ അമ്പതു ശതമാനക്കാരന്റെ മുമ്പില്‍
പാവപ്പെട്ട തൊണ്ണൂറു ശതമാനക്കാരന്‍
പിന്തള്ളിപ്പോകുന്ന
ഒരവസ്ഥ ഉണ്ടാകാന്‍ പാറ്റില്ലാ
പിന്നെ ഏത് അമ്പതു ശതമാനക്കാരനും
ഇതൊക്കെ പഠിക്കാന്‍ അവസരം കോടുത്താല്‍
അവര്‍ നേടുന്ന തൊഴിലിന്റെ വിശ്വാസ്യത തകരില്ലേ?
ലക്ഷങ്ങള്‍ മുടക്കി മെഡിസിനു പഠിച്ചവന്‍ എങ്ങനെ
അവന്‍ അത് മുതലാക്കും ?ഭൂരിപക്ഷത്തിനും
ആ ഫീല്ഡില്‍ ഒരഭിരുചി പോലുമില്ലാത്ത ആ അവസ്ഥയില്‍ !
ശുദ്ധകൊള്ളയായിരിക്കും പിന്നെ നടക്കുക..
അങ്ങനെ തലവേദനക്കും കാന്സറിനും സ്കാനിങ്ങും .....
മരുന്നു കമ്പനികള്‍ യധേഷ്ടം വിഹരിക്കുമ്,
ചിക്കന്‍ ഗുനിയകള്‍ സാര്‍വത്രീകമ്
ജനങ്ങളുടെ ആരോഗ്യാവസ്ഥ തകരുമ്...
പകരം സാമ്റ്ഥ്യവും അഭിരുചിയും പരിഗണിച്ച്
പഠനാവസരം നല്‍ കിയാല്‍ ...?
സമ്പന്നന്റെ മണ്ടന്‍ മക്കള്ക്കു വേണേല്‍
പരിമിതമായ അളവില്‍ കൊടുക്കാമ്മ്...

chithrakaranചിത്രകാരന്‍ said...

തിന്മനിറഞ്ഞ മതത്തേയും, സംഘടനകളെയും ന്യായീകരിക്കാന്‍ ഈ മനുഷ്യന്മാര്‍ എത്ര അക്ഷരങ്ങളും, സമയവും ദുര്‍വ്യയം ചെയ്യുന്നു ? പടച്ചോനെ !

ഒരു മനുസന്‍ said...

ഡോ:കൂഗ്,
ഒരു മനുസനു അഭിപ്രായം 
ചോതിച്ചാലല്ലേ
പറയേണ്ടൂ
മുസ്ലിം കളില്‍ വ്യഭിചാരം ,
മദ്യപാനം ,മോഷണം ,അക്രമം ,
സ്വേച്ചാധിപത്യം ഇവയൊക്കെ ജീവിത
ശൈലി ആക്കിയവരുണ്ട്,ഇതുപൊലേ തന്നെ
പരസ്പരം തമ്മില്‍ തല്ലി കലഹിക്കലും 
കൊല്ലലും 
ഒക്കെ.......അവരൊന്നും
 ഇസ്ലാമിന്റെ നിയമങ്ങള്‍ 
ജീവിതത്തില്‍ പകര്‍ത്താന്‍ നിഷ്ട
പുലര്‍ ത്താത്തവരാണ്
ഒരാത്മാവിനെ വധിച്ചാല്‍ അവന്‍ 
മുഴുവന്‍ 
ജനങ്ങളെയും കൊന്നവനെ
പോലെയാണെന്നാണു
വേദം ..നരകത്തിലെ ശാശ്വത
വാസിയാണെന്നും ..
ഞാന്‍ ആവര്‍ ത്തിക്കട്ടെ..ഇസ്ലാമിന്റെ
ദയവു ചെയ്ത് കേവല
സാമുദായിക് അര്‍ഥത്തില്‍
 വ്യാഖാനിക്കരുത്
മറിച്ച് ഇതിനെ പഠനവിധേയമാക്കുക
ഇസ്ലാമിനെ തിരിച്ചറിയാത്ത നാമമാത്ര മുസ്ലിം കളില്‍ നിന്നല്ല
വിശുദ്ധ വേദങ്ങളില്‍ നിന്നും
 പ്രവാചക-പ്രവാചക അനുചര
ന്മാരുടെ ജീവിതത്തില്‍ നിന്നുമ്....

njjoju said...

ഒരു മനുഷ്യാ,
ക്രിസ്തു ജനങ്ങളെ ചൂഷണം ചെയ്ത പുരോഹിതര്‍ക്കെതിരെ,സമാധാനം നഷ്ടപ്പെടുത്തിയ
കൊള്ളപ്പലിശക്കാറ്ക്കെതിരെ ചാട്ടവാര്‍ പ്രയോഗിച്ചത് ക്രിസ്തുമതം സ്ഥാപിച്ചിട്ട് അതിന്റെ വ്യക്താവായിട്ടല്ല.
ക്രിഷ്ണന്റെ നടപടികളും ഹിന്ദുമതത്തിന്റെ വ്യക്താവെന്ന നിലയിലല്ലായിരുന്നു. മോശയുടെ വിമോചനസമരവും അടിമത്തത്തില്‍ നിന്നുള്ള വിമോചനസമരമായിരുന്നു അല്ലാതെ യഹൂദര്‍ ഈജിപ്തുകാര്‍ക്കെതിരെ നടത്തിയ സമരമല്ലായിരുന്നു.
ഇതേപോലെ വ്യക്തിപരമായി അഭിപ്രായരൂപീകരണത്തിനും അഴിമതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തിനും ആര്‍ക്കും വ്യക്തിപരമായി ഇടപെടാം. അല്ലാതെ ഒരു മതമെന്ന നിലയില്‍ ഒരു രാഷ്ടത്തെ സമീപിക്കുന്നതില്‍ അപാകതകളുണ്ട് അതും ഹിന്ദു, മുസ്ലീം, ക്രിത്യന്‍ എന്നിങ്ങനെ മതത്തിന്റെ പേരിലല്ലാതെ ഒരു നിലനില്‍പ്പ് സാധ്യമാണ് എന്നുള്ളപ്പോള്‍. രാഷ്ടീയം കളിക്കുകയല്ലല്ലോ മതങ്ങളുടെ ലക്ഷ്യം.

ഡോ:കൂഗ് said...

പക്ഷെ താങ്കളെ പോലുള്ള ആളുകള്‍ വിരലിലെണ്ണാവുന്നവരാണല്ലോ “ഒരു മനുസാ” താങ്കളുടെ സമുദായത്തില്‍ ‍. 80% ശതമാനം പേരും മതത്തിറ്റേയും ജാതിയുടേയും പേരില്‍ വര്‍ഗ്ഗിയത കളിച്ച് താങ്കളുടെ തന്നെ സമുദായത്തെ ലോകത്തിന്റെ മുന്‍പില്‍ നാറ്റിക്കുന്നവാണ്. ആദ്യം സ്വന്തം സമുദായത്തില്‍ കലാപം ഉണ്ടാകൂ.

njjoju said...

ഒരു മനുഷ്യന്‍ അവസാനം പറഞ്ഞതാണു കാര്യം.ഇസ്ലാമിനെ തിരിച്ചറിയാത്ത നാമമാത്ര മുസ്ലിം കളില്‍ നിന്നല്ല വിശുദ്ധ വേദങ്ങളില്‍ നിന്നും
പ്രവാചക-പ്രവാചക അനുചര
ന്മാരുടെ ജീവിതത്തില്‍ നിന്നുമാണ്. പക്ഷേ അങ്ങനെ ഇസ്ലാമിനെ തിരിച്ചറിഞ്ഞ എത്ര മുസ്ലിംങ്ങളുണ്ടിവിടെ?
അങ്ങനെ യായിരുന്നെങ്കില്‍ സ്വേച്ഛാദിപതിയായ സദ്ദാമിനെ ഇവിടെ തിരഞ്ഞടുപ്പിന് മുസ്ലിങ്ങളെ സ്വാധീനിക്കാന്‍ പ്രചാരണായുധമക്കേണ്ടി വരുമായിരുന്നോ? ഷിയ-സുന്നി കലഹങ്ങളുണ്ടാകുമായിരുന്നൊ? മുസ്ലീങ്ങളുടെ പേരില്‍ തീവ്രവാദമുണ്ടാകുമായിരുന്നോ? കേവല ന്യായങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസത്തിന്നിന്ന് പിറകോട്ടു പോകുമായിരുന്നോ? മരുഭൂമിയിലെ വസ്ത്രം ഇവിടെയും ധരിക്കണം എന്നു പറയുമായിരുന്നോ?

ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനിയും ഇസ്ലാമിനെ അറിയാത്ത മുസ്ലീമും ഹിന്ദുത്വത്തെ അറിയാത്ത ഹിന്ദുത്വവാദികളും സ്വന്തം മനസാക്ഷിയെപ്പോലും ഗൌനികാത്ത മനുഷ്യരുമൊക്കെയാണല്ലോ എന്നത്തെയും പോലെ ഇത്തത്തെയും പ്രശ്നം.

തത്വം പറയുകയാണ്ങ്കില്‍ എല്ലാം നല്ലതുതന്നെ. ബൈബിളും ഖുര്‍‌ആനും ഗീതയും തെറ്റായതിന്നും ആരെയും പഠിപ്പിക്കുന്നില്ല. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയുമൊക്കെ സോഷ്യലിസ്റ്റ് വാദങ്ങളും നല്ലതുതന്നെ. പിന്നെ ഈ പ്രശ്നങ്ങളൊക്കെ എവിടെനിന്നുണ്ടായി?

njjoju said...

ഫ്ലാഗിനുള്ള മറുപടി:-
അമേരിക്കയിലെ അധിനിവേശത്തിനെതിരെ പൊരുതുന്നവരു തന്നെയാണ് അയല്‍ രാജ്യത്തെയും കാഷ്മീരിലെയും സ്വന്തം സമുദായത്തെ പീഢിപ്പിക്കുന്നത് എന്നു മനസ്സിലാക്കതെ അമെരിക്കക്കെതിരെ പൊരുതിന്ന ഏത് പുല്‍ക്കൊടിക്കും കീ ജെയ് വിളിച്ചിട്ട് എന്തുകാര്യം. രണ്ടും ഓരൊ തരത്തിലുള്ള അധിനിവേശമാണെന്നു മനസ്സിലാക്കാ‍ത്തിടത്തോളം കാലം അധിനിവേശമെന്നു പറഞ്ഞ് ആളെക്കൂട്ടിയിട്ട് ഒരു കാര്യവുമില്ല.

പിന്നെ ഞാന്‍ ജീവിച്ചതും ജീവിക്കുന്നതുമായ സാഹചര്യത്തെക്കുറിച്ച് താങ്കള്‍ക്കെന്തറിയാം.

പിന്നെ താങ്കളുളെ വരികള്‍ വായിച്ചാല്‍ മനസ്സിലാകും താങ്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് കാര്യമായ പിടിപാടില്ലെന്ന്. അന്‍പതു ശതമാനം മാര്‍ക്കുമുള്ള ആളെകിട്ടാഞ്ഞിട്ട് മിനിമം മാര്‍ക്ക് നാല്പത്തഞ്ച് (just pass) ആക്കാന്‍ ആലോചിച്ച സംസ്ഥാ‍നമാണിത്(എഞിനീയറിങിന്).
അന്‍പതു ശതമാനമുള്ളവന് എഞിനീയറിങ് പഠിക്കുവാനുള്ള അവസരമുണ്ടിവിടെ. അങ്ങനെയുള്ളവര്‍ പഠിക്കുന്നുമുണ്ട്. പണമുള്ള അന്‍പതുശതമാനക്കരന്‍ കാശുകൊടുത്തു പഠിക്കുന്നതും അവന്‍ പാസാവാതിരിക്കുന്നതും ജോലികിട്ടാതിരിക്കുന്നതും അല്ല ഇവിടെ പ്രശ്നം. ആ സ്ഥാനത്ത് ഒരു പാവപ്പെട്ടവന്‍ വന്നു പെട്ടാല്‍ വഴിയാധാരമാകുന്നത് അവന്റെ കുടുംബമായിരിക്കും.

അഭിരുചി നോക്കിയല്ല മിക്കവരും ഈ രംഗത്തേക്ക് വരുന്നത് ജോലി സാധ്യതമാത്രം കണക്കിലെടുത്താണ്. IT മേഖല saturation നിലേക്ക് വരാത്തതുകൊണ്ട് തത്കാലം കുഴപ്പമില്ല.

പിന്നെ പണക്കാരനായ അന്‍പതുകാരന്റെ മുന്‍പില്‍ പാവപ്പെട്ട തൊണ്ണൂറു കാരന്‍ പിന്തള്ളിപ്പോയേക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. അത് കേവലം ഫീസ് കൊടുക്കാന്‍ കഴിവില്ലാത്തതുകൊണ്ടല്ല. മികച്ച കോച്ചിങ് കിട്ടാത്തതുകൊണ്ടാവും. അങ്ങനെ വരുമ്പോള്‍ മെറിട് ലിസ്റ്റില്‍ അന്‍പതുകാരന്‍ തൊണ്ണൂറുകാരനെക്കാളും മുകളിലാ‍യെക്കാം.

പിന്നെ മുതലാക്കുന്ന കാര്യം. ഇവിടെ വില്ലേജോഫീസിലെ ഒരു ക്ലാര്‍ക്ക് അല്ലെങ്കില്‍ ഒരു പ്യൂണ്‍ കൈക്കൂലി മേടിക്കുന്നത് എന്തുമുതലാക്കാനാണ്?
ഇവിടുത്തെ രാഷ്ടീയക്കാര്‍ പ്രത്യകിച്ചും ഇടതുപക്ഷക്കാര്‍ നിര്‍ബന്ധിത സംഭാവന പിരിക്കുന്നത് എന്തു മുതലാക്കാനാണ്. കേരളത്തില്‍ പഠിക്കാന്‍ അവസരം കിട്ടാത്ത സമ്പന്നന്‍ അവന്‍ എത്ര മണ്ടനായാലും കേരളത്തിനു വേളിയിലോ വിദേസത്തോ പോയി പഠിക്കും. അതു മുതലാക്കാനായി കേരളത്തിലേക്ക് വന്നാല്‍ എന്തു ചെയ്യാന്‍ കഴിയും.
പിന്നെ കൈക്കൂലിവാങ്ങുന്നതും ഒന്നും ഒന്നും മുതലാക്കാനല്ല. ചിലര്‍ സാഹചര്യമുണ്ടായാല്‍ അങ്ങനെയൊക്കെ ചെയ്യും. നയാപൈസാ ചെലവില്ലാ‍തെ പഠിച്ചവനും അങ്ങനെ ചെയ്യും. ഞാന്‍ പറഞ്ഞുവന്നത് സര്‍ക്കര്‍ സൌജന്യം നല്‍കിയോ മാനേജുമെന്റുകളേക്കൊണ്ടു കൊടുപ്പിച്ചോ ഒരാളെ വിദ്യാസമ്പന്നനാക്കിയാല്‍ അതിന്റെ പ്രയോജനം സമൂഹത്തിന് കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസം സൌജന്യമാക്കി ഖജനാവിന് ബാധ്യതയുണ്ടാക്കിയിട്ട് ഒരു പ്രയോജനവുമില്ല എന്നാണ്.

പിന്നെ അഭിരുചിയും സാമര്‍ത്ഥ്യവും അളക്കാന്‍ ഇവിടെ ഒരു മാര്‍ഗ്ഗവും ഇന്നേനിലയിലില്ല. ഏറ്റവും പ്രായോഗികമായ “ഒഴിവാക്കല്‍” മാത്രമാണ് എന്‍‌ട്രന്‍സ് പരീക്ഷകളിലൂടെ നടക്കുന്നത്.

ഒരു മനുസന്‍ said...

ചിത്രകാരാ,കൂഗ് എന്തിനാ ഈ കാപട്യം ?
പറയാനുള്ളത് രണ്ടു പേരില്‍ പറഞ്ഞ്
വെറുതേ ആളെക്കൂട്ടുന്നത് എന്തിനാ?
അന്തര്‍ മുഖത്തോടെ കാര്യങ്ങള്‍ 
സം സാരിക്കുക ബജ്റംഗ്ദള്‍ സ്വഭാവമാണ്
പലബ്ളൊഗുകളിലും എന്റെ താങ്കളോടുള്ള
നിലപാട് വ്യക്തമാക്കിയതുമാണ്
ആദ്യം വിമര്‍ശിക്കുന്നതിനു മുമ്പ്
പ്രസ്ഥാവനയുധങ്ങലീറക്കി കൊളം 
കലക്കുന്നതിനു മുമ്പ്
വിഷയത്തെക്കുറിച്ച് എന്തെങ്കിലൂം
 വായിക്ക്,
പഠിക്ക്
എന്നിട്ട് വാ..........

ഷിജു അലക്സ്‌‌: :Shiju Alex said...

ഇതു നല്ല തമാശ. ചിത്രകാരനെപോലെ, കുങ്ങിനെപോലെ, ഈ പറയുന്ന “ഒരു മനുസനും” അന്തര്‍മുഖനല്ലേ. താങ്കള്‍ ആരാണ്, എന്താണ്, എവിടെയാണ് ഇതൊന്നും എനിക്ക് അറിയില്ല.

നിങ്ങള്‍ക്കൊക്കെ ഈ സ്വന്തം മതം ആണ് ഏറ്റവും ശ്രേഷ്ടം എന്നുള്ള ഈ വൃത്തികേട് പറച്ചില്‍ നിര്‍ത്താറായില്ലേ. മനുഷ്യനു വേറെ എന്തൊക്കെ പണി കിടക്കുന്നു.

ഒരു മനുസന്‍ said...

ജോജോ
ക്രിസ്തു ഒരു മതം സ്ഥാപിച്ചതായി
ബൈബിളില്‍ നിന്നും മനസിലാവില്ല
മറിച്ച് നിലനിന്ന മതത്തിലെ പരിഷ്കരണം
മാത്രമാണു അദ്ദേഹം നടത്തിയത്
അതിനെ മനുഷ്യന്‍ എന്ത് പേരിട്ടു വിളിക്കുന്നു
എന്നതില്‍ ഒരു കാര്യവുമില്ല!
പലിശക്കാര്‍ ക്കെതിരെ പോരാടിയത്
ക്രിസ്തുവിന്റെ മതപ്രകാരമല്ല ,പിന്നെ
എങ്ങനെയാണാവോ ക്രിസ്തുവിനെ
“മുഴത്തിനു മുഴമായും ചാണിനു ചാണായും”
പിന്തുടരേണ്ടത്?യേശുവിന്റെ ഏത്
വശങ്ങളാണു
നാം
ജീവിതത്തില്‍ പകര്‍ ത്തേണ്ടത് എന്ന്
നാം എങ്ങനെ മനസിലാക്കും ?
ക്രിഷ്ണന്റെ സാരോപദേശങ്ങള്‍
താങ്കള്‍ വായിച്ചിട്ടുണ്ടോ?
അര്‍ ജുനനു നല്കുന്ന ധര്‍ മോപദേശങ്ങള്‍ ...
മനുഷ്യമോചകനായ ,അവതാരമായ
ക്രിഷ്ണന്റെ ഉപദേശങ്ങളീല്‍ തള്ളേണ്ടതും
കൊള്ളേണ്ടതും ഉണ്ടോ?
കൌരവപ്പടക്കെതിരെ വിശുദ്ധയുദ്ധം " നടത്താന്‍
കല്പ്പിക്കുന്ന ആ കല്‍ പനകള്‍
നാം ഏതര്‍ ഥത്തിലാണു കാണുന്നത്?
മോശയും ഫറോവയുമായുള്ള സം സാരം ,
ഇസ്ലായേല്‍ സന്തതികളുമായുള്ള(യഹൂദരല്ല)
സം ഭാഷണം ഇവയെല്ലം വായിച്ചാല്‍ തന്നെ
ബോധ്പ്പെടും
മോശയുടെ ദൌത്യം എന്തായിരുന്നു എന്ന്?
മോശയുടെ കൂടേ ഇറങ്ങിപുറപ്പെട്ടവര്‍
മുഴുവനും
മോശയുടെ വിശ്വാസാദര്‍ ശങ്ങളില്‍
വിശ്വസിച്ചവരുമായിരുന്നില്ല
മതം എന്ന പ്രയോഗം തന്നെ തെറ്റാണ്..
മതങ്ങളെല്ലാം സാമൂഹിക-രാഷ്റ്റ്രീയ '
പരിവര്‍ ത്തനത്തിനുതകുന്നതാണ്
അവയെ അതിന്റെ ശരിയായ
രൂപത്തിലും ഭാവത്തിലും ഉള്‍കൊണ്ടാല്..

njjoju said...

“മതം എന്ന പ്രയോഗം തന്നെ തെറ്റാണ്..
മതങ്ങളെല്ലാം സാമൂഹിക-രാഷ്റ്റ്രീയ '
പരിവര്‍ ത്തനത്തിനുതകുന്നതാണ്
അവയെ അതിന്റെ ശരിയായ
രൂപത്തിലും ഭാവത്തിലും ഉള്‍കൊണ്ടാല്.”
ഞാന്‍ സമ്മതിക്കുന്നു, സങ്കുചിതമായ അര്‍ത്ഥത്തിലല്ല വളരെ വിശാലമായ അര്‍ത്ഥത്തില്‍.
മതത്തെ പലരും സമീപിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയില്ലാണ്. ഭയം കൊണ്ട് മതത്തില്‍ വിസ്വസിക്കുന്നവര്‍.(ഡാവിഞ്ചി കോഡില്‍ ഒരു കഥാപാത്രമുണ്ട് മാലാഖമാര്‍ വേട്ടയാടും എന്ന ഭയത്താല്‍ ക്രിസ്തുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന ഒരു സന്യാസി.) പിന്നെ തെറ്റായ ധാരണകളൊടെ മതത്തില്‍ വിശ്വസിക്കുന്നവര്‍. ചിലര്‍ മതത്തെ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കാന്‍ മടിക്കാത്തവര്‍. പിന്നെ പേരിനു മാത്രം മതത്തില്‍ വിശ്വസിക്കുന്നവര്‍. അങ്ങനെ ഒത്തിരിത്തരം ആളുകള്‍. അങ്ങനെയുള്ളവരുടെ ഇടയില്‍ മതത്തെ ശരിയായ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ടവര്‍ വളരെക്കുറവായിരിക്കും.

പിന്നെ മതം രാഷ്ടീയപ്പാര്‍ട്ടികളെക്കാള്‍ സെന്‍സിറ്റീവായ ഒരു സമൂഹമാണ്. ഒരു മതത്തിന്റെ ചില രീതികള്‍ മറ്റുമതക്കാര്‍ക്ക് സ്വീകാര്യമാകണമെന്നില്ല. മതം രാഷ്ടീയത്തില്‍ ഇടപെട്ടാന്‍ അതിനെ misuse ചെയ്യുന്നവരായിരിക്കും കൂടുതല്‍.

അങ്ങനെയുള്ള മതങ്ങള്‍ രാഷ്ടീയത്തില്‍ ഇടപെടാതിരിക്കുന്നതല്ലേ ഉചിതം.

ക്രിസ്തുവും കൃഷ്ണനും മോശയുമൊന്നും മതത്തിന്റെ ലേബലിലല്ല പോരാടിയത് എന്ന് ‘ഒരു മനുഷ്യന്‍’ തന്നെ സമ്മതിച്ചല്ലോ? ആ നിലയ്ക്ക് ഹിന്ദുവുനും ക്രിസ്ത്യാനിക്കും മുസല്‍മാനും മതത്തിന്റെ ലേബലിലല്ലാതെ സമൂ‍ഹത്തില്‍ ഇടപെട്ടുകൂടെ.

ടെററിസ്റ്റ്‌ said...

ജോജൂ,

2001 ലെ കണക്കനുസരിച്ച്‌ എം.ബി.ബി.എസ്‌ വിദ്യാര്‍ഥികളില്‍ എണ്‍പത്തി ഏഴ്‌ ശതമാനം പേരും ഒന്‍പത്‌ ശതമാനം വരുന്ന ഉന്നത വര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തില്‍ നിന്നും വരുന്നതാണ്‌. ഇത്‌ നീതിയാണോ എന്നതാണ്‌ ചോദ്യം. ഒന്‍പത്‌ ശതമാനം പേര്‍ എണ്‍പത്തി ഏഴ്‌ ശതമാനത്തിന്റെ വിദ്യാഭ്യാസ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നത്‌ അനീതിയാണെങ്കില്‍ ഇനിയും ഈ അനീതി നില നിര്‍ത്തേണ്ടതുണ്ടോ? വേണ്ടെന്നാണ്‌ ഈ നാട്ടിലെ വിപ്ലവശക്തികളുടെ ഉറച്ച അഭിപ്രായം. താങ്കളുടേയോ?

കിരണ്‍ ഭായ്‌, ആഗോള പിന്തിരിപ്പത്തിന്റെ പ്രത്യയശാസ്ത്ര വക്താവായി അവതരിച്ചിരിക്കുന്ന ജോജുവിന്റെ ആചാര്യന്‍ ആരായിരിക്കണം? അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും സ്വയം സംസാരിക്കുന്നതാണ്‌. നില നില്‍ക്കുന്ന മുഴുവന്‍ അനീതികളേയും വൈരുദ്ധ്യങ്ങളേയും അതേ പടി നില നിര്‍ത്തണമെന്ന് ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്ന ഒരാളുടെ ആചാര്യന്‍ ആരെന്ന് വേറെ വിശദീകരണം ആവശ്യമില്ലെന്ന് തോന്നുന്നു

njjoju said...

ഇന്റെ ഏതെങ്കിലും കമന്റ് ടെററിസ്റ്റ്‌ വായിച്ചിട്ടുണ്ടോ ആവോ?

ഒരു മനുസന്‍ said...

no comments

s.kumar said...

കൊള്ളാം ചര്‍ച്ച കൊഴുക്കുന്നുണ്ടല്ലോ കിരണേ?

വാവക്കാടന്‍ said...

കിരണേ,
ഓഫിനു മാപ്പ്:
ശ്രീ ജോജുവിന്റെ ചില ചോദ്യങ്ങള്‍!!

"ക്ലീന്‍ ഇമേജുള്ള ആന്റണിയേയും അതിലും വലിയ ഇമ്മേജുള്ള കുഞ്ഞാലിക്കുട്ടിയെയും തമ്മില്‍ വേണമായിരുന്നോ താരതമ്യം."

"പിന്നെ ഉമ്മന്‍ ചാണ്ടിയെ തോല്പിക്കാന്‍ മാത്രം സിന്ധുവിന് എന്തു യോഗ്യതയാണുള്ളത്?"

"ജയിച്ച എതിര്‍സ്ഥാനാര്‍ത്ഥിയെക്കാളും അമ്പതിരട്ടി നല്ലയാള്‍.അതായത് ഏതെങ്കിലും ഒരു ഇടതുപക്ഷ MLA കാള്‍ അഞ്ചിരട്ടിയേങ്കിലും യോഗ്യന്‍.“

ജോജുവിന് രാഷ്ട്രീയമില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു..
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും..

njjoju said...

(സമയം കൊല്ലാനായി മാ‍ത്രം ഞാന്‍ കമന്റുന്നു)
ആണ്ടണിയെയും ഉമ്മന്‍ ചാണ്ടിയെയും പുകഴ്ത്തുകയും ഇടതു പക്ഷത്തെക്കുറിച്ച് നല്ലതായിന്നും പറയാതിരിക്കുകയും ചെയ്തതിനാല്‍ ജോജു വലതുപക്ഷക്കാരനും സര്‍വ്വോപരി കോണ്‍ഗ്രസ്സു കാരനുമാണെന്നാണ് വാവക്കാടന്‍ പറഞ്ഞു വച്ചത്.

വാവക്കാടന്‍ വിട്ടുപോയ ചില സാധ്യതകളും കൂടി ഞാന്‍ തന്നെ കൂട്ടിച്ചേര്‍ക്കുന്നു.
1. ആണ്ടണിയെയും ഉമ്മന്‍ ചാണ്ടിയെയും പുകഴ്ത്തിയതിനാല്‍ ജോജു എ ഗ്രൂപ്പുകാരനും കരുണാകരവിരുധനും DIC-NCP വിരുധനുമാണ്.
2. ആണ്ടണിയെയും ഉമ്മന്‍ ചാണ്ടിയെയും പുകഴ്ത്തിയതിനാല്‍ ജോജു ഫ്ലാഗ് പറഞ്ഞതുപോലെ “പരിതാപകരമായ രാഷ്ടീയ ബോധമുള്ള” ക്രിസ്ത്യാനിയാണ്.
3.സ്മാര്‍ട് സിറ്റിയെയും എക്സ്പ്രസ്സ് ഹൈവേയെയും പിന്തുണച്ചതിനാല്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ വ്യക്താവാണ്.
4. സദ്ദാം ഹുസ്സൈനെയും കുഞ്ഞാലിക്കുട്ടിയെയും എതിര്‍ത്തതിനാല്‍ മുസ്ലിം വിരുധനും അതുകൊണ്ടുതന്നെ ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുമാണ്.
5.സിന്ധു ജോയിയെയും വിദ്യാര്‍ത്ഥീസമരങ്ങളെയും ആക്ഷേപിച്ചതിനാല്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാനല്ലാത്ത പുസ്തകപ്പുഴുവാണ്.
6. മെറിറ്റ് സീറ്റില്‍ ഫീസിളവ് ഇല്ലാതാക്കണം എന്നു പറഞ്ഞതിന്നാല്‍ വിദ്യാഭ്യാസകച്ചവടക്കാരുടെ വ്യക്താവാ‍ാണ്.

ഇനിയിപ്പോള്‍ ന്യൂടലാവാന്‍ ഞാന്‍ നോക്കിയിട്ട് ഒരു വഴിയെ ഉള്ളൂ. ഹരിക്രിഷ്ണന്‍സില്‍ ഫാസില്‍ കാണിച്ച വഴി. മോഹന്‍ലാലിന് ഒരബധം പറ്റുമ്പോള്‍ മമ്മൂട്ടിക്കും അതെ അബധം വരുത്തുക. മമ്മൂട്ടി ഒരു ഡയലോഗു പറയുമ്പോള്‍ അതേ ഡയലോഗ് മറ്റൊരുതരത്തില്‍ മോഹന്‍ലാലിനെക്കൊണ്ടു പറയിപ്പിക്കുക.

എന്റമ്മേ.....ഞാന്‍ ന്യൂട്രലല്ലായേ.........

വാവക്കാടന്‍ said...

ജോജൂ,
(സമയം എന്നെ കൊല്ലുന്നതിനു മുന്‍പായി ഞാനും കമന്റുന്നു !)
തകര്‍ത്തു കളഞ്ഞു..മറുപടിയും എനിക്കിഷ്ടപ്പെട്ടു :)

എന്റെ തന്നെ പഴയ ഒരു കമന്റ് (കവിവാളിന്റെ പോസ്റ്റില്‍)

ഏതൊരു രാഷ്ട്രീയക്കാരനായാലും, ഞാന്‍ അവനെ ബഹുമാനിക്കും. കാരണം അവനോ അവന്റെ കുടുംബത്തിനോ വേണ്ടിയല്ലാതെ അവന്‍ പ്രവര്‍ത്തിക്കുന്ന ചില സമയങ്ങളുണ്ട്.. ആ സമയങ്ങളില്‍ ഞാന്‍ അവനെ ബഹുമാനിക്കുന്നു.
അങ്ങനെയുള്ള പൊതു പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ചെയ്യാന്‍ കഴിയാത്തവരുണ്ട്..അവരായിരിക്കും രാഷ്ട്രീയക്കാരെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്!


ജോജു പറഞ്ഞതെല്ലാം ഒരു വലതുപക്ഷക്കാരന് ആവശ്യമുള്ള യോഗ്യതകള്‍ തന്നെ.(4-‍ാമത്തേത് ഒഴിച്ച്)

ദീപിക, മംഗളം, മനോരമ ഇതു മാത്രമേ ഞാന്‍ വായിക്കാറുള്ളൂ എന്നത് വിട്ടു പോയി എന്നു തോന്നുന്നു.. :)

ന്യൂട്രല്‍ ആണെന്നുള്ള ആരോപണം പിന്‍‌വലിക്കുന്നു

എനിക്ക് എന്റെ രാഷ്ട്രീയവും, ജോജുവിന് ജോജുവിന്റേതും ഉള്ളിടത്തോളം കാലം നമുക്ക് ഇങ്ങനെ തമാശ പറഞ്ഞു രസിക്കാം :)

s.kumar said...

ജോജുവേ: ആന്റണിയെ പുകഴ്ത്തുന്നതില്‍ എന്തു കാര്യമാണുള്ളതെന്ന് പിടികിട്ടുന്നില്ല.കേരളത്തിനു കൊള്ളാവുന്ന ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചിട്ട്‌ എത്രകാലമായി?സ്മാര്‍ട്ടും എക്സ്‌ പ്രസ്സും ഒക്കെ എന്തിനാണെന്ന് നാട്ടിലെ സാധാരണക്കാര്‍ക്കുപോലും അറിയാം. കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റുലോബി കാട്ടിക്കൂട്ടുന്നതൊക്കെ ഒന്നു തിരക്കിനോക്ക്‌ മാഷെ.
4.നോടു ഞാന്‍ അനുകൂലിക്കുന്നു. ആദ്യം പിരിച്ചുവിടേണ്ടത്‌ ബി.ജെ.പി യെ യാണ്‌. ചുമ്മാ വോട്ടുമറിച്ചുവിറ്റു എന്ന പേരുദോഷം ഉണ്ടാക്കാനല്ലാതെ വേറെ എന്തുഗുണം. ഹിന്ദുക്കള്‍ക്ക്‌ അതോണ്ട്‌ എന്തെങ്കിലും ഗുണം ഉണ്ടെന്ന് തോന്നുന്നില്ല.കോട്ടയത്തെ ഒരു "പഞ്ചായത്ത്‌" കോണ്‍ഗ്രസ്സിന്റെ(കേരള കോണ്‍ഗ്രസ്സ്‌ പിളര്‍ന്ന് പിളര്‍ന്ന് ഒടുവില്‍ പഞ്ചായത്തു കോണ്‍ഗ്രസ്സുവരെ ആയില്ലെ) പോലും ശക്തിയോ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിനു വല്ല ഉപകാരമോ ഇല്ല.

6.മെറിറ്റുസീറ്റിന്റെയും വിദ്യാഭ്യാസകച്ചവടത്തിന്റെയും കാര്യത്തില്‍ താങ്കള്‍ പുകഴ്ത്തിയ ആന്റണിക്ക്‌ ഒരു ഉത്തരവാദിത്വവും ഇല്ലെ? പറഞ്ഞുറപ്പിച്ച കാര്യങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ മാനേജുമെന്റുകള്‍ കേസുമായി പോയപ്പോ അവര്‍ പറ്റിച്ചു എന്ന് പറഞ്ഞു കൈകഴുകിയ കാര്യം മാധ്യമങ്ങീല്‍ വന്നതല്ലെ? ചങ്കൂറ്റത്തോടെ ഒരു നിയമം മാനേജുമെന്റുകള്‍ക്ക്‌ സ്ഥപനങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിനു മുമ്പ്തന്നെ ഉണ്ടാക്കി അതു അനുസരിച്ച്‌ പ്രവര്‍ത്തിക്കന്‍ പറ്റുന്നവര്‍ കോളേജ്‌ തുടന്നിഗ്യാമതിയെന്ന് പറയാന്‍ എന്തെ പറ്റിയില്ല?


വാവക്കാടന്‍ ഒരു കണ്ണൂരുകാരനാണെന്ന് ഞാന്‍ കരുതുന്നു അവരിലെ സാധാരണക്കാര്‍ ആത്മാര്‍ഥതയുള്ളവരാ.അവരിപ്പോഴും ആദര്‍ശവും 80 കളിലെ കമ്മ്യൂനിസവും ഒക്കെ മുറുകെപിടിച്ചോണ്ടിരിക്കുന്നവരാ. കാലം മാറി പാര്‍ട്ടി നേതൃത്വത്തിന്റെ നയങ്ങളും മാറി. കര്‍ണ്ണാടകയില്‍ ഒരു കുഗ്രാമത്തില്‍ ഇപ്പോഴും ഇന്ദിരാഗാന്ധിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന് വിശ്വസിക്കുന്ന ആളുകള്‍ ഉണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞത്‌ ഓര്‍ക്കുന്നു.

കിരണ്‍ തോമസ് said...

സ്വയാശ്രയ കോളെജുകളേക്കുറിച്ച്‌ ഒരു ലേഖനം RVG മേനോന്റെ ഒന്നു വായിക്കൂ.
രക്ഷാകര്‍ത്താക്കളോട് ഒരു വാക്ക്

Anonymous said...

കുമാര്,
1. സ്മാര്ട്ട് സിറ്റിയും എക്സ്പ്രസ് ഹൈവേയും കേരളത്തിന്റെ വികസനത്തിന്റെ ആവശ്യമായ പദ്ധതികളാണെന്നുള്ളതില് തര്ക്കമില്ല. അതിന്റെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാകാത്തവരാണ് അതിനെതിരെ മുറവിളികൂട്ടുന്നത്. പിന്നെ എല്ലാ പദ്ധതികളെയും മുതലാക്കുവന് ചില റിയല് എസ്റ്റേറ്റ്കാര് ശ്രമിക്കും. അത് ഒരു റോഡുവാലും വിമാനത്താവളം വന്നാലും ഒരു കമ്പനിവന്നാലും അത് ഉണ്ടായിക്കൊണ്ടേയിരിക്കും. റിയല് എസ്റ്റേറ്റ്കാര്ക്ക് പ്രയോജനം ലഭിക്കും എന്നതുകൊണ്ട് പദ്ധതി റിയല് എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്നുള്ള വാദം അംഗീകരിക്കാനാവില്ല.
2. സ്വാശ്രയവിദ്യാഭ്യാസം വളരെ ശക്തിമായ ഒരു ആശയമാണ് അതിന്റെ Implementation ഇല് പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില് പോലും. പഴുതുകളടച്ച ഒരു നിയമം എന്നൊക്കെപ്പറയുന്നത് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല.
3. വാവക്കാടന് കമ്യൂണിസ്റ്റായിരിക്കാം. കമ്യൂണിസ്റ്റ് ആശയങ്ങളോട് ഈയുള്ളവന് ബഹുമാനവുമാണ്. പക്ഷേ എല്ലാവിഷയങ്ങളെയും സംശയത്തോടെ വീക്ഷിക്കുകയും ആവശ്യത്തിനും അനാവശ്യത്തിനും “അധിനിവേശം“ “പ്രത്യയശാസ്ത്രം“ തുടങ്ങിയ പദങ്ങള് ഉപയോഗിക്കുകയും ചെയ്യുന്നവരോട് എനിക്ക് പുച്ഛമാണ്. കാര്യങ്ങളെ മുന്വിധിയോടെ യല്ലാതെ കാണാന് നാം പഠിക്കണം. സ്വതന്ത്രമായി ഒരു കാര്യത്തെ സമീപിക്കുവാനുള്ള നമ്മുടെ സ്വാതന്ത്രത്തിന് നമ്മുടെ മതമോ രാഷ്ടീയചിന്തകളൊ തടസം നില്കാന് പാടില്ല.

കിരണ്,
RVG മേനോന് പറഞ്ഞത് സത്യമാണ്. എങ്കിലും ആ സത്യം മനസ്സിലാകാന് നമ്മള് ഇനിയും സമയമെടുക്കും. അത് “അഭ്യസ്തവിദ്യരായ“ ഒരുപറ്റം തൊഴില് രഹിതരെ സ്രഷ്ടിച്ച ശേഷമായിരിക്കും.
-ജോജൂ.

Anonymous said...

For LDF 250 Votes in Thiruvambadi is equalent to 25,000 because the situation in a traditional UDF constituency was not the same as what was the situation in a general election. In the general election people's mind was against UDF and farmers agoney was too much. In a mid-term election all the focus are much concentrated to the issues related to that particular constituency only.

Issues discussed at thiruvamabdi


Develpmental Issues:

Under UDF for last 30years Thiruvambadi had no proper development; LDF under Pinarayi Vijayan this very clearly told to the voters and for them it was true and open! Late Mathai Chacko had a vision for the development of Thiruvambadi, this given more support to LDF claim.

Saddam Hussain
One side Left and communists have always a global perspective and it is very important for them to analyse and discus all the timely global political issues! Left's oppostion to American Imperialism and capitalism we don't need to talk much and it is understood that they will talk all such issues in all the possible situation!

For Muslims all the recent global political issues; now a days one side we can see America and other side one or other islamci state or organisation, this gradually forcing world islam to take an anti imperalist step! And not the Congress party or Ramesh Chennithala speaking on Saddam make them happy but the Left support to Saddam really make them happy because they know Left is against Imperialism and Capitalism.

Fundamentalism
One side Congress and its supporters are saying using Saddam in the election a foul and accusing the left as getting support and help from fundamentlaist islamic organisations. All the previous years this was the real game of Congress and UDF in elections. PDF was supporting UDF, All islamic organisation supported UDF, BJP and RSS supported UDF.

Now the real picture of Kerala Changing that is the indication of Thiruvambadi giving because after Gujrtah genocide and Babri Masjid demolition Islamic organisations gradually understanding the reality that supporting UDF will give a temporary advantage like the benefits of power to these organisations but the community do not getting any benefit out of it. Common man in the muslim community cannot go for long time with this kind of support to UDF and Congress do keep a very soft stand on BJP and RSS this too providing added dissatisfaction to muslims towadrs congress.

About Christians!
We do critisie the left for using Saddam but non of those who come with this argument never said a single word against the congress campaign of police raid by muringoor devotional center. Talking on Saddam was a very open agenda of LDF. UDF and Congress had chance to oppose this issue or It had enough time to change their policy. But Congress leadership was with America and the don't want to talk against america this was the congress policy. But they try to appease Christians in Thiruvambadi by backdoor campaigns against LDF and they expected a very big victory in Thiruvambadi.

We have to remember that more than 10,000 UDF supporters who did not voted in previous election (because of their anger to UDF) came to vote but still LDF won the election with 250 votes. If this 10,000+voters did not came to vote in the election what was the situation of UDF?


The defeat of UDF in Thiruvambadi is not that small!

പൊയ്തുംകടവന്‍ said...

നാഴികക്ക് നാനൂറു വട്ടം വര്‍ഗീയതക്കെതിര്‍ എന്ന് പ്രസംഗിക്കുന്ന, സി പി എം എപ്പൊഴും വര്‍ഗീയ ശീട്ട് തന്നെയാണ് വിജയിക്കന്‍ ഇറക്കാര് എന്ന് മനസ്സിലാക്കാന്‍ തലചൊറിനല്‍പ്പം പ്രവര്‍തനം ഉണ്ടായാല്‍ മതി. കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിക്കുന്ന കുറുക്കന്‍ തന്നെയ്യാണ് സി പി എം. മിക്കവാറും സ്തലങ്ങളിലെ വര്‍ഗീയ സംഘട്ടനഗ്ങളുടെ സ്റ്റാര്‍ട്ടിങ് പോയിന്റ് കാണാന്‍ പറ്റുന്നവര്‍ക് അത് മനസിലാകും.

പൊയ്തുംകടവന്‍ said...

ജമാ അത്തെ-ഇസ്ലാമി എന്ന സംഘടനയുടെ കേരളത്തിലെ യദാര്‍ത്ത ജോലി, സിപീഎമ്മിന്റെ മൂട് താങ്ങലാണെന്നും, വര്‍ഗ്ഗീയത വളര്‍ത്താന്‍ ഇവര്‍ നല്ല സംഭാവന നല്‍കുന്നുണ്ടെന്നും തിരിച്ചറിവുള്ള കുറെ പേരെങ്കിലും കേരളത്തിലുന്ട്.
സിപീമ്മിന്റെ ഇസ്ലാമിക പോഷമ സംഘടനയാണ്‍ ജമാ-അതെ-ഇസ്ലാമി. മുസ്ലിം യുവാക്കളില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നതില്‍ അവര്‍ക്ക് നല്ല പങ്കുമുണ്ട്. പലസ്റ്റീനിന്റെയും,ഇറാക്കിന്റെയും കാര്യം മാത്രമേ അവര്‍ക്കറിയൂ..പിന്നെ ആളെക്കൊണ്ട് പറയിക്കാതിരിക്കാന്‍(വായ് മൂടാന്‍)അല്ലറ ചില്ലറ നാട്ടുകാര്യങ്ങളും അവരുടെ ബുക്ക്കളീലും മറ്റും കാണാം. ബാല്യകാലത്ത് എന്നെയും അവര്‍ അടിമയാക്കിയിരുന്നു. പക്ഷെ പൂര്‍ണ്ണ്മായും പിടികൊടുക്കാഞ്ഞതിനാല്‍ ചിന്താശേഷി നഷ്ടപ്പെട്ടില്ല ഞാന്‍ രക്ഷപ്പെട്ടു.