തിരുവമ്പാടി തെരഞ്ഞെടുപ്പിന്റെ ഫലം ഇടതു മുന്നണിക്കനുകൂലമായി. നേരിയ ഭൂരിപക്ഷമാണെങ്കിലും ഒരു പൊതു UDF സ്വഭാവമുള്ള മണ്ഡലം നിലനിര്‍ത്തി എന്നത് ചെറിയ കാര്യമല്ല. പക്ഷെ അതിന് അവര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
1- സ: സദ്ദാം എന്നപോലെയാണ് അവര്‍ സദ്ദാം ഹുസൈനേ മുഖ്യപ്രചരണായുധമായി ഇറക്കിയത്. എന്നാല്‍ ഇത് അധിനിവേശവിരുദ്ധ വികാരം ഉയര്ത്താനൊന്നുമായിരുന്നില്ലാ മറിച്ച് മുസ്ലിം മത വികാരം അനുകൂലമാക്കാന്‍ വേണ്ടിയായിരുന്നു.
2- PDP, ജമായത് ഇസ്ലമി പോലുള്ള മൌലീകവാദ് സ്വഭാവമുള്ള പ്രസ്താനങ്ങളുടെ പരസ്യപിന്തുണ അവര്‍ സ്വീകരിച്ചത് . കരുണാകരനോടൊത്ത് വേദി പങ്കിടില്ലാ എന്നാണ് LDF നേതാക്കള്‍ പറഞ്ഞിരുന്നത് പക്ഷെ മന്ത്രി മാത്യൂ ടി തോമസ് PDP ക്കൊപ്പം വേദി പങ്കിട്ടു. കരുണാകരനേക്കാള്‍ പൂന്തുറ സിറാജ് മതേതരനായതുകൊണ്ടാകും അത്.
3- മുസ്ലിം ലീഗിനെ തലങ്ങും വിലങ്ങും വിമര്‍ശിക്കുന്ന LDF മുസ്ലിം മതവികാരം ഉപയോഗിച്ച് വോട്ട് തേടുന്നത് ശരിയാണോ എന്ന് അറിയാതെ സംശയം തോന്നിപ്പൊകും.
പിന്നെ LDF ന്റെ താഴേത്തട്ടിലിറങ്ങിയുള്ള പ്രചാരണ തന്ത്രങ്ങള്‍ വളരെ ഗുണം ചെയ്തു എന്നത് ഒരു വസ്തുതയാണ്. അതിന്റെ എല്ലാ ക്രഡിറ്റും പിണറായി വിജയന് നല്‍കണം. അവസ്സന നിമിഷത്തില്‍ കരുണാകരനേപ്പോലും രംഗത്തിറക്കി ശക്ത്മായ മുന്നേറ്റമാണ് അദ്ദേഹം കാഴ്ചവച്ചത്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ യാതാര്‍ഥ്യ ബോധത്തോടെ സഹായിച്ചവരോട് നന്ദി പറയാനും പിണറായി മടികാണിച്ചില്ലാ.
ഇനി UDF ലേക്ക് വരാം.എങ്ങനെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വികാരം ഇളക്കി വിട്ട് വോട്ടു തട്ടാം എന്ന തന്ത്രമാണ് അവര്‍ പുറത്തെടുത്തത്. സ്വയാശ്രയവും മുരിങ്ങൂരും ഇട്ട് മാണിസാറിനേ ഫോര്‍വേര്‍ഡാക്കി തകര്‍പ്പന്‍ പ്രകടനമാണ് UDF നടത്തിയത്. ഇത്ര നന്നായി ഒരു തെരഞ്ഞെറ്റുപ്പിലും UDF പ്രവര്‍ത്തിച്ചിട്ടില്ല. സദ്ദാമിനെ ആദ്യ റൌണ്ടില്‍ എഴുതി തള്ളാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നെ ഒന്നും നോക്കിയില്ല ചെന്നിത്തല തന്നെ സദ്ദാമിനെ പൊക്കിയെടുത്തകത്തിട്ടു. പക്ഷെ അപരന്മാര് UDF സ്വപനത്തില്‍ മണ്ണുവാരിയിടുന്നത് കാണാനായിരുന്നു അവരുടെ വിധി.
ഇനി മത സംഘടകളുടെ നിലപാടുകള്‍ നോക്കാം.
PDP ക്ക് LDF പിന്തുണ തുടരാതിരിക്കാന്‍ കാരണങ്ങള്‍ കുറവായിരുന്നു. ക്രിസ്ത്യന്‍ നേതൃത്വമാകട്ടെ സ്വയശ്രയവും മുരിങ്ങൂരും വച്ക് ഇടതിനോട് പ്രതികാരത്തിനിറങ്ങി. അച്ചന്മാര് തന്നെ പരസ്യമായി ഇടതിനെതിരെ അണിനിരന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ രൂപത് തങ്ങള്‍ ന്യൂട്രലാണെന്ന് (?) പ്രസ്താവിച്ചു. AP വിഭാഗം ഇടതിനൊപ്പം തുടര്‍ന്നു. പക്ഷെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ജമായത് ഇസ്ലാമി ഇടതിനൊപ്പം നിന്നത് ശ്രദ്ധേയമായിരുന്നു. ക്രിസ്ത്യന്‍ സഭയേപ്പോലെ ഒരു റെയ്ഡിന്റെ തിക്താനുഭവം ഉണ്ടായിട്ടും അവര്‍ ഉയര്‍ന്ന രാഷ്ട്രീയ നിലവാരം പ്രകടിപ്പിച്ച് എന്നത് എടുത്തു പറയാതെ വയ്യാ.
ഇനി ഈ തെരെഞ്ഞെടുപ്പിലെ വില്ലനാര് എന്ന് നോക്കാം. ഒരു സംശയവും വേണ്ടാ തെരെഞ്ഞെടുപ്പു നിരീക്ഷകന് തന്നെ. ആദ്യം ഇലക്ഷന് ഡെപ്യൂട്ടി കലക്ടറെ തെറിപ്പിച്ചാണ് അദ്ദേഹം അടി തുടങ്ങിയത്. പിന്നെ കളക്ടറുടെ നെഞ്ചത്തയി സവാരി ഗിരി ഗിരി. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം വരെ അദ്ദേഹം തടഞ്ഞു. കോഴിക്കോടു വഴി കണ്ണൂരോ കാസര്ഗോടോ പോലും അദ്ദേഹത്തിന് പോകാന്‍ കഴിയില്ലാ എന്ന് കമ്മിഷ്ണര്‍ വിധിയെഴുതി. പത്രക്കാരടക്കം എല്ലാവരുമായും കമ്മിഷന് ഉടക്കി. ബീഹാറോ യു.പിയോ ആണോ ഇതെന്നു വരെ തോന്നിപ്പോയി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം നിയന്ത്രിച്ചതോടെ പത്രലേഖകര്‍ക്ക് ഹാലിളകി. പിന്നെ കണ്ടത് ദേശിയ പാത ഉപരോധമടക്കമുള്ള വന്‍ സമരമായിരുന്നു. ഒരു ചെറിയ ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്പ്പൊലും സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതി തകര്‍ക്കാറുള്ള പത്രക്കാര്‍ക്ക് ദേശിയപാത ഉപരോധിച്ചപ്പോള്‍ അത്തരത്തിലൊന്നും ചിന്തിക്കാന്‍ മിനക്കെട്ടില്ലാ എന്നതും അത് ലൈവായി കാണിച്ച് സഹതാപം നേടിയതും കൌതുകമുണര്‍ത്തി. പാവം ജനം ഇനി ആരെ ഒക്കെ പേടിക്കണം പത്രക്കാര് പോലും അവരെ വഴി നടക്കാന്‍ സമ്മതികില്ല. പിന്നെ ഒന്ന് ആശ്വസിക്കാം എല്ലാം ജനാധിപത്യം പുലര്‍ന്നു കാണാനുള്ള ത്യാഗങ്ങളാണല്ലോ!