Friday, January 26, 2007

മുരിങ്ങൂര്‍ വിഷയത്തില്‍ കോടതി ഇടപെടുമ്പോള്‍

മുരിങ്ങൂര്‍ ധ്യാനകേന്ദ്രം നടത്തുന്ന ഏത്‌ തരത്തിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളോടും എനിക്ക്‌ വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല. ഈ പോസ്റ്റും അതു തമ്മില്‍ കൂട്ടിക്കുഴക്കല്ലേ എന്ന് അപേക്ഷിക്കുന്നു.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന പരിശോധന അനധികൃതമാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമുള്ള ധ്യാനകേന്ദ്രത്തിന്റെ ഹര്‍ജി കോടതി തള്ളി.അതോടൊപ്പം ചില പരാമര്‍ശങ്ങളും കോടത്‌ നടത്തുകയുണ്ടായി അവ ഇവയൊക്കെയാണ്‌

 1. മത സ്ഥാപനങ്ങള്‍ നിയമത്തിനതീതമല്ല
 2. രാഷ്ട്രീയക്കാര്‍ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്‌
 3. ശരിയായ അന്വേഷണത്തിക്കൂടിയെ തങ്ങളുടെ സ്ഥാപനത്തിന്റെ മേല്‍ വീണ കരിനിഴല്‍ തുടച്ചുമാറ്റാന്‍ കഴിയൂനിയമം
 4. അതിന്റെ വഴിക്കു നീങ്ങുമ്പോള്‍ അതിനെ തടയാനോ ചെറുക്കാനോ മത സ്ഥാപനങ്ങളേ അനുവധിച്ചു കൂടാ
ഇനി നമുക്ക്‌ വിഷയത്തിലേക്ക്‌ വരാം . മുരിങ്ങൂര്‍ റെയിഡിനെക്കുറിച്ച്‌ ഇതിന്‍ മുന്‍പും ഞാന്‍ പോസ്റ്റ്‌ എഴുതിയിരുന്നു അന്ന് ഞാന്‍ മുന്നോട്ട്‌ വച്ച ചര്‍ച്ച്കക്ക്‌ പലരും വികാരപരമായാണ്‌ പ്രതികരിച്ച്ത്‌. സഭാ നേതൃത്വം ഈ വിഷയം സര്‍ക്കാര്‍ സഭക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലാണ്‌പ്രചരിപ്പിച്ചത്‌. അതിനെ മാത്രമായിരുന്നു ഞാന്‍ അന്ന് എതിര്‍ത്തത്‌. കാരണം ഹൈക്കോടതി ഉത്തരവ്‌ പ്രകാരം നടന്ന പരിശോധനയില്‍ സര്‍ക്കാരിന്‌ ഇടപെടാന്‍ കഴിയില്ലാ എന്ന് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം പോലും മുഖവിലക്കെടുക്കാന്‍ സഭാ നേതൃത്വമോ സഭാ പ്രസിദ്ധീകരണങ്ങളോ ശ്രമിച്ചില്ല. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തി വൈദീകവേദിയുടെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുക വരേ ചെയ്തു. പ്രതിപക്ഷം നിയമ സഭ ബഹിഷ്കരണം പോലും നടത്തി. സ്വയാശ്ര ബില്ലും ഡിവൈന്‍ റൈഡുമൊക്കെ സഭയേ തകര്‍ക്കാനുള്ള ഇടതുപക്ഷ ശ്രമമാണ്‌ എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതെല്ലാം ഒറ്റ വാക്കില്‍ വിഴുങ്ങേണ്ടി വരുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

ഇന്നലെ മനോരമ ന്യൂസ്‌ അവറില്‍ ശ്രീ ജോര്‍ജ്‌ പനക്കല്‍ പറഞ്ഞത്‌ സര്‍ക്കാരിന്‌ ഇതിലൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ്‌. പോലീസ്‌ അതിക്രമം നടന്നാല്‍ പോലും കോടതിയില്‍ പരാതി നല്‍കാന്‍ മാത്രമാണ്‌ ധ്യാനകെന്ദ്രത്തിന്‌ ആവൂ കാരണം ഈ കേസില്‍ കോടതി ആവശ്യപ്പെടുന്നത്‌ പോലെ പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്‍കാരിനാകൂ. അപ്പോള്‍ ഈ സത്യം എന്തെ ഇത്രയും നാള്‍ വിസ്മരിക്കപ്പെട്ടു. അപ്പോള്‍ ഇന്നലെ വരേ ( അല്ലെങ്കില്‍ പിണറായി വിജയന്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നതു വരേ) പറഞ്ഞിരുന്നതും പ്രചരിപ്പിക്കപ്പെട്ടതും ഒക്കെ പാഴ്‌ വാക്കുകളാണെന്ന് തുറന്നു പറയാന്‍ ഇതൊക്കെ പ്രചരിപ്പിച്ചവര്‍ക്ക്‌ ബാധ്യതയില്ലേ. ഇതിന്‌ വേറോരു തലവുമുണ്ട്‌ സര്‍ക്കാര്‍ എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അല്ല മറിച്ച്‌ ജനങ്ങളുടെ പ്രതിനിധിയാണ്‌ അല്ലെങ്കില്‍ ജനങ്ങളാണ്‌ അപ്പോള്‍ ഈ അസത്യപ്രചരണങ്ങള്‍ ജനങ്ങള്‍ക്കെതിരെ ആയിരുന്നില്ലെ ? അതിന്‌ ജനങ്ങളോട്‌ മാപ്പ്‌ പറയാന്‍ ബാധ്യതയില്ലേ ?

ഇനി ഇതിന്റെ ആന്റി ക്ലൈമാക്സ്‌
സര്‍ക്കാരിനേ സംബന്ധിച്ചിടത്തോളം ആദ്യമായാണ്‌ കോടതി തങ്ങളുടെ നിലപാട്‌ അംഗീകരിക്കുന്നത്‌.ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞതൊക്കെ പനക്കലച്ചന്‍ പോലും ശരി വച്ചു. പക്ഷെ പിണറായി വിജയന്‍ കഴിഞ്ഞ ആഴ്‌ച ധ്യാനകേന്ദ്രം സന്ദര്‍ശിക്കുകയും കോടാതിക്കെതിരേയും പോലിസിനെതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനാകതെ പോകുന്നു എന്നതാണ്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌. ആലുങ്കായ പഴുത്തപ്പോള്‍ കാക്കക്ക്‌ വായിപ്പുണ്ണ്‌.

Wednesday, January 24, 2007

വീണ്ടും ഒരു പൊതു പണിമുടക്ക്‌

ഇതാ വീണ്ടും ഒരു പൊതു പണിമുടക്ക്‌ വരുന്നു. നാളേ(25-01-2007) വാഹന ഉടമകളും തൊഴിലാളികളും സമരത്തിനിറങ്ങുകയാണ്‌. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം നടക്കുന്ന എത്രാമത്തേ പണിമുടക്കാണിത്‌?. ഇനിയും നമ്മള്‍ ഈ നിര്‍ബന്ധിത പണിമുടക്കില്‍ നിന്ന് മുക്തി നേടിയില്ലെങ്കില്‍ നമ്മുടെ വളര്‍ച്ച്‌ താഴേക്കായിരിക്കുമെന്ന് പറയാതെ വയ്യ.
പണിമുടക്ക്‌ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌ IT മേഖലയേയാണ്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രിട്ടിക്കല്‍ തൊഴില്‍ മേഖലയാണിത്‌. ജീവനക്കാര്‍ക്ക്‌ വീടുകളില്‍ പിക്കപ്പും ഡ്രോപ്പും നല്‍കിയാണ്‌ ഇത്‌ നിലനിര്‍ത്തുന്നത്‌. ഹര്‍ത്താലുകളും പൊതു പണിമുടക്കുകളും വരുമ്പോള്‍ വണ്ടി ഒാടിക്കാന്‍ വാഹന ഉടമകളും തൊഴിലാളികളും തയ്യാറാകാറില്ല. കാരണമായി അവര്‍ പറയുന്നത്‌ വണ്ടി നിരത്തിലിറക്കാനുള്ള റിസ്ക്കാണ്‌. ആരെങ്കിലും ഒരു കല്ലെറിഞ്ഞാല്‍ അവരെ അത്‌ സാരമായി ബാധിക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌.

ഇനി നാളേ പണിമുടക്കുകൊണ്ട്‌ IT കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം 26,27,28,29 തിയതികള്‍ അവധിയായി മിക്ക കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനോട്‌ കൂടി 25 ഉം അവധി നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ നിര്‍ബന്ധിത അവധികള്‍ അവരുടെ ക്ലൈന്റുകളേ മനസ്സിലാക്കികാന്‍ വളരെ ബുദ്ധിമുട്ടാണ്‌. അല്ലെങ്കില്‍ കേരളം എന്നാല്‍ ഇതാണേന്നും ഇവിടെ ഇതൊക്കയേ നടക്കൂ എന്നും അവര്‍ക്ക്‌ പറയേണ്ടി വരും. കാരണം മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നട്ക്കുകയും ഇവിടെ നടക്കാതിരിക്കുകയും ചെയ്താല്‍ മറ്റൊന്നും നമുക്ക്‌ പറയാനില്ലാതാകും

IT മേഖലയിലാണ്‍` നമുക്ക്‌ പ്രതീക്ഷയുള്ളതെന്നും അതിനുവേണ്ടി കമ്പനികളയും സംരംഭകരയേും ക്ഷണിച്ചുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍ കൈയെടുക്കയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഹര്‍ത്താലില്‍ നിന്ന് ഈ മേഖലയെ സംരക്ഷിക്കാനും ഒരു നയം കൊണ്ടു വന്നില്ലെങ്കില്‍ പുരോഗതിയിലേക്ക്‌ കുതിച്ച്‌ കയറാം എന്ന നമ്മുടെ മോഹം പൂവണിയില്ലാ എന്ന സത്യം നമ്മള്‍ തിരിച്ചറിയണം.

IT മേഖല മാത്രമല്ല ഏതു മേഖലയും ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാം എന്ന് ഒരു നയം രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ നടക്കാത്തതൊക്കെ ഇവിടെ നടത്തുന്നത്‌ അവനവനോട്‌ തന്നെ ചെയ്യുന്ന ദ്രോഹമാണേന്ന് തിരിച്ചറിവ്‌ ഈ കാലഘട്ടത്തിലെങ്കിലും ഉണ്ടാകണമേ എന്ന് അപേക്ഷിക്കുന്നു.

ഒരു ബ്ലോഗറുടെ reach ന്‌ പരിമിതികളുണ്ട്‌. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയങ്ങളില്‍ നിര്‍ബന്ധതിമായി ഇടപെടണമെന്നാണ്‍` എനിക്ക്‌ അപേക്ഷിക്കാനുള്ളത്‌. പിണറായി അച്ചുതാനന്ദന്‍ വിവാദമോ കരുണാകരന്‍ വെളിയം വിവാദത്തേക്കാലും ഈ വിഷയത്തിന്‌ പ്രസക്തിയുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം

Tuesday, January 23, 2007

മികവിന്റെ കേന്ദ്രങ്ങള്‍

കേരളത്തിലെ സ്വയാശ്രയ കോളേജുകള്‍ മികവൈന്റെ കേന്ദ്രങ്ങളാണെന്നാണ്‌ ഹൈക്കോടതി കണ്ടെത്തിയത്‌. അത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ മുന്‍ NIC calicut ഡയറക്ടര്‍ Dr. എം.പി ചന്ദ്രശേഖരന്റെ ലേഖനം മാതൃഭൂമിയില്‍ നിന്ന്.
സ്വയാശ്രയം : കോടതി വിധികള്‍ക്ക്‌ ശേഷം

2005 ല്‍ കേരളത്തിലെ വിവിധ കോളെജുകളിലെ ആദ്യ അലോട്ട്മെന്റില്‍ ചേര്‍ന്ന അവസാന റാങ്കുകാരുടെ ലിസ്റ്റും ഇതില്‍ നല്‍കിയിട്ടുണ്ട്‌. രാജഗിരി ആദിശങ്കര എന്നീ സ്വകാര്യകോളേജുകള്‍ മാത്രമേ ഈ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Monday, January 22, 2007

വംശീയ അധിക്ഷേപവും ചില ചിന്തകളും

ശില്‍പ ഷെട്ടി വംശീയ അധിക്ഷേപത്തിന്‌ വിധേയായി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍കുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ വംശീയ അധിക്ഷേപത്തേപ്പറ്റി ഞാന്‍ ഒന്നു ചിന്തിച്ചു നോക്കി. കേരളത്തലും ഈ അധിക്ഷേപത്തിന്‌ വലിയ കുറവൊന്നുമില്ല എന്നാണ്‌ എനിക്ക്‌ തോന്നിയിരിക്കുന്നത്‌

കണ്ണൂര്‍ ജില്ലയില്‍ നിന്ന് വന്ന ഒരാളായതിനാല്‍ എര്‍ണ്ണാകുളത്തു നിന്ന് എനിക്കാദ്യം മുതലേ പതിച്ചുകിട്ടി വിവരമില്ലാത്ത കമ്യൂണിസ്റ്റ്‌ എന്ന ലേബല്‍ . കേരളത്തിലെ എല്ല പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ കമ്യൂണിസ്റ്റ്‌കാരാണെന്നും അവരെ നയിക്കുന്നത്‌ കണ്ണൂര്‍ നേതാക്കളാണെന്നായിരുന്നു പ്രധാന ആരോപണം. പിന്നെ കൊലപാതക രാഷ്ട്രീയവും തൊഴിലാളി പ്രസ്താങ്ങളിലുള്ള പങ്കാളിത്തവും കണ്ണൂര്‍ക്കാര്‍ വിവരമില്ലാത്തതുകൊണ്ട്‌ ചെയ്യുന്നതാണെന്നും അവര്‍ സമര്‍ഥിക്കുമായിരുന്നു.അക്കൂട്ടത്തില്‍ ഒരാളാണെന്ന് പറഞ്ഞും നയനാരുടെ പ്രസ്താവനകള്‍ എറ്റു പറഞ്ഞും വീണ്ടും കളിയാക്കും. പിന്നെ കണ്ണൂര്‍ ജില്ല മുഴുവന്‍ ഭീകരാന്തരീക്ഷം നിറഞ്ഞതാണെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ഏര്‍ണ്ണാകുളത്തെത്തിയതെന്നും അവര്‍ പറയുമായിരുന്നു.

ഞാന്‍ ഇടപെട്ടവരില്‍ ( ഏര്‍ണ്ണാകുളത്ത്‌ മാത്രമല്ല) കൂടുതലും ചില സമുദായക്കാരെ വളരെ പുഛത്തോടെ പരാമര്‍ശിക്കുന്നതും കേട്ടിരുന്നു. ഉദാഹരണമായി അവനൊക്കെ പട്ടിയും പൂച്ചയുമാണ്‌ ( പട്ടിക ജാതി പട്ടിക വര്‍ഗക്കാരെ) കൊട്ടി ചോവോനണ്‌ (ഇഴവരേ) , മേത്തനാണേന്ന് ( മുസ്ലിമുകളേ) എന്നോക്കെ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്‌ ഞാന്‍ നേരിട്ട്‌ കേട്ടിട്ടുണ്ട്‌. തമിഴന്മാരെ പിന്നെ പറയുകയും വേണ്ടാ. മാധ്യമങ്ങളില്‍ നിന്നറിഞ്ഞതൊക്കെ ശരിയാണേങ്കില്‍ ദക്ഷിണേന്ത്യക്കാരെ ഒക്കെ ഉത്തരേന്ത്യക്കാര്‍ പരിഗണിക്കുന്നതും മറ്റൊരു തരത്തിലല്ല. സര്‍ദ്ദാജിമാരെ തിരു മണ്ടന്മാരാക്കി ഒരുപാട്‌ കഥകള്‍ തന്നെ ലോകമമ്പാടും പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.

വെള്ളാക്കാരുടെ കുത്തകയൊന്നുമല്ല ഈ വംശീയ അധിക്ഷേപമെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കുറ്റം പറയരുതല്ലോ വെള്ളക്കാരോട്‌ നമുക്കൊണ്ടൊരു ചെറിയ വിധേയ ഭാവം ( ഒരു ചെറിയ്‌ അപകര്‍ഷത).

Wednesday, January 17, 2007

മകര ജ്യോതി

മകര ജ്യോതി ദര്‍ശിക്കാന്‍ ഇത്തവണ എത്തിയ ഭക്തരുടെ ഏണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. ശബരിമലക്ക്‌ വന്‍ വരുമാനം ഉണ്ടാക്കിത്തരുന്ന ഒരു സമയമായാണ്‌ മകര ജ്യോതിയെന്നാണ്‍` മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്‌.

ഇയിടെ ഇടമറുകിന്റെ ശബരിമലയേ സമ്പന്ധിച്ച ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ പറഞ്ഞിരിക്കുന്നത്‌ പ്രകാരം മകര ജ്യോതി ദേവസം ബോര്‍ഡ്‌ നടത്തുന്ന ഒരു തട്ടിപ്പായിട്ടാണ്‌ എഴുതിയിരിക്കുന്നത്‌. അതിന്‌ വേണ്ടി അവര്‍ നടത്തിയ അന്വേഷണങ്ങളും മറ്റും വ്യക്തമായി തന്നെ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. ഇതൊക്കെ സത്യമാണെങ്കില്‍ സര്‍ക്കരും ബോര്‍ഡും മാധ്യമങ്ങളും ഒക്കെ ചേര്‍ന്ന് ഭക്തരെ വഞ്ചിക്കുകയല്ലേ എന്ന് ഒരു സംശയം . പക്ഷെ ഇതോടൊപ്പം വേറൊരു സംശയവും എനിക്കുണ്ടായി ദേവസം ബോര്‍ഡൊക്കെ വരുന്നതിന്‌ മുന്‍പും ശബരിമലയുണ്ടായിരുന്നു. അന്നും മകര ജ്യോതിയും കണ്ടിരുന്നു. അപ്പോള്‍ അതൊക്കെ എങ്ങനെ സംഭവിച്ചു?ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്‌. അറിയുന്നവര്‍ അറിവ്‌ പങ്കു വയ്ക്കുമല്ലോ?

Tuesday, January 09, 2007

വാദം പ്രതിവാദം

സ്വശ്രയ കോളേജ്‌ വിധി വന്നശേഷം ഫിസ്‌ നിര്‍ണ്ണയം പ്രവേശന മാനദ്ധണ്ഡം എന്നിവയേപ്പറ്റിയൊക്കെ P.C സിറിയക്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇന്നലത്തെ മനോരമയില്‍ എഴുതിയിരുന്നു.

ഇതിനെപ്പറ്റിയുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നത്തെ മനോരമയിലുണ്ട്‌.

പ്രശ്നം കോടതിക്ക്‌ പുറത്ത്‌ തീര്‍ക്കണം

ഇതേ വിഷയത്തില്‍ മാധ്യമത്തിലും ഒരു ലേഖനം ഉണ്ട്‌
കോടതിക്ക്‌ മാത്രം മനസ്സിലാകുന്നില്ല

Friday, January 05, 2007

പല്ലും നഖവും പോയ സ്വയാശ്രയ നിയമം

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു ചേര്‍ന്നു. LDF സര്‍ക്കാരിന്റെ സ്വയാശ്രയ നിയമത്തെ നിയമത്തിന്റെ നൂലാമലകളില്‍ ഭംഗിയായി തളച്ചു.ഇനിയെന്ത്‌ എന്നത്‌ വ്യക്തമായാല്‍ മതി. അതിന്‌ മുന്‍പ്‌ നമുക്ക്‌ കോടതി വിധിയൊന്ന് പരിശോധിക്കാം.

സ്വാശ്രയ നിയമത്തിലെ പ്രധാനപ്പെട്ട്‌ എല്ലാ വകുപ്പുകളും കോടതി റദ്ദാക്കിയിട്ടുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്‌

 1. സ്വയാശ്രയ കോളേജിലെ ഫീസിലോ പ്രവേശനത്തിലോ സ്വയാശ്രയ നിയമം കൊണ്ടു വന്ന എല്ലാ നിയന്ത്രണങ്ങളും കോടതി തടഞ്ഞു. ഇനി ഫീസും പ്രവേശനവും മാനെജുമെന്റിന്‌ നടത്താം ഇതില്‍ എന്തെങ്കിലും ചൂഷണമോ ക്രമക്കേടോ ഉണ്ടോ എന്ന് നോക്കാന്‍ മാത്രമേ ഇനി മുഹമ്മാദ്‌ കമ്മിറ്റിക്ക്‌ അവകാശമുള്ളൂ. പൊതു പ്രവേശനപ്പരീക്ഷയും കേന്ദ്രീകൃത പ്രവേശനവും കോടതി തടഞ്ഞിട്ടുണ്ട്‌.

 2. സാമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്നാ എല്ലാ സംവരണങ്ങളും കോടതി തടഞ്ഞു. (50% സര്‍ക്കാര്‍ കോട്ടവരെ ഇനിയില്ലാ എന്നാണ്‌ മനോരമാ വാര്‍ത്ത പറയുന്നത്‌). NRI സീറ്റിലെ അധിക ഫീസും മാനെജ്‌മെന്റുകളുടേ സംഭാവനയും സര്‍ക്കാറിന്റെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ ഉപയോഗിച്ച്‌ 50% സര്‍ക്കാര്‍ ഫീസിലെ നഷ്ടം നികത്തണമെന്ന ക്രോസ്‌ സബ്സിഡി അനുവദിക്കാനവില്ലാ എന്നും കോടത്‌ പറഞ്ഞു.
 3. ന്യൂനപക്ഷങ്ങളേ നിര്‍ണ്ണയിക്കുന്ന 8ആം വകുപ്പും ഏതാണ്ട്‌ പൂര്‍ണ്ണമായി കോടതി തടഞ്ഞു

  ഫലത്തില്‍ നിയമം അസാധുവാകുകയും മാനേജ്‌മെന്റുകള്‍ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുകയും ചെയ്തു എന്നതാണ്‌ ഈ വിധികൊണ്ടുണ്ടായത്‌.


ഇനി കോടതി ചില നീരിക്ഷണങ്ങളും നടത്തുന്നുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

 1. തെരെഞ്ഞെടുപ്പ്‌ വാഗ്ദാനം നടപ്പിലാക്കാന്‍ വേണ്ടി തിടുക്കം കൂട്ടി നിയമം കൊണ്ടു വന്നു.

 2. സുപ്രിം കോടതി വിധികളേ പക്ഷപാത പരമായി വ്യാഖ്യാനം ചെയ്ത്‌ നിയമ നിര്‍മാണം നടത്തി


 3. നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളേ നിയന്ത്രണങ്ങള്‍കൊണ്ട്‌ ഞെരുക്കരുത്‌.സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്‌ ധനവും വിഭവങ്ങളും ഇല്ല എന്നാല്‍ അതിനു വേണ്ടി ശ്രമിക്കുന്ന സ്ഥാപനങ്ങളേ തകര്‍ക്കുന്നത്‌ ശരിയോ എന്ന് ചിന്തിക്കണം. മറിച്ച്‌ അവയേ പ്രോത്സാഹിപ്പിക്കേണ്ട നിലപാടാണ്‌ സര്‍ക്കാര്‍ എടുക്കേണ്ടെതെന്ന് കോടത്‌ കണ്ടെത്തി

 4. സ്വയാശ്ര സ്ഥാപങ്ങള്‍ സര്‍ക്കാര്‍ സ്ഥാപങ്ങളേ അപേക്ഷിച്ച്‌ മികവിന്റെ കേന്ദ്രങ്ങളാണെന്നും കോടതി അഭിപ്രായപ്പെട്ടു( ഈ വാര്‍ത്ത എന്നത്തെ പത്രങ്ങളില്‍ ഇല്ല. ഇന്നലത്തെ ഏഷ്യനെറ്റ്‌ ന്യൂസ്‌ അവറില്‍ കണ്ട വാര്‍ത്തയാണ്‌. ഇതില്‍ ബേബിയും E.T യും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു.


 5. സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ സമവായം ഉണ്ടാക്കണമെന്നും കോടതി പര്‍ഞ്ഞിട്ടുണ്ട്‌.


അപ്പീല്‍ പോകുമെന്ന് സര്‍ക്കാരും സമവായത്തിന്‌ തയ്യാറെന്ന് മാനേജ്മെന്റുകളും പറഞ്ഞു കഴിഞ്ഞു. തങ്ങള്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നേയാണ്‌ കോടതി പറഞ്ഞതെന്ന് പ്രതിപക്ഷവും പറഞ്ഞു.

അപ്പീലില്‍ എന്തു മാത്രം പുരോഗതിയുണ്ടാകുമെന്ന് കണ്ടെറിയണമെന്നിരിക്കെ ഒരേ ഒരു പരിഹാരം മാത്രമേ സര്‍ക്കരിന്റെ മുന്‍പില്‍ ഉള്ളൂ. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലേയും പോലെ ഇരുകക്ഷികള്‍ക്കും അംഗീകരിക്കുന്ന ഒരു നിയമം ഉണ്ടായാലേ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ. കാരണം എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാണ്‌ സ്വായാശ്രയ കോളെജുകള്‍ എന്ന് ഈ വിധി വ്യക്തമാക്കുന്നു.


  Thursday, January 04, 2007

  സ്വയാശ്രയ ബില്‍ പരാജയപ്പെട്ടു.

  സ്വായാശ്രയ നിയമത്തിലെ ഒട്ടുമിക്ക വകുപ്പുകളും കേരള ഹൈക്കോടതി റദ്ദാക്കി. സ്വയാശ്രയ സ്ഥാപനഗളേ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‌ വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ മുതല്‍ മുടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്‌. അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

  അങ്ങനെ ആ നിയമവും കാറ്റില്‍ പറന്നു. ഇനിയെന്ത്‌ എന്ന് കാത്തിരുന്ന് കാണാം
  സ്വയാശ്രയ ബില്‍ പരാജയപ്പെട്ടു.

  Tuesday, January 02, 2007

  സദ്ദാം വികാരം.

  സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട്‌ 3 ദിവസമാകുന്നു. ഒട്ടുമിക്ക മാധ്യമങ്ങളും ഈ വിഷയം നന്നായി ആഘോഷിച്ചു. പക്ഷെ എല്ലാം കണ്ടപ്പോള്‍ ഒരു സംശയം അമേരിക്ക സദ്ദാമിനെ കൊല്ലാന്‍ കൂട്ടുനിന്നു എന്ന ഒറ്റക്കാരണത്താല്‍ സദ്ദാമിന്‌ പൊതു മാപ്പ്‌ നല്‍കാമോ. ഇറാഖിലെ 35% വരുന്ന സുന്നികളുടെ നേതാവയിരുന്നു സദ്ദാം . കുര്‍ദ്ദുകളേയും ഷിയകളെയും അദ്ദേഹം കൊന്നൊടിക്കിയിട്ടുണ്ട്‌. വര്‍ഷങ്ങളോളം ഷിയ ഭൂരിപക്ഷമുള്ള ഇറാനേ ആക്രമിച്ചിട്ടുണ്ട്‌.മാത്രമല്ല കുവൈറ്റ്‌ അധിനിവേശവും നടത്തി. കുവൈറ്റ്‌ അധിനിവേശമെന്ന കടുംകൈയാണ്‌ സദ്ദാമിന്‌ ഈ ഗതി വരുത്തിയത്‌. വാളേടുത്തവന്‍ വാളാലേ . അത്‌ ലോക നീതിയാണ്‌. ഇന്ന് സദ്ദാം നാളേ ബുഷ്‌.

  ഇനി കേരളത്തിലേക്ക്‌ വരാം സദ്ദാമിന്‌ വധിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ അഘോഷിക്കയായിരുന്നു. എന്തെല്ലാം കണ്ടെത്തലുകളാണ്‌ അവര്‍ നടത്തിയത്‌. അറഫാ ദിനത്തില്‍ കൊന്നതിനാല്‍ അഗോള മുസ്ലിമുകളേ അവഹേളിച്ചത്രേ. അഗോള മുസ്ലിന്റെ പ്രതീകമാണോ സദ്ദാം എന്ന് തോന്നിപ്പോകും . ചര്‍ച്ചകളും വാര്‍ത്തകളും കത്തികയറുന്നതിനിടയില്‍ ഇടിത്തീപോലെ അതാ വരുന്നു പിണറായിടേ വക ഹര്‍ത്താല്‍ ആഹ്വാനം. ഹര്‍ത്താല്‍ എന്ന് കേള്‍ക്കേണ്ട താമസം ബസ്സുകാരു കടക്കാരും പണി നിര്‍ത്തി . ജനം പെരുവഴിയിലായി . സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ 3 മണിക്കൂര്‍ കഷടപ്പെടുന്നത്‌ എനിക്ക്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞു. ആര്‍ക്കു വേണ്ടി ഇതൊക്കെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വര്‍ഗ്ഗിയ രാഷ്ട്രീയം കളിക്കുന്നതിന്‌ ഒരു പരിധിയൊക്കെയുണ്ടെന്ന് ആരെങ്കിലും പറഞ്ഞു പോയാല്‍ കുറ്റം പറയാന്‍ കഴിയില്ല. കാരണം കൈരളി ചാനല്‍ കണ്ടാല്‍ അതല്ല അതിലപ്പറവും പറഞ്ഞു പോകും.