Thursday, January 04, 2007

സ്വയാശ്രയ ബില്‍ പരാജയപ്പെട്ടു.

സ്വായാശ്രയ നിയമത്തിലെ ഒട്ടുമിക്ക വകുപ്പുകളും കേരള ഹൈക്കോടതി റദ്ദാക്കി. സ്വയാശ്രയ സ്ഥാപനഗളേ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‌ വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ മുതല്‍ മുടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്‌. അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അങ്ങനെ ആ നിയമവും കാറ്റില്‍ പറന്നു. ഇനിയെന്ത്‌ എന്ന് കാത്തിരുന്ന് കാണാം
സ്വയാശ്രയ ബില്‍ പരാജയപ്പെട്ടു.

13 comments:

കിരണ്‍ തോമസ് said...

സ്വയാശ്രയ ബില്‍ പരാജയപ്പെട്ടു.സ്വായാശ്രയ നിയമത്തിലെ ഒട്ടുമിക്ക വകുപ്പുകളും കേരള ഹൈക്കോടതി റദ്ദാക്കി. സ്വയാശ്രയ സ്ഥാപനഗളേ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു

s.kumar said...

പ്രതീക്ഷിച്ചതു തന്നെ കിരണേ.കൂടുതല്‍ വിവരങ്ങള്‍ ചെര്‍ക്കുമല്ലോ?

അരവിന്ദ് :: aravind said...

കഷ്ടമായിപ്പോയി.
പ്രവേശനമാനദണ്ഡം, ഫീസ്, സീറ്റ് സംവരണം ഇവയില്‍ സര്‍ക്കാരിന് തീര്‍ച്ചയായും ഇടപെടാന്‍ സാധിക്കണം.
അല്ലാതെ ഏതണ്ടനും അടകോടനും കാശുണ്ടങ്കില്‍ പ്രൊഫഷണലാകാമെന്നാണോ?
പാവപ്പെട്ടവന്റെ മക്കള്‍ക്ക് ഒരു ഗുണവും വേണ്ടേ? (പഴയ നല്ല ഒന്നാന്തരം സ്ഥാപനങ്ങളിലെ സീറ്റുപേക്ഷിച്ച് പഠിത്തക്കാരാരും ഈ മഴക്ക് മുളച്ചതിന്റെ പിന്നാലെ പോകില്ല. ഫലത്തില്‍ പണമുള്ള, പഠിക്കാന്‍ മനസ്സില്ലാത്ത, ഒരിടത്തും സീറ്റ് കിട്ടാത്തവന് ചുളുവില്‍ ഡിഗ്രി എടുക്കാം)

ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരിനല്ലേ അവസാന വാക്ക്? ഈ ബില്ല് നിയമമാക്കിയാലോ?

നിഷ്പക്ഷമായി കോടതി കാര്യങ്ങള്‍ വിലയിരുത്തുന്നത് അഭിനന്ദനീയം തന്നെ.
പക്ഷേ അല്പം സാമൂഹികബോധത്തോടെ വിധികളെഴുതിയാല്‍ നന്ന്..
പക്ഷേ കോടതിയുടെ ബാധ്യതയല്ലല്ലോ സാമൂഹികപരിവര്‍ത്തനം....

സര്‍ക്കാര്‍ ഉറച്ച തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുമെന്ന് കരുതുന്നു.

s.kumar said...

കോടതിയില്‍ തെളിവുകളുടേയും അതു നിരത്തിവാദിക്കുന്ന വക്കീലിന്റെയും മിടുക്കുപോലിരിക്കും അരവിന്ദേ.
ലവ്‌ ലിന്‍ അന്വേഷണത്തിനു സി.ബി.ഐ. വേണ്ടാ എന്ന് വാദിക്കുവാന്‍ ഇന്ത്യയിലെ മുന്‍ നിര വക്കീലന്മാരെ തന്നെ ഹാജരാക്കിയിരുന്നു സര്‍ക്കാര്‍. ഇതില്‍ ഹാജരായ വക്കീലന്മാര്‍ ആരൊക്കെയാണാവോ?

ഈ നിയമത്തില്‍ പഴുതുകള്‍ ഉണ്ടെന്നും അപാകതയുണ്ടെന്നും കൊള്ളാവുന്ന നിയമവിദഗ്ദര്‍ പണ്ടേ പറഞ്ഞതാ. ഇക്കണക്കിനുപോയാല്‍ അടുത്തവര്‍ഷവും ഇതില്‍ തീരുമാനം ആകില്ല.സമരക്കാര്‍ നാളെമുതല്‍ തെരുവില്‍ ഇറങ്ങും.അടുത്തവാര്‍ത്തവരെ മാധ്യമങ്ങളും ആഘോഷിക്കും.

എന്തായാലും ഇന്ന് ടി.വിയില്‍ നികേഷിനും,വേണുവിനും ഒക്കെ ഒത്തിരി ചോദ്യങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌, നേതാക്കന്മാര്‍ക്കും നല്ല പെര്‍ഫോമെന്‍സ്‌ കാഴ്ചവെക്കാം.

കിരണ്‍ തോമസ് said...

ലവ്‌ലിന്‍ കേസ്‌ വാദിക്കുന്ന വക്കീല്‍ തന്നേയാണ്‌ ഈ കേസ്‌ വാദിച്ചത്‌.

ശ്രീജിത്ത്‌ കെ said...

ജനങ്ങള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവകാശത്തിന്മേലുള്ള കോടതിയുടെ ഈ അധിനിവേശത്തിനെതിരേ ഞാന്‍ കേരളത്തില്‍ ഭാരത് ബന്ദിന് ആഹ്വാ‍നം ചെയ്യുന്നു. എല്ലാവരും പങ്കെടുക്കുക, തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത വീണ്ടും തെളിയിക്കുക.

ശ്രദ്ധിക്കുക: ബന്ദില്‍ നിന്ന് അവശ്യ സര്‍വ്വീസുകളായ പാല്‍, വെള്ളം, മദ്യം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

s.kumar said...

kollaam sreejitthe. pakshe ithndu vottu kittillallo. saddam vishayathile athra gunam ithinilla maashe

മണി said...

സര്‍ക്കാരിന്റെ പരാജയമായിക്കണ്ട് പ്രതിപക്ഷത്തിനും സ്വാശ്രയ മാനേജ് മെന്റിനും സന്തോഷിക്കാം. പക്ഷെ സാധാരണക്കാരന്റെ കുട്ടികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നു, വിദ്യാഭ്യാസ നിലവാരം കുറയുന്നു. പിന്നെ സാമൂഹികപ്രശ്നങ്ങള്‍ പലതും,നാം കണ്ടു തുടങ്ങുന്നതേയുള്ളു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

മിനിമം യോഗ്യതയെ പണത്തിന്റെ മാത്രം ബലത്തില്‍ മറികടന്ന്, മാനേജ്മെന്റുകളുടെ വിജയ ശതമാനം കൂട്ടാനുള്ളാ മത്സരത്തിന്റെ തണലില്‍ എന്‍ജിനീയറും നന്ദി കിരണ്‍ എന്റെ ബ്ലോഗ്‌സന്ദര്‍ശിച്ചതിനും ഇതേവിഷയത്തിലുള്ള എന്റെ പോസ്റ്റിംഗിന്‌ കമന്റ്‌ രേഖപ്പെടുത്തിയതിനും.കോടതിക്ക്‌ എന്തു നിരീക്ഷണം വേണമെങ്കിലും നടത്താമല്ലോ, അതിന്‌ ആരുടേയും അനുവാദം വേണ്ടല്ലോ! സര്‍ക്കാര്‍ പ്രോത്സാഹിപ്പ്പിക്കണമെന്നോ,സംസ്ഥാനത്തുള്ള എല്ലാവരേയും പ്രൊഫഷണലുകളാക്കണമെന്നോ അങ്ങനെയെന്തും. പകരം കോടതിക്ക്‌ പാവപ്പെട്ടവന്റെ വിദ്യാഭ്യാസ ആവശ്യം മാത്രം കാണാനുള്ള കണ്ണുണ്ടായില്ലെന്നു മാത്രം.ഒരു കോങ്കണ്ണന്‍ സമീപനം!കോടതിക്ക്‌ സമൂഹ്യപ്രതിബദ്ധത്യുണ്ടെന്നൊക്കെ ധരിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമായേക്കാം അല്ലേ? അല്ലെങ്കില്‍ തന്നെ ഈഭരണഘടന യെന്നൊക്കെപറയുന്നത്‌ എന്താ ദൈവികമായ ഒന്നാണോ? അതുതന്നെ എത്രപ്രാവശ്യം തിരുത്തിയിരിക്കുന്നു? ഭരണഘടന തിരുത്തുന്നത്‌ തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചുകൂടേ? ഏതായാലും സ്വകാര്യമാനേജ്‌മെന്റുകള്‍ക്കും, അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും ആഹ്ലാദത്തിനു വകയായി.മണി പറഞ്ഞപോലെ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നോ, മര്‍ക്കടകമുഷ്ടിയെന്നോ, അമിതാവേശത്തിനേറ്റ തിരിച്ചടിയെന്നോ ഒക്കെപറഞ്ഞ്‌ ആഘോഷിക്കാം. പാവം വിദ്യാര്‍ത്‌ഥികളെ മറക്കാം. മാനേജുമെന്റുകളെ സംരക്ഷിക്കാന്‍ ഇവിടെ കോടതികളുണ്ട്‌, വിദ്യാര്‍ത്‌ഥി സംഘടനകളെ പടിപ്പുരയ്ക്ക്‌വെളിയിലാക്കാനും കോടതിതന്നെയായിരുന്നു തുണ.എന്തിനുമേതിനും കോടതി ശരണം. സര്‍ക്കരിന്റെ ചിലവില്‍ 50 ശതമാനത്തിന്റെ അവകാശം പിടിച്ചുവാങ്ങാന്‍ വരുന്ന ദരിദ്രവാസി വിദ്യാര്‍ത്‌ഥികള്‍ പോയിത്തുലയട്ടെ! സ്വാശ്രയം നീണാള്‍വാഴട്ടെ! 'നിയമവീഴ്ച്‌' നീണാള്‍വാഴട്ടെ!

കിരണ്‍ തോമസ് said...

ഹൈക്കോടതി വിധിയുടെ വിവിധ വശങ്ങള്‍ ഞാന്‍ പഠിച്ചുകൊന്റിരിക്കുകയാണ്‌. അതിനു ശേഷം വിശദമായ ഒരു പോസ്റ്റ്‌ എഴുതുന്നതാണ്‌. വികാരത്തില്‍ ഉപരി വിവേകമായി എങ്ങനെ ഈ പ്രശ്നം തീര്‍ക്കാനുള്ള സാധ്യതകളാണ്‌ ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌.

പോരാട്ടം  said...

ഈ വിധിയെഴുതിയുണ്ടാക്കിയ പന്നികളെയൊന്നും കൊന്നുകളയാന്‍ ധൈര്യമുള്ള ഒരാണ്‍കുട്ടിയും ഇവിടെ ജനിച്ചിട്ടില്ലേ!?

തകര്‍പ്പന്‍ said...

കറക്റ്റ്.. പോരാട്ടത്തിന് 100 മാര്‍ക്ക്.

തകര്‍പ്പന്‍ said...

പത്തും നാല്പതും ലക്ഷം രൂപാ മുടക്കി സ്വാശ്രയത്തില്‍ പഠിച്ച് നമ്മുടെ നാട്ടിലെ മുതലാളിമക്കള്‍ ഡോക്ടര്‍മാരായിട്ട് ആരെ ചികിത്സിക്കാനാണ്?
പിന്നെ കിരണ്‍ തോമസ് സ്വാശ്രയ ബില്‍ എന്നാണോ സ്വയാശ്രയ ബില്‍ എന്നാണോ.. ചില പത്രങ്ങളില്‍ ആദ്യം പറഞ്ഞതുപോലെയാണ് കണ്ടത്.