Friday, January 05, 2007

പല്ലും നഖവും പോയ സ്വയാശ്രയ നിയമം

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു ചേര്‍ന്നു. LDF സര്‍ക്കാരിന്റെ സ്വയാശ്രയ നിയമത്തെ നിയമത്തിന്റെ നൂലാമലകളില്‍ ഭംഗിയായി തളച്ചു.ഇനിയെന്ത്‌ എന്നത്‌ വ്യക്തമായാല്‍ മതി. അതിന്‌ മുന്‍പ്‌ നമുക്ക്‌ കോടതി വിധിയൊന്ന് പരിശോധിക്കാം.

സ്വാശ്രയ നിയമത്തിലെ പ്രധാനപ്പെട്ട്‌ എല്ലാ വകുപ്പുകളും കോടതി റദ്ദാക്കിയിട്ടുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്‌

 1. സ്വയാശ്രയ കോളേജിലെ ഫീസിലോ പ്രവേശനത്തിലോ സ്വയാശ്രയ നിയമം കൊണ്ടു വന്ന എല്ലാ നിയന്ത്രണങ്ങളും കോടതി തടഞ്ഞു. ഇനി ഫീസും പ്രവേശനവും മാനെജുമെന്റിന്‌ നടത്താം ഇതില്‍ എന്തെങ്കിലും ചൂഷണമോ ക്രമക്കേടോ ഉണ്ടോ എന്ന് നോക്കാന്‍ മാത്രമേ ഇനി മുഹമ്മാദ്‌ കമ്മിറ്റിക്ക്‌ അവകാശമുള്ളൂ. പൊതു പ്രവേശനപ്പരീക്ഷയും കേന്ദ്രീകൃത പ്രവേശനവും കോടതി തടഞ്ഞിട്ടുണ്ട്‌.

 2. സാമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്നാ എല്ലാ സംവരണങ്ങളും കോടതി തടഞ്ഞു. (50% സര്‍ക്കാര്‍ കോട്ടവരെ ഇനിയില്ലാ എന്നാണ്‌ മനോരമാ വാര്‍ത്ത പറയുന്നത്‌). NRI സീറ്റിലെ അധിക ഫീസും മാനെജ്‌മെന്റുകളുടേ സംഭാവനയും സര്‍ക്കാറിന്റെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ ഉപയോഗിച്ച്‌ 50% സര്‍ക്കാര്‍ ഫീസിലെ നഷ്ടം നികത്തണമെന്ന ക്രോസ്‌ സബ്സിഡി അനുവദിക്കാനവില്ലാ എന്നും കോടത്‌ പറഞ്ഞു.
 3. ന്യൂനപക്ഷങ്ങളേ നിര്‍ണ്ണയിക്കുന്ന 8ആം വകുപ്പും ഏതാണ്ട്‌ പൂര്‍ണ്ണമായി കോടതി തടഞ്ഞു

  ഫലത്തില്‍ നിയമം അസാധുവാകുകയും മാനേജ്‌മെന്റുകള്‍ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുകയും ചെയ്തു എന്നതാണ്‌ ഈ വിധികൊണ്ടുണ്ടായത്‌.


ഇനി കോടതി ചില നീരിക്ഷണങ്ങളും നടത്തുന്നുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

 1. തെരെഞ്ഞെടുപ്പ്‌ വാഗ്ദാനം നടപ്പിലാക്കാന്‍ വേണ്ടി തിടുക്കം കൂട്ടി നിയമം കൊണ്ടു വന്നു.

 2. സുപ്രിം കോടതി വിധികളേ പക്ഷപാത പരമായി വ്യാഖ്യാനം ചെയ്ത്‌ നിയമ നിര്‍മാണം നടത്തി


 3. നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളേ നിയന്ത്രണങ്ങള്‍കൊണ്ട്‌ ഞെരുക്കരുത്‌.സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്‌ ധനവും വിഭവങ്ങളും ഇല്ല എന്നാല്‍ അതിനു വേണ്ടി ശ്രമിക്കുന്ന സ്ഥാപനങ്ങളേ തകര്‍ക്കുന്നത്‌ ശരിയോ എന്ന് ചിന്തിക്കണം. മറിച്ച്‌ അവയേ പ്രോത്സാഹിപ്പിക്കേണ്ട നിലപാടാണ്‌ സര്‍ക്കാര്‍ എടുക്കേണ്ടെതെന്ന് കോടത്‌ കണ്ടെത്തി

 4. സ്വയാശ്ര സ്ഥാപങ്ങള്‍ സര്‍ക്കാര്‍ സ്ഥാപങ്ങളേ അപേക്ഷിച്ച്‌ മികവിന്റെ കേന്ദ്രങ്ങളാണെന്നും കോടതി അഭിപ്രായപ്പെട്ടു( ഈ വാര്‍ത്ത എന്നത്തെ പത്രങ്ങളില്‍ ഇല്ല. ഇന്നലത്തെ ഏഷ്യനെറ്റ്‌ ന്യൂസ്‌ അവറില്‍ കണ്ട വാര്‍ത്തയാണ്‌. ഇതില്‍ ബേബിയും E.T യും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു.


 5. സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ സമവായം ഉണ്ടാക്കണമെന്നും കോടതി പര്‍ഞ്ഞിട്ടുണ്ട്‌.


അപ്പീല്‍ പോകുമെന്ന് സര്‍ക്കാരും സമവായത്തിന്‌ തയ്യാറെന്ന് മാനേജ്മെന്റുകളും പറഞ്ഞു കഴിഞ്ഞു. തങ്ങള്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നേയാണ്‌ കോടതി പറഞ്ഞതെന്ന് പ്രതിപക്ഷവും പറഞ്ഞു.

അപ്പീലില്‍ എന്തു മാത്രം പുരോഗതിയുണ്ടാകുമെന്ന് കണ്ടെറിയണമെന്നിരിക്കെ ഒരേ ഒരു പരിഹാരം മാത്രമേ സര്‍ക്കരിന്റെ മുന്‍പില്‍ ഉള്ളൂ. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലേയും പോലെ ഇരുകക്ഷികള്‍ക്കും അംഗീകരിക്കുന്ന ഒരു നിയമം ഉണ്ടായാലേ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ. കാരണം എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാണ്‌ സ്വായാശ്രയ കോളെജുകള്‍ എന്ന് ഈ വിധി വ്യക്തമാക്കുന്നു.


  22 comments:

  കിരണ്‍ തോമസ് said...

  ഒരു സ്വയാശ്രയ കോളെജ്‌ എന്നാല്‍ എന്ത്‌ എന്നതിന്റെ നിയമപരമായ വിശദീകരണമാണ്‌ ഈ കോടതി വിധി നമുക്ക്‌ നല്‍കുന്നത്‌.ഈ വിധി പഠിച്ചാല്‍ സ്വശ്രയസ്ഥാപങ്ങള്‍ എന്നാല്‍ അവ തികച്ചും സ്വയഭരണമുള്ള സ്ഥാപങ്ങളാണെന്നാണ്‌ വ്യക്തമാകുന്നത്‌. ഇനി അവര്‍ക്ക്‌ തത്‌പര്യമുണ്ടെങ്കില്‍ വല്ല സംവരണമോ മറ്റോ ആകാം. ഈ ഭരണഘടനാ യാതാര്‍ഥ്യം മനസിലാക്കാതെയാണ്‌ നാം ഇതു വരേ ഈ വിഷയം ചര്‍ച്ച ചെയ്തത്‌. അതായത്‌ 50% സീറ്റില്‍ ഉയര്‍ന്ന ഫീസ്‌ വാങ്ങി 50% സര്‍ക്കാര്‍ സീറ്റു ഉണ്ടാക്കുന്നത്‌ പോലും ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തം. അപ്പോള്‍ നമുക്ക്‌ ആദ്യമേ പിഴച്ചു 2 സ്വയാശ്രയ കോളെജ്‌ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്നത്‌ നടപ്പുള്ളതല്ല. ആകെ ചെയ്യാവുന്നത്‌ മാനേജ്മെന്റുകളുടെ ഔദാര്യത്തിന്‌ വേണ്ടി അപേക്ഷിക്കുകയാണ്‌.

  Radheyan said...

  ആഗോളവല്‍ക്കരണകാലത്തെ കോടതി എങ്ങനെ ഫിനാന്‍സ് മൂലധനത്തിന്റെ വക്കാ‍ലത്ത് സ്ഥാപനമായ് എന്നതിന് നല്ല ഉദാഹാരണമാണ് ഈ വിധി.

  കോടതിയുടെ പരാമര്‍ശം കണ്ടാല്‍ തോന്നും തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നത് എന്തോ വലിയ അപരാധമാണ് എന്ന്.ജനാധിപത്യത്തോടും ജനകീയമാന്‍ഡേറ്റിനോടും IMF,ADB,WB തുടങ്ങിയ അഗോളവല്‍ക്കരണ സ്ഥാപന്‍ങ്ങള്‍ക്കുള്ള അതേ പുച്ഛമാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്.

  അത് പോലെ തന്നെ സാമൂഹ്യനീതി ഉറപ്പാക്കനുള്ള ബാധ്യത സര്‍ക്കറിനു മാത്രമാണെന്നും സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങല്‍ക്കൊന്നും അതില്‍ ഒരു പങ്കും നിര്‍വഹിക്കനില്ല എന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവ്വണ്ണം പറഞു വെക്കുന്നു.

  വിധിയിലെ എനിക്ക് ശരി എന്നു തോന്നുന്ന ഒരേ ഒരു ഭാഗം ഈ നിയമം കൊണ്ടുവന്നത് തിരക്കിട്ടായി എന്നു മാത്രമാണ്.ഒരു കേന്ദ്ര നിയമം കൊണ്ടുവരാന്‍ സിപി എമ്മിനു നിര്‍ബന്ധിക്കാന്‍ കഴിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനു ശ്രമിക്കുകയായിരുന്നു ഉചിതം

  s.kumar said...

  സ്വാശ്രയവിഷയത്തില്‍ അഭിപ്രായം പറയാന്‍ പ്രതിപക്ഷത്തിനു എന്തു അവകാശം?അവരുണ്ടാക്കിയ കരാറും അവര്‍ പറ്റിച്ചു എന്ന് പഴയ മുഖ്യന്റെ കുമ്പസാരവും നാം മറന്നോ. നല്ല ഒരു നിയമം ഉണ്ടാക്കി അതുപ്രകാരം കോളേജുകള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് ഇത്രയും പ്രശനങ്ങള്‍ ഉണ്ടാകുമായിരുന്നോ?
  അന്ന് ചില്വാനം വാങ്ങി അവര്‍ക്കനുകൂലമായ എല്ലാ കാര്യങ്ങളും ചെയ്തു വച്ച്‌ ഇപ്പോള്‍ പുറം പോക്കിലിരുനു കുറ്റം പറയാനും അഭിപ്രായം പറയാന്നും അവര്‍ക്ക്‌ യാതൊരു നാണവും ഇല്ല. ഇക്കാര്യത്തില്‍ കുറ്റവാളികള്‍ യു.ഡി.എഫും അന്നത്തെ നിയമം പടച്ചുണ്ടാക്കിയവരും ആണ്‌.

  ഇനി കേരളത്തിന്റെ വിദ്യാഭ്യാസ മണ്ടലം വര്‍ഗ്ഗീയ കക്ഷികളുടെ ആധിപത്യത്തില്‍ ആയിരിക്കും.

  രാധേയന്‍ കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു.

  njjoju said...

  സ്വാശ്രയസ്ഥാപനങ്ങളോട് ഇടതുപക്ഷത്തിന്റെ പ്രകടമായ എതിര്‍പ്പാണ് സ്വാശ്രയസ്ഥാപനങ്ങളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുവാന്‍ ഒരു നിയമം കൊണ്ടുവരാന്‍ പ്രേരകമായതെന്നാണ് എന്റെ വിശ്വസം. പ്രത്യക്ഷത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്നു എന്ന ഒരു പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അപ്രായോഗികമായിരുന്നു പല വ്യവസ്തകളും.

  എന്റെ അഭിപ്രായത്തില്‍ മൂന്നു തരത്തിലുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ക്കാണ് സാധ്യതയുള്ളത്.
  1. ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവ.(വിദ്യാഭ്യാസ കച്ചവടക്കാര്‍)
  2. “പ്രവര്‍ത്തിക്കുവാനുള്ള പണം തരൂ, നിലവാരമുള്ള വിദ്യാഭ്യാസം തരാം” എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
  3. അധികവരുമാനം സേവനം എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് വിനിയോഗിക്കാന്‍ താത്പര്യമുള്ളവര്‍.

  ഇതില്‍ ഒന്നാമത്തെ വിഭാഗത്തെ മാത്രമേ എതിര്‍ക്കേണ്ടതുള്ളൂ. പക്ഷേ രണ്ടാമത്തെ വിഭാഗക്കാരെയും വിദ്യാഭ്യാസ കച്ചവടക്കാരായി ചിത്രീകരിക്കാനായിരുന്നൂ പലര്‍ക്കും താത്പര്യം. സര്‍ക്കാരിന്റെ നിയമം നടപ്പായിരുന്നെങ്കില്‍ മൂന്നാമത്തെ വിഭാഗക്കാര്‍ക്കു മാത്രമേ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.

  സ്വാശ്രയസ്ഥാപനങ്ങള്‍ എപ്രകാരം മികവിണ്റ്റെ കേന്ദ്രമാകുന്നു എന്നതിനൊരുദാഹരണം കാണീച്ചു തരാം. കാലാനുസ്രുതമായ സിലബസ് നവീകരണങ്ങള്‍ വളരെ വേഗം സ്വാശ്രയസ്ഥാപനങ്ങള്‍ ചിന്തിക്കും. സര്‍വ്വകലാശാലകളില്‍ അതിനുള്ള മാര്‍ഗ്ഗം ആരായും. കേരളത്തിലെ മിക്ക സ്വാശ്രയ സ്ഥാപനങ്ങളും എന്‍‌ജിനീയറിഗ് സിലബസ്സില്‍ C എന്ന കമ്പ്യൂട്ടര്‍ ലാങുവേജ് ഉള്‍പ്പെടുത്തിയപ്പോഴും outdated ആയ BASIC ഉമായി കഴിയുകയായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

  ഇനിയിവിടെ വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കും എന്നുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. കാരണം ആരോഗ്യകരമായ ഒരു മത്സരം സ്ഥാപനങ്ങള്‍ തമ്മില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് യധാര്‍ത്തില്‍ ഫീസ് ക്രമാതീതമായി ഉയരുന്നതും നിലവാരം കുറഞ്ഞ കുട്ടികളെ കാശിന്റെ ബലത്തില്‍ പ്രവേശിപ്പിക്കുന്നതും തടയും. കാരണം സ്ഥാപനത്തിന്റെ Reputation ന് അവര്‍ വിലകല്‍പ്പിക്കും. അതേ കാരണം കൊണ്ടുതന്നെ നിര്‍ധനരായ കുട്ടികളെ സൌജന്യമായിപഠിപ്പിക്കുവാനും അവര്‍ മുന്നോട്ടു വന്നേക്കും.

  കേന്ദ്രീക്രിത എന്ടന്‍സ് അവസാനിക്കുന്നതോടെ എണ്ടന്‍സ് കോച്ചിങ് സ്ഥാപനങ്ങളുളെ അനാവശ്യമായ പ്രസക്തി അവസാനിക്കുവാനും സാധ്യതയുണ്ട്.

  സര്‍ക്കാര്‍ ഇത് തിരിച്ചടിയായോ അഭിമാനപ്രശ്നമായോ കാണേണ്ടതില്ല. നിര്‍ധനരായ സമര്‍ത്ഥര്‍ക്കുവേണ്ടി പാക്കേജുകളും പദ്ധതികളും രൂപീകരിക്കുവാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി മാനേജുമെന്റുകളുടെ സഹകരണം കൂടി ഇതില്‍ ഉറപ്പാക്കുവാനും ശ്രമിക്കണം.

  Anonymous said...

  മാനേജുമെണ്റ്റുകള്‍ അല്‍ഫോണ്‍ശ്‌ കണ്ണന്താനത്തിനെ സ്വാധീനിച്ചു ആദ്യമേ എന്‍ ഓ സീ വാങ്ങി ആണ്റ്റണി കരുതി പകുതി സീറ്റില്‍ പാവം പിള്ളാരും പഠിക്കുമെന്നു നിയമത്തിണ്റ്റെ നൂലാമാലകള്‍ അറിയാവുന്ന എക്സ്‌ ജഡ്ജ്‌ ആദ്യമേ പറഞ്ഞു ഈ നിയമം നിലനില്‍ക്കില്ലെന്നു ബേബി തണ്റ്റെ ഇമേജു കൂട്ടീ ഒരു മുണ്ടശേരി ആകാനായി ബില്ല്‌ കൊണ്ടൂ വന്നു ഈ നൂലാമാലകളെ പട്ടി എന്തെങ്കിലും അറിയാവുന്ന മാണിച്ചായന്‍ പറയുന്നതു കേള്‍ക്കാതെ (പോടാ തെണ്ടീ എന്നു മാണിയെ ചര്‍ച്ചാ വേളയില്‍ തോമസ്‌ ഐസക്ക്‌ വിളിക്കുകയുണ്ടായി ) ബില്ല് പാസാക്കി ബേബിക്കോ എല്‍ ഡീ എഫിനോ ഭരണ പരിചയം ഇല്ല കല്ലെറിയാനും കോലം കത്തിക്കാനുമേ അറിയാവൂ വിവരമുള്ളവറ്‍ പറയുന്നതു കേള്‍ക്കുന്ന സ്വഭാവം എല്‍ ഡീ എഫില്‍ ആറ്‍ ക്കും പണ്ടേയില്ല ഇനിയൊട്ടു ഉണ്ടാവുകയുമില്ല മാനേജുമണ്റ്റ്‌ നല്ല ഒന്നാംതരം അഡ്വക്കേറ്റുമാരെ വച്ചു പൊന്‍മുട്ടയിടുന്ന താറാവാണു തങ്ങള്‍ക്കു കിട്ടിയതെന്നു അവറ്‍ക്കറിയാം നമ്മളോ മാര്‍ക്സിസ്റ്റു നിറമുള്ള അഡ്വക്കേറ്റുകളെൊക്കെ അണീ നിരത്തി ഫാക്സ്‌ വൈകി കിട്ടി അങ്ങീ അങ്ങാതെ പാര വെക്കാനറിയാവുന്നവറ്‍ അവരുടെ ദൌത്യം നിറ്‍ വഹിച്ചു ഇപ്പോള്‍ ശരിക്കും മുഖത്തടി കിട്ടി ബേബിക്കും എല്‍ ഡീ എഫിനും അല്ല മാഷെ കെറ്റ്ട്ടിടവും ഉണ്ടാക്കി ശമ്പളവും കൊടുത്തു പുള്ളാറ്‍ക്കു കാണ്റ്റീനും ഉണ്ടാക്കി ഹോസ്റ്റലും കെട്ടി പണം എറിഞ്ഞവന്‍ ഓസിനു ഗവണ്‍മണ്റ്റ്‌ പറയുന്ന ആള്‍ക്കാരെ തുഛമായ ഫീസില്‍ പഠിപ്പിക്കണം എന്നു പറഞ്ഞാല്‍ പോക്കണം കേടല്ലെ. ഗുണപാഠം എല്‍ ഡീ എഫിനു ഭരിക്കാന്‍ അറിയില്ല യൂഡീ എഫിനു ഭരിക്കാനും കക്കാനും കട്ടാല്‍ നില്‍ക്കാനും അറിയാം പരിചയം ആകുമ്പോഴേക്കും വീണ്ടും പ്റതിപക്ഷത്താവുകയും ചെയ്യും

  സജിത്ത്|Sajith VK said...

  1. വിധിയില്‍ നിന്ന്.. "50% ത്തില്‍ താഴെ പ്രാധനിത്യമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ അവകാശം ഉണ്ടായിരിക്കും".... അപ്പൊ എല്ലാരും ന്യൂനപക്ഷമായില്ലേ?

  2. പാവപ്പെട്ട വിദ്യാര്‍ഥികളെകുറിച്ച് കോടതി ഒരക്ഷരം പോലും പറഞ്ഞിട്ടില്ല.

  3. . " സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട നിലപാടാണ്‌ സര്‍ക്കാര്‍ എടുക്കേണ്ടെതെന്ന് കോടതി"... ഇത് നയപരമായ ഒരു കാര്യമല്ലേ? അത് നിയമ സഭയും സര്‍ക്കാരുമല്ലേ തീരുമാനിക്കേണ്ടത്? അതോ നയരൂപീകരണവും കോടതി ഏറ്റെടുത്തോ?

  4. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് വരെ കോടതിയെ ചോദ്യം ചെയ്യപ്പെടുന്നത് അപൂര്‍വ്വമായിരുന്നു. ജനങ്ങല്‍ക്ക് കോടതികളോട് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. കുറച്ച് കാലത്തിനുള്ളില്‍ ആ വിശ്വാസം നശിപ്പിച്ചെടുക്കുന്നതില്‍ നമ്മുടെ ജഡ്ജിമാര്‍ വിജയിച്ചിട്ടുണ്ട്....

  കിരണ്‍ തോമസ് said...

  രാധേയ ഇതിനെ ആഗോളികരണവും ADB,IMF തുടങ്ങിയവയേപ്പറ്റിയൊന്നും ചേര്‍ത്ത്‌ ആലോചിക്കേണ്ടതാണോെന്നത്‌ സംശയമാണ്‌. കാരണം വകുപ്പുകളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്‌. അതിനെല്ലാം ഉപോല്‍പ്പമായ പൂര്‍വ്വ വിധിന്യായങ്ങളും ഭരണഘടനാ വ്യാഖ്യാനവും കോടതി നടത്തിയിട്ടുണ്ട്‌. അപ്പോള്‍ കോളേജ്‌ അനുവദിച്ച UDF സര്‍ക്കാരിനും പുതിയ നിയമം കൊണ്ടുവന്ന് LDF സര്‍ക്കാരിനും ഈ വിഷയത്തിലുള്ള്‌ ഭരണഘടന വ്യാഖ്യാനങ്ങളും പൂര്‍വ്വ കോടതി വിധികളും അജ്ഞ്മായിരുന്നു എന്ന് വ്വേണം കരുതാന്‍.

  ഇപ്പോള്‍ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ NOC നല്‍കുമ്പോള്‍ മാത്രമാണ്‌ സര്‍ക്കാരിനാകെയൊരു പിടിയുള്ളത്‌. അന്നേരം ഇടാന്‍ പറ്റുന്ന പൂട്ടൊക്കെ ഇട്ട്‌ വേണം കാര്യങ്ങള്‍ ചെയ്യാന്‍. അതു കഴിഞ്ഞാല്‍ ഭസ്മാസുരന്‌ വരം കിട്ടിയതുപോലെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌.

  ഇനി UDF കേന്ദ്രങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ കുതിര കേറുന്നുണ്ട്‌. അവര്‍ പറഞ്ഞത്‌ ഇത്‌ നില നില്‍ക്കുന്നതല്ലാ എന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാണെന്നൊക്കയാണ്‌. എന്നാല്‍ സത്യം മറിച്ചാണ്‌. 8ആം വകുപ്പോഴികേയുള്ളതൊക്കെ അവര്‍ കൂടി കൈപോക്കി പാസ്സാക്കിയതാണ്‌. ആ നിയമം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആര്യാടന്‍ മുഹമ്മദ്ദ്‌ പറഞ്ഞത്‌ ഈ നിയമം ഗോഗുലം ഗോപാലന്റെ കോളെജിനുമാത്രം ബാധകമാകുന്ന ഒന്നാണേന്നാണ്‌. കാരണ്മ്‌ സംസ്ഥാനത്തുള്ള 7 മെഡിക്കല്‍കോളേജുകളില്‍ 6ഉം ന്യൂനപക്ഷം നടത്തുന്നതാണെന്നും അവര്‍ക്കൊന്നും ഈ നിയമം ബാധകമല്ല അവര്‍ ന്യൂനപക്ഷ അവകാശം നേറ്റുമെന്നോക്കെയായിരുന്നു. അതിന്‌ശേഷമാണ്‌ വിവാദമായ 8ആം വകുപ്പ കൂട്ടി ചേര്‍ത്തത്‌. ഇപ്പോള്‍ അവര്‍ പറയുന്നത്‌ 8ആം വകുപ്പുകൊണ്ടാണ്‌ ഈ നിയം തള്ളിപോയത്‌ എന്ന പോലെയാണ്‌. നിയമം മുഴുവന്‍ തള്ളിപോയി എന്ന യാഥാര്‍ത്യം അവര്‍ മറക്കുന്നു. അവരുടേ 50:50 പോലും നിയമപരമായി നിലനില്‍ക്കില്ല എന്ന സത്യം അവര്‍ സൌകര്യപൂര്‍വ്വം മറക്കുന്നു.

  കിരണ്‍ തോമസ് said...

  50% താഴെയുള്ളവര്‍ ക്രിസ്ത്യാനികളും മുസ്ലിമുകളുമാണ്‍`. പിന്നെ കുറച്ച്‌ ഭാഷാ ന്യൂനപക്ഷങ്ങളും. ബാക്കി മുന്നോക്ക പിന്നോക്ക ഹിന്ദുക്കളെല്ലാം കൂടി 50% കൂതലല്ലേ അപ്പോള്‍ അവര്‍ നടത്തുന്ന കോളെജുകള്‍ക്ക്‌ ന്യൌനപക്ഷ വകാശം എങ്ങനെ ലഭിക്കും. UDF ന്റെ കാലത്ത്‌ ഇവിടെ ഭൂരിപക്ഷ സമുദായമില്ലെന്നും എല്ലാവരും ന്യൂനപക്ഷമാണെന്ന് ( നായര്‍,ഇഴവ അങ്ങനെ) രീതിയിലുള്ള ഒരു കണക്ക്‌ കൊടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത്‌ തള്ളിപോകുകയാണുണ്ടായത്‌.

  ശാലിനി said...

  ഈ കോളേജുകളൊക്കെ അനുവദിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ വേണ്ടരീതിയിലുള്ള നിയമോപദേശം നേടിയിരുന്നെങ്കില്‍??

  നമ്മുടെ കോടതികള്‍ക്കെന്തുപറ്റി? ഈ കോളേജുകളും സ്വയംഭരണസ്ഥാപനമായ എസ്ഥപ്പാന്റെ ബ്ലേഡ് കമ്പനിയും ഒരുപോലെയാണല്ലേ !അങ്ങനെ അച്ചന്മാര്‍ വാരിയെറിഞ്ഞ കോടികള്‍ക്ക് പ്രയോജനം ഉണ്ടായി.

  ഒരു സംശയം - സ്വയാശ്രയ കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ പണം മാത്രം മതിയോ, +2 ജയിക്കണം എന്നു നിര്‍ബന്ധം ഉണ്ടോ?

  chithrakaranചിത്രകാരന്‍ said...

  ക്ഷമിക്കുക കിരണ്‍ തൊമസ്‌... രാഷ്ട്രീയക്കാരും പത്രങ്ങളും ഈ വിഷയങ്ങള്‍ കുറെകാലമായി അലക്കുന്നു .... വെളുക്കുന്നില്ല !! അവര്‍ വൊട്ടിനും , പണത്തിനും വേണ്ടിയാകാം. ഇത്തരം വിഷയങ്ങള്‍ ഒരു യെസ്‌ ഓര്‍ നോ ഉത്തരം മാത്രം രേഖപ്പെടുത്താവുന്ന നിലയിലേക്ക്‌ ചുരുക്കുന്നതായിരിക്കും ഉചിതമന്നു തോന്നുന്നു. ബ്ലൊഗിലെ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന ഒരു സംവിധാനം കിരണ്‍തോമസോ, ചന്ത്രക്കാരനോ തുടങ്ങിയാല്‍ നന്നായിരിക്കും... വെറുതെ അഭിപ്രായം പറഞ്ഞെന്നെയുള്ളു. ആര്‍ക്കും എന്തുമാകാം... ആരെങ്കിലും അതെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങാനായി ചിത്രകാരന്‍ കമന്റുന്നു.

  മണി said...

  njjoju,
  താങ്കള്‍ എഴുതിയ പല വസ്തുതകളോടും വിയോജിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ രണ്ട് തരത്തിലുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ മാത്രമാണ് കാണപ്പെടുന്നത്:
  1. ആവശ്യത്തിലുമധികം ഫീസ്സു വാങ്ങി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുകയും, കൂടുതല്‍ പരസ്യപ്രചാരണവും മറ്റും നല്‍കി വിദ്ധ്യാര്‍ത്ഥി കളെ ആകര്‍ഷിച്ചു വളരുന്ന 5 സ്റ്റാര്‍ കോളേജുകള്‍.
  തങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചമെന്നു വരുത്താനുള്ള എല്ലാ‍തന്ത്രങ്ങളും അറിയാവുന്ന സ്ഥാപനങ്ങള്‍; ഇവയുടെ പ്രവര്‍ത്തനം മിക്കവാറും BUSINESS PROFESSIONALS ആകും നിയന്ത്രിക്കുക. ഈ സ്ഥാപനങ്ങള്‍ക്ക് വൊള്‍വോ ബസ്സുകള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാളുകള്‍, മാര്‍ബ്ബിള്‍ കെട്ടിടങ്ങള്‍... കമ്പ്യ്യൂട്ടറുകള്‍ തുടങ്ങിയ ഭൌതിക സൌകര്യങ്ങള്‍ ഒട്ടേറെ കാണും. ( “വിദ്ധ്യാഭാസം“ വിജയിച്ചില്ലെങ്കില്‍, വലിയനഷ്ടം കൂടാതെ ഒരു 5 സ്റ്റാര്‍ hospital, അല്ലെങ്കില്‍ ഹോട്ടല്‍ ആയി കണ്‍വെര്‍ട് ചെയ്യാമല്ലോ.)
  അവരുടെ അദ്ധ്യാപക ലിസ്റ്റില്‍, വിഭ്യാഭ്യാസ വിചക്ഷണരുടെ പേരുകളും കാണും. എന്നാല്‍ പരിചയ സമ്പത്തുള്ള അദ്ധ്യാപകരേയോ, ലാബറട്ടറി അസിസ്റ്റന്റ് മാരേയൊ വിദ്ധ്യാര്‍ഥികള്‍ക്കു കിട്ടുമെന്നു ഒരു ഉറപ്പുമില്ല. qualified ആയ ഒരു പ്രൊഫസര്‍ക്ക് ( AICTE മാനദണ്ഡം അനുസരിച്ച് അടിസ്ഥാന ശംബളം 16400/- ആയിരിക്കെ) 75,000 വരെ മാസ ശംബളം കൊടുക്കാന്‍ തയ്യറായിട്ടും, പല കോളേജുകള്‍ക്കും ഇപ്പോഴും ആവശ്യത്തിനു സീനിയര്‍ അദ്ധ്യാപകര്‍ ഇല്ല എന്നത് വസ്തുതയാണ്.
  2. njjoju പറഞ്ഞതു പോലെ വിദ്യാഭ്യാസം ഒരു സേവന മേഖല കൂടിയാണു എന്നു അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അധികവും പൊതു മേഖലയില്‍ തന്നെയാണുള്ളത് എന്ന യാധാര്‍ഥ്യം മറക്കാന്‍ പാടില്ല.

  സ്വാശ്രയ കോളേജുകളുടെ മികവിന്റെ ഉദാഹരണമായി njjoju ചൂണ്ടിക്കാണിച്ചതു ഒരു നല്ല ഉദാഹരണമല്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം സ്ഥാപനങ്ങളും ഓരോരോ യൂണിവെഴ്സിറ്റികളുമായി അഫിലിയേറ്റ് ചെയ്തവയാണ്. C ആണോ, BASIC ആണോ പഠിപ്പിക്കേണ്ടത് എന്നു തീരുമാനിക്കുന്നതും സിലബസ് സെറ്റ് ചെയ്യുന്നതും മറ്റും യൂണിവേഴ്സിറ്റി ആണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോളേജുകളെ കുറ്റപ്പെടുത്തുന്നതിലോ സ്വാശ്രയ കോളേജുകളെ പൊക്കിപ്പിടിക്കുന്നതിലോ വലിയ കാര്യമില്ല. മികവിന്റെ അളവുകോല്‍ താഴെ പ്പറയുന്നവയൊക്കെ ആവാം:
  1) ഓരൊ വര്‍ഷവും വിജയകരമായി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം.
  2)ക്യാമ്പസ്സ് സെലക്ഷന്‍ വഴി ജോലി കിടുന്ന വിദ്ധ്യാര്‍ഥികളുടെ എണ്ണം, അവര്‍ക്ക് ലഭിക്കുന്ന ശമ്പളം, ഏതെല്ലാം സ്ഥാപനങ്ങള്‍ ക്യമ്പസ് സെലക്ഷന്‍ നടത്തി എന്ന വസ്തുത.
  3) സ്ഥാപനം നടത്തുന്ന കോഴ്സുകള്‍ക്കു ലഭിച്ച AICTE ACREDITTION . (കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഒരു സ്ഥാപനത്തിനും ACREDITATION കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്).
  4) ആ സ്ഥാപനത്തില്‍ പ്രവേശനം കിട്ടാ‍ന്‍ ശ്രമിക്കുന്ന വിദ്ധ്യാര്‍ഥികളുടെ എണ്ണം.

  പിന്നെ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ കാര്യം: സമീപ ഭാവിയിലൊന്നും അങ്ങനെ ഒന്നുണ്ടാവുമെന്നു തോന്നുന്നില്ല. +2 കഴിഞ്ഞാല്‍ എന്‍ ജിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ എന്ന മന്ത്രം ഉരുവിട്ട് കഴിയുന്ന മാതാപിതാക്കള്‍ ഉള്ളപ്പോള്‍ ഒരു പത്ത് വര്‍ഷത്തേക്കു ഒരു മത്സരവും പ്രതീക്ഷിക്കേണ്ടതില്ല എന്ന് കണക്കു കൂട്ടിത്തന്നെ യാണ് സ്വാശ്രയക്കാര്‍ മുന്നേറുന്നത്.
  അവസാനമായി ഒരു കാര്യം കൂടി:
  ഏറ്റയും ശോചിനീയമായ ഒരു വസ്തുത, പാവപ്പെട്ടവരായ അത്ര മിടുക്കരല്ലാത്ത കുട്ടികള്‍ സ്വാശ്രയ കോളേജുകളില്‍ ചേരുന്നതാണ്. എങ്ങനെയെങ്കിലും കോഴ്സ് മുഴുമിപ്പിച്ചു പുറത്തിറങ്ങിയാലും, മികവിന്റെ അഭാവം മൂലം നല്ല വേതന ല്‍ഭിക്കുന്ന ജോലി കിട്ടാതാവുകയും, വിദ്യാഭ്യാസ ലോണ്‍ തിരിച്ച് അടക്കാന്‍ പറ്റാതാവുകയും ചെയ്യുമ്പോള്‍, മറ്റൊരു ദുരന്തം കൂടി കാണേണ്ടി വരുമൊ നമ്മള്‍?

  ഷാനവാസ്‌,ഇലിപ്പക്കുളം said...

  കോടതി മറ്റൊരു നിരീക്ഷണം കൂടി നടത്തിയതായി അറിഞ്ഞു, അതായത്‌ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങലേക്കാളും സ്വകാര്യ മാനേജുമന്റ്‌ സ്ഥാപനങ്ങളാണ്‌ മികവിന്റെ കേന്ദ്രങ്ങള്‍(center of excellence) എന്ന്‌. ഇന്നലത്തെ 'ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍' ചര്‍ച്ചയില്‍ ശ്രീ ജോര്‍ജ്‌ പോള്‍ ഇന്തിനെ ഉയര്‍ത്തിക്കാട്ടുകയും,ഉദാഹരണസഹിതം സമര്‍ത്ഥികാനായി ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിസിറ്റിങ്ങില്‍ ആലപ്പുഴയും കോട്ടയം കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകളില്‍ 50 സീറ്റുകള്‍വീതം വര്‍ധിപ്പിക്കാനുള്ള അപേക്ഷയില്‍(നിലവില്‍ ഇവിടങ്ങളില്‍ ഉള്ളത്‌ 100 സീട്ടുകള്‍വീതമാണ്‌)അതിനുള്ള സൗകര്യം ഇവിടെ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായതെന്നും, കോട്ടയം മെഡിക്കല്‍ കോളേജില്‍ 100 പേര്‍ക്കിരിക്കാവുന്ന ഒരു കോന്‍ഫ്രന്‍സ്‌ ഹാളുപോലുമില്ലെന്നും ഊറ്റത്തോടെ വാദിക്കുകയുണ്ടായി. ഭരണ പ്രതിപക്ഷഭേദമന്യേ (മന്ത്രി ബേബിയും മുന്‍മന്ത്രി ബഷീറും) ഒരുപോലെ ജോര്‍ജ്ജ്‌ പോളിന്റെ 'മികവിന്റെ കേന്ദ്ര' വാദത്തോട്‌ ശക്തിയുക്തം വിയോജിച്ചു,നല്ലകാര്യം. എന്താനിതിന്റെ യാതാര്‍ഥ്യം? എന്തിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്‌? എനിക്കു ശരിയന്നുതോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഒന്നാമതായി നിലവില്‍ സംസ്ഥാനത്തുള്ള സര്‍ക്കാര്‍, സ്വാശ്രയസ്ഥാപങ്ങളെ മികവിന്റെ മാനദണ്ഡങ്ങള്‍ താരതമ്യം ചെയ്യുന്ന തികച്ചും ആധികാരികവും ശാസ്ത്രീയവുമായ ഏതെങ്കിലും ഒരു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതല്ല കോടതിയുടെ ഈ നിരീക്ഷണം. നിര്‍ഭാഗ്യവശാല്‍ ജഡ്ജിമാരുടെ വ്യക്തിപരവും, അപൂര്‍ണവും, അശാസ്ത്രീയവും, ഇത്തരം വിഷയങ്ങളിൂള്ള അവരുടെ പരിമിതവുമായ അറിവ്‌ സുപ്രധാനമായ ഒരുകോടതിവിധിയെ സ്വാധീനിക്കുന്ന,അത്യധികം അപകടകരമായ ഒരുനിരീക്ഷണമാണിത്‌,ഇങ്ങനെ പറയാന്‍ കാരണം ചില ഉദാഹരണനഗങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം: ആദ്യം മെഡിക്കല്‍ കോളെജുകളുടെ സ്ഥിതി പരിശോധിക്കാം. (മെഡിക്കല്‍ വിദ്യാര്‍ഥിയായ ഒരു ബന്ധുവിന്റെ സഹായം വിവരങ്ങള്‍ സമാഹരിക്കാന്‍ തുണയായി)
  1.ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ മികവിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതായി പരിഗണിക്കേണ്ടത്‌ ഇവിടങ്ങളില്‍ നിന്നും പഠിച്ചു പുറത്തിറങ്ങിയ ഡോക്റ്റര്‍മാര്‍ക്ക്‌ അവരുടെ 'പ്രൊഫഷനിലുള്ള' മികവാണ്‌. പക്ഷേഇവിടെ ആദ്യമായി തുടങ്ങിയ സ്വകാര്യസ്വാശ്രയസ്ഥാപനങ്ങളായ 'പുഷ്പഗിരി' യില്‍നിന്നോ, സ്വയം ഭരണാവകാശം തീറെഴുതിക്കൊടുത്തിരിക്കുന്ന (ഡീംഡ്‌ യൂണിവേര്‍സിറ്റി യായ)'അമൃത'യില്‍നിന്നോ,'കോലഞ്ചേരി' യില്‍നിന്നോ 'കാരക്കോണം' സ്വാശ്രയ കോളെജുകളില്‍ നിന്നോ ഇതുവരെ ആദ്യബാച്ച്‌ പുറത്തിറങ്ങാത്തതിനാല്‍( ആദ്യസ്വകാര്യ ബാച്ചുകള്‍ ആരംഭിച്ചത്‌ 2002 ഡിസംബറോടെ,ഇവര്‍ 'ഹൗസ്‌സര്‍ജസി കഴിഞ്ഞ്‌' പ്രാക്റ്റീസിനായി പുറത്തിറങ്ങുന്നതിന്‌ ഇനിയും 2 വര്‍ഷത്തില്‍ കൂടുതലെടുക്കും) എങ്ങനെ ഇക്കാര്യം പരിശോധിക്കാനാകും? ഇപ്പോള്‍ തന്നെ കഴിഞ്ഞവര്‍ഷങ്ങളിലെ സര്‍വകലാശാലാ പരീക്ഷകളില്‍ ഇവടങ്ങളിലെ, ലക്ഷങ്ങളുടെ ബലത്തില്‍ ഡോക്റ്ററാകാന്‍ ശ്രമിക്കുന്നവരുടെ'എക്സലന്‍സ്‌' നേരിട്ടറിയുന്നവര്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. ഇവരില്‍പലരും മാനേജുമെന്റുകള്‍ അകമഴിഞ്ഞ്‌ സഹായിച്ചാല്‍ തന്നെയും 'സ്റ്റെത്തും' തൂക്കിയിറങ്ങണമെങ്കില്‍ ചുരുങ്ങിയത്‌ 10 വര്‍ഷമെടുക്കും! ഓരോവര്‍ഷങ്ങളിലെ ക്ലാസുകളിലും കൂടുതല്‍ കാലം പഠിക്കുന്നതായിരിക്കും 'മികവിന്റെ' മാനദണ്ഡം അല്ലേ?
  2. സര്‍ക്കാര്‍ ഏര്‍പെടുത്തിയതോ കോടതിനിര്‍ദ്ദേശിച്ചതോ, അതുമല്ലെങ്കില്‍ സ്വതന്ത്രമെന്ന് ജനങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ള(മനേജുമെന്റുകളുടെ 'പൊറോട്ടയിലും പൈന്റിലും,....ലുംവീഴാത്ത!)ഏതെങ്കിലും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല കോടതി ഈ നിരീക്ഷണം നടത്തിയത്‌. എന്തും തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന കോടതിക്ക്‌ ഇത്തരമൊരു നിരീക്ഷണം നടത്തിയതിന്റെ വിശ്വാസ്യത ജനത്തിനെ ബോദ്ധ്യപ്പെടുത്താനുള്ള സാമൂഹ്യബാധ്യതക്‌ പോലുമില്ലെന്നുണ്ടോ?
  3.ദിവസം തോറും നൂറുകണക്കിന്‌ ഒ.പി,അത്യാഹിതവിഭാഗം രോഗികളെ നേരിട്ട്‌ പരിശോധിക്കാനും പഠനകാലയളവില്‍ ആയിരക്കണക്കിന്‌ രോഗികളുടെ ഹൃദയസ്പന്ദനത്തിന്റെ വ്യതിയാനങ്ങള്‍ സ്വയം മനസ്സിലാക്കി, നാഡിമിഡിപ്പുകളുടെ വ്യത്യാസമളന്ന് രോഗനിര്‍ണയം നടത്താനും അവസരം ലഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ മിടുക്കാന്മാരായ വിദ്യാര്‍ത്‌ഥികളും,ഹൃദയതാളവ്യതിയാനം 'ആഡിയോ സിഡി' കളിലൂടെപഠിച്ച,പണം നഷ്ടപ്പെടുത്തുന്ന 'ടെസ്റ്റു'കളിലൂടെയും, 'സ്കാനിങ്ങു'കളിലൂടെയും മാത്രം രോഗനിര്‍ണയം നടത്താനുമറിയുന്ന 'സ്വാശ്രയ ഡോക്റ്റര്‍'മാരും ഫീല്‍ഡില്‍ മത്സരിക്കുമ്പോള്‍ നാളെ തീര്‍ച്ചയായും യോഗ്യതയ്ക്ക്കുപുറമേ ,പഠിച്ച സ്ഥാപനത്തിന്റെ പേരുകൂടി എഴുതിവെക്കുന്ന കാലം അത്ര വിദൂരമല്ല. അന്ന് ജനങ്ങള്‍ക്ക്‌നേരിട്ട്ബോദ്ധ്യപ്പെടുന്ന കാര്യമായിരിക്കും ഈ'മികവിന്റെ കേന്ദ്ര'ത്തിന്റെ കോടതിഭാഷ്യം.രോഗികള്‍ തങ്ങളുടെ ജീവന്‍ ഡോകറ്ററുടെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇക്കാര്യത്തിന്‌ എന്‍ജിനീയറിംഗ്‌ കോളേജുകളുടെ നിലവാരചര്‍ച്ചകളേക്കാളും ആധികാരികതലഭിക്കുമെന്നകാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.
  4.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേക്കാളും അടിസ്ത്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പണാധിക്യത്തിന്റെ 'സ്വകാര്യം' മികച്ചുനില്‍ക്കും എന്നത്‌ അംഗീകരിക്കുമ്പോള്‍ തന്നെ, സഫാരീ സ്യൂട്ടും,ലക്ഷങ്ങളുടെ ചിലവുള്ള സൗകര്യങ്ങളും,വിദ്യാര്‍ത്ഥികളുടെ കൈയ്യിലിരിക്കുന്ന ലാപ്‌ടോപ്പിന്റെയോ, പി.ഡി.ഏ കളുടെയോ മൂല്യത്തേക്കാളും ഉല്‍പരിയായി,പഠനവിധേയരാകാന്‍, പരീക്ഷണവസ്തുക്കളാകാന്‍ നിന്നുകൊടുക്കാത്ത പണക്കാരായ മെഡിക്കല്‍ 'ടൂറിസ്റ്റു' കളേക്കാള്‍, നിര്‍ധനരും, മറ്റ്‌ഉന്നതചികിത്സാ സൗകര്യങ്ങള്‍ സ്വപ്നംകാണാന്‍ കഴിയാത്തവരുമായ നിരാലംബരുമായ 'സര്‍ക്കാര്‍ രോഗികകളെ' പരിശോധിച്ച്‌ 'പണി പഠിക്കുന്നവരും' തമ്മില്‍ ഈപറയുന്ന 'കോന്‍ഫ്രന്‍സ്‌' ഹാളും, സൗകര്യങ്ങളുമൊന്നുമില്ലാതെ തന്നെ 'മികവിലും' സമൂഹിക പ്രതിബദ്ധതയിലും അജഗജാന്തരമുണ്ടാകും എന്നും തീര്‍ച്ച.

  5. ഇനി നമുക്ക്‌ സര്‍ക്കാര്‍, സ്വകാര്യ എന്‍ജിനിയറിംഗ്‌ 'മികവിന്റെ കേന്ദ്രങ്ങളിലേക്ക്‌' നോക്കാം. മികച്ചകോളേജുകളില്‍ സംസ്ഥാനത്ത്‌ ഇന്നും ആദ്യസ്ഥാനങ്ങളില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്‌ കോളേജുകള്‍ തന്നെയാണെന്ന് സാമാന്യവിവരമുള്ള ആര്‍ക്കും മനസ്സിലാക്കാം. സംസ്ഥാനത്തിനു പുറത്തുള്ള വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇപ്പോഴും ഉദ്യോഗാര്‍ഥികളെ തിരയുന്ന 'കാമ്പസ്‌ സെലക്ഷന്‍' ആദ്യം നടത്തുന്നതെ ഇത്തരം 'എസ്റ്റാബ്ലിഷ്ഡ്‌' കോളേജുകളിലാണ്‌. ('ടിവാന്‍ഡ്രം എന്‍ജിനീയറിംഗ്‌ കോളേജും, കോഴിക്കോട്‌ ആര്‍. ഇ.സിയും ഒക്കെ കഴിഞ്ഞേ സ്വാശ്രയത്തിലേക്ക്‌ പോകൂ എന്നര്‍ഥം) അല്ലാതെ കോടതിയും , ജോര്‍ജ്‌` പോളും പറയുന്നതുപോലെ കേരളത്തിലെ സര്‍ക്കാര്‍ എന്‍ജിനിയറിംഗ്‌ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളല്ല അതിനാല്‍ നമുക്ക്‌ മികവിന്റെ കേന്ദ്രങ്ങളായ 'സ്വാശ്രയ പൂളില്‍' നിന്നും ആളെയെടുക്കാം എന്ന് ഏതെങ്കിലും ഐ.ടി കമ്പനികള്‍ ഇതുവരെ തീരുമാനിച്ചതായി അറിവില്ല.

  സ്വാശ്രയകോളേജുകള്‍ തന്നെ കേരളത്തില്‍ പിടിമുറുക്കിയതുതന്നെ ഒരുചതിയിലൂടെ യാണ്‌. വര്‍ഷങ്ങള്‍കൊണ്ട്‌ നമ്മുടെ 'കേരള' , 'കുസാറ്റ്‌', എം.ജി,'കാലികട്ട്‌' 'കണ്ണൂര്‍' സര്‍വകലാശലകള്‍ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ഉണ്ടാക്കിയെടുത്ത സല്‍പേരിന്റെ പങ്കുപറ്റാനും,സ്ഥാപനങ്ങള്‍ എങ്ങനെയെങ്കിലും ഒന്നു തുടങ്ങിക്കിട്ടനുമായി രണ്ട്‌ സ്വാശ്രയം=ഒരു സര്‍ക്കാര്‍കോളേജ്‌ എന്നവാദം അംഗീകരിക്കുന്നതായി നടിച്ച്‌ ഏ.കെ. ആന്റണിയെ പറ്റിച്ച്‌ അവര്‍ കോളേജുകള്‍തുടങ്ങാനുള്ള അവകാശവും, യൂണിവേര്‍സിറ്റി അഫിലിയേഷനുകളും നേടിയെടുത്തതിനുശേഷം അവരുടെ കാര്യങ്ങളെല്ലാം അര്‍ഹിക്കുന്ന വിധത്തില്‍ സാധിക്കുന്ന കോടതികളാണ്‌ ഇത്തരത്തില്‍ വിലപേശുന്നവിധത്തില്‍ അവരെ ധൈര്യശാലികളാക്കിയത്‌.

  ഇന്നലത്തേതില്‍നിന്നും വളരെവ്യത്യസ്ഥമായ ഒരുസ്വരത്തിലാണ്‌ ഇന്നത്തെ 'ഇന്‍ഡ്യാവിഷന്‍ ന്യൂസില്‍' ജോര്‍ജ്‌ പോള്‍ സംസാരിച്ചത്‌, അതായത്‌ സര്‍ക്കാര്‍ ഞങ്ങളെ അധികം ഭരിക്കാന്‍ വരേണ്ട,നൂറുശതമാനവും ഞങ്ങള്‍ക്കവകാശപ്പെട്ട ഞങ്ങളുടെ സീറ്റുകള്‍ ഇനി എന്തെങ്കിലും നക്കാപിച്ച സീറ്റുകള്‍ സര്‍ക്കാരിന്‌ ഞങ്ങളനുവദിച്ചാല്‍ തന്നെ, ഞങ്ങളൂടെ ഔദാര്യമാണ്‌. പഴയ 50-50 ഒക്കെ കഴിഞ്ഞ കാലത്തിലാണ്‌. അതിനൊന്നും ഇനി വലിയപ്രസക്തിയില്ല. ഞങ്ങള്‍ ഏതുനിയമത്തിനും മീതേയാണ്‌ എന്നെല്ലാമുള്ളാധ്വനി അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നു. ശ്രീ ജോര്‍ജ്‌ പോളിനും ഹൈകോടതിക്കും ഒരേ ശബ്ദം.ഇരട്ടപെറ്റവരേപ്പോലെ!സുപ്രീം കോടതിയിലല്ല ഇനി അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ പോയാലും വിധി മറ്റൊന്നാകാന്‍ തരമില്ല. വെറുതേയെന്തിനാ സര്‍ക്കാരിനിയും ജനങ്ങളുട്‌ കാശുകളയുന്നത്‌? മാത്രമല്ല അദ്ദേഹത്തിന്റെ വകവിദ്യാസമന്ത്രിക്ക്‌ ഫ്രീയായ ഒരൂപദേശംകൂടിയുണ്ട്‌ അതായത്‌, സര്‍ക്കാര്‍ ഒരുമെഡിക്കല്‍ വിദ്യാര്‍ഥിക്കുവേണ്ടി വര്‍ഷം 5 ലക്ഷം രൂപയാണ്‌ മുടക്കുന്നതെന്നും, ഇതിന്റെ ഫലം അനുഭവിക്കുന്നത്‌ സമൂഹത്തിലെ പണക്കാരാണെന്നും അതിനാല്‍ ഇതുനിര്‍ത്തി ഞങ്ങളെ കണ്ടുപഠിക്ക്‌ എന്നതാണത്‌. ഈമനുഷ്യന്റെ കണ്ടുപിടുത്തം കൊള്ളാം, അതായത്‌ പാവപ്പെട്ടവന്‍ കഷ്ടപ്പെട്ട്‌ പഠിച്ച്‌ 'എന്‍ട്രന്‍സ്‌' കടമ്പ കടന്നുകൂടി ഒരിക്കലും ഒരുഡോക്ടറോ എന്‍ജിനിയറോ ആയിക്കൂടാ എന്നു സാരം!അതുകൊണ്ട്‌ ഒരുകാര്യം ഉറപ്പുവരുത്താനാകും എന്നു കരുതിയാകും ഈ അഭിപ്രായപ്രകടനം അതായത്‌ മിടുക്കുള്ളവര്‍ പഠിച്ചുവന്നാല്‍ അത്‌നാളെ തങ്ങളുടെ 'മികവിന്റെ കേദാരങ്ങളില്‍' നിന്നും പുരത്തിറങ്ങുന്നവര്‍ക്ക്‌ പാരയായാലോ! പക്ഷെ മാധ്യമപ്രവര്‍ത്തകനായ വി.കെ പ്രകാശിന്റെ സ്വതന്ത്രമായ വിലയിരുത്തലുകള്‍ ഏറെ പ്രസക്തമായി തോന്നി.


  ഞാന്‍ ഒരുമുസ്ലിം ആയതുകൊണ്ട്‌,എനിക്ക്‌ ഒരു ന്യൂനപക്ഷ കോളേജുതുടങ്ങി, എനിക്കിഷ്ടമുള്ളവരെ പ്രവേശിപ്പിച്ച്‌, അവരില്‍നിന്നും എനിക്ക്‌ തോന്നിയ ഫീസും വാങ്ങി, സര്‍ക്കാര്‍ ഇങ്ങോട്ട്‌ വരുകയേവേണ്ട, ഞാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ്‌ ചെയ്യുന്നത്‌,സര്‍ക്കാരിന്‌ എന്റെ കോളേജ്‌ നടത്തിപ്പില്‍ യാതൊരുകാര്യവുമില്ലെന്നും, ഇത്‌ എനിക്ക്‌ ഭരണഘടന അനുവദിച്ചുതന്ന മൗലികാവകാശമാണ്‌ എന്നും ഞാന്‍പറഞ്ഞാല്‍ അത്‌ ഈസമൂഹത്തിനെഒന്നാകെ വെല്ലുവിളിക്കുന്നതിന്‌തുല്യമല്ലേ?എല്ലാ വ്യവസായങ്ങളും തകര്‍ച്ചയെ നേരിടുന്ന കേരളത്തില്‍ 'വിദ്യാഭ്യാസ വ്യവസായ' മേഘലയില്‍ മുതല്‍ മുടക്കുന്നവരെ സര്‍ക്കാറാണ്‌ സംരക്ഷിക്കേണ്ടത്‌ എന്നമട്ടിലുള്ള നിരീക്ഷണവും ഒന്നാന്തരമായിട്ടുണ്ട്‌. ഈവിഷയത്തിലൊക്കെ എന്തഴുതിയിട്ടും ഒരുകാര്യവുമില്ല എന്നതുകൊണ്ട്‌ എഴുത്ത്‌ ചുരുക്കുന്നു

  മൗലികവാദി said...

  വ്യക്തിക്ക്‌ കോടതി അലക്ഷ്യം പാടില്ലെങ്കില്‍ കോടതിക്ക്‌ സമൂഹ അലക്ഷ്യവും പാടില്ല. സാങ്കേതികതയുടെ അക്ഷരക്കെട്ടുകളല്ല സമൂഹത്തിന്റെ ആവശ്യങ്ങളാണ്‌ ന്യായാസനങ്ങള്‍ പരിഗണിക്കേണ്ടത്‌. ഇത്‌ ജുഡീഷ്യല്‍ ആക്റ്റിവിസമല്ല; ജുഡീഷ്യല്‍ അഗ്രഷനാണ്‌

  (എസ്‌.ഐ.ഒ കോളത്തില്‍ നിന്ന്)

  മൗലികവാദി said...

  സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കതെ നിയമ പുസ്തകത്തിന്റെ സാങ്കേതികതകളില്‍ അടയിരിക്കാനുള്ളതല്ല കോടതികള്‍. നിയമം സമൂഹത്തെ കെട്ടിയിടുകയല്ല; മുന്നോട്ട്‌ നയിക്കുകയാണ്‌ വേണ്ടത്‌.

  (എസ്‌.ഐ.ഒ കോളത്തില്‍ നിന്ന്)

  കിരണ്‍ തോമസ് said...

  മണിയും ഷാനവാസും ഈ വിഷയത്തില്‍ കാണിച്ച ആത്മാര്‍ത്ഥത അവസരോചിതമായി. പിന്നെ മൌലീക വാദി പഴുതുകളുപയോഗിച്ച്‌ SIO premotion നടത്തിയത്‌ തമാശക്ക്‌ വക നല്‍കി.

  മികവിന്റെ കേന്ദ്രം എന്ന് കോടതി പറഞ്ഞതിനെ നമ്മള്‍ തെറ്റിദ്ധരിച്ചതാണ്‌ പ്രശ്നം എന്ന് തോന്നുന്നു. മണി പറഞ്ഞ 5* സെറ്റപ്പിനെയാണ്‌ കോടതി മികവെന്നതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. മാര്‍ബിളിലും ടെയില്‍സിലും തീര്‍ത്ത മണിമാളികകളും A/c കോണ്‍ഫ്രെന്‍സ്‌ ഹാളുകളുമൊന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ഇല്ലല്ലോ. അല്ലെങ്കില്‍ ഷാനവാസ്‌ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാതിരിക്കാന്‍ മാത്രം മണ്ടന്മാരാണ്‌ വിധി കല്‍പ്പിച്ചവര്‍ എന്ന് ചിന്തിക്കേണ്ടിവരും ( ആ ചിന്ത പോലും കോടതി അലഷ്യമാകുകയും ചെയ്യും).

  എനിക്ക്‌ ഏറ്റവും രസകരമായി തോന്നിയത്‌ ക്രോസ്‌ സബ്സിഡി ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലാണ്‌. അപ്പോള്‍ ഈ രാജ്യം സമ്പന്നരില്‍ നിന്ന് വാങ്ങുന്ന നികുതി അവര്‍ക്ക്‌ വേണ്ടി മാത്രമേ ചിലവാക്കാവു എന്നൊക്കെ അതു കൊടുക്കുന്നവര്‍ വാദിച്ചാല്‍ അതും അനുവധിക്കുമോ ആവോ. എല്ലാം എന്റെ നിയമപരമായ അറിവില്ലായ്മ ആകാം.

  ഇനി മാനേജ്മെന്റുകള്‍ എന്തു ചെയ്യും എന്ന് നോക്കാം . K.T. തോമസ്സോ മുഹമ്മദ്‌ കമ്മിറ്റിയോ എന്നും നിശ്ചയിച്ച ഫീസിനൊന്നും ഇനി നിലനില്‍പ്പില്ല. കുറഞ്ഞത്‌ 4 ലക്ഷമെങ്കിലും ( ഇപ്പോള്‍ 1.4 ലക്ഷം) ഫീസ്‌ വേണമെന്നണ്‌ മാര്‍. ആന്‍ഡ്രൂസ്‌ താഴത്ത്‌ ആവശ്യപ്പെട്ടിരുന്നത്‌. അപ്പോള്‍ 4 ലക്ഷം രൂപയായിരിക്കും ഏറ്റവും കുറഞ്ഞ ഫീസ്‌. ജോര്‍ജ്‌ പോളും മറ്റ്‌ ന്യുനപക്ഷ നേതാക്കളും പറയുന്നപോലെ ഏത്‌ പാവപ്പെട്ടവനാണ്‌ ഇത്‌ നല്‍കി പഠിക്കുകയെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം. ഈ വിഷയത്തേക്കുറിച്ച്‌ P.C. സിറിയക്ക്‌ എഴുതിയ ലേഖനം മനോരമയില്‍ നിന്ന്

  ന്യൂനപക്ഷങ്ങള്‍ മുന്നോട്ട്‌ വരുമോ?

  s.kumar said...

  മൗലികവാദിയുടെ ഉദ്ധരണികള്‍ കൊള്ളാം പക്ഷെ അതിനുപുറകില്‍ എന്തെങ്കിലും മറഞ്ഞിരിപ്പുണ്ടോന്ന് കൂടെ നോക്കണം.

  ഷാനവാസേ താങ്കള്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ ഗവണ്‍മന്റ്‌ നടത്തുന്ന എണ്ട്രസിന്റെ മികവില്‍ എത്തുന്ന മിടുക്കന്മാരല്ല പഠിക്കുന്നത്‌. "പിതാശ്രയകോളേജുകളില്‍" നിന്നും വരുന്നവരില്‍ എത്രപേര്‍ മികച്ചതാകും എന്നതിനു വലിയ തലപുണ്ണാക്കേണ്ടകാര്യം ഒന്നും ഇല്ല. മാത്രമല്ല ഇവര്‍ക്ക്‌ എന്തുമാത്രം സാമൂഹിക പ്രതിബദ്ധതയുണ്ടാകും? നാളെ ഇത്തരം സ്ഥപനങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കിയവര്‍ക്ക്‌ നഷ്ടം ഉണ്ടാവരുതെന്ന് പറഞ്ഞ്‌ ഉയര്‍ന്ന് ഫീസ്‌ ജനങ്ങലീല്‍ നിന്നും ഈടാക്കണമെന്ന് വാദിക്കുവാനും ആളുണ്ടാകും.

  അല്‍പ്പം തിരക്കിലാണ്‌ കമന്റ്‌ പിന്നീട്‌ പൂര്‍ത്തിയാക്കാം.

  മൗലികവാദി said...

  സോറി സാറന്‍മാരേ.

  എനിക്കറിയാന്‍ പാടില്ലായിരുന്നു. എസ്‌.ഐ.ഒക്കാരന്‍ ജനാധിപത്യ സമൂഹത്തിന്റെ പുറത്തുള്ളവനാണെന്ന്, മിണ്ടാനും പറയാനും സ്വാതന്ത്ര്യമില്ലാത്തവനാണെന്ന്. അതു പറയുമ്പോഴും കിരണിന്‌ എസ്‌. ഐ. ഒ നേതാവിന്റെ ലേഖനത്തിലേങ്ക്‌ ലിങ്ക്‌ നല്‍കാനും പറ്റുമെന്നും (കോടതിക്ക്‌ മാത്രം മനസ്സിലാകുന്നില്ല എന്ന ലേഖനം)!

  binoy said...

  സ്വാശ്രയ വിഷയം വീണ്ടും സജീവമായ ഈ അവസരത്തില്‍ എന്റെ ഒരു സംശയ ത്തിനു ഇവിടെ മറുപടിലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിനു നിയമം ഉണ്ടാക്കി ഈ വിഷയം തീര്‍ക്കാന്‍ കഴിയുമോ ?

  binoy said...

  ഈ വിഷയത്തിനു ഒരു പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു നിയമ നിര്‍മാണം നടത്തി എന്ന് നമുക്ക് എല്ലാര്ക്കും അറിയാമല്ലോ. അത് കോടതിയില്‍ പരാജയപെടാന്‍ ഉള്ള പ്രേദന കാരണം യു ഡി എഫ് , എന്‍ ഓ സി കൊടുത്തപ്പോള്‍ കരാര്‍ ഉണ്ടാക്കിയില്ല എന്നതാണ്. വിദ്യാഭ്യാസം കന്കാരെന്റ്റ് ലിസ്റ്റില്‍ പെടുന്നത് കൊണ്ട് കേന്ദ്രത്തിനു ഈ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരം കാണാന്‍ കഴിയും എന്നിരിക്കെ ഈ വിഷയത്തില്‍ ഇനി രണ്ടു പോം വഴികള്‍ ആണ് ഉള്ളത് ഒന്നുകില്‍ മനെജുമെന്ടുകലുമയി ഒരു ഒത്തു തീര്‍പ് കരാര്‍ ഉണ്ടാക്കുക അല്ലെകില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ ഒരു നിയമം കൊണ്ടുവരിക.

  കിരണ്‍ തോമസ് തോമ്പില്‍ said...

  യു ഡി എഫ് , എന്‍ ഓ സി കൊടുത്തപ്പോള്‍ കരാര്‍ ഉണ്ടാക്കിയില്ല എന്നതാണ്.

  ഇത് തെറ്റാണ് മാനേജ്മെന്റുകളും യൂണിവേഴ്സിറ്റികളും തമ്മിൽ കരാർ‌ ഒപ്പിട്റ്റിരുന്നു. എന്നാൽ പിന്നീട് വന്ന് പല കോടതി വിധികൾ‌ 50:50 ഭരണഘടന വിരുദ്ധമെന്ന് നിരീക്ഷണങ്ങൾ ഉണ്ടായതാണ് പ്രധാനം. പിന്നീട് വന്ന് ഇനാംദാർ‌ കേസിൽ 100% സീറ്റിലും മാനേജ്മെന്റ് പ്രവേശനം സാധ്യമായി

  N.J ജോജൂ said...

  മതന്യൂനപക്ഷങ്ങൾക്കും സ്വാശ്രയമാനേജുമെന്റുകൾക്കും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഒരു കേന്ദ്രനിയമവും സാധു ആയിരിക്കുകയില്ല.

  സ്വന്തം നിലയിൽ പ്രവ്വേശനം നടത്താൻ മാനേജുമെന്റുകളെ അനുവദിക്കുകയും പ്രവേശനം സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമാണെന്നു ഉറപ്പുവരുത്തുകയും മാത്രമാണ് സർക്കാർ ചെയ്യേണ്ടത്.

  N.J ജോജൂ said...

  കാണപ്പെടാത്ത കരാറിനെപ്പറ്റി