Wednesday, January 24, 2007

വീണ്ടും ഒരു പൊതു പണിമുടക്ക്‌

ഇതാ വീണ്ടും ഒരു പൊതു പണിമുടക്ക്‌ വരുന്നു. നാളേ(25-01-2007) വാഹന ഉടമകളും തൊഴിലാളികളും സമരത്തിനിറങ്ങുകയാണ്‌. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം നടക്കുന്ന എത്രാമത്തേ പണിമുടക്കാണിത്‌?. ഇനിയും നമ്മള്‍ ഈ നിര്‍ബന്ധിത പണിമുടക്കില്‍ നിന്ന് മുക്തി നേടിയില്ലെങ്കില്‍ നമ്മുടെ വളര്‍ച്ച്‌ താഴേക്കായിരിക്കുമെന്ന് പറയാതെ വയ്യ.
പണിമുടക്ക്‌ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌ IT മേഖലയേയാണ്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രിട്ടിക്കല്‍ തൊഴില്‍ മേഖലയാണിത്‌. ജീവനക്കാര്‍ക്ക്‌ വീടുകളില്‍ പിക്കപ്പും ഡ്രോപ്പും നല്‍കിയാണ്‌ ഇത്‌ നിലനിര്‍ത്തുന്നത്‌. ഹര്‍ത്താലുകളും പൊതു പണിമുടക്കുകളും വരുമ്പോള്‍ വണ്ടി ഒാടിക്കാന്‍ വാഹന ഉടമകളും തൊഴിലാളികളും തയ്യാറാകാറില്ല. കാരണമായി അവര്‍ പറയുന്നത്‌ വണ്ടി നിരത്തിലിറക്കാനുള്ള റിസ്ക്കാണ്‌. ആരെങ്കിലും ഒരു കല്ലെറിഞ്ഞാല്‍ അവരെ അത്‌ സാരമായി ബാധിക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌.

ഇനി നാളേ പണിമുടക്കുകൊണ്ട്‌ IT കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം 26,27,28,29 തിയതികള്‍ അവധിയായി മിക്ക കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനോട്‌ കൂടി 25 ഉം അവധി നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ നിര്‍ബന്ധിത അവധികള്‍ അവരുടെ ക്ലൈന്റുകളേ മനസ്സിലാക്കികാന്‍ വളരെ ബുദ്ധിമുട്ടാണ്‌. അല്ലെങ്കില്‍ കേരളം എന്നാല്‍ ഇതാണേന്നും ഇവിടെ ഇതൊക്കയേ നടക്കൂ എന്നും അവര്‍ക്ക്‌ പറയേണ്ടി വരും. കാരണം മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നട്ക്കുകയും ഇവിടെ നടക്കാതിരിക്കുകയും ചെയ്താല്‍ മറ്റൊന്നും നമുക്ക്‌ പറയാനില്ലാതാകും

IT മേഖലയിലാണ്‍` നമുക്ക്‌ പ്രതീക്ഷയുള്ളതെന്നും അതിനുവേണ്ടി കമ്പനികളയും സംരംഭകരയേും ക്ഷണിച്ചുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍ കൈയെടുക്കയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഹര്‍ത്താലില്‍ നിന്ന് ഈ മേഖലയെ സംരക്ഷിക്കാനും ഒരു നയം കൊണ്ടു വന്നില്ലെങ്കില്‍ പുരോഗതിയിലേക്ക്‌ കുതിച്ച്‌ കയറാം എന്ന നമ്മുടെ മോഹം പൂവണിയില്ലാ എന്ന സത്യം നമ്മള്‍ തിരിച്ചറിയണം.

IT മേഖല മാത്രമല്ല ഏതു മേഖലയും ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാം എന്ന് ഒരു നയം രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ നടക്കാത്തതൊക്കെ ഇവിടെ നടത്തുന്നത്‌ അവനവനോട്‌ തന്നെ ചെയ്യുന്ന ദ്രോഹമാണേന്ന് തിരിച്ചറിവ്‌ ഈ കാലഘട്ടത്തിലെങ്കിലും ഉണ്ടാകണമേ എന്ന് അപേക്ഷിക്കുന്നു.

ഒരു ബ്ലോഗറുടെ reach ന്‌ പരിമിതികളുണ്ട്‌. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയങ്ങളില്‍ നിര്‍ബന്ധതിമായി ഇടപെടണമെന്നാണ്‍` എനിക്ക്‌ അപേക്ഷിക്കാനുള്ളത്‌. പിണറായി അച്ചുതാനന്ദന്‍ വിവാദമോ കരുണാകരന്‍ വെളിയം വിവാദത്തേക്കാലും ഈ വിഷയത്തിന്‌ പ്രസക്തിയുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം

12 comments:

കിരണ്‍ തോമസ് said...

ഇതാ വീണ്ടും ഒരു പൊതു പണിമുടക്ക്‌ വരുന്നു. നാളേ(25-01-2007) വാഹന ഉടമകളും തൊഴിലാളികളും സമരത്തിനിറങ്ങുകയാണ്‌. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം നടക്കുന്ന എത്രാമത്തേ പണിമുടക്കാണിത്‌?. ഇനിയും നമ്മള്‍ ഈ നിര്‍ബന്ധിത പണിമുടക്കില്‍ നിന്ന് മുക്തി നേടിയില്ലെങ്കില്‍ നമ്മുടെ വളര്‍ച്ച്‌ താഴേക്കായിരിക്കുമെന്ന് പറയാതെ വയ്യ.

ശാലിനി said...

ഇതിനെതിരേ നമുക്ക് എന്തുചെയ്യാന്‍ പറ്റും.

എന്തിനാണ് ഇങ്ങനെ ഒരു സംസ്ഥാനത്തെ നശിപ്പിക്കുന്നത്. ഞാനീ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞ് എന്റെ കട തുറന്നാല്‍, അതിന്റെ ചില്ലുകള്‍ മുഴുവന്‍ ഈ ദേശസ്നേഹികള്‍ തല്ലിപൊട്ടിക്കില്ലേ? വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കില്ലേ? ഇതിനെതിരേ കോടതിവിധിയുള്ളതല്ലേ? നാട്ടിലായിരുന്നപ്പോള്‍, കട ഒരുദിവസം അടച്ചിടുമ്പോഴുള്ള വില്പന നഷ്ടം ഒത്തിരി അനുഭവിച്ചിട്ടുണ്ട്, പിന്നെ വെറുതേ പാഴായിപോകുന്ന ഒരു ദിവസവും.

പിണറായി ഇപ്പോള്‍ അച്ചന്മാരുടെ അരമനയിലാണല്ലേ?

ദില്‍ബാസുരന്‍ said...

കഷ്ടം! അരാഷ്ട്രീയവാദമാണ് ഭീകരമായ പ്രശ്നം എന്നാണല്ലോ കേള്‍ക്കുന്നത്. പക്വമായ രീതിയില്‍ പ്രതികരിക്കാന്‍ എമ്മേയും എംബിഏയുമെടുത്തോണ്ട് കാര്യമില്ല കോമണ്‍സെന്‍സ് വേണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. ഇതൊക്കെ ചെയ്യുന്നവര്‍ വിദ്യാഭ്യാസമില്ലാത്തവരാണെങ്കില്‍ ബാക്കിയുള്ള അഭ്യസ്തവിദ്യര്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നതാണ് ഭീകരമായ പ്രശ്നം. ഒറ്റയ്കൊറ്റയ്ക് സംസാരിച്ചാല്െല്ലാവരും ഉത്തമ പൌരന്മാരും എല്ലാ പ്രശ്നങ്ങളേയും പറ്റി ബോധവാന്മാരുമാണ്. ഒരു സമൂഹം എന്ന നിലയില്‍ അതൊന്നും കാണാനുമില്ല എന്നതാണ് അല്‍ഭുതം. :-(

Anonymous said...

GDP-യുടെ 5% വരാത്ത IT-യെക്കുറിച്ചാണോ സങ്കടം...?

കിരണ്‍ തോമസ് said...

എന്തുകൊണ്ട്‌ കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കുന്നു എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായ ചില്‍ കാര്യങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.

ഹര്‍ത്താല്‍ വിജയം എന്നത്‌ നിര്‍ണ്ണയിക്കുന്നത്‌ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുക വാഹങ്ങള്‍ ഓടാതിരിക്കുക എന്നിവയാണ്‌. ബസ്സ്‌ ടാക്സി ഡ്രൈവര്‍മാര്‍ക്കും മറ്റ്‌ ജീവനക്കാര്‍ക്കും കടകളിലെ തൊഴിലാളികള്‍ക്കും പൊതു അവധികള്‍ കുറവാണ്‌. പൊതു അവധി ദിവസമാണ്‌ കടകളില്‍ കൂടുതല്‍ തിരക്കും. അവധി കുറവുള്ള ഈ വിഭാഗം തൊഴിലാളികള്‍ക്ക്‌ ഹര്‍ത്താല്‍ ഒരു അപ്രതീക്ഷ അവധിയാണ്‌. അത്‌ ലഭിക്കുന്നതില്‍ അവര്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അപ്പോള്‍ സ്വഭാവികമായും കടകളും ബസ്സുകളും നിര്‍ത്തപ്പെടുന്നു. പിന്നെ കച്ചവടക്കാരും ഒരു പരിധിവരെ ഇതിനേ വ്യാപര സ്ഥാപനങ്ങളുടെ പൊതു അവധിയായി കരുതുന്നു. കാരണം അന്ന് ഒരു കടയും തുറക്കാത്തതിനാല്‍ തന്റെ അഭാവം മറ്റുള്ളവര്‍ക്ക്‌ ഗുണമാകുന്നില്ല.

ഇനി മറ്റ്‌ അവധി ദിനങ്ങളേ അപേക്ഷിച്ച്‌ ഹര്‍ത്താലിനുള്ള ഒരു മെച്ചം അന്ന് സഞ്ചാര സ്വാതന്ത്യവും വ്യാപരവുമില്ലാത്തതിനാല്‍ എല്ലാവര്‍ക്കും കുടബത്തോടൊപ്പം സമയം ചിലവഴിക്കാം എന്ന പ്രത്യേകതയും ഹര്‍ത്താല്‍ ദിനത്തിനുണ്ട്‌.ഇതൊക്കെ കൊണ്ടാണ്‌ എല്ലാവര്‍ക്കും ഹര്‍ത്താല്‍ സ്വീകാര്യമാകുന്നത്‌. പിന്നെ ഹര്‍ത്താലിന്‌ ജോലിക്ക്‌ പോകാതിരുന്നാല്‍ ജോലി പോകുക തുടങ്ങിയ പ്രശ്നങ്ങളൊന്നും റിപ്പോട്ട്‌ ചെയ്യപ്പെടാത്തിനാല്‍ ആ ഭീതിയും വേണ്ട. പിന്നെ ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം


പിന്നെ GDP യുടെ 5% ന്റെ കാര്യം. പ്രിയ സുഹൃത്തെ IT മേഖലയിലെ തൊഴിലുകള്‍ ക്രിട്ടിക്കല്‍ സ്വഭാവമുള്ളതാണ്‌. കേരളം IT destination ആകാന്‍ ശ്രമിക്കുമ്പോള്‍ ആ തൊഴില്‍ മേഖലക്ക്‌ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന ഒരു സാഹചര്യങ്ങളും വേണം. പിന്നെ ഹര്‍ത്താലാണ്‌ വരാന്‍ കഴിയില്ലാ എന്നൊക്കെപ്പറഞ്ഞാല്‍ മനസ്സിലാകുന്നവരല്ല Clients. കൂടതല്‍ ഹര്‍ത്താലുകള്‍ തുടര്‍ന്നാല്‍ എന്തിന്‌ കേരളത്തില്‍ നില്‍ക്കണം ബംഗാളിലേക്ക്‌ (അവിടെ IT കമ്പനികള്‍ക്ക്‌ പണിമുടക്കില്‍ നിന്ന് സര്‍ക്കര്‍ സംരക്ഷണം കിട്ടും) പോയാലോ എന്ന് IT കമ്പനികള്‍ വിചാരിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു വിഭാഗവും ഇവിടെയുണ്ടന്ന് മനസ്സിലാക്കുക

s.kumar said...

IT എന്നതിനോട്‌ ഇപ്പോഴും വലിയ താല്‍പര്യം ഇല്ല.ടൂറിസവും അതിനു പുറകിലെ പെണ്‍വാണിഭസാധ്യതയുമാണ്‌ പലര്‍ക്കും താല്‍പര്യം.

IT മേഘലയെ കുറിച്ച്‌ കമാന്നൊരു അക്ഷരം അറിയാത്തവന്മാര്‍ അവിടെ യൂണിയന്‍ ഉണ്ടാക്കാന്‍ വരെ തയ്യാറായ നാടാണ്‌.

കണ്ടപ്പോ വായിച്ചു കിരണേ കമന്റ്‌ വിശദമായി പിന്നെ.

ഉത്സവം : Ulsavam said...

പണിമുടക്കും മറ്റും ഇപ്പോ നാട്ടില്‍ എല്ലാവര്‍ക്കും ഒരു ഹരമായി എന്ന് തോന്നുന്നു...ഈ ഒരാഘോഷം ഇത്രമാത്രം ആത്മാറ്ത്ഥതയോടെ കൊണ്ടാടുന്ന ഒരു സ്ഥലം കേരളം മാത്രമായിരിയ്ക്കും. പട്ടിയുടെ വാലിന്റെ അവസ്ഥ തന്നെ അല്ലതെന്താ??

ഇനി ഒരു മോഡിച്ചേട്ടന്‍ പയ്യെ വരുന്നുണ്ട് അതിന്റെ പേരിലും അടുത്തു തന്നെ കുറച്ച് ഹറ്ത്താലുകള്‍ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുമായിരിയ്ക്കും.

s.kumar said...

ഇനി മോഡിയുടെ വരവിനെതിരെ കരിദിനാചരനം.പിന്നെ ദാ മലപ്പുറത്ത്‌ അവിടാവിടെ സംഘട്ടനങ്ങള്‍ ഉള്ളതിന്റെ സംസ്ഥാനതല പ്രതിഷേധം ഹര്‍ത്താലുകളുടെ സ്വന്തം നാടിനിനി എന്തുവേണം.മലപ്പുറത്തും മറ്റും ഉള്ള സംഘര്‍ഷാവസ്ഥ നിയര്‍ന്തിര്‍ക്കാനായില്ലെങ്കില്‍ അതു കേരളത്തെ വലിയ ഒരു ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക. പ്രത്യേകിച്ച്‌ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്ന സാഹചര്യത്തില്‍.അഭൂഹങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും യാതൊരു പഞ്ഞവും ഇല്ലാത്ത ഒരു അവസ്ഥയില്‍ സാധാരണക്കാര്‍ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.കലാപകാരികള്‍ക്ക്‌ ഒന്നും നഷ്ടപ്പെടുവാനില്ല.

ദില്‍ബാസുരന്‍ said...

ധാരണകള്‍ക്ക് വിപരീതമായി മലപ്പുറത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കപ്പുറത്തുള്ള സംഘര്‍ഷങ്ങളൊന്നും ഉണ്ടാവാറില്ല എസ്.കുമാറേട്ടാ. ബാബറി പ്രശ്നത്തില്‍ രാജ്യം കത്തിയപ്പോഴും താരതമ്യേന പ്രശ്നരഹിതമായ പ്രദേശമായിരുന്നു മലപ്പുറം. മോഡി വരും പോകും. പതിവ് പോലെ ചില പ്രതിഷേധപ്രകടനങ്ങള്‍ ഒഴിച്ചാല്‍ മലപ്പുറം ശാന്തമാവും ഇത്തവണയും.

ഓടോ: ആവില്ലേ?

s.kumar said...

ദില്‍ബാ അങ്ങനെ പ്രതീക്ഷിക്കാം.പക്ഷെ മാറാട്‌ നമ്മുടെ മുന്നിലുണ്ട്‌.ഇരുപക്ഷത്തെയും സാധാരണക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും നഷ്ടപ്പെട്ട ജീവനുകളും നാം കണ്ടതാണ്‌.

രാഷ്ടീയക്കാരുടെ പങ്കിനെപറ്റി മാറാട്‌ കമ്മീഷന്‍ പരാമര്‍ശിച്ചിരുന്നു.

പുരോഹിതന്മാര്‍ (എല്ലാ വിഭാഗത്തിലേയും) വന്ന് പുസ്തകങ്ങളെ ഉദ്ധരിച്ച്‌ സമാധാനസമ്മേളനങ്ങളില്‍ പ്രസംഗിച്ച്പോകും. എത്രയോ നല്ല കാര്യങ്ങള്‍ ഉദാഹരണസഹിതം വിശദീകരിക്കും. മൂന്നുവിഭാഗത്തിലും പറയുന്നതും മുന്നോട്ടുവെക്കുന്നതും നല്ലകാര്യങ്ങള്‍ മാത്രമാണെങ്കില്‍ അവരുടെ അനുയായികള്‍ എന്തുകൊണ്ട്‌ ആയുധം എടുക്കുന്നു എന്ന് ആരാണ്‌ ചിന്തിക്കേണ്ടതും നിയന്ത്രിക്കേണ്ടതും എന്ന ചോദ്യം അവശേഷിക്കുന്നു.

കേരളം പരസ്പരം സ്പര്‍ദ്ധയോടെയും സംശയത്തോടേയും കഴിയുന്ന ഒരു സമൂഹമാകാതിരിക്കട്ടെ.

ചര്‍ച്ചവഴിമാറുന്നുവോന്ന് തൊന്നുന്നുകിരണേ.ക്ഷമിക്കുക.

ദില്‍ബാസുരന്‍ said...

എസ്.കുമാര്‍ ചേട്ടാ,
മാറാട് കോഴിക്കോട്ടാണ് മലപ്പുറത്തല്ല.

ഓടോ: കോഴിക്കോട് യൂണിവേഴ്സിറ്റിയും എയര്‍പ്പോര്‍ട്ടും ടെക്നിക്കലി മലപ്പുറത്തല്ലേഡാ പയലേ എന്നാണെങ്കില്‍. ഡോണ്ടൂ.. ഡോണ്ടൂ.. എന്നേ പറയാനുള്ളൂ.

കിരണേട്ടാ.. മാഫ്... :-)

sandoz said...

ഹര്‍ത്താലിന്റെ തലേന്ന് ബിവറേജസിന്റെ മുന്‍പിലും കോഴിക്കടയിലുമുള്ള തിരക്ക്‌ കണ്ടാല്‍ അറിയില്ലേ നമ്മുടെ ജനം[ഞാനടക്കം] എത്ര സന്തോഷിക്കുന്നു എന്ന്.അതുകൊണ്ട്‌ ഹര്‍ത്താലിനെ തൊട്ട്‌ ഒരു കളി വേണ്ട.
മന്ത്രിമാര്‍ മരിച്ചാല്‍ ഒരവധി കിട്ടാറുണ്ട്‌.നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന കേട്ടില്ലേ.... അവധി കൊടുക്കല്‍ മോശം ഏര്‍പ്പാട്‌ ആണെന്നും പുള്ളിക്കാരന്‍ മരിച്ചാല്‍ അവധി കൊടുക്കരുത്‌ എന്ന് എഴുതി വയ്ക്കാന്‍ പോവുക ആണെന്നും.
അപ്പൊ രാഷ്ട്രീയക്കാരെ കൊണ്ട്‌ ജനത്തിനു ഉണ്ടായിരുന്ന ഒരേയൊരു ഉപകാരം കൂടി ഇല്ലാതായി എന്നര്‍ഥം.

എന്റെ നാടേ.....