Wednesday, January 17, 2007

മകര ജ്യോതി

മകര ജ്യോതി ദര്‍ശിക്കാന്‍ ഇത്തവണ എത്തിയ ഭക്തരുടെ ഏണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. ശബരിമലക്ക്‌ വന്‍ വരുമാനം ഉണ്ടാക്കിത്തരുന്ന ഒരു സമയമായാണ്‌ മകര ജ്യോതിയെന്നാണ്‍` മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്‌.

ഇയിടെ ഇടമറുകിന്റെ ശബരിമലയേ സമ്പന്ധിച്ച ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ പറഞ്ഞിരിക്കുന്നത്‌ പ്രകാരം മകര ജ്യോതി ദേവസം ബോര്‍ഡ്‌ നടത്തുന്ന ഒരു തട്ടിപ്പായിട്ടാണ്‌ എഴുതിയിരിക്കുന്നത്‌. അതിന്‌ വേണ്ടി അവര്‍ നടത്തിയ അന്വേഷണങ്ങളും മറ്റും വ്യക്തമായി തന്നെ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. ഇതൊക്കെ സത്യമാണെങ്കില്‍ സര്‍ക്കരും ബോര്‍ഡും മാധ്യമങ്ങളും ഒക്കെ ചേര്‍ന്ന് ഭക്തരെ വഞ്ചിക്കുകയല്ലേ എന്ന് ഒരു സംശയം . പക്ഷെ ഇതോടൊപ്പം വേറൊരു സംശയവും എനിക്കുണ്ടായി ദേവസം ബോര്‍ഡൊക്കെ വരുന്നതിന്‌ മുന്‍പും ശബരിമലയുണ്ടായിരുന്നു. അന്നും മകര ജ്യോതിയും കണ്ടിരുന്നു. അപ്പോള്‍ അതൊക്കെ എങ്ങനെ സംഭവിച്ചു?ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്‌. അറിയുന്നവര്‍ അറിവ്‌ പങ്കു വയ്ക്കുമല്ലോ?

21 comments:

ഇടങ്ങള്‍|idangal said...

എനിക്കും ഒരുപാട് സംശയങ്ങള്‍ ഉള്ള ഒരു കാര്യമാണിത്,
ഇതിനെ കുറിച്ച് ആരെങ്കിലും ശസ്ത്രീയമായി പഠിച്ചിട്ടുണ്ടോ?

കേരളീയന്‍ said...

ഇപ്പോഴും ഇതു വിശ്വസിക്കുന്നവരുണ്ടോ?? സായിബാബ വായുവില്‍ നിന്ന് ഭസ്മമെടുത്താല്‍ ദിവ്യസിദ്ധിയും മുതുകാട് അതു ചെയ്താല്‍ വെറും മാജിക്കുമാണല്ലോ.

പണ്ട് ഈ പ്രദേശത്തുള്ള ചില ആദിവാസികള്‍ ഈ സമയത്ത് തീ കത്തിക്കാറുണ്ടായിരുന്നതായാണ്‍ പറയപ്പെടുന്നത്. പില്‍ക്കാലത്ത് ഈ ദൌത്യം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തെന്നു മാത്രം. മകരജ്യോതി തെളിക്കുന്നിടത്തേക്ക് ആരെയും കടത്തിവിടില്ല എന്നതു തന്നെ തട്ടിപ്പിനുള്ള തെളിവ്. മകരജ്യോതി സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ദേവസ്വം ബോര്‍ഡിനോട് ഒരു സ്വതന്ത്ര ശാസ്ത്രീയ വിശകലനം ശുപാര്‍ശ ചെയ്യട്ടെ..ഏത്?

Anonymous said...

ദേ എല്ലാവരും ഒന്നിതു വഴി വന്നുപോയേ...നല്ല ഒരടിക്കുള്ള വകയിവിടൊണ്ട്‌....

ഇടിവാള്‍ said...

കാര്യമാത്രപ്രസക്തമായ എന്തെങ്കിലും പ്രശ്നങ്ങളോ, മറ്റോ വന്നാ, “സ്വാമിയേ ശരണമയ്യപ്പാ, കാത്തു രക്ഷിക്കണേ” എന്നാണു ഞാന്‍ മനസ്സില്‍ പറയുക....

എന്നാലും, മകരജ്യോതി എന്നത് ഇപ്പോഴും സംശയകരമായ ഒന്നാണെന്നാണു എനിക്കു തോന്നിയിട്ടുള്ളത്.

ഇതു കാണുന്ന മലയിലെ ആദിവാസികളുടെ ഒരു ആഘോഷത്തിനു തെളിക്കുന്ന തീയുടെ ഫലമായിട്ടാണു മകരജ്യോതി എന്നും കേട്ടിട്ടുണ്ട്..

പക്ഷേ, പരുന്ത് കൃത്യ സമയത്തു തന്നെ വട്ടമിട്ടു പറക്കുന്ന കാര്യം ഓര്‍ക്കുമ്പോഴാ.. ;(

മനുഷ്യന്‍ തട്ടിപ്പു നടത്തുന്നതാണെന്നു വിചാരിക്കാം, പക്ഷേ, ട്രെയിനിങ്ങ് കൊടുത്തപോലെ ഒരു പക്ഷി ഇങ്ങനെ... ???

ചോദ്യങ്ങള്‍ ബാക്കി.. സ്വാമി ശരണം!

parajithan said...

ഇത്‌ യുക്തിവാദികളൊക്കെ പല തവണ ചര്‍ച്ച ചെയ്ത വിഷയമാണല്ലോ.

മുമ്പൊരിക്കല്‍ പ്രമുഖനായ ഒരു യുക്തിവാദിയോട്‌ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ കേരളീയന്‍ എഴുതിയ സംഗതി തന്നെ. മകരജ്യോതിയുടെ നിജസ്ഥിതി തേടിച്ചെന്നവര്‍ക്കു പലര്‍ക്കും തല്ലു കിട്ടിയതായി കേട്ടിട്ടുണ്ട്‌.

വിശ്വാസികളില്‍ പലര്‍ക്കും ഇതൊക്കെ അറിയാമെന്നു തോന്നുന്നു. മകരജ്യോതിയെ ഒരു പ്രതീകമായിട്ടായിരിക്കണം അവര്‍ കാണുന്നത്‌. ആരു കത്തിക്കുന്നു എന്നതിലൊന്നും അവര്‍ക്ക്‌ താല്‌പര്യമുണ്ടാവില്ല.

സങ്കുചിത മനസ്കന്‍ said...

മകരജ്യോതിയെപ്പറ്റി പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാന്‍ ഉരുത്തിരിച്ചെടുത്ത ഒരു സിദ്ധാന്തം ഇതാണ്:

വളരെ പണ്ടുമുതലേ ഉള്ള ഒരു ഇടപാടെന്ന സ്ഥിതിക്ക് ഈ ദിവസം അങ്ങ് പൊന്നമ്പലമേട്ടില്‍ ആദിവാസികള്‍ പന്തം കൊളുത്തുക എന്ന ആചാരം പരിപാലിച്ചിരുന്നു. ഇന്നും അത് ആദിവാസികള്‍ ചെയ്യുന്നതാണെന്ന് വിചാരിക്കാനാണെനിക്കിഷ്ടം.

പവനനോ, കോവൂരോ ആരോ എഴുതിയിരുന്നു; വര്‍ഷങ്ങളായി മകരജ്യോതി കത്തിക്കുന്നത് ചന്ദ്രന്‍ എന്നു പേരുള്ള ഒരു പോലീസുകാരനാണ് -(പേരിന്റെ പേരില്‍ തര്‍ക്കിക്കല്ലേ) നല്ലവണ്ണം ആഴമുള്ള ഒരു പോണി നിറയെ കര്‍പ്പൂരം ഇട്ട് അത് കത്തിച്ച് മൂന്നു തവണ മേലോട്ട് ഉയര്‍ത്തുമെന്ന്. ആ സ്ഥലം വരെ ജീപ്പ് പോകുമെന്നും. -ഇതില്‍ എനിക്ക് വിശ്വാസം പോരാ. യുക്തിവാദികള്‍ വാദം ജയിപ്പിക്കാന്‍ പറയുന്നതാകാം.

എന്തായാലും ഇടിവാളിന്റെ പരുന്ത് വാദം, ആള്‍ക്കുട്ടത്തിനു മുകളില്‍ പരുന്ത് എന്നും പറക്കും. എല്ലാ ചന്തകളുടെ മുകളിലും വട്ടമിട്ട് പറക്കുന്ന പരുന്തുകളെ കാണാം.

അതിരാത്രത്തിന് മഴ പെയ്യാന്‍ തുലാവര്‍ഷം തുടങ്ങുന്ന നാളുകളില്‍ അതിരാത്രം നടത്തുന്ന നാടാണിത്.

കിരണ്‍ അഭിനന്ദനമര്‍ഹിക്കുന്നു. മത കെട്ടുപാടുകളില്ലാതെ യഥാര്‍ത്ഥ ഇന്‍ഡ്യക്കാരന്‍ എന്ന് താങ്കളെ വിളിക്കാന്‍ തോന്നുന്നു.

ഓടോ: 1993 ല്‍ ഞാന്‍ കോവൂരിന്റെ ഒരു ഗ്രന്ഥം വായിച്ചു. എന്തു സംശയം യുക്തി വാദി ആയി മാറി. കൃത്യം മൂന്നാമത്തെ ദിവസം അത്യാഗാധമായ കിണറ്റില്‍ വീണു. അതോടെ ഉപേക്ഷിച്ചു യുക്തിവാദം. എന്തു ചെയ്യാം? പച്ച മനുഷ്യനായിപ്പോയി. സ്വാമിയേ ശരണമയ്യപ്പ.

ശബരിമലയെ പറ്റി ഒരു കഥയും എഴുതി. സ്വാമി ശരണം kiran sorry for adverticement
sankuchitham.blogspot.com

സ്വാര്‍ത്ഥന്‍ said...

കിരണ്‍,
എനിക്കും ഈ സംശയങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തവണത്തെ മണ്ഡലകാലത്ത് ചാനലില്‍ ‘കേരള സ്കാന്‍’ എന്നോ മറ്റോ ഒരു പരിപാടി കണ്ടു.
അതില്‍ മുന്‍ മേല്‍ ശാന്തി പറയുന്നത് മാനത്ത് കാണുന്ന നക്ഷത്രത്തേക്കുറിച്ചും പൊന്നമ്പലമേട്ടില്‍ ദര്‍ശിക്കാവുന്ന ജ്വാലയേക്കുറിച്ചുമാണ്.
സൂര്യന്‍ ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനത്തിലേക്ക്(അതോ തിരിച്ചോ) പ്രവേശിക്കുമ്പോള്‍ മാത്രം കാണാന്‍ കഴിയുന്ന ഒരു നക്ഷത്രമാ‍ണത്രേ ആദ്യത്തേത്.
പൊന്നമ്പലമേട്ടില്‍ ആദിവാസികള്‍ കാലങ്ങളായി ആചരിച്ചു പോരുന്ന കര്‍പ്പൂര പൂജയാണ് തീജ്വാല.

വിശ്വാസം എന്നത് ഓരോരുത്തരും വ്യക്തിപരമായി അനുഭവിക്കേണ്ട ഒന്നാണ്. ഇവയെല്ലാം അതിനു ചില നിമിത്തങ്ങള്‍ മാത്രം. സങ്കു കിണറ്റില്‍ വീണ പോലെ!

Peelikkutty!!!!! said...

എനിക്കും മകരജ്യോതിയെപ്പറ്റി അഭിപ്രായങ്ങള്‍ കേക്ക്കണംന്നുണ്ട്!..എ.ടി കോവൂരിന്റെ യൊക്കെ ശ്രമങ്ങള്‍ക്കൊന്നും കൃത്യമായൊന്നും പറയാന്‍ പറ്റീട്ടില്ലാലൊ.. ആ സമയത്ത് പറക്കുന്ന പരുന്തിനെയും തെളിഞ്ഞു കാണുന്ന നക്ഷത്രവും ലൈവായി കാണുമ്പോള്‍ അത്ഭുതം!..(ഹാലിയുടെ വാല്‍ നക്ഷത്രത്തിനെപ്പോലെയൊക്കെ?:))

പക്ഷെ എന്നാലും മകരജ്യോതി എങ്ങനെയാ..ആദിവാസികളുടെ പരിപാടിയൊക്കെ ആണെങ്കില്‍ ആരെങ്കിലും പോയി നോക്കാണ്ടിരിക്ക്വൊ..

Siju | സിജു said...

മകര ജ്യോതിയില്ലെങ്കില്‍ ഈ കാണുന്ന തിരക്ക് മുഴുവനുമുണ്ടാകുമോ..
ഈ തമിഴന്മാരും തെലുങ്കമ്മാരുമെല്ലമിങ്ങോട്ട് കെട്ടിയെടുക്കുമോ..
ദേവസ്വം ബോര്‍ഡിന് ഇതിനും മാത്രം കാശു കിട്ടുമോ..
അതു കൊണ്ട് മിണ്ടാതിരി

ഒട്ടുമിക്ക മലയാളികള്‍ക്ക് മകരജ്യോതി തട്ടിപ്പാണെന്ന അഭിപ്രായമാണെങ്കിലും ഇവിടത്തെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അത് അയ്യപ്പന്റെ കഴിവു തന്നെ

പക്ഷേ, ഇതു കൂടുതല്‍ വര്‍ഷം പോകുമെന്ന് തോന്നുന്നില്ല. അധികം താമസിയാതെ ഗൂഗിള്‍ എര്‍ത്ത് കുറച്ചു കൂടി വിപുലമാവുകയും നമുക്ക് ഇവിടെയിരുന്നു തന്നെ എന്താണ് സംഭവമെന്നു കണ്ടുപിടിക്കാനും പറ്റിയേക്കും

സു | Su said...

കിരണ്‍ :) വിശദമായി ആരോടെങ്കിലും ചോദിച്ചിട്ട് എഴുതാം.

ഞാന്‍ ടി. വി. യില്‍ കാണാറുണ്ട്. ജ്യോതി, മലമുകളില്‍ തെളിയുമ്പോള്‍ എനിക്കും അത്ഭുതം ഉണ്ടാവാറുണ്ട്. പക്ഷെ വിശ്വാസം അങ്ങനെ ആണ്. അതുകൊണ്ട്, അങ്ങനെ ഒന്നുണ്ടാവാന്‍ വഴിയില്ല എന്ന് പറയാന്‍ സാധ്യമല്ല.

കണ്ണൂസ്‌ said...

ദൈവം ഉണ്ടോ ഇല്ലയോ, വിശ്വാസം വേണോ വേണ്ടയോ എന്നുള്ള കാര്യങ്ങളൊക്കെ വേറെ. എന്തായാലും എനിക്ക്‌ ഒരു കാര്യം ഉറപ്പാണ്‌. ദൈവം ഉണ്ടെങ്കില്‍, അദ്ദേഹം ഒരിക്കലും ഒരു മാജിക്കുകാരനല്ല. വിളക്ക്‌ കൊളുത്തിക്കാണിച്ചും, കല്ലിനെക്കൊണ്ട്‌ പാലു കുടിപ്പിച്ചും ആള്‍ക്കാരുടെ വിശ്വാസം കൂട്ടണ്ട ആവശ്യവും അങ്ങേര്‍ക്കില്ല. അതൊക്കെ മനുഷ്യന്റെ ആവശ്യങ്ങളാണ്‌.

പൊന്നമ്പല മേട്ടിലേക്ക്‌ പോകുന്ന കെ.എസ്‌.ഇ.ബി.ക്കാര്‍ നെല്ലിയാമ്പതി മല വഴിക്കാണ്‌ കാട്ടിലേക്കിറങ്ങുന്നത്‌ എന്നൊരു വിവാദമുണ്ടായിരുന്നു. ആയിടത്തേക്ക്‌ ജീപ്പും കാറും ഒന്നും പോവില്ലത്രേ. കാട്ടിലെ ഏതോ ഒരു പോയന്റില്‍ കെ.എസ്‌.ഇ.ബ്ബ്‌, പോലിസ്‌ ജീപ്പ്പുകള്‍ നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു ആ ലേഖനത്തില്‍. ആരെഴുതിയതായിരുന്നു എന്നോര്‍ക്കുന്നില്ല.

Rajeev Pallikkara said...

സങ്കുചിത മനസ്കന്‍ said...
അതിരാത്രത്തിന് മഴ പെയ്യാന്‍ തുലാവര്‍ഷം തുടങ്ങുന്ന നാളുകളില്‍ അതിരാത്രം നടത്തുന്ന നാടാണിത്.


പ്രിയ സുഹൃത്തെ,
പാഞ്ഞാള്‍ എന്ന 1975 ലെ അതിരാത്രം നടന്ന സ്ഥലം, എന്റെ വീടിന് വളരെ അടുത്താണ്. അതുകൊണ്ടുതന്നെ അന്നത്തെ അതിരാത്രത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വളരെയധികം പേര്‍ അവിടെയുണ്ട്. അവരില്‍ പലരുമായി സംസാരിച്ചതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്, അന്നത്തെ അതിരാത്രം ഒരു
വിജയമായിരുന്നു എന്നു തന്നെയാണ്. ഏപ്രില്‍ മാസത്തിലെ അതി കഠിനമായ വെയിലിന് യാഗം തീരുന്ന അന്നു വരേക്കും ഒരു മാറ്റവും ഉണ്ടായിരുന്നില്ലത്രെ. എന്തിന് യാഗശാലക്ക് തീ വയ്ക്കുന്നത് വരേക്കും, ഒരു ചെറിയ മഴക്കാറുപോലും മാനത്ത് ഉണ്ടായിരുന്നില്ല എന്നാണ്
ദൃക്‌സാക്ഷികള്‍ പറയുന്നത്. യാഗശാലക്കു തീ വച്ചതും എവിടെ നിന്നെന്നറിയാതെ പറന്നെത്തിയ ഗരുഡന്‍ (കൃഷ്ണ പരുന്ത്) യാഗശാലക്ക്
ചുറ്റും വട്ടമിട്ട് പറന്നു. ഒരു മണിക്കൂറിനുള്ളില്‍ ആകാശത്ത് കാര്‍മേഘം നിറയുകയും, ശക്തമായ മഴപെയ്യുകയും ചെയ്തു. 1975ലെ
തുലാവര്‍ഷം മേടമാസത്തിലായിരുന്നൊ എന്നെനിക്കറിയില്ല. ഒരു പക്ഷെ ആയിരുന്നിരിക്കാം അല്ലെ? :)

അന്നത്തെ മഴയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഇവിടെ ക്ലിക്കുക.

എന്തായാലും ഇടിവാളിന്റെ പരുന്ത് വാദം, ആള്‍ക്കുട്ടത്തിനു മുകളില്‍ പരുന്ത് എന്നും പറക്കും. എല്ലാ ചന്തകളുടെ മുകളിലും വട്ടമിട്ട് പറക്കുന്ന
പരുന്തുകളെ കാണാം.


പന്തളത്തും, എരുമേലിയിലും ആള്‍ക്കൂട്ടം മണ്ഡലകാലം ആരംഭിക്കുന്നതോടെ തുടങ്ങുന്നതാണ്. പക്ഷെ ആ ആള്‍ക്കൂട്ടത്തിന് മുകളില്‍ എല്ലായ്പ്പോഴും പരുന്ത് പറക്കാറില്ല. എല്ലാവര്‍ഷവും തിരുവാഭരണ എഴുന്നെള്ളത്ത് പന്തളത്ത് നിന്ന് പുറപ്പെടുമ്പോഴും, എരുമേലി എത്തിചേരുമ്പോഴും കൃത്യമായി പരുന്ത് വട്ടമിട്ട് പറക്കാറുമുണ്ട്. പിന്നെ ആള്‍ക്കൂട്ടത്തിന് മുകളില്‍ എപ്പോഴും പരുന്ത് വട്ടമിട്ടു പറക്കും എന്നത് എനിക്കൊരു പുതിയ അറിവാണ്. നാട്ടില്‍ ഉത്സവത്തിനും മറ്റും വലിയ ആള്‍ക്കൂട്ടമുണ്ടാവാറുണ്ട്. പക്ഷെ പരുന്ത് പറക്കുന്നത് കണ്ടിട്ടില്ല.

kiraathan said...

വീണ്ടും വിശ്വാസത്തേയും ഭകതിയേയും ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു ''അടി'' കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

വെറുതെ മകരജ്യോതിയെ സംശയിക്കണ്ട. 'പുലി' പിടിക്കും.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. അതല്ലെ നല്ലത്??

ശാലിനി said...

ഈ ചര്‍ച്ചയുടെ റിസള്‍റ്റ് അറിയാന്‍ ആഗ്രഹമുണ്ട്. അറിവുള്ളവര്‍ പങ്കുവച്ചിരുന്നെങ്കില്‍!

chithrakaranചിത്രകാരന്‍ said...

കിരണ്‍തൊമസ്‌ ,
സര്‍ക്കാരിന്റെ പൂര്‍ണ സംരക്ഷണയില്‍ നടത്തപ്പെടുന്ന അന്തവിശ്വാസികളെ ചൂഷണം ചെയ്യുന്ന മാജിക്കാണ്‌ മകരവിളക്ക്‌.
സര്‍ക്കാരിനു വരുമാനത്തിലെ താല്‍പ്പര്യമുള്ളു.

കിരണ്‍ തോമസ് said...

എന്തൊക്കെയായലും മകര ജ്യോതി പോപ്പുലറാക്കിയത്‌ ദൃശ്യ മാധ്യമങ്ങളാണ്‌. സൂര്യ ടിവിയിലൂടെയാണ്‌ ഞാന്‍ ഇതാദ്യമായിക്കണ്ടത്‌. പിന്നെ ഇപ്പോള്‍ കൈരളിയിലും പീപ്പിളിലുമൊക്കെ കാണുന്നു. എല്ലാ മാധ്യമങ്ങളും വന്‍ വാര്‍ത്താ മൂല്യത്തോടെയാണ്‌ ഇത്‌ പ്രസിദ്ധീകരിച്ച്ത്‌.

s.kumar said...

കൈരളിയും സൂര്യയും ഏഷ്യാനെറ്റും തമ്മിലെന്തുവെത്യാസം കിരണേ?

മകരജ്യോതിയെക്കുറിച്ചുള്ള യുക്തിവാദികളുടെ ബുക്ക്‌ വായിച്ചിട്ടുണ്ട്‌ പക്ഷെ
സംഗതി എന്താന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല.

വേണു venu said...

സത്യമെന്തെന്നറിയാന്‍ എല്ലാവരേയും പോലെ എനിക്കും ആഗ്രഹമുണ്ടു്.കേരളീയനും അപരാജിതനും പറഞ്ഞതിനോടും യോജിക്കാന്‍ സാധിക്കുന്നില്ല.
“പണ്ട് ഈ പ്രദേശത്തുള്ള ചില ആദിവാസികള്‍ ഈ സമയത്ത് തീ കത്തിക്കാറുണ്ടായിരുന്നതായാണ്‍ പറയപ്പെടുന്നത്. പില്‍ക്കാലത്ത് ഈ ദൌത്യം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തെന്നു മാത്രം.
അവര്‍ ദേവസ്വം ബോര്‍ഡിനോട് ഒരു സ്വതന്ത്ര ശാസ്ത്രീയ വിശകലനം ശുപാര്‍ശ ചെയ്യട്ടെ..ഏത്?”
അതു്‌ അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാകാനാണു്.ഇന്നു് തീ കത്തിക്കുന്നതു് ആദിവാസ്സികളാണെങ്കില്‍ കൂടി അവരെയൊന്നും കണ്ടു പിടിക്കാനൊക്കാത്ത ഇരുട്ടിലാണോ നമ്മളൊക്കെ. ഇനി ദേവസ്വം ബോര്‍ഡു് അതു ചെയ്യിക്കുകയാണെങ്കില്‍ ഭരണവും രാഷ്ട്റീയവും കാലാ കാലങ്ങളില്‍ മാറുന്ന ഈ ജനാധിപ്പത്യത്തില്‍ അതൊന്നും പുറത്തു കൊണ്ടു വരാനറിയാത്തവര്‍ ഇല്ലെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
ഞങ്ങളെ ഇ വര്‍ഷം മകര ജ്യോതിയുടെ ടെലികാസ്റ്റു് അടുത്ത വീട്ടിലെ ഹിന്ദിക്കാരാണറിയിച്ചതു്. cnn ibn ല്‍ അരമണിക്കൂറോളം ലൈവായി കാണിച്ചിരുന്നു. ഞങ്ങള്‍ ആ സമയം സൂര്യയില്‍ നോക്കുകയായിരുന്നു.സൂര്യയില്‍ ലൈവു് വരുന്നില്ലായിരുന്നു. പെട്ടെന്നു തന്നെ cnn ibn റ്റ്യൂണ്‍ ചെയ്യുകയും ഞാനും ആ ദൃശ്യം കാണുകയും ചെയ്തു.

പൊന്നമ്പല മേടു് ചൊവ്വയിലൊന്നുമല്ലല്ലോ.
കാര്യ കാരണങ്ങളിലേയ്ക്കു് വെളിച്ചം ഉണ്ടായെങ്കില്‍ എന്നാശിക്കുന്നു.

സ്വാമിയെ ശരണമയ്യപ്പാ.

കേരളീയന്‍ said...

അപ്പോള്‍ ഒന്നു ചോദിക്കട്ടെ, പൂര്‍ണ്ണ ശാസ്ത്രീയ വിശകലനത്തെ അതിജീവിച്ച എത്ര ഭൌതികാദ്ഭുത പ്രതിഭാസങ്ങള്‍ ഭൂമിയിലുണ്ട്? (ദൈവം തുടങ്ങിയ അതിഭൌതികം ഒഴിവാക്കുക). ഒരെണ്ണം ചൂണ്ടിക്കാണിക്കാമോ?
രാമര്‍ പിള്ള പെട്രോള്‍, വികലാംഗനെ എഴുന്നേല്‍പ്പിച്ചു നടത്തി, ഗണപതി പാലു കുടിച്ചു തുടങ്ങിയ അവകാശവാദങ്ങള്‍ അണ്ടിയോടടുക്കുംപോള്‍ മാങ്ങ പോലുമില്ലാത്ത അവസ്ഥയിലല്ലേ.

കുറച്ചു കാലം മുന്‍പ് സായിബാബയുടെ ഭസ്മക്കളി കയ്യോടെ ഫിലിമിലാക്കിയത് ഇന്റര്‍നെറ്റില്‍ എല്ലാവരും കണ്ടതാണ്‍. എന്നിട്ട് പുട്ടപ്പര്‍ത്തിക്ക് ബിസിനസ്സിന്‍ എന്തെങ്കിലും കുറവുണ്ടോ? ആയിരം കൊല്ലം കുഴലിലിട്ടാലും നേരെയാവാത്ത ഭക്തിയെന്ന രോഗത്തിന്‍ ബദല്‍ ഈ ബിസിനസ്സ് തന്നെ. സൂചിയെ സൂചി കൊണ്ടെടുക്കുക. അല്ലേ.

nalan::നളന്‍ said...

ചാനലുകള്‍ കൂടി വരുവല്ലേ കിരണേ. നിലനില്‍പ്പുതന്നെ പ്രശ്നം. ജനമിത്തിരി അന്ധവിശ്വാസികളായാലെന്താ, അവര്‍ക്കു വേണ്ടുന്നതെന്താ അതു കൊടുക്കുക. ഭക്തിയെങ്കിലത്, മകരവിളക്കെങ്കിലത്. ഏഷ്യാനെറ്റും കൈരളിയുമെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. (നിലനില്പിന്റെ പ്രശ്നമല്ലേ). അങ്ങമേരിക്കയില്‍ മരിച്ചവരോടു സംസാരിക്കുന്ന വിധഗ്ധര്‍ വിലസുന്ന റ്റി. വി. ഷോകളള്‍ റേറ്റിം‌ഗിന്റെ പേരില്‍ പടച്ചുവിടാന്‍ ഒരുളിപ്പുമില്ലാത്തവസ്ഥയാ. നാളെ കൈരളിയിലും വരും ഇത്തരം പരിപാടികള്‍, ആരെങ്കിലും ഒന്നു തുടങ്ങിവച്ചാല്‍ മതി.

സര്‍ക്കാരിന്റെ നിലപാടാണു പരിതാപകരം.
ഒരന്വേഷണം ഇട്ടാല്‍
തട്ടിപ്പു പുറത്താവും, ക്രമസമാധാനം, വോട്ട്, വരുമാനം അങ്ങനെ മൊത്തത്തില്‍ നഷ്ടക്കച്ചവടം മാത്രമല്ല നിലനില്പുതന്നെ അവതാളത്തിലാകും. എല്ലുറപ്പില്ലെങ്കിലെന്താ ഇങ്ങനെയങ്ങ് പോയാല്‍ പോരേ. സാമ്രാജ്യത്വഭീഷണിയൊക്കെ മുന്നിക്കിടക്കുമ്പോഴാ ഒരു മകരജ്യോതി!.

Paamaran said...

ഒന്നു വൈകി കമന്റിക്കൊള്ളട്ടെ. മകരജ്യൊതിയുടെ നിജസ്ഥിതിയെപറ്റി എത്രയൊ വാര്‍ത്തകളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്‍ട്. കേരളത്തിലെ ഒരുവിധം സീനിയര്‍ ആയ ഏതു രാഷ്ട്രീയക്കാരനോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ചോദിച്ചല്‍ അവര്‍ പറഞ്ഞുതരും ശരിയായ കാര്യം.പച്ചയായി പറഞ്ഞാല്‍ ഒരു gov sponsered തട്ടിപ്പാണ്‌ നടന്നുകൊണ്ടിരിക്കുന്നത്. എത്രയൊ തവണ പ്രമുഖര്‍ തന്നെ ഈ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നു. പക്ഷെ നമ്മുടെ കള്ളമാധ്യമങ്ങള്‍ അതിനൊന്നും വലിയ പ്രാധാന്യം നല്‍കില്ലല്ലൊ. ഒരു ഉദഹരണം പറയാം. ഓര്‍മ്മയുണ്‍ടാകും വര്‍ഷങ്ങള്‍ക്കു മുന്‍പ് മകരജ്യോതി ദര്‍ശിക്കന്‍ വന്ന നിരവധി ഭക്തന്‍മാര്‍ തിക്കിലും തിരക്കിലും പെട്ടു മരണമടഞ്ഞത്. അതിനെത്തുടര്‍ന്ന് നമ്മുടെ ബഹു. വി. ആര്‍. ക്‌റ്ഷ്ണയ്യര്‍ ഇതിനെക്കുറിച്ച് വളരെ വേദനാപൂര്‍വ്വം പ്രതികരിച്ചിരുന്നു. വാര്‍ത്ത വന്നത് മനോരമയുടെ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍. ഉത്ക്റ്ഷ്ട പത്രപ്പ്രവര്‍തനം !!. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുവതിരിക്കുവാന്‍ കുടുംബങ്ങള്‍ അനാഥമാവാതിരിക്കുവാന്‍ മകരജ്യോതി ഒരു അത്ഭുതമല്ലെന്നുള്ള സത്യം അധിക്റ്ധര്‍ തുറന്നു പറയണമെന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്. എന്തിനു മനോരമ? കൈരളിയുടെ രിപ്പൊര്ട്ടര്‍ മല കയറി ജ്യോതി കത്തിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് അവരുടെ ചാനലിലൂടെ ലോകരെ മുഴുവനും കാണിച്ചതാണ്‌ തട്ടിപ്പു നടക്കുന്ന സ്ഥലം. ഇപ്പൊള്‍ കൈരളിയും ജ്യോതി ലൈവ് കാണിക്കുന്നു. ഹാ കഷ്ടം.