Monday, January 22, 2007

വംശീയ അധിക്ഷേപവും ചില ചിന്തകളും

ശില്‍പ ഷെട്ടി വംശീയ അധിക്ഷേപത്തിന്‌ വിധേയായി എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍കുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ വംശീയ അധിക്ഷേപത്തേപ്പറ്റി ഞാന്‍ ഒന്നു ചിന്തിച്ചു നോക്കി. കേരളത്തലും ഈ അധിക്ഷേപത്തിന്‌ വലിയ കുറവൊന്നുമില്ല എന്നാണ്‌ എനിക്ക്‌ തോന്നിയിരിക്കുന്നത്‌

കണ്ണൂര്‍ ജില്ലയില്‍ നിന്ന് വന്ന ഒരാളായതിനാല്‍ എര്‍ണ്ണാകുളത്തു നിന്ന് എനിക്കാദ്യം മുതലേ പതിച്ചുകിട്ടി വിവരമില്ലാത്ത കമ്യൂണിസ്റ്റ്‌ എന്ന ലേബല്‍ . കേരളത്തിലെ എല്ല പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ കമ്യൂണിസ്റ്റ്‌കാരാണെന്നും അവരെ നയിക്കുന്നത്‌ കണ്ണൂര്‍ നേതാക്കളാണെന്നായിരുന്നു പ്രധാന ആരോപണം. പിന്നെ കൊലപാതക രാഷ്ട്രീയവും തൊഴിലാളി പ്രസ്താങ്ങളിലുള്ള പങ്കാളിത്തവും കണ്ണൂര്‍ക്കാര്‍ വിവരമില്ലാത്തതുകൊണ്ട്‌ ചെയ്യുന്നതാണെന്നും അവര്‍ സമര്‍ഥിക്കുമായിരുന്നു.അക്കൂട്ടത്തില്‍ ഒരാളാണെന്ന് പറഞ്ഞും നയനാരുടെ പ്രസ്താവനകള്‍ എറ്റു പറഞ്ഞും വീണ്ടും കളിയാക്കും. പിന്നെ കണ്ണൂര്‍ ജില്ല മുഴുവന്‍ ഭീകരാന്തരീക്ഷം നിറഞ്ഞതാണെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ഏര്‍ണ്ണാകുളത്തെത്തിയതെന്നും അവര്‍ പറയുമായിരുന്നു.

ഞാന്‍ ഇടപെട്ടവരില്‍ ( ഏര്‍ണ്ണാകുളത്ത്‌ മാത്രമല്ല) കൂടുതലും ചില സമുദായക്കാരെ വളരെ പുഛത്തോടെ പരാമര്‍ശിക്കുന്നതും കേട്ടിരുന്നു. ഉദാഹരണമായി അവനൊക്കെ പട്ടിയും പൂച്ചയുമാണ്‌ ( പട്ടിക ജാതി പട്ടിക വര്‍ഗക്കാരെ) കൊട്ടി ചോവോനണ്‌ (ഇഴവരേ) , മേത്തനാണേന്ന് ( മുസ്ലിമുകളേ) എന്നോക്കെ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്‌ ഞാന്‍ നേരിട്ട്‌ കേട്ടിട്ടുണ്ട്‌. തമിഴന്മാരെ പിന്നെ പറയുകയും വേണ്ടാ. മാധ്യമങ്ങളില്‍ നിന്നറിഞ്ഞതൊക്കെ ശരിയാണേങ്കില്‍ ദക്ഷിണേന്ത്യക്കാരെ ഒക്കെ ഉത്തരേന്ത്യക്കാര്‍ പരിഗണിക്കുന്നതും മറ്റൊരു തരത്തിലല്ല. സര്‍ദ്ദാജിമാരെ തിരു മണ്ടന്മാരാക്കി ഒരുപാട്‌ കഥകള്‍ തന്നെ ലോകമമ്പാടും പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.

വെള്ളാക്കാരുടെ കുത്തകയൊന്നുമല്ല ഈ വംശീയ അധിക്ഷേപമെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കുറ്റം പറയരുതല്ലോ വെള്ളക്കാരോട്‌ നമുക്കൊണ്ടൊരു ചെറിയ വിധേയ ഭാവം ( ഒരു ചെറിയ്‌ അപകര്‍ഷത).

12 comments:

കടയ്ക്കല്‍ said...

വളരെ ശരിയായ നിരീക്ഷണം, ശില്‍പ്പ പ്രശസ്തയായതുകൊണ്ട്‌ ലോകമറിന്‍ഞ്ഞു..സാധ്aaരണക്കാരോ?

വേണു venu said...

നല്ല നിരീക്ഷണം. നമ്മുടെ കേരളത്തില്‍‍ നമ്പൂതിരി ഫലിതങ്ങള്‍‍ എന്നും പറഞ്ഞു് ആ ജാതിക്കാരിലെ ഫലിതങ്ങള്‍‍ കേട്ടിട്ടുണ്ടല്ലോ.അതെങ്ങനെ വന്നു.അതും വംശീയൊ ആണോ തോമസ്.?

sandoz said...

കിരണ്‍,
ഞാന്‍ എറണാകുളത്ത്‌ ജനിച്ചു,ജീവിക്കുന്ന ഒരാളാണു.കിരണ്‍ പറഞ്ഞ പോലെ ചില കാര്യങ്ങള്‍ തമാശയായി ഞാനും പറഞ്ഞിട്ടുണ്ട്‌.[കണ്ണൂരുകാരെ കുറിച്ച്‌]
മിക്കവാറും ഞാന്‍ പറയാറുള്ളത്‌ , രാഘവനെ തടഞ്ഞതിനെ തുടര്‍ന്ന്, വെടിയേറ്റ്‌ അഞ്ചു പേര്‍ മരിക്കാനിടയായ സംഭവമാണു.കൊച്ചിയില്‍ ആണെങ്കില്‍ വെടി വയ്ക്കണമെന്നില്ല,ഒരു പൊട്ടാസ്‌ പൊട്ടിച്ചാല്‍ മതിയാകും ജനം പിരിഞ്ഞു പോകാന്‍. മറിച്ച്‌ കണ്ണൂര്‍ ആണെങ്കിലോ,പോലീസ്‌ തോക്കെടുത്താല്‍ ,ആദ്യ വെടി എന്റെ നെഞ്ചത്ത്‌ വക്കെടാ എന്നും പറഞ്ഞ്‌ ജനം മാറു വിരിച്ചു കാട്ടും.വടക്കോട്ട്‌ പോകും തോറും ജനം കുറച്ചു കൂടി സെന്‍സിറ്റീവ്‌ ആകുന്നു എന്നാണു എനിക്ക്‌ തോന്നിയിട്ടുള്ളത്‌.അതായത്‌ വികാരപരമായി ആണു കാര്യങ്ങളെ അവര്‍ നേരിടുന്നത്‌.അവിടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കൂടുന്നതും അത്‌ കൊണ്ടായിരിക്കാം.

സങ്കുചിത മനസ്കന്‍ said...

‘ഒരിക്കല്‍, ഒരു കപ്പലപകടത്തില്‍ പെട്ട് ഒരു വെള്ളക്കാരന്‍ കടലിനു നടുവില്‍ ഒറ്റപ്പെട്ടു,’ ദൈവം കഥ പറഞ്ഞുതുടങ്ങി:

രാവും പകലും നീന്തി ഒടുവില്‍ അയാള്‍ ഒരു ദ്വീപില്‍ ചെന്നുപറ്റി. കറുത്തവരായ ഒരു കൂട്ടം ആദിവാസികളായിരുന്നു ആ ദ്വീപിലെ താമസക്കാര്‍. വെള്ളക്കാരന് പേടിയായി. നരഭോജികളോ മറ്റോ ആയിരിക്കുമോ ഇവര്‍?

എന്നാല്‍ തങ്ങളുടെ ദ്വീപില്‍ നീന്തിക്കയറിയ അതിഥിയെ ദ്വീപുവാസികള്‍ സ്നേഹത്തോടെ സ്വീകരിച്ചു. തങ്ങളാ‍ലാവുന്ന സുഖസൌകര്യങ്ങള്‍ നല്‍കി പരിചരിച്ചു. ദീര്‍ഘകാലത്തെ സഹവാസം കൊണ്ടു വെളുത്തവനും കറുത്തവനും തമ്മില്‍ ഭാഷയറിഞ്ഞ് സംസാരിക്കാമെന്നായി. അങ്ങനെയിരിക്കെ വെള്ളക്കാരനെ തിരക്കി കടലില്‍ ഒരു കപ്പല്‍ പ്രത്യക്ഷമായി. ആദിവാസികളുടെ ദ്വീപിനടുത്ത് കപ്പലടുത്തു.

നന്ദി പറഞ്ഞ്, വെളുത്ത കൂട്ടരോട് ചേരാന്‍ നേരം വെള്ളക്കാരന്‍ ആദിവാസികളുടെ തലവനോട് പറഞ്ഞു: നന്ദി സുഹൃത്തേ, ശരീരത്തിന്റെ നിറം കറുപ്പാണെങ്കിലും നിങ്ങളുടെ മനസു മുഴുവന്‍ വെണ്മയാണ്!

ആ പ്രശംസ പക്ഷേ ചിരിച്ചു കൊണ്ട് ആദിവാസിത്തലവന്‍ നിരസിച്ചു: അങ്ങനെ പറയല്ലെ സുഹൃത്തേ, അദ്ദേഹം പറഞ്ഞു: ശരീരം പോലെ തന്നെ ഞങ്ങളുടെ മനസും കറുപ്പാണെന്ന് പറയൂ. കാരണം ഞങ്ങളുടെ ദ്വീപില്‍ കറുപ്പാണ് ഏറ്റവും വിശിഷ്ടമായ നിറം!

ശിരസു കുനിച്ചു കൊണ്ട് വെള്ളക്കാരന്‍ കപ്പലില്‍ കയറി. നിറഞ്ഞ സ്നേഹത്തോടെ കറുത്തവര്‍ അയാളെ യാത്രയാക്കി.

ഈ കഥയില്‍ നിന്ന് നിനക്കെന്തു മനസിലായി? ഒന്നു നിര്‍ത്തി ദൈവം ഓവന്‍സിനോട് ചോദിച്ചു.

അത്ഭുതം കൊണ്ട് വാപൊളിച്ചു നില്‍ക്കുകയായിരുന്ന ഓവന്‍സ് പറഞ്ഞു: “എല്ലാം. എല്ലാം!”

-ദൈവം ഓവന്‍സിന് കൈ കൊടുക്കുന്നു.
-സുഭാഷ് ചന്ദ്രന്റെ കഥയില്‍ നിന്ന്.

സഞ്ചാരി said...

http://www.madhyamamonline.in/news_archive_details.asp?id=8&nid=128760&dt=1/21/2007
http://www.madhyamamonline.in/fullstory.asp?nid=34463&id=3
ഈ രണ്ടു ലേഖനങ്ങളും വായിച്ചാലും

ഇടിവാള്‍ said...

കിരണേ.. കറക്റ്റ് ! വെള്ലക്കാരന് ചെയ്തപ്പോ നമ്മളൊക്കെ അതങ്ങു വല്യ സംഭവമാക്കി ;)

ഒരു സുഡാനിയേയോ, കെനിയക്കാരനേയോ, സോമാലിയക്കാരനേയോ കണ്ടാല് നമ്മളു മനസ്സിലെങ്കിലും പറയില്ലേ.. “കറന്പന്.. അല്ലേല് നീഗ്രോ” എന്നു ;)

എന്റൊരു ഫ്രന്റിന്റെ ഇരട്ടപ്പേരാണു “സുഡാനി”.. അല്പം കറുത്തിട്ടാണെന്നൊരു തെറ്റു മാത്രമേ ഇദ്ദേഹം ചെയ്തുള്ളൂ....

പണ്ടു കൊച്ചില് ക്രിക്കറ്റു കളിക്കുമ്പോ ജെന്നി ബൌള് ചെയാന് വരുമ്പോ അവനെ വിളിക്കുന്ന പേരാണു.. “പാട്രിക്ക് പാറ്റേഴ്സണ്”.. !!

പടിപ്പുര said...

കിരണ്‍, ഇത്‌ കേരളത്തില്‍ എറണാകുളത്ത്‌ മാത്രമല്ല ഏത്‌ പഞ്ചായത്തിലും നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ കഴിയും!

::സിയ↔Ziya said...

കിരണ്‍,
തെളിമയുള്ളതാണ് നിങ്ങളുടെ ചിന്തകള്‍...
ആര്‍ജ്ജവമുള്ളതാണ് നിങ്ങളുടെ അഭിപ്രായങ്ങള്‍...
അഭിനന്ദനങ്ങള്‍

s.kumar said...

കണ്ണൂരിന്റെ 90 കളിലെ രാഷ്ടീയ ചരിത്രം പിന്നെ ആധുനിക കേരളത്തെ സമരങ്ങളുടെ സ്വന്തം നാടെന്ന പേരുനേടിത്തന്നതില്‍ താങ്കളുടെ ജില്ലയില്‍ നിന്നുള്ളവരുടെ സേവനങ്ങള്‍. ഇതു മറക്കാന്‍ പറ്റുമോ? (ഉപ്പാപ്പാക്കാനേണ്ടാര്‍ന്നു എന്ന ബഷീറിന്റെ വരികള്‍ ഓര്‍ക്കും കമ്യൂണിസ്റ്റുകാരുടെ പഴം പുറാണം കേള്‍ക്കുമ്പോള്‍. അന്നത്തെ സഖാക്കളുടെ പേരുച്ചരിക്കുവാന്‍ നാണമില്ലല്ലോ വര്‍ഗ്ഗെയതയെ ന്യായീകരിച്ചും എ.ഡി.ബിക്കു മുമ്പില്‍ അടിയറവു പറഞ്ഞും അധികാരത്തിനായി തമ്മിലടിക്കുന്ന ഇന്നത്തെ കമൂണിസ്റ്റുകാര്‍ക്ക്‌.

കമ്പ്യൂട്ടറിനെതിരെ സമരം,മെതിയെന്ത്രം,ജെ.സി.ബി, എ.ഡി.ബി,കൊക്കൊക്കോള എല്ലാത്തിനുമെതിരെ സമരം പിന്നെ അധികാരത്തില്‍ വരുമ്പോള്‍ അതങ്ങട്‌ ഇരുകയ്യും നീട്ടി സ്വീകരിക്കുക.
ഇതൊക്കെ കാണുമ്പോള്‍ സാമാന്യ വിവരം ഉള്ളവര്‍ കളിയാക്കും.

താങ്കള്‍ പറഞ്ഞ മറ്റുകാര്യന്നളോട്‌ യോജിക്കുന്നു.സ്മയക്കുറവുണ്ടേ എഴുതാന്‍

കിരണ്‍ തോമസ് said...

S.kumar കണ്ണൂരുള്ള നേതാക്കള്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ അധിക്ഷേപം ആ നാട്ടിലുള്ളവര്‍ അനുഭവിക്കണോ? അങ്ങനെ ഒരു പതിവുണ്ടോ? അങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ജാതി വ്യവസ്ഥയുണ്ടെന്ന് പറഞ്ഞ്‌ ഇന്ത്യക്കാരെ അധിക്ഷേപിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

s.kumar said...

കിരണ്‍ താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല ഞാന്‍ പറഞ്ഞത്‌.ചിലര്‍ ചെയ്യുന്നതിന്റെ ഫലം കണ്ണൂരുകാരൊക്കെ അനുഭവിക്കണം എന്ന് അര്‍ഥമില്ല.

തെക്കുള്ളവരെകുറിച്ച്‌ വടക്കുള്ളവര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്‌.അത്തരത്തില്‍ പഠനകാലത്ത്‌ കേട്ട പ്രസിദ്ധമായ ഒരു കഥയുണ്ട്‌.

നിങ്ങള്‍ നടന്നുപോകുമ്പോള്‍ ഒരു എട്ടടി മൂര്‍ഖനേയും ഒരു തെക്കനേയും കണ്ടാല്‍ ആദ്യം തെക്കന്റെ കഥകഴിക്കുക പിന്നീട്‌ പാമ്പിനെകുറിച്ച്‌ ചിന്തിച്ചാല്‍ മതി എന്നാണാ കഥ.

പൊതുവേ കണ്ണൂര്‍ ഉള്ളവര്‍ ആത്മാര്‍ഥതകൂടുതലുള്ളവരാണ്‌. അതുകൊണ്ടുതന്നെ അവരെ മറ്റുള്ളവരേക്കാള്‍ അധികം രാഷ്ടീയക്കാര്‍ ഇവരെ മുതലെടുക്കുകയും ചെയ്യുന്നു.കണ്ണൂരിലേതുപോലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഇന്ന് കേരളത്തിലെ എവിടേയെങ്കിലും ഉണ്ടോ? (ചിലയിടങ്ങളില്‍ വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞുകഴിയുന്നവര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.)പരിഷ്കൃതസമൂഹത്തിനു ചേരുന്നതല്ല ഇതു രണ്ടും എന്നുപറഞ്ഞാല്‍ അതിനെതിരെ തര്‍ക്കിക്കാനും ആളുകാണും.

മതമൗലികവാദിയും രാഷ്ട്രീയമൗലികവാദിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍മാത്രം.

Inji Pennu said...

പ്രശ്നം അതൊന്നുമല്ല കിരണ്‍ മാഷേ, കോണ്‍ഫിഡന്‍സിന്റേതാണ്. പണ്ട് നളന്‍ ചേട്ടന്‍ എവിടെയോ പറഞ്ഞ് രേഷ്മാസ കഥയെഴുതിയ ജീനുകളുടെ ഡിംഗോളിഫിക്കേഷന്‍. :)
നമ്മള്‍ എപ്പോഴും വിക്റ്റിംസ് ആവുന്നു ഇവിടെയൊക്കെ. അത് വെള്ളക്കാരോട് ശില്പാ ഷെട്ടി കാണിക്കുന്ന കുറച്ച് കൂടുതല്‍ റെസ്പെക്റ്റില്‍ നിന്ന് വന്നതാണ് ആ വിക്റ്റിമൈസേഷന്‍. നാലു സൌത്ത് ഇന്ത്യാക്കാരോ മദ്രാസിയോ ആയിരുന്നെങ്കില്‍ കഥ വേറെ ആയെനെ...

കറമ്പനെ സ്വന്തം ഹോട്ടലിന്റെ നീന്തല്‍ക്കുളത്തില്‍ നീന്താന്‍ അനുവദിക്കാത്ത ‘ഗുജറാത്തി’ ഹോട്ടലുടമയെ ഓര്‍മ്മ വന്നു. ഗുജറാത്തി എന്ന് എഴുതിയത് ഇന്ത്യാക്കാരന്‍ എന്ന് എഴുതിയാല്‍ എന്നേയും പ്രതി ചേര്‍ക്കില്ലെ? :)