Tuesday, January 23, 2007

മികവിന്റെ കേന്ദ്രങ്ങള്‍

കേരളത്തിലെ സ്വയാശ്രയ കോളേജുകള്‍ മികവൈന്റെ കേന്ദ്രങ്ങളാണെന്നാണ്‌ ഹൈക്കോടതി കണ്ടെത്തിയത്‌. അത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ മുന്‍ NIC calicut ഡയറക്ടര്‍ Dr. എം.പി ചന്ദ്രശേഖരന്റെ ലേഖനം മാതൃഭൂമിയില്‍ നിന്ന്.
സ്വയാശ്രയം : കോടതി വിധികള്‍ക്ക്‌ ശേഷം

2005 ല്‍ കേരളത്തിലെ വിവിധ കോളെജുകളിലെ ആദ്യ അലോട്ട്മെന്റില്‍ ചേര്‍ന്ന അവസാന റാങ്കുകാരുടെ ലിസ്റ്റും ഇതില്‍ നല്‍കിയിട്ടുണ്ട്‌. രാജഗിരി ആദിശങ്കര എന്നീ സ്വകാര്യകോളേജുകള്‍ മാത്രമേ ഈ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

63 comments:

കിരണ്‍ തോമസ് said...

കേരളത്തിലെ സ്വയാശ്രയ കോളേജുകള്‍ മികവൈന്റെ കേന്ദ്രങ്ങളാണെന്നാണ്‌ ഹൈക്കോടതി കണ്ടെത്തിയത്‌. അത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ മുന്‍ NIC calicut ഡയറക്ടര്‍ Dr. എം.പി ചന്ദ്രശേഖരന്റെ ലേഖനം മാതൃഭൂമിയില്‍ നിന്ന്.

അനംഗാരി said...

വളരെ നല്ല ലേഖനം.സര്‍ക്കാരും, സര്‍വ്വകലാശാലകളും കണ്ണു തുറക്കണം.അതേ വഴിയുള്ളു.കച്ചവട സ്ഥാപനങ്ങളെ ജനം ബഹിഷ്കരിക്കട്ടെ.അരമനകളുടെ കൊള്ളരുതായ്മകളെ ജനം തിരിച്ചറിയട്ടെ.

njjoju said...

“സര്‍ക്കാരും, സര്‍വ്വകലാശാലകളും കണ്ണു തുറക്കണം“
കഷ്ടം, കണ്ണൂതുറക്കേണ്ടത് ജനങ്ങളാണ്. കാണുന്നതൊക്കെ അപ്പാടെ വിഴുങ്ങാതെ കാര്യങ്ങളെ മനസ്സിലാക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.

M P ചന്ദ്രശേഖരന്റെ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍ 6 ഗവര്‍മെന്റ് എഞിനീയറിഗ് കൊളേജ് മാത്രമേയുള്ളൂ. അതില്‍ തന്നെ രണ്ടെണ്ണം 1960 ന് മുന്‍പു തുടങ്ങിയതാണ്. ഗവര്‍മെന്റ് എയിഡഡ് പ്രൈവറ്റ് കോള്ളേജുകള്‍ മൂന്നെണ്ണം(TKM, NSS, MAC). മൂന്നും 65ന് മുന്‍പെ തുടങ്ങിയവ. പിന്നെയുള്ള 10 എണ്ണം സ്വാശ്രയ കോള്ളേജുകളാണ്.
ഇതു തന്നെ തെളിയിക്കുന്നുണ്ട് സ്വയാശ്രയ കോളേജുകള്‍ മികവൈന്റെ കേന്ദ്രങ്ങളാണെന്ന്.
ഇതില്‍ 1989 ല്‍ തുടങ്ങിയ മോഡല്‍ എഞിനീയറിഗ് കോളേജിനു മുന്നില്‍ തിരുവനന്തപുരം എഞിനീയറിങ് കോളേജ്(1939)മാത്രമേയുള്ളൂ. അതായത് 65നും മുന്‍പു ആരംഭിച്ച നാല് എന്‍‌ജിനീയറിങ് കോളേജുകളെ പിന്തള്ളുവാന്‍ മോഡലിനു കഴിഞ്ഞു.


ഇന്നലത്തുടങ്ങിയ സ്വകാര്യ സ്വാശ്രയ കൊളേജുകളെ വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങിയ മറ്റു കോളേജുകളുമായി താരതമ്യപ്പെടുത്തുന്നതിലെന്താണര്‍ത്ഥം.

തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിന് സര്‍ക്കാര്‍ വകയിരുത്തുന്ന തുകയെങ്കിലും ഫീസായി കിട്ടാന്‍ അനുവദിക്കണമെന്നേ ഇവിടുത്തെ സ്വകാര്യസ്വാശ്രയ എഞിനീയറിങ് മാനേജുമെന്റുകള്‍ പറഞ്ഞിട്ടൂള്ളൂ.

എന്നാലും ഫീസുവാങ്ങുന്നവരെയുക്കെ കച്ചവടക്കാരാക്കി ചിത്രീകരിക്കനും അരമനകളെ ആക്ഷേപിക്കാനും മാത്രമേ നമുക്കറിയൂ.

അനംഗാരി said...

സുഹൃത്തേ,പറഞ്ഞതിന്റെ അര്‍ത്ഥം വിശാലമായ രീതിയില്‍ മനസ്സിലാക്കു.അതിനെ വെറും സങ്കുചിതമായ അര്‍ത്ഥതലങ്ങള്‍ കൊണ്ട് കൊച്ചാക്കാതെ.സ്വാശ്രയ കോളേജുകള്‍ എന്നാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കുക.അത് മികവിന്റെ കേന്ദ്രങ്ങള്‍ ആകുന്നത് ഏത് അര്‍ത്ഥത്തിലാണെന്നും താങ്കള്‍ വിവരിക്കണം.സ്വാശ്രയ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഒച്ചപ്പാട് ഉണ്ടാക്കിയതും, അതിനെതിരെ കൊടിപിടിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതും അരമനകള്‍ വാഴുന്നവരാ‍ണ്.നല്ല ചികിത്സ ലഭ്യമാക്കാന്‍ തുടങ്ങിയ തിരുവല്ല പുഷ്പഗിരിയില്‍, സ്വന്തം മകന്റെ മൃതശരീരം വിട്ടുകിട്ടാന്‍ കുത്തിയിരുന്ന പാവം സ്വന്തം സമുദായത്തിലെ അമ്മയെ കാണുക.മികവിന്റെ കേന്ദ്രങ്ങളില്‍ നിന്ന് അന്യായമായി ഈടാക്കുന്ന തലവരിപ്പണത്തിന്റെ കണക്കുകള്‍ കാണുക.
സത്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കാതിരിക്കൂ സുഹൃത്തേ.നന്ദി.

മണി said...

njjoju,
താ‍ങ്കള്‍ ആ ലേഖനം മനസ്സിരുത്തി വായിച്ചില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ താങ്കള്‍ക്കനുകൂലമായി വളച്ചൊടിക്കുന്നു എന്നു കരുതേണ്ടി വരും.
ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:
ലേഖനത്തിലെ പട്ടികയില്‍ പരാമര്‍ശിച്ച പത്ത് “സ്വാശ്രയ” കോളേജുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്‍. എങ്കിലും, ഈ സ്ഥാപനങ്ങള്‍ ഉദാരമായ സര്‍ക്കാര്‍ സഹായത്തിലൊന്നുമല്ല പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, 50:50 അനുപാതം പാലിച്ചുകൊണ്ടുതന്നെയാണ് ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തുന്നത്. അതായത് KT Thomas commission നിശ്ചയിച്ച ഫീസ് 50 ശതമാനം കുട്ടികളില്‍ നിന്നും വാങ്ങി മറ്റൊരു 50 ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാന്‍ അവസരം നല്‍കുന്നു. (ഈ ഇനത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു ഫീസ് സഹായവും നല്‍കിയിട്ടില്ല എന്നാണു അറിഞ്ഞത്.)
ഒരു കോളേജിന് ആദ്യത്തെ നാലുവര്‍ഷം (ഒരു ബാച്ച് പുറത്ത് ഇറങ്ങുന്നത് വരെ) ബാലാരിഷ്ടതകളുടെ കാലമാണ്. അതിനുശേഷം മാത്രമേ ഒരു വിലയിരുത്തല്‍ നടത്തുന്നതില്‍ അര്‍ഥമുള്ളു. കോടതിയുടെ വിലയിരുത്തലുകളും അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നത്. കോടതികളുടെ വിലയിരുത്തല്‍ താങ്കള്‍ ശരിവെക്കുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം ഓര്‍ത്തില്ല?
പിന്നെ മോഡല്‍ എന്‍ജിനീയറിങ്ങ് കോളേജ്ന്റെ കാര്യം, പേരുപോലെ തന്നെ പലകാര്യങ്ങള്‍ക്കും ഒരു മോഡല്‍ തന്നെ യാണ്. സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് മോഡല്‍ എന്‍ ജിനീയറിങ്ങ് കോളേജിനെ എന്തുകോണ്ട് ഒരു മാതൃകയാക്കിക്കൂടാ?
ശ്രീ M P ചന്ദ്രശേഖരന്റെ ലേഖനത്തില്‍ Electronics and Communication Engineering branchന്റെ പ്രവേശന റാങ്കിനെ പ്പറ്റി മാത്രമാണു പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്റ് ഉള്ള branch എന്ന നിലയിലാകാം ECE എടുത്തത്. ഒരുപക്ഷെ ആദ്ദേഹം മറ്റു എന്‍ ജിനീയറിങ്ങ് ശാഖകളിലെ പ്രവേശന റാങ്കുകള്‍ അവലോകനം ചെയ്തിരുന്നുവെങ്കില്‍, പല സര്‍ക്കാര്‍ കോളേജുകളും മുകളില്‍ തന്നെ സ്ഥാനം പിടിക്കുമായിരുന്നു. അപ്പോഴും, താങ്കള്‍ വക്താവായിരിക്കുന്ന സ്വകാര്യസ്വാശ്രയ എന്‍ ജിനീയറിങ്ങ് കോളേജുകള്‍ പിന്നില്‍തന്നെ ആയിരിക്കും എന്നു കാണാം.

Anonymous said...

പ്രിയ അനംഗാരി, മണീ
നിങ്ങള്‍ക്ക് സ്വാശ്രയ എന്‍‌ജിനീയറിങ് കോളേജുകളെക്കുറിച്ച് എത്രമാത്രം അടുത്തറിയാം എന്ന് എനിക്കറിയില്ല. എന്നു തന്നെയല്ല ബ്ലോഗുകളില്‍ പൊതുവെ കണ്ടുവരാറുള്ള കമന്റുകള്‍ പലതും വ്യകതമായ ധാരണയില്ലാതെ പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കതെ വളരെ ലഘവത്തോടെ ഇടുന്നവയുമാണ്.

അനംഗാനി പറഞ്ഞ പ്രശ്നം.
1. സ്വാശ്രയ പ്രശ്നത്തില്‍ ഒച്ചപ്പാടുണ്ടാക്കിയത് അരമനകളാണ്.
ഞാന്‍ അംഗീകരിക്കുന്നു. ഇതു പ്രധാനമായും രണ്ടുകാര്യങ്ങള്‍ക്കു വേണ്ടിയാണ്. 1) ന്യായമായ ഫീസ് 2)ന്യൂനപക്ഷാവകശങ്ങള്‍
ന്യായമായ ഫീസ് എന്നു പറഞ്ഞാല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഫീസ് മാത്രമല്ല കൂടുതല്‍ കൂടുതല്‍ സൌകര്യങ്ങള്‍ (മെച്ചപ്പെട്ട ലാബ്, ഇന്റര്‍നെറ്റ്....) ക്രമീകരിക്കുവാനുള്ള ചിലവും കൂടീ കണക്കിലെടുക്കണം. നിര്‍ഭാഗ്യവാശാല്‍ കെ.ടി തോമസ് കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത് പ്രവര്‍ത്തിപ്പിക്കാനുള്ള ഫീസ് മാത്രമാണ്. 50-50 എന്നത് പ്രായോഗികമായ ഒരു സമീപനമായിരുന്നു. പക്ഷേ മെച്ചപ്പെട്ട കോച്ചിങിനു പോയി പണക്കാരന്‍ ഫ്രീസീറ്റും കൊണ്ടൂ പോകുമ്പോള്‍ പേയ്മെന്റ് സീറ്റില്‍ പാവപെട്ടവന്‍ ലോണെടുത്തു പഠിക്കണം.(എനിക്ക് നേരിട്ടറിയാം). ഇനി ഗവര്‍മെന്റിന്റെ സ്വാശ്രയ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെങ്കിലും പ്രവര്‍ത്തിക്കും. (KSRTC യും KSEB യും ഇക്കാലമത്രയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്). പക്ഷേ സ്വകാര്യ സ്വശ്രയ മനേജുമെന്റുകള്‍ അതാഗ്രഹിക്കുകയില്ല.
2. ന്യൂനപക്ഷാവകാശങ്ങള്‍ വിഷയത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

സ്വാശ്രയപ്രശ്നത്തില്‍ കണ്‍ഫ്യൂഷനുണ്ടാകിയ ഒന്നാ‍ണ് സ്വകാര്യ എഞിനീയറിങും മെഡിക്കലും തമ്മില്‍ കൂട്ടിക്കുഴച്ചത്. ഇതു രണ്ടും രണ്ടാണെന്നും നമ്മുടെ പരാമര്‍ശം എഞിനീയരിന്ഗ്ഗ് ആണെന്നും മനസ്സിലാക്കുക. പുഷ്പഗിരിയിലെ തലവരിയുടെ കണക്കുകള്‍ എനിക്കും അറിയാം. തലവരിക്കെതിരായി ഇവിടെ നിയമമുണ്ട്, നടപ്പാക്കാന്‍ സംവിധാനങ്ങളുമുണ്ട്.(കൈകൂലിയും അഴിമതിയും വിദേശകാര്യത്തിലും ആഭ്യന്തരത്തിലും തുടങ്ങി ചുമട്ടുസ്ഥലത്തു വരെയുണ്ടെന്നു മനസ്സില്ലാകുക). ഒന്നോ രണ്ടോ തലവരിക്കണക്കുകാട്ടി സ്വാശ്രയ വിദ്യാഭ്യാസത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതില്‍ രാഷ്ടിയ ലക്ഷ്യങ്ങളില്‍ കവിഞ്ഞ് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മണീയോട്,
കെ.ടി തോമസ് കമ്മീഷന്റെ ഫീസ് വന്നത് ഈ അടുത്തകാലത്താണ് (കൂടിയാല്‍ 4-വര്‍ഷം ).അതിനുമുന്‍പ് മോഡല്‍ ഉള്‍പ്പെടെയുള്ള ഫീസ് എത്രയായിരുന്നെന്ന് അറിയുമോ? നയനാര്‍ ഭരിച്ചിരുന്നപ്പോഴത്തെ ഫീസില്‍ പ്രവര്‍ത്തിക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറായിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകള്‍, സര്‍ക്കാരിന്റെ സഹായത്തോടെ നടക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള സ്ഥാപനങ്ങളെ പിന്തള്ളൂന്നൂ എന്നാണ്‍് ഞാന്‍ പറഞ്ഞിരിക്കുന്നത്. അതായത് സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍ക്കര്‍ സ്ഥാപനങ്ങളെ പിന്തള്ളീ മികവിന്റെ കേന്ദ്രങ്ങളാകുന്നൂ എന്നര്‍ത്ഥം.

“മറ്റു എന്‍ ജിനീയറിങ്ങ് ശാഖകളിലെ പ്രവേശന റാങ്കുകള്‍ അവലോകനം ചെയ്തിരുന്നുവെങ്കില്‍, പല സര്‍ക്കാര്‍ കോളേജുകളും മുകളില്‍ തന്നെ സ്ഥാനം പിടിക്കുമായിരുന്നു“. അല്ല, ഇതേ രീതിയില്‍ തന്നെയാണ് ബാക്കിയുള്ളവയും.

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എങ്ങിനെ മികവിന്റെ കേന്ദ്രം??
ഉത്തരം വളരെ ലളീതമാണ്. മികവിന്റെ കേന്ദ്രമായില്ലെങ്കില്‍ അവര്‍ക്കു നിലനില്‍പ്പില്ല. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്ക് മികവിന്റെ കേന്ദ്രമാകാതെ നടത്തിക്കൊണ്ടുപോകാനാവുകയില്ല.
അതു കഴിഞ്ഞ് അഡ്മിഷന് ആളെ കിട്ടുകയില്ല. കാശ് അങ്ങോട്ടു കൊടുക്കാം എന്നു പറഞ്ഞാല്‍ പോലും ആളുവരുകയില്ല. അതുകൊണ്ട് മികവ് ഉണ്ടാക്കാന്‍ അവര്‍ പരിശ്രമിക്കുകതന്നെ ചെയ്യും.

joju

മണി said...

joju

അനോണിയായി ജൊജു ഇട്ട (?)കമന്റിനുള്ള മറുപടി:
“നായനാര് ഭരിച്ചിരുന്ന കാലത്തെ ഫീസ്“ വീ എസ് ഭരിക്കുമ്പോഴും വേണമെന്നാണോ അതോ നായനാര് ഭരിച്ചിരുന്നപ്പോള് സ്വാശ്രയ സ്ഥാപനങ്ങളെ അതിരുവിട്ട് സഹായിച്ചിരുന്നുവെന്നാണോ താങ്കള് അര്ഥമാക്കുന്നത്?
ഞാന് ഒരു സര്ക്കരിന്റെയും വക്താവല്ല. കുറഞ്ഞ ഫീസില് ഫലപ്രദമാമായി സ്വാശ്രയ സ്ഥാപനങ്ങള്ക്ക് പ്രവര്ത്തിക്കാന് കഴിയുമെന്ന് തന്നെ യാണ് ഞാന് വിശ്വസിക്കുന്നത്.

‘’സര്ക്കാരിന്റെ സാമ്പത്തിക സഹായമില്ലതെ സര്ക്കാര് നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകള്, സര്ക്കാരിന്റെ സഹായത്തോടെ നടക്കുന്ന വര്ഷങ്ങള് പഴക്കമുള്ള സ്ഥാപനങ്ങളെ പിന്തള്ളൂന്നൂ എന്നാണ് ഞാന് പറഞ്ഞിരിക്കുന്നത്. അതായത് സ്വാശ്രയ സ്ഥാപനങ്ങള് സര്ക്കാര് സ്ഥാപനങ്ങളെ പിന്തള്ളീ മികവിന്റെ കേന്ദ്രങ്ങളാകുന്നൂ എന്നര്ത്ഥം.‘’

താങ്കള് ഇതുകൊണ്ട് എന്താണു അര്ഥമാക്കുന്നതെന്നറിയില്ല. സര്ക്കാര് നിയന്ത്രിത സ്വാശ്രയ കോളേജുകള് വറ്ഷങ്ങള് പഴക്കമുള്ള സര്ക്കാര് സ്ഥാപനങ്ങളെ പിന്തള്ളിയത് അവ സ്വാശ്രയക്കോളേജ്കള് ആയതുകൊണ്ടു മാത്രമാണെന്നാണോ താങ്കളുടെ നിലപാട്? എങ്കില് പിന്നില് നില്ക്കുന്ന നില്ക്കുന്ന മറ്റു പല സര്ക്കാര് സ്വാശ്രയ കോളേജ് കളും പിന്നിലായിപ്പോയതിന്റെ കാരണം എന്താണ്?

“മറ്റു എന് ജിനീയറിങ്ങ് ശാഖകളിലെ പ്രവേശന റാങ്കുകള് അവലോകനം ചെയ്തിരുന്നുവെങ്കില്, പല സര്ക്കാര് കോളേജുകളും മുകളില് തന്നെ സ്ഥാനം പിടിക്കുമായിരുന്നു“. അല്ല, ഇതേ രീതിയില് തന്നെയാണ് ബാക്കിയുള്ളവയും.

താങ്കളുടെ മേല് പറഞ്ഞ വാദവും തെറ്റാണ്. ഉദാഹരണത്തിനു മെക്കാനിക്കല് ബ്രാഞ്ച്നെയാണ് താരതമ്യത്തിനു ഉപയോഗിച്ചിരുന്നതെങ്കില്, മോഡല് കോളേജും ചെങ്ങന്നുര് കോളേജും ചിത്രത്തിലുണ്ടാവുമായിരുന്നില്ല! ( മോഡലിലും, cec യിലുമൊന്നും മെക്കാനിക്കല് ബ്രാഞ്ച് ഇല്ല!!)

സ്വകാര്യ സ്വാശ്രയ കോളേജുകള് എങ്ങിനെ മികവിന്റെ കേന്ദ്രം ആകുന്നുവെന്ന എന്നതിനുള്ള തങ്കളുടെ കാരണം വളരെ ബാലിശമായിപ്പോയി
എന്നു പറയാതിരിക്കാനാവില്ല.. താങ്കള് ഈവിഷയത്തില് നടത്തിയ പോസ്റ്റുകളും അതിനുള്ള മറുപടികളും ഈ ലിങ്കില് കാണാം http://kiranthompil.blogspot.com/2007/01/blog-post_04.html കൂടുതല് വിശദീകരണത്തിന്റെ ആവശ്യം ഇല്ല എന്നു തോന്നുന്നു.

njjoju said...

മണീ,
സ്വാശ്രയ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്ന് കോടതി പറഞ്ഞിട്ടുമില്ല. പക്ഷേ ഇവിടെ കിരന്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നതിലെ വൈരുധ്യം ശ്രദ്ധിക്കുക്ക.

എം.പി ചന്ദ്രശേഖരന്റെ പട്ടിക ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വാശ്രയ സ്ഥാപനങ്ങള്‍ മറികടക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.

മോഡലിലോ, ചെങ്ങനൂരോ ഇല്ലാത്ത ഒരു branch വച്ച് താരതമ്യം നടത്താന്‍ കഴിയുന്നതെങ്ങനെയെന്നു മനസ്സിലായില്ല. (തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജില്‍ ഇല്ലാത്ത ബയോമെഡിക്കല്‍ branch മോഡലില്‍ ഉണ്ട്. ബയോമെഡിക്കല്‍ branch മാനദണ്ഡമാക്കിയാല്‍ തിരുവനന്തപുരം കൊളേജ് ചിത്രത്തില്‍ വരുകയേ ഇല്ല.)

65നും മുന്‍പേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളോടു കിടപിടിക്കാവുന്ന തരത്തില്‍ പത്തു-പതിനഞ്ചു വര്‍ഷം കൊണ്ട് സ്വാശ്രയസ്ഥാപനങ്ങള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അതു തെളിയിക്കുന്നതെന്താണ്?

സര്‍ക്കര്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം നല്ല മാനേജുമെന്‍‌ന്റിന്റെ അഭാവമാണ്.മറ്റൊന്ന് സാമ്പത്തികമായ സ്വാതന്ത്ര്യമില്ലായ്മയാണ്. സ്വകാര്യ സ്വാപനങ്ങളുടെ സാധ്യതയും ഇവിടെയാണ്.

“കുറഞ്ഞ ഫീസില് ഫലപ്രദമാമായി സ്വാശ്രയ സ്ഥാപനങ്ങള്ക്ക് പ്രവര്ത്തിക്കാന് കഴിയുമെന്ന് തന്നെ യാണ് ഞാന് വിശ്വസിക്കുന്നത്“.ആക്ഷേപിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. താങ്കള്‍ അങ്ങനെയൊരു സ്ഥാപനം തുടങ്ങി പ്രവര്‍ത്തിപ്പിച്ചു കാണിക്കുകയാണ് ചെയ്യേണ്ടത്. പ്രബുദ്ധകേരളത്തിന്റെ പിന്തുണ താങ്കള്‍ക്കുണ്ടായിരിക്കും. സ്വകാര്യസ്ഥാപനങ്ങള്‍ blind ആയിട്ടല്ല ഫീസിനെക്കുറിച്ച് സംസാരിച്ചിട്ടൂള്ളത്. കണക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ്.

താങ്കള്‍ മറ്റൊരു കമന്റില്‍ പറഞ്ഞതിനെക്കുറിച്ചു കൂടെ ഇവിടെ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സിലബസ് നിശ്ചയിക്കുന്നത് യൂണീവേര്‍സിറ്റിയാണെന്നു പറഞ്ഞല്ലോ. മോഡലും ചെങ്ങനൂരും ഉള്ളതുകൊണ്ടാണ് കൊച്ചിന്‍ യൂണിവേറ്സിറ്റിയുടെ സിലബസ് മെച്ചമായിരിക്കുന്നത്. അതിനു മുന്‍പ് മോഡലില്‍ ഉണ്ടായിരുന്ന IHRD സിലബസ്സിന് ഇതിലും നിലവാരമുണ്ടായിരുന്നു എന്നാണറിഞ്ഞത്.

കിരണീന്റെ ബ്ലോഗില്‍ നമ്മള്‍ രണ്ടുപേര്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശരിയല്ലല്ലോ. മറുപടിയില്‍ തൃപ്തനല്ലെങ്കില്‍ മെയില്‍ അയക്കുക. ID എന്റെ പ്രൊഫൈലില്‍ ഉണ്ട്.

കിരണ്‍ തോമസ് said...

എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്ത വിഷയത്തില്‍ എത്ര ചര്‍ച്ച വേണമെങ്കിലും ആകാം . ചര്‍ച്ചക്ക്‌ വേണ്ടി തന്നെയാണ്‌ ഞാന്‍ ഈ ബ്ലൊഗ്‌ എഴുതിയത്‌. ഓഫീസില്‍ ജോലിഭാരം കൂടിയതിനാലാണ്‌ എനിക്ക്‌ ഇടപെടാന്‍ കഴിയാതെ പോയത്‌.

ഇത്തവണ എനിക്ക്‌ ജോജുവിനോട്‌ വിയോജിച്ച്‌ പറ്റൂ. കാരണം കോടതി സ്വയാശ്രയ കോളേജ്‌ എന്ന് പറഞ്ഞത്‌ സര്‍ക്കാര്‍ നിയന്ത്രിത കോളെജുകളേക്കുറിച്ചാകാമെന്ന് താങ്കള്‍ വ്യാഖ്യാനിക്കുന്നു. അതിന്റെ മുകളിലാണ്‌ താങ്കളുടെ വാദങ്ങളെല്ലാം. കേസ്‌ നടത്തിയ സ്വകാര്യകോളെജുകളേക്കുറിച്ചാണ്‌ ആ പരാമര്‍ശം എന്നേ ബഹൂരിപക്ഷത്തിനും വിശ്വസിക്കാനാകൂ.

ഇനി ന്യായമായ ഫീസിനേക്കുറിച്ച്‌ ,

2 സ്വകാര്യകോളെജ്‌ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന തത്വത്തേ അടിസ്ഥാനപ്പെടുത്തിയാണ്‌ ശ്രീ A.K. ആന്റണി പൊതു സമൂഹത്തില്‍ സ്വയാശ്രയ സ്ഥാപനങ്ങളേ ന്യായീകരിച്ചത്‌. പക്ഷേ അതൊരു കടലാസില്‍ എഴുതി വാങ്ങാന്‍ ആ പാവത്തിന്‌ തോന്നിയില്ല ( കാരണം അദ്ദേഹം സംസാരിച്ചവരില്‍ മത നേതാക്കളും ഉണ്ടായിരുന്നു). പക്ഷേ NOC കിട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും തനിനിറം കാട്ടി. അവിടെത്തുടങ്ങുന്നു അരമനകളുടെ രാഷ്ട്രീയം. ഇത്‌ പറയാതെ ബാക്കി പറയുന്നതില്‍ അര്‍ഥമുണ്ടോ. 70000 രൂപയാണ്‌ സ്വയാശ്രയ കോളെജുകള്‍ ചോദിക്കുന്ന ഫീസ്‌. അതില്‍ നിന്നു തന്നേ നമുക്ക്‌ മനസ്സിലാകും ആര്‍ക്കുവേണ്ടിയാണ്‌ ഈ കോളെജുകള്‍ എന്ന്. പിന്നെ പാവപ്പെട്ടവന്റെ കാര്യം കുറെക്കാലമായി എല്ലാവരും പാവപ്പെട്ടവരുടെ പേരില്‍ മുതലെടുക്കുന്നു. എത്ര പാവപ്പെട്ടവരെ ഇതു വരെ ഈ സ്വകാര്യകോളെജുകാര്‍ പഠിപ്പിക്കുന്നുണ്ട്‌? അത്‌ വെറുമൊരു പുകമറ മാത്രം. പിന്നെ ലോണ്‍ എടുത്ത്‌ പഠികാമല്ലോ എന്നാണ്‌ മറ്റൊരു വാദം 70000 * 4 = 280000 . എഞ്ചിണിയറിഗിന്‌ പഠിക്കാന്‍ മാത്രമേ ഈ തുക മതിയാകൂ. 40% ആള്‍ക്കാരെങ്കിലും എഞ്ചിനിയറിഗ്‌ പരീക്ഷ ജയിക്കാന്‍ കഴിയാതെ പോകുന്നുണ്ട്‌. അതില്‍ 20% പേര്‍ എപ്പോഴെങ്കിലുമായി വിജയിക്കുമെന്ന് കരുതാം പക്ഷെ 20% പേരെങ്കിലും കോഴ്സ്‌ പൂര്‍ത്തിയാക്കാ പോലും കഴിയാതെ കടക്കെണിയില്‍ പെടും. ഇനി വിജയിച്ച്‌ 80% എത്രപേര്‍ക്ക്‌ ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിനുള്ള ജോലികിട്ടും. ഇവിടെയാണ്‌ സര്‍വകലശാലകള്‍ ഇടപെടേണ്ടത്‌. മിനിമും 50% മാര്‍ക്കെങ്കിലും +2 വിന്‌ വേണം എന്ന നിബന്ധന ഈ വര്‍ഷം തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ്‌ . അത്‌ വളരെ നല്ല നീക്കമാണ്‌. പിന്നെ സര്‍ക്കാര്‍ പ്രവശനപ്പരീക്ഷയില്‍ മിനിമം 10 മാര്‍ക്ക്‌ എന്ന ഒരു നിബന്ധനയുമുണ്ട്‌. 50% മാര്‍ക്ക്‌ നിബന്ധന എടുത്തുകളയണമെന്ന് പറയുന്ന സ്വകാര്യകോളെജുകാരാണോ മികവിന്റെ വക്താക്കള്‍. പിന്നെ ചന്ദ്രശേഖരന്‍ സൂചിപ്പിച്ച കൂടിയ ഇന്റേണല്‍ മാര്‍ക്കും കൂട്ടക്കോപ്പിയടിയുമൊക്കെ ഇതിന്റെ അനന്തര ഫലമാണ്‌.

njjoju said...

കിരണ്‍,
“സ്വാശ്രയ കോളേജുകള്‍“ എന്നു പറഞ്ഞാല്‍ അത് സര്‍ക്കാരിന്റെ സ്വാശ്രയമെന്നോ സ്വകാര്യ സ്വാശ്രയമെന്നോ വേര്‍തിരിച്ചു കാണാനാവില്ല. പ്രവര്‍ത്തിക്കാന്‍ ആവശ്യമെന്നു കരുതുന്ന തുക കുട്ടികളില്‍ നിന്ന് ഈടാക്കി പ്രവര്‍ത്തിപ്പിക്കുന്നവയാണ് ഇവ രണ്ടും. സര്‍ക്കാര്‍ സ്വാശ്രയം സ്വാശ്രയമല്ല എന്നോക്കെപ്പറഞ്ഞുകളഞ്ഞാല്‍ എനിക്കൊന്നും പറയാനുമില്ല. സര്‍ക്കാര്‍ സ്വാശ്രയങ്ങളിലെ ഫീസ് യാത്ഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ളതാവെണമെന്ന് ഉറപ്പിക്കാനുമാവില്ല. കാരണം അതിന്റെ മാനേജുമെന്റ് പരോക്ഷമായി സര്‍ക്കാര്‍ തന്നെയാണ്.(എത്ര നഷ്ടം വേണമെങ്കിലും താങ്ങിക്കൊള്ളൂം)

(ഇവിടെ മറ്റൊരു സംശയം ഉണ്ടാവാനിടയുണ്ട്. പരോക്ഷമായിട്ടാണെങ്കിലും സര്‍ക്കര്‍ നടത്തുന്നു എന്നു പറയാവുന്ന സ്വാശ്രയകോളേജുകള്‍, സര്‍ക്കാര്‍ നേരിട്ടൂ നടത്തുന്ന goverment കോളേജുകളെ എപ്രകാരം പിന്നിലാക്കുന്നു എന്ന്. ഇവിടെ സംഭവിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളുടെ സാമ്പത്തികമായ സ്വാതത്ര്യമാണ്. ചുവപ്പുനാടകള്‍ കുറവാണ്. ഒരു പ്രിന്‍സിപ്പാളോ, സ്റ്റുഡന്‍സ് യൂണിയനോ വിചാരിച്ചാല്‍ പോലും പുരോഗമനാത്മകമായ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിയും. പദ്ധതി ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇടയിലുള്ള കാലതാമസം കുറവാണ്. പിന്നെ ഞാന്‍ ചൂണ്ടിക്കാണീച്ച സര്‍ക്കാര്‍ സ്വാശ്രയത്തില്‍ മിക്കതും IHRD നടത്തുന്നതാണ്. IHRD ഏറക്കുറെ രാഷ്ട്രീയവിമുകതമായിരുന്നു കുറച്ചുനാള്‍ മുന്‍പുവരെ.
ദീര്‍ഘവീക്ഷണമുള്ള ഒരു മാനേജുമെന്റും IHRDക്ക് ഉണ്ടായിരുന്നു.)

സ്വകാര്യ സ്വാശ്രയ കോളേജുകള്‍ പലതും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അതായത് ഫസ്റ്റ് ബാച്ച് (രാജഗിരി തുടങ്ങിയിയ കുറച്ചു കോളേജുകള്‍ ഒഴിച്ച്)പുറത്തിറങ്ങുന്നതേയുള്ളൂ. എന്നിട്ടും ആ സ്ഥാപനങ്ങളേ നോക്കിയാണ് കോടതി മികവിന്റെ കേന്ദ്രങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത് എന്നു വിശ്വസിക്കുന്നവരെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്.

(തങ്ങള്‍ കരുതുന്നതിന് അനുകൂലമായി കോടതിവിധിക്കുമ്പോള്‍ കോടതി സത്യസന്ധവും അല്ലാത്തപ്പോള്‍ “നോട്ടുകെട്ടുകളുടെ ബലത്തില്‍” വിധിപറയുന്നതും ആണല്ലോ!!.അങ്ങനെയാണെങ്കില്‍ പിന്നെന്തിനാണ് കോടതി. വിധി വോട്ടിനിട്ടൂ തീരിമാനിച്ചാല്‍ പോരെ.)

njjoju said...

"പക്ഷേ അതൊരു കടലാസില്‍ എഴുതി വാങ്ങാന്‍ ആ പാവത്തിന്‌ തോന്നിയില്ല"

Kiran,
ഒപ്പിട്ടു വാങ്ങിയതുകൊണ്ടോ, നിയമസഭ പാസ്സാക്കിയതുകൊണ്ടോ ഒരു നിയമം പൂര്‍‌ണ്ണമാകുന്നില്ല. ഒരിക്കല്‍ പ്രാബല്യത്തില്‍ ഇരുന്ന നിയമങ്ങളില്‍ തന്നെയാണ് ഭേദഗതികള്‍ വരുന്നതും, അതേ നിയമങ്ങള്‍ തന്നെയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതും. ആന്റണി ഒപ്പിട്ടു വാങ്ങൈയിരുന്നെങ്കിലും ഇതിക്കെത്തന്നെ സംഭവിക്കുമായിരുന്നു. NOC കിട്ടിയില്ലായിരുന്നുങ്കില്‍ അതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാകുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.(ഉറപ്പില്ല, I am not an LLB)

“NOC കിട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും തനിനിറം കാട്ടി“. ഇപ്പറയുന്നതും കിരണിന്റെ ചിന്താഗതിക്ക് അനുസരിച്ച് സ്വാശ്രയമാനേജുമെന്റുകള്‍ പ്രവര്‍ത്തിക്കഞ്ഞതുകൊണ്ടൂ തോന്നുന്നതാണ്. ന്യൂനപക്ഷാവകാശം ചോദിക്കുന്നതിലും, നിയമത്തെ സാങ്കേതികമായി കോടതിയില്‍ ചോദ്യം ചെയ്യുന്നതിലും എന്താണ് തെറ്റ് എന്ന് എനിക്കു മനസ്സിലായിട്ടില്ല.

njjoju said...

“70000 രൂപയാണ്‌ സ്വയാശ്രയ കോളെജുകള്‍ ചോദിക്കുന്ന ഫീസ്‌. അതില്‍ നിന്നു തന്നേ നമുക്ക്‌ മനസ്സിലാകും ആര്‍ക്കുവേണ്ടിയാണ്‌ ഈ കോളെജുകള്‍ എന്ന്.“
70000 എന്നതു പോട്ടെ 7 ലക്ഷം ആണെന്നു കരുതുക ഫീസ്. അത് സാധാരണക്കാരണ് അപ്രാപ്യമാണെന്നു കരുതി ന്യായമല്ലാതാവുമോ?
അതോ ന്യായമായ ഫീസ് എന്നു പറഞ്ഞാല്‍ സാധാരണക്കാരന് കൊടുക്കാവുന്നത് എന്നാണോ അര്‍ഥം?

ഒരു കോഴ്സിന്റെ ഫീസ് അതിന്റെ ചിലവിനെ അടിസ്ഥാനപ്പെടുത്തിവേണം തീരുമാനിക്കാന്‍. മാനേജുമെന്റുകള്‍ ഇപ്പറഞ്ഞ 70000 രൂപ തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിനായി സര്‍ക്കാര്‍ ഒരു വര്‍ഷം നീക്കിവയ്ക്കുന്ന തുകയെ അവിടുത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൊണ്ട് ഹരിച്ചു കിട്ടൂന്ന തുകയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിച്ചതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

“qualified ആയ ഒരു പ്രൊഫസര്‍ക്ക് ( AICTE മാനദണ്ഡം അനുസരിച്ച് അടിസ്ഥാന ശംബളം 16400/- ആയിരിക്കെ) 75,000 വരെ മാസ ശംബളം കൊടുക്കാന്‍ തയ്യറായിട്ടും, പല കോളേജുകള്‍ക്കും ഇപ്പോഴും ആവശ്യത്തിനു സീനിയര്‍ അദ്ധ്യാപകര്‍ ഇല്ല എന്നത് വസ്തുതയാണ്.
” ഇത് മണീയുടെ ഒരു കമന്റാണ്, കിരണിന്റെ തന്നെ ബ്ലോഗില്‍ വന്നത്. കോളേജിന്റെ ചിലവ് എന്നു പറയുമ്പോള്‍ ഇതിക്കെ പരിഗണിക്കേണ്ടിവരും.
(സീനിയര്‍ അധ്യാപകരുടെ എണ്ണം അക്രഡിറ്റേഷനും മറ്റും ബാധകമാണ്. എല്ലാവരെയും അങ്ങു ഗസ്റ്റാക്കാം എന്നൊന്നും വിചാരിക്കരുത്)

കിരണ്‍ പറഞ്ഞ തോറ്റു പോകുന്നവരുടെ വാദം കൊള്ളം. അതു കണ്ടാല്‍ തോന്നും തോല്‍ക്കുന്നവര്‍കു വേണ്ടിയാണ്‌ കോഴ്സ് നടത്തുന്നതെന്ന്. തോല്‍ക്കാന്‍ വേണ്ടിയുള്ളവര്‍ കോഴ്സിനു ചേരാതിരിക്കുന്നതല്ലേ ബുദ്ധി. ലോണ്‍ കൊടുക്കതും മറ്റും പഠിക്കുവാനും പാസാകുവാനും ജോലിസമ്പദിക്കുവാനുമാണ്. അല്ലതെ പാസാവാതെ കടക്കെണീയില്‍പ്പെടാനല്ല.

അന്‍പതു ശതമാനം എടുത്തുകളയാന്‍ ശ്രമിച്ചതില്‍ കൊച്ചിന്‍ യൂണിവേര്‍സിറ്റിയുടെ പുളിങ്കുന്ന് കോളേജുമുണ്ട്. അതും രണ്ടു മൂന്നു വര്‍ഷത്തിനു മുന്‍പേ. സീറ്റുകള്‍ വേക്കന്റ് ആയി കിടക്കണമെന്ന് ആര്‍ക്കണ് താത്പര്യം.

കോപ്പിയടി പിടിക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സ്ക്വാഡുകളുണ്ട്. പിടിക്കട്ടെ. ഇന്റേണല്‍ മാര്‍ക്കിനും സംവിധാനങ്ങളുണ്ടാകണം. അതിലൊക്കെ ആര്‍ക്കാണ് വിരോധം. പിന്നെ സര്‍ക്കര്‍ കോളേജുകളില്‍ ആരും കോപ്പിയടിക്കില്ലെന്നാണോ താങ്കള്‍ കരുതുന്നത്?

Radheyan said...

കൂടുതല്‍ കൊളീജുകളിലും പരിചയസമ്പന്നരല്ലാത്ത അടുത്തിടക്ക് പുറത്തിറങ്ങിയവര്‍ തന്നെയാണ് അധ്യാപകര്‍ എന്ന ഒരു ആരോപണം കേള്‍ക്കുന്നു.സുതാര്യത കുറഞ്ഞ സ്വശ്രയങ്ങളെക്കുറിച്ച് അവര്‍ പറയുന്നത് അതുപോലെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്.Recurring ആയതും റെവന്യൂ സ്വഭാവമുള്ളതുമായ ചിലവുകള്‍ കണക്കാക്കിയാണ് ജ:തോമസ് ഫീസ് നിര്‍ണ്ണയിച്ചത്.മൂലധനസ്വഭാവമുള്ള ചിലവുകള്‍ കൂടി കണക്കിലെടുത്താണ് സ്വാശ്രയകൊളീജുകള്‍ ഫീസ് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുന്നത്.

സമൂഹത്തിന് സ്വീകാര്യമാകുന്നത് എന്ന അര്‍ത്ഥം കൂടി ന്യായത്തിനുണ്ട് എന്ന് ജ:സുബ്രമണ്യന്‍ പോറ്റി,കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.അന്ധമായ നീതി പ്രതിലോമകരമാവും.സ്വന്തം പറമ്പില്‍ 1 HPയുടെ മോട്ടര്‍ വെച്ച് വെള്ളമെടുക്കുന്നവനും കൂറ്റന്‍ മോട്ടറുകള്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വെള്ളമൂറ്റുന്ന കോളകമ്പിനിക്കാരനും തുല്യനീതി എന്ന വിധത്തിലുള്ള വിധികള്‍ വരുന്നത് ഇത്തരം അന്ധതയില്‍ നിന്നാണ്.

ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തില്‍ വലിയ പിളര്‍പ്പുണ്ടാക്കും.വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന ന്യൂനപക്ഷവും അത് നേടാന്‍ കഴിയാത്ത ഒരു ബഹുഭൂരിപക്ഷത്തെയും അത് ഉണ്ടാക്കും.മാത്രമല്ല ഇത്തരത്തില്‍ വിദ്യാഭ്യാസത്തിനായി മുടക്കിയ പണം സ്ത്രീധനമായും കൈക്കൂലിയായും മാത്രമേ തിരികേ നേടാനാവൂ എന്നത് അത്യന്തം currupt ആയ ഒരു സമൂഹത്തെ സൃഷ്ടിക്കും.

കിരണ്‍ തോമസ് said...

ഒരു കോളെജിന്‌ NOC കൊടുക്കണമോ എന്നത്‌ സര്‍ക്കാര്‍ തീരുമനമാണ്‌. കേരളത്തില്‍ സ്വകര്യ പ്രൊഫഷണല്‍ കോളെജ്‌ എന്ന ആശയം ആന്റണി കൊണ്ടു വന്നത്‌ തന്നേ 2=1 എന്ന ലക്ഷ്യത്തോടെയാണ്‌. സ്വകാര്യ കോളെജുകള്‍ വേണ്ട എന്ന നിലപാടാണ്‌ സര്‍ക്കാര്‍ എടുത്തതെങ്കില്‍ ഇതൊന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ആന്റണി ഇത്‌ കടലാസില്‍ എഴുതി വാങ്ങീയിരുന്നുവെങ്കില്‍ ഇന്നീ സ്തിതിയുണ്ടാകില്ലായിരുന്നു. അതില്ലാത്തിടത്തോളം കാലം സര്‍ക്കാരിന്റെ പിഴവായേ ഈ പ്രശ്നനങ്ങള്‍ കരുതപ്പെടുകയുള്ളൂ. കേരള സമൂഹത്തെ ആന്റണി വിശ്വാസത്തിലെടുത്തത്‌ 2 സ്വകാര്യകോളെജ്‌ = ഒരു സര്‍ക്കാര്‍ കോളെജ്‌ എന്ന് ഫോര്‍മുലയില്‍ തന്നെയാണ്‌.

ഇവിടെ നമുക്ക്‌ 2 രീതിയില്‍ ചിന്തിക്കാം ഒന്നെകില്‍ ആന്റണി കള്ളം പറഞ്ഞു അല്ലെങ്കില്‍ മാനേജ്മെന്റുകള്‍ കള്ളം പറയുന്നു. ആന്റണി കള്ളം പറയും എന്ന് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്റ്റുള്ളതുകൊണ്ടാണ്‌ അത്‌ മാനെജ്മെന്റുകളെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

പിന്നെ K.T തോമസ്‌ കമ്മിറ്റി വിലയിരുത്തിയ ഫീസാണ്‌ ഇവിടെ ഈടാക്കാന്‍ പറഞ്ഞത്‌. അതും മാനെജ്മെന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു ( അതിന്റെ കേസ്‌ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്‌). അപ്പോള്‍ NOC കിട്ടിക്കഴിഞ്ഞപ്പോള്‍ തനിനിറം കാട്ടിയ മാനേജ്‌മന്റ്‌ സര്‍ക്കരിനെ വഞ്ചിക്കുകയാണ്‌ ചെയ്തത്‌. അത്‌ നിഷേധിച്ച്‌ ഒരു ചര്‍ച്ച്യും ഈ വിഷയത്തില്‍ മുന്നോട്ട്‌ പോകില്ലാ. NOC കൊടുക്കുക എന്നതുവരെയെ സര്‍ക്കാരിനവകാശം ഉള്ളൂ എന്നതാണ്‌ സത്യം. ബാക്കി കോടതി വിധിയില്‍ വ്യക്തമാണ്‌.

വിചാരം said...

jOju....താങ്കളുടെ ഈ പരാമര്‍ശത്തിന് “ഒന്നോ രണ്ടോ തലവരിക്കണക്കുകാട്ടി സ്വാശ്രയ വിദ്യാഭ്യാസത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതില്‍ രാഷ്ടിയ ലക്ഷ്യങ്ങളില്‍ കവിഞ്ഞ് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.“ .. അടക്ക മോഷ്ടിച്ചാലും ആനയെ മോഷ്ടിച്ചാലും അവനെ കള്ളന്‍ എന്നേ വിളിക്കാവൂ
സര്‍ക്കാറും സ്വാശ്രയ കോളേജ് നടത്തിപ്പുക്കാരും മാന്യമായ രീതിയില്‍ ചര്‍ച്ച ചെയ്ത് അതിനനുസൃതമായി ഒരു നിയമമുണ്ടാക്കുക (മാനേജ്മെന്‍റിന്‍റെ വാക്ക് വിശ്വസിക്കാന്‍ കൊള്ളിലാന്ന് ആന്‍റണി പറയുന്നു)
ഇവിടെ പ്രശനം മതത്തെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ചില അച്ചന്മാരും മറ്റും ഉപയോഗിക്കുന്നു അങ്ങനെയുള്ള അച്ചന്മാരെ സമൂഹത്തിന് മുന്‍പില്‍ തുറന്ന് കാട്ടുക ഒത്തിരി നല്ലവരായ അച്ചന്മാരുടെ പേര് ഈ കിഴങ്ങന്മ്മാര്‍ ചീത്തയാക്കും
സ്വായശ്രക്കാരുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍ അതത്ര നല്ലതല്ല ഇവര്‍ കേരളത്തില്‍ ചെമ്പുലികള്‍ക്ക് ഇടം നല്‍കുന്നു .. അവരുടെ സാന്നിത്യം ജനതയും ആഗ്രഹിക്കുന്നു ചെമ്പുലികള്‍ വളര്‍ന്നാല്‍ അതിനേക്കാള്‍ ആപത്ത് മറ്റൊന്നുമില്ല സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
വിചാരം....

njjoju said...

രാധേയന്‍,
1)70000 രൂ സര്‍ക്കര്‍ TVM engg college ലെ ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി ചിലവാക്കുന്നുണ്ട് എന്ന് പലപ്പോഴായി സ്വാശ്രയ മാനേജുമെന്റിന്റെ വ്യക്താക്കള്‍ തെളിവുകളോടെ പറഞ്ഞിട്ടുണ്ട്. അതിനെ സര്‍ക്കര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.
2)Recurring ആയതും റെവന്യൂ സ്വഭാവമുള്ളതും മൂലധനസ്വഭാവമുള്ളതും അല്ലാതെ facilities ന് ആവശ്യമായ ചിലവുകള്‍ ജ:തോമസ് കണക്കിലെടുത്തിട്ടീല്ല. മനസ്സിലാക്കാന്‍ വേണ്ടി മാത്രം ഒരുദാഹരണം പറയാം -അതിന്റെ വാച്യാര്‍ത്ഥത്തില്‍ എടുക്കതുത്- കഴിഞ്ഞ ദിവസം വിന്‍ഡോസ് വിസ്ത release ചെയ്തു. XP ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ വിസ്ത്യിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ മെഷീന്‍ ഒന്നിന്‍ 6500 രൂപവച്ചാവും. ഇതേ പോലെയാണ് ഇന്‍ഡസ്റ്റ്രിക്കനുസരിച്ച് കാലാനുശ്രുതമായ ചിലവുകള്‍.
ഇത്തരത്തിലുള്ള ഒന്ന് ജ:തോമസ് കണക്കാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. Equipment-student ratio കൂടിയിരിക്കുന്ന സ്ഥാപനത്തിന്റെയും കുറഞ്ഞിരിക്കുന്ന സ്ഥാപനത്തിന്റെയും ചിലവുകള്‍ തുല്യമാണെന്നു കരുതാനാവില്ല.
3) മൂമൂലധനസ്വഭാവമുള്ള ചിലവുകളുടെ ഒരു വിഹിതം വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കുന്നതും ന്യായമാണെന്നാണ് എന്റെ പക്ഷം.(കാരണം ആവശ്യമുണ്ടെങ്കില്‍ പറയാം)
4)“സമൂഹത്തിന് സ്വീകാര്യമാകുന്നത് എന്ന അര്‍ത്ഥം കൂടി ന്യായത്തിനുണ്ട് എന്ന് ജ:സുബ്രമണ്യന്‍ പോറ്റി,കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.“ സമൂഹത്തിന് സ്വീകാര്യം എന്നൊന്നില്ല. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് എന്നതാണ് യാത്ഥാര്‍ത്ഥ്യം. സമൂഹത്തിന്റെ ധാരണ തെറ്റോ വികലമോ ആയിക്കൂടാ എന്നില്ലല്ലോ. വായിക്കുന്ന പത്രങ്ങളും കാണുന്ന ചാനലുകളും അനുസരിച്ച് അതു മാറുകയും ചെയ്യും. കോടതിയെ സംബന്ധിച്ചിടത്തോളം സ്റ്റുഡന്റ്സ് യൂണിയന്റെ മനോഭാവം വച്ചുകൊണ്ട് വിധി പറയാ‍നാകുമോ?
5)off-topic.
കോളക്കമ്പനികളുടെ നിരോധനം വെള്ളമൂറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല. കോളകളില്‍ കീടനാശിനിയുണ്ട് എന്ന പേരില്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു. ഇവിടെയും നിലവിലുള്ള നിയമങ്ങളുടെയും മുന്‍പിലുള്ള തെളിവുകളുടെയും പശ്ചാത്തലത്തിലെ കോടതിക്ക് വിധിപറയാനാകൂ.
6) സമൂഹത്തിലെ പിളര്‍പ്പ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥനായ വിദ്യാറ്ത്ഥിയെ സഹായിക്കുവാന്‍ മുന്‍പോട്ടു വരേണ്ടത് ഞാനും രാധേയനും ഉള്‍പ്പെടുന്ന സമൂഹമാണ്. അല്ലാതെ ആ ഉത്തരവാദിത്വത്തെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്ത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
7)currupt ആയ ഒരു സമൂഹം
ഞാന്‍ പലയിടത്തും ചോദിച്ചിട്ടും ഉത്തരം കിട്ടാഞ്ഞ ഒരു ചോദ്യമാണ്.
a)ഒരു സര്‍ക്കര്‍ ഓഫീസിലെ പിയൂണ്‍ കൈക്കൂലി
മേടിക്കുന്നത് എന്തു തിരികെ നേടാനാണ്?
b)ഇപ്പോള്‍ സര്‍ക്കര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരും എന്‍‌ജിനീയര്‍മ്മാരും അന്നുണ്ടായിരുന്ന ഗവര്‍മെന്റ് കോളേജുകളില്‍ തുശ്ചമായ ഫീസ് കൊടുത്തു പഠിച്ചവരല്ലേ? അവരാരും കൈക്കൂലി വാങ്ങുന്നില്ലേ?
c)ഇവിടെ ഭീമമായ ഫീസ് കൊടുക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെ അതിന് അവസരം കിട്ടിയില്ലെങ്കില്‍ കേരളത്തിനു വെളിയില്‍ പോയി പഠിക്കുകയില്ലെന്നും അവിടെ നിന്നും തിരിച്ച് കേരളത്തില്‍ താങ്കള്‍ പറയും പോലെ “തിരികേ നേടാന്‍” വരുകയില്ലെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും

njjoju said...

NOC നല്‍കുന്നത് എന്റെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ? അതില്‍ 50-50 അനുപാതം പാലിക്കണം, ന്യൂനപക്ഷാവകാശം ചോദിക്കരുത് എന്നീ രണ്ട ഘടകങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ ഈ കുഴപ്പമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണല്ലോ കിരണ്‍ പറയുന്നത്.

1)ഈ രണ്ടു കാര്യങ്ങളും സമ്മതിച്ച് NOC നേടിയ ശേഷവും അതിലെ നിബന്ധനകളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലേ?

2) ഇക്കാരണത്താല്‍ NOC നിഷേധിച്ചാല്‍ അതും കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവകാശമില്ലേ?

സാധ്യതയുണ്ടെന്നാണ് എന്റെ പക്ഷം. കാരണം ന്യൂനപക്ഷാവകാശം ചോദിക്കരുത് എന്നു പറയുന്നത് ഭരണഘടനാ ലംഘനമായി വ്യാഖ്യാനിക്കപ്പെടാം.

50-50 അനുവദിച്ചാല്‍ പേയമെന്റ് സീറ്റില്‍(70000*2=140000) ഫീസ് അനുവദിക്കണം എന്നു പറഞ്ഞും കോടതിയില്‍ പോകാം. അതായത് തങ്ങള്‍ക്ക് പ്രവര്‍ത്തിക്കന്‍ ഇത്രയും പണം ആവശ്യമുണ്ട് എന്നു സ്വാശ്രയ കോളേജുകള്‍ക്ക് തെളിയിക്കാന്‍ കഴിയുന്നിടത്തോളം കാലം, പ്രവര്‍ത്തിക്കാനാവശ്യമായ തുക കുട്ടികളില്‍ നിന്ന് ഈടാക്കുന്നതിനെ കോടതി എതിര്‍ക്കുകയില്ല.

Radheyan said...

സമൂഹത്തിന്റെ മനോഭാവം എന്തെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മനസ്സിലായില്ല എന്നുണ്ടോ?ഈ ബ്ലോഗില്‍ തന്നെ ഒരു സ്വാശ്രയാതിക്രമനുകൂലി എത്ര ഒറ്റപ്പെടിരിക്കുന്നു എന്ന് മനസ്സിലാകുന്നു.പഠനശേഷിയുള്ള എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുള്ള ഓരോ വ്യക്തിയും ഈ വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്ന് മനസ്സിലാ‍ക്കാന്‍ പ്രയാസമില്ല.

ലാഭമുണ്ടാക്കുവാനുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അല്ല ഈ രംഗത്ത് സ്വാശ്രയസ്ഥാപനങ്ങളെ അനുവദിച്ചത്.നയപരമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ ജോജു പറയുന്ന പോലെ അത്തരമൊന്നു തീരുമാനിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോടതിക്കാവില്ല.നയ രൂപീകരണവും കോടതി ഏടെടുക്കുകയാണെങ്കിലും ജനങ്ങളുടെ മാന്‍ഡേറ്റിന് എന്ത് പ്രസക്തി.അതോ ജനവിധിക്കും മുകളിലാ‍ണ് തങ്ങള്‍ എന്ന് കോടതികള്‍ കരുതുന്നുണ്ടോ?

കോളാകേസിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് പ്ലാച്ചിമട കേസിലെ വിധിയാണ്.താങ്കള്‍ പറഞ്ഞത് കോളാ നിരോധന കേസിലെ വിധിയാണ്.2 കേസിലും മുതലാളിത്തത്തിന്റെ എത്ര വിശ്വസ്ഥ ദാസന്മാരാണെന്ന് കോടതി സ്വയം തെളിയിക്കുകയായിരുന്നു.

അഴിമതി ഇന്ന് നടത്തുന്നവര്‍ക്ക് പറയാന്‍ ഒരു ന്യായമില്ല.എന്നാല്‍ ഒരു സ്വാശ്രയ പ്രൊഫഷണലിന് ഒരു മനസാ‍ക്ഷി കുത്തുമില്ലാതെ അത് ചെയ്യാന്‍ കഴിയും.കാരണം അയാള്‍ക്ക് സ്വയം ന്യായീകരിക്കാനും മറ്റുള്ളവരുടെ മുന്നില്‍ വാദിച്ച് നില്‍ക്കാനും ഒരു കാരണമായി എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.ഏത് അഴിമതിക്കാരനും ആദ്യം വഞ്ച്ക്കേണ്ടത് സ്വന്തം മനസാക്ഷിയെയാണ്.സ്വയം ന്യായീകരിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഏത് കൊടിയ അഴിമതിയും ചെയ്യാന്‍ മടിയുണ്ടാവില്ല.

സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് സാമൂഹിക ഉത്തരവാദിത്തമില്ല എന്ന വാദം വിചിത്രമാണ്.ഇത്തരം സാമൂഹിക ഉത്ത്രവാദിത്തങ്ങള്‍ വാച്യാ അംഗീകരിച്ചാണ് അവര്‍ അനുമതി വാങ്ങിയത്.ആന്റണിയെ അവിശ്വസിക്കേണ്ട കാര്യമില്ല.അതൊരു കോണ്ട്രാക്ട് ആക്കിയിരുന്നെങ്കില്‍ പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യാനാവുമായിരുന്നില്ല.(പറയാനാകില്ല,പണത്തിനു മീതെ കോടതിയും പറക്കില്ല എന്നാണല്ലോ.അല്ലെങ്കില്‍ സോഷ്യലിസം ഭരണഘടനാ ലക്‌ഷ്യമാക്കിയ ഒരു രാജ്യത്ത് സൊസൈറ്റി അപ്രസക്തമാണെന്ന തരത്തിലുള്ള വിധികള്‍ ഉണ്ടാവുമോ).

കിരണ്‍ തോമസ് said...

ഇരു കക്ഷികളും സമ്മതിച്ചുള്ള ഒരു contract രജിസ്റ്റര്‍ ചെയ്താല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. കര്‍ണ്ണാടക്യിലും തമിഴ്‌ നാട്ടിലും സര്‍ക്കാരും മാനെജ്മെന്റും അങ്ങനെ ഒരു കരാറിന്റെ പുറത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. സുപ്രിം കോടതി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചപ്പോള്‍ ഈ നിര്‍ദ്ദേശവും വച്ചിരുന്നു. അപ്പോള്‍ ഈ ബുദ്ധി ആന്റണി പ്രയോഗിച്ചിരുന്നെങ്കില്‍ ഈ പ്രസ്നം ഇത്രക്ക്‌ രൂക്ഷമാകുമായിരുന്നില്ല. പക്ഷെ അത്രക്ക്‌ വിവേകം അദ്ദേഹത്തിന്‌ പോയില്ല.

ഇനി സമൂഹത്തിന്‌ സ്വീകാര്യം എന്നൊന്നില്ല എന്ന കണ്ടെത്തലിനോട്‌ എനിക്ക്‌ പറയാനുള്ളത്‌ ആന്റണി പറഞ്ഞത്‌ തന്നെയാണ്‌. 2=1 എന്നതാണ്‌ അദ്ദേഹം പറഞ്ഞത്‌. ബഹുഭൂരിപക്ഷം പേരും അതിനോട്‌ യോജിക്കുകയും ചെയ്യും. ഇപ്പോഴും എല്ലാവരും നടന്നുകാണാന്‍ ആഗ്രഹിക്കുന്നതും അതാണ്‌. അതുപോലും കൊടുക്കേണ്ടതില്ല എന്നാണ്‌ കോടതി പറയുന്നത്‌.

ഇനി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കെണ്ടത്‌ മാനേജമെന്റല്ല എന്ന വാദം 100% ശരി പക്ഷെ സര്‍ക്കാര്‍ കോളെജുകള്‍ അനുവദിക്കാന്‍ മുന്നോട്ടു വച്ച ഒരു ഉപാധിയായിരുന്നു അത്‌. അപ്പോള്‍ അതഗീകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ഒരു മര്യാദ ഇവര്‍ക്കിലേ ?. സര്‍ക്കാര്‍ സ്വയാശ്രയ നയം മുന്നോട്ട്‌ വയ്ക്കുന്നത്‌ തന്നേ ഈ ഡിമാന്റിലായിരുന്നു. അത്‌ അംഗീകരിച്ചിട്ട്‌ പിന്നെ കേസിനുപോകുന്നതൊക്കെ നേരും നെറിയുമുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല ( പിന്നെ പക്ക ബിസിനസ്സുകാര്‍ അങ്ങനെയൊക്കെ ചെയ്യും.സ്വയാശ്രയക്കാരെല്ലവരും പക്കാ ബിസിനസ്സ്കാര്‍ മാത്രമല്ലല്ലോ)

പിന്നെ ഭീമമായ ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ കഴിയുന്ന ഒരു ന്യൂനപക്ഷം ഇവിടെയുണ്ടെന്ന് വിചരിച്ചിട്ടോ അവര്‍ കേരളത്തിന്‌ പുറത്തുപോയി പഠിക്കുന്നതുകൊണ്ടോ സര്‍ക്കാര്‍ വികാരം കൊള്ളേണ്ട ആവശ്യമില്ലല്ലോ . സര്‍ക്കാരിന്‌ ഒരു നയമുണ്ട്‌ അത്‌ നടപ്പിലാക്കികൊണ്ട്‌ സ്വകാര്യ കോളെജുകള്‍ അനുവദിക്കാം എന്നായിരുന്നു ആന്റണി വിചാരിച്ചത്‌. ഭീമമായ സമ്പത്തുള്ളവരുടേ കേരളത്തിന്‌ വെളിയില്‍ പോയി ഉള്ള കഷ്ടപ്പട്‌ കുറക്കുന്നതിനൊപ്പം 50% വരുന്ന അത്രക്ക്‌ ഭീമമായ സമ്പത്തില്ലാത്തവര്‍ക്കുകൂടി പഠിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകട്ടേ എന്ന ഒരു നല്ല വിചാരമായിരുന്നു സംസ്ഥാന സര്‍ക്കരിനുണ്ടായിരുന്നത്‌.

ഇനി എല്ലാ സ്വകാര്യ മാനേജ്മെന്റും മോശം എന്ന് ഞാന്‍ പറയില്ല. MES ഉം ഗോഗുലം ഗോപാലനും 50% free സീറ്റ്‌ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് സത്യവും നാം ഇതോടൊപ്പം കാണെണ്ടതാണ്‌. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തേയാണ്‌ MES പ്രതിനിധീകരിക്കുന്നത്‌. അവര്‍ പോലും 50% സര്‍ക്കാര്‍ കോട്ട നല്‍കാന്‍ തയ്യാറാണ്‌.

ഇപ്പോള്‍ കോടതി വിധിയോടെ എല്ലാ മാനെജ്‌മെന്റുകളും സര്‍വ്വശക്തരായി 100% സീറ്റും അവര്‍ എടുക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു

njjoju said...

രാധേയന്‍,

സ്വാശ്രയാതിക്രമാനുകൂലി എന്ന താങ്കളുടെ പ്രയോഗം എനിക്കു രസിച്ചു. പിന്നെ ഇക്കാര്യത്തില്‍ ഒറ്റപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാന്‍ ഇതില്‍ കമന്റാന്‍ തുടങ്ങിയതും.

താങ്കള്‍ക്കുള്ളതുപോലെ തന്നെ പഠനശേഷിയുള്ള എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ കാര്യത്തില്‍ ആശങ്ക എനിക്കുമുണ്ട്. പക്ഷേ അതിനുള്ള പരിഹാരം അവര്‍ക്കു താങ്ങാവുന്ന നിലയിലേക്ക് ഫീസ് കുറക്കുക എന്നതല്ല, അവര്‍ക്ക് സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുക എന്നതാണ്.

സാമൂഹത്തിന്റെ മനോഭാവം തിരഞ്ഞെടുപ്പുകൊണ്ടു മനസ്സിലായെങ്കില്‍, അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്ന ആ മനോഭാവം തന്നെ തെളിയിക്കുന്നതെന്താണ്?

ലാഭമുണ്ടാക്കാനല്ല സ്ഥാപനങ്ങള്‍ ശരിതന്നെ. പക്ഷേ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ലല്ലോ?
തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിന് 70000 ന്യായമാണ്, സ്വാ‍ശ്രയസ്ഥാപനത്തിന് അന്യായവും. ഇത്തരത്തിലാണ് നമ്മുടെ ചര്‍ച്ചകള്‍ പലതും.

സ്വാശ്രയസ്ഥാപനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഉണ്ടാക്കാന്‍ കോടതിക്ക് പറയാനാവില്ല. ഉണ്ടെങ്കില്‍ അവയ്ക്ക് വച്ചിരിക്കുന്ന നിബന്ധനകള്‍ ന്യായമാണോ അന്യായമാണോ എന്നു പറയാനുള്ള അര്‍ഹത കോടതിക്കുണ്ട്.

സ്വാശ്രയ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത്വം മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളതായിരിക്കണം. ഇത് അന്റണിയെ വിശ്വസിക്കേണ്ടതോ അവിശ്വശിക്കേണ്ടതോ ആയ കാര്യമല്ല. ആന്റണി പറഞ്ഞതിലെയും വിശ്വസിച്ചതിലെയും പ്രായോഗികതയും ന്യായവുമാണ്.

njjoju said...

kiran,

50-50 യുടെ അശാസ്ത്രീയതയെക്കുറിച്ച് ഞാന്‍ ഇതിനകംതന്നെ പറഞ്ഞിട്ടുണ്ട്.

കിരണ്‍ തോമസ് said...

ശാസ്ത്രീയതയോ അശാസ്ത്രീത അല്ല പ്രശ്നം. സര്‍ക്കാര്‍ നയം അതായിരുന്നു. അതനുസരിച്ച്‌ NOC നേടിക്കഴിഞ്ഞ്‌ പിന്നെ ന്യായം പറയുന്നതില്‍ എന്ത്‌ അര്‍ഥം.

njjoju said...

NOC റദ്ദാക്കാനുള്ള അവകാശം ഗവര്‍മെന്റിന് ഉണ്ട് എന്ന് മാതൃഭൂമി പത്രത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്.

അശാശ്ത്രീയമായ നയങ്ങളെ പിന്തള്ളിയാണ് കൂടുതല്‍ മികച്ചതും ശാസ്ത്രീയവുമായ നയങ്ങള്‍ വരേണ്ടത്.
ഉദാഹരണത്തിന് മന്‍‌മോഹന്‍സിംഗിന്റെ ഉദാരവല്‍ക്കരണനയങ്ങള്‍. തുടക്കത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സിലെ തന്നെ ആന്റണിയും, അര്‍ജ്ജുന്‍ സിംഗും വയലാര്‍ രവിയും ഒക്കെ എതിര്‍ത്തിരുന്നു. പക്ഷേ ഇന്ന് ഒരു പരിധി വരെ ഇടതുപക്ഷവും ഇതിനെ അംഗീകരിച്ചു കഴിഞ്ഞു.

ഞാന്‍ സമ്മതിക്കുന്നു 50-50 എന്നത് പ്രായോഗികമായ ഒരു കോം‌പ്രമൈസ് ആയിരുന്നു.ലളിതവും ആയിരുന്നു. അതുകൊണ്ട് അതിനെ അംഗീകരിക്കണമെന്നില്ല.

NOC കിട്ടിക്കഴിഞ്ഞ് അവരു പറ്റിച്ചു, മറ്റവരു കള്ളം പറഞ്ഞു, പിച്ചി മാന്തി പോലെയുള്ള ആരോപണങ്ങള്‍ക്കൊണ്ട് കാര്യമൊന്നുമല്ല. നിയമസഭ പാസാക്കിയ, അല്ലെങ്കില്‍ ലോക്സഭ പാസാക്കിയ നിയമത്തെപ്പോലും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഏതൊരു പൌരരും അവകാശമുണ്ട്. നിയമാനുസൃതമല്ലാത്ത രീതിയിലൊന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ നയങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട് എന്ന് എനിക്കു തോന്നുന്നില്ല.

കിരണ്‍ തോമസ് said...

ജോജു താങ്കളുടെ വാദങ്ങള്‍ 100% ശരിയാണ്‌. പക്ഷെ ഒരു സര്‍ക്കരിനെ കബിളിപ്പിച്ച്‌ NOC നേടിയെടുത്തു എന്ന് വസ്തുത ഒരു ബിസിനസ്സ്‌ പോയന്റ്‌ ഒഫ്‌ വ്യൂവില്‍ വളരെ ശരിയാണ്‌. ബിസിനസ്സില്‍ എന്ത്‌ സാമൂഹിക പ്രതിബദ്ധത്‌ .

താങ്കളുടെ ആദ്യത്തെ കമന്റില്‍ പറഞ്ഞിരിക്കുന്നത്‌ ഒരു വാക്യം ഇതാണ്‌

"എന്നാലും ഫീസുവാങ്ങുന്നവരെയുക്കെ കച്ചവടക്കാരാക്കി ചിത്രീകരിക്കനും അരമനകളെ ആക്ഷേപിക്കാനും മാത്രമേ നമുക്കറിയൂ. "


താങ്കളുടെ തൊട്ടു മുന്‍പത്തെ കമറ്റില്‍ പറയുന്നത്‌.

"NOC കിട്ടിക്കഴിഞ്ഞ് അവരു പറ്റിച്ചു, മറ്റവരു കള്ളം പറഞ്ഞു, പിച്ചി മാന്തി പോലെയുള്ള ആരോപണങ്ങള്‍ക്കൊണ്ട് കാര്യമൊന്നുമല്ല. നിയമസഭ പാസാക്കിയ, അല്ലെങ്കില്‍ ലോക്സഭ പാസാക്കിയ നിയമത്തെപ്പോലും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഏതൊരു പൌരരും അവകാശമുണ്ട്."

പീറ്റിച്ചു കള്ളം പറഞ്ഞു എന്നതൊന്നും ഇവിടെ പ്രസ്ക്തമല്ല എന്ന. കാരണം ഇത്‌ കച്ചവടമാണ്‌. സ്വയാശ്രയ മാനേജ്മെന്റും അരമനകളും കച്ചവടം നടത്തുന്നു എന്നത്‌ താങ്കള്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസം കച്ചവടമായി കാണുന്നവര്‍ക്ക്‌ അതിന്റെ സാമൂഹിക ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്നതു ന്യായം. കോളെജ്‌ അനുമതി കിട്ടാന്‍ ഏത്‌ അറ്റം വരെയും താഴാം. NOC കിട്ടിയാല്‍ കോടതിയില്‍ പോകാം. കോടതിയില്‍ പോയാല്‍ അനുകൂല വിധി ലഭികുമെന്നറിഞ്ഞാണ്‌ അവര്‍ ഇത്‌ ചെയ്തത്‌.

അപ്പോള്‍ പിന്നെ മാനെജുമെന്റുകളേ കച്ചവടക്കാര്‍ എന്ന് വിളിക്കുമ്പോള്‍ എന്തിനാണ്‍` ഉരുകുന്നത്‌. അമ്പാനിയേപ്പോലെ അരമനകളും പ്രവര്‍ത്തിക്കുമ്പോള്‍ തുറന്നു പറയൂ ഞങ്ങളും കച്ചവടക്കാരെന്ന്.

മണി said...

njjoju ,
ജോജു 27/1 നു ഇട്ട പോസ്റ്റിനുള്ള മറുപടി:
നമ്മള്‍ ഓഫ് ടോപിക് ആയതൊന്നുമല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. മാത്രവുമല്ല, ഈ ചര്‍ച്ചയില്‍ മറ്റാര്‍ക്കും താല്പര്യമില്ല എന്നും കരുതരുത്. പലരും ഈ സംവാദം നിരീക്ഷി ക്കുന്നുണ്ടെന്നാണു ഞാന്‍കരുതുന്നത്. മികവിന്റെ കേന്ദ്രങ്ങള്‍ എന്നു കോടതി നിരീക്ഷിച്ചത് സര്‍ക്കാര്‍സ്വാശ്രയസ്ഥാപനങ്ങളെ കണ്ടിട്ടാണെന്ന് ധരിക്കേണ്ടീ വരും. മറ്റു സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളൊന്നും തന്നെ പ്രത്യക്ഷത്തില്‍ മികവു തെളിയിച്ചതായി നമുക്ക് തെളിവു ലഭിച്ചിട്ടുമില്ല. അതിനര്‍ഥം സ്വാശ്രയ സ്ഥാപനങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം പ്രകടിപ്പിക്കുകയാണെന്നാണോ?. (കിരണിന്റെ മറുപടി ചേര്‍ത്തു വായിക്കുക.)
ഇനി MPC യുടെ ലേഖനത്തിലെ പട്ടികയെ ക്കുറിച്ച്:
ആപട്ടിക ECE ബ്രാഞ്ചിനെ ആസ്പദമാക്കി ഉള്ളതായിരുന്നു. മറ്റ് ബ്രാഞ്ച് കള്‍ നോക്കുകയാണെങ്കില്‍ വ്യത്യാസം വരുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ അതിനെ എതിര്‍ത്തു. അപ്പോഴാണു ഞാന്‍ താങ്കള്‍ക്കു മനസ്സിലാവാനായി മെക്കാനിക്കല്‍ ബ്രാഞ്ചിന്റെ കാര്യം സൂചിപ്പിച്ചത്.
എന്റെ ആശയം താങ്കള്‍ മനസ്സിലാവാത്തതായി നടിക്കുകയാണെന്ന് എനിക്ക് തോന്നുന്നതു കൊണ്ടും ബ്ലോഗ് വായനക്കാര്‍ക്ക് ഉണ്ടാകാവുന്ന സംശയങ്ങള്‍ ദുരികരിക്കുന്നതിനും വേണ്ടി ഒരല്പം വിശദീ‍കരണം:
ഒരോ എഞ്ചിനീയറിങ്ങ് കോളെജുകളും വ്യത്യസ്തങ്ങളായ കഴിവുകളും, resources ഉം ഉള്ളവയാവുമല്ലോ.(സ്ഥാപനത്തിന്റെ ചുറ്റുപാടുകള്‍, അദ്ധ്യാപകരുടെ പ്രാഗല്‍ഭ്യം, പരിചയ സമ്പത്ത്, ലാബറട്ടറി ഉപകരണങ്ങള്‍, ലൈബ്രറി, വ്യവസായം, ഗവേഷണം മുതലായവയുമായിട്ടുള്ള ബന്ധങ്ങള്‍, മുതലായവ). അങ്ങനെ നോക്കുമ്പോള്‍, ചില കോളേജുകള്‍ക്കു ചില എഞ്ചിനീയറിങ് ബ്രാഞ്ചുകള്‍ അവിടെ പഠിപ്പിക്കുന്ന മറ്റു ബ്രാഞ്ച്കളെക്കാള്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. ബിരുദാന്തര ബിരുദ കോഴ്സുകള്‍ ഉള്ള കോളേജുകളില്‍ അതെ ബ്രാഞ്ചില്‍ കൊടുക്കുന്ന udergratate
course ന് ഡിമാന്റ് വരുന്നത് അതു കൊണ്ടാണ്. അതിനാല്‍, കണ്‍വെന്‍ഷണല്‍ ബ്രാഞ്ച്കള്‍ ( സിവില്‍, മെക്കാനിക്കല്‍, ഇലെക്ട്രിക്കല്‍,...) ക്കുള്ള പ്രവേശന റാങ്കു പരിശോധിച്ചാല്‍ MPC യുടെ പട്ടികയില്‍ വ്യത്യാസം വന്നേക്കാം എന്നാണ് വിവക്ഷിച്ചത്. ഇനി താ‍ങ്കള്‍ എഴുതിയ ഒരുകാര്യം, 30നുമേല്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് തുടങ്ങിയകോളേജുകളെ 1989ല്‍ തുടങ്ങിയ സ്വാശ്രയ കോളെജുകള്‍ പിന്തള്ളീ എന്നതാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ കോളേജുകളില്‍ EC ബ്രാഞ്ച് തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല എന്ന് ഓര്‍ക്കുക. ഉദാഹരണത്തിനു തൃശൂര്‍ എഞ്ചി. കോളേജില്‍ 1984നു ശേഷമാണു കമ്പ്യുട്ടര്‍, ഇലെക്ട്രോണിക്സ് കോഴ്സുകള്‍ ആരംഭിച്ചത്. മാത്രവുമല്ല, ആവര്‍ത്തിച്ച് പറയട്ടേ, സ്വാശ്രയ കോളേജുകള്‍ ആയതുകൊണ്ട് മാത്രം അല്ല, മോഡലും ചെങ്ങന്നൂരും സര്‍ക്കാര്‍ കോളേജുകള്‍ക്ക് മുന്നിലെത്തിയത്. IHRD യുടെ ആദ്യ കാല നാമധേയം IHRDE ( Insitute for Human Resources Development in Electronics) എന്നായിരുന്നുവെന്നും electronics രംഗത്ത് വേണ്ട വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു സംരംഭം ആയിരുന്നു അതെന്നും എന്നും ഓര്‍ക്കുക. മോഡലിലും ചെങ്ങന്നൂരിലുമൊന്നും സിവിലും മെക്കാനിക്കലുമൊന്നും ഇല്ലാത്തതിന്‍ കാരണവും മറ്റൊന്നല്ല. താങ്കള്‍ സമ്മതിച്ച് തന്നതുപോലെ ഒരു നല്ല VISION അന്നത്തെ
മാനേജുമെന്റിനുണ്ടായിരുന്നതും കാരണമാണ്.
സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഉണ്ടെന്നു താങ്കള്‍ പറയുന്ന പല കോട്ടങ്ങളും (മികച്ച മാനേജു മെന്റിന്റെ അഭാവം, സാമ്പത്തിക അസ്വാതന്ത്ര്യം തുടങ്ങിയവ) IHRD കോളേജു കള്‍ക്കും ഉണ്ട്. എന്നിട്ടും ഈകോളേജുകള്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നു എന്നതില്‍ നിന്നും ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് മറ്റു പലതും കാരണമായിട്ടുണ്ടാകാം എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.
“..ആക്ഷേപിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. താങ്കള് അങ്ങനെയൊരു സ്ഥാപനം തുടങ്ങി പ്രവര്ത്തിപ്പിച്ചു കാണിക്കുകയാണ് ചെയ്യേണ്ടത്....”
താങ്കളുടെ ഈ വാചകത്തിനുള്ള മറുപടി, ഒരു മറു ചോദ്യം ആണ്: “സ്വാശ്രയകോളേജുകള്‍ തുടങ്ങി അവ മികവിന്റെ കേന്ദ്രങ്ങളാക്കി തങ്കള്‍ക്ക് കാണിച്ച്കൂടേ?“ എന്ന്. എന്നാല്‍ ഞാനങ്ങനെ ചോദിച്ച് അവഹേളനപാത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. പകരം, എന്റെഭാഗം വിശദീകരിക്കാം. ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം വിജയകരം ആക്കി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവു മുഴുവന്‍ ഫീസിനത്തില്‍ തന്നെ വസൂലാക്കണ മെന്നുണ്ടോ? അതിനായി മറ്റു പല ശ്രോതസ്സുകളും കണ്ടെത്തണം. Consultancy, Technology development, patent കളിലൂടെയുള്ള വരുമാനം, grantകള്‍ വഴിഉള്ള വിഭവ സമാഹരണം, Industry institute interaction, short time courses നടത്തിക്കിട്ടുന്ന വരുമാനം, അങ്ങനെ പലതും. വിദേശത്തും സ്വദേശത്തുമുള്ള പല സാങ്കേതിക സ്ഥാപനങ്ങളും ഇത്തരത്തില്‍ ധന സമ്പാദനവും, വിഭവ സമാഹരണവും നടത്തുന്നുണ്ട്. അമേരിക്കയിലും, ബ്രിട്ടനിലും ഉള്ള പല സ്ഥാപനങ്ങളിലും വളരെകുറഞ്ഞ ഫീസില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്നതും
അതു കൊണ്ടാണ്. ജോജു പറയുന്നതുപോലെ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പല തടസ്സങ്ങളുമുണ്ട്. എന്നാല്‍ സ്വകാര്യ സ്ഥപനങ്ങളുടെ കാര്യം അതല്ലല്ലോ; മികച്ച മാനേജുമെന്റ്, തികഞ്ഞ സാമ്പത്തിക സ്വാതന്ത്ര്യം, പിന്നെ മികവിന്റെ കേന്ദ്രങ്ങളും! ഒരു പക്ഷെ നന്നായി മാനേജ് ചെയ്താല്‍ കുട്ടികളെ സൌജന്യമായിപ്പോലും പഠിപ്പിക്കാന്‍ കഴിഞ്ഞേക്കും.
പിന്നെ ഒരു കാര്യം, ഇതൊന്നും ഒരു സ്ഥാപനം തുടങ്ങിയ ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. അതിനു നല്ല തയ്യറെടുപ്പു തന്നെ വേണ്ടിവരും, സമയവും. പ്രഗല്‍ഭരായ അദ്ധ്യാപകര്‍, മെച്ചപ്പെട്ട പഠനോപാധികള്‍, കഴിവുള്ള വിദ്ധ്യാര്‍ഥികള്‍,നല്ല പഠനാന്തരീക്ഷം, തുടങ്ങിയവയെല്ലാം ഒത്തു ചേരണം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കല്ല സ്വാശ്രയ മാനേജുമെന്റുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു. അവര്‍
സംഘം ചേര്‍ന്നു ഏറ്റവും പെട്ടെന്നു പണമുണ്ടാക്കാനുള്ള ശ്രമം തുടരുന്നു എന്നു വേണം കരുതാന്‍.സ്വകാര്യ മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ജോജു പറയ്നുന്നതു പോലെ മികവിന്റെ കേന്ദ്രങ്ങള്‍ ആകുമെന്ന് വിശ്വസിക്കണമെങ്കില്‍, മേല്‍ പറഞ്ഞ തരത്തിലുള്ള എന്തെങ്കിലും നടപടികള്‍ക്കു അവര്‍ തുടക്കം കുറിച്ചു എന്ന് തെളിയണം.
പിന്നെ “ മികവിന്റെ കേന്ദ്രങ്ങള്‍ അവാതിരിക്കാന്‍ നിര്‍വാഹമില്ല“, എന്ന ജോജുവിന്റെ വിലയിരുത്തലും, അതു പ്രത്യക്ഷത്തില്‍ കാണാന്‍ സമയം എടുക്കു മെന്നുമുള്ള കണക്കു കൂട്ടലുകളും ശരിയണോ എന്നു നോക്കാം. കേരളത്തെക്കാള്‍ മുന്‍പില്‍ സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍
പൂത്തുലഞ്ഞ കര്‍ണാടകത്തിലും, തമിഴ് നാടും എത്ര സ്ഥപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആയി? എത്ര എണ്ണം അടച്ചു പൂട്ടി? നൂറു കണക്കിനു സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ ജോജുവിന്റെ സ്വപ്നത്തിലുള്ളതുപോലുള്ള എത്രയോ മികവുറ്റ കോളേജുകള്‍ ഉണ്ടാവേണ്ടതായിരുന്നു.

ഇനി ജോജു, താങ്കള്‍ അടിച്ച സെല്‍ഫ് ഗോളിലേക്ക്:
താങ്കള് എഴുതി, സിലബസ് നിശ്ചയിക്കുന്നത് യൂണീവേര്സിറ്റിയാണെന്നു പറഞ്ഞല്ലോ. മോഡലും ചെങ്ങനൂരും ഉള്ളതുകൊണ്ടാണ് കൊച്ചിന് യൂണിവേറ്സിറ്റിയുടെ സിലബസ് മെച്ചമായിരിക്കുന്നത്. അതിനു മുന്പ് മോഡലില് ഉണ്ടായിരുന്ന IHRD സിലബസ്സിന് ഇതിലും നിലവാരമുണ്ടായിരുന്നു എന്നാണറിഞ്ഞത്.
മുകളിലെഴുതിയിരിക്കുന്ന താങ്കളുടെ അഭിപ്രായം നമുക്കൊന്നു വിശകലനം ചെയ്യാം:
താങ്കള്‍ പറയുന്നു, “IHRD യുടെ സിലബസ്സിനു മുന്‍പു നല്ല നിലവാരം ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ CUSAT സിലബസ്സിനു അത്രയ്ക്കു നിലവാരം ഇല്ല എന്ന്. എന്താവാം കാരണം? IHRD കോളേജുകള്‍ അന്നും ഇന്നും CUSAT നോട് affiliate ചെയ്താണു പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ മറ്റെന്തൊക്കെയോ കാരണം അതിനു
പിന്നിലുണ്ടാവും. സിലബസ്സിന്റെ നിലവാരം കുറക്കാന്‍ ആരെങ്കിലും ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടാവാം. ആരൊക്കെ ആയിരിക്കും അതിനു ശ്രമിച്ചിട്ടുണ്ടാവുക?
താങ്കള്‍ പറയുന്ന നിലവാരമുള്ള സിലബസ്സ് നിലവിലിരുന്ന സമയത്ത് IHRD കോളേജുകള്‍ മാത്രമേ CUSAT നു കീഴില്‍ ഉണ്ടായിരുന്നുള്ളു. എന്നാ‍ല്‍ ഇന്നോ? പത്തൊന്‍പത് സാശ്രയ കോളേജുകള്‍ CUSAT നു കീഴിലുണ്ട്. ആ നിലക്കു നോക്കുകയാണെങ്കില്‍, സിലബസ്സിന്റെ നിലവാരം കുറഞ്ഞതിനു
കാരണക്കാരെ തിരക്കി വിഷമിക്കേണ്ട കാര്യമില്ലല്ലോ! ഇനിയുമുണ്ട് മറ്റു കാര്യങ്ങള്‍. മുന്‍പു നാലുവര്‍ഷത്തെ എഞ്ചിനീയറിങ് പാസ്സാവാന്‍ ഒരു വിദ്ധ്യാര്‍ഥിക്കു 6 വര്‍ഷം വരെ സമയം അനുവദിച്ചിരുന്നത് യൂണിവേഴ് സിറ്റി 10 വര്‍ഷമാക്കി കൂട്ടിക്കൊടുത്തു. അതായത്, നാലു വര്‍ഷം കൊണ്ടു
തീര്‍ക്കേണ്ട ഒരു കോഴ്സു പാസ്സാ‍വാന്‍ 10 വര്‍ഷം വരെ എടുക്കാം! ഈ അടുത്തകാലത്ത് പുതിയ ഒരു പരിഷ്കാരം കൂടി നടപ്പിലാക്കുകയാണ് യൂണിവേഴ്സിറ്റി. പരീക്ഷയില്‍ കോപ്പി അടിക്കുന്ന കുട്ടികളില്‍ നിന്നു 1000 രൂപ പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരുന്നു! ഇനി കോപ്പി അടിക്കുന്നവര്‍ക്ക് ഡീബാര്‍ എന്ന പാതാളത്തില്‍ താണു പോകാതെ പിഴയടിച്ചു
രക്ഷപ്പെടാം. യൂണിവേഴ്സിറ്റി ഇത്തരത്തില്‍ കാര്യങ്ങള്‍ മാറ്റിമറിക്കുന്നതിന് കാരണം, കുറഞ്ഞു വരുന്ന വിജയ ശതമാനം ഉയര്‍ത്തിക്കിട്ടാനാണ്.
എന്തുകോണ്ട് വിജയശതമാനം കുറയുന്നു? യാതൊരു മാനദണ്ഡവും തത്വദീക്ഷയുമില്ലതെ വിദ്ധ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നതു കൊണ്ടും teaching നിലവാരം കുറയുന്നതു കോണ്ടും ആണെന്നു കരുതുന്നതില്‍ തെറ്റില്ല. സിലബസ്സില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ടെക്സ്റ്റ് പുസ്തകങ്ങള്‍ക്കും റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കും പകരം ഗൈഡുകള്‍ ആണ് സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഥ്യം എന്ന് പുസ്തക ക്കച്ചവടക്കാര്‍ മനസ്സിലാക്കി ക്കഴിഞ്ഞു. ഇതുപോലെ തന്നെ സ്വാശ്രയക്കാര്‍ പെരുപ്പിച്ച് കാണിക്കുന്ന മറ്റൊരു കാര്യം അവരവരുടെ കോളേജില്‍ നിന്നു പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് കിട്ടുന്ന തൊഴിലികളെക്കുറിച്ചുള്ള കണക്കുകളാണ്. കഴിവുള്ള വളരെക്കുറച്ച് പേര്‍ക്കു തരക്കേടില്ലാത്ത് ജോലി ലഭിക്കുന്നുണ്ടെങ്കിലും, ബഹു ഭൂരി
പക്ഷത്തിനും കിട്ടുന്നതു “ഐ ടി കൂലികള്‍“ എന്ന് ചിലര്‍ പരിഹസിക്കുന്നതു പോലുള്ള കുറഞ്ഞ വേതനം കിട്ടുന്ന തൊഴിലുകളാണ്. അത്തരം തൊഴില്‍ ചെയ്യാന്‍ ഒരു എഞ്ചിനീയറുടെ ആവശ്യവുമില്ല.
ആകപ്പാടെ നോക്കുമ്പോള്‍ ജോജുവിന്റെ “മികവിന്റെ കേന്ദ്രം“ എന്ന സ്വപ്നം പ്രായോഗികമാവുമെന്ന് തോന്നുന്നില്ല.
ഞാന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരുള്ള വ്യക്തിയല്ല. ശ്രമിച്ചാല്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ തക്ക രീതിയില്‍ വളരാന്‍ അവയ്ക്കു കഴിയും. എന്നാല്‍ അതിനു ശ്രമിക്കാതെ മുടക്കിയമുതലും കൊള്ളലാഭവും എത്രയും പെട്ടെന്ന് പെട്ടിയിലാക്കാനുള്ള
ദുരാഗ്രഹത്തെ യും, സാ‍മൂഹിക ബാധ്യത മറന്നുമുള്ള അവരുടെ പ്രവര്‍ത്തനത്തെയുമാണു എതിര്‍ക്കുന്നത്.

njjoju said...

കിരണ്‍,
സ്വാശ്രയമാനേജുമെന്റുകള്‍ എപ്രകാരമാണ് സര്‍ക്കാരിരെ കബളിപ്പിച്ചതെന്നറിയാന്‍ ഞാനൊന്നു പിറകോട്ടൂപോയി. മലയാളം പത്രങ്ങളുടെ ആര്‍ക്കൈവ് ലഭ്യമല്ലായിരുന്നു.2001 ആഗസ്റ്റ് 16ന്‍് ആണ് NOC (മെഡിക്കല്‍)നല്‍കുന്നത്. ആവശ്യപ്പെട്ട എല്ലാവര്‍ക്കും NOC കൊടുത്തു എന്നാണ് ആണ്ടണി പറഞ്ഞിരിക്കുന്നത്.(നിബന്ധനകള്‍ അംഗീകരിച്ചവര്‍ക്ക് എന്നല്ല). ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് അപ്പോഴും അവ്യക്തതയുണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇതിലെ കബളിപ്പിക്കല്‍ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കന്‍ കഴിഞ്ഞില്ല.

ഇനി വളരെ ശ്രദ്ധയാകര്‍ഷിക്കേണ്ടുന്ന കോടതി വിധികളെക്കുറിച്ച് വായിക്കാനിടയായി.

1)the Bench cited several rulings of the Supreme Court and said only the AICTE had the authority to grant approval and neither the State Government nor the university had the authority to give approval or to reject any application. (Madras HIgh Court, വാര്‍ത്ത ഹിന്ദുവില്‍, 2006 ആഗസ്റ്റ് 15)
2)The courts have increasingly taken the view that an NOC is not required as long as the AICTE grants recognition to the college or course. (ഹിന്ദു, മാര്‍ച്ച് 16,2006)
3)All India Council for Technical Education on Thursday ruled that the noobjection certificate from states is no longer mandatory.
(ടൈംസ് ഓഫ് ഇന്ത്യ, നവംബര്‍ 25,2005)
4)Each minority institution is entitled to have its own fee structure subject to the condition that there can be no profiteering and capitation fees cannot be charged. A provision for reasonable surplus can be made to enable future expansion. The relevant factors which would go into determining the reasonability of a fee structure, in the opinion of majority, are: (i) the infrastructure and facilities available, (ii) the investments made, (iii) salaries paid to the teachers and staff, (iv) future plans for expansion and betterment of the institution etc.(Supreme Court judgement delivered on August 12, 2005 abolishing state quotas in private unaided pro college PETITIONER: P.A. Inamdar & Ors)

മണിയുടെ കമന്റിന് മറുപടി പിന്നീട് പറയാം സമയം തീരെയില്ല.

njjoju said...

Asked about the Government's stand on conferring minority status to these professional institutions, Mr. Antony said: ``we are trying to bring in this new approach and had therefore sought a four-month reprieve in the High Court case to examine the issue and come out with clear norms.'' (ഹിന്ദു, Friday, August 17, 2001, Title:-Govt. gives NOC to all applications ), അതായത് സര്‍ക്കര്‍ ചോദിച്ച എല്ലാവര്‍ക്കും NOC കൊടുത്തു. minority statusനെ ക്കുറിച്ച് വ്യക്തമാക്കുവാന്‍ നാലുമാസത്തെ സമയം കോടതിയോട് ചോദിക്കുവയും ചെയ്തു. അതായത് minority status എന്ന നൂലാമാലയെ എങ്ങെനെ നേരിടണമെന്നതിനെക്കുറിച്ച് സര്‍ക്കാരിനെ വ്യക്തമായ കാഴ്ചപ്പടില്ലായിരുന്നു(NOC കൊടുക്കുമ്പോഴും). എന്നാല്‍ യഥാര്‍ത്ഥത്തില്‍ minority status നേരിടുക (ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നു കൊണ്ട്) പ്രയാസ്മുള്ളതായിരുന്നു(അസാധ്യം????)

ഇതൊക്കെ ചേയ്യുമ്പോഴും 50-50 എങ്കിലും സമ്പാദിക്കാമെന്നും, അങ്ങനെ 2 സ്വാശ്രയം=1 ഗവര്‍മെന്റ് എന്ന പ്രായോഗിക തത്വം പാലിക്കാമെന്നും സര്‍ക്കാര്‍ കരുതി(അഥവാ ആഗ്രഹിച്ചു). പക്ഷേ കോടതികളുടെ വിശദീവരണം മറിച്ചായിരുന്നു.

njjoju said...

തെറ്റിദ്ധരിക്കന്‍ ഇടയുള്ളതുകൊണ്ട് ഒരു കാര്യം ഞാന്‍ വ്യക്തമാകാനാഗ്രഹിക്കുന്നു. എനിക്ക് ഇതില്‍ ആരെങ്കിലും പറഞ്ഞ കമന്റുകള്‍ മനസിലായില്ല എന്ന് നടിക്കേണ്ടകാര്യമില്ല. ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കണമെന്ന ആഗ്രഹവുമില്ല.ഞാന്‍ വിദ്യാഭ്യാസകച്ചവടത്തെ അനുകൂലിക്കുന്നില്ല.സ്വകാര്യസ്വാശ്രയമാനേജുമെന്റുകളുടെ വ്യക്താവുമല്ല. അവരുടെ പക്ഷം പിടിച്ചതുകൊണ്ട് എനിക്ക് സമീപഭാവിയിലോ വിദൂരഭാവിയിലോ എനിക്ക് വ്യക്തിപരമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ പ്രയോജനവും ഞാന്‍ കാണുന്നില്ല.

എന്നാല്‍ ഒരു സ്ഥാപനം നടത്തുന്നവര്‍ക്ക് ലാഭകരമായി(കച്ചവടമോ, കൊള്ളലാഭവുമല്ല, profiteering അല്ല, reasonable surplus can be made to enable future expansion) നടത്തിക്കൊണ്ടു പോകാന്‍ കഴിയണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതിനുവേണ്ടിയുള്ള അവരുടെ അവകാശവാദങ്ങള്‍ക്ക് യുക്തിസഹമായ മറുപടി പറയാതെ അവരെ കച്ചവടക്കാര്‍ എന്നു വിളിക്കുന്നതിലേ എനിക്ക് പരാതിയുള്ളൂ.
അര്‍ത്ഥസത്യങ്ങളോ, അസത്യങ്ങളോ ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ചിലര്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും മനപ്പൂര്‍വമോ അല്ലാതെയോ ശ്രമിക്കുന്നതായി (ആരെയും വ്യക്തിപരമായിട്ടല്ല)എനിക്ക് തോന്നിയതിന്റെ പശ്ചാത്തലത്തിലാണ് കിരണിന്റെ ഈ ബ്ലൊഗ്ഗില്‍ ഞാന്‍ കമന്റ് എഴുതുന്നത്.
((ചില കമന്റുകള്‍ക്ക് മറുപടി പറയേണ്ടിവരുമ്പോള്‍ സ്വാശ്രയാതിക്രമാനുകൂലി എന്ന് നിങ്ങള്‍ക്ക് തോന്നുന്നതില്‍ എനിക്ക് പരിഭവവുമില്ല )

njjoju said...

1)കോടതിയിണ്ടെ നിരീക്ഷണം
മറ്റു സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളൊന്നും തന്നെ പ്രത്യക്ഷത്തില്‍ മികവു തെളിയിക്കാനുള്ള പ്രായം ആകാത്തതുകൊണ്ട് കോടതി നിരീക്ഷിച്ചത് സര്‍ക്കാര്‍ സ്വാശ്രയമോ, പ്രൊഫഷണനിലതര സ്വകാര്യസ്വാശ്രയമോ, അന്യസംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ സ്വാശ്രയമോ ആകാതെ തരമില്ലല്ലൊ? സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ മതിയായ തെളിവായതുകൊണ്ട് മറ്റൊരുദാഹരണവും കോടതിക്ക് പരിഗണിക്കേണ്ടതുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
2)“ഒരോ എഞ്ചിനീയറിങ്ങ് കോളെജുകളും വ്യത്യസ്തങ്ങളായ കഴിവുകളും, resources ഉം ഉള്ളവയാവുമല്ലോ.“ താങ്കള്‍ പറയുന്നതു ശരിയാണ്.
ഓരോ കോളേജിനും ഒരേ കോളേജില്‍ തന്നെയുള്ള കോഴ്സുകള്‍ക്കും അക്കാഡമിക്കലി ശക്തി-ദൌര്‍ബല്യങ്ങളുണ്ടാകാം എന്ന താങ്കളുടെ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ഈ അര്‍ത്ഥത്തിലല്ല കിരണ്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നതും M P ചന്ദ്രശേഖരന്‍ പട്ടികയുണ്ടാക്കിയിരിക്കുന്നതും. (മോഡലിലോ, ചെങ്ങനൂരോ ഇല്ലാത്ത ഒരു branch വച്ച് താരതമ്യം നടത്താന്‍ കഴിയുന്നതെങ്ങനെയെന്നു മനസ്സിലായില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ).
3)30നുമേല്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് തുടങ്ങിയകോളേജ്
30 വര്‍ഷംകൊണ്ട് ഒരു സ്ഥാപനം ഇന്‍ഡസ്ട്രിയിലും പൊതുസമൂഹത്തിലും ഉണ്ടാക്കിയെടുക്കാവുന്ന പേര്(Brand Name)നെക്കുറിച്ച് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. അതിന്റെ ഇടയിലേക്ക് ഒരു സ്വാശ്രയ കോളേജ്, കോഴ്സ് എത്ര പുതിയതാണെങ്കില്‍ കൂടി കടന്നു വരിക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാല്‍ പറഞ്ഞ 65നു മുന്‍പേ തുടങ്ങിയ കോളേജുകളില്‍ എന്നാണ് EC, IT, CE തുടങ്ങിയതെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറഞ്ഞ സ്വാശ്രയ കോളെജുകളുടെ ഒപ്പമെങ്കിലും തുടങ്ങിയിട്ടൂണ്ടാകും. എന്നിട്ടൂം സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കര്‍ കോളേജുകളുടെ ഇടയില്‍ തങ്ങളുടെ വിഷയങ്ങളില്‍ വ്യക്തമാ‍യ സ്ഥാനമുണ്ട്.(സര്‍ക്കര്‍ കോളേജുകളില്‍ ഫ്രീ സീറ്റും സ്വാശ്രയത്തില്‍ KT തോമസ് കമ്മീഷന്‍ ഫീസും ആണെന്ന് ഓര്‍ക്കണം)
4)സ്വാശ്രയ കോളേജുകള്‍ ആയതുകൊണ്ട് മാത്രം അല്ല, മോഡലും ചെങ്ങന്നൂരും സര്‍ക്കാര്‍ കോളേജുകള്‍ക്ക് മുന്നിലെത്തിയത്.
സര്‍ക്കാര്‍സ്വാശ്രയകോളേജുകളുടെ സമ്പത്തിക സ്വാതന്ത്ര്യം സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വകാര്യ കോളേജുകള്‍ക്കും ഇടയിലായിരീക്കും. സര്‍ക്കര്‍ സ്വാശ്രയ മാനേജുമെന്റുകളുടെ ആത്മാര്‍ത്ഥത സര്‍ക്കരിന്റേതിനെക്കള്‍ മെച്ചവുമായിരിക്കും. സര്‍ക്കാര്‍ കോളേജിന് നല്ല മാനേജുമെന്റ് ഉണ്ടായാല്‍ തന്നെ വിഷന്‍ പ്രാവര്‍ത്തികമാക്കാന്‍ കാലതാമസമെടുക്കും.സ്വാശ്രയം ആയതുകൊണ്ടു മാത്രം ഒരു കോളേജും നിലവാരത്തില്‍ എത്തണമെന്നില്ല. ഒരു സ്ഥാപനത്തിന് എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രമാത്രം ത്വരിതഗതിയിലായിരിക്കും അതിന്റെ വളര്‍ച്ച. IHRD യുടെ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് അതിന്റെ സാമ്പത്തിക സ്വാതന്ത്ര്യം(നിയന്ത്രിതമാണെങ്കിലും) നിര്‍ണ്ണായകമായിട്ടൂണ്ട് എന്നാണ് എന്റെ പക്ഷം.
5)താങ്കള്‍ മറുചോദ്യം ചോദിക്കുന്നില്ലെങ്കിലും ഞാന്‍ ഉത്തരം പറയുന്നു. ഞാന്‍ കാണിച്ച സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ തന്നെ മതിയാകും(അവ സ്വാശ്രയം അല്ലാതാകുന്നിടത്തോളം കാലം). അതും പോരെങ്കില്‍ MPC തന്നെ പറയുന്നതുപോലെ രാജഗിരിയുണ്ട്. ഉയര്‍ന്ന ഫീസ് ഉണ്ടായിരുന്നിട്ടൂം ഫ്രീ സീറ്റുള്ള സര്‍ക്കര്‍ കോളേജുകളില്‍ പോകാതെ ഇവയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത് അവയുടെ നിലവാരം കൊണ്ടു മാത്രമാണ്.
6)ചെലവു മുഴുവന്‍ ഫീസിനത്തില്‍ തന്നെ വസൂലാക്കണ മെന്നുണ്ടോ?
താങ്കള്‍ പറയുന്നത് വളരെ ശരിയാണ്. പക്ഷേ പ്രായോഗികമായ ബുദ്ധിമുട്ടൂകളുണ്ട്.അവയെ ആശ്രയിച്ചുകൊണ്ട് കോളേജ് നടത്താനാവില്ല.കേരളത്തിലെ മുഴുവന്‍ സ്വാശ്രയ മാനേജുമെന്റുകളും ഈ വിധത്തില്‍ ചിന്തിച്ചാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും കൊടുക്കാനും മാത്രം ഗ്രാന്റ് എവിടെനിന്നു കിട്ടും? ഇതിനുമാത്രം പ്രോജക്ടുകളുണ്ടൊ? പ്രോജക്ടുകടുണ്ടെങ്കില്‍ തന്നെ അതിനു പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കൂടിയാല്‍ രണ്ടുവര്‍ഷമാണ് കിട്ടൂക(2nd and 3rd year).അതിന്റെ ഇടയില്‍ തന്നെ പാഠ്യ വിഷയങ്ങള്‍ പൂര്‍ത്തിയാക്കണം, പരീക്ഷകള്‍ നടത്തണം.കുട്ടീകള്‍ പാസ് ഔട്ട് ആയാല്‍ പുതിയ കുട്ടീകളെ അതില്‍ ചേര്‍ക്കണം. അവരെ guide ചെയ്യാന്‍ പ്രാപ്തരായ അധ്യാപകര്‍ വേണം.ചുരുക്കത്തില്‍ സ്ഥിരമെന്ന് കരുതാനാവാത്ത ഈ വിധത്തിലുള്ള ധനസമാഹരണം പ്രാധമിക മൂലധനമായി കണക്കാക്കാനേ ആവില്ല.

അമേരിക്കയിലും മറ്റും ഫീസിനത്തില്‍ കാര്യമായ കുറവൊന്നും ഇല്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിസേര്‍ച്ച് സംബന്ധമായതു മുതല്‍ കൂലിപ്പണി എന്നു പറയാവുന്ന cleaning, serving in restaurant വരെ ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരമാണൂള്ളത്. ഈ പണം അവര്‍ക്ക് പഠനച്ചിലവുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതും കിട്ടാതെ ഫീസ് അടച്ച് പഠിക്കേണ്ടി വരുന്നവരും ഉണ്ട്.
7)കര്‍ണാടകത്തിലും, തമിഴ് നാടും എത്ര സ്ഥപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആയി? എത്ര എണ്ണം അടച്ചു പൂട്ടി?
കര്‍ണാടകത്തിലും, തമിഴ് നാടും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയത് അന്യസംസ്ഥാനക്കാരെ പ്രതീ‍ക്ഷിച്ചു തന്നെയാണ്. അന്ന് കേരളത്തില്‍ സ്ഥാപനങ്ങളുടെ ആകെ എന്നം 20ല്‍ താഴെയായിരുന്നു.
ഇപ്പോള്‍ അത് എഴുപതിനു മുകളിലായി. ഇതു പോലെ തന്നെ പോണ്ടിച്ചേരിയിലും. തീര്‍ച്ചയായും ഇത് അവിടങ്ങളിലെ സ്വാശ്രയ സ്വകാ‍ര്യസ്ഥാപനങ്ങളെ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചിട്ടൂണ്ട്.

അതേ സമയം മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന സ്ഥാപങ്ങള്‍ അവിടെ ഇപ്പോഴും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

കേരളത്തിലും ഇപ്പോള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ലോകാവസാനം വരെ നിലനില്‍ക്കുമെന്നോ അവയെല്ലാം തന്നെ മികവിന്റെ കേന്ദ്രങ്ങളാകുമെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ മികവിന്റെ കേന്ദ്രങ്ങളാകാത്ത പക്ഷം അവയ്ക്ക് അടച്ചു പൂട്ടുക യേ നിവൃത്തിയുള്ളൂ. അതായത് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ മുന്‍പില്‍ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകില്‍ മികവിന്റെ കേന്ദ്രങ്ങളാകുക, അല്ലെങ്കില്‍ അടച്ചുപൂട്ടുക. അതാണ് ഞാന്‍ പറഞ്ഞത് അവയ്ക്ക് നിലനില്‍ക്കണമെങ്കില്‍ മികവിന്റെ കേന്ദ്രങ്ങള്‍ അവാതിരിക്കാന്‍ നിര്‍വാഹമില്ല എന്ന്.

8)സിലബസ്സിന്റെ ഡീഗ്രഡേഷന്‍
ഇതു സംഭവിച്ചതായി പറയപ്പെടുന്നത് 99-00 കാലത്തണ്. അതായത് സ്വകാര്യ സ്വാശ്രയങ്ങള്‍ തുടങ്ങുന്നതിനും മുന്‍പേ. അന്ന് IHRD യുടെ കോളേജുകളും CUSAT നേരിട്ടു നടത്തുന്ന കോളേജുകളും മാത്രമുള്ള സമയം. ആര്‍ക്കു വേണ്ടിയാണെന്നു വ്യക്തം.
9)വിദ്യാര്‍ത്ഥി അധ്യാപക നിലവാരം കുറയുന്നതും ഗൈഡുകള്‍ ഉപയോഗിക്കുന്നതും പ്രശ്നം തന്നെയാണ്. അതിനു കാരണം സ്വാശ്രയ സ്ഥാപനങ്ങളാണെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാന രഹിതമാണ്.
10)ഐ ടി കൂലികള്‍ എന്നതും യാഥാര്‍ത്ഥ്യമാണ്. അത്തരം തൊഴില്‍ ചെയ്യാന്‍ ഒരു എഞ്ചിനീയറുടെ ആവശ്യവുമില്ല. ശരിതന്നെ. പക്ഷേ ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഐ ടി കൂലി. ഐ ടി മേഖലയിലെ സാച്ചുറേഷനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. എന്തു ചെയ്യാന്‍ ഒരിക്കല്‍ അത് സംഭവിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.മറ്റു മേഖലകളെ ഉപേക്ഷിക്കുന്നതിലും അനാവശ്യമായി എന്‍‌ജിനീയറിങ്-മെഡിക്കലിനെ ആശ്രയിക്കുന്നതിനെക്കുറിച്ചുമുള്ള എന്റെ ആശങ്കകള്‍ ഞാന്‍ എന്റെ പല കമന്റുകളിലും പരാമര്‍ശിച്ചിട്ടൂണ്ട്.

njjoju said...

Dear Mani,
1)കോടതിയിണ്ടെ നിരീക്ഷണം
മറ്റു സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളൊന്നും തന്നെ പ്രത്യക്ഷത്തില്‍ മികവു തെളിയിക്കാനുള്ള പ്രായം ആകാത്തതുകൊണ്ട് കോടതി നിരീക്ഷിച്ചത് സര്‍ക്കാര്‍ സ്വാശ്രയമോ, പ്രൊഫഷണനിലതര സ്വകാര്യസ്വാശ്രയമോ, അന്യസംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ സ്വാശ്രയമോ ആകാതെ തരമില്ലല്ലൊ? സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ മതിയായ തെളിവായതുകൊണ്ട് മറ്റൊരുദാഹരണവും കോടതിക്ക് പരിഗണിക്കേണ്ടതുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
2)“ഒരോ എഞ്ചിനീയറിങ്ങ് കോളെജുകളും വ്യത്യസ്തങ്ങളായ കഴിവുകളും, resources ഉം ഉള്ളവയാവുമല്ലോ.“ താങ്കള്‍ പറയുന്നതു ശരിയാണ്.
ഓരോ കോളേജിനും ഒരേ കോളേജില്‍ തന്നെയുള്ള കോഴ്സുകള്‍ക്കും അക്കാഡമിക്കലി ശക്തി-ദൌര്‍ബല്യങ്ങളുണ്ടാകാം എന്ന താങ്കളുടെ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ഈ അര്‍ത്ഥത്തിലല്ല കിരണ്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നതും M P ചന്ദ്രശേഖരന്‍ പട്ടികയുണ്ടാക്കിയിരിക്കുന്നതും. (മോഡലിലോ, ചെങ്ങനൂരോ ഇല്ലാത്ത ഒരു branch വച്ച് താരതമ്യം നടത്താന്‍ കഴിയുന്നതെങ്ങനെയെന്നു മനസ്സിലായില്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ).
3)30നുമേല്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് തുടങ്ങിയകോളേജ്
30 വര്‍ഷംകൊണ്ട് ഒരു സ്ഥാപനം ഇന്‍ഡസ്ട്രിയിലും പൊതുസമൂഹത്തിലും ഉണ്ടാക്കിയെടുക്കാവുന്ന പേര്(Brand Name)നെക്കുറിച്ച് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. അതിന്റെ ഇടയിലേക്ക് ഒരു സ്വാശ്രയ കോളേജ്, കോഴ്സ് എത്ര പുതിയതാണെങ്കില്‍ കൂടി കടന്നു വരിക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാല്‍ പറഞ്ഞ 65നു മുന്‍പേ തുടങ്ങിയ കോളേജുകളില്‍ എന്നാണ് EC, IT, CE തുടങ്ങിയതെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറഞ്ഞ സ്വാശ്രയ കോളെജുകളുടെ ഒപ്പമെങ്കിലും തുടങ്ങിയിട്ടൂണ്ടാകും. എന്നിട്ടൂം സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കര്‍ കോളേജുകളുടെ ഇടയില്‍ തങ്ങളുടെ വിഷയങ്ങളില്‍ വ്യക്തമാ‍യ സ്ഥാനമുണ്ട്.(സര്‍ക്കര്‍ കോളേജുകളില്‍ ഫ്രീ സീറ്റും സ്വാശ്രയത്തില്‍ KT തോമസ് കമ്മീഷന്‍ ഫീസും ആണെന്ന് ഓര്‍ക്കണം)
4)സ്വാശ്രയ കോളേജുകള്‍ ആയതുകൊണ്ട് മാത്രം അല്ല, മോഡലും ചെങ്ങന്നൂരും സര്‍ക്കാര്‍ കോളേജുകള്‍ക്ക് മുന്നിലെത്തിയത്.
സര്‍ക്കാര്‍സ്വാശ്രയകോളേജുകളുടെ സമ്പത്തിക സ്വാതന്ത്ര്യം സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വകാര്യ കോളേജുകള്‍ക്കും ഇടയിലായിരീക്കും. സര്‍ക്കര്‍ സ്വാശ്രയ മാനേജുമെന്റുകളുടെ ആത്മാര്‍ത്ഥത സര്‍ക്കരിന്റേതിനെക്കള്‍ മെച്ചവുമായിരിക്കും. സര്‍ക്കാര്‍ കോളേജിന് നല്ല മാനേജുമെന്റ് ഉണ്ടായാല്‍ തന്നെ വിഷന്‍ പ്രാവര്‍ത്തികമാക്കാന്‍ കാലതാമസമെടുക്കും.സ്വാശ്രയം ആയതുകൊണ്ടു മാത്രം ഒരു കോളേജും നിലവാരത്തില്‍ എത്തണമെന്നില്ല. ഒരു സ്ഥാപനത്തിന് എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രമാത്രം ത്വരിതഗതിയിലായിരിക്കും അതിന്റെ വളര്‍ച്ച. IHRD യുടെ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് അതിന്റെ സാമ്പത്തിക സ്വാതന്ത്ര്യം(നിയന്ത്രിതമാണെങ്കിലും) നിര്‍ണ്ണായകമായിട്ടൂണ്ട് എന്നാണ് എന്റെ പക്ഷം.
5)താങ്കള്‍ മറുചോദ്യം ചോദിക്കുന്നില്ലെങ്കിലും ഞാന്‍ ഉത്തരം പറയുന്നു. ഞാന്‍ കാണിച്ച സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ തന്നെ മതിയാകും(അവ സ്വാശ്രയം അല്ലാതാകുന്നിടത്തോളം കാലം). അതും പോരെങ്കില്‍ MPC തന്നെ പറയുന്നതുപോലെ രാജഗിരിയുണ്ട്. ഉയര്‍ന്ന ഫീസ് ഉണ്ടായിരുന്നിട്ടൂം ഫ്രീ സീറ്റുള്ള സര്‍ക്കര്‍ കോളേജുകളില്‍ പോകാതെ ഇവയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത് അവയുടെ നിലവാരം കൊണ്ടു മാത്രമാണ്.
6)ചെലവു മുഴുവന്‍ ഫീസിനത്തില്‍ തന്നെ വസൂലാക്കണ മെന്നുണ്ടോ?
താങ്കള്‍ പറയുന്നത് വളരെ ശരിയാണ്. പക്ഷേ പ്രായോഗികമായ ബുദ്ധിമുട്ടൂകളുണ്ട്.അവയെ ആശ്രയിച്ചുകൊണ്ട് കോളേജ് നടത്താനാവില്ല.കേരളത്തിലെ മുഴുവന്‍ സ്വാശ്രയ മാനേജുമെന്റുകളും ഈ വിധത്തില്‍ ചിന്തിച്ചാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും കൊടുക്കാനും മാത്രം ഗ്രാന്റ് എവിടെനിന്നു കിട്ടും? ഇതിനുമാത്രം പ്രോജക്ടുകളുണ്ടൊ? പ്രോജക്ടുകടുണ്ടെങ്കില്‍ തന്നെ അതിനു പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കൂടിയാല്‍ രണ്ടുവര്‍ഷമാണ് കിട്ടൂക(2nd and 3rd year).അതിന്റെ ഇടയില്‍ തന്നെ പാഠ്യ വിഷയങ്ങള്‍ പൂര്‍ത്തിയാക്കണം, പരീക്ഷകള്‍ നടത്തണം.കുട്ടീകള്‍ പാസ് ഔട്ട് ആയാല്‍ പുതിയ കുട്ടീകളെ അതില്‍ ചേര്‍ക്കണം. അവരെ guide ചെയ്യാന്‍ പ്രാപ്തരായ അധ്യാപകര്‍ വേണം.ചുരുക്കത്തില്‍ സ്ഥിരമെന്ന് കരുതാനാവാത്ത ഈ വിധത്തിലുള്ള ധനസമാഹരണം പ്രാധമിക മൂലധനമായി കണക്കാക്കാനേ ആവില്ല.

അമേരിക്കയിലും മറ്റും ഫീസിനത്തില്‍ കാര്യമായ കുറവൊന്നും ഇല്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിസേര്‍ച്ച് സംബന്ധമായതു മുതല്‍ കൂലിപ്പണി എന്നു പറയാവുന്ന cleaning, serving in restaurant വരെ ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരമാണൂള്ളത്. ഈ പണം അവര്‍ക്ക് പഠനച്ചിലവുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതും കിട്ടാതെ ഫീസ് അടച്ച് പഠിക്കേണ്ടി വരുന്നവരും ഉണ്ട്.
7)കര്‍ണാടകത്തിലും, തമിഴ് നാടും എത്ര സ്ഥപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആയി? എത്ര എണ്ണം അടച്ചു പൂട്ടി?
കര്‍ണാടകത്തിലും, തമിഴ് നാടും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയത് അന്യസംസ്ഥാനക്കാരെ പ്രതീ‍ക്ഷിച്ചു തന്നെയാണ്. അന്ന് കേരളത്തില്‍ സ്ഥാപനങ്ങളുടെ ആകെ എന്നം 20ല്‍ താഴെയായിരുന്നു.
ഇപ്പോള്‍ അത് എഴുപതിനു മുകളിലായി. ഇതു പോലെ തന്നെ പോണ്ടിച്ചേരിയിലും. തീര്‍ച്ചയായും ഇത് അവിടങ്ങളിലെ സ്വാശ്രയ സ്വകാ‍ര്യസ്ഥാപനങ്ങളെ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചിട്ടൂണ്ട്.

അതേ സമയം മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന സ്ഥാപങ്ങള്‍ അവിടെ ഇപ്പോഴും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

കേരളത്തിലും ഇപ്പോള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ലോകാവസാനം വരെ നിലനില്‍ക്കുമെന്നോ അവയെല്ലാം തന്നെ മികവിന്റെ കേന്ദ്രങ്ങളാകുമെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ മികവിന്റെ കേന്ദ്രങ്ങളാകാത്ത പക്ഷം അവയ്ക്ക് അടച്ചു പൂട്ടുക യേ നിവൃത്തിയുള്ളൂ. അതായത് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ മുന്‍പില്‍ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകില്‍ മികവിന്റെ കേന്ദ്രങ്ങളാകുക, അല്ലെങ്കില്‍ അടച്ചുപൂട്ടുക. അതാണ് ഞാന്‍ പറഞ്ഞത് അവയ്ക്ക് നിലനില്‍ക്കണമെങ്കില്‍ മികവിന്റെ കേന്ദ്രങ്ങള്‍ അവാതിരിക്കാന്‍ നിര്‍വാഹമില്ല എന്ന്.

8)സിലബസ്സിന്റെ ഡീഗ്രഡേഷന്‍
ഇതു സംഭവിച്ചതായി പറയപ്പെടുന്നത് 99-00 കാലത്തണ്. അതായത് സ്വകാര്യ സ്വാശ്രയങ്ങള്‍ തുടങ്ങുന്നതിനും മുന്‍പേ. അന്ന് IHRD യുടെ കോളേജുകളും CUSAT നേരിട്ടു നടത്തുന്ന കോളേജുകളും മാത്രമുള്ള സമയം. ആര്‍ക്കു വേണ്ടിയാണെന്നു വ്യക്തം.
9)വിദ്യാര്‍ത്ഥി അധ്യാപക നിലവാരം കുറയുന്നതും ഗൈഡുകള്‍ ഉപയോഗിക്കുന്നതും പ്രശ്നം തന്നെയാണ്. അതിനു കാരണം സ്വാശ്രയ സ്ഥാപനങ്ങളാണെന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാന രഹിതമാണ്.
10)ഐ ടി കൂലികള്‍ എന്നതും യാഥാര്‍ത്ഥ്യമാണ്. അത്തരം തൊഴില്‍ ചെയ്യാന്‍ ഒരു എഞ്ചിനീയറുടെ ആവശ്യവുമില്ല. ശരിതന്നെ. പക്ഷേ ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഐ ടി കൂലി. ഐ ടി മേഖലയിലെ സാച്ചുറേഷനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. എന്തു ചെയ്യാന്‍ ഒരിക്കല്‍ അത് സംഭവിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.മറ്റു മേഖലകളെ ഉപേക്ഷിക്കുന്നതിലും അനാവശ്യമായി എന്‍‌ജിനീയറിങ്-മെഡിക്കലിനെ ആശ്രയിക്കുന്നതിനെക്കുറിച്ചുമുള്ള എന്റെ ആശങ്കകള്‍ ഞാന്‍ എന്റെ പല കമന്റുകളിലും പരാമര്‍ശിച്ചിട്ടൂണ്ട്.

njjoju said...

എന്റെ അവസാ‍നത്തെ കമന്റിലെ 6th Pointലെ (2nd and 3rd year) എന്നത് (3rd and 4th year)എന്നു വായിക്കാന്‍ അപേക്ഷ.

njjoju said...

കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ ഗവര്‍‌മെന്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ സീറ്റ് ഷെയറിങ് അനുപാതവും ഫീസ് ഘടനയും പ്രഖ്യാപിച്ചു.
55 per cent of the seats will be available for selection at a uniform fee of Rs. 25,000
For 45 per cent management quota seats, an upper limit of Rs. 1.25 lakh fixed.But the limit will not apply to the 15 per cent NRI quota seats and five per cent discretionary quota.
(ഹിന്ദു,Sunday, Feb 04, 2007).

പ്രസ്തുത ഘടനപ്രകാരം (15 per cent NRI quota seats and five per cent discretionary quota ഒഴിച്ച്)ഒരു സീറ്റിന് ശരാശരി 70000 രൂ ആകുന്നുണ്ടെന്നു മനസ്സിലാക്കം. ഞാന്‍ ഒരേ കോളേജില്‍ രണ്ടുതരം ഫീസ് എന്നതിനോട് തത്വത്തില്‍ യോജിക്കുന്ന ആളല്ല(കുറഞ്ഞ ഫീസില്‍ പാവപ്പെട്ടവനും കൂടിയഫീസില്‍ സമ്പന്നനും ആണ് വരുന്നതെന്ന് ഉറപ്പിക്കാന്‍ കഴിയാത്തടത്തോളം കാലം). എങ്കിലും ഞാന്‍ സൂചിപ്പിച്ച സ്വാശ്രയസ്ഥപങ്ങളെ സംബന്ധിച്ചും മൈനോരിറ്റി സ്ഥാപനങ്ങളെ സംബന്ധിച്ചും ഉള്ള വിധികള്‍ (മാനേജുമെന്റിന് അനുകൂലമെന്നു പറയാവുന്ന) നിലനില്‍ക്കെത്തന്നെ സര്‍ക്കാരിന് സ്വാശ്രയസ്ഥാ‍നങ്ങളുമായി ക്രിയാത്മകമായ ചര്‍ച്ച നടത്താന്‍ കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്.

കിരണ്‍ തോമസ് said...

ജൊജു ഉന്നയിച്ച ഏറ്റവും വലിയ പോയന്റ്‌ NOC ഇല്ലാതെയും കോളേജ്‌ നടത്താം എന്നതാണ്‌. ഇതിനെക്കുറിച്ച്‌ ഒന്നന്വേഷിക്കാന്‍ ഒരു രണ്ടു ദിവസം വേണം. കാരണം ഒരു ഗവണ്മെന്റിന്റെയോ സര്‍വകലശാലയുടെയോ അനുമതികൂടാതെ ഒരു സ്വകാര്യസ്ഥാപനം ഒരു സംസ്ഥാനത്ത്‌ തുടങ്ങാനും തുടര്‍ന്ന് AICTE approvel വാങ്ങി ഇഷ്ടമുള്ളതുപോലെ പ്രവേശനം നടത്താമോ എന്നതിന്റെ യാഥര്‍ത്യം അന്വേഷിക്കാതെ പറയാന്‍ കഴിയില്ല.

njjoju said...

ശരി കിരണ്‍,
അന്വേഷണം പുരോഗമിക്കട്ടെ. പിന്നെ ഞാന്‍ ഉന്നയിച്ച പോയിന്റ് എന്നു പറയുന്നതിനേക്കാള്‍ ഞാന്‍ Quote ചെയ്ത് പോയിന്റ് എന്നു കരുതുന്നതാണ് ശരി. ഞാന്‍ വെറുതെ copy paste ചെയ്തെന്നു മാത്രം.
പിന്നെ AICTE approvel വാങ്ങി ഇഷ്ടമുള്ളതുപോലെ പ്രവേശനം നടത്താനൊന്നും പറ്റില്ല. ഫീസ് no profiteering ആയിരിക്കണം. capitation fees cannot be charged. ഇതിനുള്ളില്‍ നിന്നു കൊണ്ടു ലാഭകരമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യമാണ് കോടതി വിവക്ഷിക്കുന്നത്.

മണി said...

ജോജു., താങ്കള്‍ മറുക്കുറിപ്പ് എഴുതിയപ്പോള്‍ വിശദീകരിക്കപ്പേടേണ്ട കുറെ കാര്യങ്ങള്‍ വിട്ടുപോയി എന്ന് തോന്നുന്നതുകോണ്ടും, കുറച്ച്കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചു എന്നും തോന്നുന്നതുകൊണ്ടും ഒരിക്കല്‍ കൂടി കമന്റ് ഇടുകയാണ്.
1. ഫീസിളവ്:
വിദേശത്ത് പലസ്ഥാപനങ്ങളിലും പൂര്‍ണ്ണമായ ഫീസ് ഇളവുണ്ട് എന്ന് എനിക്കു ഉറപ്പിച്ച് പറയാന്‍ കഴിയും. ഫീസിളവു കിട്ടാന്‍ അവര്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടതുണ്ട് എന്നതും ചെയ്യുന്ന പണി കളില്‍, താങ്കള്‍ പറയുന്ന തരത്തിലുള്ള തൊഴിലുകള്‍ ഉണ്ട് എന്നതും ശരിയാണ്‍. എന്നാല്‍ പറയാതിരുന്ന ചിലത് ഇതൊക്കെയാണ്‍:
1. കൂലിപ്പണി മാത്രമല്ല, അക്കാദമിക് തലത്തിലുള്ള ജോലികളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ട്.
2. തൊഴില്‍ സംബന്ധ മായ ഉച്ച നീചസ്തങ്ങളൊന്നും അവിടെ അരും വച്ചു പുലര്‍ത്താറില്ല.
3. തൊഴില്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിനനുസരിച്ച് വേതനം ലഭിക്കുന്നതിനു
പുറമെയാണു ഫീസിളവും കിട്ടുന്നത്.
..കേരളത്തിലെ മുഴുവന്‍ സ്വാശ്രയ മാനേജുമെന്റുകളും ഈ വിധത്തില്‍ ചിന്തിച്ചാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും കൊടുക്കാനും മാത്രം ഗ്രാന്റ് എവിടെനിന്നു കിട്ടും? ഇതിനുമാത്രം പ്രോജക്ടുകളുണ്ടൊ?. പ്രൊജക്ടുകളുണ്ടെങ്കില്‍ തന്നെ അതിനു പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കൂടിയാല്‍ രണ്ടുവര്‍ഷമാണ്.....?
എല്ലാവര്‍ക്കും ഗ്രാന്റ് എന്നും എല്ലാവര്‍ക്കും പ്രൊജെക്റ്റ് എന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. ഫീസു കുറക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ്‍. പ്രോജക്റ്റുകളും മറ്റും
ആവശ്യത്തിനുണ്ടെന്ന് തന്നെ യാണ് ഞാന്‍ കരുതുന്നത്. താങ്കള്‍ പറയുന്ന കുറവുകളുള്ളതിനാല്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് അപ്രാപ്യമാണെങ്കിലും, മികവിന്റെ കേന്ദങ്ങളാവാന്‍ വെമ്പുന്നവര്‍ക്ക് വലിയ പ്രയാസം നേരിടേണ്ടിവരില്ല. ആവശ്യത്തിനു പ്രൊജക്റ്റുകള്‍ ഇല്ലാത്തതല്ല, പ്രൊജക്റ്റുകള്‍ കണ്ടെത്താനും, അവ മാനേജ് ചെയ്യാനുമാണ് കഴിവ് വേണ്ടത്. പ്രൊജക്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെകൂടാ‍തെ project associates നെ ക്കൂടി നിയമിക്കേണ്ടി വരും. മാത്രവുമല്ല
ഫീസിളവു ലഭിക്കുന്ന കുട്ടികള്‍ കോഴ്സു കഴിഞ്ഞതിനു ശേഷം ഒന്നോ രണ്ടോ വര്‍ഷം കൂടി കോളേജില്‍ പ്രവര്‍ത്തിക്കണം എന്ന നിബന്ധന വക്കാവുന്നതെയുള്ളു. ഇങ്ങനെ കിട്ടുന്ന അധിക വരുമാനം പ്രാഥമിക മൂലധനമായല്ല, പ്രവര്‍ത്തന ചിലവിലേക്കാണു വകയിരുത്തേണ്ടത്. പിന്നെ പ്രാപ്തരാ‍യ അദ്ധ്യാപരുടെ കാര്യം; അങ്ങനെ യുള്ളവരെ കിട്ടതെ എങ്ങനെയാ മികവിന്റെ കേന്ദ്രങ്ങള്‍ ആവുന്നത്?
ഒരു സാധാരണ കോളേജിനെ സംബന്ധിച്ചണെങ്കില്‍ ഇതെല്ലാം വിഷമമുള്ള കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ മികവിന്റെ കേന്ദങ്ങള്‍ ആയില്ല എങ്കില്‍ നില
നില്പില്ലാത്തവരുടെ കാര്യത്തില്‍ ഇതൊരു ജീവന്മരണ പ്രശ്നം തന്നെയല്ലേ? അപ്പോള്‍ പിന്നെ വേറെ വഴിയൊന്നും ഇല്ലല്ലോ.
2. സിലബസ്സില്‍ന്റെ നിലവാരത്തകര്‍ച്ച:
CUSAT സിലബസ്സിന്റെ നിലവാരത്തകര്‍ച്ച 99-00 കാലഘട്ടത്തില്‍ മാത്രമാണെന്നുള്ള കണ്ടെത്തല്‍ അപാരം തന്നെ. വാദത്തിന്നു വേണ്ടി അതു സമ്മതിച്ചാല്‍ തന്നെ CUSAT നടത്തുന്ന സ്വാശ്രയ ക്കോളേജിനു വേണ്ടി ചെയ്തതല്ലേ അത്? അതിനു ശേഷം മറ്റു സ്വാശ്രയക്കോളേജുകള്‍ അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടും,നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കാതെ ഞാന്‍ പറഞ്ഞ മറ്റു നിലവാരത്തകര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കാത്തതെന്തേ? മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ ഒരു തയാറെടുപ്പൊക്കെ
വേണ്ടെന്നുണ്ടോ?
9)വിദ്യാര്‍ത്ഥി അധ്യാപക നിലവാരം കുറയുന്നതും ഗൈഡുകള്‍ ഉപയോഗിക്കുന്നതും പ്രശ്നം തന്നെയാണ്. അതിനു കാരണം സ്വാശ്രയ സ്ഥാപനങ്ങളാണെന്ന
രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാന രഹിതമാണ്.

സ്വാശ്രയകോളേജ്കളിലെ പ്രവേശന റാങ്ക് നില ണോക്കിയാല്‍ തന്നെ കുട്ടികളുടെ നിലവാരം മനസ്സിലാക്കാവുന്നതേയുള്ളു. പിന്നെ അദ്ധ്യാപകരുടെ കാര്യം; അതു ഞാന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ആവശ്യത്തിനു യോഗ്യതയുള്ള അദ്ധ്യാപകരില്ല എന്ന നഗ്ന സത്യം ഒളിച്ച് വച്ചിട്ടു കാര്യമില്ല തന്നെ. കഴിവുള്ള അദ്ധ്യാപകരെ കിട്ടണമെങ്കില്‍, അവര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സേവന വേതന വ്യവസ്ഥകള്‍ വേണം, നാലഞ്ച് വര്‍ഷങ്ങള്‍ക്കകം ആടച്ചു പൂട്ടിപ്പോകില്ല എന്ന വിശ്വാസവും അവരിലുളവാക്കണം. ഇക്കാര്യത്തില്‍ സ്വകാര്യ മാനേജുമെന്റുകള്‍ മിക്കതും ഒരു പരാജയമാണ്.
മികവിന്റെ കേന്ദ്രങ്ങള്‍ (ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ) ആയില്ലെങ്കിലും, അടച്ചു പൂട്ടപ്പെടാതെ കഴിയുന്നത്ര കാശുണ്ടാക്കുക എന്ന നയം തുടരാന്‍ സ്വാശ്രയ മാനേജുമെന്റിന്റെ കൂട്ടായ്മക്ക് കഴിയുമെന്നു അതിനു കോടതിയുടെയും മറ്റും പിന്‍ ബലമുണ്ടെന്നും മനസ്സിലാക്കാന്‍ സൂഷ്മ നിരീക്ഷണമൊന്നും വേണ്ട. ഇനി ജോജു പറയുന്നതു പോലെ 7 വര്‍ഷം നില നിന്നിട്ടു പൂട്ടിയാല്‍ പോലും കച്ചവടം ലാഭം തന്നെ!
പിന്നെ സ്വാതന്ത്ര്യത്തിന്റെ കാര്യം. ഇക്കാര്യത്തില്‍ താങ്കള്‍ പറയുന്നത് എനിക്കു ശരിക്കു മനസ്സിലായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്, സര്‍ക്കാര്‍ കോളെജുകള്‍ എന്നൊക്കെ പറയുമ്പോള്‍, ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പെടുമോ? അതോ അവീടത്തെ ഭരണ യന്ത്രത്തെ ആണോ ഉദ്ദേശിച്ചത്? സാമ്പത്തിക സ്വാതന്ത്ര്യം കുറവാണെന്നത് ഒരു പോരായ്മ തെന്നെയാണു, സര്‍ക്കാര്‍ കോളേജുകളെ സംബന്ധിച്ചിടത്തോളം. പല വികസന കാര്യങ്ങളിലും ഇത് പ്രതികൂലമായി ഭവിക്കാറുമുണ്ട്. ഇതുമൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ (ഒരു പരിധി വരെ ) തരണം ചെയ്യാന്‍ പി ടി ഏ മൂലം കഴിയുന്നുമുണ്ട്. അതായത് ഒരു പ്രിന്സിപ്പാളും
വിദ്യാര്‍ഥി പ്രതിനിധികളും പി ടീ എ യും കൂടി ചേര്‍ന്ന് പരിഹരിക്കാവുന്നതാണ്‍. നല്ല ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടി ക്കാണിക്കാവുന്നതാണ്‍.
എന്നാല്‍ സ്വാശ്രയക്കോളേജിനെ ക്കുറിച്ച് താങ്കള്‍ പറയുന്നത് കണക്കിലെടുത്താല്‍
..വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 2000 നു ശേഷം നിലവാരം
“ ഉയര്‍ന്ന ഫീസ് ഉണ്ടായിരുന്നിട്ടൂം ഫ്രീ സീറ്റുള്ള സര്‍ക്കര്‍ കോളേജുകളില്‍ പോകാതെ ഇവയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നത് അവയുടെ നിലവാരം കൊണ്ടു മാത്രമാണ്.
വളരെ അവ്യക്തമോ അതിശയകരമോ ആയ ഒരു പ്രസ്താവനയാണിതെന്നു പറയാതെ വയ്യ. സര്‍ക്കാര് ‍കോളെജില്‍ ഫ്രീ സീറ്റു കിട്ടിയിട്ടും അവിടെ ചേരാതെ
രാജഗിരിയിലോ മറ്റു സ്വാശ്രയ കോളേജുകളിലോ (സര്‍ക്കാര്‍ സ്വാശ്രയത്തിലല്ലാതെ) ചേര്‍ന്ന കുട്ടികളുടെ ഒരു ലിസ്റ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.(അവരുടെ
എന്റ്രന്‍സ് റാങ്ക് നമ്പര്‍ കിട്ടിയാലും മതി.)

താങ്കള്‍ എഴുതിയ പോസ്റ്റുകളില്‍ നിന്നു:)സിലബസ്സിന്റെ ഡീഗ്രഡേഷന്‍ ഇതു സംഭവിച്ചതായി പറയപ്പെടുന്നത് 99-00..."
താങ്കല്‍ ഇപ്പറയുന്നതില്‍ രസകരമായ രണ്ടു കാര്യങ്ങള്‍ ഉല്‍ക്കൊണ്ടിരിക്കുന്നു. 1. CUSAT ആരംഭിച്ചതും സ്വാശ്രയക്കോളേജ് തന്നെ യാണ്.
2. നിലവാരത്തകര്‍ച്ച തടയാന്‍ അതിനുശേഷം അഫിലിയേറ്റ് ചെയ്യപ്പെട്ട സ്വാശ്രയക്കോളേജുകള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ താങ്കളുടെ മുന്‍പുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത് :
കാലാനുസ്രുതമായ സിലബസ് നവീകരണങ്ങള്‍ വളരെ വേഗം സ്വാശ്രയസ്ഥാപനങ്ങള്‍ ചിന്തിക്കും. സര്‍വ്വകലാശാലകളില്‍ അതിനുള്ള മാര്‍ഗ്ഗം ആരായും
ശരിയാണെന്നു തോന്നുന്നുണ്ടോ? എവീടെയോ എന്തോ പൊരുത്തക്കേടില്ലെ??
താങ്കള്‍ പറയുന്നു ‘’സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ മുന്‍പില്‍ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകില്‍ മികവിന്റെ കേന്ദ്രങ്ങളാകുക, അല്ലെങ്കില്‍ അടച്ചുപൂട്ടുക.“
എന്നാല്‍ അന്യ സംസ്ഥനങ്ങളിലെ സ്വാശ്രയസ്ഥാപനങ്ങളേ പ്പറ്റി ചോദിച്ചപ്പോള്‍ താങ്കളില്‍ നിന്ന് കിട്ടിയ മറുപടി തൃപ്തികരമലല്ലാതായിപ്പോയി.

AICTE web site ല്‍ നിന്നു കിട്ടിയ ചില വിവരങ്ങള്‍:
No of self financing college in Tamilnadu that started on 1999 or earlier and still existing = 148
No college accredited that started on or before 1999 = 37
Total number of self-financing colleges in Tamilnadu at present: 253

No of self financing colleges in Karnataka that started in the year 1999 or earlier= 56
No self financing colleges accredited that started on or before 1999= 19
Total number of self-financing colleges in Tamilnadu at present: 117
മേല്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് തുടങ്ങി 7 വര്‍ഷങ്ങള്‍ക്ക് ശേഷവും, മിക്ക സ്വകാര്യ കോളേജുകകള്‍ക്കും മികവു തെളിയിക്കാനായില്ല എന്നും, കേരളത്തില്‍ നിന്നുള്ള ഒഴുക്ക് നിലച്ചിട്ടും, നിലവാ‍രമില്ലത്തതു പൂട്ടിയുമില്ല, പുതിയ സ്വാശ്രയ കോളേജ്ജുകള്‍ തുടങ്ങി എന്നുമല്ലേ? മികവിന്റെ കേന്ദ്രങ്ങള്‍ ആവാതെ തന്നെ അവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തന്നെയല്ലെ വിശ്വസിക്കാന്‍ കഴിയുക? മറ്റൊരുകാര്യം,
അത്തരം തൊഴില്‍ ചെയ്യാന്‍ ഒരു എഞ്ചിനീയറുടെ ആവശ്യവുമില്ല. ശരിതന്നെ. പക്ഷേ ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ...
ഒരു തൊഴീല്‍ അല്ലെങ്കില്‍ പ്രൊഫഷന്‍ പഠിച്ചിട്ട് മറ്റൊരു തൊഴില്‍ ചെയ്യേണ്ടി വരുന്നത് അത്ര നല്ല കാര്യമാണോ? എഞ്ചിനീയര്‍ ആവാതെയും ആ തൊഴില്‍ ചെയ്യാമായിരുന്നല്ലോ. ഈ കുട്ടികള്‍ക്ക് അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കള്‍കുണ്ടവുന്ന നഷ്ടത്തിനു ആരാണു ഉത്തരം പറയേണ്ടത്?

സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ കഴിയില്ല എന്നല്ല; അവര്‍ അതിനുവേണ്ടി ശ്രമിക്കാതെ വാളഞ്ഞ വഴിക്കും
സ്വാധീനമുപയോഗിച്ചും സമൂഹത്തെ ചൊല്‍പ്പടിക്കു വരുത്താന്‍ ശ്രമിക്കുകയാണ്. അതിനു സ്തുതി പാടുന്നവരെ ക്കുറിച്ച് നല്ല അഭിപ്രായം തോന്നുന്നില്ല.
സമയക്കുറവ് മൂലം ഈ ചര്‍ച തുടരാന്‍ കഴിയില്ല. അതിനാല്‍ നിര്‍ത്തുകയാണ്.
Mani

Inji Pennu said...

മണി മാഷേ,
താങ്കെളുഴുതിയ കമന്റില്‍ നിന്നും ഒരു സംശയം ചോദിച്ചോട്ടെ.
“ഫീസിളവു ലഭിക്കുന്ന കുട്ടികള് കോഴ്സു കഴിഞ്ഞതിനു ശേഷം ഒന്നോ രണ്ടോ വര്ഷം കൂടി കോളേജില് പ്രവര്ത്തിക്കണം എന്ന നിബന്ധന വക്കാവുന്നതെയുള്ളു.”

അങ്ങിനെയൊരു ബോണ്ടിനു നിയമസാദ്ധ്യതയുണ്ടോ? ലേബര്‍ നിയമങ്ങളെല്ലാം തൊഴിലാളികള്‍ ലീനിങ്ങ് അല്ലേ നാട്ടില്‍? അതോണ്ട് അങ്ങിനെയൊരു ബോണ്ട് വെച്ചാല്‍ അത് കോടതയില്‍ പോയാല്‍, മിക്കവാരും തൊഴിലാളികള്‍ ജയിച്ചേ കണ്ടിട്ടുള്ളൂ.
അതിനെക്കുറിച്ച് അറിയാമെങ്കില്‍ കൂടുതല്‍ പറയാമൊ?

കിരണ്‍ തോമസ് said...

inji pennu ഈ ബോണ്ട്‌ പരിപാടി കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള ഒട്ടുമിക്ക സ്വയാശ്രയ നഴ്‌സിഗ്‌ കോളേജുകളിലും നടക്കുന്നുണ്ട്‌. വളരെ വര്‍ഷങ്ങളായി നടത്തുന്ന ഈ പരിപാടിക്കെതിരെ ഇതു വരേ ആരും കേസുകൊടുത്തതായി അറിവില്ല. ഇനി ഈ ബോണ്ട്‌ ചെയ്യുന്നവര്‍ സൌജന്യ വിദ്യാഭ്യാസം കിട്ടിയവരൊന്നുമല്ല. കോഴയും വന്‍ ഫീസും നല്‍കിയവരാണ്‌. ( കോഴ്‌സിന്‌ ശേഷം 6 മാസം മാത്രം ഇന്റേണല്ഷിപ്പ്‌ ചെയ്യിക്കുന്ന നല്ലാ സ്വാകാര്യ നഴ്‌സിംഗ്‌ കോളേജുകളും ഉണ്ട്‌ എന്ന വസ്തുത മറക്കുന്നില്ല ഉദാ: കസ്തൂര്‍ബ മെഡിക്കല്‍ കോളെജ്‌ മണിപ്പാല്‍ പോലുള്ളവ)

മണി said...

injippennE,
ബോണ്ട് എന്നാല്‍ “പരസ്പര ബന്ധനം“എന്നോ മറ്റൊ പറയാവുന്ന ഒരു സംഗതിയാണ്. ഇരുഭാഗത്തും ഒരേ പോലെ ഗുണമോ ദോഷമോ ഊണ്ടാകാവുന്ന ഒരു ധാരണയിലാണതിന്റെ നില നില്പ്. ഒരു ബോണ്ടിനു നിയമ പരമായ സാധുത കിട്ടണമെങ്കില്‍ അതില്‍ ഒരു കക്ഷിക്കുമാത്രം ഗുണകരമായ (ഏകപക്ഷീയമായ) നിബന്ധനകള്‍ ഉണ്ടവാന്‍ പാടില്ല. ഏകപക്ഷീയമായ നിബന്ധനകള്‍ ഉള്ള ഒരു ബോണ്ട് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
പലപ്പോഴും മുതലാളിമാര്‍ക്കു പറ്റുന്ന അക്കിടി ഇത്തരത്തില്‍ തൊഴിലാളിക്കു മാത്രം മോശമായി ബാധിക്കുന്ന നിബന്ധനകള്‍ എഴിതിച്ചേര്‍ക്കുന്നതു കൊണ്ടാണ്.

njjoju said...

Dear Mani,
1)വിദേശ കലാലയങ്ങളിലെ ഫീസിളവ്.
താങ്കള്‍ക്ക് തീര്‍ച്ചയുള്ള സ്ഥിതിക്ക് ഇക്കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. (“വിദ്യാര്‍ത്ഥികള്‍ക്ക് റിസേര്‍ച്ച് സംബന്ധമായതു മുതല്‍ കൂലിപ്പണി എന്നു പറയാവുന്ന cleaning, serving in restaurant വരെ ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരമാണൂള്ളത്“ എന്നാണ് ഞാന്‍ പറഞ്ഞത്. )എന്റെ അറിവില്‍ അമേരിക്കന്‍ യൂണിവേര്‍സിറ്റികളില്‍ പഠനത്തോടനുബന്ധിച്ച് മൂന്നുതരം ജോലികളാണ് കിട്ടുന്നത്.1)റിസേര്‍ച്ച് സംബന്ധമായവ.റിസേര്‍ച്ചിന് പ്രൊഫസറെ സഹായിക്കുകയാണ് ഇവരുടെ കര്‍ത്തവ്യം. പഠനത്തിനും മറ്റുചിലവുകള്‍ക്കും പുറമെ അത്യാവശ്യം മിച്ചം പിടിക്കാനും കഴിയുന്ന ജോലിയാണിത്. ഇതാണ് പൊതുവെ സ്കോളര്‍ഷിപ്പായി അറിയപ്പെടുന്നത് എന്നാണ് എന്റെ അറിവ്.വളരെക്കുറച്ചു പേര്‍ക്കു മാത്രം കിട്ടാന്‍ സാധ്യതയുള്ള ഇതു മാത്രമേ അക്കാഡമിക്കല്‍ എന്നു പറയാന്‍ കഴിയൂ.2)ഒഫീസ് ജോലികള്‍-ഒഫീസിലെ ക്ലറിക്കല്‍ ജോലികള്‍, ലൈബ്രറി തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടും.3)കൂലിപ്പണികള്‍ എന്നു പറയാവുന്നവ.(കൂലിപ്പണി നൂ പറഞ്ഞത് അവയെ തരംതാഴ്ത്താനാണെന്നു താങ്കള്‍ തെറ്റിധരിച്ചു എന്നു തോന്നുന്നു) ഇതു മൂന്നുമല്ലാതെ ഒരു ഫീസിളവിനെക്കുറിച്ച് എനിക്കറിയില്ലാത്തതുകൊണ്ടാണ് ഞാന്‍ അക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്.
എന്നാല്‍ തോഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയില്‍ 2,3 രീതികള്‍ സാധ്യമാണെന്നു തോന്നുന്നുല്ല. ഒന്നാം വിഭാഗത്തിലെ റിസേര്‍ച്ച് സംബന്ധമായ ജോലികള്‍ക്ക് സാങ്കേതികമായ പരിമിതികള്‍ ഉണ്ടുതാനും. അതായത് റിസേര്‍ച്ച് നടക്കാന്‍ സാധ്യതയുള്ളത് PhD ചെയ്യുമ്പോഴാണ്. Master Degree ചെയ്യുന്നവരാണ് പുതുവേ സഹായികളായിവരുക. Bachelor degree മാത്രമുള്ള കേരളത്തിലെ(ഇന്ത്യയിലെ) സാങ്കേതിക കലാലയങ്ങളില്‍ ഇത്തരത്തിലുള്ള സാധ്യത വളരെക്കുറവാണ് എന്നാണ് എന്റെ പക്ഷം.
അക്കാഡമിക്കലി നോക്കുകയാണെങ്കില്‍ റിസേര്‍ച് സംബന്ധമായ പ്രോജക്ടുകള്‍കൊണ്ടേ കാര്യമുള്ളൂ. ഒരു പ്രോഡക്ട് ഡെവലപ് മെന്റ് ആ‍ണ്‍് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന്റെ മാര്‍ക്കറ്റിങ് തുടങ്ങിയുള്ള പ്രശ്നങ്ങള്‍ വേറെ. പ്രോഡക്ട് മാര്‍ക്കറ്റില്‍ ഹിറ്റ് ആയില്ലെങ്കില്‍ അത്രയും നഷ്ടം. പിന്നെ കിട്ടാവുന്ന പ്രോജക്ക്ടുകളെ സംബന്ധിച്ചാണേങ്കില്‍ അതിലും ചിലവുകുറച്ച്, അതിലും വേഗത്തില്‍ ചെയ്തുകൊടുക്കാനായിട്ട് ഇവിടെ ഇഷ്ടം പോലെ കമ്പനികളില്ലേ? അവരോടായിരിക്കും നമുക്കേ മത്സരിക്കേണ്ടീവരുക. project associatesനെയും നിലവാരമുള്ള അധ്യാപകരെയും നിയമിക്കണമെങ്കില്‍ അവര്‍ക്ക് ജോബ് മാര്‍ക്കറ്റില്‍ കിട്ടാവുന്നതിനോട് കിടപിടിക്കുന്ന വേതനം കൊടുക്കണം. (ഗവര്‍മെന്റ് ഡൊക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി പറയുകയുണ്ടായി.) നമ്മള്‍ മത്സരിക്കുന്നത് ഇന്ത്യന്‍ കറന്‍സിയിലല്ല അമേരിക്കന്‍ ഡോളറിലാണെന്ന് മറക്കരുത്. അതുകൊണ്ട് ഇതൊന്നും അസംഭവ്യം അല്ലെങ്കിലും നടക്കാനുള്ള സാധ്യത വളരെക്കുറവാണ് എന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

ഫീസ് കുറക്കരുതെന്നോ കുറക്കാനുള്ള വഴികള്‍ നോക്കരുതെന്നോ എനിക്ക അഭിപ്രായമില്ല. എങ്കിലും വാങ്ങുന്ന ഫീസിനെ മാത്രം ആശ്രയിച്ച് കോളേജ് നടത്തുന്നതിലെ അപാകത എനിക്ക് ഇപ്പൊഴും പിടികിട്ടുന്നില്ല.

ഇക്കാണുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ അത്രയും വന്നിരിക്കുന്നത് ഇനിയും സാച്ചുറേറ്റഡായിട്ടില്ലാത്ത ഇന്ത്യന്‍ IT-Telecom-HiTech മാര്‍ക്കെറ്റിനെ നോക്കിത്തന്നെയാണ്. കേരളത്തില്‍ നിന്ന് എത്രപേര്‍ സാങ്കേതികവിഷയങ്ങളില്‍ Master Degree എടുക്കുന്നുണ്ടന്നു നോക്കിയാല്‍ തന്നെ ഇതു മനസ്സിലാകും.അമേരിക്കയിലോ മറ്റു വിദേശരാജ്യങ്ങളിലോ സ്ഥിരതാമസമാവുക എന്ന ലക്ഷ്യത്തോടെ ഉള്ള MS, B.Tech കൊണ്ട് ജോലി കിട്ടാതെ വരുമ്പോഴുള്ള M.Tech എന്നിവയെ മാറ്റിനിര്‍ത്തിയാല്‍ ഈ സംഖ്യ വളരെ കുറവാണ് എന്നു കാണാം. അതുകൊണ്ട് നമ്മള്‍ ഉന്നം വെയ്ക്കേണ്ടതും ഈ IT-Telecom-HiTech ജോബ് മാര്‍ക്കറ്റിനെ തന്നെയാണ്.

Dr. എം.പി ചന്ദ്രശേഖരന്റെ പട്ടിക നോക്കിയാലറിയാം പ്ലേസ്മെന്റ് നോക്കിയാണ് കോളേജുള്‍ക്ക് പ്രിയമുണ്ടാകുന്നതെന്ന്. ഒരു കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥി കോളേജില്‍ നിന്ന് പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. ആ നിലക്ക് കോളേജിന്റെ മികവിനെ സംബന്ധിച്ചിടത്തോളം ഒരു സാധാരണക്കരന് (സാങ്കേതിക വിദഗ്തന്‍ അല്ല) പ്ലേസ്മെന്റ് മാത്രമാകുന്നൂ മാനദന്ധം.(അതിലെ തെറ്റും ശരിയും പറയാന്‍ ഞാന്‍ ആളല്ല.)

സ്വാഭാവികമായും ഒരു സ്വാശ്രയകോളെജ് ഉന്നം വയ്ക്കുനതും ഈ മാര്‍ക്കറ്റ് തന്നെയാണ്. ചിലവ് ഫീസിലൂടെ ഈടാക്കുന്നു. അതില്‍ എന്താണ് കച്ചവടം.

തലവരിക്കെതിരെ ശക്തമായ നിയമങ്ങളും, വിദ്യാഭ്യാസ കച്ചവടം പരിശോധിക്കാന്‍ ഇവിടെ ഒരു കമ്മീഷനുമുണ്ട്. സ്വാശ്രയ മാനേജുമെന്റുകള്‍ പറയുന്ന ഫീസ് profiteering ആണെന്നു സംശയമുണ്ടെങ്കില്‍ ശരിയായി ഒന്ന് Audit ചെയ്താല്‍ പോരെ. അല്ലാതെ ഫീസ് അന്യായമാണ്, കച്ചവടമാണ് എന്നൊക്കെ പറയുന്നതില്‍ എന്താണര്‍ഥം?.

njjoju said...

സര്‍ക്കാര് ‍കോളെജില്‍ ഫ്രീ സീറ്റു കിട്ടിയിട്ടും അവിടെ ചേരാതെ രാജഗിരിയിലോ മറ്റു സ്വാശ്രയ കോളേജുകളിലോ (സര്‍ക്കാര്‍ സ്വാശ്രയത്തിലല്ലാതെ) ചേര്‍ന്ന കുട്ടികളുടെ ഒരു ലിസ്റ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
സര്‍ക്കാര്‍ സ്വാശ്രയത്തെ എന്തിനാണ് ഒഴിവാക്കുന്നത്?
കോടതിയുടെ ഇടക്കാല ഉത്തരവുകളെല്ലാം അവര്‍ക്ക് ബാധകമായിരുന്നെന്നും മെറിറ്റ്-പേയ്മെന്റ് വ്യത്യാസമില്ലാതെ സ്വകാര്യസ്വാശ്രയത്തിലും സര്‍ക്കാര്‍ സ്വാശ്രയത്തിലും K.T Thomas കമ്മീഷന്‍ ഫീസ് ആണ് നിലനിന്നിരുന്നതെന്നുമാണ് എന്റെ അറിവ്.(തെറ്റാണെങ്കില്‍ പറയുക). K.T Thomas കമ്മീഷന്‍ ഫീസ് വരുന്നതിന് മുന്‍പേ ഇവിടെ ഉണ്ടായിരുന്നത് രണ്ടു തരം ഫീസ് ആയിരുന്നു. 3000/- ഫ്രീ സീറ്റ്, 35000/- പേയ്മെന്റ് സീറ്റ്.
(എല്ലാം ഏകദേശകണക്കുകള്‍). മോഡലിലെ ഫ്രീസീറ്റ് ഏതാണ്ട് 300-ആം റാങ്കോടെ CE, EC യില്‍ അവസാനിക്കും. എന്നാ‍ല്‍ പേയ്മെന്റ് സീറ്റ് 500 മുതല്‍ പേയ്മെന്റ് സീറ്റ് ആരാംഭിക്കുകയും ചെയ്യും. പേയ്മെന്റ് സീറ്റും ഏതാണ് ആയിരത്തോട അവസാനിക്കുമായിരുന്നു. അതായത് ഈ പേയ്മെന്റ് സീറ്റ് നേടിയവര്‍ക്കൊക്കെ അന്നും (2000-2001) കേരളത്തില്‍ മോശമല്ലാത്ത കോളേജില്‍(RIT, NSS) ഇഷ്ടമുള്ള കോഴ്സ് പഠിക്കാമായിരുന്നു. ചെങ്ങനൂരിന്റെ കാര്യവും വ്യത്യസ്തമല്ല. K.T Thomas കമ്മീഷന്‍ ഫീസ് മുഴുവന്‍ സീറ്റില്‍ വന്നിട്ടും ഇതിന് കാര്യമായ വ്യത്യാസം വന്നിട്ടില്ല എന്നാണറിവ്.
ഇനി ഇതു പോരാ എന്നുണ്ടെങ്കില്‍ രാജഗിരിയുടെ കാര്യമെടുക്കാം.
എം.പി ചന്ദ്രശേഖരന്റെ പട്ടികപ്രകാരം ഇവിടുത്തെ EC യിലെ അവസാനത്തെ റാങ്ക് 2001 ആണ്. ഇവിടുത്തെ ഫീസ് എല്ലാസീറ്റിലും K.T Thomas കമീഷന്‍ ഫീസാണ്(തെറ്റാണെങ്കില്‍ പറയുക). അതേ സമയം ശ്രീകൃഷ്ണപുരം ഗവര്‍മെന്റ് കോളേജില്‍(എല്ലാം ഫ്രീസീറ്റ്) അവസാനറാങ്ക് 2357ഉം കണൂര്‍ ഗവര്‍മെന്റ്(എല്ലാം ഫ്രീസീറ്റ്) കോളേജിലെ അവസാന റാങ്ക് 2500ഉം ആണ്.ഈ ലിസ്റ്റില്‍ പെടാതെ കോഴിക്കോട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ ഗവര്‍മെന്റ് കോളെജുകളും ഉണ്ട്. അതായത് രാജഗിരിയില്‍ ഫീസ് കൊടുത്തു പഠിച്ചവര്‍ക്ക് ഈ കോളേജുകളില്‍ എവിടെ വേണമെങ്കിലും ഫ്രീ സീറ്റില്‍ പഠിക്കാമായിരുന്നു.ആദിശങ്കരയില്‍ പഠിച്ചവര്‍ക്കും അതുപോലെതന്നെ ഫ്രീയായി പഠിക്കാമായിരുന്നു. എന്നിട്ടും അവരൊക്കെ ഇവിടുത്തെ ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിച്ചു എന്നുവേണം മനസ്സിലാക്കാന്‍. (എന്റെ പരിമിതമായ അറിവിന്റെയും, എനിക്കു ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

കിരണ്‍ തോമസ് said...

ജോജു NOC വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്‌. ഒട്ടനവധി പത്രപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടും പൂര്‍ണ്ണമായ വിവരം ലഭിക്കുന്നില്ല. മാധ്യമം പത്രവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇനി സര്‍ക്കാര്‍ സ്വയാശ്രയ കോളെജില്‍ 100% വും K.T. thomas ഫീസ്‌ ആയിരുന്നില്ല 50% സീറ്റില്‍ മാത്രമാണ്‌ സര്‍ക്കാര്‍ സ്വയാശ്രയ കോളെജില്‍ പഠിപ്പിച്ചിരുന്നത്‌. ഇനി അടുത്ത വിഷയം എന്തുകൊണ്ട്‌ ഫ്രീ സീറ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നില്ല. ഒന്ന് എര്‍ണ്ണാകുളത്തുള്ള്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ ദൂരെയുള്ള കോളെജില്‍ പഠിക്കാന്‍ തത്‌പര്യപ്പെടാന്‍ ഉണ്ടാകില്ല. 30000/- എന്ന K.T. തോമസ്‌ ഫീസ്‌ അവര്‍ക്ക്‌ താങ്ങാന്‍ കഴിയുമെങ്കില്‍ രാജഗിരിയില്‍ പഠിക്കാമല്ലോ.

njjoju said...

സര്‍ക്കാര്‍ സ്വയാശ്രയ കോളെജില്‍ 100% വും K.T. thomas ഫീസ്‌ ആയിരുന്നില്ല എന്നതില്‍ എനിക്ക് സംശയമുണ്ട് കിരണ്‍. കാരണം ഇടക്കാല കോടതി വിധി എല്ലാവര്‍ക്കും ബാധകമായിരുന്നെന്നാണ് തോന്നുന്നത്. ഒന്ന് കാര്യമായി അനേഷിക്കുമോ? എറണാകുളത്ത് ഇരുന്ന് അന്വേഷിക്കന്‍ കുറച്ചുകൂടെ എളുപ്പമായിരിക്കുമല്ലോ അതുകൊണ്ടാ.

കിരണ്‍ പറയുന്ന രണ്ടാമത്തെ കാര്യത്തില്‍ കുറച്ച് കാര്യമില്ലാതില്ല. പക്ഷേ എല്ലാവരും എറണാകുളംകാരാണോ ആരെങ്കിലും ലോണെടുത്ത് പഠിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ യാതൊരു നിര്‍വ്വാഹവും ഇപ്പോള്‍ എനിക്കില്ല.

njjoju said...

It is believed that the Government spends about Rs.11 crore a year on engineering students, which means roughly Rs. 74,000 on each of them, G.P.C. Nayar, president of the association, said.

"We will ask the Government to provide the details of the expenditure on each student by using the Right to Information Act." The fee would be based on this information. (ഹിന്ദു, Wednesday, Jan 31, 2007)

njjoju said...

"Until last year(2002-2003), students admitted under the government quota in private colleges paid the same fees as in the government colleges - for instance, Rs.11,500 in medical colleges and Rs.6,600 in engineering colleges. But the uniform fee structure recommended by the K.T. Thomas Committee would require them to pay higher fees - for instance, Rs.1,13,000 for the medical course and Rs.38,000 for the engineering course. The three-Judge Bench has, however, said that the fee fixed by the K.T. Thomas Committee should be collected only provisionally, until the court gives a final order." (R. KRISHNAKUMAR, Frontline, Volume 21 - Issue 18, Aug. 28 - Sep. 10, 2004)

കിരണ്‍, ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് K.T. Thomas Committee വരുന്നത്. അതായത് എല്ലാകുട്ടികളില്‍ നിന്നും 38,000 വാങ്ങിയാല്‍ ഒരു കോളേജ് നടത്താനാകും എന്നാണ് K.T. Thomas Committe കണക്കാക്കിയിരിക്കുന്നത്. ആ നിലക്ക് പകുതിപേരോടു മാത്രം K.T. Thomas Committe ഫീസ് ഈടാക്കിയാല്‍ കോളേജ് നഷ്ടത്തിലാകും എന്നുറപ്പ്. അതാണ് പകുതി സീറ്റില്‍ മാത്രമായിരിക്കില്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ K.T. Thomas Committe ഫീസ് ഈടാക്കിയിരിക്കുക(സര്‍ക്കാര്‍ സ്വാശ്രയങ്ങളില്‍, മോഡലിലും മറ്റും) എന്ന് സംശയിക്കാനുള്ള കാരണം.

njjoju said...

“എന്നാല്‍ മികവിന്റെ കേന്ദങ്ങള്‍ ആയില്ല എങ്കില്‍ നില നില്പില്ലാത്തവരുടെ കാര്യത്തില്‍ ഇതൊരു ജീവന്മരണ പ്രശ്നം തന്നെയല്ലേ? അപ്പോള്‍ പിന്നെ വേറെ വഴിയൊന്നും ഇല്ലല്ലോ.“

ഉണ്ട് സാര്‍, ആ വഴിയാണ് പ്രവര്‍ത്തനച്ചിലവ് ഫീസില്‍ നിന്നും കണ്ടെത്തുക എന്നുള്ളത്.

njjoju said...

AICTE web site ല്‍ നിന്നു കിട്ടിയ ചില വിവരങ്ങള്‍
Dear Mani,
AICTE അഗീകാരവും, accreditedഉം രണ്ടും രണ്ടാണ്. കേരളത്തിലെ 89 സ്ഥാപനങ്ങള്‍ക്ക് AICTE അഗീകാരം ഉണ്ട്. കര്‍ണ്ണാടകത്തില്‍ ഇത് 118 ഉം തമിഴ്നാട്ടില്‍ 256ഉം ആണ്.(അംഗീകാരം ഓരോ വര്‍ഷത്തേക്കാണോ അതോ സ്ഥാപനം/കോഴ്സ് നിലനില്‍ക്കുന്നിടത്തോളം കാലമാണോ എന്ന് എനിക്കറിയില്ല. ഞാന്‍ കണ്ട രേഖയില്‍ കൊടുത്തിരിക്കുന്നത് Period Of
Validity Of Approval 2004-05 എന്നാണ്.ഓരോ വര്‍ഷവും പുതുക്കണമായിരിക്കാം.)

accreditation ചില മാനദന്ധങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന അംഗീകാരമാണ്. ഇത് 5 കൊല്ലത്തേക്കോ 3 കൊല്ലത്തേക്കോ ആകാം.മേല്‍ പറഞ്ഞ സ്ഥാപങ്ങളില്‍ പലതിനും accreditation ഇല്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന് തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിലെ പല കോഴ്സുകള്‍ക്കും accreditation കിട്ടിയിട്ടില്ല. മോഡല്‍ എന്‍‌ജിനീയറിങ് കോളേജില്‍ computer science ന് accreditation ഇല്ല. ഇവയ്ക്ക് കൊടുത്തിരുന്ന accreditation കാലാവധി തീര്‍ന്നതുകൊണ്ട് accreditation ഉണ്ടായിരുന്ന കോഴ്സുകള്‍ക്കു പോലും accreditation ഇപ്പോള്‍ ഉണ്ടോ എന്ന് സംശയമാണ്. തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജില്‍ Production Engineering, Electronics & Communication Engineering ഉം മാത്രമേ ഇപ്പോള്‍ accreditation ഉള്ളൂ. ഇപ്പോള്‍ accreditation ഉള്ള കോഴ്സുകള്‍ക്ക് പിന്നീട് ccreditation ഇല്ലാതെ വരാം. ഇപ്പോള്‍ accreditation ഇല്ലാത്തവയ്ക്ക് പിന്നീട് accreditation ഉണ്ടായെന്നും വരാം. accreditation മികവിന്റെ മാനദണ്ഡമാക്കാമെങ്കിലും accreditation ഇല്ലാത്തവയ്ക്ക് മികവില്ലെന്ന് പറയാനാവില്ല.(തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിലെ ECയും , മോഡല്‍ എന്‍‌ജിനീയറിങ് കോളേജി CEയും മോശമാണെന്ന് ആരും പറയുമെന്ന് എനിക്കു തോന്നുന്നില്ല)
STATE WISE LIST OF PROGRAMMES ACCREDITED AS ON APRIL 20, 2006:STATE: KERALA എന്ന രേഖ പ്രകാരം കേരളത്തില്‍ 12 സഥാപനങ്ങള്‍ക്കേ ഏതെങ്കിലും ഒരു കോഴ്സിനെങ്കിലും accreditation ഉള്ളൂ. (അതില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളൊന്നും ഇല്ല)

njjoju said...

“accreditation ചില മാനദന്ധങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന അംഗീകാരമാണ്.“
എന്നത്
“accreditation ചില മാനദന്ധങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ബഹുമതിയാണ്.“ എന്നു തിരുത്തിവായിക്കുക(ആശയക്കുഴപ്പം ഒഴിവാക്കുവാന്‍)

കിരണ്‍ തോമസ് said...

ജോജു k.t. thomas ഫീസ്‌ വന്നത്‌ 2001-2002 കാലഘട്ടത്തിലാണ്‌. കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ സ്വയാശ്രയ കോളെജുകള്‍ 50:50 എന്ന അനുപാതത്തിലും 50% സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌ വാങ്ങിയുമാണ്‌ പഠിപ്പിച്ചിരുന്നത്‌. കഴിഞ്ഞ വര്‍ഷം കോടതി പറഞ്ഞതു കൊണ്ട്‌ കൂടുതല്‍ ഫീസ്‌ വാങ്ങിയിരുന്നോ എന്ന് തിങ്കളാച്ചക്കുള്ളില്‍ പറയാം . ഇല്ല എന്നാണ്‌ എന്റെ വിശ്വാസം.

പിന്നെ 70000 രൂപ വേണം എന്നാണ്‌ GPC നായാര്‍ പറയുന്നത്‌ . സര്‍ക്കാര്‍ സ്വയാശ്രയ സ്ഥാപനങ്ങള്‍ 50% സീറ്റില്‍ 35000/- രൂപ ഫിസ്‌ വാങ്ങി കഴിഞ്ഞ വര്‍ഷം വരെ 50% വിദ്യാര്‍ത്ഥികളേ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിച്ചല്ലോ. ഇനി സര്‍ക്കാര്‍ സ്വയാശ്രയ സ്ഥാപങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അഡിഷണലായി വല്ല ഗ്രാന്റോ മറ്റോ കൊടുക്കുന്നുണ്ട്‌?. ഇല്ലെങ്കില്‍ അവയൊക്കെ നിര്‍ത്തി പോകില്ലായിരുന്നോ?

njjoju said...

കിരണ്‍ ദയവു ചെയ്ത് ഒരു കാര്യം പറയുമ്പോള്‍ അതിന്റെ ഗൌരവത്തോടെ പറയുക. ഒന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്ന പ്രയാസമല്ലേ ഉള്ളൂ പലതിനും.

ഇപ്പോള്‍ തന്നെ കിരണ്‍ പറയുന്നു k.t. thomas ഫീസ്‌ വന്നത്‌ 2001-2002 കാലഘട്ടത്തിലാണ്‌ എന്ന്. ഇതു വായിക്കുന്ന ഒരാളെന്താ കരുതുക. അയാളും കരുതും k.t. thomas ഫീസ്‌ വന്നത്‌ 2001-2002 കാലഘട്ടത്തിലാണ്‌ എന്ന്. പിന്നെ എനിക്ക് അതും അല്ലാ എന്ന് തെളിയിക്കേണ്ടീ വരും. അനാവശ്യമായി എനിക്ക് സമയം കളയേണ്ടി വരും.

എനിക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പറയാം. 14th August, 2003 ഇല്‍ സുപ്രീം കോടതിയാണ് ഇങ്ങനെ ഫീസ് ഏകീകരണത്തിന് ശുപാര്‍ശ ചെയ്യുന്നത്. 2003 നവംബറിലാണ് k.t. thomas കമ്മീഷന്‍ നിലവില്‍ വരുന്നത്.മൂന്നു വര്‍ഷത്തെ സമയമാണ് കമ്മീഷണ് അനുവദിച്ചത്. 2004 May 21 നാണ് എന്‍‌ജിനീയറിങിന്റെ ഫീസ് ഘടന അവതരിപ്പിക്കുന്നത്.May 28 ന് മെഡിക്കലിന്റെയും. (കിരണ്‍ പറഞ്ഞതില്‍ നിന്നും മൂന്നു വര്‍ഷത്തെ വ്യത്യാസം)
മറ്റൊരു വാര്‍ത്തകൂടെ ചേര്‍ക്കുന്നു.
“The Students' Federation of India (SFI) has demanded that the United Democratic Front (UDF) Government reject the recommendations of the Justice K.T. Thomas Committee on Unaided Professional Colleges not to impose different fee structure for the merit and payment category students in the professional colleges of the State. “(ഹിന്ദു, Wednesday, May 19, 2004), അതായത് K.T. Thomas Committee ഫീസു പോലും നടപ്പാക്കാന്‍ പാടില്ലാ എന്ന്.

K.T തോമസ് മൂല ധനസംബന്ധിയായ ചിലവുകളുന്നും കണക്കാക്കിയിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടൂണ്ട്.
ഫീസ് കണക്കാക്കുമ്പോള്‍
(i) the infrastructure and facilities available, (ii) the investments made, (iii) salaries paid to the teachers and staff, (iv) future plans for expansion and betterment of the institution etc.എന്ന് സുപ്രിം കോടതി പറഞ്ഞിട്ടൂണ്ട്. ഇതില്‍ ആവര്‍ത്തിക്കുന്നവ(Recurring)ആയിട്ടൂള്ളതു മാത്രമേ K.T തോമസ് കണക്കാക്കിയിട്ടൂള്ളൂ(അതിലും ആക്ഷേപങ്ങളുണ്ട്). കെട്ടിടം ഉണ്ടാക്കാനും സ്ഥലം മേടിക്കാനുമായി എത്ര ചിലവായിക്കാണും. കോടികള്‍!!!. ഒരു കോടി എന്നു വിചാരിക്കുക, അത് ബാങ്കില്‍ ഇട്ടാല്‍ എത്രകിട്ടൂമായിരുന്നു. 8 ലക്ഷം രൂപ പലിശ. ഈ എട്ടുലക്ഷം എന്നു പറയുന്നത് പണത്തിന്റെ മൂല്യശോക്ഷണത്തിന്റെയും മറ്റും പേരില്‍ വേണം കണക്കാക്കാന്‍.(ഇത് വിറ്റാല്‍ ഇതെല്ലാം തിരിച്ചു കിട്ടില്ലേ എന്നു ചോദിക്കാം. വില്‍ക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍ ഫ്ലാറ്റോ ഷോപ്പിങ് കോമ്പ്ലക്സോ കെട്ടിയാല്‍ പോരാരുന്നോ?). ഇതൊന്നും തോമസ് കമ്മീഷന്‍ പരിഗണിച്ചിട്ടീല്ല. നടത്തിപ്പുചിലവ് പോലും ഏറ്റവും കുറച്ച് കണക്കാക്കിയാണ് കമ്മീഷന്‍ റെക്കമണ്ടേഷന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. (ഉദാഹരണത്തിന് ഒരു അധ്യാകന്റെ ശമ്പളം കണക്കാക്കുമ്പോള്‍ AICTE പറയുന്നത് കണക്കിലെടുക്കും, അതില്‍ കൂടുതല്‍ കൊടുക്കേണ്ടി വരുന്ന സന്ദര്‍ഭം ഒഴിവാക്കും)ഇപ്രകാരം ഒരു കോളേജ് നടത്തിയാല്‍ കയ്യും കാലും കെട്ടീയിട്ടീട്ട് നീന്താന്‍ പറയുന്നതു പോലെയാണ് എന്നാണ് എന്റെ അഭിപ്രായം.
K.T. Thomas Committee യുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ ആ ഘടന വച്ച് കോളേജ് നടത്താനുള്ള ബുദ്ധിമുട്ടൂകള്‍ മാനേജുമെന്റുകള്‍ പറഞ്ഞിട്ടൂണ്ട്. അപ്പോഴും ഇന്ത്യയുടെ പലഭാഗത്തുനിന്നും കേസുകള്‍ നിലവിലുണ്ട്. കോടതിപോലും K.T. Thomas Committee കമ്മറ്റി അന്തിമവിധിവരെയുള്ള ഫീസ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഇതേ ഫീസ് ഉപയോഗിച്ച് തന്നെയല്ലേ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചത് എന്നു ചോദിച്ചല്ലോ?
ശരിയാണ്, അവര്‍ക്ക് അന്യായമെന്ന് തോന്നുന്ന ഒരു ഫീസും വച്ചുകൊണ്ട് അവര്‍ക്ക് എങ്ങനെ എത്ര നാള്‍ പ്രവര്‍ത്തിക്കാനാകും. മൂലധനം ഇറക്കിയ സ്ഥിതിക്ക് നടത്തിപ്പുചിലവുകള്‍ പരമാവധികുറച്ച് പ്രവര്‍ത്തിക്കുവന് അവര്‍ക്ക് തരമുള്ളൂ.കോടതിയില്‍ നിന്നും അനുകൂല വിധി നേടാനാവുമെന്ന് അവര്‍ക്ക് കരുതാതെ തരമില്ലല്ലോ, ന്യായം തങ്ങലുടെ പക്ഷത്താവുമ്പോള്‍. അപ്പോള്‍ അധ്യാപകരുടെ നിലവാരം കുറയും, സൌകര്യങ്ങള്‍ കുറയും എന്നിട്ട് മികവിന്റെ കേന്ദ്രമാകുന്നില്ലെന്ന് പരിഹസിക്കാം.

മുന്‍‌വിധികളോടെ നാം എന്തിനാണ് വിഷയത്തെ സമീപിക്കുന്നത്?

സാമ്പത്തിക സ്വാതന്ത്യമില്ലാതെ ഒരു സ്ഥാപനത്തിനും വളരാനാവില്ല. സ്വാശ്രയകോളേജുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങളാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിന് അനുകൂലമായ സാഹചര്യങ്ങളാണ് നാം ഒരുക്കിക്കൊടുക്കേണ്ടത്. അല്ലാതെ മുട്ടാപ്പോക്കുകള്‍ പറഞ്ഞ് വഴിമുടക്കിയാല്‍ നഷ്ടവും നമുക്കുതന്നെയായിരിക്കും.

ഒന്നുകില്‍ സ്വാശ്രയമോ വേണ്ട എന്നു വയ്ക്കണമായിരുന്നൂ. വേണമെങ്കില്‍, അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.

ഈയിടെ എങ്ങാണ്ട് സുപ്രീംകോടതി വിധി വരുന്നുണ്ട്. അതോടെയെങ്കിലും ഇതിനൊന് പരിഹാരമായിരുന്നെങ്കില്‍!!!!!!!!!!!!

കിരണ്‍ തോമസ് said...

കാലഘട്ടം തെറ്റിച്ചതില്‍ ക്ഷമിക്കുക.

K.T. Thomas ഫീസ്‌ നിലവില്‍ വന്ന ആദ്യ രണ്ടു വര്‍ഷവും സര്‍ക്കാര്‍ സ്വയാശ്രയ കോളെജില്‍ 100% സീറ്റിലും K.T. തോമസ്‌ ഫീസായിരുന്നു. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി 50% സീറ്റിലും സര്‍ക്കാര്‍ ഫീസ്‌ തന്നേയാണ്‌ വാങ്ങീയിരിക്കുന്നതെന്ന് വളരെ വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ സ്വയാശ്രയ കോളേജുകളില്‍ ആകെ ഈ രണ്ട്‌ വര്‍ഷങ്ങളില്‍ മാത്രമേ 100% മാനേജ്‌മന്റ്‌ ഫീസ്‌ വാങ്ങിയിട്ടുള്ളൂ.

ഈ വര്‍ഷം മുതല്‍ അത്‌ 100% മാനേജ്മെന്‌ ഫീസ്‌ ആകാന്‍ സാധ്യത ഉള്ളതായി അറിയുന്നു. കോടതി വിധി അനുസ്സരിച്ച്‌ ക്രോസ്‌ സബ്സിഡി പാടില്ലാ എന്നതുകൊണ്ടാണ്‍` ഇത്‌ സംഭവിക്കുന്നത്‌.

അപ്പോള്‍ ഞാന്‍ മുന്‍പ്‌ ചോദിച്ച ചോദ്യം വീണ്ടും ചോദിക്കുകയാണ്‌. എങ്ങനെയാണ്‌ സര്‍ക്കാര്‍ സ്വയാശ്രയ കോളെജുകള്‍ നില നിന്നു പോകുന്നത്‌. അവര്‍ക്ക്‌ ഗവണ്മെന്റെന്തെങ്കിലും സഹായം നല്‍കുന്നുണ്ടോ? 70000/- രൂപ സര്‍ക്കാര്‍ എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ ഒരു കുട്ടിക്ക്‌ ചെലവാക്കുന്നുണ്ടെന്നാണ്‌ GPC നായര്‍ പറയുന്നത്‌.

ബാക്കി കാര്യങ്ങള്‍ തിങ്കളാച്ച സംസാരിക്കും

njjoju said...

kiran,
അവസാനം സര്‍ക്കാര്‍ എങ്ങെനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിക്കരുത്. ഞാന്‍ ഇതിന്റെ ഉത്തരം ആദ്യമേതന്നെ എന്റെ മൂ‍ന്നാമത്തെ കമന്റില്‍ പറയുന്നുണ്ട്.

കിടങ്ങൂര്‍ എന്‍‌ജിനീയറിങ് കോള്ളേജിന്റെ (വെബ് സൈറ്റ്)കണക്കുപ്രകാരം പേയ്മെന്റ് സീറ്റില്‍ 49260 ഉം സര്‍ക്കാര്‍ ഫീസില്‍ 14560ഉം ആണ്. കിരണ്‍ പറയുന്നത് ശരിയാണെങ്കില്‍ പകുതി ഫ്രീസീറ്റിലും ബാക്കി മുപ്പത്തെണ്ണായിരത്തിനും നടത്താം. അപ്പോള്‍ കിടങ്ങൂരുകാര് ഒരു പേയ്മെന്റ് സീറ്റില്‍ 11260രൂ അധികം വാങ്ങുന്നു. ഇതും വിദ്യാഭ്യാസ കച്ചവടമല്ലേ നിങ്ങളുടെ ഭാഷയില്‍?
2000ന് മുന്‍പ് സര്‍ക്കാര്‍ സ്വാശ്രയങ്ങളിലെ ഫീസ് ഏതാണ് 40000/- മുകളില്‍ ആയിരുന്നു എന്നാണറവ്. അതായത് ആറേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.ഇന്നത്തെ 38000/- വുമായി താരതമ്യപ്പെടുത്തിയാല്‍ അതിന്റെ മൂല്യം എത്ര വരും.
അവിടെയും ഇല്ലേ ഒരു കച്ചവടം???.
അന്നൊന്നും ആര്‍ക്കും പരാതിയില്ലായിരുന്നോ? അതോ പേയ്മെന്റ് സീറ്റായതുകൊണ്ട് കുഴപ്പമില്ലെന്നാണോ?

ഇനി പേയ്മെന്റ് സീറ്റില്‍ മാത്രം 38000 വാങ്ങി നടത്താന്‍ കഴിയുന്ന സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ക്ക് രണ്ടു വര്‍ഷം മുഴുവന്‍ ഫീസിലും 38000 വാങ്ങിയെന്നല്ലേ കിരണ്‍ പറഞ്ഞത്. അതായത് 100 ഓളം സീറ്റില്‍ 38000 അധികമായി വാങ്ങി.രണ്ടു വര്‍ഷം കൊണ്ട് 76ലക്ഷത്തിന്റെ ലാഭം. അല്ലേ കിരണ്‍?

സ്വകാര്യമാനേജുമെന്റുകള്‍ പറയുന്നതു പോകട്ടെ KT Thomas പറയുന്നതെങ്കിലും കണക്കിലെടുത്താല്‍ 38000 എല്ലാവരില്‍ നിന്നും വാങ്ങിയാലേ കോളേജ് പ്രവര്‍ത്തിപ്പിക്കാവാവൂ. എന്നിട്ടൂം പകുതി സീറ്റില്‍ മാത്രം 38000 വാങ്ങിയിട്ടൂം സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാമെന്നു തെളിയിക്കുന്നു. അല്ലേ കിരണ്‍? പോട്ടെ KT Thomas കള്ളം പറഞ്ഞതാവും. അല്ലെങ്കില്‍ അദ്ദേഹവും സ്വാശ്രയാതിക്രമാനുകൂലി ആയിരിക്കും.

njjoju said...

ഒരു കാര്യം കൂടെയുണ്ട് കിരണ്‍. സര്‍ക്കാര്‍ കോളെജില്‍ ഒരാള്‍ക്ക് 74000/- രൂപയോളം ചിലവിടുന്നു എന്ന ആരോപണം ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും സര്‍ക്കാരോ, വിദ്യാര്‍ത്ഥീ പ്രസ്ഥാനങ്ങളോ ഈ ബ്ലോഗില്‍ കമന്ടുന്നവരൊ നിഷേധിച്ചിട്ടില്ല.

പകുതി സീറ്റില്‍ മാത്രം 38000 മാത്രം എന്നകണക്കില്‍ കോളേജ് നടത്തമെന്നിരിക്കെ ആളോന്നിന് 74000 എന്ന തോതില്‍ ചിലവാക്കുന്നു എന്നര്‍ത്ഥം.അതായത് ചിലവിന്റെ മൂന്നിരട്ടീയോളം അനാവശ്യമായി ചിലവാക്കുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ ചിലവാക്കുന്ന 11 കോടിയില്‍ മൂന്നു കോടിയോളമേ ആവശ്യമുള്ളൂ. അതായത് 8 കോടിയോളം ഒരു സര്‍ക്കാര്‍ കോളേജ് ഒരു വര്‍ഷം ധൂര്‍ത്തടിക്കുന്നു. ഇത് എങ്ങോട്ടൂ പോകുന്നു? അങ്ങനെ ഇത്തരം 12 ഓളം സര്‍ക്കാര്‍ കോളേജുകള്‍. എത്രകോടിയുടെ നഷ്ടം കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഇവ സര്‍ക്കാര്‍ ഖജ്ജനാവിനു വരുത്തുന്നു. ഏതാണ് 720 കോടിയോളം നഷ്ടം ഇവര്‍ ഖജനാവിന് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നടത്തി(കിരണിന്റെ കണക്കു പ്രകാരം). ഇതാ ലാവ്‌ലിനെക്കാള്‍(374 കോടി) വലിയ അഴിമതി. ആദ്യം ഇത് അന്വേഷിക്കാര്‍ പറ CBI ഓട്. (ഇതൊക്കേ നിങ്ങള്‍ പറയുന്ന കണക്കുകളാണേ......)

മണി said...

....അപ്പോള്‍ കിടങ്ങൂരുകാര് ഒരു പേയ്മെന്റ് സീറ്റില്‍ 11260രൂ അധികം വാങ്ങുന്നു. ഇതും വിദ്യാഭ്യാസ കച്ചവടമല്ലേ നിങ്ങളുടെ ഭാഷയില്‍?
joju,
വികാരാധീനനാകാതെ; താങ്കള്‍ പറഞ്ഞ 11260 രൂപയുടെ കണക്കും ആസൈറ്റില്‍ ഉണ്ടല്ലോ. അതൊന്ന് യുക്തി സഹമായി മനസ്സിലാക്കാന്‍ ശ്രമിക്കു, എന്നിട്ട് ഒരു രൂപയെങ്കിലും കൂടുതല്‍ വാങ്ങിക്കന്നുണ്ടെങ്കില്‍, നമുക്കത് ചോദ്യം ചെയ്യാം.
tution fees ന്റെ കാര്യം മാത്രമാണ് KT Thomas commission നിഷ്കര്‍ഷിച്ചിരിക്കുന്നത്.
caution deposit, പ്രവേശനം ലഭിക്കുമ്പോള്‍ മാത്രം അടക്കേണ്ട തുകയാണ്. അത് പിരിഞ്ഞു പോകുമ്പോള്‍ തിരിച്ചു കിട്ടും.
University Special Fee, University Registration Fee, മുതലായവ , വിദ്ധ്യാര്‍ഥി യൂണിവേഴ്സിറ്റിക്ക് കോടുക്കുന്ന തുകയാണ്. അത് കോളേജ്ജ് വാങ്ങി യൂണിവേഴ്സിറ്റിക്ക് കോടുക്കുന്നു എന്നു മാത്രം. അതില്‍ സശയം തോന്നാവുന്ന തുക പഴയ് ഫീസ് structure പ്രകാരമുള്ള 6650 രൂപയാണ്. ആതുക എങ്ങനെ വന്നു എന്നു കോളേജിനോട് അന്വേഷിക്കാം അല്ലെങ്കില്‍, അവിടെ പഠിക്കുന്ന കുട്ടികളോട് ചോദിച്ച് മന്‍സ്സിലാക്കാന്‍ ശ്രമിക്ക്, അതുമല്ലെങ്കില്‍, മറ്റൂള്ള കോളെജുകള്‍ ഈ ഇനത്തില്‍ ഫീസുകളൊമറ്റൊ വാങ്ങുന്നുണ്ടോ എന്ന് ഒന്നന്വേഷിക്കു;എന്നിട്ട് പോരെ ഈ വികാരപ്രകടനം?( അത്രയും നേരത്തെക്ക് CBI യെ വെറുതെ വിടാമല്ലോ)

മണി said...

ജോജു , കിരണ്,
1)വിദേശ കലാലയങ്ങളിലെ ഫീസിളവ്.
എനിക്കു നേരിട്ട് അറിയാവുന്ന പൂര്‍വ വിദ്ധ്യാര്‍ഥി കളിലൂടെ അറിഞ്ഞ വിവരമാണ് ഞാന്‍ എഴുതിയത്.
വിദേശ കോളേജ്ജൂകളുടെ വെബ് സൈറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവുന്നതാണ്. ഇതെപ്പറ്റി ചില വിവരങ്ങള്‍ ഇവിടെ ക്കാണാം.
http://www.xmec.net/ms6.php
http://www.su.edu/conservatory/scon/Admissions/finances/g_assist.htm

കേരളത്തിലും പല സ്ഥാപനങ്ങള്‍ക്കും ശ്രമിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്നാണ് എനിക്കു തോന്നുന്നത്.
ഒരോ കോളേജുകളിലും ഉള്ള expertise (intellectual, equiepments, manpower etc) ശരിക്കും ഉപയോഗപ്പെടുത്താന്‍ കഴിയും, കഴിയണം എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിദേശികളുമായും ഡോളറിനോടും മത്സരിക്കണമെന്നു തോന്നുന്നില്ല.. തദ്ദേശിയമായി ആവശ്യമുള്ള പല സാങ്കേതിക വിദ്യകളും ഇത്തരതില്‍ വികസിപ്പിച്ചെടുക്കാം. ഒരു ചെറിയ ഉദാഹരണം പറയാം: എറണാകുളത്തും പരിസരങ്ങളിലുമായി ഏകദേശം 15ഓളം ഇടത്തരം ഗവേഷണ വികസന (
R&D) സ്ഥപനങ്ങളുണ്ട്. ഇവയെല്ലാം തരക്കേടില്ലാത്ത രീതിയില്‍ ബിസിനസ്സ് നടത്തുന്നുണ്ട്. ചെറിയ തോതിലാണെങ്കിലും, വിദേശ നാണ്യവും ഈ സ്ഥാപനങ്ങള്‍ നേടുന്നുണ്ടെന്നാണു അറിഞ്ഞത്. ഇതുപോലെ സോഫ്റ്റ് വെയര്‍ രംഗത്തും നല്ല അവസരങ്ങള്‍ ഉണ്ട്. ഓരോ കോളേജ്ജൂകള്‍ക്കും അവരവരുടെ Expertise വിനിയോഗിക്കാവുന്ന അവസരങ്ങള്‍ ഉണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാലും, ചെറുതും വലുതുമായ അവസരങ്ങള്‍ കണ്ടെത്താ വുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ നല്ല രീതിയില്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്കാവും. [ഞാന്‍ സ്വപ്നം കാണുകയല്ല, അല്പം അനുഭവ സമ്പത്തോടെ പറയുകയാണെന്ന് കരുതിക്കോളു]
താങ്കള്‍ പറഞ്ഞു നിലവാരമുള്ള അധ്യാപകരെയും നിയമിക്കണ മെങ്കില്‍ അവര്‍ക്ക് ജോബ് മാര്‍ക്കറ്റില്‍ കിട്ടാവുന്ന തിനോട് കിടപിടിക്കുന്ന വേതനം കൊടുക്കണം.
താങ്കള്‍ ആ പറഞ്ഞത് ശരിയും തെറ്റുമാണ്. ഇപ്പോളത്തെ job market ല്‍ കിട്ടാവുന്ന വേതനത്തെക്കാള്‍ കുറവായ AICTE നിഷ്കര്‍ഷിച്ചിരിക്കുന്ന compensation package പോലും ഒരിടത്തും തന്നെ അദ്ധ്യാപകര്‍ക്ക് കൊടുക്കുന്നില്ല (IIT കളില്‍ ഒരു പക്ഷെ ആയിരിക്കും).അതുകൊണ്ട് നിലവാരം കുറഞ്ഞവരാണ് ഇപ്പോഴുള്ള അദ്ധ്യാപകര്‍ എന്നു പറഞ്ഞാല്‍ അത് മുഴുവന്‍ ശരി ആവണമെന്നില്ല. വേതനം മാത്രമല്ലല്ലോ ഒരോരുത്തെരുടെയും ലക്ഷ്യം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന IT രംഗത്ത് പ്രവര്‍ത്തിക്കുന്ന വളരെ അധികം പേര്‍ അത്രയ്ക്ക് സംതൃപ്തരല്ല എന്ന് ഒരു സര്‍വെ നടത്തിയാല്‍ മനസ്സിലാവും. പണ്ട്മുതലെ അദ്ധ്യാപനം ഒരു സേവനമാണ് എന്നും, ഗുരു ദൈവത്തിനു തുല്യമാണെന്നും കരുതിയിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ആ ബഹുമാനം അവര്‍ക്ക് കൊടുത്താല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു പരിഹാരമാവും.
താങ്കളുടെ വചനം,ഫീസ് കുറക്കരുതെന്നോ കുറക്കാനുള്ള വഴികള്‍ നോക്കരുതെന്നോ എനിക്ക അഭിപ്രായമില്ല. എങ്കിലും വാങ്ങുന്ന ഫീസിനെ മാത്രം ആശ്രയിച്ച് കോളേജ്
നടത്തുന്നതിലെ അപാകത എനിക്ക് ഇപ്പൊഴും പിടികിട്ടുന്നില്ല.

താങ്കള്‍ വിശ്വസിച്ചാലുമില്ലെങ്കിലും ഒരു സത്യം പറയാം ( ഒരിക്ക്ല് ഞാനിതു പറഞ്ഞപ്പോള്‍ താങ്കള്‍ പരിഹസിക്കുകയല്ല എന്നു പറഞ്ഞു ഒരുകോളെജു
തുടങ്ങിക്കാണിക്കാന്‍ എന്നോടാവശ്യപ്പെട്ടതു മറന്നതു കൊണ്ടല്ല): കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, IHRD കോളേജുകള്‍ (മറ്റു സര്‍ക്കാര്‍ സ്വാശ്രയ കോളേജ്ജു കളും)നടക്കുന്നത് 50% സീറ്റില്‍ KT thomas കമ്മീഷന്‍ നിശ്ചയിച്ച ഫീസ് മാ‍ത്രം വാങ്ങിയിട്ടാണ്.. ബാക്കി 50% പേരുടെ കയ്യില്‍ നീന്നും സര്‍ക്കാര്‍ ഫീസായ 6000 രൂപ യാണ് വരുമാനം. സര്‍ക്കര്‍ ഈ ഇനത്തില്‍ ചില്ലി പൈസ പോലും ഈ സ്ഥാപനങ്ങള്‍ക്ക് കോടുത്തിട്ടുമില്ല.. ഇപ്പോഴും ആ നില തുടരുന്നു. (കിരണ്‍, ജോജു കോടതി വിധി വന്നതിനു ശേഷവും ആ നിലയില്‍ മാറ്റമില്ല). ആ തുക കൊണ്ട് പ്രവര്‍ത്തന ചിലവുകള്‍ മുഴുവനും നടത്താന്‍ പറ്റും. എന്നാല്‍ വികസന ച്ചിലവുകള്‍
നികത്താന്‍ ആ തുക അപര്യാപ്തമാണ്. എന്നാല്‍ പകുതി കുട്ടികളില്‍ നിന്നും കുറച്ചുകൂടി രൂപ ഫീസ് ഇനത്തില്‍ വാങ്ങുകയാണെങ്കില്‍, ബാക്കി 50% നെ സൊജന്യമായി പഠിപ്പിക്കാ‍നും, വികസനത്തിനും മതിയാവും. പിന്നെ കണക്കിലെ കളികള്‍ പലതും കാണിക്കാം.
AICTE അംഗീകാരവും, AICTE acreditation ഉം തമ്മിലുള്ള വ്യത്യാസം ജോജുവിനു അറിയാമെന്നാണ് ഞാന്‍ കരുതിയത്. AICTE അംഗീകാരമില്ലതെ എഞ്ചിനീയറിങ് കോഴ്സുകള്‍ തുടങ്ങാന്‍ സാധ്യമല്ല. എന്നാല്‍ acreditation എന്നത്, നിലവാരമുള്ള കോഴ്സുകള്‍ക്ക് കിട്ടുന്ന ഒരു ബഹുമതി ആണ്. മികവിന്റെ കേന്ദ്രങ്ങളാവുന്ന കോളേജ്ജുകളിലെ കോഴ്സുകള്‍ക്ക് acreditation നിശ്ചയമായും ഉണ്ടാവാണം. എങ്കില്‍ മാത്രമേ ഈ കോളേജ്ജൂകളുടെ അവകാശവാദങ്ങള്‍ക്ക് നില നില്‍പ്പുള്ളു. AICTE acreditation നെ ക്കുറിച്ച് ഇവിടെക്കാണാം. http://www.aicte.ernet.in/BoardofAccreditation.htm .
AICTE acreditation ന്റെ കാലാവധി 3 വര്‍ഷവും, AICTE RECOGINTION ന്റെ കാലാവധി ഒരു വര്‍ഷവും ആണ്. ഇതെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ പറഞ്ഞു തരാന്‍ തയ്യാറാണ്. AICTE acreditation മികവിന്റെ അളവുകോല്‍ തന്നെ യാണ്. താങ്കള്‍ പറയുന്നു, “accreditation ചില മാനദന്ധങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ബഹുമതിയാണ്“ ചില മാനദണ്ഡങ്ങള്‍ അല്ല, വളരെ അധികം മാനദണ്ഡങ്ങള്‍ ആ പ്രക്രിയക്കു ഉണ്ട്. ഒരു കോളേജ്ജു തുടങ്ങിക്കഴിഞ്ഞ കോഴ്സുകള്‍ക്ക് 6 വര്‍ഷത്തിനുള്ളില്‍ acreditation നു വിധേയമാവേണ്ടതുണ്ട്. അതുകോണ്ടുതന്നെ ജോജുവിന്റെ (reverse is not true) തത്വം ശരിയില്ല.
കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ നോക്കുക:
http://www.nba-aicte.ernet.in/accre/acc1.htm
.
ഒരിക്കല്‍ acreditation കിട്ടിയാല്‍ അതിന്റെ കാലാവുധിക്ക് ശേഷം വീണ്ടും acreditation ന് അപേക്ഷിക്കണം.. മോഡലിന്റെ acreditation
ഈ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസ്സാനിച്ചു. അവര്‍ വീണ്ടും acreditation ന് അപേക്ഷിച്ചിട്ടുണ്ട്. acreditation PROCESS ഏകദേശം 3 മാസം നീണ്ടുനിക്കും. വീണ്ടും acreditation കിട്ടുവാന്‍ അത്രയും കാല താമസം ഉണ്ടാവുമെന്നു ചുരുക്കം.
താങ്കള്‍ ഇപ്പോള്‍ പറയുന്നു, സ്വാശ്രയകോളേജുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങളാകാനുള്ള സാധ്യതകള്‍ കൂടുതലാണ് എന്നു. മുന്‍ നിലപാടില്‍ നിന്നുള്ള ഒരു ചെറിയ പിന്‍ വാങ്ങല്‍ അല്ലെ?
സര്‍ക്കര്‍ സീറ്റ് കിട്ടിയിട്ടും സ്വാശ്രയത്തില്‍ ചേര്‍ന്നവര്‍
കഴിഞ്ഞ വര്‍ഷത്തെ റാങ്ക് ലിസ്റ്റ് എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ വളരെ കൃത്യമായ അറിവ് ഇല്ല എങ്കിലും, ചിലത് പറയട്ടെ:
6000 രൂപ ഫീസിനു പകരം 38000 കൊടുത്ത് പഠിക്കാന്‍ തയാറാവുന്ന കുട്ടികളുടെ കണക്കു റാങ്ക് ലിസ്റ്റില്‍ നിന്നും ഏടുത്ത രീതി ആദ്യം പരിശോധിക്കേണ്ടതുണ്ട്.
കാരണം, റിസര്‍വേഷന്മൂലം ഉയര്‍ന്ന റാങ്കുള്ളവര്‍ പിന്തള്ളപ്പെട്ട് പോകാറുണ്ട്. ഓപ്ഷന്‍ കൊടുക്കുമ്പോളുള്ള നോട്ടപ്പിശകുമൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്. പിന്നെ കിരണ്‍ പറഞ്ഞതു പോലെ മറ്റു സൌകര്യങ്ങള്‍ നോക്കിയും ഒരു പക്ഷെ ഫ്രീ സീറ്റ് ഉപേക്ഷിച്ച് സ്വാശ്രയത്തില്‍ ചേരുന്നവരും ഉണ്ട്. വ്യക്തിപരമായ കാരണങ്ങളാലും, സര്‍ക്കാര്‍കോളേജു വിട്ട് സ്വാശ്രയത്തില്‍ ചേരാനുള്ള സാദ്ധ്യതയും തള്ളീക്കളയനാവില്ല. യധാര്‍ഥത്തില്‍ മികവ് വിലയിരുത്തിത്തന്നെയാണോ സര്‍ക്കര്‍ വിട്ട് സ്വാശ്രയത്തില്‍ ചേര്‍ന്നതു എന്നത് ആ കുട്ടികളോട് നേരിട്ടന്വേഷിച്ചാല്‍ മാത്രം അറിയാവുന്ന കാര്യമാണ്. ഞാന്‍ ഒരു കൊച്ചിക്കാരനാ‍യതുകോണ്ട് രാജഗിരി കുട്ടികളെക്കുറിച്ചുള്ള വിവരം തന്നാല്‍ അന്വേഷിച്ചു അറിയിക്കാം,. സര്‍ക്കാര്‍ സ്വാശ്രയക്കോളെജിന്റെ കാര്യം, എനിക്കു നേരിട്ട് അറിയാവുന്നാതു കോണ്ട് വേണ്ട എന്നു പറഞ്ഞ് എന്നേ ഉള്ളു. ഏതെങ്കിലുമൊരു കുട്ടിയെ ചൂണ്ടിക്കാണിച്ചാല്‍ അവരുടെ തീരുമാന ത്തിനുലുള്ള കാരണവും കണ്ടെത്തി അറിയിക്കാന്‍ സന്തോഷമേയുള്ളു.

njjoju said...

താങ്കള്‍ ഇപ്പോള്‍ പറയുന്നു, സ്വാശ്രയകോളേജുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങളാകാനുള്ള സാധ്യതകള്‍ കൂടുതലാണ് എന്നു. മുന്‍ നിലപാടില്‍ നിന്നുള്ള ഒരു ചെറിയ പിന്‍ വാങ്ങല്‍ അല്ലെ?

അല്ല സാര്‍, ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ സ്വാശ്രയ കോളേജുകളേല്ലാം ലോകാവസാനം വരെ പ്രവര്‍ത്തിക്കുമെന്നോ ഇവയെല്ലാം മികവിന്റെ കേന്ദ്രങ്ങളാകുമെന്നോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല എന്ന്.
ഞാ ഒരു ഏഴു വര്‍ഷത്തിന്റെ കണക്കു പറഞ്ഞത് സാര്‍ ഓര്‍ക്കുമായിരിക്കുമല്ലോ? ഞാന്‍ കണക്കുകൂട്ടീയത് ഇപ്രകാരമാണ്‍്.ഒരു കോളേജിന് ഇല്ലാത്ത ഒരു മികവിന്റെ ഇമേജ് കൊടുകാന്‍ പറ്റുന്നത് നാലേനാലുവര്‍ഷമാണ്. അതായത് ഒന്നാമത്തെ ബാച്ച് പാസ് ഔട്ട് ആകുന്നതിന് മുന്‍പുവരെയുള്ള കാലം. ഈ നാലുവര്‍ഷത്തിനുള്ളില്‍ മറ്റു മൂന്നു ബാച്ചുകളും കൂടി ഈ ഇല്ലാത്ത മികവില്‍ മയങ്ങി പ്രവേശനം നേടം. 5ആമത്തെ കൊല്ലം മുതലറിയാം യഥാര്‍ത്ഥത്തില്‍ ആ കോളേജിന്റെ നിലവാരം. അങ്ങനെ 7 വര്‍ഷം കൊണ്ട് ഇല്ലാത്ത ഒരു മികവിന്റെ ഇമേജില്‍ മയങ്ങി വന്നു ചേര്‍ന്നവരൊക്കെയും പാസ് ഔട്ട് ആകും. ഇത്രയും കാലം മതി അതിന്റെ നിലവാരം യഥാര്‍ത്ഥത്തില്‍ അറിയാന്‍. എന്നിട്ടും ആ കോളേജില്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അതിന് അവര്‍ പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടെന്നല്ലേ.
ആരും വരാത്ത പക്ഷം അത് പൂട്ടിപോവുകയല്ലേ ഉള്ളൂ.(നിലവാരമില്ല എന്നറിഞ്ഞിട്ടൂം വരുന്നവനെ എന്താ ചെയ്യുക.)

സാറു പറഞ്ഞത് ശരിയാണ്, അത്രയും കാലം കൊണ്ട് മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കാനാവുമെങ്കില്‍ പൂട്ടിയാലും കുഴപ്പമില്ല. പക്ഷേ ഫീസ് ഘടന സംബന്ധിച്ച അവരുടെ വാദങ്ങളില്‍ സാമാന്യയുക്സ്തിക്ക് നിരക്കുന്ന പല ന്യായങ്ങളുമുണ്ട്. അതുകൊണ്ട് അതീപ്പറഞ്ഞപോലെ മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കാനാവുന്ന ഒരു തുകയാണെന്ന് വിശ്വസിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടൂണ്ട്.(സാറിനെപ്പോലെ എനിക്കീരംഗത്ത് പ്രവര്‍ത്തിപരിചയമില്ലെന്ന് അറിയാമല്ലോ.)

സാറു പറഞ്ഞത് ശരിയാണ്. കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങളായി മോഡലിലും ചെങ്ങനൂരിലും പകുതി ഫ്രീസീറ്റും പേയ്മെന്റില്‍ K.T Thomas ഫീസുമാണ്.
അങ്ങനെ നടത്താന്‍ പറ്റുകയാണേങ്കില്‍ K.T Thomas കമ്മീഷനെ അവിശ്വസിച്ചേ പറ്റൂ. കാരണം പുള്ളി പറയുന്നത് 38000/- എല്ലാ സീറ്റില്‍ നിന്നും വാങ്ങിയാല്‍ കോളേജ് നടത്താമെന്നാണ്(recurring ആയ ചിലവുകള്‍ മാത്രം കണക്കിലെടുത്ത്). പ്രതിഫലം പോലും പറ്റാതെ പണിയെടുത്ത അദ്ദേഹം കള്ളം പറയുമെന്ന് എനിക്ക് തോന്നുന്നില്ല.ഭൂമിയുടെ ചിലവും കെട്ടിടങ്ങള്‍ക്കുണ്ടാ‍യ ചിലവും (സ്ഥിരനിക്ഷേപങ്ങള്‍) കണക്കിലെടുത്തിട്ടീല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്.(അതിനു കാരണമായി അദ്ദേഹം പറയുന്നത് പോതു ജനങ്ങളുടെ കാശുകൊണ്ട് സ്വകാര്യസ്ഥാപനങ്ങള്‍ സ്വത്തു സമ്പാദിക്കരുത് എന്നതുകൊണ്ടാണ്. അതില്‍ കുറച്ചു ന്യായമുണ്ടു താനും. ഇതിലെ ന്യായമല്ലാത്ത കാര്യങ്ങള്‍ ഞാന്‍ ഈ കമന്റില്‍ പറയുന്നില്ല. ആവശ്യമുണ്ടെങ്കില്‍ അടുത്ത കമന്റില്‍ പറയാം.) അപ്പോള്‍ ആ ചിലവുകളും കൂടി കണക്കിലെടുത്താല്‍ തീര്‍ച്ചയായും ഫീസ് K.T Thomas ഫീസിനെക്കാള്‍ ഉയരുകതന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നത് ന്യായമാണ്.

സ്വാശ്രയകോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോഡല്‍ എന്‍‌ജിനിയറിങ് കോളേജ് എന്ന ഉദാഹരണം മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണ്. സ്വാശ്രയകോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും എന്ന് ഞാന്‍ വിശ്വസിക്കുന്നത് രാജഗിരിയുടെ വളര്‍ച്ച കണ്ടിട്ടാണ്. ഇനി സ്വാശ്രയകോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാ‍കാനുള്ള സാധ്യത എന്നു പറയുന്നത് മുന്‍പുതന്നെ ഞാന്‍ പറഞ്ഞിട്ടുള്ള മാനേജെന്റിന്റെ സ്വാതന്ത്ര്യവും സാമ്പത്തികമായ സ്വാതന്ത്യവും കണക്കിലെടുത്താണ്.(സാറു മുന്‍‌പു പറഞ്ഞ P.T.A കള്‍ എത്ര സര്‍ക്കാര്‍, സര്‍ക്കാര്‍ സ്വാശ്രയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതില്‍ എനിക്ക് സംശയമുണ്ട്.)

എനിക്ക് ഈ കാര്യത്തില്‍ വികാരം കൊള്ളേണ്ട ഒരു കാര്യവുമില്ല സാര്‍. വികാരം കൊണ്ടിട്ടുമില്ല. സ്വകാര്യസ്വാശ്രയം ഉണ്ടായാലും ഇല്ലാതയായും എനിക്ക് ഒരു പോലെയാണ്.

രാജഗിരിയുടെ കാര്യത്തില്‍ ഞാന്‍ റാങ്കുവിവരം തന്നിട്ടുണ്ട്. ബാക്കിയുള്ള വിവരങ്ങള്‍ തരുവാന്‍ എനിക്ക് കഴിയുകയില്ല. കിരണ്‍ പറഞ്ഞ വാദങ്ങള്‍(എറണാകുളംകാ‍ര്‍ ആയതുകൊണ്ട് രാജഗിരി എടുത്തു) മോഡല്‍ എന്‍‌ജിനീയറിങ് കോളേജിനും ബാധകമാണ്. അതേ കാരണങ്ങള്‍ തിരുവനന്തപുരം കോളേജിലെ ഫ്രീ സീറ്റിനും ബാധകമാണ്. മറ്റുകോളേജില്‍ ഇലക്ടോണിക്സ് എടുക്കാത് തിരുവനന്തപുരത്ത് സിവിലോ മെക്കാനിക്കലോ ഇലക്ടിക്കലോ എടുക്കുന്നവരുണ്ട്.(ഇതൊന്നും മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.)

മണിസാറില്‍ നിന്ന് ഞാന്‍ ഉത്തരം പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍.
1. മോഡല്‍ എന്‍‌ജിനീയറിങ് കോളേജിലെ CE, തിരുവനന്തപുരത്തെ EC എന്നിവയ്ക്ക് അക്രിഡിറ്റേഷന്‍ ഉണ്ടോ? ഉണ്ടായിരുന്നോ? എന്നെങ്കിലും കിട്ടാതെയിരുന്നിട്ടൂണ്ടോ? (AICTE സൈറ്റില്‍ നിന്നും എനിക്ക് മനസിലായത് കിട്ടാതെയിരുന്നിട്ടൂണ്ട് എന്നു തന്നെയാണ്. തന്നെയുമല്ല മോഡലില്‍ EC,CE,BE ഇവയ്ക് ഒരുമിച്ച് accreditation ന് അപേക്ഷിക്കുകയും അതില്‍ CE യ്ക് accreditation കിട്ടീയില്ലെന്നുമാണ് കേട്ടറിവ്)

2. തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിനെക്കുറിച്ച് സ്വാശ്രയമാനേജുമെന്റുകള്‍ പറയുന്നത് ശരിയാണോ(11 കോടി)? ശരിയാണെങ്കില്‍ നടത്തിപ്പുചിലവിന്റെ(38000/2 per Student) മൂന്നിരട്ടീയോളം വരുന്ന നിര്‍മ്മാണച്ചിലവുകള്‍ അവിടെ ഓരോ വര്‍ഷവും നടക്കുന്നുണ്ടോ? ഇല്ലേങ്കില്‍ ഈ ചിലവ് ന്യായീകരിക്കപ്പെടുന്നതാണോ?
3. (സാറുപറഞ്ഞ രിതികള്‍ പ്രായോഗികമാണ് എന്ന് സമ്മതിക്കുന്നു.) എങ്കിലും ഫീസു കൊണ്ടു മാത്രം പ്രവര്‍ത്തിക്കാം എന്നു കരുതുന്നത് തെറ്റാണോ?

മണി said...

ജോജു,
1. mec യില്‍ CE കോഴ്സിനു അക്രിഡിറ്റേഷന്‍ ഇല്ല. CET യുടെ EC ക്ക് അക്രിഡിറ്റേഷന്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞ സെപ്റ്റമ്പറില്‍ കഴിഞ്ഞു, അവര്‍ വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ അക്രിഡിറ്റേഷന്‍ കിട്ടി എന്നു വച്ച് വീണ്ടും കിട്ടാതിരിക്കാം, മറിച്ചുമാവം. പിന്നെ AICTE സൈറ്റില്‍ കാണുന്ന വിവരങ്ങള്‍ തെറ്റുമാവാം.
അവര്‍ വളരെ അധികം, clerical errors വരുത്താറുണ്ട്. ഒന്ന് cross verify ചെയ്യുന്നത് അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ സഹായകമാവും.

2. CET യില്‍ ബിരുദത്തിനും (വളരെ അധികം കോഴ്സുകളുണ്ടവിടെ), ബിരുദാനന്തര ബിരുദത്തിനും കൂടാതെ phD ക്കുള്ള ഗവേഷണം എന്നിവ നടക്കുന്നുണ്ട്.
മിക്കവാറും അദ്ധ്യാപകരും വളരെ സീനിയര്‍ ആയ ആളുകളുമാണ്. ശമ്പള ഇനത്തില്‍ അതുകൊണ്ട് തന്നെ നല്ല ഒരു തുക നീക്കിവെക്കേണ്ടി വരും.
ഗവേഷണത്തിനും മറ്റും, അതേപോലെ കൂടുതല്‍ ചെലവ് പ്രതീക്ഷിക്കാം. നിര്‍മ്മാണ ച്ചെലവ് കൃത്യമായി എത്രയാണെന്ന് എനിക്കറിയില്ല. ഞാന്‍ അന്വേഷിക്കാം.
അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക് നീക്കി വയ്ക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. പഴകിയ ലാബ് ഉപകരണങ്ങള്‍, മാറ്റി വയ്ക്കുക, പഴയ
കെട്ടിടങ്ങള്‍ പുതുക്കി പണിയുക എന്നിങ്ങനെ യുള്ള വളരെ അധികം ചെലവുകള്‍ ഉണ്ടവാന്‍ സാദ്ധ്യത ഉണ്ട്. കൃത്യമായ ഒരു കണക്ക് കിട്ടാന്‍ ശ്രമിക്കാം.

3. ഫീസ് കൊണ്ടുമാത്രം ഒരു കോളെജ് പ്രവര്‍ത്തിപ്പിക്കാം എന്നു കരുതുന്നതില്‍ തെറ്റില്ല. ഒരോ വിദ്യാര്‍ഥിക്കും താങ്ങാവുന്ന ഫീസ് ആണെങ്കില്‍ അത് നല്ലതുമാണ്. പക്ഷെ, ഇവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്:
അ). പഠന ചെലവ് വര്‍ധിക്കുന്നത് കൊണ്ട് (പലപ്പോഴും, പെരുപ്പിച്ചു കാണിക്ക പ്പെടുന്ന പ്രവര്‍ത്തന ചെലവുകള്‍കൂടി കുട്ടികള്‍ വഹിക്കെണ്ടി വരുന്നതുകൊണ്ട്)ഫീസ് താങ്ങാനാവുന്ന വീട്കളിലെ കുട്ടികള്‍ മാത്രമാവും പ്രവേശനത്തിന് ശ്രമിക്കുന്നത്. ഇത് പ്രവേശനം കിട്ടുന്ന കുട്ടികളുടെ നിലവാരം കുറയുന്ന നിലയില്‍ കൊണ്ടെത്തിക്കും.
ആ). അക്രിഡിറ്റേഷന്‍ കിട്ടാനുള്ള സാദ്ധ്യത കുറയ്ക്കും. ( കാരണം, വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങള്‍‍, മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള അധിക വരുമാനം,മുതലായവയ്ക്ക് കിട്ടാനുള്ള SCORE POINTS കുറയും,. നിലവാരം കുറഞ്ഞ കുട്ടികളുടെ വിജയശതമാനവും പാസാവുന്നവരുടെ കുറയുന്ന മിഴിവും അക്രിഡിറ്റേഷനില്‍ കിട്ടാവുന്ന പോയിന്റ്കള്‍ ഇല്ലാതാക്കും).
ഞാന്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ വരുമാനം കൂട്ടാന്‍ മാത്രമല്ല, കോളേജിന്റെ മുഖഛായ നന്നാക്കുന്നതിനും ഉപകാരപ്രദമാണ് AICTE അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ദ ഗുവേര said...

സ്വാശ്രയപ്രശ്നത്തില്‍ വിഷയം ബ്ലോഗിലിട്ടു ചര്‍ച്ച ചെയ്തതു കൊണ്ടൊന്ന്നും വല്ല പ്രയോജനവുമുണ്ടാകുമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. നമ്മുടെ കോടതിയും സര്‍ക്കാറും ജനാധിപത്യ സ്ഥാപനങ്ങളും ജനവിരുദ്ധ കോര്‍പറേറ്റുകളുടെ താല്പര്യസംരക്ഷകരായി മാറിക്കൊണ്ടേയിരിക്കുന്ന സമകാലിക പശ്ചാത്തലത്തില്‍ നീതിയും ന്യായവും വായ കൊണ്ട് പറഞ്ഞിരിക്കുന്നതില്‍ ഒരര്‍ഥവുമില്ല. നീതി ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള വിപ്ലവശക്തികളുടെ അരങ്ങേറ്റമാണ്‌ കാലം, കേരളം കാത്തിരിക്കുന്നത്. പാവപ്പെട്ടവന്റെ വിദ്യാഭ്യാസ അവകാശത്തെ അതിക്രൂരമായി തടയുന്ന പിന്തിരിപ്പന്‍ മതസ്ഥാപനങ്ങള്‍ക്കും മണി ഈറ്റിങ് സൊസൈറ്റികള്‍ക്കുമെതിരെ (എം.ഇ.എസ്) ആയുധം കയ്യിലേന്തി രംഗത്തിറങ്ങാത്തിടത്തോളം കാലം ഈ ജനാധിപത്യ ചര്‍ച്ചകള്‍ക്കൊന്നും ഒരു ഫലവും ഉണ്ടാവുകയില്ല. ഈ രീതിയിലുള്ള ഒരു രഹസ്യ വിപ്ലവ യുവജനപ്രസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്ന വിവരം മലയാളബ്ലോഗ് സമൂഹത്തെ വളരെ സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്‌. ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ ജനവിഭാഗത്തിന്റെ ഇച്ഛാശക്തിയെ സാക്ഷിയാക്കി ചൂഷക ശക്‌തികളുടെ ചോരതെറിപ്പിക്കാതെ അടങ്ങിയിരിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് സ്വാശ്രയകോളേഗുകള്‍ക്കും പിന്തിരിപ്പന്‍ മതമേധാവികള്‍ക്കും (രൂപതാ അതിരൂപതാ സംസ്കാരത്തിനും) ഭീഷണിയാവുന്ന തരത്തില്‍ ഈ വിപ്ലവശക്തി പടര്‍ന്നു പന്തലിക്കും എനു തന്നെ പ്രതീക്ഷിക്കാം. മിസ്റ്റര്‍ ജോജു, നിന്നെപ്പോലുള്ള സ്വാശ്രയമുതലാളിമാരുടെ കൊച്ചു മക്കളുടെ ചുവന്ന ചോര കാണാതെ ഞങ്ങളുടെ ആയുധങ്ങള്‍ക്കു വിശ്രമമില്ല എന്നോര്‍ക്കുന്നത് നന്ന്.

കിരണ്‍ തോമസ് said...

ജോജുവിന്റെ മൂന്നാമത്തെ കമന്റില്‍ പറഞ്ഞിരിക്കുന്നതു പോലേ സ്വ്യാശ്രയ സ്ഥാപങ്ങള്‍ കുറഞ്ഞ ഫീസില്‍ നടത്തിക്കണിക്കൂ എന്ന വെല്ലുവിളിയുണ്ടായിരുന്നു.മണി പറയുന്നതനുസ്സരിച്ച്‌ IHRDE നടത്തുന്ന സ്വയാശ്രയ കോളെജുകളില്‍ 38000+6000=(44000/2)=22000 എന്ന രീതിയിലാണ്‌ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് വാങ്ങുന്ന ഫീസ്‌. സര്‍ക്കാരിന്റെ സഹായമൊന്നും ഇല്ലതാനും.

ഇനി GPC നായര്‍ പറയുന്ന 70000/- രൂപയുടെ കണക്കു വച്ചു നോക്കിയാല്‍ 48000/- രൂപ ( 70000 -22000 ) അധികമായി വാങ്ങണം. അത്‌ ഒരു വിദ്യാര്‍ത്ഥി 4 വര്‍ഷങ്ങളിലായി കോളെജുകളുടെ മൂലധനത്തിന്‌ മൂല്യമായി ( ജോജുവിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ പലിശയായി) 48000*4 = 192000/- നല്‍കേണ്ടി വരും. കേരളത്തില്‍ മൊത്തം 24000 എഞ്ചിനിയറിഗ്‌ സീറ്റുകളാണുള്ളത്‌ അതില്‍ 50% സ്വയാശ്രയ കോളെജുകളാണെന്നനുമാനിച്ചാല്‍ ( കൂടാം കുറയാം) 12000 * 48000 = 57,60,00000 രൂപ ഒരു വര്‍ഷം ലഭിക്കും. ഒരോ വര്‍ഷവും പുതിയ ബാച്ച്‌ വരുമ്പോള്‍ ഇത്‌ വര്‍ദ്ധിച്ച്‌ 4 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ വര്‍ഷം 12000 * 192000= 230,4000000 രൂപയാണ്‌ കിട്ടുക.
(48000*4 = 192000/-)

ഇത്‌ മൊത്ത വരുമാനമാണ്‌ ഓരോ കോളെജിലെ വിദ്യാര്‍ത്ഥികളുടെ എണ്ണമനുസ്സരിച്ചുള്ള തുക മാനേജ്‌മെന്റുകള്‍ക്ക്‌ ലഭിക്കും.ചുരിങ്ങിയ കാലം കൊണ്ട്‌ തന്നെ മൂലധനം തിരിച്ചുപിടിക്കാന്‍ കഴിയും എന്നതും . ആസ്തി ആസ്തിയായി നില്‍ക്കും എന്നതും വ്യക്തം.

K.T.Thomas ഫീസ്‌ നിര്‍ണ്ണയത്തില്‍ ഇത്‌ പരിഗണിച്ചോ എന്നതില്‍ എനിക്ക്‌ ഉത്തരമില്ല. പക്ഷെ ഇങ്ങനെയും ഒരു മാര്‍ഗ്ഗമുണ്ടെന്നത്‌ ഒരു സത്യവുമാണ്‌. അല്ലാതെ നടത്തുന്ന സ്ഥാനനങ്ങളേ വിദ്യാഭ്യാസ കച്ചവട കേന്ദ്രങ്ങള്‍ എന്ന് വിളിക്കാം. സ്വയാശ്രയ സ്ഥാപനങ്ങള്‍ ലാഭേഛയോടെയാകരുതെന്ന് സുപ്രിം കോടതി തന്നേ TMA pai കേസില്‍ പറഞ്ഞിട്ടുണ്ട്‌.

ഇനി ജോജു പറഞ്ഞപോലേ സംസ്ഥാന ഗവണ്‍മന്റ്‌ 70000/- രൂപ ചിലവക്കുന്നുണ്ടെകില്‍ അതും പരിശോധിക്കെണ്ടതാണ്‍`. GPC നായര്‍ അറിയാനുള്ള അവകാശമനുസ്സരിച്ച്‌ ഈ തുകയേപ്പറ്റി അന്വേഷിച്ചിട്ടുണ്ട്‌. അത്‌ പുറത്തു വരുമ്പോള്‍ ഇതിനെക്കുറിച്ച്‌ വ്യക്തത വരും. അപ്പോള്‍ ആ വിഷയത്തില്‍ നമുക്ക്‌ വിശദമായ ചര്‍ച്ച അത്യാവശ്യവുമാണ്‌. ഈ വിഷയത്തേക്കുരിച്ചും ഞാന്‍ അന്വേഷണം ഉടന്‍ ആരംഭിക്കാം. ഈ വിഷയത്തില്‍ മണിക്കെന്തെങ്കിലും പറയാന്‍ കഴിയും എന്നെനിക്ക്‌ തോന്നുന്നു

njjoju said...

kiran,

അതൊരു വെല്ലുവിളി(കുറഞ്ഞ ഫീസില്‍ ലാഭകരമായ സ്ഥാപനം) എന്നതിനെക്കാള്‍ ഒരു ആവശ്യം കൂടിയാണ്. കാരണം കുറഞ്ഞതെ എത്ര ഫീസ് ഈടാകി കോളേജ് നടത്താം എന്നതിനെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം കിട്ടിയിട്ടീല്ല. മാനേജുമെണ്ടുകള്‍ പറയുന്നതിലെ ന്യായം അവിടെയാണ്. ഒരു സ്വകാര്യ സ്വാശ്രയസ്ഥാപനം കുറഞ്ഞ ചിലവില്‍ കോളേജ് നടത്താനായാല്‍ ആ ഫീസില്‍ നടത്താന്‍ കഴിയും എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമുണ്ട്.

മണിസാറു പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും K.T Thomas കമ്മീഷന്‍ പറഞ്ഞതിലും കുറഞ്ഞ ഫീസില്‍ എങ്ങനെ കോളേജു നടത്താന്‍ കഴിയുന്നു എന്നതില്‍ സംശയവുമുണ്ട്. മറ്റൊരുകാര്യം NRI സീറ്റാണ്. മോഡലിനെ സംബന്ധിച്ചിടത്തോളം ഒഴിഞ്ഞുകിടക്കുന്ന NRI സീറ്റ് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ കേരളത്തിലെ എല്ലാ സ്വാശ്രയകോളേജുകളുടെയും സ്ഥിതി ഇതാവണമന്ന് കരുതാനാവില്ല. തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജിനെ സംബന്ധിച്ച് മണിസാറ് പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ട്. എങ്കിലും നടത്തിപ്പുചിലവിന്റെ(പകുതി സീറ്റില്‍ K.T Thomas കമ്മീഷന്‍ ഫീസ് എന്നതാണ് നടത്തിപ്പുചിലവെന്ന് കണക്കാക്കിയാല്‍ മാത്രം) മൂന്നിരട്ടിയോളം വരുന്ന നിര്‍മ്മണച്ചിലവുകള്‍ അവിടെ വരുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അല്ലെങ്കില്‍ നടത്തിപ്പുചിലവ് കുറച്ചുകൂടി കൂടിയിരിക്കാനാണ് സാധ്യത(70000 ആവാന്‍ സാധ്യതയില്ലെങ്കിലും). പിന്നെ മണിസാറ് പറയുന്ന ഒരു വാദം അവിടുത്തെ അധ്യാപകര്‍ സീനിയര്‍ ആള്‍ക്കാര്‍ ആയതുകൊണ്ട് ശമ്പളം കൂടുതല്‍ കൊടുക്കേണ്ടി വരുന്നു എന്നതാണ്. അതും ശരിയാണ്. എന്നാല്‍ ഈ നില സ്വാശ്രയ കോളേജിനും വന്നു കൂടെന്നില്ലല്ലോ.(ഇപ്പോള്‍ അങ്ങനെയല്ലായിരിക്കാം).

ഒരു ഫീസ് ഘടന നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ അത് കുറച്ച് flexible ആവേണ്ട കാര്യമുണ്ട്. ഉദാഹരണത്തിന് K.T Thomas കമ്മീഷന്‍ കണക്കാക്കയ ഫീസ് 38000 ആണല്ലോ. അതില്‍ പരിഗണിച്ചിരിക്കുന്നത് ഒരു അധ്യാപകന്റെ ശരാശരി ശമ്പളം 16000 ആണെന്നു കരുതുക. അപ്പോള്‍ ലാഭം ആഗ്രഹിക്കുന്ന ഒരു മാനേജുമെന്റാണെങ്കില്‍ അതില്‍ താഴെ ശമ്പളത്തില്‍ നിയമിക്കാന്‍ പറ്റൂന്നവരെ നിയമിക്കും അല്ലാത്തവരെ ഒഴിവാക്കും. അങ്ങനെ പതിനായിരം സമ്പളം പറ്റുന്ന അധ്യാപകരെയാണ് നിയമിക്കുന്നത് എന്നു കരുതുക. ഒരു അധ്യാപകന് 6000 രൂപ എന്ന കണക്കില്‍ മാനേജുമെന്റിനെ ലാഭം ഉണ്ടാകും. അത് ആശാസ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതേ സമയം ഇതേ ശരാശരി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ഒരു അധ്യാപകനെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കേണ്ടിയും വരും. ഒന്നുകില്‍ ഇത് മാനേജുമെന്റിനെ നഷ്ടം വരുത്തും, അലെങ്കില്‍ ആ അധ്യാപകനെ എടുക്കതിരിക്കേണ്ടിവരും. ഈ രണ്ടും നല്ലാതാണെന്നു കരുതുന്നില്ല.

K.T Thomas കമ്മീഷന്‍ മൂലധനസംബന്ധിയായ നിക്ഷേപങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടൂണ്ട്. മൂലധനം മുഴുവനായി തിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു ഫീസ് ഘടനയില്‍ എനിക്ക് എതിര്‍പ്പുണ്ട്. ആ നിലയില്‍ വിദ്യാ‍ലയങ്ങള്‍ നടക്കാനും പാടില്ല. ഞാന്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ഉദാഹരണത്തിന് ഒരാള്‍ സ്ഥലം വാങ്ങി കെട്ടീടം പണിത് കിരണീനെ നടത്താന്‍ ഏല്‍പ്പിച്ചു എന്നു കരുതുക. കിരണിന് നടത്തിപ്പുചിലവുമാത്രം പരിഗണീച്ചാല്‍ മതി. അതേ സമയം ഒരാള്‍ സ്വന്തം ചിലവില്‍ സ്വലം വാങ്ങി കെട്ടിടം പണിത് പ്രവര്‍ത്തിപ്പിക്കുന്നു. ഇത് രണ്ടു ഒരേ രീതിയില്‍ കണക്കാക്കാനാവില്ല. K.T Thomas കമ്മീഷന്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണാമത്തെയാള്‍ ഒനാമത്തെയാള്‍ പ്രവര്‍ത്തിപ്പിക്കുന്നതുപോലെ കോളേജ് പ്രവര്‍ത്തിപ്പിക്കണമെന്നാണ്. കോളേജിന്റെ ആസ്തി എന്നു പറയുന്നത് സത്യമാണ്. കോളേജ് വില്‍ക്കണം എന്ന് കരുതുന്നവനെ സംബന്ധിച്ചിടത്തോളം അത് ബാധ്യതയല്ല. എന്നാല്‍ കോളേജ് നിലനില്‍ക്കണം എന്നും ഒരു കാലത്തും അത് വില്‍ക്കേണ്ടി വരരുതെന്നും ആഗ്രഹിക്കുന്നവനെ സംബന്ധിച്ചിടത്തോളം ആസ്തി എന്നത് ഒരു ബാധ്യത ആവാന്‍ പാടില്ല.

കിരണ്‍,

എന്റെ അഭിപ്രായത്തില്‍ ഫീസ് 7 രൂപയായാല്‍ അത് ന്യായമെന്നോ 70000 ആയാല്‍ അന്യായമെന്നോ കരുതാനാവില്ല. ഒരു കോളേജ് കോള്ളലാഭം ഉണ്ടാക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെയും കോടതികളുടെയും കടമയാണ്. അതിനുള്ള വഴികള്‍ ഒന്നും ഒരിക്കലും അടയുകയില്ല.
70000 രൂ ഫീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ലാഭമുണ്ടാക്കാതിരിക്കുകയും 50000രൂ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലാഭമുണ്ടാക്കുകയും ചെയ്യാം. ഇത് ആ കോളേജ് നല്‍കുന്ന അടിസ്ഥാന സൌകര്യങ്ങളെ ആശ്രയിച്ചിരിക്കും. ആ നിലക്ക് 50000 രൂ പ്രവര്‍ത്തിച്ചാലും കോളേജ് കൊള്ളലാഭം ഉണ്ടാ‍ക്കുന്നത് തടയുകയും 70000 രൂ ഫീസില്‍ കൊള്ളലാഭം ഉണ്ടാ‍ക്കാതെ പ്രവര്‍ത്തിക്കുവാന്‍ ആ സ്ഥാപനത്തെ അനുവധിക്കുകയും ചെയ്യണം. (കൊള്ളലാഭമെന്നത് profiteering എന്നും ലാഭം എന്നത് reasonable surplus to enable future expansion എന്നു മാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.)

മണിസാറു പറഞ്ഞതുപോലെ IHRD സ്ഥാപനങ്ങള്‍ നടത്തുന്നതിന് സമാനമായി സ്വകാര്യസ്ഥാപനങ്ങള്‍ നടത്താനാകും എന്നു കരുതാനാവില്ല.IHRD യുടെ നഷ്ടവും ഒരു സ്വകാര്യവ്യക്തിയുടെ നഷ്ടവും തമ്മില്‍ താരതമ്യപ്പെടുത്താനാകില്ല എന്നാണ് എന്റെ അഭിപ്രായം. MEC ലാഭത്തിലാണോ എന്നത് ഒരു ചോദ്യം IHRD ലാഭത്തിലാണോ എന്ന് മറ്റൊരു ചോദ്യം. (എനിക്കറിയില്ലാത്തതുകൊണ്ടാണ് ചോദ്യം.)ലാഭത്തിലാണേങ്കില്‍ തന്നെ mec യുടെ ഭൂമി, കെട്ടിടം ഇവയുടെ ചിലവുകളുടെ ഒരു ഭാഗം പോലും വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് ഈടാക്കേടി വരുന്നില്ല. കാരണം ഒരു ഗവര്‍മെന്റ് സ്ഥാപനം(Autonomous ആണെങ്കിലും) നടത്തുന്ന കോളേജിന്റെ നിര്‍മ്മാണത്തിന് ഉണ്ടായ ചിലവുകള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല. നഷ്ടവും വ്യക്തിപരമായി സഹിക്കേണ്ടി വരുന്നില്ല.

njjoju said...

ദ ഗുവേരയെപ്പോലെ വികാരപരമായി ഈ വിഷയത്തെ കാണുന്നവരോട്,

സുഹൃത്തേ,
എന്റെ ഏതെങ്കിലും ഒരു കമന്റ് വായിക്കാതെ ഞാന്‍ പറഞ്ഞതു മുഴുവന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഞാന്‍ ഒരു സ്വാശ്രയ സ്ഥാപനത്തിന്റെയും ആളല്ല.

ഒരു നല്ല സ്വാശ്രയസ്ഥാപനത്തിന് ഒരു നല്ല ഗവര്‍മെന്റ് സ്ഥപനത്തെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് വളരാന്‍ സഹായകമായ നിലപാടുകളാണ് സമൂഹം കൈക്കോള്ളേണ്ടത്. ഞാന്‍ സമ്മതിക്കുന്നു കച്ചവടത്തിന്‍് സാധ്യതകളുണ്ടെന്ന്. കച്ചവടത്തെ എതിര്‍ക്കുകതന്നെ വേണം. പക്ഷേ കച്ചവടത്തിന് സാധ്യതയുണ്ടെന്ന പേരില്‍, ഫീസ് ഉയര്‍ന്നതായതുകൊണ്ട് അത് അന്യായമാണെന്നു വിചാരിച്ച് അത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയെ തുരഗം വച്ചാല്‍ ഫലത്തില്‍ നമുക്കു തന്നെയാണ് ദോഷം.
ഞാന്‍ ഒന്നുകൂടെ ആവര്‍ത്തിക്കട്ടെ 7 രൂപയായാല്‍ ഫീസ് ന്യാ‍യമെന്നോ 70000 ആയാല്‍ അന്യായമെന്നോ കരുതരുത്. ഇനി 70000 ന്യായമാണെങ്കില്‍ പാവപ്പെട്ടവരെ അത്തരം സീറ്റില്‍ പഠിപ്പിക്കുവാന്‍ സമൂഹം മുന്‍പോട്ടുവരണം. അല്ലാതെ ചോരപ്പുഴകള്‍ക്കോ വികാരപ്രകടനങ്ങള്‍ക്കോ സാമൂഹിക നീതി ഉറപ്പുവരുത്താനാകില്ല.

എന്റെ കാര്യം പറയുകയാണെങ്കില്‍ ഇവിടെ മെറിറ്റ് സീറ്റില്‍ ഫീസിളവ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരു പക്ഷേ പഠിക്കാനാവില്ലായിരുന്നു. ആ നിലക്ക് ഒരു പാവപ്പെട്ടവനും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്(ഒരു പക്ഷേ നിങ്ങളേക്കാള്‍). എന്നാല്‍ പാവപ്പെട്ടവന് പഠിക്കാന്‍ എന്ന പേരില്‍ ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍? അതേ സമയം പാവപ്പെട്ടവന്റെ പേരില്‍ പണക്കാരന്‍ ആനുകൂല്യം പറ്റുകയാണെങ്കില്‍?

സുഹൃത്തേ ഇവിടെ സ്വകാര്യസ്വാശ്രയസ്ഥാപനങ്ങള്‍ ഇല്ലാതായാല്‍ പണക്കാരന് ഒന്നും സംഭവിക്കുകയില്ലെന്നോര്‍ക്കണം. കാരണം അവന്‍ കേരളത്തിനു പുറത്തോ , വിദേശരാജ്യങ്ങളിലോ പോയി അവനാവശ്യമുള്ള വിദ്യാഭ്യാസം നേടും. പാവപ്പെട്ടവനോ?

കിരണ്‍ തോമസ് said...

ജോജു,

ലാഭേഛയുണ്ടാകരുത്‌ കോഴവാങ്ങരുത്‌ എന്നൊക്കെ സുപ്രിം കോടതി വിധിയുണ്ടെങ്കിലും. ഇവരണ്ടും കാര്യഷമമായി തടയാന്‍ കഴിയില്ലാ എന്നതാന്‌ സത്യം. എങ്ങനെയാണ്‌ കോഴ വാങ്ങിയോ ഇല്ലയോ എന്ന് കണ്ടെത്തുക , കൊഴകൊടുത്തവരോ വാങ്ങിയവരോ സമ്മതിക്കുമോ ഇത്‌.

കേരളത്തിലെ ചില സര്‍ക്കാര്‍ എയ്‌ഡഡ്‌ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഒരു നിശ്ചിത ശതമാനം മാനേജ്‌മന്റ്‌ സീറ്റുകള്‍ ഉണ്ട്‌. എന്നാല്‍ അവയെല്ല് മിക്കതും ഇന്ന് കോഴ സീറ്റുകളായി അധപതിച്ചിരിക്കുന്നു എന്നതാണ്‌ യാഥാര്‍ത്യം. കോഴ നല്‍കുന്നവര്‍ക്ക്‌ മാത്രമേ അവര്‍ അപേക്ഷ ഫോറം നല്‍കുകയുള്ളൂ. അപേക്ഷ ഫോറം നല്‍കിയവരില്‍ നിന്നും കോമണ്‍ എട്രന്‍സ്‌ രാങ്ക്‌ ലിസ്റ്റിന്റെ ഓര്‍ഡറില്‍ എടുക്കണം എന്നാണ്‌ നിയമം. എന്നാല്‍ 90% സ്ഥലങ്ങളിലും അപേക്ഷാ ഫോറം കാശ്‌ കൊടുക്കുന്നവനേ കിട്ടൂ.

ഇനി കേരളത്തിലെ സ്വയാശ്രയ മെഡിക്കല്‍ കോളെജില്‍ 9 എണ്ണത്തിലും അപേക്ഷ കൊടുത്ത ഒരു പെണ്‍കുട്ടിക്ക്‌ ഒരു കോളെജും അപേക്ഷ ഫോറം നല്‍കാതിരുന്നത്‌ സ്വയാശ്രയ കോളെജുകളുടെ കേസ്‌ കത്തി നിന്നപ്പോള്‍ നാം കണ്ടതാണ്‌.

ഫീസ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സുപ്രിം കോടതിയില്‍ പരാതിയുമായിപ്പോയ പുഷപഗിരി കോളേജ്‌ മാനേജ്‌മന്റ്‌ 25 ലക്ഷം വരേ ഡോണേഷന്‍ വാങ്ങിയാണ്‌ കോളെജ്‌ നടത്തുന്നതെന്ന് പറഞ്ഞിട്ടുണ്ട്‌.

ഇതൊക്കെ ഇവിടെ നടന്നിട്ടും മുഹമ്മദ്‌ കമ്മിറ്റി പല കോളെജും ക്രമക്കേട്‌ നടത്തി എന്ന് കണ്ടെത്തിയിട്ടും സാമൂദായിക സംഘടനകളും പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ സമ്മര്‍ദ്ദത്തിനു വഴങ്ങി മാനെജ്മെന്റുകളുമായി ധാരണക്കു തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.സമുദായ സംഘടനകള്‍ കോളെജുകള്‍ നടത്തുന്നിടത്തോളം കാലം ഈ മേഘലയേ തൊടാന്‍ പോലും കഴിയില്ലാ എന്ന സത്യം പകല്‍ പോലേ വ്യക്തമാണ്‌. തൊടാന്‍ ശ്രമിച്ച മുണ്ടശ്ശേരിയും EMS ഒക്കേ പുറത്തുപോയത്‌ നാം കണ്ടതാണ്‌.

ഇനി ലാഭേഛയാണോ എന്നൊക്കെ നിശ്ചയിക്കാനുള്ള അവകാശം. പുതിയ ഹൈക്കോടതി വിധി പ്രകാരം മുഹമ്മദ്‌ കമ്മിറ്റിക്ക്‌ എന്തൊക്കെ അധികാരമുണ്ടെന്നറിയണമെങ്കില്‍ സുപ്രിം കോടതി വിധി വരണം . അതു വന്നാല്‍ ഈ ചിത്രം വ്യക്തമാകും.

പിന്നെ സ്വയാശ്രയ സ്ഥാപങ്ങള്‍ പാവപ്പെട്ടവനു വേണ്ടിയാണെന്നൊക്കെ പറഞ്ഞാല്‍ അതും അംഗീകരിക്കാന്‍ വയ്യ. 70000/- രൂപ വര്‍ഷം ഫീസിനത്തില്‍ മാത്രം നല്‍കാന്‍ കെല്‍പ്പുള്ള ഏത്‌ പവപ്പെട്ടവനുണ്ട്‌ ഈ സംസ്ഥാനത്ത്‌ . 100% സീറ്റിലും മാനേജ്‌മന്റ്‌ പ്രവേശനം നടത്താന്‍ പോകുമ്പോള്‍ ആര്‍ക്കാണ്‌ നീതി കിട്ടുക എന്ന് കാത്തിരുന്ന് കാണാം. പക്ഷേ ഇവരൊന്നും കച്ചവടക്കാരല്ല കെട്ടോ . അങ്ങനെ വിളിച്ചാല്‍ ഈ നീതിമാന്മാരൊടുള്ള അപരാധമാകുമല്ലോ അത്‌

njjoju said...

കിരണ്‍,

ഞാന്‍ ഇതില്‍ എന്റെങ്കിലും മറുപടി പറഞ്ഞാല്‍ എന്നെ സ്വാശ്രയാതിക്രമാനുകൂലി എന്നും സ്വാശ്രയമുതലാളിമാരുടെ കൊച്ചു മകന്‍ എന്നുമൊക്കെ ചിത്രീകരിക്കാനാവും പലര്‍ക്കും താത്പര്യം. ഈ ബ്ലോഗിലെ കമന്റൂകള്‍ പലതും മുന്‍‌വിധിയോടെയുള്ളതായിരുന്നു.

ഒന്നാമതായി ഇത് അനവധി മാനങ്ങളുള്ള ഒരു പ്രശ്നമാണ്. ഇതില്‍ ഒരു ക്രിയാത്മകമായ ചര്‍ച്ചക്കാണ് ഞാന്‍ ശ്രമിച്ചത്. പലപ്പോഴും നിഷേധാത്മകമായ പ്രതികരണങ്ങളാണ് എനിക്ക് കിട്ടിയത്. ഭീഷണിയുടെ സ്വരം വരെ ഉയര്‍ന്നിട്ടൂണ്ട്.
ആ നിലക്ക് ഈ ചര്‍ച്ചയില്‍ ഭാഗഭാക്കാവുന്നതുകൊണ്ട് ഒരു പ്രയോജനവും ഞാന്‍ കാണുന്നില്ല.

എന്റെ ചിന്താഗതികള്‍ ഞാന്‍ ചുരുക്കി അവതരിപ്പിക്കുന്നു.

1. വിദ്യാഭ്യാസം കച്ചവടത്തിനുള്ളതല്ല.
2. സ്വാശ്രയം എല്ലാമേഖലയിലും (വിദ്യാഭ്യാസത്തില്‍ മാത്രമല്ല) ഒരു ശക്തിയാണ്. ഗവര്‍മെന്റിന് ചെയ്യാനാവുന്നതിനെക്കാള്‍ കൂടുതല്‍ പലതും അവര്‍ക്ക് ചെയ്യാനാകും
3. കോളേജിലെ ഫീസ് അവിടുത്തെ ചെലവിനെയും സൌകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി വേണം നിശ്ചയിക്കാന്‍
4. പാവപ്പെട്ടവന് അപ്രാപ്യമാണ് എന്ന കാരണത്താല്‍ ഫീസ് അന്യായമാണെന്ന് കരുതാനാവില്ല. അതുപോലെ തന്നെ പാവപ്പെട്ടവന് പ്രാപ്യമാണ് എന്ന കാരണത്താല്‍ ഫീസ് ന്യായീകരിക്കപ്പെടുന്നുമില്ല.
5. ഫീസ് കൊടുക്കുവാന്‍ ബുദ്ധിമുട്ടൂള്ളവരെ സഹായിക്കുവാന്‍ സമൂഹം മുന്‍പോട്ടൂ വരണം.
6. K.T Thomas കമീഷന്‍ ഫീസ് സമഗ്രമോ 50:50 എന്നത് ശാസ്തീയമോ അല്ല.

എന്റെ കഴിവിന്റെ പരമാവധി അനേഷിച്ച് എന്റെ അറിവില്‍ സത്യസന്ധമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടൂള്ളൂ. എന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ മണിസാറിനും, എന്റെ പരാമര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തി സ്വന്തം സമയം മിനക്കെടൂത്തി അന്വേഷണങ്ങള്‍ നടത്തിയ കിരണിനും എന്റെ നന്ദി.

ഈ വിഷയത്തിന്‍ ഞാന്‍ ഈ ബ്ലൊഗില്‍ കമണ്ടിടുന്നതല്ലായിരിക്കും. മെയിലിലൂടെയുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് ഞാന്‍ എപ്പോഴും തയ്യാറാണ്(സമയമാണു പ്രശ്നം).

മണി said...

പ്രിയ സുഹ്രുത്തക്കളെ,
കുറച്ച് കാര്യങ്ങള്‍ കൂടി എഴുതുകയാണ്.
ഒരു കോളേജിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ചെലവ് ശമ്പളത്തുകയാണ്. അതിനെ അപേക്ഷിച്ച് മറ്റു ചിലവു കള്‍ താരതമ്യേന കുറവാണ്. 250 കുട്ടികള്‍ക്ക് ഒരു സമയം അഡ്മിഷന്‍ കൊടുക്കുന്ന ഒരു കോളെജിനെക്കുറിച്ച് നമുക്കൊന്നു കണക്കെടുക്കാം. 50% ഫ്രീ സീറ്റാണെ ങ്കില്‍ ഒരു വര്‍ഷം ഫീസിനത്തില്‍ കിട്ടുന്ന തുക ഏകദേശം (37800+6000x2)x(125 x 4) = രണ്ടര കോടി രൂപ.
1:15 എന്ന തോതില്‍ അദ്ധ്യാപകരും അദ്ധ്യാപാകരുടെ അനുപാതം 1:2:6 ( പ്രൊ: അ.പ്രൊ: ലക്ചറര്‍) എന്ന തോതിലും അദ്ധ്യാപകരെല്ലാം 10 വര്‍ഷം സര്‍വീസ് ഉള്ളവരുമാണെങ്കില്‍ ഒരു വര്‍ഷത്തെ വേതനം ഏകദേശം ഒന്നര കോടി രൂപ.
ഇലക്ട്രിസിറ്റി, വെള്ളം, ഇന്റെര്‍നെറ്റ് മുതലായ ചെലവുകള്‍ ഏകദേശം 36 ലക്ഷം രൂപ
മെയിന്റനന്‍സ് ചെലവ് 50 ലക്ഷം രൂപ, ഇങ്ങനെ കണക്കാക്കിയാല്‍ ഇപ്പോഴത്തെ ഫീസില്‍ തന്നെ നഷ്ടമില്ലാതെ നടത്താന്‍ കഴിയും. ( ഇതൊരു
യധാര്‍ഥ കണക്ക് തന്നെ യാണ്.) ഇനി ലാഭവും കൂടി ആഗ്രഹിക്കുന്നു എങ്കില്‍, ഞാന്‍ നേരത്തെ എഴുതിയിരുന്ന പ്രകാരം അധിക വരുമാനത്തിനു
ശ്രമിക്കാവുന്നതാണ്. അതുമല്ലെങ്കില്‍, നേരിയ തോതില്‍ ഫീസ് വര്‍ധന വശ്യപ്പെടാവുന്നതുമാണ്. സാമൂഹിക ബാധ്യതയുണ്ടെന്നു വിശ്വസിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരുമായി ഒരു ചര്‍ച്ച നടത്തി ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാ മായിരുന്നു.
പിന്നെ ജോജു, മോഡലിലോ, IHRD സ്ഥാപനങ്ങളിലോ ഇപ്പോള്‍ NRI സീറ്റ്കളില്ല.
CET യിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണക്ക് കൃത്യമായി അറിയാത്തതിനാല്‍ അതെ പ്പറ്റി പ്രതികരിക്കാന്‍ കഴിയില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ എഴുതാം.
അദ്ധ്യാപകര്‍ക്ക് അവരര്‍ഹിക്കുന്നതിനേക്കാള്‍ കുറഞ്ഞ വേതനം കൊടുക്കുന്ന ഒരു പ്രവണത സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ ഉണ്ട്.
അങ്ങനെ വന്നാല്‍ നിലവാരം കുറഞ്ഞ അധ്യാപകര്‍ മാത്രമേ ആസ്ഥാപനങ്ങളില്‍ തുടരാന്‍ സാധ്യതയുള്ളു.
ihrd ധനലാഭം മാത്രം നോക്കി ആരംഭിച്ച ഒരു സ്ഥാപനമല്ല. അതിന്റെ ഉദ്ദേശ ലക്ഷ്യം, മാനവശേഷി വികസനമാ‍ണ്. അതുകോണ്ട് തന്നെ

എത്രലാഭം എന്നു രൂപക്കണക്കില്‍ പറയേണ്ട തില്ല. എന്നാല്‍ മാനവ ശേഷി വികസനം നടത്തി നഷ്ടമുണ്ടാക്കി അടച്ചുപൂട്ടേണ്ട അവസ്ഥ ഇതുവരെ
വന്നിട്ടില്ല. മാത്രവുമല്ല, പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. mec യും സര്‍ക്കാര്‍ ഖജനാവിനു നഷ്ടം ഉണ്ടാക്കിയിട്ടില്ല എന്ന്മാ ത്രമല്ല, ihrd ക്ക് മറ്റു സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം ചെയ്യാനും MEC ക്ക് കഴിയുന്നുണ്ട്.
ജോജു പറയുന്നതില്‍ ഒരു കാര്യം ശരിയാണ്. ലാഭം മാത്രം ലക്ഷ്യമാക്കി തുടങ്ങുന്ന ഒരു സ്ഥാപനത്തിനും, MECയും IHRD യും ഒരു മാതൃകയല്ല.
ഞാന്‍ ഇവിടെ കമന്റിടാന്‍ കാരണമായതും അതു കോണ്ടാണ്. ലാഭേഛ പ്രധാന ലക്ഷ്യ മാക്കിയവര്‍ക്ക് മികവിന്റെ കേന്ദ്രങ്ങള്‍ അവാന്‍ സാദ്ധ്യമല്ല എന്ന എന്റെ അഭിപ്രായം ഉരുത്തിരിഞ്ഞതും ഇക്കാരണത്താലാണ്.
പാവപ്പെട്ടവനും പഠനത്തിനു കഴിവുള്ളവനും പഠിക്കാന്‍ അവസരം കിട്ടണമെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ഉയര്‍ന്ന ഫീസില്‍ പഠിക്കാന്‍ അവസരം ഉണ്ടാകുന്നത് കൊണ്ട് പാവപ്പെട്ടവനു പഠിക്കാന്‍ അവസരം എങ്ങനെ കിട്ടും? കൂടിയ ഫീസ് നല്‍കാന്‍ കഴിയാത്തവര്‍ക്കു
സ്കോളര്‍ഷിപ്പൊമറ്റോ കൊടുത്ത് ഈസ്ഥാപനങ്ങള്‍ മാതൃക കാണിച്ചിരുന്നുവെങ്കില്‍ ജോജു പറഞ്ഞതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നുമായിരുന്നു.
പക്ഷെ ജോജു പറഞ്ഞതുപോലെ വിവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണതയുള്ള ഒരു പ്രശ്നമാണി ത്. അതുകോണ്ട് എത്ര ചചര്‍ച്ച ചെയ്താലും
അധികമാവുന്നില്ല. സമഗ്രമായ ഒരു ചര്‍ച്ച നടന്നാല്‍ നന്നാവുമായിരുന്നു.
സമയക്കുറവുമൂലം, ഈബ്ലോഗ്ഗിലെ ചര്‍ച്ചക്ക് കാരണമായ പോസ്റ്റിനെപ്പറ്റി പറഞ്ഞു അവസാനിപ്പിക്കുകയാണ്: എനിക്കിപ്പോഴും
മനസ്സിലായിട്ടില്ല, കോടതി പറഞ്ഞതിന്റെ പൊരുള്‍. സ്വകാര്യ സ്വാശ്രയ്കോളേജ്ജുകള്‍ മികവിന്റെ കേന്ദ്ര്ങ്ങളാണെന്ന കണ്ടെത്തല്‍
സര്‍ക്കാര്‍സ്വാശ്രയ സ്ഥാപനങ്ങളെ കണ്ടിട്ടാവു മെന്ന ജോജുവിന്റെ അഭിപ്രായവും അത്രയ്ക്ക് വിശ്വാസയോഗ്യമായിത്തോ‍ന്നുന്നുമില്ല.
സര്‍ക്കാര്‍സ്വാശ്രയസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും രണ്ടു തരത്തിലാണ്. അതുകൊണ്ട് തന്നെ
മികവുകള്‍ ഒരേതരത്തിലാവും എന്ന് തീരുമാനിക്കു ന്നതില്‍ ബുദ്ധിമുട്ടുണ്ട്. മാത്രവുമല്ല, സ്വകാര്യ സ്ഥാപനങ്ങളുടെ മികവുയര്‍ത്താന്‍ പറ്റുന്ന ഒരു
പ്രവര്‍ത്തന‍ ശൈലി അവര്‍ രൂപീകരിക്കുന്നതായി തോന്നിയിട്ടുമില്ല.
എന്നാല്‍ മേല്‍പ്പറഞ്ഞതിനര്‍ഥം, സ്വകാര്യ സ്ഥാപനങ്ങള്‍ നന്നാവില്ല എന്നല്ല. ജോജു പറഞ്ഞതുപോലെ, വളരാനും വികസിക്കാനുമുള്ള
സാദ്ധ്യതകള്‍ ഏറെയുണ്ടവര്‍ക്ക്. പക്ഷെ അതിനെക്കാള്‍ പ്രാ‍ധാന്യം നല്‍കുന്നത് അവരുടെ മറ്റു താല്പര്യങ്ങള്‍ക്കാണ്.