Friday, January 26, 2007

മുരിങ്ങൂര്‍ വിഷയത്തില്‍ കോടതി ഇടപെടുമ്പോള്‍

മുരിങ്ങൂര്‍ ധ്യാനകേന്ദ്രം നടത്തുന്ന ഏത്‌ തരത്തിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളോടും എനിക്ക്‌ വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല. ഈ പോസ്റ്റും അതു തമ്മില്‍ കൂട്ടിക്കുഴക്കല്ലേ എന്ന് അപേക്ഷിക്കുന്നു.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന പരിശോധന അനധികൃതമാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമുള്ള ധ്യാനകേന്ദ്രത്തിന്റെ ഹര്‍ജി കോടതി തള്ളി.അതോടൊപ്പം ചില പരാമര്‍ശങ്ങളും കോടത്‌ നടത്തുകയുണ്ടായി അവ ഇവയൊക്കെയാണ്‌

  1. മത സ്ഥാപനങ്ങള്‍ നിയമത്തിനതീതമല്ല
  2. രാഷ്ട്രീയക്കാര്‍ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്‌
  3. ശരിയായ അന്വേഷണത്തിക്കൂടിയെ തങ്ങളുടെ സ്ഥാപനത്തിന്റെ മേല്‍ വീണ കരിനിഴല്‍ തുടച്ചുമാറ്റാന്‍ കഴിയൂനിയമം
  4. അതിന്റെ വഴിക്കു നീങ്ങുമ്പോള്‍ അതിനെ തടയാനോ ചെറുക്കാനോ മത സ്ഥാപനങ്ങളേ അനുവധിച്ചു കൂടാ
ഇനി നമുക്ക്‌ വിഷയത്തിലേക്ക്‌ വരാം . മുരിങ്ങൂര്‍ റെയിഡിനെക്കുറിച്ച്‌ ഇതിന്‍ മുന്‍പും ഞാന്‍ പോസ്റ്റ്‌ എഴുതിയിരുന്നു അന്ന് ഞാന്‍ മുന്നോട്ട്‌ വച്ച ചര്‍ച്ച്കക്ക്‌ പലരും വികാരപരമായാണ്‌ പ്രതികരിച്ച്ത്‌. സഭാ നേതൃത്വം ഈ വിഷയം സര്‍ക്കാര്‍ സഭക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലാണ്‌പ്രചരിപ്പിച്ചത്‌. അതിനെ മാത്രമായിരുന്നു ഞാന്‍ അന്ന് എതിര്‍ത്തത്‌. കാരണം ഹൈക്കോടതി ഉത്തരവ്‌ പ്രകാരം നടന്ന പരിശോധനയില്‍ സര്‍ക്കാരിന്‌ ഇടപെടാന്‍ കഴിയില്ലാ എന്ന് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം പോലും മുഖവിലക്കെടുക്കാന്‍ സഭാ നേതൃത്വമോ സഭാ പ്രസിദ്ധീകരണങ്ങളോ ശ്രമിച്ചില്ല. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തി വൈദീകവേദിയുടെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുക വരേ ചെയ്തു. പ്രതിപക്ഷം നിയമ സഭ ബഹിഷ്കരണം പോലും നടത്തി. സ്വയാശ്ര ബില്ലും ഡിവൈന്‍ റൈഡുമൊക്കെ സഭയേ തകര്‍ക്കാനുള്ള ഇടതുപക്ഷ ശ്രമമാണ്‌ എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതെല്ലാം ഒറ്റ വാക്കില്‍ വിഴുങ്ങേണ്ടി വരുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

ഇന്നലെ മനോരമ ന്യൂസ്‌ അവറില്‍ ശ്രീ ജോര്‍ജ്‌ പനക്കല്‍ പറഞ്ഞത്‌ സര്‍ക്കാരിന്‌ ഇതിലൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ്‌. പോലീസ്‌ അതിക്രമം നടന്നാല്‍ പോലും കോടതിയില്‍ പരാതി നല്‍കാന്‍ മാത്രമാണ്‌ ധ്യാനകെന്ദ്രത്തിന്‌ ആവൂ കാരണം ഈ കേസില്‍ കോടതി ആവശ്യപ്പെടുന്നത്‌ പോലെ പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്‍കാരിനാകൂ. അപ്പോള്‍ ഈ സത്യം എന്തെ ഇത്രയും നാള്‍ വിസ്മരിക്കപ്പെട്ടു. അപ്പോള്‍ ഇന്നലെ വരേ ( അല്ലെങ്കില്‍ പിണറായി വിജയന്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കുന്നതു വരേ) പറഞ്ഞിരുന്നതും പ്രചരിപ്പിക്കപ്പെട്ടതും ഒക്കെ പാഴ്‌ വാക്കുകളാണെന്ന് തുറന്നു പറയാന്‍ ഇതൊക്കെ പ്രചരിപ്പിച്ചവര്‍ക്ക്‌ ബാധ്യതയില്ലേ. ഇതിന്‌ വേറോരു തലവുമുണ്ട്‌ സര്‍ക്കാര്‍ എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അല്ല മറിച്ച്‌ ജനങ്ങളുടെ പ്രതിനിധിയാണ്‌ അല്ലെങ്കില്‍ ജനങ്ങളാണ്‌ അപ്പോള്‍ ഈ അസത്യപ്രചരണങ്ങള്‍ ജനങ്ങള്‍ക്കെതിരെ ആയിരുന്നില്ലെ ? അതിന്‌ ജനങ്ങളോട്‌ മാപ്പ്‌ പറയാന്‍ ബാധ്യതയില്ലേ ?

ഇനി ഇതിന്റെ ആന്റി ക്ലൈമാക്സ്‌
സര്‍ക്കാരിനേ സംബന്ധിച്ചിടത്തോളം ആദ്യമായാണ്‌ കോടതി തങ്ങളുടെ നിലപാട്‌ അംഗീകരിക്കുന്നത്‌.ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞതൊക്കെ പനക്കലച്ചന്‍ പോലും ശരി വച്ചു. പക്ഷെ പിണറായി വിജയന്‍ കഴിഞ്ഞ ആഴ്‌ച ധ്യാനകേന്ദ്രം സന്ദര്‍ശിക്കുകയും കോടാതിക്കെതിരേയും പോലിസിനെതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനാകതെ പോകുന്നു എന്നതാണ്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌. ആലുങ്കായ പഴുത്തപ്പോള്‍ കാക്കക്ക്‌ വായിപ്പുണ്ണ്‌.

12 comments:

കിരണ്‍ തോമസ് said...

മുരിങ്ങൂര്‍ വിഷയത്തില്‍ കോടതി ഇടപെടുമ്പോള്‍

രാവുണ്ണി said...

ലാവലിന്‍ കേസിലെ വിധിയുടെ പേരില്‍ കോടതിയോടുള്ള ചൊരുക്ക് തീര്‍ത്തതായിരിക്കണം പിണറായി.

Radheyan said...

വിശ്വാസം സ്വകാര്യതയുടെ ഭാഗമണെങ്കിലും വിശ്വാസത്തെ മുതലാക്കിയുള്ള കച്ചവടങ്ങളെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്.ധ്യാനം മാനസികമായി താളം തെറ്റിയവര്‍ക്കും മാറാവ്യാധി വന്ന് മരണം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും സമൂഹം ബഹിഷ്ക്കരിച്ചവര്‍ക്കും കേവലമായ ആശ്വാസം പകരുന്നുണ്ടാവും.പക്ഷേ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മതത്തിന്റെ മറവില്‍ രാജ്യത്തിലെ നിയമങ്ങള്‍ വെല്ലുവിളിച്ച് മുന്നോട്ട് പോകുവാന്‍ അനുവദിച്ച് കൂടാ.ആശുപത്രികളും അത് പോലെ മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ആവശ്യമാണെങ്കില്‍ മതവികാരം വ്രണപ്പെടും എന്നു കരുതി അത് വേണ്ട എന്നു പറയാന്‍ ആവില്ല.

മാത്രമല്ല ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് അത്യന്തം സുതാര്യതയോടെ ആവണം.മരണാസന്നന് ചികിത്സ നല്‍കേണ്ടത് ഡോക്ടറുമാരാ‍ണ്.ആ ചുമതല സുവിശേഷകന് വിട്ട് കൊടുത്ത് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സര്‍ക്കരുകള്‍ക്കാവില്ല.വേണ്ട ചികിത്സ കിട്ടാതെ രോഗി ആശുപത്രിയില്‍ മരിച്ചാല്‍ ഡോക്ടറുമാരെ വെറുതേ വിടാത്ത കാലമാണ്.അങ്ങനെയുള്ള അവസ്ഥയില്‍ mass hysteria ആയ പ്രാര്‍ത്ഥനക്ക് രോഗിയെ വിട്ട് കൊണ്ട് വേണ്ട മെഡിക്കല്‍ അറ്റന്‍ഷന്‍ കിട്ടാതെ രോഗികള്‍ മരിച്ചാല്‍ ബന്ധുക്കളും സമൂഹവും അടങ്ങിയിരിക്കുമെന്ന് കരുതുന്നുണ്ടോ.മാത്രമല്ല ഇത്തരം കേന്ദ്രങ്ങളില്‍ അവയവ കച്ചവടം പോലുള്ള ഹീനതകള്‍ ലാക്കാക്കിയുള്ള കൊലകള്‍ നടക്കുന്നില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സ്ഥാപന നടത്തിപ്പുകാറ്ക്കുണ്ട്.അത്തരം സുതാര്യത ലഭ്യമാക്കുമായിരുന്ന ഒരു അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സ്വന്തം നിലപാട് തറ ദുര്‍ബ്ബലമാക്കുകയാണ് ധ്യാനകേന്ദ്രക്കാര്‍ ചെയ്തത്.മകരജ്യോതിയുടെ കാര്യത്തില്‍ എന്ന് പോലെ ഇവിടെയും മറയ്ക്കാനെന്തോ ഉള്ളത് കൊണ്ടാവും സത്യത്തെ അവര്‍ തടയാന്‍ ശ്രമിക്കുന്നത്.സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന് പഠിപ്പിച്ച മഹാനായ ഗുരുവിന്റെ ശിഷ്യരാണിവര്‍.

പിണറായി കുറിച്ച് പറയാതെ ഇത് നിര്‍ത്തുന്നത് ശരിയല്ല.വരാന്‍ പോകുന്ന വിധിയില്‍ അച്ചുതാനന്ദന് കൈയ്യടി കിട്ടാന്‍ പോകുന്നു എന്ന് സഖാവിന് ഉറപ്പായിരുന്നു.ആങ്ങളെയെ കൊന്നായാലും നാത്തൂന്റെ നിലവിളി കേള്‍ക്കാന്‍ കൊതിച്ചാണ് അദ്ദേഹം ധൃതി പിടിച്ച് അവിടെ പോയി ഒരു ക്ലീന്‍ ചിറ്റ് നല്‍കിയത്.എന്തിനാ പോലീസ് ഈ നാട്ടില്‍,സ്പോട്ടില്‍ പോയി മണത്ത് നെല്ലും പതിരും നിമിഷാര്‍ധത്തില്‍ വേര്‍തിരിക്കുന്ന ഇത്തരം ഘ്രാണശക്തിയുള്ള നേതാക്കന്‍മാരുള്ളപ്പോള്‍.(പക്ഷേ കൊടിയേരിയുമായി പുമാന്‍ തെറ്റിയോ).

അന്ധവിശ്വാസങ്ങളില്‍ അടിപ്പെട്ട് പോകുന്ന പാര്‍ട്ടി അംഗങ്ങളെക്കുറിച്ചുള്ള ബധിരവിലാപമായ ഒരു പാര്‍ട്ടി കത്ത് കാണാന്‍ ഇടയായി.ഹൈന്ദവമായ അന്ധവിശ്വാസങ്ങളെ മാത്രമാണോ ഉദ്ദേശിച്ചത്.അതോ ഇതൊക്കെ സാധാരണ അംഗങ്ങള്‍ക്കു മാത്രമാണോ.പിണറായിയുടെ ബാര്‍ക്കിംഗ് ബ്രിഗേഡിലെ മുന്‍ നിരക്കാരനായ മന്ത്രി ബാലനോ സാക്ഷാല്‍ പിണറായിക്കോ ബാധകമല്ലേ.
മുഖ്യമന്ത്രിയാകാന്‍ അച്ചുതാനന്ദന്‍ തന്റെ സെറ്റുകാരെയും മാധ്യമസഖാക്കളെയും ഇളക്കി വിട്ടിട്ടുണ്ടാവാം.സാധാരണ പാര്‍ടി അണികളെ തെറ്രുവിലിറക്കിയിട്ടുണ്ടാവും. പക്ഷേ അതിനായി അദ്ദേഹം ബിഷപ്പിന്റെ അരമനയോ ധ്യാനകേന്ദ്രമോ ,പാണക്കാട് തങ്ങളുടെ കൊടപ്പനക്കല്‍ മുറ്റത്തോ,നാരായണപണിക്കരുടെ പെരുന്നയോ നിരങ്ങിയില്ല,നിരങ്ങുകയുമില്ല.പിണറായി എന്ന വഴു വഴുപ്പന്‍ സോഷ്യല്‍ ഡെമോക്രാറ്റില്‍ നിന്ന് അച്ചുതാനന്ദന്‍ എന്ന കാരിരുമ്പൊത്ത കമ്മ്യൂണിസ്റ്റിലേക്കുള്ള ദൂരം അളക്കാവുന്നതിലുമപ്പുറമാണ്.

കിരാതന്‍ said...

കിരണിന്റെ ഇഷ്ട വിഷയമായ 'മുരിങ്ങൂരി'നെ പറ്റി കുറച്ചു നാളായി പോസ്റ്റ് ഒന്നും കണ്ടില്ല.

രാധേയാ, മരണാസന്നരായ രോഗികളെ ചികില്‍സിക്കണ്ടതു ഡോക്ടര്‍ തന്നെയാണ്. പക്ഷെ മുരിങ്ങൂരിലുള്ള മുഴുവന്‍ എയിഡ്സ് രോഗികളെയും മാനസിക രോഗികളെയും ഏറ്റെടുത്ത് ശുശ്രൂഷിക്കാന്‍ ഇവിടെയുള്ള ഏതെങ്കിലും ഡോക്ടറോ ആശുപത്രിയോ തയ്യാറാകുമോ ???

അല്ലെങ്കില്‍ മജീദിന്റെ 'അല്‍ഭുത' മരുന്ന് വാങ്ങി സര്‍ക്കാരിനു ഇവരെയൊക്കെ അങ്ങ് സുഖപ്പെടുത്തിക്കൂടെ?

കിരാതന്‍

പതാലി said...

പോസ്റ്റ് ഇട്ട അന്നു തന്നെ വായിച്ചെങ്കിലും സമയം കിട്ടാതിരുന്നതിനാലാണ് മറുപടിക്കാന്‍ വൈകിയത്.
വീക്ഷണം അക്ഷരംപ്രതി ശരിയാണെങ്കിലും ആന്‍റീ ക്ലൈമാക്സിലാണ് ആശാന്‍റെ ഉദ്ദേശ്യത്തിന്‍റെ ക്ലൈമാക്സ് വ്യക്തമാകുന്നത്.

അതായത് സര്‍ക്കാരിന് സ്കോര്‍ ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല എന്ന പരിഭവം. ഗോള്‍മുഖത്ത് അളന്നു കുറിച്ചു ലഭിച്ച ക്രോസ് കണട്ക് ചെയ്യുന്നതില്‍ പിഴച്ച സ്ട്രൈക്കറെ ശപിക്കുന്ന ഫുട്ബോള്‍ പ്രേമിയുടെ വികാരം.

അത് പോട്ടെ, താങ്കള്‍ മുന്നോട്ടുവെച്ച വിഷയവുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങളാണ് പറയാന്‍ തോന്നുന്നത്.

ക്ഷമയും സഹനവും സ്നേഹവുമാണ് ധ്യാനകേന്ദ്രത്തില്‍ ഉദ്ബോധിപ്പിക്കുന്നത്. ശത്രുതകള്‍ മറന്ന് എല്ലാവരെയും സ്നേഹിക്കാനുള്ള മുരിങ്ങൂരിലെ ആഹ്വാനം ഒരാഴ്ച്ചക്കാലം ഈയുള്ളവനും ശ്രവിച്ചിരുന്നു.

ഈ ഉദ്ബോധനത്തിന് നേതൃത്വം നല്‍കുന്ന പനക്കലച്ചന്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതകളില്ലെന്ന് വ്യക്തമാക്കാന്‍ അന്വേഷകര്‍ക്കു മുന്നില്‍ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു ചെയ്യേണ്ടത്. അതിനു പകരം നാളിതുവരെ ജനങ്ങളോട് ഉപദേശിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു-ഇതിലും മികച്ച ക്രൈസ്തവ മാതൃക വേറെയുണ്ടോ?

ധ്യാന കേന്ദ്രത്തില്‍ ദുരൂഹ മരണങ്ങളും മറ്റും നടക്കുന്നതായി വര്‍ഷങ്ങളായി ആക്ഷേപം നിലവിലുണ്ട്. അവിടെ റെയ്ഡ് നടന്നപ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്ന് പ്രതീക്ഷിച്ചവര്‍ അനവധിയാണ്.

ധ്യാനകേന്ദ്രത്തിലെ മരണങ്ങള്‍ എല്ലാം സ്വാഭാവികമാകാം. അങ്ങനെയെങ്കില്‍ അത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് അവസരമൊരുക്കുകയായിരുന്നു പനക്കലച്ചനും കൂട്ടരും ചെയ്യേണ്ടിയിരുന്നത്.

രാധേയന്‍ പറഞ്ഞത് നൂറുവട്ടം ശരിയാണ്. ആദര്‍ശവും ജീവകാരുണ്യവും പ്രസംഗിക്കുന്നവര്‍ അനേകമുണ്ടെങ്കിലും എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച വരെ ഏറ്റെടുത്ത് പരിപാലിക്കാന്‍ സന്നദ്ധത കാണിക്കുന്നവര്‍ വിരളമാണ്.അക്കാര്യത്തില്‍ മുരിങ്ങൂര്‍ മാത്രമല്ല, ഒട്ടേറെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെക്കുന്നുണ്ട്. ഇത്തരം പല കേന്ദ്രങ്ങള്‍ക്കും ദുരൂഹതയുടെ മേല്‍വിലാസം ഉണ്ടാക്കുന്നത് അസൂയാലൂക്കളും മത വിദ്വേഷികളുമാകാം.
പക്ഷെ, ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കാനുള്ള ബാധ്യതയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുണ്ട്.
പിന്നെ പിണറായി വിജയന്‍റെ കാര്യം.കേരളത്തിലെ മറ്റു രാഷ്ട്രീയക്കാരേക്കാള്‍ ഉപരിയായി ഒരു സ്ഥാനത്ത് പിണറായിയെ പ്രതിഷ്ഠിക്കുന്നവര്‍ക്കെ ടിയാന്‍റെ ധ്യാന കേന്ദ്ര സന്ദര്‍ശനത്തില്‍ പന്തികേട് തോന്നാനിടയുള്ളു. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നായ അവസരവാദത്തിന്‍റെ ആള്‍രൂപമാണ് താന്‍ എന്ന് പിണറായി എത്രയോ വട്ടം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.

പള്ളിയായാലും പാതിരായായാലും മൊട കണ്ടാ എടപെടും എന്ന രീതിയില്‍ വില്ലിച്ച് നിന്നിരുന്ന നേതാക്കള്‍ കത്തനാരന്മാരുടെ കാലുപിടിക്കാന്‍ പോയതോടെ അണികളുടെ കണ്ണു തള്ളിയിരിക്കുകയാണ്.

s.kumar said...

സെബാസ്റ്റ്യന്‍പോളും പിന്നെ ധ്യാനകേന്ദ്രത്തിന്റെ വക്താവാണെന്ന് തോന്നുന്ന മറ്റൗരു കക്ഷിയും ന്യൂസവറില്‍ വേണുവിന്റെ ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ ചുളുങ്ങുന്നത്‌ കണ്ടു.

മരുന്നുകള്‍ മറ്റുള്ളവരില്‍ ഉപയോഗിക്കാനും ചികിത്സനടത്തുവാനും നമ്മുടെനാട്ടില്‍ ചില നിയമങ്ങളൊക്കെയുണ്ട്‌ എന്നാല്‍ ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടില്ലാ എന്ന് പത്രങ്ങളീല്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു.ഇതു നിയമപ്രകാരം കുറ്റമല്ലെ? അതു രോഗികളോട്‌ ചെയ്യുന്ന പാപമല്ലെ?

പിണറായിയുടെ പ്രസ്താവനക്ക്‌ കോടതി തന്നെ മറുപടി നല്‍കിയല്ലോ? കോടതി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ റിപ്പോര്‍ട്ടിനാണോ അതോ ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്ഥാവനക്കാണോ ആധികാരികത?

ഒരുകോടിരൂപക്കുള്ള എന്തു നാശനഷ്ടമാണ്‌ അവിടെ വരുത്തിയതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല.മാത്രമല്ല പോലീസ്‌ നടത്തിയ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കുകയുണ്ടായി കൂടാതെ ജനം അത്‌ ടി.വിയിലൂടെ കാണുകയും ഉണ്ടായി.

മതത്തിന്റെ പേരില്‍ സംഘടിതരായിക്കൊണ്ട്‌ എന്തുനടത്തിയാലും ആരും പരിശോധിക്കരുതെന്ന ദാര്‍ഷ്ട്യത്തെ ജനാതിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വിലവെച്ചുകൊടുക്കരുത്‌.

ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും ദൈനം ദിന കാര്യങ്ങളില്‍ രാഷ്ടീയക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതും യാതൊരു പ്രതികരണവും ഇല്ലാതെ നിശ്ശബ്ദം നടക്കുന്നതും നമ്മുടെ നാട്ടില്‍ തന്നെ.(തീര്‍ച്ചയായും നിയമനങ്ങളിലെ അഴിമതി നിയന്ത്രിക്കേണ്ടതാണ്‌.)

എന്നാണാവോ ശബരിമലയില്‍ ലോക്കല്‍ കമ്മറ്റി രൂപീകരിക്കുക. അയ്യപ്പന്‍ നഗര്‍ എന്നപേരിട്ട്‌ അവിടെ ചിലപ്പോള്‍ സമ്മേളനവും നടത്തിയെന്നിരിക്കും. ചോദിക്കുന്നവരെ ഒക്കെ ഹിന്ദുവര്‍ഗ്ഗീയവാദികളെന്നും പരിവാറുകാരെന്നും മുദ്രകുത്തിവായടപ്പിക്കാം.

"ആരാണീ ഹിന്ദുക്കളുടെ നേതാക്കള്‍. ആരാണിവരെ തിരഞ്ഞെടുത്തതെന്നും" മറ്റുമുള്ള ചോദ്യങ്ങള്‍ നാം മന്ത്രിയുടെ വായില്‍ നിന്നും കേള്‍ക്കുകയും ഉണ്ടായി. ഒരു ന്യൂനപക്ഷ സ്ഥപനത്തിന്റെ കാര്യത്തില്‍ മിണ്ടാന്‍ പറ്റുമൊ?

കിരണ്‍ തോമസ് said...

കഴിഞ്ഞ 5 ദിവസം അവധിയായിരുന്നതിനാല്‍ കമന്റുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല. കമന്റുകള്‍ ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ നിന്നും മാറിപ്പോയില്ലേ എന്ന് സംശയം. ധ്യാനകേന്ദ്രം ഇപ്പോഴും ആരോപിതം മാത്രമാണ്‌ അവിടേ തെറ്റുകള്‍ നടക്കുന്നു എന്ന് തെളിയിക്കപ്പെടുന്നവരേ ആ പരിഗണന നല്‍കുകയും വേണം.
പക്ഷേ ഡിവൈന്‍ ധ്യാനകേന്ദ്ര റെയ്‌ഡെന്ന് പറഞ്ഞ കത്തോലിക്ക സഭാ നേതൃത്വവും മാധ്യമങ്ങളും നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളേയും പനക്കലച്ചന്റെ പ്രസ്താവന അപ്രസക്തമാക്കിയപ്പോള്‍ പിന്നെയെന്തിനാണ്‌ ഈ കോലാഹലമൊക്കെയുണ്ടാക്കിയതെന്ന് ഒരു വാര്‍ത്താ അവതാരകനും ചോദിച്ചില്ല. ഒരു പത്രവും ഒന്നും മിണ്ടിയില്ല. അത്‌ മാത്രമാണ്‌ ഞാന്‍ ഈ പോസ്റ്റുകൊണ്ട്‌ ഉദ്ദേശിച്ചിരിന്നുള്ളൂ. പക്ഷേ പിണറായിടെ ആന്റി ക്ലൈമാക്സ്‌ പറയാതെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകത്തതിനാലാണ്‌ അത്‌ പറഞ്ഞത്‌.അല്ലാതെ പതാലി പറഞ്ഞപോലെ ആന്റി ക്ലിമാക്സായിരുന്നില്ല എന്റെ ലക്ഷ്യം.

മത നേതാക്കന്മാരെ ഭയപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും നമ്മേ മുന്നോട്ട്‌ നയിക്കില്ല എന്ന് ആരെങ്കിലും ഒന്ന് പറയണ്ടേ ? അതുകൊണ്ട്‌ പറഞ്ഞു അത്രമാത്രം

Anonymous said...

നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളോട്‌ ക്രിയാതമകമായി പ്രതികരിക്കുന്ന താങ്കളെപ്പോലുള്ളവരുടെ ബ്ളോഗ്ഗുകളാണ്‌ എനിക്ക്‌ പ്റചോദനമായത്‌.തീര്‍ച്ച്ച്ചയായും സഹകരണം പ്രതീക്ഷിക്കുന്നു.താങ്കള്‍ എഴുതുന്നതില്‍പലകാര്യങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടവയാണ്‌ നിര്‍ഭാഗ്യവശാല്‍ സജീവ ചര്‍ച്ച്ച്ചയാകേണ്ടിയിരുന്ന പല വിഷയങ്ങളോടും ബ്ളോഗ്ഗേഴ്സ്‌ പ്രതികരിക്കാതെ പോകുന്നതും എന്നാല്‍ ചുമ്മാ "പൈങ്കിളി"നിലവാരമുള്ള പല ബ്ള്‍ഗ്ഗേഴ്സിണ്റ്റേയും ബ്ളോഗ്ഗുകളില്‍ കമണ്റ്റുകള്‍ സൂകരപ്രസവം പോലെ പെരുകുന്നതും കാണുമ്പോള്‍ നിരാശതോന്നാറുണ്ട്‌.

naaraayam.blogspot.com

പതാലി said...

അണ്ണോ....
തെറ്റിധരിക്കേണ്ട.
അഭിപ്രായം പറയുയന്നതില്‍ വിരോധമില്ലല്ലോ. പിന്നെ ചര്ച്ച സജീവമാകട്ടെ എന്നും കരുതി. പക്ഷെ നിര്ഭാഗ്യവശാല്‍ നമ്മുടെ ആളുകള്‍ക്കൊന്നും ഇത്തരം വിഷയങ്ങളില്‍ താല്‍പര്യമില്ലെന്നു തോന്നുന്നു.

Deepak Gopi said...

sarkar matha stapanangale chol padikku kondu varum enna moham undallo oru tharam Megalomania athu ozhivakkiye theeru

കെ.പി.സുകുമാരന്‍ said...

ഒരു സമഗ്രവും സമ്പൂര്‍ണ്ണവുമായ രാഷ്ട്രീയ-സാംസ്ക്കാരിക പരിവര്‍ത്തനത്തിന്റെ പേററുനോവിലാണ് കേരളം. അതുവരെ പിണറായിമാരെ ചുമന്നേ പററൂ. എത്തുന്നിടം വരെ എത്തട്ടെ എന്നേ അവര്‍ക്കൊക്കെയുള്ളൂ.എതായാലും സ:വി.എസ്സ്.മുഖ്യമന്ത്രി ആയതിനാല്‍ നേരും,നെറിയും തല്‍ക്കാലത്തേക്ക് കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയാം..

കിരണ്‍ തോമസ് said...

നേരും നെറിയുമുണ്ടെന്നഭിനയിക്കുകയാണ്‌ VS. VS വെറും മാധ്യമ സൃഷ്ടി മാത്രമാണ്‌. മറ്റൊരു മുഖം മൂടി മാത്രം .