Monday, February 26, 2007

മാധ്യമ പ്രവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ പൂമൂടിയോ ഇല്ലയോ എന്ന വാര്‍ത്തക്കും ചര്‍ച്ചക്കും ശേഷം വീണ്ടും ഇത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയുമായി മാധ്യമം രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ പ്രതി മന്ത്രി സി. ദിവാകരന്റെ ഭാര്യയാണ്‌. മന്ത്രിയുടെ ഭാര്യ ബിനാമിയേ വച്ച്‌ ഗരുഡന്‍ വഴിപാട്‌ നടത്തിയത്രെ. 25-02-2007 ലെ മാധ്യമം പത്രത്തിലെ ഫ്രെണ്ട്‌ പേജിലെ വാര്‍ത്തയാണിത്‌.

മന്ത്രി പത്നിയുടെ വക ഗരുഡന്‍ വഴിപാട്‌

വായനക്കാരുടെ പ്രത്യേക ശ്രദ്ധകിട്ടാന്‍ ബോക്സിലാണ്‌ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്‌. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്‌ തെളിവാണ്‌ ഈ വാര്‍ത്ത. സിനിമക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഗോസിപ്പ്‌ കോളങ്ങള്‍ ഉണ്ടാക്കുന്നതു പോലെ മന്ത്രിമാരുടെ ഭാര്യമാര്‍ ഏത്‌ അമ്പലത്തില്‍ പോകുന്നു എന്ത്‌ പൂജചെയ്തു അതിന്റെ ബിനാമി ആര്‌ ഇതൊക്കെയാണ്‌ ഇന്ന് ഉത്കൃഷ്ട പത്രപ്രവര്‍ത്തന മാതൃകയായി അവതരിപ്പിക്കപ്പെടുന്നത്‌. തെളിവുകള്‍ പോലും ഇല്ലാതെ ഇത്തരം ഊഹാപോഹങ്ങളും പ്രധാന പേജില്‍ വാര്‍ത്തയായി വരണമെങ്കില്‍ നമ്മുടെ മധ്യമ പ്രവര്‍ത്തനം എത്ര അധപതിച്ചു എന്ന് ആലോചിക്കാവുന്നതെ ഉള്ളൂ.

പിന്നെ കഴിഞ്ഞ ആഴ്ച ഒരു മാധ്യമ ചര്‍ച്ചയില്‍ മാധ്യമത്തിന്റെ എഡിറ്റര്‍ A.R. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയുണ്ടായി. ഇന്ന് പത്രങ്ങളില്‍ വരുന്ന വാര്‍ത്ത സത്യമാണേന്ന് ആരും വിശ്വസിക്കുന്നില്ല. അവര്‍ക്ക്‌ കിട്ടുന്ന വിവരം അനുസ്സരിച്ച്‌ അവര്‍ വാര്‍ത്തയുണ്ടാക്കുമെന്നും പിന്നെ അത്‌ തെറ്റെന്ന് തെളിഞ്ഞാല്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുമത്രേ. അല്ലാതെ സത്യം അന്വേഷിച്ച്‌ കണ്ടെത്തനൊന്നും മിനക്കെടാന്‍ പറ്റില്ലാന്ന് ചുരുക്കം.

Wednesday, February 14, 2007

ഒരു ഉല്‍കൃഷട പത്രപ്രവര്‍ത്തന പാരമ്പര്യം

മനോരമ പത്രവും മനോരമ ചാനലും മാത്രം കാണുന്ന എത്രപേര്‍ കേരളത്തില്‍ ഉണ്ടാവും. മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം ഒന്നു വായിക്കേണ്ടതു തന്നേ. സമാധനപരമായി പ്രകടനം നടത്തിയിരുന്ന വിശ്വാസികളേ പോലിസ്‌ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു ഇതാണ്‌ ഇന്നത്തെ മനോരമ പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ സാരം. പ്രതിക്ഷേഷിക്കാനുള്ള അവകാശത്തെക്കുറിച്ച്‌ മനോരമ മുഖപ്രസംഗം വ്യാകുലപ്പെടുന്നുമുണ്ട്‌.
മനോരമ മുഖപ്രസംഗം വായിക്കുക

ഇനി നമുക്ക്‌ മറ്റ്‌ പത്രങ്ങള്‍ എങ്ങനെയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതെന്ന് നോക്കാം.
മാധ്യമം വാര്‍ത്തകള്‍
തലസ്ഥാനത്ത്‌ തെരുവ്‌ യുദ്ധം
ആള്‍ക്കൂട്ടം അഴിഞ്ഞാടി


മാതൃഭൂമി വാര്‍ത്ത
ദീപിക വാര്‍ത്ത
മംഗളം വാര്‍ത്ത

ഇനി ഇന്നലത്തെ മനോരമ വാര്‍ത്തകളും ന്യൂസ്‌ അവറും ഏതാണ്ട്‌ ഇതെ സ്വഭാവം ഉള്ളതായിരുന്നു. എന്നാല്‍ ഇന്ത്യവിഷന്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ പരിചയമില്ലാത്തതിനാല്‍ അവര്‍ കാണിച്ച ദൃശ്യങ്ങള്‍ സത്യം പുറത്തുകൊണ്ടു വരുന്നതായിരുന്നു. ഇതുകണ്ട ആരെങ്കിലും മനോരമ മുഖപ്രസംഗം വായിച്ചാല്‍ ഞെട്ടിപോകും. മനോരമയല്ലാത്ത ചില ദൃശ്യമാധ്യമങ്ങള്‍ക്കൂടി കേരളത്തില്‍ ഉണ്ടെന്ന് ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ. പിന്നെ സമുദായം കഴിഞ്ഞല്ലേ സംസ്ഥാനവും മറ്റുള്ളവരും.