Wednesday, February 14, 2007

ഒരു ഉല്‍കൃഷട പത്രപ്രവര്‍ത്തന പാരമ്പര്യം

മനോരമ പത്രവും മനോരമ ചാനലും മാത്രം കാണുന്ന എത്രപേര്‍ കേരളത്തില്‍ ഉണ്ടാവും. മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം ഒന്നു വായിക്കേണ്ടതു തന്നേ. സമാധനപരമായി പ്രകടനം നടത്തിയിരുന്ന വിശ്വാസികളേ പോലിസ്‌ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു ഇതാണ്‌ ഇന്നത്തെ മനോരമ പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ സാരം. പ്രതിക്ഷേഷിക്കാനുള്ള അവകാശത്തെക്കുറിച്ച്‌ മനോരമ മുഖപ്രസംഗം വ്യാകുലപ്പെടുന്നുമുണ്ട്‌.
മനോരമ മുഖപ്രസംഗം വായിക്കുക

ഇനി നമുക്ക്‌ മറ്റ്‌ പത്രങ്ങള്‍ എങ്ങനെയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതെന്ന് നോക്കാം.
മാധ്യമം വാര്‍ത്തകള്‍
തലസ്ഥാനത്ത്‌ തെരുവ്‌ യുദ്ധം
ആള്‍ക്കൂട്ടം അഴിഞ്ഞാടി


മാതൃഭൂമി വാര്‍ത്ത
ദീപിക വാര്‍ത്ത
മംഗളം വാര്‍ത്ത

ഇനി ഇന്നലത്തെ മനോരമ വാര്‍ത്തകളും ന്യൂസ്‌ അവറും ഏതാണ്ട്‌ ഇതെ സ്വഭാവം ഉള്ളതായിരുന്നു. എന്നാല്‍ ഇന്ത്യവിഷന്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ പരിചയമില്ലാത്തതിനാല്‍ അവര്‍ കാണിച്ച ദൃശ്യങ്ങള്‍ സത്യം പുറത്തുകൊണ്ടു വരുന്നതായിരുന്നു. ഇതുകണ്ട ആരെങ്കിലും മനോരമ മുഖപ്രസംഗം വായിച്ചാല്‍ ഞെട്ടിപോകും. മനോരമയല്ലാത്ത ചില ദൃശ്യമാധ്യമങ്ങള്‍ക്കൂടി കേരളത്തില്‍ ഉണ്ടെന്ന് ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ. പിന്നെ സമുദായം കഴിഞ്ഞല്ലേ സംസ്ഥാനവും മറ്റുള്ളവരും.

10 comments:

കിരണ്‍ തോമസ് said...

ഇന്നലത്തെ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിന്റെ മാര്‍ച്ചിനെപ്പറ്റി പോലീസിന്റെ അഴിഞ്ഞാട്ടം എന്ന തലക്കെട്ടില്‍ മനോരമയുടെ ഇന്നത്തെ മുഖപ്രസംഗം ഒന്ന് വായിക്കേണ്ടത്‌ തന്നെയാണ്‌. മറ്റ്‌ പത്രങ്ങളും ചാനലുകളും ഇതില്‍ നിന്ന് വ്യത്യസ്ഥമായി വാര്‍ത്ത കണ്ടതുകൊണ്ട്‌ ഞാന്‍ ഈ പോസ്റ്റിട്ടിരിക്കുന്നത്‌

അരവിന്ദ് :: aravind said...

ഹഹ..
കൊള്ളാം കിരണേ...

താങ്കളെപ്പോലെ കണ്ണും കാതും തുറന്നുവച്ചു ജീവിക്കുന്നവരാണ് ഇപ്പോളും കേരളത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ശക്തി നല്‍കുന്നത്. അവര്‍ക്ക് മതമോ, രാഷ്ട്രീയാഭിപ്രായമോ, സമുദായമോ, ജാതിയോ , സാമ്പത്തികമോ ഒന്നും പ്രശ്നമല്ല, ന്യായം മാത്രം ആധാരമാക്കുന്നു.
ബ്ലോഗ് തകര്‍ക്കുന്നുണ്ട്. നേരറിയണമെങ്കില്‍ ഇവിടെ വരണം എന്നായിരിക്കുന്നു എനിക്ക് :-)

ആശംസകള്‍, അഭിനന്ദനങ്ങള്‍..(ഈ പോസ്റ്റിനെ ഉദ്ദേശിച്ച് മാത്രമല്ല, ഈ അഭിപ്രായം)

Siju | സിജു said...

ഇതിന്റെ പേരില്‍ നാളെ ഒരു ഹര്‍ത്താല്‍ കൂടിയുണ്ടെന്നു കേട്ടു
അതില്ലാതെ എങ്ങനെയാ നമ്മുടെ നാട്ടിലെ ജനാധിപത്യം പൂര്‍ണമാകുന്നത്

ഉത്സവം : Ulsavam said...

കിരണ്‍ ഇത് ചൂണ്ടിക്കാട്ടിയത് നന്നായി, ഞാനും ഇന്ന് ശ്രദ്ധിച്ച ഒരു കാര്യമാണിത്. വാര്‍ത്ത മാത്രമല്ല ശരിയ്ക്കും പ്രകോപനപരമായ ഒരു ചിത്രം കൂടി മനോരമ കൊടുത്തിട്ടുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കുക അത്ര തന്നെ..!

ദില്‍ബാസുരന്‍ said...

കിരണേട്ടാ,
അരവിന്ദേട്ടന്റെ അഭിപ്രായം എനിക്കുമുണ്ട്. ഈ ബ്ലോഗ് തകതകര്‍ക്കുന്നുണ്ട്. കാര്യമാത്രപ്രസക്തമായ ചര്‍ച്ചകളും പോസ്റ്റുകളും.തുടരൂ...

ഓടോ: മനോരമയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.‘ബ്ലണ്ടര്‍ മനോരമ തന്നെ’ (തിലകന്റെ ശബ്ദത്തില്‍)

ലോനപ്പന്‍ said...

ആ പഴയ മര്‍ക്ഡോക് തന്ത്രം തന്നെയാണ് മനോരമ പയറ്റുന്നത്. കൂട്ടിന് ഗില്‍ബ്സ് സൂത്രവും. ആടിനെപട്ടിയാക്കല്‍... എന്നാലും മലയാളികല്‍ വായിച്ചു കോള്‍മയിരുകൊള്ളുന്ന പ്രഥമ പത്രം ഇതാണെന്നാണല്ലോ റിപ്പോര്‍ട്ട്.

Anonymous said...

ലോനപ്പന്‍ പറഞ്ഞപോലെ ഗീബല്‍സും മര്‍ഡൊകും ഫൊഫഷണല്‍ ദൈവങ്ങളാകുന്ന മാധ്യമസംസ്കാരം ആണ്‌ ഇത്തരം തമസ്ക്കരണത്തിന്റെയും വളച്ചൊടിക്കലിന്റേയും പുറകില്‍.കേരളവിചാരമെന്ന (പേരുശരിയാണൂന്നറിയില്ല) ഒരു ബ്ലൊഗ്ഗില്‍ മാതൃഭൂമിയെകുറിച്ചും ഒരു പോസ്റ്റുണ്ടായിരുന്നു.

പത്രമുത്തശ്ശിയുടെ തനിനിറം തിരിച്ചറിയാന്‍ കിരണ്‍ പതിവുപോലെ തെളിവു സഹിതം എഴുതിയത്‌ നന്നായി. ഇന്ത്യാവിഷനെ പണ്ട്‌ കളിയാക്കിയവര്‍ അവരുടെ ഫൊഫഷണല്‍ സത്യസന്ധതയെ കണ്ട്‌ പഠിക്കട്ടെ.

www.paarppidam.blogspot.com

paarppidam said...

പിണറായിയുടെ ഭാഗില്‍നിന്നും തോക്കിന്റെ ഉണ്ട പിടിച്ചസംഭവത്തെ മനോരമ എഴുതിയിരിക്കുന്നത്‌ നോക്കുക. വളരെ നന്നായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു.

കേരളഫാർമർ/keralafarmer said...

എന്റെ ഫോണ്‍: 9447183033

alwayswithudr said...

സുഹൃത്തെ താങ്കള്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു. അന്നത്തെ ആ പ്രകടനത്തില്‍ ഞാനും ഉണ്ടായിരുന്നു. ശരിക്കും ഉണ്ടായത്‌ എന്താണ്‌ എന്നുവച്ചാല്‍ ' ആദ്യം തൊട്ടടുത്ത ബാങ്കിന്റെ മുകളില്‍ നിന്നണ്‌ കല്ലേറുണ്ടായത്‌. ചില സാമുഹികവിരുദ്ധര്‍ ബാങ്കിന്റെ മുകളിലേക്ക്‌ കയറിപോയതായി സഭാ നേതാക്കള്‍ പോലിസിനെ അറിയിച്ചതാണ്‌. അവര്‍ അത്‌ അവഗണിച്ചു. കല്ലേറിനെ തുടര്‍ന്നണ്‌ ലാത്തിച്ചാര്‍ജ്ജ്‌ ഉണ്ടായത്‌. ആദ്യം വാര്‍ത്തകള്‍ കണ്ടവര്‍ക്കറിയാം ദ്രശ്യമാധ്യമങ്ങള്‍ എല്ലാം ആദ്യം റിപ്പ്പ്പോര്‍ട്ട്‌ ചെയ്തത്‌ 'ഓര്‍ത്തഡോക്സ്‌ സഭാ മാര്‍ച്ചില്‍ പോലിസ്‌ ലാത്തിച്ചാര്‍ജ്ജ്‌ ' എന്നുതന്നെയായിരുന്നു. പക്ഷെ ചിലര്‍ മീഡിയാ പ്രവര്‍ത്തകരുടെ നേരെ തിരിഞ്ഞപ്പോഴാണ്‌ വാര്‍ത്തയുടെ രീതി മാറിയത്‌. പിന്നെ മനോരമ ഓര്‍ത്തഡോക്സ്‌ സഭയെ പിന്താങ്ങുന്നു എന്നുപറയുന്നത്‌ ശരിയല്ലാ. സഭാംഗങ്ങള്‍ക്കിടയിലുള്ള പരാതിയും ഇതുതന്നെയാണ്‌. അന്നത്തെ പ്രകടനങ്ങളില്‍ കേട്ട മുദ്രാവാക്യങ്ങളില്‍ പലതും മാനോരമയ്ക്ക്‌ എതിരായവയായിരുന്നു