Monday, February 26, 2007

മാധ്യമ പ്രവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ പൂമൂടിയോ ഇല്ലയോ എന്ന വാര്‍ത്തക്കും ചര്‍ച്ചക്കും ശേഷം വീണ്ടും ഇത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയുമായി മാധ്യമം രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ പ്രതി മന്ത്രി സി. ദിവാകരന്റെ ഭാര്യയാണ്‌. മന്ത്രിയുടെ ഭാര്യ ബിനാമിയേ വച്ച്‌ ഗരുഡന്‍ വഴിപാട്‌ നടത്തിയത്രെ. 25-02-2007 ലെ മാധ്യമം പത്രത്തിലെ ഫ്രെണ്ട്‌ പേജിലെ വാര്‍ത്തയാണിത്‌.

മന്ത്രി പത്നിയുടെ വക ഗരുഡന്‍ വഴിപാട്‌

വായനക്കാരുടെ പ്രത്യേക ശ്രദ്ധകിട്ടാന്‍ ബോക്സിലാണ്‌ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്‌. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്‌ തെളിവാണ്‌ ഈ വാര്‍ത്ത. സിനിമക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഗോസിപ്പ്‌ കോളങ്ങള്‍ ഉണ്ടാക്കുന്നതു പോലെ മന്ത്രിമാരുടെ ഭാര്യമാര്‍ ഏത്‌ അമ്പലത്തില്‍ പോകുന്നു എന്ത്‌ പൂജചെയ്തു അതിന്റെ ബിനാമി ആര്‌ ഇതൊക്കെയാണ്‌ ഇന്ന് ഉത്കൃഷ്ട പത്രപ്രവര്‍ത്തന മാതൃകയായി അവതരിപ്പിക്കപ്പെടുന്നത്‌. തെളിവുകള്‍ പോലും ഇല്ലാതെ ഇത്തരം ഊഹാപോഹങ്ങളും പ്രധാന പേജില്‍ വാര്‍ത്തയായി വരണമെങ്കില്‍ നമ്മുടെ മധ്യമ പ്രവര്‍ത്തനം എത്ര അധപതിച്ചു എന്ന് ആലോചിക്കാവുന്നതെ ഉള്ളൂ.

പിന്നെ കഴിഞ്ഞ ആഴ്ച ഒരു മാധ്യമ ചര്‍ച്ചയില്‍ മാധ്യമത്തിന്റെ എഡിറ്റര്‍ A.R. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയുണ്ടായി. ഇന്ന് പത്രങ്ങളില്‍ വരുന്ന വാര്‍ത്ത സത്യമാണേന്ന് ആരും വിശ്വസിക്കുന്നില്ല. അവര്‍ക്ക്‌ കിട്ടുന്ന വിവരം അനുസ്സരിച്ച്‌ അവര്‍ വാര്‍ത്തയുണ്ടാക്കുമെന്നും പിന്നെ അത്‌ തെറ്റെന്ന് തെളിഞ്ഞാല്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുമത്രേ. അല്ലാതെ സത്യം അന്വേഷിച്ച്‌ കണ്ടെത്തനൊന്നും മിനക്കെടാന്‍ പറ്റില്ലാന്ന് ചുരുക്കം.

23 comments:

കിരണ്‍ തോമസ് said...

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ പൂമൂടിയോ ഇല്ലയോ എന്ന വാര്‍ത്തക്കും ചര്‍ച്ചക്കും ശേഷം വീണ്ടും ഇത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയുമായി മാധ്യമം രംഗത്തെത്തിയിരിക്കുന്നു. ഇപ്പോള്‍ പ്രതി മന്ത്രി സി. ദിവാകരന്റെ ഭാര്യയാണ്‌. മന്ത്രിയുടെ ഭാര്യ ബിനാമിയേ വച്ച്‌ ഗരുഡന്‍ വഴിപാട്‌ നടത്തിയത്രെ. 25-02-2007 ലെ മാധ്യമം പത്രത്തിലെ ഫ്രെണ്ട്‌ പേജിലെ വാര്‍ത്തയാണിത്‌.

നന്ദു said...

വാര്‍ത്തകളുടെ നിലവാരത്തകര്‍ച്ചയ്ക്ക് ഒരു കാരണം (പ്രിന്റ് മീഡിയ ആയാലും വിഷ്വല്‍ മീഡിയ ആയാലൂം) പരസ്പരമുള്ള മത്സരം തന്നെയാണ്. ആ മീഡിയ യില്‍ ഒരു എക്സ്ക്ലൂസ്സിവ് വന്നല്ലോ നമുക്കെന്താ അത്തരത്തില്‍ ഒരെണ്ണം കിട്ടാതെ പോയതെന്ന ചോദ്യം എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ ഉയരുമ്പോള്‍ എങ്ങനെയും അത്തരത്തില്‍ ഒരെണ്ണം ഒപ്പിച്ചെടുത്തില്ലെങ്കില്‍ സര്‍ക്കുലേഷന്‍/വ്യ്‌വര്‍ഷിപ്പില്‍ പിന്തള്ളപ്പെട്ടാലോ എന്ന ഭയവും മറ്റെ മീഡിയയുടെ മുന്നില്‍ താഴാതിരിക്കാനും എങ്ങ്നെയും ഒരെണ്ണം ഒപ്പിച്ചെടുക്കും. അവിടെ ന്യൂസ് വാല്യൂവിനും എത്തിക്ക്സിനും ഒന്നും ഒരു വിലയും ഉണ്ടാവില്ല. “...... നമുക്കും കിട്ടണം പണം”.
കിരണ്‍. നല്ല ലേഖനം :)

-സു- എന്നാല്‍ സുനില്‍|Sunil said...

അവിടെയാണ് കിരണ്‍ താങ്കളുടെ ബ്ലോഗ് പോലെയുള്ള ബ്ലോഗുകളുടെ വ്യത്യാസംകിടക്കുന്നത്‌. അല്ലെങ്കില്‍ പൌര പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍. പ്രിന്റ് മീദിയായോട്‌ നാം കാണിക്കുന്ന അവിശ്വാസ്യത ബ്ലോഗുകളുടെ കാര്യത്തില്‍ കുറവാണെന്നും അതിന് കൂടുതല്‍ വിശ്വാസ്യതയുണ്ട്ടെന്നും ദാ ഇപ്പോ ഒരിടത്തെഴുതികണ്ടു.
എവിടെയാണെന്നോര്‍മ്മയില്ല, എങ്കിലും ഒരു ഉദാഹരണം പറയാം: താങ്കളുടെ ബ്ലോഗ്‌ വായിക്കുന്ന പലരും താങ്കള്‍ സത്യസന്ധമായി വിലയിരുത്തുന്നു എന്നു കരുതുന്നവരാണ്. ഇത്‌ എനിക്ക്‌ ഇത്ര്യയും കാലമായി ബ്ലോഗ്‌ വായനയിലൂ‍ൂടെ കിട്ടിയ ഔ അനുഭവത്തില്‍നിന്നും പറയുകയാണ്. അല്ലാതെ സെര്‍ട്ടീഫികറ്റൊന്നുമില്ലാ ട്ടോ. ഒന്നുമല്ലെങ്കില്‍മുഖത്തുനോക്കി ചീത്തവിളിക്കാന്‍ (കമന്റായി) സ്വാതന്ത്ര്യമുണ്ടല്ലോ. അതെല്ലാവരും ഉപയോഗിക്കുന്നുമുണ്ടല്ലോ.-സു-

കൈയൊപ്പ്‌ said...

വാര്‍ത്തയും ഒരു വിനോദവ്യവസായം!

Radheyan said...

ഇതിനൊരു വാര്‍ത്താ പ്രാധാന്യവുമില്ല.മനോരമ തുടങ്ങിയ മഞ്ഞപത്രവ്യവസായം എന്ന വിഷച്ചെടി മറ്റുള്ളവരും വെള്ളവും വളവും കൊടുത്ത് വളര്‍ത്തുന്നു എന്നു മാത്രം.

പക്ഷേ അതില്‍ വളരെ vague പറയുന്ന ഒരു കാര്യം അന്വേഷിക്കേണ്ടതാണ്.അധ്യാപനവൃത്തിയില്‍ നിന്ന് രാജി വെച്ച് ട്രേഡ് യൂണിയന്‍ നേതാവായ ആളാണ് സി.ദിവാകരന്‍.അദ്ദേഹത്തിന്റെ ഭാര്യ 1ലക്ഷം ചിലവാക്കി ഒരു പൂജ നടത്തി എങ്കില്‍ അതിനുള്ള വരവ് എവിടെ നിന്നാണ് എന്ന്.
അവിടെയും പത്രം പുലര്‍ത്തേണ്ട മര്യാദ ഇത്തരം വേഗ് ആയ പരാമര്‍ശങ്ങള്‍ നടത്തി റിപ്പോര്‍ട്ട് കൊഴുപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ്.മിക്കവാറും അന്വേഷിച്ച് ചെല്ലുമ്പോള്‍ ഇത് വെറും പുക ആവാനാണ് സാധ്യത.

അപ്പു said...

മൂന്നുനാലു പത്രങ്ങളുടെ ഇന്റെര്‍നെറ്റ് പതിപ്പുകള്‍ വായിച്ചാല്‍ മനസ്സിലാവും ഒരേവാര്‍ത്തയ്ക്ക് പലപത്രങ്ങളും നല്‍കിയിരിക്കുന്ന വ്യാഖ്യാനങ്ങളും വൈരുധ്യങളും... ഏത് വിശ്വസിക്കും?

njjoju said...

വ്യക്തമാ‍യ രാഷ്ട്രീയ-മത ചായ്‌വുകളില്ലാത്ത ഏതു പത്രമുണ്ട് കേരളത്തില്‍(ഇന്ത്യയില്‍)? എല്ലാവര്‍ക്കും അവരവരുടേതായ നിലപാടുകളും മുന്‍ വിധികളും ഉണ്ട്. അതിനപ്പുറമൊന്നും ആരില്‍ നിന്നും പ്രതീക്ഷിക്കരുത്. വാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങാതെ ഒന്നു വിലയിരുത്താനുള്ള സാവകാശം കൊടുക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്.

കിരണ്‍ തോമസ് said...

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ചില സ്വഭാവങ്ങളാണ്‌ ഇത്തരം മാധ്യമ പ്രവര്‍ത്തനത്തിന്റെ കാരണം എന്ന ഉത്തരമായിരിക്കും നമുക്ക്‌ ലഭിക്കുക. എന്നാല്‍ ആഗോള്‍വല്‍ക്കരണത്തേക്കുറിച്ച്‌ ഏറ്റവും കൂടുതല്‍ വ്യാകുലരാകുന്നതും ഈ മാധ്യമങ്ങള്‍ത്തന്നേ. മാധ്യമത്തിന്റെ എഡിറ്ററുടെ വാക്കുകളില്‍പ്പറഞ്ഞാല്‍ അവര്‍ക്ക്‌ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയുണ്ടാക്കുന്നു. അത്‌ ആരേ എങ്ങനെ ബാധിച്ചാലും ഒരു കുഴപ്പവുമില്ല. എന്നെങ്കിലും തെറ്റാണെന്ന് തോന്നിയാല്‍ തിരുത്തല്‍ കൊടുക്കും. അതു വരെ തെറ്റായ വാര്‍ത്തയുടെ പേരില്‍ ആരോപിതന്‍ അനുഭവിക്കുന്ന മാനസീക പീഡനം അവന്റെ വിധിയെന്ന് കരുതി സമാധാനിക്കുക അത്ര തന്നേ. പിന്നെ പ്രധാന താളില്‍ വന്ന വാര്‍ത്തക്ക്‌ തിരുത്ത്‌ വരുന്നത്‌ അപ്രാധാന താളില്‍.

ഉദാഹരണമായി ചില വാര്‍ത്തകളുടെ കഥ പറയാം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഒരു പുരോഹിതനാണ്‌ തന്റെ കുട്ടിയുടെ അഛ്ചന്‍ എന്ന് പറഞ്ഞ്‌ ഒരു സ്ത്രീ നടത്തിയ വെളിപ്പെടുത്തലുകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത്‌ വായനക്കാരുടെ ശ്രദ്ധ കിട്ടാന്‍ തക്കവിധം ബോക്സിലാക്കിയാണ്‌. എന്നാല്‍ DNA ടെസ്റ്റില്‍ ഇത്‌ കളവാണെന്ന് തെളിഞ്ഞപ്പോള്‍ അത്‌ എവിടേയും ശ്രദ്ധിക്കാത്ത രീതിയില്‍ ഒതുക്കി നല്‍കി.

ഇനി വെടിയുണ്ട വിവാദത്തില്‍ പിണറായി വിജയനെ 6 ദിവസമാണ്‌ മാധ്യമങ്ങള്‍ വേട്ടയാടിയത്‌. തിരുവനന്തപുരത്ത്‌ നിന്ന് പിണറായി പുറപ്പെടുമ്പോള്‍ വെടിയുണ്ട ഉണ്ടായിരുന്നു എന്ന വാര്‍ത്ത വരുന്ന വരേ എന്തായിരുന്നു പ്രകടനം ഊഹാപോഹങ്ങള്‍ക്കൊണ്ട്‌ 6 ദിവസം അദ്ദേഹത്തേ വേട്ടയാടി. ഒരു മറവിയുടെ ആനുകൂല്യം പോലും പിണറായിക്ക്‌ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പിണറായേക്കാള്‍ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരേയാണ്‌ മാധ്യാമങ്ങള്‍ മുഖവിലക്കെടുത്തത്‌. കള്ളം പറയാന്‍ താന്‍ അത്രക്ക്‌ ചീപ്പല്ലന്നുപോലും പിണറായി പറഞ്ഞു നോക്കി. CPM നേതാക്കളേ ഒക്കെ ലൈവന്മാര്‍ കൊന്ന് കൊലവിളിച്ചു. അവസാനം എല്ലാം കലങ്ങിത്തെളിഞ്ഞപ്പോള്‍ മാതൃഭുമിയില്‍ 7ആം പേജില്‍ വന്ന വാര്‍ത്തയുടേ തലക്കെട്ട്‌ തിരുവനന്തപുരത്ത്‌ സുരക്ഷ പാളിച്ചയുണ്ടായി. (മനോരമ ന്യൂസും ഇന്ത്യാവിഷനും പിണറായിയേ കുറ്റവിമുകതനാക്കിയെന്ന് വാര്‍ത്ത നല്‍കിയത്‌ വിസ്മരിക്കുന്നില്ല).

njjoju said...

ഇതില്‍ ആഗോളവത്കരണത്തിന് എന്തു ചെയാനണ്. കിടമത്സരം ആഗോളവത്കരണത്തിന്റെ സന്തതി ആയിരിക്കാം. അത് നല്ലതുമാണ് എന്നതാണ് എന്റെ അഭിപ്രായം. മാധ്യമങ്ങളുടെ മൂല്യത്തകര്‍ച്ചയും ആഗോളവതകരണത്റ്റിന്റെ കുറ്റമായി കാണുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ആഗോളവത്കരണത്തിനു മുന്‍പേതന്നെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു, ചായ്‌വുകളുണ്ടായിരുന്നു. ഇത്തരം ചായ്‌വുകളുള്ളിടത്തോളം കാലം ഓരോ മാധ്യമങ്ങള്‍ക്കും അവരവരുടേതായ priority ഉണ്ടായിരിക്കും.

ഇനി ദേശാഭിമാനിയുടെ കാര്യം തന്നെയെടുക്കാം. മാര്‍ക്സിസ്റ്റു പാര്‍ട്ടി ആഗോളവത്കരണത്തെ ശക്തമായി എതിര്‍ത്തിരുന്ന കാലത്തുപോലും ദേശാഭിമാനി പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകളെ വളച്ചൊടിക്കാറുണ്ടായിരുന്നു.

വളരെ സത്യസന്ധവും നിഷ്പക്ഷവുമായി വാര്‍ത്ത റിപ്പോര്‍ട്ടൂ ചെയ്താല്‍ വായിക്കാന്‍ ആളുണ്ടാവുമോ എന്നതാണ് ചോദ്യം.

ദൂരദര്‍ശനിലെ ചര്‍ച്ചകള്‍ എത്രപേര്‍ കാണാറുണ്ട്? ദൂരദര്‍ശന്റെ അല്ലെങ്കില്‍ ആകാശവാണിയുടെ വാര്‍ത്തകള്‍ എത്ര പേര്‍ കേള്‍ക്കാറുണ്ട്.(ഇവയാണല്ലോ നിഷ്പക്ഷമെന്ന് പറയാവുന്നത്). ദൂരദര്‍ശന്‍ ഒരു സ്വകാര്യചാനലായിരുന്നെങ്കില്‍ അത് നിലനില്‍ക്കുമായിരുന്നോ(ക്രിക്കറ്റ് ഒഴിവാക്കിയാല്‍) എന്നുവരെ സംശയമുണ്ട്. നമുക്കപ്പോഴും താത്പര്യം കൈരളിയിലെ ക്രോസ്‌ഫയറും ഏഷ്യനെനിലെ തമ്മില്‍ തല്ലലും ഒക്കെയാണ്. ഫയര്‍, ക്രൈം തുടങ്ങിയവയുടെ പ്രചാരം തെളിയിക്കുന്നതും വായനക്കാരന്‍ എത്രമാത്രം ‘മസാലവത്കരി‘ക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇലക്ഷന്‍ കാലത്ത് മനോരമ സ്ഥിരമായി വാങ്ങിവായിക്കുന്നവരെ എനിക്കറിയാം.പ്രത്യകിച്ച് രാഷ്ടീയ ചായ്‌വുണ്ടായിട്ടല്ല വായിക്കാന്‍ രസമുണ്ട് എന്നതുകൊണ്ട്.

ദില്‍ബാസുരന്‍ said...

ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ഉടമകള്‍ റബ്ബര്‍ എസ്റ്റേറ്റ് ഉടമകളെ പോലെ പെരുമാറുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്. പത്രപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ഒരു തൂണും ത്യാഗോജ്ജ്വലവും രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമായിരുന്ന കാലത്ത് നിന്ന് പാടെ മാറി ചെരിപ്പ് നിര്‍മ്മാണം പോലെ മറ്റൊരു വ്യവസായമായി മാറി. ന്യൂസ് ചാനലുകള്‍ തുടങ്ങി വെച്ച മൂല്യച്യുതി പത്രങ്ങളിലേക്ക് പടരുന്നത് ചാനലുകളും പത്രങ്ങളും തമ്മില്‍ മത്സരം വരുന്നിടത്താണ്. പത്രങ്ങള്‍ക്ക് ചാനല്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ട.

ആജ് തക് പോലെയുള്ള ചാനലുകള്‍ കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ഛര്‍ദ്ദിക്കാന്‍ വരും. ലൈവായി 24 മണിക്കൂറും കാണിക്കാന്‍ വാര്‍ത്ത പോരാതെ വരുമ്പോള്‍ പ്രാധാന്യമില്ലാത്തവ പൊലിപ്പിച്ച് കാണിക്കേണ്ടി വരും.അത് കണ്ട് രസിച്ച ജനം പിറ്റേന്ന് പത്രങ്ങളില്‍ ഇവയെ പറ്റി കൂടുതല്‍ മസാല പ്രതീക്ഷിക്കും. ആ പ്രതീക്ഷ നിറവേറ്റാനുള്ള തിടുക്കത്തിലാണ് പത്രങ്ങള്‍ നാണമില്ലാത്ത കളികള്‍ കളിക്കുന്നത്. ഇത് എന്റെ ഒരു നിരീക്ഷണം മാത്രം.

അതുല്യ said...

അമ്മിക്കല്ലു കൊത്താനുണ്ടോ..
ആട്ട്‌ കല്ല് കൊത്താനുണ്ടോ,
കുപ്പി, പാട്ട പേപ്പറേയ്‌..
കീറിയ ചാക്കേയ്‌...
ബീറു കുപ്പിയേ...
നഖം വെട്ടിയപ്പോ ചോരവന്നവരുണ്ടോ...
സവാള അരിഞ്ഞപ്പോ കണ്ണീന്ന് വെള്ളം വന്നവരുണ്ടോ...
ന്യൂസ്‌ ന്യൂസ്‌ ന്യൂസേയ്‌...ന്യൂസ്‌ എടുക്കും കിലോയ്ക്‌ മൂന്നര രൂപ.

(ദില്‍ബാ ഇന്നലെ ലാലൂന്റെ ബജറ്റിന്റെ ബാക്കി പത്രം ആജ്‌ തക്കില്‍ കേള്‍ക്കാനുള്ള/കാണാനുള്ള പാപം ഞാനും ചെയ്തു. കൈ കൊട്ടാന്‍ പറയുമ്പോ തയ്യാറായി നിന്ന് കൈകൊട്ടിയ ചില കോളേജ്‌ പിള്ളേരേം കണ്ടു!)

ദില്‍ബാസുരന്‍ said...

അതുല്ല്യാമ്മേ,
ഞാനും കണ്ടു ദില്ലിയിലെ റെയില്വേ മ്യൂസിയത്തില്‍ വെച്ച് ലൈവായി ഷൂട്ട് ചെയ്ത ആജ് തക്കിന്റെ ഡപ്പാംകൂത്ത്. ലൈവായി ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകളും അവര്‍ അതിനെടുത്ത എഫര്‍ട്ടുമെല്ലാം അതിന്റെ ഉള്ളടക്കം കാരണം മറന്നു. കോളേജ് പിള്ളെരെ പറഞ്ഞിട്ട് കാര്യമില്ല. 7 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരിപാടി രാത്രി 10 മണിക്ക് തുടങ്ങിയാല്‍ പണ്ടാരമടങ്ങാന്‍ കയ്യടിച്ച് അവസാനിപ്പിച്ച് വീട്ടില്‍ പോകാം എന്ന് തോന്നിക്കാണും.

വൈകി വന്ന ലാലുവിനോട് ചാനലികാരും പിള്ളേരും ചോദിച്ച ചോദ്യങ്ങളും അതിന് അങ്ങേര് പ്രതികരിച്ച രീതിയും കണ്ട് ബോധം കെട്ട് വീണ ഞാന്‍ രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ഉണര്‍ന്നത്. അഭിഷേക് ബച്ചനോട് ഇഷ്ടമുള്ള നിറമേതാണ് എന്ന് ചോദിക്കുന്ന ലാഘവത്തിലാണ് ബജറ്റൊക്കെ ചര്‍ച്ച ചെയ്യുന്നത്. കണ്ട് ചിരിക്കാനുള്ള ഒരു ഏര്‍പ്പാടായിട്ട്. :(

കിരണ്‍ തോമസ് said...

ജോജു

സത്യസന്ധവും നിഷ്പക്ഷവുമായി വാര്‍ത്ത നല്‍കിയാല്‍ വായിക്കാന്‍ ആളുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്‌. എന്റെ അഭിപ്രായത്തില്‍ എവിടെയും തൊടാത്തതും ആരേയും വേദനിപ്പിക്കാത്തതുമായ സുഖിപ്പിക്കല്‍ വാര്‍ത്തകള്‍ക്ക്‌ മാത്രമേ വായനക്കാരെ കിട്ടാതെ വരൂ. അല്ലാതെ സത്യം സത്യമായി പറയാന്‍ കഴിയുന്ന ഏത്‌ പത്രത്തിനും വിശ്വാസിയത കൂടും. എതോരു നല്ല വ്യക്തി ചെയ്യുന്ന 100 ഇല്‍ ഒരു തെറ്റുപോലും വിമര്‍ശിക്കപ്പെടുകയും ഏതൊരു മോശം വ്യക്തി ചെയ്യുന്ന 100 ഇല്‍ ഒരു നന്മയേ നല്ലതായും നല്‍കാന്‍ കഴിയുന്ന വിധം നിഷപക്ഷവും സത്യസന്ധമായും പത്രപ്രവര്‍ത്തനം നടത്തിയാല്‍ വിശ്വാസിയത കൂടുകയേ ഉള്ളൂ.

ഇനി ദൂരദര്‍ശന്റെയും ആകാശവാണിയുടേയും എവിടേയും തൊടാത്ത വാര്‍ത്തകളേ നിഷ്പക്ഷം എന്ന് കരുതുന്നതും തെറ്റാണ്‌. ഭരിക്കുന്ന ഗവണ്മെന്റിനോട്‌ കൂറു പുലര്‍ത്താന്‍ ദൂരദര്‍ശനും ആകാശവാണിയും പലപ്പോഴും നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അതു കൊണ്ട്‌ അവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ അവയും നിഷ്പക്ഷമല്ല.

മറ്റ്‌ പത്രങ്ങളില്‍ ചില ഊഹാപോഹങ്ങള്‍ വന്നാല്‍ എന്റെ പത്രത്തിലും അത്‌ കൊടുക്കാതെ വന്നാല്‍ നഷ്ടപ്പെടുന്ന വായനക്കാരെക്കുറിച്ചാണ്‌ പത്രമുതലാളിമാര്‍ വ്യാകുലപ്പെടാറുള്ളൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇതൊരു ഊഹാപോഹം മാത്രമാണെന്നും ഇത്‌ ശരിയാകാനും തെറ്റാകുവാനുമുള്ള സാധ്യത വിശദമാക്കി ഈ റിപ്പോട്ട്‌ നല്‍കാവുന്നതുമാണ്‌. എന്നാല്‍ സംഭവിക്കുന്നത്‌ മറിച്ചാണ്‌. പരമാവധി ഈ ഊഹാപോഹങ്ങള്‍ സത്യമാണ്‌ എന്ന രീതിയില്‍ വാര്‍ത്ത പടച്ച്‌ വിടുകയാണ്‌ സ്വന്ത്വം ലേഖകര്‍.

ഉദാഹരണത്തിന്‌ പൂമൂടല്‍ വിവാദം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്ത ഏഷ്യനെറ്റ്‌ ലേഖികയോട്‌ വാര്‍ത്ത അവതാരകന്‍ ചോദിക്കുന്നു " എങ്ങനെയാണ്‌ കോടിയേരി ഇതില്‍ പ്രതിയാകുക" ലേഖികയുടെ മറുപടി " മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത്‌ സ്പെഷ്യല്‍ കോട്ട സമ്പാദിക്കുകയായിരുന്നു കോടിയേരി". എന്നാല്‍ കോടിയേരിയുടെ വിശദീകരണം ചോദിക്കുക പോലും ചെയ്യാതെയാണ്‌ ഈ കണ്ടെത്തലുകള്‍ നടത്തിയത്‌.

ഇവിടെയും AR ന്റെ വചനങ്ങള്‍ ഇവരേ തുണക്കും

കൈപ്പള്ളി said...

നല്ല ലേഖനം

മൊത്തം വായിച്ചു.

ഈ വിടരുന്ന മൊട്ടിനെ ചവിട്ട് മെദിക്കാന്‍ ആരുമില്ലെ ഇവിടെ?

Radheyan said...

ഇനി എ.ആറിനെ പോലുള്ളവര്‍ ചോ‍ദിച്ചേക്കും,മണ്ണില്‍ ശാശ്വത സത്യം എന്ന് ഒന്നുണ്ടോ.കാണുന്നവന്റെ ആപേക്ഷികത അനുസരിച്ച് ഇരിക്കും സത്യം എന്നും വാദം ഉണ്ടായേക്കം.

മത്സരം ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നാണ് കമ്പോളമതം.പക്ഷേ മാധ്യമരംഗത്ത് അങ്ങനെ അല്ലെന്ന് പറയേണ്ടിവരുന്നു.വായനക്കാരും പ്രേക്ഷകരും ഇതില്‍ കുറ്റക്കാരാണെന്ന് തോന്നുന്നു.മഞ്ഞയോടും ഇക്കിളിയോടും സെന്‍സേഷനോടും മനുഷ്യന് വല്ലാത്ത അഭിനിവേശമല്ലേ.സ്വന്തം ഭാര്യ ജാരനൊപ്പം പോകുന്നതറിയാതെ ഡയാനാ രാജകുമാരിയുടെ അപഥയാത്രയാണ് ജനത്തിന് താല്‍പ്പര്യം.അപ്പോള്‍ ഈ നിലവാരതകര്‍ച്ച സ്വാഭാവികം അല്ലേ?

കെവിന്‍ & സിജി said...

വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടതു് ഇന്നു് ചാനലുകളുടെയും പത്രങ്ങളുടെയും നിലനില്പിന്റെ പ്രശ്നമായിരിക്കുന്നു. അബ്കാരികള്‍ ലേലത്തിനെടുത്ത കള്ളുഷാപ്പുകളില്‍ കള്ളുമാത്രം വിറ്റു പിടിച്ചുനില്ക്കാനാവില്ലെന്ന സത്യം പോലെ, വാര്‍ത്തയിലും മായം ഇപ്പോള്‍ വളരെ അത്യാവശ്യമായിരിക്കുന്നു ഇവര്‍ക്കു്. എന്തു ചെയ്യാം കഴുത്തറപ്പന്‍ ലോകത്തു് ഇങ്ങനെയൊക്കെതന്നെ പ്രതീക്ഷിക്കണം.

njjoju said...

"വായനക്കാരും പ്രേക്ഷകരും ഇതില്‍ കുറ്റക്കാരാണെന്ന് തോന്നുന്നു". രാധേയന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

“കാണുന്നവന്റെ ആപേക്ഷികത അനുസരിച്ച് ഇരിക്കും സത്യം എന്നും വാദം ഉണ്ടായേക്കം.” അതൊരു വാദം മാത്രമല്ല അതങ്ങനെ തന്നെയാണ്.
1) ചാരവൃത്തികേസ് അന്വേഷിച്ച സിബി മാത്യു തെളിവുകളില്ലെന്നു സമ്മതിക്കുമ്പോഴും ചാരവൃത്തി നടന്നു എന്നു വിശ്വസിക്കുന്നു. ഏതാണ് സത്യം?
2) ലാവ്‌ലിന്‍ കേസില്‍ വലതുപക്ഷമാണ് കുറ്റക്കര് എന്ന് ഇടതും, ഇടതുപക്ഷമാണ് കുറ്റക്കാരെന്ന് വലതും പറയുന്നു. ഇവരു രണ്ടു പേരും കുറ്റക്കാരാണെന്ന് BJP. ഏതാണ് ശരി.
3) സ്മാര്‍ട്ട് സിറ്റി എന്നാല്‍ അധിനിവേശമാണെന്ന് അധിനിവേശപ്രെതിരോധസമതി. “സംസ്ഥാന താതര്യങ്ങള്‍” സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട് സിറ്റി വന്നാല്‍ കുഴപ്പമില്ലെന്ന് ഇടത്. നാലുപേര്‍ക്ക് ജോലികിട്ടുന്ന സംരംഭം വരുന്നതിന് എന്തു വിട്ടു വീഴ്ചക്കും തയാറാണെന്ന് വലത്. ഏതാണ് ശരി.
4) എക്സ്പ്രസ് ഹൈവെ വേണമെന്ന് മുനീര്‍.
ഒരു കാരണവശാലും എക്സ്പ്രസ് ഹൈവെ അംഗീകരിക്കാനാവില്ലെന്നും തെക്കുവടക്കു പാതയാണെങ്കില്‍ കൊള്ളാമെന്നും PJ ജോസഫ്.
താനിക്കു കഴിയുമായിരുന്നെങ്കില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ചേനെ എന്ന് തോമസ് ഐസക്ക്.
ഏതു പേരിലാണെങ്കിലും കേരളത്തെ രണ്ടായിമുറിക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന് മാത്യു ടി തോമസ്. ഏതാണ്‌ ശരി, ഏതാണ്‌ തെറ്റ്.
തെറ്റും ശരിയും പലപ്പോഴും ആപേക്ഷികമാണ്.

ഇത്തരത്തില്‍ ഇരു സംഭവത്തിന്റെ തെറ്റും ശരിയും തീരുമാനിക്കുന്നത് മാധ്യമങ്ങളുടെ നിലപാടുകളും രാഷ്ടീയചായ്‌വുകളും ഒക്കെയാണ്. ഇത്തരം ചായ്‌വുകളും മുന്‍‌വിധികളും കേരളത്തിലെ മാധ്യമങ്ങള്‍ അടുത്തകാലത്തൊന്നും അവസാനിപ്പിക്കുമെന്നും കരുതാനാവില്ല.

വായിക്കുന്നവന്‍ ജാഗരൂകനാവുകയെ നിവൃത്തിയൊള്ളൂ. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതേപടി വിശ്വസിക്കാതിരിക്കുക. മാധ്യമങ്ങളുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്ത് വാര്‍ത്തകള്‍ വായിക്കുക.

കിരണ്‍ തോമസ് said...

ജോജൂ
മാധ്യമങ്ങളുടെ ചായ്‌വുകളേപ്പറ്റിയുള്ള എന്റെ നിരീക്ഷണങ്ങള്‍ ചുവടെ കൊടുക്കുന്നു

പത്രങ്ങള്‍

മനോരമ
അനുകൂലിക്കുന്നവര്‍
ഓര്‍ത്തഡോക്സ്‌ സഭ,
കോണ്‍ഗ്രസ്‌ പാര്‍ട്ടി,
മരിച്ചു പോയതോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോ ആയ കമ്യൂണിസ്റ്റുകള്‍,
മത ന്യൂനപക്ഷങ്ങള്‍,
ആള്‍ദൈവങ്ങള്‍

എതിര്‍ക്കുന്നവര്‍
ഇടതു പാര്‍ട്ടികള്‍
യാക്കോബായ സഭ
കരുണാകരന്‍


മാതൃഭൂമി
അനുകൂലിക്കുന്നവര്‍
M.P. വീരേന്ദ്രകുമാര്‍
VS പക്ഷം,
പരിസ്തിതി പ്രവര്‍ത്തകര്‍
ആള്‍ദൈവങ്ങള്‍

എതിര്‍ക്കുന്നവര്‍
പിണറായി പക്ഷം
കരുണാകരന്‍
ദേവഗൌഡ
തോമസ്‌ ഐസക്ക്‌
ദീപിക
അനുകൂലിക്കുന്നവര്‍
കത്തോലിക്ക സഭ
ഉമ്മന്‍ ചാണ്ടി
പിണറായി വിജയന്‍
ആന്റണി
എതിര്‍ക്കുന്നവര്‍
V.S.
M.A. ബേബി

മാധ്യമം
അനുകൂലിക്കുന്നവര്‍
ജമായത്‌ ഇസ്ലാമി
V.S.
പാലസ്തിന്‍
പൊതുവേ മുസ്ലിം സമുദായം
എതിര്‍ക്കുന്നവര്‍
സുന്നി മുസ്ലിമുകള്‍
മുസ്ലിം ലീഗ്‌
പിണറായി പക്ഷം
അമേരിക്ക
ഇസ്രയേല്‍

കേരള കൌമുദിയേക്കുറിച്ച്‌ അറിയില്ല
ദേശാഭിമാനി,വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊക്കെ പ്രഖ്യാപിത നിലപാടുകള്‍ ഉള്ളതിനാല്‍ പറയേണ്ടതില്ലല്ലോ

njjoju said...

അതേതായാലും കലക്കി കിരണ്‍. അതൊരു പോസ്റ്റായി ഇട്ടാലും തരക്കേടില്ല. ഇത്രയും മനസ്സില്‍ വച്ചുകൊണ്ടു വായിച്ചാല്‍ വാര്‍ത്തയുടെ പൊരുള്‍ പിടികിട്ടൂം.

ദേവന്‍ said...

ഇതൊരു ഒന്നൊന്നര ക്ലാസ്സിഫിക്കേഷന്‍ ആയിപ്പോയി കിരണേ :)

Siju | സിജു said...

കിരണ്‍..
നല്ല നിരീക്ഷണം. ഇതാ പോസ്റ്റിന്റെ കൂടെ ചേര്‍ക്കുന്നത് ഉചിതമായിരിക്കും

മൂര്‍ത്തി said...

കുറെക്കാലം മുന്‍പ് സാഹിത്യ അക്കാദമി പുനഃസംഘടനയെക്കുറിച്ച് ഹിന്ദു ദിനപ്പത്രത്തില്‍ വന്ന ഒരു രണ്ട് കോളം വാര്‍ത്തയില്‍ ‘reportedly' എന്ന പദം ആറു തവണയാണ് ഉപയോഗിച്ചിരുന്നത്. ശ്രീമതി.പി.വത്സലയെപ്പോലുള്ള ഒരു പ്രമുഖ സാഹിത്യകാരി‍ ‘reportedly resigned as the governing council member" എന്നാണ് ആ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുള്ളത്. ഹിന്ദുവിന്റെ റീഡേഴ്സ് എഡിറ്റര്‍ക്ക്, ഇതെങ്കിലും ഒന്നു അന്‌വേഷിച്ച് എഴുതിക്കൂടേ എന്നും, ‘reportedly' എന്ന പദം ചേര്‍ക്കുകയാണെങ്കില്‍ ലേഖകന്റെ ഏതു ഭാവനാസൃഷ്ടിയും വാര്‍ത്ത ആവുമോ/ശരിയായ വാര്‍ത്ത നല്‍കേണ്ട ധാര്‍മ്മിക ബാദ്ധ്യതയില്‍ നിന്ന് പത്രം ഒഴിവാകുമോ എന്നും ചോദിച്ച് ഒരു മെയില്‍ അയച്ചിരുന്നു. മറുപടി ഒന്നും കിട്ടിയില്ല.
ആ വാര്‍ത്തയുടെ ലിങ്ക് താഴെ ചേര്‍ക്കുന്നു.
http://www.hinduonnet.com/thehindu/thscrip/print.pl?file=2006112706730400.htm&date=2006/11/27/&prd=th&

ആ വാര്‍ത്ത മുഴുവനായി കമന്റില്‍ ചേര്‍ക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് ചേര്‍ക്കുന്നില്ല. ഈ ലിങ്ക് എത്ര കാലം വര്‍ക്ക് ചെയ്യും എന്ന് അറിയില്ല. സത്യത്തിന്റെ കൂടെ നുണകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്ത് ഒരു വാര്‍ത്ത എങ്ങനെ പാചകം ചെയ്യാം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് ഈ വാര്‍ത്താശകലം.

Jijo said...

ഒന്നാം ക്ലാസ്സ് മുതല്‍ മനോരമ വായിച്ച് വളഞ്ഞവനാണ് ഈയുള്ളവന്‍. സത്യത്തിന്റെ പര്യായമായി മനോരമയെ കണ്ടിരുന്ന നാളുകളുണ്ടായിരുന്നു. വഴിയിലെപ്പോഴോ തലയിലൊരു വെളിച്ചം മിന്നിയ കാലത്താണ് ഇത്രയും നാള്‍ കബളിക്കപ്പെട്ട വിവരം ഞാനറിയുന്നത്. പിന്നീടങ്ങോട്ട് പല പത്രങ്ങളും നിരത്തി വച്ചും വരികള്‍ക്കിടയില്‍ വായിച്ചും സ്വന്തം തലയില്‍ പ്രോസസ്സിംഗ് നടത്തിയുമാണ് വാര്‍ത്തകളിലെ വാസ്തവം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നത്.
കിരണ്‍ മാദ്ധ്യമങ്ങളെ പറ്റി നടത്തിയ വിശകലനം മുഴുവനായും ശരിയാണെന്നു കാണുന്നു. ലിസ്റ്റ് വേണമെങ്കില്‍ ഒന്നു കൂടെ വിപുലമാക്കാമെന്നു മാത്രം.
നമ്മുടെ പ്രധാന പത്രങ്ങളെല്ലാം തന്നെ ‘ടാബ്ലോയിഡ്’ ശൈലിയാണു അവലംബിക്കുന്നത്. ഇതിനു തുടക്കമിട്ടതും ഇപ്പോഴും ലീഡ് ചെയ്യുന്നതും മനോരമ തന്നെ. അതിന് അവരെ കുറ്റം പറയാനോ തിരുത്താനോ ഞാന്‍ മുതിരുന്നില്ല. എനിക്കോ നിങ്ങള്‍ക്കോ അതിനുള്ള അവകാശവും ഇല്ല. അവരുടേത് പൂര്‍ ണ്ണമായും ഒരു ബിസ്സിനസ്സ് ആണ്. നിലനില്‍ക്കാന്‍ ആവശ്യമായതെന്തും അവര്‍ ചെയ്യും. പണത്തിനും പവറിന്നും വേണ്ടി കൂട്ടി കൊടുക്കാനും കൂടെ കിടക്കാനും തയ്യാറായാണ് അവര്‍ ഇതില്‍ നില്‍ക്കുന്നത്. മറ്റു പത്രങ്ങളും ഇതില്‍ നിന്നും വ്യത്യസ്തമല്ല. യൂറോപ്പിലേയും മറ്റു വികസിത രാജ്യങ്ങളിലേയും പത്രങ്ങള്‍ക്കു വന്ന മാറ്റങ്ങള്‍ തന്നെയാണ് നമ്മുടെ പത്രങ്ങള്‍ക്കും വന്നിട്ടുള്ളത്. സാമൂഹ്യ പ്രതിബദ്ധതയെ ഒരു വില്‍പ്പന ചരക്കാക്കി മാറ്റുന്ന ഒരു നവീന കച്ചവട തന്ത്രം.
ആദ്യമായി പൂരം എക്സിബിഷന്‍ കാണുന്ന ഗ്രാമീണനെ പോലെ, ആകപ്പാടെ മായക്കാഴ്ചകളില്‍ മയങ്ങി നില്‍ക്കുന്ന മലയാളിക്ക് (മറ്റുള്ളവരുടേയും സ്ഥിതിയും ഇതു തന്നെ) ഇവര്‍ തന്നെ ഉപയോഗിക്കുകയാണെന്നോ, കബളിപ്പിക്കുകയാണെന്നോ ബോധമുണരുന്നില്ല. തങ്ങള്‍ ഇരിക്കുന്ന മരം തന്നെയാണു മുറിക്കുന്നതെന്ന് മണ്ണ്/മണല്‍ മാഫിയകളെ പോലെ തന്നെ മീഡിയക്കും മനസ്സിലാവുന്നില്ല. മനസ്സിലായാലും മനസ്സിലായില്ലെന്ന് നടിക്കുകയാണ് അവര്‍.