Wednesday, March 21, 2007

യഹോവ സാക്ഷികളും ദേശിയഗാനവും

കഴിഞ്ഞ ആഴ്ച്‌ വീട്ടില്‍ പോയപ്പോള്‍ വളരെ രസകരമായ ഒരു പ്രശ്നവുമായി ഞങ്ങളുടെ അയല്‍ക്കാരന്‍ വീട്ടിലെത്തി. പ്രശ്നം ഇതാണ്‌ അദ്ദേഹത്തിന്റെ പേരമകള്‍ക്ക്‌ ഒരു അഡ്‌മിഷന്‍ വേണം പക്ഷേ അഡ്‌മിഷന്‍ ലഭിക്കുന്ന വിദ്യാലയത്തില്‍ ദേശിയഗാനം പാടാനോ ദേശിയഗാനം പാടുമ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല. യഹോവ സാക്ഷികള്‍ എന്ന ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരാണ്‌ ഇവര്‍. ദേശിയ പതാകയേ സലൂട്ട്‌ ചെയ്യുകയോ ദേശിയ ഗാനത്തെ അംഗീകരിക്കുകയോ ഇവര്‍ ചെയ്യില്ല. യഹോവയെ അല്ലാതെ മറ്റൊന്നിനേയും ഇവര്‍ക്ക്‌ വികാരപരാമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സാക്ഷികള്‍ ദേശിയതയില്‍ വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം.

ഇത്രയും വായിക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്ക്‌ എന്തൊക്കയോ വല്ലായ്മകള്‍ തോന്നുന്നുവെങ്കില്‍ ഇനിയും ചിലതു കൂടിയുണ്ട്‌ പറയാന്‍. യഹോവ സാക്ഷികളുടെ ഈ വിശ്വാസം തുടരാന്‍ സുപ്രിം കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്‌ എന്നതാണ്‌. 1985 ഇല്‍ ബിനു മോള്‍ ബിജു ഇമ്മാനുവല്‍ എന്നീ വിദ്യാരത്ഥികളെ ദേശിയ ഗാനം പാടാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് കേരള ഹൈക്കോടതി വിധി പ്രകാരം പുറത്താക്കി. എന്നാല്‍ ഇവരുടെ അപ്പീലിനേത്തുടര്‍ന്ന് ഇവരെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി വിധിക്കുകയായിരുന്നു.

പല കാര്യങ്ങളിലും യഹോവ സാക്ഷികള്‍ വിവാദപരമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ എല്ലാ രാജ്യങ്ങളിലും ഇവര്‍ കോടതിയേ സമീപിക്കാറുണ്ട്‌. ചില ഉദാഹരണങ്ങള്‍ നോക്കാം 1. ഏതു സാഹചര്യത്തിലും രക്തം കൊടുക്കുകയോ വാങ്ങുകയോ ഇല്ല. No Blood എന്ന തലക്കെട്ടില്‍ ഒരു കാര്‍ഡ്‌ ഇവര്‍ കൊണ്ട്‌ നടക്കാറുണ്ട്‌

 2. കവുണ്ട്‌ ( അടക്ക മരം) ഇവരുടെ പറമ്പില്‍ വളര്‍ത്തില്ല. പുതുതായി വാങ്ങുന്ന പറമ്പില്‍ ഉള്ള കവുങ്ങുകള്‍ ഇവര്‍ വെട്ടിക്കളയുന്നു.അടക്ക പാക്കുണ്ടാക്കാന്‍ മാത്രമാണ്‌ പ്രധാനമായി ഉപയോഗിക്കുന്നതെന്നാണ്‌ ഇവരുടേ വിശദീകരണം


 3. 144000 പേര്‍ മാത്രമാണ്‌ സ്വര്‍ഗത്തില്‍ പോകുകയുള്ളൂ എന്നും. ബാക്കിയുള്ളവര്‍ക്ക്‌ (അന്തിമ വിധിക്ക്‌ ശേഷമുള്ളവര്‍ക്ക്‌) ഭൂമിയില്‍ പറുദീസ ലഭിക്കുമെന്നും നരകം ഇല്ലെന്നും ഇവര്‍ വിശ്ദീകരിക്കുന്നു. 144000 എന്ന സംഖ്യില്‍ 1914 മുന്‍പ്‌ യഹോവ സാക്ഷി ആയവര്‍ക്ക്‌ മാത്രമാണ്‌ അംഗത്തമുള്ളൂ.


 4. മദ്യപാനം സാക്ഷികള്‍ മറ്റ്‌ ക്രൈസ്തവ വിഭാഗങ്ങളേപ്പോലെ വിലക്കുന്നില്ല. മദ്യത്തിന്‌ അടിമയാകാന്‍ പാടില്ലാ എന്നേ ഉള്ളൂ


യഹോവ സാക്ഷികളേക്കുറിച്ച്‌ കൂടുതല്‍ വിയവരങ്ങക്ക്‌
 • യഹോവയുടെ സാക്ഷികള്‍ ആരാണ്‌ അവര്‍ എന്തു ചെയ്യുന്നു
 • യഹോവ സാക്ഷികളും വിവിധ രാജ്യങ്ങളിലുള്ള കേസുകളും
 • ബിജോ ഇമ്മനുവല്‍ VS കേരള സര്‍ക്കാര്‍
  • Monday, March 19, 2007

   നന്ദിഗ്രാം സംഭവവും സ്മാര്‍ട്ട്‌ സിറ്റിയും.

   നന്ദിഗ്രാം സംഭവം വിവാദമാകുകയും പ്രത്യേക സാമ്പത്തിക മേഖല ഉപേക്ഷിക്കാന്‍ ഭട്ടാചാര്യാ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചും വ്യവസായ വികസനത്തേ സംബന്ധിച്ചും പല പുതിയ അഭിപ്രായങ്ങളും വന്നു തുടങ്ങീയിരിക്കുന്നു. കൃഷിക്കാരുടെ തത്‌പര്യം അവഗണിച്ച്‌ ഭൂമി ഏറ്റെടുക്കരുതെന്ന് പ്രസിഡന്റും ചൈനയേപ്പോലെ വ്യവസായ വികസനം ഇന്ത്യയില്‍ പാടില്ലെന്ന് ജയറാം രമേശും ഒക്കെ പറഞ്ഞു കഴിഞ്ഞു. മൊത്തത്തില്‍ വ്യവസായിക ആവശ്യത്തിന്‌ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഒരു വികാരം രാജ്യത്താകമാനം ഉണ്ടായിരിക്കുകയാണ്‌.
   ഈ വിഷയത്തെക്കുറിച്ചുള്ള K.M. റോയിയുടെ ലേഖനം മംഗളത്തില്‍ നിന്ന് വായിക്കുക

   ഇത്‌ കേരളത്തിലെ ഏറ്റവും വലിയ വിവാദ പദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റിയേ എങ്ങനേ ബാധിക്കും എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നിയ ചില ചിന്തകള്‍ പങ്ക്‌ വയ്കുന്നു.

   സ്മാര്‍ട്ട്‌ സിറ്റിക്കു വേണ്ടി ഇന്‍ഫോപാര്‍ക്ക്‌ വികസനം എന്ന പേരില്‍ സ്ഥലമെടുപ്പ്‌ നടക്കുന്ന സ്ഥലങ്ങളിലെ ഭൂ ഉടമകള്‍ അവര്‍ക്ക്‌ നല്‍കാന്‍ പോകുന്ന സ്ഥല വിലയില്‍ അസംതൃപതരാണ്‌. ഇതിനെതിരെ മാസങ്ങളോളം ഇന്‍ഫൊപാര്‍ക്കിന്റെ മുന്നില്‍ സമരം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.സര്‍ക്കാര്‍ ഇവര്‍ക്ക്‌ കൊടുക്കാന്‍ തയ്യാറായ ഏറ്റവും കൂടിയ തുക സെന്റിന്‌ 70000 രൂപയെന്നാണ്‌ അറിവ്‌ എന്നാല്‍. ഇന്ന് ഇന്‍ഫോ പാര്‍ക്കിനും പരിസര പ്രദേശങ്ങളിലേയും ഏറ്റവും ചുരിങ്ങിയ വില എന്നത്‌ 2.5 ലക്ഷത്തിന്‌ മുകളിലാണ്‌. ഇന്ത്യാ വിഷന്റെ ജന സഭ എന്ന പരിപാടിയില്‍ ഞങ്ങളേ വെടിവെച്ച്‌ കൊന്നതിനു ശേഷമേ ഈ വിലക്ക്‌ ഭുമി ഏറ്റെടുക്കാന്‍ കഴിയൂ എന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നു. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ ഏറ്റവും വലിയ വില പ്രഖ്യാപിച്ചിരിക്കുന്ന മുത്തൂറ്റ്‌ ഗ്രൂപ്പുകാര്‍പ്പോലും സെന്റിന്‌ 90000 രൂപ മാത്രമാണ്‌ വില നല്‍കാന്‍ തയ്യാറിയിരിക്കുന്നത്‌. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഒരിക്കലും യാതാര്‍ഥ്യത്തേ ഉള്‍ക്കൊള്ളുന്ന ഒരു സെറ്റിമന്റ്‌ ഇവര്‍ക്ക്‌ ലഭിക്കുമെന്ന് തോന്നില്ല. ഇനി സ്മര്‍ട്ട്‌ സിറ്റിയുടെ 2 ആം ഘട്ട സ്ഥലമെടുപ്പ്‌ വരുമ്പോള്‍ സ്ഥിതി കൂറ്റുതല്‍ വഷളാകും. കാരണം ഭുമി ഏറ്റെടുക്കേണ്ടത്‌ കുന്നത്ത്‌ നാട്‌ താലൂക്കിലെ കൃഷി ഭൂമിയാണ്‌ . ജോജു പറഞ്ഞത്‌ ശരിയാണെങ്കില്‍ 26 കോടി രൂപക്ക്‌ 236 ഏക്കര്‍ ഭൂമിയെടുത്ത്‌ നല്‍കേണ്ടതുണ്ട്‌. അതായത്‌ ഒരു സെന്റിന്‌ maximum 1 ലക്ഷം രൂപ വച്ച്‌. എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ ചെല്ലുമ്പഴേക്കും 1 ലക്ഷം രൂപക്ക്‌ ആരാണ്‌ കൃഷി ഭൂമി വിട്ടു കൊടുക്കുക. അപ്പോള്‍ ഇവിടെയും സമര പരിപാടികള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങും.

   Thursday, March 15, 2007

   കത്തോലിക്ക സഭ കോളെജുകളില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍

   അടുത്ത അധ്യയന വര്‍ഷം മുതല്‍ ദാരിദ്ര്യ രേഖയില്‍ താഴേയുള്ള 10 വിദ്യാര്‍ത്ഥികളേ കത്തോലിക്ക സഭയുടെ നേതൃത്തില്‍ നടത്തപ്പെടുന്ന എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 5% സീറ്റ്‌ ദളിത്‌ ക്രൈസ്തവര്‍ക്കും 10% സീറ്റ്‌ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കാനും തീരുമാനിച്ചിരിക്കുന്നു.

   മംഗളം വാര്‍ത്ത

   സ്വയാശ്രയ കോളെജ്‌ വിവദങ്ങള്‍ നടക്കുമ്പോള്‍ ഉള്ള ചര്‍ച്ചകളില്‍ വാര്‍ത്താ അവതാരകര്‍ സഭാ പ്രതിനിധികളോട്‌ നിങ്ങള്‍ എത്ര പാവങ്ങളേ പഠിപ്പിക്കുന്നുണ്ട്‌ എന്ന ചോദ്യത്തിന്‌ ഒരു വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. കാരണം സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഒരു പൊതു മാനദണ്ഡം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത്‌ ഉണ്ടായിരിക്കുന്നു. സഭാ വിശ്വാസിയെന്ന നിലയില്‍ എനിക്ക്‌ അഭിമാനമുള്ള ഒരു തീരുമനം എടുത്തതിന്‌ സഭാ നേതൃത്വത്തേ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ബാക്കി സീറ്റുകളി വാങ്ങാന്‍ പോകുന്ന ഫീസിനേക്കുറിച്ച്‌ എനിക്ക്‌ ആകുലതകളുണ്ട്‌. 70000 മുതല്‍ 90000 വരേ ഫീസ്‌ വാങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ഉണ്ട്‌. അത്‌ ഉണ്ടാകില്ല എന്നും ന്യായമായ ഫീസില്‍ ഉന്നത വിദ്യാഭ്യാസം നല്‍കും എന്ന് ശുഭപ്രതീക്ഷ എനിക്കിപ്പോഴുമുണ്ട്‌.

   Friday, March 09, 2007

   ADB യും ചില ചിന്തകളും

   ADB വായ്പ വാങ്ങണോ വേണ്ടയോ എന്നതിനെക്കുറിച്ചോ അതില്‍ ജനദ്രോഹ വ്യവസ്ഥകള്‍ ഉണ്ടോ എന്നതൊന്നുമല്ല ഞാന്‍ വിഷയമാകാന്‍ ഉദ്ദേശിക്കുന്നത്‌. ഈ വിഷയത്തില്‍ നമ്മുടേ മാധ്യമങ്ങളുടെ നിലപാടുകളേ ഒന്നു വിലയിരുത്താന്‍ ശ്രമിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

   ADB വായ്പ ചരിത്രം

   കേരളത്തില്‍ ADB വായ്പ വേണം എന്ന് ആവശ്യപ്പെട്ട്‌ ആദ്യമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്‌ 1998 ഇല്‍ നയനാര്‍ ഗവണ്മെന്റായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത്‌ ലഭിക്കാതെ പോകുകയാണ്‌ ചെയ്തത്‌. നയനാരുടെ കാലവധി കഴിഞ്ഞതിന്‌ ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ UDF വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു എന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. അന്നത്തെ ധനമന്ത്രിയായിരുന്ന ശിവദാസ മേനോനും പൊതു മരാമത്ത്‌ മന്ത്രി ജോസഫും തക്ക സമയത്ത്‌ ADB വായ്പ ലഭിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്‌.

   തുടര്‍ന്ന് വന്ന ആന്റണി ഗവണ്‍മന്റ്‌ ഭരണ നവീകരണ പദ്ധതി സുസ്തിര നഗര വികസന പദ്ധതി എന്നിവക്ക്‌ വേണ്ടി ADB വായ്പ വാങ്ങാന്‍ തീരുമാനിച്ചു . ഇതില്‍ ജനദ്രോഹ വ്യവസ്ഥകളുണ്ടെന്ന് ആരോപിച്ച്‌ ഇടതുപക്ഷ സംഘടനകളും പ്രതിപക്ഷവും സമരം തുടങ്ങി. അത്‌ കരിയോയില്‍ ഒഴിക്കലിലും ചെവിക്കുറ്റിക്കടിക്കും എന്ന പ്രഖ്യപനവും അരങ്ങേറി.

   എന്നാല്‍ സുസ്തിര നഗരവികസന വായ്പ വാങ്ങണമെങ്കില്‍ നഗര സഭകളുടെ അനുമതി ആവശ്യമാകുകയും 5 നഗര സഭകള്‍ ഭരിക്കുന്നത്‌ LDF ആകയാലും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകളും സമരങ്ങളും ഒരുപാട്‌ നടക്കുകയും 2005 നവമ്പറില്‍ കേരളത്തിലെ CPM നേതൃത്വം നല്‍കുന്ന നഗരസഭകള്‍ക്ക്‌ വായ്പ വാങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. ( 2002 ലെ കരാറില്‍ നിന്ന് ഒട്ടനവധി ജനവിരുദ്ധ കാര്യങ്ങള്‍ 2005 ലെ കരാറില്‍ മാറ്റപ്പെട്ടിടുണ്ടന്നതാണ്‌ കരാര്‍ അംഗികരിക്കാന്‍ CPM സംസ്ഥാന സിക്രട്ടീയേറ്റ്‌ തീരുമാനത്തിനു പിന്നില്‍ എന്നാണ്‌ അന്ന് വിശദീകരിച്ചത്‌). അപ്പോള്‍ 2005 നവമ്പറില്‍ UDF ഭരിക്കുമ്പോള്‍ തന്നേ CPM വായ്പ വാങ്ങാന്‍ തീരുമാനിച്ചു. അതിനു ശേഷം CPM ഓ അനുകൂല സംഘടനകളോ സമരം നടത്തിയിട്ടില്ലാ എന്നും പറയുന്നു.തുടര്‍ന്ന് CPM അധികാരത്തില്‍ വരികയും 2006 ഡിസംബറില്‍ പാലോളിയുടെ നിര്‍ദ്ദേശ പ്രകാരം അന്തിമ കരാറിന്‌ മുന്‍പുള്ള ഒരു കാരാറില്‍ ഒപ്പ്‌ വയ്ക്കുകയും ചെയ്തു. ഇതിനേ സംബന്ധിച്ച്‌ അച്ചുതാനന്ദന്‍ നടത്തിയ ചില പരാമര്‍ശങ്ങളേ തുടര്‍ന്നാണ്‌ ഈ വിഷയം ഇത്രക്ക്‌ വിവാദമായത്‌. വിവാദം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ലൈവ്‌ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തതോടെ വിവാദം കൊഴുക്കുന്നു.

   വിവാദങ്ങള്‍ ആരംഭിക്കുന്നു
   താനറിയാതെയാണ്‌ വായ്പ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന VS ന്റെ പരാമര്‍ശം വിവാദമാകുകയും അതിന്‌ മറുപടിയായി ഫയലുകള്‍ VS ന്റെ അടുത്ത്‌ 5 ദിവസം മുന്‍പ്‌ ദൂതന്‍ വഴി നേരിട്ട്‌ എത്തിച്ചിട്ടുണ്ടെന്നും 8ആം തിയതി അത്‌ ഒപ്പു വയ്ക്കേണ്ടതാണെന്ന് വ്യകതമാകിയിട്ടുണ്ടെന്നും പാലോളി വിശദീകരണം നല്‍കി. 2005 നവമ്പറില്‍ CPM ഇതിന്‌ അനുമതി നല്‍കിയതാനെന്ന് തോമസ്‌ ഐസക്കും വിശദീകരിച്ചു. എന്നാല്‍ അതൊക്കെ അവര്‍ക്ക്‌ തന്നെ തിരുത്തേണ്ടി വരുമെന്ന് VS പരസ്യ പ്രസ്താവന ഇറക്കുന്നു.VS ഉം കൂറ്റി അംഗമായ സംസ്ഥാന സെക്രട്ടറ്റിയേറ്റിലാണ്‌ വായ്പ വാങ്ങനുള്ള തിരുമാനം ഉണ്ടായതെന്ന് പിണറായി പറയുന്നു. പ്രശ്നം മാധ്യമങ്ങളില്‍ വന്‍ വിവാദം പൊട്ടി വിടരുന്നു. പ്രകാശ്‌ കാരട്ട്‌ വരുന്നു VS നേയും മന്ത്രിമാരേെയും ശാസിക്കുന്നു. നടപടി ക്രമങ്ങളില്‍ വീഴ്ച വന്നു എന്ന് കാരാട്ട്‌ പ്രഖ്യാപിക്കുന്നു.

   മാധ്യമങ്ങള്‍ രംഗത്ത്‌ വരുന്നു.
   ഇത്രയും വിവാദങ്ങളും മാധ്യങ്ങള്‍ നന്നയി ആഘോഷിക്കുമ്പോഴും VS നെ രക്ഷിച്ച്‌ നിര്‍ത്താന്‍ ദീപിക ഒഴികേയുള്ള മാധ്യമങ്ങള്‍ കാര്യമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നെ നമ്മള്‍ അറിയുന്നത്‌ VS ന്റെ മലക്കം മറിച്ചിലാണ്‌ ADB വായ്പ്‌ വാങ്ങമെന്ന് LDF ഉം മന്ത്രി സഭയും തീരുമാനിക്കുന്നു. എന്നാല്‍ മന്ത്രി സഭാ യോഗത്തില്‍ VS കീഴ്‌വഴക്കങ്ങളില്ലാത്ത ഒരു വിയോജനക്കുറിപ്പിറക്കാന്‍ ശ്രമിച്ചതായി വാര്‍ത്ത വരുന്നു. എന്നാല്‍ പിറ്റേന്ന് VS അത്‌ നിഷേധിക്കുന്നു. തനിക്കും തെറ്റ്‌ പറ്റാമെന്ന് അദ്ദേഹം നിയമസഭയില്‍ പറയുന്നു. മാധ്യമങ്ങള്‍ പതിയേ VS ന്‌ എതിരെ തിരിഞ്ഞെങ്കിലും സാംസ്കാരിക നായകരും മറ്റും VS നെ ന്യായികരിച്ചുകൊണ്ടിരുന്നു. അദ്ദേഹം നില്‍ക്കള്ളിയില്ലായതെയാണ്‌ ഇതിന്‌ സമ്മതിച്ചെന്ന രീതിയാലാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

   ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ ADB വായ്പയിലേ ജന വിരുദ്ധ നടപടികളെ കുറിച്ച്‌ വാചാലരായി. മനോരമ പത്രവും ചാനലും ജനദ്രോഹ വ്യവസ്ഥകളേക്കുറിച്ച്‌ വ്യാകുലപ്പെട്ട്‌. ഏഷ്യനെറ്റും ഇന്ത്യവിഷനും എല്ലാം ADB വിരുദ്ധരെക്കൊണ്ട്‌ നിറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ (ദീപികയോ മറ്റ്‌ പാര്‍ട്ടി പത്രങ്ങളോ ഒഴികേ) ADB വിഷയത്തില്‍ ഒരേ നിലപാടേത്തു.

   അപ്പോള്‍ എനിക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായിഎന്ത്‌ കൊണ്ടാണ്‌ 2005 നവമ്പറില്‍ UDF ഉം CPM നേതൃത്വ നഗരസഭകളും ചേര്‍ന്ന് ഈ കരാറില്‍ ഒപ്പ്‌ വച്ചപ്പോള്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം കാണാതെ പോയത്‌. അന്ന് മനോരമ ADB വിഷയത്തില്‍ എടുത്ത നിലപാടുകള്‍ എന്തായിരുന്നു. അപ്പോള്‍ UDF ഭരിക്കുമ്പോള്‍ എന്തെ ജനദ്രോഹ നടപടികള്‍ നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കതെ പോയത്‌. മാത്രവുമല്ല VS അടങ്ങുന്ന CPM നേതാക്കളുടെ സമ്മതത്തോടെ ADB യേ ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ എവിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതോ ജനദ്രോഹ വ്യവസ്ഥകള്‍ ഒപ്പ്‌ വയ്ക്കാന്‍ LDF ന്‌ ഇല്ലാത്ത അവകാശം UDF ഉണ്ടോ? . ഇനി ADB ക്കെതിരെ LDF നടത്തിയ സമരങ്ങളെ അതിക്രമങ്ങളായാണ്‌ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്‌. ഇന്ന് സാറാ ജോസഫിനും നീലകണ്ടനൊക്കെ നല്‍കുന്ന പ്രാധാന്യമൊന്നും അന്ന് ഇവരാരും നല്‍കിയിരുന്നില്ലാ എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്‌.ഈ വിഷയത്തില്‍ ഒളിച്ച്‌ കളിക്കുന്ന VS നെ എത്ര മനോഹരമായാണ്‌ മാധ്യമങ്ങള്‍ രക്ഷിച്ച്‌ നിര്‍ത്തുന്നതെന്നതും വളരെ ശ്രദ്ദേയമാണ്‌.

   ഇത്രയുമൊക്കെപ്പറഞ്ഞത്‌ വാര്‍ത്താ ചനലുകള്‍ വായ്പയുടെ പേരില്‍ UDF നേയും നിലപാട്‌ മാറ്റത്തിന്റെ പേരില്‍ LDF നെയും കുറ്റപ്പെടുത്തുകയും ADB വിരുദ്ധര്‍ നക്സലെറ്റ്‌ പോലുള്ള തീവ്ര ഇടതുപക്ഷക്കാരെ പിന്തുണക്കുമ്പോള്‍ മുന്‍പ്‌ ഈ വിഷയങ്ങളില്‍ ഇവര്‍ കൈക്കൊണ്ട നിലപാടുകളും വിമര്‍ശന വിധേയമാകേണ്ടേ എന്നത്‌ കൊണ്ടാണ്‌.

   Thursday, March 01, 2007

   മാധ്യമങ്ങളും ചായ്‌വുകളും

   മാധ്യമ പ്രവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍ എന്ന് എന്റെ പോസ്റ്റിന്റെ കമന്റുകള്‍ ഒന്നില്‍ ഞാന്‍ എഴുതിയ കമന്റ്‌ ഒരു പോസ്റ്റാക്കിയാല്‍ കൊള്ളാം എന്ന ജോജുവിന്റെ അഭിപ്രായം മാനിച്ച്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവ തികച്ചും എന്റെ വ്യക്തിപരമായ വിലയിരുത്തലുകളാണ്‌. തിരുത്തുകളും കൂട്ടിചേര്‍ക്കലും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യപ്പെടും.
   1. മനോരമ
    • അനുകൂലിക്കുന്നവര്‍
     • ഓര്‍ത്തഡോക്സ്‌ സഭ
     • കോണ്‍ഗ്രസ്‌ പാര്‍ട്ടി
     • മരിച്ചു പോയതോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോ ആയ കമ്യൂണിസ്റ്റുകള്‍
     • മത ന്യൂനപക്ഷങ്ങള്‍
     • ആള്‍ദൈവങ്ങള്‍
    • എതിര്‍ക്കുന്നവര്‍
     • ഇടതു പാര്‍ട്ടികള്‍
     • യാക്കോബായ സഭ
     • കരുണാകരന്‍
   2. മാതൃഭൂമി
    • അനുകൂലിക്കുന്നവര്‍
     • M.P. വീരേന്ദ്രകുമാര്‍
     • VS പക്ഷം
     • പരിസ്തിതി പ്രവര്‍ത്തകര്‍
     • ആള്‍ദൈവങ്ങള്‍
    • എതിര്‍ക്കുന്നവര്‍
     • പിണറായി പക്ഷം
     • കരുണാകരന്‍
     • ദേവഗൌഡ
     • തോമസ്‌ ഐസക്ക്‌
   3. ദീപിക
    • അനുകൂലിക്കുന്നവര്‍
     • കത്തോലിക്ക സഭ
     • കേരളാ കോണ്‍ഗ്രസ്‌
     • ഉമ്മന്‍ ചാണ്ടി
     • പിണറായി വിജയന്‍
     • ആന്റണി
    • എതിര്‍ക്കുന്നവര്‍
     • V.S.
     • M.A. ബേബി
   4. മാധ്യമം
    • അനുകൂലിക്കുന്നവര്‍
     • ജമായത്‌ ഇസ്ലാമി
     • V.S.
     • പാലസ്തിന്‍
     • പൊതുവേ മുസ്ലിം സമുദായം
    • എതിര്‍ക്കുന്നവര്‍
     • സുന്നി മുസ്ലിമുകള്‍
     • മുസ്ലിം ലീഗ്‌
     • പിണറായി പക്ഷം
     • അമേരിക്ക
     • ഇസ്രയേല്‍

   കൌമുദി പത്രത്തേക്കുറിച്ച്‌ എനിക്ക്‌ വലിയ അറിവില്ല. SNDP യേ പിന്തുണക്കുന്ന പത്രം എന്നാണ്‌ കേട്ടിരിക്കുന്നത്‌. പിന്നെ മംഗളം പത്രം എങ്ങനെ വിലയിരുത്തുമെന്നും അറിയില്ല.ദേശാഭിമാനി,വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊക്കെ പ്രഖ്യാപിത നിലപാടുകള്‍ ഉള്ളതിനാല്‍ പറയേണ്ടതില്ലല്ലോ