Friday, March 09, 2007

ADB യും ചില ചിന്തകളും

ADB വായ്പ വാങ്ങണോ വേണ്ടയോ എന്നതിനെക്കുറിച്ചോ അതില്‍ ജനദ്രോഹ വ്യവസ്ഥകള്‍ ഉണ്ടോ എന്നതൊന്നുമല്ല ഞാന്‍ വിഷയമാകാന്‍ ഉദ്ദേശിക്കുന്നത്‌. ഈ വിഷയത്തില്‍ നമ്മുടേ മാധ്യമങ്ങളുടെ നിലപാടുകളേ ഒന്നു വിലയിരുത്താന്‍ ശ്രമിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

ADB വായ്പ ചരിത്രം

കേരളത്തില്‍ ADB വായ്പ വേണം എന്ന് ആവശ്യപ്പെട്ട്‌ ആദ്യമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്‌ 1998 ഇല്‍ നയനാര്‍ ഗവണ്മെന്റായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത്‌ ലഭിക്കാതെ പോകുകയാണ്‌ ചെയ്തത്‌. നയനാരുടെ കാലവധി കഴിഞ്ഞതിന്‌ ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ UDF വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു എന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. അന്നത്തെ ധനമന്ത്രിയായിരുന്ന ശിവദാസ മേനോനും പൊതു മരാമത്ത്‌ മന്ത്രി ജോസഫും തക്ക സമയത്ത്‌ ADB വായ്പ ലഭിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്‌.

തുടര്‍ന്ന് വന്ന ആന്റണി ഗവണ്‍മന്റ്‌ ഭരണ നവീകരണ പദ്ധതി സുസ്തിര നഗര വികസന പദ്ധതി എന്നിവക്ക്‌ വേണ്ടി ADB വായ്പ വാങ്ങാന്‍ തീരുമാനിച്ചു . ഇതില്‍ ജനദ്രോഹ വ്യവസ്ഥകളുണ്ടെന്ന് ആരോപിച്ച്‌ ഇടതുപക്ഷ സംഘടനകളും പ്രതിപക്ഷവും സമരം തുടങ്ങി. അത്‌ കരിയോയില്‍ ഒഴിക്കലിലും ചെവിക്കുറ്റിക്കടിക്കും എന്ന പ്രഖ്യപനവും അരങ്ങേറി.

എന്നാല്‍ സുസ്തിര നഗരവികസന വായ്പ വാങ്ങണമെങ്കില്‍ നഗര സഭകളുടെ അനുമതി ആവശ്യമാകുകയും 5 നഗര സഭകള്‍ ഭരിക്കുന്നത്‌ LDF ആകയാലും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകളും സമരങ്ങളും ഒരുപാട്‌ നടക്കുകയും 2005 നവമ്പറില്‍ കേരളത്തിലെ CPM നേതൃത്വം നല്‍കുന്ന നഗരസഭകള്‍ക്ക്‌ വായ്പ വാങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. ( 2002 ലെ കരാറില്‍ നിന്ന് ഒട്ടനവധി ജനവിരുദ്ധ കാര്യങ്ങള്‍ 2005 ലെ കരാറില്‍ മാറ്റപ്പെട്ടിടുണ്ടന്നതാണ്‌ കരാര്‍ അംഗികരിക്കാന്‍ CPM സംസ്ഥാന സിക്രട്ടീയേറ്റ്‌ തീരുമാനത്തിനു പിന്നില്‍ എന്നാണ്‌ അന്ന് വിശദീകരിച്ചത്‌). അപ്പോള്‍ 2005 നവമ്പറില്‍ UDF ഭരിക്കുമ്പോള്‍ തന്നേ CPM വായ്പ വാങ്ങാന്‍ തീരുമാനിച്ചു. അതിനു ശേഷം CPM ഓ അനുകൂല സംഘടനകളോ സമരം നടത്തിയിട്ടില്ലാ എന്നും പറയുന്നു.തുടര്‍ന്ന് CPM അധികാരത്തില്‍ വരികയും 2006 ഡിസംബറില്‍ പാലോളിയുടെ നിര്‍ദ്ദേശ പ്രകാരം അന്തിമ കരാറിന്‌ മുന്‍പുള്ള ഒരു കാരാറില്‍ ഒപ്പ്‌ വയ്ക്കുകയും ചെയ്തു. ഇതിനേ സംബന്ധിച്ച്‌ അച്ചുതാനന്ദന്‍ നടത്തിയ ചില പരാമര്‍ശങ്ങളേ തുടര്‍ന്നാണ്‌ ഈ വിഷയം ഇത്രക്ക്‌ വിവാദമായത്‌. വിവാദം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ലൈവ്‌ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തതോടെ വിവാദം കൊഴുക്കുന്നു.

വിവാദങ്ങള്‍ ആരംഭിക്കുന്നു
താനറിയാതെയാണ്‌ വായ്പ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന VS ന്റെ പരാമര്‍ശം വിവാദമാകുകയും അതിന്‌ മറുപടിയായി ഫയലുകള്‍ VS ന്റെ അടുത്ത്‌ 5 ദിവസം മുന്‍പ്‌ ദൂതന്‍ വഴി നേരിട്ട്‌ എത്തിച്ചിട്ടുണ്ടെന്നും 8ആം തിയതി അത്‌ ഒപ്പു വയ്ക്കേണ്ടതാണെന്ന് വ്യകതമാകിയിട്ടുണ്ടെന്നും പാലോളി വിശദീകരണം നല്‍കി. 2005 നവമ്പറില്‍ CPM ഇതിന്‌ അനുമതി നല്‍കിയതാനെന്ന് തോമസ്‌ ഐസക്കും വിശദീകരിച്ചു. എന്നാല്‍ അതൊക്കെ അവര്‍ക്ക്‌ തന്നെ തിരുത്തേണ്ടി വരുമെന്ന് VS പരസ്യ പ്രസ്താവന ഇറക്കുന്നു.VS ഉം കൂറ്റി അംഗമായ സംസ്ഥാന സെക്രട്ടറ്റിയേറ്റിലാണ്‌ വായ്പ വാങ്ങനുള്ള തിരുമാനം ഉണ്ടായതെന്ന് പിണറായി പറയുന്നു. പ്രശ്നം മാധ്യമങ്ങളില്‍ വന്‍ വിവാദം പൊട്ടി വിടരുന്നു. പ്രകാശ്‌ കാരട്ട്‌ വരുന്നു VS നേയും മന്ത്രിമാരേെയും ശാസിക്കുന്നു. നടപടി ക്രമങ്ങളില്‍ വീഴ്ച വന്നു എന്ന് കാരാട്ട്‌ പ്രഖ്യാപിക്കുന്നു.

മാധ്യമങ്ങള്‍ രംഗത്ത്‌ വരുന്നു.
ഇത്രയും വിവാദങ്ങളും മാധ്യങ്ങള്‍ നന്നയി ആഘോഷിക്കുമ്പോഴും VS നെ രക്ഷിച്ച്‌ നിര്‍ത്താന്‍ ദീപിക ഒഴികേയുള്ള മാധ്യമങ്ങള്‍ കാര്യമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നെ നമ്മള്‍ അറിയുന്നത്‌ VS ന്റെ മലക്കം മറിച്ചിലാണ്‌ ADB വായ്പ്‌ വാങ്ങമെന്ന് LDF ഉം മന്ത്രി സഭയും തീരുമാനിക്കുന്നു. എന്നാല്‍ മന്ത്രി സഭാ യോഗത്തില്‍ VS കീഴ്‌വഴക്കങ്ങളില്ലാത്ത ഒരു വിയോജനക്കുറിപ്പിറക്കാന്‍ ശ്രമിച്ചതായി വാര്‍ത്ത വരുന്നു. എന്നാല്‍ പിറ്റേന്ന് VS അത്‌ നിഷേധിക്കുന്നു. തനിക്കും തെറ്റ്‌ പറ്റാമെന്ന് അദ്ദേഹം നിയമസഭയില്‍ പറയുന്നു. മാധ്യമങ്ങള്‍ പതിയേ VS ന്‌ എതിരെ തിരിഞ്ഞെങ്കിലും സാംസ്കാരിക നായകരും മറ്റും VS നെ ന്യായികരിച്ചുകൊണ്ടിരുന്നു. അദ്ദേഹം നില്‍ക്കള്ളിയില്ലായതെയാണ്‌ ഇതിന്‌ സമ്മതിച്ചെന്ന രീതിയാലാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ ADB വായ്പയിലേ ജന വിരുദ്ധ നടപടികളെ കുറിച്ച്‌ വാചാലരായി. മനോരമ പത്രവും ചാനലും ജനദ്രോഹ വ്യവസ്ഥകളേക്കുറിച്ച്‌ വ്യാകുലപ്പെട്ട്‌. ഏഷ്യനെറ്റും ഇന്ത്യവിഷനും എല്ലാം ADB വിരുദ്ധരെക്കൊണ്ട്‌ നിറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ (ദീപികയോ മറ്റ്‌ പാര്‍ട്ടി പത്രങ്ങളോ ഒഴികേ) ADB വിഷയത്തില്‍ ഒരേ നിലപാടേത്തു.

അപ്പോള്‍ എനിക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായിഎന്ത്‌ കൊണ്ടാണ്‌ 2005 നവമ്പറില്‍ UDF ഉം CPM നേതൃത്വ നഗരസഭകളും ചേര്‍ന്ന് ഈ കരാറില്‍ ഒപ്പ്‌ വച്ചപ്പോള്‍ മാധ്യമങ്ങള്‍ ഈ പ്രശ്നം കാണാതെ പോയത്‌. അന്ന് മനോരമ ADB വിഷയത്തില്‍ എടുത്ത നിലപാടുകള്‍ എന്തായിരുന്നു. അപ്പോള്‍ UDF ഭരിക്കുമ്പോള്‍ എന്തെ ജനദ്രോഹ നടപടികള്‍ നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കതെ പോയത്‌. മാത്രവുമല്ല VS അടങ്ങുന്ന CPM നേതാക്കളുടെ സമ്മതത്തോടെ ADB യേ ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോള്‍ എവിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതോ ജനദ്രോഹ വ്യവസ്ഥകള്‍ ഒപ്പ്‌ വയ്ക്കാന്‍ LDF ന്‌ ഇല്ലാത്ത അവകാശം UDF ഉണ്ടോ? . ഇനി ADB ക്കെതിരെ LDF നടത്തിയ സമരങ്ങളെ അതിക്രമങ്ങളായാണ്‌ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്‌. ഇന്ന് സാറാ ജോസഫിനും നീലകണ്ടനൊക്കെ നല്‍കുന്ന പ്രാധാന്യമൊന്നും അന്ന് ഇവരാരും നല്‍കിയിരുന്നില്ലാ എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്‌.ഈ വിഷയത്തില്‍ ഒളിച്ച്‌ കളിക്കുന്ന VS നെ എത്ര മനോഹരമായാണ്‌ മാധ്യമങ്ങള്‍ രക്ഷിച്ച്‌ നിര്‍ത്തുന്നതെന്നതും വളരെ ശ്രദ്ദേയമാണ്‌.

ഇത്രയുമൊക്കെപ്പറഞ്ഞത്‌ വാര്‍ത്താ ചനലുകള്‍ വായ്പയുടെ പേരില്‍ UDF നേയും നിലപാട്‌ മാറ്റത്തിന്റെ പേരില്‍ LDF നെയും കുറ്റപ്പെടുത്തുകയും ADB വിരുദ്ധര്‍ നക്സലെറ്റ്‌ പോലുള്ള തീവ്ര ഇടതുപക്ഷക്കാരെ പിന്തുണക്കുമ്പോള്‍ മുന്‍പ്‌ ഈ വിഷയങ്ങളില്‍ ഇവര്‍ കൈക്കൊണ്ട നിലപാടുകളും വിമര്‍ശന വിധേയമാകേണ്ടേ എന്നത്‌ കൊണ്ടാണ്‌.

74 comments:

കിരണ്‍ തോമസ് said...

ADB വായ്പയേപ്പറ്റി ചില കാര്യങ്ങള്‍

ittimalu said...

മാഷെ ..കലക്കി.. ഉത്തരങ്ങള്‍ എവിടെ കിട്ടും ?

njjoju said...

മനോരമ ADBക്ക് അനുകൂലമായ നിലപാടുകളാണ് എടുത്തിട്ടൂള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. (മനോരമ ന്യുസ്സ് ചാനല്‍ കണ്ടിട്ടീല്ല.) ഇപ്പോള്‍ LDFഇന്റെ മലക്കം മറിച്ചിലുകളെയും ചേരിതിരിവുകളെയും അവര്‍ ആഘോഷിക്കുന്നു. അത്രമാത്രം. ബാക്കിയുള്ള ചാനലുകളെക്കുറിച്ചും, പത്രങ്ങളെക്കുറിച്ചും വലിയ പിടിയില്ല

സജിത്ത്|Sajith VK said...

പത്രങ്ങള്‍ ബോധപൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ADB വായ്പഎടുക്കാന്‍ സിപിഎം തീരുമാനിച്ചത് കഴിഞ്ഞ ഗവ. കാലത്തായിരുന്നു എന്നത് അവര്‍ക്ക് അറിയാത്തതാണോ? വായനക്കാരനോട് ബോധപൂര്‍വ്വം കള്ളം പറയുകയാണ് അവര്‍..

കഴിഞ്ഞദിവസം, "കരാര്‍ നടപ്പിലാക്കാന്‍ ബലം പ്രയോഗിക്കും" എന്നായിരുന്നു മാതൃഭൂമി തലക്കെട്ട്. അതേദിവസം ഏതാണ്ടതേ തലക്കെട്ടുമായി മനോരമയും പ്രസിദ്ധീകരിച്ചു.. മാസങ്ങള്‍ക്കുമുന്‍പേ ലഭ്യമായ ADB കരാര്‍ രേഖ, ഇന്നലെ കിട്ടിയ രഹസ്യ രേഖ എന്നരീതിയിലാണ് അവര്‍ അവതരിപ്പിച്ചത്. എന്തോ, ആ ശ്രമം പരാജയപ്പെട്ടുപോയി.

കിരണ്‍ തോമസ് said...

സത്യത്തില്‍ VS നടത്തിയ പരസ്യ പ്രസ്താവനകളും അതിന്‌ മറുപടിയായി മന്ത്രിമാരും പിണറായും നടത്തിയ മറുപടികളുമാണ്‌ ഈ പ്ര്ശ്നത്തേ ഇത്തറയേറെ വിവാദമാക്കിയത്‌. പതിവുപോലെ മാധ്യമങ്ങള്‍ VS ന്‌ ഒപ്പം നിലകൊണ്ടു.കാരണം VS നെ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌, അവര്‍ ഊതിവീര്‍പ്പിച്ച പ്രതിഛായയില്‍ ആണ്‌ VS മുഖ്യമന്ത്രിയായത്‌. ആന്റണിയേ എങ്ങനെയാണോ മാധ്യമങ്ങള്‍ സംരക്ഷിച്ച്‌ നിര്‍ത്തുന്നത്‌ അതുപോലെയായി ഇപ്പോള്‍ VS നേയും. പക്ഷെ ആന്റണിയേക്കാള്‍ അധികാര മോഹം VS ന്‌ ഉള്ളതിനാല്‍ പറഞ്ഞതൊക്കെ വിഴുങ്ങി അധികാരത്തില്‍ തുടരുകയാണ്‌ VS ചെയ്തത്‌. അപ്പോള്‍ VS നെ അല്‍പമെങ്കിലും തള്ളിപ്പറയാന്‍ മാധ്യമങ്ങള്‍ തയ്യാറായി. നേരെ മറിച്ച്‌ ആന്റണിയായിരുന്നുവെങ്കില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. എപ്പോള്‍ വേണമെങ്കിലും പോക്കറ്റി കിടക്കുന്ന രാജി കത്ത്‌ വീശി പ്രതിഛായ സംരംക്ഷിച്ചേനെ. പക്ഷെ VS അത്‌ പറ്റില്ല. കാരണം വയസായി ആന്റണിക്ക്‌ ഇനിയും ഓവറുകളുണ്ട്‌ കളിക്കാന്‍. ഒരു പരിധിയില്‍ കൂറ്റുതല്‍ പ്രതിഛായ കളിച്ചാല്‍ കക്ഷത്തിലുള്ളത്‌ പോകുകയും ഉത്തരത്തിലുള്ളത്‌ കിട്ടുകയുമില്ല. പിന്നെ ആകെയുള്ള അവസനത്തെ അടവ്‌ സ്വതസിദ്ധമായ മലയാളി സ്വഭാവം ഇരട്ടത്താപ്പ്‌. അവസാനം VS അത്‌ പുറത്തെടുത്തു. പക്ഷെ അവസാനത്തെ മന്ത്രി സഭാ യോഗത്തിലും VS ഒരു കളി കളിച്ച്‌ നോക്കി , പക്ഷെ ചീറ്റിപ്പോയി.

ഷിജു അലക്സ്‌‌: :Shiju Alex said...

വ്യക്തികള്‍ പാര്‍ട്ടിയേക്കാള്‍ വലുതാകുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഇത്.ഇതു പിണറായിക്കും ബാധകമാണ്.

കേരളത്തിലെ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ വേരെ ഒരു രൂപം ആയിരിക്കുന്നു.

സത്യത്തില്‍ കേരളത്തില്‍ ഇടതു പക്ഷം ഉണ്ടോ?‍

കിരണ്‍ തോമസ് said...

ഷിജു കേരളത്തിലെ ഇടതുപക്ഷ നയങ്ങള്‍ കാലഹരണപ്പെട്ടതാണ്‌ എന്ന് മുറവിളിയായിരുന്നു മാധ്യമങ്ങള്‍ക്ക്‌ ഉണ്ടായിരുന്നത്‌. തീവ്ര ഇടതുപക്ഷ നയങ്ങള്‍ സംസ്ഥാനത്തെ പിന്നോക്കം നയിക്കുന്നു എന്ന് എഴുതി മഴിയുണങ്ങും മുന്‍പ്‌ മാധ്യമങ്ങള്‍ നിലപാട്‌ മാറ്റിത്തുടങ്ങി.

ഇനി സത്യത്തില്‍ ഇടതുപക്ഷം ആര്‍ക്കനുകൂലമായാണ്‌ ഇവിടെ നിന്നിട്ടുള്ളത്‌, സംഘടിത തൊഴിലാളി വര്‍ഗത്തിന്‌. അവര്‍ തൊഴിലാളികളേ അവകാശങ്ങളേക്കുറിച്ച്‌ ബോധവാന്മാരക്കി. എന്നാല്‍ കടമകളേക്കുറിച്ച്‌ പറഞ്ഞുകൊടുത്തില്ല. ഫലം എന്താണന്നറിയാന്‍ പൊതുമേഖല സ്ഥാപനങ്ങളുടെ അവസ്ഥ നോക്കിയാല്‍ മതി.

എന്നാല്‍ ഇന്ന് അവര്‍ കാലഘട്ടത്തിനനുസ്സരിച്ച്‌ മാറാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണ്‌. അല്ലെങ്കില്‍ എന്ത്‌ ബലികഴിച്ചും ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര ഗവണ്മെനിനെ വര്‍ഗ്ഗീയ പാര്‍ട്ടിയേ പ്രതിരോധിക്കാന്‍ എന്ന വ്യാജേന താങ്ങി നിര്‍ത്തുമോ. അപ്പോള്‍ മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രം എന്ന സൈദ്ധാന്തിക തത്വം സ്വീകരിക്കുകയല്ലാതെ നില്‍ക്കക്കള്ളിയില്ല. ബംഗാളില്‍ അത്‌ നടപ്പിലാക്കിത്തുടങ്ങി 25 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ അമരക്കരന്‍ ജോതി ബാസുവാണ്‌ ബുദ്ധദേവിന്റെ ഏറ്റവും വലിയ പിന്തുണക്കാരന്‍. പതിവു പോലെ വലതുപക്ഷ വ്യതിയാനം എന്നൊക്കെ പറയമെങ്കിലും ചില അപ്രിയ സത്യങ്ങള്‍ ഉള്‍ക്കൊള്ളതെ മുന്നോട്ട്‌ പോകാന്‍ കഴിയില്ല എന്ന് ബംഗാളിലെ പാര്‍ട്ടി മന്‍സെയിലാകി. അത്‌ കേരളത്തിലും വേണം എന്നെ ഞാന്‍ പറയൂ

njjoju said...

പലപ്പോഴും എനിക്കു മനസ്സിലാകാ‍ത്ത കാര്യമാണ്‌ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച പ്രതിശ്ചാ‍യ എന്ന പരാമര്‍ശ്ശം. ദീപിക എത്ര ഊതിയാലും പിണറായിക്ക് പ്രതിശ്ചായ ഉണ്ടാകുമോ? ചന്ദ്രിക എത്ര ഊതിയാലും കുഞ്ഞാലിക്കുട്ടിക്ക് പ്രതിശ്ചായ ഉണ്ടാകുമോ?

ബ്ലോഗുകളിലൂടെ പലരും പലപ്പോഴും പറഞ്ഞിട്ടൂള്ളതാണ് ആന്റണിയുടെ, VS ഇന്റെ എന്തിന് അബ്ധുള്‍കലാമിന്റെ വരെ പ്രതിശ്ചായ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന്. ആന്റണി പ്രതിരോധമന്ത്രി ആയ ശേഷമുള്ള “ഹിന്ദു” വായിച്ചാല്‍ മതി അദ്ദേഹത്തെക്കുറീച്ച് മതിപ്പു തോന്നാന്‍. ഒരു ദേശീയ ദിനപ്പത്രത്തിന് അതും ഇടതുപക്ഷ ആശയങ്ങളെ അനുകൂലിക്കുന്ന ഒരു പത്രം എന്തിന് ആ‍ന്റണിയെ പിന്താങ്ങണം?

ഇല്ലാത്ത പ്രതിശ്ചായയൊന്നും ആര്‍ക്കും മാധ്യമങ്ങളിലൂടെ ഉണ്ടാക്കാനോ, ഉണ്ടാക്കിയാല്‍ തന്നെ അത് അധികം കാലം നിലനിര്‍ത്താനോ കഴിയുകയില്ല.

VS നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ അദ്ദേഹം ഒരു പഴയ കമ്യൂണിസ്റ്റ് ആണ്. അതുകൊണ്ട് ആശയങ്ങളിലെ വിട്ടുവീഴ്ച (കാലഹരണപ്പെട്ടുവെങ്കില്‍ കൂടിയും)അദ്ദേഹത്തിനു പലപ്പോഴും കഴിയില്ല. രണ്ടാമത് വിദ്യാഭ്യാ‍സം കുറവാണ്. അതുകൊണ്ട് പലതും അദ്ദേഹത്തിനു മനസ്സിലാവുകയില്ല. ഇതു രണ്ടും അദ്ദേഹത്തിന് പ്രായോഗികമായി പ്രതിബന്ധന്നുണ്ട്. അല്ലാതെ അദ്ദേഹം നാടിനു നന്മയുണ്ടാകരുതെന്ന് വിചാരിക്കുന്നതുകൊണ്ടല്ല.

കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവുകയില്ലെന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇന്നലെ തന്നെ ദൂരദര്‍ശനില്‍ ബഡ്ജന്റ്റ് അവലോകന ചര്‍ച്ചയുണ്ടായിരുന്നു. അതില്‍ തോമസ് ഐസക്ക് പറയുന്നത് പലതും K M മാണിക്കും രാജഗോപാലിനും മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നത് വളരെ പ്രകടമായിരുന്നു. അതേ സമയം C.P ജോണിനും വിജയരാഘവനും കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടായിരുന്നെന്നതും പ്രകടമായിരുന്നു. ഇതേ പ്രശ്നം UDFലെയും LDFലെയും പലര്‍ക്കുമുള്ളതാണ്.

VS ന്റെ പ്രശ്നത്തിലെ ഇരട്ടത്താപ്പെന്താണെന്നു മനസ്സിലായില്ല. ആന്റണി രാജിവച്ചാല്‍ അത് പ്രതിശ്ചായസംരക്ഷിക്കാനും VS രാജിവയ്ക്കാതിരുന്നാല്‍ അത് അധികാരമോഹവുമാവും അല്ലേ? (ഇതു കിരണിന്റെ ഇരട്ടത്താപ്പല്ലേ.)

കിരണ്‍ അടുത്ത കമന്റില്‍ പറഞ്ഞതിനോടു യോജിക്കുന്നു.

എന്താണു ഷിജൂ ഇടതുപക്ഷം? എന്തിനാണു ഷിജൂ ഈ പക്ഷങ്ങള്‍? നാടിനും നാട്ടൂകാര്‍ക്കും ഗുണമുള്ളത് വലതുപക്ഷം ചെയ്യുന്നത് ഇടതുപക്ഷം ചെയ്യാതിരിക്കണമെന്നും ഇടതുപക്ഷം ചെയ്യുന്നത് വലതുപക്ഷം ചെയ്യാതിരിക്കണമെന്നുമാണോ?

ഒരു പഴയ IAS കാരന്‍ പറഞ്ഞതോര്‍ക്കുന്നു ജ്യോതി ബാസുവിന്റെ ഏറ്റവും വലിയഗുണം അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുമായിരുന്നൂ എന്നതാണത്ര.

ദില്‍ബാസുരന്‍ said...

വിഷയത്തെ പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ്:

മിസ്റ്റര്‍.കിരണ്‍ തോമസ്, താങ്കള്‍ ഈ പോസ്റ്റിന് അഭിനന്ദനമര്‍ഹിക്കുന്നു. വളരെ നല്ല അനാലിസിസ്. ഉത്തരങ്ങള്‍ എന്താവുമെന്ന് നോക്കാം.

മൂര്‍ത്തി said...

വീസ്സിനോട് പ്രത്യേകിച്ച് എന്തെങ്കിലും സ്നേഹമോ പിണറായിയോട് എന്തെങ്കിലും വിരോധമോ ഉള്ളതുകൊണ്ടല്ല മാധ്യമങ്ങള്‍ വി.എസ്.സ്നേഹം(?) കാണിക്കുന്നത്. പാര്‍ട്ടിക്കെതിരായ ആക്രമണം ആണ് എല്ലാ എഴുത്തിന്റെയും ഉദ്ദേശം. അതിന് അകത്തു നിന്നുതന്നെ ഒരാളെ അടര്‍ത്തിമാറ്റി അവതരിപ്പിച്ചാല്‍ കൂടുതല്‍ മൈലേജ് കിട്ടും എന്നതു
മാത്രമാണ് സ്നേഹപ്രകടനങ്ങളുടെ പിന്നില്‍..അതിനായി വളച്ചൊടിക്കപ്പെട്ട പ്രസ്ഥാവനകളും കൂട്ടിച്ചേര്‍ക്കപ്പെട്ടതോ,
സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയതോ ആയ എല്ലാ വരികളും ആയുധങ്ങളും ഉപയോഗിക്കും.
എ.കെ.ജി-അഴിക്കോടന്‍, എ.കെ.ജി-ഇ.എം.എസ്, ഇ.എം.എസ്-നായനാര്‍, നായനാര്‍-അച്ചുതാനന്ദന്‍ എന്നിങ്ങനെ എല്ലാ കോമ്പിനേഷനും കാലാകാലങ്ങളില്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. നാളെ എന്തെങ്കിലും കാരണത്താല്‍ വി.എസ്. പാര്‍ട്ടി സെക്രട്ടറി ആയാല്‍ അദ്ദേഹത്തിനെതിരെ ഒരാളെ കണ്ടുപിടിച്ച് ഇതേ കളിതുടരുകതന്നെയാവും ഇവര്‍
ചെയ്യുക.

ഇക്കഴിഞ്ഞ പൂമൂടല്‍ കഥ തന്നെ എടുക്കുക. പൂമൂടല്‍ നടത്തിയോ ഇല്ലയോ എന്നത് യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ വിഷയമേ അല്ലായിരുന്നു. അങ്ങിനെ ഒരു പ്രചാരണം നടത്താനുള്ള ഒരു വാര്‍ത്ത ഒരു മാധ്യമത്തില്‍ വരുന്നു. ഉടനെ അതില്‍ കയറിപ്പിടിക്കുന്നു. പൂമൂടിയത് ശരിയോ എന്നതായി ചോദ്യം. പൂമൂടിയൊ എന്ന് കണ്ടുപിടിക്കാനുള്ള
ബാദ്ധ്യതയില്‍ നിന്നും സൌകര്യപൂര്‍വം ഇവരൊക്കെ ഒഴിഞ്ഞു മാറിയത് ബഹളത്തിനിടയില്‍ ആരും പറഞ്ഞുമില്ല അഥവാ പറഞ്ഞുവെങ്കില്‍ കേട്ടുമില്ല. വെടിയുണ്ട പ്രശ്നത്തിലും അതു തന്നെയല്ലെ നടന്നത്. തിരുവനന്തപുരത്ത് ഉണ്ട ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റിയില്ല എന്ന് ഏതെങ്കിലും സുരക്ഷാവിഭാഗം സമ്മതിക്കും എന്ന്‌
സാമാന്യബുദ്ധിയുള്ള ആരെങ്കിലും കരുതുമോ? ഉണ്ട ഇല്ലായിരുന്നു എന്നേ അവര്‍ പറയൂ. അങ്ങനെയുള്ള പറച്ചില്‍ സത്യമാണെന്ന് പറഞ്ഞുറപ്പിക്കാനും പുലി വരുന്നേ പുലി വരുന്നേ എന്ന് അലറാനും, സംശയത്തിന്റെ മുന പിണറായിയില്‍ നിന്നും മാറ്റാതിരിക്കാനും മാധ്യമങ്ങള്‍ തമ്മില്‍ മത്സരമായിരുന്നില്ലേ?
വി.എസ്സ്. പറഞതൊക്കെ വിഴുങ്ങി അധിക്കാരത്തില്‍ തുടര്‍ന്നു എന്നും മറ്റുമുള്ള കമന്റ് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാരീതിയനുസരിച്ച് അംഗങ്ങള്‍ക്ക് അവരുടെതായ അഭിപ്രായം ഉണ്ടായിരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും
ഉണ്ട്.പക്ഷെ ഒരു കാര്യം നടപ്പിലാക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ തീരുമാനത്തിനനുസരിച്ച് ചര്‍ച്ച ചെയ്താവും എടുക്കുക. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തിനു വിരുദ്ധമാവുകയാണെങ്കില്‍ ആ അംഗം
പാര്‍ട്ടി തീരുമാനത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം പ്രവര്‍ത്തിക്കും.(ആരേയും പഠിപ്പിക്കുകയല്ല) ഞാന്‍ പാര്‍ട്ടിക്കുവിധേയന്‍ എന്ന വി.എസ് ഒന്നുകൂടി പറഞ്ഞുറപ്പിച്ചതോടെ മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമല്ലാതായി എന്നുണ്ടെങ്കില്‍ അതിനു കാരണം മുകളില്‍ പറഞ്ഞതു തന്നെയാണ്. പാര്‍ട്ടിക്കു കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരെയും പൊതുവെ മാധ്യമങ്ങള്‍ക്ക് ആവശ്യമില്ല.

ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഉണ്ട്. ഏറ്റവും അവസാനത്തെ ഉദാഹരണം പ്രൊ.എം.എന്‍.വിജയന്‍
ആയിരിക്കും. ദേശാഭിമാനി പത്രാധിപസ്ഥാനം രാജിവെച്ചതോടെ ഒറ്റ ദിവസം കൊണ്ടാണ് അദ്ദേഹം ഒന്നാം പേജില്‍ നിന്നും ഏഴാം പേജിലേക്ക് തട്ടപ്പെട്ടത്. പാര്‍ട്ടിയുടെ കൂടെ നില്ക്കുന്ന വിജയന്‍ മാഷിന്റെ എഫെക്ട് കൂടെയല്ലാത്ത അദ്ദേഹത്തിനില്ല എന്നതു മാത്രമാണ് കാരണം. അദ്ദേഹത്തിന്റെ നിലപാടില്‍ അന്ന് എന്തെങ്കിലും മാറ്റം വന്നതുകൊണ്ടാണെന്ന് ആര്‍ക്കെങ്കിലും പറയാമോ? ഗൌരി അമ്മയും എം.വി. രാഘവനും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരായത്
എപ്പോഴാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? വി.ബി.ചെറിയാന് പറ്റിയതും ഏതാണ്ട് ഇതു തന്നെയാണ്. അല്പം വ്യത്യാസമുണ്ടെന്നു മാത്രം. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി വിശ്വനാഥമേനോന്‍ ബി.ജെ.പി/ആര്‍.എസ്.എസ് വോട്ടിനായി ശ്രമിച്ചു എന്ന വാര്‍ത്ത വന്നതോടെ, ഊതിവീര്‍പ്പിക്കപ്പെട്ട ആ സോപ്പ് കുമിള ഇപ്പോള്‍ പൊട്ടും എന്ന് ആദ്യം തിരിച്ചറിഞ്ഞത് മനോരമയാണ്. അതുവരെ ഒന്നാം പേജില്‍ രാജഗാംഭീര്യത്തോടെ പ്രസ്ഥാവനകളോടേ വിലസിയിരുന്ന വി.ബി.ചെറിയാന്‍ പിറ്റേന്ന് പോയിവീണത് ഏഴാം പേജിലേക്കാണ്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും വലുതായി കേള്‍ക്കുന്നുണ്ടോ എന്ന് ചുമ്മാ പത്രങ്ങളൊക്കെ ഒന്നു പരതി നോക്കുക.

ഇത്രയും ലളിതമാണ് കാര്യങ്ങളൊക്കെ..

ശാലിനി said...

അങ്ങനെ ചാനലുകളുടെ ഒരു പ്രശ്നവും കൂടി കഴിഞ്ഞു.

പിണറായി വിജയന് ദീപികയില്‍ പാര്‍ട്ട്ണര്‍ഷിപ്പുണ്ടോ?

ശാലിനി said...

ഒരു കാര്യം പറയാന്‍ മറന്നു, ഈ വിഷയത്തെകുറിച്ച് ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന് നന്ദി.

സുരലോഗം || suralogam said...

മൂര്‍ത്തിസാറേ,
പാര്‍ട്ടി വിജയിക്കുന്നതു മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകൊണ്ടാണ് എന്നൊരു ധാരണ താങ്കള്‍ക്കുണ്ടോ എന്നറിയില്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള ധാരാളം ആളുകള്‍ പുറത്തു നില്ക്കുന്നുണ്ടെന്ന് ഓര്‍ക്കുക. സാധാരണക്കാരെയും, ദുര്‍ബലവിഭാഗക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ നാളിതുവരെയില്ലാത്ത തരത്തില്‍ ഒരു വ്യതിയാനം വന്നിട്ടുണ്ടെന്ന് പുറത്തുനില്ക്കുന്നവര്‍ക്കെല്ലാം അറിയാം. അച്യുതാനന്ദന്‍ വന്നാല്‍ ഇതില്‍ മാറ്റം ഉണ്ടായേക്കാം എന്നൊരു ധാരണ (അതു ശരിയായിരുന്നോ അല്ലയോ എന്ന കാര്യം പിന്നീട് വിലയിരുത്തപ്പെട്ടേക്കാം) ഈ വിഭാഗത്തിന് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഒരു പ്രതിഫലനമായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്. അതിനാല്‍ തന്നെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷസ്വഭാവമുണ്ടന്ന് കരുതിപ്പോന്നിരുന്ന മാധ്യമങ്ങള്‍ പോലും പാര്‍ട്ടിയുടെ വിമര്‍ശകരായിട്ടുണ്ട്.

Radheyan said...

സത്യത്തെ പല കോണില്‍ നിന്ന് കാ‍ണുന്നു എന്നത് പോരായ്മയാണോ നേട്ടമാണോ എന്ന് അറിയില്ല.മാധ്യമങ്ങളെക്കുറിച്ച് എന്ന മട്ടില്‍ കിരണ്‍ പറഞ്ഞത് വി.എസ്സിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നും പുതിയ കാഴ്ച്ചപ്പാടുകാരും പഴഞ്ചന്മാരും തമ്മിലും ലിബറലുകളും തീവ്രാശയക്കാര്‍ തമ്മിലും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്.അവര്‍ പരസ്പരം റിവിഷനിസ്റ്റ്,സെക്റ്റേറിയനിസ്റ്റ്,വരട്ടുവാദി,ഇടതു തീവ്രവാദി തുടങ്ങിയ പദങ്ങളുപയോഗിച്ച് ആക്രമിച്ചുകൊണ്ടുമിരുന്നു(ഇതൊക്കെ കമ്മ്യൂണിസ്റ്റ് ഡിക്ഷണറികളിലെ മുട്ടന്‍ തെറികളാണ്).

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള രീതിയിലല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.(കേന്ദ്രീകൃത ജനാധിപത്യമെന്നത് ജനാധിപത്യത്തിന്റെ ഒരു മിമിക്രി മാത്രമാണ്).പക്ഷേ ഇന്ത്യയില്‍ പാര്‍ട്ടിക്ക് ജനാധിപത്യത്തിലേക്ക് മാറേണ്ടി വന്നു.വിപ്ലവ പരിപാടി സൂക്ഷിക്കുന്ന ഒരു പാര്‍ട്ടി ജനാധിപത്യത്തിലേക്ക് വരികയും അതിലെ മുതലാളിത്തരീതികളോട് പൊരുത്തപ്പെടുകയും ചെയ്യുക എന്നത് വിരോധാഭാസമാണ്.അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം വൈരുധ്യങ്ങളുണ്ടായിക്കോണ്ടിരിക്കും.ഇന്ന് ലിബറലായി തോന്നുന്ന നിലപാടുകള്‍ നാളെ വരുന്ന ഒരു നേതാവിന് പിന്തിരിപ്പനായി തോന്നിയേക്കാം.(ഇന്ന് അച്ഛനും മകനും പോലെ തോന്നിക്കുന്ന പിണറായിയും സ്വരാജും നാളെ എതിര്‍ ചേരികളിലായേക്കാം).ടി.പി.രാജീവന്‍ മാതൃഭൂമിയുടെ കഴിഞ്ഞ ലക്കത്തില്‍ നിരീക്ഷിച്ചത് പോലെ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റാനന്തര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പാര്‍ട്ടി മാറുന്നു എന്നത് സത്യമാണ്.അത് സമ്മതിക്കാന്‍ ചങ്കുറപ്പുള്ള നേതൃത്വമാണില്ലാത്തത്.ആ സ്പേസിലാണ് വിവാദങ്ങളുണ്ടാക്കാന്‍ സോ കോള്‍ഡ് സിന്‍ഡിക്കേറ്റിന് സാധിക്കുന്നത്. പൂ മൂടിയെങ്കില്‍ കണക്കായി പോയി എന്ന് പറയാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ വിവാദകൃഷിക്ക് നിലമൊരുക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല.

പിന്നെ ഭൂരിപക്ഷത്തെ അംഗീകരിച്ചാണ് വി.എസ്. ഏ.ഡി.ബി.ലോണിനെ അംഗീകരിച്ചതെന്നുള്ള വാദം ലോക്കല്‍ കമ്മിറ്റിയില്‍ പറയാന്‍ കൊള്ളാം.108 പേരില്‍ 32 പേര്‍ ഭൂരിപക്ഷമായത് കൊണ്ടല്ല, മറിച്ച് തങ്ങളാണ് ശരി എന്ന് ബോധ്യമുള്ളതു കൊണ്ടാണല്ലോ അദ്ദേഹമടക്കമുള്ളവര്‍ 64ല്‍ പാര്‍ട്ടി പിളര്‍ത്തിയത്.(64 ലെ ഭൂരിപക്ഷനിലപാട് ശരിയായിരുന്നു എന്ന് മന്മോഹന്‍ സര്‍ക്കാറിനെ താങ്ങി കൊണ്ട് സി.പി.എം തിരുത്തി എന്നത് വേറെ സംഗതി.)

മൂര്‍ത്തി said...

ഒരു ചെറിയ തമാശ .. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതു തന്നെ..

പാരീസ് സന്ദര്‍ശനത്തിനു പോകുന്ന പോപ്പ് തിരുമേനിയോട് അദ്ദേഹത്തിന്റെ സഹായികള്‍ പാരീസിലെ റ്റാബ്ലോയിഡുകളെ സൂക്ഷിക്കണം എന്നു അറിയാതെ പോലും ഒന്നും പറഞ്ഞുപോകരുത് എന്നും ഓര്‍മ്മപ്പെടുത്തി. സന്ദര്‍ശനത്തിനിടയിലെ പത്രസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായ മറുപടികള്‍ നല്‍കി ശ്രദ്ധയോടെ മുന്നേറുക്കൊണ്ടിരിക്കുന്ന സമയത്താണ് ചോദ്യം വന്നത്

“ പിതാവേ..പാരീസിലെ വേശ്യാലയങ്ങളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?”

അത്ഭുതഭാവത്തൊടെ അദ്ദേഹം ഉത്തരം നല്‍കി

“ങ്ഹേ? പാരീസില്‍ വേശ്യാലയങ്ങളുണ്ടോ?”

പിറ്റേന്ന് പത്രം കണ്ട മാര്‍പ്പാപ്പ ഞെട്ടിപ്പോയി..

“പാരീസില്‍ വേശ്യാലയങ്ങളുണ്ടോ എന്ന് മാര്‍പ്പാപ്പ അന്വേഷിക്കുന്നു” എന്നായിരുന്നു തലക്കെട്ട്..

“പൂമൂടിയെങ്കില്‍ കണക്കായിപ്പോയി എന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...” എന്നത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണിത്.

കണ്ണൂസ്‌ said...

ജോജു പറഞ്ഞതു തന്നെയാണ്‌ കാര്യം. വി.എസ്‌. ഒരു സ്റ്റാലിനിസ്റ്റ്‌ ചിന്താഗതി പിന്തുടര്‍ന്ന് വരുന്നയാളാന്‌. ഈ എണ്‍പത്താഞ്ചാം വയസ്സില്‍, മാറ്റങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹത്തിന്‌ ബുദ്ധിമുട്ടുണ്ടാവും.

വിടേശ വായ്‌പകളുടെ കാര്യത്തിലും, വികസന രാഷ്ട്രീയത്തിന്റെ കാര്യത്തിലും സി.പി.എം. നിലപാട്‌ ഏറെക്കുറെ വ്യക്തമണ്‌. തോമസ്‌ ഐസക്കിനെതിരെ അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ പ്രബലനായിരുന്ന കാലത്ത്‌ നടത്തിയ നീക്കങ്ങള്‍ വിജയിക്കാതെ പോയത്‌ തന്നെ, 3 വര്‍ഷം മുന്‍പേ സി.പി.എം. ചിന്താഗതി എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു.ബംഗാളിലെ സമ്പീപനവും ഇതിന്‌ ഉദാഹരണം. തന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയാതെ പോവുന്ന വി.എസ്‌. എന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കിയതാണ്‌ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ തെറ്റ്‌. ഈ സ്ഥിതി തെരഞ്ഞെടുപ്പിന്‌ മുന്‍പേ ഞാന്‍ പേടിച്ചതായിരുന്നു. ഈ രണ്ട്‌ ബ്ലോഗുകളില്‍ നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുക.http://manjithkaini.blogspot.com/2006/03/blog-post_16.html

http://palavaka.blogspot.com/2006/05/2006.html

വി.എസ്‌.ഉം അനുയായികളും ചേര്‍ന്ന് ക്ലാസിക്കല്‍ മാര്‍ക്‍സിസം ആണ്‌ ഇപ്പോഴും പിന്തുടരേണ്ടത്‌ എന്ന് വിശ്വസിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകരെ ഭയന്ന്, കാര്യങ്ങള്‍ തുറന്ന് പറയുവാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പോലും കഴിയുന്നില്ല എന്നതാണ്‌ നിരാശാജനകം.

വളരെ ശ്രദ്ധാപൂര്‍വം ഡോ. തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചിരിക്കുന്ന ബഡ്‌ജറ്റിന്റേതുള്‍പ്പടെ, എല്ലാ നല്ല നീക്കങ്ങളുടേയും ക്രെഡിറ്റ്‌, വി.എസ്‌. വിരോധിയാണ്‌ എന്ന ഒരൊറ്റ കാരണം കൊണ്ട്‌ പിണറായി വിജയനു കിട്ടുന്നതാണ്‌ ഇതിലും അരോചകം. ജനകീയാസൂത്രണമോ, വിദ്യാഭ്യാസ പരിഷ്കാരങ്ങളോ ഉള്‍പ്പടെ കാതലായ ഒരു വിഷയത്തിലും നിര്‍ണ്ണായകമായ ഒരു സംഭാവനയും ചെയ്യാന്‍ കഴിയാത്ത ഈ മനുഷ്യന്‍, കരുണാകരനോ ഉമ്മന്‍ചാണ്ടിക്കോ ഒപ്പം ഗണിക്കേണ്ടുന്ന ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്‍ മാത്രമാണ്‌ എന്ന കാര്യം എല്ലാവരും സൌകര്യപൂര്‍വം മറക്കുന്നു. വൃത്തികെട്ട എന്ത്‌ രാഷ്ട്രീയക്കളികളും കളിക്കാന്‍ മടിക്കാത്ത ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും വി.എസ്‌.ഇനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി, പാര്‍ട്ടിയില്‍ തരംതാഴ്‌ത്തുകയും ചെയ്യുക മാത്രമാണ്‌ ഈ കണ്ണുപൊത്തിക്കളിക്ക്‌ ഒരു നല്ല അവസാനം. പഴയ പാര്‍ട്ടി ആയിരുന്നുവെങ്കില്‍ ഇത്‌ പണ്ടേ നടന്നേനേ. ഇപ്പൊഴും അത്‌ഭുതങ്ങള്‍ നടന്ന് കൂടായ്‌കയില്ല.

njjoju said...

കണ്ണൂസേ,
ഒരു അഭിപ്രായ വ്യത്യാസമുണ്ട്. രാഷ്ടീയകുതന്ത്രങ്ങളില്‍ ഉമ്മന്‍‌ചാണ്ടി കരുണാകരന്റെ നിലവാരത്തിനൊത്ത എതിരാളിയാണെങ്കിലും ഉമ്മന്‍ ചാണ്ടിയെന്ന പ്രായോഗികമതിയായ ഭരണാധികാരി പലരെക്കാളും മുന്‍പില്‍തന്നെനാണ്.(Off Topic)

കിരണ്‍ തോമസ് said...

I am on leave, wil be comment on this tommorow

Radheyan said...

കണ്ണൂസിനോട് യോജിക്കുക വയ്യ. പ്രായോഗിക രാഷ്ട്രീയത്തില്‍ വി.എസ്സും ചില അഭ്യാസങ്ങള്‍ കാണിച്ചിട്ടുണ്ട് എന്ന് നിഷേധിക്കുന്നില്ല.പക്ഷേ കൂടുതല്‍ അടുത്തുള്ള ഒരു വിശകലനം വി.എസ്.അര്‍ഹിക്കുന്നു.അല്ലാതെയുള്ള ബ്രാന്‍ഡിംഗ് സത്യവിരുദ്ധമാവും.

വി.എസ്സിന്റെ സ്വത്വമായ സ്റ്റാലിനിസത്തെ സി.പി.എം.തള്ളി പറഞ്ഞിട്ടില്ല.അല്‍പ്പം കടുത്ത സ്റ്റാലിനിസ്റ്റാണ് എന്നതാണ് വി.എസ്സും മറ്റ് സി.പി.എം കാരുമായുള്ള ഏക വ്യത്യാസം.മറ്റുള്ളവരും അങ്ങനെ തന്നെ.ചില സമയങ്ങളില്‍ ലിബറല്‍ മുഖമ്മൂടി അനിയുന്നു എന്ന് മാത്രം.

സ്വാഭാവികമായി പാര്‍ട്ടി ഏറ്റെടുക്കേണ്ടിയിരുന്ന സമരങ്ങളെ പാര്‍ട്ടി അങ്ങനെ ചെയ്യുന്നതിനു മുന്‍പ് ഏറ്റെടുത്ത് പോര്‍ക്കളത്തിലെറങ്ങിയതാണ് വി.എസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചത്.എന്ത് കൊണ്ട് പാര്‍ട്ടി ആ സമരങ്ങളില്‍ പിന്തിരിഞ്ഞു നിന്നു എന്ന ചോദ്യം പ്രസകതമാണ്.മുന്നണികള്‍ക്കതീതമായ ചില ജാരബന്ധങ്ങളിലേക്ക് ചൂണ്ടുപലകകള്‍ നീങ്ങുന്നു.വി.എസ്. ഏകെജിയെ അനുകരിക്കുക മാ‍ത്രമാണ് ചെയ്തത്.അന്ന് പാര്‍ട്ടി നല്‍കിയ പിന്തുണ ഇന്ന് കിട്ടിയില്ല എന്നത് സത്യം മാത്രം.

ഒരു കാലഘട്ടത്തിന്റെ മൂശയില്‍ വളര്‍ത്തിയെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ്.ആ മൂശ തേടി പോകുകയാണെങ്കില്‍ നാം ഒരു പക്ഷേ എത്തുക കെ.വി.പത്രോസിലായിരിക്കും.(കല്‍ക്കട്ടാ തീസിസിന്റെ ചുവന്ന നാളുകളില്‍ തിരുവതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നു പത്രൊസ്.കല്‍ക്കട്ടാ തീസിസ് പാര്‍ട്ടി തള്ളിയപ്പോള്‍ പത്രോസ് പുറത്താക്കപ്പെട്ടു.പത്രോസിന്റെ കല്‍പ്പനകള്‍ കല്ല് പിളര്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു തിരുവതാംകൂറില്‍.ആശയങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറല്ലാത്തതു കൊണ്ട് പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചില്ല.)പക്ഷേ വി.എസിനൊരിക്കലും പത്രോസാകാനാവില്ല.കുടുംബബന്ധങ്ങളുടെയും അധികാരത്തിന്റെയും സൌകരങ്ങളുടെയും നഷ്ടപ്പെടാന്‍ ഒരുപാടുളള പുതിയ കാല കമ്മ്യുണിസ്റ്റായി കഴിഞ്ഞിരിക്കുന്നു വി.എസ്. ചിലപ്പോഴെങ്കിലും പഴയകാ‍ല കര്‍ക്കശക്കാരന്‍ മാളത്തില്‍ നിന്നു തലനീട്ടുമങ്കിലും.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ജോജുവിന്റെ തമാശ ഇഷ്ടപ്പെട്ടു.ഒരു മനോരമ ടച്ച്

കണ്ണൂസ്‌ said...

രാധേയാ,

കിരണ്‍ കരുതുന്നതു പോലെ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഒരു കള്ള നാണയമാണ്‌ വി.എസ്‌. എന്ന് എനിക്ക്‌ അഭിപ്രായമില്ല. പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നിട്ടുണ്ട്‌. ആ കാര്യങ്ങള്‍ പലതും കാലഹരണപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോവുന്നതാണ്‌ അദ്ദേഹത്തിന്റെ തെറ്റ്‌.

വി.എസ്‌.ഇന്റെ സ്റ്റാലിനിസ്റ്റ്‌ വീക്ഷണം പാര്‍ട്ടി തള്ളിപ്പറയാത്തത്‌ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ആരാധകവൃന്ദത്തെ ഭയന്നാണെന്ന് ഞാന്‍ സൂചിപ്പിച്ചല്ലോ.

വി.എസ്‌.ഇന്റെ ജനകീയസമരങ്ങളില്‍ പാര്‍ട്ടി കേരളാ ഘടകത്തിന്റെ നിസ്സഹകരണം കൂടിയാണ്‌ പിണറായിയുടെ പണരാഷ്ട്രീയത്തിന്റെ മുഖം കാണിക്കുന്നത്‌. "മുന്നണിക്കതീതമായ പാര്‍ട്ടിയുടെ ജാരബന്ധങ്ങള്‍" വിരല്‍ ചൂണ്ടുന്നത്‌ പിണറായി എന്ന പാര്‍ട്ടി സെക്രട്ടറിയിലേക്ക്‌ മാത്രമാണ്‌. മാറിയ സാമ്പത്തിക സമവാക്യങ്ങള്‍ സ്വീകരിക്കുവാന്‍ സി.പി.എം. കേന്ദ്ര നേതൃത്വവും, ബംഗാള്‍ ഘടകവും കാട്ടുന്ന ഉത്‌സുകത പാര്‍ട്ടിയുടെ കേരളത്തിലെ രണ്ടാം നിര നേതാക്കള്‍ അംഗീകരിക്കുമ്പോള്‍ അവര്‍ക്ക്‌ മുഖ്യമന്ത്രിയായി അതംഗീകരിക്കാത്ത അച്ചുതാനന്ദനോ, നേതാവായി അത്‌ മുതലാക്കാന്‍ ശ്രമിക്കുന്ന പിണറായിയോ ഉണ്ടായിക്കൂടാ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.

"ഇ.എം.എസ്സിന്‌ വ്യക്തിജീവിതം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍, പിണറായിക്ക്‌ രാഷ്ട്രീയ ജീവിതം വ്യക്തിജീവിതത്തിന്റെ ഭാഗമാണെന്ന്" ഷാജി ജേക്കബ്‌ സമകാലീന മലയാളത്തില്‍. (അയച്ചു തന്നത്‌ വായനശാല സുനില്‍ - നന്ദി)

മിടുക്കന്‍ said...

കിരണ്‍ തൊമസ്,
വളരെ നന്നായിരിക്കുന്നു...
കുറിക്ക് കൊള്ളുന്ന ക്രിത്യമായ ചോദ്യം..
(പക്ഷെ ആരും ഇതിന് ചോദ്യം പോലെ വ്യക്തമായ ഉത്തരം തരില്ലായിരിക്കാം..)
ഉത്തരങ്ങള്‍ ഇല്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ഇടക്കിടക്ക് കേള്‍ക്കുന്നത് തന്നെ നല്ലോരു ട്രീറ്റ്മെന്റാണ്...

ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനങ്ങള്‍

njjoju said...

പുഴയിലെ ലേഖനം. കഷ്ടം തന്നെ. എത്ര ലാഘവത്തോടെയാണ് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.“വി എസ് അച്യുതാനന്ദന്‍ - ഒരു വിഗ്രഹം കൂടി തകരുകയാണ്” എന്നതാണ് തലക്കെട്ട്. വെളിയില്‍ നിന്നു കുറ്റം പറയാന്‍ എന്തെളുപ്പം. ഉത്തരവാദിത്വങ്ങളില്ലെങ്കില്‍ ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാം. തെളിയിക്കേണ്ട ബാധ്യത പോലും ഇല്ല. കുറഞ്ഞ പക്ഷം തോമസ് ഐസക്ക് എന്ന ധനകാര്യവിദഗ്ധനെയെങ്കിലും വിശ്വസിക്കണമായിരുന്നു.

കിരണ്‍ തോമസ് said...

ചന്ദ്രീക വിചാരിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കോ ദീപിക വിചാരിച്ചാല്‍ പിണറായിക്കോ പ്രതിഛായ ഉണ്ടാക്കാന്‍ കഴിയില്ല എന്ന വാദം സമ്മതിക്കാം. എന്നാല്‍ മനോരമയും മാതൃഭൂമിയും മാധ്യമവും മംഗളവും ഇന്ത്യാവിഷനും ഏഷ്യനെറ്റും മനോരമ ന്യൂസും അസഘം ആനുകാലികങ്ങളും ചേര്‍ന്നാല്‍ ആന്റണിക്കും VS നും ഉമ്മന്‍ ചാണ്ടിക്കും പ്രതിഛായ ഉണ്ടക്കാനും ഇല്ലാതാക്കാനും കഴിയും. അതു പോലെ ഇവര്‍ എല്ലാവരും ചേര്‍ന്നാല്‍ ആരെ വേണമെങ്കിലും കള്ളനോ ചാരനോ അഴിമതിക്കാരനോ ആക്കാം. ചാരക്കേസ്‌ അതിന്‌ ഒരു ഉദാഹരണം മാത്രമാണ്‌.

ഇനി പിണറായി വിജയനേക്കുറിച്ച്‌ കേരള രാഷ്ട്രീയത്തിലേ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനായാണ്‌ പിണറായി വിജയനേക്കാണേണ്ടത്‌ എന്നാണ്‌ കണ്ണൂസിന്റെ അഭിപ്രായം. എല്ലാ രാഷ്ട്രീയക്കാരക്കും സാമ്പത്തീക ശാസ്ത്രഞ്ജനാകാന്‍ കഴിയുമോ കണ്ണൂസേ. പിന്നെ പീണറായി VS ന്റെ എതിരാളി ആയത്‌ കൊണ്ട്‌ മാത്രമല്ല തോമസ്‌ ഐസക്കിന്റെ ബഡ്‌ജറ്റിന്റെ ക്രെഡിറ്റ്‌ കിട്ടുന്നത്‌. അമേരിക്കന്‍ ചാരന്‍ പുത്തന്‍ സാമ്പത്തീക പരിഷകരണ വാദി നാലം ലോക അനുകൂലി എന്നിങ്ങനെ ഒരു പാട്‌ ആരോപണങ്ങളില്‍പ്പെട്ട്‌ പാര്‍ട്ടിയില്‍ നിന്ന് തന്നേ ഒതുക്കപ്പെടേണ്ട നേതാവായിരുന്നു ഐസക്ക്‌. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടില്യില്‍ നില നിര്‍ത്താനും മന്ത്രിയാകാനും മുന്‍ കൈയെടുത്തത്‌ പിണാറായി ആയതിനാലുമാണ്‌ ആ ക്രെഡിറ്റ്‌ അദ്ദേഹത്തിന്‌ ലഭിക്കുന്നത്‌. ഒരു നേതാവ്‌ ഏതെങ്കിലും ഒരു മേഖലയില്‍ വിദഗ്തനൊന്നും ആകേണ്ട്‌ എവിടെയൊക്കെ ആരൊക്കെ ഇരിക്കണം എന്ന് മനസ്സിലാക്കനുള്ള കഴിവുണ്ടായല്‍ മതി. ഇനി നയനാര്‍ മന്ത്രി സഭയിലേ എറ്റവും മികച്ച മന്ത്രിയും ഒരു പതിറ്റാണ്ടിന്റെ മികച്ച നേതാവുമായാണ്‌ പിണരായേ മാധ്യമങ്ങള്‍ അന്ന് കണ്ടത്‌. പിന്നെ പിണറായി വിജയന്‌ എന്റെ അഭിപ്രായ്ത്തില്‍ 2 കുറവാണ്‌ ഉള്ളത്‌.
1 അദ്ദേഹം ഒരു പ്രായോഗിക വാദിയായ നേതവാണ്‌ ( കാലത്തിനനുസരിച്ച്‌ മാറിയതാകാമെങ്കിലും). അതു കൊണ്ടാണ്‌ മുരിങ്ങൂര്‍ ധ്യനകേന്ദ്രത്തില്‍ പോയി കോടതിയേ വിമര്‍ശ്സിക്കാന്‍ വരേ അദ്ദേഹം തയ്യാറാകുന്നത്‌ ( ആ സംഭവം ഒരു വിവാദമായില്ല എന്നത്‌ മറ്റൊരു തമാശ). കാന്തപുരത്തെ പോലുള്ള മത നേതാക്കളേ സന്തര്‍ശ്ശിക്കുന്നത്‌. സദ്ദാം വിഷയം ഒക്കെ ഉപയോഗിച്ച്‌ ന്യൂനപക്ഷ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം കളിക്കുന്നതും .

2 മാധ്യമ സൌഹൃതം എന്നത്‌ അദ്ദേഹത്തിനില്ല.

കണ്ണൂസ്‌ said...

കിരണ്‍, തോമസ്‌ ഐസക്കിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്ന് പ്രബലമായിരുന്ന അച്ചുതാനന്ദന്‍ വിഭാഗം ഉയര്‍ത്തിയതായിരുന്നുവെന്ന് ശ്രദ്ധിക്കുക. അത്‌ അതിജീവിച്ച്‌ അദ്ദേഹത്തിന്‌ മന്ത്രിസഭയില്‍ ധനമന്ത്രി ആവാന്‍ കഴിഞ്ഞുവെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ പാര്‍ട്ടി നയങ്ങള്‍ക്ക്‌ കൊടുക്കേണ്ടതാണ്‌. പിണറായിക്കല്ല. പിണരായിയുടെ രാഷ്ട്രീയ നിലപാടുകളില്‍ മനം മടുത്ത ഐസക്കും, ബേബിയും ഉള്‍പ്പെടുന്ന ഒരു രണ്ടാം നിര ശക്തികേന്ദ്രം, എസ്‌. രാമചന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ അണിചേരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നല്ലോ.

നാലാം ലോക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന എം.പി.പരമേശ്വരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്‌ വി.എസ്‌.ഇനു പിണങ്ങാതിരിക്കാന്‍ കിട്ടിയ ഒരു അപ്പക്കഷണം മാത്രമായിരുന്നു. വി.എസ്‌.ഇന്റെ നിലപാടുകളോട്‌ കടുത്ത പിന്തുണയുള്ള ഇ.ബാലാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി പാര്‍ട്ടി, തങ്ങളുടെ നയം കൃത്യമായി വി.എസ്‌.ഇനു മനസ്സിലാക്കി കൊടുത്തതുമാണ്‌.

ഐസക്കിനെ മന്ത്രിയാക്കിയ ക്രെഡിറ്റ്‌ പിണറായിക്കുള്ളതാണെങ്കില്‍ വി.എസ്‌. മന്ത്രിസഭയെ നാറ്റിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ആഭ്യന്തരത്തിന്റേയും ആരോഗ്യത്തിന്റേയും പഴിയും അദ്ദേഹത്തിന്‌ തന്നെ കിട്ടണമല്ലോ. അവിടെയെന്താ അദ്ദേഹത്തിന്‌ ആര്‌ എവിടെ ഇരിക്കണം എന്ന് അറിഞ്ഞു കൂടായിരുന്നോ?

കൈരളി, പീപ്പിള്‍സ്‌, ദേശാഭിമാനി, ദീപിക എന്ന നാല്‌ പ്രമുഖ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പിണറായിയാണ്‌ ഇന്ന് മലയാളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ തലവന്‍ എന്ന് പറയേണ്ടി വരും. മറ്റ്‌ മാധ്യമങ്ങളുമായി അദ്ദേഹത്തിന്‌ അസ്വാരസ്യം ഉണ്ടാവുന്നത്‌ കയ്യിലിരുപ്പ്‌ കൊണ്ട്‌ എന്നേ പറയേണ്ടൂ.

കിരണ്‍ തോമസ് said...

തീര്‍ച്ചയായും ആരോഗ്യ മന്ത്രി എന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ ഒരു പരാജയമാണ്‌. അതുകൊണ്ട്‌ തന്നേയാന്‌ കഴിജ CPM സംസ്ഥാന്‍ കമ്മിറ്റി യോഗത്തില്‍ അവര്‍ക്കെതിരെ വിമര്‍ശ്ശനമുണ്ടായത്‌. പുതുമുഖമായ ഒരു അവസരം കൂടി അവര്‍ക്ക്‌ ഒരു അവസരം കൂറ്റി നല്‍കികുന്നു എന്നെ ഉള്ളൂ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇനി തുടര്‍ന്നും പിണരായി അവരെ താങ്ങുന്നു എങ്കില്‍ അത്‌ പിണരായുടെ തെറ്റ്‌ തന്നേയാണ്‌.

ആഭ്യന്തര വകുപ്പ്‌ പരാജയമാണെന്ന് അഭിപ്രായം എനിക്കില്ല. അവിടെയുണ്ടായ ഒട്ടുമിക്ക വിവാദത്തിലും VS നും തുല്യമായ പങ്കുണ്ട്‌. ഉദാഹരണം CD വിവാദം തന്നേ. അത്‌ വീഡിയോ ഷോപ്പുകള്‍ പൂട്ടിക്കുന്നതില്‍ ചെന്നെത്തിയിട്ടും ഒരു വിവാദവും ഉണ്ടാകാതെ പോയി എന്നത്‌ VS ഉള്‍പ്പെടുന്ന വിവാദങ്ങളേ തമസ്കരിക്കുക എന്ന മുഖ്യധാര മാധ്യമങ്ങളുടെ തന്ത്രന്ത്തിന്റെ ഭാഗമാണ്‌.

VS ന്റെ നിലപാട്‌ ചോദ്യം ചെയ്യപ്പെട്ടത്‌ ADB വിഷയത്തില്‍ മാത്രമാണ്‌. അവസന നിമഷം വരെ VS നെ വിശുദ്ധനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. പിന്നെ ഔദോഗിക പക്ഷത്ത്‌ നില്‍ക്കുന്ന നേതാക്കളേ ചെറിയ വിവാദങ്ങളുടെ പേരിലും വേട്ടയാടുന്നുണ്ട്‌. ഐസക്കും ബേബിയും പാലോളിയും ഇപ്പോഴും മാധ്യമങ്ങളുടെ വിവാദ വേട്ടയില്‍ നിന്ന് മുക്തരല്ല.

പിന്നെ ദീപിക ഒഴിച്ചുള്ള ഒരു പത്രവും VS വിരുദ്ധ വാര്‍ത്ത കൊടുക്കുന്നില്ല എന്നത്‌ കൊണ്ടും ദീപികയും മറ്റ്‌ പിണരായി സിണ്ടിക്കെറ്റ്‌ മാധ്യമങ്ങളുടെ പ്രേക്ഷകര്‍ കുറവാണ്‌ എന്നതും മുഖ്യധാര മാധ്യമങ്ങളുടെ മുന്നില്‍ പിണറായി സിന്റിക്കേറ്റിന്‌ നില നില്‍ക്കാന്‍ കഴിയില്ല.

പിന്നെ S രാമചന്ദ്രന്‍ പിള്ളയുടെ കൂടെ പുതിയ ഗ്രൂപ്പുണ്ടെന്നോക്കെ സമകാലിക മലയാളത്തിന്റെ കണ്ടെത്തലാണ്‌ അല്ലാതെ ഒരു മാധ്യമങ്ങളും ഈ വാര്‍ത്ത ഞാന്‍ കണ്ടില്ല. ബേബിയും ഐസക്കും ഒക്കെ മലയളത്തിന്റെ ദൃഷ്ടിയില്‍ വര്‍ഗ വഞ്ചകര്‍ ത്ന്നെയാണ്‌.

നമ്മള്‍ ADB വിഷയത്തില്‍ നിന്ന് മാറിപ്പോയി . K.M. റൊയി മംഗളത്തിലെഴുതിയ ലേഖനം കാണു

അമ്പാനിയും ബജാജുമില്ലാത്ത കേരളം

കണ്ണൂസ്‌ said...

ADB വായ്‌പയെ സംബന്ധിച്ചിടത്തോളം കിരണ്‍ നല്‍കിയ ലിങ്കില്‍ കെ.എം.റോയ്‌ പറയുന്ന കാര്യങ്ങളോട്‌ എനിക്ക്‌ യോജിപ്പാണുള്ളത്‌. ഗുജറാത്തിലും മഹാരാഷ്ട്രയിലും വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള NRI നിക്ഷേപങ്ങള്‍, ഉത്‌പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രൊജക്റ്റുകളിലാണ്‌. മറിച്ച്‌, കേരളത്തിന്‌ ആവശ്യമായ തുക സുസ്ഥിര നഗര വികസനത്തിനായുള്ള അടിസ്ഥാന സൌകര്യങ്ങളുടെ പദ്ധതിയിലേക്കാണ്‌. അതായത്‌, ഗുജറാത്തില്‍ നിക്ഷേപകര്‍ക്ക്‌, പദ്ധതി പ്രവര്‍ത്തിപഥത്തിലെത്തുമ്പോള്‍ തങ്ങളുടെ നിക്ഷേപം തിരിച്ചു ലഭിക്കാന്‍ തുടങ്ങുന്നുവെങ്കില്‍, കേരളത്തില്‍ നിക്ഷേപം തിരിച്ചു കിട്ടണമെങ്കില്‍ അത്‌ മറ്റ്‌ ഉത്‌പാദക രംഗത്തുള്ള വരുമാനം വഴിതിരിച്ചാലേ ലഭിക്കൂ. സ്വകാര്യമേഖലയിലുള്ള ഒരു പവര്‍പ്ലാന്റില്‍ നിക്ഷേപിക്കാന്‍ താത്‌പര്യം കാണിക്കുന്ന ഒരു പ്രവാസി, കുടിവെള്ള പദ്ധതിക്ക്‌ പണം മുടക്കണമെന്നില്ല. ഇതു കൊണ്ടു തന്നെ, ഇത്തരം അടിസ്ഥാന സൌകര്യങ്ങള്‍ക്ക്‌ കടം തരാന്‍ തയ്യാറുള്ള നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതേ നമുക്ക്‌ ചെയ്യാനുള്ളൂ.

ശ്രീ. റോയ്‌ പറയുന്നതു പോലെ, ഈ വസ്തുത മനസ്സിലാക്കിയിട്ടാണ്‌ അച്ചുതാനന്ദന്‍ താന്‍ പിന്തുടര്‍ന്ന് പോന്ന നിലപാട്‌ മാറ്റിയിട്ടുള്ളതെങ്കില്‍, അദ്ദേഹത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്‌? കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു നിലപാട്‌ മാറ്റത്തില്‍ ഇരട്ടത്താപ്പ്‌ കാണുന്നത്‌ ആശാസ്യമല്ല.

മറ്റൊന്ന്, ADB വായ്‌പ ആവശ്യമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അത്‌ പിണറായിയുടെ വ്യക്തിപരമായ നിലപാടായോ വിജയമായോ ചിത്രീകരിക്കുന്നതാണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌. ബംഗാളില്‍ സ്വീകരിച്ചു കഴിഞ്ഞതും, ശിവദാസമേനോന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ തന്നെ പാര്‍ട്ടി അംഗീകാരം കൊടുത്തതുമായ ഈ നടപടി, ഒരു പാര്‍ട്ടി നയത്തിനനുസൃതമായാണ്‌ നീങ്ങുന്നത്‌. ഇതില്‍ പിണറായിക്ക്‌ കാര്യമായ പങ്കൊന്നുമില്ല. അച്ചുതാനന്ദനില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്‌, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളാണ്‌. കരുണാകരനും, മുസ്ലീം ലീഗുമടക്കം ഏതു വര്‍ഗീയനോടും അധികാരത്തിനായി കൂട്ടുകൂടാം എന്നുള്ള അദ്ദേഹത്തിന്റെ നയം, പാര്‍ട്ടിയുടെ കാഴ്ച്ചപ്പാടിന്‌ വിരുദ്ധമാണ്‌. അച്ചുതാനന്ദന്റെ ADB നിലപാടിന്‌ പറ്റിയ പരാജയം പോലെത്തന്നെ, അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ നിലപാടിനും പലപ്പോഴും പാര്‍ട്ടിയില്‍ പരാജയം സംഭവിച്ചിട്ടുണ്ട്‌.

വ്യക്തികളില്‍ അധിഷ്ഠിതമായ ഗ്രൂപ്പിസം സി.പി.എം.ഇല്‍ നിലനില്‍ക്കുന്നുണ്ടാവാം. ഇതില്‍ത്തന്നെ, അച്ചുതാനന്ദന്‍ ഗ്രൂപ്പില്‍ പെട്ട മിക്കവാറും എല്ലാവരും അദ്ദേഹത്തിന്റെ മുഴുവന്‍ വീക്ഷണങ്ങളേയും അംഗീകരിക്കുന്നവരാണെന്നിരിക്കേ, പിണറായിയുടെ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്‌ പലര്‍ക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടില്‍ ശക്തമായ വിയോജിപ്പാണുള്ളത്‌. ചുരുക്കിപ്പറഞ്ഞാല്‍, പിണറായി പക്ഷത്തുള്ളവര്‍ ഔദ്യോഗിക പക്ഷമാണെന്ന് പറയുമ്പോഴും പിണറായി ഔദ്യോഗിക പക്ഷത്തല്ലെന്ന് പറയേണ്ടി വരും. അതുകൊണ്ട്‌ തന്നെ പാര്‍ട്ടി ഔദ്യോഗിക നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നയാള്‍, അഴിമതി ആരോപിതന്‍, ലോബിയിംഗ്‌ എന്ന കുറ്റങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ സ്ഥാനം പാര്‍ട്ടിക്ക്‌ പുറത്ത്‌ ആവേണ്ടതാണ്‌. ഇതില്‍ രണ്ട്‌ കാര്യങ്ങളില്‍ വി.എസ്‌.ഉം കുറ്റക്കാരനാണ്‌ എന്നുള്ളതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തരംതാഴ്‌ത്തുകയും വേണം. സമീപഭാവിയില്‍ത്തന്നെ ഇത്‌ സംഭവിച്ചേക്കാം എന്നാണ്‌ എന്റെ വിലയിരുത്തല്‍. എസ്‌. രാമചന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 'ഗ്രൂപ്പ്‌', ഒരു പാര്‍ട്ടി സ്പോണ്‍സേഡ്‌ ഹിതപരിശോധന ആവാന്‍ സാധ്യതയുണ്ടെന്നുള്ളതു കൊണ്ടാണ്‌ അത്‌ തീരെ അപ്രസക്തമാണെന്ന് എനിക്ക്‌ തോന്നാത്തത്‌. വ്യക്തിപരമായ ഒരു ഗ്രൂപ്പ്‌ കളിയല്ല എന്നതിനാലാവാം മാധ്യമങ്ങള്‍ അതിന്‌ പ്രാധാന്യം കൊടുക്കാത്തത്‌.

Radheyan said...

ഞാന്‍ മുന്‍പ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്.പിണറായി എന്തു കൊണ്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു എന്നതിന് ഉത്തരം തേടുന്നവരെ അലട്ടുന്ന ചോദ്യങ്ങളാണിവ.

1.വീണ്ടും വീണ്ടും എന്തിന് പി.ശശിയെ പിണറായി പിന്താങ്ങുന്നു?
2. റ്റി.പി.ദാസനെന്ന ഐസ്ക്രീം കേസ് പ്രതിയായ ആള്‍ (കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയിരിക്കുകയാണ്) എങ്ങനെ സ്പോര്‍ട്ട്സ് കൌണ്‍സിലിന്റെ തലപ്പത്ത് വന്നു?
3.എന്താണ് ഫാരിസ് അബൂബേക്കറും ബിഷപ്പ് മാത്യൂ അറയ്ക്കലും പിണറായിയുമായുള്ള ഇടപാട്?
4.എന്ത് കൊണ്ട് മാധ്യമ സംശയങ്ങളും പൊതുജനസംശയങ്ങളും തീര്‍ക്കാന്‍ ശ്രമിക്കാതെ ധാര്‍ഷ്ട്യത്തോടെ അവയെ നേരിടുന്നു?
5.ലാവ്-ലിന്‍ ഇടപാടില്‍ അദ്ദേഹം ശുദ്ധനായിരുന്നുവെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണമില്ലാതാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വലിയ വക്കീലന്‍ മാരെ കൊണ്ടുവന്നു?

തന്നെ ഒരു പരമ നാറി ആയി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പറയുന്ന അദ്ദേഹം എന്ത് കൊണ്ട് ജനമനസ്സിലെ ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നില്ല.കണ്ണൂസ് പറഞ്ഞ പോലെ 4 മാധ്യമങ്ങളെ വിര്‍ല്‍ തുമ്പില്‍ കറക്കുന്നവനല്ലേ കേരളത്തിലെ റൂപ്പര്‍ട് മഡോക്ക്.

Radheyan said...

പുതിയ ഗ്രൂപിനെ കുറിച്ച് മാധ്യമം ആഴ്ച്ചപതിപ്പിലും ഇന്നലത്തെ മംഗളത്തിലും പരാമര്‍ശമുണ്ട്.RBI എന്ന് പേരുമിട്ട് കഴിഞ്ഞു.പാര്‍ട്ടിയെകുറിച്ചുള്ള എന്റെ അറിവ് വെച്ച് ഇത് ശരിയാകാനാണ് സാധ്യത.

ഒരുപക്ഷേ ഇതിന് കാരാട്ട്,യച്ചൂരി തുടങ്ങിയ അക്കാദമിക്ക് കമ്മ്യൂണിസ്റ്റുകളുടെയും ബുദ്ധദേബിനെ പോലുള്ള നവലിബറല്‍ കമ്മ്യൂണിസ്റ്റുകളുടെയും പിന്തുണയും അനുഗ്രഹവും കണ്ടേക്കാം.പിളര്‍പ്പിന്റെ കാലത്തെ സി.പി.ഐ. നിലപാടിനോടാണ് ഇവരുടെ നിലപാടുകള്‍ക്ക് സാമ്യം എന്നത് കാവ്യനീതിയാവാം(ഇപ്പോഴത്തെ സി.പി.ഐ. കുറെകൂടി പരമ്പരാഗത ഇടതു നയം പിന്തുടരുന്നവരാണ്)

njjoju said...

കിരണ്‍,

ചാരക്കേസിനെക്കുറിച്ച് അതന്വേഷിച്ച ഒരു ഉദ്യോഗസ്ഥന്റെ പരാമര്‍ശം ഞാന്‍ മറ്റൊരു പോസ്റ്റിന്റെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവുകളില്ല എന്നാല്‍ സംഭവം നടന്നിട്ടില്ല എന്നാണോ അര്‍ത്ഥം?

പിണറായിയെ പ്രായോഗികവാദി എന്നു വിശേഷിപ്പിക്കുകയാണെങ്കില്‍ അതേറ്റവും കൂടുതല്‍ ഇണങ്ങുക കരുണാകരനായിരിക്കും. പ്രയോഗികവാദത്തേക്കാള്‍ അവസരവാദമെന്ന പദമായിരിക്കും ഉചിതം.

തോമസ് ഐസക്കിനെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന് രാഷ്ടീയം ഉപജീവനമാര്‍ഗ്ഗമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒതുക്കിയാല്‍ അദ്ദേഹത്തിനൊന്നും നഷ്ടപ്പെടാനുമില്ല.

ഒരിക്കലെങ്കിലും വീഡിയോഷോപ്പില്‍ പോയവര്‍ക്കറിയാം വ്യാജസിഡികളുണ്ടെന്നുള്ളത്. അതു പ്രശ്നമാകുമെന്നറിച്ചപ്പോള്‍ കടയടച്ചു പൂട്ടൂന്നത് കേസില്‍ നിന്നും രക്ഷനേടാന്‍ മാത്രമാണ്. അതില്‍ വിയെസ്സ് എന്തു പിഴച്ചു.

ADB കരാറിനെ കണ്ണടച്ച് എതിര്‍ത്ത നേതാവാണ് വിയെസ്. അതിലെ നിബന്ധനകള്‍ ജനവിരുദ്ധമാണെന്ന മുന്വിധിയില്‍ നിന്നാണ് ഈ എതിര്‍പ്പുകളത്രയും ഉണ്ടായിരിക്കുന്നത്. അതുതന്നെ LDF പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉണ്ടാക്കിയതുമാണ്. ഭരണത്തിലിരിക്കുമ്പോഴേ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കേണ്ടീ വരുന്നുള്ളൂ. ഇപ്പോള്‍ അദ്ദേഹത്തിനു അത് ബോധ്യപ്പെടുകയും തന്റെ വാദങ്ങളിന്‍ നിന്നു പിന്‍‌മാറേണ്ടിയും വരുന്നു.

കിരണ്‍ തോമസ് said...

രാദേയന്റെ 1,2,3 പോയന്റുകളോട്‌ എനിക്കും യോജിപ്പാണ്‌. ഇവയൊക്കെ പിണരായുടെ കുറവുകളാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. അതിനെയാണ്‍` ഞാന്‍ പ്രായോഗിക നിലപാട്‌ എന്ന് പറഞ്ഞത്‌.

ഇനി ലവ്‌ലിന്‍ കേസിലേക്ക്‌ വരാം. പിണറായി വിജയന്‍ ഒറ്റക്ക്‌ അഴിമതി നടത്തിയെന്ന് വിചാരിക്കാന്‍ പ്രയാസമാണ്‌.

പിണറായി വിജയനെതിരെ ഉള്ള ഒരേ ഒരു ആരോപണം ലവ്‌ലിന്‍ കേസ്‌ മാത്രമാണ്‌, ഇനി അതിന്റെ ചരിത്രം പരിശോധിക്കാം

പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്‌ ഈ കരാര്‍ ഒപ്പു വച്ചതെന്നത്‌ മാത്രമാണ്‌ ആരോപണം . അത്‌ നടപ്പിലാക്കിയതോ പണം കൊടുത്തതോ ഒന്നും അദ്ദേഹമല്ല. പിണരായി വിജയന്‍ അന്ന് ഇന്നത്തെപ്പൊലെ പാര്‍ട്ടിയിലെ സര്‍വ്വസൈനാധിപനല്ല. നയനാരും ചടയന്‍ ഗോവിന്ദനും VS ഒക്കെ കഴിഞ്ഞേ പിണരായി ചിത്രത്തിലൊള്ളൂ. പാര്‍ട്ടി അറിയാതെ അല്ലെങ്കില്‍ മുഖ്യമന്ത്രി പോലും അറിയാതെ പിണറായി വിജയന്‍ ഒരു കരാറില്‍ ഏര്‍പ്പെടുമെന്ന് കരുതാന്‍ വയ്യ. കാരണം ക്യാനഡയില്‍ പിണറായിക്കൊപ്പം നയനാരും ഉണ്ടായിരുന്നു. ഇനി നയനാരുടെ കണ്ണു വെട്ടിച്ച്‌ അല്ലെങ്കില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ ഒരു കരാര്‍ പിണറായി ഒപ്പു വച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസം . ഇനി അന്ന് പിണറായുടെ നേതാവ്‌ സഖാവ്‌ VS ആയിരുന്നു എന്നതും മറക്കരുത്‌. വൈദ്യുതി മന്ത്രി സ്ഥാനം രാജി വച്ച്‌ പാര്‍ട്ടി സെക്രട്ടരിയാത്‌ VS ന്റെ നോമിനി ആയാണ്‌. ഇനി നിര്‍ദ്ദിഷ്ട ക്യാന്‍സര്‍ സെന്റര്‍ പിണറായുടെ മണ്ഡലമായ പയ്യന്നൂരില്‍ ആയിരുന്നില്ല മറിച്ച്‌ നയനാരുടെ തലശ്ശേരിയിലായിരുന്നു. അപ്പോള്‍ ഇതൊന്നും പിണറായി ഒറ്റക്കു ചെയ്തതല്ല മരിച്ച്‌ പാര്‍ട്ടിയും ഉന്നത നേതാക്കന്മാരും അറിഞ്ഞാണ്‌. പിന്നെ വിജലന്‍സ്‌ അന്വേഷണത്തില്‍ പിണറായിക്കെതിരെ തെളിവില്ലാത്തതിനാല്‍ ഉമ്മന്‍ ചാന്റി CBI അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പ്രകശ്‌ കാരാട്ടു തന്നേ ഇത്‌ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്ന് വ്യക്തമാകുന്നത്‌ 2 സാധ്യതയാണ്‌ ഇതിലുള്ളത്‌.

1- ഏത്‌ കരാറിലും കമ്മിഷന്‍ ഉണ്ട്‌ എന്നത്‌ ഒരു നഗ്ന സത്യമാണ്‌. ഇതില്‍ കമ്മീഷന്‍ സ്വന്തം കീശയിലാക്കാതെ ക്യാന്‍സര്‍ ആശുപത്രിയായി

2- പാര്‍ട്ടി അറിഞ്ഞുകൊണ്ട്‌ ലവ്‌ലിന്‌ അനുകുലമായി പ്രവര്‍ത്തിച്ചു.

എന്നാല്‍ പിണറായി എന്തോ ഒറ്റക്ക്‌ ചെയ്തു എന്ന രീതിയിലാണ്‌ മാധ്യമങ്ങള്‍ ഈ വാര്‍ത്ത്‌ കൈകാര്യം ചെയ്യുന്നത്‌. എത്ര നാള്‍ ലവ്‌ലിന്റെ പുകമറ സൃഷ്ടിക്കാമോ അത്രയും നാള്‍ പിണറായേ വേട്ടയാടാന്‍ കഴിയും എന്നതാണ്‌ ഇതിലെ സത്യം.


പിന്നെ മാധ്യമങ്ങളില്‍ വന്ന് തന്റെ ന്യായം പറയണമെന്ന വാദം. അദ്ദേഹം ഒരു Medaia frendly ആയ നേതാവല്ല. അതുകൊണ്ട്‌ കൂടിയാണ്‌ അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ വിവാദങ്ങള്‍ വരുന്നത്‌. ഉദാഹരണത്തിന്‌ വെടിയുണ്ട വിവാദം തന്നെയെടുക്കാം. അദ്ദേഹം ആദ്യ ദിവസം നല്‍കിയ വിശദീകരണത്തിനപ്പുറമൊന്നും ഒരു അന്വേഷണത്ത്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ മാധ്യമങ്ങള്‍ അവസാന റിപ്പോട്ട്‌ വരുന്നവരെ ഊഹാപോഹങ്ങള്‍ക്കൊണ്ട്‌ വിവാദം ഉണ്ടാക്കികൊണ്ടെ ഇരുന്നു. അപ്പോള്‍ പിണറായി എന്തു ചെയ്യണമായിരുന്നു. മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്യണമായിരുന്നോ ? അതോ സഹതാപ തരംഗം ഉണ്ടാക്കണമായിരുന്നോ?.

Radheyan said...

കെ.എം.റോയിയുടെ ലേഖനം വായിച്ചു.എനിക്കറിയാവുന്ന ചില കാര്യങ്ങള്‍
1.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളില്‍ നിന്ന് കടമെടുക്കാന്‍ ഇപ്പോഴത്തെ ഫെഡറല്‍ വ്യവസ്ഥ അനുവദിക്കുന്നില്ല.അത് കൊണ്ട് തന്നെ വിദേശ വായ്പകള്‍ സ്വീകരിക്കേണ്ടി വരുന്നു.
2.എ.ഡി.ബി. കരാറില്‍ റോയി മുന്‍പ് പറഞ്ഞ വിദേശ പദ്ധതികളുമായി താരതമ്യം ചെയ്താല്‍ ആഭ്യന്തരജനാധിപത്യത്തില്‍ ഏറെ കൈകടത്തലുണ്ട്.2008ല്‍ നഗരസഭ ഇന്നയിന്ന ചട്ടങ്ങളും നിയമങ്ങളും പാസാക്കിയിരിക്കണം,2009ല്‍ ചാര്‍ജ്ജ് ഇത്ര ആക്കണം എന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട സമിതികളോട് ഏ.ഡി.ബി പറയുന്നതിലും വലിയ ജനാധിപത്യ വിരുദ്ധത എന്തുണ്ട്?മാത്രമല്ല ഒരോ പ്രദേശത്തെ ജനങ്ങള്‍ അവരുടെ വികസനസങ്കല്‍പ്പങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന രീതിയാണ് ജനകീയാസൂത്രണം വിഭാവനം ചെയ്യുന്നത്.എന്നാല്‍ കണ്‍സള്‍ട്ടന്റുകളാണ് ഇവിടെ സുസ്ഥിരമായി നഗരം വികസിപ്പിക്കുന്നത്.എന്ന് വെച്ചാല്‍ ജനാഭിലാഷങ്ങളും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്കും വലിയ റോളൊന്നും കാണില്ല എന്നര്‍ത്ഥം.

ചുരുക്കം പറഞ്ഞാല്‍ ജനവിരുദ്ധമെന്ന് അംഗീകരിച്ച് മാത്രമേ ഏഡിബി ലോണ്‍ വാങ്ങാന്‍ കഴിയൂ.എന്നാല്‍ വാങ്ങാതെ വേറെ വഴിയൊന്നുമില്ല.അല്ലാതെ എനിക്ക് 2 പാട്ടറിയാം ഒന്ന് മറന്ന് പോയി മറ്റേത് കൊന്നാലും ഞാന്‍ പാടില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ

njjoju said...

രാധേയന്റെ വാദങ്ങളോട് യോജിക്കുന്നു. പ്രത്യകിച്ച് അഞ്ചാമത്തെ പോയിന്. അതൊന്നുമാത്രം മതി പിണറായിയുടെ തനിനിറം മനസ്സിലാക്കാന്‍

njjoju said...

കിരണ്‍,

ലാവ്‌ലിന്‍ കേസില്‍ പിണറായി ഒറ്റക്ക് അഴിമതിനടത്തിയെന്ന് ആരും വിശ്വസിക്കുന്നില്ല. അതില്‍ അഴിമതിയേ നടന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഉള്ളതത്രയും സാങ്കേതികമായ ചില നൂലാമാലകള്‍. എങ്കിലും ആകെ സംശയം ജനിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ കേസിന്റെ വാദം മാത്രമാണ്. അഴിമതിയില്ല എന്നുറപ്പുണ്ടെങ്കില്‍ എന്തിന് അന്വേഷണത്തെ എതിര്‍ക്കണം?

കിരണ്‍ തോമസ് said...

ചാര്‍ക്കേസ്‌ സംഭവിച്ചെന്ന് സിബി മാത്യൂ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഇന്ത്യ ടുഡേയുടെ പ്രത്യേക അന്വ്വ്ഷണ സംഘം ഇത്‌ നടക്കാന്‍ സാധ്യതയില്ല എന്ന് തെളിയിച്ചിട്റ്റുള്ളതാണ്‌. കേരള്‍ത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ചാരക്കേസില്‍ കൈ പൊള്ളിയതുമാണ്‌. എല്ലാവരും അത്‌ തിരുത്തിയെഴുതുകയും ചെയ്തു.

പിണറായി അവസര വാദി തന്നേയാണ്‌. പ്രസക്തി നഷ്ടപ്പെട്ട കമ്യൂനിസ്റ്റ്‌ നിലപാടുകള്‍ മാറ്റി ജനാധിപത്യ നിലപാടേടുത്താല്‍ അത്‌ അവ്സരവാദം അല്ലാതാകുന്നില്ല. ജനധിപത്യത്തിന്റെ Error case ഇല്‍ ഒന്നാണ്‌ അവസരവാദം. കരുണാകരന്‍ മാത്രമല്ല് ഉമ്മഞ്ചാണ്ടിയും ആന്റണിയുമൊക്കെ അവസരവാദിയാണ്‌.

ഇനി വ്യാജ CD ഉള്ളതുകൊണ്ടാണ്‌ വീഡിയോ ഷോപ്പ്‌ അടച്ചുപോയതെന്ന കാര്യം. മുഖ്യമന്ത്രി വിവാദമുണ്ടാക്കി നോഡല്‍ ഓഫീസറയി നില നിര്‍ത്തിയ ഋഷിരാജ്‌ സിംഗ്‌, കേരള്‍ത്തില്‍ CD കള്‍ വാടകക്ക്‌ കൊടുക്കുന്നത്‌ നിരോധിച്ചിരുന്നു. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ പൂട്ടിപോകേണ്ടി വന്നത്‌. അവസാനം അവര്‍ കോടതിയേ സമീപിക്കുകയും നിയമ തടസം നീക്കുകയും ചെയ്തു.

njjoju said...

കിരണ്‍,

നിയമം നിര്‍മ്മിക്കുന്നത് നിയമനിര്‍മ്മാണ സഭയും അതിനെ വിശദീകരിക്കുന്നത് കൊടതിയുമാണ്. അത് പാലിപ്പിക്കേണ്ട ചുമതല മാത്രമേ ഒരു പോലീസുകാരനുള്ളൂ. അതേ ഋഷിരാജ്‌ സിംഗും ചെയ്തുള്ളൂ. അല്ലാതെ നയനാര്‍ പറഞ്ഞതുപോലെ ജില്ലാ മജിസ്ടേറ്റ് വെടിവയ്ക്കാന്‍ ഒര്‍ഡറിട്ടാല്‍ അത് ശരിയാണോ എന്നു ചിന്തിക്കേണ്ട ബാധ്യത പോലും ഒരു പോലീസുകാരനില്ല. വല്ലഭായി പട്ടേല്‍ തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇതേ CD കേസിലും സംഭവിച്ചിട്ടൂള്ളൂ.

കണ്ണൂസ്‌ said...

രാധേയന്‍, ADB യുടെ കോന്‍ട്രാക്റ്റ്‌ ഒരു നിശ്ചിത രേഖയാണെന്നും, അതില്‍ കാര്യമായ നീക്കുപോക്കുകള്‍ വരുത്താന്‍ അവര്‍ സമ്മതിക്കില്ലെന്നുമാണ്‌ ഞാന്‍ അറിഞ്ഞത്‌. ഈ കരാര്‍ രേഖയില്‍, സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും, വായ്‌പാ തവണ ലംഘിക്കപ്പെട്ടാല്‍ അത്‌ എന്തുകൊണ്ട്‌ എന്ന് വിശദീകരണം ആരായുന്നതിനും ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടത്രേ. ഞാന്‍ നേരത്തേ പറഞ്ഞ പോലെ, ഉത്‌പാദന മേഖലയിലല്ലാതെ അടിസ്ഥാന വികസന മേഖലയില്‍ ഒരു കടം അനുവദിക്കപ്പെടുമ്പോള്‍, അത്‌ തിരിച്ചു പിടിക്കുന്നതിന്‌ ഏത്‌ സാമ്പത്തിക സ്ഥാപനവും (LIC ഉള്‍പ്പടെ) ആവശ്യപ്പെടുന്ന ചില വ്യവസ്ഥകളാണത്രേ അത്‌. ഇതില്‍ ജനതാത്‌പര്യത്തിന്‌ വിരുദ്ധമായ ചില വ്യവസ്ഥകളും കണ്ടേക്കാം - പക്ഷേ ഇന്ത്യയെപ്പോലുള്ള ഒരു സുസ്ഥിര സാമ്പത്തിക വ്യവസ്ഥയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയതു പോലുള്ള ഒരു വന്‍ദുരന്തം സൃഷ്ടിക്കാന്‍ ഈ വ്യവസ്ഥകള്‍ക്ക്‌ കഴിയില്ല എന്നാണ്‌ കേട്ടത്‌.

ADB ഇയെ തീര്‍ത്തും ജനവിരുദ്ധമാക്കുന്നത്‌ അവരുടെ കടം അനുവദിക്കുന്നതിനുള്ള, കരാറില്‍ രേഖപ്പെടുത്താത്ത Pre-conditions ആണത്രേ. (കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും നിയമന നിരോധനം നടപ്പാക്കിയതും മറ്റും ഓര്‍ക്കുക). കരാര്‍ ഒപ്പിട്ടു കഴിഞ്ഞ സ്ഥിതിക്ക്‌ ഈ നിബന്ധനകള്‍ ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് വേണം കരുതാന്‍. കരാറില്‍ ഇല്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ ഈ negotiations പരസ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയില്ല.

ഇത്രയും കാര്യങ്ങള്‍ ഞാന്‍ ADBയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു സുഹൃത്ത്‌ പറഞ്ഞ്‌ അറിഞ്ഞതാണ്‌. ആധികാരികമല്ല.

കിരണ്‍ തോമസ് said...

ജോജു എങ്ങനെയാണ്‌ രണ്ടഭിപ്രായം വരുന്നത്‌. ജോജു പറയുന്നു 5 ആം ത്തെ പോയന്റ്‌ മതി പിണറായുടെ തനിനിറം അറിയനെന്ന്. എന്നാല്‍ തങ്കള്‍ത്തന്നേ പറയുന്നു ലവ്‌ലിന്‍ അഴിമതി നടന്നു എന്ന് വിശ്വസിക്കുന്നില്ല എന്ന്.

ലവ്‌ലിന്‍ കേസ്സാണ്‌ പിണരായിയേ ഒതുക്കി നിര്‍ത്താന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌. അതില്‍ CBI അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കാരാട്ട്‌ തന്നെ പറഞ്ഞു. വിജലന്‍സ്‌ അന്വേഷണം അദ്ദേഹത്തേ കുറ്റക്കാരനല്ല എന്ന് കണ്ടതാണ്‌.

പിന്നീട്‌ CBI തന്നേ ഈ കേസ്‌ അനേഷിക്കാന്‍ ബുദ്ധിമുട്ടറിയച്ചപ്പോള്‍ അത്‌ വേണ്ട എന്ന് സത്യവാങ്ങ്‌ നല്‍കുകയാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. എന്നാല്‍ ഇത്‌ വിവാദമാകുകയും കോടതിയില്‍ എത്തുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. പിന്നെ പിണറായി ലവ്‌ലിനില്‍ നിന്നും അവിഹിതമായി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന വിവാദം CBI അന്വേഷണം തീരുന്നതു വരെ അദ്ദേഹത്തെ വേട്ടയാറ്റും എന്നതിനാല്‍ അത്‌ ഒഴിവായിക്കിട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചുണ്ടാകും എന്നത്‌ സത്യവുമാണ്‌.

njjoju said...

ചാരക്കേസിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്നത് സിബി മാത്യുവിനെ തന്നെയാണ്. ഇന്ത്യാടുഡേയുടെ അന്വഷണ സംഘമാണ് വിശ്വസനീയമെങ്കില്‍ ഇനിയുള്ള കേസുകളെല്ലാം അവരെ ഏല്‍പ്പിച്ചാല്‍ പോരേ(തമാശ). മാധ്യമങ്ങള്‍ക്ക് കൈപൊള്ളിയത് തെളിവില്ലാതെ പോയതുകൊണ്ടാണ്. വ്യക്തിഹത്യയ്ക്കും സെന്‍സേഷനും പ്രാധ്യാന്യം കൊടുത്തതുകൊണ്ടാണ്

കാലാനുസൃതമായ നിലപാടുമാറ്റങ്ങളോ പ്രായോഗികമായ ഒത്തുതീര്‍പ്പികളോ അല്ല അവസരവാദപരം. അത് അനിവാര്യതയാണ്. ADB കേസിലെ അച്യുതാനന്തന്റെ നിലപാടുകളോ, ഉദാരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ജ്യോതീബാസുവൈന്റെയോ ഭട്ടാചാര്യയുടെയോ നിലപാടുകളെ അവസരവാദപരം എന്നു പറയാനാവില്ല. തിരുവമ്പാടിയിലെ ഉമ്മന്‍‌ചാണ്ടിയുടെ സദ്ദാം പരാമര്‍ശത്തെ അവശരവാദപരമെന്നു പറയാം, പിണറായിയുടേതും. ഇടതുവലതു മുന്നണികളെ മാറിമാറി സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന കരുണാകരന്റെ നിലപാടിനെ അവശരവാദപരമെന്നു പറയാം. അല്ലാതെ പുതിയ പ്രായോഗികമായ നിലപാടുകളുണ്ടാവുന്നതിനെ അവസരവാദപരമെന്നു പറയാനാവില്ല.

കെ.എം. റോയിയുടെ ലേഖനം വായിച്ചു. ADB യെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ലേഖനം. നന്നായിട്ടൂണ്ട്.

njjoju said...

കിരണ്‍,

ഇതും കൂടി വായിക്കുക
“എങ്കിലും ആകെ സംശയം ജനിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ കേസിന്റെ വാദം മാത്രമാണ്. അഴിമതിയില്ല എന്നുറപ്പുണ്ടെങ്കില്‍ എന്തിന് അന്വേഷണത്തെ എതിര്‍ക്കണം?


അഴിമതിയുണ്ടാകാന്‍ സാധ്യതയില്ലെന്നത് എന്റെ വിശ്വാസം മാത്രമാണ്. ആ വിശ്വാസം പിണറായിക്കുമുണ്ടെങ്കില്‍ പിന്നെ അദ്ദേഹം എന്തിന് അന്വേഷണത്തെ എതിര്‍ക്കണം?

കിരണ്‍ തോമസ് said...

ജോജു,

VS എന്ത്‌ പിഴച്ചു എന്നതിനാണ്‌ ഞാന്‍ മറുപടി പറഞ്ഞത്‌. ഋഷിരാജ്‌ സിംഗ്‌ നടപ്പിലാക്കാന്‍ ശ്രമിച്ച്‌ വ്യവസ്ഥകള്‍ ഉപയോഗിച്ചാല്‍ പബ്ലിക്ക്‌ ലൈബ്രരികള്‍ക്ക്‌ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമായിരുന്നു. ഇത്തരം ഒരു അവസ്ഥ കോടിയേരി വഴിയുണ്ടായാല്‍ ഉണ്ടാകേണ്ടിയിരുന്ന വിവാദം VS ലൂടെ സംഭവിച്ചാല്‍ അത്‌ തമസ്ക്കരിക്കപ്പെടുന്നൂ എന്നതേ ഞാന്‍ അര്‍ത്ഥമാകിയിട്ടുള്ളൂ.

കണ്ണൂസ്‌ വീണ്ടും നമ്മളേ വിഷയത്തിലേക്ക്‌ നയിക്കുന്നുണ്ട്‌. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമോ?

കിരണ്‍ തോമസ് said...

ജോജു ചാരക്കേസ്‌ അനേഷിച്ച ഇന്ത്യ ടുഡെയുടെ സ്പെഷ്യലിസ്റ്റ്‌ ലേഖകന്‍ രാജ്‌ ചെങ്കപ്പ ഉന്നയിച്ച ചില പോയന്റുകള്‍ നിര്‍ണ്ണയകമാണ്‌

ഒരു തരത്തിലുള്ള സാങ്കേതിക വിദ്യയും നഷ്ടപ്പെട്ടില്ലാ എന്ന് ISRO പറയുന്നു.

പിന്നെ മരിയം റഷീദയും ഫൌസിയ ഹസനും രഹസ്യം ചോര്‍ത്താന്‍ മാത്രം സാങ്കേതിക വിവരമോ ഭാഷാ പരിന്‍ഞ്ജാനമോ ഇല്ല

പിന്നെ ചാരക്കേസില്‍ ആരോപിതനായ നമ്പി നാരായണന്റെ വീട്ടില്‍ യാതൊരു വിധത്തിലുള്ള ആഡംബരങ്ങളൊ ഉണ്ടായിരുന്നില്ല.

നഷ്ടപ്പേടാത്ത സാങ്കേതിക വിദ്യ നഷടപ്പെട്ടു എന്നതാണ്‌ ചാരക്കേസ്‌

njjoju said...

കണ്ണൂസ്,

പണം കടം കൊടുക്കുന്ന ആര്‍ക്കും, അത് വ്യക്തികളോ സ്വദേശമോ വിദേശമോ ആയ സ്ഥപനങ്ങളായാലും അവര്‍ക്ക് പലിശസഹിതം തിരിച്ചുകിട്ടണമെന്ന ആഗ്രഹമേ ഉണ്ടാവൂ. ഇനിയിപ്പോള്‍ വിദേസകടമാണെങ്കില്‍ അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടാകും എന്നു വാദിക്കാം. (അതെന്തിനായിരുക്കുമെന്ന് മനസ്സിലാകുന്നില്ല. USSR ഉം കമ്യൂണിസ്റ്റ് രാജ്യങ്ങളും അമേരിക്കക്ക് പാരയായതുകൊണ്ടാണ് അവിടെ അമേരിക്കയ്ക് അവര്‍ക്കെതിരായി നീങ്ങിയത്. ഇനിയിപ്പോള്‍ അത് കമ്യൂണിസ്റ്റ് രാജ്യമല്ല മുതലാളിത്ത രാജ്യമാണെങ്കിലും അവര്‍ അതുതന്നെ ചെയ്യും. പക്ഷേ ഈ ഭയപ്പാടോടെയാണ് ഇവിടുത്തെ ഇടതുപക്ഷം വിദേശ വായ്പ്പകളെ കാണുന്നത്)

ഉദാഹരണത്തിന് കന്നുകാലിവളര്‍ത്തലിനുള്ള ലോണ്‍ ഒരു ബാങ്ക് കൊടുക്കുന്നു എന്നു വയ്ക്കുക. പണയമായി പ്രത്യേകിച്ചെന്റെങ്കിലും ഉണ്ടാ‍വുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. എങ്കിലും ജപ്തിയിലൂടെ പണം തിരിച്ചു പിടിക്കണമെന്ന് ഒരു പൊതുമേഖലാ ബാങ്ക് ആഗ്രഹിക്കുകയില്ല. അപ്പോള്‍ അവരെന്താണ് ചെയ്യുന്നത്. പണം ഗഡുക്കളായാവും കൊടുക്കുക. ഓരോ ഘട്ടത്തിലും ഉദ്ദേശിച്ചത്ര പണീ നടന്നിട്ടൂണ്ടോ എന്നു ഉറപ്പുവരുത്തും. കാലിത്തൊഴുത്തിന് അടിത്തറ കെട്ടിയോ, മേല്‍ക്കൂരയിട്ടോ, പശുവിനെ വാങ്ങിയോ എന്നൊക്കെ.
ഇത് പണത്തിന്റെ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്. ഇതിനൊന്നും സാധിക്കാതെ വരുകയും മേടിച്ച തുക തിരിച്ചടക്കാന്‍ കഴിയാതെവരുകയും ചെയ്യുമ്പോള്‍ മാത്രമാണ് ജപ്തിയിലേക്ക് കടക്കുക.

ഒരു രാജ്യവും മറ്റോരു രാജ്യവും അല്ലെങ്കില്‍ ഒരു രാജ്യാന്തര ഏജന്‍സിയും തമ്മിലുള്ള കരാറാവുമ്പോള്‍ ഇത്തരത്തില്‍ ജപ്തിപോലെയുള്ള മാര്‍ഗ്ഗങ്ങള്‍ അസാധ്യമാണല്ലോ. അതുകൊണ്ടാണ് കര്‍ശനമായ വ്യവസ്ഥകള്‍ അവര്‍ ഉള്‍ക്കൊള്ളീക്കുന്നത്.

ജനദ്രോഹം എന്നു പറയുന്നത് ഇക്കാലമത്രയും സേവനം സൌജന്യമായി അനുഭബിച്ചതുകൊണ്ടാണ്. ഉദാഹരണം ബസീല്‍ നമ്മള്‍ യാത്ര ചെയ്തിരുന്നത് സൌജന്യമായിട്ടായിരുന്നൂ എന്നു വയ്ക്കുക. കേരളത്തില്‍ എങ്ങോട്ടു വേണമെങ്കിലും സര്‍ക്കാര്‍ ബസ്സുപയോഗിച്ച് ഫ്രീയായി യാത്രചെയാ‍ന്‍ കഴിയുമ്മായിരുന്നു എന്നിരിക്കട്ടെ. പെട്ടന്നൊരു സുപ്രഭാതത്തില്‍ അതിന് ഒരു രൂപാ വിലിടുന്നു എന്നു വയ്ക്കുക്ക. അല്ലെങ്കില്‍ കിലോമീറ്ററിന് പത്തു പൈസാ എന്നു വിലയിടുന്നു എന്നു വയ്ക്കുക. അതിനെ ജനദ്രോഹമെന്നു ചിത്രീകരിക്കാനായിരിക്കും പലര്‍ക്കും താത്പര്യം. (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൌജന്യങ്ങള്‍ കൊടുക്കരുതെന്ന അര്‍ത്ഥതിലല്ല ഞാനിതു പറയുന്നത്).

ഒരു ലോണെടുത്തതുകൊണ്ട് എപ്പോഴാണ് കടക്കെണിയിലേക്ക് പോകുന്നത്? ആ പണം ഉത്പാദനക്ഷമമല്ലാത്ത ഇടത്ത് നിക്ഷേപിക്കുമ്പോഴാണ്.
ഉദാഹരണത്തിന് ഒരു സാധാരണക്കാരന്‍ ലോണെടുത്ത് ഒരു കൂറ്റന്‍ ബംഗ്ലാവു പണിയുന്നു എന്നിരിക്കട്ടെ. അത് ഒരു ഡെഡ് ഇന്‍വെസ്റ്റ് മെന്റാണ്. അയാള്‍ക്ക് മറ്റു വരുമാനമില്ലെങ്കില്‍ അയാള്‍ കടക്കെണിയിലാവും. അതേ സമയം അയാളത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനോ കൃഷിചെയ്യുന്നതിനോ കച്ചവടമോ മറ്റോ നടത്തുന്നതിനോ ഉപയോഗിക്കുന്നു എന്നു കരുതുക. അയാക്കുണ്ടാകുന്ന വരുമാനത്തിന്റെ ഒരു ശതമാനം തിരിച്ചടവായി പോകുമെന്നു മാത്രം.

സംസ്ഥാനത്തിന്റെ കാര്യത്തിലുമിതാണു സംഭവിക്കുക. കടമെടുത്ത് ശമ്പളം കൊടുക്കുകയാണെങ്കില്‍ കടം കേറി മുടിയും. അതേ സമയം ഉത്പാദനക്ഷമമായ കാര്യങ്ങള്‍ക്കാണെങ്കില്‍ നമ്മളുണ്ടാകുന്ന സാമ്പത്തികവളര്‍ച്ചയുടെ ഒരു ഭാഗം തിരിച്ചടക്കാനുള്ള പണമായിപ്പോകും എന്നു മാത്രം. ഒരിക്കലും കടക്കെണി ഉണ്ടാവുകയുമില്ല.

കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും നിയമന നിരോധനം നടപ്പാക്കിയതും ADB കാരണമല്ല. കൊടുക്കാന്‍ പണമില്ലാതിരുന്നതുകൊണ്ടാണ്.

ADB യ്ക്ക് നഷ്ടം വരുന്ന ഒരു കരാറിലും അവര്‍ ഏര്‍പ്പെടില്ല. അതുകൊണ്ടുതന്നെ കരാരില്‍ കാര്യമായ വ്യത്യാസമുണ്ടായി എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടൂണ്ട്. കൊടുക്കുന്ന ഫണ്ടിന്റെ efficiency ഉറപ്പുവരുത്തുന്നതിനാണ് കരാറിലെ വ്യവസ്ഥകള്‍ പലതും.

വിദേശ വായ്പകുടെ പലിശ RBI യുടെ പലിശയേക്കാള്‍ കുറവാണ് എന്നാണറിവ്. ഏതാണ് 6.5 ആണെന്നു തോന്നുന്നു. ഇതില്‍ ഗ്രാന്റും കൂടീ കണക്കിലെടുത്താല്‍ ഏതാണ്ടു നാലര ശതമാനമാകും പലിശ(തോമസ് ഐസക് പറഞ്ഞതായി ഓര്‍ക്കുന്നു).
ഇത്രയും കുറഞ്ഞ പലിശക്ക് ഒരു ഇന്റെര്‍ണല്‍ ഏജന്‍സിയും വായ്പ നല്‍കില്ല. ഇത്രയും വലിയ തുക സമഹരിക്കാനുമാവില്ല.

കിരണ്‍ തോമസ് said...

ജോജു

കേരളത്തില്‍ നിലവിലുള്ള കുടിവെള്ള ചാര്‍ജ്‌ ഇവിടെ ലഭ്യമാണ്‌.

http://www.kerala.gov.in/dept_planning/at/Appendix5-13.pdf

Radheyan said...

ജൊജു,
1.പലിശ ലിബര്‍ അടിസ്ഥാനപ്പെടുത്തിയാണ്.അത് ഫിക്സ്ഡ് ആയിരിക്കില്ല,ഫ്ലോട്ടിംഗ് ആ‍യിരിക്കും
2.തിരിച്ചടവ് ഡോളറില്‍ വേണം.അത് കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാക്കും
3.ജനാധിപത്യത്തില്‍ പരമാധികാരം ജനത്തിനാണ്.ജനം അത് മാന്‍ഡേറ്റായി നല്‍കുന്നു.അതിനര്‍ത്ഥം സര്‍ക്കാരുകള്‍ക്ക് അത് പണയം വെച്ച് പണം വാങ്ങാമെന്നല്ല.
4.ആത്യന്തികമായി ചെയ്യേണ്ടത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അടിയാന്‍ ഉടമ ബന്ധം ഇല്ലാതക്കുകയാണ്.നല്ല ധനാഗമമാര്‍ഗ്ഗങ്ങള്‍ കൈയ്യടക്കി വെച്ചിട്ട് പേടും പൊട്ടും സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന രീതി ഇല്ലാതാവണം.അത് പോലെ പ്ലാനിംഗ് കമ്മീഷന്‍ പോലുള്ള തല്ലിപ്പൊളി പരിപാടികളും.സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേകത അനുസരിച്ചുള്ള ധനാഗമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ കേന്ദ്രം അനുവദിക്കണം.പ്രാദേശികകക്ഷികള്‍ അരങ്ങ് വാഴുന്ന ജനാധിപത്യത്തിന്റെ ഈ പരിണാമസന്ധിയില്‍ ദേശീയത മുറുക്കി പിടിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കരയാനാളില്ലാത്തത് കൊണ്ട് പാല്‍ കിട്ടാതെ പോകരുത്.

പിണറായിയെക്കുറിച്ച്:
ലാവ്-ലിനില്‍ അഴിമതി നടന്നു എന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍ ജനാധിപത്യത്തില്‍ അവശ്യം വേണ്ട സുതാര്യതയ്ക്ക് നേരെ പൃഷ്ഠം തിരിഞ്ഞു നില്‍ക്കുന്ന പോലെയാണ് അന്വേഷണം അട്ടിമറിക്കാനുള്ള ഓരോ ശ്രമവും.അത് കാണിക്കുന്നത് ഒരു തരം അഹന്തയാണ്.ജനാധിപത്യത്തോടുള്ള ഒരു തരം പുച്ഛവും.അത് വക വെച്ച് കൊടുക്കാന്‍ ആവില്ല.തലയെടുപ്പും അഹങ്കാരവും രണ്ടും രണ്ടാണ്.ഇത് കണ്ണൂര്‍ സഖാകളെ ആരെങ്കിലും മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍

കണ്ണൂസ്‌ said...

ജോജു, ADB വായ്‌പ എടുക്കേണ്ടി വരുമെന്ന കാര്യം ഞാനും ഇവിടെ സമ്മതിച്ചതാണ്‌. അതില്‍ തര്‍ക്കമൊന്നുമില്ല.

ചില വായ്‌പാ വ്യവസ്ഥകള്‍ എന്തുകൊണ്ടാണ്‌ സമ്മതിച്ചു കൊടുത്തു കൂടാത്തത്‌ എന്നതിന്‌ ഒരു ഉദാഹരണം പറയാം.

എനിക്ക്‌ 10,000 രൂപ ആവശ്യമുണ്ടെന്ന് വെക്കുക. അതു തരാന്‍ തയ്യാറുള്ള ഒരാളെ ഞാന്‍ സമീപിക്കുന്നു. ഞാന്‍ എങ്ങിനെയാണ്‌ അത്‌ തിരിച്ചു കൊടുക്കാന്‍ പോവുന്നത്‌ എന്ന് അറിയേണ്ടത്‌ അയാളുടെ അവകാശമാണ്‌. രണ്ട്‌ ഷിഫ്‌റ്റില്‍ പണിയെടുത്ത്‌ അധികവരുമാനം ഉണ്ടാക്കി തിരിച്ചടക്കാം എന്ന് ഞാന്‍ പറയുന്നു. ഇവിടെ എനിക്ക്‌ രണ്ട്‌ ഷിഫ്റ്റില്‍ പണിയെടുക്കാനുള്ള ആരോഗ്യമുണ്ട്‌ എന്ന് ബോധ്യപ്പെടുത്തേണ്ടത്‌ ഞാന്‍ തന്നെയാണ്‌. അതും ഉണ്ടെന്ന് തെളിഞ്ഞാലും എനിക്ക്‌ അതില്‍ വിശ്വാസമില്ല, ഞാന്‍ കടം തന്നു കഴിഞ്ഞാല്‍ നീ നിന്റെ മകന്‌ ഹോര്‍ലിക്‍സ്‌ കൊടുക്കുന്നത്‌ നിര്‍ത്തണം, മകള്‍ക്ക്‌ പാവാട 25 രൂപയുടേത്‌ മതി എന്നൊക്കെയുള്ള നിബന്ധനകള്‍ വന്നാല്‍ ഞാന്‍ അംഗീകരിച്ചു കൊടുക്കേണ്ടതുണ്ടോ? കടം വേണമെന്നത്‌ എന്റെ ആവശ്യമാണെങ്കിലും, കടം കൊടുക്കല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരാളെയാണ്‌ ഞാന്‍ സമീപിക്കുന്നതെങ്കില്‍, ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാതെ തന്നെ എന്റെ തിരിച്ചടക്കാനുള്ള കഴിവ്‌ ബോധ്യപ്പെടുത്തി കടം വാങ്ങാന്‍ എനിക്ക്‌ കഴിയും, കഴിയണം.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിച്ചുരുക്കിയത്‌ പണമില്ലാഞ്ഞിട്ടായിരുന്നുവെന്ന് ഇന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പണ്ടും പണമില്ലാതെ ഇരുന്നിട്ടുണ്ട്‌. ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചത്‌, സാമ്പത്തിക സ്ഥിതിയില്‍ എന്തു മെച്ചം ഉണ്ടായിട്ടായിരുന്നു?

ഒന്നു കൂടി. ജോജു പറയുന്നതു പോലെ ഉത്‌പാദന മേഖലയിലുള്ള ഒരു സംരഭങ്ങള്‍ക്കും ADB വായ്‌പ കൊടുക്കാറില്ല. അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിന്‌ (Insfrastructure Projects) മാത്രമാണ്‌ അവര്‍ വായ്പ കൊടുക്കാറുള്ളത്‌. വായ്‌പാ പദ്ധതിയില്‍ നിന്ന് തിരിച്ചടവ്‌ വരില്ലെന്നിരിക്കെ, ഉത്‌പാദന ക്ഷമതയുള്ള മറ്റ്‌ പദ്ധതികള്‍ നിയന്ത്രിക്കാം എന്ന ഉദ്ദേശം വെച്ചു കൊണ്ടു തന്നെയാണ്‌ അത്‌ ചെയ്യുന്നതും. ചെറിയ രാജ്യങ്ങളില്‍, സമ്പദ്ഘടനയിലുള്ള ഈ കറ്റന്നു കയറ്റം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉത്‌പന്നങ്ങളുടെ ഗുണനിലവാരവും വിലയും മുതല്‍ കമ്പോളം വരെ അവര്‍ നിശ്ചയിക്കുന്നത്‌ പോലെയാവും. ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ പക്ഷേ, ഇത്തരം ചില്ലറ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊടുത്താലും അവര്‍ക്ക്‌ നമ്മുടെ മൊത്തത്തിലുള്ള സൂചികകള്‍ അട്ടിമറിക്കാന്‍ കഴിയില്ല.

കണ്ണൂസ്‌ said...

കിരണ്‍, ഈ കരാറിലുള്ള ADB വ്യവസ്ഥകളെക്കുറിച്ച്‌ എനിക്കറിയില്ല. മുകളില്‍ പറഞ്ഞതു പോലെയാണെങ്കില്‍ അത്‌ അംഗീകരിക്കുന്നതില്‍ അപകടമൊന്നുമില്ല. പക്ഷേ, പൊതുടാപ്പുകളില്‍ മീറ്റര്‍ ഘടിപ്പിച്ച്‌, ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ആ റ്റാപ്പുകളിലേക്കുള്ള വിതരണം നിലപ്പിക്കണം എന്ന രീതിയിലുള്ള നിബന്ധനകള്‍ ഒക്കെ ഉണ്ടെങ്കില്‍ അത്‌ പുനര്‍വിചാരത്തിന്‌ വിധേയമാക്കേണ്ടതാണ്‌. അതു പോലെ തന്നെയാണ്‌ സിവില്‍ സര്‍വീസിനെ ബാധിക്കുന്ന നിബന്ധനകളും. ADB വായ്‌പ എടുത്താലും ഇല്ലെങ്കിലും, ശമ്പളം പൊതുവരുമാനത്തിന്റെ 101% ശതമാനം ആയാലും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കൊടുക്കുന്ന പിച്ചക്കാശില്‍ കയ്യിട്ടു വാരാന്‍ അനുവദിച്ചു കൂടാ. നികുതി പിരിവും കിട്ടാക്കടം ഈടാക്കലും ഒക്കെയായി റവന്യൂ വരുമാനം വര്‍ദ്ധിപ്പിച്ച്‌ ശമ്പളത്തിന്റെ അനുപാതം കുറക്കേണ്ടത്‌ സര്‍ക്കാരിന്റെ ചുമതലയാണ്‌.

കിരണ്‍ തോമസ് said...

കണ്ണൂസേ

ADB യുടെ സുസ്തിര നഗര വികസന പദ്ധതിയുടെ വ്യവസ്തയില്‍ ഏതാണ്‌ നമ്മള്‍ എതിര്‍ക്കേണ്ടത്‌.
1- നമ്മുടെ സാമ്പത്തിക കണക്കുകള്‍ പരിശോധിക്കുന്നതോ ? തോമസ്‌ ഐസക്ക്‌ പറഞ്ഞതനുസ്സരിച്ച്‌ സര്‍ക്കാര്‍ പബ്ലിഷ്‌ ചെയ്യുന്ന സാമ്പത്തീക രേഖകള്‍ അവര്‍ക്കും പരിശോധിക്കാം എന്നാണ്‌
2 ഘട്ടം ഘട്ടമായി വെള്ളക്കരം കൂട്ടുന്നതോ ( ഇതിനെക്കുറിച്ച്‌ പാലോളി പറഞ്ഞത്‌ നഗരസഭകള്‍ക്ക്‌ തീരുമാനിക്കാം ആരുടെ ഒക്കെ അടുത്തു നിന്ന് പണം വാങ്ങാം. അതായത്‌ സമ്പന്നര്‍ക്കും ഉയര്‍ന്ന ഉപഭോഗമുള്ളവര്‍ക്കും കൂടുതല്‍ കരം കൊടുക്കുകയും അതിലൂടെ താഴേത്തട്ടിലുള്ളവര്‍ക്ക്‌ ഇപ്പോഴത്തെ സൌജന്യ നിരക്കും പൊതു ടാപ്പുകളും നില നിര്‍ത്താം എന്നാണ്‌.)

ഇനി നിലവിലുള്ള വെള്ളക്കരം ഒന്ന് പരിശോധിച്ച്‌ നോക്കാം

ആദ്യത്തെ 10000 ലിറ്റര്‍ വെള്ളത്തിന്‌ ആകെ വാങ്ങുന്നത്‌ 20 രൂപ ( അതായത്‌ ലിറ്ററിന്‌ .2 പൈസ)

10000 മുതല്‍ 30000 വരേ ആദ്യത്തേ 10000 ലിറ്ററിന്‌ 20 രൂപ, തുടര്‍ന്നുള്ള ഓരോ 1000 ലിറ്ററിനും 3 രൂപ

30000 മുതല്‍ 50000 വരേ ആദ്യത്തേ 30000 ലിറ്ററിന്‌ 80 രൂപ തുര്‍ന്നുള്ള ഓരോ 1000 ലിറ്ററിന്‌ 5 രൂപ

50000 കൂടുതല്‍ ആദ്യത്തേ 50000 ലിറ്ററിന്‌ 180 രൂപ തുര്‍ന്നുള്ള ഓരോ 1000 ലിറ്ററിന്‌ 7.35 രൂപ

ഇതില്‍ ആദ്യത്തേ 10000 ലിറ്റരിന്റെ സൌജന്യ നിരക്ക്‌ പാവപ്പെട്ടവര്‍ക്കായി പരിമതപ്പെടുത്തി അതിന്‌ മുകളിലുള്ളവരില്‍ നിന്ന് ന്യായമായ ഒരു വര്‍ദ്ധനവിലൂടെ വായ്പ തിരിച്ചടക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ ? ജലവിഭവ മന്ത്രിയുടെ കണക്കനുസരിച്ച്‌ 1000 ലിറ്റര്‍ ജലം വിതരണം ചെയ്യാന്‍ സര്‍ക്കരിന്‌ 7 രൂപ ചിലവുണ്ടെന്നാണ്‌. അതായത്‌ നമ്മുടെ സബ്സിഡികള്‍ സമ്പന്ന്രും ദരിദ്രരും ഒരു പോലെ അനുഭവിക്കുന്നു. 1 ലിറ്റര്‍ കുപ്പി വെള്ളം വാങ്ങാന്‍ 13 രൂപ നല്‍കുന്നവര്‍ക്കാണ്‌ നാം ഈ സബ്സിഡി നല്‍കുന്നതെന്ന് നാം ഓര്‍ക്കെണ്ടത്‌

njjoju said...

രാധേയന്‍,
1. പലിശ ഫ്ലോട്ടിങ്ങ് തന്നെയാണ്. അത് ഏകദേശം 3-4.5% ആയിരിക്കുമെന്നാണ് തോമസ് ഐസക്ക് പറയുന്നത്.
2.തിരിച്ചടവ് ഡോളറില്‍ വേണമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ലോക്കല്‍ കറന്‍സിയില്‍ കടം കൊടുക്കുന്ന ഏര്‍പ്പാട് അവര്‍ക്കുണ്ടെന്നാണ് അറിവ്.
3. ജനാധിപത്യ അധികാരങ്ങള്‍ അടിയറവു വയ്ക്കണമെന്നല്ല. ന്യായമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്റെ ഓര്‍മ്മയില്‍ നിന്നും രണ്ടുദാഹണം പറയാം. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേരളീയം എന്ന പേരില്‍ ഒരു പരിപാടി നടത്തി. ഹസന്‍ മന്ത്രി ആയിരിക്കുമ്പോല്‍ വലിയ തുക ചെലവിട്ട് നോര്‍ക്കയുടെ ഒരു പ്രോഗ്രം സംഘടിപ്പിക്കുകയുണ്ടായി. ഇതൊക്കെ ആര്‍ക്കുവേണ്ടീയാണെന്ന് മനസ്സിലാവുന്നില്ല. സ്വകാര്യബസ്സുകള്‍ ലാഭത്തിലോടുമ്പോള്‍ KSRTC കോടികളുടെ നഷ്ടത്തില്‍. ഗണേഷ് കുമാറുണ്ടായിരുന്നപ്പോള്‍ മെച്ചപ്പെടൂന്നതിന്റെ സൂചനകള്‍ കാണിച്ചതാണ്. ഇതൊക്കെ പിടിപ്പുകേടിന്റെ ഫലമാണ്. ഇവിടെയൊക്കെ നിയത്രണങ്ങള്‍ ആവശ്യമാണ്. (ചില ഉദാഹരണങ്ങള്‍ പറഞ്ഞന്നേ ഉള്ളൂ)
4. കേന്ദ്രസര്‍ക്കര്‍ നേരിട്ടു നടത്തുന്ന പദ്ധതികള്‍ പലതും സംസ്ഥാനസര്‍ക്കാരിന്റേതിനേക്കാള്‍ നന്നായി നടക്കുന്നുണ്ടെന്നാണ് അറിവ്. ഗ്രാമപഞ്ചായത്തുകള്‍ക്കോ മറ്റോ സംസ്ഥാന സര്‍ക്കാരിലൂടെയല്ലാതെ കേന്ദ്രം നേരിട്ടു പണം കൊടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ സംസ്ഥാനം എതിര്‍ക്കുകയാണ് ചെയ്തത്. അതായത് സംസ്ഥാനത്തിന്‌ അവരുടെ കീഴിലുള്ളവരുമാ‍യി ജന്മികുടിയാന്‍ ബന്ധം ആകാമെന്ന്. നേരിട്ടൂകൊടുത്താല്‍ കോണ്‍ഗ്രസ്സിനാണു മെച്ചം. അല്ലെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിനും. സംസ്ഥാനം സ്വന്തമായി ധനാഗമമാര്‍ഗ്ഗങ്ങള്‍ ആരായണം. എല്ലാം കേന്ദ്രത്തില്‍ നിന്നു വേണമെന്നു പറയുന്നതു ശരിയല്ലല്ലോ(കൊച്ചു കുട്ടീകളൊന്നുമല്ലല്ലോ).
5. കരയണ്ടാ പാലുണ്ട്. ചോദിക്കാത്ത കുഴപ്പമേയുള്ളൂ എന്ന ഒരു നിലയുമുണ്ട്. വ്യക്തമായ പദ്ധതികളില്ലാത്തതിനാല്‍ നഷ്ടമായ ഒത്തിരി പദ്ധതികള്‍ നമ്മുടെ കണക്കിലുണ്ട്. അമൃതാ ടി.വി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

njjoju said...

കണ്ണൂസ്,

അധികവരുമാനമെന്നു പറയുന്നത് ഇപ്പറയുന്നതുപോലെ എളുപ്പമല്ല, ഉറപ്പുമില്ല, അത് ഒരു സങ്കല്പമാണ്. ഞാന്‍ ഇങ്ങനെ ചെയ്താല്‍ അധികവരുമാനമുണ്ടക്കാം. പ്രവൃത്തി ഭാവികാലത്തിലാണ് സംഭവിക്കുക. അതേസമയം ചിലവു ചുരുക്കല്‍ എന്നത് സാധ്യമാണ് എല്ലായിപ്പോഴും. മക്കള്‍ക്ക് ലോണടച്ചു തീരുന്നതുവരെ ഹോര്‍ളിക്സ് കൊടുക്കണ്ടന്നേ പറയുന്നുള്ളൂ, പാലുകൊടുക്കാം.
പാവാട കൊടുത്തോളൂ, പട്ടു പാവാട കൊടുക്കണ്ടന്നേ പറയുന്നുള്ളൂ.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടീട്ടില്ല എന്നു പറയരുത്. അതുകൊണ്ടാണല്ലോ ആന്റണി ധവളപത്രം ഇറക്കിയതും, പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും അച്യുതാനന്ദന്‍ ഇറക്കാഞ്ഞതും. ഇതില്‍ ഒരു തര്‍ക്കത്തിനു ഞാനില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടീട്ടില്ല എന്നു കരുതിയാല്‍ മെച്ചപ്പെട്ടീട്ടില്ല അത്രതന്നെ.

ഉത്പാദനക്ഷമം എന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തില്‍ ലാഭമുണ്ടാക്കുന്നത് എന്നല്ല അര്‍ത്ഥം. Insfrastructure Projects ഉത്പാദനക്ഷമമല്ലെന്നാരാണു പറയുന്നത്. പലപ്പോഴും വികസനത്തിനു പ്രതിബന്ധവും ഈ Insfrastructure ലെ പോരായ്മകളാണ്. പല പ്രോജക്ടുകളും വരാന്‍ മടിക്കുന്നതും ഇതുകൊണ്ടൂ തന്നെ.

inefficient എന്ന് തോമസ് ഐസക്ക് തന്നെ പറഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി എന്തിനു വാദിക്കണം. പഞ്ചിങ്ങ് ഏര്‍പ്പെടുത്തിയപ്പോള്‍ സമരം ചെയ്തവരാണവര്‍. നാം ഇങ്ങനെ തീറ്റിപ്പോറ്റുന്ന ഈ സംവിധാനത്തില്‍ നിന്നും എന്റെങ്കിലും കാര്യം സാധിക്കണമെങ്കില്‍ വേറെ കൈമണി കൊടുക്കണം. എന്നിട്ടും അവര്‍ക്കു വേണ്ടീ വാദിക്കാനാളുണ്ട്. ഇതൊക്കെയാണ് പ്രശ്നം. “കേരളത്തിലേക്ക്‌ തിരിച്ചു പോവാന്‍ ആഗ്രഹമില്ലാ”ത്തിടത്തോളം കാലം കുഴപ്പമില്ല കണ്ണൂസേ. അല്ലെങ്കില്‍ അറിയാം ഇവരുടെ തനിനിറം.

njjoju said...

കിരണ്‍,

നമ്മുടെ ശുദ്ധജലവിതരണം ബഹുരസമാണ്. ഗ്രാമങ്ങളിളേക്കു പോകൂ. അവിടെ ഈ കുടിവെള്ളത്തില്‍ പാവങ്ങള്‍ പശുവിനെ കുളിപ്പിക്കുന്നതുകാണാം. ടാപ്പുകളില്‍ നിന്നാവില്ല വെള്ളമെടുക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും സൌകര്യമുള്ള സ്ഥലത്ത് പൈപ്പിന് ഒരു ഓട്ടയുണ്ടാക്കും അതില്‍ നിന്നുള്ള വെള്ളമെടുക്കും. ആവശ്യം കഴിയുമ്പോള്‍ ഒരു ചുള്ളിക്കമ്പു കുത്തിത്തിരുകി ഓട്ടയടക്കും. ഇതിനെയൊക്കെയാണ് inefficiency എന്നു പറയുന്നത്.

കിരണ്‍ തോമസ് said...

ജോജു
പൊതു ടാപ്പിനെക്കുറിച്ചാണ്‌ ഏറ്റവും വലിയ ആശങ്ക. മീറ്റര്‍ ഘടിപ്പിച്ചാല്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ പിന്നെ വെള്ളം വരുമോ എന്നാണ്‌ ആശങ്ക? വയനാട്ടില്‍ പൊതു ടാപ്പുകള്‍ പൂട്ടി എന്ന അമൃതാ വാര്‍ത്തകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ ? ( ഇത്‌ ADB സഹായത്തോടെ ഉണ്ടാക്കിയതാണ്‌)

എന്നാല്‍ സാറാ ജോസഫ്‌ പറഞ്ഞത്‌ ADB വായ്പക്ക്‌ ശേഷം ഇപ്പോള്‍ കൊടുക്കുന്ന വെള്ളക്കരത്തേക്കാള്‍ ഒരു പൈസ പോലും കൂടുതല്‍ കൊടുക്കില്ലാ എന്നാണ്‌.

Moorthy said...

എ.ഡി.ബി കരാര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഇവിടെ ലഭ്യമാണ്

വായ്പാ കരാര്‍
പ്രൊജെക്ട് കരാര്‍

njjoju said...

കിരണ്‍,
അമൃത ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭ്യമല്ല. അതുകൊണ്ട് വയനാടു സംഭവത്തെക്കുറിച്ച് അറിയില്ല. മാതൃഭൂമിയുടെ പഴയ എഡീഷനിലും നെറ്റിലും പരതി, കൂടുതല്‍ ഒരു വിവരവും കിട്ടിയില്ല. ADB യുടെ പൈപ്പായതുകൊണ്ടാണോ വെള്ളം നിലച്ചത്? ആണെന്നു തോന്നുന്നില്ല. വെള്ളംകുടി മുട്ടിക്കുക എന്നത് ADB യുടെ ലക്ഷ്യമാണെന്നും കരുതുന്നില്ല. വെള്ളത്തിന്റെ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം. അത് ജലവിതരണം കാര്യക്ഷമമാക്കാനായിരിക്കും എന്നാണ് എന്റെ ചിന്താഗതി. നിശ്ചിത അളവുവെള്ളം കഴിഞ്ഞാല്‍ വെള്ളം വരില്ല എന്നു പറയുന്നത് സത്യമായിരിക്കാം. ഈ നിശ്ചിത അളവ് ADB ആയിരിക്കില്ല നിശ്ചയിക്കുന്നത്. അവിടുള്ള ആള്‍ക്കാരുടെയും അവരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ഗവര്‍മെന്റോ പ്രാദേശിക ഭരണ സംവിധാനങ്ങളോ ആയിരിക്കും തീരിമാനിക്കുക. ഞാനിപ്പറഞ്ഞതൊന്നും ആധികാരികമല്ല. എന്റെ ചിന്താഗതിയില്‍ സാധ്യതയുള്ളവ അവതരിപ്പിക്കുകയായിരുന്നു.

സാറാ ജോസഫിന് എന്തു ചെയ്യാന്‍ കഴിയും. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അപ്രായോഗികമായ തത്വങ്ങള്‍ ഉത്തരവാദിത്വമില്ലാത്തവര്‍ക്ക് ഉന്നയിക്കം. ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തു വരുമ്പോഴേ പ്രായോഗികബുദ്ധിമുട്ടൂകളേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൊ. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോഴും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ UDF സര്‍ക്കാരിന്റെ സ്ഥാനത്ത് LDF ആയിരുന്നു വന്നിരുന്നതെങ്കില്‍ ഇത് ഇത്രവും വിവാദങ്ങളുണ്ടാകാതെ ADB കരാര്‍ നടപ്പായേനേ.

കിരണ്‍ തോമസ് said...

ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഉണ്ടാകേണ്ട കാലം അതിക്രമിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി സര്‍ക്കാരിന്റെ ഏത്‌ പരിപാടിയിലും തടസം ഉന്നയിക്കുക എന്ന നയം കാലകാലങ്ങളില്‍ തുടര്‍ന്നു വന്നതാണ്‌. അതിന്റെ ഏറ്റവും ഉന്നതമായ പ്രകടനമായിരുന്നും കഴിഞ്ഞ LDF പ്രതിപക്ഷം. എന്തിനെയും എതിര്‍ക്കുക അതില്‍ നിന്ന് കൈയടി വാങ്ങുക എന്ന VS നയത്തിന്‌ നല്‍കിയ അതിരു വിട്ട പിന്തുണയാണ്‌ ഇന്ന് CPM ന്‌ വിനയായിരിക്കുന്നത്‌. അന്ന് പറഞ്ഞ ബദലുകളൊന്നും നടപ്പാക്കന്‍ കഴിയുന്നവയല്ല എന്ന തിരിച്ചറിവ്‌ ഇപ്പോള്‍ എല്ലാവര്‍ക്കും വന്നു തുടങ്ങിയിരിക്കുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി പോലുള്ള കാര്യങ്ങളില്‍ ഈ നയം ഗുണം ചെയ്തതും നമുക്ക്‌ ശ്രദ്ധിക്കാതെ പോയിക്കൂട.

യുക്തി ഭദ്രമായ വിമര്‍ശനങ്ങളെ ഭരണ പക്ഷം അംഗീകരിക്കുകയും വസ്തുതകളേ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം പ്രതിപക്ഷം സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ മാറ്റം ഉണ്ടാകുക തന്നേ ചെയ്യും. ഇപ്പോള്‍ LDF ഉം UDF ഉം തമ്മില്‍ വലിയ അന്തരമൊന്നും ഇല്ലല്ലോ

njjoju said...

"സ്മാര്‍ട്ട്‌ സിറ്റി പോലുള്ള കാര്യങ്ങളില്‍ ഈ നയം ഗുണം ചെയ്തതും നമുക്ക്‌ ശ്രദ്ധിക്കാതെ പോയിക്കൂട."

എന്താണ് ഈ ഗുണമെന്നറിഞ്ഞാല്‍ കോള്ളാം. ഇതും ഒരു പുകമറതന്നെ. “സംസ്ഥാനത്തിന്റെ താത്പര്യം” സംരക്ഷിക്കുന്നു എന്നു വരുത്താനുള്ള പരിശ്രമം. ഒരു മാതിരി മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡേര്‍സിന്റെ ഓഫര്‍ പോലെ. ഒന്നു മാറി മറ്റൊന്നു വരുന്നു എന്നു മാത്രം. ഫലത്തില്‍ എല്ലാം ഒരു പോലെയണ്.

കിരണ്‍ തോമസ് said...

ജോജു ഉമ്മന്‍ ചാണ്ടിയുടെ കരാറിലും ഒരു പാട്‌ മെച്ചപ്പെട്ടിട്ടുണ്ട്‌. അത്‌ കാണാതെ വയ്യ. അന്ന് സ്മാര്‍ട്ട്‌ സിറ്റി നമ്മുടെ ആവശ്യം പോലേയായിരുന്നു. ഇന്ന് അത്‌ അവരുടെ ആവശ്യമായി. അത്‌ അത്രക്ക്‌ മോശമാണോ? അതില്‍ എവിടെയാണ്‌ പുകമറ. VS നെ എനിക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നത്‌ സ്മാര്‍ട്ട്‌ സിറ്റി നയത്തില്‍ മാത്രമാണ്‌

njjoju said...

കിരണ്‍ പറയൂ എന്താണു മെച്ചമുണ്ടായതന്ന്? ഞാന്‍ മറുപടി നല്‍കാന്‍ ശ്രമിക്കാം. കൊച്ചിയുടെ സാധ്യതകള്‍ മാത്രമാണ് അവരെ മോഹിപ്പിക്കുന്നത്. അത് അന്നും ഇന്നും ഒരു പോലെ തന്നെ. ഇപ്പോഴും അത് അവരുടെ ആവശ്യമാണ് എന്ന നില വന്നിട്ടൊന്നുമില്ല. അവരുടെ തീരുമാനം അവര്‍ പറഞ്ഞു. ഇപ്പോഴും പന്ത് ഗവര്‍മെന്റിന്റെ കോര്‍ട്ടില്‍ തന്നെയല്ലെ?

കിരണ്‍ തോമസ് said...

26% ഓഹരി സര്‍ക്കരിന്‌
ഇന്‍ഫൊ പാര്‍ക്ക്‌ വേണ്ട
സ്ഥലത്തിന്‌ കൂടുതല്‍ വില
കൊച്ചിയിലും പരിസര ജില്ലകളിലും സര്‍ക്കര്‍ തതപര്യത്തില്‍ സമാന പദ്ധതികള്‍ പാടില്ല എന്ന വ്യവസ്ഥ ഇപ്പോള്‍ ഇല്ല

ഇതൊക്കെ മറ്റങ്ങള്‍ തന്നെയല്ലേ?

Radheyan said...

വിഷണറികളില്ലാത്തത് നമ്മുടെ ഭരണാധികാരികളുടെ വലിയ പോരായ്മയാ‍ണ്.സംസ്ഥാനാന്തരവും രാജയാന്തരവുമായ പ്രവാസവും ഈ മസ്തിഷ്ക്ക ചോര്‍ച്ചക്ക് ഹേതു ആയിട്ടുണ്ടാവും.

സര്‍ സി.പിയും അച്ചുതമേനോനുമൊഴിച്ച് (അതിനു മുന്‍പ് രാജാ കേശവദാസും)കേരളം ഭരിച്ചിരുന്നവരാരും വിഷണറികളായിരുന്നില്ല.ഇ.എം.എസ്. ജനകീയാസൂത്രണം പോലെ താത്വികമായ ചില സംഭാവനകള്‍ നല്കിയിട്ടുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ ഭരണനിര്‍വഹണം വളരെ പരിതാപകരമായിരുന്നു.നയപരമായി കരുത്തുള്ള ഒരു മന്ത്രിസഭ ആയിരുന്നു 57 ലേത്.അന്ന് തന്നെ സഖാക്കള്‍ക്ക് ഒരു കാര്യം മനസ്സിലായി.നിലവിലുള്ള ഭരണഘടനക്ക് കീഴില്‍ തങ്ങളുടെ നയപരിപാടികള്‍ വിദൂരസ്വപ്നമായി അവശേഷിക്കും.
ഇതു വരെ കേരളം ഭരിച്ച മന്ത്രിമാരില്‍ മികച്ചവര്‍ 10ല്‍ തഴെയേ കാണു.അതിവിദഗ്ധനെന്നൊക്കെ പറയുന്ന മാണിയെയുന്നും അതിന്റെ 7 അയലത്ത് അടിപ്പിക്കാനാവില്ല.
1.ആച്ചുതമേനോന്‍ (നല്ല വിഷണറി.ബ്യൂറോക്രസിയെ നന്നായി നിയന്ത്രിച്ചു)
2.കെ.ആര്‍.ഗൌരി (കാര്യങ്ങള്‍ ചെയിപ്പിക്കാന്‍ പ്രാപ്ത)
3.പിണറായി വിജയന്‍ (വൈദ്യുതി ഉല്പാദനത്തില്‍ വിപ്ലവകരമായ വേഗത)
4.ബേബി ജോണ്‍ (കാര്യപ്രാപ്തി,നയചാതുരി)
6.വി.എം.സുധീരന്‍(ആത്മാര്‍ത്ഥത,ഉത്തരവാദിത്ത ബോധം)
7.സി.എച്.മുഹമ്മദ് കോയ(നയചതുരന്‍,സത്യസന്ധന്‍)
8.ഇ.ചന്ദ്രശേഖരന്‍ നായര്‍(പൊതുവിതരണത്തിലെ മാവേലി മാതൃക.ദിവാകരന്‍ ഇദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കണം)
9.വി.വി.രാഘവന്‍ (കാര്‍ഷികവൃത്തിക്ക് മാന്യത നല്‍കാന്‍ ശ്രമിച്ചു.ഗ്രൂപ്പ് ഫാമിംഗ് പ്രധാന നേട്ടം)
10.പി.എസ്.ശ്രീനിവാസന്‍ (റവന്യൂ എന്ന അഴിമതി വനത്തില്‍ നിന്ന് ഒരു കറയും പറ്റാതെ പുറത്ത് വന്നു എന്നത് തന്നെ വലിയ നേട്ടം.മാണിയും ഇസ്മയിലും ഈ വകുപ്പില്‍ ആവോളം ദുഷ്പേര്‍ കേള്‍പ്പിച്ചു)
11. ഇപ്പോഴത്തെ മന്ത്രിസഭയില്‍ നിന്നു 2 പേരെ താല്‍ക്കലികമായി ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. 1.ഇളമരം കരീം 2.തോമസ് ഐസക്ക്.

ഈ പ്രതിഭാ ദാരിദ്ര്യം മറികടക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്.സത്യസന്ധരും കര്‍മ്മകുശലുരും കാഴ്ച്ചപാടുള്ളവരുമായ ഒരു രാഷ്ട്രീയ നിരയെ വളര്‍ത്തി കൊണ്ടുവരാന്‍ സമൂഹത്തിനും ബാധ്യതയുണ്ട്.

കിരണ്‍ തോമസ് said...

ജോജു , കണ്ണൂസ്‌
C.R. നീലക്ണ്ഠന്റെ ഈ ലേഖനം വായിക്കുമല്ലോ? അഭിപ്രായം അരിയിക്കുക

A.D.B ഇടക്കാല വിധി നല്‍കുന്ന സൂചനകള്‍

njjoju said...

C.R. നീലക്ണ്ഠന്റെ ലേഖനത്തെക്കുറിച്ചും രാധേയന്റെ കമന്റിനെക്കുറിച്ചുമുള്ള അഭിപ്രായം പിന്നീട് അറിയീക്കാം. ആദ്യം സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചുള്ള അഭിപ്രായം പറയാം.

കിരണ്‍ പറഞ്ഞതൊക്കെ മാറ്റങ്ങള്‍ തന്നെയാണ്. അത് രണ്ടു ഗവര്‍മെന്റുകളുടെയും സമീപനത്തിലെ മാറ്റങ്ങളാണ്. ഉമ്മന്‍‌ചാണ്ടി ഗവര്‍മെന്റ്റിന് ഏതു വിധേനയും സ്മാര്‍ട്ട് സിറ്റി വരുത്തുക എന്ന ലക്ഷ്യമായിരുന്നു. അതേ സമയം നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രം മതി സ്മാര്‍ട്ട് സിറ്റി അല്ലെങ്കില്‍ വേണ്ട് എന്ന നിലപാടായിരുന്നു അച്യുതാനന്ദന് (കഴിഞ്ഞ LDF യോഗത്തിനു മുന്‍പുവരെ.) ഇതിലെ തെറ്റും ശരിയും അവരവരുടെ കാ‍ഴ്ചപ്പാടുകളനുസരിച്ചു മാറും. ഇതുവരെയും സ്മാര്‍ട്ട് സിറ്റി വരും എന്ന് ഉറപ്പായിട്ടീല്ല. ഈ ആശങ്കയുള്ളിടത്തോളം കാലം ആരും അച്യുതാനന്ദനെ കുറ്റം പറയില്ല. ഏതെങ്കിലും അവസരത്തില്‍ സ്മാര്‍ട്ട് സിറ്റി വരില്ല എന്നുറപ്പായാല്‍ ഇപ്പോള്‍ അച്യുതാനന്ദനെ പിന്താങ്ങുന്നവരുള്‍പ്പെടെ എല്ലാവരും കുറ്റം പറയാന്‍ തുടങ്ങും.(കോണ്‍ഗ്രസ്സുകാരുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ.)

ഇനി രണ്ടു സര്‍ക്കാരുകളുടെയും കാലത്തെ മാറ്റങ്ങളെ പരാമര്‍ശിക്കാം.
ഇന്‍ഫോപാര്‍ക്ക് നിലകൊള്ളുന്ന 62.5 ഏക്കറാണ് 109 കോടിക്കെ കൈമാറാനിരുന്നത്. അതേ സമയം ഇപ്പോള്‍ അത് ഈ 62.5 ഏക്കര്‍ ഒഴിച്ചുള്ള 246 ഏക്കര്‍ 104 കോടിക്ക് കൈമാറാമെന്നു പറയുന്നത്. മരൊറ്റു 100 ഏക്കര്‍ 36കോടിക്കും വേറേയൊരു 100 ഏക്കര്‍ ഫ്രീ ആയും നല്‍കാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വ്യവസ്ഥ. അതിനു പകരം ഇപ്പോള്‍ ഒന്നും ഫ്രീ ആയി നല്‍കുന്നില്ല പകരം 236 എക്കര്‍ 26 കോടിക്ക് കൊടുക്കുന്നു. (അതായത് 200 കോടി 36 കോടിക്കു കൊടുക്കുന്നതോ 236 കോടി 26 കോടിക്കു കൊടുക്കുന്നതോ ഏതാണു മെച്ചം.) ചുരുക്കത്തില്‍ ഇന്‍ഫോപ്പാര്‍ക്ക് ഉള്‍പ്പെടെയുള്ള 262.5 ഏക്കര്‍ 145 കോടിക്കു കൊടുക്കാമെന്നു പറഞ്ഞത് ഇപ്പോള്‍ ഇന്‍ഫോപ്പാര്‍ക്ക് ഒഴിച്ചുള്ള 482 ഏക്കര്‍ 130 കോടിക്കു കൊടുക്കുന്നു. ഇനിയുള്ള വ്യത്യാസം 9% ഓഹരി എന്നത് ഇപ്പോള്‍ 16%ഉം പിന്നീട് 26% എന്ന നിലയിലായി.

Thursday, Jun 30, 2005 (The Hindu)
Chief Minister Oommen Chandy also claimed that discussions were on at different levels on the project and that the Dubai Internet City (DIC) was not insisting on the condition that other similar projects should not come up in the State.

ഇത്രയൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയ വ്യസ്ത്യാസങ്ങള്‍.അന്നു 36 കോടിക്കു കൈമാറാനിരുന്ന 200 ഏക്കറിനു തന്നെ VS വിലയിട്ടിരുന്നത് 826 കോടിയാണ്(350+476=826). വെറും ഭൂമികുംഭകോണമെന്ന് ആരോപിച്ചിരുന്ന സ്മാര്‍ട്ട് സിറ്റി എന്നതില്‍ കഴമ്പുണ്ടെന്നും ദുബൈ ഇന്റര്‍ നെറ്റ് സിറ്റി എന്നാല്‍ റിയല്‍ എസ്റ്റേറ്റ്കാരല്ലെന്നും അച്യുതാന്ദനു വരെ മനസ്സിലായി. (ഇത്രയും എനിക്കു ഇന്റര്‍നെറ്റില്‍ നിന്നു ലഭ്യമായ കാര്യങ്ങള്‍, തെറ്റുണ്ടെങ്കില്‍ തിരുത്താം.)

അതുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടുകള്‍ ശരിയല്ലായിരുന്നെന്ന് ഞാന്‍ പറയില്ല. ഇനി മറ്റൊരു ഗവര്‍മെന്റ് അതിലും താണ വിലയ്ക്ക് ഭൂമി നല്‍കിയിരുന്നെങ്കില്‍ ഞാനതിനെയും കുറ്റം പറയില്ല. കാരണം DIC എന്ന ബ്രാന്‍ഡ് നെയിമിനും അവര്‍ ഇന്‍‌വെസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന 1500 കോടിക്കും കേരള സമൂഹത്തില്‍ കാര്യമായ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കുറച്ചുകൂടി ചിന്തിച്ചാന്‍ പ്രശ്നങ്ങളിനിയുമുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തോളം പദ്ധതി താമസിച്ചു. ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അല്ലെങ്കിലോ ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നിട്ടൂണ്ടാകും. ഒരു വര്‍ഷത്തോളം താമസിച്ചു എന്നു പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തന ക്ഷമമാകാന്‍ ഒരു വര്‍ഷം താമസിക്കും എന്നര്‍ത്ഥം. രണ്ടായിരം പേര്‍ ജോലിചെയ്യേണ്ടിയിരുന്നു എന്നു കരുതുക. രണ്ടൂ ലക്ഷം വാര്‍ഷിക ശമ്പളം. നാപ്പതുകൊടു രൂപാ നേരിട്ട് ശമ്പള ഇനത്തില്‍ തന്നെ കിട്ടൂമായിരുന്നു. അതില്‍ ഏതാണ് പത്തുകോടിയെങ്കിലും കേരളത്തില്‍ ചിലവാക്കപ്പെടേണ്ടതായിരുന്നു. അതായത് നമ്മുടെ ചെറുകിട കച്ചവടക്കാര്‍, ഹോട്ടലുകാര്‍ തുടങ്ങി തൂപ്പുകാര്‍ വരെയുള്ളവര്‍ക്കു കിട്ടേണ്ടിയിരുന്ന 10 കോടി രൂപാ നഷ്ടമായി.

ഇനി ഇന്‍ഫോപാര്‍ക്ക് കൈമാറില്ല എന്നു പറഞ്ഞാല്‍ അവിടെയുണ്ടായിരുന്ന കമ്പനികള്‍ കൈമാറില്ല എന്നാണ് അര്‍ത്ഥം. അതിനോടു ചേര്‍ന്നുള്ള 246 കോടി കൈമാറും എന്നു പറഞ്ഞാല്‍ ഇന്‍ഫോപ്പാര്‍ക്കില്‍ പുതുതായി ഈയിടെ വന്നു ചേര്‍ന്ന കമ്പനികള്‍ കൈമാറും എന്നല്ലേ. (ഇത് എന്റെ സംശയം മാത്രമാണ്.)

പറയാന്‍ ഇനിയുമുണ്ട്. ദീര്‍ഘിപ്പിക്കുന്നില്ല. ഏതു വിധേനയും സ്മാര്‍ട്‌സിറ്റി വരുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു അത് അച്യുതാനന്ദനാണെങ്കിലും ഉമ്മന്‍ചാണ്ടി ആണെങ്കിലും അല്ല മറ്റാരെങ്കിലുമാണെങ്കിലും.

കിരണ്‍ തോമസ് said...

ജോജു
ഈ ലിങ്ക്‌ ഒന്ന് വായിച്ച്‌ നോക്കു.
നെറ്റില്‍ നിന്ന് തന്നെ ലഭിച്ചതാണ്‌

Moorthy said...

ഇടത് വലത് മുന്നണികള്‍ തമ്മില്‍ ഗുണപരമായ ഒരു വ്യത്യാസം എന്തായാലും ഉണ്ട്. സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ അത് വളരെ വ്യക്തമാണ്.

രാധേയന്,
1964ല്‍ 108ല്‍ നിന്നും 32 പേര്‍ ഭൂരിപക്ഷമല്ലായിരുന്നിട്ടും പുറത്ത് വന്നത് അതില്‍ പ്രത്യയശാസ്ത്രപരമായ തലങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടുകൂടിയാണ്. പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ഭൂരിപക്ഷ അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ പറ്റില്ലല്ലൊ. അതുപോലെ 1964 ലെ സാഹചര്യം അല്ല ഇപ്പോള്‍.അന്ന് അന്നത്തെ സാഹചര്യത്തില്‍ ഒരു തീരുമാനം എടുത്തു; ഇപ്പോള്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഒരു തീരുമാനം ഏടുക്കുന്നു.ഏതു കക്ഷിയുടെ കാര്യത്തിലായാലും വ്യക്തിയുടെ കാര്യത്തിലായാലും അതിനെ ലളിതമായി ബന്ധപ്പെടുത്തുന്നത് അത്ര ശരിയായിരിക്കുകയില്ല. ഇന്ന് കോണ്‍ഗ്രസ്സിനെക്കാള്‍ മാറ്റി നിര്‍ത്തപ്പെടേണ്ട ഒരു കക്ഷി/മുന്നണി രംഗത്തുണ്ട് എന്നത്കൊണ്ടാണ് യു.പി.എ സര്‍ക്കാരിനെ പുറത്ത് നിന്നു പിന്താങ്ങാന്‍ ഇടതുപക്ഷം തീരുമാനിച്ചത്.ഇക്കാര്യത്തില്‍ വളരെയധികം വിശദീകരണങ്ങള്‍ അവര്‍ നല്‍കിയിട്ടുണ്ട്. തമ്മില്‍ ഭേദം തൊമ്മനാണെന്ന് സമ്മതിക്കാതിരിക്കുന്നത് അരാഷ്ട്രീയതയാണെന്ന് പണ്ട് സിവിക് ചന്ദ്രന്‍ പറഞ്ഞത് ഇവിടെ പ്രസക്തമാണ്.

വി.എസ്സിനൊ മറ്റംഗങ്ങള്‍ക്കോ സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാന്‍ അധികാരമുണ്ടെന്നേ പറഞ്ഞുള്ളൂ.

സുരലോഗത്തിന്

അംഗങ്ങളുടെ വോട്ട് കൊണ്ട് മാത്രമല്ല എതെങ്കിലും കക്ഷി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. പാര്‍ടിയുടെ കാഴ്ച്ചപാടില്‍ മാറ്റം ഇപ്പോള്‍ വന്നിട്ടുണ്ടെന്ന് സുരലോഗം പറയുമ്പോള്‍ കുറെകാലം മുന്‍പ് അവരുടെ നയങ്ങള്‍ കുറെക്കൂടി നല്ലതായിരുന്നു എന്ന് കൂടി അത്ഥം ഉണ്ടല്ലോ? അപ്പോഴും മാധ്യമങ്ങള്‍ അത് അംഗീകരിച്ചിട്ടില്ല എന്നതിനുദാഹരണമായാണ് ചില കോമ്പിനേഷനുകളെക്കുരിച്ച് മുന്‍പത്തെ കമന്റില്‍ സൂചിപ്പിച്ചത്.

njjoju said...

കിരണ്‍,

ചര്‍ച്ചാവേദിയുടെ ബ്ലോഗു വായിച്ചു. ഞാന്‍ പറയാത്ത എന്തെങ്കിലും അതില്‍ പറഞ്ഞിട്ടൂണ്ടോ? കിരണ്‍ ഒരിക്കല്‍ കൂടി രണ്ടും വായിച്ചു നോക്കൂ. എന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരമോ വാദങ്ങള്‍ക്കുള്ള മറുപടിയോ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല.

njjoju said...

മൂര്‍ത്തി,

ചിലര്‍ക്ക് ആരു ചിരിച്ചാലും തങ്ങളെ നോക്കിയാണ് എന്നു തോന്നാറുണ്ട്.

ആന്റണി-കരുണാകരന്‍, കരുണാകരന്‍-ഉമ്മന്‍‌ചാണ്ടി, കരുണാകരന്‍-മുരളി, കരുണാകരന്‍-ഗംഗാധരന്‍, കരുണാകരന്‍-ഉണ്ണീത്താന്‍, മുരളീ-ഉണ്ണീത്താന്‍, ബാലകൃഷ്ണപിള്ള-ഗണേഷ് കുമാര്‍, തിലകന്‍-അമ്മ, പൃഥ്വിരാജ്-ജഗതി, മിരാജാസ്മിന്‍-കുടുംബം, ജോമോള്‍-കുടുംബം, ഗാംഗുലി-ചാപ്പല്‍ ഇവയൊക്കെയും ആഘോഷിച്ചതായാണ് എന്റെ ഓര്‍മ്മ. വിവദങ്ങളെവിടെയുണ്ടോ അവിടെ മാധ്യമങ്ങളുമുണ്ട്.
(മാധ്യമങ്ങളുടെ രാഷ്ടീയ ചായ്‌വിനെക്കുറിച്ചൊക്കെ നാം നേരത്തേ തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കിയതാണ്. അതിലൊന്നും പൊതുവെ ആര്‍ക്കും തര്‍ക്കമില്ലതന്നെ.)

കിരണ്‍ തോമസ് said...

ജോജു

ഇന്‍ഫോപാര്‍ക്ക്‌ ഉള്‍പ്പെടുന്ന വികസിത മേഖലക്ക്‌ അതായത്‌ 62.5 Hot proparty ക്ക്‌ 109 കോടി രൂപയും. ബാകി അവികസിതമായ 100 ഏക്കറിന്‌ 36 ക്കൊടിയും. ബാകി 100 ഫ്രീയുമാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഓഫര്‍.

എന്നാല്‍ അവികസിതമായ 246 ഏക്കര്‍ ( ഇന്‍ഫൊ പാര്‍ക്ക്‌ പോലെയുള്ള വികസനമില്ലാത്തത്‌) 104 കോടിക്ക്‌ സ്മാര്‍ട്ട്‌ സിറ്റി നല്‍കാന്‍ തയ്യാറായിരിക്കുന്നത്‌. അതായത്‌ എക്കറിന്‌ 42 ലക്ഷം . ഇനി ഉമ്മന്‍ ചാണ്ടിയുടെ ഫോര്‍മുല പ്രകാരം 200 ഏക്കറിന്‌ 36 കോടി രൂപ അതായത്‌ ഏക്കറിന്‌ 18 ലക്ഷം മാത്രം. ഏക്കര്‍ ഒന്നിന്‌ 24 ലക്ഷത്തിന്റെ വ്യത്യാസം. ഇനി 100 ഏക്കര്‍ സൌജന്യം നല്‍കുമ്പോഴും സര്‍ക്കാര്‍ ഓഹരി വെറും 9%. എന്നാല്‍ ഇന്ന് അത്‌ 26%. ഉമ്മന്‍ ചാന്റിയുടെ കാലത്തുള്ള കരാറില്‍ കൊച്ചിയിലോ പരിസര പ്രദേശങ്ങളിലോ സര്‍ക്കാര്‍ അഭിമുഖ്യത്തില്‍ സമാനമായ മറ്റൊരു പദ്ധതി പാടില്ല എന്ന വ്യവസ്ഥയും. അതും ഇപ്പോള്‍ ഇല്ല എന്ന് ശ്രദ്ധിക്കുക.

ഇനി ഇതൊക്കെ സമ്മതിച്ച്‌ വന്ന സ്മാര്‍ട്‌ സിറ്റിക്കാരോട്‌ വീണ്ടും വിലപേശന്‍ കഴിയുന്ന രീതിയിലുള്ള സംഭവ വികാസങ്ങള്‍ തുടര്‍ന്നുണ്ടാകുന്നു. JB ഗ്രൂപ്പും മുത്തൂറ്റും ബദല്‍ നിര്‍ദ്ദേശം വച്ചിരിക്കുന്നു. സ്ഥലത്തിന്‌ 180 കോടി വരേ തരാന്‍ മുത്തൂറ്റ്‌ താത്പര്യം പ്രകടിപ്പിക്കുന്നു.

കൊച്ചിയിലോ പരിസര പ്രദേശത്തോ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സമാന പദ്ധതി പാടില്ല എന്ന നിര്‍ദ്ദേശമൊക്കെ ഒരു വ്യവസായം കൊണ്ടു വരുന്നു എന്ന പേരില്‍ സര്‍ക്കാരിന്റെ അവകാശം കൈയടക്കുന്ന പോലത്തെ നിബന്ധനയല്ലേ? നമ്മള്‍ സ്മാര്‍ട്ട്‌ സിറ്റിയില്‍ നിന്ന് പണമൊന്നും വാങ്ങിയിട്ടില്ലല്ലോ?.

മിടുക്കന്‍ said...

മറ്റെന്തും പോലെ, വിയെസ്സാണ് ശരി, അല്ലെങ്കില്‍ പിണറായി മാത്രമാണ് ശരി... എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല.
പക്ഷെ, ഒന്നൊര്‍ത്താല്‍, (സ്മാര്‍ട്ട് സിറ്റിയും, ADBയും )നമുക്ക് നല്ലത് പിണറായിയും വിയെസ്സും ഇങ്ങനെ ഒടക്കി നില്‍ക്കുന്നതല്ലേ..?
(ധൈര്യായിട്ട് തെണ്ടിത്തരം കാണിക്കാന്‍ രണ്ടാള്‍ക്കും പറ്റില്ല..)
ഇവര്‍ ഒരുമിച്ചായിരുന്നെങ്കിലത്തെ കാര്യം പിന്നെ പറയാനില്ലല്ലൊ...

കിരണ്‍ തോമസ് said...

മിടുക്ക അതില്‍ 100% ശരിയില്ല. കാരണം ഇവരുടെ ഉടക്ക്‌ ഭരണത്തെ ബാധിച്ചു കഴിഞ്ഞു. പക്ഷെ ഇതില്‍ വേറൊരു കാര്യം ഒളിഞ്ഞ്‌ കിടപ്പുണ്ട്‌. VS ഉം പിണറായിയും ഒന്നിച്ച്‌ നിന്നിരുന്നു എങ്കില്‍ എന്ന വസ്തുത. ഇവര്‍ ഒന്നിച്ച്‌ നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നാണ്‌ ലവ്‌ലിനും വെട്ടി നിരത്തല്‍ സമരവും പാര്‍ട്ടിയില്‍ വെട്ടി നിരത്ത്ലുമൊക്കെ ഉണ്ടായത്‌. അതികൊണ്ട്‌ ഇതില്‍ 50% ശരിയുണ്ട്‌

മിടുക്കന്‍ said...

എന്റെ പൊന്നു കിരണ്‍ തോമസേ,
അപ്പോള്‍ പറഞ്ഞു വരുമ്പോള്‍, അച്ചുമാമ്മന്‍ മുഖ്യനും പിണറായി സെക്രട്ടറിയും ആയുള്ള ഭരണ സംവിധാനത്തിന്‍ കിഴില്‍, പാര്‍ട്ടിക്ക് നേടാവുന്ന ‘മുറ്റ്‘ അഥവാ ‘ഇടിവെട്ട്’ പെര്‍ഫൊര്‍മന്‍സ് ആണ് ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നത്, അല്ലേ..?
**
ഇപ്പോള്‍ ഭരണമല്ലേ ബാധിച്ചിട്ടുള്ളു, ഒന്നിച്ചായിരുന്നേല്‍, നമ്മടെ നടുവൊടിച്ചേനെ, രണ്ടും കൂടെ..
:)

Anonymous said...

കിരണ്,

മറ്റൊരു 236 എക്കര് 26 കോടിക്ക് കൊടുക്കുന്നത് അറിഞ്ഞില്ല എന്നു തോന്നുന്നു.

ഞാനാദ്യമേ പറഞ്ഞല്ലോ ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്ന്ന്.

26% ഓഹരിയെക്കാള് നല്ലതാണ് 27% ഓഹരി, അതിലും നല്ലതാണ് 28% ഓഹരി. ഏക്കറിന് 42 ലക്ഷം കിട്ടൂന്നതിലും നല്ലതാണ് നാല്പത്തിരണ്ടു ലക്ഷത്തി ഒന്ന് കിട്ടുന്നത്. ഇനി അച്യുതാനന്ദന് സര്ക്കാര് ഒരു തുകയ്ക്ക് സ്മാര്ട്സിറ്റിയെ പ്രവര്ത്തിക്കാന് അനുവദിച്ചു എന്നു കരുതുക. അതിലും കൂടുതല് കിട്ടൂമായിരുന്നു എന്നു വാദിക്കാം. ഇങ്ങനെ ചിന്തിച്ചാല് എങ്ങും ചെന്നെത്തില്ല.

സര്ക്കാരിനു പ്രതിഫലമായി കിട്ടൂന്ന 150 കോടിയല്ല ഇവിടെ പ്രയോജനമാകാന് പോകുന്നത്. സര്ക്കാരിന്റെ ഷെയറായ 26% ഉം അല്ല. (ഇതൊന്നും പ്രയോജനമല്ലെന്നല്ല)സ്മാര്ട്ട് സിറ്റിയില് 33000 തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നു പറയുന്നു. ഇതില് നാലിലൊന്നുപോലും കേരളത്തില് നിന്നാകുമെന്നു തീര്ത്തു പറയാനാവില്ല. പക്ഷേ ഇപ്പോഴത്തെ ഒരു മാര്ക്കറ്റ് അനുസരിച്ച് ഒരു സോഫ്റ്റ്വെയര് എന്ജിനീയറുടെ പ്രതിവര്ഷശമ്പളം എന്നത് എന്റെ അറിവില് 2ലക്ഷമാണ്. ഇത്തരം 30000 തൊഴിലവസരങ്ങളാണ് നേരിട്ട് സൃഷ്ടിക്കപ്പെടാന് പോകുന്നത്. അതായത് പ്രതിവര്ഷം 60000 ലക്ഷം രൂപയാണ് സ്മാര്ട്ട് സിറ്റിയില് നിന്നും മൊത്തമായി ശമ്പള ഇനത്തില് ലഭിക്കുക. ഇതിന്റെ ആറിലൊന്നെങ്കിലും കേരളത്തില് ചിലവാകുകയില്ലേ. അതായത് പ്രതിവര്ഷം കേരളത്തിന് 10000 ലക്ഷം രൂപാ (നൂറു കോടി)ചെലവാക്കപ്പെടുന്നു. ഇതിന്റെ പ്രയോജനം ആര്ക്കാണ് കിട്ടുക. കച്ചവടക്കാര്, ഹോട്ടലുകാര് തുടങ്ങിയുള്ളവര്ക്കാണ്. അതായത് ശരിയായി ആസൂത്രണം ചെയ്താല് ഈ 10000 ലക്ഷത്തിന്റെ പ്രയോജനം ഇവിടൂത്തെ സാധാരണക്കാരനായ കര്ഷകനു വരെ കിട്ടേണ്ടതാണ്. പ്രതിവര്ഷം കിട്ടേണ്ട ഈ നൂറുകോടിയിമായി തട്ടിച്ചുനോക്കുമ്പോള് സര്ക്കാരിന് ആകെ കിട്ടൂന്ന നൂറ്റി അന്പതു കോടിയോ 26% ഓഹരിയോ വലിയ കാര്യമല്ല എന്നാണ് എന്റെ പക്ഷം.(വേണ്ട എന്നല്ല.)
യഥാര്ത്ഥത്തില് ഈ കണക്കുകള് ഉയരാനേ സാധ്യതയുള്ളൂ.

ബാംഗളൂര് ഞാന് താമസിക്കുന്ന സ്ഥലത്തിന്റെ 1 കിലോമീറ്റര് റേഡിയസില്തന്നെ നാലു മലയാളീ ഹോട്ടലുകളും മൂന്നു മലയാളീ മെസ്സുകളുമുണ്ട്. ഇതിലാകെക്കൂടെ ഏകദേശം നൂറു ജോലിക്കാറ്റെങ്കിലും ഉണ്ട്. കന്നട, തമിഴ്, ആന്ധ്ര ഹോട്ടലുകളും മെസ്സുകളും വേരെ. നൂറു ജോലിക്കാര് എന്നു പറയുമ്പോള് നൂറു കുടുംബങ്ങള് എന്നു വേണം മനസ്സിലാക്കേണ്ടത്ത്.

എന്റെ അഭിപ്രായത്തില് ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സര്ക്കാര് എണ്ണൊത്തിട്ടപ്പെടുത്തിയ തൊഴിലവസരങ്ങളെക്കാള് സാധാരണക്കാരന് പ്രയോജനപ്രദം.

ബാംഗ്ലൂരിലെ ഐ.ടി ഇന്ഡസ്ട്രിയുടെ പ്രയോജനം ഇവിടുത്തെ തുണി ഇസ്തിരിയിട്ടുകൊടുക്കുന്നവര് വരെ അനുഭവിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു വികസനത്തിന് സര്ക്കാരിന്റെ ഭാഗത്തുനിന്ന് എന്തു വിട്ടുവീഴ്ചകളുണ്ടായാലും അതിനെ അഴിമതിയെന്നോ ഭൂമി കുംഭകോണമെന്നോ ഞാന് പറയില്ല. അതിലെ ലാഭവും നഷ്ടവും പറയേണ്ടി വരുന്നത് ഒരു സര്ക്കാരിന്റെ ഗതികേടെന്നേ (സാമ്പത്തികമല്ല, വെറും രാഷ്ടീയമായ ഗതികേട്) ഞാന് കരുതൂ.

-joju

Moorthy said...

ജോജു പറഞ്ഞത് ശരിയാണ്. എല്ലാം കാഴ്ച്ചപ്പാടിന്റെ പ്രശ്നം തന്നെയാണ്. പറഞ്ഞ രീതിയിലുള്ള തൊഴിലവസരങ്ങളൊക്കെ കേരളത്തിനു കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളോടെ ഇവിടെ ഉണ്ടാക്കാന്‍‍ സാധിക്കുകയാണെങ്കില്‍ അതല്ലേ നല്ലത്? രാഷ്ട്രീയമായ ഇച്ഛാശക്തി എന്നു പറയുന്നത് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് തന്നെയല്ലേ?

njjoju said...

മൂര്‍ത്തീ,

9% ഓഹരിയേക്കാളും എന്തുകൊണ്ടും നല്ലെതാണ് 26% ഓഹരി. ഏക്കറിന് 18 ലക്ഷം കിട്ടുന്നതിലും എന്തുകൊണ്ടൂം നല്ലതാണ് ഏക്കറിന് 46 ലക്ഷം കിട്ടൂന്നത്.

ഇന്‍ഫോപ്പാര്‍ക്ക് വിട്ടുകൊടുക്കുന്നില്ല എന്ന നില വന്നപ്പോള്‍ 26 കോടിക്ക് 236 ഏക്കര്‍ കൊടുക്കേണ്ടി വരുന്നു. 26% ഓഹരി എന്നു പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം DIC ക്ക് വേണമെന്നായി. ഉടമസ്ഥാവകാശത്തിലും തര്‍ക്കമുണ്ടായി. അതായത് സര്‍ക്കാര്‍ പറഞ്ഞതുമുഴുവന്‍ അവര്‍ അപ്പാടെ സ്വീകരിക്കുകയല്ലായിരുന്നു. അതേസമയം സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തിലെ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള സമയത്താണ് (മാര്‍ച്ച് 10)LDF യോഗം ചേരുന്നതും സ്മാര്‍ട്ട് സിറ്റി നഷ്ടമാകരുതെന്നും, സര്‍ക്കാര്‍ വിട്ടു വീഴ്ചക്ക് തയ്യാറാകണമെന്നുമുള്ള തരത്തിലുള്ള ഉപദേശങ്ങള്‍ സര്‍ക്കാരിനു കൊടുക്കുന്നത്.അതായത് ഞാന്‍ മനസ്സിലാക്കിയൈടത്തോളം താങ്കള്‍ പറഞ്ഞ സര്‍ക്കാരിന്റെ ഇച്ഛാശക്തികാരണം സ്മാര്‍ട്ട് സിറ്റി നഷ്ടകാകുമെന്ന നിലവന്നപ്പോഴാണ് LDF ഇടപെടുന്നത് .(അല്ലെങ്കില്‍ ഇതു ചര്‍ച്ചയ്ക്ക് വരേണ്ട കാര്യം പോലുമില്ല)

സര്‍ക്കാരിനു DIC യില്‍ താത്പര്യമില്ലെങ്കില്‍ അവരുമായുള്ള ചര്‍ച്ചകളവസാനിപ്പിച്ച് പകരം സംവിധാനങ്ങള്‍ കണ്ടെത്തി എത്രയും പെട്ടന്ന് അതുനടപ്പിലാകാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിനു പകരം ചര്‍ച്ചചെയ്ത് ചര്‍ച്ച ചെയ്ത് നീട്ടിക്കൊണ്ടു പോകുന്നതുകൊണ്ട് എന്തു സംസ്ഥാനതാത്പര്യമാണ് സംരക്ഷിക്കപ്പെടുക?
ഇത്രയും നാളത്തെ കാലതാമസം കൊണ്ടു തന്നെ കേരളത്തിനുണ്ടായ നഷ്ടം കണക്കുകൂട്ടിയിട്ടൂണ്ടോ? ഇനിയും താമസിക്കും തോറും ഈ നഷ്ടം കൂടൂകയേ ഉള്ളൂ.

Moorthy said...

എന്തായാലും യു.ഡി.എഫ് സമ്മതിച്ച വ്യവസ്ഥകളെക്കാള്‍ കേരളത്തിനു ഗുണകരമായ വ്യവസ്ഥകളോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്മാര്‍ട് സിറ്റി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് സമ്മതിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.(ഇപ്പോള്‍ ഹോങ്ങ്കോങ്ങ് ആസ്ഥാനമായുള്ള ജെ.ബി.ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട്.) ഈ സ്ഥലവും ഇന്‍ഫോപാര്‍ക്കുമൊക്കെ വെറുതെ കൊടുത്തിരുന്നുവെങ്കില്‍ എത്രയൊ മുന്‍പ് സ്മാര്‍ട് സിറ്റി വന്നിരുന്നേനെ ഇല്ലേ? അതു മതിയോ? ഇതുവരെ ‘നഷ്ടപ്പെട്ട‘ ശമ്പളത്തിന്റെ കണക്കുകളല്ല നാം ഇതിനെ വിലയിരുത്താന്‍ ഉപയോഗിക്കേണ്ടത്. കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ രീതിയില്‍ പദ്ധതി നടപ്പിലാക്കുക എന്നത് തന്നെയായിരിക്കണം പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

Anonymous said...

സുഹൃത്തുക്കളെ,
മലയാളിക്കു വേണ്ടതു വിവാദങ്ങള്‍ മാത്രമാണു. നാം വിവാദങ്ങള്‍ വിതച്ചു വിവാദങ്ങള്‍ ഉണ്ടു ജീവിക്കും. ഇന്ത്യയില്‍ സോഫ്റ്റ്‌വയര്‍ മേഘലയില്‍ ഏറ്റവും അതികം കുതിച്ചു ചാട്ടമുണ്ടായതും ഏറ്റവുമതികം തൊഴിലവസരങ്ങള്‍ ഉണ്ടായതു 96, 97 &98 കാലയളവിലാണു. മറ്റ്‌എല്ലാ സംസ്ഥാനങ്ങളും ഇതന്നേ മുതലെടുത്തു. നമ്മള്‍ ഇന്നും ചര്‍ച്ചയിലാണു.നമുക്കു ചര്‍ച്ചകള്‍ തുടരാം. മറ്റൊരു വിവാദം വീണുകിട്ടും വരെ..