Thursday, March 15, 2007

കത്തോലിക്ക സഭ കോളെജുകളില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍

അടുത്ത അധ്യയന വര്‍ഷം മുതല്‍ ദാരിദ്ര്യ രേഖയില്‍ താഴേയുള്ള 10 വിദ്യാര്‍ത്ഥികളേ കത്തോലിക്ക സഭയുടെ നേതൃത്തില്‍ നടത്തപ്പെടുന്ന എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 5% സീറ്റ്‌ ദളിത്‌ ക്രൈസ്തവര്‍ക്കും 10% സീറ്റ്‌ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കാനും തീരുമാനിച്ചിരിക്കുന്നു.

മംഗളം വാര്‍ത്ത

സ്വയാശ്രയ കോളെജ്‌ വിവദങ്ങള്‍ നടക്കുമ്പോള്‍ ഉള്ള ചര്‍ച്ചകളില്‍ വാര്‍ത്താ അവതാരകര്‍ സഭാ പ്രതിനിധികളോട്‌ നിങ്ങള്‍ എത്ര പാവങ്ങളേ പഠിപ്പിക്കുന്നുണ്ട്‌ എന്ന ചോദ്യത്തിന്‌ ഒരു വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. കാരണം സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഒരു പൊതു മാനദണ്ഡം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത്‌ ഉണ്ടായിരിക്കുന്നു. സഭാ വിശ്വാസിയെന്ന നിലയില്‍ എനിക്ക്‌ അഭിമാനമുള്ള ഒരു തീരുമനം എടുത്തതിന്‌ സഭാ നേതൃത്വത്തേ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ബാക്കി സീറ്റുകളി വാങ്ങാന്‍ പോകുന്ന ഫീസിനേക്കുറിച്ച്‌ എനിക്ക്‌ ആകുലതകളുണ്ട്‌. 70000 മുതല്‍ 90000 വരേ ഫീസ്‌ വാങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ഉണ്ട്‌. അത്‌ ഉണ്ടാകില്ല എന്നും ന്യായമായ ഫീസില്‍ ഉന്നത വിദ്യാഭ്യാസം നല്‍കും എന്ന് ശുഭപ്രതീക്ഷ എനിക്കിപ്പോഴുമുണ്ട്‌.

7 comments:

കിരണ്‍ തോമസ് said...

അടുത്ത അധ്യയന വര്‍ഷം മുതല്‍ ദാരിദ്ര്യ രേഖയില്‍ താഴേയുള്ള 10 വിദ്യാര്‍ത്ഥികളേ കത്തോലിക്ക സഭയുടെ നേതൃത്തില്‍ നടത്തപ്പെടുന്ന എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 5% സീറ്റ്‌ ദളിത്‌ ക്രൈസ്തവര്‍ക്കും 10% സീറ്റ്‌ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കാനും തീരുമാനിച്ചിരിക്കുന്നു

Radheyan said...

ഒരു സംശയം,വെറും സംശയം മാത്രമാണ്,ദുരര്‍ത്ഥമൊന്നുമില്ല,അങ്ങനെ സംശയിക്കമെങ്കിലും.

സഭാ വിശ്വാസിയെന്നാണോ,ക്രിസ്തുവില്‍ വിശ്വാസിയെന്നാണോ പറയേണ്ടത്? താങ്കള്‍ സഭാ വിശ്വാസി എന്ന് പറഞ്ഞ് കണ്ടു.ക്രിസ്തുവിന്റെ അജണ്ടയും സഭയുടെ അജണ്ടയും രണ്ടല്ലേ?അല്ലെങ്കില്‍ ലോകത്ത് ഇത്രയും സഭകള്‍ ഉണ്ടാകില്ലല്ലോ.

താത്വികമായ ഈ സംഗതി വ്യക്തമായാല്‍ താങ്കളുടെ പോസ്റ്റിന്റെ ഉത്തരവും ആവും എന്ന് പ്രതീക്ഷിക്കുന്നും

njjoju said...

കിരണ്‍,
ന്യായമായ ഫീസ് എന്നത് തര്‍ക്കവിഷയാമാണ്. 70000 ഓ 90000 ഓ ആയാലും അത് അന്യായമെന്നു പറയാനുവാനില്ല. ഇത് ഒത്തിരിത്തവണ ചര്‍ച്ച ചെയ്തതും എങ്ങുമെത്താതെ പിരിഞ്ഞതുമാണ്. കുറച്ചെങ്കിലും വിശ്വസനീയ മായ ഒരു വിശദീകരണം കിട്ടിയത് മണീയില്‍ നിന്നു മാത്രമാണ്. ചിലര്‍ക്ക് ഫ്രീയായി പഠിക്കുന്നതാണു ന്യായം, ചിലര്‍ക്ക് 10000. ചിലര്‍ക്ക് 20000.....അതൊക്കെപ്പോട്ടെ ഏതായാലും ഇത് മാതൃകാപരമായ നീക്കമാണ്.അമല്‍‍ജ്യോതി കാഞ്ഞിരപ്പള്ളി, ജ്യോതി തൃശ്ശൂര്‍, ലൂര്‍ദ് തിരുവനന്തപുരം, മരിയന്‍ തിരുവനതപുരം, മാര്‍ ബസേലിയസ് തിരുവനന്തപുരം, രാജഗിരി കൊച്ചി, സഹൃദയ കൊടകര, സെന്റ് ജോസഫ് പാലാ, വിശ്വജ്യോതി വാഴക്കുളം, വിമല്‍ ജ്യോതി ചെമ്പേരി എന്നീ പത്ത് എന്‍‌ജിനീയറിങ് കോളേജില്‍ ഇതു നടപ്പിലാകും.

കിരണ്‍ തോമസ് said...

കത്തോലിക്ക സഭയില്‍ അംഗമാകുക എന്ന് പറഞ്ഞാല്‍ അതൊരു dual മെംബെര്‍ഷിപ്‌ ആണ്‌. സഭയുടെ വിശ്വസമാണ്‌ കത്തോലിക്കര്‍ അംഗീകരിക്കുന്നത്‌. അതുകൊണ്ടാണ്‌ ക്രൈസ്തവര്‍ യാക്കോബയ, കത്തോലിക്ക, ഓര്‍ത്തഡോക്സ്‌ മാര്‍ത്തോമ, പ്രൊട്ടസ്റ്റണ്ട്‌ എന്നിങ്ങനെ നിലകൊള്ളുന്നത്‌. ഇവരെല്ലവരും ക്രൈസ്തവരാകുന്നതൊപ്പം ആ സഭയുടെ വിശ്വസ വ്യത്യാസങ്ങളിലൂടെ വിഭിന്നരാണ്‌. അതുകൊണ്ട്‌ സഭയുടെ ഭാഗമാണ്‌ വിശ്വസവും

കിരണ്‍ തോമസ് said...

ജോജു,

സ്വയാശ്രയ സ്ഥാപങ്ങളില്‍ മെറിറ്റിന്റെ പേരില്‍ ആര്‍ക്കും സൌജന്യ വിദ്യാഭ്യാസം നല്‍കെണ്ടതില്ല എന്ന നിലപാടാണ്‌ എനിക്കുള്ളത്‌. എന്നാല്‍ കഴിവുള്ളവരും സാമ്പത്തീകമായി പിന്നോക്കമുള്ളവരേയും പഠിപ്പിക്കാന്‍ നമ്മുടെ കോളെജുകള്‍ക്ക്‌ വ്യക്തമായ നയമുണ്ടായിരുന്നില്ല. അത്‌ ഉണ്ടായപ്പോള്‍ ചൂണ്ടിക്കാണിച്ചൂ എന്നേ ഉള്ളൂ. സഭയുടെ കോളെജുകളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്‌ ലാഭേഛയില്ലാതെ പ്രവൃത്തിക്കുന്ന സ്വഭാവത്തിലുള്ള ഒരു കോളേജാണ്‌. സര്‍ക്കാര്‍ സ്വയാശ്രയ സ്ഥാപങ്ങള്‍ നല്‍കുന്ന പോലത്തെ ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിനോടടുത്ത്‌ നില്‍ക്കുന്ന ഒരു ഫീസ്‌ ഘടനയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അതുണ്ടായാല്‍ സഭയുടെ നിലപാട്‌ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശകുടെ വായടപ്പിക്കുകയും ചെയ്യും

njjoju said...

ഇനിയും ഇതേക്കുറിച്ച് ഒരു വാദപ്രതിവാദത്തിനു ഞാനില്ല. എന്റെ അഭിപ്രായങ്ങളും നിലപാടുകളും ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടൂണ്ട്.

Joymon | ജോയ് മോന്‍ | ஜோய் மோன் said...

പിന്നോക്ക വിഭാഗത്തില്‍ ഉള്ളവരെ പഠിപ്പിക്കുന്നതൊക്കെ കൊള്ളാം .നല്ലതു തന്നെ..അതിനുള്ള ചിലവ് ആരു വഹിക്കും എന്ന് ഒരു സംശയമുണ്ട്.

ബാക്കിയുള്ള പിള്ളാരുടെ തലയില്‍ ഡൊണേഷന്‍(ഫീസ് ഒരു പരിധിയില്‍ വിട്ട് കൂട്ടാന്‍ പറ്റില്ല എന്നു തോന്നുന്നു) എന്നു പറഞ്ഞു കെട്ടിവക്കുമോ അതോ സഭതന്നെ വഹിക്കുമോ?