Wednesday, March 21, 2007

യഹോവ സാക്ഷികളും ദേശിയഗാനവും

കഴിഞ്ഞ ആഴ്ച്‌ വീട്ടില്‍ പോയപ്പോള്‍ വളരെ രസകരമായ ഒരു പ്രശ്നവുമായി ഞങ്ങളുടെ അയല്‍ക്കാരന്‍ വീട്ടിലെത്തി. പ്രശ്നം ഇതാണ്‌ അദ്ദേഹത്തിന്റെ പേരമകള്‍ക്ക്‌ ഒരു അഡ്‌മിഷന്‍ വേണം പക്ഷേ അഡ്‌മിഷന്‍ ലഭിക്കുന്ന വിദ്യാലയത്തില്‍ ദേശിയഗാനം പാടാനോ ദേശിയഗാനം പാടുമ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല. യഹോവ സാക്ഷികള്‍ എന്ന ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരാണ്‌ ഇവര്‍. ദേശിയ പതാകയേ സലൂട്ട്‌ ചെയ്യുകയോ ദേശിയ ഗാനത്തെ അംഗീകരിക്കുകയോ ഇവര്‍ ചെയ്യില്ല. യഹോവയെ അല്ലാതെ മറ്റൊന്നിനേയും ഇവര്‍ക്ക്‌ വികാരപരാമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സാക്ഷികള്‍ ദേശിയതയില്‍ വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം.

ഇത്രയും വായിക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്ക്‌ എന്തൊക്കയോ വല്ലായ്മകള്‍ തോന്നുന്നുവെങ്കില്‍ ഇനിയും ചിലതു കൂടിയുണ്ട്‌ പറയാന്‍. യഹോവ സാക്ഷികളുടെ ഈ വിശ്വാസം തുടരാന്‍ സുപ്രിം കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്‌ എന്നതാണ്‌. 1985 ഇല്‍ ബിനു മോള്‍ ബിജു ഇമ്മാനുവല്‍ എന്നീ വിദ്യാരത്ഥികളെ ദേശിയ ഗാനം പാടാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് കേരള ഹൈക്കോടതി വിധി പ്രകാരം പുറത്താക്കി. എന്നാല്‍ ഇവരുടെ അപ്പീലിനേത്തുടര്‍ന്ന് ഇവരെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി വിധിക്കുകയായിരുന്നു.

പല കാര്യങ്ങളിലും യഹോവ സാക്ഷികള്‍ വിവാദപരമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ എല്ലാ രാജ്യങ്ങളിലും ഇവര്‍ കോടതിയേ സമീപിക്കാറുണ്ട്‌. ചില ഉദാഹരണങ്ങള്‍ നോക്കാം 1. ഏതു സാഹചര്യത്തിലും രക്തം കൊടുക്കുകയോ വാങ്ങുകയോ ഇല്ല. No Blood എന്ന തലക്കെട്ടില്‍ ഒരു കാര്‍ഡ്‌ ഇവര്‍ കൊണ്ട്‌ നടക്കാറുണ്ട്‌

 2. കവുണ്ട്‌ ( അടക്ക മരം) ഇവരുടെ പറമ്പില്‍ വളര്‍ത്തില്ല. പുതുതായി വാങ്ങുന്ന പറമ്പില്‍ ഉള്ള കവുങ്ങുകള്‍ ഇവര്‍ വെട്ടിക്കളയുന്നു.അടക്ക പാക്കുണ്ടാക്കാന്‍ മാത്രമാണ്‌ പ്രധാനമായി ഉപയോഗിക്കുന്നതെന്നാണ്‌ ഇവരുടേ വിശദീകരണം


 3. 144000 പേര്‍ മാത്രമാണ്‌ സ്വര്‍ഗത്തില്‍ പോകുകയുള്ളൂ എന്നും. ബാക്കിയുള്ളവര്‍ക്ക്‌ (അന്തിമ വിധിക്ക്‌ ശേഷമുള്ളവര്‍ക്ക്‌) ഭൂമിയില്‍ പറുദീസ ലഭിക്കുമെന്നും നരകം ഇല്ലെന്നും ഇവര്‍ വിശ്ദീകരിക്കുന്നു. 144000 എന്ന സംഖ്യില്‍ 1914 മുന്‍പ്‌ യഹോവ സാക്ഷി ആയവര്‍ക്ക്‌ മാത്രമാണ്‌ അംഗത്തമുള്ളൂ.


 4. മദ്യപാനം സാക്ഷികള്‍ മറ്റ്‌ ക്രൈസ്തവ വിഭാഗങ്ങളേപ്പോലെ വിലക്കുന്നില്ല. മദ്യത്തിന്‌ അടിമയാകാന്‍ പാടില്ലാ എന്നേ ഉള്ളൂ


യഹോവ സാക്ഷികളേക്കുറിച്ച്‌ കൂടുതല്‍ വിയവരങ്ങക്ക്‌
 • യഹോവയുടെ സാക്ഷികള്‍ ആരാണ്‌ അവര്‍ എന്തു ചെയ്യുന്നു
 • യഹോവ സാക്ഷികളും വിവിധ രാജ്യങ്ങളിലുള്ള കേസുകളും
 • ബിജോ ഇമ്മനുവല്‍ VS കേരള സര്‍ക്കാര്‍
  • 68 comments:

   കിരണ്‍ തോമസ് said...

   മറ്റ്‌ ക്രൈസ്തവ വിഭാഗങ്ങലില്‍ നിന്ന് വ്യത്യസ്ഥമായ വിശ്വാസം പുലര്‍ത്തുന്നവരാണ്‌ യഹോവ സാക്ഷികള്‍. ദേശിയതയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. ദേശിയ ഗാനം പാടാന്‍ ഇവര്‍ പാടാനോ ബഹുമാനിക്കാനോ ഇവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌. ഇവരേക്കുറിച്ചാണ്‌ ഈ പോസ്റ്റ്‌

   evuraan said...

   ദേശിയതയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. ദേശിയ ഗാനം പാടാന്‍ ഇവര്‍ പാടാനോ ബഹുമാനിക്കാനോ ഇവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌.

   ഭാരതത്തിന്റെ മാത്രമല്ല, ഒരു രാജ്യത്തിന്റെയും ദേശീയതയില്‍ അവര്‍ വിശ്വസിക്കുന്നില്ല.

   ഒന്നോര്‍ത്താല്‍ അതും ശരിയല്ലേ? ഭാഷയും സംസ്കാരവും ഭരണവും രാജാവും വര്‍ണ്ണവും രാജ്യവും ഭക്ഷണരീതിയും എല്ലാം കൂട്ടങ്ങള് തമ്മിലെ physical distance-ന്റെ സൈഡ് ഇഫക്ടൂകളല്ലേ?

   ഇഫക്ടുകള്‍ക്ക് പിന്നില് എവിടൊക്കെയോ പച്ച മനുഷ്യരുണ്ട്, എല്ലായിടങ്ങളിലും..!

   ദില്‍ബാസുരന്‍ said...

   144000 എന്ന സംഖ്യില്‍ 1914 മുന്‍പ്‌ യഹോവ സാക്ഷി ആയവര്‍ക്ക്‌ മാത്രമാണ്‌ അംഗത്തമുള്ളൂ.

   വിചിത്രം തന്നെ. 1914ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരും പട്ടയവും കിട്ടിയിട്ടും കാര്യമില്ല അല്ലേ? (തമാശയാണേയ്.. തല്ലാന്‍ വരല്ലേയ്..)

   കെ.പി.എസ്. said...

   വിശാസങ്ങളുടെ ഒരു കാഠിന്യം അപാരം തന്നെ !
   ഏതായാലും അവരുടെ വിശ്വാസം അവരെ രക്ഷിക്കുന്നുണ്ടല്ലോ...ധാരാളം !!

   കിരണ്‍ തോമസ് said...

   ദില്‍ബാസുരാ ഇതാ 1914 ന്റെ പ്രസക്തിയേപ്പറ്റി വിശദമായ വിവരങ്ങള്‍
   The Watchtower Society & 1914

   http://en.wikipedia.org/wiki/Jehovah's_Witnesses

   ദില്‍ബാസുരന്‍ said...

   കിരണേട്ടാ,
   വായിക്കുന്നു. നന്ദി. :-)

   riz said...

   “വളരെ മനോഹരമായ ആചാരം!”

   santhosh balakrishnan said...

   കിരണിണ്ടെ കുറിപ്പ് വായിച്ഛപ്പോള്‍ ഓര്‍ത്തതാണ്‍...

   മൂന്ന് വര്‍ഷം മുന്പ് കൊച്ഛിയില്‍ ഒരു സ്കൂട്ടര്‍ അപകടത്തില്‍ യഹോവാസാക്ഷി വിശ്വാസിയായ വീട്ടമ്മക്ക് പരിക്കേറ്റു..നിസ്സാര പരിക്കാണ്‍.,രക്തം കയറ്റണമെന്ന് ആദ്യം പരിശോധിച്ഛ ഡോക്റ്ററ് പറഞെങ്കിലും ഇവരുടെ ബന്ധുക്കള്‍ സമ്മതിച്ഛില്ല..രക്തം കയറ്റിയില്ലെങ്കില്‍ രോഗിയുടെ നില ഗുരുതരമാകും എന്ന് ആശുപത്രി അധിക്ര്തരും അറിയിച്ചു..പക്ഷേ ബന്ധുക്കള്‍ നിര്‍ബന്ധിച്ഛ് ആശുപത്രിയല്‍ നന്ന് ഡിസ്ചാര്‍ജ് വാങി മറ്റൊരു ആശുപത്രിയില്‍ ആക്കി..ഇവിടെയും രക്തം കയറ്റാന്‍ ബന്ധുക്കള്‍ സമ്മതിച്ഛില്ല..തുടര്‍ന്ന് രോഗി മരിച്ചു...യഹോവസാക്ഷികള്‍ അല്ലാത്ത രോഗിയുടെ മറ്റു ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കി..കേസായി..പോലീസ് അന്വേഷിച്ഛങ്കിലും പതിവു പോലെ എങും എത്തിയില്ല..

   ഇവിടെ ഉയരുന്ന ചോദ്യം ഇതാണ്‍.

   "ഒരു രോഗിയുടെ ചികിത്സ നിഷേധിക്കാന്‍ ഇവര്‍ക്ക് എങനെ കഴിയുന്നു?ചികിത്സ നിശ്ചയിക്കുന്നത് ഡോക്റ്ററോ പുരോഹിതരോ?"

   SAJAN | സാജന്‍ said...

   ശ്രീ കിരണ്‍ തോമസിനോട്...
   താങ്കള്‍ യഹോവ സാക്ഷികളെ പറ്റിയെഴുതിയ് എല്ലാം ശരിയാണു എന്നാല്‍ ഞാന്‍ മന്‍സ്സിലാക്കിയിടത്തോളം ഒരു തെറ്റ് താങ്കളുടെ പോസ്റ്റില്‍ ഉണ്ടെന്നു തോന്നുന്നു...
   അവര്‍ ക്രിസ്ത്യാനികള്‍ അല്ല എന്നുള്ളതാണു വാസ്തവം..അവര്‍ ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നില്ലല്ലോ പിന്നെങ്ങനെ അവര്‍ ക്രിസ്ത്യാനികള്‍ ആകും.. വിശദീകരിക്കും എന്ന വിശ്വാസത്തൊടെ,
   -സാജന്‍

   മലയാളം 4 U said...

   ഇവരെ പറ്റി കൂടുതല്‍ അറിയണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതു സാധിച്ചു.

   Siju | സിജു said...

   വട്ട് കേസാ.. :-)

   കിരണ്‍ തോമസ് said...

   സാജന്‍

   ക്രൈസ്തവര്‍ അംഗീകരിക്കുന്ന പുതിയ നിയമവും പഴയ നിയമംവും അതു പോലെ അംഗീകരിക്കുന്നുണ്ട്‌. ക്രിസ്തു ദൈവത്തിന്റെ ഏറ്റവും ആദ്യത്തെ സൃഷ്ടി എന്നുമാണ്‌ ഇവര്‍ വിശ്വസിക്കുന്നത്‌. ക്രിസ്തു വീണ്ടും വിധിക്കാന്‍ വരുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇവരുടെ വിശ്വാസങ്ങളില്‍ പലതും ക്രിസ്തവ വിശ്വാസത്തൊട്‌ ചേര്‍ന്ന് നില്‍ക്കുന്നതാണ്‌. പിന്നെ ഇവര്‍ ത്രീത്വത്തില്‍ വിശ്വസിക്കുന്നില്ല എന്നതും മറ്റൊരു പ്രത്യെകതയാണ്‌. ക്രൈസ്തവ വിശ്വസവുമായി ബന്ധമുള്ള പല കാര്യങ്ങളും ഉള്ളതുകൊണ്ട്‌ ഇവരെ ക്രൈസ്തവ കള്‍ട്ടായിട്ടാണ്‌ കരുതപ്പേടുന്നത്‌.

   കുട്ടന്മേനൊന്‍::KM said...

   യഹോവാ സാക്ഷികളുടെ ദേശീയതയാണല്ലോ വിഷയം. വിശ്വാസം , അത് ഒരാളുടെ അല്ലെങ്കില്‍ ഒരു കൂട്ടായ്മയുടെ സ്വാകാര്യത മാത്രമാണെന്നാണ് എന്റെ അഭിപ്രായം. ദേശീയത ഒരു മതമായി കാണുന്ന നമ്മുടെ നാട്ടില്‍ യഹോവാസാക്ഷികളുടെ ദേശീയഗാനത്തോടുള്ള നിഷേധാത്മകത സ്വാഭാവികമായിരിക്കും. മതമേലദ്ധ്യക്ഷന്മാരില്ലാതെ, ചില വിശ്വാസപ്രമാണങ്ങളില്‍ മാത്രം അടിയുറച്ച് വിശ്വസിക്കുന്ന യഹോവാസാക്ഷികളെ അവഹേളിക്കുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം.

   കിരണ്‍ തോമസ് said...

   കുട്ടമേനോനേ

   ഈ പോസ്റ്റ്‌ ഒരു അവഹേളനത്തിന്റെ ഭാഷയില്‍ ഞാന്‍ എഴുതിയതായി തോന്നിയോ ? അങ്ങനേ ഒരു ലക്ഷ്യവും എനിക്കില്ല. ഞാന്‍ കണ്ട ഒരു അനുഭവം പങ്കുവച്ചു എന്നേ ഉള്ളൂ. പിന്നെ ഇത്‌ ദേശിയതയെ സംബന്ധിച്ച്‌ ഒരു തുറന്ന ചര്‍ച്ചയുണ്ടാകുന്നതിന്‌ കാരണമാകുന്നു എങ്കില്‍ എനിക്ക്‌ അതില്‍ കുറ്റബോധമൊന്നുമില്ല. ഈ അവസരത്തില്‍ വന്ദേമാതര വിവാദം വെറുതേ ഓര്‍ത്തു പോകുന്നു.

   Anonymous said...

   കിരണ്‍,
   അമിതമായ ദേശീയത ലോകമഹായുദ്ധങ്ങല്‍ക്കുപൊലും കാരണമയേക്കാം എന്നാണു വിദഗ്ദമതം. അപ്പോള്‍ ദേശീയത എന്നൊരു വികാരമെ ഇല്ല എന്നതു(അദേശീയത എന്നു പറയാമോ എന്നെനിക്കറിയില്ല) അത്ര വലിയൊരു ദൂഷ്യമായി ഞാന്‍ കണുന്നില്ല. ഒരു ദേശീയതയിലും വിശ്വസിക്കയ്കയാല്‍ ഇവര്‍ അപകടകാരികളേയല്ലാ എന്നാനെന്റെ അഭിപ്രായം. കപട ദേശീയവാദികള്‍ക്കും തീവ്ര ദേശീയ വാദികള്‍ക്കും മുന്‍പില്‍ ഇവരെത്ര നല്ലവര്‍. അപ്പോള്‍ അവരെ അവരുടെ വിശ്വാസത്തിനു വിട്ടുകൊടുക്കുക.

   Anonymous said...

   Where the world has not been broken up into fragments by narrow
   domestic walls.......Into that heaven of freedom, my Father, let my country awake. രവീന്ദ്രനാഥ ടാഗോറിന്റെ പ്രാര്‍ത്ഥനയാണ്. അതിരുകളില്ലാത്തലോകവും അതില്‍ എന്റെ രാജ്യവും. അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ദേശീയതയെക്കാള്‍ വസുധൈവകുടുംബകം എന്ന സങ്കല്പം പ്രസക്തവുമാണ്. രാജ്യ-സംസ്ഥാന വേര്‍തിരിവുകളെല്ലാം ഭരണത്തിനുവേണ്ടീയുള്ള സൌകര്യങ്ങളാണെന്നതും കാണുന്നതിനെ തെറ്റൊന്നും പറയാനാവില്ല.

   ഇവിടെ പ്രശ്നം ദേശീയതയല്ല, വിശ്വാസങ്ങളിലെ വൈകല്യമാണ്. ഒരു ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നിന്നാല്‍, ഒരു വന്ദേമാതരം പാടിയാല്‍ താന്‍ വിശ്വസിക്കുന്ന ദൈവത്തെയല്ലാതെ മറ്റാരെയെങ്കിലും താന്‍ ആരാധിച്ചുപോകുമോ എന്ന ഭയം.

   മദ്യപിക്കാം പക്ഷേ വെറ്റിലയോ പാക്കോ ഉപയോഗിച്ച് മുറുക്കാന്‍ പാടില്ല.(പുകയില ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നതു മനസ്സിലാക്കാം.) രകതം കൊടുത്തിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്ന രോഗിക്ക് രക്തം കൊടുക്കാതിരിക്കുന്നതിലൂടെ കൊലപാതകമല്ലേ ചെയ്യുന്നത്?

   വേറെ ഒരു കൂട്ടര്‍ ഇവിടെ ദൈവങ്ങളെ വിവസ്ത്രരാക്കാരും മറുകൂട്ടര്‍ തുണിഉടുപ്പിക്കാനും നടക്കുന്നു. ഇതിക്കെ കേട്ട് ചിലരുടെ മതവൃകാരം വൃണപ്പെടൂന്നത്രെ.(ദൈവത്തിനു തുണി എന്ന സങ്കല്പം തന്നെ വിചിത്രമല്ലേ. തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ തുണിയിലും ആ ദൈവമില്ലേ)

   ഒരു കാലം മുന്‍പുവരെ സൂര്യനെ ചുറ്റാന്‍ ഭൂമിക്കവകാശമുണ്ടായിരുന്നില്ല. സൂര്യന്‍ ഭൂമിയെ ചുറ്റിക്കൊള്ളണം. അല്ലെങ്കില്‍ അത് ബൈബിളിന് എതിരാകുമത്ര.(സൂര്യന്‍ ഭൂമിയെയാണോ ഭൂമി സൂര്യനെയാണ് ചുറ്റേണ്ടത് എന്ന് തീരുമാനിക്കുന്ന ഒരാളില്ലേ, അയാളല്ലേ തീരുമാനിക്കേണ്ടത് ആര്‍് ആരെ ചുറ്റണം എന്ന്. അല്ലാതെ ബൈബിളല്ലല്ലോ തീരുമാനിക്കേണ്ടത്)

   ഓരോ ഗ്രന്ഥങ്ങളെയും അതെഴുതിയ സാഹചര്യങ്ങളെയും അതിന്റെ ലക്ഷ്യങ്ങളെയും നോക്കിവേണം മനസ്സിലാക്കാന്‍. അല്ലാതെ അത് അതേപടി മറ്റൊരു കാലഘട്ടത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണ്.

   “ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍-
   ‍ക്കിന്നത്തെ ആചാരമാകാം,
   നാളത്തെ ശാസ്ത്രമതാകാം,
   അതില്‍ മൂളായ്ക സമ്മതം രാജന്‍.”

   -ജോജു

   സാക്ഷി said...

   യഹോവസാക്ഷികളെ പറ്റ്യുള്ള
   പരിചയപെടുത്തലിനു നന്ദി.
   ഒരു ദേശത്തിനും പ്രത്യേക പദവിയോ
   ബഹുമാനമോ അര്‍ ഹിക്കുന്നില്ല എന്നാണു
   ഞങ്ങളുടേ വിശ്വാസം .
   യേശുവിന്റെ ദിവ്യത്വവും ത്രിയേകത്വവും ഒന്നും 
   പുതിയനിയമത്തിലോ പഴയനിയമ്മത്തിലോ പോലും വ്യക്തമായി ഇല്ല എന്നു മാത്രമല്ല...വിരുധമാര്‍ ത്തതില്‍ ആണുള്ളതും ...

   what you mean? said...

   മറ്റെല്ലാ ക്രൈസ്തവ ഗ്രൂപ്പുകളും
   മദ്യപാനം വിലക്കിയിട്ടുണ്ട് എന്നത്
   ഒരു പുതിയ അറിവായിരുന്നു.പിന്നെങ്ങനെ
   ഇത്രമാത്രം അബ്കാരികളും മദ്യപ്രിയരുമായി ക്രൈസ്തവ വിഭാഗം മാറി ..
   വിവാഹസദസുകളില്‍ പരസ്യമായി
   നിയമലംഖനം പുരോഹിതരുടെ മൌനാനുവാദത്തോടെ..........
   കിരണ്‍ എന്താണ്- താങ്കളുടേ അഭിപ്രായം ?

   കിരണ്‍ തോമസ് said...

   എല്ലാ ക്രൈസ്തവ സഭകളു മദ്യപാനം വിലക്കുന്നുന്ട് എന്നത് സത്യം പക്ഷേ ആരൊക്കെ അത് പാലിക്കുന്നുന്ട് എന്നത് വേറെ വിഷയം . പിന്നെ സഭയില്‍ നിന്ന് പുറത്താക്കന്‍ മാത്രം വലിയ അപരാധമായൊന്നും ഇവര്‍ കാണുന്നില്ല എന്നത് മറ്റൊരു രസകരമായ കാര്യം . പക്ഷേ ഒന്നുന്ട് മദ്യപാനം തുടങരുത് എന്ന് പരമാവധി ഉത്ബോധിപ്പിക്കാന്‍ എല്ലാ സഭാ നേതൃത്തങളും ശ്രമിക്കുന്നുന്ട്.

   ദില്‍ബാസുരന്‍ said...

   ഹ ഹ ഹഹ്ഹ...

   saptavarnangal said...

   കിരണ്‍,
   ഇന്ത്യയിലെ സഭ മദ്യപാനം വിലക്കുന്നുണ്ടാകും, വിദേശരാജ്യങ്ങള്‍ അങ്ങനെ ഒരു നിലപാട് സഭയ്ക്കില്ല എന്നാണ് എന്റെ അറിവ്.


   ഓ ടോ: ഇവിടെ സിംഗപ്പൂര്‍ ടോപായോ കത്തോലിക്ക പള്ളിയില്‍ പോയപ്പോള്‍ ഒരു ചേട്ടന്‍ പള്ളിമുറ്റത്ത് ഒതുങ്ങി നിന്ന് ആഞ്ഞ് സിഗരറ്റ് വലിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ചേട്ടന്‍ തന്നെ ളോഹയൊക്കെയിട്ട് കുര്‍ബാനാ വസ്ത്രം ധരിച്ച് വന്ന് കുര്‍ബാന ചൊല്ലി.ചിലപ്പോള്‍ കുര്‍ബാന ചൊല്ലുന്നതിന്റെ ടെന്‍ഷന്‍ വലിച്ച് തീര്‍ത്തതായിരിക്കും.

   sandoz said...

   സഭയും മദ്യപാനവും എന്നു കേട്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു തമാശക്കഥ......

   പള്ളിയില്‍ പെരുന്നാള്‍ സ്പെഷ്യല്‍ കുര്‍ബാനക്കു ആണ്‍ പ്രജകള്‍ കുറവാണെന്നു അച്ചന്‍ 2 കുര്‍ബാന കഴിഞ്ഞപ്പഴാ ശ്രദ്ധിച്ചത്‌.....കാരണവും അച്ചന്‍ ഒരു അന്വേഷണത്തിലൂടെ കണ്ടുപിടിച്ചു.....അതു മൂന്നാം കുര്‍ബാന നടക്കുന്ന സമയത്ത്‌ അച്ചന്‍ പറയുകയും ചെയ്തു.....

   'വിശ്വാസികളേ....സാത്താന്റെ സന്തതിയായ ജോണിക്കുട്ടി നമ്മുടെ സെമിത്തേരി കേന്ദ്രീകരിച്ച്‌ കള്ളവാറ്റ്‌ വില്‍പന നടത്തുന്നു....നമ്മുടെ കുഞ്ഞാടുകള്‍ ആരും തന്നെ അതു വാങ്ങി കഴിക്കരുത്‌......'

   ഇത്‌ പറഞ്ഞ്‌ തീര്‍ന്നതും പുരുഷന്മാരുടെ ഭാഗത്ത്‌ ബാക്കിയുണ്ടായിരുന്നവരും അപ്രത്യക്ഷരായി......അവര്‍ അപ്പോഴാ അറിഞ്ഞത്‌...ജോണി കുട്ടി കച്ചവടം നടത്തുന്ന കാര്യം...പള്ളി കാലി ആയത്‌ കണ്ട്‌ ഞെട്ടി പോയ അച്ചന്‍ ദയനീയമായി കപ്യാരെ നോക്കി...അവിടെ കപ്യാരും ഇല്ലാ..പിന്നെ അച്ചനായിട്ടെന്തിനു അവിടെ നില്‍ക്കണം.....

   കുര്‍ബാന സെമിത്തേരീലേക്കു മാറ്റി...

   കൃഷ്‌ | krish said...

   യഹോവാ സാക്ഷികളെ കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും വിശദമായി അറിയില്ലായിരുന്നു. ലേഖനം കുറച്ചുകൂടി അറിയാന്‍ സഹായിച്ചു.

   (സാന്ഡോസിന്‍റെ കമന്‍റ് അടിപൊളി)

   ആവനാഴി said...

   പോസ്റ്റ് പസ്റ്റ്.

   ഇവിടെ സാന്‍ഡോസിന്റെ കമണ്ടിനെക്കുറിച്ച് കമന്റാതെ പോകുന്നത് ശരിയാവില്ല.

   എടോ സാന്‍ഡോസേ, ഹ്യൂമറില്‍ ചക്രവര്‍ത്തിപ്പട്ടം തനിക്കിരിക്കട്ടെ.

   ആവനാഴി said...

   “ദേശിയതയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. ദേശിയ ഗാനം പാടാന്‍ ഇവര്‍ പാടാനോ ബഹുമാനിക്കാനോ ഇവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌.”

   ഇവിടെ പ്രസക്തമായ ചോദ്യം ദേശീയതയില്‍ വിശ്വസിക്കാത്തവരും ദേശീയഗാനം പാടാന്‍ വിമുഖത കാട്ടുന്നവരുമായ യഹോവക്കാര്‍ക്ക് രാജ്യം വാഗ്ദാനം ചെയ്യുന്ന പരിരക്ഷ, സ്വാതന്ത്ര്യം തുടങ്ങിയവ അനുഭവിക്കാന്‍ അര്‍ഹതയുണ്ടോ എന്നുള്ളതാണു.

   ഇവിടെ സുപ്രീം കോടതിക്കു തെറ്റു പറ്റി എന്നാണു എനിക്കു തോന്നുന്നത്.

   ദേശീയവാദി said...

   ഇല്ലേയില്ല ആവനാഴീ. ഇവരെപ്പിടിച്ച് തല മൊട്ടയടിച്ച് പുള്ളി കുത്തി കഴുതപ്പുറത്തിരുത്തി (കട: പയ്യന്‍) മാമോദീസ മുക്കാന്‍ വത്തിക്കാനിലേക്കു നാടു കടത്തണം!

   രാജ്യം വാഗ്ദാനം ചെയ്യുന്ന പരിരക്ഷ, സ്വാതന്ത്ര്യം തുടങ്ങിയവ കണ്ട യഹോവകള്‍ക്കും ആദിവാസികള്‍ക്കും വെറുതെ നല്‍കുകയോ! ങ്ഹും...

   കിരണ്‍ തോമസ് said...

   ദേശിയ വാദി വികാരമൊക്കെ കൊള്ളാം. തല മൊട്ടയടിച്ച്‌ വത്തിക്കാനിലേക്ക്‌ നാട്‌ കടത്തുന്നതിന്റെ യുക്തി മനസിലായില്ല. യഹോവ സാക്ഷികളും വത്തിക്കാനും തമ്മിലെന്ത്‌ ബന്ധം. ക്രിസ്തുമതത്തിന്റെ തലസ്ഥാനമൊന്നുമല്ല വത്തിക്കാന്‍. അത്‌ കത്തോലിക്കാ സഭയുടെ തലസ്ഥാനം മാത്രമാണ്‌. യഹോവ സക്ഷികളാകട്ടേ കത്തോലിക്കാ വിരുദ്ധരുമാണ്‌. ആവേശം കൊള്ളുന്നതിന്‌ മുന്‍പ്‌ വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.

   ഇനി മദ്യപാനത്തേക്കുറിച്ച്‌. ആഗോള അടിസ്ഥാനത്തില്‍ സഭ ഇതൊന്നും വിലക്കിയിട്ടില്ല. എന്നാല്‍ കേരളത്തിലെ പോലേ മദ്യപാനം ആഘോഷമാക്കിയ സമൂഹത്തില്‍ ഈ പ്രവണതയേ ശക്തിയുക്തം എതിര്‍ക്കുന്ന പ്രചരണം സഭ നടത്തുന്നുണ്ട്‌. അത്‌ എത്രമാത്രം വിജയുക്കുന്നു എന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ന് ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തത്‌ എനിക്ക്‌ സഭയില്‍ നിന്ന് ലഭിച്ച്‌ ലഹരി മുക്ത സമൂഹം എന്ന ദര്‍ശനത്തില്‍ നിന്നാണ്‌. എന്റെ കുടുമ്പത്തില്‍ എന്റെ അച്‌ഛനടക്കമുള്ളവര്‍ മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമ്പോഴും അത്‌ വേണ്ട അത്‌ തെറ്റാണ്‌ എന്ന സഭാപ്രബോധനം എന്നേ ഇതില്‍ നിന്ന് വിലക്കുന്നു.

   what you mean said...

   അബ്കാരി വ്യവസായികളെ ഷെവലിയാര്‍
   പട്ടം നല്കി ആദരിക്കുന്ന
   സഭാനേത്രത്വത്തിന്റെ ബൈബിളീനോടുള്ള
   പ്രതിബദ്ധത ആലോചിക്കേണ്ടതാണ്....
   പൌരോഹിത്യത്തിനെതിരെ പടവാളെന്തിയ
   യേശു അവരുടെ കയ്യിലെ തന്നെ കളിപ്പാവ
   ആയത് ചരിത്രത്തിലെ പമ്പര വിഡിത്തവും ....അല്ലേ കിരണ്‍

   കിരണ്‍ തോമസ് said...

   എല്ലാ മതങ്ങളിലും ഏതെങ്കിലും ഒരു സമയത്ത്‌ വിശ്വാസ വീര്യവും തുടര്‍ന്ന് പീഡനങ്ങളും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ പീഡനങ്ങള്‍ക്ക്‌ ശേഷമുള്ള ഒരു വന്‍ തിരിച്ചുവരവ്‌ ഉണ്ടായിട്ടുള്ള മതങ്ങളെല്ലാം പില്‍ക്കാലത്ത്‌ അധികാര മത്സരങ്ങളില്‍പ്പെട്ട്‌ തങ്ങളുടെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ കാലക്രമത്തില്‍ ഇവര്‍ക്ക്‌ ഒരു തിരിച്ചറിവുന്‍ണ്ടാകുന്ന് പ്രതീക്ഷിക്കാം. മൊത്തമായി ഉണ്ടായില്ലെങ്കിലും പല കേന്ദ്രങ്ങളില്‍ നിന്നും നമുക്കതിന്റെ സൂചനകള്‍ ലഭിക്കുന്നു. ചില ഉദാഹരണങ്ങള്‍ നോക്കാം

   കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്വയാശ്രയ എഞ്ചിനിയരിഗ്‌ കോളെജുകളില്‍ ദരിദ്രര്‍ക്കും ദളിത്‌ ക്രൈസ്തവര്‍ക്കും പിന്നോക്കകാരക്കും സൌജന്യ വിദ്യാഭ്യാസം നല്‍കാന്‍ തീരുമനിച്ചു.

   കഴിഞ്ഞ ആഴ്ച നടന്ന തൃശൂര്‍ അതിരൂപത അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്‌ വളരെ ലളിതമായി നടത്തി മാതൃക കാട്ടി. പന്തലിടാന്‍ 8 ലക്ഷം രൂപ വേണമെന്ന തിരിച്ചറിവ്‌ അവരെ ചടങ്ങ്‌ വെയില്‍ ആറിയതിന്‌ ശേഷം നടത്താന്‍ പ്രേരിപ്പിച്ചു. അതിരൂപത വക്താവ` പറഞ്ഞതനുസ്സരിച്ച്‌ ഈ പണം ഏതെങ്കിലും നല്ലകാര്യത്തിന്‌ ഉപയോഗിക്കും എന്നാണ്‌. എന്നാല്‍ ചങ്ങനാശ്ശേരി അതിരൂപത സമാനമായ ചടങ്ങില്‍ ഇതേ ലാളിത്യം പുലര്‍ത്തിയില്ലാ എങ്കിലും കാലക്രമേണ മാറ്റങ്ങള്‍ ഉണ്ടാകും എന്ന സൂചനകള്‍ തൃശൂരില്‍ നിന്ന് ലഭിക്കുന്നു.


   എല്ലായിടത്തും വിമര്‍ശനം അഴിച്ചുവിടുമ്പോഴും നല്ല മാറ്റത്തിന്റെ സൂചനകള്‍ കാണാതെ പൊയ്ക്കൂട. സഭാ നേതൃത്വവും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്‌ തുടങ്ങീയിരിക്കുന്നു.

   ദേശീയവാദി said...

   പറ്റില്ലാ, പറ്റില്ലാ...
   കൂടുതല്‍ പറഞ്ഞാല്‍ കിരണിനെയും കയറ്റി വിടും, അല്ലേ ആവനാഴീ. വന്ദേമാതരം! അതല്ലേ അതിന്റെ ശരി!

   ‘രാജ്യം വാഗ്ദാനം ചെയ്യുന്ന പരിരക്ഷ, സ്വാതന്ത്ര്യം തുടങ്ങിയവ’ കണ്ട യഹോവകള്‍ക്കും ആദിവാസികള്‍ക്കും വെറുതെ നല്‍കുകയോ! ച്ഛായ്...

   (തമാശയായിരുന്നു, ചീറ്റി അല്ലേ!)

   Jijo said...

   ദേശീയവാദിയുടെ തമാശ കിരണിനു ഓടിയില്ലെന്നു തോന്നുന്നു. ആദിവാസികളുടെ കാര്യം കൂടി ചേര്‍ത്തത് കൊണ്ടാണ് എനിക്കും അത് പിടികിട്ടിയത്.
   ‘എരുമ ദേശീയത’ എന്ന പേരില്‍ ഒരു പുസ്തകം വായിച്ചിരുന്നു. പിന്നെ അരുന്ധതി റോയുടെ ലേഖനങ്ങളും. യഹോവ സാക്ഷികളേയും ആദിവാസികളേയും ഒന്നായി കാണാന്‍ പക്ഷെ പ്രയാസമാണ്. എങ്കിലും രാഷ്ട്രത്തിന്റെ പരിരക്ഷയും പരിഗണനയും ഇരുകൂട്ടര്‍ക്കും തുല്ല്യാവകാശമാണ് വേണ്ടത്. ഒരു കൂട്ടര്‍ നികുതി കൊടുക്കുന്നതിനാലും ഒരു കൂട്ടരെ നമ്മള്‍ ചൂഷണം ചെയ്യുന്നതിനാലും.

   Jijo said...

   കത്തോലിക്കാ സഭയെകുറിച്ച് കിരണിന്റെ ശുഭാപ്തി വിശ്വാസം കൊള്ളാം. വിമര്‍ശനങ്ങള്‍ക്ക് അവര്‍ പ്രതികരിക്കുന്നുണ്ടെന്നത് നല്ലതാണ്. പക്ഷെ I believe the church is beyond redumption. അടിസ്ഥാനപരമായി ക്രിസ്തുവില്‍ നിന്നും വളരെ അകലെയാണ് സഭ ഇന്ന്. അതിനെ കുറിച്ചൊരു ബ്ലോഗ് മലയാളത്തിലിന്ന് വളരെ ആവശ്യമാണ്. അങ്ങിനെയൊന്ന് ഉണ്ടെങ്കില്‍, പ്ലീസ്, പറയണേ.

   Anonymous said...

   ജോജു,
   യഹോവക്കാര്‍ക്ക്‌ രാജ്യം വാഗ്ദാനം ചെയ്യുന്ന പരിരക്ഷ, സ്വാതന്ത്ര്യം എന്നിവ അനുഭവിക്കാനുള്ള അര്‍ഹത, അവര്‍ നികുതി കൊടുക്കുന്നു എന്നുള്ളതല്ല, മറിച്ച്‌ അവര്‍ ഭാരതത്തില്‍ ജീവിക്കുന്നു എന്നതാണ്‌. ഇവ രണ്ടും ഉറപ്പു വരുത്തുന്ന ഒരു ദേശത്തോടു മാത്രമേ വ്യക്തികള്‍ക്കു കടപ്പാടുണ്ടാകേണ്ടതുള്ളൂ. സ്വാതന്ത്ര്യമോ സുരക്ഷയോ ഇല്ലാത്ത അവസ്ഥയില്‍ പ്രതീക്ഷിക്കേണ്ടതു സമരമോ കലാപമോ ആണ്‌.
   ഒരു വ്യക്തി, താനും ആ വ്യക്തിയും ഉള്‍പ്പെടുന്ന ദേശത്തിന്റെ 'സുപ്രീമസി' യില്‍ വിശ്വസിക്കയ്കയാല്‍, അയാളുടെ സുരക്ഷിതത്ത്വത്തിനു ഉറപ്പു നല്‍കേണ്ടതില്ലെന്നോ താനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനയാള്‍ക്കാര്‍ഹത ഇല്ലെന്നോ (സ്വതന്ത്ര്യം ഇല്ലായ്മ അണല്ലോ അടിമത്വം) പറയാന്‍ താങ്കള്‍ക്കെന്തവകാശം ആവനാഴീ..പണ്ടേ സ്വാതന്ത്ര്യം കിട്ടിയതിനാല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനായില്ല എന്നു പറയുന്നതാനു നമ്മളില്‍ പലരുടെയും ദേശീയത..!!..
   അവരുടെ ആചാരം മറ്റൊരാളുടെ പരിരക്ഷക്കോ സ്വാതന്ത്ര്യത്തിനോ ഭീക്ഷണി അവുന്നില്ലായെന്നിരിക്കെ, നമുക്കു ലഭിക്കുന്ന പരിരക്ഷ, സ്വാതന്ത്ര്യം എല്ലാം അവര്‍ക്കും ഇരിക്കട്ടെ (എത്ര മാത്രമുണ്ട്‌ എന്നതു വേറെ കാര്യം)
   ദേശീയവാദി... ആ തമാശ ചീറ്റി പോയതില്‍ സങ്കടമുണ്ട്‌. ചൂടു പിടിച്ച ഈ സംവാദത്തിനു അയവു വരുത്തേണ്ടതായിരുന്നു.. എന്നാല്‍ ഉണ്ടായില്ല...
   കിരണ്‍, എത്രയൊക്കെ പുരോഗമനവാദിയെന്നു നടിച്ചാലും നമ്മുടെ എല്ലാമുള്ളില്‍ ഒരു വംശീയവാദി ഉണ്ടെന്നുള്ളതിനു തെളിവല്ലെ,ആ പെട്ടെന്നുണ്ടായ വികാരപ്രകടനം..നാം പോലുമറിയാതെ അവന്‍ പുറത്തു വരും...!!..
   ജോണ്‍

   കിരണ്‍ തോമസ് said...

   വത്തിക്കാനിലെക്ക്‌ നാട്‌ കടത്തണം എന്ന പരാമര്‍ശം യുക്തി രഹിതമാണേന്നേ ഞാന്‍ പറഞ്ഞുള്ളൂ. അല്ലതെ അത്‌ എന്റെ വംശീയ വികാരത്തേ മുറിപ്പെടുത്തീ എന്നത്‌ കൊണ്ടല്ല. പിന്നെയുക്തി രഹിതമായ കമന്റെ ഞാന്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ഉന്നയിച്ചാലും ഞാന്‍ പ്രതികരിക്കും. പല കാര്യങ്ങളിലും മുന്വിധികളാണ്‌ തമാശയായിട്ടാണേങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത്‌. നിഷ്പകഷമായി നിലകൊള്ളുക എന്നാല്‍ എവിടേയും തൊടാതെ നില്‍ക്കുക എന്നല്ല എന്നാന്‌ എന്റെ വിശ്വാസം. സഭ തെറ്റാണെങ്കില്‍ തെറ്റേന്നും നന്നാകന്‍ ശ്രമിക്കുന്നു എങ്കില്‍ നന്നാകുന്നും എന്നും പറയണം. പൊതു മുന്‍ വിധികള്‍ പ്രകടപ്പിച്ചില്ലെങ്കില്‍ വംശീയവാദിയായി മുദ്രകുത്തപ്പെടുമെങ്കില്‍ എങ്കില്ലൊന്നും പറയാനില്ല. എന്റെ പഴയ പോസ്റ്റുകള്‍ ഒന്നു ഓടിച്ച്‌ വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

   പിന്നെ സഭാ ക്രിസ്തുവില്‍ നിന്നകന്നു എന്ന ജോജുവിന്റെ വില്യിരുത്തല്‍. അത്‌ ആദിമ ക്രിസ്തവരുടേ കാലം തൊട്ട്‌ തുടങ്ങിയതാണ്‌. കത്തോലിക്ക സഭക്ക്‌ ബദലായി തുടങ്ങിയ പ്രൊട്ട്സ്റ്റണ്ട്‌ സഭകളിലെ പിന്നീടുള്ള തലമുറകള്‍ ക്രിസ്തുവില്‍ നിന്ന് വളരെ അകലേയാണ്‌.

   njjoju said...

   കിരണ്‍, ജോണ്‍ (അനോണി )എന്നിവരുടെ ശ്രദ്ധയ്ക്ക്,

   ഇതില്‍ ജിജോയുടെ കമണ്ടുകള്‍ ജോജുവിന്റേത് എന്ന് തെറ്റിദ്ധരിച്ചിട്ടൂണ്ട്. ഈ വിഷയത്തില്‍ ഞാന്‍ ഒരു കമന്റുമാത്രമേ ഇതിനു മുന്‍പ് ഇട്ടീട്ടുള്ളൂ. ലോഗിന്‍ പ്രോബ്ലം മൂലം അത് അനോണിയായിട്ടാണ് ഇട്ടത്, അതിന്റെ അടിയില്‍ പേരും ചേര്‍ത്തിട്ടുണ്ട്. മറ്റൊരു കമന്റും എന്റേതല്ല.

   കിരണ്‍ തോമസ് said...

   ജോജു തെറ്റിദ്ധാരണ ഉണ്ടായിട്ടിണ്ട്‌. കമന്റ്‌ എഡിറ്റ്‌ ചെയ്യാന്‍ വഴിയുണ്ടോ?

   flag said...

   “ഞാന്‍ എന്തു കൊന്ട് ക്രിസ്ത്യാനിയായില്ല” എന്ന ശീര്‍ ഷകത്തില്‍
   റൂസ്സോയുടേതായ ഒരു ലേഖനം ഉണ്ടെന്നു കേട്ടിട്ടുണ്ട്(പണ്ട്
   വിമൊചനസമരകാലത്ത് സഭ മാധ്യമങ്ങള്‍ റൂസ്സൊയുടെ
   "ഞാന്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റായില്ല എന്ന ലേഖനം തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു,റൂസ്സോയുടെ ആദ്യത്തെ ലേഖനത്തെ പറ്റി
   മറന്നു കാണണം
   സഭ നേത്രത്വം )
   അതുപോട്ടെ....എന്തെങ്കിലും കാരണ വശാല്‍ ദൈവം എന്നോടു
   എന്തുകൊണ്ട് നീ
   ഒരു നസ്രാണീയായില്ല എന്നു ചോദിച്ചാല്‍ അതിനു എന്റെ കയീലുള്ള
   റെഡിമെയ്ഡ് മറുപടി പങ്കുവക്കുന്നു.
   ദൈവത്തെ അങ്ങനെയൊന്നുണ്ടെങ്കില്‍ കുഞ്ഞാടുകള്‍ മനുഷ്യനോളം
   ചെറുതാക്കുന്നു
   ആത്മീയതയുടെ കപട മതിലുകളില്‍ ദാമ്പത്യം ,ലൈംഗീകത ഇവയെ
   പാപമായി പരിഗണിക്കുന്നു.
   പിന്നെ മനുഷ്യനെ ചരിത്രത്തിലിതുവരെ മനുഷയ്നെ ചൂഷണം ചെയ്ത
   ചെയ്യുന്ന പുരോഹിതവ്രന്ദത്തിനു ഈ കണ്ട അധികാരമെല്ലം ദൈവം
   നല്കിയതിനു.....
   ഇങനെ ഒരുപാട് പരിഭവം ഉണ്ട് ഈയുള്ളവന്. കിരണ്‍ ക്ഷമിക്കണം ...

   കിരണ്‍ തോമസ് said...

   Flag കാലം മാറി ലോകവും മാറി. കമ്യൂനിസ്റ്റുകള്‍ മാറി കത്തോലിക്കാ സഭയും മാറി. പണ്ട്‌ പല യുദ്ധങ്ങള്‍ക്കും കത്തോലിക്ക സഭയുടെ പിന്തുണയുണ്ടായിരുന്നു എന്നാല്‍ അന്ന് സഭയില്‍ നിന്ന് പിളര്‍ന്ന് തീവ്ര ആത്മീയതയുടെ വിളക്കായി മാറിയ മാര്‍ട്ടിന്‍ ലൂഥറുടെ വിശ്വാസ പാരമ്പര്യമുള്‍ക്കൊള്ളുന്ന ഇവാഞ്ചിലിസ്റ്റുക്കളാണ്‌ ഇന്ന് ബുഷിന്റെ പിന്നില്‍ നിന്ന് നവ കുരിശു യുദ്ധത്തിന്‌ മുറവിളി കൂട്ടുന്നത്‌. എന്നാല്‍ കത്തോലിക്ക സഭ കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി സമാധാനത്തിന്‌ വേണ്ടിയാണ്‍` നില കൊള്ളുന്നത്‌.

   പിന്നെ ദാമ്പത്യം ലൈഗീകത എന്നിവയിലൊക്കേ കാലാനുസൃത മാറ്റങ്ങള്‍ സഭയില്‍ ഉണ്ടായിട്റ്റുണ്ടെന്ന് അറിയൈക്കട്ടേ. പഴയ അളവു കോലു കൊണ്ട്‌ വീണ്ടും വീണ്ടും അളക്കുമ്പോഴാണ്‌ പ്രശ്നം . ആഗോള കത്തോലിക്ക സഭയേപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ഇന്ന് പരിണാമ സിദ്ധാന്തത്തേപ്പോലും ഉള്‍ക്കോള്ളാന്‍ സഭ തയ്യാറായിട്ടുണ്ട്‌ എന്ന് മാത്രമല്ല് സണ്ടേ സ്കൂളില്‍ 11,12 ക്ലാസുകളില്‍ അത്‌ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ഒരു കാലത്ത്‌ പറ്റിയ തെറ്റുകളില്‍ മാര്‍പാപ്പ ലോകത്തോട്‌ പരസ്യമായി മാപ്പപേക്ഷിച്ചുണ്ട്‌. തെറ്റുകള്‍ വിമര്‍ശിക്കാം ചൂണ്ടിക്കാണിക്കാം എതിര്‍ക്കാം എന്നാല്‍ അത്‌ മാറ്റത്തിനുള്ള ശ്രമങ്ങളേ കാണതേയോ മുന്‍ വിധിയോടെയോ ആകരുത്‌.

   flag said...

   കിരണ്‍ ദാമ്പത്യം,ലൈംഗീകത തുടങ്ങിയ വിഷയങ്ങളില്‍ 
   കാലാനുസ്രതമായ എന്ത് മാറ്റമാണു സഭയില്‍ സം ഭവിച്ചിരിക്കുന്നത്?
   മാറ്റത്തിനു കാരണം തുടര്‍ന്നുപോന്നത് ബൈബിള്‍ വിരുദ്ധമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണോ?അല്ലെങ്കില്‍ ഇപ്പോളൂണ്ടാകുന്ന
   തിരിച്ചറിവിന്റെ കാരണം എന്താണു?

   Jijo said...

   ജോജു ക്ഷമിക്കുക. പേരിലെ സാമ്യമാണ് പ്രശ്നം.
   യേശുവിന്റെ കാലത്തെ പുരോഹിത ഗണത്തിന്റെ ഒരു തനി പകര്‍പ്പല്ലെ കിരണ്‍ ഇന്നത്തെ കത്തോലിക്കാ പുരോ‍ഹിതര്‍? അവര്‍ ഗുരോ എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടെ കുപ്പായങ്ങളില്‍ തൊങ്ങലുകള്‍ ചേര്‍ക്കുന്നു. തെരുവില്‍ ബഹുമാനവും മേടകളില്‍ പ്ര്മുഖ സ്ഢാനവും കാംക്ഷിക്കുന്നു. രാജകീയ വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികളുടെ രാജ്യം ഭരിക്കുന്നു. തങ്ങള്‍ക്കു വഴിപ്പെടാത്ത രാജ്യാധികാരത്തെ പല്ലും നഖവും കൊണ്ടെതിര്‍ക്കുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുത്തുന്നതിന്നായി കോടികളുടെ പള്ളിമേടകള്‍ തീര്‍ക്കുന്നു അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുന്നു. സഭയെ ഒരു മള്‍ട്ടി ബില്ല്യണ്‍ ബിസ്സിന്‍സ്സായി മാറ്റി കഴിഞ്ഞു അവര്‍. യഹൂദ പുരൊഹിതരേക്കാള്‍ അക്കര്യത്തില്‍ അവര്‍ വളരെ മുന്‍പിലാണ്.
   ഇതൊന്നും ഞാനൊരു വികാര തള്ളിച്ചയില്‍ പറയുന്നതല്ല കിരണ്‍. പള്ളിയുടേയും പട്ടക്കാരനേയും വളരെ അടുത്തറിയാവുന്ന ഒരാളാണ് ഇതെഴുതുന്നത്. കാര്യങ്ങള്‍ ഇത്തരത്തില്‍ ആയതില്‍ എനിക്കു വളരെ ദുഖവും അമര്‍ഷവും ഉണ്ട്. കിരണിനെ പോലെ പ്രബുദ്ധരായവര്‍ പള്ളിയെ നന്നാക്കാന്‍ പ്രയത്നിക്കുമെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷെ വെറുമൊരു അല്‍മായനായ കിരണിന് അതു ബുദ്ധിമുട്ടായിരിക്കും. അല്‍മായര്‍ക്കു വിവരമില്ലാ എന്നതാണു പുരോഹിതരുടെ വിശ്വാസം. അതു കൊണ്ട് തന്നെ കിരണ്‍ എന്ത് പറഞ്ഞാലും സഭ അതു കേള്‍ക്കാന്‍ പോലും തയ്യാറാകുകയില്ല.

   കിരണ്‍ തോമസ് said...

   ജിജോ വാദങ്ങള്‍ അംഗീകരൈക്കുന്നു. പറഞ്ഞതില്‍ ഏറെയും സത്യവുമാണ്‌. എന്നാല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ അത്‌ ഉയര്‍ത്തിക്കാട്ടണം എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. മുന്‍പത്തെ കമന്റില്‍ ഞാന്‍ അത്‌ പറഞ്ഞിട്ടുണ്ട്‌. മാത്രമല്ല സഭയില്‍ ഇന്ന് 2 ചിന്താ ധാരകള്‍ ഉണ്ട്‌ 1 ചങ്ങനാശ്ശേരി അതിരൂപത നയിക്കുന്ന പാരമ്പര്യ കല്‍ദായ വാദികളും. തൃശൂര്‍ അതിരൂപത നയിക്കുന്ന പരിഷ്കരണ വാദികളും. ഇതൊരു മാറ്റത്തിന്റെ ഭാഗമാണ്‌. സഭയുടെ ഉന്നത തലങ്ങളില്‍ തന്നേ മറ്റങ്ങള്‍ക്ക്‌ ഉതകുന്ന വിമര്‍ശനങ്ങ്ല് ഉണ്ടാകുന്നതിന്റെ സൂചനകളാണിവ എന്നാണ്‌ എനിക്ക്‌ തോന്നിയിരിക്കുന്നത്‌. അതിനെപ്പറ്റി ഞാന്‍ മുകളിലത്തെ കമന്റുകളില്‍ പറഞ്ഞിട്ടുണ്ട്‌

   കഴിഞ്ഞ ആഴ്ച നടന്ന തൃശൂര്‍ അതിരൂപത അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്‌ വളരെ ലളിതമായി നടത്തി മാതൃക കാട്ടി. പന്തലിടാന്‍ 8 ലക്ഷം രൂപ വേണമെന്ന തിരിച്ചറിവ്‌ അവരെ ചടങ്ങ്‌ വെയില്‍ ആറിയതിന്‌ ശേഷം നടത്താന്‍ പ്രേരിപ്പിച്ചു. അതിരൂപത വക്താവ` പറഞ്ഞതനുസ്സരിച്ച്‌ ഈ പണം ഏതെങ്കിലും നല്ലകാര്യത്തിന്‌ ഉപയോഗിക്കും എന്നാണ്‌. എന്നാല്‍ ചങ്ങനാശ്ശേരി അതിരൂപത സമാനമായ ചടങ്ങില്‍ ഇതേ ലാളിത്യം പുലര്‍ത്തിയില്ലാ എങ്കിലും കാലക്രമേണ മാറ്റങ്ങള്‍ ഉണ്ടാകും എന്ന സൂചനകള്‍ തൃശൂരില്‍ നിന്ന് ലഭിക്കുന്നു.

   what you mean said...

   യേശു അന്നത്തെ ജനതക്കു അവലം ബമായിരുന്നു.പൌരോഹിത്യത്തിനും കപട സദാചാരത്തിനും എതിരെ ധീരനായ പോരാളിയായിരുന്നു.റോമന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചിരുന്നു.സഭയില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും (മുഴുവന്‍ മത സമൂഹത്തില്‍ നിന്നും )അതാണ്പ്രതീക്ഷിക്കപ്പെടുന്നത്.
   അല്ലാതെ..........

   കിരണ്‍ തോമസ് said...

   യേശു റോമന്‍ സാമ്രാജിത്വത്തേ വെല്ലു വിളിച്ചു എന്നൊക്കെ ഒരു അതിശയോക്തി മാത്രമാണ്‌. സീസര്‍ക്കുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും കൊടുക്കാനാണ്‌ യേശു പറഞ്ഞിരുന്നത്‌. റോാമ സാമ്രാജത്വത്തിനെതിരെ യേശു പടനയിക്കുമെന്നൊക്കെയാണ്‌ യഹൂദര്‍ കരുതിയിരുന്നത്‌ ( അങ്ങനെയുള്ള ഒരു രക്ഷകനേയാണ്‌ അവര്‍ പ്രതീക്ഷിച്ചത്‌). എന്നാല്‍ തന്റെ രാജ്യം ഐഹീകമല്ല എന്ന ഉല്‍കൃഷ്ടമായ ആശയമാണ്‌ യേശൂ മുറികെപിടിച്ചത്‌. അല്ലാതെ യേശു ഒരു സാമ്രജിത്വ വിരുദ്ധ പോരാളിയോ കമ്യൂനിസ്റ്റോ ഒന്നും ആയിരുന്നില്ല. ഏറ്റവും ഉദാത്തമായ ആത്മീയത അത്‌ മാത്രമാണ്‌ അദ്ദേഹം പ്രചരിപ്പിച്ചത്‌. അല്ലാത്ത ഒരു തെളിവും ബൈബിളില്‍ നിന്ന് ലഭ്യമല്ല

   flag said...

   kiran, can you answer my quistion?

   കിരണ്‍ തോമസ് said...

   ഫ്ലാഗ്ഗ്‌, താങ്കളുടെ 2 ത്തെ കമന്റ്‌ ശ്രദ്ധയില്‍പ്പെട്ടില്ല. അതുകൊണ്ടാണ്‌ മറുപടി പറയാന്‍ കഴിയത്തത്‌

   സന്താനോത്‌പാദത്തിന്‌ വേണ്ടിയല്ലാത്ത ലൈഗീകത പാപമാണെന്ന സഭയുടെ നിലപാടാകാം ദാമ്പത്യം ലൈഗീകത എന്നിവയില്‍ സഭക്ക്‌ തെറ്റായ നിലപാടുണ്ടായിരുന്നു എന്ന് തോന്നാന്‍ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ല ഏക ഭാര്യവൃതമാണ്‌ താങ്കള്‍ എതിര്‍ക്കുന്നതെങ്കില്‍ സഭ നിലപാട്‌ മാറ്റിയിട്ടില്ല.

   ഇന്ന് സന്താനോത്പാദത്തിന്‌ വേണ്ടിയല്ലാത്ത ലൈഗീക ബന്ധം സഭ അനുവദിക്കുന്നുണ്ട്‌. എന്നാല്‍ പ്രകൃതിദത്തമായ കുടുമ്പാസൂത്രണ രീതിയേ സഭ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. അതായത്‌ ഗര്‍ഭ സാധ്യതയില്ലാത്ത സമയത്ത്‌ ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊള്ളാനാണ്‌ സഭ ഉത്ബോധിപ്പിക്കുന്നത്‌.

   njjoju said...

   ഫ്ലാഗ്,
   കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പൌരോഹിത്യം പോലെതന്നെ പ്രധാനമാണ്‍് വിവാഹവും. (സഭയുടെ ഏഴു കൂദാശകളില്‍ രണ്ടെണ്ണമാണ് ഇവ.) വിവാഹത്തെ വിശുദ്ധമായി കാണുന്ന കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും ദാമ്പത്യം ,ലൈംഗീകത ഇവയെ പാപമായി പരിഗണിക്കാനാവില്ല. അതേ സമയം ലൈംഗീകതയുടെ ദുരുപയോഗത്തെ സഭ എന്നും എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുക്കയും ചെയ്യും.

   കിരണ്‍ പറഞ്ഞതുപോലെ എല്ലാ മതങ്ങളിലും ഏതെങ്കിലും ഒരു സമയത്ത്‌ വിശ്വാസ വീര്യവും തുടര്‍ന്ന് പീഡനങ്ങളും ഉണ്ടായിട്ടുണ്ട്‌. അങ്ങനെ ഒരു കാലഘട്ടം കത്തോലിക്കാ സഭയിലുമുണ്ടായിരുന്നു. യുക്തിക്കു നിരക്കാത്തതിനെപോലും വിശ്വസിക്കണമെന്ന് ശഠിച്ചിരുന്ന ഒരു കാലം. അക്കാലത്താണ് ഭൂമി പരന്നാതാണെന്നും ഭൂമിയെ സൂര്യന്‍ ചുറ്റുകയാണെന്നും മനുഷ്യനെ ദൈവം കളിമണ്ണൂകുഴച്ച് ഉണ്ടാക്കിയതാണെന്നൊക്കെയുള്ള വിശ്വാസങ്ങളെ സഭ മുറുകെപ്പിടിച്ചതും, പ്രചരിപ്പിച്ചതും അതിനെ ചോദ്യം ചെയ്തവരെ പീഠിപ്പിച്ചതും. അക്കാലത്തുതന്നെ ലൈംഗീകത പാപമാണെന്നൊക്കെയുള്ള ചിന്തകളും ഉണ്ടായിരിക്കാം. ഒരു പക്ഷേ ഇതൊക്കെ ബൈബിളിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മാനിക്കാതെ അതിലെ വാക്കുകളെ മാത്രം നിരത്തിയുള്ള ഒരു തരം വാദമായിരുന്നു. പിന്നീടാണ് ചരിത്രപശ്ചാത്തലങ്ങളും ശാസ്ത്രീയ നിരിക്ഷണങ്ങളെയും ഉള്‍ക്കൊണ്ടൂകൊള്ളുള്ള ഒരു യുക്തിക്കു നിരക്കുന്ന രീതിയിലുള്ള പഠനങ്ങള്‍ സഭയിലുണ്ടാകുന്നത്.
   ഇന്നു സഭ ലൈഗീകതയെ വിശുദ്ധമായി കാണുന്നു. മഹാവിസ്ഭോടന സിദ്ധാന്തവും പരിണാമസിദ്ധാന്തവുമൊക്കെ ബൈബിളിന് വിരുദ്ധമല്ല എന്നു പഠിപ്പിക്കുന്നു.

   vilakudy said...

   Strange, but true. Interesting information. Thanks man.

   ചിത്രകാരന്‍chithrakaran said...

   ദേശീയതയെ മാനിക്കാത്തവര്‍ എന്തിനു ദേശത്തിന്റെ കോടതിയെ മാനിക്കണം ? കോടതിയുടെ നീതിക്കുവേണ്ടി പിച്ചപ്പാത്രം നീട്ടുന്ന യഹോവാ സാക്ഷികള്‍ യഹോവയെ മാനം കെടുത്തുന്ന പ്രവര്‍ത്തിയല്ലേ ചെയ്യുന്നത്!!!
   കോടതിയെ മാനിക്കാന്‍ ഉളുപ്പില്ലാത്തവര്‍ക്ക് ഗവണ്മെന്റിനെ മാനിക്കാന്‍ മാനക്കേടു തോന്നേണ്ടതുണ്ടോ? സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ഈ മത ഭ്രാന്തന്മാര്‍ വേണ്ടെന്നു വക്കുമോ? യഹോവക്ക് നാണക്കേടാകില്ലെ !!!
   ഭ്രാന്തിനു സമാനമായ വിശ്വാസജ്വരം ബാധിച്ച ഈ രോഗികളെ മനോരോഗാശുപത്രിയില്‍പ്പോലും ചികിത്സിപ്പിച്ച് അസുഖം ഭേദമാക്കാനാകുമെന്നു തോന്നുന്നില്ല.

   റോബി said...

   നടന്നു പോകുന്ന വഴി ആരെങ്കിലും ദേശീയഗാനം പാടുന്നതു കേട്ടാല്‍ തീരുന്നതു വരെ അറ്റന്‍ഷന്‍ നില്‍ക്കുന്നവര്‍ എത്രപേരുണ്ട്..ഞാന്‍ നില്‍ക്കില്ല. (11 കൊല്ലം മുന്‍പ് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ ദേശീയഗാനം കേട്ടിട്ടില്ല. രാജ്യം ‘തരുന്ന’ സുരക്ഷ, സ്വാതന്ത്ര്യം എന്നീ ഔദാര്യങ്ങള്‍ക്ക് എനിക്ക് എത്രകാലം അര്‍ഹതയുണ്ട്?
   സ്കൂളില്‍ പോയിട്ടില്ലാത്ത എന്റെ അച്ഛന്‍ ദേശീയഗാനം കേട്ടിട്ടുണ്ടോ എന്നറിയില്ല...റേഡിയോയില്‍ ചലചിത്രഗാനം പോലെ ദേശീയഗാനം കേള്‍പ്പിച്ചിരുന്നുവെങ്കില്‍ കേട്ടിട്ടുണ്ടാകും.)ദേശീയതയില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല.
   ഇന്ത്യയെന്നാല്‍ ഇന്ത്യയിലെ ജനങ്ങളാണെന്നു ഞാന്‍ കരുതുന്നു. അതില്‍ യഹോവസാക്ഷികളും പെടും. ദേശീയതയെ മാനിക്കുന്നത് അവരുടെ സ്വാതന്ത്ര്യം.
   ഇത്രയും ന്യായം...
   ഇനി, ബ്ലഡ് വാങ്ങില്ല, അടയ്ക്കമരം വെട്ടണം തുടങ്ങിയ നിര്‍ബന്ധങ്ങള്‍ ഗുരുതരമായ തെറ്റു തന്നെ.
   അവര്‍ വോട്ടു ചെയ്യാറുമില്ല എന്നതു കൂടിയാകുമ്പോള്‍ അതിന് വേറൊരു മാനം വരുന്നു.

   ഇനി കിരണിനോട്, മദ്യപിക്കരുത് എന്ന് സഭയുടെ നിയമമില്ല.
   വടക്കന്‍ കേരളത്തില്‍ സഭയുടെ നേതൃത്വത്തിലുള്ള മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ ഏറ്റവും ആക്ടീവാകുന്നത് അബ്കാരി ലേലം നടക്കുന്നതിന് മുന്‍പുള്ള മാസങ്ങളിലാണെന്നത് വെറും യാദൃശ്ചികമാകും അല്ലേ..?

   Noti Morrison said...

   This is a good article. However it is not Jehovah's witnesses alone who exhibits apparently irrational behavior. The sect called "Quackers" also has some pacifist beliefs. Some of them refused to fight in the second world war due to their beliefs. My knowledge is that the British government allowed them not to fight.

   So long as everyone can coexist, there is no big deal if some of us do not do what everyone else does.

   Going off topic - does singing the national anthem make one a better citizen of the country? After all that is a song written to commemorate the visit of the British monarch to colonial India.

   സാല്‍ജോҐsaljo said...
   This comment has been removed by the author.
   സാല്‍ജോҐsaljo said...
   This comment has been removed by the author.
   സാല്‍ജോҐsaljo said...

   ee video ano karyam?

   കടവന്‍ said...

   ദേശീയതയെ മാനിക്കാത്തവര്‍ എന്തിനു ദേശത്തിന്റെ കോടതിയെ മാനിക്കണം ? കോടതിയുടെ നീതിക്കുവേണ്ടി പിച്ചപ്പാത്രം നീട്ടുന്ന യഹോവാ സാക്ഷികള്‍ യഹോവയെ മാനം കെടുത്തുന്ന പ്രവര്‍ത്തിയല്ലേ ചെയ്യുന്നത്!!!
   കോടതിയെ മാനിക്കാന്‍ ഉളുപ്പില്ലാത്തവര്‍ക്ക് ഗവണ്മെന്റിനെ മാനിക്കാന്‍ മാനക്കേടു തോന്നേണ്ടതുണ്ടോ? സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ഈ മത ഭ്രാന്തന്മാര്‍ വേണ്ടെന്നു വക്കുമോ?
   Thanks to chithrakaran for theses words

   Anonymous said...

   ദേശിയതയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. ദേശിയ ഗാനം പാടാന്‍ ഇവര്‍ പാടാനോ ബഹുമാനിക്കാനോ ഇവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌.

   ദേശീയതയെ മാനിക്കാത്തവര്‍ എന്തിനു ദേശത്തിന്റെ കോടതിയെ മാനിക്കണം ?
   good question

   Anonymous said...
   This comment has been removed by a blog administrator.
   Anonymous said...
   This comment has been removed by a blog administrator.
   Anonymous said...
   This comment has been removed by a blog administrator.
   Anonymous said...
   This comment has been removed by a blog administrator.
   jessy said...

   dale said

   KIRAN , we have to study the bible and church history well. i think in former days, we the catholics didnt use the holy bible like now a days. that is why we keep mum infront of Pentacost and other beleivers. they use bible in their own way. for their strong support against chirstmas, birthday feast.. they refer the passage of bible!!!! anyway i am not blaming them. let their belief be with them.

   Jehoshua Thomas said...
   This comment has been removed by the author.
   Jehoshua Thomas said...
   This comment has been removed by the author.
   Jehoshua Thomas said...
   This comment has been removed by the author.
   Jehoshua Thomas said...

   മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses). ഈ മതം എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക സ്മാരക ഹാജർ ഉള്ളതായും വൃത്താന്തമറിയിക്കുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.

   സി.ടി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.

   യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവഎന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.ഈ ലോക ജനത ധാർമ്മിക നിലവാരമില്ലാത്തവരാണെന്നും, സാത്താന്റെ സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.

   സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.

   രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

   Watching the World said...
   This comment has been removed by the author.
   Watching the World said...

   ആത്മീയ വിഷയങ്ങളിൽ താത്പര്യമുള്ള നിങ്ങളെപ്പോലുള്ള ആളുകൾ ഇപ്പോഴും ഉണ്ടെന്നു കാണുന്നതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങൾ ആധികാരികമായ ഉറവിടത്തിൽ നിന്ന് തന്നെയാണെന്ന് ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും. യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള ക്രത്യമായ വിവരങ്ങൾ നിങ്ങൾക്ക്‌ ഇവിടെ കണ്ടെത്താം : http://www.jw.org/ml/

   Watching the World said...

   യഹോവയുടെ സാക്ഷികളെക്കുറിച്ച് ഉയര്‍ന്നുവരുന്ന ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങൾ നിങ്ങൾക്ക് ഈ ഭാഗത്ത്‌ കണ്ടെത്താം :

   https://www.jw.org/ml/യഹോവയുടെ-സാക്ഷികൾ/എഫ്‌എക്യൂ/

   EVERGREEN UPDATES said...


   യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നത്‌ എന്തുകൊണ്ട്?

   https://www.jw.org/finder?docid=502014218&wtlocale=MY&srcid=share