Thursday, April 19, 2007

ന്യൂനപക്ഷങ്ങളും അവകാശങ്ങളും

പുഷപഗിരി മെഡിക്കല്‍ കോളെജിനും മറ്റ്‌ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇന്നലെ ന്യുനപക്ഷ പദവി ലഭിച്ചതോടെ സ്വയാശ്രയ കോളേജ്‌ പ്രശ്നം പുതിയ വഴിത്തിരിവിലേക്ക്‌ നീങ്ങുകയാണ്‌. 100 ഇല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇതെ പദവിക്ക്‌ അപേക്ഷിച്ചിട്ടുള്ളതിനാലും പുഷ്പഗിരിക്ക്‌ ഈ പദവി ലഭിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ ഇവര്‍ക്കെല്ലാം ബാധകമാകുന്നതിനാലും ന്യൂനപക്ഷ പദവി ലഭിക്കാന്‍ ഉള്ള സധ്യത വന്നു ചെര്‍ന്നിരിക്കുകയാണ്‌.

ഈ അവസരത്തില്‍ ന്യൂനപക്ഷ പദവി എന്നതില്‍ ഒരു സജീവ ചര്‍ച്ച ആവശ്യമെന്ന് തോന്നുന്നു. കാരണം ന്യൂനപക്ഷ അവകാശം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടോന്നുമില്ല എന്നതാണ്‌ രസകരം. സ്ഥാപനം നടത്തുന്നത്‌ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരായാല്‍ മതി ( അല്ലെങ്കില്‍ സ്ഥാപനം തുടങ്ങാനായി മതം മാറിയാലും മതി). പിന്നെ ആ സ്ഥാപനം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക്‌ അതീതമാകും ( നിയമനം പ്രവേശനം ഭരണം ഇവയിലൊക്കെ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും). എന്നാല്‍ ഈ അവകാശം ന്യൂനപക്ഷങ്ങള്‍ക്ക്‌ മാത്രം ലഭ്യമാകുകയുള്ളൂ (non-hindu).

കേരളത്തിലെ വിദ്യഭ്യാസ രംഗത്ത്‌ ക്രിസ്ത്യന്‍ ന്യൂനപക്ഷം വളരെയേറെ മുന്നിലാണ്‌. വിദ്യഭ്യാസ നിലവരത്തിന്റെ കാര്യത്തിലായാലും നടത്തുന്ന സ്ഥാപങ്ങളുടെ കാര്യത്തിലായാലും ക്രൈസ്തവര്‍ ബഹുദൂരം മുന്‍പില്‍ തന്നേ. ഇനിയും ഇതേ സമുദായക്കാര്‍ക്ക്‌ തുടര്‍ന്നും ഈ അവകാശം നല്‍കേണ്ടതുണ്ടോ? ഇനി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെദിക്കല്‍ക്കോളിജുകളില്‍ ഒന്നൊഴികെ എല്ലാം ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ നടത്തുന്നതാണ്‌. അപ്പോള്‍ അവക്കെല്ലാം ന്യൂനപക്ഷ അവകാശം ലഭിക്കുകയും ചെയ്യുമ്പോള്‍ നിയമങ്ങള്‍ ഒക്കെ ബാധകമാകുന്നത്‌ ഗോഗുലം ഗോപാലന്റെ കോളെജുകള്‍ക്ക്‌ മാത്രം ( കേരള സര്‍ക്കാറിന്റെ 2006 ലെ സ്വയാശ്രയ നിയമത്തിന്റെ ആദ്യ കരടില്‍ ന്യൂനപക്ഷ നിര്‍വചനം ഉണ്ടായിരുന്നില്ല. അത്‌ പാസയപ്പോള്‍ കോണ്‍ഗ്രസിലെ V.D. സതീശന്‍ ഈ ബില്ലിനെ ഗോകുലം ഗോപാലന്‍ നിയമം എന്ന് പരിഹസിച്ചിരുന്നു. അതിന്‌ ബദലായാണ്‌ സര്‍ക്കാര്‍ ന്യൂനപക്ഷ നിര്‍വചനം കൂട്ടിച്ചേര്‍ത്തത്‌.). ഇത്‌ ഒരു തരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തേക്കാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കുന്ന ( മുസ്ലിമുകളുടെ കാര്യത്തില്‍ അല്ല) ഒരു സാഹചര്യം ഉണ്ടാക്കുന്നില്ലേ ?. വേരോരു തരത്തില്‍പ്പറഞ്ഞാല്‍ ന്യൂനപക്ഷ അവകാശം ജന്മാവകശമായി ഇങ്ങനേ തുടരേണ്ടതുണ്ടോ? ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മില്‍ എന്തെങ്കിലും വിടവുണ്ടെങ്കില്‍ നികത്തുക എന്നതില്‍ക്കവിഞ്ഞ്‌ ഈ അവകാശം നല്‍കാന്‍ പാടുണ്ടോ?

15 comments:

കിരണ്‍ തോമസ് said...

പുഷപഗിരി മെഡിക്കല്‍ കോളെജിനും മറ്റ്‌ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇന്നലെ ന്യുനപക്ഷ പദവി ലഭിച്ചതോടെ സ്വയാശ്രയ കോളേജ്‌ പ്രശ്നം പുതിയ വഴിത്തിരിവിലേക്ക്‌ നീങ്ങുകയാണ്‌. 100 ഇല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇതെ പദവിക്ക്‌ അപേക്ഷിച്ചിട്ടുള്ളതിനാലും പുഷ്പഗിരിക്ക്‌ ഈ പദവി ലഭിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ ഇവര്‍ക്കെല്ലാം ബാധകമാകുന്നതിനാലും ന്യൂനപക്ഷ പദവി ലഭിക്കാന്‍ ഉള്ള സധ്യത വന്നു ചെര്‍ന്നിരിക്കുകയാണ്‌.

njjoju said...

"പിന്നെ ആ സ്ഥാപനം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക്‌ അതീതമാകും ( നിയമനം പ്രവേശനം ഭരണം ഇവയിലൊക്കെ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും). "

വളരെ തെറ്റിധാരണാജനകമാണ് ഈ പരാമര്‍ശം. നിയമനം പ്രവേശനം ഭരണം ഇവയില്‍ പൂര്‍ണ്ണമായി നിയന്ത്രണം ലഭിക്കുന്നു എന്നതുകൊണ്ട് സര്‍ക്കരിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമാകുമോ? പ്രവേശനത്തിലെ സുതാര്യത, തലവരി തടയുന്നതിനുള്ള ശ്രമങ്ങള്‍ ഇവയ്ക്കൊക്കെ സര്‍ക്കാരിന് ഇപ്പോഴും കഴിയും.

മൈനോറിറ്റി സ്റ്റാറ്റസ് SC/ST/OBC വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന സംവരണം പോലെ ഒന്നല്ല.ഇതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വിടവല്ല പ്രശ്നം.

ഭൂരിപക്ഷത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുറവാണെന്നത് ന്യൂനപക്ഷത്തിന് ന്യൂനപക്ഷപദവി തടയുന്നതിന് കാരണമാകാന്‍ പാടുണ്ടോ?

സുരലോഗം || suralogam said...

തലവരി തടയുന്നതിനുള്ള ശ്രമങ്ങള്‍ ഇവയ്ക്കൊക്കെ സര്‍ക്കാരിന് ഇപ്പോഴും കഴിയും.
സൂഹൃത്തേ, തലവരി എന്നത് ഒരു underground പരിപാടിയാണ്. പണമുള്ളവര്‍ സീറ്റു തരപ്പെടുത്തുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും മാത്രമറിയുന്ന കാര്യം(ജ്വല്ലറികളിലെ സെയില്‍ടാക്സ് വെട്ടിപ്പ് പോലെ) സര്‍ക്കാരെങ്ങനെ കണ്ടെത്താനാണ്. ഇത്തരക്കാര്‍ക്ക് എന്തിന്റെ പേരിലായാലും പ്രോത്സാഹനം നല്‍കേണ്ടതുണ്ടോ?

കിരണ്‍ തോമസ് said...

ഞാന്‍ മുന്നോട്ട്‌ വച്ച ആശയം ഈ ന്യൂനപക്ഷ പരിപാടി എന്തിനാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌ എന്ന തലത്തിലേക്കാണ്‌. അത്‌ ഒരു അവിഹിത അവകാശമായി മാറുന്ന ഒരു അവസ്ഥ ക്രൈസ്ത്യന്‍ വിഭാഗത്തിന്റെ കാര്യത്തിലെങ്കിലും ആകുന്നില്ലെ എന്നതാണ്‌. അതായത്‌ ന്യൂനപക്ഷം ആയതുകൊണ്ട്‌ മാത്രം( അല്ലെങ്കില്‍ മതപരിവര്‍ത്ത്നം ചെയ്യപ്പെട്ടാല്‍) ഒരു Extra privilage ലഭിക്കുന്നു എന്ന് തലത്തിലേക്ക്‌ പ്രശ്നങ്ങള്‍ എത്തുന്നില്ലേ?. ഭൂരിപക്ഷമായിപ്പോയി എന്നതിനാലോ മത പരിവര്‍ത്ത്നം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലോ ഒരു ഇന്ത്യന്‍ പൌരന്‌ തുല്ല്യതയില്ലയ്മ ഉണ്ടാകുന്നില്ലേ? ജോജു പറഞ്ഞതു പോലെ വിടവ്‌ നികത്താനല്ല ഇതെങ്കില്‍ ഈ അവകാശം എന്തുകൊണ്ട്‌ ന്യൂനപക്ഷത്തിന്‌ മാത്രം പരിമിതപ്പെടുത്തണം. ഇത്‌ ഏത്‌ ഇന്ത്യന്‍ പൌരനും ഈ അവകാശം നല്‍കുന്നതുപോലെ മാറ്റുകയോ അല്ലെങ്കില്‍ അത്‌ അര്‍ഹതയുള്ളവര്‍ക്ക്‌ മാത്രം പരിമിതപ്പെടുത്തകയോ ചെയ്യേണ്ടതില്ലേ എന്നാണ്‌ എന്റെ ചോദ്യം

njjoju said...

മതപരമായും ഭാഷാപരമായതുമായ മൈനോറിറ്റികള്‍ക്ക് അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള മൈനോറിറ്റി സ്റ്റേറ്റസും സാമൂഹികവും വിദ്യാഭ്യാസപരവുമാ‍യി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനുവേണ്ടീ നല്‍കുന്ന സംവരണവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതുകൊണ്ടുള്ള ആശക്കുഴപ്പമാണ്.
ഭൂരിപക്ഷത്തിന് അപ്രകാരം വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്ന പ്രശ്നം ഉദിക്കുന്നില്ല.

മതപരിവര്‍ത്തനം ചെയ്യപ്പെട്ട് മൈനോറിറ്റി സ്റ്റേറ്റസു നേടുക എന്നതൊക്കെ ബാലിശമായ വാദങ്ങളല്ലേ.

മണി said...

ജൊജു പാറഞ്ഞു:
മതപരിവര്‍ത്തനം ചെയ്യപ്പെട്ട് മൈനോറിറ്റി സ്റ്റേറ്റസു നേടുക എന്നതൊക്കെ ബാലിശമായ വാദങ്ങളല്ലേ.

മക്കള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടാന്‍ വിവാഹ മോചനം നടത്തിയ മാതാപിതാക്കളുള്ള ഇവിടെ അതും അതിനപ്പുറവും നടക്കും.

കിരണ്‍ തോമസ് said...

ജൊജൂ മതം മാറി ന്യൂനപക്ഷ അവകാശം നേടിയ സംഭവം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്‌. തമിഴ്‌ നാട്ടില്‍ ഒരു ഹിന്ദു ഗൌഡര്‍ ( പേര്‍ പളനി) ദേവസഹായം എന്ന പേരില്‍ ക്രിസ്ത്യാനിയയി മതം മാറി തന്റെ കോളെജിന്‌ ന്യൂനപക്ഷ അവകാശം നേടിയിട്ടുണ്ട്‌. പത്ര മാസികകളില്‍ കണ്ടതാണ്‌. ആധികാരികമായി ഒരു ലിങ്ക്‌ തരാന്‍ കഴിയില്ല. എവിടെയാണ്‌ ഈ വാര്‍ത്ത വന്നതെന്ന് ഓര്‍ത്തെടുക്കാനും കഴിയുന്നില്ല. ഇത്‌ മനസില്‍ വച്ചാണ്‌ മതം മാറിയും ന്യൂനപക്ഷ അവകാശം നേടുക എന്ന പരാമര്‍ശം നടത്തിയത്‌

വിചാരം said...

നല്ല ലേഖനം ചര്‍ച്ച നടക്കട്ടെ

കിരണ്‍ തോമസ് said...

ഈ വിഷയത്തില്‍ ഇന്ന് മാധ്യമം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വായിക്കാം

njjoju said...

കിരണ്‍ പറഞ്ഞ സംഭവം മറ്റോരു ബ്ലോഗിലും ഞാന്‍ കണ്ടു.ഇന്റര്‍നെറ്റില്‍ പത്രവാര്‍ത്തകളൊന്നും കണ്ടുമില്ല.

ചിലര്‍ മതപരിവര്‍ത്തനം ചെയ്ത് ന്യൂ‍നപക്ഷാവകാശം നേടിയിട്ടൂണ്ടായിരിക്കം അല്ലെങ്കില്‍ നേടുമായിരിക്കാം. അത് എന്തായാലും അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനവില്ല. കിരണ്‍ പറഞ്ഞ സംഭവത്തിന്റെ വിശ്വാസ്യതയല്ല പ്രശ്നം അതിനെ സാമാന്യവത്കരിക്കാമോ എന്നതാണ്.

സുരലോഗം,
തലവരി കൊടുക്കുന്നവനും വാങ്ങുന്നവനും മാത്രമറിയുന്ന കാര്യമായിരിക്കും. കത്തോലിക്കാ സഭ തലവരിയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. CBCI(Catholic Bishops' Conference of India) തലവരിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടൂമുണ്ട്. അതേ സമയം ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുക, അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയ്കൊക്കെ പണം കണ്ടെത്തുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. അതിനായി ചിലര്‍ തലവരി ഈടാക്കിയിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.

എങ്കില്‍ തന്നെയും പുഷ്പഗിരിയില്‍ 40 ലക്ഷം വരെ തലവരി വാങ്ങിയിട്ടൂണ്ടെന്നാണ് കേട്ടിട്ടൂള്ളത്. അതൊന്നും ഒരിക്കലും നീതീകരിക്കാനാവുന്നതുമല്ല.

പ്രവേശനത്തില്‍ സുതാര്യത വേണമെന്നത് കോടതി ഉത്തരവാണ്. ഈ സുതാര്യത ഉറപ്പുവരുത്താനായാല്‍ തലവരിയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവും. പ്രവേശനം മാനേജുമെന്റുകളുടെ കണ്‍സോര്‍ഷിയം വേണം നടത്താന്‍ എന്ന് കോടതി അഭിപ്രായപ്പെട്ടീട്ടൂണ്ട്. അത് കേരത്തിലെ മുഴുവന്‍ സ്വകാര്യസ്ഥാപനങ്ങളും കൂടെ നടത്തുന്നതോ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ കണ്‍സൊര്‍ഷിയം നടത്തുന്നതോ ആകാം. അതെങ്ങനെ തന്നെയായാലും കൃത്യമായ ഒരു നടപടി ക്രമങ്ങളുണ്ടായാല്‍ തന്നെ അത്യാവശ്യം സുതാര്യതയാവും. അതിനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്.

സൂര്യോദയം said...

കിരണിന്റെ അഭിപ്രായം തികച്ചും ന്യായമാണ്‌. ഇന്ന് നമ്മുടെ സമൂഹത്തില്‍ അര്‍ഹരായവരെക്കാള്‍ അര്‍ഹരല്ലാത്തവര്‍ക്കാണ്‌ പല ആനുകൂല്യങ്ങളും ലഭിക്കുന്നത്‌.

ന്യൂനപക്ഷപദവിയുടെ കാര്യത്തില്‍ വ്യക്തത തീര്‍ച്ചയായും വരുത്തേണ്ടതുണ്ട്‌. അനര്‍ഹമായ തരത്തില്‍ ധനസമ്പാദനത്തിനും മതപ്രീണനത്തിനും സാദ്ധ്യമാകാത്തതരത്തില്‍ തന്നെ.

ജാതി സംവരണത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ അനിവാര്യമായിരിയ്ക്കുന്നു. എന്തുകൊണ്ട്‌ നമുക്ക്‌ സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ കഴിയുന്നില്ല എന്നാണ്‌ പരിശോധിക്കേണ്ടത്‌. ഏത്‌ മതസ്തരാണെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെങ്കിലാണ്‌ സംവരണം നല്‍കേണ്ടത്‌, അല്ലാതെ ദരിദ്രനായ സവര്‍ണ്ണന്‌ ആനുകൂല്ല്ല്യം കൊടുക്കാതെ സമ്പന്നനായ അവര്‍ണ്ണന്‌ ആനുകൂല്ല്ല്യം ലഭിയ്ക്കുന്ന സംവിധാനം മാറണം... കൃഷിയും ബിസിനസ്സും ഉള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള ആളുകളുടെ സാമ്പത്തികവരുമാനം ഏറെക്കുറെ കൃത്യമായി കണക്കാക്കാവുന്ന സംവിധാനം സര്‍ക്കാരിന്‌ ഉണ്ടാകണം.. എങ്കില്‍ മാത്രമേ അത്തരം ഒരു പ്രക്രിയ വിജയിക്കുകയുള്ളൂ..

കിരണ്‍ തോമസ് said...

ജോജു പറയുന്നു ന്യൂനപക്ഷ അവകാശം ശാശ്വതമാണ്‌ എന്ന്. എന്നാല്‍ ന്യൂനപക്ഷത്തെ നിര്‍ണ്ണയിക്കുന്നത്‌ സംസ്ഥാന സാഹചര്യങ്ങള്‍ നോക്കിയാണ്‌ എന്നാണ്‌ എന്റെ അറിവ്‌. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്‌. അപ്പോള്‍ ന്യൂനപക്ഷ അവകാശം നല്‍കീയിരിക്കുന്നത്‌ ന്യൂനപക്ഷത്തിന്റെ അസ്ഥിത്തം നിലനിര്‍ത്താന്‍ വേണ്ടിയാണ്‌. അസ്ഥിത്തം നിലനിര്‍ത്താന്‍ ഉള്ള സാഹചര്യം ഉണ്ടായാല്‍ അത്‌ നിര്‍ത്തലാക്കേണ്ടേ. അതോ അത്‌ നിര്‍ലോബം നല്‍കുന്ന ഒരു സാഹചര്യം ഭൂരിപക്ഷത്തെ അസ്വസ്തപ്പെടുത്തുന്ന രീതിയിലേക്ക്‌ വളരില്ലേ ?

കുതിരവട്ടന്‍ | kuthiravattan said...

മതം മാറിയാ മൈനൊറിറ്റി സ്റ്റാറ്റസ് കിട്ടുമൊ? മതം മാറാന്‍ പറ്റിയില്ലെങ്കിലും എങ്ങനെയെങ്കിലും എനിക്കൊന്നു ജാതി മാറിയാ മതി. ജാതി മാറുന്നേനെന്തെങ്കിലും വകുപ്പുണ്ടൊ?

Anonymous said...

അറിവില്ലാത്തവര്‍(നേടാന്‍ ശ്രമിക്കാത്തവരും) നേതാക്കന്മാരായിമാറുമ്പോളുണ്ടാകുന്ന ദുരന്തം മാത്രമാണിപ്പൊഴും സംഭവിച്ചിരിക്കുന്നത്‌..അറിവെന്നതുകൊണ്ടു ഞാനുദ്യേശ്ശിക്കുന്നതു വെറും വിദ്യാഭ്യാസമല്ല..തിരിച്ചറിവ്‌, സാമാന്യബുദ്ധി ഇതൊക്കെ തന്നെ..മികച്ച ഭരണാധികാരിയാവാന്‍ അകാദമിക്‌ ബിരുദങ്ങളുടെ പിന്‍ബലം ഒന്നും അവശ്യമില്ല.നാടന്‍ ഭാക്ഷയില്‍ പറഞ്ഞാല്‍ പണി അറിഞ്ഞാല്‍ മതി. .ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ഗുണങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയെയാനു നമുക്കു വിദ്യാഭ്യാസ മന്ത്രി പുംഗവനായി ലഭിച്ചിരിക്കുന്നത്‌..ബേബിക്കു സമര്‍ത്ഥമായി രക്ഷ്ട്രീയം കളിക്കാനറിയാം.. (ഗ്രൂപ്പുകളി എന്നു പറയാന്‍ പറ്റില്ലല്ലൊ സി പി എമ്മില്‍ അതില്ലെന്നാണല്ലൊ വെപ്പ്‌).അക്കാര്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ പോലും നാണിച്ചു പോകും..ബേബിയുടെ സാമര്‍ത്ഥ്യം അറിയണമെങ്കില്‍ സി പി ജോണിനോടു ചോദിക്കണം, അല്ലെങ്കില്‍ സീതാറാം യെച്ചൂരിയോട്‌.. രായ്‌ക്കുരാമാനം യെച്ചൂരിയെ അഖിലേന്ത്യാ നേതാവാക്കിയെടുത്തതു ഇദ്ദേഹമാണല്ലോ..ഇദ്ദേഹം കനിഞ്ഞില്ലെങ്കിലും യെച്ചൂരിയെന്നെങ്കിലും നേതാവായനെ എന്നതു വേറെ കാര്യം.. മൂക്കില്ലാരാജ്യം ആണല്ലൊ..
പറഞ്ഞുവന്നപ്പൊള്‍ കാടുകയറിയോന്നു സംശയം.. ക്ഷമിച്ചുകള..രാക്ഷ്ട്രീയം പറഞ്ഞാല്‍ ആവേശം അണപൊട്ടും..മലയാളി ആയിപ്പോയില്ലെ..
ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷന്‍ ആണു കാര്യം.. പുഷ്പഗിരിക്കു ന്യൂനപക്ഷ അവകാശം കൊടുത്തതു അക്രമമായിപ്പൊയെന്നു സി പി എം..കോണ്‍ഗ്രെസ്സ്‌ ആണെങ്കില്‍ മിണ്ടുന്നില്ല..മുയലിറച്ചിയും സ്വപ്നം കണ്ടു പ്ലാവുംചോട്ടില്‍ കിടന്നുറങ്ങുന്നവര്‍ മിണ്ടിയിട്ടും കാര്യം ഒന്നുമില്ല.. ഈ ന്യൂനപക്ഷ കമ്മീഷനെ കയറൂരിവിട്ടതിതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌..കോണ്‍ഗ്രെസ്‌ മന്ത്രിസഭയും അവരെ പിന്തുണക്കുന്ന കേരളത്തില്‍നിന്നുള്ള ഇരുപതു എം പിമാരും ഉള്‍പെട്ടവരാണ്‌. കിരണ്‍ പറഞ്ഞതു ശരിയാണ്‌. സംവരണനിയമങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല.. ഇത്തരം വകുപ്പുകളൊന്നും അര്‍ജുന്‍സിംഗ്‌ തയ്യാറാക്കിയ കരടു നിയമത്തിലില്ലായിരുന്നെന്നൊര്‍ക്കണം.. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദമൊന്നുകൊണ്ടുമാത്രമാണിത്തരം വകുപ്പുകള്‍ കൂടി പെട്ടതെന്നൊര്‍ക്കുക.. ഇതാണു ദേശസ്നേഹം..ദളിത്‌ വോട്ടുകള്‍ നേടാന്‍ സ്വകാര്യസ്ഥാപനങ്ങളില്‍ പോലും സംവരണം കൊണ്ടുവരുമെന്നു പ്രഖ്യാപിക്കുക.. ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാന്‍ ഇത്തരം വഴികളും..ഇടതുപക്ഷമായാലും വലതു പക്ഷമായാലും, ഇനിയിപ്പൊ ഇതിലൊന്നും പെടാത്ത നടുക്കണ്ട(പക്ഷ) മായാലും..നമുക്കും കിട്ടണം വോട്ട്‌.
ന്യൂനപക്ഷത്തെ ഒന്നു നോവിച്ചതിന്റെ തൊന്തരവ്‌ എന്തെന്നറിയണമെങ്കില്‍ എ കെ ആന്റണിയോടൊന്നു ചോദിച്ചാല്‍ മതിയല്ലോ..ആര്യാടനും കിട്ടി കണക്കിനു.. ആയിടക്കത്തെ ദേശാഭിമാനി വായിച്ചാല്‍ ഇതു 'നൊമ്മടെ' വിപ്ലവ പത്രം തന്നെയാണൊ എന്നു സംശയം തോന്നിപ്പോകുമായിരുന്നു..
വാല്‍ക്കഷ്ണം..പുതിയ വാണിഭങ്ങള്‍ ഒന്നും വെളിച്ചത്തു വരാത്തതിനാല്‍ മലയാളികളെത്രനാളിനി സ്വാശ്രയോം പറഞ്ഞോണ്ടിരിക്കണം..
ജോജു പറയുന്നു..
'കത്തോലിക്കാ സഭ തലവരിയെ പ്രോത്സാഹിപ്പിക്കുന്നുമില്ല'.
ചിരിച്ചു മണ്ണുകപ്പി പോയി..പീലാത്തോസ്‌ എത്ര പുണ്യം ചെയ്തവന്‍..
എന്ന്‌ ജോണ്‍
(അനോണിയായി കമന്റുന്നതില്‍ ക്ഷമിക്കുക..സ്വന്തം ബ്ലോഗില്ലത്തതിന്റെ വൈഷമ്യം അണ്‌..)

Anonymous said...

പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന എണ്റ്റെ ഒരു അമ്മാവനെ കാണാന്‍ ഞാന്‍ ആറു മാസം മുമ്പു പോയിരുന്നു ഉഗ്രന്‍ കോളേജ്‌ നല്ല ഫസിലിറ്റീസ്‌ അമ്മാവന്‍ കിടക്കാന്‍ സ്ഥലം കിട്ടാത്തതിനല്‍ ഏഴാം നിലയില്‍ ഒരു ജനറല്‍ വാറ്‍ഡിലായിരുന്നു കിടപ്പ്‌ കണ്ടാല്‍ മെഡിക്കല്‍ കോളേജിണ്റ്റെ അത്റ തന്നെ കുറെകൂടി വ്റ്‍ത്തി ഉണ്ട്‌ അമ്മാവണ്റ്റെ അസുഖം ഒന്നും കഴിക്കാന്‍ വയ്യ ആകെ ക്ഷീണം മിക്കവാറും ഒരു ആഴ്ചക്കുള്ളില്‍ കൊള്ളിയാകും എന്ന പരുവം ഞാന്‍ അമ്മാവനോടൂ വെറുതെ പറഞ്ഞു അമ്മാവാ തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ ആരെയെങ്കിലും കാണിക്കാം എന്ത വരുന്നോ എന്നു അമ്മാവന്‍ പഴയ ഒരു കമ്യൂണീസ്റ്റാണേ അപ്പോള്‍ തന്നെ അമ്മാവന്‍ എന്നോടു പറഞ്ഞു എടാ എന്നെ നീ വന്ന കാറീല്‍ ഒന്നു കൊണ്ടു പോ എന്നു കുഴഞ്ഞല്ലോ അമ്മാവണ്റ്റെ മക്കള്‍ ഇല്ല ഞയറ്‍ ഡൊക്ടറ്‍ ഇല്ല നറ്‍സുമാറ്‍ പറഞ്ഞു ഡിസ്ചാറ്‍ജു വേണേല്‍ എടുത്തോ മിക്കവാറും ഈയിടെ തട്ടിപ്പോകും ബില്ലാണേങ്കില്‍ അറുപതിനായിരം ആയി ഇനിയും സ്കാന്‍ തുടങ്ങിയവ നടക്കാനുണ്ട്‌ അമ്മാവനു പണം ഉണ്ട്‌ മക്കള്‍ക്കു പുഷ്പഗിരി മതി എന്നും അഭിപ്റായം ഏതായലും പിറ്റേന്നു അമ്മാവണ്റ്റെ മക്കള്‍ അമ്മാവനെ ഡിസ്ചാറ്‍ജു ആക്കി എറണാകുളം അമ്റ്‍തയില്‍ കൊണ്ടു പോയി അവിടെയും സ്കാന്‍ പരിശോധന സ്പെഷ്യലിസ്റ്റ്‌ ഒക്കെക്കൂടി ഒരു മുപ്പതിനായിരം തീറ്‍ന്നു അപ്പോള്‍ അമ്മാവന്‍ വാശീ എനിക്കു തിരുവനതപുരം മെഡിക്കല്‍ കോളേജിലും കൂടി ഒന്നു പോകണം എന്നു ചാകാന്‍ പോകുന്നവണ്റ്റെ ആശയല്ലെ എല്ലാവരും കൂടെ എണ്റ്റെ വീട്ടില്‍ എത്തിച്ചു മെഡിക്കല്‍ കോളേജില്‍ കയറ്റിയാല്‍ അമ്മാവനു നല്ല കക്കൂസില്ലാതെ വെളിക്കിറങ്ങാന്‍ പറ്റില്ല പിന്നെ ഞാന്‍ മീനു ഹരിഹരണ്റ്റെ ഒരു അപ്പോയിണ്റ്റ്‌ മെണ്റ്റ്‌ ശ്റമിച്ചു അവറ്‍ ഹെഡ്‌ ഓഫ്‌ ഗാസ്റ്റ്രോ ഡിപ്പാറ്‍ട്ടുമണ്റ്റ്‌ ആയതിനാല്‍ കണ്‍സല്‍റ്റന്‍സി ഇല്ല പകരം ഒരു ജൂനിയറിണ്റ്റെ വീട്ടില്‍ കൊണ്ടു ചെല്ലാന്‍ പറഞ്ഞു ഞാന്‍ ചെന്നു കാണിച്ചു അദ്ദേഹം പത്തു മിനിട്ട്‌ പരിശോധിച്ചു രക്തത്തില്‍ ആല്‍ബമിണ്റ്റെ കുറവുണ്ട്‌ ആല്‍ബമിന്‍ മൂത്റത്തില്‍ കൂടി പോകുന്നു ഏതോ കരള്‍ രോഗം കാരണം കഴിച്ച ഗുളികയുടെ സൈഡ്‌ എഫക്റ്റായിരിക്കാം ഏതായലും ഒരു ആഴ്ച മുട്ടയുടെ വെള്ളക്കരു കഴിക്കുക പിന്നെ നോക്കാം തല്‍ക്കാലം മരുന്നു എല്ലാം സ്റ്റോപ്പ്‌ ചെയ്യുക എല്ലാവരും കരുതി ചികിത്സിക്കാന്‍ ഇനി ഒന്നുമില്ല അതാണു ഡോകടറ്‍ പോളിഷ്‌ ആയി പറഞ്ഞതമ്മാവന്‍ മൂന്നു ദിവസം മുട്ടയുടെ വെള്ളക്കരു കഴിച്ചു ബോഡി സ്ട്റൊങ്ങ്‌ ആയി എന്തിനു പറയുന്നു അമ്മാവന്‍ ഇപ്പോള്‍ പയറു പോലെ നടക്കുന്നു ചാക്കാല കാത്തിരുന്നവരൊക്കെ നിരാശരായി അമ്മാവന്‍ ഈയിടെ ഒറ്റക്കു ത്റ്‍ശൂറ്‍ പൂരം കാണാനും പോയി കണ്‍സറ്റിംഗ്‌ ഫീസ്‌ ആകെ ൧൦൦ രൂപ മെഡിക്കല്‍ കോളേജിലെ ഡൊക്ടറ്‍ക്കു അമ്രുതയും പുഷ്പഗിരിയും ത്രിവനതപുരത്തെ കിംസ്‌ ആശുപത്റിയും ലക്ഷങ്ങള്‍ കളയാനും ആളെ പെട്ടെന്നു വടി ആക്കാനും കൊള്ളാം മേല്‍ പറഞ്ഞതൊക്കെ സത്യം സത്യം സത്യം