Monday, May 21, 2007

സ്മാര്‍ട്ട്‌ സിറ്റി ചരിത്രം

സ്മാര്‍ട്ട്‌ സിറ്റി യാഥര്‍ത്യമാകാന്‍ പോകുമ്പോള്‍ പിതൃത്വത്തെപ്പറ്റിയും വ്യവസ്ഥകളെപ്പറ്റിയും ഒക്കെ വാദകോലാഹലങ്ങള്‍ നടക്കുമ്പോള്‍ ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം. നവമ്പര്‍ 1 2004 മുതല്‍ മേയ്‌ 14 2007 വരെയുള്ള സ്മാര്‍ട്ട്‌ സിറ്റി വാര്‍ത്തകളുടെ ശേഖരം www.thatsmalayalam.com എന്ന സൈറ്റില്‍ നിന്ന്.

ആരൊക്കെ എന്തൊക്കെപ്പറഞ്ഞിരുന്നു എന്നും എന്തൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു എന്നുമൊക്കെ സമയം കിട്ടുമ്പോള്‍ വായിക്കുക.

ചില അനുബന്ധ വാര്‍ത്തകള്‍ വെബ്‌ലോകത്തില്‍ നിന്നും

  1. സ്മാര്‍ട്ട്‌ സിറ്റിക്കെതിരെ VS
  2. സ്മാര്‍ട്ട്‌ സിറ്റി വന്‍ അഴിമതി VS
  3. സ്മാര്‍ട്ട്‌ സിറ്റി വേണം പിണറായി
  4. CPM ഇപ്പോഴും കമ്പ്യൂട്ടര്‍ വിരുദ്ധര്‍ ഉമ്മന്‍ ചാണ്ടി
  5. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ മന്ത്രി സഭാ (UDF) അംഗീകാരം
  6. സ്മാര്‍ട്ട്‌ സിറ്റി ഒപ്പിടില്ല ഉമ്മന്‍ ചാണ്ടി
  7. എതിര്‍പ്പ്‌ 3 വ്യവസ്ഥകളില്‍ മാത്രം : LDF
  8. സ്മാര്‍ട്ട്‌ സിറ്റിക്കരാര്‍ റദ്ദാക്കും : വെളിയം

Wednesday, May 09, 2007

സൌജന്യ വിദ്യാഭ്യാസവും സാമുഹിക പ്രതിബദ്ധതയും

സ്വയാശ്ര നിയമം സുപ്രിം കോടതിയും തള്ളിയതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. ആന്റണിയുടെ 50:50 എന്ന ഫോര്‍മുല നടക്കണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. മുന്‍ കരുതലുകള്‍ ഇല്ലാതെ കോളെജ്‌ അനുവദിക്കുകയും 2 സ്വയാശ്രക്കോളേജ്‌ = 1 സര്‍ക്കാര്‍ക്കോളെജ്‌ എന്ന് മനക്കോട്ടകെട്ടുകയും ചെയ്ത രാഷ്ട്രീയ നേതൃത്വം ഇന്ന് ഇരുട്ടില്‍ത്തപ്പുകയാണ്‌. ഇവരെ നിയന്ത്രിക്കാന്‍ കൊണ്ടു വന്ന നിയമം പരമോന്നത കോടതിയും തള്ളിയതോടെ സൌജന്യ സീറ്റ്‌ എന്നത്‌ ഒരു വിദൂര സ്വപന്മായി അവസനിച്ചു. എന്നാല്‍ 25% വരെ സൌജന്യ വിദ്യഭ്യാസം ( പാവപ്പെട്ടവര്‍ക്ക്‌ മാത്രം) നല്‍കാമെന്നാണ്‌ മെഡിക്കല്‍ മാനേജ്‌മെന്റിന്റെ നിലപാട്‌. എന്നാല്‍ 50% സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കുമെങ്കിലും 70000 രുപ ഫീസ്‌ വേണമെന്നാണ്‌ എഞ്ചിനിയറിഗ്‌ കോളേജുകളുടെ വാദം. എന്നാലും ചില നല്ല മാറ്റങ്ങള്‍ സ്വയാശ്രയ മാനേജ്‌മന്റ്‌ തയ്യാറായിട്ടുണ്ട്‌.

പ്രവേശനം സുതാര്യമാക്കും.

കഴിഞ്ഞ തവണ ദീപികയിലും ചന്ദ്രികയിലും പരസ്യം നല്‍കിയാണ്‌ പ്രവേശനത്തിന്‌ ഇവര്‍ ശ്രമിച്ചത്‌. കേവലം 500 കുട്ടികള്‍ക്ക്‌ മാത്രമേ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതിയുള്ളൂ. അപേക്ഷിച്ച മിക്ക കുട്ടികള്‍ക്കും അപേക്ഷ ഫോറം പോലും ലഭിച്ചില്ല. എന്നാല്‍ ഇത്തവണം വ്യക്തമായ മാനദണ്ഡം അവര്‍ക്കുണ്ട്‌ എന്ന് മാത്രമല്ല. അവരുടെ പരീക്ഷയില്‍ മേല്‍ നോട്ടം വഹിക്കാന്‍ ജസ്റ്റീസ്‌ മുഹമ്മദ്‌ കമ്മിറ്റിയേ അനുവദിക്കും . കൂടാതെ അഭിമുഖം ഒഴിവക്കുകയും പൊതു ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങള്‍ തലവരി ഒഴിവാക്കപ്പെടാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു എന്നതിലേക്ക്‌ വഴിതുറക്കുന്നു.

എഞ്ചിനിയറിഗ്‌ മാനേജ്‌മെന്റകട്ടെ 10 ആം ക്ലാസ്സിലെയും 12 ആം ക്ലാസിലേയും മാര്‍ക്കും സര്‍ക്കാര്‍ പ്രവേശനപ്പരീക്ഷയിലെ റാങ്കും ചേര്‍ത്ത്‌ മറ്റൊരു ലിസ്റ്റ്‌ തയ്യാറാക്കാനാണ്‌ പരിപാടി. 50% പ്രവേശനം സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് നല്‍കാന്‍ ഇവര്‍ തയ്യാറെങ്കിലും 70000 രൂപ ഫീസ്‌ നല്‍കണം എന്ന് അവര്‍ ശഠിക്കുന്നു.

മാനെജ്‌മന്റ്‌ വന്‍ ഫീസ്‌ ആവശ്യപ്പെടുന്നു.

എന്നാല്‍ വന്‍ ഫീസാണ്‌ മെഡിക്കല്‍ എഞ്ചിനിയറിഗ്‌ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്‌. മെഡിക്കല്‍ കോളെജുകളില്‍ അത്‌ 3 ലക്ഷം മുതല്‍ 6 ലക്ഷം വരേയും എഞ്ചിനിയറിഗ്‌ കോളേജുകളില്‍ 70000 വരേയും ആകും. എന്നാല്‍ മെഡികല്‍ മാനേജ്മെനുകള്‍ 25% ഫ്രീ സീറ്റ്‌ നല്‍കാന്‍ തയ്യാറുള്ളപ്പോള്‍ എഞ്ചിനിയറിഗ്‌ മാനേജ്‌മന്റ്‌ അതിന്‌ തയ്യാറല്ല. ഒരു സര്‍ക്കാര്‍ എഞ്ചിനിയറിഗ്‌ കോളെജില്‍ ഒരു വിദ്യാര്‍ത്ഥിക്കായി 70000 രൂപ ചിലവാക്കുന്നു എന്നതാണ്‌ GPC നായരെ ഈ തുക വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ IHRD പോലുള്ള സ്ഥാപനങ്ങള്‍ 50% സീറ്റില്‍ 38000 രൂപയും 50% സീറ്റില്‍ സര്‍ക്കാര്‍ ഫീസിലും പഠിപ്പിക്കുന്നുണ്ട്‌ എന്നത്‌ കാണാതെ പോകുന്നു.
സൌജന്യ വിദ്യഭ്യാസവും സാമൂഹിക പ്രതിബദ്ധതയും.

ഇനി നമ്മള്‍ ഉന്നത വിദ്യാഭ്യാസം സൌജന്യമായി നല്‍കേണ്ടറ്റുണ്ടോ ( സര്‍ക്കാരായലും സ്വകാര്യമായാലും) ചിന്തിക്കേണ്ടെ ? പ്രത്യേകിച്ച്‌ മെഡിക്കല്‍ മേഖലയില്‍. മെറിറ്റ്‌ അല്ലെങ്കില്‍ സംവരണം ഏതായാലും അങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനോ അഥവ കയറിയാല്‍ത്തന്നേ ഗ്രാമീണ മേഖലയില്‍ സേവനം അനുഷ്ടിക്കാനോ തയ്യാറല്ല എന്ന പച്ചയായ യാതാര്‍ഥ്യം നാം നോക്കിക്കാണേണ്ടതുണ്ട്‌. സര്‍ക്കാറിന്റെ സേവന വേതന നിരക്കുകള്‍ തുഛമാണ്‌ എന്ന ഒറ്റക്കാരണത്താല്‍ ഇവര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ താത്പര്യമില്ല എന്നത്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതാണോ. ചില നേരത്തെങ്കിലും മെഡിക്കല്‍ മാനെജ്‌മന്റ്‌ പ്രതിനിധി ജോര്‍ജ്‌ പോള്‍ പറയുന്നതില്‍ ചില കാര്യമില്ലേ. 70% സര്‍ക്കാര്‍ സീറ്റില്‍ പഠിക്കുന്ന കുട്ടികളും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ്‌. എന്നാല്‍ സൌജന്യ വിദ്യാഭ്യാസം നേടുന്ന ഇവര്‍ സമൂഹത്തോട്‌ കടപ്പാടില്ല യാതാര്‍ഥ്യം നമ്മേ തുറിച്ചു നോക്കുന്നില്ലെ. മിക്ക സര്‍ക്കാര്‍ ഡോക്ടര്‍മാരും അവധിയില്‍പ്പോകുന്നു. അവരെ ആകെ ചെയ്യാന്‍ കഴിയുന്നത്‌ പിരിച്ചു വിടുക മാത്രമാണ്‌. പിരിച്ചു വിട്ടാല്‍ സംഗതി കുശാല്‍ ഇനി പ്രൈവറ്റ്‌ ആശുപത്രിയില്‍ പോകാമല്ലോ എന്നാണ്‌ ഡോക്ടര്‍മാര്‍ കരുതുക.

ആവശ്യത്തിന്‌ ഡോക്ടര്‍മാരോ സ്റ്റാഫോ ഇല്ല എന്നതാണ്‌ ഇന്ന് സര്‍ക്കാര്‍ മേഖല അനുഭവിക്കുന്ന ദുരന്തം . അത്‌ ഇനിയു തുടരുകത്തന്നേ ചെയ്യും. അങ്ങനേ നമ്മുടെ പൊതു വിദ്യാഭ്യാസ മേഖല തകര്‍ന്നതുപോലെ ഇതും തകരും. സാധരണക്കാരന്റെ അവസാന അഭയ കേന്ദ്രങ്ങളും അടച്ചു പൂട്ടല്‍ ഭീക്ഷിണിയിലേക്കാണെന്നാണ്‌ SAT സംഭവം വിരള്‍ ചൂണ്ടുന്നത്‌, ഇന്ന് SAT നാളെ അത്‌ മറ്റൊരിടത്ത്‌ കാത്തിരിക്കാം അതിനായി.

Thursday, May 03, 2007

വിശ്വാസങ്ങള്‍ പലവിധം

പ്രബുദ്ധ കേരളം വിശ്വാസ കേരളമായി മാറുന്നതിനെപ്പറ്റി മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത. കൌതുകപൂര്‍വ്വം ഇവിടെ വായിക്കുക

ദിലീപിന്റെ ജൂലൈ നാലും ശ്രീശാന്തിന്റെ കീശയിലെ പുണ്യാളന്മാരും.