Thursday, May 03, 2007

വിശ്വാസങ്ങള്‍ പലവിധം

പ്രബുദ്ധ കേരളം വിശ്വാസ കേരളമായി മാറുന്നതിനെപ്പറ്റി മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത. കൌതുകപൂര്‍വ്വം ഇവിടെ വായിക്കുക

ദിലീപിന്റെ ജൂലൈ നാലും ശ്രീശാന്തിന്റെ കീശയിലെ പുണ്യാളന്മാരും.

8 comments:

കിരണ്‍ തോമസ് said...

ദിലിപിന്റെ ജൂലൈ 4 ശ്രീശാന്തിന്റെ ബഹു വിശ്വാസങ്ങള്‍. കോടതിയുടെ 13 നെപ്പേടി. M.A. ബേബിയുടെ 13 പ്രേമം എന്നിങ്ങനെ കേരള സമൂഹം വച്ചു പുലര്‍ത്തുന്ന പലവിധ വിശ്വാസങ്ങള്‍

Siju | സിജു said...

മലയാളികള്‍ക്ക് (അന്ധ)വിശ്വാസം കൂടുന്നുവെന്നത് സത്യമാണ്. വിദ്യാഭ്യാസ നിലവാരവും ജീവിത നിലവാരവുമെല്ലാം ഉയരുമ്പോഴും ആത്മവിശ്വാസം കൂട്ടാന്‍ ഇത്തരം ചെപ്പടിവിദ്യകള്‍ വേണമെന്നത് നാണക്കേട് തന്നെ...
ഗില്‍ക്രിസ്റ്റ് ഗ്ലൌസിനു ഗ്രിപ്പ് കിട്ടാനാണ് ബേസ് ബോള്‍ വെച്ചത്, അതു വിശ്വാസത്തിന്റെ പുറത്തല്ല.

വക്കാരിമഷ്‌ടാ said...

ഇത്തരം വ്യക്തിപരമായ വിശ്വാസങ്ങള്‍ മലയാളികള്‍ക്ക് മാത്രമല്ല-ആഗോളവ്യാപകമായിത്തന്നെയുണ്ട്. പണ്ടൊരിക്കല്‍ മാര്‍ട്ടിന നവരത്തിലോവായുടെയും ക്രിസ് എവര്‍ട്ട് ലോയ്‌ഡിന്റെയുമൊക്കെ ഇത്തരം വിശ്വാസങ്ങളെപ്പറ്റി മനോരമ പറഞ്ഞിരുന്നു.

ഇതൊക്കെ വ്യക്തിപരമായിത്തന്നെയിരിക്കുന്നെങ്കില്‍ പിന്നെ നമുക്കെന്ത് എന്നുള്ള ചിന്ത അരാഷ്ട്രീയമാവുമോ?

വേണു venu said...

മന്ത്രി മാണിയുടേയും വിശ്വാസ നമ്പരായിരിക്കാം 13.
വജ്പേയിജിക്കും 13 ഭാഗ്യ നമ്പരായിരുന്നല്ലോ.:)

കിരണ്‍ തോമസ് said...

വക്കാരിയെ വിവദത്തിനൊന്നും അല്ല. ചുമ്മ കൌതുകം അത്ര മാത്രം. ഈ വിശ്വാസങ്ങള്‍ക്ക്‌ കിട്ടുന്ന അമിത പ്രാധാന്യം ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ശ്രീശാന്ത്‌ മുഖ്യധാരയില്‍ വന്നതിന്‌ ശേഷമാണ്‌ ഇതിന്‌ ശ്രദ്ധ കിട്ടിയത്‌. ശ്രീശാന്തും അമ്മയും എത്‌ അമ്പലത്തില്‍ പോകുന്നു ഏത്‌ പള്ളിയി പോകുന്നു എന്നതൊക്കെ വാരികകളിലും വാരന്തപ്പതിപ്പുകളിലുമൊക്കെ നിറഞ്ഞു തുടങ്ങിയതോടെ ഭക്തി ( വിശ്വസ) ങളുടെ ബ്രാണ്ട്‌ അമ്പാസിഡേഷ്സായി ഇവര്‍. എന്റെ മോനെ ഞാന്‍ ഇങ്ങനെയാണ്‌ വളര്‍ത്തിയത്‌ എന്ന് പറയുന്ന ശ്രീശാന്തിന്റെ അമ്മ ഇന്ന് ഒരു റോള്‍ മോഡലാണ്‌.

വാല്‍ക്കഷ്ണം. എന്റെ വീട്ടിലും ഭാര്യ വീട്ടിലും ശ്രീശാന്ത്‌ താരമാണ്‌. പുള്ളിക്കാരന്റെ കളിയൊന്നുമല്ല. കൊച്ചന്‍ നല്ല ഈശ്വര വിശ്വാസിയാണേന്നും പിന്നെ ബൌള്‍ ചെയ്യുന്നതിനു മുന്‍പ്‌ കുരിശ്‌ വരക്കുന്നതുമാണ്‌ അവരേ ശ്രീശാന്തിനെ ഇഷ്ടപ്പെടാന്‍ കാരണമാക്കുന്നത്‌

Radheyan said...

സചിന്‍ ഇടത് കാലിലാണത്രേ ആദ്യം പാഡ് കെട്ടുന്നത്.എല്ലാ വലംകൈയ്യന്മാരും അങ്ങനെ തന്നെയല്ലേ?

എങ്കിലും കോടതിയുടെ അന്ധവിശ്വസം ശകലം കടുപ്പം തന്നെ.കോടത് എന്നത് ഒരു അമൂര്‍ത്തമായ വ്യവസ്ഥിതിയാണ്.ജഡ്ജിയാണ് കോടതി എന്നത് ഒരു തെറ്റിദ്ധാരണ മാത്രമല്ലേ.

എന്തായാലും ബേബിയുടെ നിലപാട് അഭിനന്ദനീയം തന്നെ.വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാകുകയും അന്ധവിശ്വാസങ്ങള്‍ മനോരോഗങ്ങളാകുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും.

Siju | സിജു said...

ഒരു ഡവുട്ട്..
ശരിക്കും അന്ധവിശ്വാസം എന്നൊന്നുണ്ടോ..
വിശ്വാസം തന്നെയല്ലേ അന്ധവിശ്വാസം..
വിശ്വസിക്കുന്നതെന്തായാലും അന്ധമായി തന്നെ വിശ്വസിക്കുന്നു. അപ്പോ രണ്ടും തമ്മിലെന്താ വിത്യാസം..
കണ്‍ഫ്യൂഷനായി :-(

Anonymous said...

andhavishvasam ennu paranjal kanathey andhamayi vishvasikkunnu ennanu..
"kanathey vishvasikkunnavar bhagyavanmar" ennu bible'il parayunnu...
anganey njaanum oru andhavishvasiyayi...

Nintey vishvasam ninney rakshikkattey enu parayunu..

athukondu avanavantey vishavasam aanu valuthu

malayalathil typpan ariyathathu kondu vishvasikal kshami

ennu

maathukkutti