Thursday, June 28, 2007

ഭരണത്തോടൊപ്പം സമരവും

ചില്ലറ വില്‍പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ വ്യാപരി വ്യവസായികള്‍ നടത്തിയ മാര്‍ച്ചില്‍ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ( ഉമ്മന്‍ ചാണ്ടി പങ്കെടുത്തോ എന്ന് ഉറപ്പില്ല. ദീപികയിലും ദേശാഭിമാനിയിലും പീപ്പീള്‍ ചാനലിലും മാത്രമേ ഉമ്മന്‍ ചാണ്ടി പങ്കെടുത്തു എന്ന് കാണുന്നുള്ളൂ. അദ്ദേഹം എന്താണ്‌ പറഞ്ഞെതെന്നും ആരും പറഞ്ഞിട്ടില്ല) അടക്കം കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. പിണറായിയും വെളിയവും ഇതിനെതിരേ ആഞ്ഞടിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഒരു സംശയം ആര്‍ക്കെതിരെയാണ്‌ ഈ ആക്രോശം ജനങ്ങള്‍ക്കെതിരെയോ കാരണം ഈ നിയമം ഒക്കെ അംഗീകരിച്ചത്‌ ഉമ്മന്‍ ചാണ്ടിയുടേയും പിണറായിയുടേയും പാര്‍ട്ടികള്‍ അംഗമായുള്ള UPA ഗവണ്മെന്റണ്‌. ഇവിടെയുള്ളവരെല്ലാം ഇതിനെതിരും. എന്നാല്‍പ്പിന്നെ ഇതൊക്കെ UPA യോഗത്തിലോ ഇടത്‌ ഏകപന സമിതി യോഗത്തിലോ പറഞ്ഞാല്‍പ്പോരെ. അപ്പോള്‍ ഇതൊക്കെ ആരേക്കാണിക്കാനാണ്‌ ജനത്തയോ വ്യാപരികളയോ.

സത്യം പറഞ്ഞാല്‍ പൊതു ജനത്തിന്‌ ഇത്‌ വ്യാപരികളുടെ പ്രശ്നമായിട്ടെ തോന്നിയിട്ടുള്ളൂ. അതുകൊണ്ട്‌ തന്നേ അവര്‍ക്കിതില്‍ തെല്ലും ആശങ്കയില്ല. സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടും എന്നതാണ്‌ അവരില്‍ ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. ഇനി കര്‍ഷകര്‍ക്കകട്ടെ ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ( ഭഷ്യവിളകള്‍ക്ക്‌) നല്ല വില ലഭിക്കാനുള്ള സാധ്യതയും ഈ സമരങ്ങളേ മുഖവിലക്കെടുക്കാതിരിക്കാന്‍ കാരണമാകുന്നു. പിന്നെ നമ്മുടെ ചില്ലറ വ്യാപരക്കാരില്‍ നിന്നുണ്ടാകാറുള്ള പെരുമാറ്റവും ഇവരുടെ പ്രശ്നങ്ങളെ തങ്ങളേ ബാധിക്കുന്നതായി കരുതുന്നതില്‍ നിന്ന് അവരേ തടയുന്നു.

ഇനി ചില തമാശകള്‍ ഓര്‍ക്കാം. 90 കളില്‍ ആഗോളവല്‍ക്കരണം വന്നപ്പോള്‍ അത്‌ ഏറ്റവും മോശമായി ബാധിച്ചത്‌ ഇന്ത്യന്‍ വ്യവസായ മേഖലകളേ ആണ്‌ പിന്നീടത്‌ പൊതുമേഖല സ്ഥാപനങ്ങളിലേക്കും ബാധിച്ചു. അ കലഘട്ടത്തില്‍ ഈ മേഖലയില്‍ ഉള്ളവര്‍ സമരങ്ങളും പ്രചരണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഉണ്ടായ കാര്‍ഷിക മേഖലയിലെ ഉണര്‍വും മറ്റും ഈ സമരങ്ങളെ ആരും ശ്രദ്ധിച്ചതേ ഇല്ല. അദ്ധ്വാന വര്‍ഗ്ഗ സിദ്ധന്തത്തിന്റെ വകതാക്കളായ കര്‍ഷക പാര്‍ട്ടികള്‍ ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകളേപ്പറ്റി വാചാലരായി. ഭൂരിപക്ഷ മാധ്യമങ്ങളിലും അന്ന് നിറഞ്ഞ്‌ നിന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയും ലൈസന്‍സ്‌ രാജിന്റെ പിഴവുകളുമായിരുന്നു. പിന്നീട്‌ IT മേഖലയിലും മറ്റും ഉണ്ടായ വന്‍ മുന്നേറ്റങ്ങളും ചന്ദ്രബാബു നായിഡുവിനേപ്പോലെയുള്ള മുഖ്യമന്ത്രിമാരുമൊക്കെ നിറച്ചു നിര്‍ത്തിയ മാധ്യമങ്ങള്‍ IT മേഖലയിലേ തകര്‍ച്ചയോടെയാണ്‌ അല്‍പമെങ്കിലും ആഗോളവല്‍ക്കരണ അനുകൂല സ്വഭാവം മാറ്റിയത്‌. പിന്നീടുണ്ടായ കാര്‍ഷിക തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും ഒക്കെ മാധ്യമങ്ങളെ പിന്നോട്ടടിച്ചു. എന്നാല്‍ IT മേഖലക്കൊപ്പം ഇന്ത്യന്‍ വ്യവസായ മേഖലയും കരുത്തുകാട്ടി തിരിച്ചു വരുന്നതാണ്‌ നാം പിന്നീട്‌ കണ്ടത്‌. കാര്‍ഷിക മേഖല അപ്പോളും താഴേത്തന്നേ. എന്നാല്‍ മാധ്യമ രംഗത്ത്‌ വിദേശ നിക്ഷേപം ആകാം എന്ന നയം വന്നതോടെ മാധ്യമങ്ങളുടെ തനി നിറം പുറത്തു വന്നു. അവര്‍ അതിനെതിരെ ആഞ്ഞടിച്ചു. പണ്ട്‌ മറ്റുള്ളവര്‍ പറഞ്ഞതൊക്കെ അവരും പറഞ്ഞു തുടങ്ങി. എന്നാല്‍ അപ്പോഴും വ്യപാരികള്‍ ആഗോളവല്‍ക്കരണത്തിനനുകൂലമായിരുന്നു എന്നതാണ്‌ ചരിത്രം. അവസാനം ഇതാ അവരേയും ഇത്‌ നേരിട്ട്‌ ബാധിക്കാന്‍ പോകുന്നു. ഇപ്പോള്‍ അവരും പഴമൊഴികള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും വലിയ തമാശ അതൊന്നുമല്ല. എന്നും ഇതിനെതിരെ മുറവിളികൂട്ടുന്നവര്‍ക്കൊപ്പം ഇടതുപക്ഷം ഉണ്ടെന്നതാണ്‌. 90 ന്‌ ശേഷം ഉണ്ടായ പല ഗവണ്മെന്റുകള്‍ക്കും ഇടതു പിന്തുണ ഉണ്ടായിരുന്നു എന്നതാണ്‌ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം. ആഗോളവല്‍ക്കരണത്തെ എതിര്‍ത്ത്‌ പുസ്തകങ്ങള്‍ എഴുതിയ ഇടത്‌ സഹയാത്രികന്‍ M.P. വീരെന്ദ്രകുമാര്‍ ആഗോളവല്‍കരണം നടത്തുന്ന ചിദമ്പരത്തിന്റെ സഹമന്ത്രിവരെയായി ഈ നയം നടപ്പിലാക്കി.

എല്ലാ നേതാക്കളോടും കൂടി ഒരപേക്ഷയുണ്ട്‌ ദയവുചെയ്ത്‌ നയം വ്യക്തമാക്കണം. ആഗോള വല്‍കരണം വേണോ ? വേണമെങ്കില്‍ എങ്ങനെ ? വേണ്ടങ്കില്‍ എങ്ങനേ ?. വേറുതെ ജനത്തെ പൊട്ടന്‍ കളിപ്പിക്കരുത്‌.

Thursday, June 21, 2007

സ്മാര്‍ട്ട്‌ സിറ്റിയും ചോദ്യങ്ങളും

സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇടതു മുന്നണി നിര്‍ദ്ദേശിച്ചിരുന്ന നിബന്ധനകളോടെ VS സര്‍ക്കാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസും UDF നേതാക്കളും ഈ കരാറിനെതിരെ പല ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ആദ്യം അവര്‍ പറഞ്ഞിരുന്നത്‌ ഈ പദ്ധതിയുടെ പിതൃത്വം അവര്‍ക്കാണ്‌ എന്ന് മാത്രമായിരുന്നു എങ്കില്‍ പിന്നീട്‌ അത്‌ അവരുടെ കരാറായിരുന്നു ഇപ്പോഴത്തതിനേക്കാള്‍ മെച്ചം എന്നായി. മാത്രവുമല്ല ഈ കരാറിനെ സംബന്ധിച്ച്‌ ജുഡീഷല്‍ അന്വേഷണവും ആവശ്യപ്പെടുകയുണ്ടായി. മാത്രവുമല്ല കരാര്‍ ഒപ്പിട്ട കാലഘട്ടത്തില്‍ ദുബയില്‍ സുഹൃത്തിന്റെ കല്ല്യാണ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ മകന്റെ യാത്രയും അന്വേഷണ വിധയമാക്കേണ്ടതാണ്‌ എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നെ UDF ചര്‍ച്ച ചെയ്ത കമ്പനിയുമായല്ല LDF കരാര്‍ ഒപ്പിട്ടതെന്ന ആരോപണവും ഹസന്‍ ഉന്നയിച്ചു.

ഈ ആരോപണങ്ങള്‍ക്കൊക്കെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ IT ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചകളിലും മറ്റും വ്യക്തമായ മറുപടി പറഞ്ഞിട്ടും സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ UDF നേതാക്കള്‍ ബോധ പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ വസ്തുതകള്‍ വ്യക്തമായിരിക്കെ കഴിഞ്ഞ ദിവസത്തെ മനോരമയുടെ മുഖപ്രസംഗത്തില്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി സംശയത്തിന്റെ നിഴലിലാണ്‌ എന്നും പദ്ധതി 2 വര്‍ഷം വൈകിച്ചതാണ്‌ സര്‍ക്കാറിന്റെ നേട്ടമെന്നും കണ്ടു. ഈ അവസരത്തില്‍ സംശയത്തിന്റെ ഉത്തരങ്ങള്‍ ഇവിടെ പുന പ്രസിദ്ധീകരിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ എന്ന പേരിലുള്ള മെയില്‍ ഗ്രൂപ്പില്‍ ശ്രീ റെജി ജോര്‍ജാണ്‌ ഇത്‌ സമാഹരിച്ച്‌ അയച്ച്‌ തന്നത്‌. അത്‌ ഇവിടെ PDF രൂപത്തില്‍ വായിക്കുക.

ഈ വിശദീകരണങ്ങളെ ഘണ്ഡിക്കുന്ന ഒന്നും ഇതുവരേ എന്റെ ശ്രദ്ധയില്‍പ്പെട്ട്‌ട്ടില്ല. ഈ വിഷയത്തിലെ മിക്ക ചാനല്‍ ചര്‍ച്ചകളും കാണാന്‍ സാധിച്ചിട്ടുള്ള എനിക്ക്‌ സര്‍ക്കാര്‍ ഭാഷ്യം വിശ്വസിനീയമെന്നാണ്‌ തോന്നിയിട്ടുള്ളത്‌. ഞാന്‍ എകപക്ഷീയമായി സര്‍ക്കാരിനെ ന്യായികരിക്കുന്നില്ല. സത്യം തിരിച്ചാണെങ്കില്‍ അതും ഉള്‍ക്കോള്ളാന്‍ തയ്യാര്‍.

Wednesday, June 13, 2007

പൂച്ചക്ക്‌ പിഴക്കുമ്പോള്‍

ചെറുതും വലിതുമായ എലികളെ പിടിച്ച്‌ മുന്നേറിയ VS ന്റെ പൂച്ചകളെ ഇന്നലെ അദ്ദേഹം തന്നേ താക്കീത്‌ ചെയ്തതോടെ കൊട്ടിഘോഷിക്കപ്പെട്ട മൂന്നാര്‍ ഒഴിപ്പിക്കല്‍ പുതിയ വഴിത്തിരിവിലേക്ക്‌. ഈ അവസരത്തില്‍ ഈ സംഭവങ്ങളെ ഒന്ന് പിന്നോട്ട്‌ ഓടിച്ച്‌ നോക്കുകയാണിവിടെ. സിണ്ടിക്കേറ്റ്‌ പത്രങ്ങള്‍ (കടപ്പാട്‌ അഡ്വ:ജയശങ്കര്‍) എന്ന് വിളിക്കപ്പെടുന്ന മാധ്യമം, മാതൃഭൂമി, തുടങ്ങിയ പത്രങ്ങളിലെ ലിങ്കുകള്‍ പരാമവധി നല്‍കിയും ചില വാര്‍ത്തകള്‍ ബദല്‍ സിണ്ടിക്കേറ്റ്‌ © പത്രമായ ദീപികയിലെയും കൊടുത്തുകൊണ്ടാണ്‌ ഇതെഴുതുന്നത്‌.

CPI യുടെ ഓഫീസ്‌ പൊളിച്ച ശേഷം ഏതാണ്ട്‌ 2 ആഴ്ചകള്‍ക്ക്‌ ശേഷം സ: പന്ന്യനും ഇസ്മായേലും മൂന്നാറില്‍ വച്ച്‌ നടത്തിയ പത്രസമ്മേളനത്തില്‍ കോട്ടിട്ട ആളും അതിന്‌ മുകളിലുള്ള ആളും പൊളിക്കലിന്‌ സമാധാനം പറയേണ്ടി വരും എന്ന് പ്രസ്താവിച്ചതോടെയാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയത്‌


എന്നാല്‍ പിറ്റേന്ന് VS മറ്റൊരു പൊതുയോഗത്തില്‍ CPI ക്ക്‌ ഒളിയമ്പുകളുപയോഗിച്ച്‌ മറുപടി പറയുകയും ദൌത്യസംഘത്തെ പരമാവധി ന്യായീകരിക്കുകയും ചെയ്തു. തുടര്‍ന്ന് CPI പല യോഗങ്ങള്‍ കൂടുകയും LDF ലും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു.എന്നാല്‍ വെളിയത്തിന്റെ വിമര്‍ശനം ഏശിയില്ല എന്നാണ്‌ പിറ്റേന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത
അങ്ങനെ CPI യുടെ പരാതി പരിശോധിക്കാന്‍ ഉപസമിതിയേയും തീരുമാനിച്ചു. അതോടെ കേരളത്തിലെ മാധ്യമങ്ങള്‍ ഉണരുകയും ടറ്റയുടെ ഭൂമിയിലേക്ക്‌ ദൌത്യ സംഘം തൊട്ടതാണ്‌ CPI യെ പ്രകോപിച്ചതെന്നും പിണറായി വിജയന്റെ പിന്തുണയോടെയാണ്‌ CPI ഇപ്പോള്‍ രംഗത്ത്‌ വന്നതെന്നും വിവിധ മാധ്യമങ്ങള്‍ എഴുതി.
അതിന്‌ വേറോരു സാമ്പിള്‍ ഇവിടെ വായിക്കുക. അതിനിടെ രവീന്ദ്രന്‍ പട്ടയം നിലനില്‍ക്കില്ലാ എന്ന് സുരേഷ്‌ കുമാര്‍ പറയുകയും ചെയ്തത്‌ CPI ക്ക്‌ ഇരുട്ടടിയായി കാരണം ഈ പട്ടയം നല്‍കിയത്‌ LDF ന്റെ കാലത്തായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായ CPI നേതാക്കള്‍ ചാനലിലൂടയും പത്രങ്ങളിലൂടെയും തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ടെയിരുന്നു. വനം മന്ത്രി ബിനോയി വിശ്വം TATA തന്നെ കൈയേറി എന്ന് സമ്മതിച്ച്‌ 3000 ഏക്കര്‍ തിരിച്ച്‌ പിടിക്കാന്‍ നോട്ടീസ്‌ നല്‍ക്കാന്‍ പോകുകയാണെന്ന് പത്രസമ്മേളനം നടത്തി മാത്രവുമല്ല TATA യെ തൊട്ടാല്‍ CPI ക്ക്‌ കൈപൊള്ളില്ല എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഗതികെട്ട നേരത്ത്‌ ചെയ്യുന്നതെല്ലാം കുരിശാകും എന്ന പോലെ 50000 ഏക്കര്‍ കൈയേറി എന്ന നിയമസഭ ഉപസമിതിയുടെ റിപ്പോട്ടിനെ തുടര്‍ന്ന് നടത്തുന്ന ഉപഗ്രഹ സര്‍വേേയുടെ ഫലം വരാനിരിക്കെ ടാറ്റയേ സഹായിക്കാനാണ്‌ ഇതെന്ന് സാറാ ജോസഫടക്കം ആരോപിക്കുന്നതിലെത്തി. അതിനിടെ സാംസ്കാരിക പ്രവര്‍ത്തകര്‍ മൂന്നാറിലെത്തി ദൌത്യസംഘത്തിനും മുഖ്യമന്ത്രിക്കും വേണ്ടി പ്രചരണം നടത്തുകയും CPI യെ കുത്തി നോവിക്കുകയും ചെയ്തു. എന്നാല്‍ ഇത്‌ ഒരു സ്പോണ്‍സേഡ്‌ പരിപാടിയായിരുന്നു എന്ന് ദീപിക പറഞ്ഞു (ലിങ്ക്‌ ലഭ്യമല്ല.). എന്നാല്‍ LDF ഉപസമിതിയുടെ പരിശോധന നടക്കുന്നതിന്‌ മുന്‍പ്‌ സുരേഷ്‌ കുമാര്‍ വെടിപൊട്ടിച്ചു നോക്കുകുത്തിയായി തുടരില്ലാ എന്നായിരുന്നു സുരേഷ്‌ കുമാര്‍ പറഞ്ഞത്‌. അതിനിടെ മന്ത്രിസഭ ഉപസമിതിക്ക്‌ സുരേഷ്‌ കുമാര്‍ നല്‍കിയ റിപ്പോട്ട്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ പ്രശ്നം വഷളായി. ഇന്നലത്തെ ക്രോസ്‌ വിസ്താരത്തില്‍ CPI ക്കാര്‍ സുരേഷ്‌ കുമാറിനെതിരെ ആഞ്ഞടിക്കാന്‍ ഇതും വഴി വച്ചു. പ്രശ്നം കൈവിട്ടു എന്ന് തോന്നിയതോടെ മുഖ്യമന്ത്രിയും നിലപാട്‌ മാറ്റി CPI നിലപാട്‌ സാധൂകരിച്ചു. രവീന്ദ്രന്‍ പട്ടയങ്ങളെല്ലാം വ്യാജമല്ലെന്നും ദൌത്യസംഘത്തെ താക്കീത്‌ ചെയ്തെന്നും പറഞ്ഞൊഴിഞ്ഞു.

ഇത്രയും കാര്യങ്ങള്‍ ഓടിച്ച്‌ നോക്കുമ്പോള്‍ എന്താണ്‌ നമ്മള്‍ മനസിലാക്കേണ്ടത്‌. ദൌത്യസംഘം കുറ്റക്കാരാണോ. അതോ ദൌത്യസംഘം തെറ്റിദ്ധരിക്കപ്പെട്ടോ? എന്താണ്‌ കത്തി ജ്വലിച്ച്‌ നിന്ന VS നെ പിന്നോട്ടടിപ്പിച്ചത്‌. ADB വിഷയത്തില്‍ ഉദ്യോഗസ്ഥരെപ്പഴി പറഞ്ഞ്‌ VS ഒഴിഞ്ഞത്‌ പോലെ ദൌത്യസംഘത്തെ താക്കീത്‌ ചെയ്ത്‌ രക്ഷപ്പെടുകയാണോ? അതോ CPI വല്ല ബോംബും പൊട്ടിച്ചോ ? ഇന്നലെ വരെ VS പറഞ്ഞതല്ല ഇന്ന് പറയുന്നത്‌. രവീന്ദ്രന്‍ പട്ടയം വ്യാജമെന്ന നിലാപാടാണ്‌ സുരേഷ്‌ കുമാറിനുണ്ടായിരുന്നത്‌. അത്‌ പ്രകാരം അദ്ദേഹം പൊളിച്ച വല്ല റിസോര്‍ട്ടുകാരും കേസുമായിപ്പോയാല്‍ സര്‍ക്കാരിന്റെ ഈ നിലപാട്‌ കുരിശാകുമോ ? . എന്താണ്‌ ഇതിന്റെ മൂല കാരണം സുരേഷ്‌ കുമാര്‍ മാധ്യമ പ്രശസ്തിയില്‍ മതിമറന്ന് ചെയ്തകാര്യങ്ങള്‍ അദ്ദേഹത്തിന്‌ വിനയായോ. അതോ അദ്ദേഹത്തെ VS സ്വന്തം നേട്ടത്തിന്‌ ദുരുപയോഗം ചെയ്തതായിരുന്നോ. എന്തായാലും മാധ്യമം പത്രം പറയുന്നത്‌ CPI സമ്മര്‍ദ്ദത്തിന്‌ ഉപസമിതി വഴങ്ങി എന്നാണ്‌ എന്നാല്‍ മാതൃഭൂമി പറയുന്നത്‌ തന്ത്രപരമായ നീക്കത്തിലൂടെ താന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയ CPI യേ അനുരഞ്ജനത്തിന്റെ പാതയിലേക്ക്‌ കൊണ്ടുവരികയാണ്‌ VS എന്ന് കണ്ടെത്തുന്നു. എന്നാല്‍ ബദല്‍ സിന്റിക്കേറ്റ്‌ © പത്രം പറയുന്നു മുഖ്യമന്ത്രി മുട്ടുമടക്കി.

മൂന്നാര്‍ ചരിത്രം വാര്‍ത്ത ശേഖരം വായിക്കുക.

Thursday, June 07, 2007

LDF ഇല്‍ വാര്‍ത്ത ചോര്‍ത്തുന്നതാര്‌ ?

സഖാവ്‌ VS ഉം പിണറായിയും PB ഉില്‍ നിന്ന് പുറത്തു പോകാന്‍ ഇടയാക്കിയത്‌ വാര്‍ത്ത ചോര്‍ത്തല്‍ ആരോപണ പ്രത്യാരോപണങ്ങളുടെ പേരിലാണ്‌. അന്ന് VS LDF യോഗങ്ങളിലെ അടഞ്ഞ മുറി ചര്‍ച്ചകളുടെ വിശദാശംങ്ങള്‍ ചോരുന്നതിനെപ്പറ്റി ആശങ്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കിയത്‌. വാര്‍ത്ത ചോരുന്നതിനെപ്പറ്റി എല്ലാ LDF യോഗങ്ങളിലും ഘടക കക്ഷികള്‍ വ്യാകുലപ്പെടാറുണ്ടായിരുന്നു എന്നും VS പറഞ്ഞിരുന്നു. വാര്‍ത്ത ചോര്‍ത്തുന്നത്‌ ഞങ്ങളല്ല എന്ന് വെളിയം ഭാര്‍ഗവന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിന്‌ ശേഷം ആദ്യം നടന്ന യോഗമായിരുന്നു ഇന്നലത്തെത്‌ എല്ലാ പത്രവും അരിച്ചു പറുക്കി വാര്‍ത്ത കണ്ടത്‌ രണ്ട്‌ പത്രത്തില്‍ മാത്രം. മാതൃഭൂമിയിലും മാധ്യമത്തിലും.

ആരാണാവോ ഇപ്പോള്‍ വീണ്ടും വാര്‍ത്ത ചോര്‍ത്തിയത്‌. മാതൃഭൂമിക്ക്‌ LDF ഇല്‍ ആള്‍ക്കാര്‍ ഉള്ളത്‌ മാധ്യമത്തിനും ഗുണം ചെയ്തോ. അതോ ചില മാധ്യമ സിന്റിക്കേറ്റുകളോ ? അതോ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറയുന്നവരോ ആ ആര്‍ക്കറിയാം.ഏതായാലും ഒന്നുറപ്പിക്കാം CPI അല്ല.എന്നാല്‍ ദീപികയില്‍ ചില ഊഹാപോഹങ്ങള്‍ ഒക്കെയുണ്ട്‌ ഒരു വഴിക്ക്‌ പോകുകയല്ലേ അതും വായിച്ചോ