Thursday, June 07, 2007

LDF ഇല്‍ വാര്‍ത്ത ചോര്‍ത്തുന്നതാര്‌ ?

സഖാവ്‌ VS ഉം പിണറായിയും PB ഉില്‍ നിന്ന് പുറത്തു പോകാന്‍ ഇടയാക്കിയത്‌ വാര്‍ത്ത ചോര്‍ത്തല്‍ ആരോപണ പ്രത്യാരോപണങ്ങളുടെ പേരിലാണ്‌. അന്ന് VS LDF യോഗങ്ങളിലെ അടഞ്ഞ മുറി ചര്‍ച്ചകളുടെ വിശദാശംങ്ങള്‍ ചോരുന്നതിനെപ്പറ്റി ആശങ്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കിയത്‌. വാര്‍ത്ത ചോരുന്നതിനെപ്പറ്റി എല്ലാ LDF യോഗങ്ങളിലും ഘടക കക്ഷികള്‍ വ്യാകുലപ്പെടാറുണ്ടായിരുന്നു എന്നും VS പറഞ്ഞിരുന്നു. വാര്‍ത്ത ചോര്‍ത്തുന്നത്‌ ഞങ്ങളല്ല എന്ന് വെളിയം ഭാര്‍ഗവന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിന്‌ ശേഷം ആദ്യം നടന്ന യോഗമായിരുന്നു ഇന്നലത്തെത്‌ എല്ലാ പത്രവും അരിച്ചു പറുക്കി വാര്‍ത്ത കണ്ടത്‌ രണ്ട്‌ പത്രത്തില്‍ മാത്രം. മാതൃഭൂമിയിലും മാധ്യമത്തിലും.

ആരാണാവോ ഇപ്പോള്‍ വീണ്ടും വാര്‍ത്ത ചോര്‍ത്തിയത്‌. മാതൃഭൂമിക്ക്‌ LDF ഇല്‍ ആള്‍ക്കാര്‍ ഉള്ളത്‌ മാധ്യമത്തിനും ഗുണം ചെയ്തോ. അതോ ചില മാധ്യമ സിന്റിക്കേറ്റുകളോ ? അതോ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറയുന്നവരോ ആ ആര്‍ക്കറിയാം.ഏതായാലും ഒന്നുറപ്പിക്കാം CPI അല്ല.എന്നാല്‍ ദീപികയില്‍ ചില ഊഹാപോഹങ്ങള്‍ ഒക്കെയുണ്ട്‌ ഒരു വഴിക്ക്‌ പോകുകയല്ലേ അതും വായിച്ചോ

9 comments:

കിരണ്‍ തോമസ് said...

ആരാണാവോ ഇപ്പോള്‍ LDF യോഗങ്ങളിലെ വാര്‍ത്ത വീണ്ടും ചോര്‍ത്തിയത്‌. മാതൃഭൂമിക്ക്‌ LDF ഇല്‍ ആള്‍ക്കാര്‍ ഉള്ളത്‌ മാധ്യമത്തിനും ഗുണം ചെയ്തോ. അതോ ചില മാധ്യമ സിന്റിക്കേറ്റുകളോ ? അതോ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറയുന്നവരോ ആ ആര്‍ക്കറിയാം.ഏതായാലും ഒന്നുറപ്പിക്കാം CPI അല്ല

Radheyan said...

ഈ വാര്‍ത്ത കണ്ടാല്‍ അറിയില്ലേ ഇത് കൊടുത്തത് അച്ചുതാനന്ദനാണെന്ന്.

മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കേണ്ടത് എങ്ങനെ എന്ന് നന്നായി മനസ്സിലാക്കിയിരിക്കുന്നു അച്ചതാനന്ദന്‍.മാധ്യമത്തിലെ പി.കെ.പ്രകാശ് ഇതില്‍ ഗണ്യമായി സഹായിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

ഇനി പിണറായി പറയുന്നതിലും കാര്യമുണ്ട് എന്ന് ജനത്തെ കൊണ്ട് പറയിക്കും അച്ചതാനന്ദന്‍

Siju | സിജു said...

ഈ വാര്‍ത്ത ചോര്‍ത്തലൊക്കെ ഒരു പരസ്പര സഹായ സംഘമല്ലേ.. അതു സിപിഐയിലുള്ളവരടക്കം എല്ലാവരും ചെയ്യുന്നുണ്ട്..

evuraan said...

വാര്‍ത്ത ചോരുന്നു, എമ്പക്കം വിടുന്നു തുടങ്ങിയ അതിപ്രധാനമായ കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചു് വിടുക എന്നത്, ഏതു ഭരണകക്ഷിയുടെയും ആവശ്യമല്ലേ കിരണ്‍?

അതത്ര കാര്യമാക്കാനുണ്ടോ?

വിവരദോഷി said...

ചുമ്മാ വാര്‍ത്ത ചോരട്ടെ അനിയാ.. ആര്‍ക്കുണ്ടു നഷ്ടം?

കണ്ടെത്തലുകള്‍ ഗംഭീരം. അരുണകിരണം!!

വിവരദോഷി said...

ഒരള് എന്തെങ്കിലുമൊന്ന് പൂര്ണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്അതു നടക്കാതെ വരില്ല. കാരണംസ്വന്തംവിധിയാണ് മനസ്സില് ആമോഹത്തിന്റെ വിത്തുപകുന്നത്


Is It true? Anyway first class answer for the profile question..!
keep it up

കിരണ്‍ തോമസ് said...

മാധ്യമത്തിന്‌ CPM ലെ വാര്‍ത്ത കിട്ടുന്നത്‌ അച്ചുതാനന്ദന്‍ വിഭാഗത്തിലൂടെയാണെന്ന് അതിന്റെ എഡിറ്റര്‍ AR തന്നെ ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ പരോഷമായി സമ്മതിച്ചിരുന്നു. എന്തുകൊണ്ട്‌ ഒരു പക്ഷത്തെപ്പറ്റി മാത്രം വാര്‍ത്ത വരുന്നു എന്ന ചോദ്യത്തിന്‌ മറുപക്ഷത്ത്‌ നിന്ന് വാര്‍ത്ത വരാത്തതുകൊണ്ട്‌ എന്നായിരുന്നു മറുപടി ( ചിലപ്പോള്‍ മറുപക്ഷം ദീപികക്കായിരിക്കും നല്‍കിയിട്ടുണ്ടാകുക). ഇതിന്റെ സത്യാവസ്ഥയേക്കുറിച്ച്‌ അന്വേഷിച്ചിട്ടാണോ വാര്‍ത്ത കൊടുത്തത്‌ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ വായനക്കാര്‍ക്ക്‌ വാര്‍ത്ത എത്തിക്കുക എന്നതാണ്‌ പ്രഥമ ധര്‍മ്മമെന്നും ശരി തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തു നല്‍കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌

സിജു ഞാന്‍ പറഞ്ഞത്‌ ഈ വാര്‍ത്ത ചോര്‍ത്തിയത്‌ CPT അല്ല എന്നാണ്‌ . കാരണം CPI ഒരിക്കലും അവര്‍ക്ക്‌ ദോഷമുള്ള വാര്‍ത്ത ചോര്‍ത്തി നല്‍കില്ലല്ലോ?

ഏവൂരാനേ വാര്‍ത്ത ചോരുന്നു എന്നത്‌ നിസാരമാണോ ഈ വിഷയം ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത്‌ രണ്ട്‌ സഖാക്കളെ PB യില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വരേ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞു. പിന്നെ നമ്മളില്‍ പലര്‍ക്കും അത്‌ ചെറിയ വാര്‍ത്തയാകാം.

വിവരദോഷി എന്താണ്‌ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. പോസ്റ്റോ അതോ ഞാനോ ?

വക്കാരിമഷ്‌ടാ said...

എത്രയൊക്കെയാണെങ്കിലും അത് ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ലേ കിരണ്‍? അതിന് ആ ഒരു പ്രാധാന്യത്തിലപ്പുറം കൊടുക്കേണ്ടതുണ്ടോ?

ആ ആഭ്യന്തര കാര്യം കൊണ്ട് നാട്ടില്‍ ഭരണസ്തംഭനം ഉണ്ടാവുകയാണെങ്കില്‍ അതിന് പ്രാധാന്യം കൊടുക്കണം.

ഈ വാര്‍ത്ത ചോരല്‍ വിവാദം ലൈവാക്കി നിര്‍ത്തുന്നതില്‍ കൂടി മാധ്യമങ്ങളും നമ്മളും കാണാതെ പോകുന്ന/മറക്കുന്ന പ്രാധാന്യമുള്ള പല കാര്യങ്ങളുമില്ലേ (പ്രാധാന്യം ആപേക്ഷികമാണ്, എങ്കിലും).

കിരണ്‍ തോമസ് said...

വക്കാരി ഭരിക്കുന്ന പാര്‍ട്ടിയിലേ ആഭ്യന്തര കാര്യങ്ങള്‍ക്ക്‌ പ്രാധാന്യമില്ലെ. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങളായിരുന്നല്ലോ ആ ഗവണ്മെന്റിനെ താഴെയിറക്കിയത്‌.

പിന്നെ മാധ്യമങ്ങളാണ്‌ ഇന്ന് നേതാക്കളെ സൃഷ്ടിക്കുന്നത്‌. മാധ്യമങ്ങള്‍ നന്ന് എന്ന് പറഞ്ഞാല്‍ നന്ന് അല്ലെങ്കില്‍ മോശം. അതിന്‌ പിന്നില്‍ രാഷ്ട്രീയ മാധ്യമ കൂട്ടായ്മയുണ്ടാകുന്നത്‌ ശ്രദ്ധിക്കാതെ പോകണോ.

PB യില്‍ നിന്ന് പിണറായിയും VS ഉം പുറത്തായ ദിവസം മനോരമ എഴുതി കേരളത്തില്‍ അധികാര ശൂന്യതയുണ്ടെന്ന്. പാര്‍ട്ടിക്ക്‌ വിശ്വാസമില്ലാത്ത സെക്രട്ടരിയും മുഖ്യമന്ത്രിയേയും പാര്‍ട്ടിക്കരും സര്‍ക്കാര്‍ ജീവനക്കാരും അംഗീകരിക്കുമോ എന്ന്.