Monday, July 30, 2007

വെറുക്കുന്നവര്‍ വെറുക്കേണ്ടവര്‍ വെറുക്കപ്പെടുന്നവര്‍

ദീപിക പത്രത്തിന്റെ പുതിയ സാരഥി ഫാരിസ്‌ അബ്ദുള്‍ റഹിമാന്‍ വെറുക്കപ്പെടേണ്ടവനാണ്‌ എന്നാണ്‌ ബഹുമാനപ്പെട്ട മുഖ്യന്‍ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മേ അറിയച്ചത്‌. സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള കിഡ്‌ണി ഫൌണ്ടേഷനുമായി ഉണ്ടായിട്ടുണ്ട്‌ എന്ന് പറയപ്പെടുന്ന ആരോപണങ്ങളാകാം ഫാരിസ്‌ വെറുക്കപ്പെട്ടവന്‍ എന്ന് VS പറയാന്‍ ആധാരമായത്‌. എന്നാല്‍ ഇതെ മാനദണ്ഡങ്ങള്‍ വച്ച്‌ നമുക്ക്‌ മറ്റ്‌ മാധ്യമങ്ങളുടെയും സാരഥികളെ വിലയിരുത്തിയാല്‍ അവരും വെറുക്കപ്പെട്ടവരാകുമോ?

  • M.P. വീരേന്ദ്രകുമാര്‍ ഭൂമികൈയേറ്റക്കാരനാണ്‌ എന്ന ആരോപണം നിലനില്‍ക്കുന്നു. പിന്നെ അദ്ദേഹത്തിന്റെതാണ്‌ എന്ന പറയപ്പെടുന്ന ഒരുപാട്‌ ചരൈത്രം പാര്‍ട്ടിപ്പത്രത്തില്‍ നാം വായിച്ചതാണ്‌. ആ പരമ്പരയിലെ ഒരു ആരോപണം ഒഴിച്ച്‌ മറ്റൊന്നിനും മാതൃഭൂമിയില്‍ മറുപടി ഇതുവരെ വരാത്തര സാഹചര്യത്തില്‍ അതൊക്കെ വിശ്വസിക്കേന്റിയും വരും. അപ്പോള്‍ അദ്ദേഹം വെറുക്കപ്പെടുമോ ?
  • മനോരമയുടെ ചരിത്രം പറയേണ്ടല്ലൊ കൊയ്‌ലോണ്‍ ബാങ്കും ഇന്റഗ്രേറ്റഡ്‌ ഫൈനന്‍സും പിന്നെ വിമോചന സമരം നടത്താന്‍ അമേരിക്കന്‍ പണം പറ്റിയതും ഇപ്പോള്‍ ഭൂമികൈയേറ്റവും കൂടിച്ചെരുമ്പോള്‍ അവരും വെറുക്കപ്പെട്ടവരാകുമോ?
  • ഏഷ്യനെറ്റിന്റെ സാരഥികളില്‍ ഒരാളായ K.P. മോഹനന്‍ ഗള്‍ഫില്‍ ഏതോ ഒരു വിദ്യാലയത്തിന്റെ ഫണ്ട്‌ മുക്കി എന്ന ആരോപണം വന്നത്‌ കൈരളി ചാനലില്‍ ആയിരുന്നു. അദ്ദേഹവും വെറുക്കപ്പെട്ടവനാകുമോ?
  • കമ്യൂണസിത്തിന്‌ ഒരിക്കലും അംഗീകരിക്കാനാകാത്ത മത അടിസ്ഥാന രാജ്യം എന്ന ആശയം മുറുകേ പിടിക്കുന്ന ജമയത്ത്‌ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ സാരഥികള്‍ വെറുക്കപ്പെടേണ്ടവരാണോ?
  • 500 കോടി രൂപയുടെ പൊതുമരാമത്ത്‌ വകുപ്പ്‌ അഴിമതി ആരോപണം നേരിടുന്ന M.K. മുനീര്‍ ചെയര്‍മാനായ ഇന്ത്യവിഷന്‍ വെറുക്കപ്പെടണോ?

മറ്റ്‌ ചാനലുകളുടേയും പത്രങ്ങളുടേയും ഒക്കെ മുതലാളിമാരുടെ ചരിത്രവും ജോഗ്രഫിയുമൊക്കെ പഠിച്ചാല്‍ പലതും കണ്ടെത്താനകും. അപ്പോള്‍ അവരെല്ലാം വെറുക്കപ്പെടുമോ അല്ലെങ്കില്‍ ദീപിക ചെയര്‍മാന്‍ മാത്രം ഇവരില്‍ നിന്നും വ്യത്യസ്ഥമായി വെറുക്കപ്പെടാന്‍ എന്തെങ്കെലും പ്രത്യേക കാരണമുണ്ടോ? അതോ നന്മയുടെ പ്രതീകമായ VS നെ നിരന്തരം വിമര്‍ശിക്കുകയും തിന്മയുടെ പ്രതീകമായ പിണറായിയെ അനുകൂലിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്‌ കൊണ്ടാണോ? മറ്റ്‌ മാധ്യമങ്ങള്‍ പിണറായിക്കെതിരെ പടച്ചു വിടുന്ന ആരോപണങ്ങള്‍ ദീപിക ബഹിഷ്ക്കരിക്കുകയും VS നെതിരെ ദീപിക വിമര്‍ശനം തൊടുത്തു വിടുകയും ചെയ്യുന്നത്‌ ഫാരിസിനെ വെറുക്കപ്പെട്ടവനാക്കുന്നുവോ?

ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ്‌ മരീചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വെറുക്കപ്പെടാനുണ്ടോ വെറുക്കപ്പെടാന്‍‍‍‍‍‍‍...........

Monday, July 23, 2007

ക്രിസ്തുവാണ്‌ പ്രശ്നം.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കത്തോലിക്ക സഭ നടത്തുന്ന സമരാഭാസങ്ങള്‍ കണ്ടു നില്‍ക്കാന്‍ വയ്യാത്ത വിധം അധപതിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിന്റെ 2ആം വിമോചന സമര ആഹ്വാനത്തിന്‌ ശേഷമാണ്‌ കാര്യങ്ങള്‍ വഷളായത്‌. യതാര്‍ഥ പ്രശ്നം സ്വായാശ്രയ കോളേജ്‌ ആണെങ്കിലും അത്‌ മാത്രം പറഞ്ഞ്‌ സമരാഹ്വാനം നടത്തിയാല്‍ ക്ലച്ച്‌ പിടിക്കില്ല എന്ന് മനസിലാകിയ മെത്രാന്മാര്‍ 7 ഓളം പുതിയ ആരോപണങ്ങള്‍ കണ്ടെത്തുകയായിരുന്നു. പണ്ട്‌ വിമോച സമരകാലത്ത്‌ പ്രചരിപ്പിച്ചതു പോലെ നമ്മുടെ സ്ഥാപങ്ങള്‍ ഇതാ സര്‍ക്കാര്‍ പിടിച്ചടക്കാന്‍ വരുന്നേ എന്ന രീതിയില്‍ ഭീകരത അഴിച്ച്‌ വിട്ട്‌ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി സ്വയാശ്ര സ്ഥാപങ്ങളെ രക്ഷിക്കുക എന്ന ഹിഡണ്‍ അജണ്ട നടപ്പിലാക്കാനാണ്‍` സഭാ നേതൃത്വം ശ്രമിച്ചത്‌.

ഞങ്ങളൊന്നും ഈ നാട്ടുകാരല്ല എന്ന രീതിയില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം UDF കൈക്കൊണ്ടതോടെ മെത്രാന്മാര്‍ക്ക്‌ ആവേശമായി. ഇടയ ലേഖനത്തിലെ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനം ഇല്ലന്നും 57 അല്ല 2007 എന്നും അതുകൊണ്ട്‌ ഇടയലേഖനം പിന്‍വലിക്കണം എന്ന് പറഞ്ഞ പിണറായുടെ പ്രസ്താവനയും കൂടിയായതോടെ കാര്യങ്ങള്‍ വേറോരു ലൈനില്‍ എത്തി. സഭയുടെ പ്രബോധന അധികാരം ചോദ്യം ചെയ്തു എന്ന വിമര്‍ശനവുമായി സഭ നേതൃത്വവും UDF ഉം രംഗത്ത്‌ വന്നു. എന്നാല്‍ തന്ത്രപൂര്‍വ്വം പിണറായി സ്കൂട്ട്‌ ചെയ്തു സ്വയാശ്രയ പ്രശ്നമല്ലാതെ സഭ ഉന്നയൈച്ക എല്ലാ ആശാങ്കകളും അസ്ഥാനത്താണ്‌ എന്ന് പിണറായി തെളിയിച്ചു. ഇടയ ലേഖനം പിന്‍വലിക്കണമെന്ന് താന്‍ പറഞ്ഞത്‌ സാങ്കേതികമാണെന്നും തെറ്റിദ്ധാരണകള്‍ മനസിലാക്കി സര്‍ക്കരുമായി ചര്‍ച്ചക്ക്‌ തയ്യാറകുകയാണെന്ന് പറഞ്ഞതോടെ കാരയങ്ങള്‍ നേരേ തിരിഞ്ഞു.

പിറ്റേന്ന് പത്ര സമ്മേളനം നടത്തിയ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പ്‌ ( ഇദ്ദേഹമാണ്‌ പുഷ്പഗിരി സ്ഥാപങ്ങളുടെ പരമാധികാരി) യാതാര്‍ഥ പ്രശ്നം പുറത്ത്‌ പറഞ്ഞു.50:50 എന്ന രീതിയില്‍ പ്രവേശനം നല്‍കാം എന്ന് സമ്മതിച്ച്‌ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ കൊടുത്ത്‌ അഫിലിയേഷന്‍ നേടിയ ശേഷം ഇപ്പോള്‍ അത്‌ പറ്റില്ലാ എന്ന് പറഞ്ഞ കോളെജുകള്‍ക്ക്‌ നോട്ടീസ്‌ അയച്ചതാണ്‌ പ്രശ്നമായത്‌. ഇത്രയും കാലം 50:50 എന്ന രീതിയില്‍ പ്രവേശനം നടത്താന്‍ ഞങ്ങള്‍ ഒരു കരാറും എഴുതിയിട്ടില്ലാ എന്ന് മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച സഭാ നേതൃത്വം ഒപ്പിട്ട കടലാസ്‌ കണ്ടപ്പോള്‍ ഹാലിളകിയിരിക്കുന്നു.

ഇത്‌ മാത്രം പറഞ്ഞ്‌ സമരത്തിന്‌ ആഹ്വാനം ചെയ്താല്‍ കരാര്‍ എഴുതിയാല്‍ അത്‌ പാലീക്കേണ്ടത്‌ ക്രൈസ്തവ ധര്‍മ്മമല്ലേ പിതാവേ എന്ന് അജഗണങ്ങളിലെ സുന്ദര വിഢികളാരെങ്കിലും ചോദിച്ചാല്‍ എന്ത്‌ മറൌപടി പറയും. മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമാണെന്ന് മാര്‍ക്സ്‌ പറഞ്ഞപോലെ ക്രിസ്തു ഒട്ട്‌ പറഞ്ഞിട്ടുമില്ല. അപ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ചില ആരോപണങ്ങള്‍ ഉന്നയിച്ച്‌ അജഗണങ്ങളെ ഇളക്കാമെന്ന് സഭാ നേതൃത്വം കരുതി. നിലമറന്ന് ആക്രോശം തുടരുന്നത്‌ ത്രിശൂര്‍ ആര്‍ച്ച്‌ ബിഷപ്പാണ്‌ സ്ഥാപങ്ങള്‍ സംരക്ഷിക്കാന്‍ മരിക്കാന്‍ വരെയാണ്‌ മൂപ്പര്‍ ആഹ്വാനം ചെയ്തത്‌. ( പണ്ട്‌ സ്വയാശ്രയ നിയമം വന്നപ്പോള്‍ അവസാനം ക്രൈസ്തവനും മരിച്ചു വീണാലേ ഈ നിയമം ഇവിടെ നടപ്പിലാകൂ എന്ന് പ്രസംഗിച്ചത്‌ ഈ രൂപതിയിലെ മോണ്‍സിഞ്ഞോര്‍ ആണ്‌ എന്നത്‌ ഓര്‍ക്കുക)ഇതൊക്കെ കാണുമ്പോള്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.

മത്തായി 5ആം അധ്യായം 38 മുതല്‍ 48 വരെ

കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

മത്തായി 6ആം അധ്യായം 19 മുതല്‍ 21 വരെ
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍ . നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

മത്തായി 6ആം അധ്യായം 24ആം വാക്യം

രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല.

സത്യം പറഞ്ഞാല്‍ സഭക്ക്‌ ന്യൂനപക്ഷ അവകാശം ഇല്ലാതെ തന്നെ വിദ്യാഭ്യാസ കച്ചവടം നടത്താന്‍ നിയമപരമായി അവകാശമുണ്ട്‌. ആ അവകാശം ചോദ്യം ചെയ്യപ്പെട്ടാല്‍ എതിര്‍ക്കുക തന്നേ വേണം. അങ്ങനെ എതിപ്പുകളും സമരഹ്വാനങ്ങളൊക്കെ നടത്തുമ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തണം പാവം യേശുവിനെ. അവനെ മുന്നില്‍ നിര്‍ത്തിയാല്‍ മേല്‍പ്പറഞ്ഞ വചങ്ങള്‍ തിരിച്ചടിക്കും. ദൈവത്തേയും മാമോനെയും ഒരുമിച്ച്‌ സേവിക്കാന്‍ കഴിയില്ലല്ലോ.

വാല്‍ക്കഷ്ണം:സഭയുടെ കോളെജുകളുടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്നതാണ്‌ സഭക്ക്‌ ലാഭം. കാരണം ന്യൂനപക്ഷ പദവി ഉള്ള അലെങ്കില്‍ കിട്ടാന്‍ 99% സാധ്യതയുള്ള സഭാ സ്ഥാപങ്ങളുടെ അഫിലിയേഷന്‍ റദ്ദാക്കിയാല്‍ ഈ കോളെജുകള്‍ക്ക്‌ കേരളത്തിന്‌ വെളിയിലുള്ള ഏത്‌ യൂണിവേഷ്സിറ്റിയുമായും അഫിലിയേഷന്‍ നേടാം. അപ്പോള്‍പ്പിന്നെ 50:50 ഉം ഇല്ല 50% മാര്‍ക്കും വേണ്ട. സര്‍ക്കാരിനൊട്ട്‌ തൊടാനും കഴിയില്ല. എങ്ങനെയുണ്ടെന്റെ ബുദ്ധി

ഈ വിഷയത്തോട്‌ ബന്ധപ്പെട്ട മറ്റ്‌ പോസ്റ്റുകള്‍

  1. മതിയാക്കൂ പിതാവേ, ഈ ആക്രോശം...
  2. ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍